Skip to content

മൂസയുടെ തൗറാത്ത് ഈസാ അൽ മസിഹിനെക്കുറിച്ച് പ്രവചിച്ചത് എങ്ങനെ?

  • by

പ്രവാചകൻ ഈസാ അൽ മസിഹ് അ.സലാം പ്രവാചകന്റെ ക്രൂശുമരണവും പുനരുത്ഥാനവും അല്ലാഹുവിന്റെ കേന്ദ്രീകൃത പദ്ധതിയായിരുന്നു എന്ന് ഇൻജിൽ പറയുന്നു. പ്രവാചകന്റെ ഉയിർപ്പ് കഴിഞ്ഞ് കൃത്യം 50 ദിവസം കഴിഞ്ഞാണ് പത്രോസ്, തന്റെ സ്നേഹിതന്മാരുടെ നേതാവ്,  ഈസ അൽ മസീഹിനെ കുറിച്ച് പരസ്യമായി ഈ പ്രഖ്യാപനം നടത്തിയത്:

23 ദൈവം നിങ്ങൾക്കു കാണിച്ചു തന്ന പുരുഷനായി നസറായനായ യേശുവിനെ ദൈവം തന്റെ സ്ഥിര നിർണ്ണയത്താലും മുന്നറിവിനാലും ഏല്പിച്ചിട്ടു, നിങ്ങൾ അവനെ അധർമ്മികളുടെ കയ്യാൽ തറെപ്പിച്ചു കൊന്നു;
24 ദൈവമോ മരണപാശങ്ങളെ അഴിച്ചിട്ടു അവനെ ഉയിർത്തെഴുന്നേല്പിച്ചു. മരണം അവനെ പിടിച്ചു വെക്കുന്നതു അസാദ്ധ്യമായിരുന്നു.

 പ്രവർത്തികൾ 2:23-24 .

പത്രോസിന്റെ സന്ദേശത്തിനു ശേഷം, ആയിരക്കണക്കിന് ആളുകൾ വിശ്വസിക്കുകയും ആ സന്ദേശം ആ ദിവസം ലോകമെമ്പാടുമുള്ള ആളുകൾ സ്വീകരിച്ചു – അവർ എല്ലാവരും വിശ്വസിച്ചത് ആരുടെയും  നിർബന്ധമില്ലാതെയായിരുന്നു. നൂറുവർഷങ്ങൾക്കു മുമ്പ് എഴുതപ്പെട്ട സബൂർ എന്ന തൌറാത്തും പ്രവാചകരും എഴുതിയ രചനകളാണ് ഇവർ എല്ലാവരും ഇത് സ്വീകരിക്കുവാൻ  കാരണമായത്. ഈസാ അൽ മസിഹിന്റെ വരവും മരണവും ഉയിർത്തെഴുന്നേൽപ്പും മുൻകൂട്ടി പ്രവചിച്ചിട്ടുണ്ടോ എന്ന് ജനങ്ങൾ ഈ ഗ്രന്ഥങ്ങൾ പരിശോധിച്ചു. ഈ മാറ്റമില്ലാത്ത ഈ തിരുവെഴുത്തുകൾ ഇന്ന് ലഭ്യമാണ്, അതിനാൽ പത്രോസ് പ്രഖ്യാപിച്ചതുപോലെ ഈ സംഭവങ്ങൾ “ദൈവത്തിന്റെ മുൻ നിർണ്ണയപ്പ്രകാരമുള്ള പദ്ധതിയും പ്രവചനവും” ആയിരുന്നുവോ എന്ന് നമുക്കും അന്വേഷിച്ചു കണ്ടെത്താം. ഇഞ്ചീലിൽ ഈ സന്ദേശം  ആദ്യം കേട്ടവർ തൗറാത്തിലെ ആദമിനെയും ആറു ദിവസത്തെ സൃഷ്ടിയെയും സംബന്ധിച്ചിടത്തോളം നടത്തിയ നിരീക്ഷണം ഇവിടെ സംഗ്രഹിക്കുന്നു, അവർ,

