Skip to content

ദൈവ രാജ്യം: ക്ഷണിക്കപ്പെട്ടവർ അനേകം എന്നാൽ…

  • by

സൂറ സജ്ദാ (സൂറ 32- കുമ്പിടൽ) കുമ്പിട്ട് വളരെ ആത്മാർത്ഥമായി പ്രാർഥിക്കുന്നവരെക്കുറിച്ച് വിശദീകരിക്കുന്നു അതിനു ശേഷം അവർക്ക് ലഭിക്കുന്ന പ്രതിഫലത്തെക്കുറിച്ചും പ്രസ്താവിക്കുന്നു

എന്നാല്‍ അവര്‍ പ്രവര്‍ത്തിച്ചിരുന്നതിനുള്ള പ്രതിഫലമായിക്കൊണ്ട്‌ കണ്‍കുളിര്‍പ്പിക്കുന്ന എന്തെല്ലാം കാര്യങ്ങളാണ്‌ അവര്‍ക്ക്‌ വേണ്ടി രഹസ്യമാക്കിവെക്കപ്പെട്ടിട്ടുള്ളത്‌ എന്ന്‌ ഒരാള്‍ക്കും അറിയാവുന്നതല്ല.

സൂറ സജദാ 32:17

സൂറ റഹ്മാൻ (സൂറ 55- പരമ കാരുണ്യവാൻ) 33 മുതൽ 77 വരെയുള്ള ആയത്തുകളിൽ 31 പ്രാവശ്യം ഈ ചോദ്യം ചോദിക്കുന്നു

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

കലം പോലെ മുട്ടിയാല്‍ മുഴക്കമുണ്ടാകുന്ന ( ഉണങ്ങിയ ) കളിമണ്ണില്‍ നിന്ന്‌ മനുഷ്യനെ അവന്‍ സൃഷ്ടിച്ചു.

തിയ്യിന്‍റെ പുകയില്ലാത്ത ജ്വാലയില്‍ നിന്ന്‌ ജിന്നിനെയും അവന്‍ സൃഷ്ടിച്ചു.

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

രണ്ട്‌ ഉദയസ്ഥാനങ്ങളുടെ രക്ഷിതാവും രണ്ട്‌ അസ്തമന സ്ഥാനങ്ങളുടെ രക്ഷിതാവുമാകുന്നു അവന്‍.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവ്‌ ചെയ്ത അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

രണ്ട്‌ കടലുകളെ ( ജലാശയങ്ങളെ ) തമ്മില്‍ കൂടിച്ചേരത്തക്ക വിധം അവന്‍ അയച്ചുവിട്ടിരിക്കുന്നു.

അവ രണ്ടിനുമിടക്ക്‌ അവ അന്യോന്യം അതിക്രമിച്ച്‌ കടക്കാതിരിക്കത്തക്കവിധം ഒരു തടസ്സമുണ്ട്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവ രണ്ടില്‍ നിന്നും മുത്തും പവിഴവും പുറത്തു വരുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

സമുദ്രത്തില്‍ ( സഞ്ചരിക്കുവാന്‍ ) മലകള്‍ പോലെ പൊക്കി ഉണ്ടാക്കപ്പെടുന്ന കപ്പലുകളും അവന്‍റെ നിയന്ത്രണത്തിലാകുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

അവിടെ ( ഭൂമുഖത്ത്‌ )യുള്ള എല്ലാവരും നശിച്ച്‌ പോകുന്നവരാകുന്നു.

മഹത്വവും ഉദാരതയും ഉള്ളവനായ നിന്‍റെ രക്ഷിതാവിന്‍റെ മുഖം അവശേഷിക്കുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ആകാശങ്ങളിലും ഭൂമിയിലും ഉള്ളവര്‍ അവനോട്‌ ചോദിച്ചു കൊണ്ടിരിക്കുന്നു. എല്ലാ ദിവസവും അവന്‍ കാര്യനിര്‍വഹണത്തിലാകുന്നു.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഹേ; ഭാരിച്ച രണ്ട്‌ സമൂഹങ്ങളേ, നിങ്ങളുടെ കാര്യത്തിനായി നാം ഒഴിഞ്ഞിരിക്കുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ജിന്നുകളുടെയും മനുഷ്യരുടെയും സമൂഹമേ, ആകാശങ്ങളുടെയും ഭൂമിയുടെയും മേഖലകളില്‍ നിന്ന്‌ പുറത്ത്‌ കടന്നു പോകാന്‍ നിങ്ങള്‍ക്ക്‌ സാധിക്കുന്ന പക്ഷം നിങ്ങള്‍ കടന്നു പോയിക്കൊള്ളുക. ഒരു അധികാരം ലഭിച്ചിട്ടല്ലാതെ നിങ്ങള്‍ കടന്നു പോകുകയില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും നേര്‍ക്ക്‌ തീജ്വാലയും പുകയും അയക്കപ്പെടും. അപ്പോള്‍ നിങ്ങള്‍ക്ക്‌ രക്ഷാമാര്‍ഗം സ്വീകരിക്കാനാവില്ല.

അപ്പോള്‍ നിങ്ങള്‍ ഇരുവിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌.

എന്നാല്‍ ആകാശം പൊട്ടിപ്പിളരുകയും, അത്‌ കുഴമ്പു പോലുള്ളതും റോസ്‌ നിറമുള്ളതും ആയിത്തീരുകയും ചെയ്താല്‍

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഒരു മനുഷ്യനോടോ, ജിന്നിനോടോ അന്നേ ദിവസം അവന്‍റെ പാപത്തെപ്പറ്റി അന്വേഷിക്കപ്പെടുകയില്ല.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

കുറ്റവാളികള്‍ അവരുടെ അടയാളം കൊണ്ട്‌ തിരിച്ചറിയപ്പെടും. എന്നിട്ട്‌ ( അവരുടെ ) കുടുമകളിലും പാദങ്ങളിലും പിടിക്കപ്പെടും.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

ഇതാകുന്നു കുറ്റവാളികള്‍ നിഷേധിച്ച്‌ തള്ളുന്നതായ നരകം.

അതിന്നും തിളച്ചുപൊള്ളുന്ന ചുടുവെള്ളത്തിനുമിടക്ക്‌ അവര്‍ ചുറ്റിത്തിരിയുന്നതാണ്‌.

അപ്പോള്‍ നിങ്ങള്‍ ഇരു വിഭാഗത്തിന്‍റെയും രക്ഷിതാവിന്‍റെ അനുഗ്രഹങ്ങളില്‍ ഏതിനെയാണ്‌ നിങ്ങള്‍ നിഷേധിക്കുന്നത്‌?

തന്‍റെ രക്ഷിതാവിന്‍റെ സന്നിധിയെ ഭയപ്പെട്ടവന്ന്‌ രണ്ട്‌ സ്വര്‍ഗത്തോപ്പുകളുണ്ട്‌.

സൂറ റഹ്മാൻ 55:13-77

അങ്ങിനെയുള്ള സന്തോഷങ്ങൾ നീതിമാന്മാർക്ക് വേണ്ടി കരുതിയിട്ടുണ്ടെങ്കിൽ, നമുക്ക് കരുതുവാൻ കഴിയുന്നത് ദൈവത്തിൽ നിന്നുള്ള അങ്ങിനെയുള്ള കരുതൽ ആരും നിഷേധിക്കുകയില്ല എന്നാണു.  അത് തീർച്ചയായും വളരെ ഭോഷത്തം ആയിരിക്കും.  എന്നാൽ പ്രവാചകനായ ഈസാ അൽ മസീഹ് അ.സ നമ്മെ ഒരു ഉപമയിൽക്കൂടി പഠിപ്പിക്കുന്നത് ദൈവം കരുതി വച്ചിട്ടുള്ള  അങ്ങിനെയുള്ള ദാനങ്ങൾ നിഷേധിക്കുകയാണെങ്കിൽ നാം വളരെയധികം അപകടത്തിൽ ആണു എന്നാണു.  ആദ്യമായി നമുക്ക് ചെറിയ ഒരു അവലോകനം നടത്താം.

നാം പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ന്റെ വാക്കുകൾക്കുണ്ടായിരുന്ന അധികാരത്തെക്കുറിച്ച് അതായത് രോഗാത്മാക്കളും പ്രകൃതിപോലും അദ്ദേഹത്തിന്റെ കൽപ്പനകൾ അനുസരിച്ചതിനെക്കുറിച്ച് മനസ്സിലാക്കി.  അദ്ദേഹം ദൈവ രാജ്യത്തെക്കുറിച്ചും പഠിപ്പിച്ചുസബൂറിലെ പല പ്രവാചകന്മാരും വരുവാനുള്ള ഒരു ദൈവ രാജ്യത്തെക്കുറിച്ച് പഠിപ്പിച്ചു.  ഈസാ ഈ പഠിപ്പിക്കൽ അടിസ്ഥാനമാക്കി ദൈവ രാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്ന് പഠിപ്പിച്ചു.

അദ്ദേഹം ആദ്യം ഗിരി പ്രഭാഷണം പഠിപ്പിച്ചു, എങ്ങിനെയാണു ദൈവ രാജ്യത്തിലെ പ്രജകൾ പരസ്പരം സ്നേഹിക്കേണ്ടത് എന്ന് അത് കാണിച്ചു തരുന്നു.  ഇന്ന് നാം അനുഭവിക്കുന്ന കഷ്ടതയും, മരണവും, അനീതിയും ഭയാനകമായ അനുഭവങ്ങളും ഒന്ന് ചിന്തിച്ചു നോക്കൂ (അവ അറിയുവാൻ വാർത്തകൾ ശ്രദ്ധിച്ചാൽ മതി) അതിനു കാരണം നാം അദ്ദേഹത്തിന്റെ സ്നേഹത്തെക്കുറിച്ചുള്ള പഠിപ്പിക്കലുകൾക്ക് നാം ചെവി കൊടുക്കാത്തതു കൊണ്ടാണു. നാം ദൈവ രാജ്യത്തിൽ വസിക്കണമെങ്കിൽ ഈ ലോകത്തിലെ നരകതുല്യമായ ജീവിതത്തിൽ നിന്നും വ്യത്യസ്തമായ ഒരു ജീവിതം നയിക്കുവാൻ  പരസ്പരം വ്യത്യസ്തമായി പെരുമാറണം- അതായത് വളരെ സ്നേഹ പൂർവ്വം.

വലിയ ഒരു വിരുന്നിന്റെ ഉപമ

ഈസാ മസീഹ് (അ.സ) പഠിപ്പിച്ചതു പോലെ വളരെ ചുരുക്കം ചിലരേ ജീവിക്കുന്നുള്ളൂ എന്നതു കൊണ്ട് താങ്കൾ ഒരു പക്ഷേ വളരെ ചുരുക്കം ചിലർക്കേ ദൈവ രാജ്യത്തിൽ പ്രവേശിക്കുവാൻ ക്ഷണം ലഭിക്കൂ എന്ന് താങ്കൾ ചിന്തിക്കുമായിരിക്കും.  എന്നാൽ ഇത് അങ്ങിനെയല്ല.  ഈസാ മസീഹ് (അ.സ) ഒരു വലിയ വിരുന്നിനെക്കുറിച്ച് (പാർട്ടി) പഠിപ്പിച്ചു അതു വഴി എത്ര വലിയതും വിശാലവുമായാണു ദൈവ രാജ്യത്തിലേക്കുള്ള ക്ഷണം എത്തിച്ചേരുന്നത് എന്ന് അദ്ദേഹം വരച്ചു കാട്ടി.  എന്നാൽ നാം കരുതുന്നതു പോലെ അത് സംഭവിച്ചില്ല. ഇഞ്ചീൽ വിവരിക്കുന്നത്:

15 കൂടെ പന്തിയിരിരുന്നവരിൽ ഒരുത്തൻ ഇതു കേട്ടിട്ടു: ദൈവരാജ്യത്തിൽ ഭക്ഷണം കഴിക്കുന്നവൻ ഭാഗ്യവാൻ എന്നു അവനോടു പറഞ്ഞു;
16 അവനോടു അവൻ പറഞ്ഞതു: “ഒരു മനുഷ്യൻ വലിയോരു അത്താഴം ഒരുക്കി പലരെയും ക്ഷണിച്ചു.
17 അത്താഴസമയത്തു അവൻ തന്റെ ദാസനെ അയച്ചു ആ ക്ഷണിച്ചവരോടു: എല്ലാം ഒരുങ്ങിയിരിക്കുന്നു; വരുവിൻ എന്നു പറയിച്ചു.
18 എല്ലാവരും ഒരു പോലെ ഒഴികഴിവു പറഞ്ഞുതുടങ്ങി; ഒന്നാമത്തവൻ അവനോടു: ഞാൻ ഒരു നിലം കൊണ്ടതിനാൽ അതു ചെന്നു കാണേണ്ടുന്ന ആവശ്യം ഉണ്ടു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
19 മറ്റൊരുത്തൻ: ഞാൻ അഞ്ചേർകാളയെ കൊണ്ടിട്ടുണ്ടു; അവയെ ശോധന ചെയ്‍വാൻ പോകുന്നു; എന്നോടു ക്ഷമിച്ചുകൊള്ളേണം എന്നു ഞാൻ അപേക്ഷിക്കുന്നു എന്നു പറഞ്ഞു.
20 വേറൊരുത്തൻ: ഞാൻ ഇപ്പോൾവിവാഹം കഴിച്ചിരിക്കുന്നു; വരുവാൻ കഴിവില്ല എന്നു പറഞ്ഞു.
21 ദാസൻ മടങ്ങിവന്നു യജമാനനോടു അറിയിച്ചു. അപ്പോൾ വീട്ടുടയവൻ കോപിച്ചു ദാസനോടു: നീ വേഗം പട്ടണത്തിലെ വീഥികളിലും ഇടത്തെരുക്കളിലും ചെന്നു ദരിദ്രന്മാർ, അംഗഹീനന്മാർ, കുരുടന്മാർ, മുടന്തന്മാർ, എന്നിവരെ കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
22 പിന്നെ ദാസൻ: യജമാനനേ, കല്പിച്ചതു ചെയ്തിരിക്കുന്നു; ഇനിയും സ്ഥലം ഉണ്ടു എന്നു പറഞ്ഞു.
23 യജമാനൻ ദാസനോടു: നീ പെരുവഴികളിലും വേലികൾക്കരികെയും പോയി, എന്റെ വീടുനിറയേണ്ടതിന്നു കണ്ടവരെ അകത്തുവരുവാൻ നിർബ്ബന്ധിക്ക.
24 ആ ക്ഷണിച്ച പുരുഷന്മാർ ആരും എന്റെ അത്താഴം ആസ്വദിക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു” എന്നു പറഞ്ഞു.

ലൂക്കോസ് 14:15-24

ചരിത്രത്തിൽ- പലപ്പോഴും- നമ്മുടെ അംഗീകരിക്കപ്പെട്ട ചിന്താഗതികൾ കീഴ്മേൽ മറിയുന്നതായി കാണാം. ആദ്യമായി, അല്ലാഹു പലരെയും യോഗ്യരായ പലരെയും കണ്ടെത്താതു കൊണ്ട തന്റെ രാജ്യത്തിലേക്ക് എല്ലാവരെയും ക്ഷണിക്കുകയില്ല എന്ന് നാം ഒരു പക്ഷേ ഊഹിക്കുന്നുണ്ടാകാം (കാരണം ആ വിരുന്ന് നടക്കുന്നത് ഭവനത്തിൽ ആണു), എന്നാൽ അത് തെറ്റാണു.  ഭവനത്തിലേക്ക് ക്ഷണിക്കപ്പെട്ടവർ അനേകർ ആയിരുന്നു, വളരെയധികം പേർ.  യജമാനൻ (ഈ ഉപമയിൽ അല്ലാഹു) ആഗ്രഹിച്ചത് വിരുന്നിൽ എല്ലാവരും വന്നു കൂടണം എന്നായിരുന്നു.

 എന്നാൽ ഒരു അപ്രതീക്ഷിതമായ വഴിത്തിരിവ് അവിടെ ഉണ്ടാകുന്നു.  വളരെ ചുരുക്കം അതിഥികൾക്ക് മാത്രമേ വരേണ്ടിയിരുന്നുള്ളൂ. എന്നാൽ അവർ പല വിധമായ ഒഴിവു കഴിവുകൾ പറഞ്ഞ് അതിൽ നിന്നും ഒഴിഞ്ഞു നിൽക്കുവാൻ ശ്രമിച്ചു! എത്രമാത്രം പ്രസക്തമായിരുന്നു ആ ഒഴിവു കഴിവുകൾ എന്ന് ചിന്തിച്ചു നോക്കാം.  ഒരു കാളയെ വാങ്ങുന്നതിനു മുൻപ് അതിനെ പരിശോധിച്ചു നോക്കാതെ വാങ്ങുന്നവർ ആരുമില്ലല്ലോ? ഒരു നിലം വാങ്ങുന്നതിനു മുൻപ് അത് നന്നായി നോക്കാത്തവർ ആരെങ്കിലുമുണ്ടാകുമോ? ഒരിക്കലുമില്ല, ഈ ഒഴിവു കഴിവുകൾ എല്ലാം അതിഥികളുടെ യധാർത്ഥ മനോഭാവങ്ങളും അവരുടെ താൽപ്പര്യങ്ങളും വെളിപ്പെടുത്തുന്നതായിരുന്നു- അവർക്ക് ദൈവ രാജ്യത്തെക്കുറിച്ച് ഒരു താൽപ്പര്യവും ഉണ്ടായിരുന്നില്ല മറിച്ച് അവർക്ക് മറ്റു കാര്യങ്ങളിൽ ആയിരുന്നു താൽപ്പര്യങ്ങൾ.

അത് അറിയുമ്പോൾ ആ യജമാനനു വളരെക്കുറച്ച് അതിഥികൾ മാത്രം പങ്കെടുക്കുന്നതു കൊണ്ട് ഒരു പക്ഷെ ദ്വേഷ്യം വരുമെന്ന് നാം ചിന്തിക്കുമ്പോൾ തന്നെ മറ്റൊരു വഴിത്തിരിവ് സംഭവിക്കുന്നു.  ഇപ്പോൾ ‘ആർക്കും ഇഷ്ടമില്ലാത്ത’ ആളുകൾ, നമ്മുടെ മനസ്സിൽ അത്ര വലിയ ഒരു വിരുന്നിനു വിളിക്കുവാൻ യാതൊരു സാധ്യതയും ഇല്ലാതിരിക്കുന്നവർ, “തെരുവിലും ഓരങ്ങളിലും” കഴിയുന്നവർ മാത്രമല്ല  വിദൂര സ്ഥലങ്ങളിൽ ഉള്ള “പാതകളിലും നാട്ടിൻ പുറത്തും” കഴിയുന്നവർ, അവർ “പാവപ്പെട്ടവരും, മുടന്തരും, കുരുടന്മാരും അതു പോലെ അംഗ ഭംഗം” വന്നവരും ആയിരുന്നു- അവർ എല്ലാവരും ഇങ്ങിനെയുള്ള കാര്യങ്ങളിൽ നിന്നും മാറ്റി വയ്ക്കപ്പെടുന്നവർ ആണു- അവർക്ക് ഒരിക്കലും ഇതു പോലുള്ള വിരുന്നുകളിൽ ക്ഷണം ലഭിക്കാറില്ല.  ഈ വിരുന്നിനുള്ള ക്ഷണത്തിൽ ഇതു കൂടാതെ ചില കാര്യങ്ങൾ കൂടെയുണ്ട്, ഇതിൽ നാം ഉൾക്കൊള്ളിക്കുമെന്ന് ചിന്തിക്കുന്നതിലും കൂടുതൽ ആളുകൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.  വിരുന്നു വാഴിക്ക് ജനം അവിടെ വരണമെന്നും നാം നമ്മുടെ വീട്ടിൽ ക്ഷണിക്കുവാൻ മടിക്കുന്നവരെക്കൂടെ അവിടെ ക്ഷണിച്ചിരുന്നു.

അങ്ങിനെ ഇത്തരത്തിൽ ഉള്ളവർ വരിക തന്നെ ചെയ്തു! അവർക്ക് ആ വിരുന്നിൽ വരാതെ അവരുടെ ശ്രദ്ധയെയും സ്നേഹത്തെയും തിരിച്ചു കളയുന്ന കാളകളോ നിലങ്ങളോ ഒന്നും തന്നെ ഇല്ല. ദൈവ രാജ്യം നിറയുകയും യജമാനന്റെ ഇഷ്ടം നിറവേറുകയും ചെയ്യുന്നു!

നാം നമ്മോടു തന്നെ ഒരു ചോദ്യം ചോദിക്കുവാൻ വേണ്ടിയാണു ഈസാ അൽ മസീഹ് (അ.സ) ഈ ഒരു ഉപമ പറഞ്ഞത്: “എനിക്ക് ദൈവ രാജ്യത്തിലേക്കുള്ള ക്ഷണം ലഭിച്ചാൽ അത് സ്വീകരിക്കുമോ എന്ന ചോദ്യം?” അതോ ആ ക്ഷണം നിരാകരിക്കുവാൻ തക്കവണ്ണം നമുക്ക് ഏതെങ്കിലും മൽസര ബുദ്ധിയോ മറ്റെന്തിനോടെങ്കിലും ഉള്ള സ്നേഹമോ നമുക്ക് ഉണ്ടാകുമോ?  യാധാർത്ഥത്തിൽ ഈ ദൈവ രാജ്യ വിരുന്നിൽ താങ്കൾ ക്ഷണിക്കപ്പെട്ടിരിക്കുന്നു, എന്നാൽ പരമാർത്ഥമായ ഒരു കാര്യം നാം പലരും ആ ക്ഷണം ഒന്നല്ലെങ്കിൽ മറ്റൊരു കാരണത്താൽ അത് നിരാകരിക്കുകയാണു ചെയ്യുന്നത്.  നാം ക്ഷണം നിരാകരിക്കുവാൻ നേരിട്ട് ഒരിക്കലും ‘വരുന്നില്ല’ എന്നു പറയാറില്ല.  നമ്മുടെ എല്ലാം അന്തരാത്മാവിൽ നമുക്ക് മറ്റു ചില ‘ഇഷ്ടങ്ങൾ’ ഉണ്ട് അവയാണു ഇവയെല്ലാ നിരാകരിക്കുവാൻ ഉള്ള മൂല കാരണം.  ഈ ഉപമയിൽ അത് നിരാകരിക്കുവാനുള്ള മൂല കാരണം മറ്റ് വസ്തുതകളോടുള്ള അമിത സ്നേഹമാണു.  ആദ്യം ക്ഷണം ലഭിച്ചവർ ഈ ലോകത്തിലെ വസ്തു വകകളെ (‘നിലം’, ‘കാളകൾ’ ‘വിവാഹം’ എന്നിവ അത് തെളിയിക്കുന്നു) ദൈവ രാജ്യത്തേക്കാൾ അധികമായി സ്നേഹിച്ചു.

നീതീകരിക്കപ്പെടാത്ത മതചിട്ടയുള്ള ഇമാമിനെക്കുറിച്ചുള്ള ഉപമ

നമ്മിൽ ചിലർ ഈ ലോകത്തിലുള്ള കാര്യങ്ങളെ ദൈവ രാജ്യത്തേക്കാൾ കൂടുതൽ സ്നേഹിക്കുന്നു അതു കൊണ്ട് നാം ഈ ക്ഷണം നിരസിക്കുന്നു.  നമ്മിൽ മറ്റു ചിലർ സ്വയ നീതീകരണത്തെ കൂടുതൽ വിശ്വസിക്കുന്നു.  പ്രവാചകനായ ഈസാ അൽ മസീഹും (അ.സ) ഇതിനെക്കുറിച്ച് മറ്റൊരു ഉപമയിൽ പഠിപ്പിച്ചു അതിൽ അദ്ധേഹം ഇമാമിനെപ്പോലുള്ള ഒരു മത നേതാവിനെ ഉദാഹരണമായി ചൂണ്ടിക്കാണിക്കുന്നു:

തങ്ങൾ നീതിമാന്മാർ എന്നു ഉറെച്ചു മറ്റുള്ളവരെ ധിക്കരിക്കുന്ന ചിലരെക്കുറിച്ചു അവൻ ഒരു ഉപമ പറഞ്ഞതെന്തെന്നാൽ:
10 രണ്ടു മനുഷ്യർ പ്രാർത്ഥിപ്പാൻ ദൈവാലയത്തിൽ പോയി; ഒരുത്തൻ പരീശൻ, മറ്റവൻ ചുങ്കക്കാരൻ.
11 പരീശൻ നിന്നുകൊണ്ടു തന്നോടു തന്നെ: ദൈവമേ, പിടിച്ചുപറിക്കാർ, നീതികെട്ടവർ, വ്യഭിചാരികൾ മുതലായ ശേഷം മനുഷ്യരെപ്പോലെയോ ഈ ചുങ്കക്കാരനെപ്പോലെയോ ഞാൻ അല്ലായ്കയാൽ നിന്നെ വാഴ്ത്തുന്നു.
12 ആഴ്ചയിൽ രണ്ടുവട്ടം ഉപവസിക്കുന്നു; നേടുന്നതിൽ ഒക്കെയും പതാരം കൊടുത്തുവരുന്നു; എന്നിങ്ങനെ പ്രാർത്ഥിച്ചു.
13 ചുങ്കക്കാരനോ ദൂരത്തു നിന്നുകൊണ്ടു സ്വർഗ്ഗത്തേക്കു നോക്കുവാൻപോലും തുനിയാതെ മാറത്തടിച്ചു: ദൈവമേ, പാപിയായ എന്നോടു കരുണയുണ്ടാകേണമേ എന്നു പറഞ്ഞു.
14 അവൻ നീതീകരിക്കപ്പെട്ടവനായി വീട്ടിലേക്കു പോയി; മറ്റവൻ അങ്ങനെയല്ല. തന്നെത്താൻ ഉയർത്തുന്നവൻ എല്ലാം താഴ്ത്തപ്പെടും; തന്നെത്താൻ താഴ്ത്തുന്നവൻ എല്ലാം ഉയർത്തപ്പെടും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.

ലൂക്കോസ് 18:9-14

ഇവിടെ നാം കാണുന്നത് ഒരു പരീശനെയാണു (ഇമാമിനെപ്പോലെ ഒരു മത നേതാവ്) അദ്ദേഹം തന്റെ മത പരമായ കാര്യങ്ങളിലും കഴിവുകളിലും തികഞ്ഞവൻ ആണെന്ന് തോന്നിച്ചു. ദൈവം ആവശ്യപ്പെട്ടതിനേക്കാളും കൂടുതൽ അദ്ദേഹം ഉപവസിക്കുകയും ദാന ധർമ്മങ്ങൾ നൽകുകയും ചെയ്തു.  എന്നാൽ ഈ ഇമാം അദ്ദേഹത്തിന്റെ ആത്മ വിശ്വാസം അദ്ദേഹത്തിന്റെ തന്നെ നീതീകരണത്തിലാണു വച്ചത്.  ഇത് അല്ലായിരുന്നു പ്രവാചകനായ ഇബ്രാഹീം നബി (അ.സ) അദ്ദേഹത്തിനു അല്ലാഹുവിന്റെ വാഗ്ദത്തങ്ങളിൽ താഴ്മയായി ആശ്രയിക്കുക മാത്രം ചെയ്യുക വഴി നീതീകരണം പ്രാപിക്കുവാൻ കഴിഞ്ഞു എന്നത് നമുക്ക് വളരെ കാലങ്ങൾക്കു മുൻപ് നമുക്ക് കാണിച്ചു തന്നത്. യധാർത്ഥത്തിൽ ആ ചുങ്കക്കാരൻ (ആ കാലത്ത് ചുങ്കക്കാരുടെ ജോലി വളരെ ഹീനമായ ഒന്നായാണു കണക്കാക്കപ്പെട്ടിരുന്നത്) വളരെ താഴ്മയോടെ അല്ലഹുവിന്റെ കരുണയ്ക്കായി യാചിച്ചു, അദ്ദേഹം അല്ലാഹുവിൽ നിന്നും കരുണ പ്രാപിച്ചു എന്ന് വിശ്വസിച്ചു കൊണ്ട് ‘നീതീകരണം പ്രാപിച്ചവനായി’ -ദൈവവും ആയുള്ള ബന്ധം ശരിയായി- വീട്ടിലേക്ക് പോയി – അതേ സമയം നാം ദൈവ സന്നിധിയിൽ നീതിമാൻ എന്ന് കണക്കാക്കുന്ന പരീശനോ (ഇമാം) അദ്ദേഹത്തിന്റെ പാപങ്ങൾ എല്ലാം ഇപ്പോഴും അദ്ദേഹത്തിനു വിരോധമായി തന്നെ നിലനിൽക്കുന്നവനായി തിരികെപ്പോയി.

അതു കൊണ്ട് പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) നാം യധാർത്ഥമായി ദൈവ രാജ്യം ആഗ്രഹിക്കുന്നവർ ആണോ, അതോ മറ്റ് താൽപ്പര്യങ്ങളുടെ കൂട്ടത്തിൽ ഉള്ള ഒരു താൽപ്പര്യം മാത്രമാണോ എന്ന് ചോദിക്കുന്നു.  അദ്ദേഹം നമ്മോട് നമ്മുടെ ആശ്രയം നാം എന്തിൽ ആണു വച്ചിരിക്കുന്നത്- നമ്മുടെ കഴിവുകളിലോ അതോ ദൈവത്തിന്റെ കരുണയിലോ എന്ന് ചോദിക്കുന്നു.

ഈ ചോദ്യങ്ങൾ നാം നമ്മോട് തന്നെ ചോദിക്കുന്നത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു കാരണം അല്ലെങ്കിൽ നാം അദ്ദേഹത്തിന്റെ അടുത്ത അധ്യാപനം മനസ്സിലാക്കുന്നതിൽ പരാജയപ്പെടും- അതായത് നമുക്ക് ആന്തരീക വിശുദ്ധി ആവശ്യമാണു എന്നതിനെക്കുറിച്ച്.

Leave a Reply

Your email address will not be published. Required fields are marked *