Skip to content

തൗറാത്ത് അവസാനിക്കുന്നത് അനുഗ്രഹവും ശാപവും കൊണ്ടാണു

  • by

കഴിഞ്ഞ പോസ്റ്റിൽ യധാർത്ഥ പ്രവാചകന്മാരെ തിരിച്ചറിയുവാൻ അല്ലാഹു നൽകിയ മാനദണ്ഡം നാം കണ്ടു- അതായത് അവർ അവരുടെ സന്ദേശത്തിൽ ഭാവിയെക്കുറിച്ച് പ്രവചിച്ചിരിക്കണം.  പ്രവാചകനായ മൂസാ (അ.സ) ഈ നിയമം തന്റെ ജീവിതത്തിൽ പ്രാബല്യത്തിൽ വരുത്തി- അദ്ദേഹം ഇസ്രായേലിന്റെ ഭാവിയെക്കുറിച്ച് പ്രവചനങ്ങൾ നടത്തി- അത് അല്ലാഹുവിൽ നിന്നുള്ളതാണെങ്കിൽ യാധർത്ഥ്യർമാകുമായിരുന്നു.  ഈ പ്രവചനങ്ങൾ ഇസ്രായേലിന്മേൽ വരുവാനുള്ള അനുഗ്രഹങ്ങളും ശാപങ്ങളും ആയിരുന്നു.  എല്ല അനുഗ്രഹങ്ങളും ശാപങ്ങളും താങ്കൾക്ക് ഇവിടെ വായിക്കാം. പ്രധാന ഭാഗങ്ങൾ ചുവടെ കൊടുക്കുന്നു.

മൂസായുടെ അനുഗ്രഹങ്ങൾ

മൂസാ (അ.സ) മനോഹരങ്ങളായ അനുഗ്രഹങ്ങൾ ആരംഭിക്കുന്നത് ഇസ്രായേൽ പത്ത് കൽപ്പനകൾ അനുസരിച്ചാൽ അവർക്ക് അവ ലഭിയ്ക്കും എന്ന് പറഞ്ഞുകൊണ്ടാണു.  ഇവ മറ്റു രാഷ്ട്രങ്ങളുടെ മുൻപിൽ വ്യത്യസ്തമായിരിക്കുകയും  അവർ അവ തിരിച്ചറിയുകയും ചെയ്യും.  എഴുതപ്പെട്ടിരിക്കുന്നതുപോലെ

10 യഹോവയുടെ നാമം നിന്റെ മേൽ വിളിച്ചിരിക്കുന്നു എന്നു ഭൂമിയിലുള്ള സകലജാതികളും കണ്ടു നിന്നെ ഭയപ്പെടും.

 

ആവർത്തനം 28:10

എന്നിരുന്നാലും, അവർ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാചയപ്പെട്ടാൽ അനുഗ്രഹത്തിന്റെ എതിരായ ശാപങ്ങൾ അവർ അനുഭവിക്കേണ്ടി വരും.  അനുഗ്രഹവും ശാപവും കണ്ണാടി പോലെ പ്രതി ബിംബിക്കുന്നതാണു.  ഈ ശാപങ്ങളും ചുറ്റുമുള്ള രാജ്യങ്ങൾ ദർശിക്കും.

37 യഹോവ നിന്നെ കൊണ്ടുപോകുന്ന സകലജാതികളുടെയും ഇടയിൽ നീ സ്തംഭനത്തിന്നും പഴഞ്ചൊല്ലിന്നും പരിഹാസത്തിന്നും വിഷയമായ്തീരും.

 

ആവർത്തനം 28:37

ശാപങ്ങൾ ഇസ്രായേലിനു മാത്രമായിരിക്കും

46 അവ ഒരടയാളവും അത്ഭുതവുമായി നിന്നോടും നിന്റെ സന്തതിയോടും എന്നേക്കും പറ്റിയിരിക്കും.

