നാം ഇസ്രായേലിന്റെ ചരിത്രത്തിൽ കണ്ടത് ഏ ഡി 70 ൽ അവർ വാഗ്ദത്ത നാട്ടിൽ നിന്നും പുറന്തള്ളപ്പെട്ട് അവർ പ്രവാസികളായും വിദേശികളായും ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കഴിയേണ്ടി വന്നു എന്നാണു. ഏകദേശം 2000 വർഷങ്ങൾ ഇവിടെയായിരുന്നു ഇങ്ങിനെയായിരുന്നു ഇസ്രായേൽ ജീവിച്ചിരുന്നത്. അവർ ഇങ്ങനെ വേറെ വേറെ രാജ്യങ്ങളിൽ ജീവിച്ചു വരവെ വ്യത്യസ്ഥ കാല ഘട്ടങ്ങളിൽ അവർക്ക് വളരെയധികം പീഡനങ്ങൾ അനുഭവിക്കേണ്ടി വന്നു. ഇത് പ്രത്യേകിച്ച് ക്രിസ്തീയ യൂറോപ്പിൽ ശരിയായിരുന്നു. പാശ്ചാത്യ യൂറോപ്പിലെ, സ്പെയിനിൽ തുടങ്ങി, റഷ്യയിലെ വംശ ഹത്യ വരെ ഇസ്രായേൽ മക്കൾ മിക്കവാറും അസ്ഥിരമായ അവസ്ഥയിൽ തുടർന്നു. മൂസായുടെ ശാപ വാക്കുകളിൽ പറഞ്ഞിരുന്നതു പോലെ നിവർത്തി വന്നു എഴുതപ്പെട്ടിരുന്നത് എന്തെന്നാൽ
65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.
ആവർത്തനം 28:65
താഴെക്കൊടുത്തിരിക്കുന്ന സമയ രേഖ ഈ 2000 വർഷ കാലത്തെ കാണിക്കുന്നു ഇത് ബൈബിളിലെ ഇസ്രായേൽ ചരിത്രത്തിനു ശേഷം വരുന്നതാണു. ഈ കാലം നീളമുള്ള ചുവന്ന വരകളിൽ കാണിച്ചിരിക്കുന്നു.
താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് ഇസ്രായേലിന്റെ ചരിത്രത്തിൽ അവർ രണ്ട് പ്രവാസ കാലങ്ങളിൽക്കൂടി കടന്നു പോയി എന്നാൽ രണ്ടാമത്തെ പ്രവാസ കാലം ആദ്യ പ്രവാസ കാലത്തേക്കാളും (അത് വെറും 600 ബിസി മുതൽ 530 ബി സി വരെ ആയിരുന്നു) വളരെ ദൈർഘ്യം ഏറിയതായിരുന്നു.
യഹൂദന്മാർ അവരുടെ സാംസ്കാരിക സ്വത്വം കാത്തുസൂക്ഷിച്ചു
എന്നെ അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം ഇസ്രായേലിനു സാംസ്കാരിക വേരു ഉളവാകത്തക്കവണ്ണം ഒരു ഏകീക്രുത സ്ഥലം ഒരിക്കലും ഉണ്ടായിരുന്നില്ല എന്നിട്ട് കൂടി, മാത്രമല്ല അവർ എണ്ണത്തിൽ അത്രയൊന്നും ഒരിക്കലും പെരുകിയിരുന്നില്ല (മിക്കവാറും അതിന്റെ കാരണം പീഡനങ്ങൾ കൊണ്ടുള്ള മരണങ്ങൾ) എന്നിട്ടു കൂടി ഈ 2000 വർഷ കാലത്തിൽ അവരുടെ സാംസ്കാരിക ഐക്യം ഒരിക്കലും നഷ്ടപ്പെടുത്തിയില്ല. അത് വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണു. മൂസായുടെ (അ.സ) 1-ആം അടയാള സമയത്തിൽ വാഗ്ദത്ത നാട്ടിൽ ജീവിച്ചിരുന്ന ജാതികളുടെ വിവരങ്ങൾ ഇവയാണു.
8 അവരെ മിസ്രയീമ്യരുടെ കയ്യിൽനിന്നു വിടുവിപ്പാനും ആ ദേശത്തുനിന്നു നല്ലതും വിശാലവുമായ ദേശത്തേക്കു, പാലും തേനും ഒഴുകുന്ന ദേശത്തേക്കു, കനാന്യർ, ഹിത്യർ, അമോർയ്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നവരുടെ സ്ഥലത്തേക്കു അവരെ കൊണ്ടുപോകുവാനും ഞാൻ ഇറങ്ങിവന്നിരിക്കുന്നു.
