Skip to content

ദിവസം 6 – ഈസാ അൽ മസീഹും ദു:ഖ വെള്ളിയും

  • by

സൂറ 62 (സഭ, വെള്ളി – അല് ജുമുഅ) മുസ്ലീങ്ങൾ പ്രാർത്ഥിക്കുന്ന ദിവസം. വെള്ളിയഴ്ച ആണെന്ന് പറയുന്നു. എന്നാൽ സൂറ അൽ ജുമുഅ ആദ്യം ഒരു വെല്ലുവിളി നൽകുന്നു – പ്രവാചകൻ അ.സ തന്റെ മസിഹ് എന്ന വേഷം സ്വീകരിച്ചു. വെള്ളിയാഴ്ച നമസ്കാരദിവസം പ്രഖ്യാപിക്കുന്നതിനു തൊട്ടുമുമ്പ്, അഥവാ അല് ജുമുഅ ദിവസം ആക്കുന്നതിനു മുൻപ് പ്രഖ്യാപിക്കപ്പെട്ടത്:

(നബിയേ,) പറയുക: തീര്‍ച്ചയായും യഹൂദികളായുള്ളവരേ, മറ്റു മനുഷ്യരെ കൂടാതെ നിങ്ങള്‍ മാത്രം അല്ലാഹുവിന്‍റെ മിത്രങ്ങളാണെന്ന്‌ നിങ്ങള്‍ വാദിക്കുകയാണെങ്കില്‍ നിങ്ങള്‍ മരണം കൊതിക്കുക. നിങ്ങള്‍ സത്യവാന്‍മാരാണെങ്കില്‍.

എന്നാല്‍ അവരുടെ കൈകള്‍ മുന്‍കൂട്ടി ചെയ്തുവെച്ചതിന്‍റെ ഫലമായി അവര്‍ ഒരിക്കലും അത്‌ കൊതിക്കുകയില്ല. അല്ലാഹു അക്രമകാരികളെപ്പറ്റി അറിവുള്ളവനാകുന്നു.

സൂറ 62: ജുമുഅ 6-7

സൂറത്തിലെ ഈ ആയത്ത് അർത്ഥമാക്കുന്നത് നാം അല്ലാഹുവിന്റെ യഥാർത്ഥ സുഹൃത്തുക്കളാണെങ്കിൽ , മരണത്തെ ഭയപ്പെടേണ്ടതില്ല എന്നാണു. എന്നാൽ അവർ (നാമും) നമ്മുടെ കർമ്മങ്ങൾ എത്ര നല്ലതാണെങ്കിലും നാം വലിയ വില നൽകി മരണത്തെ ഒഴിവാക്കും. എന്നാൽ ഈ വെള്ളിയാഴ്ച, ദിവസം 6, തന്റെ അവസാൻ ആഴ്ചയിൽ ഒരു യഹൂദൻ എന്ന നിലയിൽ, ഈസ അൽ മസിഹ് ഈ കൃത്യമായ പരിശോധന നേരിട്ടു – അദ്ദേഹം അത് പ്രാർത്ഥനയോടെ ആരംഭിച്ചു. ഇഞ്ചീൽ പ്രവാചകനെക്കുറിച്ച് വിശദീകരിക്കുന്നത് പോലെ:

37 പത്രൊസിനെയും സെബെദി പുത്രന്മാർ ഇരുവരെയും കൂട്ടിക്കൊണ്ടു ചെന്നു ദുഃഖിച്ചും വ്യാകുലപ്പെട്ടും തുടങ്ങി:
38 “എന്റെ ഉള്ളം മരണവേദനപോലെ അതിദുഃഖിതമായിരിക്കുന്നു; ഇവിടെ താമസിച്ചു എന്നോടുകൂടെ ഉണർന്നിരിപ്പിൻ” എന്നു അവരോടു പറഞ്ഞു.
39 പിന്നെ അവൻ അല്പം മുമ്പോട്ടുചെന്നു കവിണ്ണുവീണു: “പിതാവേ, കഴിയും എങ്കിൽ ഈ പാനപാത്രം എങ്കൽ നിന്നു നീങ്ങിപ്പോകേണമേ; എങ്കിലും ഞാൻ ഇച്ഛിക്കുംപോലെ അല്ല, നീ ഇച്ഛിക്കുംപോലെ ആകട്ടെ” എന്നു പ്രാർത്ഥിച്ചു.