 

ആവർത്തനം 28:46

ശാപത്തിന്റെ വളരെ മോശമായ് ഭാഗം മറ്റുള്ളവരിൽ നിന്നും വരുമെന്ന് അല്ലാഹു മുന്നറിയിപ്പ് നൽകി

49 യഹോവ ദൂരത്തുനിന്നു, ഭൂമിയുടെ അറുതിയിൽനിന്നു, ഒരു ജാതിയെ കഴുകൻ പറന്നു വരുന്നതുപോലെ നിന്റെമേൽ വരുത്തും. അവർ നീ അറിയാത്ത ഭാഷ പറയുന്ന ജാതി;
50 വൃദ്ധനെ ആദരിക്കയോ ബാലനോടു കനിവു തോന്നുകയോ ചെയ്യാത്ത ഉഗ്രമുഖമുള്ള ജാതി.
51 നീ നശിക്കുംവരെ അവർ നിന്റെ മൃഗഫലവും നിന്റെ കൃഷിഫലവും തിന്നും; അവർ നിന്നെ നശിപ്പിക്കുംവരെ ധാന്യമോ വിഞ്ഞോ എണ്ണയോ നിന്റെ കന്നുകാലികളുടെ പേറോ ആടുകളുടെ പിറപ്പോ ഒന്നും നിനക്കു ശേഷിപ്പിക്കയില്ല.
52 നിന്റെ ദേശത്തു എല്ലാടവും നീ ആശ്രയിച്ചിരിക്കുന്ന ഉയരവും ഉറപ്പുമുള്ള മതിലുകൾ വീഴുംവരെ അവർ നിന്റെ എല്ലാ പട്ടണങ്ങളിലും നിന്നെ നിരോധിക്കും; നിന്റെ ദൈവമായ യഹോവ നിനക്കു തന്ന നിന്റെ ദേശത്തു എല്ലാടുവുമുള്ള നിന്റെ എല്ലാ പട്ടണങ്ങളിലും അവർ നിന്നെ നിരോധിക്കും.

 

ആവർത്തനം 28:49-52

അത് ചീത്തയിൽ നിന്നും വളരെ നാശത്തിലേക്ക് പോകും

63 നിങ്ങൾക്കു ഗുണംചെയ്‍വാനും നിങ്ങളെ വർദ്ധിപ്പിപ്പാനും യഹോവ നിങ്ങളുടെമേൽ പ്രസാദിച്ചിരുന്നതുപോലെ തന്നേ നിങ്ങളെ നശിപ്പിപ്പാനും നിർമ്മൂലമാക്കുവാനും യഹോവ പ്രസാദിച്ചു, നീ കൈവശമാക്കുവാൻ ചെല്ലുന്ന ദേശത്തുനിന്നു നിങ്ങളെ പറിച്ചുകളയും.
64 യഹോവ നിന്നെ ഭൂമിയുടെ ഒരറ്റംമുതൽ മറ്റെഅറ്റംവരെ സർവ്വജാതികളുടെയും ഇടയിൽ ചിതറിക്കും; അവിടെ നീയും നിന്റെ പിതാക്കന്മാരും അറിഞ്ഞിട്ടില്ലാത്തവയായി മരവും കല്ലുംകൊണ്ടുള്ള അന്യദൈവങ്ങളെ നീ സേവിക്കും.
65 ആ ജാതികളുടെ ഇടയിൽ നിനക്കു സ്വസ്ഥത കിട്ടുകയില്ല; നിന്റെ കാലിന്നു വിശ്രാമസ്ഥലം ഉണ്ടാകയില്ല; അവിടെ യഹോവ നിനക്കു വിറെക്കുന്ന ഹൃദയവും മങ്ങുന്ന കണ്ണും നിരാശയുള്ള മനസ്സും തരും.

 

ആവർത്തനം 28:63-65

ഈ അനുഗ്രഹങ്ങളും ശാപങ്ങളും ഒരു ഉടമ്പടി മേൽ ആയിരുന്നു സ്ഥാപിക്കപ്പെട്ടത് (പരസ്പര ഉടമ്പടി)

12 നിന്റെ ദൈവമായ യഹോവ ഇന്നു നിന്നോടു ചെയ്യുന്ന നിയമത്തിലും സത്യബന്ധത്തിലും പ്രവേശിപ്പാൻ അവന്റെ സന്നിധിയിൽ നില്ക്കുന്നു.
13 ഞാൻ ഈ നിയമവും സത്യബന്ധവും ചെയ്യുന്നതു നിങ്ങളോടു മാത്രമല്ല,
14 ഇന്നു നമ്മോടുകൂടെ നമ്മുടെ ദൈവമായ യഹോവയുടെ സന്നിധിയിൽ നില്ക്കുന്നവരോടും ഇന്നു ഇവിടെ നമ്മോടു കൂടെ ഇല്ലാത്തവരോടും തന്നേ.
15 നാം മിസ്രയീംദേശത്തു എങ്ങനെ പാർത്തു എന്നും നിങ്ങൾ കടന്നുപോകുന്ന ജാതികളുടെ നടുവിൽകൂടി എങ്ങനെ കടന്നു എന്നും നിങ്ങൾ അറിയുന്നുവല്ലോ.

 

ആവർത്തനം 29:12-15

മറ്റു വാക്കുകളിൽ പറഞ്ഞാൽ ഈ ഉടമ്പടി കുട്ടികളുടെ മേൽ ബാധിക്കുമായിരുന്നു, അല്ലെങ്കിൽ ഭാവി തലമുറകളുടെ മേൽ.  യധാർത്ഥത്തിൽ ഈ ഉടമ്പടി ഭാവി തലമുറയെ ലക്ഷ്യം വച്ച് ഉള്ളതായിരുന്നു- ഇസ്രായേലിന്റെതും മറ്റ് വിദേശികളുടെയും.

21 നിങ്ങളുടെ ശേഷം ഉണ്ടാകുന്ന തലമുറയായ നിങ്ങളുടെ മക്കളും ദൂരദേശത്തുനിന്നു വരുന്ന അന്യനും ദേശത്തിലെ ബാധകളും യഹോവ അവിടെ വരുത്തിയ രോഗങ്ങളും
22 യഹോവ തന്റെ കോപത്തിലും ക്രോധത്തിലും സോദോം, ഗൊമോര, അദമ, സെബോയീം എന്ന പട്ടണങ്ങളെ മറിച്ചുകളഞ്ഞതുപോലെ വിതയും വിളവും ഇല്ലാതെയും പുല്ലുപോലും മുളെക്കാതെയും ഗന്ധകവും ഉപ്പും കത്തിയിരിക്കുന്ന ദേശമൊക്കെയും കാണുമ്പോൾ
23 യഹോവ ഈ ദേശത്തോടു ഇങ്ങനെ ചെയ്തതു എന്തു? ഈ മഹാക്രോധാഗ്നിയുടെ കാരണം എന്തു എന്നു സകലജാതികളും ചോദിക്കും.
24 അതിന്നുണ്ടാകുന്ന മറുപടി എന്തെന്നാൽ: അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ അവരെ മിസ്രയീംദേശത്തുനിന്നു പുറപ്പെടുവിച്ചപ്പോൾ അവരോടു ചെയ്തിരുന്ന നിയമം അവർ ഉപേക്ഷിച്ചു;
25 തങ്ങൾ അറികയോ തങ്ങൾക്കു നിയമിച്ചുകിട്ടുകയോ ചെയ്തിട്ടില്ലാത്ത അന്യദൈവങ്ങളെ അവർ ചെന്നു സേവിക്കയും നമസ്കരിക്കയും ചെയ്തു.
26 അതുകൊണ്ടു ഈ പുസ്തകത്തിൽ എഴുതിയിരിക്കുന്ന ശാപം ഒക്കെയും ഈ ദേശത്തിന്മേൽ വരുത്തുവാൻ തക്കവണ്ണം യഹോവയുടെ കോപം അതിന്റെ നേരെ ജ്വലിച്ചു.
27 യഹോവ കോപത്തോടും ക്രോധത്തോടും വലിയ വെറുപ്പോടുംകൂടെ അവരെ അവരുടെ ദേശത്തുനിന്നു പറിച്ചുകളകയും ഇന്നുള്ളതുപോലെ അവരെ മറ്റൊരു ദേശത്തേക്കു തള്ളിവിടുകയും ചെയ്തു.

 

ആവർത്തനം 29:21-27

മൂസായുടെ അനുഗ്രഹങ്ങളും ശാപങ്ങളും സംഭവിച്ചോ?

വാഗ്ദത്തം ചെയ്യപ്പെട്ട അനുഗ്രഹങ്ങൾ വളരെ മനോഹരം ആയിരുന്നു, എന്നാൽ മുന്നറിയിപ്പ് നൽകപ്പെട്ട ശാപങ്ങൾ വളരെ കഠിനമായിരുന്നു.  എന്നിരുന്നാലും, നമുക്ക് ചോദിക്കുവാൻ കഴിയുന്ന പ്രധാന ചോദ്യം: ‘ഇവ സംഭവിച്ചോ?‘ എന്നതാണു.  ഇതിനു മറുപടി കണ്ടെത്തുന്നതിൽക്കൂടി നമുക്ക് മൂസാ (അ.സ) ഒരു യധാർത്ഥ പ്രവാചകൻ ആയിരുന്നുവോ എന്ന് നമുക്ക് കണ്ടെത്തുവാൻ കഴിയും മാത്രമല്ല തന്റെ ജീവിതത്തിൽ നിന്നും നമുക്ക് ഈ കാലത്തും മാർഗ്ഗ നിർദ്ദേശങ്ങൾ പ്രാപിക്കുവാൻ കഴിയും.

ഇതിനുള്ള മറുപടി നമ്മുടെ കരത്തിൽ ഒതുങ്ങുന്നതാണു.  പഴയ നിയമത്തിന്റെ കൂടുതൽ ഭാഗവും ഇസ്രായേലിന്റെ ചരിത്രത്തിന്റെ രേഖകൾ ആണു അവയിൽ നിന്നും നമുക്ക് എന്ത് സംഭവിച്ചു എന്ന് കാണുവാൻ കഴിയുന്നു.  മാത്രമല്ല നമുക്ക് പഴയനിയമത്തിനു പുറത്തുള്ള രേഖകളും ഉണ്ട്, യഹൂദാ ചരിത്ര കാരനായ ജൊസിഫസിനെപ്പോലെയുള്ളവരും, ഗ്രീക് റോമൻ ചരിത്രകാരനായ റ്റാസിറ്റസിനെപ്പോലെ ഉള്ളവരും  മാത്രമല്ല നമുക്ക് പല പുരാ വസ്തു അവശിഷ്ടങ്ങളുടെ തെളിവുകളും ഉണ്ട്. ഇത് നമുക്ക് ഒരു അടയാളമാണു.   ഇസ്രായേൽ ചരിത്രത്തിന്റെ ഏകദേശ രൂപത്തിന്റെ സമയ രേഖ ഇവിടെ കൊടുത്തിരിക്കുന്നു അത് നമ്മെ അവരുടെ ചരിത്രത്തിൽ എന്തു സംഭവിച്ചു എന്ന് മനസ്സിലാക്കുവാൻ സഹായിക്കുന്നു.

ഈ ചരിത്രത്തിൽ നിന്നും നാം എന്താണു കാണുന്നത്?  തീർച്ചയായും മൂസായുടെ ശാപങ്ങൾ, വളരെ കഠിനമായതായിരുന്നു അവ സംഭവിക്കുക തന്നെ ചെയ്തു- അദ്ദേഹം ആയിരക്കണക്കിനു വർഷങ്ങൾക്കു മുമ്പ് എഴുതിയിരുന്നതു പോലെത്തന്നെ-ഇവയെല്ലാം  സംഭവിക്കുന്നതിനു മുൻപ് (ഓർക്കേണ്ട ഒരു കാര്യം ഈ പ്രവചനങ്ങൾ എഴുതപ്പെട്ടത് അവ സംഭവിച്ചതിനു ശേഷമല്ല അതിനു മുൻപ് ആയിരുന്നു എന്നാണു).

എന്നാൽ മൂസായുടെ ശാപം അവിടം കൊണ്ട് അവസാനിച്ചില്ല. അത് തുടർന്നു കൊണ്ടിരുന്നു.  എങ്ങിനെയാണു ഈ ശാപങ്ങൾ പരിസമാപ്തിയിൽ എത്തിയത് എന്ന് ഇവിടെ നാം കാണുന്നു.

ൻ നിന്റെ മുമ്പിൽ വെച്ചിരിക്കുന്ന അനുഗ്രഹവും ശാപവുമായ ഈ വചനങ്ങൾ ഒക്കെയും നിന്റെമേൽ നിവൃത്തിയായി വന്നിട്ടു നിന്റെ ദൈവമായ യഹോവ നിന്നെ തള്ളിക്കളഞ്ഞിട്ടുള്ള അതതു ജാതികളുടെ ഇടയിൽവെച്ചു നീ അവയെ നിന്റെ ഹൃദയത്തിൽ ഓർത്തു
2 നിന്റെ ദൈവമായ യഹോവയുടെ അടുക്കലേക്കു തിരിഞ്ഞു നീയും നിന്റെ മക്കളും പൂർണ്ണഹൃദയത്തോടും പൂർണ്ണമനസ്സോടുംകൂടെ, ഞാൻ ഇന്നു നിന്നോടു ആജ്ഞാപിക്കുന്നതുപോലെ ഒക്കെയും അവന്റെ വാക്കു കേട്ടനുസരിച്ചാൽ
3 നിന്റെ ദൈവമായ യഹോവ നിന്റെ സ്ഥിതി മാറ്റുകയും നിന്നോടു മനസ്സലിഞ്ഞു നിങ്കലേക്കു തിരികയും നിന്റെ ദൈവമായ യഹോവ നിന്നെ ചിതറിച്ചിരുന്ന സകലജാതികളിൽനിന്നും നിന്നെ കൂട്ടിച്ചേർക്കുകയും ചെയ്യും.
4 നിനക്കുള്ളവർ ആകാശത്തിന്റെ അറുതിവരെ ചിതറിപ്പോയിരുന്നാലും നിന്റെ ദൈവമായ യഹോവ അവിടെനിന്നു നിന്നെ കൂട്ടിച്ചേർക്കും; അവിടെനിന്നു അവൻ നിന്നെ കൊണ്ടുവരും.
5 നിന്റെ പിതാക്കന്മാർക്കു കൈവശമായിരുന്ന ദേശത്തേക്കു നിന്റെ ദൈവമായ യഹോവ നിന്നെ കൊണ്ടുവരും; നീ അതു കൈവശമാക്കും; അവൻ നിനക്കു ഗുണംചെയ്തു നിന്റെ പിതാക്കന്മാരെക്കാൾ നിന്നെ വർദ്ധിപ്പിക്കും.

 

ആവർത്തനം 30:1-5

നമുക്ക് ഉണ്ടാകുന്ന (വീണ്ടും) വ്യക്തമായ ഒരു ചോദ്യം എന്നത്: അത് സംഭവിച്ചോ? അവരുടെ ചരിത്രത്തിന്റെ തുടർന്നുള്ള ഭാഗം വായിക്കുവാൻ ഇവിടെ അമർത്തുക.

തൗറാത്തിന്റെ അവസാനം- സബൂറിനെ മുൻ കൂട്ടികാണുന്നു

ഈ അനുഗ്രഹങ്ങളും ശാപങ്ങളും കൊണ്ട്, തൗറാത്ത് അവസാനിക്കുന്നു.  പ്രവാചകനായ മൂസാ (അ.സ) അത് പൂർത്തീകരിച്ചതിനു തൊട്ടു പിൻപ് മരിച്ചു പോയി. അതിനു ശേഷം ഇസ്രായേൽ മക്കൾ മൂസായ്ക്കു ശേഷം വന്ന നേതാവിന്റെ നേത്രുത്വത്തിൽ -ജോഷുവ- ആ ദേശത്ത് പ്രവേശിച്ചു.  ഇസ്രായേലിന്റെ ചരിത്രത്തിൽ വിവരിച്ചിരിക്കുന്നതു പോലെ,  ദാവൂദ് രാജാവ് ദാവൂദ് അല്ലെങ്കിൽ ദാവീദ് അധികാരത്തിൽ വരുന്നത് വരെ അവർ അവിടെ ഒരു രാജാവില്ലാതെ ജീവിച്ചു മാത്രമല്ല ഒരു തലസ്ഥാനവും അവർക്ക് ഇല്ലായിരുന്നു. അവൻ പഴയ നിയമത്തിന്റെ ഒരു പുതിയ വിഭാഗം ആരംഭിച്ചു അത് ഖുർ ആൻ എടുത്തു പറയുന്നത് സബൂർ ആണു എന്നാണു.  നാം സബൂർ മനസ്സിലാക്കേണ്ടത് ആവശ്യമാണു കാരണം അത് തൗറാത്തിൽ ആരംഭിച്ച അടയാളങ്ങൾ തുടരുന്നു- അത് ഇഞ്ചീൽ കൂടുതൽ മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നു.  അടുത്തതായി നാം ഈസാ മസീഹും ഖുർ ആനും എങ്ങിനെയാണു ദാവൂദ് (അ.സ) നെക്കുറിച്ചും സബൂറിനെക്കുറിച്ചും വിവരിക്കുന്നത് എന്ന് പരിശോധിക്കുവാൻ പോവുകയാണു.

Leave a Reply

Your email address will not be published. Required fields are marked *