Skip to content

ഇബ്രാഹീമിന്റെ 3 ആം അടയാളം: ബലി

  • by

മഹാനായ പ്രവാചകൻ ഇബ്രാഹീം നബി (അ.സ) മിനു ഒരു സന്താനം വാഗ്ദത്തം ചെയ്യപ്പെട്ടു എന്ന് നാം മുമ്പിലത്തെ അടയാളത്തിൽ കണ്ടു.  അല്ലാഹു തന്റെ വാഗ്ദത്തം നിവർത്തിച്ചു.  തൗറാത്ത് തുടർന്ന് നമുക്ക് എങ്ങിനെയാണു ഇബ്രാഹീം നബിക്ക് (അ.സ) രണ്ട് ആൺ കുട്ടികളെ ലഭിച്ചത് എന്ന് വിവരിക്കുന്നു. ഉൽപ്പത്തി 16 ൽ തൗറാത്ത് എങ്ങിനെ തനിക്ക് ഇസ്മായീലിനെ ഹാജിറാ ബീവിയിൽ നിന്നും ലഭ്ച്ചു എന്നും ഉൽപ്പത്തി 21 എങ്ങിനെ അദ്ദേഹത്തിനു 14 വർഷങ്ങൾ കഴിഞ്ഞ് സാറായിയിൽ ഒരു മകനെ ലഭിച്ചു എന്നും വിശദീകരിക്കുന്നു.  നിർഭാഗ്യവശാൽ അദ്ദേഹത്തിന്റെ ഭവനത്തിൽ ഈ രണ്ട് സ്ത്രീകളും തമ്മിൽ, ഹാജിറയും സാറായും തമ്മിൽ,  ഭയങ്കര ശത്രുത ഉണ്ടാവുകയും അത് ഇബ്രാഹീം നബി ഹാജിറാ ബിവിയെയും ഇസ്മായീലിനെയും ഭവനത്തിൽ നിന്നും ഇറക്കി വിടുന്നതിനു കാരണമായിത്തീരുകയും ചെയ്തു.  അത് എങ്ങിനെ സംഭവിച്ചു എന്നും എങ്ങിനെ അല്ലാഹു ഹാജിറാ ബീവിയെയും ഇസ്മായീലിനെയും വേറെ വിധത്തിൽ അനുഗ്രഹിച്ചു എന്നും  ഇവിടെ വായിക്കാം.

ഇബ്രാഹീം നബിയുടെ ബലി: ഈദുൽ അസ്ഹായുടെ അടിസ്താനം

അതുകൊണ്ട് തന്റെ ഭവനത്തിൽ ഒരു മകൻ മാത്രം ശേഷിച്ചിരിക്കുമ്പോൾ ഇബ്രാഹീം നബി (അ.സ) തന്റെ ജീവിതത്തിൽ ഒരു വലിയ പരീക്ഷ അഭിമുഖീകരിക്കുന്നു എന്നാൽ അതു അദ്ദേഹത്തിനു നേരായ വഴിയെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ  ഒരു വാതിൽ തുറന്നു കിട്ടേണ്ടതിനു വേണ്ടിയുള്ള ഒന്നായിരുന്നു. കുർ ആനിലും തൗറാത്തിലും തന്റെ മകനെ ബലിയർപ്പിക്കുവാനുള്ള പരീക്ഷയെക്കുറിച്ച് വിവരിക്കുന്ന ഭാഗങ്ങൾ ഇവിടെ വായിക്കാം. ഗ്രന്ധങ്ങളിൽ എഴുതിയിരിക്കുന്ന ഈ സംഭവങ്ങൾ ആണു ഈദ്- അൽ- അസ് ഹാ പെരുന്നാൾ ആഖോഷിക്കുന്നത്.  അത് വെറും ഒരു ചരിത്ര സംഭവം മാത്രമല്ല. കൂടുതൽ കാര്യങ്ങൾ നമുക്ക് അതിൽ നിന്നും മനസ്സിലാക്കുവാൻ ഉണ്ട്.

നമുക്ക് പുസ്തകങ്ങളിൽ നിന്നും മനസ്സിലാക്കുവാൻ സാധിക്കുന്നത് ഇത് ഇബ്രാഹീം (അ.സ)നബിക്കുള്ള ഒരു പരീക്ഷ ആയിരുന്നു, എന്നാൽ അത് ഒരു പരീക്ഷയേക്കാൾ വലിയ ഒന്നായിരുന്നു. ഇബ്രാഹീം ഒരു പ്രവാചകൻ ആയിരുന്നത് കൊണ്ട് ഈ പരീക്ഷ നമുക്ക് ഒരു അടയാളം കൂടെ ആണു, അതിൽക്കൂടെ നമുക്ക് ദൈവത്തിനു നമ്മോടുള്ള കരുതലിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ കഴിയുന്നു.  ഇത് എങ്ങിനെയാണു നമുക്ക് ഒരു അടയാളം ആയിരിക്കുന്നത്? ഇബ്രാഹീം നബി ബലിയർപ്പിച്ച ആ ഇടത്തിനു താൻ കൊടുത്ത പേർ ഒന്ന് ശ്രദ്ധിക്കൂ.  തൗറാത്തിൽ കൊടുത്തിരിക്കുന്ന ഈ ഭാഗം താങ്കൾക്ക് ഇവിടെ നേരിട്ട് വായിക്കാം

 13 അബ്രാഹാം തലപൊക്കി നോക്കിയപ്പോൾ പിമ്പുറത്തു ഒരു ആട്ടുകൊറ്റൻ കൊമ്പു കാട്ടിൽ പിടിപെട്ടു കിടക്കുന്നതു കണ്ടു; അബ്രാഹാം ചെന്നു ആട്ടുകൊറ്റനെ പിടിച്ചു തന്റെ മകന്നു പകരം ഹോമയാഗം കഴിച്ചു.
14 അബ്രാഹാം ആ സ്ഥലത്തിന്നു യഹോവ-യിരേ എന്നു പേരിട്ടു. യഹോവയുടെ പർവ്വതത്തിൽ അവൻ പ്രത്യക്ഷനാകും എന്നു ഇന്നുവരെയും പറഞ്ഞുവരുന്നു.

 

ഉൽപ്പത്തി 22:13-14

ഇബ്രാഹിം (തൗറാത്തിൽ അബ്രഹാം) ആ സ്തലത്തിനു നൽകിയ പേർ ഒന്ന് ശ്രദ്ധിക്കൂ. ആ സ്തലത്തിനു അദ്ദേഹം ‘ദൈവം കരുതിക്കൊള്ളും‘ എന്ന പേർ നൽകി. ആ പേർ ഭൂത കാലമാണോ, വർത്തമാന കാലമാണോ അതോ ഭാവി കാലം ആണോ? അത് തീർച്ചയായും ഭാവി കാലത്തിൽ ആണു എഴുതപ്പെട്ടിരിക്കുന്നത്. അത് കുറച്ചു കൂടെ മനസ്സിലാക്കുവാൻ പിന്നീട് എഴുതപ്പെട്ടിരിക്കുന്ന ഒരു പ്രസ്താവനയിൽ  (അത് മൂസാ -അ.സ-500 വർഷങ്ങൾക്ക് ശേഷം തൗറാത്ത് സമാഹരിച്ച്  ഈ സംഭവം അതിൽ ഉൾക്കൊള്ളിച്ച് എഴുതിയപ്പോൾ) വീണ്ടും എഴുതിയിരിക്കുന്നത് “…അത് നൽകപ്പെടും“ എന്നാണു.  വീണ്ടും ഇത് എഴുതിയിരിക്കുന്നത് ഭാവി കാലത്തിൽ ആണു മാത്രമല്ല അത് വരുവാനുള്ള ഒന്നിനെ നോക്കിക്കാത്തിരിക്കുന്നു. പലരും ചിന്തിക്കുന്നത് ഇബ്രാഹീം ഇവിടെ സൂചിപ്പിക്കുന്നത് നൽകപ്പെട്ട ആ ആട്ടിൻ കുട്ടിയെ ആണു എന്നാണു (ഒരു ആൺ ആട്ടിങ്കുട്ടി) കുറ്റിച്ചെടിയിൽ കുടുങ്ങിക്കിടന്നിരുന്നതായിരുന്നു അതിനെയാണു തന്റെ മകനു പകരമായി ബലിയർപ്പിച്ചത്. എന്നാൽ ഇബ്രാഹിം ആ പേർ നൽകുമ്പോൾ ആ ആട് മരിച്ചു കഴിഞ്ഞിരുന്നു, ബലിയർപ്പിച്ച് ദഹിപ്പിച്ചു കഴിഞ്ഞിരുന്നു. ഇബ്രാഹീം ആ ആടിനെക്കുറിച്ച് ചിന്തിക്കുക ആയിരുന്നെങ്കിൽ – മരിച്ചു കഴിഞ്ഞിരുന്ന, ബലിയർപ്പിച്ച് ദഹിപ്പിച്ചു കഴിഞ്ഞിരുന്ന- ‘ദൈവം കരുതിയിരുന്നു‘ എന്ന്പേർ വിളിയ്ക്കുമായിരുന്നു അതായത് എന്ന് ഭൂത കാലത്തിൽ. മൂസാ നബി (അ.സ) യും, ആ ഇബ്രാഹീം നബിയുടെ മകനു പകരം ആ സ്തലത്ത് ബലിയർപ്പിക്കപ്പെട്ട ആട്ടിൻ കുട്ടിയെക്കുറിച്ച് ആണു ചിന്തിച്ചിരുന്നത് എങ്കിൽ ‘ഇന്നു വരെയും പറയപ്പെടുന്നത് “ദൈവത്തിന്റെ പർവതത്തിൽ അത് നൽകപ്പെട്ടു എന്ന് എഴുതുമായിരുന്നു.  എന്നാൽ മൂസാ നബിയും ഇബ്രാഹീം നബിയും കൊല്ലപ്പെട്ട് ബലിയർപ്പിക്കപ്പെട്ട ആട്ടിങ്കുട്ടിയെക്കുറിച്ച് ചിന്തിച്ചല്ല ആ സ്തലത്തിനു ആ പേർ വിളിച്ചത് മറിച്ച് ഭാവിയിൽ കരുതപ്പെടുവാൻ പോകുന്ന ഒന്നിനെക്കുറിച്ച് ചിന്തിച്ചാണു.

അപ്പോൾ അവർ ആ സമയം ചിന്തിച്ചു കൊണ്ടിരുന്നത് എന്താണു? അതിനെക്കുറിച്ച് ഒരു സൂചന ലഭിക്കുവാൻ നാം അല്ലാഹു ഇബ്രാഹീം നബിയോട് ഈ അടയാളം വിവരിക്കുന്നതിന്റെ ആദ്യം യാഗം അർപ്പിക്കുവാൻ പോകുവാൻ പറഞ്ഞ ആ സ്തലത്തെക്കുറിച്ച് ശ്രദ്ധിക്കണം:

“അപ്പോൾ ദൈവം പറഞ്ഞു, “നിന്റെ മകനെ, നിന്റെ ഏക ജാതനെ, ഇസ്ഹാക്കിനെത്തന്നേ കൂട്ടിക്കൊണ്ട് മോറിയാ ദേശത്തേക്ക് പോവുക.  അവിടെ ഞാൻ നിന്നോട് കൽപ്പിക്കുന്ന ഒരു മലയിൽ അവനെ ഹോമ യാഗം കഴിക്കുക“

 

വാ. 2

ഇത് സംഭവിച്ചത് ‘മോറിയായിൽ‘ വച്ചാണു. അത് എവിടെയാണു? അത് ഇബ്രാഹീം നബിയുടെ കാലത്ത് (2000 ബി സി)  ഒരു കാട്ടു പ്രദേശം ആയിരുന്നെങ്കിലും, ഒരു ആയിരം വർഷങ്ങൾക്ക് ശേഷം (1000 ബി. സി) പ്രശസ്തനായ ദാവൂദ് രാജാവ് (ദാവീദ്) യെരുശലേം നഗരം അവിടെ സ്താപിച്ചു, അതിനു ശേഷം തന്റെ മകനായ സുലൈമാൻ (ശലോമോൻ) ഒരു ദേവാലയം പണിതു.  നാം സബൂറിൽ അതിനെക്കുറിച്ച് വായിക്കുന്നത് ഇങ്ങനെയാണു:

നന്തരം ശലോമോൻ യെരൂശലേമിൽ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപർവ്വതത്തിൽ യെബൂസ്യനായ ഒർന്നാന്റെ കളത്തിങ്കൽ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാൻ തുടങ്ങി.

 

2 ദിന വ്രിത്താന്തം 3:1

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ‘മോറിയാ മല‘ ഇബ്രാഹീമിന്റെ കാലത്ത് (പിന്നീട് മൂസയുടെ കാലത്തും) ഒരു ഒറ്റപ്പെട്ട മലമുകളും നിർജ്ജന പ്രദേശവും ആയിരുന്നു എന്നാൽ 1000 വർഷങ്ങൾക്ക് ശേഷം ദാവൂദിന്റെയും സുലൈമാന്റെയും കാലത്ത് അത് ഇസ്രായേലിന്റെ തലസ്താന നഗരം ആയിത്തീരുകയും അവിടെ ദൈവത്തിനു ഒരു ആലയം പണിയുകയും ചെയ്തു.  അത് ഇന്നു വരെ യഹൂദന്മാർക്ക് ഒരു വിശുദ്ധ സ്തലം ആണു.

മോറിയാ മല ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു, ഇബ്രാഹീം തിരഞ്ഞെടുത്തത് ആയിരുന്നില്ല.  സൂറ ജിന്ന് (സൂറത് 72-ജിന്ന്) വിവരിക്കുന്നത് ഇങ്ങനെയാണു:

ആരാധനാലയങ്ങൾ ദൈവത്തിനു മാത്രമുള്ളതാണ്: അതിനാൽ ദൈവത്തോടൊപ്പം ആരെയും വിളിക്കരുത്സൂ

 

റ ജിന്ന് 72:18

ഈ ആരാധനാ സ്തലം ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ടതായിരുന്നു.  എന്ത് കൊണ്ട് ഈ സ്തലം തിരഞ്ഞെടുക്കപ്പെട്ടു എന്ന് നാം കണ്ടെത്തുന്നു.

ഈസാ മസീഹും മോറിയാ മലയിലെ യാഗവും

ഇവിടെ നാം ഈസാ മസീഹും (അ.സ) ഇഞ്ചീലുമായി നേരിട്ട് ഒരു ബന്ധം കണ്ടെത്തുന്നു. നമുക്ക് ഇത് നമുക്ക് ഈസാ നബിക്ക് നൽകപ്പെട്ട പല നാമങ്ങളിൽ ഒരു നാമവും ആയി ബന്ധപ്പെടുത്താം.  ഈസാക്ക് പല നാമങ്ങളും നൽകപ്പെട്ടിട്ടുണ്ട്.  ഒരു പക്ഷെ അവയിൽ ഏറ്റവും അറിയപ്പെടുന്ന ഒരു നാമം ‘മസീഹ്‘ (അത് ‘ക്രിസ്തു എന്നും അറിയപ്പെടുന്നു) എന്നതാണു. എന്നാൽ അതു പോലെ തന്നെ മസീഹ് ഈസാക്ക് നൽകപ്പെട്ട അധികം ആരും അറിയപ്പെടാത്ത മറ്റൊരു നാമം ഉണ്ട്, എന്നാൽ അത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു നാമം ആണു.  അത് നാം കാണുന്നത് ഇഞ്ചീലിൽ യോഹന്നാൻ സുവിശേഷത്തിൽ പ്രവാചകനായ യഹ് യ (ഇഞ്ചീലിലെ യോഹന്നാൻ സ്നാപകൻ) പറയുന്ന വാക്കുകളിൽ ആണു:

29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.

 

യോഹന്നാൻ 1:29-30

വളരെ പ്രധാനപ്പെട്ട, എന്നാൽ അധികം അറിയപ്പെടാത്ത ഈസാ നബിയുടെ (അ.സ) മറ്റൊരു നാമം, യഹ് യാ അദ്ധേഹത്തിനു നൽകിയത് “ദൈവത്തിന്റെ കുഞ്ഞാട്“ എന്നായിരുന്നു. ഈസാ നബിയുടെ ജീവിതാവസാനം ഒന്ന് നോക്കൂ.  എവിടെ ആയിരുന്നു അദ്ധേഹം പിടിക്കപ്പെട്ടതും മരണത്തിനായി വിധിക്കപ്പെട്ടതും? അത് യെരുശലേമിൽ ആയിരുന്നു (അത് നാം മുൻപ് കണ്ടത് പോലെ ‘മോറിയാ മല‘ തന്നെ ആയിരുന്നു. അദ്ധേഹത്തെ പിടിച്ചു കൊണ്ട് പോകുവാൻ വന്നപ്പോൾ വളരെ വ്യക്തമായി പറയപ്പെട്ടത് എന്തെന്നാൽ:

7 ഹെരോദാവിന്റെ അധികാരത്തിൽ ഉൾപ്പെട്ടവൻ എന്നറിഞ്ഞിട്ടു, അന്നു യെരൂശലേമിൽ വന്നു പാർക്കുന്ന ഹെരോദാവിന്റെ അടുക്കൽ അവനെ അയച്ചു.

 

ലൂക്കോസ് 23:7

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈസായുടെ ആ ബന്ധനം, വിചാരണയും ശിക്ഷ നടപ്പാക്കലും യെരുശലേമിൽ ആണു സംഭാവിച്ചത് (=മോറിയാ മല).

നമുക്ക് ഇബ്രാഹീമിലേക്ക് മടങ്ങി വരാം.  എന്ത് കൊണ്ടാണു താൻ ആ മലയ്ക്ക് ഭാവി കാല നാമമായ ‘ദൈവം കരുതിക്കൊള്ളും‘ എന്ന പേർ നൽകിയത്? അദ്ധേഹം ഒരു പ്രവാചകൻ ആക കൊണ്ട് അവിടെ എന്തോ ഒന്ന് ‘നൽകപ്പെടും‘ എന്ന് തനിക്ക് അറിയാമായിരുന്നു. ഈ നാടകത്തിന്റെ അവസാനം, ഇബ്രാഹീമിന്റെ മകൻ മരണത്തിൽ നിന്നും അവസാന നിമിഷം രക്ഷപ്പെടുകയാണു കാരണം ഒരു കുഞ്ഞാട് അവനു പകരം മരിക്കപ്പെട്ടു.  രണ്ടായിരം വർഷങ്ങൾ കഴിഞ്ഞ്, ഈസാ നബി ‘ദൈവത്തിന്റെ കുഞ്ഞാട്‘ എന്ന് വിളിക്കപ്പെടുകയും അദ്ധേഹം പിടിക്കപ്പെടുകയും മരണ ശിക്ഷയ്ക്ക് അതേ ഇടത്ത് വിധിക്കപ്പെടുകയും ചെയ്തു!

മോറിയാ മലയിൽ നട

ജറുസലേം / മൗണ്ട് മോറിയയിലെ സംഭവങ്ങളുടെ സമയരേഖ

ആ യാഗം ഇബ്റാഹിം നബിക്ക് മറുവില നൽകി: മരണത്തിൽ നിന്നും

ഇത് നമുക്ക് പ്രാധാന്യം ഉള്ളതാണോ?  എങ്ങിനെയാണു ഇബ്രാഹീമിന്റെ അടയാളം അവസാനിക്കുന്നത് എന്ന് ഞാൻ ശ്രദ്ധിച്ചു.  സൂറത് 37:107 ൽ ഇബ്രാഹിം നബി (അ.സ) യെക്കുറിച്ച് കുർ ആൻ പറയുന്നത്

നാം അവനു ഉടനെ വേറെ ഒരു യാഗം മറുവിലയായി നൽകി

 

സൂറ 37:107 സഫാത്

എന്താണു ഈ ‘മറുവില‘ നൽകി എന്നത് കൊണ്ട് അർത്ഥമാക്കുന്നത്? തടവിൽ ആക്കപ്പെട്ടിട്ടുള്ള ഒരു വ്യക്തിയെ മോചിപ്പിക്കുവാൻ വേണ്ടി അവനു പകരമായി വില നൽകി സ്വതന്ത്രൻ ആക്കുന്നതാണു അത്. ഇബ്രാഹീം നബിക്ക് (അ.സ) ‘മറുവില നൽകി‘ എന്നു പറയുമ്പോൾ അതിനർത്ഥം അദ്ധേഹം എന്തിനോ അടിമപ്പെട്ടിരുന്നു എന്നാണു  (അതെ, ഒരു വലിയ പ്രവാചകൻ ആയിരുന്നിട്ട് കൂടെ!).  അദ്ധേഹം എന്തിന്റെ അടിമ ആയിരുന്നു? അദ്ധേഹത്തിന്റെ മകന്റെ കൂടെയുള്ള രംഗം നമുക്ക് അത് പറഞ്ഞു തരുന്നു.  അദ്ധേഹം മരണത്തിന്റെ അടിമ ആയിരുന്നു.  ഒരു പ്രവാചകൻ ആയിരുന്നിട്ട് കൂടി, മരണം തന്നെ അടിമയാക്കി വച്ചു. ആദാമിന്റെ അടയാളത്തിൽ നാം കണ്ടത് അല്ലാഹു ആദമിനെയും തന്റെ മക്കളെയും (എല്ലാവരെയും പ്രവാചകന്മാർ ഉൾപ്പെടെ) മർത്യർ ആക്കി- അവർ ഇപ്പോൾ മരണത്തിനു അടിമകൾ ആണു.  എന്നാൽ  കുഞ്ഞാടിനെ ബലിയർപ്പിച്ച ഈ നാടകത്തിൽ ഇബ്രാഹീം നബി (അ.സ) മരണത്തിൽ നിന്നും ‘വീണ്ടെടുക്കപ്പെട്ടു‘.  നാം ഓരോ അടയാളങ്ങളും ക്രമമായി ശ്രദ്ധിച്ചാൽ (ആദാം, കായീനും ഹാബേലും, നോഹ, ഇബ്രാഹീം1) ഇതു വരെയും ഏകദേശം എല്ലാ പ്രവാചകന്മാരും മ്രുഗ ബലി നൽകിപ്പോന്നു. അവർക്ക് ഇതിനെക്കുറിച്ച് ചിലത് അറിയാമായിരുന്നു അതായത് ഈ ബലി അവരെ രക്ഷിക്കും എന്ന്.  നമുക്ക് കാണുവാൻ കഴിയുന്ന വേറെ ഒരു കാര്യം ഈ പ്രവർത്തി ഭാവി കാലത്ത് ഈസായിലേക്ക് ‘ദൈവത്തിന്റെ കുഞ്ഞാട്‘ വിരൽ ചൂണ്ടുന്നു അദ്ധേഹവുമായി ഇതിനു എന്തോ ബന്ധം ഉണ്ട് എന്ന് കാണുന്നു.

ഈ ബലി: നമുക്ക് ഒരു അനുഗ്രഹം

മോറിയാ മലയിലെ കുഞ്ഞാട്ടിന്റെ ബലി നമുക്കും വളരെ പ്രാധാന്യം ഉള്ള ഒന്നാണു. കുഞ്ഞാടിനെ നൽകിയതിനു ശേഷം അവസാനം അല്ലാഹു ഇബ്രാഹീം നബിയോട് അരുളിചെയ്തത് എന്തെന്നാൽ

“…നീ എന്റെ വാക്ക് അനുസരിച്ചതു കൊണ്ട് നിന്റെ സന്തതി മുഖാന്തിരം ഭൂമിയിലെ സകല ജാതികളും അനുഗ്രഹിക്കപ്പെടും“

 

ഉൽപ്പത്തി 22:18

താങ്കൾ ഭൂമിയിലെ ഏതെങ്കിലും ഒരു ജാതിയിൽ ഉൾപ്പെട്ടിരിക്കുന്ന ഒരു വ്യക്തി ആണെങ്കിൽ (അതെ താങ്കൾ ആണു!) ഇത് താങ്കളെ സംബന്ധിക്കുന്ന കാര്യം കൂടെയാണു അല്ലാഹുവിൽ നിന്നും താങ്കൾക്ക് നേരിട്ട് ഒരു ‘അനുഗ്രഹം‘ ലഭിയ്ക്കുവാൻ കഴിയും!  അത് വളരെ ലാഭകരമായ ഒന്ന് അല്ലെ?! എങ്ങിനെയാണു ഇബ്രാഹീമിന്റെ ചരിത്രവും  ഈസാ നബിയുടെ ചരിത്രവും തമ്മിലുള്ള ബന്ധം നമുക്ക് അനുഗ്രഹം ആയിത്തീരുന്നത്? എന്ത് കൊണ്ടാണു? നാം ശ്രദ്ധിച്ചത് ഇബ്രാഹീം നബി (അ.സ) ‘വീണ്ടെടുക്കപ്പെട്ടു‘ അത് നമുക്കും ഒരു സൂചകം ആയിരിക്കാം, എന്നാൽ അതിനുള്ള ഉത്തരം നമുക്ക് ഇപ്പോൾ വ്യക്തമല്ലാത്തതിനാൽ ഇവിടെ നമുക്ക് മൂസാ നബിയുടെ അടയാളങ്ങൾ (അദ്ധേഹത്തിനു രണ്ട് അടയാളം ഉണ്ടു) വായിച്ചു കൊണ്ട് തുടരാം അവ നമുക്ക് ഈ ചോദ്യങ്ങളുടെ ഉത്തരം വ്യക്തമാക്കിത്തരും.

എന്നാൽ ഇപ്പോൾ തൽക്കാലം ഒരു കാര്യം മാത്രം സൂചിപ്പിക്കുവാൻ ആഗ്രഹിക്കുന്നത് ഇവിടെ ‘സന്തതി‘ എന്ന വാക്ക് ഏക വചനം ആണു എന്നതാണു. അത് ഒരിക്കലും ഒരു കൂട്ടം സന്തതി പരംബരകളോ ഒരു കൂട്ടം ജനങ്ങളെയോ പോലെ ‘സന്തതികൾ‘ അല്ല. അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദത്തം ഇബ്രാഹീമിന്റെ ഒരു ‘സന്തതി‘ യിൽക്കൂടി എന്ന ഏക വചനം ആണു- ‘അവൻ‘ എന്ന ഏക വചനം, പലരിൽക്കൂടി എന്നോ ഒരു കൂട്ടം ജനത്തിൽ കൂടി എന്ന് സൂചിപ്പിക്കുന്ന ‘അവർ‘ അല്ല.  മൂസാ നബിയുടെ പെസഹാ അടയാളം നമുക്ക് ഇതെക്കുറിച്ച് കൂടുതൽ മനസ്സിലാക്കുവാൻ സഹായിക്കും.

Leave a Reply

Your email address will not be published. Required fields are marked *