“… എന്നും തിരുവെഴുത്തുകൾ പരിശോധിച്ചു

പ്രവൃത്തികൾ 17:11 

അപ്പോസ്തലന്മാരുടെ സന്ദേശം വിചിത്രവും പുതിയതുമായിരുന്നതു കൊണ്ട് അവർ അവയെ ശ്രദ്ധാപൂർവം പരിശോധിച്ചു. നമ്മുടെ കാതുകൾക്ക് പുതിയതും വിചിത്രവുമായ സന്ദേശങ്ങളെ  തള്ളിക്കളയാൻ നമുക്ക് മുൻവിധിയുണ്ട്. നമ്മളെല്ലാവരും ഇത് ചെയ്യുന്നു. എന്നാൽ, ഈ സന്ദേശം അല്ലാഹുവിങ്കൽ നിന്നുള്ളതാണെങ്കിലും അവരതിനെ തള്ളിപ്പറയുകയാണെങ്കിൽ, അവർക്ക് സൂറാ ഗാഷിയാ (സൂറ 88- മൂടുന്ന സംഭവം ) യിലെ അ താക്കീത് വരുടെ മേൽ സംഭവിക്കും.

പക്ഷെ, വല്ലവനും തിരിഞ്ഞുകളയുകയും, അവിശ്വസിക്കുകയും ചെയ്യുന്ന പക്ഷം

അല്ലാഹു അവനെ ഏറ്റവും വലിയ ശിക്ഷ ശിക്ഷിക്കുന്നതാണ്‌.

തീര്‍ച്ചയായും നമ്മുടെ അടുത്തേക്കാണ്‌ അവരുടെ മടക്കം.

പിന്നീട്‌, തീര്‍ച്ചയായും നമ്മുടെ ബാധ്യതയാണ്‌ അവരുടെ വിചാരണ.

സൂറ അൽ-ഗാശിയ 88: 23-26

ഈ അപരിചിതമായ സന്ദേശം ദൈവത്തിൽ നിന്നാണോ അല്ലയോ എന്ന് നിശ്ചയിക്കാനുള്ള കൃത്യമായ മാർഗം പ്രവാചകന്മാരുടെ രചനകൾ പരിശോധിച്ച് അവ ഉറപ്പിക്കൽ ആണെന്നത് അവർക്കറിയാം. അത് അവരെ ദൈവത്തിൽ നിന്നുള്ള ഒരു സന്ദേശത്തെ തള്ളിപ്പറയുന്നതു മൂലമുള്ള  ശിക്ഷയിൽ  നിന്നും അവരെ രക്ഷിക്കും. നാമും അവരുടെ മാതൃക പിന്തുടരാൻ വിവേകമുള്ളവരാണ്, പ്രവാചകൻ ഇസാ അൽ മസീഹ് അ.സ  എന്ന പ്രവാചകന്റെ മരണവും ഉയിർത്തെഴുന്നേൽപ്പും മുൻ വേദങ്ങളിൽ മുൻകൂട്ടി പ്രവചിച്ചിട്ടുള്ളതാണോ എന്ന്  നാം പരിശോധിക്കും. നാം  തൌറാത്തിൽ നിന്നും  ആരംഭിക്കുന്നു

തൗറാത്തിന്റെയും ഖുർ ആന്റെയും ആരംഭം മുതൽ തന്നെ അല്ലാഹുവ്ന്റെ മുന്നറിവിനെക്കുറിച്ച്  വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു

തൌറാത്തിന്റെ ആദ്യ പേജ് മുതൽ നമുക്ക്  ഈസ അൽ മസീഹ് അ.സ മിന്റെ ത്യാഗത്തിന്റെയും തന്റെ ജീവിതത്തിന്റെയും നാളുകൾ അല്ലാഹു മുന്നമേ അറിഞ്ഞിരുന്നു എന്ന് നമുക്ക് കാണുവാൻ കഴിയും. എല്ലാ വിശുദ്ധ ഗ്രന്ഥങ്ങളിലും (തൌറാത്ത്, സബൂർ, ഇൻജിൽ & ഖുർആൻ) അദ്ദേഹത്തിന്റെ അവസാന ആഴ്ചയിലെ ഓരോ ദിവസത്തെയും സംഭവങ്ങൾ വിവരിക്കുന്ന രണ്ടാഴ്ചമാത്രമേ കാണുന്നുള്ളൂ. അത്തരം ആദ്യത്തെ ആഴ്ച്ച തൗറാത്തിലെ ആദ്യ രണ്ട് അധ്യായങ്ങളിൽ രേഖപ്പെടുത്തിയ ആറു ദിവസം കൊണ്ട് എല്ലാം അല്ലാഹു എങ്ങനെ സൃഷ്ടിച്ചു എന്ന വിവരണമാണ്. ഖുർആൻ സൃഷ്ടിയുടെ ആറു ദിവസങ്ങൾക്ക് എങ്ങനെയാണ് പ്രാധാന്യം നൽകുന്നത് എന്ന് ശ്രദ്ധിക്കുക.