സൂറ 62: ജുമുഅ 6-7

ഈ വെള്ളിയാഴ്ചയിലെ സംഭവങ്ങൾ പരിശോധിക്കുന്നത് തുടരുന്നതിനു മുമ്പ്, ഈ വെള്ളിയാഴ്ച പ്രാർഥനയ്ക്ക് മുന്നോടിയായുള്ള സംഭവങ്ങൾ നാം അവലോകനം ചെയ്യും. നമ്മുടെ ശത്രു ഷൈതാൻ,  ദിവസം 5- നു  ഈസാ അൽ മസിഹ് അ.സ നെ വഞ്ചിക്കുവാൻ യൂദാസിലേക്കു പ്രവേശിച്ചു.  പിറ്റേന്ന് വൈകുന്നേരം 6-ന് പ്രവാചകൻ തന്റെ അവസാന അത്താഴം കൂട്ടുകാരുമായി (ശിഷ്യന്മാർ എന്നും വിളിക്കുന്നു) പങ്കിട്ടു. ആ ഭക്ഷണസമയത്ത്, നാം പരസ്പരം എങ്ങനെ സ്നേഹിക്കണമെന്നും നമ്മോടുള്ള ദൈവത്തിന്റെ വലിയ സ്നേഹത്തെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. ഇൻജീലിൽ എങ്ങനെയാണ് അദ്ദേഹം ഇത് ചെയ്തതെന്ന് ഇവിടെ വിവരിച്ചിട്ടുണ്ട്. പിന്നെ അദ്ദേഹം എല്ലാ വിശ്വാസികൾക്കും വേണ്ടി പ്രാർത്ഥിച്ചു – താങ്കൾക്ക് അത് ഇവിടെ വായിക്കാൻ കഴിയും. Malayalam translation.

വെള്ളിയാഴ്ച പ്രാർത്ഥനയ്ക്ക് ശേഷം എന്താണു സംഭവിച്ചതെന്ന് ഇന് ജില് വിവരിക്കുന്നു:

തോട്ടത്തിൽ വച്ച് പിടിക്കപ്പെടുന്നു

തു പറഞ്ഞിട്ടു യേശു ശിഷ്യന്മാരുമായി കെദ്രോൻ തോട്ടിന്നു അക്കരെക്കു പോയി. അവിടെ ഒരു തോട്ടം ഉണ്ടായിരുന്നു; അതിൽ അവനും ശിഷ്യന്മാരും കടന്നു.
അവിടെ യേശു പലപ്പോഴും ശിഷ്യന്മാരോടുകൂടെ പോയിരുന്നതുകൊണ്ടു അവനെ കാണിച്ചുകൊടുത്ത യൂദയും ആ സ്ഥലം അറിഞ്ഞിരുന്നു.
അങ്ങനെ യൂദാ പട്ടാളത്തെയും മഹാപുരോഹിതന്മാരും പരീശന്മാരും അയച്ച ചേവകരെയും കൂട്ടികൊണ്ടു ദീപട്ടിപന്തങ്ങളും ആയുധങ്ങളുമായി അവിടെ വന്നു.
യേശു തനിക്കു നേരിടുവാനുള്ളതു എല്ലാം അറിഞ്ഞു പുറത്തുചെന്നു: നിങ്ങൾ ആരെ തിരയുന്നു എന്നു അവരോടു ചോദിച്ചു.
നസറായനായ യേശുവിനെ എന്നു അവർ ഉത്തരം പറഞ്ഞപ്പോൾ: അതു ഞാൻ തന്നേ എന്നു യേശു പറഞ്ഞു; അവനെ കാണിച്ചുകൊടുക്കുന്ന യൂദയും അവരോടുകൂടെ നിന്നിരുന്നു.
ഞാൻ തന്നേ എന്നു അവരോടു പറഞ്ഞപ്പോൾ അവർ പിൻവാങ്ങി നിലത്തുവീണു.
നിങ്ങൾ ആരെ തിരയുന്നു എന്നു അവൻ പിന്നെയും അവരോടു ചോദിച്ചതിന്നു അവർ: നസറായനായ യേശുവിനെ എന്നു പറഞ്ഞു.
ഞാൻ തന്നേ എന്നു നിങ്ങളോടു പറഞ്ഞുവല്ലോ; എന്നെ ആകുന്നു തിരയുന്നതെങ്കിൽ ഇവർ പോയ്ക്കൊള്ളട്ടെ എന്നു യേശു ഉത്തരം പറഞ്ഞു.
നീ എനിക്കു തന്നവരിൽ ആരും നഷ്ടമായിപ്പോയിട്ടില്ല എന്നു അവൻ പറഞ്ഞ വാക്കിന്നു ഇതിനാൽ നിവൃത്തിവന്നു.
10 ശിമോൻ പത്രൊസ് തനിക്കുള്ള വാൾ ഊരി മഹാപുരോഹിതന്റെ ദാസനെ വെട്ടി അവന്റെ വലത്തുകാതു അറുത്തു കളഞ്ഞു; ആ ദാസന്നു മൽക്കൊസ് എന്നു പേർ.
11 യേശു പത്രൊസിനോടു: വാൾ ഉറയിൽ ഇടുക; പിതാവു എനിക്കു തന്ന പാനപാത്രം ഞാൻ കുടിക്കേണ്ടയോ എന്നു പറഞ്ഞു.
12 പട്ടാളവും സഹസ്രാധിപനും യെഹൂദന്മാരുടെ ചേവകരും യേശുവിനെ പിടിച്ചുകെട്ടി
13 ഒന്നാമതു ഹന്നാവിന്റെ അടുക്കൽ കൊണ്ടുപോയി; അവൻ ആ സംവത്സരത്തെ മഹാപുരോഹിതനായ കയ്യഫാവിന്റെ അമ്മായപ്പൻ ആയിരുന്നു.

യോഹന്നാൻ 18:1-13 

പ്രവാചകൻ യെരുശലേമിനു പുറത്തുള്ള തോട്ടത്തിൽ പ്രാർത്ഥിക്കാൻ പോയി.  അവിടെ യൂദാസ് അദ്ദേഹത്തെ പിടിക്കുവാൻ പട്ടാളക്കാരെ കൊണ്ടു വന്നു.  അറസ്റ്റ് നേരിട്ടാൽ, നാം യുദ്ധം ചെയ്യാനോ ഓടിക്കളയുവാനോ ശ്രമിക്കും. . എന്നാൽ പ്രവാചകൻ ഈസ അൽ മസിഹ് അ.സ യുദ്ധം ചെയ്യുകയോ ഓടുകയോ ചെയ്തില്ല. അവർ അന്വേഷിക്കുന്ന പ്രവാചകനാണെന്ന് അദ്ദേഹം വ്യക്തമായി സമ്മതിച്ചു. അദ്ദേഹത്തിന്റെ വ്യക്തമായ കുറ്റസമ്മതം (“ഞാൻ” ആണ്) പട്ടാളക്കാരെ ഞെട്ടിച്ചു കളഞ്ഞു മാത്രമല്ല അതു നിമിത്തം അദ്ദേഹത്തിന്റെ കൂട്ടാളികൾ രക്ഷപ്പെട്ടു. പ്രവാചകനെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യലിനായി അന്നാസിന്റെ വീട്ടിലേക്ക് കൊണ്ടുപോയി.

 ആദ്യ ചോദ്യം ചെയ്യൽ

അവിടെ വെച്ച് പ്രവാചകനെ ചോദ്യം ചെയ്തതെങ്ങനെയെന്ന് ഇഞ്ചീൽ രേഖപ്പെടുത്തുന്നു.

19 മഹാപുരോഹിതൻ യേശുവിനോടു അവന്റെ ശിഷ്യന്മാരെയും ഉപദേശത്തെയും കുറിച്ചു ചോദിച്ചു.
20 അതിന്നു യേശു: ഞാൻ ലോകത്തോടു പരസ്യമായി സംസാരിച്ചിരിക്കുന്നു; പള്ളിയിലും എല്ലാ യെഹൂദന്മാരും കൂടുന്ന ദൈവാലയത്തിലും ഞാൻ എപ്പോഴും ഉപദേശിച്ചു;
21 രഹസ്യമായി ഒന്നും സംസാരിച്ചിട്ടില്ല. നീ എന്നോടു ചോദിക്കുന്നതു എന്തു? ഞാൻ സംസാരിച്ചതു എന്തെന്നു കേട്ടവരോടു ചോദിക്ക; ഞാൻ പറഞ്ഞതു അവർ അറിയുന്നു എന്നു ഉത്തരം പറഞ്ഞു.
22 അവൻ ഇങ്ങനെ പറയുമ്പോൾ ചേവകരിൽ അരികെ നിന്ന ഒരുത്തൻ: മഹാപുരോഹിതനോടു ഇങ്ങനെയോ ഉത്തരം പറയുന്നതു എന്നു പറഞ്ഞു യേശുവിന്റെ കന്നത്തു ഒന്നടിച്ചു.
23 യേശു അവനോടു: ഞാൻ ദോഷമായി സംസാരിച്ചു എങ്കിൽ തെളിവു കൊടുക്ക; അല്ലെങ്കിൽ എന്നെ തല്ലുന്നതു എന്തു എന്നു പറഞ്ഞു.
24 ഹന്നാവു അവനെ കെട്ടപ്പെട്ടവനായി മഹാപുരോഹിതനായ കയ്യഫാവിന്റെ അടുക്കൽ അയച്ചു.

 യോഹന്നാൻ 18:19-24 

പ്രവാചകനായ ഈസ അൽ മസിഹ് അ.സ മുമ്പത്തെ മുഖ്യ പുരോഹിതനിൽ നിന്ന് ആ വർഷത്തെ പ്രധാന പുരോഹിതന്റെ അടുക്കലേക്ക് രണ്ടാമത്തെ ചോദ്യം ചെയ്യലിനായി അയച്ചു.

രണ്ടാം ചോദ്യം ചെയ്യൽ

അവിടെ വെച്ച് എല്ലാ നേതാക്കളുടെയും മുന്നിൽ വെച്ച് അദ്ദേഹത്തെ ചോദ്യം ചെയ്യും. ഇഞ്ചീൽ ഈ കൂടുതൽ ചോദ്യം ചെയ്യൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണു:

53 അവർ യേശുവിനെ മഹാപുരോഹിതന്റെ അടുക്കൽ കൊണ്ടുപോയി. അവന്റെ അടുക്കൽ മഹാപുരോഹിതന്മാരും മൂപ്പന്മാരും ശാസ്ത്രിമാരും എല്ലാം വന്നു കൂടിയിരുന്നു.
54 പത്രൊസ് മഹാപുരോഹിതന്റെ അരമനെക്കകത്തോളവും അവനെ ദൂരവേ അനുഗമിച്ചു, ഭൃത്യന്മാരോടു ചേർന്നു തീ കാഞ്ഞുകൊണ്ടിരുന്നു.
55 മഹാപുരോഹിതന്മാരും ന്യായാധിപസംഘം ഒക്കെയും യേശുവിനെ കൊല്ലേണ്ടതിന്നു അവന്റെ നേരെ സാക്ഷ്യം അന്വേഷിച്ചു കണ്ടില്ലതാനും.
56 അനേകർ അവന്റെ നേരെ കള്ളസാക്ഷ്യം പറഞ്ഞിട്ടും സാക്ഷ്യം ഒത്തുവന്നില്ല.
57 ചിലർ എഴുന്നേറ്റു അവന്റെ നേരെ:
58 ഞാൻ കൈപ്പണിയായ ഈ മന്ദിരം പൊളിച്ചു മൂന്നു ദിവസംകൊണ്ടു കൈപ്പണിയല്ലാത്ത മറ്റൊന്നു പണിയും എന്നു ഇവൻ പറഞ്ഞതു ഞങ്ങൾ കേട്ടു എന്നു കള്ളസ്സാക്ഷ്യം പറഞ്ഞു.
59 എന്നിട്ടും അവരുടെ സാക്ഷ്യം ഒത്തുവന്നില്ല.
60 മഹാപുരോഹിതൻ നടുവിൽ നിന്നുകൊണ്ടു യേശുവിനോടു: നീ ഒന്നും ഉത്തരം പറയുന്നില്ലയോ? ഇവർ നിന്റെ നേരെ സാക്ഷ്യം പറയുന്നതു എന്തു എന്നു ചോദിച്ചു.
61 അവനോ മിണ്ടാതെയും ഉത്തരം പറയാതെയും ഇരുന്നു. മഹാപുരോഹിതൻ പിന്നെയും അവനോടു: നീ വന്ദ്യനായവന്റെ പുത്രനായ ക്രിസ്തുവോ എന്നു ചോദിച്ചു.
62 ഞാൻ ആകുന്നു; മുനഷ്യപുത്രൻ സർവ്വശക്തന്റെ വലത്തുഭാഗത്തു ഇരിക്കുന്നതും ആകാശമേഘങ്ങളോടെ വരുന്നതും നിങ്ങൾ കാണും എന്നു യേശു പറഞ്ഞു.
63 അപ്പോൾ മഹാപുരോഹിതൻ വസ്ത്രം കീറി:
64 ഇനി സാക്ഷികളെകൊണ്ടു നമുക്കു എന്തു ആവശ്യം? ദൈവദൂഷണം നിങ്ങൾ കേട്ടുവല്ലോ; നിങ്ങൾക്കു എന്തു തോന്നുന്നു എന്നു ചോദിച്ചു. അവൻ മരണയോഗ്യൻ എന്നു എല്ലാവരും വിധിച്ചു.
65 ചിലർ അവനെ തുപ്പുകയും അവന്റെ മുഖം മൂടി അവനെ മുഷ്ടി ചുരുട്ടി കുത്തുകയും പ്രവചിക്ക എന്നു അവനോടു പറകയും ചെയ്തു തുടങ്ങി; ചേവകർ അവനെ അടിച്ചുംകൊണ്ടു കയ്യേറ്റു.

 മർക്കോസ് 14:53-65 

പ്രവാചകൻ ഇസാ അൽ മസിഹ് എന്ന യഹൂദാ നേതാക്കൾ വധശിക്ഷക്ക് വിധിച്ചു. എന്നാൽ യെരുശലേമിൽ ഭരണം നടത്തിയിരുന്നത് റോമാക്കാർ ആയിരുന്നതിനാൽ വധശിക്ഷക്ക് റോമൻ ഗവർണർ അനുമതി നൽകിയാലെ കഴിയൂ. അങ്ങനെ അവർ പ്രവാചകനെ റോമൻ ഗവർണർ പോന്തിയാസ് പീലാത്തോസിന്റെ അടുത്ത് കൊണ്ടുപോയി. തന്നെ വഞ്ചിച്ച യൂദാസ് ഇസ്കരിയോത്തിനു അതേ സമയം സംഭവിച്ചതെന്താണെന്നും ഇൻജിൽ രേഖപ്പെടുത്തുന്നു.

യൂദാസ് എന്ന വഞ്ചകനു എന്ത് സംഭവിച്ചു?

ലർച്ചെക്കു മഹാപുരോഹിതന്മാരും ജനത്തിന്റെ മൂപ്പന്മാരും എല്ലാം യേശുവിനെ കൊല്ലുവാൻ കൂടിവിചാരിച്ചു,
അവനെ ബന്ധിച്ചു കെണ്ടുപോയി നാടുവാഴിയായ പീലാത്തൊസിനെ ഏല്പിച്ചു.
അവനെ ശിക്ഷെക്കു വിധിച്ചു എന്നു അവനെ കാണിച്ചുകൊടുത്ത യൂദാ കണ്ടു അനുതപിച്ചു, ആ മുപ്പതു വെള്ളിക്കാശ് മഹാപുരോഹിതന്മാരുടെയും മൂപ്പന്മാരുടെയും അടുക്കൽ മടക്കി കൊണ്ടുവന്നു:
ഞാൻ കുററമില്ലാത്ത രക്തത്തെ കാണിച്ചുകൊടുത്തതിനാൽ പാപം ചെയ്തു എന്നു പറഞ്ഞു. അതു ഞങ്ങൾക്കു എന്തു? നീ തന്നേ നോക്കിക്കൊൾക എന്നു അവർ പറഞ്ഞു.
അവൻ ആ വെള്ളിക്കാശ് മന്ദിരത്തിൽ എറിഞ്ഞു, ചെന്നു കെട്ടിഞാന്നു ചത്തുകളഞ്ഞു.
മഹാപുരോഹിതന്മാർ ആ വെള്ളിക്കാശ് എടുത്തു: ഇതു രക്തവിലയാകയാൽ ശ്രീഭണ്ഡാരത്തിൽ ഇടുന്നതു വിഹിതമല്ല എന്നു പറഞ്ഞു കൂടി ആലോചിച്ചു,
പരദേശികളെ കുഴിച്ചിടുവാൻ അതുകൊണ്ടു കുശവന്റെ നിലം വാങ്ങി.
ആകയാൽ ആ നിലത്തിന്നു ഇന്നുവരെ രക്തനിലം എന്നു പേർ പറയുന്നു.

 മത്തായി 27:1-8 

ഈസാ അൽ മസിഹിനെ റോമാ  ഗവർണർ ചോദ്യം ചെയ്തു

11 എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു
12 മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
13 പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
14 അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
15 എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.
16 അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.
17 അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.
18 അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.
19 അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
20 എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
21 നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
22 പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
23 അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
24 ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
25 അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
26 അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

 മത്തായി 27:11-26 

പ്രവാചകൻ ഈസാ അൽ മസീഹിന്റെ കുരിശിലേറ്റൽ, മരണം , അടക്കം

പ്രവാചകൻ ഈസാ അൽ മസിഹ് എങ്ങിനെയാണു കുരിശിലേറ്റപ്പെട്ടത് എന്ന് ഇഞ്ചീൽ പിന്നീട് വിശദമായി രേഖപ്പെടുത്തുന്നു. അതിനെക്കുറിച്ചുള്ള വിവരണം ഇവിടെ നൽകുന്നു:

11 എന്നാൽ യേശു നാടുവാഴിയുടെ മുമ്പാകെ നിന്നു നീ യെഹൂദന്മാരുടെ രാജാവോ എന്നു നാടുവാഴി ചോദിച്ചു; “ഞാൻ ആകുന്നു” എന്നു യേശു അവനോടു പറഞ്ഞു
12 മഹാപുരോഹിതന്മാരും മൂപ്പന്മാരും കുറ്റം ചുമത്തുകയിൽ അവൻ ഒന്നും ഉത്തരം പറഞ്ഞില്ല.
13 പീലാത്തൊസ് അവനോടു: ഇവർ നിന്റെ നേരെ എന്തെല്ലാം സാക്ഷ്യം പറയുന്നു എന്നു കേൾക്കുന്നില്ലയോ എന്നു ചോദിച്ചു.
14 അവൻ ഒരു വാക്കിന്നും ഉത്തരം പറയായ്കയാൽ നാടുവാഴി അത്യന്തം ആശ്ചര്യപ്പെട്ടു.
15 എന്നാൽ ഉത്സവസമയത്തു പുരുഷാരം ഇച്ഛിക്കുന്ന ഒരു തടവുകാരനെ നാടുവാഴി വിട്ടയക്കപതിവായിരുന്നു.
16 അന്നു ബറബ്ബാസ് എന്ന ശ്രുതിപ്പെട്ടോരു തടവുകാരൻ ഉണ്ടായിരുന്നു.
17 അവർ കൂടിവന്നപ്പോൾ പീലാത്തൊസ് അവരോടു: ബറബ്ബാസിനെയോ, ക്രിസ്തു എന്നു പറയുന്ന യേശുവിനെയോ, ആരെ നിങ്ങൾക്കു വിട്ടുതരേണം എന്നു ചോദിച്ചു.
18 അവർ അസൂയകൊണ്ടാകുന്നു അവനെ ഏല്പിച്ചതു എന്നു അവൻ ഗ്രഹിച്ചിരുന്നു.
19 അവൻ ന്യായാസനത്തിൽ ഇരിക്കുമ്പോൾ അവന്റെ ഭാര്യ ആളയച്ചു: ആ നീതിമാന്റെ കാര്യത്തിൽ ഇടപെടരുതു; അവൻ നിമിത്തം ഞാൻ ഇന്നു സ്വപ്നത്തിൽ വളരെ കഷ്ടം സഹിച്ചു എന്നു പറയിച്ചു.
20 എന്നാൽ ബറബ്ബാസിനെ ചോദിപ്പാനും യേശുവിനെ നശിപ്പിപ്പാനും മഹാപുരോഹിതന്മാരും മൂപ്പന്മാരും പുരുഷാരത്തെ സമ്മതിപ്പിച്ചു.
21 നാടുവാഴി അവരോടു: ഈ ഇരുവരിൽ ഏവനെ വിട്ടുതരേണമെന്നു നിങ്ങൾ ഇച്ഛിക്കുന്നു എന്നു ചോദിച്ചതിന്നു ബറബ്ബാസിനെ എന്നു അവർ പറഞ്ഞു.
22 പീലാത്തൊസ് അവരോടു: എന്നാൽ ക്രിസ്തു എന്ന യേശുവിനെ എന്തു ചെയ്യേണ്ടു എന്നു ചോദിച്ചതിന്നു: അവനെ ക്രൂശിക്കേണം എന്നു എല്ലാവരും പറഞ്ഞു.
23 അവൻ ചെയ്ത ദോഷം എന്തു എന്നു അവൻ ചോദിച്ചു. അവനെ ക്രൂശിക്കേണം എന്നു അവർ ഏറ്റവും നിലവിളിച്ചു പറഞ്ഞു.
24 ആരവാരം അധികമാകുന്നതല്ലാതെ ഒന്നും സാധിക്കുന്നില്ല എന്നു പീലാത്തൊസ് കണ്ടിട്ടുവെള്ളം എടുത്തു പുരുഷാരം കാൺകെ കൈ കഴുകി: ഈ നീതിമാന്റെ രക്തത്തിൽ എനിക്കു കുറ്റം ഇല്ല; നിങ്ങൾ തന്നേ നോക്കിക്കൊൾവിൻ എന്നു പറഞ്ഞു.
25 അവന്റെ രക്തം ഞങ്ങളുടെമേലും ഞങ്ങളുടെ മക്കളുടെ മേലും വരട്ടെ എന്നു ജനം ഒക്കെയും ഉത്തരം പറഞ്ഞു.
26 അങ്ങനെ അവൻ ബറബ്ബാസിനെ അവർക്കു വിട്ടുകൊടുത്തു, യേശുവിനെ ചമ്മട്ടി കൊണ്ടടിപ്പിച്ചു ക്രൂശിക്കേണ്ടതിന്നു ഏല്പിച്ചു.

 മത്തായി 27:27-56 

സൂറ അസ്-സൽസല്ലാഹ് (സൂറ 99 – ഭൂകമ്പം)  വിവരിക്കുന്നതു പോലെത്തന്നെ  പ്രവാചകൻ മരിച്ച നിമിഷത്തിൽ ഭൂമി കുലുങ്ങി, പർവ്വതങ്ങൾ പിളർന്നു, ശവകുടീരങ്ങൾ തുറന്നു എന്നിവ ഇൻജിൽ വിവരിക്കുന്നു

ഭൂമി പ്രകമ്പനം കൊള്ളിക്കപ്പെട്ടാല്‍ – അതിന്‍റെ ഭയങ്കരമായ ആ പ്രകമ്പനം .

ഭൂമി അതിന്‍റെ ഭാരങ്ങള്‍ പുറം തള്ളുകയും,

അതിന്‌ എന്തുപറ്റി എന്ന്‌ മനുഷ്യന്‍ പറയുകയും ചെയ്താല്‍.

അന്നേ ദിവസം അത്‌ ( ഭൂമി ) അതിന്‍റെ വര്‍ത്തമാനങ്ങള്‍ പറഞ്ഞറിയിക്കുന്നതാണ്‌.

നിന്‍റെ രക്ഷിതാവ്‌ അതിന്‌ ബോധനം നല്‍കിയത്‌ നിമിത്തം.

അന്നേ ദിവസം മനുഷ്യര്‍ പല സംഘങ്ങളായി പുറപ്പെടുന്നതാണ്‌. അവര്‍ക്ക്‌ അവരുടെ കര്‍മ്മങ്ങള്‍ കാണിക്കപ്പെടേണ്ടതിനായിട്ട്‌.

സൂറ സൽസലാ 99:1-6

സൂറ അസ്-സൽ സലാഹ് ഒരു ന്യായ വിധിദിനം പ്രതീക്ഷിക്കുന്നു. വിശദാംശങ്ങൾ ഈസാ അൽ മസിഹിന്റെ മരണം അസ്-സൽസലാഹ് ആ വരുവാനുള്ള ദിവസത്തെക്കുറിക്കുന്നതും അദ്ദേഹത്തിന്റെ മരണം വരുവാനുള്ള ആ ദിവസത്തിനു വേണ്ടിയുള്ള ഒരു വില നൽകലും ആകുന്നു എന്ന് കാണിക്കുന്നു.

അദ്ദേഹത്തിന്റെ വിലാപ്പുറം ‘തുളയ്ക്കപ്പെടുന്നു’

യോഹന്നാന്റെ സുവിശേഷം കുരിശിലേറ്റലിന്റെ ഒരു അതിശയകരമായ വിവരണം രേഖപ്പെടുത്തുന്നു. അത് ഇങ്ങനെ പറയുന്നു:

31 അന്നു ഒരുക്കനാളും ആ ശബ്ബത്ത് നാൾ വലിയതും ആകകൊണ്ടു ശരീരങ്ങൾ ശബ്ബത്തിൽ ക്രൂശിന്മേൽ ഇരിക്കരുതു എന്നുവെച്ചു അവരുടെ കാൽ ഒടിച്ചു എടുപ്പിക്കേണം എന്നു യെഹൂദന്മാർ പീലാത്തൊസിനോടു അപേക്ഷിച്ചു.
32 ആകയാൽ പടയാളികൾ വന്നു ഒന്നാമത്തവന്റെയും അവനോടുകൂടെ ക്രൂശിക്കപ്പെട്ട മറ്റെവന്റെയും കാൽ ഒടിച്ചു. അവർ യേശുവിന്റെ അടുക്കൽ വന്നു, അവൻ മരിച്ചുപോയി എന്നു കാൺകയാൽ അവന്റെ കാൽ ഒടിച്ചില്ല. എങ്കിലും പടയാളികളിൽ ഒരുത്തൻ കുന്തംകൊണ്ടു അവന്റെ വിലാപ്പുറത്തു കുത്തി; ഉടനെ രക്തവും വെള്ളവും പുറപ്പെട്ടു.
35 ഇതു കണ്ടവൻ സാക്ഷ്യം പറഞ്ഞിരിക്കുന്നു; അവന്റെ സാക്ഷ്യം സത്യം ആകുന്നു; നിങ്ങളും വിശ്വസിക്കേണ്ടതിന്നു താൻ സത്യം പറയുന്നു എന്നു അവൻ അറിയുന്നു.
36 “അവന്റെ ഒരു അസ്ഥിയും ഒടിഞ്ഞുപോകയില്ല” എന്നുള്ള തിരുവെഴുത്തു നിവൃത്തിയാകേണ്ടതിന്നു ഇതു സംഭവിച്ചു.
37 “അവർ കുത്തിയവങ്കലേക്കു നോക്കും” എന്നു മറ്റൊരു തിരുവെഴുത്തും പറയുന്നു.

 യോഹന്നാൻ 19:31-37 

റോമൻ പട്ടാളക്കാർ ഈസാ അൽ മസിഹിന്റെ വിലാപ്പുറത്ത് ഭാഗത്ത് കുന്തം തുളച്ചു കയറ്റിയത് യോഹന്നാൻ കണ്ടു. രക്തവും, വെള്ളവും വേർ പെട്ടു, അത് പ്രവാചകൻ ഹൃദയസ്തംഭനം മൂലം മരിച്ചു എന്ന് സൂചിപ്പിക്കുന്നു.

ഇൻജിൽ ആ ദിവസത്തെ ഒരു അവസാന സംഭവം രേഖപ്പെടുത്തുന്നു – അത് ശവസംസ്കാരമാണു.

57 സന്ധ്യയായപ്പോൾ അരിമഥ്യക്കാരനായ യോസേഫ് എന്ന ധനവാൻ താനും യേശുവിന്റെ ശിഷ്യനായിരിക്കയാൽ വന്നു,
58 പീലാത്തൊസിന്റെ അടുക്കൽ ചെന്നു യേശുവിന്റെ ശരീരം ചോദിച്ചു; പീലത്തൊസ് അതു ഏല്പിച്ചുകൊടുപ്പാൻ കല്പിച്ചു.
59 യോസേഫ് ശരീരം എടുത്തു നിർമ്മലശീലയിൽ പൊതിഞ്ഞു,
60 താൻ പാറയിൽ വെട്ടിച്ചിരുന്ന തന്റെ പുതിയ കല്ലറയിൽ വെച്ചു കല്ലറയുടെ വാതിൽക്കൽ ഒരു വലിയ കല്ലു ഉരുട്ടിവെച്ചിട്ടു പോയി.
61 കല്ലറെക്കു എതിരെ മഗ്ദലക്കാരത്തി മറിയയും മറ്റെ മറിയയും ഇരുന്നിരുന്നു.

 മത്തായി 27:57-61 

ദിവസം 6 – ദു:ഖ വെള്ളി

ജൂത കലണ്ടറിലെ ഓരോ ദിവസവും സൂര്യാസ്തമയത്തോടു കൂടിയാണു ആരംഭിക്കുന്നത്. ആ ആഴ്ചയുടെ ആറാം ദിവസം പ്രവാചകന് തന്റെ ശിഷ്യന്മാരുമായി അന്ത്യഅത്താഴം പങ്കിട്ടു കൊണ്ട് ആരംഭിച്ചു. ആ ദിവസത്തിന്റെ അവസാനം അദ്ദേഹത്തെ അറസ്റ്റ് ചെയ്യുകയും പല തവണ വിചാരണ ചെയ്യുകയും കുരിശിലേറ്റുകയും ഒരു കുന്തം കൊണ്ട് തുളച്ചു കയറ്റുകയും, അടക്കുകയും ചെയ്തു. ഈ ദിവസം പലപ്പോഴും ‘ഗുഡ് ഫ്രൈഡേ’ എന്നാണ് വിശേഷിപ്പിക്കുന്നത്. അത് ഒരു ചോദ്യം ഉയർത്തുന്നു: ഒരു പ്രവാചകനെ വഞ്ചിക്കുക, പീഡിപ്പിക്കുക, മരണം എന്നിവ നടന്ന ഒരു ദിവസം എങ്ങനെ ‘നല്ലത്’ ആണു എന്ന് വിശേഷിപ്പിക്കുവാൻ കഴിയും? എന്തുകൊണ്ട് ഗുഡ് ഫ്രൈഡേ, ഒരു ‘മോശം വെള്ളിയാഴ്ച’ അല്ല?

അടുത്ത ദിവസങ്ങളിൽ ഇൻജിലിലെ വിവരണങ്ങൾ  തുടരുക വഴി നാം അതിനുള്ള ഉത്തരം കണ്ടെത്തുവാൻ പോകുന്ന ഒരു വലിയ ചോദ്യമാണിത്. എന്നാൽ ഈ വെള്ളിയഴ്ച 1500 വർഷങ്ങൾക്കു മുമ്പ് ഈജിപ്തിൽ നിന്നും വിടുതൽ പ്രാപിക്കുവാൻ വേണ്ടി ഒരു ആടിനെ യഹൂദർ ബലികഴിച്ച അതേ പെസ്സഹാ ദിനത്തിൽ തന്നേ, ആണു ഈവെള്ളിയഴ്ച എന്ന വിശുദ്ധ ദിനം എന്നത് നാം ശ്രദ്ധിച്ചാൽ ഒരു സൂചന നമുക്ക് ഇതിനെക്കുറിച്ച് സമയ രേഖയിൽ  കാണുവാൻ കഴിയും.

ദിവസം 6 – വെള്ളിയാഴ്ച – തൌറാത്തിലെ നിയമങ്ങളെ അപേക്ഷിച്ച് ഈസാ അൽ മസിഹിന്റെ ജീവിതത്തിലെ അവസാന ആഴ്ച

മനുഷ്യരെക്കുറിച്ചുള്ള മിക്ക വിവരണങ്ങളും അവരുടെ മരണത്തോടെ അവസാനിക്കുന്നു, എന്നാൽ ഇഞ്ചീൽ ഇപ്പോഴും തുടരുന്നു, അതിനാൽ ഈ ദിവസം എന്തുകൊണ്ട് ഗുഡ് ഫ്രൈഡേ ആയി എന്ന് കരുതുന്നു  എന്ന് മനസ്സിലാക്കാൻ കഴിയും. അടുത്ത ദിവസം ശബ്ബത്ത് ആയിരുന്നു- ദിവസം 7.

എന്നാൽ ആദ്യം സൂറത് നിന്ന് അൽ ജുമുഅയിലേക്ക് മടങ്ങാം, നാം പഠിച്ച ആയത്ത് നമുക്ക് തുടർന്നു പരിശോധിക്കാം.

നബിയേ, ) പറയുക: തീര്‍ച്ചയായും ഏതൊരു മരണത്തില്‍ നിന്ന്‌ നിങ്ങള്‍ ഓടി അകലുന്നുവോ അത്‌ തീര്‍ച്ചയായും നിങ്ങളുമായി കണ്ടുമുട്ടുന്നതാണ്‌. പിന്നീട്‌ അദൃശ്യവും, ദൃശ്യവും അറിയുന്നവന്‍റെ അടുക്കലേക്ക്‌ നിങ്ങള്‍ മടക്കപ്പെടുകയും ചെയ്യും. അപ്പോള്‍ നിങ്ങള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതിനെ പറ്റി അവന്‍ നിങ്ങളെ വിവരമറിയിക്കുന്നതാണ്‌.

സത്യവിശ്വാസികളേ, വെള്ളിയാഴ്ച നമസ്കാരത്തിന്‌ വിളിക്കപ്പെട്ടാല്‍ അല്ലാഹുവെ പറ്റിയുള്ള സ്മരണയിലേക്ക്‌ നിങ്ങള്‍ വേഗത്തില്‍ വരികയും, വ്യാപാരം ഒഴിവാക്കുകയും ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം; നിങ്ങള്‍ കാര്യം മനസ്സിലാക്കുന്നുവെങ്കില്‍.

സൂറ 62 ജുമുഅ 8-9

സൂറത്  ജുമുഅ 6 ഉം  7ലും ഉള്ള  വെല്ലുവിളി ഏറ്റെടുത്ത ഈസ അൽ മസിഹ് മരണത്തിൽ നിന്ന് മരണത്തിൽ നിന്നും ഒളിച്ചോടുവാൻ ശ്രമിച്ചില്ല, എന്നാൽ പ്രാർത്ഥനയോടെ ഈ വലിയ പരീക്ഷണം അദ്ദേഹം നേരിട്ട്,  അദ്ദേഹം ദൈവത്തിൻറെ ‘സുഹൃത്താണെന്ന്’ തെളിയിച്ചു. അദ്ദേഹത്തിന്റെ ധീരതയുടെ സ്മരണയിൽ, വെള്ളിയാഴ്ച പള്ളിയിൽ നമസ്കാരത്തിനായി മാറ്റണമെന്ന് പിന്നീട് മുസ്ലീങ്ങളോട് കല്പിച്ചത് ഉചിതമല്ലേ? പ്രവാചകന്റെ സേവനം നാം മറക്കുവാൻ അല്ലാഹു ആഗ്രഹിക്കുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *