എന്തുകൊണ്ടാണു ഒരു ഇഞ്ചീലിൽ നാലു സുവിശേഷങ്ങൾ?

ചിലപ്പോൾ എന്നോട് ചിലർ ചോദിക്കുന്നത് ഒരു ഇഞ്ചീൽ മാത്രമല്ലേ ഉള്ളൂ പിന്നെ എന്തിനാണു അൽ കിതാബിൽ (ബൈബിളിൽ) നാലു സുവിശേഷങ്ങൾ, ഓരോന്നും വ്യത്യസ്ത മനുഷ്യ എഴുത്തുകാരാൽ എഴുതപ്പെട്ടത് അല്ലേ?  അപ്പോൾ മനുഷ്യരാൽ എഴുതപ്പെട്ടത് ആക കൊണ്ട് അത് അല്ലാഹുവിൽ നിന്ന് എങ്ങിനെ ആകും (അത് വൈരുദ്ധ്യാത്മകം അല്ലേ?) അതു കൊണ്ട് അത് വിശ്വസനീയം ആകുന്നത് എങ്ങിനെ?

ബൈബിൾ (അൽ കിതാബ്) അതിനെക്കുറിച്ചു തന്നെ സാക്ഷീകരിക്കുന്നത്:

16 എല്ലാതിരുവെഴുത്തും ദൈവശ്വാസീയമാകയാൽ ദൈവത്തിന്റെ മനുഷ്യൻ സകല സൽപ്രവൃത്തിക്കും വക പ്രാപിച്ചു തികഞ്ഞവൻ ആകേണ്ടതിന്നു
17 ഉപദേശത്തിന്നും ശാസനത്തിന്നും ഗുണീകരണത്തിന്നും നീതിയിലെ അഭ്യാസത്തിന്നും പ്രയോജനമുള്ളതു ആകുന്നു.

2 തിമോതിയോസ് 3:16-17

അതു കൊണ്ട് ബൈബിൾ/അൽ ഖിതാബ് അവകാശപ്പെടുന്നത് ദൈവമാണു അതിന്റെ എഴുത്തുകാരൻ കാരണം അവിടുന്ന് ഈ മനുഷ്യ എഴുത്തുകാരെ പ്രചോദിതരാക്കി എഴുതിയതാണു അവ.  മാത്രമല്ല ഈ ഒരു വിഷയത്തിൽ ഖുർ ആൻ മുഴുവനായി അത് അംഗീകരിക്കുന്നു എന്ന നാം ഖുർ ആൻ ബൈബിളിനെക്കുറിച്ച് എന്ത് പറയുന്നു എന്ന ലേഖനത്തിൽ കണ്ടു.

എന്നാൽ ഈ നാലു സുവിശേഷങ്ങൾ ഒരു ഇഞ്ചീലിൽ എന്നത് എങ്ങിനെ മനസ്സിലാക്കുവാൻ കഴിയും? ഖുർ ആനിൽ ഒരേ വസ്തുത തന്നെ പ്രസ്താവിക്കുന്ന പല ഭാഗങ്ങൾ കാണുവാൻ കഴിയും.  ഉദാഹരണത്തിനു, ആദാമിന്റെ അടയാളം എന്ന തിരുവെഴുത്തിനു സൂറ 7:19-26 (ഉന്നത സ്ഥലങ്ങൾ)  ആദാം പറുദീസയിൽ ആയിരിക്കുന്നതിനെക്കുറിച്ച് പറയുവാൻ ഉപയോഗിച്ചിരിക്കുന്നു.  എന്നാൽ സൂറ 20:121-123 (താ ഹാ) യും ഇതേ വിവരണം നൽകുവാൻ ഉപയോഗിച്ചിരിക്കുന്നു.  മാത്രമല്ല ഈ രണ്ടാമത്തെ ഭാഗം ആദാമിനെക്കുറിച്ച് കുറച്ച് കൂടെയുള്ള കാര്യങ്ങൾ മനസ്സിലാക്കുവാൻ ഉപയോഗിച്ചിരിക്കുന്നു, അവിടെ അദ്ദേഹം ‘വശീകരിക്കപ്പെട്ടു’ എന്ന് വിശദീകരിച്ചിരിക്കുന്നു, ഇത് സൂറ7 ൽ ഉൾപ്പെടുത്തിയിട്ടില്ല.  ഇവ രണ്ടും കൂടെ നാം ചേർത്തു പഠിക്കുമ്പോൾ നമുക്ക് ആ സംഭവത്തിന്റെ ഒരു പൂർണ്ണ രൂപം ലഭിക്കുന്നു.  അതു തന്നെയാണു അതിന്റെ ഉദ്ദേശം- ഈ രണ്ടു തിരുവെഴുത്തിന്റെ ഭാഗങ്ങൾ പരസ്പര പൂരകങ്ങൾ ആകുന്നു.

അതു പോലെത്തന്നെ, ബൈബിളിലെ (അൽ ഖിതാബ്) നാലു സുവിശേഷ വിവരണങ്ങൾ  എല്ലായ്പ്പോഴും ഒരു ഇഞ്ചീലിനെക്കുറിച്ച് മാത്രമുള്ളതാണു.  അവ ഒരുമിച്ച് പഠിക്കുമ്പോൾ നമുക്ക് പ്രവാചകനായ ഈസാ അൽ    മസീഹിനെ (അ.സ) ക്കുറിച്ചുള്ള ഇഞ്ചീലിന്റെ മുഴുവനായ ഒരു വിവരണം ലഭിക്കുന്നു.  ഈ നാലു വിവരണങ്ങളിലും മറ്റ് മൂന്ന് പുസ്തകങ്ങളിലും ഇല്ലാത്ത ചില വിവരണങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു.  ആയതിനാൽ, അവ എല്ലാം ഒരുമിച്ച് എടുത്ത് പഠിക്കുമ്പോൾ ഇഞ്ചീലിനെക്കുറിച്ചുള്ള ഒരു പൂർണ്ണ രൂപം നമുക്ക് നൽകുന്നു.

ഇതുകൊണ്ടാണു ഇഞ്ചീലിന്റെ ഉള്ളടക്കത്തെക്കുറിച്ച് സംസാരിക്കുമ്പോൾ അത് എല്ലായ്പ്പോഴും ഏക വചനത്തിൽ ആയിരിക്കുന്നത്, കാരണം ഇവിടെ ഒരേ ഒരു ഇഞ്ചീൽ മാത്രമേ ഉള്ളൂ.  ഉദാഹരണത്തിനു നാം ഇവിടെ പുതിയ നിയമത്തിൽ കാണുന്നത് ഒരു സുവിശേഷം മാത്രമേ ഉള്ളൂ എന്നാണു.

സഹോദരന്മാരേ, ഞാൻ പ്രസംഗിച്ച സുവിശേഷം മനുഷ്യൻ സൃഷ്ടിച്ച ഒന്നല്ലെന്ന് നിങ്ങൾ അറിയണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഞാൻ അത് ഒരു മനുഷ്യനിൽ നിന്നും സ്വീകരിച്ചിട്ടില്ല, പഠിപ്പിച്ചിട്ടില്ല; യേശുക്രിസ്തുവിന്റെ വെളിപ്പെടുത്തലിലൂടെയാണ് ഞാൻ അത് സ്വീകരിച്ചത്

ഗലാത്യർ 1:11-13

സുവിശേഷം എന്നതിനെക്കുറിച്ച് ഖുർ ആനിലും രേഖപ്പെടുത്തിയിരിക്കുന്നത് ഏക വചനത്തിൽ ആണു (ഖുർ ആനിൽ ‘സുവിശേഷത്തിന്റെ’ മാതൃക വായിക്കുക).  എന്നാൽ നാം അതിന്റെ സാക്ഷികളെക്കുറിച്ച് സംസാരിക്കുമ്പോൾ അല്ലെങ്കിൽ സുവിശേഷ പുസ്തകങ്ങളെക്കുറിച്ച് സംസാരിക്കുമ്പോൾ നാലെണ്ണം ഉണ്ട് എന്ന് കാണുന്നു.  മൂസായുടെ ന്യായ പ്രമാണത്തിൽ ഒരു പ്രത്യേക കാര്യത്തെ സാക്ഷീകരിക്കുന്നതിനു വേണ്ടി ചുരുങ്ങിയത് ‘രണ്ടോ മൂന്നോ സാക്ഷികൾ’ (ആവർത്തനം 19:15) വേണ്ടിയിരുന്നു.  നാലു സാക്ഷികളെ നൽകുക വഴി ഇഞ്ചീൽ മുകളിൽ കൊടുത്തിരിക്കുന്ന നിയമത്തെ അംഗീകരിക്കുന്നതായി നാം കാണുന്നു.

Leave a Reply

Your email address will not be published. Required fields are marked *