ന്യായവിധി ദിനത്തിൽ ഭൂമിയും ആകാശവും എങ്ങനെ ഇളകി നശിപ്പിക്കപ്പെടുമെന്ന് സൂറ അൽ- ഇൻഷിഖാഖ് (സൂറ 84 -പൊട്ടിപ്പിളരൽ ) വിവരിക്കുന്നു.
ആകാശം പിളരുമ്പോള്‍, അത് അതിന്റെ രക്ഷിതാവിന് കീഴ്പെടുകയും ചെയ്യുമ്പോള്‍–അത് ( അങ്ങനെ കീഴ്പെടാന്‍ ) കടപ്പെട്ടിരിക്കുന്നുതാനും. ഭൂമി നീട്ടപ്പെടുമ്പോള്‍ അതിലുള്ളത് അത് ( പുറത്തേക്ക് ) ഇടുകയും, അത് കാലിയായിത്തീരുകയും ചെയ്യുമ്പോള്‍, അതിന്റെ രക്ഷിതാവിന് അത് കീഴ്പെടുകയും ചെയ്യുമ്പോള്‍– അത് ( അങ്ങനെ കീഴ്പെടാന്‍ ) കടപ്പെട്ടിരിക്കുന്നു താനും. ഹേ, മനുഷ്യാ, നീ നിന്റെ രക്ഷിതാവിങ്കലേക്ക് കടുത്ത അദ്ധ്വാനം നടത്തി ചെല്ലുന്നവനും അങ്ങനെ അവനുമായി കണ്ടുമുട്ടുന്നവനുമാകുന്നു. എന്നാല്‍ ( പരലോകത്ത് ) ഏതൊരുവന്ന് തന്റെ രേഖ വലതുകൈയ്യില്‍ നല്‍കപ്പെട്ടുവോ, അവന് ലഘുവായ വിചാരണയ്ക്ക് ( മാത്രം ) വിധേയനാകുന്നതാണ്. അവന് അവന്റെ സ്വന്തക്കാരുടെ അടുത്തേക്ക് സന്തുഷ്ടനായിക്കൊണ്ട് തിരിച്ചുപോകുകയും ചെയ്യും. എന്നാല്‍ ഏതൊരുവന് തന്റെ രേഖ അവന്റെ മുതുകിന്റെ പിന്നിലൂടെ കൊടുക്കപ്പെട്ടുവോ അവന് നാശമേ എന്ന് നിലവിളിക്കുകയും, ആളിക്കത്തുന്ന നരകാഗ്നിയില്‍ കടന്ന് എരിയുകയും ചെയ്യും.
അൽ- ഇൻഷിഖാഖ് 84: 1-12
സൂറ ഇൻഷിഖാഖ് ആരുടെയൊക്കെ പ്രവർത്തികളുടെ രേഖകൾ ‘ വലങ്കൈയിൽ ‘ നൽകിയിട്ടില്ല എങ്കിൽ അവർ അന്ന് ഒരു ‘ജ്വലിക്കുന്ന തീ’ പ്രവേശിക്കും എന്ന് മുന്നറിയിപ്പു നൽകുന്നു.
താങ്കളുടെ പ്രവർത്തികളുടെ വിവരണം വലതു കയ്യിൽ ആണോ അതോ പുറകിൽ ആണോ നൽകപ്പെടുന്നത് എന്ന് താങ്കൾക്ക് അറിയാമോ?
ന്യായവിധി ദിനത്തിൽ ഭൂമിയെയും ആളുകളെയും നടുക്കിയതായി സൂറ അത്വൂർ (സൂറ അത്വൂർ 52 – പർവ്വതം) വളരെ വിശദമായി വിവരിക്കുന്നു
ന്യായ വിധി ദിവസത്തിൽ വിധി പുറപ്പെടുവിക്കുമ്പോൾ അതിൽ നിന്നും രക്ഷപ്പെടുവാൻ താങ്കൾ ‘തെറ്റ് ചെയ്തിട്ടില്ല‘,എന്നും സത്യത്തെ ഒരിക്കലും ‘അസത്യമായി‘ കണക്കാക്കിയിട്ടില്ലെന്നും താങ്കൾക്ക് ഉറപ്പുണ്ടോ?ന്യായവിധി ദിനത്തിൽ അവരുടെ പ്രവൃത്തികളുടെ രേഖ എങ്ങനെ നൽകുമെന്ന് ഉറപ്പില്ലാത്തവരെ സഹായിക്കാൻ പ്രവാചകൻ ഈസ അൽ മസിഹ് അ.സ വന്നത്. എവിടെ നിന്നും സഹായം ലഭിക്കാത്തവരെ സഹായിക്കാനാണ് അദ്ദേഹം വന്നത്. അദ്ദേഹം ഇൻജിലിൽ ഇങ്ങിനെ പ്രസ്താവിച്ചു :
സൂറ അത്വൂർ 52: 45-47
7 യേശു പിന്നെയും അവരോടു പറഞ്ഞതു: “ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: ആടുകളുടെ വാതിൽ ഞാൻ ആകുന്നു.
8 എനിക്കു മുമ്പെ വന്നവർ ഒക്കെയും കള്ളന്മാരും കവർച്ചക്കാരും അത്രേ; ആടുകളോ അവരുടെ വാക്കു കേട്ടില്ല.
9 ഞാൻ വാതിൽ ആകുന്നു; എന്നിലൂടെ കടക്കുന്നവൻ രക്ഷപ്പെടും; അവൻ അകത്തു വരികയും പുറത്തുപോകയും മേച്ചൽ കണ്ടെത്തുകയും ചെയ്യും.
10 മോഷ്ടിപ്പാനും അറുപ്പാനും മുടിപ്പാനും അല്ലാതെ കള്ളൻ വരുന്നില്ല; അവർക്കു ജീവൻ ഉണ്ടാകുവാനും സമൃദ്ധിയായിട്ടു ഉണ്ടാകുവാനും അത്രേ ഞാൻ വന്നിരിക്കുന്നതു.
11 ഞാൻ നല്ല ഇടയൻ ആകുന്നു; നല്ല ഇടയൻ ആടുകൾക്കു വേണ്ടി തന്റെ ജീവനെ കൊടുക്കുന്നു.
12 ഇടയനും ആടുകളുടെ ഉടമസ്ഥനുമല്ലാത്ത കൂലിക്കാരൻ ചെന്നായ് വരുന്നതു കണ്ടു ആടുകളെ വിട്ടു ഓടിക്കളയുന്നു; ചെന്നായ് അവയെ പിടിക്കയും ചിന്നിച്ചുകളകയും ചെയ്യുന്നു.
13 അവൻ കൂലിക്കാരനും ആടുകളെക്കുറിച്ചു വിചാരമില്ലാത്തവനുമല്ലോ.
14 ഞാൻ നല്ല ഇടയൻ; പിതാവു എന്നെ അറികയും ഞാൻ പിതാവിനെ അറികയും ചെയ്യുന്നതുപോലെ ഞാൻ എനിക്കുള്ളവയെ അറികയും എനിക്കുള്ളവ എന്നെ അറികയും ചെയ്യുന്നു.
15 ആടുകൾക്കു വേണ്ടി ഞാൻ എന്റെ ജീവനെ കൊടുക്കുന്നു.
16 ഈ തൊഴുത്തിൽ ഉൾപ്പെടാത്ത വേറെ ആടുകൾ എനിക്കു ഉണ്ടു; അവയെയും ഞാൻ നടത്തേണ്ടതാകുന്നു; അവ എന്റെ ശബ്ദം കേൾക്കും; ഒരാട്ടിൻ കൂട്ടവും ഒരിടയനും ആകും.
17 എന്റെ ജീവനെ വീണ്ടും പ്രാപിക്കേണ്ടതിന്നു ഞാൻ അതിനെ കൊടുക്കുന്നതുകൊണ്ടു പിതാവു എന്നെ സ്നേഹിക്കുന്നു.
18 ആരും അതിനെ എന്നോടു എടുത്തുകളയുന്നില്ല; ഞാൻ തന്നേ അതിനെ കൊടുക്കുന്നു; അതിനെ കൊടുപ്പാൻ എനിക്കു അധികാരം ഉണ്ടു; വീണ്ടും പ്രാപിപ്പാനും അധികാരം ഉണ്ടു; ഈ കല്പന എന്റെ പിതാവിങ്കൽ നിന്നു എനിക്കു ലഭിച്ചിരിക്കുന്നു.യോഹന്നാൻ 10: 7-18
തന്റെ ‘ആടുകളെ’ സംരക്ഷിക്കാനും ജീവൻ നൽകാനുമുള്ള വലിയ അധികാരം തനിക്ക് ഉണ്ട് എന്ന് ഈസ അൽ മസിഹ് നബി അവകാശപ്പെട്ടു – വരുന്ന ന്യായ വിധി ദിവസത്തേക്ക് പോലും. അദ്ദേഹത്തിനു ആ അധികാരമുണ്ടോ? മൂസയുടെ മൂസയുടെ (അ.സ) തൌറാത്ത് പോലും ആറു ദിവസങ്ങളിൽ ലോകത്തിന്റെ സൃഷ്ടിയിൽ തന്റെ അധികാരം മുൻകൂട്ടിക്കണ്ടു. അപ്പോൾ സബൂറും തുടർന്നുള്ള പ്രവാചകന്മാരും അവന്റെ വരവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രവചിച്ചു, അതിനാൽ അവന്റെ വരവ് ശരിക്കും സ്വർഗത്തിൽ നിന്നുള്ള പദ്ധതിയാണെന്ന് നമുക്ക് അറിയുവാൻ കഴിഞ്ഞു. എന്നാൽ ഒരാൾ എങ്ങനെ ‘തന്റെ ആടുകളായി’ മാറുന്നു, ‘ഞാൻ ആടുകൾക്കായി എന്റെ ജീവൻ സമർപ്പിക്കുന്നു’ എന്നതിന്റെ അർത്ഥമെന്താണ്? ഞങ്ങൾ ഇത് ഇവിടെ നോക്കുന്നു .
പ്രവാചകൻ ഈസ അൽ മസിഹിന്റെ പഠിപ്പിക്കലുകൾ എല്ലായ്പ്പോഴും ആളുകളെ ഭിന്നിപ്പിച്ചു. അദ്ദേഹത്തിന്റെ കാലത്തും ഇത് സത്യമായിരുന്നു. ഈ ചർച്ച എങ്ങനെയാണ് അവസാനിച്ചതെന്നും അദ്ദേഹത്തെ കേട്ട ആളുകൾ എങ്ങനെ വിഭജിക്കപ്പെട്ടുവെന്നും ഇവിടെ വിശദീകരിച്ചിരിക്കുന്നു
19 ഈ വചനം നിമിത്തം യെഹൂദന്മാരുടെ ഇടയിൽ പിന്നെയും ഭിന്നത ഉണ്ടായി.
20 അവരിൽ പലരും; അവന്നു ഭൂതം ഉണ്ടു; അവൻ ഭ്രാന്തൻ ആകുന്നു; അവന്റെ വാക്കു കേൾക്കുന്നതു എന്തിന്നു എന്നു പറഞ്ഞു.
21 മറ്റു ചിലർ: ഇതു ഭൂതഗ്രസ്തന്റെ വാക്കല്ല; ഭൂതത്തിന്നു കുരുടന്മാരുടെ കണ്ണു തുറപ്പാൻ കഴിയുമോ എന്നു പറഞ്ഞു.
22 അനന്തരം യെരൂശലേമിൽ പ്രതിഷ്ഠോത്സവം ആചരിച്ചു; അന്നു ശീതകാലമായിരുന്നു.
23 യേശു ദൈവലായത്തിൽ ശലോമോന്റെ മണ്ഡപത്തിൽ നടന്നുകൊണ്ടിരുന്നു.
24 യെഹൂദന്മാർ അവനെ വളഞ്ഞു: നീ എത്രത്തോളം ഞങ്ങളെ ആശിപ്പിക്കുന്നു? നീ ക്രിസ്തു എങ്കിൽ സ്പഷ്ടമായി പറക എന്നു അവനോടു പറഞ്ഞു.
25 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ നിങ്ങളോടു പറഞ്ഞിട്ടുണ്ടു; എങ്കിലും നിങ്ങൾ വിശ്വസിക്കുന്നില്ല; എന്റെ പിതാവിന്റെ നാമത്തിൽ ഞാൻ ചെയ്യുന്ന പ്രവൃത്തികൾ എനിക്കു സാക്ഷ്യം ആകുന്നു.
26 നിങ്ങളോ എന്റെ ആടുകളുടെ കൂട്ടത്തിലുള്ളവരല്ലായ്കയാൽ വിശ്വസിക്കുന്നില്ല. എന്റെ ആടുകൾ എന്റെ ശബ്ദം കേൾക്കുന്നു;
27 ഞാൻ അവയെ അറികയും അവ എന്നെ അനുഗമിക്കയും ചെയ്യുന്നു.
28 ഞാൻ അവെക്കു നിത്യജീവൻ കൊടുക്കുന്നു; അവ ഒരുനാളും നശിച്ചു പോകയില്ല; ആരും അവയെ എന്റെ കയ്യിൽ നിന്നു പിടിച്ചുപറിക്കയും ഇല്ല.
29 അവയെ തന്നിരിക്കുന്ന എന്റെ പിതാവു എല്ലാവരിലും വലിയവൻ; പിതാവിന്റെ കയ്യിൽ നിന്നു പിടിച്ചുപറിപ്പാൻ ആർക്കും കഴികയില്ല
30 ഞാനും പിതാവും ഒന്നാകുന്നു.”
31 യെഹൂദന്മാർ അവനെ എറിവാൻ പിന്നെയും കല്ലു എടുത്തു.
32 യേശു അവരോടു: “പിതാവിന്റെ കല്പനയാൽ ഞാൻ പല നല്ല പ്രവൃത്തികൾ നിങ്ങളെ കാണിച്ചിരിക്കുന്നു; അവയിൽ ഏതു പ്രവൃത്തിനിമിത്തം നിങ്ങൾ എന്നെ കല്ലെറിയുന്നു?” എന്നു ചോദിച്ചു.
33 യെഹൂദന്മാർ അവനോടു: നല്ല പ്രവൃത്തി നിമിത്തമല്ല, ദൈവദൂഷണം നിമിത്തവും നീ മനുഷ്യനായിരിക്കെ നിന്നെത്തന്നേ ദൈവം ആക്കുന്നതുകൊണ്ടുമത്രേ ഞങ്ങൾ നിന്നെ കല്ലെറിയുന്നതു എന്നു ഉത്തരം പറഞ്ഞു.
34 യേശു അവരോടു: “നിങ്ങൾ ദേവന്മാർ ആകുന്നു എന്നു ഞാൻ പറഞ്ഞു എന്നു നിങ്ങളുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നില്ലയോ?
35 ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായിട്ടുള്ളവരെ ദേവന്മാർ എന്നു പറഞ്ഞു എങ്കിൽ-തിരുവെഴുത്തിന്നു നീക്കം വന്നുകൂടായല്ലോ-
36 ഞാൻ ദൈവത്തിന്റെ പുത്രൻ എന്നു പറഞ്ഞതുകൊണ്ടു: നീ ദൈവദൂഷണം പറയുന്നു എന്നു പിതാവു വിശുദ്ധീകരിച്ചു ലോകത്തിൽ അയച്ചവനോടു നിങ്ങൾ പറയുന്നുവോ?
37 ഞാൻ എന്റെ പിതാവിന്റെ പ്രവൃത്തി ചെയ്യുന്നില്ലെങ്കിൽ എന്നെ വിശ്വസിക്കേണ്ടാ;
38 ചെയ്യുന്നു എങ്കിലോ എന്നെ വിശ്വസിക്കാതിരുന്നാലും പിതാവു എന്നിലും ഞാൻ പിതാവിലും എന്നു നിങ്ങൾ ഗ്രഹിച്ചു അറിയേണ്ടതിന്നു പ്രവൃത്തിയെ വിശ്വസിപ്പിൻ”.
39 അവർ അവനെ പിന്നെയും പിടിപ്പാൻ നോക്കി; അവനോ അവരുടെ കയ്യിൽ നിന്നു ഒഴിഞ്ഞുപോയി.
40 അവൻ യോർദ്ദാന്നക്കരെ യോഹന്നാൻ ആദിയിൽ സ്നാനം കഴിപ്പിച്ചുകൊണ്ടിരുന്ന സ്ഥലത്തു പിന്നെയും ചെന്നു അവിടെ പാർത്തു.
41 പലരും അവന്റെ അടുക്കൽ വന്നു: യോഹന്നാൻ അടയാളം ഒന്നും ചെയ്തിട്ടില്ല; എന്നാൽ ഇവനെക്കുറിച്ചു യോഹന്നാൻ പറഞ്ഞതു ഒക്കെയും സത്യമായിരുന്നു എന്നു പറഞ്ഞു. അവിടെ പലരും അവനിൽ വിശ്വസിച്ചു.
42 അവിടെ പലരും അവനിൽ വിശ്വസിച്ചു.യോഹന്നാൻ 10: 19-42