റമളാൻ മാസത്തിലെ ഉപവാസ സമയമാകുമ്പോൾ എന്റെ സുഹൃത്തുക്കൾ എങ്ങിനെ ഏറ്റവും നന്നായി ഉപവസിക്കാം എന്ന് ചർച്ച ചെയ്യുന്നത് ഞാൻ കേൾക്കാറുണ്ട്. ഈ ചർച്ചകൾ എല്ലായ്പ്പോഴും എപ്പോൾ ഉപവാസം ആരംഭിക്കണം, നിർത്തണം എന്നതിനെക്കുറിച്ചുള്ളതായിരിക്കും. റമദാൻ വേനൽക്കാലത്ത് വരുമ്പോൾ , പ്രത്യേകിച്ച് ഞങ്ങൾ വടക്കൻ അറ്റത്ത് ജീവിക്കുന്നതു കൊണ്ട് ഏകദേശം 1 6 അതിലധികമോ പകൽ മണിക്കൂറുകൾ ഉള്ളതു കൊണ്ട്, നോമ്പെടുക്കുന്നതിനു മറ്റേതെങ്കിലും സമയ മേഖല (അതായത് മക്കയിലെ സൂര്യോദയവും അസ്തമയവും തമ്മിലുള്ള ഇടവേളകൾ പോലെ) ഉപയോഗിക്കാമോ എന്ന ചോദ്യം ഉയരുന്നു. എന്റെ സുഹൃത്തുക്കൾ വ്യത്യസ്ത പണ്ഡിതന്മാരുടെ കൽപ്പനകൾ ആണു എന്താണു അനുവദനീയം എന്താണു അനുവദനീയമല്ലാത്തത് എന്ന സമാന വിഷയങ്ങളിൽ പിന്തുടരുന്നത്
ഈ ചർച്ചകൾ പോലെ തന്നെ, നമ്മുടെ ഉപവാസം അല്ലാഹുവിനെ പ്രസാദിപ്പിക്കുന്നതായിത്തീരുവാൻ എങ്ങനെ ജീവിക്കണം എന്ന തുല്യമായ പ്രധാന്യം അർഹിക്കുന്ന ചോദ്യം നാം പലപ്പോഴും മറന്നു കളയുന്നു. ഇതിനെക്കുറിച്ച് പ്രവാചകന്മാർ മനോഹരമായി എഴുതുകയും അല്ലാഹുവിനു പ്രസാദമുള്ള ഉപവാസം എന്നതിനെക്കുറിച്ച് അവരുടെ സന്ദേശവും അവരുടെ കാലത്തേതു പോലെ ഇന്നും വളരെ പ്രാധാന്യം അർഹിക്കുന്നതാണു.
വിശ്വാസികൾ തങ്ങളുടെ മതപരമായ കടമകൾ (പ്രാർത്ഥന, ഉപവാസം എന്നിവ) കർശനമായി പാലിച്ചിരുന്ന ഒരു കാലത്താണ് യെശയ്യാ നബി (അ.സ) ജീവിച്ചത് . അവർ തീവ്ര മതവിശ്വാസികളായിരുന്നു .
മാത്രമല്ല അത് വളരെ അഴിമതി നടക്കുന്ന ഒരു കാലം കൂടിയായിരുന്നു ( അതിനെക്കുറിച്ചു മനസ്സിലാക്കുവാൻ സബൂറിനെ പരിചയപ്പെടുത്തൽ കാണുക). ജനങ്ങൾ നിരന്തരം വഴക്കിടുകയും തർക്കിക്കുകയും വാദിക്കുകയും ചെയ്തു കൊണ്ടിരുന്നു. അതിനാൽ പ്രവാചകൻ അവർക്ക് ഈ സന്ദേശം നൽകി .
യഥാർത്ഥ നോമ്പ്
റക്കെ വിളിക്ക; അടങ്ങിയിരിക്കരുതു; കാഹളംപോലെ നിന്റെ ശബ്ദം ഉയർത്തി, എന്റെ ജനത്തിന്നു അവരുടെ ലംഘനത്തെയും യാക്കോബ്ഗൃഹത്തിന്നു അവരുടെ പാപങ്ങളെയും അറിയിക്ക.
2 എങ്കിലും അവർ എന്നെ ദിനമ്പ്രതി അന്വേഷിച്ചു എന്റെ വഴികളെ അറിവാൻ ഇച്ഛിക്കുന്നു; നീതി പ്രവർത്തിക്കയും തങ്ങളുടെ ദൈവത്തിന്റെ ന്യായം ഉപേക്ഷിക്കാതെയിരിക്കയും ചെയ്തോരു ജാതിയെപ്പോലെ അവർ നീതിയുള്ള വെപ്പുകളെ എന്നോടു ചോദിച്ചു ദൈവത്തോടു അടുപ്പാൻ വാഞ്ഛിക്കുന്നു.
3 ഞങ്ങൾ നോമ്പു നോല്ക്കുന്നതു നീ നോക്കാതെയിരിക്കുന്നതെന്തു? ഞങ്ങൾ ആത്മതപനം ചെയ്യുന്നതു നീ അറിയാതിരിക്കുന്നതെന്തു? ഇതാ, നിങ്ങൾ നോമ്പു നോക്കുന്ന ദിവസത്തിൽ തന്നേ നിങ്ങളുടെ കാര്യാദികളെ നോക്കുകയും നിങ്ങളുടെ എല്ലാവേലക്കാരെയുംകൊണ്ടു അദ്ധ്വാനിപ്പിക്കയും ചെയ്യുന്നു.
4 നിങ്ങൾ വിവാദത്തിന്നും കലഹത്തിന്നും ക്രൂരമുഷ്ടികൊണ്ടു അടിക്കേണ്ടതിന്നും നോമ്പു നോല്ക്കുന്നു; നിങ്ങളുടെ പ്രാർത്ഥന ഉയരത്തിൽ കേൾപ്പാൻ തക്കവണ്ണമല്ല നിങ്ങൾ ഇന്നു നോമ്പു നോല്ക്കുന്നതു.
5 എനിക്കു ഇഷ്ടമുള്ള നോമ്പും മനുഷ്യൻ ആത്മതപനം ചെയ്യുന്ന ദിവസവും ഇങ്ങനെയുള്ളതോ? തലയെ വേഴത്തെപ്പോലെ കുനിയിക്കുക, രട്ടും വെണ്ണീരും വിരിച്ചു കിടക്കുക, ഇതാകുന്നുവോ ഉപവാസം? ഇതിന്നോ നീ നോമ്പെന്നും യഹോവെക്കു പ്രസാദമുള്ള ദിവസമെന്നും പേർ പറയുന്നതു?
6 അന്യായബന്ധനങ്ങളെ അഴിക്കുക; നുകത്തിന്റെ അമിക്കയറുകളെ അഴിക്കുക; പീഡിതരെ സ്വതന്ത്രരായി വിട്ടയക്ക; എല്ലാനുകത്തെയും തകർക്കുക; ഇതല്ലയോ എനിക്കു ഇഷ്ടമുള്ള ഉപവാസം?
7 വിശപ്പുള്ളവന്നു നിന്റെ അപ്പം നുറുക്കിക്കൊടുക്കുന്നതും അലഞ്ഞുനടക്കുന്ന സാധുക്കളെ നിന്റെ വീട്ടിൽ ചേർത്തുകൊള്ളുന്നതും നഗ്നനെ കണ്ടാൽ അവനെ ഉടുപ്പിക്കുന്നതും നിന്റെ മാംസരക്തങ്ങളായിരിക്കുന്നവർക്കു നിന്നെത്തന്നേ മറെക്കാതെയിരിക്കുന്നതും അല്ലയോ?
8 അപ്പോൾ നിന്റെ വെളിച്ചം ഉഷസ്സുപോലെ പ്രകാശിക്കും; നിന്റെ മുറിവുകൾക്കു വേഗത്തിൽ പൊറുതിവരും; നിന്റെ നീതി നിനക്കു മുമ്പായി നടക്കും; യഹോവയുടെ മഹത്വം നിന്റെ പിമ്പട ആയിരിക്കും.
9 അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും
10 വിശപ്പുള്ളവനോടു നീ താല്പര്യം കാണിക്കയും കഷ്ടത്തിൽ ഇരിക്കുന്നവന്നു തൃപ്തിവരുത്തുകയും ചെയ്യുമെങ്കിൽ നിന്റെ പ്രകാശം ഇരുളിൽ ഉദിക്കും; നിന്റെ അന്ധകാരം മദ്ധ്യാഹ്നം പോലെയാകും.
11 യഹോവ നിന്നെ എല്ലയ്പോഴും നടത്തുകയും വരണ്ടനിലത്തിലും നിന്റെ വിശപ്പു അടക്കി, നിന്റെ അസ്ഥികളെ ബലപ്പെടുത്തുകയും ചെയ്യും; നീ നനവുള്ള തോട്ടംപോലെയും വെള്ളം വറ്റിപ്പോകാത്ത നീരുറവുപോലെയും ആകും.
12 നിന്റെ സന്തതി പുരാതനശൂന്യങ്ങളെ പണിയും; തലമുറതലമുറയായി കിടക്കുന്ന അടിസ്ഥാനങ്ങളെ നീ കെട്ടിപ്പൊക്കും; കേടുതീർക്കുന്നവനെന്നും കുടിയിരിപ്പാൻ തക്കവണ്ണം പാതകളെ യഥാസ്ഥാനത്താക്കുന്നവനെന്നും നിനക്കു പേർ പറയും.യെശയ്യാവു 58: 1-12
യഥാർത്ഥ നോമ്പിൽ നിന്നുള്ള സമൃദ്ധമായ ജീവിതത്തിനുള്ള ഈ വാഗ്ദാനങ്ങൾ അത്ഭുതകരമല്ലേ? പക്ഷേ, അന്നത്തെ ആളുകൾ പ്രവാചകന്റെ സന്ദേശം ശ്രദ്ധിച്ചില്ല, അനുതപിച്ചില്ല (മാനസാന്തരത്തെക്കുറിച്ച് യഹ്‌യ പ്രവാചകൻ പഠിപ്പിക്കുന്നു ). അങ്ങനെ അവരെ മൂസാ നബി (അ. സ) പ്രവചിച്ചതുപോലെ ന്യായം വിധിക്കപ്പെട്ടു. നോമ്പുകാലത്ത് അവർ എങ്ങനെ പെരുമാറി എന്നതിനെക്കുറിച്ചുള്ള യെശയ്യാവിന്റെ വിവരണം ഇന്നുള്ളതു പോലെ തോന്നുന്നതിനാൽ ഈ സന്ദേശം നമുക്ക് ഒരു മുന്നറിയിപ്പായി നിലനിൽക്കുന്നു.
നമ്മുടെ ഇമാമുകൾ അനുവദിക്കുന്ന നിയമങ്ങൾ അനുസരിച്ച് നോമ്പനുഷ്ഠിക്കുന്നത് പ്രയോജനകരമല്ല , മാത്രമല്ല,അങ്ങിനെ ചെയ്യുന്നതു വഴി ദൈവത്തെ വ്രണപ്പെടുത്തുന്ന രീതിയിൽ ജീവിക്കുന്നതിനും അല്ലാഹുവിനെ പ്രസാദിപ്പിക്കുന്നതിൽ നാം പരാജയപ്പെടുകയും ചെയ്യുന്നു. അതിനാൽ ഈസ അൽ മസിഹ് നബി വഴി അവന്റെ കരുണ എങ്ങനെ സ്വീകരിക്കാമെന്ന് മനസിലാക്കുക.