സൂറ മുതഫ്ഫിഫിൻ (സൂറ 83- അളവിൽ കുറയ്ക്കുന്നവൻ ) ൽ അല്ലാഹുവിനു അടുത്ത് നിൽക്കുന്നവർക്കു വേണ്ടി മനസ്സിനെ പരിപോഷിപ്പിക്കുന്ന പാനീയത്തിന്റെ അരുവി പ്രതീക്ഷിക്കുന്നുവെന്ന് നാം വായിക്കുന്നു.
മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില് നിന്ന് അവര്ക്ക് കുടിക്കാന് നല്കപ്പെടും.
അതിന്റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര് അതിന് വേണ്ടി വാശി കാണിക്കട്ടെ.
അതിലെ ചേരുവ തസ്നീം ആയിരിക്കും.
അതായത് സാമീപ്യം സിദ്ധിച്ചവര് കുടിക്കുന്ന ഒരു ഉറവ് ജലം.
സൂറ മുതഫ്ഫിഫിൻ 83:25-28
സൂറ അൽ ഇൻസാൻ (സൂറ 76- മനുഷ്യൻ) പറുദീസയിൽ പ്രവേശിക്കുന്നവർക്ക് വേണ്ടി ലഭിക്കുന്ന ലഹരിപിടിപ്പിക്കുന്ന പാനീയങ്ങളുടെ ഉറവയെക്കുറിച്ച് വിവരിക്കുന്നു.
ഇഞ്ചിനീരിന്റെ ചേരുവയുള്ള ഒരു കോപ്പ അവര്ക്ക് അവിടെ കുടിക്കാന് നല്കപ്പെടുന്നതാണ്.
അതായത് അവിടത്തെ ( സ്വര്ഗത്തിലെ ) സല്സബീല് എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം
സൂറ ഇൻസാൻ 76:17-18
എന്നാൽ ഈ ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന ദാഹത്തെക്കുറിച്ച് എന്തു പറയുന്നു? ലജ്ജാകരമായ പാപങ്ങൾ നിറഞ്ഞ ഒരു ഭൂതകാലം ഉള്ളതു കൊണ്ട് ‘അല്ലാഹുവിനു ഏറ്റവും അടുത്ത്’ നിൽക്കുവാൻ കഴിയാത്ത നമ്മെക്കുറിച്ച് എന്താണു പറയുവാൻ ഉള്ളത്? പ്രവാചകനായ ഈസാ മസീഹ് (അ.സ) ഇതിനെക്കുറിച്ച് അദ്ദേഹം ഒരു എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സ്ത്രീയുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇതിനെക്കുറിച്ച് പഠിപ്പിക്കുന്നു .
ഇതിനു മുൻപ് നമ്മുടെ ശത്രുക്കളെ എങ്ങിനെ സമീപിക്കണമെന്ന് ഈസാ മസീഹ് (അ.സ) പഠിപ്പിച്ചത് നാം പഠിച്ചു. നമ്മുടെ സമകാലീക ലോകത്തിൽ നമുക്ക് പലരുമായും പ്രശ്നങ്ങൾ ഉണ്ട് അതു കൊണ്ടു തന്നെ നമ്മുടെ ലോകം നരക തുല്യമായ പ്രതിസന്ധിയിൽക്കൂടി കടന്നു പോകുന്നു. നമ്മുടെ പറുദീസാ പ്രവേശനം എങ്ങിനെ നാം നമ്മുടെ ശത്രുക്കളോട് പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് ഈ ഉപമയിൽക്കൂടി ഈസാ മസീഹ് (അ.സ) പഠിപ്പിച്ചു!
ഒരു കാര്യം പഠിപ്പിക്കുന്നത് വളരെ എളുപ്പമാണു, എന്നാൽ അതിനു നേർ വിപരീതമായി പ്രവർത്തിക്കുന്നവരാണധികവും. ഒരു പാട് ഇമാമുമാരും മത നേതാക്കന്മാരും ഒരു കാര്യം പഠിപ്പിക്കുകയും നേർ വിപരീതമായി ജീവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ പ്രവാചകനായ ഈസാ മസീഹ് (അ.സ) എങ്ങിനെയായിരുന്നു? ഒരിക്കൽ അദ്ദേഹം ഒരു ശമര്യാക്കാരിയെ കണ്ടു മുട്ടി. (ആ കാലത്ത് യഹൂദന്മാരുടെ ശത്രുക്കൾ). ഇഞ്ചീൽ ആ കണ്ടു മുട്ടൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണു.
ശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —
2 ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
3 അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു 4യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.5 അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.6
7 ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു.
8 അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
9 ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —
10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
16 യേശു അവളോടു: “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറഞ്ഞു.
17 എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: “എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
18 അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു യേശു പറഞ്ഞു.
19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു.
27 ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
29 ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു.
33 ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
40 അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.യോഹന്നാൻ 4:1-42
ഈസാ മസീഹ് (അ.സ) തന്നോട് സംസാരിക്കുന്നത് പോലും ആ ശമര്യാക്കാരി സ്ത്രീയെ അൽഭുതപ്പെടുത്തി- ആ കാലത്ത് യഹൂദന്മാരും ശമര്യരും തമ്മിൽ അത്രമാത്രം ശത്രുത ഉണ്ടായിരുന്നു. പ്രവാചകൻ അദ്ദേഹത്തിന്റെ സംഭാഷണം അൽപ്പം ദാഹ ജലം ചോദിച്ചു കൊണ്ട് ആരംഭിച്ചു അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു. ഒന്നാമത്, അവിടെ എഴുതിയിരിക്കുന്നതു പോലെ, അദ്ദേഹത്തിനു ദാഹിക്കുന്നുണ്ടായിരുന്നു. എന്നാൽ അദ്ദേഹം (ഒരു പ്രവാചകൻ ആക കൊണ്ട്) അവൾ വേറെ ഒരു വിധത്തിൽ ദാഹ പരവശയായിരുന്നു എന്നും അദ്ദേഹം അറിഞ്ഞിരുന്നു. അവൾ സന്തോഷത്തിനു വേണ്ടിയും അവളുടെ ജീവിതത്തിൽ സംതൃപ്തിക്കു വേണ്ടിയും ദാഹ പരവശയായിരുന്നു. പുരുഷന്മാരുമായി അവിശുദ്ധമായ കൂട്ടു കെട്ട് ഉണ്ടാക്കുക വഴി ഈ ദാഹം ശമിപ്പിക്കുവാൻ കഴിയും എന്ന് അവൾ കരുതി. അതു കൊണ്ടു തന്നെ അവൾക്ക് പല ഭർത്താക്കന്മാർ ഉണ്ടായിരുന്നു മാത്രമല്ല അവൾ പ്രവാചകനുമായി സംസാരിക്കുമ്പോൾ പോലും അവൾ ഭർത്താവല്ലാത്ത ഒരു മനുഷ്യനുമായി താമസിക്കുകയായിരുന്നു. എല്ലാവരും അവളെ പിഴച്ചവളായി കണ്ടു. അതു കൊണ്ടായിരിക്കാം അവൾ നട്ടുച്ച നേരത്ത് അവൾ വെള്ളം കോരുവാൻ പോയത് കാരണം രാവിലെ സമയം ആ ഗ്രാമത്തിലെ സ്ത്രീകൾ വെള്ളം കോരുവാൻ പോകുമ്പോൾ അവരുടെ കൂടെ അവൾ വരുന്നത് അവർ ഇഷ്ടപ്പെട്ടില്ല. ഈ സ്ത്രിക്ക് പല പല പുരുഷന്മാർ ഉണ്ടായിരുന്നു, അവളുടെ ലജ്ജ അവളെ ആ ഗ്രാമത്തിലെ മറ്റു സ്ത്രീകളിൽ നിന്നും മാറ്റി നിർത്തുവാൻ കാരണമായി.
സബൂർ പാപം എങ്ങിനെയാണു നമ്മുടെ ജീവിതത്തിലെ ആഴമായ ദാഹത്തിൽ നിന്നും ഉളവാകുന്നു എന്ന് നമുക്ക് കാണിച്ചു തന്നു– തീർച്ചയായും ശമിപ്പിക്കപ്പെടേണ്ട ഒരു ദാഹം. ഇന്ന് പലരും, അവരുടെ മതം ഏതായാലും, ഈ ദാഹം നിമിത്തം പാപ വഴികളിൽ ജീവിക്കുന്നു.
പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ഈ പാപിണിയായ സ്ത്രീയെ അവഗണിച്ചില്ല. അതിനു പകരം അദ്ദേഹത്തിനു അവൾക്ക് അവളുടെ ദാഹം തീർക്കുവാൻ ഉതകുന്ന ‘ജീവ ജലം’ നൽകുവാൻ സാധിക്കും എന്ന് പറഞ്ഞു. എന്നാൽ അദ്ദേഹം ശാരീരികമായി ദാഹം തീർക്കുവാൻ കഴിയുന്ന വെള്ളത്തെക്കുറിച്ച് അല്ല സംസാരിച്ചത് (കാരണം അത് ഒരിക്കൽ കുടിച്ചാൽ പിന്നീട് വീണ്ടും ദാഹിക്കും) മറിച്ച് അവളുടെ ഹൃദയത്തിൽ ഒരു മാറ്റം വരുത്തും എന്നായിരുന്നു, അതായത് അവളുടെ അകത്തു നിന്നും ഒരു വ്യത്യാസം. സബൂറിലെ പ്രവാചകന്മാർ ഒരു പുതിയ ഹൃദയം വരും എന്ന ഉടമ്പടിയെക്കുറിച്ച് പ്രവചിച്ചിരുന്നു, ഈസാ അൽ മസീഹ് (അ.സ) അവൾക്ക് ഈ ഒരു ഹൃദയത്തെ മാറ്റുവാൻ കഴിയുന്ന പുതിയ ഒരു ഉടമ്പടി ‘നിത്യ ജീവനിലേക്ക് ഒഴുകുന്ന ഒന്നു‘ വാഗ്ദത്തം ചെയ്തു.
വിശ്വസിക്കുവാൻ- സത്യ സന്ധമായി ഏറ്റു പറയുക
എന്നാൽ ‘ജീവ ജലത്തിന്റെ’ ഈ വാഗ്ദാനം ആ സ്ത്രീയെ ഒരു പ്രതിസന്ധിയിലേക്ക് തള്ളി വിട്ടു. ഈസാ അവളോട് ഭർത്താവിനെ വിളിച്ചു കൊണ്ടു വരുവാൻ പറയുമ്പോൾ അദ്ദേഹം മന:പ്പൂർവ്വമായി അവൾ അവളുടെ പാപങ്ങൾ തിരിച്ചറിയുകയും അത് സമ്മതിക്കുകയും – അത് ഏറ്റ് പറയുകയും ചെയ്യണം എന്നതിനു കാരണമാക്കി. ഇതാണു നാം ഏത്ര വില കൊടുത്തും ഒഴിവാക്കുന്ന ഒരു കാര്യം! നാം നമ്മുടെ പാപങ്ങൾ മറച്ചു വയ്ക്കുന്നതോ അല്ലെങ്കിൽ ഒഴിവു കഴിവു പറയുന്നതോ ഇഷ്ടപ്പെടുന്നു. ആദമും ഹവ്വയും ഇത് തോട്ടത്തിൽ ചെയ്തു മാത്രമല്ല നാം ഇന്നും നമ്മുടെ പാപങ്ങൾ മറയ്ക്കുവാനോ അല്ലെങ്കിൽ ഒഴിവു കഴിവ് പറയുന്നതിനോ മുൻ തൂക്കം കൊടുക്കുന്നു. എന്നാൽ നമുക്ക് ‘നിത്യ ജീവനിലേക്ക്’ നയിക്കുന്ന ദൈവത്തിന്റെ കൃപ അനുഭവിച്ചറിയണമെങ്കിൽ നാം സത്യ സന്ധരും നമ്മുടെ തെറ്റുകൾ സമ്മതിക്കുന്നവരും ആയിരിക്കണം, കാരണം ഇഞ്ചീൽ വാഗ്ദാനം ചെയ്യുന്നത് എന്തെന്നാൽ:
നാം നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞാൽ അവൻ വിശ്വസ്തനും നീതിമാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതിയിൽ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.
1 യോഹന്നാൻ 1:9
ഈ കാരണത്താൽ, പ്രവാചകനായ ഈസാ (അ.സ) ശമര്യാ സ്ത്രീയോട് പറഞ്ഞതെന്തെന്നാൽ
ദൈവം ആത്മാവ് ആകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം…
‘സത്യ’ ത്താൽ എന്നതു കൊണ്ട് അദ്ദേഹം അർത്ഥമാക്കിയത് നമ്മോട് തന്നെ സത്യസന്ധരും ആത്മാർത്ഥത ഉള്ളവരും ആവുക എന്നതാണു, നമ്മുടെ തെറ്റുകൾ മറച്ചു വയ്ക്കുകയോ ഒഴിവു കഴിവു പറയുകയോ ചെയ്യാതിരിക്കുക എന്നതാണത്. ഏറ്റവും മനോഹരമായ ഒരു സന്ദേശം എന്നത് അല്ലാഹു ഇത്തരത്തിൽ സത്യ സന്ധമായി അവിടുത്തെ അരികിൽ വന്ന് ആരാധിക്കുന്നവരെ ‘അന്വേഷിക്കുന്നു’ മാത്രമല്ല അവരിൽ നിന്നും ഒരിക്കലും മുഖം തിരിക്കുന്നതുമില്ല.
എന്നാൽ അവൾക്ക് അവളുടെ പാപം അംഗീകരിക്കുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആയിരുന്നു. നമ്മുടെ പാപം മറച്ചു വയ്ക്കുവാൻ നാം കണ്ടെത്തുന്ന ഒരു പൊതുവായ മാർഗ്ഗമെന്നത് പാപത്തെക്കുറിച്ചുള്ള സംഭാഷണവിഷയം മാറ്റി മതപരമായ തർക്കവിഷയങ്ങൾ കൊണ്ടു വരിക എന്നതാണു. ഇന്ന് ലോകം മുഴുവനും മതപരമായ തർക്കങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണു. ആ കാലത്ത് ശമര്യാക്കാരും യഹൂദന്മാരും തമ്മിൽ മത പരമായ ഒരു തർക്കം നിലനിന്നിരുന്നത് യധാർത്ഥ ആരാധനയുടെ സ്ഥലം സംബന്ധിച്ചാണു. യഹൂദന്മാർ ആരാധന ജെറുസലേമിൽ ചെയ്യണമെന്നും വാദിക്കുകയും ശമര്യാക്കാർ അത് ഗെരിസീം മലയിൽ നടത്തണമെന്നും വാദിച്ചു. ഈ ഒരു മതപരമായ തർക്കത്തിലേക്ക് ശ്രദ്ധ തിരിക്കുക വഴി അവൾ പ്രതീക്ഷിച്ചത് അവളുടെ പാപത്തെക്കുറിച്ചുള്ള സംഭാഷണം വഴി തിരിച്ചു വിടാം എന്നായിരുന്നു. അവൾക്ക് അവളുടെ പാപം മതത്തിന്റെ മറവിൽ ഒളിച്ച് വയ്ക്കുവാൻ കഴിഞ്ഞു.
എത്ര സുഗമമായും സ്വാഭാവീകമായുമാണു നാമും അതേ കാര്യം പ്രവർത്തിക്കുന്നത്- പ്രത്യേകിച്ച് നാം മതത്തിനു പ്രാധാന്യം നൽകുന്നവർ ആണെങ്കിൽ. അങ്ങിനെ നമുക്ക് മറ്റുള്ളവർ എത്രമാത്രം തെറ്റാണെന്നും അല്ലെങ്കിൽ നാം എത്രമാത്രം ശരിയാണെന്നും വിലയിരുത്തുവാൻ കഴിയുന്നു- എന്നാൽ അതേ സമയം നമ്മുടെ തെറ്റുകൾ ഏറ്റു പറയണമെന്ന കാര്യം നാം മന:പ്പൂർവ്വമായി മറന്നു കളയുന്നു.
പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ആ സ്ത്രീയുമായി ഈ മതപരമായ തർക്കത്തിൽ ഏർപ്പെട്ടില്ല. അദ്ദേഹം ഊന്നിപ്പറഞ്ഞത് ആരാധിക്കുന്ന സ്ഥലമല്ല പ്രധാനമായിരിക്കുന്നത്,മറിച്ച് അവളെക്കുറിച്ച് തന്നെയുള്ള സത്യ സന്ധതയാണു പ്രാധാന്യമർഹിക്കുന്നത് എന്നായിരുന്നു. അവൾക്ക് അല്ലാഹുവിന്റെ അടുക്കൾ എവിടെ നിന്നും വേണമെങ്കിലും വരാം (കാരണം അവിടുന്ന് ആത്മാവ് ആണു), എന്നാൽ അവൾ ഈ ‘ജീവ ജലം’ നേടേണ്ടതിനു അവളെക്കുറിച്ച് തന്നെയുള്ള സത്യത്തിൽ തന്നെ വരേണ്ടത് ആവശ്യമാണു.
അതു കൊണ്ട് അവൾക്ക് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു. അവൾക്ക് മതപരമായ തർക്കങ്ങളിൽ ഏർപ്പെട്ടു കൊണ്ട് അവളെത്തന്നെ മറച്ചു വയ്ക്കുന്നത് തുടരാം അങ്ങിനെ അവിടെ നിന്നും മാറിപ്പോകാമായിരുന്നു. എന്നാൽ അവൾ അവസാനം അവളുടെ പാപങ്ങൾ അംഗീകരിക്കുന്നത് തിരഞ്ഞെടുത്തു- ഏറ്റു പറയുന്നത്- അതായത് അവൾ അവളുടെ ഗ്രാമത്തിൽ തിരികെ ച്ചെന്ന് മറ്റുള്ളവരോട് എങ്ങിനെ ഈ പ്രവാചകൻ അവളെയും അവളുടെ പ്രവർത്തികളെയും അറിഞ്ഞുവെന്നതും അറിയിക്കുക വഴി. അവൾ ഇനിയും ഒന്നും ഒളിച്ച് വച്ചില്ല. അങ്ങിനെ ചെയ്യുക വഴി അവൾ ഒരു ‘വിശ്വാസി’ ആയിത്തീർന്നു. അവൾ മുൻപ് മതചിട്ടയ്ക്ക് പ്രാധാന്യം നൽകുന്നവൾ ആയിരുന്നു, നമ്മിൽ പൽരും ആയിരിക്കുന്നതു പോലെ, എന്നാൽ ഇപ്പോൾ അവൾ- അവളുടെ ഗ്രാമത്തിലെ പലരെയും പോലെ- ‘വിശ്വാസിക്കുന്നവരുടെ’ കൂട്ടത്തിൽ ആയിത്തീർന്നു.
ഒരു വിശ്വാസി ആയിത്തീരുക എന്നത് മാനസീകമായി ഒരു യധാർത്ഥ പഠിപ്പിക്കൽ ഏറ്റു പറയൽ അല്ല- അത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെങ്കിൽ പോലും. അത് അവിടുത്തെ കരുണയുടെ വാഗ്ദത്തങ്ങൾ വിശ്വസിക്കുക കൂടി ചെയ്യുന്നതിൽ ആശ്രയിച്ചാണു ഇരിക്കുന്നത്, അതു കൊണ്ട് പാപം ഇനിയും മറച്ചു വയ്ക്കേണ്ട കാര്യം ഇല്ല. ഇതു തന്നെയാണു പ്രവാചകനായ ഈസാ (അ.സ) വളരെ നാളുകൾക്ക് മുൻപ് നീതീകരണം പ്രാപിക്കുവാൻ വേണ്ടി ചെയ്തത്– അദ്ദേഹം ഒരു വാഗ്ദത്തം വിശ്വസിച്ചു.
താങ്കൾ പാപം ചെയ്യുന്നതിൽ എന്തെങ്കിലും കാരണം കണ്ടെത്തുകയോ അത് മറച്ചു വയ്ക്കുകയോ ചെയ്യുന്നുണ്ടോ? താങ്കൾ അത് ആത്മാർത്തമായ മത ചിട്ടകൾ കൊണ്ടോ മതപരമായ തർക്കങ്ങൾ കൊണ്ടോ മറച്ചു വയ്ക്കുവാൻ ശ്രമിക്കാറുണ്ടോ? അതോ താങ്കൾ താങ്കളുടെ പാപങ്ങൾ ഏറ്റു പറയാറുണ്ടോ? എന്തു കൊണ്ട് നമ്മുടെ രക്ഷിതാവും സൃഷ്ടിതാവുമായ അല്ലാഹുവിന്റെ അടുക്കൽ വന്ന് താങ്കളുടെ കുറ്റ ബോധം ഉളവാക്കുന്നതും ലജ്ജാകരവുമായ പാപങ്ങൾ സത്യ സന്ധമായി ഏറ്റു പറയുകയും ചെയ്തു കൂടാ? എന്നാൽ താങ്കൾക്ക് സന്തോഷിക്കുവാൻ കഴിയുന്ന് ഒരു വസ്തുത അവിടുന്ന് താങ്കളുടെ ആരാധന ‘അന്വേഷിക്കുകയും’ താങ്കളെ എല്ലാ നീതികേടിൽ നിന്നും ‘ശുദ്ധീകരിക്കുകയും’ ചെയ്യും.
നാം ഈ സംഭാഷണത്തിൽ നിന്നും കാണുന്നത് ഈ സ്ത്രീ പ്രവാചകനായ ഈസാ (അ.സ) ‘മസീഹ്’ (=‘ക്രിസ്തു’=‘മസീഹ്’) എന്ന് മനസ്സിലാക്കിയത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വസ്തുതയാണു മാത്രമല്ല അതിനു ശേഷം പ്രവാചകനായ ഈസാ മസീഹ് (അ.സ) അവരോടു കൂടെ രണ്ടു ദിവസം താമസിച്ച് അവരെ പഠിപ്പിച്ചു അതിന്റെ ഫലമായി അവർക്ക് അദ്ദേഹത്തെ ‘ലോക രക്ഷകനായി’ മനസ്സിലാക്കുവാൻ സാധിച്ചു. ഒരു പക്ഷെ നമുക്ക് ഇതു കൊണ്ടെല്ലാം എന്താണു അർത്ഥമാക്കുന്നത് എന്ന് പൂർണ്ണമായി അറിയില്ലായിരിക്കും. എന്നാൽ പ്രവാചകനായ യഹ് യാ (അ.സ) ജനത്തെ അത് മനസ്സിലാക്കുവാൻ ഒരുക്കിയിരുന്നതു കൊണ്ട്, നമ്മുടെ പാപങ്ങൾ ഏറ്റു പറയുക എന്നത് നമ്മെ അവന്റെ കരുണ പ്രാപിക്കുന്നതിനു ഒരുക്കുവാൻ മുഖാന്തിരമാക്കുന്നു. ഇത് നേരായ വഴിയിലേക്കുള്ള ആദ്യത്തെ പടിയാണു.
‘ദൈവമെ, പാപിയായ, എന്നോട് കരുണയുണ്ടാകേണമേ’