Skip to content

അധികാരത്തോട് കൂടെ പഠിപ്പിക്കുന്നതിൽക്കൂടെ- മസീഹ് വെളിപ്പെടുന്നു

  • by

സൂറ അൽ ‘അലഖ് (സൂറ 96- ഭ്രൂണം) നമ്മോട് അരുളിച്ചെയ്യുന്നത് അല്ലാഹു നമുക്ക് മുൻപ് അറിയാത്ത പുതിയ കാര്യങ്ങൾ നമ്മെ പഠിപ്പിക്കുന്നു.

പേന കൊണ്ട്‌ പഠിപ്പിച്ചവന്‍

മനുഷ്യന്‌ അറിയാത്തത്‌ അവന്‍ പഠിപ്പിച്ചിരിക്കുന്നു.

 

സൂറ അൽ- അലഖ് 96:4-5

സൂറ അർ റൗം (സൂറ 30- റോമാക്കാർ) അത് കൂടുതൽ വിശദീകരിക്കുന്നത് അല്ലാഹു അങ്ങിനെ ചെയ്യുന്നത് പ്രവാചകന്മാർക്ക് സന്ദേശം നൽകുക വഴിയാണു അതു കൊണ്ട് നമുക്ക് യഥാർത്ഥ ദൈവീക ആരാധനയിൽ നിന്നും നാം തെറ്റിപ്പോയിരിക്കുന്നത് എവിടെയെന്ന് നമുക്ക് തിരിച്ചറിയുവാൻ കഴിയും.

അതല്ല, അവര്‍ ( അല്ലാഹുവോട്‌ ) പങ്കുചേര്‍ത്തിരുന്നതിനനൂകൂലമായി അവരോട്‌ സംസാരിക്കുന്ന വല്ല പ്രമാണവും നാം അവര്‍ക്ക്‌ ഇറക്കികൊടുത്തിട്ടുണ്ടോ?

 

സൂറ അർ റൗം 30:35)

ഈ പ്രവാചകന്മാർക്ക് നാം എവിടെയാണു ദൈവത്തോട് ഉള്ള ബന്ധത്തിൽ തെറ്റിപ്പോയിട്ടുള്ളത്, നമ്മുടെ ചിന്തകളിലോ, വാക്കിലോ, പ്രവർത്തികളിലോ എന്നത് വെളിപ്പെടുത്തുവാൻ ദൈവത്തിൽ നിന്നുമുള്ള അധികാരം ലഭിച്ചിട്ടുണ്ട്.  പ്രവാചകനായ ഈസാ അൽ മസീഹ് അ.സ അത്തരത്തിലുള്ള ഒരു ഗുരു ആയിരുന്നു മാത്രമല്ല അദ്ദേഹത്തിനു നമ്മുടെ ഹ്രൃദയ വിചാരങ്ങളെ വെളിപ്പെടുത്തുവാൻ അതുല്യമായ ഒരു അധികാരം ലഭിച്ചിരുന്നു അതു കൊണ്ട് നമ്മുടെ അകത്തുള്ള തെറ്റുകളിൽ നിന്നും നമുക്ക് അകന്നു മാറുവാൻ കഴിയും.  അതിനെക്കുറിച്ച് നാം ഇവിടെ പരിശോധിക്കുവാൻ പോവുകയാണു.  അതിനു ശേഷം അദ്ദേഹത്തിനു ലഭിച്ച അത്ഭുതകരമായി സൗഖ്യമാക്കുന്നതിൽക്കൂടി ലഭിച്ച അടയാളങ്ങൾ പ്രദർശിപ്പിക്കുവാനുള്ള അധികാരത്തെയും നാം പരിശോധിക്കുവാൻ പോവുകയാണു.

ഈസാ മസീഹ് (അ.സ) ഷൈത്താനാൽ പ്രലോഭിപ്പിക്കപ്പെട്ടതിനു (ഇബ് ലീസ്) ശേഷംഅദ്ദേഹം ഒരു പ്രവാചകനായി ശുശ്രൂഷ ചെയ്യുവാൻ ആരംഭിച്ചു.  അദ്ദേഹത്തിന്റെ സുധീർഖമായ അധ്യാപനം ഇഞ്ചീലിൽ രേഖപ്പെടുത്തിയിരിക്കുന്നത് അറിയപ്പെടുന്നത് ഗിരി പ്രഭാഷണങ്ങൾ  എന്നാണു.  താങ്കൾക്ക് ഗിരി പ്രഭാഷണം മുഴുവനായി ഇവിടെ വായിക്കുവാൻ സാധിക്കും.നാം താഴെ പ്രധാനപ്പെട്ടവ മാത്രം ഉദ്ധരിക്കും, അതിനു ശേഷം ഈസാ അൽ മസീഹിന്റെ അധ്യാപനവുമായി അത് ബന്ധിപ്പിക്കും  അത് പ്രവാചകനായ മൂസാ തൗറാത്തിൽ പ്രവചിച്ച വസ്തുതയാണു.

ഈസാ അൽ മസീഹ് (അ.സ) താഴെക്കൊടുത്തിരിക്കുന്നവ പഠിപ്പിച്ചു:

21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
29 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
31 ആരെങ്കിലും ഭാര്യയെ ഉപേക്ഷിച്ചാൽ അവൾക്കു ഉപേക്ഷണപത്രം കൊടുക്കട്ടെ എന്നും അരുളിച്ചെയ്തിട്ടുണ്ടല്ലോ.
32 ഞാനോ നിങ്ങളോടു പറയുന്നതു: പരസംഗം ഹേതുവായിട്ടല്ലാതെ ഭാര്യയെ ഉപേക്ഷിക്കുന്നവനെല്ലാം അവളെക്കൊണ്ടു വ്യഭിചാരം ചെയ്യിക്കുന്നു; ഉപേക്ഷിച്ചവളെ ആരെങ്കിലും വിവാഹം കഴിച്ചാൽ വ്യഭിചാരം ചെയ്യുന്നു.
33 കള്ളസത്യം ചെയ്യരുതു എന്നും സത്യം ചെയ്തതു കർത്താവിന്നു നിവർത്തിക്കേണം എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
34 ഞാനോ നിങ്ങളോടു പറയുന്നതു: അശേഷം സത്യം ചെയ്യരുതു; സ്വർഗ്ഗത്തെക്കൊണ്ടു അരുതു, അതു ദൈവത്തിന്റെ സിംഹാസനം;
35 ഭൂമിയെക്കൊണ്ടു അരുതു, അതു അവന്റെ പാദപീഠം; യെരൂശലേമിനെക്കൊണ്ടു അരുതു, അതു മഹാരാജാവിന്റെ നഗരം
36 നിന്റെ തലയെക്കൊണ്ടും സത്യം ചെയ്യരുതു; ഒരു രോമവും വെളുപ്പിപ്പാനോ കറുപ്പിപ്പാനോ നിനക്കു കഴികയില്ലല്ലോ.
37 നിങ്ങളുടെ വാക്കു ഉവ്വു, ഉവ്വു എന്നും ഇല്ല, ഇല്ല എന്നും ആയിരിക്കട്ടെ; ഇതിൽ അധികമായതു ദുഷ്ടനിൽനിന്നു വരുന്നു.
38 കണ്ണിനു പകരം കണ്ണും പല്ലിന്നു പകരം പല്ലും എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
39 ഞാനോ നിങ്ങളോടു പറയുന്നതു: ദുഷ്ടനോടു എതിർക്കരുതു; നിന്നെ വലത്തെ ചെകിട്ടത്തു അടിക്കുന്നവന്നു മറ്റേതും തിരിച്ചുകാണിക്ക.
40 നിന്നോടു വ്യവഹരിച്ചു നിന്റെ വസ്ത്രം എടുപ്പാൻ ഇച്ഛിക്കുന്നവനു നിന്റെ പുതപ്പും വിട്ടുകൊടുക്ക.
41 ഒരുത്തൻ നിന്നെ ഒരു നാഴിക വഴി പോകുവാൻ നിർബ്ബന്ധിച്ചാൽ രണ്ടു അവനോടുകൂടെ പോക.
42 നിന്നോടു യാചിക്കുന്നവനു കൊടുക്ക; വായിപ്പവാങ്ങുവാൻ ഇച്ഛിക്കുന്നവനെ ഒഴിഞ്ഞുകളയരുതു.
43 കൂട്ടുകാരനെ സ്നേഹിക്ക എന്നും ശത്രുവിനെ പകെക്ക എന്നും അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
44 ഞാനോ നിങ്ങളോടു പറയുന്നതു: നിങ്ങളുടെ ശത്രുക്കളെ സ്നേഹിപ്പിൻ; നിങ്ങളെ ഉപദ്രവിക്കുന്നവർക്കു വേണ്ടി പ്രാർത്ഥിപ്പിൻ;
45 സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവിന്നു പുത്രന്മാരായി തീരേണ്ടതിന്നു തന്നേ; അവൻ ദുഷ്ടന്മാരുടെമേലും നല്ലവരുടെമേലും തന്റെ സൂര്യനെ ഉദിപ്പിക്കയും നീതിമാന്മാരുടെമേലും നീതികെട്ടവരുടെ മേലും മഴപെയ്യിക്കയും ചെയ്യുന്നുവല്ലോ.
46 നിങ്ങളെ സ്നേഹിക്കുന്നവരെ സ്നേഹിച്ചാൽ നിങ്ങൾക്കു എന്തു പ്രതിഫലം? ചുങ്കക്കാരും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
47 സഹോദരന്മാരെ മാത്രം വന്ദനം ചെയ്താൽ നിങ്ങൾ എന്തു വിശേഷം ചെയ്യുന്നു? ജാതികളും അങ്ങനെ തന്നേ ചെയ്യുന്നില്ലയോ?
48 ആകയാൽ നിങ്ങളുടെ സ്വർഗ്ഗീയപിതാവു സൽഗുണപൂർണ്ണൻ ആയിരിക്കുന്നതുപോലെ നിങ്ങളും സൽഗുണപൂർണ്ണരാകുവിൻ.”

 

മത്തായി 5:21-48

മസീഹും ഗിരി പ്രഭാഷണവും

ഈസാ അൽ മസീഹ് (അ.സ) “നിങ്ങൾ ഇങ്ങിനെ പറയുന്നത് കേട്ടിട്ടുണ്ടല്ലോ’ ..എന്നാൽ ഞാനോ നിങ്ങളോട് പറയുന്നത്.. എന്ന മാത്രൃകപ്പ്രകാരം പഠിപ്പിച്ചു.  ഈ രീതിയിൽ ആദ്യം അദ്ധേഹം തൗറാത്തിൽ നിന്നും ഉദ്ധരിച്ചു, അതിനു ശേഷം കല്പനയുടെ ഉദ്ദേശം ആന്തരോദ്ദ്യേശം, ചിന്തകൾ, വാക്കുകൾ എന്നിവയിലേക്ക് വ്യാപിപ്പിക്കുന്നു.  ഈസാ അൽ മസീഹ് പ്രവാചകനായ മൂസാ (അ.സ) നൽകിയ ഖണ്ഡിതമായ കൽപ്പനകളെ എടുത്ത് പഠിപ്പിച്ചു മാത്രമല്ല അവയെ പാലിക്കുവാൻ കൂടുതൽ കഠിനമാക്കിത്തീർത്തു!

എന്നാൽ ഏറെ ഏടുത്തുപറയേണ്ട ഒരു വസ്തുത അദ്ദേഹം തൗറാത്തിലെ കൽപ്പനകൾ എങ്ങിനെ അതിന്റെ അർത്ഥ വ്യാപ്തിയിലേക്ക് കൊണ്ടു വരുന്നു എന്നതാണു, അദ്ദേഹം അങ്ങിനെ ചെയ്യുന്നത് അദ്ദേഹത്തിന്റെ തന്നെ അധികാരത്തെ അടിസ്ഥാനപ്പെടുത്തിയാണു.  അദ്ദേഹം ലളിതമായി അരുളിചെയ്യുന്നത് ‘എന്നാൽ ഞാൻ നിങ്ങളോട് പറയുന്നു…’ എന്ന പദങ്ങൾ കൊണ്ടാണു മാത്രമല്ല അതു മൂലം അദ്ദേഹം ആ കൽപ്പനയുടെ മൂല്യം വർധിപ്പിക്കുകയാണു ചെയ്യുന്നത്.  അദ്ദേഹത്തിന്റെ അധ്യാപനത്തിന്റെ ഏറ്റവും വലിയ സവിശേഷത ഇതു തന്നെയായിരുന്നു.  ഇഞ്ചീൽ നമ്മോട് പറയുന്നതു പോലെ അദ്ദേഹം തന്റെ പ്രഭാഷണം അവസാനിപ്പിച്ചതിനന്തരം

28 ഈ വചനങ്ങളെ യേശു പറഞ്ഞു തീർന്നപ്പോൾ പുരുഷാരം അവന്റെ ഉപദേശത്തിൽ വിസ്മയിച്ചു;
29 അവരുടെ ശാസ്ത്രിമാരെപ്പോലെ അല്ല, അധികാരമുള്ളവനായിട്ടത്രേ അവൻ അവരോടു ഉപദേശിച്ചതു.

 

മത്തായി 7:28-29

തീർച്ചയായും, ഈസാ അൽ മസീഹ് (അ.സ) വളരെ അധികാരമുള്ളവനായി പഠിപ്പിച്ചു.  മിക്കവാറും എല്ലാ പ്രവാചകന്മാരും അല്ലാഹുവിൽ നിന്നും ലഭിച്ച സന്ദേശം ലളിതമായി കൈമാറ്റം ചെയ്തു, എന്നാൽ ഇവിടെ അത് വ്യത്യസ്തം ആയിരുന്നു.  എന്തു കൊണ്ടാണു ഈസാ അൽ മസീഹ് ഇത് ചെയ്തത്? നാം ഇവിടെ കണ്ടതു പോലെ ‘മസീഹ്’  എന്നത് സബൂറിൽ വരുവാനുള്ള ഒരുവനു നൽകിയിരിക്കുന്ന ശീർഷകം ആയിരുന്നു, അദ്ദേഹത്തിനു വലിയ അധികാരം ഉണ്ടായിരുന്നു.  സബൂറിലെ 2ആം സങ്കീർത്തനം, ‘മസീഹ്’ എന്ന ശീർഷകം ആദ്യമായി നൽകപ്പെട്ട സ്ഥലത്ത് അല്ലാഹു മസീഹിനോട് താഴെക്കൊടുത്തിരിക്കുന്ന വിധത്തിൽ സംസാരിക്കുന്നത് വിശദീകരിച്ചിരിക്കുന്നു.

ഞാൻ (അല്ലാഹു) ജാതികളെ നിങ്ങളുടെ (മസിഹിന്റെ) അവകാശമാക്കി, ഭൂമിയുടെ അറ്റങ്ങൾ നിങ്ങളുടെ കൈവശമാക്കും.

 

സങ്കീർത്തനം 2:8

മസീഹിനു രാഷ്ട്രങ്ങളുടെ മേൽ ഉള്ള അധികാരം നൽകപ്പെട്ടിരുന്നു, ഭൂമിയുടെ അറ്റം വരെയും. അതുകൊണ്ട് മസീഹ് എന്ന നിലയിൽ, ഈസായ്ക്ക് അദ്ദേഹത്തിന്റെ രീതിയിൽ പഠിപ്പിക്കുവാൻ അധികാരം ഉണ്ടായിരുന്നു.

പ്രവാചകനും ഗിരിപ്രഭാഷണവും

യധാർത്ഥത്തിൽ, നാം ഇവിടെ കണ്ടതുപോലെ, തൗറാത്തിൽ, പ്രവാചകനായ മൂസാ (അ.സ) ‘ആ പ്രവാചകന്റെ’ വരവിനെക്കുറിച്ച് പ്രവചിച്ചിരുന്നു, അദ്ദേഹം തന്റെ അദ്ധ്യാപന രീതികൊണ്ട് ശ്രദ്ധേയനാകും. മൂസാ എഴുതിയിരുന്നത്

18 നിന്നെപ്പോലെ ഒരു പ്രവാചകനെ ഞാൻ അവർക്കു അവരുടെ സഹോദരന്മാരുടെ ഇടയിൽനിന്നു എഴുന്നേല്പിച്ചു എന്റെ വചനങ്ങളെ അവന്റെ നാവിന്മേൽ ആക്കും; ഞാൻ അവനോടു കല്പിക്കുന്നതൊക്കെയും അവൻ അവരോടു പറയും.
19 അവൻ എന്റെ നാമത്തിൽ പറയുന്ന എന്റെ വചനങ്ങൾ യാതൊരുത്തെനങ്കിലും കേൾക്കാതിരുന്നാൽ അവനോടു ഞാൻ ചോദിക്കും.

 

ആവർത്തനം 18:18-19

അദ്ദേഹത്തിന്റെ രീതിയിൽ പഠിപ്പിക്കുക വഴി, ഈസാ മസീഹ് എന്ന രീതിയിൽ അദ്ദേഹത്തിന്റെ അധികാരം ഉപയോഗിക്കുകയായിരുന്നു മാത്രമല്ല മൂസായുടെ വളരെ അധികാരത്തോടെ അധ്യാപനം നടത്തുന്ന വരുവാനുള്ള പ്രവാചകൻ എന്ന പ്രവചനം നിവർത്തീകരിക്കുകയായിരുന്നു. അദ്ദേഹം മസീഹും പ്രവാചകനും ആയിരുന്നു.

താങ്കളും ഞാനും ഗിരിപ്രഭാഷണവും

താങ്കൾ എങ്ങിനെ അനുസരിക്കണം എന്ന് മനസ്സിലാക്കുവാൻ ഈ ഗിരി പ്രഭാഷണം ശ്രദ്ധയോടെ പഠിക്കുകയാണെങ്കിൽ താങ്കൾ ആശയക്കുഴപ്പത്തിൽ ആകും.  നമ്മുടെ അന്തരാത്മാവിനെയും നമ്മുടെ ഉദ്ദേശങ്ങളെയും നേരിട്ട് സംവദിക്കുന്ന ഈ കൽപ്പനകൾ ഒരു വ്യക്തിക്ക് എങ്ങിനെ അനുസരിച്ച് ജീവിക്കുവാൻ കഴിയും?  ഈസാ മസീഹ് ഈ പ്രഭാഷണം കൊണ്ട് ഉദ്ദേശിച്ചത് എന്താണു?  നമുക്ക് അതിന്റെ മറുപടി അദ്ദേഹത്തിന്റെ ഉപസംഹാര വാക്യത്തിൽ കാണുവാൻ സാധിക്കും.

ആകയാൽ നിന്റെ സ്വർഗ്ഗീയപിതാവു പൂർണനാകുന്നു

 

മത്തായി 5:48

ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഇത് ഒരു കൽപ്പനയാണു എന്നതാണു, ഒരു നിർദ്ദേശം അല്ല.  അദ്ദേഹം ആവശ്യപ്പെടുന്നത് നാം വളരെ തികഞ്ഞവർ ആകണമെന്നാണു! എന്തു കൊണ്ട്? കാരണം ദൈവം സമ്പൂർണ്ണൻ ആണു മാത്രമല്ല നമുക്ക് അവനോട് കൂടെ പറുദീസ വാസം ചെയ്യണമെങ്കിൽ തികഞ്ഞവരിൽ കുറവ് ഉള്ള വ്യക്തി ആയിട്ട് കാര്യമില്ല.  നാം സാധാരണയായി ചിന്തിക്കാറുള്ളതു പോലെ ഒരു പക്ഷെ തെറ്റുകളെക്കാൾ കൂടുതൽ നന്മ പ്രവർത്തികൾ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ – അതു മതിയെന്ന് ചിന്തിക്കുന്നവർ ആണു. എന്നാൽ അതായിരുന്നു അവസ്ഥയെങ്കിൽ, മാത്രമല്ല അല്ലാഹു നമ്മെ പറുദീസയിൽ പ്രവേശിക്കുവാൻ അനുവദിക്കുമെങ്കിൽ, നാം പറുദീസയുടെ സമ്പൂർണ്ണത നശിപ്പിക്കുന്നവർ ആയിത്തീരും മാത്രമല്ല അതിനു പകരം അത് ഈ ലോകത്തിൽ നമുക്ക് ഉള്ളതു പോലെ അതിനെ താറുമാർ ആക്കും.  നമ്മുടെ ആസക്തി, അത്യാഗ്രഹം, ദേഷ്യം എന്നിവയാണു ഇവിടെയുള്ള നമ്മുടെ ജീവിതത്തെ നശിപ്പിക്കുന്നത്.  നാം പറുദീസയിൽ നമ്മുടെ ആ കാമാസക്തിയും, അത്യാഗ്രഹവും, കോപവും  ഉള്ളവരായിത്തന്നെ പോവുകയാണെങ്കിൽ പറുദീസ പെട്ടന്ന് ഈ ലോകത്തെപ്പോലെ ആകും- നാം മൂലമുള്ള പ്രശ്നങ്ങളാൽ നിറയപ്പെട്ടതായി പറുദീസ മാറും.

യധാർത്ഥത്തിൽ, ഈസാ അൽ മസീഹിന്റെ അധ്യയനം നമ്മുടെ പുറമെയുള്ള ആചാരങ്ങളേക്കാൾ അന്തരാത്മാവിനെ കേന്ദ്രീകരിക്കുന്നതാണു. എങ്ങിനെയാണു, മറ്റൊരു അധ്യയനത്തിൽ, അദ്ദേഹം നമ്മുടെ അന്തരാത്മാവിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എന്ന് ശ്രദ്ധിക്കൂ.

20 മനുഷ്യനിൽ നിന്നു പുറപ്പെടുന്നതത്രേ മനുഷ്യനെ അശുദ്ധനാക്കുന്നതു;
21 അകത്തുനിന്നു, മനുഷ്യരുടെ ഹൃദയത്തിൽനിന്നു തന്നേ, ദുശ്ചിന്ത, വ്യഭിചാരം, പരസംഗം,
22 കുലപാതകം, മോഷണം, അത്യാഗ്രഹം, ദുഷ്ടത, ചതി, ദുഷ്കർമ്മം, വിടക്കുകണ്ണു, ദൂഷണം, അഹങ്കാരം, മൂഢത എന്നിവ പുറപ്പെടുന്നു.
23 ഈ ദോഷങ്ങൾ എല്ലാം അകത്തുനിന്നു പുറപ്പെട്ടു മനുഷ്യനെ അശുദ്ധനാക്കുന്നു” എന്നു അവൻ പറഞ്ഞു.

