ഇസ്രായേലിന്റെ ചരിത്രം എളുപ്പമാക്കുവാൻ ഞാൻ അവരുടെ ചരിത്രം വിവരിക്കുന്ന ഒരു കൂട്ടം സമയ രേഖകൾ നിർമ്മിക്കുവാൻ പോവുകയാണു. നാം ഇസ്രായേലിന്റെ ചരിത്രം ആരംഭിക്കുന്നത് എല്ലാവരാലും തിരിച്ചറിയപ്പെടുന്ന ബൈബിളിലെ പ്രവാചകന്മാർ മുതൽ ഈസാ മസീഹിന്റെ (അ.സ) സമയം വരെയുള്ള സമയരേഖ പരിശോധിച്ചു കൊണ്ടാണു.
ഈ സമയ രേഖയിൽ ഉപയോഗിച്ചിരിക്കുന്നത് പാശ്ചാത്യ കലണ്ടർ ആണു (ഓർക്കേണ്ട ഒരു കാര്യം ഇതെല്ലാം ബി സി അല്ലെങ്കിൽ ബി സി ഇ എന്ന കാലയളവിൽ ആണു സംഭവിച്കിട്ടുള്ളത്). ഓരോ വരകളും തമ്മിലുള്ള വീതി കാണിക്കുന്നത് പ്രതിപാതിക്കപ്പെട്ടിട്ടുള്ള പ്രവാചകൻ എത്ര കാലം ജീവിച്ചിരുന്നു എന്നതാണു. ഇബ്രാഹീമും മൂസായും (അ.സ) അവരുടെ അടയാളങ്ങളിൽക്കൂടി വളരെ പ്രാധാന്യം അർഹിക്കുന്നവർ ആണു നാം അത് മുൻപ് പരിശോധിച്ചതാണു. ദാവൂദ് (അല്ലെങ്കിൽ ദാവീദ്- അ.സ) മിനെ പരാമർശിച്ചിരിക്കുന്നു അതിന്റെ കാരണം അദ്ദേഹമാണു സബൂർ ആരംഭിച്ചത് മാത്രമല്ല യെരുശലേമിൽ നിന്നും ഭരണം ആരംഭിച്ച രാജ വംശത്തിലെ ആദ്യ രാജാവാണു അദ്ദേഹം. ഈസാ അൽ മസിഹ് (അ.സ) ഇഞ്ചീലിന്റെ കേന്ദ്രമാകയാൽ അദ്ദേഹം വളരെ പ്രാധാന്യം അർഹിക്കുന്നു.
പച്ച നിറത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത് നമ്മെക്കാണിക്കുന്നത് ഇസ്രായേൽ മക്കൾ ഈജിപ്റ്റിൽ അടിമകൾ ആയിരുന്ന കാലത്തെയാണു.
ഈ കാല ഘട്ടം ആരംഭിക്കുന്നത് യൂസുഫ് (യോസേഫ്) ഇബ്റാഹീമിന്റെ (അ.സ) പേരക്കുട്ടി തന്റെ ജനത്തെ ഈജിപ്റ്റിലേക്ക് നയിച്ചതിൽക്കൂടിയാണു, പക്ഷെ അവർ അവിടെ അടിമകൾ ആയിത്തീർന്നു. മൂസാ (അ.സ) ഇസ്രായേലിനെ ഈജിപ്റ്റിൽ നിന്നും പെസ്സഹാ അടയാളത്തോടുകൂടെ പുറപ്പെടുവിച്ചു കൊണ്ടുപോന്നു.അതുകൊണ്ട് മൂസാ (അ.സ) യുടെ സമയം മുതൽ ഇസ്രായേൽ മക്കളുടെ ചരിത്രം മാറുകയാണു അത് ഇപ്പോൾ മഞ്ഞ നിറത്തിൽ ആണു കാണിച്ചിരിക്കുന്നത്.
അവർ ഇപ്പോൾ ഇസ്രായേൽ (അല്ലെങ്കിൽ പാലസ്തീനിൽ) നാട്ടിൽ താമസിക്കുന്നു. മൂസാ (അ.സ) അദ്ദേഹത്തിന്റെ ജീവാവസാനത്തിൽ അനുഗ്രഹവും ശാപവും അരുളുന്നു- സമയ രേഖ പച്ചയിൽ നിന്നും മഞ്ഞയിലേക്ക് പോകുമ്പോൾ ആണു ഇത്. അതുകൊണ്ട് ഇസ്രായേൽ മക്കൾ ഇബ്രാഹീമിന്റെ 1 ആം അടയാളത്തിൽ വാഗ്ദത്തം ചെയ്യപ്പെട്ട ഈ ദേശത്ത് താമസിക്കുന്നു. എന്നിരുന്നാലും അവർക്ക് ഒരു രാജാവ് ഉണ്ടായിരുന്നില്ല, യെരുശലേം നഗരം അവരുടെ തലസ്താനമായി ഉണ്ടായിരുന്നുമില്ല- അത് ഈ സമയം മറ്റ് ജനങ്ങളുടെ കൈവശമായിരുന്നു.
എന്നിരുന്നാലും, ബി. സി. 1000 ത്തിൽ ഇസ്രായേലിലേക്ക് ബദാവൂദിനെ (അല്ലെങ്കിൽ ദാവീദ്) അയക്കുക വഴി ഇതിനു മാറ്റം വരുന്നു.
ദാവൂദ് (അ.സ) യെരുശലേം കീഴടക്കുകയും അത് അദ്ദേഹത്തിന്റെ തലസ്ഥാന നഗരമാക്കുകയും ചെയ്തു അവിടെ ആയിരുന്നു അദ്ദേഹത്തിന്റെ രാജകൊട്ടാരം മാത്രമല്ല അദ്ദേഹത്തെ ശമുവേൽ (അ.സ) പ്രവാചകൻ ആയിരുന്നു രാജാവായി അഭിഷേകം ചെയ്തത്. അദ്ദേഹത്തിന്റെ മകനായ സുലൈമാൻ (അല്ലെങ്കിൽ സോളമൻ), അദ്ദേഹത്തിന്റെ അറിവിൽ താൻ വളരെ പ്രസിദ്ധനായിരുന്നു, തനിക്ക് പിന്തുടർന്ന് ഭരണം നടത്തി. സുലൈമാൻ യെരുശലേമിൽ ദൈവത്തിനു വേണ്ടി മനോഹരമായ ഒരു ആലയം പണിതു. ദാവൂദ് രാജാവിന്റെ സന്തതി പരമ്പര ഏകദേശം അടുത്ത 400 വർഷങ്ങൾ ഭരണം നടത്തി ഈ കാലം ഇളം നീല (1000-600 ബി.സി) യിൽ കാണിച്ചിരിക്കുന്നു. ഇത് ഇസ്രായേലിന്റെ മഹത്വ കാലം ആയിരുന്നു- അവർ വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ കാണുവാൻ തുടങ്ങി. അവർ ഒരു ലോക ശക്തി ആയിരുന്നു, പുരോഗതി പ്രാപിച്ച ഒരു സമൂഹം ഉണ്ടായിരുന്നു, നല്ല ഒരു സംസ്കാരം ഉണ്ടായിരുന്നു, ഒരു ദേവാലയം ഉണ്ടായിരുന്നു മാത്രമല്ല ഈ കാല ഘട്ടം പ്രവാചകന്മാർക്ക് അല്ലാഹുവിൽ നിന്നും സന്ദേശങ്ങൾ ലഭിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടം ആയിരുന്നു അവ ദാവൂദ് ആരംഭിച്ച സബൂറിൽ രേഖപ്പെടുത്തിയിരിക്കുന്നു. എന്നാൽ കൂടുതൽ കൂടുതൽ പ്രവാചകന്മാർ അയക്കപ്പെട്ടതിന്റെ കാരണം, അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും, പത്തു കൽപ്പനകൾ അനുസരിക്കാതിരിക്കുകയും വഴി, ഇസ്രായേൽ മക്കൾ കൂടുതൽ കൂടുതൽ അധപ്പധിച്ചുപോയിരുന്നു. അതുകൊണ്ട് അല്ലാഹു അവർക്ക് മുന്നറിയിപ്പ് നൽകുവാൻ പ്രവാചകന്മാരെ അയച്ചു മാത്രമല്ല മൂസാ പറഞ്ഞിട്ടുള്ള ശാപങ്ങൾ അവരുടെ മേൽ വരുമെന്ന് അവരെ ഓർമ്മിപ്പിക്കുവാൻ കൂടിയായിരുന്നു. പക്ഷെ ഇസ്രായേൽ മക്കൾ അത് ഗൗനിച്ചില്ല.
അതു കൊണ്ട് അവസാനം ഏകദേശം 600 ബി സി ആയപ്പോൾ ആ ശാപങ്ങൾ ഫലിച്ചു. നെബുക്കദ്നെസ്സർ, ബാബിലോണിൽ നിന്നും ഉള്ള ഒരു ശക്തനായ രാജാവായ വന്നു- മൂസാ പ്രവചിച്ചിരുന്നതുപോലെ അദ്ദേഹം എഴുതിയിരിക്കുന്നത് നാം വായിക്കുമ്പോൾ
ഭൂമിയുടെ അറുതിയിൽ നിന്നു, ഒരു ജാതിയെ നിന്റെ മേൽ ദൈവം വരുത്തും….അവർ വ്രുദ്ധനെ ആദരിക്കുകയോ ബാനോട് കനിവുകാണിക്കുകയോ ചെയ്യാത്ത് ഉഗ്ര മുഖമുള്ളോരു ജാതി…..നിന്റെ ദേശത്ത് എല്ലാടവുമുള്ള നിന്റെ എല്ല പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.
ആവർത്തനം 28:49-52
നെബുക്കദ് നെസ്സർ യെരുശലേം കീഴടക്കി, അത് ചുട്ടുകളഞ്ഞു, സുലൈമാൻ പണിതിരുന്ന ആലയം കത്തിച്ചു കളഞ്ഞു. അവൻ ഇസ്രായേൽ മക്കളെ എടുത്ത് അവരിൽ ഭൂരിഭാഗം പേരെയും തന്റെ മഹാ സാമ്രാജ്യമായ ബാബിലൊണിലേക്ക് പിടിച്ചുകൊണ്ടു പോയി. പാവപ്പെട്ട ഇസ്രായേൽ മക്കൾ മാത്രം നാട്ടിൽ ശേഷിച്ചു. അങ്ങിനെ മൂസയുടെ എന്ന പ്രവചനം നിവർത്തിയായി
നിങ്ങൾ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്ന് നിങ്ങളെ പറിച്ചു കളയും. യഹോവ നിന്നെ ഭൂമിയുടെ ഒരറ്റം മുതൽ മറ്റെ അറ്റം വരെ സർവ്വ ജാതികളുടെയും ഇടയിൽ ചിതറിക്കും.
ആവർത്തനം 28:63-64
അതുകൊണ്ട് 70 വർഷങ്ങളോളം, ആ കാലഘട്ടം ചുവപ്പ് നിറത്തിൽ കാണിച്ചിരിക്കുന്നു, ഇസ്രായേൽ മക്കൾ വാഗ്ദത്ത നാടിനു വെളിയിൽ പ്രവാസത്തിൽ താമസിച്ചു.
അതിനു ശേഷം, കോരെശ് എന്ന് പേർഷ്യക്കാരനായ ചക്രവർത്തി ബാബിലോൺ കീഴ്പ്പെടുത്തി അങ്ങിനെ കോരെശ് ലോകത്തിലെ ഏറ്റവും ശക്തനായ വ്യക്തിയായി മാറി. ഇസ്രായേൽ മക്കൾക്ക് അവരുടെ നാട്ടിലേക്ക് തിരികെപ്പോകാം എന്ന ഒരു കൽപ്പൻ അദ്ദേഹം പുറപ്പെടുവിച്ചു.
എന്തൊക്കെയായാലും അവർ ഒരു സ്വതന്ത്ര രാജ്യം അല്ലായിരുന്നു, അവർ ഇപ്പോൾ മഹത്തായ പേർഷ്യ സാമ്യാജ്യത്തിന്റെ ഒരു പ്രവിശ്യ ആയിരുന്നു. ഇത് അടുത്ത 200 വർഷങ്ങൾ തുടർന്നു അത് സമയ രേഖയയിൽ ഇളം ചുവപ്പ് കളറിൽ കൊടുത്തിരിക്കുന്നു. ഈ സമയംത്തിൽ തന്നെ ആലയ പുതുക്കിപ്പണിതു (അത് രണ്ടാം ആലയം എന്ന് അറിയപ്പെടുന്നു) അതോടു ചേർന്ന് പഴയ നിയമത്തിലെ അവസാന പ്രവാചകന്മാരുടെ സന്ദേശങ്ങളും വന്നു.
അതിനു ശേഷം മഹാനായ അലക്സാണ്ടർ പേർഷ്യാ സാമ്രാജ്യത്തെ കീഴടക്കുകയും ഇസ്രായേലിനെ തന്റെ സാമ്രാജ്യത്തിലെ ഒരു പ്രവിശ്യയാക്കുകയും ചെയ്തു അത് അടുത്ത 200 വർഷങ്ങൾ തുടർന്നു. ഇത് കടും നീലയിൽ കാണിച്ചിരിക്കുന്നു.
അതിനു ശേഷം റോമാക്കാർ ഗ്രീക്ക് സാമ്രാജ്യത്തെ കീഴടക്കുകയും അങ്ങിനെ അവർ ഒരു ശക്തമായ റോമാ സാമ്രാജ്യം ആയിത്തീരുകയും ചെയ്തു. ഇസ്രായേൽ വീണ്ടും ഇതിൽ ഒരു പ്രവിശ്യ ആയിത്തീർന്നു അത് ഇളം മഞ്ഞ നിറത്തിൽ കാണിച്ചിരിക്കുന്നു. പ്രവാചകനായ ഈസാ മസീഹ് ഈ കാലത്താണു ജീ വിച്ചിരുന്നത്. എന്തു കൊണ്ടാണു ഇഞ്ചീലിൽ ഉടനീളം റോമാ നാടു വാഴികളും റോമാ പട്ടാളക്കാരും ഇഞ്ചീലിൽ ഉടനീളം കാണുന്നത് എന്നത് വിവരിക്കുന്നു- അതിന്റെ കാരണം യഹൂദന്മാരുടെ ദേശത്തെ ഈസാ മസീഹിന്റെ കാലത്ത് ഭരിച്ചിരുന്നത് റോമാക്കാർ ആയിരുന്നു.
റോമാ സാമ്രാജ്യത്തിന്റെ ഭാഗമായി ജീവിക്കുന്നു
എന്തുതന്നെയായാലും, ബാബിലോണിന്റെ സമയം മുതൽ (600 ബി.സി) ഇസ്രായേൽ മക്കൾ (ഇപ്പോൾ അവർ വിളിക്കപ്പെടുന്നത് യഹൂദന്മാർ എന്നാണു) ദാവൂദിന്റെ കാലത്തേതു പോലെ അവർ ഒരിക്കലും സ്വതന്ത്രർ ആയിരുന്നില്ല. മറ്റു ജനങ്ങളുടെ ഭരണകൂടങ്ങളാൽ അവർ ഭരിക്കപ്പെട്ടിരുന്നു. അവർ ഈ ഭരണം വെറുക്കുകയും ഈസായുടെ സമയത്തിനു ശേഷം റോമാ ഭരണത്തിനു എതിരായി ലഹള നടത്തി. ഒരു സ്വാതന്ത്ര്യ സമരം ആരംഭിച്ചു. പക്ഷെ യഹൂദന്മാർ ഈ സമരത്തിൽ പരാചയപ്പെട്ടു. സത്യത്തിൽ റോമാക്കാർ വന്ന് യെരുശലേം നശിപ്പിച്ചു കളഞ്ഞു, രണ്ടാം ദേവാലയം കത്തിച്ചു കളഞ്ഞു അതിനു ശേഷം യഹൂദന്മാരെ റോമാ സാമ്രാജ്യം മുഴുവൻ അടിമകളായി ചിതറിച്ചു കളഞ്ഞു. സാമ്രാജ്യം വളരെ വലുതായിരുന്നതു കൊണ്ട് ഒരു വിധത്തിൽ യഹൂദന്മാർ ലോകം മുഴുവൻ ചിതറപ്പെട്ടു.
..ആ ജാതികളുടെ ഇടയിൽ നിനക്ക് സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിനു വിശ്രാമ സ്ഥലം ഉണ്ടാകയില്ല. അവിടെ യഹോവ നിനക്ക് വിറയ്ക്കുന്ന ഹ്രുദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
ആവർത്തനം 28: 65
അതുകൊണ്ട് മൂസയൂടെ ശാപങ്ങൾ നിവർത്തിയായോ? അതെ, നിവർത്തിയായി, എല്ലാ രീതിയിലും. ഇസ്രായേൽ മക്കൾക്ക് എതിരായി നൽകിയ ശാപങ്ങൾ യഹൂദന്മാർ അല്ലാത്ത നാം ചോദിച്ചു പോകുന്നത്:
എല്ലാ രാഷ്ട്രങ്ങളും ചോദിക്കും: “എന്തു കൊണ്ട് ദൈവം ഈ ദേശത്തോട് ഇങ്ങിനെ ചെയ്തു? എന്തു കൊണ്ട് ഈ ഭയാനക, ജ്വലിക്കുന്ന ക്രോധം“?
അതിനു മറുപടി ഇങ്ങനെയായിരിക്കും: “….യഹോവ അവരെ അവരുടെ ദേശത്ത് നിന്ന് പറിച്ചു കളയുകയും മറ്റൊരു ദേശത്തേക്ക് തള്ളിവിടുകയും ചെയ്തു“.
ആവർത്തനം 29:24-25
പ്രവാചകന്റെ ഈ അടയാളം നാം വളരെ ഗൗരവമായി എടുക്കേണ്ട ഒന്നാണു- കാരണം അതിൽ നമുക്കും അവയിൽ മുന്നറിയിപ്പുകൾ ഉണ്ട്.
തീർച്ചയായും ഈ ചരിത്രപരമായ അവലോകനം 2000 വർഷങ്ങൾക്കു മുൻപ് വരെ മാത്രം ഉള്ളതാണു. ആധുനിക കാലത്ത് മൂസായുടെ അനുഗ്രഹവും ശാപവും എങ്ങിനെയാണു പരിസമാപ്തിയിൽ വരുന്നത് എന്നറിയുവാൻ ഇവിടെ അമർത്തുക.