പുറപ്പാട് 3:8
അനുഗ്രഹങ്ങളും ശാപങ്ങളും നൽകിയ സമയം മുതൽ:
കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തു നിന്നെ കടത്തുകയും നിന്നെക്കാൾ പെരുപ്പവും ബലവുമുള്ള ജാതികളായ ഹിത്യർ, ഗിർഗ്ഗശ്യർ, അമോർയ്യർ, കനാന്യർ, പെരിസ്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ഏഴു മഹാജാതികളെ നിന്റെ മുമ്പിൽനിന്നു നീക്കിക്കളകയും
ആവർത്തനം 7:1
ഈ ജന വിഭാഗങ്ങളിൽ ആരെങ്കിലും ഇപ്പോളും നിലനിൽക്കുന്നുണ്ടോ, അവരുടെ സാംസ്കാരികവും ഭാഷാപരവുമായ സ്വത്വം നിലനിർത്തിക്കൊണ്ട്? ഇല്ല അവർ വളരെക്കാലം മുമ്പെ നഷ്ടമായവർ ആണു. നമുക്ക് ‘ഗിർഗഷ്യരെ‘ ക്കുറിച്ച് മാത്രമെ പുരാതന ചരിത്രത്തിൽ നിന്നും അറിയൂ. ശക്തരായ ബാബിലോണ്യ, പേർഷ്യ, ഗ്രീക്ക്, റോമാ മുതലായ സാമ്രാജ്യങ്ങൾ ഈ രാജ്യങ്ങളെ കീഴടക്കിയപ്പോൾ അവർക്ക് വേഗം അവരുടെ ഭാഷയും സ്വത്വവും നഷ്ടമായി കാരണം അവർ ഈ വലിയ സാമ്രാജ്യങ്ങളിൽ അലിഞ്ഞു ചേർന്നു. ഞാൻ കാനഡയിൽ ജീവിക്കുന്നത് കൊണ്ട് ലോകമെമ്പാടും നിന്ന് കുടിയേറ്റക്കാർ ഇവിടെ വരുന്നത് ഞാൻ കാണാറുണ്ട്. മൂന്നാം തലമുറ കഴിയുമ്പൊഴേക്ക് കുടിയേറിവന്ന രാജ്യമേതാണോ അതിന്റെ ഭാഷയും സംസ്കാരവും എല്ലാം മാറിപ്പോയിട്ടുണ്ടാകും. ഞാൻ വളരെ ചെറുപ്പമായിരുന്നപ്പോൾ സ്വീഡനിൽ നിന്നും കാനഡയിലേക്ക് കുടിയേറിപ്പാർത്തതാണു. എന്റെ മകൻ സ്വീഡിഷ് ഭാഷ് സംസാരിക്കാറില്ല. എന്റെ സഹോദരിയുടെയോ സഹോദരന്റെയോ മക്കളും സംസാരിക്കാറില്ല. ഞാൻ ഒരു സ്വീഡൻ കാരൻ ആണു എന്ന മേൽ വിലാസം കാനഡ എന്ന ഉലയിൽ അലിഞ്ഞ് ഇല്ലാതാവുകയാണു. ഇത് മിക്കവാറും എല്ലാ കുടിയേറ്റക്കാരുടെയും കാര്യത്തിൽ ശരിയാണു അവർ ഒരു പക്ഷെ ചൈന, ജപ്പാൻ, കൊറിയ, ഇറാൻ, സൗത് അമേരിക, ആഫ്രിക്ക അല്ലെങ്കിൽ മറ്റ് യൂറോപ്യൻ രാജ്യങ്ങളിൽ നിന്നും ഉള്ളവരാണെങ്കിൽ കൂടി- മൂന്ന് തലമുറകൾ കഴിയുമ്പോൾ അത് നഷ്ടമാകും.
അതുകൊണ്ട് വളരെ ശ്രദ്ധിക്കപ്പെടേണ്ട ഒരു കാര്യം എന്തെന്നാൽ ഇസ്രായേൽ മക്കൾ, അത്രയും ശത്രുതയുടെ നടുവിൽ നൂറ്റാണ്ടുകൾ ജീവിക്കുമ്പോൾ, ഇവിടെയും അവിടെയും ഓടിപ്പോകുവാൻ നിർബ്ബന്ധിക്കപ്പെടുന്നു, അവരുടെ ആഗോള ജന സംഖ്യ ഒരിക്കലും 15 ദശലക്ഷം കടന്നിട്ടില്ല, അവരുടെ സ്വത്വം ഒരിക്കലും നഷ്ടപ്പെടുത്തിയിട്ടില്ല- മതപരമായതോ, സാംസ്കാരികമായതോ ഭാഷാപരമായതോ- അത് 2000 വർഷങ്ങൾ നീണ്ടു നിന്നിട്ടു കൂടി.
യഹൂദന്മാരുടെ ആധുനിക വംശഹത്യ- കൂട്ടക്കൊല
അതിനു ശേഷം യഹൂദന്മാർക്ക് എതിരായുള്ള പീഠനവും വംശഹത്യയും അതിന്റെ കൊടുമുടിയിൽ എത്തി. രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർ, ജർമനിയിലെ നാസിയിലൂടെ യൂറോപ്പിൽ അധിവസിക്കുന്ന എല്ലാ യഹൂദന്മാരെയും ഉന്മൂല നാശം ചെയ്യുവാൻ ശ്രമിച്ചു. പ്രത്യേക വാതക അടുപ്പുകൾ ഉണ്ടാക്കി അവരെ ഉന്മൂലനം ചെയ്യുന്ന ഉദ്ദ്യമത്തിൽ അയാൾ ഏറെക്കുറെ വിജയിച്ചു. എന്നിരുന്നാലും അയാൾ പരാചയപ്പെടുകയും ഒരു ചെറിയകൂട്ടം യഹൂദന്മാർ അതിജീവിക്കുകയും ചെയ്തു.
ആധുനിക ഇസ്രായേലിന്റെ പുനർജനനം
അതിനു ശേഷം 1948 ൽ യഹൂദന്മാർ, യുണൈറ്റഡ് നേഷൻസിൽക്കുടി, സവിശേഷമായ ഒരു പുനർജനനം ആധുനിക ഇസ്രായേൽ രാഷ്ട്രത്തിനു ഉണ്ടായി. ഇത് സവിശേഷമായിരിക്കുന്നത് ഒരേ ഒരു വസ്തുത അടിസ്ഥാനമാക്കിയാണു, മുകളിൽ കാണിച്ചിരിക്കുന്നത് പോലെ, ഇത്രയും വർഷങ്ങൾക്ക് ശേഷവും ‘യഹൂദന്മാർ‘ എന്ന വിളിപ്പേരുള്ളവർ എല്ലായിടവും ഉണ്ടായിരുന്നു. എന്നാൽ 3500 വർഷങ്ങൾക്ക് മുൻപ് മൂസാ എഴുതിയ ഈ വാക്കുകൾ നിവർത്തി വരേണ്ടതിനു ‘നിങ്ങൾ‘ എന്ന ഒരു വിഭാഗം അല്ലെങ്കിൽ വാഗ്ദത്തം സ്വീകരിക്കുവാൻ ഒരു ജന വിഭാഗം നിലനിൽക്കണമായിരുന്നു. അതുകൊണ്ട് അവർ അത്ര വലിയ പ്രവാസത്തിൽ ആയിരുന്നിട്ടു കൂടി ഒരു ജന വിഭാഗമായി നിലകൊണ്ടു.
3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.
ആവർത്തനം 30:3-4
ഇത് അല്ലാഹു തന്റെ വചനങ്ങൾ നിവർത്തിക്കും എന്നതിനു ഒരു അടയാളം ആണു.
ഈ രാഷ്ട്രം സ്ഥാപിക്കപ്പെട്ടത് കഠിനമായ എതിർപ്പുകളുടെ ഇടയിലാണു എന്നതാണു വേറെ ഒരു ശ്രദ്ധിക്കപ്പെടേണ്ട വസ്തുത. ആ ഇടത്തുള്ള മിക്കവാറും എല്ലാ രജ്യങ്ങളും ഇസ്രായേലിനു വിരോധമായി യുദ്ധം ചെയ്തു … 1948 ൽ …1956 ൽ…1967 ൽ വീണ്ടും 1973 ൽ. ഇസ്രയേൽ, ഒരു ചെറിയ രാജ്യം, പലപ്പോഴും തന്നെത്തന്നെ ഒരേസമയം അഞ്ച് രാജ്യങ്ങളുമായി യുദ്ധം ചെയ്യുന്നതായിക്കണ്ടു. എന്നിട്ട്കൂടി അവർ അവർ നിലനിൽക്കുക മാത്രമല്ല, അവരുടെ അതിരുകൾ വിശാലമായി. 1967ലെ യുദ്ധത്തിൽ യഹൂദന്മർ യരുശലേം വീണ്ടെടുത്തു, അത് ദാവൂദിനാൽ (ദാവീദ്) സ്ഥാപിക്കപ്പെട്ട അവരുടെ ചരിത്രപരമായ തലസ്ഥാന നഗരം ആയിരുന്നു.
അല്ലാഹു എന്തുകൊണ്ട് ഇസ്രായേലിന്റെ പുനർ ജനനം അനുവദിച്ചു
ഇന്നു വരെയും, ഈ ആധുനികമായ എല്ലാ വളർച്ചകളും വളരെ വൈരുദ്ധ്യാത്മകമാണു. ഇസ്രായേലിന്റെ പുനർ ജന്മം പോലെയും ആയിരക്കണക്കിനു വർഷങ്ങൾ പ്രവാസികളായി ജീവിച്ചു പോന്ന എല്ലാരാജ്യങ്ങളിൽ നിന്നും ഉള്ള അവരുടെ മടങ്ങി വരവു പോലെയും -അത് മിക്കവാറും എല്ലാ ദിവസവും ഇപ്പോളും സംഭവിച്ചു കൊണ്ടിരിക്കുന്ന ഒന്നാണു- ആധുനിക കാലത്ത് ഇത്രമാത്രം വൈരുദ്ധ്യം ഉളവാക്കിയിട്ടുള്ള വേറെ ഒരു സംഭവം ഉണ്ടായിട്ടില്ല. ഒരുപക്ഷെ താങ്കൾ ഇതു വായിച്ചു കൊണ്ടിരിക്കുമ്പോൾ താങ്കളുടെ ഹ്രുദയത്തിലും ദേഷ്യം നിറഞ്ഞു കവിയുന്നുണ്ടാകും. വളരെ തീർച്ചയുള്ള ഒരു കാര്യം ഇന്നത്തെ എല്ലാ യഹൂദന്മാരും അത്ര മത ഭക്തർ അല്ല- മിക്കവാറും പേർ ലൗകീകരോ അല്ലെങ്കിൽ നിരീശ്വര വാദികളോ ആണു അതിന്റെ കാരണം ഹിറ്റ്ലറിന്റെ ഏക ദേശം വിജയിച്ച വംശ ഹത്യയുടെ പ്രതിഫലനമാണു. എന്നാൽ ഇത് എല്ലാം അതുപോലെ ശരിയാകണമെന്നില്ല. എന്നാൽ ഏറ്റവും ശ്രദ്ധേയമായ ഒരു വസ്തുത ശാപങ്ങളുടെ അവസാനം മൂസാ എഴുതിയ കാര്യങ്ങൾ സംഭവിച്ചു ചില കാര്യങ്ങൾ നമ്മുടെ കണ്ണിനു മുൻപിൽ സംഭവിച്ചു കൊണ്ടിരിക്കുന്നു. എന്തുകൊണ്ട്? എന്താണു ഇത് അർത്ഥമാക്കുന്നത്? അവർ മശീഹായെ തള്ളിക്കളഞ്ഞിട്ടും ഇത് എന്തു കൊണ്ടാണു സംഭവിക്കുന്നത്? ഇവ വളരെ പ്രധാനപ്പെട്ട ചോദ്യങ്ങൾ ആണു. ഇതിനെല്ലാമുള്ള മറുപടി തൗറാത്തിലും സബൂറിലും നമുക്ക് കണ്ടെത്തുവാൻ കഴിയും. ഒരു പക്ഷെ ഞാൻ ഇപ്പോൾ എഴുതിയിരിക്കുന്ന കാര്യങ്ങൾ നിമിത്തം ഒരു പക്ഷെ താങ്കൾ കോപാകുലനാകുന്നുണ്ടാകാം, ഒരു പക്ഷെ ഹ്രുദയത്തിൽ കൈപ്പ് ഉണ്ടാകുന്നുണ്ടാകാം. എന്നാൽ എന്താണു പ്രവാചകന്മാർ ഈ വിശേഷമായ സംഭവത്തെക്കുറിച്ച് എഴുതിയിരിക്കുന്ന ചില കാര്യങ്ങൾ മനസ്സിലാക്കുവാൻ നമുക്ക് അന്ത്യ ന്യായ വിധി വരെ കാത്തിരിക്കാം. അവർ അവ നമ്മുടെ പ്രയോചനത്തിനു വേണ്ടി എഴുതിയതാണു- കാരണം ഇവ എല്ലാം ന്യായ വിധിയിലേക്ക് നമ്മെ എത്തിക്കുന്നതാണു- യഹൂദന്മാരെയും ബാക്കിയുള്ള നമ്മെ ഓരോരുത്തരെയും ഒരുപോലെ. നമുക്ക് ഈ പ്രവാചകന്മാർ എഴുതിയിരിക്കുന്നത് എന്ത് എന്ന് മനസ്സിലാക്കുകയെങ്കിലും ചെയ്യാം അതു വഴി നമുക്ക് നമ്മുടെ ന്യായ വിധി എന്തായിരിക്കും എന്ന് ഈ എഴുത്തുകളിൽക്കൂടി മനസ്സിലാക്കി എടുക്കാം. എന്തുകൊണ്ട് യഹൂദന്മാർ മശിഹായെ തള്ളിക്കളഞ്ഞു എന്ന ചോദ്യം നമുക്ക് സബൂർ പരിശോധിച്ചു കൊണ്ട് തുടരാം.