തീര്‍ച്ചയായും നിങ്ങളുടെ രക്ഷിതാവ്‌ ആറുദിവസങ്ങളിലായി ( ഘട്ടങ്ങളിലായി ) ആകാശങ്ങളും ഭൂമിയും സൃഷ്ടിച്ചവനായ അല്ലാഹുവാകുന്നു. എന്നിട്ടവന്‍ സിംഹാസനസ്ഥനായിരിക്കുന്നു. രാത്രിയെക്കൊണ്ട്‌ അവന്‍ പകലിനെ മൂടുന്നു. ദ്രുതഗതിയില്‍ അത്‌ പകലിനെ തേടിച്ചെല്ലുന്നു. സൂര്യനെയും ചന്ദ്രനെയും നക്ഷത്രങ്ങളെയും തന്‍റെ കല്‍പനയ്ക്കു വിധേയമാക്കപ്പെട്ട നിലയില്‍ ( അവന്‍ സൃഷ്ടിച്ചിരിക്കുന്നു. ) അറിയുക: സൃഷ്ടിപ്പും ശാസനാധികാരവും അവന്നുതന്നെയാണ.്‌ ലോകരക്ഷിതാവായ അല്ലാഹു മഹത്വപൂര്‍ണ്ണനായിരിക്കുന്നു.

സൂറ അൽ-അറഫ് 7:54

നിങ്ങളില്‍ നിന്നുള്ള കുട്ടികള്‍ പ്രായപൂര്‍ത്തിയെത്തിയാല്‍ അവരും അവര്‍ക്ക്‌ മുമ്പുള്ളവര്‍ സമ്മതം ചോദിച്ചത്‌ പോലെത്തന്നെ സമ്മതം ചോദിക്കേണ്ടതാണ്‌. അപ്രകാരം അല്ലാഹു നിങ്ങള്‍ക്ക്‌ അവന്‍റെ തെളിവുകള്‍ വിവരിച്ചുതരുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.

സൂറ അൽ ഫുർഖാൻ 25:59

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും ആറു ദിവസങ്ങളില്‍ ( ഘട്ടങ്ങളില്‍ ) സൃഷ്ടിച്ചവനാകുന്നു അല്ലാഹു. പിന്നീട്‌ അവന്‍ സിംഹാസനസ്ഥനായി. അവന്നു പുറമെ നിങ്ങള്‍ക്ക്‌ യാതൊരു രക്ഷാധികാരിയും ശുപാര്‍ശകനുമില്ല. എന്നിരിക്കെ നിങ്ങള്‍ ആലോചിച്ച്‌ ഗ്രഹിക്കുന്നില്ലേസൂറ അസ്-സജ്ദ 32:4

ആകാശങ്ങളും ഭൂമിയും അവയ്ക്കിടയിലുള്ളതും നാം ആറു ദിവസങ്ങളില്‍ സൃഷ്ടിച്ചിരിക്കുന്നു. യാതൊരു ക്ഷീണവും നമ്മെ ബാധിച്ചിട്ടുമില്ല.

സൂറ അൽഖാഫ് 50:38

ആകാശങ്ങളും ഭൂമിയും ആറുദിവസങ്ങളിലായി സൃഷ്ടിച്ചവനാണ്‌ അവന്‍. പിന്നീട്‌ അവന്‍ സിംഹാസനസ്ഥനായി. ഭൂമിയില്‍ പ്രവേശിക്കുന്നതും അതില്‍ നിന്ന്‌ പുറത്തു വരുന്നതും, ആകാശത്ത്‌ നിന്ന്‌ ഇറങ്ങുന്നതും അതിലേക്ക്‌ കയറിച്ചെല്ലുന്നതും അവന്‍ അറിഞ്ഞ്‌ കൊണ്ടിരിക്കുന്നു. നിങ്ങള്‍ എവിടെയായിരുന്നാലും അവന്‍ നിങ്ങളുടെ കൂടെയുണ്ട്‌ താനും. അല്ലാഹു നിങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനെപ്പറ്റി കണ്ടറിയുന്നവനാകുന്നു.

സൂറ അൽ-ഹദീദ് 57:4

ദൈനം ദിന സംഭവങ്ങൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള അടുത്ത ആഴ്ച എന്നത് ഈസാ മസീഹിന്റെ അവസാന ആഴ്ച്ചയാണു.  ഇബ്രാഹിം, മൂസ, ദാവൂദ്, മുഹമ്മദ് സ്വ. അ എന്നീ പ്രവാചകന്മാരുടെ ഒന്നും ഒരാഴ്ചയിലെ സംഭവങ്ങൾ വിവരിക്കപ്പെടുന്നതായി നാം കാണുന്നില്ല. തൗറാത്തിന്റെ ആരംഭ സമയത്ത്  സൃഷ്ടിയുടെ  വാരത്തിന്റെ പൂർണ്ണവിവരണം ഇവിടെ നൽകിയിരിക്കുന്നു. ഈസ അൽ മസിഹിന്റെ  അവസാന ആഴ്ച  നടന്ന ദൈനംദിന സംഭവങ്ങൾ നാം മനസ്സിലാക്കിയിരുന്നു. താഴെ നൽകിയിരിക്കുന്ന പട്ടിക  ഈ രണ്ട് ആഴ്ചയിലെയും സംഭവങ്ങളിലെ ഓരോ ദിവസത്തെയും താരതമ്യം ചെയ്യുന്നു.

ആഴ്ചയിലെ ദിവസങ്ങൾ

സൃഷ്ടിയുടെ ആഴ്ച

ഈസാ മസീഹിന്റെ അവസാന ആഴ്ച

ദിവസം 1ഇരുട്ടുണ്ടായിരുന്നു അതിനാൽ അല്ലാഹു ‘വെളിച്ചമുണ്ടാകട്ടെ’ എന്ന് കൽപ്പിക്കുകയും അങ്ങിനെ സംഭവിക്കുകയും ചെയ്യുന്നു. ഇരുട്ടിൽ വെളിച്ചമുണ്ടാകുന്നു.മസീഹ് യരുശലേമിൽ പ്രവേശിക്കുകയും ”ഞാൻ ഈ ലോകത്തിൽ വെളിച്ചമായി വന്നിരിക്കുന്നു…“ എന്ന് പറയുകയും ചെയ്യുന്നു.  ഇരുട്ടിൽ വെളിച്ചം ഉണ്ടാകുന്നു
ദിവസം 2അല്ലാഹു ആകാശ വിതാനങ്ങളിൽ നിന്നും ഭൂമിയെ വേർതിരിക്കുന്നുഭൂമിയിലെ വസ്തുതകളെ സ്വർഗ്ഗീയമായതിൽ നിന്നും ഈസാ ദേവാലയം പ്രാർത്ഥനാലയം എന്നു കണ്ട് ശുദ്ധീകരിച്ചു കൊണ്ട് വേർതിരിക്കുന്നു
ദിവസം 3 അല്ലാഹു കൽപ്പിച്ചപ്പോൾ കടലിൽ നിന്നും ഭൂമി ഉയർന്നു വരുന്നുഈസാ പർവ്വതങ്ങളെ കടലിൽ വീഴിക്കുന്ന വിശ്വാസത്തെക്കുറിച്ച് പ്രസ്താവിക്കുന്നു
 ഭൂമി സസ്യലതാതികളെ സൃഷ്ടിക്കട്ടെ‘ അങ്ങിനെ സംഭവിക്കുന്നു

ഈസ സംസാരിക്കുന്നു, അത്തിവൃക്ഷം നിലത്ത് ഉണങ്ങിപ്പോകുന്നു

ദിവസം 4 അല്ലാഹു പറയുന്നു ‘ആകാശത്ത് വെളിച്ചങ്ങൾ ഉണ്ടാകട്ടെ’ എന്ന്. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ആകാശത്തിൽ പ്രകാശിക്കുവാൻ തുടങ്ങി.ഈസാ “സൂര്യൻ, ചന്ദ്രൻ, നക്ഷത്രങ്ങൾ എന്നിവ ഇരുളുവാൻ തുടങ്ങും എന്ന അടയാളത്തെക്കുറിച്ച് പറയുന്നു.
ദിവസം 5 Malayalam translation.

ദിനോസർ ഉരഗങ്ങൾ = ഡ്രാഗൺസ് ഉൾപ്പെടെ, പറക്കുന്ന എല്ലാ മൃഗങ്ങളെയും അല്ലാഹു സൃഷ്ടിക്കുന്നു

മഹാ വ്യാളിയായ ഷൈത്താൻ , മസിഹിനെ ആക്രമിക്കുന്നതിനായി യൂദാസിൽ പ്രവേശിക്കുന്നു

ദിവസം 6 Malayalam translation. അല്ലാഹു സംസാരിക്കുന്നു അങ്ങിനെ ഭൂചര ജന്തുക്കൾക്ക് ജീവൻ ഉണ്ടാകുന്നുപെസ്സഹാ കുഞ്ഞാടുകളെ ആലയത്തിൽ കശാപ്പ് ചെയ്യുന്നു.
 കർത്താവായ ദൈവം … ആദാമിന്റെ നാസാരന്ധ്രങ്ങളിൽ ജീവന്റെ ശ്വാസം ഊതി. ആദം ശ്വസിച്ചു തുടങ്ങി

ഉറക്കെ യുള്ള നിലവിളിയോടെ യേശു അന്ത്യശ്വാസം വലിച്ചു.” (മർക്കോസ് 15: 37)

 Allah places Adam in the Garden

Malayalam translation.

ആദമിനെ അല്ലാഹു പൂന്തോട്ടാത്തിൽ ആക്കി വെക്കുന്നു.

ഈസാ സ്വയമായി ഗെത സമന തോട്ടത്തിൽ പ്രവേശിക്കുവാൻ തിരഞ്ഞെടുക്കുന്നു

 ആദമിനു ദൈവം നന്മയും തിന്മയും പ്രാപിക്കുവാൻ കഴിയുന്ന വൃക്ഷത്തിൽ നിന്നും അകന്നു നിൽക്കുവാൻ മുന്നറിയിപ്പ് നൽകുന്നു അല്ലെങ്കിൽ ശാപഗ്രസ്തനാകും.ഈസ ഒരു മരത്തിൽ ആണിയിൽ തൂക്കപ്പെടുന്നു അങ്ങിനെ താൻ ശാപഗ്രസ്തനായിത്തീർന്നിരിക്കുന്നു.  (ഗലാത്തിയർ3:13)
 ഒരു മൃഗവും ആദമിനു അനുയോജ്യരല്ല.  മറ്റൊരു വ്യക്തിയെ ആവശ്യമായിരുന്നു.പെസ്സഹാ ബലികൾ പര്യാപ്തം ആയിരുന്നില്ല. ഒരു വ്യക്തി തന്നെ മരിക്കണമായിരുന്നു. (എബ്രായർ 10:4-5)
 ആദമിനെ ഒരു ഗാഡ നിദ്രയിൽ ആക്കുന്നുഈസ മരണമാകുന്ന് നിദ്രയിൽ പ്രവേശിക്കുന്നു
 അല്ലാഹു ആദമിന്റെ ഭാഗത്ത് ഒരു മുറിവ് ഉണ്ടാക്കുകയും അവിടെ നിന്ന് ആദമിന്റെ തുണയായ ഹവ്വായെ സൃഷ്ടിക്കുകയും ചെയ്യുന്നു.ഈസയുടെ വിലാപ്പുറത്ത് ഒരു മുറിവുണ്ടാകുന്നു- തന്റെ ത്യാഗത്തിൽ നിന്ന് ഈസ ഒരു വധുവിനെ നേടുന്നു – അവനു വേണ്ടിയുള്ളവർ എല്ലാവരും.

(വെളിപ്പാട് 21:9)

ദിവസം 7 തന്റെ പ്രവർത്തിയിൽ നിന്നും അല്ലാഹു വിശ്രമിക്കുന്നു.  ആ ദിവസത്തെ അല്ലാഹു വിശുദ്ധമായി പ്രഖ്യാപിക്കുന്നു.ഈസാ അൽ മസീഹ് മരണമാകുന്ന വിശ്രമം എടുക്കുന്നു

ഈ രണ്ടാഴ്ചത്തെ ഓരോ ദിവസത്തെയും സംഭവങ്ങൾ പരസ്പരം  കണ്ണാടി ചിത്രങ്ങൾ പോലെയാണ്. ഇവയ്ക്ക് പരസ്പരം ഒരു ചേർച്ചയുണ്ട്. ഈ രണ്ട് ആഴ്ചകളുടെയും അവസാനം, പുതിയ ജീവിതത്തിന്റെ ആദ്യ ഫലങ്ങൾ പൊട്ടിപ്പിളർന്ന് പുതിയ സൃഷ്ടിയിൽ പെരുകാൻ തയ്യാറാണ്. ആദവും ഈസാ അൽ മസിഹും പരസ്പരം വിപരീതബിംബങ്ങളാണ്. ഈസാ അൽ മസിഹിനെയും, ആദമിനെയും കുറിച്ച് ഖുർആനിൽ പറയുന്നു:

അല്ലാഹുവെ സംബന്ധിച്ചിടത്തോളം ഈസായെ ഉപമിക്കാവുന്നത്‌ ആദമിനോടാകുന്നു. അവനെ ( അവന്‍റെ രൂപം ) മണ്ണില്‍ നിന്നും അവന്‍ സൃഷ്ടിച്ചു. പിന്നീട്‌ അതിനോട്‌ ഉണ്ടാകൂ എന്ന്‌ പറഞ്ഞപ്പോള്‍ അവന്‍ ( ആദം ) അതാ ഉണ്ടാകുന്നു.

