Skip to content

ദിവസം 2: ഈസ അൽ മസിഹ് തിരഞ്ഞെടുക്കുന്നു – ഇപ്പോൾ അൽ-അഖ്സയും & ഡോം ഓഫ് ദ റോക്ക് എന്ന് അറിയപ്പെടുന്ന സ്ഥലം

  • by

ജറുസലേമിലെ അൽ-അഖ്സ (അൽ-മസ്ജിദുൽ അൽ-അഖ്സ അഥവാ ബൈതുൽ മുഖദിസ്), ഡോം ഓഫ് ദ റോക്ക് (ഖുബ്ബാത്ത് അൽ-സഖ്റ) എന്നിവയുടെ സ്ഥാനം എന്തുകൊണ്ട് വളരെ പ്രത്യേകതയുള്ളതായിത്തീർന്നത്? അവിടെ നിരവധി വിശുദ്ധ സംഭവങ്ങൾ നടന്നിട്ടുണ്ട്, എന്നാൽ ഈ വിശുദ്ധ സ്ഥാനത്ത് പ്രവാചകൻ ഇസ അൽ മസിഹ് അ.സനു  എന്തു സംഭവിച്ചുവെന്ന് വളരെ ക്കുറച്ചു പേർക്കേ അറിയൂ. .

പ്രവാചകനായ ഈസാ അൽ മസിഹ് അ.സ ജറുസലേമിൽ നേരിട്ട വെല്ലുവിളി നാം നന്നായി മനസ്സിലാക്കുന്നതിന്, മക്കയിലെ പ്രവാചകൻ മുഹമ്മദ് അ.സ ന്റെ വെല്ലുവിളിയുമായി നമുക്ക് താരതമ്യപ്പെടുത്തുവാൻ കഴിയും. സൂറത് അൽ ഫത് (സൂറ 48 – വിജയം) കഅബയിൽ പ്രവേശനം കാത്തു സൂക്ഷിച്ച ഖുറൈശികളെക്കുറിച്ച് പറയുന്നു

മുമ്പു മുതലേ കഴിഞ്ഞുപോന്നിട്ടുള്ള അല്ലാഹുവിന്‍റെ നടപടിക്രമമാകുന്നു അത്‌.

സൂറ ഫത് 48:23

പ്രവാചകനെയും സ്വ.അ അനുയായികളെയും വിശുദ്ധ മസ്ജിദിൽ നിന്നും മക്കയിലെ ബലിയർപ്പിക്കുന്ന സ്ഥലത്ത് നിന്നും ഖുറൈശികൾ തടഞ്ഞു. വിശുദ്ധ മായ ജറുസലേമിലെ വിശുദ്ധമായ ദേവാലയത്തിലും ബലിയർപ്പണസ്ഥലത്തും സമാനമായ സംഭവം ഈസാ അൽ മസിഹ് അ.സന്റെ കാലത്ത് നടന്നതാണ്. വിദൂരത്തുനിന്ന് ആരാധനയ്ക്ക വരുന്നവർക്ക്  പണം കൈമാറ്റം ചെയ്ത് ബലിമൃഗങ്ങളെ വാങ്ങാനും വിൽപ്പനയ്ക്കുമായി മതനേതാക്കൾ ഒരു സംവിധാനം സൃഷ്ടിച്ചിരുന്നു. ഇത് ആലയ ദർശനം തടസ്സപ്പെടുത്തി. എന്നാൽ ദൈവത്തെ ജാതികൾക്കിടയിൽ അറിയപ്പെടാൻ വേണ്ടിയാണു  ഈ ആലയം നിർമ്മിക്കപ്പെട്ടത് – അവരിൽ നിന്ന് അവൻ മറയപ്പെടരുത്. ഈസാ അൽ മസിഹ് അ.സ തന്റെ പ്രശ്നം പരിഹരിക്കാൻ തുടങ്ങി, അത് സൂറ തഗബനിൽ വിവരിച്ചിരിക്കുന്നതു പോലെ (സൂറ 64 – പരസ്പര നിരാശ) അവിശ്വാസികളുടെ വെല്ലുവിളി യെ അഭിമുഖീകരിക്കാൻ കാരണമായി.

മസീഹ് എന്നും, രാഷ്ട്രങ്ങൾക്ക് ഒരു പ്രകാശവും എന്നും  സ്വയം വെളിപ്പെടുത്തി, പ്രവാചകൻ നൂറുവർഷം മുമ്പ് പ്രവചിച്ച അതേ ദിവസം തന്നെ ജറുസലേമിൽ പ്രവേശിച്ചിരുന്നു, ..  ജൂത കലണ്ടറിലെ ആ തീയതി, ഞായറാഴ്ച, നിസാൻ 9, ഒരു വിശുദ്ധ ആഴ്ചയുടെ ആദ്യ ദിവസം ആയിരുന്നു അത്.   തൌറാത്തിലെ നിയമങ്ങൾ കാരണം, അടുത്ത ദിവസം നിസാൻ പത്താം ദിവസം, ജൂത കലണ്ടറിലെ ഒരു സവിശേഷ ദിനമായിരുന്നു.  ഫറവോന്റെ മേൽ പത്താമത്തെ പ്ലേഗ് അയച്ചു കൊണ്ട് നബി (സ) പ്രവാചകൻ മൂസായെ (അ.സ) നെ അല്ലാഹു അയച്ചതായി തൗറാത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്.

ഹോവ മോശെയോടും അഹരോനോടും മിസ്രയീംദേശത്തുവെച്ചു അരുളിച്ചെയ്തതു എന്തെന്നാൽ:
ഈ മാസം നിങ്ങൾക്കു മാസങ്ങളുടെ ആരംഭമായി ആണ്ടിൽ ഒന്നാം മാസം ആയിരിക്കേണം.
നിങ്ങൾ യിസ്രായേലിന്റെ സർവ്വസംഘത്തോടും പറയേണ്ടതു എന്തെന്നാൽ: ഈ മാസം പത്താം തിയ്യതി അതതു കുടുംബത്തിന്നു ഒരു ആട്ടിൻ കുട്ടി വീതം ഓരോരുത്തൻ ഓരോ ആട്ടിൻ കുട്ടിയെ എടുക്കേണം.

പുറപ്പാട് 12:1-3

ആ സമയത്ത് നിസാൻ ജൂത വർഷത്തിലെ ആദ്യ മാസമായിരുന്നു.  അതിനാൽ, ഓരോ നിസാൻ 10 നും പ്രവാചകനായ മൂസ മുതൽ, ഓരോ ജൂത കുടുംബവും വരാനിരിക്കുന്ന പെസ്സഹാ പെരുന്നാളിനായി ഒരു ആടിനെ തിരഞ്ഞെടുക്കും – അത് അന്ന് മാത്രമേ ചെയ്യാൻ കഴിയൂ.  പ്രവാചകൻ ഇസാ അൽ മസിഹ് നബിയുടെ കാലത്ത് യഹൂദർ അവരുടെ യെരുശലേമിലെ ദേവാലയത്തിൽ പെസ്സഹാ ആടുകളെ തിരഞ്ഞെടുത്തു – 2000 വർഷങ്ങൾക്കു മുമ്പ് പ്രവാചകൻ ബ്രാഹീം (അ.സ) തന്റെ മകന്റെ ബലിയർപ്പിക്കുവാൻ പരീക്ഷിക്കപ്പെട്ട അതേ സ്ഥലത്ത്.  ഇന്ന്, ഇത് അൽ അഖ്സ, അല്ലെങ്കിൽ ഡോം ഓഫ് ദ റോക്ക് എന്നത് നിൽക്കുന്ന സ്ഥാനമാണ്.  അങ്ങനെ ഒരു പ്രത്യേക സ്ഥലത്ത് (അൽ അഖ്സയും താഴികക്കുടവും ഇന്ന് നിൽക്കുന്ന ഇടത്ത് ആയിരുന്നു, യഹൂദ ദേവാലയം പ്രവാചകൻ ഇസ അൽ മസിഹ് പ്രവാചകന്റെ കാലത്ത് ഉണ്ടായിരുന്നത്) യഹൂദ വർഷത്തിലെ ഒരു പ്രത്യേക ദിവസം (നിസാൻ 10) യഹൂദർ ഓരോ കുടുംബത്തിനും പെസ്സഹാ ആടിനെ തിരഞ്ഞെടുക്കും (പാവങ്ങൾ പ്രാവുകളെ തിരഞ്ഞെടുക്കും).  നിങ്ങൾക്ക് സങ്കല്പിക്കുവാൻ കഴിയുന്നതുപോലെ, ധാരാളം ആളുകളും മൃഗങ്ങളും, ശബ്ദമുഖരിതമായ അന്തരീക്ഷം, വിദേശ വിനിമയം (പല സ്ഥലങ്ങളിൽ നിന്ന് ജൂതന്മാർ വന്നതിനാൽ) എന്നിവയാൽ നിറഞ്ഞതായിരുന്നതു കൊണ്ട്  നിസാൻ 10 നു ദേവാലയം ഒരു ഭ്രാന്തു പിടിച്ച വിപണി പോലെ തോന്നുമായിരുന്നു.  പ്രവാചകൻ ഇസ അൽ മസിഹ് അന്ന് ചെയ്തത് ഇൻജിൽ രേഖപ്പെടുത്തുന്നു.  ഈ ഭാഗം ‘അടുത്ത ദിവസം’ എന്ന് പരാമർശിക്കുമ്പോൾ, ജറുസലേമിൽ അദ്ദേഹത്തിന്റെ രാജകീയമായ പ്രവേശനത്തിനു ശേഷമുള്ള ദിവസം, നിസാൻ പത്താം തീയതി – പെസ്സഹാ ആടുകളെ ആലയത്തിൽ തിരഞ്ഞെടുത്ത കൃത്യം ദിവസം.

11 അവൻ യെരൂശലേമിൽ ദൈവാലയത്തിലേക്കു ചെന്നു സകലവും ചുറ്റും നോക്കിയ ശേഷം നേരം വൈകിയതുകൊണ്ടു പന്തിരുവരോടും കൂടെ ബേഥാന്യയിലേക്കു പോയി.
12 പിറ്റെന്നാൾ അവർ ബേഥാന്യ വിട്ടു പോരുമ്പോൾ അവന്നു വിശന്നു;
13 അവൻ ഇലയുള്ളോരു അത്തിവൃക്ഷം ദൂരത്തുനിന്നു കണ്ടു, അതിൽ വല്ലതും കണ്ടുകിട്ടുമോ എന്നു വെച്ചു ചെന്നു, അതിന്നരികെ എത്തിയപ്പോൾ ഇല അല്ലാതെ ഒന്നും കണ്ടില്ല; അതു അത്തിപ്പഴത്തിന്റെ കാലമല്ലാഞ്ഞു.
14 അവൻ അതിനോടു; ഇനി നിങ്കൽനിന്നു എന്നേക്കും ആരും ഫലം തിന്നാതിരിക്കട്ടെ എന്നു പറഞ്ഞു; അതു ശിഷ്യന്മാർ കേട്ടു.
15 അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടു കളഞ്ഞു;
16 ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടു പോകുവാൻ സമ്മതിച്ചില്ല.
17 പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകല ജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു.

