നാം മൂസായുടെ രണ്ടാം അടയാളത്തിൽ കണ്ടത് സീനായ് മലയിൽ വച്ച് നൽകപ്പെട്ട കൽപ്പനകൾ വളരെ കണിശം ആയിരുന്നു എന്നാണു. താങ്കളെ താങ്കൾ ന്യായപ്രമാണം എല്ലായ്പ്പോഴും അനുസരിക്കുന്നുവോ അതോ ഇല്ലയോ എന്ന്ഒരു സ്വയശോധന ചെയ്യുവാൻ ഞാൻ ക്ഷണിച്ചിരുന്നു (കാരണം ഇതാണു ന്യായപ്രമാണത്തിന്റെ ഉദ്ദേശം). താങ്കൾ എല്ലായ്പ്പോഴും ന്യായപ്രമാണം പ്രമാണിക്കുന്നില്ലെങ്കിൽ താങ്കൾ, എന്നെപ്പോലെത്തന്നെ വളരെയധികം പ്രശ്നത്തിൽ അകപ്പെട്ടിരിക്കുന്നു- അധവാ ന്യായവിധി തലയ്ക്കുമുകളിൽ കാത്തിരിക്കുന്നു. അങ്ങിനെയെങ്കിൽ നമുക്ക് എന്തുചെയ്യുവാൻ കഴിയും? ഹാറൂനും, (അഹരോൻ എന്നും അറിയപ്പെടുന്നു, മൂസായുടെ സഹോദരനാണു അദ്ദേഹം), അദ്ദേഹത്തിന്റെ പിന്തലമുറക്കാരുമാണു ഇതിനു മറുപടിയായി ബലിയർപ്പണം നിലവിൽക്കൊണ്ടുവന്നത്- ഈ ബലിയർപ്പണങ്ങൾ പാപങ്ങൾക്ക്, പ്രായശ്ചിത്തമായിത്തീർന്നു, അല്ലെങ്കിൽ മറച്ചു. ഹാരൂൺ രണ്ടു പ്രത്യേക ബലികൾ നൽകി അത് അല്ലാഹു ന്യയപ്പ്രമാനണം ലംഖിക്കുന്നവരെ അവരുടെ പാപങ്ങൾ മറയ്ക്കും എന്ന് കാണിയ്ക്കുവാൻ വേണ്ടിയായിരുന്നു അത്. അവ ഒരു പശുവിനെയും (പശുക്കിടാവ്) രണ്ട് ആടുകളെയും ആയിരുന്നു. സൂറത്തുൽ ബഖറയ്ക്ക് ആ പേരു വന്നത് ഹാരൂനിന്റെ പശുവിന്റെ ബലിയോട് ബന്ധപ്പെടുത്തിയാണു. എന്നാൽ നമുക്ക് ആടുകളെ വച്ച് ആരംഭിക്കാം.
ബലിയാടും പ്രായശ്ചിത്ത ദിനവും
മൂസായുടെ 1ആം അടയാളത്തിൽ പെസഹാ ആഘോഷിച്ചിരുന്നത് (ഇപ്പോഴും!) യഹൂദന്മാർ ഫിർ ഔന്റെ കയ്യിൽ നിന്നും വിടുതൽ പ്രാപിച്ചതിന്റെ ഓർമ്മയ്ക്ക് ആയാണു. തൗറാത്ത് മറ്റ് ഉൽസവങ്ങളും ആചരിക്കുവാൻ കല്പിച്ചിരിക്കുന്നു. അതിൽ ഏറ്റവും പ്രാധാന്യമർഹിക്കുന്ന ഒന്നാണു പ്രായശ്ചിത്ത ദിനം. ആ സംഭവം മുഴുവനായി വായിക്കുവാൻ ഇവിടെ അമർത്തുക.
എന്തുകൊണ്ടാണു അത്ര ശ്രദ്ധാപൂർവ്വമായതും വിശദീകരിച്ചതുമായ പ്രായശ്ചിത്ത ദിനത്തെക്കുറിച്ച് നൽകിയിരിക്കുന്നത്. അവ എങ്ങിനെ തുടങ്ങുന്നു എന്ന് നാം കാണുന്നത്:
ഹരോന്റെ രണ്ടുപുത്രന്മാർ യഹോവയുടെ സന്നിധിയിൽ അടുത്തുചെന്നിട്ടു മരിച്ചുപോയ ശേഷം യഹോവ മോശെയോടു അരുളിച്ചെയ്തതു എന്തെന്നാൽ:
2 കൃപാസനത്തിന്മീതെ മേഘത്തിൽ ഞാൻ വെളിപ്പെടുന്നതുകൊണ്ടു നിന്റെ സഹോദരനായ അഹരോൻ മരിക്കാതിരിക്കേണ്ടതിന്നു വിശുദ്ധമന്ദിരത്തിൽ തിരശ്ശീലെക്കകത്തു പെട്ടകത്തിന്മേലുള്ള കൃപാസനത്തിൻ മുമ്പിൽ എല്ലാസമയത്തും വരരുതു എന്നു അവനോടു പറയേണം.
ലേവ്യാപുസ്തകം 16:1-2
ഇതിനു മുൻപ് സംഭവിച്ചത് എന്തെന്നാൽ ദൈവ സാന്നിദ്ധ്യം ഉണ്ടായിരുന്ന കൂടാരത്തിലേക്ക് ഹാരൂനിന്റെ രണ്ടു മക്കൾ ധാർഷ്ട്യത്തോടെ ഓടിച്ചെന്നതു കൊണ്ട് അവർ മരിച്ചു പോയിരുന്നു. ദൈവത്തിന്റ് വിശുദ്ധ സാന്നിദ്ധ്യത്തിൽ, അവർ ന്യായപ്രമാണം മുഴുവനായി അനുസരിക്കുന്നത് (നാം ഇവിടെ കണ്ടതു പോലെ) പരാചയപ്പെട്ടതാണു അവരുടെ മരണത്തിനു കാരണമായിത്തീർന്നത്. എന്ത് കൊണ്ട്? കൂടാരത്തിൽ ഉടമ്പടിയുടെ പെട്ടകം ഉണ്ടായിരുന്നു. നാം വായിക്കുന്നത് ഇങ്ങനെയാണു
അവരോട് അവരുടെ പ്രവാചകന്‍ പറഞ്ഞു: ത്വാലൂതിന്റെ രാജാധികാരത്തിനുള്ള തെളിവ് ആ പെട്ടി നിങ്ങളുടെ അടുത്ത് വന്നെത്തുക എന്നതാണ്. അതില്‍ നിങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള മനഃശാന്തിയും മൂസായുടെയും ഹാറൂന്‍റെയും കുടുംബങ്ങള്‍ വിട്ടേച്ചുപോയ അവശിഷ്ടങ്ങളുമുണ്ട്. മലക്കുകള്‍ അത് വഹിച്ച് കൊണ്ടുവരുന്നതാണ്. നിങ്ങള്‍ വിശ്വാസികളാണെങ്കില്‍ നിസ്സംശയം നിങ്ങള്‍ക്കതില്‍ മഹത്തായ ദൃഷ്ടാന്തമുണ്ട്.
സൂറ 2:248 (അൽ ബഖറ
അത് പറയപ്പെടുമ്പോലെ, ഈ ‘നിയമപ്പെട്ടകം‘ ഒരു അധികാരത്തിന്റെ അടയാളം ആയിരുന്നു കാരണം പെട്ടകം മൂസായുടെ നിയമങ്ങളുടെ പ്രതിബിംബം ആയിരുന്നു. പത്തു കൽപ്പനകൾ അടങ്ങിയ കൽ പലകകൾ ഈ പെട്ടകത്തിനുള്ളിൽ സൂക്ഷിച്ചിരുന്നു. എല്ലാ കൽപ്പനകളും ആചരിക്കുവാൻ ആരെങ്കിലും പരാചയപ്പെട്ടാൽ- ഈ പെട്ടകത്തിന്റെ സാന്നിധ്യത്തിൽ- മരിച്ചുപോകും. ഹാരൂണിന്റെ ആദ്യത്തെ രണ്ടു പുത്രന്മാർ അവർ കൂടാരത്തിനകത്ത് പ്രവേശിച്ചതു കൊണ്ട് മരണപ്പെട്ടു. അതു കൊണ്ട് വളരെ ശ്രദ്ധാപൂർവ്വമായ് നിർദ്ദേശങ്ങൾ നൽകപ്പെട്ടു, അവയിൽ ഒരു വർഷത്തിൽ ഒരു ദിവസത്തിൽ കൂടാരത്തിൽ പ്രവേശിക്കുക എന്നതും ഉൾക്കൊള്ളിച്ചിരുന്നു- അതായത് ഈ പ്രായശ്ചിത്ത ദിനത്തിൽ മാത്രം. ആ ദിവസമല്ലാതെ വേറെ ഏതെങ്കിലും ദിവസം പ്രവേശിച്ചാൽ മരണമായിരിക്കും ഫലം. പക്ഷെ ഈ ഒരു ദിവസത്തിലും, ഹാരൂൺ നിയമപ്പെട്ടകത്തിനു മുൻപിൽ പ്രവേശിക്കുന്നതിനു മുൻപ്, അദ്ദേഹം ചെയ്യേണ്ടിയിരുന്നത്:
6 തനിക്കുവേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിക്കേണം.
7 അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം.
8 പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
9 യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
10 അസസ്സേലിന്നു ചീട്ടു വീണ കോലാട്ടുകൊറ്റനെയോ, അതിനാൽ പ്രായശ്ചിത്തം കഴിക്കേണ്ടതിന്നും അതിനെ അസസ്സേലിന്നു മരുഭൂമിയിലേക്കു വിട്ടയക്കേണ്ടതിന്നുമായി യഹോവയുടെ സന്നിധിയിൽ ജീവനോടെ നിർത്തേണം.
11 പിന്നെ തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അഹരോൻ അർപ്പിച്ചു തനിക്കും കുടുംബത്തിന്നും വേണ്ടി പ്രായശ്ചിത്തം കഴിച്ചു തനിക്കു വേണ്ടിയുള്ള പാപയാഗത്തിന്റെ കാളയെ അറുക്കേണം.
12 അവൻ യഹോവയുടെ സന്നിധിയിൽ യാഗപീഠത്തിന്മേൽ ഉള്ള തീക്കനൽ ഒരു കലശത്തിൽനിറെച്ചു സൌരഭ്യമുള്ള ധൂപവർഗ്ഗചൂർണ്ണം കൈനിറയ എടുത്തു തിരശ്ശീലക്കകത്തു കൊണ്ടുവരേണം.
13 താൻ മരിക്കാതിരിക്കേണ്ടതിന്നു ധൂപത്തിന്റെ മേഘം സാക്ഷ്യത്തിന്മേലുള്ള കൃപാസനത്തെ മറെപ്പാൻ തക്കവണ്ണം അവൻ യഹോവയുടെ സന്നിധിയിൽ ധൂപവർഗ്ഗം തീയിൽ ഇടേണം.
ലേവ്യ 16:6,13
അതു കൊണ്ട് അഹരോൻ ന്യായപ്രമാണം അനുസരിക്കുന്നതിൽ പരാചിതൻ ആയതിനു പകരമായി, അതു മറയ്ക്കുവാൻ, അല്ലെങ്കിൽ പ്രായശ്ചിത്തമായി, ഒരു കാളയെ ബലിയർപ്പിക്കുമായിരുന്നു. അതിനു തൊട്ടടുത്ത്, ഹാരൂൺ രണ്ട് ആടുകളെ ബലിയർപ്പിക്കുന്ന സവിശേഷമായ ചടങ്ങ് നടത്തുന്നു.
7 അവൻ ആ രണ്ടു കോലാട്ടുകൊറ്റനെ കൊണ്ടുവന്നു സമാഗമനക്കുടാരത്തിന്റെ വാതിൽക്കൽ യഹോവയുടെ സന്നിധിയിൽ നിർത്തേണം.
8 പിന്നെ അഹരോൻ യഹോവെക്കു എന്നു ഒരു ചീട്ടും അസസ്സേലിന്നു എന്നു മറ്റൊരു ചീട്ടും ഇങ്ങനെ രണ്ടു കോലാട്ടുകൊറ്റനും ചീട്ടിടേണം.
9 യഹോവെക്കുള്ള ചീട്ടു വീണ കോലാട്ടുകൊറ്റനെ അഹരോൻ കൊണ്ടുവന്നു പാപയാഗമായി അർപ്പിക്കേണം.
ലേവ്യ 16:7-9
തന്റെ പാപങ്ങൾക്കു വേണ്ടി ബലിയർപ്പിച്ചതിനു ശേഷം, ഹാരൂൺ രണ്ട് ആടുകളെ എടുക്കുകയും അവയ്ക്ക് ചീട്ട് ഇടുകയും ചെയ്യുന്നു. അവയിൽ ഒരു ആട് ബലിയാട് ആയി തിരഞ്ഞെടുക്കപ്പെടുന്നു. അവയിലെ മറ്റേ ആട് പാപയാഗമായി അർപ്പിക്കപ്പെടുന്നു. എന്തുകൊണ്ട്?
15 പിന്നെ അവൻ ജനത്തിന്നുവേണ്ടിയുള്ള പാപയാഗത്തിന്റെ കോലാട്ടുകൊറ്റനെ അറുത്തു രക്തം തിരശ്ശീലെക്കകത്തു കൊണ്ടുവന്നു കാളയുടെ രക്തംകൊണ്ടു ചെയ്തതുപോലെ ഇതിന്റെ രക്തംകൊണ്ടും ചെയ്തു അതിനെ കൃപാസനത്തിന്മേലും കൃപാസനത്തിന്റെ മുമ്പിലും തളിക്കേണം.
16 യിസ്രായേൽമക്കളുടെ അശുദ്ധികൾനിമിത്തവും അവരുടെ സകലപാപവുമായ ലംഘനങ്ങൾനിമിത്തവും അവൻ വിശുദ്ധമന്ദിരത്തിന്നു പ്രായശ്ചിത്തം കഴിക്കേണം; അവരുടെ ഇടയിൽ അവരുടെ അശുദ്ധിയുടെ നടുവിൽ ഇരിക്കുന്ന സമാഗമനക്കുടാരത്തിന്നും അവൻ അങ്ങനെ തന്നേ ചെയ്യേണം.
ലേവ്യ 16:15-16
ആ ബലിയാടിനു എന്തു സംഭവിച്ചു?
20 അവൻ വിശുദ്ധമന്ദിരത്തിന്നും സമാഗമനക്കുടാരത്തിന്നും യാഗപീഠത്തിന്നും ഇങ്ങനെ പ്രായശ്ചിത്തം കഴിച്ചു തീർന്നശേഷം ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റനെ കൊണ്ടു വരേണം.
21 ജീവനോടിരിക്കുന്ന കോലാട്ടുകൊറ്റന്റെ തലയിൽ അഹരോൻ കൈ രണ്ടും വെച്ചു യിസ്രായേൽമക്കളുടെ എല്ലാകുറ്റങ്ങളും സകലപാപങ്ങളുമായ ലംഘനങ്ങളൊക്കെയും ഏറ്റുപറഞ്ഞു കോലാട്ടുകൊറ്റന്റെ തലയിൽ ചുമത്തി, നിയമിക്കപ്പെട്ട ഒരു ആളുടെ കൈവശം അതിനെ മരുഭൂമിയിലേക്കു അയക്കേണം.
22 കോലാട്ടുകൊറ്റൻ അവരുടെ കുറ്റങ്ങളെ ഒക്കെയും ശൂന്യപ്രദേശത്തേക്കു ചുമന്നുകൊണ്ടു പോകേണം; അവൻ കോലാട്ടുകൊറ്റനെ മരുഭൂമിയിൽ വിടേണം.
ലേവ്യ 16:20-22
കാളയുടെ ബലിയർപ്പണം ഹാരൂണിന്റെ തന്നെ പാപങ്ങൾക്കു വേണ്ടിയുള്ളതായിരുന്നു. ആദ്യത്തെ ആടിനെ ബലിയർപ്പിക്കുന്നത് ഇസ്രായേൽ ജനത്തിന്റെ പാപത്തിനു വേണ്ടിയായിരുന്നു. എന്നാൽ അവൻ ജീവനുള്ള ബലിയാടിന്റെ തലയിൽ കൈവച്ചതിനു ശേഷം- അത് ഒരു അടയാളമായി ആണു- ജനത്തിന്റെ പാപങ്ങൾ ആ ബലിയാടിന്റെ തലമേൽ കൈമാറ്റം ചെയ്യുന്നു. അതിനു ശേഷം ആ ആടിനെ മരുഭൂമിയിലേക്ക് അയക്കുന്നു അത് കാണിക്കുന്നത് ജനത്തിന്റെ പാപം അവരിൽ നിന്നും അകറ്റിക്കളഞ്ഞിരിക്കുന്നു എന്നാണു. ഇത് എല്ലാവർഷവും പ്രായശ്ചിത്ത ദിവസത്തിൽ ചെയ്യുന്നതാണു.
പശുക്കിടാവ്, അല്ലെങ്കിൽ പശു സൂറത്തുൽ ബഖറയിലും തൗറാത്തിലും
ഹാരൂണിനു ഇതു കൂടാതെ വേറെ ബലിയർപ്പണങ്ങളും ചെയ്യേണ്ടിയിരുന്നു അതിൽ പശുക്കിടാവിന്റെ ബലിയും (കാളയ്ക്കു പകരം ഒരു പശുക്കിടാവ്) അർപ്പിക്കേണ്ടിയിരുന്നു. ഈ പശുക്കിടാവിന്റെ ബലിയർപ്പണം ആണു ‘അൽ ബകറ‘ സൂറ 2 എന്ന സൂറത്തിന്റെ പേരിനു പുറകിലെ കാരണം. അതുകൊണ്ട് സൂറ 2 ഈ ബലിയർപ്പണത്തെക്കുറിച്ച് നേരിട്ട് സംസാരിക്കുന്നു. ഖുർ ആനിൽ അതിനെക്കുറിച്ച് എഴുതിയിരിക്കുന്നത് വായിക്കുവാൻ ഇവിടെ അമർത്തുക. താങ്കൾക്ക് കാണുവാൻ സാധിക്കുന്നതു പോലെ, ജനം സാധാരണമായി കാളയ്ക്ക് പകരം ഒരു പശുക്കിടാവിനെ (അതായത് പെൺ) ബലിയർപ്പിക്കണം എന്ന് പറഞ്ഞപ്പോൾ ഞെട്ടിപ്പോവുകയും ആശയക്കുഴപ്പത്തിൽ ആവുകയും ചെയ്തു. അത് അവസാനിയ്ക്കുന്നത്
അപ്പോള്‍ നാം പറഞ്ഞു: നിങ്ങള്‍ അതിന്റെ ( പശുവിന്റെ) ഒരംശംകൊണ്ട് ആ മൃതദേഹത്തില്‍ അടിക്കുക. അപ്രകാരം അല്ലാഹു മരണപ്പെട്ടവരെ ജീവിപ്പിക്കുന്നു. നിങ്ങള്‍ ചിന്തിക്കുവാന്‍ വേണ്ടി അവന്റെ ദൃഷ്ടാന്തങ്ങള്‍ നിങ്ങള്‍ക്കവന്‍ കാണിച്ചുതരുന്നു.
സൂറ 2:73- പശു
അതുകൊണ്ട് നാം നമ്മുടെ ശ്രദ്ധ കൊടുക്കേണ്ട ഒരു അടയാളമാണു ഇത്. എന്നാൽ എങ്ങിനെയാണു ഈ പശുക്കിടാവ് ഒരു അടയാളമായിരിക്കുന്നത്? അത് മരണവും ജീവനുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് നാം വായിക്കുന്നു. നാം ഹാരൂണിനു തൗറാത്തിൽ യധാർത്ഥത്തിൽ ഈ ബലിയെക്കുറിച്ച് നൽകപ്പെട്ട നിർദ്ദേശങ്ങൾ പഠിക്കുമ്പോൾ അതേക്കുറിച്ച് “ഒരു പക്ഷെ നമുക്ക് മനസ്സിലാക്കാം“. തൗറാത്തിൽ നൽകപ്പെട്ട വിവരണം മുഴുവനായി വായിക്കുവാൻ ഇവിടെ അമർത്തുക. നാം വായിക്കുന്നത്
5 അതിന്റെ ശേഷം പശുക്കിടാവിനെ അവൻ കാൺകെ ചുട്ടു ഭസ്മീകരിക്കേണം; അതിന്റെ തോലും മാംസവും രക്തവും ചാണകവും കൂടെ ചുടേണം.
6 പിന്നെ പുരോഹിതൻ ദേവദാരു, ഈസോപ്പു, ചുവപ്പുനൂൽ എന്നിവ എടുത്തു പശുക്കിടാവിനെ ചുടുന്ന തീയുടെ നടുവിൽ ഇടേണം.
സംഖ്യ 19:5-6
ഈസ്സോപ് എന്നത് ഒരു ഇലനിബിഢമായ വ്രുക്ഷത്തിന്റെ ശാഖയാണു. പെസ്സഹായിൽ ഇസ്രായേൽ മക്കൾ പെസ്സഹാക്കുഞ്ഞാടിന്റെ രക്തം ഭവനത്തിന്റെ വാതിൽപ്പടിയിൽ പുരട്ടണമായിരുന്നു അങ്ങിനെ ചെയ്യുമ്പോൾ മരണം കടന്നു പോകും അവരോട് കൽപ്പിക്കപ്പെട്ടത്
22 ഈസോപ്പുചെടിയുടെ ഒരു കെട്ടു എടുത്തു കിണ്ണത്തിലുള്ള രക്തത്തിൽ മുക്കി കിണ്ണത്തിലുള്ള രക്തം കുറമ്പടിമേലും കട്ടളക്കാൽ രണ്ടിന്മേലും തേക്കേണം; പിറ്റെന്നാൾ വെളുക്കുംവരെ നിങ്ങളിൽ ആരും വീട്ടിന്റെ വാതിലിന്നു പുറത്തിറങ്ങരുതു.
പുറപ്പാട് 12:22
പശുക്കിടാവിനോട് ചേർന്ന് ഈസോപ്പും ഉപയോഗിക്കണമായിരുന്നു, പശുക്കിടാവ്, ഈസോപ്പ്, പരുത്തി, കേദാർ മരം എന്നിവ ചാരമാകുന്നത് വരെ ദഹിപ്പിക്കണമായിരുന്നു. അതിനു ശേഷം
9 പിന്നെ ശുദ്ധിയുള്ള ഒരുത്തൻ പശുക്കിടാവിന്റെ ഭസ്മം വാരി പാളയത്തിന്നു പുറത്തു വെടിപ്പുള്ള ഒരു സ്ഥലത്തു വെക്കേണം; അതു യിസ്രായേൽമക്കളുടെ സഭെക്കുവേണ്ടി ശുദ്ധീകരണജലത്തിന്നായി സൂക്ഷിച്ചുവെക്കേണം; അതു ഒരു പാപയാഗം.
സംഖ്യ 19:9
ഈ ചാരം ‘ശുദ്ധീകരണ ജലത്തോട്‘ കൂടെ ചേർക്കണമായിരുന്നു. ഒരു അശുദ്ധനായ വ്യക്തി ഈ വെള്ളത്തിൽ അംഗശുദ്ധി വരുത്തണമായിരുന്നു (ആചാരപ്രകാരമുള്ളത് അല്ലെങ്കിൽ വുളു) ഈ ചാരം ചേർത്തിരിക്കുന്ന വെള്ളം കൊണ്ട് വിശുദ്ധി വീണ്ടെടുക്കേണ്ടതിനായിരുന്നു. എന്നാൽ ഈ ചാരം എല്ലാ അശുദ്ധിക്കും ഉള്ളതല്ലായിരുന്നു മറിച്ച് പ്രത്യേക അശുദ്ധികൾക്ക് ഉള്ളതായിരുന്നു.
11 യാതൊരു മനുഷ്യന്റെയും ശവം തൊടുന്നവൻ ഏഴു ദിവസം അശുദ്ധൻ ആയിരിക്കേണം.
12 അവൻ മൂന്നാം ദിവസവും ഏഴാം ദിവസവും ആ വെള്ളംകൊണ്ടു തന്നെത്താൻ ശുദ്ധീകരിക്കേണം; അങ്ങനെ അവൻ ശുദ്ധിയുള്ളവനാകും; എന്നാൽ മൂന്നാം ദിവസം തന്നെ ശുദ്ധീകരിക്കാഞ്ഞാൽ ഏഴാം ദിവസം അവൻ ശുദ്ധിയുള്ളവനാകയില്ല.
13 മരിച്ചുപോയ ഒരു മനുഷ്യന്റെ ശവം ആരെങ്കിലും തൊട്ടിട്ടു തന്നെത്താൻ ശുദ്ധീകരിക്കാഞ്ഞാൽ അവൻ യഹോവയുടെ തിരുനിവാസത്തെ അശുദ്ധമാക്കുന്നു; അവനെ യിസ്രായേലിൽ നിന്നു ഛേദിച്ചുകളയേണം; ശുദ്ധീകരണ ജലംകൊണ്ടു അവനെ തളിച്ചില്ല; അവൻ അശുദ്ധൻ. അവന്റെ അശുദ്ധി അവന്റെ മേൽ നില്ക്കുന്നു.
സംഖ്യ 19:11-13
അതുകൊണ്ട് പശുവിന്റെ ഈ ചാരം, വെള്ളത്തിൽ ചേർത്തത്, മ്രുതദേഹം തൊട്ട് അശുദ്ധനായ ഒരു വ്യക്തി വുളു (അല്ലെങ്കിൽ അംഗശുദ്ധി) ഉള്ളതായിരുന്നു. പക്ഷെ എന്തുകൊണ്ടാണു ശവശരീരത്തിൽ തൊടുന്നത് അത്ര അശുദ്ധമായിത്തീർന്നത്? അതിനെക്കുറിച്ച് ഒന്നു ചിന്തിച്ചുനോക്കൂ! ആദാം മർത്യൻ ആയിത്തീർന്നത് അദ്ദേഹത്തിന്റെ അനുസരണക്കേടു കൊണ്ടായിരുന്നു, മാത്രമല്ല അദ്ദേഹത്തിന്റെ മക്കൾ എല്ലാവരും (താങ്കളും ഞാനും!). അതു കൊണ്ട് മരണം എന്നത് അശുദ്ധമാണു കാരണം അത് പാപത്തിന്റെ പരിണിത ഫലമാണു- അത് പാപത്തിന്റെ അശുദ്ധിയുമായി ബന്ധം പുലർത്തുന്നതാണു. അതു കൊണ്ട് ആരെങ്കിലും ഒരു ശവശരീരത്തിൽ സ്പർശിച്ചാൽ ആ വ്യക്തിയും അശുദ്ധിയുള്ളതായിത്തീരും. എന്നാൽ ഈ ചാരം ഒരു അടയാളം ആയിരുന്നു- അത് ഈ അശുദ്ധിയെ കഴുകിക്കളയും. അശുദ്ധനായ വ്യക്തി, തന്റെ ‘അശുദ്ധിയിൽ‘ മരിച്ചിരിക്കുന്നവൻ, ഈ പശുഭസ്മത്തിൽ അംഗശുദ്ധി വരുത്തുക വഴി ‘ജീവൻ‘ കണ്ടെത്തുന്നു.
എന്തുകൊണ്ടാണു ഒരു കാളയ്ക്കു പകരം ഒരു പശുവിനെ ഉപയോഗിച്ചത്? ഇതേക്കുറിച്ച് നേരിട്ട് ഒരു വിശദീകരണം കാണുന്നില്ലെങ്കിലും വേദപുസ്തകത്തിലെ ചില വാക്യങ്ങളിൽക്കൂടി അതിനെക്കുറിച്ച് ചിന്തിച്ച് എടുക്കാവുന്നതാണു. തൗറാത്ത് ഉടനീളവും (മറ്റു വിശുദ്ധഗ്രന്ധങ്ങളിലും) അല്ലാഹു തന്നെത്തന്നെ വെളിപ്പെടുത്തിയിരിക്കുന്നത് ‘അവൻ‘ എന്ന -പുല്ലിംഗത്തിൽ ആണു. ഇസ്രായേൽ ജനം എല്ലാവരെയും കൂടെ വിളിച്ചിരിക്കുന്നത് ‘അവൾ‘- അഥവാ സ്ത്രീലിംഗത്തിൽ ആണു. സ്ത്രീ പുരുഷ വൈവാഹിക ബന്ധത്തിലേതു പോലെ, അല്ലാഹുവും തന്റെ അനുയായികളും പ്രതികരിച്ചു. എന്നാൽ എല്ലായ്പ്പോഴും അതിനു മുൻ കൈ എടുത്തത് അല്ലാഹു ആയിരുന്നു. ഇബ്രാഹീമിനോട് തന്റെ മകനെ ബലിയർപ്പിക്കുവാൻ അല്ലാഹു കൽപ്പന നൽകുവാൻ മുങ്കൈ എടുത്തു; പത്ത് കൽപ്പനകൾ കൽപ്പലകകളിൽ നൽകുവാൻ അല്ലാഹു മുൻ കൈ എടുത്തു; നോഹയുടെ കാലത്ത് ന്യായ വിധി നടത്തുന്നതിൽ അല്ലാഹു മുൻ കൈ എടുത്തു, ഇങ്ങനെ പലതും… ഇത് ഒരിക്കലും ഒരു മനുഷ്യന്റെ (പ്രവാചകന്റെയോ അല്ലെങ്കിൽ മറ്റാരുടെയുമോ) തുടങ്ങുവാൻ ഉള്ള ആശയം അല്ലായിരുന്നു- മറിച്ച് അല്ലാഹുവിന്റെ മാർഗ്ഗ നിർദ്ദേശങ്ങൾ പിന്തുടരുവാൻ തന്റെ അനുയായികൽ തങ്ങളെത്തന്നെ സമർപ്പിക്കുകയായിരുന്നു.
പശുവിന്റെ ഭസ്മം മനുഷ്യന്റെ ആവശ്യത്തിനു വേണ്ടിയുള്ളതായിരുന്നു- അതായത് ശുദ്ധീകരണത്തിനു വേണ്ടിയുള്ളത്. അതു കൊണ്ട് മനുഷ്യന്റെ യധാർത്ഥ ആവശ്യത്തിനു വേണ്ടിയുള്ള ഒരു അടയാളം എന്ന നിലയ്ക്ക്, ബലിയർപ്പിക്കപ്പെട്ട ആ മ്രുഗം പെണ്ണ് ആയിരുന്നു. ഈ അശുദ്ധി നാം പാപം ചെയ്യുമ്പോൾ നമുക്കുണ്ടാകുന്ന ലജ്ജ എത്രമാത്രം എന്ന് കാണിക്കുന്നു, നമുക്ക് അല്ലാഹുവിനു മുൻപിൽ നമ്മുടെ പാപം നിമിത്തമുള്ള കുറ്റബോധം അല്ല. ഞാൻ തെറ്റ് ചെയ്യുമ്പോൾ, ഞാൻ നിയമം തെറ്റിക്കുക മാത്രമല്ല ചെയ്തത് കൂടാതെ ഞാൻ ന്യായാധിപനു മുൻപാകെ കുറ്റാരോപിതൻ കൂടെയാണു, എന്നാൽ എനിക്ക് ലജ്ജയും ചെയ്യേണ്ടിയിരുന്നില്ല എന്ന തോന്നലും ഉണ്ടാകുന്നു. എന്നാൽ അല്ലാഹു നമ്മുടെ പാപങ്ങൾക്കു വേണ്ടി നൽകിത്തന്നത് എങ്ങിനെയാണു? ആദ്യമായി, അല്ലാഹു നമ്മെ മറയ്ക്കുവാനായി ഒരു വസ്ത്രമുണ്ടാക്കി. ആദ്യ മനുഷ്യർക്ക് അവരുടെ നഗ്നതയും ലജ്ജയും മറയ്ക്കുവാൻ വേണ്ടി തോൽകൊണ്ടുള്ള ഉടുപ്പ് ലഭിച്ചു. അതു മുതൽ ആദാമിന്റെ മക്കൾ എല്ലാവരും അവരുടെ നഗ്നത മറയ്ക്കുവാൻ വേണ്ടി വസ്ത്രം ധരിയ്ക്കുവാൻ തുടങ്ങി-യധാർത്ഥത്തിൽ ‘എന്തു കൊണ്ട്?‘ എന്ന് നാം അപൂർവ്വമായിപ്പോലും ചോദിക്കാത്ത രീതിയിൽ അതു വളരെ സ്വാഭാവികമായ ഒന്നായി നമ്മുടെ ജീവിതങ്ങളിൽ അതു മാറിയിരിക്കുന്നു. ഈ പശുഭസ്മം കൊണ്ടുള്ള അംഗശുദ്ധീകരണം നമ്മെ അശുദ്ധമാക്കുന്ന വസ്തുതകളിൽനിന്നും നാം ‘ശുദ്ധിയുള്ളവരാണു‘ എന്ന് അനുഭവമുള്ളവരാക്കുവാൻ ഉള്ള മറ്റൊരു വഴിയാണു. പശുക്കിടാവിനെക്കുറിച്ചുള്ള ഉദ്ദേശം നമ്മെ ശുദ്ധീകരിക്കുക എന്നതായിരുന്നു.
22 നാം ദുർമ്മനസ്സാക്ഷി നീങ്ങുമാറു ഹൃദയങ്ങളിൽ തളിക്കപ്പെട്ടവരും ശുദ്ധവെള്ളത്താൽ ശരീരം കഴുകപ്പെട്ടവരുമായി വിശ്വാസത്തിന്റെ പൂർണ്ണനിശ്ചയം പൂണ്ടു പരമാർത്ഥഹൃദയത്തോടെ അടുത്തു ചെല്ലുക.
എബ്രായർ 10:22
നേരെമറിച്ച്, പ്രായശ്ചിത്ത ദിനത്തിൽ ആൺ ആടുകളുടെ ബലിയർപ്പണം പ്രധാനമായും അല്ലാഹുവിനു വേണ്ടിയുള്ളതായിരുന്നു അതു കൊണ്ട് ഒരു ആൺ മ്രുഗത്തെ ഉപയോഗിച്ചു. പത്തു കൽപ്പനകളുടെ അടയാളത്തോടു കൂടെ, നാം ശ്രദ്ധിച്ച ഒരു വസ്തുത അനുസരണക്കേടിന്റെ ശിക്ഷ എന്നത് പലയാവർത്തി എടുത്തു പറയപ്പെട്ടിരിക്കുന്നത് മരണം ആണെന്നതാണു (അതിനെക്കുറിച്ച് വായിക്കുവാൻ ഇവിടെ അമർത്തുക).
അല്ലഹു ഒരു ന്യായാധിപൻ ആയിരുന്നു (ഇപ്പോഴും ആണു!) മാത്രമല്ല ആ ന്യാധിപതി മരണമാകുന്ന വിധി പുറപ്പെടുവിച്ചു. അഹരോന്റെ പാപത്തിനു പകരമായി ഒരു കാളയെ ബലിയർപ്പിച്ചു ഇത് അല്ലാഹു അല്ലാഹു അഹരോന്റെ മരണത്തിനു പകരം അർപ്പിക്കുവാൻ ആവശ്യപ്പെട്ടതായിരുന്നു. ആദ്യത്തെ ആൺ ആടിന്റെ മരണം അല്ലാഹു ആവശ്യപ്പെട്ടതുപോലെ ഇസ്രായീൽ മക്കളുടെ പാപത്തിന്റെ വിലയായിരുന്നു. അതിനു ശേഷം ഇസ്രായീൽ മക്കളുടെ പാപങ്ങൾ പ്രതീകാത്മകമായി ഹാരൂൺ മരുഭൂമിയിൽ അയക്കുന്ന ആടിന്റെ ശിരസ്സിൽ ചുമത്തപ്പെടുന്നു, ആ ബലിയാട് അങ്ങിനെ മരുഭൂമിയിൽ അയക്കപ്പെടുമ്പോൾ അത് അർത്ഥമാക്കുന്നത് ആ സമൂഹത്തിന്റെ പാപങ്ങൾ നീക്കം ചെയ്തിരിക്കുന്നു എന്നതിനു ഒരു അടയാളം ആയാണു.
ഈ ബലികൾ ഹാരൂണും തന്റെ സന്തതി പരമ്പരകളും ഏകദേശം ആയിരം വർഷങ്ങൾ ആചരിച്ചു. ഇസ്രായേലിന്റെ ചരിത്രമുടനീളം അവർക്ക് നൽകപ്പെട്ട ആ ഭൂമിയിൽ; ദാവൂദ് (അല്ലെങ്കിൽ ദാവീദ്) രാജാവായപ്പോളും അതിനു ശേഷം അദ്ദേഹത്തിന്റെ മക്കൾ ഭരിച്ചപ്പോളും; പല പ്രവാചകന്മാർ മുന്നറിയിപ്പു സന്ദേശവുമായി വന്നപ്പോളും; എന്തിനേറെ ഈസാ മസീഹിന്റെ (അ.സ) ജീവിത കാലത്ത് കൂടി ഈ ബലിയർപ്പണങ്ങൾ ഈ ആവശ്യങ്ങൾക്കു വേണ്ടി ആചരിക്കുമായിരുന്നു. എന്നാൽ അവ വരുവാനിരിക്കുന്ന രക്ഷയുടെ നിഴൽ മാത്രമായിരുന്നു, അവ ഒരു അടയാളമായി ചൂണ്ടിക്കാണിക്കുന്നതാണു.
അതുകൊണ്ട് മൂസയുടെയും ഹാരൂണിന്റെയും ഈ അവസാനത്തെ അടയാളങ്ങൾ കൊണ്ട്, തൗറാത്ത് അവസാനിക്കുവാൻ തുടങ്ങുകയായിരുന്നു. എന്നാൽ പെട്ടന്ന് തുടർന്നുള്ള പ്രവാചകന്മാർ വരികയും സബൂർ തുടർന്നുള്ള അല്ലാഹുവിന്റെ സന്ദേശം തുടരുകയും ചെയ്തു. എന്നാൽ ആദ്യമായി തൗറാത്തിൽ അവസാനമായ ഒരു സന്ദേശം ഉൾക്കൊണ്ടിരുന്നു. മൂസാ നബി (അ.സ) വരുവാനിരിക്കുന്ന ഒരു പ്രവാചകനെ നോക്കിയിരിക്കുകയായിരുന്നു, ഇസ്രായീൽ മക്കളുടെ മേൽ ഭാവിയിൽ വരുവാനുള്ള അനുഗ്രഹങ്ങളും ശാപങ്ങളും കൂടെ അതോട് ചേർന്നു നോക്കിയിരിക്കുകയായിരുന്നു