സൂറ ഇമ്രാൻ 3:59 .

ആദാമിനെ സംബന്ധിച്ച് ഇഞ്ചീൽ പറയുന്നത്

ആദം, വരാനിരിക്കുന്ന ഒരുവന്റെ ഒരു മാതൃകറോമർ5:14 

എന്നും

21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.

 1കൊരിന്ത്യർ15:21-22 

ഈ രണ്ടാഴ്ചത്തെ താരതമ്യം വഴി ആദാം ഈസ അൽ മസിഹിന്റെ ഒരു മാതൃകയാണെന്ന് കാണാം. പ്രപഞ്ചം സൃഷ്ടിക്കുവാൻ അള്ളാഹുവിനു  ആറു ദിവസം വേണ്ടി വന്നുവോ?  ഒരു കൽപന കൊണ്ട് അത് ചെയ്യാൻ കഴിയുമായിരുന്നില്ലേ?. പിന്നെന്തിനാണ് അദ്ദേഹം ചെയ്ത രീതിയിൽ അവിടുന്ന് അങ്ങിനെ സൃഷ്ടിച്ചിരിക്കുന്നത്? ഏഴാം ദിവസം അല്ലാഹു തളരാതിരുന്നിട്ടും എന്തു കൊണ്ടാണു വിശ്രമിച്ചത്? ഈസാ അൽ മസിഹിന്റെ അവസാനത്തെ പ്രവർത്തികൾ സൃഷ്ടി വാരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങളിൽ പ്രതീക്ഷിക്കപ്പെടുന്ന വിധത്തിൽ അവിടുന്ന് എല്ലാ വിധ ക്രമവും ചെയ്തു. ഇത് പ്രത്യേകിച്ചും ആറാമത്തെ ദിനത്തിന്റെ കാര്യത്തിൽ വളരെ ശരിയാണു. നമുക്ക് ആ വാക്കുകളിൽ നമുക്ക് നേരിട്ട് മാതൃക കാണുവാൻ കഴിയും. ഉദാഹരണത്തിന് , “ഈസാ അൽ മസിഹ് മരിച്ചു” എന്ന് ലളിതമായി പറയുന്നതിനു പകരം,  അദ്ദേഹം “അവസാന ശ്വാസം വലിച്ചു” എന്നാണു പറയുന്നത് ഇത് ആദമിനു ജീവ ശ്വാസം ലഭിച്ചു എന്നതിനു  നേരെ വിപരീതമായ ഒരു മാതൃകയാണ്. ഈസാ അൽ മസിഹിന്റെ ഉയിർത്തെഴുന്നേൽപ്പിനു ശേഷം ശേഷം പത്രോസ് പറഞ്ഞതുപോലെ, കാലം ഉണ്ടായത് മുതൽ തന്നെ ഇത്തരം ഒരു മാതൃകയെക്കുറിച്ച് പറയുന്നു.

തൗറാത്തിൽ കാണുന്ന തുടർന്നുള്ള ചിത്രീകരണം

തൗറാത്ത് പിന്നീട് പ്രത്യേക സംഭവങ്ങൾ  രേഖപ്പെടുത്തുകയും, ഈസാ അൽ മസിഹ് നബിയുടെ വരാനിരിക്കുന്ന ത്യാഗത്തിന്റെ ചിത്രങ്ങൾ പോലെ പ്രവർത്തിക്കുന്ന അനുഷ്ഠാനങ്ങൾ സ്ഥാപിക്കുകയും ചെയ്യുന്നു. അല്ലാഹുവിന്റെ പദ്ധതിയെക്കുറിച്ചുള്ള മുൻധാരണ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കാനാണ് ഇവ നൽകിയത്. ഈ നാഴികക്കല്ലുകളിൽ ചിലത് നാം പരിശോധിച്ചു നോക്കിയിരുന്നു.  ഈ മഹത്തായ വസ്തുതകളുടെ ലിങ്കുകൾ താഴെ കൊടുത്ത ഈ പട്ടികയിൽ പറയുന്നു, പ്രവാചകൻ അൽ മസിഹിനു  ആയിരം വർഷങ്ങൾക്കു മുമ്പ് രേഖപ്പെടുത്തിയിട്ടുള്ള മഹത്തായ ഈ മഹത്തായ അടയാളങ്ങളിലേക്കുള്ള കണ്ണികൾ ആണു അവ.

തൌറാത്തിൽ നിന്നുള്ള അടയാളം

 

ഇസ അൽ മസിഹിന്റെ വരാനിരിക്കുന്ന ത്യാഗത്തിന്റെ പദ്ധതി അത് എങ്ങിനെ വെളിപ്പെടുത്തുന്നു

 

ആദാമിന്റെ അടയാളം  അല്ലാഹു ആദമിനെ തന്റെ അനുസരണക്കേടിനു ശേഷം നേരിട്ടപ്പോൾ അല്ലാഹു ഒരു സ്ത്രീയിൽ നിന്ന് വരുന്ന ഒരു ആൺകുട്ടിയെ കുറിച്ച് പറഞ്ഞു. ഈ സന്തതി ഷെയ്ത്തനെ അടിച്ചമർത്തും, പക്ഷേ, ഈ പ്രക്രിയയിൽ സ്വയം തകർക്കപ്പെടും.
ഹാബീലിന്റെയും ഖ്വാബീലിന്റെയുൻ അടയാളംഒരു മരണയാഗം ആവശ്യമായിരുന്നു. ഖാബിൽ പച്ചക്കറി യാഗം അർപ്പിച്ചു (ആത്മാവില്ല) എന്നാൽ ഹാബീൽ ഒരു മൃഗത്തിന്റെ ജീവൻ നൽകി. ഇത് അല്ലാഹു അംഗീകരിച്ചു. ഈസാ അൽ മസിഹ് എന്ന ത്യാഗത്തിന്റെ പദ്ധതിയെ വിവരിക്കുന്ന ഒന്നാണ് ഇത്.
ഇബ്രാഹീമിന്റെ ബലിയുടെ അടയാളം  ഇബ്രാഹിം നബി തന്റെ മകനെ ബലിയർപ്പിച്ച സ്ഥലം അതേ സ്ഥലത്തുതന്നെ, ആയിരക്കണക്കിനു വർഷങ്ങൾക്കു ശേഷം പ്രവാചകൻ ഇസാ അൽ മസീഹ് ബലിയർപ്പിക്കപ്പെടുന്ന സ്ഥലം, ഭാവിയാഗത്തെപ്പറ്റി പ്രവാചകൻ ഇബ്രാഹിം നബി സംസാരിച്ചു. മകൻ മരിക്കേണ്ടതായിരുന്നു എന്നാൽ അവസാന നിമിഷം മകൻ ജീവിക്കുവാൻ ആട്ടിൻ കുട്ടി പകരം മരിച്ചു. ഈസ അൽ മസിഹ് എന്ന ദൈവത്തിന്റെ ആട്ടിൻകുട്ടി’ നാം ജീവിക്കുവാൻ വേണ്ടി സ്വയം ബലികഴിക്കും എന്ന് ഈ ചിത്രം വരച്ചു കാണിക്കുന്നു.
മൂസയുടെ പെസ്സഹായുടെ അടയാളം Malayalam translation.

ഒരു പ്രത്യേക ദിവസമായ പെസ്സഹായിൽ ആട്ടിൻകുട്ടികളെ ബലികഴിക്കുമ്പോൾ അല്ലാഹുവ്ന്റെ പദ്ധതിയെക്കുറിച്ചുള്ള കൂടുതൽ വ്ശദാംശങ്ങൾ വെളിപ്പെടുത്തുന്നു. ആടിനെ ബലികഴിക്കാത്ത ഈജിപ്തിലെ ഫറവോൻ മരണശിക്ഷ അനുഭവിച്ചു. എന്നാൽ ആടിനെ ബലിയർപ്പിച്ച ഇസ്രായേൽ മക്കൾ മരണത്തിൽ നിന്ന് രക്ഷപ്പെട്ടു. നൂറുകണക്കിന് വർഷങ്ങൾക്ക് ശേഷം ഈസാ  മസിഹ് ഇതേ ദിവസം തന്നെ -കലണ്ടറിലെ പെസ്സഹാ ദിനത്തിൽ ബലികഴിക്കപ്പെട്ടു.

ഹാറൂണിന്റെ ബലിയുടെ അടയാളം  Malayalam translation.

മൃഗങ്ങളെ ബലിയർപ്പിക്കുന്ന പ്രത്യേക അനുഷ്ഠാനം ഹാറൂൺ സ്ഥാപിപിക്കുന്നു. പാപങ്ങൾ ചെയ്യുന്ന ഇസ്രായേല്യർക്കു അവരുടെ പാപം മറച്ചു കിട്ടുവാൻ വേണ്ടി യാഗം അർപ്പിക്കാം. എന്നാൽ ബലി മരണം ആവശ്യമായിരുന്നു. ജനങ്ങൾക്ക് വേണ്ടി യാഗങ്ങൾ നടത്തുവാൻ പുരോഹിതർക്ക് മാത്രമേ കഴിയൂ. ഈസ അൽ മസിഹ് പുരോഹിതനായി തന്റെ സ്ഥാനം ഏറ്റെടുത്ത് നമുക്കായി ജീവൻ ബലി നൽകും എന്ന പ്രതീക്ഷ ഇതു വഴി നമുക്ക് ലഭിച്ചു..

മൂസാ (അ.സ) പ്രവാചകന്റെ തൗറാത്ത് ഈസാ നബി (അ. സ) നബിയുടെ വരവ് സംബന്ധിച്ച് വളരെ വ്യക്തമായി ചൂണ്ടിക്കാണിക്കുന്നതുകൊണ്ടാണ് ഇപ്രകാരം പറയുന്നത്:

നിയമം വരാനിരിക്കുന്ന നല്ല കാര്യങ്ങളുടെ നിഴൽ മാത്രമാണ് – യാഥാർത്ഥ്യങ്ങളല്ല.

എബ്രായർ 10:1

തന്റെ ദൌത്യം വിശ്വസിക്കാത്തവർക്ക് ഈസാ അല് മസീഹ് മുന്നറിയിപ്പ് നൽകി

43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
44 തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?
45 ഞാൻ പിതാവിന്റെ മുമ്പിൽ നിങ്ങളെ കുറ്റം ചുമത്തും എന്നു നിങ്ങൾക്കു തോന്നരുതു. നിങ്ങളെ കുറ്റം ചുമത്തുന്നവൻ ഉണ്ടു; നിങ്ങൾ പ്രത്യാശ വെച്ചിരിക്കുന്ന മോശെ തന്നേ.
46 നിങ്ങൾ മോശെയെ വിശ്വസിച്ചു എങ്കിൽ എന്നെയും വിശ്വസിക്കുമായിരുന്നു; അവൻ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു.
47 എന്നാൽ അവന്റെ എഴുത്തു നിങ്ങൾ വിശ്വസിക്കുന്നില്ല എങ്കിൽ എന്റെ വാക്കു എങ്ങനെ വിശ്വസിക്കും

 യോഹന്നാൻ 5:43-47 

തന്റെ ദൗത്യം എന്തെന്ന് അവർ മനസ്സിലാക്കുവാൻ അവരെ സഹായിക്കുവാൻ തന്റെ അനുയായികളോട് ഈസാ അൽ മസിഹ് ഇങ്ങിനെ പറഞ്ഞു

44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു

 ലൂക്കോസ്24:44 

തൌറാത്ത് മാത്രമല്ല, ‘പ്രവാചകന്മാരുടെ രചനകളും സങ്കീർത്തനങ്ങളും’ അദ്ദേഹത്തെക്കുറിച്ച് ആണെന്ന് പ്രവാചകൻ വ്യക്തമായി പറഞ്ഞു. നാം ഇവിടെ അത് പരിശോധിക്കുവാൻ പോകുന്നു. തന്റെ വരവിന്റെ അടയാളങ്ങളായി തൗറാത്തിൽ ഈ പ്രവാചകന്മാർ തന്റെ വരാനിരിക്കുന്ന മരണവും ഉയിർത്തെഴുന്നേൽപ്പും വിവരിച്ചു കൊണ്ട് എഴുതി.

ഈസ മസീഹ് പ്രവാചകൻ നമുക്ക് നൽകിയ നിത്യ ജീവന്റെ സമ്മാനം എങ്ങനെ സ്വീകരിക്കാമെന്ന് ഇവിടെ നമുക്ക് മനസ്സിലാക്കാം.

Leave a Reply

Your email address will not be published. Required fields are marked *