ചില സമയങ്ങളിൽ എന്നോട് പലരും ചോദിക്കാറുള്ള ഒരു ചോദ്യം അല്ലാഹു 100% അനുസരണം നമ്മിൽ നിന്നും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുമോ എന്നാണു. മനുഷ്യരായ നമ്മുടെ ഇടയിൽ ഇതിനെക്കുറിച്ച് എത്ര വേണമെങ്കിലും നമുക്ക് തർക്കിക്കാം എന്നാൽ അല്ലാഹു ഈ ചോദ്യത്തിനു യധാർഥമായി ഉത്തരം നൽകുന്നുണ്ട്, നമ്മിലൂടെ അല്ല, അതുകൊണ്ട് അതിനു പകരം ഞാൻ ലളിതമായി തൗറാത്തിൽ നിന്നും ഒരു വാക്യം എടുത്തിരിക്കുന്നു അത് നമ്മോട് അറിയിക്കുന്നത് എത്രമാത്രം ന്യായപ്രമാണം അനുസരിക്കണം എന്നത് നമ്മിൽ നിന്നും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു. എത്ര വാക്യങ്ങൾ ഉണ്ടെന്നും എത്ര വ്യക്തമായി അവ എഴുതപ്പെട്ടിരിക്കുന്നു എന്നും ശ്രദ്ധിക്കുക. എഴുതപ്പെട്ടിരിക്കുന്ന കൽപ്പനകൾ പരിശോധിച്ചാൽ അവിടെയെല്ലാം ‘സൂക്ഷ്മം ആയി പിന്തുടരുക‘, ‘എല്ലാ കൽപ്പനകളും‘, “മുഴു ഹ്രുദയത്തോടെ“, “എല്ലായ്പ്പോഴുമുള്ള കൽപ്പനകൾ“, “എല്ലാം“, “എല്ലാ കൽപ്പനകളും“ “മുഴുവനായി അനുസരിക്കുക“, “എല്ലാ വാക്കുകളും“, “എല്ലാം ശ്രദ്ധിക്കുക“ തുടങ്ങിയ പദ സമുച്ചയങ്ങൾ കാണുന്നു.
ഈ 100% അനുസരണം എന്ന മാനദണ്ഡം പിന്നീട് വന്ന പ്രവാചകന്മാർ ഒരിക്കലും മാറ്റിയില്ല. മസീഹ് ഈസാ (അ.സ) ഇഞ്ചീലിൽ
17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.
മത്തായി 5:17-19
മുഹമ്മദ് നബി (സ്വ. അ.) ഹദീസ്സിൽ പറയുന്നത്
അബ്ദുല്ല ഇബ്നു ഉമർ വിവരിച്ചത്: .. ഒരു കൂട്ടം
ജൂതന്മാർ വന്ന് അല്ലാഹുവിന്റെ റസൂലിനെ (സ) ഖുഫിലേക്ക് ക്ഷണിച്ചു. … അവർ പറഞ്ഞു: ‘അബുൽ കാസിം, ഞങ്ങളുടെ പുരുഷന്മാരിൽ ഒരാൾ ഒരു സ്ത്രീയുമായി പരസംഗം ചെയ്തു; അതിനാൽ അവരുടെമേൽ ന്യായവിധി പ്രഖ്യാപിക്കുക ’. അല്ലാഹുവിന്റെ റസൂലിനു വേണ്ടി അവർ ഒരു തലയണ വച്ചു, അതിൽ ഇരുന്നു പറഞ്ഞു: “തോറ കൊണ്ടുവരിക”. പിന്നീട് അത് കൊണ്ടുവന്നു. എന്നിട്ട് അയാൾ താഴെ നിന്ന് തലയണ പിൻവലിക്കുകയും അതിൽ തോറ സ്ഥാപിക്കുകയും ചെയ്തു: “ഞാൻ നിന്നിലും നിന്നെ വെളിപ്പെടുത്തിയവനിലും ഞാൻ വിശ്വസിച്ചു.”
സുന്നൻ അബു ദാവൂദ് പുസ്തകം 38, നമ്പർ. 4434:
ഇതു മാത്രമാണു നമുക്ക് വ്യകതമാക്കിത്തരുന്നത്. അല്ലാഹു നമുക്ക് വേണ്ടി പറുദീസ ഒരുക്കുന്നു- അത് ഏറ്റവും വിശിഷ്ടവും വിശുദ്ധവും ആണു- അല്ലാഹു ആയിരിക്കുന്ന ആ ഇടത്തിൽ. അവിടെ പോലീസുകാർ ഉണ്ടാകില്ല, പട്ടാളക്കാർ ഉണ്ടാകില്ല, പൂട്ട് ഉണ്ടാകില്ല- നമ്മുടെയും മറ്റുള്ളവരുടെയും പാപങ്ങൾ നിമിത്തം ഇപ്പോൾ നമുക്ക് ഉള്ള ഒരു സംരക്ഷണ മാർഗ്ഗങ്ങളും അവിടെ ഉണ്ടാവുകയില്ല. അത് കൊണ്ടാണു അത് പറുദീസ ആയിരിക്കുന്നത്. അത് വിശുദ്ധവും വിശിഷ്ടവും ആയി നില നിൽക്കണം എങ്കിൽ, അതിൽ പ്രവേശിക്കുന്ന വ്യക്തികളും നിർദ്ദോഷർ ആയിരിക്കണം- ‘എല്ലാ‘ കൽപ്പനകളും ‘എപ്പോഴും‘, ‘മുഴുവനായും‘, ‘എല്ലാ കാര്യങ്ങളിലും‘ അനുസരിക്കുന്നവരും അനുഗമിക്കുന്നവരും ആയിരിക്കണം.
തൗറാത്ത് എത്രമാത്രം അനുസരണം നമ്മിൽ നിന്നും ആവശ്യപ്പെടുന്നു എന്നത് ഇവിടെ കാണുന്നു.
എന്നോട് ക്ഷമിക്കണം. ഇത് നല്ല ഒരു വാർത്ത അല്ല. യധാർത്തത്തിൽ ഇത് വളരെ മോശമായിരിക്കുന്നത് ഇത് അർത്തമാക്കുന്നത് താങ്കൾക്ക് (ഞാനും അതിന്റെ കാരണം എനിക്കും അതേ പ്രശ്നം ഉണ്ട്) നീതീകരണം ലഭിച്ചിട്ടില്ല എന്നതു കൊണ്ടാണു. നീതീകരണം വളരെ പ്രാധാന്യം അർഹിക്കുന്നതാണു കാരണം അതിന്റെ അടിസ്താനത്തിലാണു ദൈവ രാജ്യം ഒരു പറുദീസ ആയി മാറുന്നത്. നമ്മുടെ മറ്റുള്ളവരുമായുള്ള ഇടപാടുകളിൽ ഉള്ള നീതിയും (കള്ളം പറയാതിരിക്കുക, മോഷ്ടിക്കാതിരിക്കുക, കുല ചെയ്യാതിരിക്കുക, വിഗ്രഹങ്ങളെ ആരാധിക്കാതിരിക്കുക മുതലായവ) അല്ലാഹുവിനെ നേരാം വണ്ണം ആരാധിക്കുകയും ചെയ്യുക വഴി മാത്രമേ ഒരു വ്യക്തിക്ക് പറുദീസയിൽ പ്രവേശനം സാധിക്കുകയുള്ളൂ. ഇതു കൊണ്ടാണു അല്ലാഹുവിന്റെ വിശുദ്ധ പർവ്വതത്തിൽ കയറുവാൻ നീതീകരണം ആവശ്യമാണെന്ന് സബൂറിൽ ദാവൂദ് കാണിച്ചു തരുന്നത്. ഇങ്ങനെയുള്ള വ്യക്തികൾ മാത്രമേ ദൈവത്തിന്റെ വിശുദ്ധ രാജ്യത്തിൽ പ്രവേശിക്കുകയുള്ളൂ അതുകൊണ്ടാണു അത് പറുദീസ ആകുന്നത്.
ഹോവേ, നിന്റെ കൂടാരത്തിൽ ആർ പാർക്കും? നിന്റെ വിശുദ്ധപർവ്വതത്തിൽ ആർ വസിക്കും?
2 നിഷ്കളങ്കനായി നടന്നു നീതി പ്രവർത്തിക്കയും ഹൃദയപൂർവ്വം സത്യം സംസാരിക്കയും ചെയ്യുന്നവൻ.
3 നാവുകൊണ്ടു കരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവൻ;
4 വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവൻ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവൻ;
5 തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവൻ; ഇങ്ങനെ ചെയ്യുന്നവൻ ഒരുനാളും കുലുങ്ങിപ്പോകയില്ല.
സങ്കീർത്തനം 15:1-5
പാപം എന്തെന്ന് മനസ്സിലാക്കൽ
എന്നാൽ താങ്കളും (ഞാനും) എല്ലായ്പ്പോഴും ഇങ്ങനെ അല്ല, കാരണം നാം എല്ലായ്പ്പോഴും കൽപ്പനകൾ അനുസരിക്കാതെ പാപം ചെയ്യുന്നു. അപ്പോൾ എന്താണു പാപം? എന്താണു പാപം എന്നത് എനിക്കു മനസ്സിലാക്കുവാൻ എന്നെ സഹായിച്ച ഒരു ഭാഗം പഴയ നിയമത്തിൽ നിന്നും തൗറാത്ത കഴിഞ്ഞ് തൊട്ടടുത്ത ഭാഗത്തുനിന്നും എടുത്തത് വ്യക്തമായ ഒരു ചിത്രം നമുക്ക് നൽകുന്നു. ആ വാക്യം നമ്മോട് പറയുന്നത്:
16 ഈ ജനത്തിലെല്ലാം ഇടത്തു കയ്യന്മാരായ എഴുനൂറു വിരുതന്മാർ ഉണ്ടായിരുന്നു; അവർ എല്ലാവരും ഒരു രോമത്തിന്നു പോലും ഏറുപിഴെക്കാത്ത കവിണക്കാർ ആയിരുന്നു.
ന്യായാധിപന്മാർ 20:16
ഈ വാക്യം കവിണകൾ വളരെ കാര്യക്ഷമമായി ഉപയോഗിക്കുവാൻ അറിയുന്നവരും ഒരിക്കലും ലക്ഷ്യം തെറ്റാത്തവരുമായ യോദ്ധാക്കളെക്കുറിച്ചാണു വിവരിക്കുന്നത്. എബ്രായ ഭാഷയിൽ ‘ലക്ഷ്യം തെറ്റുക‘ എന്നതിനു יַחֲטִֽא׃ (ക്വാ.റ്റ്വാ എന്ന് ഉച്ചരിക്കുന്നു) എന്ന പദം ആണു ഉപയോഗിച്ചിരിക്കുന്നത്. ഇതേ എബ്രായ പദമാണു തൗറാത്തിൽ പാപം എന്നതിനു മൊഴിമാറ്റം ചെയ്തിരിക്കുന്നത്. ഉദാഹരണത്തിനു, യോസെഫിനെ ഈജിപ്റ്റിൽ അടിമയായി വിറ്റപ്പോൾ, അവൻ തന്റെ യജമാനത്തിയുമായി വ്യഭിചാരം ചെയ്യില്ല എന്ന് പറയുമ്പോൾ, അവൾ തന്നോട് യാചിച്ചിട്ടു കൂടി, ഇതേ എബ്രായ വാക്ക് ആണു ‘പാപം‘ എന്നതിനു ഉപയോഗിച്ചിരിക്കുന്നത് (ഖുർ ആനിൽ സൂറ 12:22-29- യൂസഫ് എന്നയിടത്ത് വിവരിച്ചിരിക്കുന്നു). അവൻ അവളൊട് പറഞ്ഞത്:
9 ഈ വീട്ടിൽ എന്നെക്കാൾ വലിയവനില്ല; നീ അവന്റെ ഭാര്യയാകയാൽ നിന്നെയല്ലാതെ മറ്റു യാതൊന്നും അവൻ എനിക്കു വിരോധിച്ചിട്ടുമില്ല; അതുകൊണ്ടു ഞാൻ ഈ മഹാദോഷം പ്രവർത്തിച്ചു ദൈവത്തോടു പാപം ചെയ്യുന്നതു എങ്ങനെ എന്നു പറഞ്ഞു.
ഉൽപ്പത്തി 39:9
പത്ത് കൽപ്പനകൾ നൽകിയതിനു ശേഷം തൗറാത്ത് പറയുന്നത്:
20 മോശെ ജനത്തോടു: ഭയപ്പെടേണ്ടാ; നിങ്ങളെ പരീക്ഷിക്കേണ്ടതിന്നും നിങ്ങൾ പാപം ചെയ്യാതിരിപ്പാൻ അവങ്കലുള്ള ഭയം നിങ്ങൾക്കു ഉണ്ടായിരിക്കേണ്ടതിന്നും അത്രേ ദൈവം വന്നിരിക്കുന്നതു എന്നു പറഞ്ഞു.
പുറപ്പാട് 20:20
ഈ രണ്ടിടത്തും ഒരെ എബ്രായ പദമാണു ഉപയോഗിച്ചിരിയ്ക്കുന്നത്: יַחֲטִֽא׃ അത് മൊഴിമാറ്റം ചെയ്താൽ ലഭിക്കുന്നത് ‘പാപം‘ എന്ന വാക്കാണു. ഇത് യോദ്ധാക്കൾ കവിണ എയ്യുമ്പോൾ കല്ല് ‘ലക്ഷ്യം തെറ്റിപ്പോകുന്നതിനെ‘ യാണു കാണിക്കുന്നത് അത് കാണിക്കുന്നത് ഈ വാക്യങ്ങൾ അർത്തമാക്കുന്നത് ‘പാപം‘ എന്നത് ഓരോ വ്യക്തികൾ തമ്മിൽ ഇടപെടുമ്പോൾ സംഭവിക്കാവുന്ന തെറ്റുകൾ എന്നതാണു. അല്ലാഹു എന്താണു ‘പാപം‘ എന്ന് മനസ്സിലാക്കുവാൻ വളരെ നല്ല ഒരു ചിത്രം നൽകിയിരിക്കുന്നു. ഒരു പടയാളി ഒരു കല്ല് എടുത്ത് കവിണയിൽ വച്ച് ലക്ഷ്യത്തിലേക്ക് ഉന്നം വച്ച് തൊടുക്കുന്നു. അത് ലക്ഷ്യം തെറ്റിപ്പോയാൽ അതിന്റെ ഉദ്ദേശത്തിൽ നിന്നും പരാചയപ്പെട്ടു പോകുന്നു. അതു പോലെത്തന്നെ, നമുക്ക് ഓരൊരുത്തർക്കും അല്ലാഹു ഒരു ലക്ഷ്യം തന്നിട്ടുണ്ട് അത് എങ്ങിനെ നാം അവനെ ആരാധിക്കുന്നു എന്നും മറ്റുള്ളവരോട് എങ്ങിനെ ഇടപെടുന്നു എന്നും ആശ്രയിച്ചാണു ഇരിക്കുന്നത്. ‘പാപം ചെയ്യുക‘ എന്നാൽ അല്ലാഹുവിനു നമ്മെക്കുറിച്ച് ഉള്ള ഉദ്ദേശത്തിൽ നിന്നും തെറ്റിപ്പോവുക, അല്ലെങ്കിൽ ലക്ഷ്യം തെറ്റുക എന്നാണു അർത്ഥം. അങ്ങിനെയുള്ള ഒരു അവസ്തയിൽ ആണു നാം എല്ലാവരും അല്ലാഹുവിന്റെ കൽപ്പനകൾ പ്രമാണിക്കാതെ വരുമ്പോൾ നാം എത്തിച്ചേരുന്നത്- നാം നമ്മെക്കുറിച്ചുള്ള അല്ലാഹുവിന്റെ പദ്ധതിയിൽ നിന്നും തെറ്റിപ്പോയി.
മരണം- തൗറാത്തിൽ പാപത്തിന്റെ പരിണിതഫലം
അതുകൊണ്ട് ഇതിന്റെ ഫലം എന്തായിരുന്നു? നാം അതിന്റെ ആദ്യ സൂചന ആദാമിന്റെ അടയാളത്തിൽ കണ്ടു. ആദാം അനുസരണക്കേട് കാണിച്ചപ്പോൾ (ഒരേ ഒരു പ്രാവശ്യം) അല്ലാഹു അവനെ മർത്യൻ ആക്കി. മറ്റ് വാക്കുകളിൽ പറഞ്ഞാൽ അവൻ ഇപ്പോൾ മരിക്കേണ്ടി വരും. ഇത് നോഹയുടെ അടയാളത്തിലും തുടർന്നു. വെള്ളപ്പൊക്കത്തിൽ കൂടി ജനത്തെ മരണത്തിനു ന്യായം വിധിച്ചു. അത് തന്നെ ലൂത്തിന്റെ അടയാളത്തിലും തുടർന്നു ഇവിടെയും ന്യായവിധി വീണ്ടും മരണം ആയിരുന്നു. ഇബ്രാഹീമിന്റെ മകൻ യാഗമായി മരിക്കേണ്ടിയിരുന്നു. പെസഹയോട് അനുബന്ധിച്ചു വന്ന പത്താമത്തെ ബാധ ആദ്യ ജാതന്മാർ മരണപ്പെടുകയായിരുന്നു. ഇതേ അനുഭവം തന്നെ മൂസാ നബി (അ.സ) മിനോടു സംസാരിക്കുക വഴി വീണ്ടും ശരിവയ്ക്കുന്നതായി. നാം കാണുന്നത് അല്ലാഹു പത്ത്കൽപ്പനലൾ കല്ലുകളിൽ എഴുതുന്നതിനു മുൻപ്, അവൻ ഈ കൽപ്പനകൾ നൽകി:
10 യഹോവ പിന്നെയും മോശെയോടു കല്പിച്ചതു: നീ ജനത്തിന്റെ അടുക്കൽ ചെന്നു ഇന്നും നാളെയും അവരെ ശുദ്ധീകരിക്ക;
11 അവർ വസ്ത്രം അലക്കി, മൂന്നാം ദിവസത്തേക്കു ഒരുങ്ങിയിരിക്കട്ടേ; മൂന്നാം ദിവസം യഹോവ സകല ജനവും കാൺകെ സീനായിപർവ്വത്തിൽ ഇറങ്ങും.
12 ജനം പർവ്വതത്തിൽ കയറാതെയും അതിന്റെ അടിവാരം തൊടാതെയും ഇരിപ്പാൻ സൂക്ഷിക്കേണം എന്നു പറഞ്ഞു. നീ അവർക്കായി ചുറ്റും അതിർ തിരിക്കേണം; പർവ്വതം തൊടുന്നവൻ എല്ലാം മരണശിക്ഷ അനുഭവിക്കേണം.
പുറപ്പാട് 19:10-12
ഇതേ മാത്രുക തൗറാത്ത് ഉടനീളം നാം കാണുന്നു. പിന്നീട്, ഇസ്രായീൽ മക്കൾ അല്ലാഹുവിനെ മുഴുവൻ അനുസരിക്കാതെ (അവർ പാപം ചെയ്തു) അല്ലാഹുവിന്റെ വിശുദ്ധകൂടാരത്തിനു അടുത്ത് ചെന്നു. അങ്ങിനെ ചെയ്തതിന്റെ പ്രത്യാഖാതം എന്തായിരുന്നു എന്നത് അവർ എന്താണു വ്യാകുലപ്പെടുന്നത് എന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും.
12 അപ്പോൾ യിസ്രായേൽമക്കൾ മോശെയോടു: ഇതാ, ഞങ്ങൾ ചത്തൊടുങ്ങുന്നു; ഞങ്ങൾ നശിയക്കുന്നു; ഞങ്ങൾ എല്ലാവരും നശിക്കുന്നു.
13 യഹോവയുടെ തിരുനിവാസത്തോടു അടുക്കുന്നവനെല്ലാം ചാകുന്നു; ഞങ്ങൾ ഒക്കെയും ചത്തൊടുങ്ങേണമോ എന്നു
പറഞ്ഞു.സംഖ്യാപുസ്തകം 17:12-13
ഹാരൂൻ (ആരോൺ -അ.സ എന്നും അറിയപ്പെടുന്നു), മോശയുടെ സഹോദരൻ, അദ്ദേഹത്തിനു പോലും തന്റെ പുത്രന്മാർ അതി വിശുദ്ധ സ്തലത്തേക്ക് അങ്ങിനെ എത്തിയതു കൊണ്ട് അവർ മരിച്ചു പോയി.
ഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2 കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
ലേവ്യ 16:1-2
അതുകൊണ്ട് ഹാറൂൻ (അ.സ) മിനോട് എങ്ങിനെയാണു അദ്ദേഹം ഈ വിശുദ്ധ സ്തലത്ത് എത്തേണ്ടത് എന്നതിനെക്കുറിച്ച് വ്യക്തമായ നിർദ്ദേശങ്ങൾ നൽകി. അദ്ദേഹം ഒരു പുരോഹിതൻ എന്ന നിലയിൽ അല്ലാഹു അദ്ദേഹത്തിനു നൽകിയ നിർദ്ദേശങ്ങൾ:
7 ആകയാൽ നീയും നിന്റെ പുത്രന്മാരും യാഗപീഠത്തിങ്കലും തിരശ്ശീലെക്കകത്തും ഉള്ള സകലകാര്യത്തിലും നിങ്ങളുടെ പൌരോഹിത്യം അനുഷ്ഠിച്ചു ശുശ്രൂഷ ചെയ്യേണം; പൌരോഹിത്യം ഞാൻ നിങ്ങൾക്കു ദാനം ചെയ്തിരിക്കുന്നു; അന്യൻ അടുത്തുവന്നാൽ മരണശിക്ഷ അനുഭവിക്കേണം.
സംഖ്യ 18:7
കുറെക്കഴിഞ്ഞ് ചില സഹോദരന്മാർ ഇല്ലാതിരുന്ന ചില പെണ്മക്കൾ മൂസാ നബി (അ. സ) യെ അവരുടെ വസ്തു വകകളുടെ അവകാശത്തിനായി സമീപിച്ചു. എന്തു കൊണ്ടാണു അവരുടെ പിതാവു മരണപ്പെട്ടത്?
3 ഞങ്ങളുടെ അപ്പൻ മരുഭൂമിയില വെച്ചു മരിച്ചുപോയി; എന്നാൽ അവൻ യഹോവെക്കു വിരോധമായി കോരഹിനോടു കൂടിയവരുടെ കൂട്ടത്തിൽ ചേർന്നിരുന്നില്ല; അവൻ സ്വന്തപാപത്താൽ അത്രേ മരിച്ചതു; അവന്നു പുത്രന്മാർ ഉണ്ടായിരുന്നതുമില്ല.
സംഖ്യാ 27:3
അതുകൊണ്ട് സാർവലൗകീകമായ ഒരു മാത്രുക സ്താപിക്കപ്പെട്ടു, അത് തൗറാത്തിന്റെ അവസാന ഭാഗത്ത് ചുരുക്കി എഴുതിയിരിക്കുന്നത്
…ഓരോരുത്തനും അവന്റെ പാപത്തിൽ മരിക്കും. ആവർത്തനം 24:16b
അല്ലാഹു ഇസ്രായീൽ മക്കളെയും നമ്മെയും പാപത്തിന്റെ ശമ്പളം മരണം എന്നുള്ള ഒരു പ്രധാന പാടം പടിപ്പിക്കുകയായിരുന്നു
അല്ലാഹുവിന്റെ കരുണ
അപ്പോൾ അല്ലാഹുവിന്റെ കരുണയെക്കുറിച്ച് എന്തു പറയുന്നു? അതിനു ഉദാഹരണം എവിടെയെങ്കിലും നാം കാണുന്നുണ്ടോ? അതിൽ നിന്നും നമുക്ക് എന്തെങ്കിലു മനസ്സിലാക്കുവാൻ കഴിയുമോ? തീർച്ചയായും! തീർച്ചയായും! ഈ കരുണ എന്തെന്ന് എന്നതിലേക്ക് പാപത്താൽ നിറയപ്പെട്ടവരും നീതിയില്ലാത്തതുമായ നമ്മുടെ എല്ലാം ശ്രദ്ധ ഒന്ന് പോകേണ്ടത് വളരെ
അത്യാവശ്യം ആണു. അത് മുൻപുണ്ടായിരുന്ന ഓരോ അടയാളങ്ങളിൽ നാം കണ്ടതാണു. ഇപ്പോൾ നാം അത് കൂടുതൽ വ്യക്തമായി ഒരു പശുവും രണ്ട് ആടും എന്ന ഹാറൂനിന്റെ അടയാളത്തിൽ പരിശോധിക്കുവാൻ പോവുകയാണു.