 

മർക്കോസ് 7:20-23

അപ്പോൾ നമ്മുടെ അകത്തുള്ള വിശുദ്ധിയാണു വളരെ പ്രധാനം മാത്രമല്ല നമ്മിൽ നിന്ന് ദൈവം ആവശ്യപ്പെടുന്ന നിലവാരം തികഞ്ഞവർ ആവുക എന്നത് മാത്രമാണു.  അല്ലാഹു ‘തികഞ്ഞവരെ’ മാത്രമേ എല്ലാം തികഞ്ഞ അവിടുത്തെ പറുദീസയിൽ പ്രവേശിക്കുവാൻ അനുവദിക്കുകയുള്ളൂ.  അത് സൈദ്ധാന്തികമായി നല്ലതെന്ന് തോന്നിയാലും അത് വളരെ വലിയ ഒരു പ്രശ്നം ഉയർത്തിക്കാട്ടുന്നു: നാം പരിപൂർണ്ണർ അല്ലെങ്കിൽ നാം എങ്ങിനെയാണു പറുദീസയിൽ പ്രവേശിക്കുന്നത്?  പരിപൂർണ്ണർ ആവുക എന്നത് അങ്ങേയറ്റം അസാധ്യം ആകയാൽ അത് നാം നിരാശർ ആകുന്നതിനു ഇടയാക്കുന്നു.

എന്നാൽ എന്താണു അവിടുത്തേക്ക് വേണ്ടത്! നാം നല്ലവർ ആകുന്നതിനെ സംബന്ധിച്ചു പോലും നിരാശരാകുമ്പോൾ, നാം നമ്മുടെ ഗുണങ്ങളിൽ ആശ്രയിക്കുന്നത് നിർത്തുമ്പോൾ നാം ‘ആത്മാവിൽ ദരിദ്രർ’ ആകുന്നു.  മാത്രമല്ല ഈസാ അൽ മസീഹ് അദ്ദേഹത്തിന്റെ പ്രഭാഷണം ആരംഭിക്കുമ്പോൾ, അരുളിച്ചെയ്തത്:

“ആത്മാവിൽ ദരിദ്രർ ഭാഗ്യവാന്മാർ, സ്വർഗ്ഗരാജ്യം അവർക്കുള്ളതാണ്”

 

മത്തായി 5:3

നമുക്ക് വേണ്ടി പരിക്ഞാനത്തിന്റെ ആരംഭം എന്നത് ഈ പഠനങ്ങൾ നാം അത് നാം പ്രവർത്തിയിൽ കൊണ്ടു വരേണ്ടതല്ല എന്നു പറഞ്ഞ് തള്ളിക്കയാതിരിക്കലാണു.  അവ തീർച്ചയായും നാം അനുസരിക്കേണ്ടവയാണു! നമുക്കുള്ള നിലവാരം ‘സമ്പൂർണ്ണർ ആവുക’ എന്നത് മാത്രമാണു. നാം ആ നിലവാരം നമ്മിൽ കൊണ്ടു വരുവാൻ ശ്രമിക്കുമ്പോൾ, അതു വഴി നമുക്ക് അത് സാധ്യമാവുകയില്ല എന്ന് തിരിച്ചറിയുമ്പോൾ, അപ്പോൾ നാം നേരായുള്ള പാത നാം കണ്ടെത്തുവാൻ ആരംഭിക്കുന്നു. നാം ഈ നേരായ വഴി ആരംഭിക്കുന്നതിന്റെ കാരണം, നമ്മുടെ പരിമിതികൾ തിരിച്ചറിഞ്ഞ്, നാം സ്വന്ത ഗുണങ്ങൾ കൊണ്ട് സാധിക്കും എന്ന് ചിന്തിക്കുന്നതിലും കൂടുതൽ  നാം സഹായം സ്വീകരിക്കുവാൻ തയ്യാറുള്ളവർ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *