Skip to content

മൂസായുടെ ഒന്നാം അടയാളം: പെസ്സഹ

  • by

പ്രവാചകനായ ഇബ്രാഹീം നബിയുടെ ശേഷം 500 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ഏകദേശം ബി. സി. 1500 ആണു. ഇബ്രാഹീം മരിച്ചതിനു ശേഷം, തന്റെ മകൻ ഇസ്ഹാക്കിൽ കൂടിയുള്ള സന്തതി പരമ്പര, അവർ ഇപ്പോൾ അറിയപ്പെടുന്നത് ഇസ്രായീൽ മക്കൾ എന്നാണു, അവർ എണ്ണിക്കൂടാൻ കഴിയാത്ത അത്ര വലിയ ഒരു ജന സമൂഹം ആയിത്തീർന്നു എന്നാൽ അവർ ഈജിപ്റ്റിൽ അടിമകളും ആയിരുന്നു.  ഇങ്ങനെ സംഭവിച്ചതിന്റെ കാരണം, ഇബ്രാഹീം നബിയുടെ (അ.സ) കൊച്ചുമകൻ ആയിരുന്ന ജോസഫിനെ ഈജിപ്തിൽ അടിമയായി വിറ്റിരുന്നു, അതിനു വർഷങ്ങൾക്കു ശെഷം, തന്റെ കുടുമ്പവും അവിടെ എത്തി.  ഈ കാര്യങ്ങൾ എല്ലാം പ്പത്തി 45-46 വരെ വിശദീകരിച്ചിരിക്കുന്നു- ഇത് മൂസായുടെ ആദ്യ പുസ്തകത്തിൽ പെട്ടതാണു.

അതുകൊണ്ട് നാം ഇപ്പോൾ തൗറാത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു മഹാനായ പ്രവാചകന്റെ  ‌- മൂസാ (അ.സ)- അടയാളം പരിശോധിക്കുവാൻ പോവുകയാണു.  മൂസാ (അ.സ) മിനോട് അല്ലാഹു ഈജിപ്തിൽ ഫിർഔനെ പോയികാണുവാൻ കൽപ്പിച്ചു അത് മൂസാ (അ.സ) മും അവിടെയുണ്ടായിരുന്ന മന്ത്രവാദികളും തമ്മിൽ വലിയ ഒരു മൽസരത്തിനു വഴിതെളിയിച്ചു.  ഈ മൽസരം ഫിർഔനുള്ള അടയാളങ്ങൾ എന്നവണ്ണം വളരെ അറിയപ്പെടുന്ന ഒൻപത് ബാധകൾ അല്ലെങ്കിൽ മഹാമാരികൾ അയക്കപ്പെടുന്നതിനു കാരണമായി.  എന്നാൽ ഫിർഔൻ ഈ അടയാളങ്ങൾ കണ്ടിട്ടും അല്ലാഹുവിനു തന്നെത്തന്നെ സമർപ്പിക്കുകയോ കീഴടങ്ങുകയോ ചെയ്യാതെ ദൈവത്തെ അനുസരിക്കാതെ ഇരുന്നു.

സൂറ അന്നാസിയത് (സൂറ 79- ഇഴച്ചു കൊണ്ട് പോകുന്നവർ) അത് ഇങ്ങനെയാണു വിശദീകരിക്കുന്നത്

മൂസാനബിയുടെ വര്ത്തമാനം നിനക്ക് വന്നെത്തിയോ ത്വുവാ എന്ന പരിശുദ്ധ താഴ്വരയില് വെച്ച് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്ഭം: നീ ഫിര്ഔന്റെ അടുത്തേക്കു പോകുക. തീര്ച്ചയായും അവന് അതിരുകവിഞ്ഞിരിക്കുന്നു.എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന് തയ്യാറുണ്ടോ നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന് വഴി കാണിച്ചുതരാം. “

 

സൂറ അന്നാസിയത് 79:15-20

സൂറ അൽ മുസമ്മിൽ (സൂറ 73- മുഴുവനും മറയ്ക്കപ്പെട്ടവൻ) ഫിർ ഔന്റെ പ്രതികരണം എന്തായിരുന്നു എന്ന് ഇങ്ങനെ വിവരിക്കുന്നു:

എന്നിട്ട്‌ ഫിര്‍ഔന്‍ ആ ദൂതനോട്‌ ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി.

 

സൂറ അൽമുസമ്മിൽ 73:16

സൂറാ അന്നാസിയത് വിവരിക്കുന്ന ആ ‘വലിയ അടയാളം‘ എന്തായിരുന്നു അതു പോലെ സൂറാ അൽ മുസമ്മിലിൽ പറയുന്ന ‘കടിനമായ ആ ശിക്ഷ‘ ഏതായിരുന്നു? ഈ അടയാളവും ശിക്ഷയും 10ആമത്തെ ബാധയിൽ അടങ്ങിയിരിക്കുന്നു.

പത്താമത്തെ ബാധ

അതുകൊണ്ട് അല്ലാഹു ഏറ്റവും ഭയാനകമായ പത്താമത്തെ ഒരു ബാധ (മഹാമാരി) അയക്കുവാൻ പോവുകയാണു. ഈ സമയത്ത് തൗറാത്ത് ഈ ബാധ അയക്കുന്നതിനു മുമ്പ് ചില വിശദീകരണങ്ങളും ചെയ്യേണ്ട ചില ഒരുക്കങ്ങളും ചെയ്യേണം എന്ന് വിവരിക്കുന്നു.  ഖുർ ആനും ഈയവസരത്തിൽ താഴെക്കാണുന്ന ആയത്തിൽ അത് വിവരിക്കുന്നു

തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക.അദ്ദേഹം ( ഫിര്‍ഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

 

സൂറ 17 ഇസ്ര‘ ‘രാത്രിയാത്ര: 101-102

അങ്ങിനെ ഫിർഔൻ ‘പൂർണ്ണമായ നാശത്തിലേക്ക് കൂപ്പു കുത്തി‘.  പക്ഷെ എങ്ങിനെയാണു ഇത് സംഭവിച്ചത്? അല്ലാഹു അതിനു മുൻപ് നാശം പല രീതിയിൽ അയച്ചു.  നൂഹ് നബിയുടെ കാലത്ത് ജനത്തിനു അത് ലോകം മുഴുവനും ഉണ്ടായ വെള്ളപ്പൊക്കം മൂലമുണ്ടായ മരണം ആയിരുന്നു,  ലൂത്തിന്റെ ഭാര്യയ്ക്ക് അത് ഉപ്പു തൂണായി മാറുക എന്നതായിരുന്നു. എന്നാൽ ഈ നാശം വ്യത്യസ്തം ആകണമായിരുന്നു കാരണം ഇത് എല്ലാ ജനത്തിനുമുള്ള അടയാളം ആയിരുന്നു- ഒരു വലിയ അടയാളം.  ഖുർആൻ പറയുന്നത് പോലെ

അപ്പോൾ (മോശെ) അദ്ദേഹത്തിന് വലിയ അടയാളം കാണിച്ചു.

സൂറ 79:20

പത്താമത്തെ ബാധയെക്കുറിച്ച് തൗറാത്ത് വിശദീകരിക്കുന്നത് വിടെ അമത്തിയാ താങ്കൾക്ക് വായിക്കാവുന്നതാണു. ഇത് വളരെ പൂർണ്ണമായ ഒരു വിവരണമാണു അത് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാൻ താങ്കളെ സഹായിക്കും.

പെസഹാ കുഞ്ഞാട് മരണത്തി നിന്നും രക്ഷിക്കുന്നു

ഈ വേദഭാഗം നമുക്ക് വിശദീകരിച്ചു തരുന്നത് അന്ന് അല്ലാഹു തീരുമാനിച്ചിരുന്ന നാശം എല്ലാ ആദ്യജാതന്മാരായ ആൺകുട്ടികളും മരിക്കണം എന്നാൽ വീടിന്റെ കട്ടിളപ്പടിയിൽ യാഗമർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം പുരട്ടിയിട്ടുണ്ടെങ്കിൽ ആ വീട്ടിലെ ആദ്യ ജാതൻ മരിക്കുകയില്ല.  ഫിർഔന്റെ നാശം എന്നത്, അവൻ അനുസരിച്ചില്ലെങ്കിൽ, അവന്റെ കിരീടാവകാശി ആയിരുന്ന മകൻ മരിച്ചു പോകും എന്നതാണു.  ഈജിപ്തിലെ എല്ലാ ഭവനങ്ങളിലും ഉള്ള ആദ്യ ജാതന്മാർ അങ്ങിനെ നഷ്ടമാകും- അവർ ഇങ്ങിനെ കുഞ്ഞാടിനെ ബലിയർപ്പിച്ച് ആ രക്തം അവരുടെ ഭവനത്തിന്റെ കട്ടിളക്കാലിൽ പുരട്ടിയില്ലെങ്കിൽ അവരുടെ ആദ്യ ജാതന്മാർ മരിച്ചു പോകും. അതുകൊണ്ട് ഈജിപ്റ്റ് ഒരു വലിയ ദേശീയ ദുരന്തം അഭിമുഖീകരിച്ചു.

എന്നാൽ കുഞ്ഞാടിനെ യാഗമർപ്പിച്ച് അതിന്റെ രക്തം വീടിന്റെ കട്ടിളക്കാലിൽ പുരട്ടിയ ഭവനത്തിലുള്ള എല്ലാവരും സുരക്ഷിതർ ആയിരിക്കും എന്നായിരുന്നു വാഗ്ദത്തം. അല്ലാഹുവിന്റെ ന്യായവിധി ആ ഭവനം വിട്ട് ഒഴിഞ്ഞുപോകും.  അതു കൊണ്ട് ഈ ദിവസത്തെയും അടയാളത്തെയും പെസ്സഹാ എന്ന് വിളിച്ചു (വീട്ടിന്റെ കട്ടിളക്കാലിൽ രക്തം പുരട്ടിയിട്ടുണ്ടെങ്കിൽ ആ ഭവനങ്ങളെയെല്ലാം മരണം തൊടാതെ കടന്നു പോയതു കൊണ്ടാണു അങ്ങിനെ വിളിക്കപ്പെട്ടത്).  പക്ഷെ വാതിൽപ്പടിയിലെ രക്തം ആർക്കായിരുന്നു അടയാളം ആയിരുന്നത്? തൗറാത്ത് നമ്മോട് പറയുന്നത്:

യഹോവ മോശയോട്: ….“ഞാൻ യഹോവയാകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം [പെസ്സഹാ കുഞ്ഞാടിന്റെ] അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും.

 

പുറപ്പാട് 12:13

അതുകൊണ്ട്, യഹോവ കട്ടിളക്കാലിൽ രക്തം അന്വേഷിക്കുന്നുവെങ്കിലും, അവൻ ആ രക്തം കാണുമ്പോൾ അവൻ ആ ഭവനത്തെ ഒഴിഞ്ഞു പോകും, ആ രക്തം തനിക്ക് ഒരു അടയാളം ആയിരുന്നില്ല. ഇത് ‘നിങ്ങൾക്കുള്ള അടയാളം ആയിരിക്കും‘ എന്നാണു പറയുന്നത്- അതായത് ജനത്തിനു.ഒരു വിധത്തിൽ പറഞ്ഞാൽ അത് തൗറാത്ത് വായിക്കുന്ന നമുക്കെല്ലാവർക്കും ഉള്ള ഒരു അടയാളം ആണു.  അപ്പോൽ ഇത് എങ്ങിനെയാണു നമുക്ക് ഒരു അടയാളം ആയിരിക്കുന്നത്?  ഈ ന്യായവിധി ദിവസത്തിനു ശേഷം അല്ലാഹു അവരോട് കൽപ്പിച്ചത്:

27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.

 

പുറപ്പാട് 12:27

യഹൂദാ കലണ്ട ആരംഭിക്കുന്നത് പെസ്സഹ മുത ആണു

അത് കൊണ്ട് ഇസ്രായീൽ മക്കൽ എല്ലാ വർഷവും അതേ സമയത്ത് പെസഹാ പെരുന്നാൾ കൊണ്ടാടണം എന്ന കൽപ്പന അവർക്ക് ലഭിച്ചു.  പാശ്ചാത്യ നാടുകളിൽ നിന്നും അൽപ്പം വ്യത്യസ്തമാണു ഇസ്രായേലിന്റെ കലണ്ടർ, പാശ്ചാത്യ കലണ്ടറുമായി നാം തുലനം ചെയ്യുകയാണെങ്കിൽ ഒരോ വർഷങ്ങളിലെയും ദിവസങ്ങൾ വ്യത്യാസമായിരിക്കും, അത് റംസാൻ മാസം കണക്കാക്കുന്നത് പോലെ ത്തന്നെയാണു, കാരണ അത് പിന്തുടരുന്നത് വ്യത്യസ്തമായ ഒരു വർഷ ധൈർഖ്യം ആണു, അത് ഓരോ വർഷവും പടിഞ്ഞാറൻ കലണ്ടർ ദിവസങ്ങൾ മുന്നോട്ട് പോകുന്നു.

1ആധുനിക കാലത്ത് യഹൂദാ ജനം ഒരുപാട് കുഞ്ഞാടുകളെ വരുവാനിരിക്കുന്ന പെസഹയ്ക്കുവേണ്ടി കൊല്ലുന്ന രംഗം.

ഇവിടെ നാം കാണുന്ന ചിത്രം ആധുനിക കാലത്ത് യഹൂദാ ജനം കുഞ്ഞാടുകളെ വരുവാനിരിക്കുന്ന പെസഹയ്ക്കുവേണ്ടി കൊല്ലുന്നതാണു.  ഇത് ബലിപെരുന്നാളിനോട് സാമ്യം ഉള്ളതാണു. ഈ ആഘോഷം നാം ചരിത്രം മുഴുവനും പരിശോധിച്ചാൽ ഒരു പ്രത്യേക അസാധാരണമായ  കാര്യം നമുക്ക് കണ്ടെത്തുവാൻ കഴിയും.  ഇതേ കാര്യം നിങ്ങൾക്ക് ഇഞ്ചീലിൽ (സുവിശേഷങ്ങളിൽ) അത് വളരെ വ്യക്തമായി യേശുവിന്റെ അറസ്റ്റിലും ന്യായവിധിയിലും കാണുവാൻ സാധിക്കും.

“പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല“. [പീലാത്തോസ്]എന്നാൽ പെസഹാ സമയത്ത് ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ [മസീഹ് ഈസാ]  വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ [യഹൂദന്മാരുടെ നേതാക്കൾ] പിന്നെയും: ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു;“ ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു…

 

യോഹന്നാൻ 18:28, 39-40

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈസാ അൽ മസീഹിനെ (അ.സ) അറസ്റ്റ് ചെയ്ത് കൊല്ലുവാൻ ഏൽപ്പിച്ചത് യഹൂദന്മാരുടെ കലണ്ടറിലെ പെസഹാ ദിവസത്തി ആയിരുന്നു.  താങ്കൾ ഇബ്രാഹീമിന്റെ 3ആം അടയാളത്തി, ഈസായ്ക്ക് യഹ് യാ പ്രവാചകൻ നൽകുന്ന നാം ആയിരുന്നത്

29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.

 

യോഹന്നാൻ 1:29-30

പെസഹായുടെ നേരം ഈസാ നബി (അ.സ) നിന്ദിക്കപ്പെടുന്നു

ഈ അടയാളത്തിന്റെ അതുല്യത നാം ഇവിടെ കാണുന്നു.  ഈസാ (അ.സ), ‘ദൈവത്തിന്റെ കുഞ്ഞാട്‘, മരണത്തിനു അയക്കപ്പെട്ടതു (ബലിയർപ്പണത്തിനു) അതേ ദിവസം തന്നെ അതായത് അന്ന് ജീവിച്ചിരുന്ന യഹൂദന്മാർ (പാശ്ചാത്യ കലണ്ടറിൽ ഏ ഡി 33) 1500 വർഷങ്ങൾക്ക് മുമ്പ് നടന്ന ആദ്യത്തെ പെസഹാ പെരുന്നാളിന്റെ ഓർമയിൽ നടന്ന കുഞ്ഞാടിന്റെ ബലിയർപ്പണത്തിന്റെ ഓർമ്മയിൽ നടത്തുന്ന അതേ പെസഹപ്പെരുന്നാളിനാണു. അതുകൊണ്ടാണു യഹൂദാ പെസഹാ മിയ്ക്കവാറും എല്ലാ വർഷവും ഈസ്റ്ററിന്റെ അതേ സമയം തന്നെ- ഈസാ നബിയുടെ മരണത്തിന്റെ ഓർമ്മയ്ക്ക്- ആചരിക്കുന്നത് കാരണം ഈസാ നബി (അ.സ) അതേ ദിവസം തന്നെ ആയിരുന്നു യാഗം അർപ്പിക്കപ്പെടുവാൻ അയയ്ക്കപ്പെട്ടത് .  (ഈസറ്ററും പെസ്സഹായും ഒരേ തീയ്യതിയിൽ അല്ല കാരണം പാശ്ചാത്യ പൗരസ്ത്യ കലണ്ടറുകൾ തമ്മിൽ ഒരു വർഷത്തിറ്റ്നെ ധൈർഖ്യം നിയന്ത്രിക്കുന്നതിൽ വ്യത്യാസം ഉണ്ട്, എന്നാൽ അവ ഒരേ ആഴ്ചയിലാണു)

ഇപ്പോൾ ഒരു മിനുറ്റ് എന്താണു ‘അടയാളങ്ങചെയ്യുന്നത് എന്ന് ചിന്തിക്കൂ. ഇവിടെ താഴെ ചില അടയാളങ്ങൾ കാണാം.

2 ‘അടയാളങ്ങൾ‘ എന്താണു ചെയ്യുന്നത്? അവ നമ്മുടെ മനസ്സിൽ നമ്മെ മറ്റു ചില കാര്യങ്ങൾ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന സൂചകങ്ങൾ ആണു.

നാം ‘തലയോട്ടിയുടെയും എല്ലുകളുടെയും‘ അടയാളം കാണുമ്പോൾ മരണത്തെയും അപകടത്തെയും ഓർമ്മിപ്പിക്കുന്നു. ‘സ്വർണ്ണ കമാനങ്ങളുടെ‘ അടയാളം നമ്മെ മക്ഡൊണാഡ്സ്നെ ഓർമ്മിപ്പിക്കുന്നു. ടെന്നീസ് കളിക്കാരൻ റാഫേൽ നദാലിന്റെ തൊപ്പിയിലെ ‘√’ എന്ന അടയാളം നൈക് എന്ന കമ്പനിയുടെ അടയാളം ആണു.  നദാലിന്റെ തൊപ്പിയിൽ ഈ അടയാളം കാണുമ്പോൾ നൈക്കിനെക്കുറിച്ച് നാം ചിന്തിക്കണം എന്ന് അവർ കരുതുന്നു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ അടയാളങ്ങൾ നമ്മുടെ മനസ്സിൽ ചില കാര്യങ്ങൾ പതിഞ്ഞിരിയ്ക്കുവാനും നാം ചില കാര്യങ്ങൾ ഓർക്കേണ്ടതിനും ഉള്ളവയാണു.  മൂസാ നബിയുടെ (അ.സ) ഈ അടയാളത്തിൽക്കൂടി അല്ലാഹുവാണു ഈ അടയാളം നമുക്ക് നൽകുന്നത്.  എന്തിനാണു ഈ അടയാളം നമുക്ക് നൽകുന്നത്? അതെ ഈ അടയാളം, കുഞ്ഞാടുകൾ അർപ്പിക്കപ്പെടേണ്ട അതേ ദിവസം ഈസാ അത് ഈസാ നബിയുടെ (അ.സ) യാഗമപ്പിക്കുന്നതിനു ഒരു സൂചകമാണു.

3 പെസ്സഹാ എന്നത് മസീഹ് ഈസായുടെ ബലിയർപ്പണത്തിനെസൂചിപ്പിയ്ക്കുന്നു

ഞാൻ ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നു.  ഈ അടയാളം നമുക്ക് നൽകപ്പെട്ടത് ഈസാ അൽമസീഹിനെ നമുക്ക് വേണ്ടി നൽകുന്നതിന്റെ മുന്നോടിയായാണു.  ആദ്യത്തെആ പെസഹായിൽ കുഞ്ഞാടുകൾ കൊല്ലപ്പെടുകയും അവയുടെ രക്തം കട്ടിളക്കാലുകളിൽ പുരട്ടിയാൽ ജനത്തിനു മരണത്തിൽ നിന്നും രക്ഷ നേടുകയും ചെയ്യാമായിരുന്നു. അങ്ങിനെ, ഈ അടയാളം ഈസായെ ചൂണ്ടിക്കാട്ടി നമ്മോട് പറയുന്നത് അവൻ, ‘ദൈവത്തിന്റെ കുഞ്ഞാട്‘ അവൻ നമുക്ക് വേണ്ടി മരണത്തിനായി നൽകപ്പെട്ടതു കൊണ്ട് നമുക്ക് ജീവൻ പ്രാപിക്കുവാൻ കഴിയും എന്നാണു

നാം ബ്രാഹീമിന്റെ 3ആം അടയാളത്തി കണ്ടത് ഇബ്രാഹീം നബി (അ.സ) തന്റെ മകനെ ബലിയർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണം നടന്നത് മോറിയാ മലയിൽ വച്ചാണു. എന്നാൽ അവസാന നിമിഷം ഒരു കുഞ്ഞാട് ആ മകനു പകരം ബലിയർപ്പിക്കപ്പെട്ടു.   ഒരു കുഞ്ഞാട് മരിച്ചതുകൊണ്ട് ഇബ്രാഹീമിന്റെ മകൻ ജീവിച്ചു. ഈസാ നബി (അ.സ) ബലിയർപ്പിക്കപ്പെട്ട സ്തലം മോറിയാ മല നില നിൽക്കുന്ന അതേ ഇടമാണു. ആ അടയാളം നാം ഈസാ നബി (അ. സ) ബലിയർപ്പിക്കപ്പെടുവാൻ നൽകപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണു ആ സ്തലം നമുക്ക് അത് ചൂണ്ടിക്കാണിക്കുന്നു. ഇവിടെ മൂസായുടെ അടയാളത്തിൽ അതേ സംഭവത്തിന്റെ മറ്റൊരു സൂചകം നാം കാണുന്നു- ഈസാ നബി (അ.സ) ബലിയർപ്പിക്കപ്പെടുന്നതിനെക്കുറിച്ച്- പെസ്സഹാ ബലിയർപ്പിക്കപ്പെടുന്ന കലണ്ടറിലെ ദിവസം  ചൂണ്ടിക്കാണിച്ചു കൊണ്ട്. ഒരു കുഞ്ഞാടിന്റെ ബലി ഒരിക്കൽ കൂടെ ഒരേ സംഭവം കുറിയ്ക്കുന്നതിനു വേണ്ടി സൂചിപ്പിക്കുന്നു.  എന്തുകൊണ്ട്? നാം അത് കൂടുതൽ മനസ്സിലാക്കുവാൻ മൂസായുടെ അടുത്ത അടയാളം പരിശോധിക്കുവാൻ പോവുകയാണു.  ഈ അടയാളം സീനായ് മലയിപ്പനക നൽകുന്നതിനെക്കുറിച്ചാണു.

ഇബ്രാഹീമിന്റെ മകന്റെ ബലിയർപ്പണവും ഈസാ അൽ മസീഹ് നമുക്ക് നൽകപ്പെടുന്നതിന്റെ മുന്നോടിയായുള്ള അടയാളയാളമാണു

എന്നാൽ ഈ കധ ഉപസംഹരിക്കുവാൻ, നാം ചിന്തിക്കേണ്ടത് ഫിർ ഔനു എന്ത് സംഭവിച്ചു എന്നതാണു.  തൗറാത്തി ഇത് വിശദീകരിക്കുന്ന ഭാഗം വായിക്കുമ്പോ, അവൻ ഈ മുന്നറിയിപ്പ് സ്വീകരിക്കാത്തതു കൊണ്ട് അന്നു രാത്രി തന്റെ ആദ്യജാതൻ (കിരീടാവകാശി) മരിച്ചു പോയി. അതുകൊണ്ട് താൻ അവസാനം ഇസ്രായീൽ മക്കളെ ഈജിപ്റ്റിൽ നിന്നും പോകുവാൻ അനുവദിച്ചു.  പക്ഷെ താൻ പിന്നീട് തന്റെ മനസ്സു മാറ്റി ഇസ്രായീൽ മക്കളെ ചെങ്കടൽ വരെ പിന്തുടർന്നു.  അവിടെ സർവ്വ ശക്തനായ ദൈവം ഇസ്രായീൽ മക്കളെ ചെങ്കടൽ കടക്കുവാൻ സഹായിച്ചു എന്നാൽ ഫിർ ഔൻ തന്റെ പടയാളിളോടു കൂടെ മുങ്ങിമരിച്ചു.  ഒൻപതു ബാധകൾക്കു ശേഷം, പെസഹയുടെ നാളിൽ നടന്ന മരണങ്ങൾ, സൈന്യത്തെ നഷ്ടമായത്, ഇവ കാരണം ഈജിപ്റ്റിന്റെ പ്രതാപം വളരെ കുറയുകയുണ്ടായി പിന്നീട് അവർക്ക് മുൻ കാലത്ത് ഉണ്ടായിരുന്ന ലോകശക്തി എന്ന പദവിയിലേക്ക് തിരികെ വരുവാൻ കഴിഞ്ഞില്ല.  അല്ലാഹു അവരെ ന്യായം വിധിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *