Skip to content

ശിഖരത്തിന്റെ അടയാളം: വരുവാനുള്ള മശിഹായ്ക്ക് പേർ നൽകപ്പെടുന്നു

  • by

സൂറ അൽ അഹ്സബ് (സൂറ 33- സംഘടിത ശക്തികൾ) സാധാരണയായി മനുഷ്യരാശി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു- നാം ചിലരുടെ പേർ അറിയാതിരിക്കുമ്പോൾ അവരെ എന്തു വിളിക്കണം എന്ന് വ്യക്തമാക്കുന്നു.

നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

 

സൂറ അൽ അസ് ഹബ് 33:5

ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷ്യന്റെ അറിവ് പരിമിതമാണു എന്നതാണു- നമുക്ക് മിക്കവാറും നമ്മുടെ ചുറ്റുപാടുമുള്ള വ്യക്തികളുടെ പേർ പോലും അറിയില്ല.  സൂറ അൻ- നജം (സൂറ 53 – താരകം) മുഹമ്മദ് (സ്വ.അ.) ന്റെ കാലത്ത് സാധാരണമായി നിലനിന്നിരുന്ന ചില പ്രതിമകളെക്കുറിച്ച് പ്രതിപാതിച്ചുകൊണ്ട് (ലാത്ത, ഉസ്സ, മനാത്ത ) പറയുന്നത്:

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ ( ദേവതകള്‍. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും.

 

സൂറ അൻ നജം 53:23

ഈ മനുഷ്യ നിർമ്മിത ദൈവങ്ങൾക്ക് പേർ നൽകിയതും മനുഷ്യർ ആയിരുന്നു.  ഈ ആയത്തുകൾ തെറ്റായ ആരാധനയും ശരിയായ ആരാധനയും തമ്മിലുള്ള വ്യത്യാസം എന്തെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മാർഗ്ഗനിർദ്ദേശ രേഖകൾ നൽകുന്നു. നമുക്ക് ചിലപ്പോൾ നമ്മുടെ ചുറ്റുമുള്ള വ്യക്തികളുടെ പേരുകൾ പോലും അറിയാത്തതു കൊണ്ട്, മനുഷ്യർക്ക് വിദൂരഭാവിയിൽ വരുവാൻ പോകുന്ന ഒരു പ്രവാചകന്റെ പേർ അറിയുവാൻ കഴിയുമായിരുന്നില്ല.  എന്നാൽ വരുവാനിരിക്കുന്ന മശിഹായുടെ പേർ സമയത്തിനു മുൻപേ നൽകിയിരുന്നു എങ്കിൽ അത് അർത്ഥമാക്കുന്നത് അത് അല്ലാഹുവിന്റെ ഒരു യധാർത്ഥ പദ്ധതി ആണെന്നും മറ്റ് ഉള്ളവരിൽ നിന്നും ഉള്ള തെറ്റായ ഒന്നും അല്ല എന്നും ആണു.  നാം ഇവിടെ എങ്ങിനെയാണു പ്രവാചകനായ ഈസാ മസീഹിന്റെ നാമം പ്രവചിക്കപ്പെട്ടത് എന്ന് പരിശോധിക്കുവാൻ പോവുകയാണു.

ഒരു നാമത്തിലെ അടയാളം

നാം അല്ലാഹു വരുവാനുള്ള ഒരു രാജ്യത്തെക്കുറിച്ച് വാഗ്ദത്തം നൽകിയെന്നതിനെക്കുറിച്ച് മുൻപ് കണ്ടു.  ഈ രാജ്യം മനുഷ്യ ഭരണകൂടങ്ങളിൽ നിന്നും വ്യത്യസ്തം ആയിരിക്കും.  ഈ കാലത്തെ വാർത്തകൾ ഒന്ന് ശ്രദ്ധിക്കൂ എന്നിട്ട് മനുഷ്യ ഭരണകൂടങ്ങളിൽ എന്താണു സംഭവിക്കുന്നത് എന്ന് പരിശോധിച്ചു നോക്കൂ.  യുദ്ധങ്ങൾ, അഴിമതി, പീഡനങ്ങൾ, കുലപാതകങ്ങൾ, ശക്തിമാന്മാർ ബലഹീനരെ ചൂഷണം ചെയ്യുന്നത്- ഇത് എല്ലാ മാനുഷിക ഭരണ കൂടങ്ങളിലും സംഭവിക്കുന്നതാണു അവ മുസ്ലിം, ക്രിസ്തീയമോ, യഹൂദ, ബുദ്ധ, ഹൈന്ദവ അല്ലെങ്കിൽ മതനിരപേക്ഷ, പാശ്ചാത്യ  ഭരണകൂടങ്ങൾ ആയാലും സംഭവിക്കുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും.  ഈ ഭരണകൂടങ്ങളിൽ എല്ലാം ഉള്ള പ്രശ്നം എന്നത് അവയിൽ ജീവിക്കുന്ന നമുക്ക് പ്രവാചകനായ യിരമ്യാവിൽ (അ.സ) കണ്ടതു പോലെ അസ്വസ്ഥമായ ഒരു ദാഹം ഉണ്ട് അത് നമ്മെ  പാപത്തിലേക്കും ഇതുപോലുള്ള പല പ്രശ്നങ്ങളിലേക്കും അതിന്റെ വകഭേതങ്ങളിലേക്കും നയിക്കുന്നു (അതായത് അഴിമതി, കുലപാതകങ്ങൾ, ലൈംഗീക അതിക്രമങ്ങൾ തുടങ്ങിയവ) ഇവ പാപത്തിന്റെ അനന്തര ഫലങ്ങൾ ആണു. അതുകൊണ്ട് ദൈവ രാജ്യം വരുന്നത് തടസ്സമാക്കുന്നതിന്റെ പ്രധാന കാരണക്കാർ നാം തന്നെയാണു.  അല്ലാഹു ആ രാജ്യം ഇപ്പോൾ സ്ഥാപിക്കുകയാണെങ്കിൽ നമുക്ക് ആർക്കും അതിൽ നമ്മുടെ പാപം നിമിത്തം പ്രവേശിക്കുവാൻ കഴിയുകയില്ല കാരണം നമ്മുടെ പാപങ്ങൾ ഈ കാലത്ത് രാജ്യങ്ങളെ നശിപ്പിക്കുന്നതു പോലെ ആ രാജ്യത്തെയും  നശിപ്പിക്കുന്നതിനു കാരണമാകും.  ഇരമ്യാ (അ.സ) അല്ലാഹു ഒരു പുതിയ നിയമം സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രവചിച്ചു.  ഈ നിയമം പുതിയതായിരിക്കുന്നതിന്റെ കാരണം അത് എഴുതപ്പെടുന്നത് മോശയുടെ ന്യായപ്രമാണം എഴുതപ്പെട്ടതുപോലെ കല്ലുകളിൽ അല്ല മറിച്ച് നമ്മുടെ ഹ്രുദയങ്ങളിൽ ആയിരിക്കും.  ഇത് നമ്മെ മുഴുവനായി രൂപാന്തരപ്പെടുത്തുവാൻ കഴിവുള്ളതും അങ്ങിനെ നമ്മെ ദൈവ രാജ്യത്തിന്റെ പൗരന്മാർ ആകുവാൻ നമ്മെ യോഗ്യർ ആക്കിത്തീർക്കുകയും ചെയ്യുന്നു.

ഇത് എങ്ങിനെയാണു ചെയ്യുവാൻ പോകുന്നത്?  അല്ലാഹുവിന്റെ പദ്ധതി  ഒളിച്ചു വച്ചിരുന്ന ഒരു നിധി പോലെയാണു.  എന്നാൽ സബൂറിലെ സന്ദേശങ്ങളിൽ അതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു അതുകൊണ്ട് ദൈവരാജ്യം അന്വേഷിക്കുന്ന ആർക്കും അത് മനസ്സിലാക്കുവാൻ സാധിക്കും- എന്നാൽ അതിൽ താൽപ്പര്യമില്ലാത്ത  ബാക്കിയുള്ളവർ അറിവില്ലാത്തവരായിത്തന്നെ ഇരിക്കും.  നാം ആ സന്ദേശം എന്തെന്ന് നോക്കുവാൻ പോവുകയാണു.  മസീഹ് (നാം ഇവിടെ കണ്ടതു പോലെ =മെശയ്യാ=ക്രിസ്തു) വരുന്നതിനെ കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന പദ്ധതി.  നാം സബൂറിലെ സങ്കീർത്തനത്തിൽ കണ്ടു കഴിഞ്ഞത് (ദാവൂദ് രാജാവിനു പ്രചോദിതമായത്) എന്തെന്നാൽ മശിഹാ വരേണ്ടിയിരുന്നത് ദാവൂദ് രാജാവിന്റെ വംശത്തിൽ നിന്നുമാണു (വീണ്ടും കാണുവാൻ ഇവിടെ അമർത്തുക).

പ്രവാചകനായ എശയ്യാവ് വൃക്ഷത്തെക്കുറിച്ചും, കുറ്റിയെക്കുറിച്ചും….ശിഖരത്തെക്കുറിച്ചും

പ്രവാചകനായ എശയ്യാവ് (അ.സ) അല്ലാഹുവിന്റെ പദ്ധതി എങ്ങിനെയാണു സംഭവിക്കുവാൻ പോകുന്നത് എന്ന് വെളിപ്പെടുത്തി.  സബൂറിലെ എശയ്യാവിന്റെ പുസ്തകം എഴുതപ്പെട്ടത് ദാവൂദിന്റെ രാജ വംശം നിലനിൽക്കുമ്പോൾ ആണു (ബി.സി.1000-600).  അത് എഴുതപ്പെട്ടപ്പോൾ (ബി.സി 750) രാജ വംശവും ഇസ്രയേൽ രാജ്യം മുഴുവനും അശുദ്ധമായിപ്പോയിരുന്നു അവരുടെ ഹ്രുദയത്തിലെ ദാഹം നിമിത്തം.

സബൂറിലെ പ്രവാചകനായ എശയ്യവിന്റെ (അ.സ) മറ്റ് പ്രവാചകന്മാരുമായുള്ള സമയ രേഖ

സബൂറിലെ പ്രവാചകനായ എശയ്യവിന്റെ (അ.സ) മറ്റ് പ്രവാചകന്മാരുമായുള്ള സമയ രേഖ

ദാവൂദിന്റെ രാജ വംശം- ഒരു വൃക്ഷം പോലെ

എശയ്യാ (അ.സ) ഇസ്രായീൽ മക്കൾ അല്ലാഹുവിലേക്ക് മടങ്ങി വരുവാനുള്ള ഒരു അപേക്ഷ അവരോട് എഴുതുവാൻ പ്രചോതിതനായി മാത്രമല്ല മോശയുടെ ന്യായപ്രമാണം അനുസരിക്കുവാനും ആത്മാവിനു കീഴ്പ്പെടുവാനും.   എശയ്യാവിനു ഈ മാനസാന്തരവും മടങ്ങിവരവും സംഭവിക്കുവാൻ പോകുന്നില്ല എന്നും അറിയുമായിരുന്നു അതുകൊണ്ട് അദ്ദേഹം ഇസ്രയേൽ രാജ്യം നശിപ്പിക്കപ്പെടും എന്നും രാജകീയവംശം ചിതറിപ്പോകും എന്നും പ്രവചിച്ചു.  നാം ഇവിടെ അത് എങ്ങിനെ സംഭവിച്ചു എന്ന് കണ്ടു.  അദ്ദേഹത്തിന്റെ പ്രവചനത്തിൽ അദ്ദേഹം രാജവംശത്തെ ഒരു അധികം താമസിയാതെ വെട്ടിക്കളയുകയും ഒരു കുറ്റി മാത്രം ശേഷിക്കുകയും ചെയ്യുന്ന ഒരു വലിയ വൃക്ഷത്തോട് ഉപമിച്ചു.  ഇത് ഏകദേശം ബി.സി 600ൽ ബാബിലോണിയക്കാർ യെരുശലേം തകർത്തപ്പോൾ സംഭവിച്ചു അന്നു മുതൽ ദാവൂദിന്റെ/ ദാവീദിന്റെ ഒരു സന്തതിയും പിന്നീട് യെരുശലേമിൽ ഭരണം നടത്തിയിട്ടില്ല.

മുറിച്ച് മാറ്റപ്പെട്ട വൃക്ഷം

എന്നാൽ ഈ പുസ്തകത്തിലെ വരുവാനുള്ള തകർച്ചയുടെ ഈ പ്രവചനങ്ങളോടു കൂടെത്തന്നെ, ഈ പ്രത്യേക സന്ദേശവും വന്നു:

ന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

 

എശയ്യാവ് 11:1-2

ദാവൂദ് (അ.സ) ന്റെ രാജ വംശം- ഒരു മുള കെട്ടു പോയ കുറ്റിയിൽ നിന്നും പൊട്ടിപ്പുറപ്പെടുന്നു

ദാവീദ്/ദാവൂദ് രാജാവിന്റെ പിതാവായിരുന്നു യിശ്ശായി, അതു കൊണ്ട് ആ രാജ വംശത്തിന്റെ തായ് വേരു അദ്ദേഹമായിരുന്നു.  ‘യിശ്ശായിയുടെ കുറ്റി’ എന്ന പ്രവചനം അത് കൊണ്ട് ദാവൂദ്/ദാവീദിന്റെ രാജ വംശത്തിന്റെ നാശത്തെക്കുറിക്കുന്നതായിരുന്നു. എന്നാൽ എശയ്യാവ്, ഒരു പ്രവാചകൻ ആയിരിക്കയാൽ, ഭൂതകാലവും ദർശിച്ചുകൊണ്ട് ഇങ്ങനെ പ്രവചിച്ചു അത് ഒരു കുറ്റിയായി ശേഷിച്ചാലും (രാജാക്കന്മാരുടെ ശാഖ) മരിച്ച് പോയി എന്ന് തോന്നിയാലും, അത് മുഴുവനായും അങ്ങിനെ ആയിരിക്കില്ല. ഭാവിയിൽ ഒരു ദിവസം ഒരു മുള, ആ ശാഖ എന്ന് അറിയപ്പെടുന്നത്, അദ്ദേഹം പ്രഖ്യാപിച്ച അതേ കുറ്റിയിൽ നിന്നും പുറപ്പെട്ടു വരും.  ഈ ശാഖയെ ഒരു ‘അവൻ’ എന്നാണു വിളിക്കുന്നത് അതുകൊണ്ട് എശയ്യാവ് ദാവീദിന്റെ വംശാവലിയിൽ നിന്നും ഒരു പുരുഷൻ വരുന്നതിനെക്കുറിച്ചാണു പ്രവചിച്ചത്.  ഈ പുരുഷനു ദൈവത്തിന്റെ ആത്മാവ് ഒരുവനിൽ വസിക്കുന്നത് മൂലം ഉണ്ടാകുന്ന  ജ്ഞാനം, ശക്തി, അറിവ് എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. ഇപ്പോൾ നാം എങ്ങിനെയാണു മശിഹായും ദാവീദിന്റെ വംശാവലിയിൽ നിന്നും വരുമെന്ന് പ്രവചിക്കപ്പെട്ടത് എന്ന് ഓർക്കേണ്ടതാണു– ഇത് ഏറ്റവും പ്രധാനമാണു. ആ ശാഖയും മശിഹായും  രണ്ടു പേരും ദാവീദിൽ നിന്നും? ഇത് വരുവാനുള്ള ഒരേ വ്യക്തിയുടെ രണ്ടു പേരുകൾ ആയിരിക്കുമോ? നമുക്ക് സബൂർ പരിശോധിക്കുന്നത് തുടർന്നു കൊണ്ടിരിക്കാം.

പ്രവാചകനായ ഇരമ്യാവ്…വരുവാനുള്ള ശിഖരത്തെക്കുറിച്ച്

പ്രവാചകനായ ഇരമ്യാവ് (അ.സ), എശയ്യാവിനു 150 വർഷങ്ങൾക്ക് ശേഷം വന്ന വ്യക്തി, തന്റെ കണ്ണുകൾക്കു മുൻപിൽ ദാവീദിന്റെ രാജവംശം യധാർത്ഥത്തിൽ വെട്ടിമാറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ എഴുതിയത്:

പ്രവാചകനായ ഇരമ്യാവിനെ സബൂറിലെ മറ്റ് പ്രവാചകന്മാരുടെ സമയരേഖയിൽ കാണിച്ചിരിക്കുന്നു

ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.

 

യിരമ്യാവ് 23:5-6

യിരമ്യാവ് (അ.സ) എശയ്യാ (അ.സ) പ്രവാചകൻ ആരംഭിച്ച 150 വർഷങ്ങൾക്ക് മുൻപ് ശാഖയെക്കുറിച്ചുള്ള പ്രവചനം നേരിട്ട് തുടരുകയാണു.  ആ ശാഖ ഒരു രാജാവായിരിക്കും.  നാം കണ്ടത് മശിഹായും ഒരു രാജാവയിരിക്കും എന്നാണു.  മശിഹായും ശാഖയും തമ്മിലുള്ള സാദൃശ്യം വളരുകയാണു.

പ്രവാചകനായ സഖര്യാവ്….ശിഖരത്തിനു പേർ നൽകുന്നു

പ്രവാചകനായ സഖര്യാവ് (അ.സ) ആ സന്ദേശം നമുക്ക് വേണ്ടി തുടരുകയാണു.  അദ്ദേഹം ജീവിച്ചിരുന്നത് ബി.സി. 520ൽ ആണു, ബാബിലോണിലെ അവരുടെ ആദ്യത്തെ പ്രവാസത്തിൽ നിന്നും യഹൂദന്മാർ ആദ്യമായി യരുശലേമിലേക്ക് തിരികെ വന്ന കാലത്ത്, എന്നാൽ ആ കാലത്ത് അവർ പേർഷ്യക്കാരാൽ ഭരിക്കപ്പെട്ടിരുന്നു.

സബൂറിലെ മറ്റ് പ്രവാചകന്മാരുമായി സഖര്യാ പ്രവാചകന്റെ സമയ രേഖ

(ഈ സഖര്യാവും യഹ് യാ/സ്നാപക യോഹന്നാന്റെ പിതാവായ സഖരിയാവും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകരുത്.  പ്രവാചകനായ സഖര്യാവ് സഖരിയാവിനു 500 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നു ഈ സഖരിയാവ് പ്രവാചകനായ സഖരിയാവിന്റെ പേർ വിളിക്കപ്പെട്ടു എന്നേയുള്ളു, ഇന്നത്തെക്കാലത്ത് അനേകർ മുഹമ്മദ് എന്ന് പ്രവാചകനായ മുഹമ്മദ് (സ്വ.അ) നബിയുടെ പേർ അവരുടെ മക്കൾക്ക് വിളിക്കുന്നത് പോലെ.) ആ കാലത്ത്(ബി.സി 520) യഹൂദാ ജനം അവരുടെ തകർക്കപ്പെട്ട ആലയം പുനർ നിർമ്മാണം നടത്തുവാൻ ശ്രമിക്കുകയും ഹാരൂണിന്റെ (അ.സ)  ആരാധന പുന:സ്ഥാപിക്കുവാൻ ശ്രമിക്കുകയും ആയിരുന്നു. ഹാരൂണിന്റെ സന്തതി പരമ്പരയായിരുന്നു മഹാപുരോഹിതന്മാർ (ഹാരൂണിന്റെ സന്തതികൾക്കു മാത്രമേ മഹാ പുരോഹിതന്മാരായിരിക്കുവാൻ കഴിയുകയുള്ളൂ) സഖര്യാ പ്രവാചകന്റെ കാലത്ത് ജോഷുവ  എന്നായിരുന്നു വിളിക്കപ്പെട്ടത്.  അതു കൊണ്ട് ആ സമയം (ഏകദേശം ബി.സി 520) സഖര്യാവ് പ്രവാചകനും ജോഷുവ മഹാപുരോഹിതനും ആയിരുന്നു.  അല്ലാഹു- സഖര്യാ പ്രവാചകനിൽക്കൂടി- മഹാ പുരോഹിതനായ ജോഷുവയെക്കുറിച്ച് ഇങ്ങിനെ അരുളിച്ചെയ്തു:

മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ, അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും. ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ! …….. “ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

 

സഖര്യാവ് 3:8-9

ആ മുള! വീണ്ടും! എന്നാൽ ഈ സമയം അതിനെ ‘എന്റെ ദാസൻ’ എന്നു കൂടെ വിളിച്ചിരിക്കുന്നു. മാത്രമല്ല ഒരു വിധത്തിൽ മഹാപുരോഹിതനായ് ജോഷുവ ഈ മുളയുടെ ഒരു സാദ്രുശ്യം കൂടെയാണു.  അതു കൊണ്ട് മഹാ പുരോഹിതനായ് ജോഷുവ അങ്ങിനെ ഒരു അടയാളം ആകുന്നു.  എന്നാൽ എങ്ങിനെ?  എന്താണു ‘ഒരു ദിവസം കൊണ്ട്’ യഹോവ പാപങ്ങൾ പോക്കും (‘ഞാൻ നീക്കും’) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്? നാം സഖര്യാവ് പഠിക്കുന്നത് തുടരുക വഴി ചില അത്ഭുതകരമായ കാര്യങ്ങൾ മനസ്സിലാക്കുവാ പോവുകയാണു.

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു…. (ജോഷുവയെക്കുറിച്ച്) മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ;…..”

 

സഖര്യാവ് 6:9-12

ശ്രദ്ധിക്കേണ്ട ഒരു കാര്യം ജോഷുവ, അദ്ദേഹത്തിന്റെ അതേ നാമം, ആ ശിഖരത്തിന്റെ പേർ ആകുന്നു. നാം ഹീബ്രൂവിൽ നിന്നും ഇംഗ്ലീഷിലേക്ക് ലിപ്യന്തരം ചെയ്യുന്നതും പരിഭാഷപ്പെടുത്തുന്നതും എങ്ങിനെ എന്ന് പഠിച്ചത് ഓർക്കേണ്ടതാണു.  നാം ഇവിടെ ‘ജോഷുവ‘ എന്ന് വായിക്കുന്നതിന്റെ കാരണം നാം ഇംഗ്ലീഷ് പരിഭാഷയിൽ നിന്നും മൊഴിമാറ്റം ചെയ്തതു കൊണ്ടാണു.  എന്നാൽ എന്താണു ഹീബ്രൂവിൽ യധാർത്ഥ നാമം?  താഴെക്കൊടുത്തിരിക്കുന്ന ചിത്രം നമുക്ക് അത് വിവരിച്ച് തരുന്നു.

ജോഷുവ= യേശു കാരണം രണ്ടും ഒരേ ഹീബ്രൂ നാമത്തിന്റെ ലിപ്യന്തരം ആണു

ചതുർഥാംശം 1->3 ലേക്ക് പോകുന്നത് ( നാം ‘മെശയ്യാവ്’ അല്ലെങ്കിൽ ‘മശിഹാ’ എന്ന പേർ എങ്ങിനെ വന്നു എന്ന് നാം മനസ്സിലാക്കിയതു പോലെ) ‘ജോഷുവ’ എന്ന പേർ ‘യഹോഷുവ‘ എന്ന ഹീബ്രു നാമത്തിൽ നിന്നും ലിപ്യന്തരം ചെയ്തതാണു എന്ന് നമുക്ക് കാണുവാൻ സാധിക്കുന്നു. പഴയ നിയമം മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഈ പേർ ‘ജോഷുവ’ എന്ന് ലിപ്യന്തരം ചെയ്തിരിക്കുന്നു.   നാം ഓർക്കേണ്ട മറ്റൊരു കാര്യം തൗറാത്തും സബൂറും ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയത് ഏകദേശം  250 ബി സിയിൽ ആണു.  ഇതാണു ചതുർഥാംശം 1->2. ഈ പരിഭാഷകരും  പഴയ നിയമം ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ‘യഹോഷുവ‘ എന്ന പേർ ലിപ്യന്തരം ചെയ്തു അവയുടെ ഗ്രീക് പരിഭാഷ ഐസോസ് എന്നായിരുന്നു.  അങ്ങിനെ ‘യഹോഷുവ‘  എന്ന പഴയ നിയമ ഹീബ്രൂ പദം ഗ്രീക്ക് പഴയ നിയമത്തിൽ ഐസോസ്  എന്ന് വിളിക്കപ്പെട്ടു.  ഗ്രീക്ക് പുതിയ നിയമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ഐസോസ് എന്ന നാമം ‘യേശു’ എന്ന് ലിപ്യന്തരം ചെയ്യപ്പെട്ടു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, മശിഹാ= മെശയാ=ക്രിസ്തു=അഭിഷിക്തൻ എന്നിവ പോലെ,

‘യഹൊഷുവ’=ഇസൊസ്=ജോഷുവ=യേശു(=ഈസ)

അതുപോലെത്തന്നെ മുഹമ്മദ് എന്ന പേർ = محمد, ജോഷുവ= യേശു.  അത്ഭുതപ്പെടുത്തുന്നകാര്യം കാര്യം എന്തെന്നാൽ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, മസീഹ് ഈസായ്ക്ക് 500 വർഷങ്ങൾക്ക് മുൻപ് , ഇഞ്ചീലിലെ പ്രവാചകൻ ജീവിച്ചിരുന്നതിനുമൊക്കെ മുൻപ്, പ്രവാചകനായ സഖര്യാവിനാൽ ആ ശാഖ അല്ലെങ്കിൽ മുള യേശു (അല്ലെങ്കിൽ ഈസാ- അറബിയിൽ നിന്നും ലിപ്യന്തരം ചെയ്തത്).  യേശു (അല്ലെങ്കിൽ ഈസാ) ആണു ആ ശാഖ! ആ ശാഖയും മശിഹായും (അല്ലെങ്കിൽ ക്രിസ്തു) ഒരേ വ്യക്തിയുടെ രണ്ട് പേരുകൾ ആണു!  പക്ഷെ എന്തു കൊണ്ടാണു അദ്ദേഹത്തിനു രണ്ട് വ്യത്യസ്ത പേരുകൾ ആവശ്യമാ യിരിക്കുന്നത്?  എന്താണു അദ്ദേഹം അത്രമാത്രം പ്രധാന്യമുള്ള കാര്യം ചെയ്യുവാൻ പോകുന്നത്? സബൂറിലെ പ്രവാചകന്മാർ അതിനെക്കുറിച്ച് കൂടുതൽ വിശദമായി നമുക്ക് വിവരിച്ചു തരുവാൻ പോവുകയാണു- അടുത്ത നമ്മുടെ ലേഖനത്തിൽ.

Leave a Reply

Your email address will not be published. Required fields are marked *