സബൂർ അവസാനിക്കുന്നത്- വഴി ഒരുക്കുന്ന ഒരുവനെക്കുറിച്ചുള്ള വാഗ്ദത്തം നൽകിയാണു

  • by

സൂറ അൽ മുദത്തീർ (സൂറ 74- വസ്ത്ര ധാരി) പ്രവാചകൻ (സ്വ.അ) അദ്ദേഹത്തിന്റെ വസ്ത്രം ചുറ്റിക്കൊണ്ട് ന്യായ വിധി നാളിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതിനെ ചിത്രീകരിക്കുന്നു

ഹേ, പുതച്ചു മൂടിയവനേ,എഴുന്നേറ്റ്‌ ( ജനങ്ങളെ ) താക്കീത്‌ ചെയ്യുക.നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

 

സൂറ അൽ മുദത്തീർ 74:1-3

എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍

അന്ന്‌ അത്‌ ഒരു പ്രയാസകരമായ ദിവസമായിരിക്കും.

സത്യനിഷേധികള്‍ക്ക്‌ എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!

 

സൂറ അൽ മുദത്തീർ 74:8-10

സൂറ അൽ കാഫിറൂൻ (സൂറ 109- അവിശ്വാസികൾ) പ്രവാചകൻ (സ്വ. അ) അവിശ്വാസികളിൽ നിന്നും വ്യക്തമായതും വ്യത്യസ്തമായതുമായ പാത തിരഞ്ഞെടുക്കുവാൻ ആവശ്യപ്പെടുന്നത് ചിത്രീകരിക്കുന്നു.

( നബിയേ, ) പറയുക: അവിശ്വാസികളേ,

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

 

സൂറ അൽ- കാഫിറൂൻ109:1-6

സബൂർ അവസാനിക്കുന്നത് പ്രവാചകനായ ഏലിയാവ് (അ.സ) നെ സൂചിപ്പിച്ചു കൊണ്ടാണു അദ്ദേഹം സൂറാ അൽ മുദത്തിറും സൂറാ അൽ കാഫിറൂനും വിശദീകരിക്കുന്നതു അതു പോലെത്തന്നെ ചെയ്ത ഒരു വ്യക്തിയാണു.  എന്നാൽ സബൂർ പ്രവാചകനായ ഏലിയാവിനെപ്പോലെ നമ്മുടെ ഹ്രുദയത്തെ ഒരുക്കുന്ന ഒരു പ്രവാചകൻ വരുന്നത് നോക്കിയിരിക്കുന്നു.  നമുക്ക് അദ്ദേഹത്തെ പ്രവാചകനായ യഹ് യാ (അ.സ) ആയി അറിയാം.

വരുവാനുള്ള പ്രവാചകൻ യഹ് യാ (അ.സ) പ്രവചിക്കപ്പെട്ടു

നാം ദാസന്റെ അടയാളത്തിൽ കണ്ടത് ഒരു ദാസൻ വരുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നു എന്നാണു.  എന്നാൽ ഈ വാഗ്ദത്തം എല്ലാം കേന്ദ്രീകരിച്ചിരുന്നത് ഒരു പ്രധാന ചോദ്യത്തിൽ ആണു.  എശയ്യാവ് 53 ഈ ചോദ്യത്തോടു കൂടെ ആരംഭിച്ചു.

ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു….?

 

എശയ്യാവ് 53:1

എശയ്യാ (അ.സ) പ്രവചിച്ചത് ഈ ദാസനെ മറ്റുള്ളവർ പെട്ടന്ന് വിശ്വസിക്കുകയില്ല, അതിനു കാരണം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ കുഴപ്പം കൊണ്ടോ, അല്ലെങ്കിൽ ദാസന്റെ അടയാളങ്ങളുടെ കുഴപ്പങ്ങൾ കൊണ്ടോ അല്ല കാരണം അവ ‘ഏഴുകളുടെ’ ചക്രങ്ങളിൽ വളരെ ക്രിത്യതയാർന്ന സമയം ആയിരിക്കും മാത്രമല്ല പേരിനാലും അദ്ദേഹം ഛേദിക്കപ്പെടും’ എന്നത് ഊന്നിപ്പറയുകയും ചെയ്യുകയാൽ തന്നേ. ആവശ്യത്തിനു അടയാളങ്ങൾ ഇല്ലാതെ പോയി എന്നതായിരുന്നില്ല ഇവിടുത്തെ പ്രശ്നം. അല്ല, ജനത്തിന്റെ മനസ്സ് കഠിനമായിരുന്നു എന്നതാണു ഏറ്റവും വലിയ പ്രശ്നം.  അതുകൊണ്ട് ദാസൻ വരുന്നതിനു മുൻപ് ജനത്തെ ഒരുക്കുവാൻ ആരെങ്കിലും വരണമായിരുന്നു.  അതുകൊണ്ട് പ്രവാചകനായ എശയ്യാവ് (അ.സ) ഈ ദാസനു വഴി ഒരുക്കുവാൻ പോകുന്ന വ്യക്തിയെക്കുറിച്ച് ഈ സന്ദേശം നൽകി.  അദ്ദേഹം അതിനെക്കുറിച്ച് സബൂറിൽ ഇങ്ങനെ സന്ദേശം എഴുതി

കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.
യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

 

എശയ്യാവ് 40:3-5

എശയ്യാ (അ.സ) ‘മരുഭൂമിയിൽ’ നിന്നും ‘കർത്താവിനു വേണ്ടി വഴി ഒരുക്കുന്ന’ ഒരുവനെക്കുറിച്ച് എഴുതി.  ഈ വ്യക്തി തടസ്സങ്ങളെ നിരപ്പാക്കും അതു വഴി ‘ദൈവത്തിന്റെ മഹത്വം വെളിപ്പെടും’.  പക്ഷെ എശയ്യാവ് അതെങ്ങിനെ സംഭവിക്കും എന്ന് പ്രത്യേകമായി എടുത്ത് പറഞ്ഞില്ല.

മലാഖി പ്രവാചകൻ- സബൂറിലെ അവസാന പ്രവാചകൻ

ദാവൂദ് നബി (സ) യുടെയും സാബറിലെ മറ്റു ചില പ്രവാചകന്മാരുടെയും ചരിത്രപരമായ ടൈംലൈൻ

പ്രവാചകന്മാരായ എശയ്യാവ്, മലാഖി, ഏലിയാവ് (അ.സ) ചരിത്രപരമായ സമയരേഖയിൽ കാണിച്ചിരിക്കുന്നു

എശയ്യാവിനു 300 വർഷങ്ങൾക്ക് ശേഷം സബൂറിലെ അവസാന പുസ്തകം എഴുതിയ മലാഖി (അ.സ) വന്നു.  ഈ അവസാന പുസ്തകത്തിൽ മലാഖി (അ.സ) എശയ്യാവ് മുന്നറിയിച്ച വരുവാനുള്ള വഴി ഒരുക്കുന്നവനെക്കുറിച്ച് വിശദീകരിച്ച് എഴുതി.  അദ്ദേഹം എഴുതി:

നിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

 

മലാഖി 3:1

ഇവിടെ വീണ്ടും ‘വഴി ഒരുക്കുന്ന’ ദൂതനെക്കുറിച്ച് പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ വഴി ഒരുക്കുന്നവൻ വന്നതിനു ശേഷം ‘ഉടമ്പടിപ്രകാരമുള്ള സന്ദേശവാഹകൻ’ വരും.  മലാഖി (അ.സ) ഇവിടെ രേഖപ്പെടുത്തുന്ന ഈ ഉടമ്പടി ഏതാണു? ഇരമ്യാ (അ.സ) പ്രവാചകൻ പ്രവചിച്ചത് അല്ലാഹു ഒരു പുതിയ ഉടമ്പടി നമ്മുടെ ഹ്രുദയങ്ങളിൽ എഴുതുമെന്നത് ഓർക്കുന്നുണ്ടാകുമല്ലോ? അപ്പോൾ മാത്രമേ നമുക്ക് പാപത്തിലേക്ക് നമ്മെ എപ്പോഴും നയിക്കുന്ന ആ ദാഹത്തെ നമുക്ക് ശമിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഇതു തന്നെയാണു മലാഖി (അ.സ) ചൂണ്ടിക്കണിക്കുന്ന ഉടമ്പടി. ഉടമ്പടി നൽകലിൽക്കൂടി വരുവാനുള്ള വഴിഒരുക്കുന്ന വ്യക്തിയെക്കുറിച്ച് ഒരു സൂചന നൽകുക കൂടെയായിരിക്കും.

മലാഖി (അ.സ) അതിനു ശേഷം അദ്ദേഹത്തിന്റെ പുസ്തകത്തിലെ അവസാന ഖണ്ഡിക കൊണ്ട് സബൂർ മുഴുവനും അവസാനിപ്പിക്കുകയാണു. ആ അവസാന ഖണ്ഡികയിൽ അദ്ദേഹം ഭാവിയെ നോക്കിക്കൊണ്ട് വീണ്ടും എഴുതുന്നത്:

യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.

 

മലാഖി 4:5-6

എന്താണു മലാഖി (അ.സ) ‘ഏലിയാവ്’ കർത്താവിന്റെ വലിയ നാൾ വരും മുൻപെ വരും എന്നതു കൊണ്ട് ഉദ്ദേശിച്ചത്?  ആരായിരുന്നു ഏലിയാവ്?  അദ്ദേഹം നാം നമ്മുടെ ലേഖനങ്ങളിൽ പഠിച്ചിട്ടില്ലാത്ത മറ്റൊരു പ്രവാചകൻ ആയിരുന്നു (നമുക്ക് സബൂറിലെ എല്ലാ പ്രവാചകന്മാരെയും കുറിച്ച് പഠിക്കുവാൻ കഴിയുകയില്ല കാരണം അത് വളരെയധികം സമയം എടുക്കുന്ന കാര്യമാണു എന്നാൽ അദ്ദേഹത്തെ മുകളിലുള്ള സമയ രേഖയിൽ കാണുവാൻ കഴിയുന്നതാണു).  ഏലിയാവ് (അ.സ) ഏക ദേശം ബി.സി. 850 കാല ഘട്ടത്തിൽ ജീവിച്ചിരുന്നു.  അദ്ദേഹം മരുഭൂമിയിൽ ജീവിച്ചിരുന്നതിലും മ്രുഗങ്ങളുടെ തോൽ കൊണ്ടുള്ള വസ്ത്രം ധരിക്കുന്നതിലും അതു പോലെ കാട്ടിലെ ആഹാരം ഭക്ഷിക്കുന്നതിലും പ്രശസ്തനായ പ്രവാചകൻ ആയിരുന്നു.  അദ്ദേഹം തീർച്ചയായും പ്രത്യേക ഭാവത്തിലും രൂപത്തിലും കാണപ്പെട്ടു.  മലാഖി (അ.സ) എഴുതിയത് എന്തെന്നാൽ ഒരു വിധത്തിൽ പുതിയ ഉടമ്പടിക്ക് മുൻപ് വരുന്ന വഴി ഒരുക്കുന്നവൻ ഏലിയാവിനെപ്പോലെ (അ.സ) ആയിരിക്കും എന്നാണു.

ആ ഒരു പ്രസ്താവനയോടു കൂടെ, സബൂർ പൂർണ്ണമാക്കപ്പെട്ടു.  ഇത് സബൂറിലെ അവസാന സന്ദേശവും അത് ഏകദേശം 450 ബി.സിയിൽ എഴുതപ്പെട്ടതും ആണു. തൗറാത്തും സബൂറും വരുവാനുള്ള കാര്യങ്ങളെക്കുറിച്ചുള്ള വാഗ്ദത്തങ്ങളാൽ നിറയപ്പെട്ടിരുന്നു.  നമുക്ക് അവയിൽ ചിലത് ഒന്ന് പരിശോധിച്ചു നോക്കാം.

