നാം ഈസാ അൽ മസീഹ് (അ.സ) എങ്ങിനെയാണു അതുല്യമായ അധികാരത്തോടു കൂടെ പഠിപ്പിച്ചിരുന്നത് എന്ന് കണ്ടു. അദ്ദേഹം ചില സത്യമായ മൂല്യങ്ങൾ മനോഹരമായ ചിത്രീകരണങ്ങളിൽക്കൂടെ പഠിപ്പിച്ചു. ഉദാഹരണത്തിനു, അദ്ദേഹം ദൈവ രാജ്യത്തെക്കുറിച്ച് പഠിപ്പിക്കുവാൻ എങ്ങിനെയാണു വലിയൊരു വിരുന്നിന്റെ കഥ ഉപയോഗിച്ചത് എന്ന് നാം കണ്ടു, മാത്രമല്ല എങ്ങിനെയാണു അദ്ദേഹം ക്ഷമിക്കുന്നതിനെക്കുറിച്ച് കരുണയില്ലാത്ത ദാസൻ എന്ന കഥയിലൂടെ പഠിപ്പിച്ചത് എന്നും നാം കണ്ടു. ഈ കഥകളെ ഉപമകൾ എന്നാണു അറിയപ്പെടുന്നത്, മാത്രമല്ല മറ്റ് പ്രവാചകന്മാരെ അപേക്ഷിച്ച് ഈസാ അൽ മസീഹ് (അ.സ) ഈ ഉപമകൾ എത്രമാത്രം തന്റെ അദ്ധ്യാപനത്തിൽ ഉപയോഗിച്ചു എന്നത് അതുല്യമായ ഒരു കാര്യം തന്നെയാണു, കൂടാതെ ഈ ഉപമകൾ വളരെ ആകർഷണീയവും ചിന്തനീയവും ആണു.
സൂറ അൻ കാബുത് (സൂറ 29- എട്ടുകാലി) നമ്മോട് പറയുന്നത് അല്ലാഹുവും ഉപമകൾ ഉപയോഗിക്കുന്നു എന്നാണു. അവിടെ പ്രസ്താവിച്ചിരിക്കുന്നത്
ആ ഉപമകള്‍ നാം മനുഷ്യര്‍ക്ക് വേണ്ടി വിവരിക്കുകയാണ്. അറിവുള്ളവരല്ലാതെ അവയെപ്പറ്റി ചിന്തിച്ച് മനസ്സിലാക്കുകയില്ല.
സൂറ അൻ കാബുത് 29:43
സൂറാ ഇബ്രാഹീം (സൂറ 14) നമ്മോട് എങ്ങിനെയാണു അല്ലാഹു ഒരു മരത്തിന്റെ ഉപമ നമ്മെ പഠിപ്പിക്കുവാൻ ഉപയോഗിക്കുന്നത് എന്ന് വിവരിക്കുന്നു.
അല്ലാഹു നല്ല വചനത്തിന് എങ്ങനെയാണ് ഉപമ നല്‍കിയിരിക്കുന്നത് എന്ന് നീ കണ്ടില്ലേ? ( അത് ) ഒരു നല്ല മരം പോലെയാകുന്നു. അതിന്റെ മുരട് ഉറച്ചുനില്‍ക്കുന്നതും അതിന്റെ ശാഖകള്‍ ആകാശത്തേക്ക് ഉയര്‍ന്ന് നില്‍ക്കുന്നതുമാകുന്നു.
അതിന്റെ രക്ഷിതാവിന്റെ ഉത്തരവനുസരിച്ച് അത് എല്ലാ കാലത്തും അതിന്റെ ഫലം നല്കിക്കൊണ്ടിരിക്കും. മനുഷ്യര്‍ക്ക് അവര്‍ ആലോചിച്ച് മനസ്സിലാക്കുന്നതിനായി അല്ലാഹു ഉപമകള്‍ വിവരിച്ചുകൊടുക്കുന്നു.
ദുഷിച്ച വചനത്തെ ഉപമിക്കാവുന്നതാകട്ടെ, ഒരു ദുഷിച്ച വൃക്ഷത്തോടാകുന്നു. ഭൂതലത്തില്‍ നിന്ന് അത് പിഴുതെടുക്കപ്പെട്ടിരിക്കുന്നു. അതിന്ന് യാതൊരു നിലനില്പുമില്ല.
ഐഹികജീവിതത്തിലും, പരലോകത്തും സുസ്ഥിരമായ വാക്കുകൊണ്ട് സത്യവിശ്വാസികളെ അല്ലാഹു ഉറപ്പിച്ച് നിര്‍ത്തുന്നതാണ്. അക്രമകാരികളെ അല്ലാഹു ദുര്‍മാര്‍ഗത്തിലാക്കുകയും ചെയ്യും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നതെന്തോ അത് പ്രവര്‍ത്തിക്കുന്നു.
സൂറ ഇബ്രാഹീം 14:24-26
ഈസാ അൽ മസീഹിന്റെ ഉപമകൾ
അദ്ദേഹത്തിന്റെ ശിഷ്യന്മാർ ഒരിക്കൽ അദ്ദേഹത്തോടെ എന്തു കൊണ്ടാണു അവിടുന്ന് ഉപമകളിൽക്കൂടെ പഠിപ്പിക്കുന്നത് എന്ന് ചോദിച്ചു. അതിനു അദ്ദേഹം നൽകിയ വിവരണം ഇഞ്ചീലിൽ രേഖപ്പെടുത്തിയിരിക്കുന്നത്:
10 പിന്നെ ശിഷ്യന്മാർ അടുക്കെ വന്നു: അവരോടു ഉപമകളായി സംസാരിക്കുന്നതു എന്തു എന്നു അവനോടു ചോദിച്ചു.
11 അവൻ അവരോടു ഉത്തരം പറഞ്ഞതു: “സ്വർഗ്ഗരാജ്യത്തിന്റെ മർമ്മങ്ങളെ അറിവാൻ നിങ്ങൾക്കു വരം ലഭിച്ചിരിക്കുന്നു; അവർക്കോ ലഭിച്ചിട്ടില്ല.
12 ഉള്ളവന്നു കൊടുക്കും; അവന്നു സമൃദ്ധിയുണ്ടാകും; ഇല്ലാത്തവനോടോ അവന്നുള്ളതും കൂടെ എടുത്തുകളയും.
13 അതുകൊണ്ടു അവർ കണ്ടിട്ടു കാണാതെയും കേട്ടിട്ടു കേൾക്കാതെയും ഗ്രഹിക്കാതെയും ഇരിക്കയാൽ ഞാൻ ഉപമകളായി അവരോടു സംസാരിക്കുന്നു.മത്തായി 13:10-13
അദ്ദേഹത്തിന്റെ അവസാനത്തെ വാചകം ബി സി 700 ആം ആണ്ടിൽ ജീവിച്ചിരുന്ന എശയ്യാ പ്രവാചകന്റെ (അ.സ) ഉദ്ദരണിയായിരുന്നു അദ്ദേഹം നമ്മുടെ ഹൃദയം കഠിനമാക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നൽകി. മറ്റ് വാക്കുകളിൽ പറഞ്ഞാൽ, ചിലപ്പോൾ നമുക്ക് ചില കാര്യങ്ങൾ മനസ്സിലാക്കുവാൻ കഴിയുകയില്ല കാരണം നാം അതിനെക്കുറിച്ചുള്ള വിവരണങ്ങൾ കേൾക്കതെ പോകകൊണ്ടോ അല്ലെങ്കിൽ അവ ഗ്രഹിക്കുവാൻ വളരെ ബുദ്ധിമുട്ട് ഉള്ളവ ആക കൊണ്ടോ ആകാം. അത്തരം ഒരു സാഹചര്യത്തിൽ വ്യക്തമായ ഒരു വിശദീകരണം ആശയക്കുഴപ്പത്തെ നീക്കിക്കളയുന്നു. എന്നാൽ മറ്റു ചില സാഹചര്യങ്ങളിൽ നമുക്ക് മനസ്സിലാക്കുവാൻ കഴിയാതെ പോകുന്നതിന്റെ കാരണം നമ്മുടെ ഹൃദയത്തിന്റെ ആഴത്തിൽ അവ മനസ്സിലാക്കുവാൻ താൽപ്പര്യം ഇല്ലാതെ പോകുന്നത് കൊണ്ടാണു. നാം അത് അംഗീകരിക്കണം എന്നില്ല, അതു കൊണ്ട് നാം മനസ്സിലാകത്തതാണു കാരണം എന്ന് പറഞ്ഞ് ഒരു പാട് ചോദ്യങ്ങൾ ചോദിക്കുന്നു. എന്നാൽ ആശയക്കുഴപ്പം നമ്മുടെ ഹൃദയത്തിൽ ആണു മനസ്സിൽ അല്ല എങ്കിൽ ഒരു വിവരണവും മതിയാവുകയില്ല. അപ്പോൾ പ്രശ്നം നമുക്ക് അംഗീകരിക്കുവാൻ മനസ്സില്ല എന്നതാണു, അല്ലാതെ മനസ്സിലാകാത്തത് അല്ല.
ഈസാ അൽ മസീഹ് (അ.സ) ഉപമകളിൽക്കൂടെ പഠിപ്പിക്കുമ്പോൾ, ജനക്കൂട്ടത്തിൽ നാടകീയമായ പ്രതിഫലനം ഉണ്ടായി. അവരുടെ മനസ്സ് കൊണ്ട് ഗ്രഹിക്കുവാൻ കഴിയാതെ പോകുന്നവർ ആ കഥകൾ കേൾക്കുമ്പോൾ കൂടുതൽ അറിയുവാൻ താൽപ്പര്യം ഉള്ളവർ ആകുന്നതു കൊണ്ട് അവർ കൂടുതൽ അതിനെക്കുറിച്ച് അന്വേഴിക്കുന്നു, അതു വഴി അവർ കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുന്നു, എന്നാൽ കീഴടങ്ങുവാൻ മനസ്സില്ലാത്തവർക്കോ അവർ ആ കഥയെ പുച്ഛത്തോടെയും താൽപ്പര്യം ഇല്ലതെയും കാണുകയും അതു കൊണ്ട് അവർക്ക് കൂടുതൽ കാര്യങ്ങൾ മനസ്സിലാകാതെ പോവുകയും ചെയ്യുന്നു. ഉപമകൾ ഉപയോഗിക്കുന്നത് ഗുരുവിന്റെ ഒരു പ്രധാന മാർഗമായിരുന്നു അതു വഴി അദ്ദേഹത്തിനു ഒരു കർഷകൻ ഗോതമ്പിൽ നിന്നും തവിട് അത് പാറ്റുന്നതിൽക്കൂടി വേർതിരിക്കുന്നതു പോലെ ജനത്തെ വേർതിരിക്കുവാൻ കഴിഞ്ഞു. തങ്ങളെത്തന്നെ സമർപ്പിക്കുന്നവരെ സമർപ്പിക്കാത്തവരിൽ നിന്നും വേർതിരിക്കുവാൻ അങ്ങിനെ കഴിഞ്ഞു. സമർപ്പിക്കുവാൻ തയ്യാറല്ലാത്തവർക്ക് ഉപമ ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി തോന്നും അതിലെ സത്യത്തെ അംഗികരിക്കുവാൻ അവർ തയ്യാറല്ല എന്നതാണു അതിന്റെ കാരണം. അവർ കാണുന്നുണ്ടെങ്കിലും അതിന്റെ കാതലായ അർത്ഥം മനസ്സിലാക്കുന്നില്ല.
വിതയ്ക്കുന്നവന്റെയും നാലു നിലങ്ങളുടെയും ഉപമ
ഉപമകളിൽക്കൂടി പഠിപ്പിക്കുന്നതിനെക്കുറിച്ച് ശിഷ്യന്മാർ പ്രവാചകനായ ഈസാ (അ.സ) നോട് ഈ ചോദ്യം ചോദിക്കുമ്പോൾ, അദ്ദേഹം അവരെ ദൈവ രാജ്യത്തെക്കുറിച്ചും അതിനു ജനത്തിന്മേൽ ഉണ്ടാകുവാൻ പോകുന്ന സ്വാധീനത്തെക്കുറിച്ചും പഠിപ്പിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഇവിടെ ആദ്യത്തെ ഉപമ നമുക്ക് കാണുവാൻ കഴിയും:
3 അവൻ അവരോടു പലതും ഉപമകളായി പ്രസ്താവിച്ചതെന്തന്നാൽ: “വിതെക്കുന്നവൻ വിതെപ്പാൻ പുറപ്പെട്ടു.
4 വിതെക്കുമ്പോൾ ചിലതു വഴിയരികെ വിണു; പറവകൾ വന്നു അതു തിന്നു കളഞ്ഞു.
5 ചിലതു പാറസ്ഥലത്തു ഏറെ മണ്ണില്ലാത്ത ഇടത്തു വീണു; മണ്ണിന്നു താഴ്ചയില്ലായ്കയാൽ ക്ഷണത്തിൽ മുളെച്ചുവന്നു.
6 സൂര്യൻ ഉദിച്ചാറെ ചൂടുതട്ടി, വേർ ഇല്ലായ്കയാൽ അതു ഉണങ്ങിപ്പോയി.
7 മറ്റു ചിലതു മുള്ളിന്നിടയിൽ വീണു; മുള്ളു മുളെച്ചു വളർന്നു അതിനെ ഞെരുക്കിക്കളഞ്ഞു.
8 മറ്റു ചിലതു നല്ല നിലത്തു വീണു, നൂറും അറുപതും മുപ്പതും മേനിയായി വിളഞ്ഞു.
9 ചെവിയുള്ളവൻ കേൾക്കട്ടെ.”മത്തായി 13:3-9
അതു കൊണ്ട് ഈ ഉപമ കൊണ്ട് അർത്ഥമാക്കുന്നത് എന്താണു? നാം ഊഹിക്കേണ്ട കാര്യമില്ല, കാരണം സമർപ്പിക്കുവാൻ തയ്യറുണ്ടായിരുന്നവർ അതിന്റെ അർത്ഥമെന്തെന്ന് ചിന്തിക്കുകയും അത് എന്താണു അർത്ഥമാക്കുന്നത് എന്ന് ചോദിക്കുകയും ചെയ്തു, അതിന്റെ മറുപടി അദ്ദേഹം നൽകിയത്:
18 എന്നാൽ വിതെക്കുന്നവന്റെ ഉപമ കേട്ടുകൊൾവിൻ.
19 ഒരുത്തൻ രാജ്യത്തിന്റെ വചനം കേട്ടിട്ടു ഗ്രഹിക്കാഞ്ഞാൽ ദുഷ്ടൻ വന്നു അവന്റെ ഹൃദയത്തിൽ വിതെക്കപ്പെട്ടതു എടുത്തുകളയുന്നു; ഇതത്രെ വഴിയരികെ വിതെക്കപ്പെട്ടതു.
20 പാറസ്ഥലത്തു വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേട്ടിട്ടു ഉടനെ സന്തോഷത്തോടെ കൈകൊള്ളുന്നതു ആകുന്നു എങ്കിലും വേരില്ലാതിരിക്കയാൽ അവൻ ക്ഷണികനത്രേ.
21 വചനംനിമിത്തം ഞെരുക്കമോ ഉപദ്രവമോ നേരിട്ടാൽ അവൻ ക്ഷണത്തിൽ ഇടറിപ്പോകുന്നു.
22 മുള്ളിന്നിടയിൽ വിതെക്കപ്പെട്ടതോ, ഒരുത്തൻ വചനം കേൾക്കുന്നു എങ്കിലും ഈ ലോകത്തിന്റെ ചിന്തയും ധനത്തിന്റെ വഞ്ചനയും വചനത്തെ ഞെരുക്കീട്ടു നിഷ്ഫലനായി തീരുന്നതാകുന്നു.
23 നല്ല നിലത്തു വിതെക്കപ്പെട്ടതോ ഒരുത്തൻ വചനം കേട്ടു ഗ്രഹിക്കുന്നതു ആകുന്നു അതു വിളഞ്ഞു നൂറും അറുപതും മുപ്പതും മേനി നല്കുന്നു.”മത്തായി 13:18-23
ദൈവ രാജ്യത്തെക്കുറിച്ചുള്ള സന്ദേശത്തോട് നാലു വിധമായ പ്രതികരണമാണു ഉള്ളത്. ആദ്യത്തേത് ഒന്നും ‘മനസ്സിലാക്കാതിരിക്കുന്നതും’ അതുകൊണ്ട് പിശാച് (ഇബ് ലീസ്) ആ സന്ദേശം അവരുടെ ഹൃദയത്തിൽ നിന്നും എടുത്തു കളയുന്നതും ആണു. ബാക്കിയുള്ള മൂന്ന് പ്രതികരണങ്ങളും ആദ്യം ശരിയെന്ന് തോന്നുന്നവയും അവർ ആ സന്ദേശം സന്തോഷത്തോടു കൂടെ സ്വീകരിക്കുന്നു എന്ന് തോന്നുന്നവയും ആണു. എന്നാൽ ഈ സന്ദേശം വളരെ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയങ്ങളിലും നമ്മുടെ ഹൃദയങ്ങളിൽ വളരേണ്ടതാണു. നാം അവ നമ്മുടെ ഹൃദയങ്ങളിൽ സ്വീകരിക്കുകയും അതിനു ശേഷം തന്നിഷ്ടം പോലെ ജീവിക്കുകയും ചെയ്യുന്നത് പോലെ അല്ല. അതു കൊണ്ട് ഈ പ്രതികരണങ്ങളിൽ രണ്ടെണ്ണം, അവർ ആദ്യം ആ സന്ദേശം സ്വീകരിച്ചുവെങ്കിലും, അത് അവരുടെ ഹൃദയത്തിൽ വളരുവാൻ അവർ അനുവദിച്ചില്ല. നാലാമത്തെ ഹൃദയം മാത്രമേ, ’വചനം കേൾക്കുകയും അത് അനുസരിക്കുകയും ചെയ്യുന്നവർ’ അല്ലാഹു ആഗ്രഹിക്കുന്ന വഴിയിൽ സമർപ്പിക്കുകയും ചെയ്യുകയുള്ളൂ.
ഈ ഉപമയുടെ ഒരു വസ്തുത നാം നമ്മോട് തന്നെ ‘നാം ഏത് തരത്തിലുള്ള വ്യക്തി?’ ആണെന്ന് ചോദിക്കണം എന്നതാണു. യധാർത്ഥമായും നന്നായും ‘മനസ്സിലാക്കുന്ന’ ഒരു വ്യക്തിക്കു മാത്രമേ നല്ല ഒരു ഫലം നൽകുവാൻ കഴിയൂ. നമ്മുടെ മനസ്സിലാക്കുന്നതിന്റ് കഴിവു വർദ്ധിപ്പിക്കുവാൻ ഉള്ള ഒരു മാർഗ്ഗം മുൻപ് ഉണ്ടായിരുന്ന പ്രവാചകന്മാർ , ആദം മുതൽ, തൗറാത്തിലും ഇഞ്ചീലിലും അല്ലാഹുവിങെ പദ്ധതിയെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുന്നത് എന്ന് വ്യക്തമായി മനസ്സിലാക്കുക എന്നതാണു. ആദമിനു ശേഷം, തൗറാത്തിലെ പ്രധാനപ്പെട്ട അടയാളം വരുന്നത് ഇബ്രാഹീം നബി (അ.സ) നു നൽകപ്പെട്ട വാഗ്ദത്തങ്ങളിൽക്കൂടിയും അദ്ദേഹത്തിന്റെ ബലിയർപ്പണവും, മൂസാ (അ.സ), അദ്ദേഹത്തിനു നൽകപ്പെട്ട പത്ത് കൽപ്പനകളും, ഹാരൂൺ (അ.സ) തുടങ്ങിയവരിൽക്കൂടിയും ആണു. സബൂറിൽ, ‘മസീഹിന്റെ’ ഉൽഭവത്തെക്കുറിച്ചുള്ള വസ്തുതകൾ മനസ്സിലാക്കുവാൻ കഴിയും, മാത്രമല്ല ഏശയ്യാവ്, ഇരമ്യാവ്, സഖര്യാവ്, ദാനിയേൽ, മലാഖി എന്നീ പ്രവാചകന്മാരുടെ വെളിപ്പാടുകളും നമ്മെ ‘ദൈവ രാജ്യത്തെക്കുറിച്ചുള്ള സന്ദേശം‘ മനസ്സിലാക്കുവാൻ ഒരുക്കും.
കളയുടെ ഉപമ
ഈ ഉപമയുടെ വിശദീകരണത്തിനു ശേഷം പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) കളകളുടെ ഉപമയെക്കുറിച്ച് പഠിപ്പിച്ചു.
24 അവൻ മറ്റൊരു ഉപമ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം ഒരു മനുഷ്യൻ തന്റെ നിലത്തു നല്ല വിത്തു വിതെച്ചതിനോടു സദൃശമാകുന്നു.
25 മനുഷ്യർ ഉറങ്ങുമ്പോൾ അവന്റെ ശത്രു വന്നു, കോതമ്പിന്റെ ഇടയിൽ കള വിതെച്ചു പൊയ്ക്കളഞ്ഞു.
26 ഞാറു വളർന്നു കതിരായപ്പോൾ കളയും കാണായ്വന്നു.
27 അപ്പോൾ വീട്ടുടയവന്റെ ദാസന്മാർ അവന്റെ അടുക്കൽ ചെന്നു: യജമാനനേ, വയലിൽ നല്ലവിത്തല്ലയോ വിതെച്ചതു? പിന്നെ കള എവിടെനിന്നു വന്നു എന്നു ചോദിച്ചു.
28 ഇതു ശത്രു ചെയ്തതാകുന്നു എന്നു അവൻ അവരോടു പറഞ്ഞു. ഞങ്ങൾ പോയി അതു പറിച്ചുകൂട്ടുവാൻ സമ്മതമുണ്ടോ എന്നു ദാസന്മാർ അവനോടു ചോദിച്ചു.
29 അതിന്നു അവൻ: ഇല്ല, പക്ഷേ കള പറിക്കുമ്പോൾ കോതമ്പും കൂടെ പിഴുതുപോകും.മത്തായ 13:24-29
അതിനെക്കുറിച്ച് അദ്ദേഹം നൽകിയ വിശദീകരണം ഇതാ
36 അനന്തരം യേശു പുരുഷാരത്തെ പറഞ്ഞയച്ചിട്ടു വീട്ടിൽ വന്നു, ശിഷ്യന്മാർ അവന്റെ അടുക്കൽ ചെന്നു: വയലി കളയുടെ ഉപമ തെളിയിച്ചുതരേണം എന്നു അപേക്ഷിച്ചു. അതിന്നു അവൻ ഉത്തരം പറഞ്ഞതു:
37 “നല്ല വിത്തു വിതെക്കുന്നവൻ മനുഷ്യപുത്രൻ;
38 വയൽ ലോകം; നല്ലവിത്തു രാജ്യത്തിന്റെ പുത്രന്മാർ;
39 കള ദുഷ്ടന്റെ പുത്രന്മാർ; അതു വിതെച്ച ശത്രു പിശാചു; കൊയ്ത്തു ലോകാവസാനം;
40 കൊയ്യുന്നവർ ദൂതന്മാർ കള കൂട്ടി തീയിൽ ഇട്ടു ചുടുംപോലെ ലോകാവസാനത്തിൽ സംഭവിക്കും.
41 മനുഷ്യപുത്രൻ തന്റെ ദൂതന്മാരെ അയക്കും; അവർ അവന്റെ രാജ്യത്തിൽനിന്നു എല്ലാ ഇടർച്ചകളെയും അധർമ്മം പ്രവർത്തിക്കുന്നവരെയും കൂട്ടിച്ചേർത്തു
42 തീച്ചൂളയിൽ ഇട്ടുകളയുകയും, അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.
43 അന്നു നീതിമാന്മാർ തങ്ങളുടെ പിതാവിന്റെ രാജ്യത്തിൽ സൂര്യനെപ്പോലെ പ്രകാശിക്കും. ചെവിയുള്ളവൻ കേൾക്കട്ടെ.മത്തായി 13:36-43
കടുകുമണിയുടെയും പുളിച്ച മാവിനെയും കുറിച്ചുള്ള ഉപമകൾ
പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) വളരെ ചെറിയ ഉപമകളും പഠിപ്പിച്ചു.
31 മറ്റൊരു ഉപമ അവൻ അവർക്കു പറഞ്ഞുകൊടുത്തു: “സ്വർഗ്ഗരാജ്യം കടുകുമണിയോടു സദൃശം; അതു ഒരു മനുഷ്യൻ എടുത്തു തന്റെ വയലിൽ ഇട്ടു.
32 അതു എല്ലാവിത്തിലും ചെറിയതെങ്കിലും വളർന്നു സസ്യങ്ങളിൽ ഏറ്റവും വലുതായി, ആകാശത്തിലെ പറവകൾ വന്നു അതിന്റെ കൊമ്പുകളിൽ വസിപ്പാൻ തക്കവണ്ണം വൃക്ഷമായി തീരുന്നു.”
33 അവൻ മറ്റൊരു ഉപമ അവരോടു പറഞ്ഞു: “സ്വർഗ്ഗരാജ്യം പുളിച്ച മാവിനോടു സദൃശം; അതു ഒരു സ്ത്രീ എടുത്തു മൂന്നുപറ മാവിൽ എല്ലാം പുളിച്ചുവരുവോളം അടക്കിവെച്ചു.”മത്തായി 13:31-33
ദൈവ രാജ്യം ഈ ലോകത്തിൽ വളരെ ചെറുതും അപ്രധാനവും ആയി ആരംഭിക്കും എന്നാൽ അതിനു ശേഷം അത് ലോകം മുഴുവനും യീസ്റ്റ് മാവിൽ പ്രവർത്തിക്കുന്നതു പോലെയും ഒരു ചെറിയ വിത്ത് വലിയ ഒരു വൃക്ഷമായി വളരുന്നതു പോലെയും വളരും. അത് ഒരിക്കലും നിർബന്ധിക്കുന്നതു കൊണ്ട് വളരുന്നതല്ല, അല്ലെങ്കിൽ പെട്ടന്ന് വളരുന്നത് അല്ല, അതിന്റെ വളർച്ച കാണുവാൻ കഴിയാത്തതും എന്നാൽ എല്ലായിടത്തും ഉള്ളതും ആർക്കും തടയുവാൻ കഴിയാത്തതും ആണു.
ഒളിച്ചു വച്ച നിധിയെക്കുറിച്ചും, വിലയേറിയ മുത്തിനെക്കുറിച്ചും ഉള്ള ഉപമ
44 സ്വർഗ്ഗരാജ്യം വയലിൽ ഒളിച്ചുവെച്ച നിധിയോടു സദൃശം. അതു ഒരു മനുഷ്യൻ കണ്ടു മറെച്ചിട്ടു, തന്റെ സന്തോഷത്താൽ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു ആ വയൽ വാങ്ങി.
45 പിന്നെയും സ്വർഗ്ഗരാജ്യം നല്ല മുത്തു അന്വേഷിക്കുന്ന ഒരു വ്യാപാരിയോടു സദൃശം.
46 അവൻ വിലയേറിയ ഒരു മുത്തു കണ്ടെത്തിയാറെ ചെന്നു തനിക്കുള്ളതൊക്കെയും വിറ്റു അതു വാങ്ങി.മത്തായി 13:44-46
ഈ ഉപമകൾ ദൈവ രാജ്യത്തിന്റെ മൂല്യത്തെക്കുറിച്ച് ശ്രദ്ധകേന്ദ്രീകരിക്കുന്നു. വയലിൽ ഒളിച്ച് വച്ചിരിക്കുന്ന നിധിയെക്കുറിച്ച് ചിന്തിക്കൂ. ആ നിധി മറഞ്ഞിരിക്കുന്നതു കൊണ്ട് ആ വയലിനരികിൽക്കൂടെ നടന്നു പോകുന്നവർ എല്ലാം ചിന്തിക്കുന്നത് അതിനു യാതൊരു വിലയും ഇല്ല എന്നും അതു കൊണ്ടു തന്നെ അതിൽ അവർ യാതൊരു താൽപ്പര്യവും കാണിക്കാതെ ഇരിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു വ്യക്തി അതിൽ അമൂല്യമായ ഒരു നിധി ഉണ്ടെന്ന് തിരിച്ചറിയുകയും അത് ആ വയലിന്റെ മൂല്യം വളരെ വർദ്ധിപ്പിക്കുന്നതു കൊണ്ട്- അദ്ധേഹത്തിനു ഉണ്ടായിരുന്ന സകലത്തേയും വിറ്റ് ആ നിലം വാങ്ങുവാൻ തക്കവണ്ണം മൂല്യം ഉണ്ടയിരുന്നതു അത് വിറ്റ് നിധി കൈവശമാക്കുകയും ചെയ്യുന്നു. അതു പോലെത്തന്നെയാണു ദൈവ രാജ്യവും- അതിന്റെ മൂല്യം പലർക്കും തിരിച്ചറിയുവാൻ കഴിയാതെ പോകുന്നു, എന്നാൽ അതിന്റെ വില തിരിച്ചറിയുന്ന ചുരുക്കം ചിലർ അതിന്റെ മഹത്തായ മൂല്യം പ്രാപിച്ചെടുക്കുക തന്നെ ചെയ്യും.
വലയുടെ ഉപമ
47 പിന്നെയും സ്വർഗ്ഗരാജ്യം കടലിൽ ഇടുന്നതും എല്ലാവക മീനും പിടിക്കുന്നതുമായോരു വലയോടു സദൃശം.
48 നിറഞ്ഞപ്പോൾ അവർ അതു വലിച്ചു കരെക്കു കയറ്റി, ഇരുന്നുകൊണ്ടു നല്ലതു പാത്രങ്ങളിൽ കൂട്ടിവെച്ചു, ചീത്ത എറിഞ്ഞുകളഞ്ഞു.
49 അങ്ങനെ തന്നേ ലോകാവസാനത്തിൽ സംഭവിക്കും; ദൂതന്മാർ പുറപ്പെട്ടു നീതിമാന്മാരുടെ ഇടയിൽനിന്നു ദുഷ്ടന്മാരെ വേർതിരിച്ചു തീച്ചൂളയിൽ ഇട്ടുകളയും;
50 അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.മത്തായി 13:47-50
ദൈവ രാജ്യം ജനത്തെ വേർതിരിക്കുന്നു. ഈ വേർതിരിവ് മുഴുവനായി വെളിപ്പെടുന്നത് ന്യായ വിധി നാളിൽ ആണു – അന്ന് നമ്മുടെ ഹൃദയം ദൈവത്തിനു മുൻപിൽ നഗ്നമാക്കപ്പെടും.
ദൈവ രാജ്യം വളരെ നിഗൂഡമായാണു വളരുന്നത്, മാവിലെ യീസ്റ്റ് പോലെ, അതിനുള്ള മഹത്തായ മൂല്യം പലരിൽ നിന്നും മറഞ്ഞിരിക്കുന്നത് കൊണ്ട്, പലർക്കും അതിനോടുള്ള പ്രതികരണം വ്യത്യസ്തമാക്കുവാൻ കാരണം ആകുന്നു. അത് ജനത്തെ അതിന്റെ മൂല്യം മനസ്സിലാക്കുന്നവർ എന്നും മനസ്സിലാക്കാത്തവർ എന്നുമായി വേർതിരിക്കുന്നു. ഈ ഉപമകൾ പഠിപ്പിച്ചതിനന്തരം ഈസാ അൽ മസീഹ് തന്റെ കേൾവിക്കാരോട് വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിച്ചു.
51 ഇതെല്ലാം ഗ്രഹിച്ചുവോ?” എന്നതിന്നു അവർ ഉവ്വു എന്നു പറഞ്ഞു.
മത്തായി 13:51
അതിനെക്കുറിച്ച് താങ്കൾ എന്തു ചിന്തിക്കുന്നു?