മർക്കോസ് 11:11-17

മനുഷ്യതലത്തിൽ പ്രവാചകൻ ഈസ അൽ മസിഹ് തിങ്കളാഴ്ച (വിശുദ്ധ വാരത്തിന്റെ 2-ാം ദിവസം) നിസാൻ 10നു, ആലയത്തിൽ പ്രവേശിച്ചു വാണിജ്യ പ്രവർത്തനം നിർത്തലാക്കി.  സ്വർഗ്ഗത്തിലേക്കുള്ള പ്രാർത്ഥനയ്ക്ക്, പ്രത്യേകിച്ച് മറ്റു  ജാതികൾക്ക് ഈ വാങ്ങലും വിൽക്കലും വിലങ്ങുതടിയായിരുന്നു.  ഈ രാജ്യങ്ങൾക്ക് പ്രവാചകൻ ഒരു പ്രകാശമായിരുന്നു, അതിനാൽ അദ്ദേഹം ഭൂമിക്കും സ്വർഗ്ഗത്തിനും ഇടയിലുള്ള തടസ്സം നിന്നിരുന്ന ഈ വാണിജ്യപ്രവർത്തനം നിർത്തലാക്കി.  എന്നാൽ, അതേ സമയം അദൃശ്യമായ എന്തോ ഒന്ന് സംഭവിച്ചു.  ഈസാ അൽ മസിഹിനു പ്രവാചകൻ യഹ്യാ (അ.സ) നൽകിയ ശീർഷകത്തിൽ നിന്നു തന്നെ നമുക്ക് ഇത് മനസ്സിലാക്കാം.  യഹ് യാ പ്രവാചകൻ അദ്ദേഹത്തിന്റെ ശുശ്രൂഷയെ പ്രഖ്യാപിച്ചുകൊണ്ട് പറഞ്ഞു:

29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;

യോഹന്നാൻ 1:29

പ്രവാചകൻ ഇസ അൽ മസിഹ് ‘ദൈവത്തിന്റെ ആട്ടിൻകുട്ടി’ ആയിരുന്നു.  ഇബ്രാഹിം നബിയുടെ യാഗാർപ്പണത്തിൽ,  ഇബ്രാഹിമിനു തന്റെ മകനു പകരം ഒരു കുറ്റിക്കാട്ടിൽ ആടിനെ തിരഞ്ഞെടുത്തവനാണ് അല്ലാഹു.  ഇതുകൊണ്ടാണ് ബലി പെരുന്നാൾ ഇന്ന് ആഘോഷിക്കുന്നത്.  ആ കുഞ്ഞാടിനെ തിരഞ്ഞെടുത്ത ഈ സ്ഥലത്താണ് ഈ ആലയം  സ്ഥിതി ചെയ്യുന്നത് – ഇന്ന് അൽ-അഖ്സയും നിലനിൽക്കുന്നത് ഇതേ സ്ഥലത്താണു .  പ്രവാചകൻ ഈസാ അൽ മസിഹ് നിസ്സാൻ 10-ന് ആലയത്തിൽ കയറിയപ്പോൾ, അള്ളാഹുവിന്റെ പെസ്സഹാ ആട്ടിൻകുട്ടിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തു.   തിരഞ്ഞെടുക്കപ്പെടണമെങ്കിൽ ഈ ദിവസം തന്നെ അദ്ദേഹം ആലയത്തിൽ തന്നെ ഉണ്ടായിരിക്കണം- – അന്ന് അവിടെ ആയിരുന്നു.

ഈസാ പെസ്സഹാ കുഞ്ഞാടായതിന്റെ ഉദ്ദേശ്യം

എന്തിനാണ് പെസ്സഹാ ആട്ടിൻ കുട്ടിയായി അദ്ദേഹത്തെ തിരഞ്ഞെടുത്തത്?  ഈഅസയുടെ ഉപദേശം അതിനുള്ള ഉത്തരം നൽകുന്നു.  അദ്ദേഹം പറഞ്ഞു: “എന്റെ ആലയം എല്ലാ ജാതികൾക്കും വേണ്ടി യുള്ള പ്രാർത്ഥനയുടെ ആലയമായി വിളിക്കപ്പെടും” എന്ന് അദ്ദേഹം പറഞ്ഞപ്പോൾ അദ്ദേഹം എന്ന് പ്രവാചകൻ ഏശയ്യാ (അ.സ) നെ ഉദ്ധരിക്കുകയായിരുന്നു. ഇവിടെ പൂർണ്ണമായ ഭാഗം നൽകുന്നു (പ്രവാചകൻ എന്താണ് സംസാരിച്ചത് എന്ന് ചുവപ്പിൽ നൽകിയിരിക്കുന്നു).

യഹോവയെ സേവിച്ചു, അവന്റെ നാമത്തെ സ്നേഹിച്ചു, അവന്റെ ദാസന്മാരായിരിക്കേണ്ടതിന്നു യഹോവയോടു ചേർ‍ന്നുവരുന്ന അന്യജാതിക്കാരെ, ശബ്ബത്തിനെ അശുദ്ധമാക്കാതെ ആചരിക്കയും എന്റെ നിയമം പ്രമാണിച്ചു നടക്കയും ചെയ്യുന്നവരെ ഒക്കെയും തന്നേ,
ഞാൻ എന്റെ വിശുദ്ധപർ‍വ്വതത്തിലേക്കു കൊണ്ടുവന്നു, എന്റെ പ്രാർ‍ത്ഥനാലയത്തിൽ അവരെ സന്തോഷിപ്പിക്കും; അവരുടെ ഹോമയാഗങ്ങളും ഹനനയാഗങ്ങളും എന്റെ യാഗപീഠത്തിന്മേൽ പ്രസാദകരമായിരിക്കും; എന്റെ ആലയം സകലജാതികൾക്കും ഉള്ള പ്രാർ‍ത്ഥനാലയം എന്നു വിളിക്കപ്പെടും.

എശയ്യാവ് 56:6-7

സബൂറിലെ പ്രവാചകനായ എശയ്യവിന്റെ (അ.സ) മറ്റ് പ്രവാചകന്മാരുമായുള്ള സമയ രേഖ

പ്രവാചകൻ ഇബ്രാഹിം തന്റെ പുത്രനു പകരം അല്ലാഹുവിൽ നിന്ന് ആടിനെ ബലികഴിച്ചിരുന്ന മോറിയാപർവ്വതത്തെ കുറിച്ച് ഏശയ്യാ എഴുതിയത്  ‘വിശുദ്ധ പർവ്വതം’ എന്നായിരുന്നു.  നിസ്സാൻ 10-ൽ ഈസ അൽ മസിഹ് പ്രവേശിച്ച ദേവാലയമാണ് ‘പ്രാർത്ഥനാലയം’.  യഹൂദരെ സംബന്ധിച്ചിടത്തോളം, ഉത്സവത്തിന്റെ സ്ഥലവും തീയതിയും, ഇബ്രാഹിമിന്റെ ബലിയും മൂസയുടെ പെസ്സഹയും  ചേർന്നതായിരുന്നു.  എന്നാൽ, യഹൂദർക്കു  മാത്രമേ ആലയത്തിൽ ബലിഅർപ്പിക്കുവാനും പെസ്സഹാ ആചരിക്കുവാനും കഴിയുമായിരുന്നുള്ളൂ.  എന്നാൽ ഏശയ്യാ എഴുതിയിരിക്കുന്നത് ‘വിദേശികൾ’ (യഹൂദന്മാർ അല്ലാത്തവർ) ഒരു ദിവസം ‘കത്തിച്ച വഴിപാടുകളും യാഗങ്ങളും’ സ്വീകരിക്കുമെന്ന് പ്രവചിച്ചിരുന്നു.  ഏശയ്യാ പ്രവാചകനെ ഉദ്ധരിച്ചു കൊണ്ട്,  ഈസ തന്റെ പ്രവൃത്തി യഹൂദേതരർക്കിടയിൽ  സ്വീകാര്യത ലഭിക്കുമെന്ന് പ്രഖ്യാപിച്ചു.  ഈ സമയത്ത് എങ്ങനെ യാണ് ഇങ്ങനെ ചെയ്യുക യെന്ന് അദ്ദേഹം വിശദീകരിച്ചില്ല.   എന്നാൽ നാം ഈ സംഭവം പരിശോധിക്കുന്നത്  തുടരുമ്പോൾ, നിങ്ങളെയും എന്നെയും അനുഗ്രഹിക്കുവാൻ അല്ലാഹുവിനു ഒരു പദ്ധതി ഉണ്ടായിരുന്നു എന്ന് ഇപ്പോൾ നാം തിരിച്ചറിയുകയും അത് നാം പഠിക്കുകയും ചെയ്യും.

 വിശുദ്ധ വാരത്തിലെ അടുത്ത ദിവസങ്ങൾ.

യഹൂദന്മാർ നിസാൻ 10-ൽ തങ്ങളുടെ ആട്ടിൻകുട്ടികളെ തിരഞ്ഞെടുത്ത ശേഷം,  തൌറാത്തിലെ നിയമങ്ങൾ അവരോട് കൽപ്പിക്കുന്നത്:

ഈ മാസം പതിന്നാലാം തിയ്യതിവരെ അതിനെ സൂക്ഷിക്കേണം. യിസ്രായേൽസഭയുടെ കൂട്ടമെല്ലാം സന്ധ്യാസമയത്തു അതിനെ അറുക്കേണം.

പുറപ്പാട് 12:6

ആദ്യത്തെ പെസ്സഹയ്ക്ക് ശേഷം പ്രവാചകൻ മൂസയുടെ കാലത്ത്, യഹൂദർ ഓരോ നിസാൻ 14-ലും അവരുടെ പെസ്സഹാ ആട്ടിൻകുട്ടികളെ ബലികഴിച്ചു.  നാം ‘ആട്ടിൻകുട്ടികളെ പരിപാലിക്കുന്നു’ എന്നത് അവരുടെ ബലിവാരാചരണം ആഴ്ചയിലെ സമയരേഖയിൽ തൗറാത്തിലെ ചട്ടങ്ങളും ചേർക്കുന്നു.  സമയ രേഖയുടെ  താഴത്തെ പകുതിയിൽ ആഴ്ചയിലെ ദിവസം 2-ലെ  പ്രവാചകന്റെ പ്രവർത്തനങ്ങൾ ചേർക്കുന്നു – അവൻ ആലയം  ശുദ്ധീകരിക്കുകയും അല്ലാഹുവിന്റെ പെസ്സഹാ ആട്ടിൻകുട്ടിയായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്യുന്നു.

തിങ്കളാഴ്ച – ദിവസം 2 – തൌറാത്തിലെ നിയമങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ പ്രവാചകൻ അൽ മസിഹിന്റെ പ്രവർത്തനങ്ങൾ

പ്രവാചകൻ ഈസാ അൽ മസിഹ് അ.സ ആലയത്തിൽ പ്രവേശിച്ച് ശുദ്ധികലശം നടത്തിയപ്പോൾ മനുഷ്യതലത്തിലും ഇതിനു സ്വാധീനം ചെലുത്തുവാൻ കഴിഞ്ഞു.  ഇഞ്ചീൽ ഇങ്ങനെ തുടരുന്നു:

18 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
മാർക്കോസ് 11:18

ദേവാലയം ശുദ്ധീകരിച്ചത് മൂലം യഹൂദ നേതാക്കൾ അദ്ദേഹത്തെ വധിക്കുവാൻ ലക്ഷ്യമിട്ടു.

അവർ പ്രവാചകനുമായി ഏറ്റുമുട്ടുവാൻ തുടങ്ങി. ഇഞ്ചീൽ അടുത്ത ദിവസത്തെക്കുറിച്ച് എഴുതിയിരിക്കുന്നത് ഇങ്ങിനെയാണു…

27 അവർ പിന്നെയും യെരൂശലേമിൽ ചെന്നു. അവൻ ദൈവാലയത്തിൽ ചുറ്റി നടക്കുമ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും മൂപ്പന്മാരും അവന്റെ അടുക്കൽ വന്നു;
28 നീ എന്തു അധികാരംകൊണ്ടു ഇതു ചെയ്യുന്നു എന്നും ഇതു ചെയ്‍വാനുള്ള അധികാരം നിനക്കു തന്നതു ആർ എന്നും അവനോടു ചോദിച്ചു.

മാർക്കോസ് 11:27-28

അക്കാലത്ത് പ്രവാചകന്മാർക്ക് ഇങ്ങിനെയുള്ള വെല്ലുവിളികൾ അഭിമുഖീകരിക്കേണ്ടിയിരുന്നു  എന്ന് സൂറഅത്ത് തഗബുൻ നമ്മെ ഓർമ്മിപ്പിക്കുന്നു.

മുമ്പ്‌ അവിശ്വസിച്ചവരുടെ വൃത്താന്തം നിങ്ങള്‍ക്കു വന്നുകിട്ടിയിട്ടില്ലേ? അങ്ങനെ അവരുടെ നിലപാടിന്‍റെ ഭവിഷ്യത്ത്‌ അവര്‍ അനുഭവിച്ചു. അവര്‍ക്കു ( പരലോകത്ത്‌ ) വേദനയേറിയ ശിക്ഷയുമുണ്ട്‌.

അതെന്തുകൊണ്ടെന്നാല്‍ അവരിലേക്കുള്ള ദൂതന്‍മാര്‍ വ്യക്തമായ തെളിവുകളും കൊണ്ട്‌ അവരുടെ അടുക്കല്‍ ചെല്ലാറുണ്ടായിരുന്നു. അപ്പോള്‍ അവര്‍ പറഞ്ഞു: ഒരു മനുഷ്യന്‍ നമുക്ക്‌ മാര്‍ഗദര്‍ശനം നല്‍കുകയോ? അങ്ങനെ അവര്‍ അവിശ്വസിക്കുകയും പിന്തിരിഞ്ഞു കളയുകയും ചെയ്തു. അല്ലാഹു സ്വയം പര്യാപ്തനായിരിക്കുന്നു. അല്ലാഹു പരാശ്രയമുക്തനും സ്തുത്യര്‍ഹനുമാകുന്നു.

തങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുകയില്ലെന്ന്‌ ആ അവിശ്വാസികള്‍ ജല്‍പിച്ചു.( നബിയേ, )പറയുക: അതെ; എന്‍റെ രക്ഷിതാവിനെ തന്നെയാണ, നിങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടും. പിന്നീട്‌ നിങ്ങള്‍ പ്രവര്‍ത്തിച്ചതിനെപ്പറ്റി നിങ്ങള്‍ക്ക്‌ വിവരമറിയിക്കപ്പെടുകയും ചെയ്യും. അത്‌ അല്ലാഹുവെ സംബന്ധിച്ചിടത്തോളം എളുപ്പമുള്ളതാകുന്നു .

സൂറത്ത് തഗബൂൻ: 64: 5-7

. ഈസ അൽ മസിഹ് അ.സ മിനു, ഏറ്റവും കഠിനമായ പരീക്ഷണം  കൊണ്ട് തന്റെ അധികാരം തെളിയിക്കേണ്ടതുണ്ട്, അവിശ്വാസികൾ നിരന്തരം പ്രവാചകന്മാരെ വെല്ലുവിളിച്ച് കൊണ്ടിരുന്നത്, സൂറഅത്ത്-തഗബുൻ പറയുന്നു. ഇത് ‘മനുഷ്യ’ അധികാരത്തിൽ നിന്ന് മാത്രം പ്രവർത്തിക്കുന്നതല്ല എന്ന് വ്യക്തമാക്കുന്ന സുവ്യക്തമായ സൂചനയായിരിക്കും. അത്-തഗബുൻ വ്യക്തമാക്കുന്നു, അദ്ദേഹത്തിനുള്ള പരീക്ഷണം അദ്ദേഹം മരണത്തിൽ നിന്ന് ഉയർത്തെഴുന്നേൽക്കുക എന്നതായിരുന്നു. എന്നാൽ, ആദ്യം, ആ  ഏതാനും സംഭവങ്ങൾ നടക്കേണ്ടതുണ്ടായിരുന്നു.

അധികാരികളുടെ തന്ത്രങ്ങളും, പ്രവാചകന്റെ പ്രവൃത്തികളും തൌറാത്തിൽ നിന്നുള്ള നിയമങ്ങളും അടുത്ത ദിവസത്തെ 3,4 സംഭവങ്ങൾ വായിക്കുക വഴി നാം നോക്കുകയാണു.

 

 

Leave a Reply

Your email address will not be published. Required fields are marked *