തൗറാത്തിലെയും സബൂറിലെയും ഇനിയും നിവർത്തിയാകുവാനുള്ള വാഗ്ദത്തങ്ങളുടെ ഒരു വിശകലനം

അത്കൊണ്ട് സബൂറിന്റെ അവസാനം 450 ബിസിയിൽ യഹൂദാ ജനം ഈ വാഗ്ദത്തങ്ങളുടെ നിവർത്തിക്കു വേണ്ടി പ്രതീക്ഷയോടെയിരുന്നു.  അവർ കാത്തു കാത്തിരുന്നു.  ഒരു തലമുറ അടുത്ത തലമുറയ്ക്ക് വഴി മാറി അതിനു ശേഷം മറ്റൊന്നു വരും- എന്നാൽ ഈ വാഗ്ദത്തങ്ങളുടെ നിവർത്തി ഉണ്ടായില്ല.

സബൂർ പൂർത്തീകരിച്ചതിനു ശേഷം എന്തു സംഭവിച്ചു

നാം ഇസ്രായേലിന്റെ ചരിത്രത്തിൽ കണ്ടതു പോലെ, മഹാനായ അലക്സാണ്ടർ 330 ബി.സി യിൽ അന്ന് അറിയപ്പെട്ടിരുന്ന ലോക രാജ്യങ്ങൾ എല്ലാം തന്നെ കീഴ്പ്പെടുത്തിയിരുന്നു അതുകൊണ്ട് തന്നെ ഈ കീഴ്പ്പെടുത്തപ്പെട്ട ജനങ്ങളും ലോക സംസ്കാരങ്ങളും ഗ്രീക്ക് ഭാഷ സ്വീകരിച്ചിരുന്നു. ഇന്ന് ഇംഗ്ലീഷ് എല്ലായിടത്തും വ്യവസായത്തിനും, വിദ്യാഭ്യാസത്തിനും, സാഹിത്യത്തിനും  മറ്റും സർവ്വ സാധാരണയായി ഉപയോഗിക്കുന്നതു പോലെ ഗ്രീക്ക് അന്ന് മുൻപന്തിയിൽ നിന്നിരുന്ന ഭാഷയായിരുന്നു.  യഹൂദ അധ്യാപകർ തൗറാത്തും സബൂറും ഹീബ്രൂവിൽ നിന്നും ഗ്രീക്കിലേക്ക് ഏകദേശം 250 ബീസിയിൽ മൊഴി മാറ്റം നടത്തി.  ഈ മൊഴിമാറ്റം അറിയപ്പെട്ടിരുന്നത് സെപ്റ്റുജിന്റ് എന്നാണു. നാം ഇവിടെ കണ്ടതു പോലെ, ഇവിടെയാണു ‘ക്രിസ്തു’ എന്ന വാക്ക് വരുന്നത് മാത്രമല്ല നാം ഇവിടെ കണ്ടത് ഇവിടെനിന്നായിരുന്നു ‘യേശു’ എന്ന പേർ വരികയും ചെയ്യുന്നത്.

സബൂറിലെ മറ്റ് പ്രവാചകന്മാരുമായി സഖര്യാ പ്രവാചകന്റെ സമയ രേഖ

പ്രവാചകന്മാരായ എശയ്യാവ്, മലാഖി ഏലിയാവ് (അ.സ) എന്നിവർ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

ഈ കാലത്തിൽ (300-100 ബി സി അത് സമയ രേഖയിൽ നീലയിൽ കാണിച്ചിരികുന്ന കാല ഘട്ടം) ഈജിപ്തും സിറിയയും തമ്മിൽ പരസ്പരം യുദ്ധം ഉണ്ടായിരുന്നു മാത്രമല്ല ഇസ്രായേൽ  ഈ രണ്ടു സാമ്രാജ്യങ്ങൾക്ക് നടുവിൽ ഉള്ള രാജ്യം എന്ന നിലയിൽ അവരുമായും തുടർമാനമായി യുദ്ധത്തിൽ ഏർപ്പെടുമായിരുന്നു.  ചില പ്രത്യേക സിറിയ രാജാക്കന്മാർ ഗ്രീക്ക് മതത്തെ ഇസ്രായേലിന്മേൽ അടിച്ചേല്പിക്കുവാൻ ശ്രമിച്ചു (വിഗ്രഹങ്ങളെ ആരാധിക്കുന്ന മതം) അങ്ങിനെ അവരുടെ ഏക ദൈവ വിശ്വാസത്തെ ഇല്ലായ്മ ഉന്മൂലനം ചെയ്യുവാൻ ശ്രമിച്ചു.  ചില യഹൂദാ നേതാക്കന്മാർ അവരുടെ ഏക ദൈവ വിശ്വാസത്തെ നിലനിർത്തുവാനും പ്രവാചകനായ മൂസാ (അ.സ) തുടങ്ങി വച്ച ആരാധനയുടെ വിശുദ്ധി തിരികെ കൊണ്ടു വരുവാനും വേണ്ടിയുള്ള പ്രതിരോധം എന്ന നിലയിൽ അവർ ലഹളകൾ നടത്തി. ഈ മത നേതാക്കന്മാർ യഹൂദന്മാർ കാത്തു നിൽക്കുന്ന വാഗ്ദത്തങ്ങളുടെ നിവർത്തീകരണങ്ങൾ ആയിരുന്നുവോ? ഈ പുരുഷന്മാർ, തൗറാത്തിലും, സബൂറിലും നിർദ്ദേശിക്കപ്പെട്ടിരുന്നതുപോലെ യധാർത്ഥമായി ആരാധിക്കുന്നവർ ആയിരുന്നു എങ്കിലും, പ്രവാചക അടയാളങ്ങളുമായി ചേർന്നു പോകുമായിരുന്നില്ല.  യധാർത്ഥത്തിൽ അവർ അവർ അവരെത്തന്നെ പ്രവാചകന്മാർ എന്ന് വിശേഷിപ്പിച്ചിരുന്നില്ല, അവർ വിഗ്രഹാരാധനയ്ക്ക് വിരോധമായി നിലകൊണ്ട ഭക്തരായ യഹൂദന്മാർ മാത്രമായിരുന്നു.

ഈ കാലഘട്ടത്തിലെ ചരിത്രപുസ്തകങ്ങൾ, ആരാധനയുടെ വിശുദ്ധി കാത്തു സൂക്ഷിക്കുവാനുള്ള സമരങ്ങൾ വിശദീകരിക്കുന്നത് എഴുതപ്പെട്ടു. ഈ പുസ്തകങ്ങൾ ചരിത്രപരമായും മതപരമായും ഉള്ള ഉൾക്കാഴ്ച്ചകൾ നമുക്ക് നൽകുന്നു അവ വളരെയധികം മൂല്യമുള്ളവയാണു.  എന്നാൽ യഹൂദാ ജനം അവ പ്രവാചകന്മാരാൽ എഴുതപ്പെടാത്തതുകൊണ്ട് വിലമതിക്കുന്നില്ല അതുകൊണ്ട് അവ സബൂറിൽ ഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല. അവ നല്ല പുസ്തകങ്ങൾ ആണു, അവ എഴുതപ്പെട്ടത് ഭക്തരായ വ്യക്തികളാലുമാണു, എന്നാൽ അവ പ്രവാചകന്മാരാൽ എഴുതപ്പെട്ടവ അല്ലായിരുന്നു. ഈ പുസ്തകങ്ങൾ അപ്പോക്രിഫാ എന്ന് അറിയപ്പെട്ടു.

എന്നാൽ ഈ പുസ്തകങ്ങൾ ഉപകാരപ്രദമായിരുന്നതിനാൽ അവ സാധാരണമായി തൗറാത്തിനോടും സബൂറിനോടും ചേർന്ന് യഹൂദന്മാരുടെ പൂർണ്ണമായ ചരിത്രം നൽകുവാൻ ഉൾക്കൊള്ളിച്ചിരുന്നു.  ഇഞ്ചീലും മസീഹ് ഈസായുടെ (അ.സ) സന്ദേശവും എഴുതപ്പെട്ടതിനുശേഷം പുസ്തകങ്ങളായ തൗറാത്തും, സബൂറും ഇഞ്ചീലും ഒരു പുസ്തകമായി സമാഹരിക്കപ്പെട്ടു- അത് അൽ കിതാബ് അല്ലെങ്കിൽ വേദ പുസ്തകം എന്ന് അറിയപ്പെടുന്നു.  ഇന്ന് ചില ബൈബിളുകൾ ഈ അപ്പോക്രിഫ പുസ്തകങ്ങൾ കൂടെ ഉൾക്കൊള്ളിക്കുന്നു, അവ തൗറാത്തിന്റെയോ, സബൂറിന്റെയോ, ഇഞ്ചീലിന്റെയോ ഭാഗം അല്ലെങ്കിൽ കൂടെ.

എന്നാൽ തൗറാത്തിലും സബൂറിലും നൽകപ്പെട്ട വാഗ്ദത്തങ്ങൾ ഇനിയും നിറവേറപ്പെടുവാൻ ഉണ്ടായിരുന്നു.  ഗ്രീക്ക് സ്വാധീനത്തിനങ്ങൾ പിന്തുടർന്നു ശക്തരായ റോമാ സാമ്രാജ്യം വിശാലമാക്കപ്പെടുകയും യഹൂദന്മാരുടെ മേൽ ഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു (ഇതാണു മുകളിലെ നീല കളറിനു ശേഷം വരുന്ന മഞ്ഞക്കളർ കാണിക്കുന്ന കാലഘട്ടം). റോമാക്കാർ വളരെ കാര്യക്ഷമമായി ഭരിച്ചു എന്നാൽ അവരുടെ ഭരണം വളരെ ക്രൂരത നിറഞ്ഞതായിരുന്നു.  വളരെയധികം ചുങ്കം നൽകേണ്ടിയിരുന്നു മാത്രമല്ല റോമാക്കാർ അതിനു വിയോചിക്കുന്നവരോട് ഒട്ടും സഹിഷ്ണുത കാണിച്ചില്ല.  അതുകൊണ്ട് യഹൂദാ ജനം തൗറാത്തിലും സബൂറിലും നൽകപ്പെട്ട വാഗ്ദത്തങ്ങളുടെ നിവർത്തിക്കായി മുൻപെന്നെത്തേക്കാളും കൂടുതൽ ആഗ്രഹിച്ചു, അവരുടെ ദീർഘ നാളത്തെ കാത്തിരിപ്പ് അവരുടെ ആരാധന വളരെ അയവില്ലാത്ത വിധത്തിലുള്ളവയായി മാറുവാൻ കാരണമായി മാത്രമല്ല അവർ പ്രവാചകന്മാരിൽ നിന്നും പാരമ്പര്യത്തിൽ നിന്നും പല അധിക നിയമങ്ങളും കൂട്ടിച്ചേർക്കുകയും ചെയ്തു.  ഈ അധിക ‘കൽപ്പനകൾ’ ആദ്യം അഭിപ്രായപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തപ്പോൾ നല്ലതെന്നു തോന്നിയെങ്കിലും വളരെ പെട്ടന്ന് അവ തൗറാത്തിലെയും സബൂറിലെയും യധാർത്ഥ കൽപ്പനകൾ യഹൂദാ ഗുരുക്കന്മാരുടെ മനസ്സുകളിൽ നിന്നും ഹ്രുദയങ്ങളിൽ നിന്നും മാറ്റിസ്ഥാപിക്കപ്പെട്ടു.

അതിനു ശേഷം അവസാനമായി ഒരുപക്ഷെ ഈ വാഗ്ദത്തങ്ങൾ അല്ലാഹുവിനാൽ ഒരു പക്ഷെ വളരെ നാളുകൾക്ക് മുന്നമേ മറക്കപ്പെട്ടു എന്ന് തോന്നിയപ്പോൾ, ശക്തനായ ദൂതനായ ഗബ്രിയേൽ (ജിബിരീൽ) നാളുകളായി കാത്തിരുന്ന വഴി ഒരുക്കുന്നവന്റെ ജനനത്തെക്കുറിച്ച് ഉള്ള പ്രഖ്യാപനവും ആയി വന്നു.  നമുക്ക് ഇന്ന് അദ്ദേഹത്തെ പ്രവാചകനായ യഹ് യാ (യോഹന്നാൻ സ്നാപകൻ ആയി -അ.സ) അറിയാം. എന്നാൽ അത് ഇഞ്ചീലിന്റെ ആരംഭം ആയിരുന്നു, അതാണു നാം അടുത്തതായി പരിശോധിക്കുവാൻ പോകുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *