Skip to content

ഉയിർത്തെഴുന്നേൽപ്പ് ആദ്യ ഫലങ്ങൾ: താങ്കൾക്ക് ജീവൻ

  • by

സൂറ അർ-റദ് (സൂറ 13 – ഇടിമുഴക്കം) അവിശ്വാസികളിൽ നിന്നുള്ള ഒരു പൊതുവെല്ലുവിളി അല്ലെങ്കിൽ വിമർശനം വിവരിക്കുന്നു

നീ അത്ഭുതപ്പെടുന്നുവെങ്കില്‍ അവരുടെ ഈ വാക്കത്രെ അത്ഭുതകരമായിട്ടുള്ളത്‌. ഞങ്ങള്‍ മണ്ണായിക്കഴിഞ്ഞിട്ടോ? ഞങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെടുക തന്നെ ചെയ്യുമോ? അക്കൂട്ടരാണ്‌ തങ്ങളുടെ രക്ഷിതാവില്‍ അവിശ്വസിച്ചവര്‍. അക്കൂട്ടരാണ്‌ കഴുത്തുകളില്‍ വിലങ്ങുകളുള്ളവര്‍. അക്കുട്ടരാണ്‌ നരകാവകാശികള്‍. അവരതില്‍ നിത്യവാസികളായിരിക്കും

( നബിയെ പരിഹസിച്ചുകൊണ്ട്‌ ) സത്യനിഷേധികള്‍ പറയുന്നു: ഇവന്‍റെ രക്ഷിതാവിങ്കല്‍ നിന്ന്‌ ഇവന്‍റെ മേല്‍ എന്താണ്‌ ഒരു ദൃഷ്ടാന്തം ഇറക്കപ്പെടാത്തത്‌? ( നബിയേ, ) നീ ഒരു മുന്നറിയിപ്പുകാരന്‍ മാത്രമാകുന്നു. എല്ലാ ജനവിഭാഗത്തിനുമുണ്ട്‌ ഒരു മാര്‍ഗദര്‍ശി.

സൂറ അർ-റദ് 13:5,7

ഇത് രണ്ടു ഭാഗങ്ങളായാണു വരുന്നത്.  സൂറത്ത് റദ് 13:5,  ൽ അവിശ്വാസികൾ ഉയിർത്തെഴുന്നേൽപ്പ് എപ്പോഴെങ്കിലും സംഭവിക്കുമോ എന്ന് ചോദിക്കുന്നു. അവരുടെ കാഴ്ചപ്പാടിൽ, അത് മുമ്പൊരിക്കലും സംഭവിച്ചിട്ടില്ല, ഭാവിയിൽ അത് സംഭവിക്കുകയും ഇല്ല. പിന്നെ, ഒരു ഉയിർത്തെഴുന്നേൽപ്പ് സംഭവിക്കുമോ എന്ന് സാധൂകരിക്കാൻ ഒരു അത്ഭുത അടയാളം എന്തുകൊണ്ട് നല്കുന്നില്ല എന്ന് അവർ ചോദിക്കുന്നു. ഒരു യഥാർത്ഥ അർത്ഥത്തില്, “അത് തെളിയിക്കൂ” എന്ന് പറയുകയായിരുന്നു.

സൂറ അൽ-ഫുർഖാൻ (സൂറ 25 – സത്യാസത്യ വിവേചനം) അൽപ്പം വ്യത്യസ്തമായി ഈ വെല്ലുവിളിയെ കാണിക്കുന്നു.

ആ ചീത്ത മഴ വര്‍ഷിക്കപ്പെട്ട നാട്ടിലൂടെ ഇവര്‍ കടന്നുവന്നിട്ടുണ്ടല്ലോ. അപ്പോള്‍ ഇവരത്‌ കണ്ടിരുന്നില്ലേ? അല്ല, ഇവര്‍ ഉയിര്‍ത്തെഴുന്നേല്‍പ്‌ പ്രതീക്ഷിക്കാത്തവരാകുന്നു.

നിന്നെ അവര്‍ കാണുമ്പോള്‍ നിന്നെ ഒരു പരിഹാസപാത്രമാക്കിക്കൊണ്ട്‌, അല്ലാഹു ദൂതനാ നിയോഗിച്ചിരിക്കുന്നത്‌ ഇവനെയാണോ? എന്ന്‌ ചോദിക്കുക മാത്രമായിരിക്കും അവര്‍ ചെയ്യുന്നത്‌.

സൂറ അൽ-ഫുർഖാൻ 25:40-41

വരാനിരിക്കുന്ന ഉയിർത്തെഴുന്നേൽപ്പിനെ യും പ്രവാചകനെയും അ.സ നെയും  ഭയപ്പെടേണ്ടതില്ല.    അവർ ഉയിർത്തെഴുന്നേൽപ്പ്    കാണിക്കാൻ ആവശ്യപ്പെടുന്നു.

സൂറ ഫുർഖാൻ അല്ലാഹു എങ്ങിനെയാണു അവിശ്വാസികളെ കാണുന്നത് എന്ന് വെളിപ്പെടുത്തുന്നു..

അവന്ന്‌ പുറമെ പല ദൈവങ്ങളേയും അവര്‍ സ്വീകരിച്ചിരിക്കുന്നു. അവര്‍ ( ദൈവങ്ങള്‍ ) യാതൊന്നും സൃഷ്ടിക്കുന്നില്ല. അവര്‍ തന്നെയും സൃഷ്ടിക്കപ്പെടുകയാകുന്നു. തങ്ങള്‍ക്ക്‌ തന്നെ ഉപദ്രവമോ ഉപകാരമോ അവര്‍ അധീനപ്പെടുത്തുന്നുമില്ല. മരണത്തെയോ ജീവിതത്തെയോ ഉയിര്‍ത്തെഴുന്നേല്‍പിനെയോ അവര്‍ അധീനപ്പെടുത്തുന്നില്ല.

സൂറ അൽ-ഫുർഖാൻ 25:3

ആളുകൾ പലപ്പോഴും വ്യാജ ദൈവങ്ങളെ സ്വീകരിക്കാറുണ്ട് എന്ന് സൂറ അൽ ഫുർഖാൻ വെളിപ്പെടുത്തുന്നു. സത്യത്തിൽ ഒരു വ്യക്തിക്ക് വ്യാജദൈവത്തെ  എങ്ങനെ സത്യ ദൈവത്തിൽ നിന്നും വേർതിരിച്ച് അറിയുവാൻ കഴിയും? അതിനുള്ള  ഉത്തരം  ഈ ആയത് നൽകുന്നു. വ്യാജദൈവങ്ങൾക്ക് ‘മരണത്തെയോ ജീവനെയോ പുനരുത്ഥാനത്തെയോ നിയന്ത്രിക്കാൻ കഴിയില്ല’. ഒരു ഉയിർത്തെഴുന്നേൽപ് നിയന്ത്രിക്കുന്നത്. ഈ ഒരു വസ്തുത സത്യവും വ്യാജവും തമ്മിൽ വേർ തിരിക്കുന്നു.

സത്യനിഷേധികൾക്ക് അല്ലാഹുവെയും അവന്റെ ദൂതന്മാരെയും വെല്ലുവിളിക്കുന്നത് അവഗണിക്കാൻ കഴിയുന്നതിനെ (ഭയഭക്തിയോടെ) തെളിയിക്കാൻ വേണ്ടിയാണോ ഈ വെല്ലുവിളി നൽകപ്പെട്ടത്, അതോ സത്യനിഷേധികൾക്ക് അല്ലാഹുവിന്റെ താക്കീത് നൽകപ്പെടുന്നപക്ഷം അസത്യത്തെ അല്ല സത്യത്തെ ആരാധിക്കുവാനും വേണ്ടിയാണൊ, ഏതായാലും അതിനുള്ള അളവു കോൽ ഒന്നു തന്നെയാണു- ഉയിർത്തെഴുന്നേൽപ്പ്.

ഉയിർത്തെഴുന്നേൽപിന് ആത്യന്തികമായ അധികാരവും ശക്തിയും ആവശ്യമാണ്. പ്രവാചകൻമാരായ ഇബ്രാഹിം അ.സ, മൂസ അ.സ, ദാവൂദ് അ.സ, മുഹമ്മദ് അ.സ എന്നിവർ – അവർ മഹാന്മാർ ആയിരുന്നു എങ്കിലും- മരണത്തിൻറെ മേൽ ഉയിർത്തെഴുന്നേൽപ്പ് നടത്തിയില്ല. ഐൻസ്റ്റൈൻ, ന്യൂട്ടൻ, സുലൈമാൻ എന്നീ  ഏറ്റവും ബുദ്ധിമാനായ വ്യക്തികൾ- അവർക്കും അത് സാധിച്ചിട്ടില്ല.  . ഗ്രീക്ക്, റോമൻ, ബൈസന്റൈൻ, ഉമയ്യദ്, അബ്ബാസിദ്, മ്ലൂക്ക്, ഓട്ടമൻ സാമ്രാജ്യങ്ങൾ ഉൾപ്പെടെ ഏതെങ്കിലും സിംഹാസനത്തിൽ ഭരിച്ച ഒരു ചക്രവർത്തിയും മരണത്തെ അതിജീവിച്ച് പുനരുത്ഥാനം നേടിയിട്ടില്ല. ഇതാണു ആത്യന്തിക മായ വെല്ലുവിളി. ഈ വെല്ലുവിളിയാണ് ഇസ അൽ മസിഹ് അ.സ അഭിമുഖീകരിക്കാൻ തീരുമാനിച്ചത്.

ഞായറാഴ്ച പുലർച്ചയാണ് അദ്ദേഹം തന്റെ വിജയം കൈവരിച്ചത്. പ്രഭാതത്തിൽ മരണത്തമേൽ അദ്ദേഹം നേടിയ വിജയം താങ്കൾക്കും എനിക്കും ഒരു വിജയമായിരുന്നു. ഈ ലോകത്തിലെ കുസൃതികൾ കൊണ്ട് ഇനി നമുക്ക് തടവിൽ കഴിയേണ്ട ആവശ്യമില്ല. സൂറ അൽ-ഫലാഖ് (സൂറ 113 – പ്രഭാതം) അഭ്യർത്ഥിക്കുന്നതുപോലെ

പറയുക: പുലരിയുടെ രക്ഷിതാവിനോട്‌ ഞാന്‍ ശരണം തേടുന്നു.

അവന്‍ സൃഷ്ടിച്ചുട്ടുള്ളവയുടെ കെടുതിയില്‍ നിന്ന്‌.

ഇരുളടയുമ്പോഴുള്ള രാത്രിയുടെ കെടുതിയില്‍നിന്നും.

സൂറ ഫലഖ് 113:1-3

തൌറാത്തിന്റെ ആദ്യഫലോത്സവത്തിൽ ഈ പ്രത്യേക പ്രഭാതം നൂറുവർഷം മുമ്പ് പ്രവചിച്ചത് എങ്ങനെയെന്നും, നാഥൻ നമ്മെ ഈ ലോകവിപത്തുകളിൽ നിന്ന് എങ്ങിനെയാണു രക്ഷപ്പെടുത്തിയിരിക്കുന്നത് എന്നും ഇവിടെ നമുക്ക് കാണാം.

ഈസാ മസീഹും തൗറാത്തിലെ ഉൽസവങ്ങളും

പ്രവാചകൻ ഈസാ മസിഹിന്റെ അവസാന ആഴ്ചയിലെ  ദൈനംദിന സംഭവങ്ങൾ ഇഞ്ചീലിൽ രേഖപ്പെടുത്തിയിട്ടുള്ളത് നാം  ശ്രദ്ധാപൂർവം പഠിച്ചു. ആ ആഴ്ചയുടെ അവസാനം  യഹൂദരുടെ വിശുദ്ധ ഉത്സവമായ പെസ്സഹാ ദിനത്തിൽ ദിനത്തിൽ അദ്ദേഹം കുരിശിലേറ്റപ്പെട്ടു.  പിന്നെ, അവൻ ആഴ്ചയുടെ ഏഴാം ദിവസമായ ശബ്ബത്തിൽ മരണമാകുന്ന വിശ്രമം അനുഭവിച്ചു. തൌറാത്തിൽ പ്രവാചകൻ മൂസ (അ.സ) മുഖേന ഈ പുണ്യദിനങ്ങൾ അല്ലാഹു വളരെ മുമ്പുതന്നെ സ്ഥാപിച്ചിരുന്നു. ആ നിർദ്ദേശങ്ങൾ നമുക്ക് ഇവിടെ വായിക്കാം:

ഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
നീ യിസ്രായേൽമക്കളോടു പറയേണ്ടതു: എന്റെ ഉത്സവങ്ങൾ, വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:
ആറു ദിവസം വേല ചെയ്യേണം; ഏഴാം ദിവസം വിശുദ്ധസഭായോഗം കൂടേണ്ടുന്ന സ്വസ്ഥതെക്കുള്ള ശബ്ബത്ത്. അന്നു ഒരു വേലയും ചെയ്യരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും അതു യഹോവയുടെ ശബ്ബത്ത് ആകുന്നു.
അതതു കാലത്തു വിശുദ്ധസഭായോഗം വിളിച്ചുകൂട്ടേണ്ടുന്ന യഹോവയുടെ ഉത്സവങ്ങൾ ആവിതു:
ഒന്നാംമാസം പതിന്നാലം തിയ്യതി സന്ധ്യാസമയത്തു യഹോവയുടെ പെസഹ.

 ലേവ്യ 23:1-5 

പ്രവാചകൻ ഈസാ അൽ മസിഹിന്റെ ക്രൂശീകരണവും വിശ്രമവും സമയ രേഖയിൽ കാണിച്ചിരിക്കുന്നതു പോലെ  കൃത്യമായി 1500 വർഷം മുമ്പ് നിശ്ചയിച്ചിട്ടുള്ള   വിശുദ്ധ ഉത്സവങ്ങൾ നടക്കുന്നതിനിടയിൽ നടന്നു എന്നത് കൗതുകകരമായ ഒന്നല്ലെ? ഇതെന്തുകൊണ്ടാണു? ഓരോ ദിവസവും പരസ്പരം അഭിവാദ്യം ചെയ്യുന്നു എന്നത് നമ്മുടെ എല്ലാവരുടെയും ചോദ്യത്തിന് ഉത്തരം നൽകും.

പ്രവാചകൻ ഈസാ മസിഹിന്റെ ശബ്ബത്ത് വിശ്രമം എന്ന മരണം

പ്രവാചകൻ ഇസാ അൽ മസിഹും തൌറാത്തിന്റെ ഉത്സവങ്ങളും തമ്മിലുള്ള ഈ ഏകോപനം തുടരുന്നു. മുകളിൽ തൌറാത്തിൽ നിന്നുള്ള പാരായണം ആദ്യ രണ്ടു ഉത്സവങ്ങളെക്കുറിച്ച് മാത്രമാണ് കാണിക്കുന്നത്. അടുത്ത ഉത്സവത്തെ ‘ആദ്യ ഫലങ്ങൾ’ എന്നു വിളിച്ചു, തൌറാത്ത് ഈ അതിനെക്കുറിച്ച് നിർദ്ദേശങ്ങൾ നൽകി.

യഹോവ പിന്നെയും മോശെയോടു അരുളിച്ചെയ്തതു:
10 നീ യിസ്രായേൽമക്കളോടു പറയേണ്ടതു എന്തെന്നാൽ: ഞാൻ നിങ്ങൾക്കു തരുന്ന ദേശത്തു നിങ്ങൾ എത്തിയശേഷം അതിലെ വിളവെടുക്കുമ്പോൾ നിങ്ങളുടെ കൊയ്ത്തിലെ ആദ്യത്തെ കറ്റ പുരോഹിതന്റെ അടുക്കൽ കൊണ്ടുവരേണം.
11 നിങ്ങൾക്കു പ്രസാദം ലഭിക്കേണ്ടതിന്നു അവൻ ആ കറ്റ യഹോവയുടെ സന്നിധിയിൽ നീരാജനം ചെയ്യേണം. ശബ്ബത്തിന്റെ പിറ്റെന്നാൾ പുരോഹിതൻ അതു നീരാജനം ചെയ്യേണം.
12 കറ്റ നീരാജനം ചെയ്യുന്ന ദിവസം നിങ്ങൾ യഹോവെക്കു ഹോമയാഗമായി ഒരു വയസ്സു പ്രായമുള്ള ഊനമില്ലാത്ത ഒരു ആണാട്ടിൻ കുട്ടിയെ അർപ്പിക്കേണം.
13 അതിന്റെ ഭോജനയാഗം എണ്ണ ചേർത്ത രണ്ടിടങ്ങഴി നേരിയ മാവു ആയിരിക്കേണം; അതു യഹോവെക്കു സൌരഭ്യവാസനയായുള്ള ദഹനയാഗം; അതിന്റെ പാനീയയാഗം ഒരു നാഴി വീഞ്ഞു ആയിരിക്കേണം.
14 നിങ്ങളുടെ ദൈവത്തിന്നു വഴിപാടു കൊണ്ടുവരുന്ന ദിവസംവരെ നിങ്ങൾ അപ്പമാകട്ടെ മലരാകട്ടെ കതിരാകട്ടെ തിന്നരുതു; നിങ്ങളുടെ സകലവാസസ്ഥലങ്ങളിലും ഇതു തലമുറതലമുറയായി നിങ്ങൾക്കു എന്നേക്കുമുള്ള ചട്ടം ആയിരിക്കേണം.

 ലേവ്യ 23:9-11,14 

അതുകൊണ്ട്  ‘ശബത്ത് നാളിന്റെ’  ശേഷമുള്ള ദിവസമാകുന്ന പെസ്സഹാ ദിനം ഒരു അവധി ദിവസം ആയിരുന്നു.  എല്ലാ വർഷവും ഈ ദിവസം മഹാപുരോഹിതൻ വിശുദ്ധ ക്ഷേത്രത്തിൽ പ്രവേശിച്ച്, വസന്തത്തിലെ ആദ്യത്തെ ധാന്യവിളവെടുപ്പ് കർത്താവിന്റെ മുൻപിൽ നീരാജനം ചെയ്തു. ശൈത്യകാലം കഴിഞ്ഞ് പുതിയ ജീവിതത്തിന്റെ തുടക്കത്തെയാണ് ഇത് സൂചിപ്പിക്കുന്നത്, ജനങ്ങൾ ക്ക് ഭക്ഷണം കഴിക്കാനും തൃപ്തിപ്പെടുവാനും വേണ്ടി ധാരാളം വിളവെടുക്കുവാൻ വേണ്ടി പ്രതീക്ഷയോടെ കാത്തിരിക്കുന്നു.

ഈസാ അൽ മസിഹ് അ.സ മരണം മൂലം വിശ്രമിച്ച, ശബബത്തിന്റെ പിറ്റേന്ന് ഇതേ ദിവസം തന്നെ, നിസാൻ 16-ന് അതായത് ഞായറാഴ്ച ഒരു പുതിയ ആഴ്ചയുടെ ആരംഭം ആയിരുന്നു അത്.  പുതിയ ജീവിതത്തിന്റെ ആദ്യഫലം നൽകാൻ മഹാപുരോഹിതന് ക്ഷേത്രത്തിൽ പോയ അതേ ദിവസം തന്നെ ഞെട്ടിക്കുന്ന സംഭവങ്ങളാണ് ഇഞ്ച്ജീൽ രേഖപ്പെടുത്തുന്നത്. ഇഞ്ചീലിലെ വിവരണങ്ങൾ ഇതാ:

ഈസാ അൽ മസിഹ് മരണത്തിൽ നിന്നും ഉയിർത്തെഴുന്നേൽക്കുന്നു

  വർ ഒരുക്കിയ സുഗന്ധവർഗ്ഗം എടുത്തു ആഴ്ചവട്ടത്തിന്റെ ഒന്നാം ദിവസം അതികാലത്തു കല്ലറെക്കൽ എത്തി,
കല്ലറയിൽ നിന്നു കല്ലു ഉരുട്ടിക്കളഞ്ഞതായി കണ്ടു.
അകത്തു കടന്നാറെ കർത്താവായ യേശുവിന്റെ ശരീരം കണ്ടില്ല.
അതിനെക്കുറിച്ചു അവർ ചഞ്ചലിച്ചിരിക്കുമ്പോൾ മിന്നുന്ന വസ്ത്രം ധരിച്ച രണ്ടു പുരുഷാന്മാർ അരികെ നില്ക്കുന്നതു കണ്ടു.
ഭയപ്പെട്ടു മുഖം കുനിച്ചു നില്ക്കുമ്പോൾ അവർ അവരോടു: നിങ്ങൾ ജീവനുള്ളവനെ മരിച്ചവരുടെ ഇടയിൽ അന്വേഷിക്കുന്നതു എന്തു?
അവൻ ഇവിടെ ഇല്ല ഉയിർത്തെഴുന്നേറ്റിരിക്കുന്നു;
മുമ്പെ ഗലീലയിൽ ഇരിക്കുമ്പോൾ തന്നേ അവൻ നിങ്ങളോടു: മനുഷ്യപുത്രനെ പാപികളായ മനുഷ്യരുടെ കയ്യിൽ ഏല്പിച്ചു ക്രൂശിക്കയും അവൻ മൂന്നാം നാൾ ഉയിർത്തെഴുന്നേൽക്കയും വേണം എന്നു പറഞ്ഞതു ഓർത്തുകൊൾവിൻ എന്നു പറഞ്ഞു
അവർ അവന്റെ വാക്കു ഓർത്തു,
കല്ലറ വിട്ടു മടങ്ങിപ്പോയി പതിനൊരുവർ മുതലായ എല്ലാവരോടും ഇതു ഒക്കെയും അറിയിച്ചു.
10 അവർ ആരെന്നാൽ മഗ്ദലക്കാരത്തി മറിയ, യോഹന്നാ, യാക്കോബിന്റെ അമ്മ മറിയ എന്നവർ തന്നേ. അവരോടുകൂടെയുള്ള മറ്റു സ്ത്രീകളും അതു അപ്പൊസ്തലന്മാരോടു പറഞ്ഞു.
11 ഈ വാക്കു അവർക്കു വെറും കഥപോലെ തോന്നി; അവരെ വിശ്വസിച്ചില്ല.
12 (എന്നാൽ പത്രൊസ് എഴുന്നേറ്റു കല്ലറെക്കൽ ഓടിച്ചെന്നു കുനിഞ്ഞു നോക്കി, തുണി മാത്രം കണ്ടു, സംഭവിച്ചതെന്തെന്നു ആശ്ചര്യപ്പെട്ടു മടങ്ങിപ്പോന്നു.)
13 അന്നു തന്നേ അവരിൽ രണ്ടുപേർ യെരൂശലേമിൽനിന്നു ഏഴു നാഴിക ദൂരമുള്ള എമ്മവുസ്സ് എന്ന ഗ്രാമത്തിലേക്കു പോകയിൽ
14 ഈ സംഭവിച്ചതിനെക്കുറിച്ചു ഒക്കെയും തമ്മിൽ സംസാരിച്ചുകൊണ്ടിരുന്നു.
15 സംസാരിച്ചും തർക്കിച്ചും കൊണ്ടിരിക്കുമ്പോൾ യേശു താനും അടുത്തുചെന്നു അവരോടു ചേർന്നു നടന്നു.
16 അവനെ അറിയാതവണ്ണം അവരുടെ കണ്ണു നിരോധിച്ചിരുന്നു.
17 അവൻ അവരോടു: “നിങ്ങൾ വഴിനടന്നു തമ്മിൽ വാദിക്കുന്ന ഈ കാര്യം എന്തു” എന്നു ചോദിച്ചു; അവർ വാടിയ മുഖത്തോടെ നിന്നു.
18 ക്ളെയൊപ്പാവു എന്നു പേരുള്ളവൻ; യെരൂശലേമിലെ പരദേശികളിൽ നീ മാത്രം ഈ നാളുകളിൽ അവിടെ സംഭവിച്ച കാര്യം അറിയാതിരിക്കുന്നുവോ എന്നു ഉത്തരം പറഞ്ഞു.
19 “ഏതു” എന്നു അവൻ അവരോടു ചോദിച്ചതിന്നു അവർ അവനോടു പറഞ്ഞതു: ദൈവത്തിന്നും സകലജനത്തിനും മുമ്പാകെ പ്രവൃത്തിയിലും വാക്കിലും ശക്തിയുള്ള പ്രവാചകനായിരുന്ന നസറായനായ യേശുവിനെക്കുറിച്ചുള്ളതു തന്നേ.
20 നമ്മുടെ മഹാപുരോഹിതന്മാരും പ്രമാണികളും അവനെ മരണവിധിക്കു ഏല്പിച്ചു ക്രൂശിച്ചു.
21 ഞങ്ങളോ അവൻ യിസ്രായേലിനെ വീണ്ടെടുപ്പാനുള്ളവൻ എന്നു ആശിച്ചിരുന്നു; അത്രയുമല്ല, ഇതു സംഭവിച്ചിട്ടു ഇന്നു മൂന്നാം നാൾ ആകുന്നു.
22 ഞങ്ങളുടെ കൂട്ടത്തിൽ ചില സ്ത്രീകൾ രാവിലെ കല്ലറെക്കൽ പോയി
23 അവന്റെ ശരീരം കാണാതെ മടങ്ങിവന്നു അവൻ ജീവിച്ചിരിക്കുന്നു എന്നു പറഞ്ഞ ദൂതന്മാരുടെ ദർശനം കണ്ടു എന്നു പറഞ്ഞു ഞങ്ങളെ ഭ്രമിപ്പിച്ചു.
24 ഞങ്ങളുടെ കൂട്ടത്തിൽ ചിലർ കല്ലറക്കൽ ചെന്നു സ്ത്രീകൾ പറഞ്ഞതുപോലെ തന്നേ കണ്ടു; അവനെ കണ്ടില്ലതാനും.
25 അവൻ അവരോടു: “അയ്യോ, ബുദ്ധിഹീനരേ, പ്രവാചകന്മാർ പറഞ്ഞിരിക്കുന്നതു എല്ലാം വിശ്വസിക്കാത്ത മന്ദബുദ്ധികളേ,
26 ക്രിസ്തു ഇങ്ങനെ കഷ്ടം അനുഭവിച്ചിട്ടു തന്റെ മഹത്വത്തിൽ കടക്കേണ്ടതല്ലയോ ” എന്നു പറഞ്ഞു.
27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.
28 അവർ പോകുന്ന ഗ്രാമത്തോടു അടുത്തപ്പോൾ അവൻ മുമ്പോട്ടു പോകുന്ന ഭാവം കാണിച്ചു.
29 അവരോ: ഞങ്ങളോടുകൂടെ പാർക്കുക; നേരം വൈകി അസ്തമിപ്പാറായല്ലോ എന്നു പറഞ്ഞു അവനെ നിർബന്ധിച്ചു; അവൻ അവരോടുകൂടെ പാർപ്പാൻ ചെന്നു.
30 അവരുമായി ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ അവൻ അപ്പം എടുത്തു അനുഗ്രഹിച്ചു നുറുക്കി അവർക്കു കൊടുത്തു.
31 ഉടനെ അവരുടെ കണ്ണു തുറന്നു അവർ അവനെ അറിഞ്ഞു; അവൻ അവർക്കു അപ്രത്യക്ഷനായി
32 അവൻ വഴിയിൽ നമ്മോടു സംസാരിച്ചു തിരുവെഴുത്തുകളെ തെളിയിക്കുമ്പോൾ നമ്മുടെ ഹൃദയം നമ്മുടെ ഉള്ളിൽ കത്തിക്കൊണ്ടിരുന്നില്ലയോ എന്നു അവർ തമ്മിൽ പറഞ്ഞു.
33 ആ നാഴികയിൽ തന്നേ അവർ എഴുന്നേറ്റു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
34 കർത്താവു വാസ്തവമായി ഉയിർത്തെഴുന്നേറ്റു ശിമോന്നു പ്രത്യക്ഷനായി എന്നു കൂടിയിരുന്നു പറയുന്ന പതിനൊരുവരെയും കൂടെയുള്ളവരെയും കണ്ടു.
35 വഴിയിൽ സംഭവിച്ചതും അവൻ അപ്പം നുറുക്കുകയിൽ തങ്ങൾക്കു അറിയായ്‍വന്നതും അവർ വിവരിച്ചു പറഞ്ഞു.
36 ഇങ്ങനെ അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ അവരുടെ നടുവിൽ നിന്നു: (“നിങ്ങൾക്കു സമാധാനം എന്നു പറഞ്ഞു”.)
37 അവർ ഞെട്ടി ഭയപ്പെട്ടു; ഒരു ഭൂതത്തെ കാണുന്നു എന്നു അവർക്കു തോന്നി.
38 അവൻ അവരോടു “നിങ്ങൾ കലങ്ങുന്നതു എന്തു? നിങ്ങളുടെ ഹൃദയത്തിൽ സംശയം പൊങ്ങുന്നതും എന്തു?
39 ഞാൻ തന്നെ ആകുന്നു എന്നു എന്റെ കയ്യും കാലും നോക്കി അറിവിൻ; എന്നെ തൊട്ടുനോക്കുവിൻ; എന്നിൽ കാണുന്നതുപോലെ ഭൂതത്തിന്നു മാംസവും അസ്ഥിയും ഇല്ലല്ലോ ”എന്നു പറഞ്ഞു.
40 (ഇങ്ങനെ പറഞ്ഞിട്ടു അവൻ കയ്യും കാലും അവരെ കാണിച്ചു.)
41 അവർ സന്തോഷത്താൽ വിശ്വസിക്കാതെ അതിശയിച്ചു നില്ക്കുമ്പോൾ അവരോടു: “തിന്നുവാൻ വല്ലതും ഇവിടെ നിങ്ങളുടെ പക്കൽ ഉണ്ടോ ” എന്നു ചോദിച്ചു.
42 അവർ ഒരു ഖണ്ഡം വറുത്ത മീനും (തേൻ കട്ടയും) അവന്നു കൊടുത്തു.
43 അതു അവൻ വാങ്ങി അവർ കാൺകെ തിന്നു.
44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.
46 ക്രിസ്തു കഷ്ടം അനുഭവിക്കയും മൂന്നാം നാൾ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേൽക്കയും
47 അവന്റെ നാമത്തിൽ മാനസാന്തരവും പാപമോചനവും യെരൂശലേമിൽ തുടങ്ങി സകലജാതികളിലും പ്രസംഗിക്കയും വേണം എന്നിങ്ങനെ എഴുതിയിരിക്കുന്നു.
48 ഇതിന്നു നിങ്ങൾ സാക്ഷികൾ ആകുന്നു.

 ലൂക്കോസ് 24:1-48 

ഈസാ അൽ മസിഹിന്റെ വിജയം

പ്രവാചകൻ ഈസ അൽ മസിഹ് അ.സ എന്ന പ്രവാചകൻ ‘ആദ്യ ഫലത്തിന്റെ’ വിശുദ്ധ ദിനത്തിൽ തന്റെ ശത്രുക്കളും കൂട്ടാളികളും വിശ്വസിക്കാതിരുന്ന മഹത്തായ വിജയം നേടി – അവൻ മരണത്തെ ജയിച്ച് ജീവിതത്തിലേക്ക് മടങ്ങി വന്നു. ഇഞ്ചീൽ അത് വിശദീകരിക്കുന്നത് ഇങ്ങനെയാണു:

54 ഈ ദ്രവത്വമുള്ളതു അദ്രവത്വത്തെയും ഈ മർത്യമായതു അമർത്യത്വത്തെയും ധരിക്കുമ്പോൾ “മരണം നീങ്ങി ജയം വന്നിരിക്കുന്നു” എന്നു എഴുതിയ വചനം നിവൃത്തിയാകും.
55 ഹേ മരണമേ, നിന്റെ ജയം എവിടെ? ഹേ മരണമേ, നിന്റെ വിഷമുള്ളു എവിടെ?
56 മരണത്തിന്റെ വിഷമുള്ളു പാപം; പാപത്തിന്റെ ശക്തിയോ ന്യായപ്രമാണം.

 1 കൊരിന്ത്യർ15:54-56 

എന്നാല് ഇത് പ്രവാചകന്റെ മാത്രം വിജയമായിരുന്നില്ല. ഇത് താങ്കൾക്കും എനിക്കും ഉള്ള ഒരു വിജയമാണ്, അത് നമുക്ക് ഉറപ്പ് തന്നത് ആദ്യഫല പെരുന്നാൾ സമയത്ത് ആണു. ഇഞ്ചീൽ ഇങ്ങനെ വിശദീകരിക്കുന്നു:

20 എന്നാൽ ക്രിസ്തു നിദ്രകൊണ്ടവരിൽ ആദ്യഫലമായി മരിച്ചവരുടെ ഇടയിൽനിന്നു ഉയിർത്തിരിക്കുന്നു.
21 മനുഷ്യൻ മൂലം മരണം ഉണ്ടാകയാൽ മരിച്ചവരുടെ പുനരുത്ഥാനവും മനുഷ്യൻ മൂലം ഉണ്ടായി.
22 ആദാമിൽ എല്ലാവരും മരിക്കുന്നതുപോലെ ക്രിസ്തുവിൽ എല്ലാവരും ജീവിക്കപ്പെടും.
23 ഓരോരുത്തനും താന്താന്റെ നിരയിലത്രേ; ആദ്യഫലം ക്രിസ്തു; പിന്നെ ക്രിസ്തുവിന്നുള്ളവർ അവന്റെ വരവിങ്കൽ;
24 പിന്നെ അവസാനം; അന്നു അവൻ എല്ലാവാഴ്ചെക്കും അധികാരത്തിന്നും ശക്തിക്കും നീക്കം വരുത്തീട്ടു രാജ്യം പിതാവായ ദൈവത്തെ ഏല്പിക്കും.
25 അവൻ സകലശത്രുക്കളെയും കാൽക്കീഴാക്കുവോളം വാഴേണ്ടതാകുന്നു.
26 ഒടുക്കത്തെ ശത്രുവായിട്ടു മരണം നീങ്ങിപ്പോകും.

 1 കൊരിന്ത്യർ15:20-26 

ആദ്യ ഫല  ഉത്സവത്തിന്റെ അതേ ദിവസം തന്നെ പ്രവാചകൻ ഉയിർത്തെഴുന്നേറ്റത് കൊണ്ട് നമുക്ക് അറിയുവാൻ കഴിയുന്നത് നമുക്കും മരണത്തിൽ നിന്നുമുള്ള ഉയിർത്തെഴുന്നേൽപ്പിൽ പങ്കാളികൾ ആകുവാൻ കഴിയും എന്നതാണു. വസന്തത്തിൽ വലിയ വിളവെടുപ്പു പ്രതീക്ഷിച്ച് അതായത് ഒരു പുതിയ ജീവൻ  പ്രതീക്ഷിച്ച് നടത്തുന്ന  ഒരു ഉത്സവമായിരുന്നു ആദ്യ ഫല ഉൽസവം, അതു പോലെ ഇഞ്ചീൽ നമ്മോടു പറയുന്നത് ഈസ അൽ മസിഹിന്റെ ഉയിർത്തെഴുന്നേൽപ്പ് പിന്നീട് വരുന്ന അവനുള്ളവരുടെ ഒരു വലിയ കൂട്ടത്തിന്റെ ഉയിർത്തെഴുന്നേൽപ്പിനെ പ്രതീക്ഷിച്ച് ആണു എന്ന് പ്രത്യാശയോടെ പറയുന്നു. മരണം ഈ ലോകത്തിൽ വന്നത് ആദത്തിന്റെ പേരിലാണെന്ന് തൌറാത്തും ഖുർആനും വിശദീകരിക്കുന്നു. അതിനു സമാന്തരമായി ഉയിർത്തെഴുന്നേൽപ്പ് ജീവിതം ഈസാ അൽ മസിഹിലൂടെ യാണ് വരുന്നത് എന്ന് ഇഞ്ചീൽ പറയുന്നു. നാം എല്ലാവരും പങ്കെടുക്കുവാൻ ക്ഷണിക്കപ്പെട്ട പുതിയ ജീവിതത്തിന്റെ ആദ്യ ഫലം അദ്ദേഹം തന്നെയാണ്.

ഈസ്റ്റർ: ആ ഞായറാഴ്ച ഉയിർത്തെഴുന്നേൽപ്പ് ആഘോഷിക്കുന്നു

ഇന്ന് ഈസ അൽ മസിഹിന്റെ ഉയിർത്തെഴുന്നേൽപ്പ് ഈസ്റ്റർ എന്നും അദ്ദേഹം ഉയിർത്തെഴുന്നേറ്റ ഞായറാഴ്ച ഈസ്റ്റർ ഞായറാഴ്ച എന്നും അറിയപ്പെടുന്നു. എന്നാൽ ഈ വാക്കുകൾ നൂറുകണക്കിന് വർഷങ്ങൾക്കു ശേഷമാണ് ഉപയോഗത്തിൽ വന്നത്. ഈ നിർദ്ദിഷ്ട വാക്കുകൾക്ക് പ്രാധാന്യമില്ല. പ്രവാചകന്റെ ഉയിർത്തെഴുന്നേൽപ്പും, നൂറു വർഷം മുമ്പ് പ്രവാചകൻ മൂസായുടെ കാലത്ത് ആരംഭിച്ച ആദ്യ ഫല ഉത്സവത്തിന്റെ ഫലവും, താങ്കൾക്കും എനിക്കും അവ കൊണ്ട എന്താണ് അർത്ഥമാക്കുന്നത് എന്നതിനാണു പ്രാധാന്യം.

ഈ പുതിയ ആഴ്ചയുടെ ഞായറാഴ്ചത്തെ സമയരേഖയിൽ ഇത് കാണുന്നു:

ഈസ അൽ മസിഹ് ആദ്യ ഫലദിവസം മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നു – മരണത്തിൽ നിന്നും പുതിയ ജീവിതം താങ്കൾക്കും എനിക്കും വാഗ്ദാനം നൽകപ്പെട്ടിരിക്കുന്നു.

‘നല്ല വെള്ളിയാഴ്ച’യെക്കുറിച്ചുള്ള മറുപടി

ഗുഡ് ഫ്രൈഡേയെക്കുറിച്ചുള്ള ചോദ്യത്തിനു ഉത്തരവൗം ഇതു തന്നെയാണു.  ഇഞ്ചീൽ വിശദീകരിക്കുന്നത് ഇങ്ങനെയാണു:

എങ്കിലും ദൈവകൃപയാൽ എല്ലാവർക്കും വേണ്ടി മരണം ആസ്വദിപ്പാൻ ദൂതന്മാരിലും അല്പം ഒരു താഴ്ചവന്നവനായ യേശു മരണം അനുഭവിച്ചതുകൊണ്ടു അവനെ മഹത്വവും ബഹുമാനവും അണിഞ്ഞവനായി നാം കാണുന്നു.

 എബ്രായർ 2:9 

നല്ല വെള്ളിയിൽ അദ്ദേഹം ‘മരണം രുചിച്ചപ്പോൾ’, താങ്കൾക്കും, എനിക്കും ‘എല്ലാവർക്കും’ വേണ്ടിയാണു അങ്ങനെ ചെയ്തത്. നല്ല വെള്ളിയ്ക്ക് അതിന്റെ പേര് ഉണ്ട്, കാരണം അത് നമുക്ക് നല്ലതായിരുന്നു. ആദ്യ ഫലഉൽസവത്തിൽ അദ്ദേഹം ഉയിർത്തെഴുന്നെൽക്കുമ്പോൾ അദ്ദേഹം എല്ലാവർക്കും പുതുജീവൻ നൽകുന്നു.

ഖുർആനിലെ ഈസാ അൽ മസിഹിന്റെ ഉയിർത്തെഴുന്നേല്പും സമാധാനവും

വളരെ കുറച്ച് വിശദാംശങ്ങളാണു നൽകപ്പെട്ടത് എങ്കിലും,  ഈസ അൽ  മസിഹിന്റെ ഉയിർത്തെഴുന്നേൽക്കൽ ഏറ്റവും പ്രധാനപ്പെട്ട മൂന്നു ദിവസങ്ങളിൽ ഒന്നായി ഖുർആൻ മുദ്ര ചെയ്യുന്നു.  സൂറ മറിയത്തിൽ നമുക്ക് ഇങ്ങിനെ പാരായണം ചെയ്യുവാൻ കഴിയും.

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും[ഈസാ  അൽ മസീഹ് പറഞ്ഞു]

സൂറ മറിയം 19:33

ഈസാ അൽ മസിഹിന്റെ ജനനം, അദ്ദേഹത്തിന്റെ മരണം, ഇപ്പോൾ ഉയിർത്തെഴുന്നേൽപ്പ് എന്നിവഇൻജിൽ ഊന്നിപ്പറയുന്നു. അവന്റെ ഉയിർത്തെഴുന്നേൽപ്പ് ‘ഒന്നാം-ഫലം’ ആയതിനാൽ, പ്രവാചകന്റെ പുനരുത്ഥാനത്തിൽ ഉണ്ടായിരുന്ന സമാധാനം ഇപ്പോൾ താങ്കൾക്കും  എനിക്കും ലഭ്യമാണു. ഈസ അൽ മസിഹ് തന്റെ ഉയിർത്തെഴുന്നേല്പിന്റെ ദിവസം തന്റെ ശിഷ്യന്മാരെ അഭിവാദ്യം ചെയ്തപ്പോൾ ഇസ അൽ മസിഹ് ഇത് കാണിച്ചു:

19 ആഴ്ചവട്ടത്തിന്റെ ഒന്നാം നാൾ ആയ ആ ദിവസം, നേരംവൈകിയപ്പോൾ ശിഷ്യന്മാർ ഇരുന്ന സ്ഥലത്തു യെഹൂദന്മാരെ പേടിച്ചു വാതിൽ അടെച്ചിരിക്കെ യേശു വന്നു നടുവിൽ നിന്നുകൊണ്ടു: നിങ്ങൾക്കു സമാധാനം എന്നു അവരോടു പറഞ്ഞു.
20 ഇതു പറഞ്ഞിട്ടു അവൻ കയ്യും വിലാപ്പുറവും അവരെ കാണിച്ചു; കർത്താവിനെ കണ്ടിട്ടു ശിഷ്യന്മാർ സന്തോഷിച്ചു.
21 യേശു പിന്നെയും അവരോടു: നിങ്ങൾക്കു സമാധാനം; പിതാവു എന്നെ അയച്ചതുപോലെ ഞാനും നിങ്ങളെ അയക്കുന്നു എന്നു പറഞ്ഞു.
22 ഇങ്ങനെ പറഞ്ഞശേഷം അവൻ അവരുടെമേൽ ഊതി അവരോടു: പരിശുദ്ധാത്മാവിനെ കൈക്കൊൾവിൻ.

യോഹന്നാൻ 20:19-22

മുസ്ലിംകൾ ഇപ്പോൾ പരസ്പരം അഭിവാദ്യം ചെയ്യുന്ന ആ പതിവ് സലാം (അസ്സലാമു അലൈക്കും) പ്രവാചകൻ ഈസാ അൽ മസിഹ് വളരെ നേരത്തെ തന്നെ അദ്ദേഹത്തിന്റെ  പുനരുത്ഥാനവുമായി ബന്ധിപ്പിക്കാൻ ഉപയോഗിച്ചു അതിൽക്കൂടി അദ്ദേഹം ആ സമാധാനം നമുക്ക് നൽകുന്നു. നാം ഓരോ തവണയും നാം ഈ ആശംസ കേൾക്കുമ്പോൾ അല്ലെങ്കിൽ പറയുമ്പോൾ നമുക്കുള്ള പ്രവാചകനിൽ നിന്നുള്ള  വാഗ്ദാനം ഓർക്കണം, മാത്രമല്ല നമുക്ക് എപ്പോഴും ലഭ്യമാകുന്ന പരിശുദ്ധാത്മാവിന്റെ ഈ സമ്മാനത്തെക്കുറിച്ച് നാം ചിന്തിക്കണം.

ഈസ അൽ മസീഹിന്റെ ഉയിർത്തെഴുന്നേൽപ്പ് പരിഗണിക്കുന്നു.

പ്രവാചകൻ ഇസാ അൽ മസിഹ് തന്റെ ശിഷ്യന്മാർക്ക് പല ദിവസങ്ങളിലായി മരണത്തിൽ നിന്ന് ഉയിർത്തെഴുന്നേറ്റവനായി പ്രത്യക്ഷപ്പെട്ടു. ഇൻജീലിൽ നിന്നുള്ള ഈ സംഭവങ്ങൾ ഇവിടെ വിവരിക്കുന്നു. എന്നാൽ ശിഷ്യന്മാർക്ക് ആദ്യ തവണ  അത് കണുവാൻ കഴിഞ്ഞതിൽ നിന്ന് നാം ശ്രദ്ധിക്കേണ്ട ഒരു വസ്തുത:

അവർക്ക് അത് ഒരു വെറും കഥ പോലെ  തോന്നി  ലൂക്കോസ് 24: 10

പ്രവാചകനു തന്നെ ഇങ്ങിനെ പറയേണ്ടി വന്നു:

27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

 ലൂക്കോസ് 24:27 

പിന്നീട് വീണ്ടും:

44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു

 ലൂക്കോസ് 24:44 

നമുക്ക് മരണത്തിൽ നിന്നും ജീവൻ നൽകുവാൻ ഉള്ള അല്ലാഹുവിന്റെ നേരായ പദ്ധതിയാണു ഇതെന്ന് നമുക്ക് എങ്ങിനെ ഉറപ്പിക്കുവാൻ കഴിയും? ദൈവത്തിന് മാത്രമേ ഭാവി അറിയുകയുള്ളൂ, അതിനാൽ തൌറാത്തും സബൂറും പ്രവാചകന്മാർ വഴി നൂറുകണക്കിനു വർഷങ്ങൾക്ക് മുമ്പ് എഴുതപ്പെട്ടിട്ടുള്ള വചനങ്ങൾ ഈസാ അൽ മസീഹിൽ നിവർത്തിയായത് നമുക്ക് ആ ഉറപ്പ് നൽകുന്നു.

അതു ക്രമമായി എഴുതുന്നതു നന്നെന്നു ആദിമുതൽ സകലവും സൂക്ഷ്മമായി പരിശോധിച്ചിട്ടു എനിക്കും തോന്നിയിരിക്കുന്നു.

 ലൂക്കോസ് 1:4 

പ്രവാചകൻ ഈസ അൽ മസീഹിന്റെ ത്യഗത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും ഈ സുപ്രധാന പ്രശ്നത്തെ കുറിച്ച് നമുക്ക് അറിയുവാൻ കഴിയും, അതിനു നമ്മെ സഹായികുന്ന നാല് വ്യത്യസ്ത ലേഖനങ്ങളിലേക്കുള്ള ലിങ്കുകൾ താഴെ ലഭ്യമാണ്:

  1.  ഇത് ഈസാ അൽ മസിഹിനെക്കുറിച്ച് ചൂണ്ടിക്കാട്ടുന്ന മൂസയുടെ തൌറാത്തിലെ സൂക്തങ്ങൾ അവലോകനം ചെയ്യുന്നു.
  2. . ഇത് ‘പ്രവാചക പുസ്തകങ്ങളിലെയും സങ്കീർത്തനങ്ങളിലെയും’ അടയാളങ്ങൾ സൂക്തങ്ങളെ അവലോകനം ചെയ്യുന്നു. ഈ രണ്ടു ലേഖനങ്ങളും നമ്മെത്തന്നെ വിധിക്കുവാൻ നമ്മെ അനുവദിക്കുന്നു: “മസിഹ് കഷ്ടമനുഭവിക്കുകയും മൂന്നാം ദിവസം മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേല്ക്കുകയും ചെയ്യും” (ലൂക്കോസ് 24:46).
  3. . ഈസ അൽ മസിഹിൽ നിന്ന് ഉയിർത്തെഴുന്നേൽപ്പിന്റെ ഈ സമ്മാനം എങ്ങനെ സ്വീകരിക്കാം എന്ന് മനസ്സിലാക്കാൻ ഇത് നമ്മെ സഹായിക്കുന്നു.
  4.  ഈസ അൽ മസിഹിന്റെ ക്രൂശു മരണത്തെക്കുറിച്ചുള്ള ചില ആശയക്കുഴപ്പങ്ങളെ ഇത് അഭിസംബോധന ചെയ്തു കൊണ്ട് വിശുദ്ധ ഖുർആൻ പറയുന്നത് എന്താണെന്ന് അവലോകനം ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *