Skip to content

സ്വർഗ്ഗത്തിൽ പ്രവേശിക്കുന്നതിനെക്കുറിച്ച് … ഈസാ മസീഹിന്റെ അധ്യാപനം

  • by

സൂറാ അൽ കാഹ്ഫ് (സൂറ 18:- ഗുഹ) ‘നീതി പ്രവർത്തികൾ” ചെയ്യുന്നവർ സ്വർഗ്ഗത്തിൽ പ്രവേശിക്കും എന്ന് പ്രഖ്യാപിക്കുന്നു:

തീര്‍ച്ചയായും വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവര്‍ക്ക്‌ സല്‍ക്കാരം നല്‍കാനുള്ളതാകുന്നു സ്വര്‍ഗത്തോപ്പുകള്‍.

സൂറാ കഹ്ഫ് 18:107

യധാർത്ഥത്തിൽ, സൂറ ജാതിയ (സൂറ 45: ) പറുദീസയിൽ ദയാ പൂർവ്വം ‘നീതിപ്രവർത്തികൾ ചെയ്യുന്നവർ’ ചേർക്കപ്പെടും എന്ന് വീണ്ടും പറയുന്നു.

എന്നാല്‍ വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവരാരോ അവരെ അവരുടെ രക്ഷിതാവ്‌ തന്‍റെ കാരുണ്യത്തില്‍ പ്രവേശിപ്പിക്കുന്നതാണ്‌. അതു തന്നെയാകുന്നു വ്യക്തമായ ഭാഗ്യം.

സൂറ ജാതിയ 45:30

സ്വർഗ്ഗത്തിൽ (പറുദീസയിൽ) ഒരു ദിവസം പ്രവേശിക്കുമെന്ന് താങ്കൾ പ്രത്യാശിക്കുന്നുവോ?  സ്വർഗ്ഗത്തിൽ പ്രവേശിക്കുവാൻ താങ്കൾക്കും എനിക്കും എന്താണു ആവശ്യമായി ഉള്ളത്? ഈസാ മസീഹിനോട് (അ.സ) പ്രവാചകനായ മൂസാ (അ.സ) ന്റെ ഷരിയത് നിയമങ്ങളെ വ്യഖാനിക്കുന്നതിൽ ‘നിപുണനായ’ ഒരു വ്യക്തി ഈ ചോദ്യം ചോദിച്ചു. ഈസാ മസീഹ് (അ.സ) അപ്രതീക്ഷിതമായ ഒരു മറുപടി അയാൾക്ക് നൽകി.  താഴെ അതിനെക്കുറിച്ച് പ്രസ്താവിക്കുന്ന സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നു.  ഈസായുടെ ഉപമ മനസ്സിലാക്കുവാൻ ആ കാലഘട്ടത്തിൽ യഹൂദന്മാർ ‘ശമര്യക്കാരെ’ വെറുത്തിരുന്നു എന്ന് താങ്കൾ തീർച്ചയായും മനസ്സിലാക്കിയിരിക്കണം. അതിനു പകരമായി ശമര്യാക്കാർ യഹൂദന്മാരെയും വളരെയധികം വെറുത്തിരുന്നു.  ശമര്യാക്കാരും യഹൂദന്മാരും തമ്മിൽ അന്നുണ്ടായിരുന്ന വെറുപ്പ് ഇന്ന് യഹൂദന്മാരും പാലസ്തീനികളും തമ്മിലുള്ള വെറുപ്പ് പോലെയോ, അല്ലെങ്കിൽ  സുന്നികളും ഷിയാകളും തമ്മിലുള്ള വെറുപ്പ് പോലെയോ ആണെന്ന് നമുക്ക് പറയുവാൻ കഴിയും.

നിത്യ ജീവനെക്കുറിച്ചും നല്ല അയൽക്കാരനെക്കുറിച്ചുമുള്ള ഉപമ

25 അനന്തരം ഒരു ന്യായശാസ്ത്രി എഴുന്നേറ്റു: ഗുരോ, ഞാൻ നിത്യജീവന്നു അവകാശി ആയിത്തീരുവാൻ എന്തു ചെയ്യേണം എന്നു അവനെ പരീക്ഷിച്ചു ചോദിച്ചു.
26 അവൻ അവനോടു: “ന്യായപ്രമാണത്തിൽ എന്തു എഴുതിയിരിക്കുന്നു; നീ എങ്ങനെ വായിക്കുന്നു” എന്നു ചോദിച്ചതിന്നു അവൻ:
27 നിന്റെ ദൈവമായ കർത്താവിനെ നീ പൂർണ്ണഹൃദയത്തോടും പൂർണ്ണാത്മാവോടും പൂർണ്ണശക്തിയോടും പൂർണ്ണമനസ്സോടും കൂടെ സ്നേഹിക്കേണം എന്നും കൂട്ടുകാരനെ നിന്നെപ്പോലെതന്നെ സ്നേഹിക്കേണം എന്നും തന്നെ എന്നു ഉത്തരം പറഞ്ഞു.
28 അവൻ അവനോടു: “നീ പറഞ്ഞ ഉത്തരം ശരി; അങ്ങനെ ചെയ്ക; എന്നാൽ നീ ജീവിക്കും” എന്നു പറഞ്ഞു.
29 അവൻ തന്നെത്താൻ നീതീകരിപ്പാൻ ഇച്ഛിച്ചിട്ടു യേശുവിനോടു: എന്റെ കൂട്ടുകാരൻ ആർ എന്നു ചോദിച്ചതിന്നു യേശു ഉത്തരം പറഞ്ഞതു:
30 ഒരു മനുഷ്യൻ യെരൂശലേമിൽ നിന്നു യെരീഹോവിലേക്കു പോകുമ്പോൾ കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടു; അവർ അവനെ വസ്ത്രം അഴിച്ചു മുറിവേല്പിച്ചു അർദ്ധപ്രാണനായി വിട്ടേച്ചു പോയി.
31 ആ വഴിയായി യദൃച്ഛയാ ഒരു പുരോഹിതൻ വന്നു അവനെ കണ്ടിട്ടു മാറി കടന്നു പോയി.
32 അങ്ങനെ തന്നേ ഒരു ലേവ്യനും ആ സ്ഥലത്തിൽ എത്തി അവനെ കണ്ടിട്ടു മാറി കടന്നുപോയി.
33 ഒരു ശമര്യക്കാരനോ വഴിപോകയിൽ അവന്റെ അടുക്കൽ എത്തി അവനെ കണ്ടിട്ടു മനസ്സലിഞ്ഞു അരികെ ചെന്നു
34 എണ്ണയും വീഞ്ഞും പകർന്നു അവന്റെ മുറിവുകളെ കെട്ടി അവനെ തന്റെ വാഹനത്തിൽ കയറ്റി വഴിയമ്പലത്തിലേക്കു കൊണ്ടുപോയി രക്ഷചെയ്തു.
35 പിറ്റെന്നാൾ അവൻ പുറപ്പെടുമ്പോൾ രണ്ടു വെള്ളിക്കാശ് എടുത്തു വഴിയമ്പലക്കാരന്നു കൊടുത്തു: ഇവനെ രക്ഷ ചെയ്യേണം; അധികം വല്ലതും ചെലവിട്ടാൽ ഞാൻ മടങ്ങിവരുമ്പോൾ തന്നു കൊള്ളാം എന്നു അവനോടു പറഞ്ഞു.
36 കള്ളന്മാരുടെ കയ്യിൽ അകപ്പെട്ടവന്നു ഈ മൂവരിൽ ഏവൻ കൂട്ടുകാരനായിത്തീർന്നു എന്നു നിനക്കു തോന്നുന്നു?
37 അവനോടു കരുണ കാണിച്ചവൻ എന്നു അവൻ പറഞ്ഞു. യേശു അവനോടു “നീയും പോയി അങ്ങനെ തന്നേ ചെയ്ക” എന്നു പറഞ്ഞു.

ലൂക്കോസ് 10:25-37

ന്യായ പ്രമാണത്തിലെ നിപുണനായ വ്യക്തി ‘നിന്റെ ദൈവമായ കർത്താവിനെ സ്നേഹിക്കേണം‘ എന്നും ‘നിന്റെ അയൽക്കാരനെ നിന്നെപ്പോലെ സ്നേഹിക്കണം’ മറുപടി പറഞ്ഞപ്പോൾ അയാൾ മൂസാ (അ.സ) ന്റെ ഷരിയ നിയമങ്ങളിൽ നിന്നും ഉദ്ധരിക്കുകയായിരുന്നു. ഈസാ അയാൾ പറഞ്ഞത് നല്ല മറുപടിയാണു പറഞ്ഞത് എന്ന് സൂചിപ്പിച്ചു എന്നാൽ ഇത് ആരാണു നല്ല അയൽക്കാരൻ എന്ന ചോദ്യം ഉയർന്നു വരുവാൻ ഇടയായി.  അതു കൊണ്ട് ഈസാ മസീഹ് (അ.സ) ഈ ഉപമ പറഞ്ഞു.

ഈ ഉപമയിൽ നാം കാണുന്ന മത നേതാക്കൾ (പുരോഹിതനും ലേവ്യനും) അടികൊണ്ട് മുറിവേറ്റ് കിടക്കുന്ന മനുഷ്യനെ സഹായിക്കും എന്ന് പ്രതീക്ഷിക്കുന്നു, എന്നാൽ അവർ അവനെ അവഗണിക്കുകയും അവന്റെ ആ നിസ്സഹായ അവസ്ഥയിൽ ഉപേക്ഷിച്ചു പോവുകയും ചെയ്യുന്നു. അവരുടെ മതം അവരെ നല്ല അയൽക്കാർ ആക്കിയില്ല.  അതിനു പകരം, നാം ഒരിക്കലും പ്രതീക്ഷിക്കാത്ത ഒരു വ്യക്തി, അവന്റെ ശത്രു എന്ന് നാം കരുതുന്ന ഒരുവൻ- അവനാണു അടികൊണ്ട് മുറിവേറ്റ മനുഷ്യനെ സഹായിക്കുന്നത്.

ഈസാ അൽ മസീഹ് (അ.സ) “നീയും പോയി അങ്ങിനെത്തന്നെ ചെയ്യുക” എന്ന് കൽപ്പിക്കുന്നു. എനിക്ക് താങ്കളെക്കുറിച്ച് അറിയുകയില്ല, എന്നാൽ ഉപമ വായിച്ചപ്പോൾമ എന്റെ ആദ്യത്തെ പ്രതികരണം ഇത് ഞാൻ തെറ്റിദ്ധരിക്കുമായിരുന്നു, മാത്രമല്ല അത് അവഗണിക്കുവാൻ ഞാൻ പ്രലോഭിക്കപ്പെടുകയും ചെയ്തു.

എന്നാൽ നമുക്ക് ചുറ്റും നടക്കുന്ന എല്ലാ അതിക്രമങ്ങളും, കുല പാതകങ്ങളും, ഹൃദയ വേദനകളും മറ്റ് ദുരനുഭവങ്ങളും ഒന്ന്ചിന്തിച്ചു നോക്കിയാൽ അവയെല്ലാം സംഭവിക്കുന്നത് വലിയ ഒരു കൂട്ടം ജനം ഈ ഒരു കൽപ്പന അവഗണിക്കുന്നതു കൊണ്ടാണു ഇത് സംഭവിക്കുന്നത് എന്ന് കാണുവാൻ കഴിയും.  നാം ഈ ശമര്യക്കരനെപ്പോലെ ചിന്തിച്ചു പ്രവർത്തിച്ചാൽ നമ്മുടെ പട്ടണങ്ങളും രാജ്യങ്ങളും അതിക്രമങ്ങൾ നിറഞ്ഞു നിൽക്കുന്നതിനു പകരം സമാധാന പൂർണ്ണമായിരിക്കും.  മാത്രമല്ല നമുക്ക് സ്വർഗ്ഗത്തിൽ പ്രവേശിക്കുവാനുള്ള ഒരു ഉറപ്പ് നേടുവാനും സാധിക്കും. എന്നാൽ എല്ലാവരും അറിയുന്നതു പോലെ, ഈസായുമായി (അ.സ)  സംസാരിച്ചു കൊണ്ടിരുന്ന ന്യായപ്രമാണത്തിൽ നിപുണനായിരുന്ന വ്യക്തിയെപ്പോലുള്ളവർ മതപരമായ കാര്യങ്ങളിൽ ശ്രദ്ധ ചെലുത്തി ജീവിക്കുന്നവർ ആണെങ്കിൽപ്പോലും വളരെ ചുരുക്കം ചിലർക്കേ പറുദീസയിൽ പ്രവേശിക്കുമെന്ന ഉറപ്പ് ഉള്ളൂ.

നിത്യതയിൽ പ്രവേശിക്കുമെന്ന ഉറപ്പ് താങ്കൾക്ക് ഉണ്ടോ?

എന്നാൽ ഇങ്ങനെയുള്ള ഒരു അയൽക്കാരൻ ആയിരിക്കുന്നത് എങ്ങിനെയെങ്കിലും സാധ്യമാണോ? നമുക്ക് അത് എങ്ങിനെ ചെയ്യുവാൻ കഴിയും? നാം നമ്മോടു തന്നെ സത്യസന്ധർ ആണെങ്കിൽ നാം സമ്മതിക്കേണ്ട ഒരു വസ്തുത ഈസാ കൽപ്പിച്ചതു പോലെ ഒരു അയൽക്കരൻ ആവുക എന്നത് വളരെ ബുദ്ധിമുട്ട് ഉള്ള ഒരു വസ്തുത തന്നെയാണു.

എന്നാൽ നമുക്ക് ഇവിടെ ഒരു പക്ഷെ പ്രത്യാശയുടെ ഒരു കിരണം കാണുവാൻ കഴിയും കാരണം നമുക്ക് അത് ചെയ്യുവാൻ കഴിയുകയില്ല എന്ന് കാണുമ്പോൾ നാം ദൈവ രാജ്യത്തിൽ പ്രവേശിക്കുവാൻ ആവശ്യമായിരിക്കുന്ന ‘ആത്മാവിൽ ദരിദ്രർ’- എന്നും ഈസാ മസീഹ് (അ.സ) പഠിപ്പിച്ചിരുന്ന അവസ്ഥയിലേക്ക് നാം ആയിത്തീരുകയാണു.

ഈ ഒരു ഉപമ തള്ളിക്കളയുന്നതിനു പകരം, അല്ലെങ്കിൽ അത് വേറെ എന്തെങ്കിലും കാരണം പറഞ്ഞ് ഒഴിവാക്കുന്നതിനു പകരം, നാം അത് നമ്മെത്തന്നെ പരിശോധിക്കുന്നതിനു ഉപയോഗിക്കണം മാത്രമല്ല നമുക്ക് അത് പ്രവർത്തി പഥത്തിൽ കൊണ്ടു വരുന്നത് അസ്സാധ്യമാണെന്ന് സമ്മതിക്കുകയും ചെയ്യേണം- അത് വളരെ ബുദ്ധിമുട്ട് ഉള്ള ഒരു കാര്യമാണു.  അതിനു ശേഷം, നമ്മുടെ നിസ്സഹായ അവസ്ഥയിൽ, നമുക്ക് അല്ലാഹുവിന്റെ സഹായം അപേക്ഷിക്കാം.  ഈസാ മസീഹ് (അ.സ) ഗിരി പ്രഭാഷണത്തിൽ വാഗ്ദത്തം ചെയ്തിരുന്നതു പോലെ

യാചിപ്പിൻ എന്നാൽ നിങ്ങൾക്കു കിട്ടും; അന്വേഷിപ്പിൻ എന്നാൽ നിങ്ങൾ കണ്ടെത്തും; മുട്ടുവിൻ എന്നാൽ നിങ്ങൾക്കു തുറക്കും.
യാചിക്കുന്ന ഏവന്നും ലഭിക്കുന്നു; അന്വേഷിക്കുന്നവൻ കണ്ടെത്തുന്നു; മുട്ടുന്നവന്നു തുറക്കും.
മകൻ അപ്പം ചോദിച്ചാൽ അവന്നു കല്ലു കൊടുക്കുന്ന മനുഷ്യൻ നിങ്ങളിൽ ആരുള്ളൂ?
10 മീൻ ചോദിച്ചാൽ അവന്നു പാമ്പിനെ കൊടുക്കുമോ?
11 അങ്ങനെ ദോഷികളായ നിങ്ങൾ നിങ്ങളുടെ മക്കൾക്കു നല്ല ദാനങ്ങളെ കൊടുപ്പാൻ അറിയുന്നു എങ്കിൽ സ്വർഗ്ഗസ്ഥനായ നിങ്ങളുടെ പിതാവു തന്നോടു യാചിക്കുന്നവർക്കു നന്മ എത്ര അധികം കൊടുക്കും!

മത്തായി 7:7-11

അതു കൊണ്ട് നമുക്ക് സഹായം അഭ്യർത്തിക്കുവാൻ മസീഹിന്റെ അനുവാദം ഉണ്ട്- മാത്രമല്ല സഹായം വാഗ്ദത്തം ചെയ്യപ്പെടുകയും ചെയ്തിരിക്കുന്നു.  ഒരു പക്ഷേ അല്ലാഹുവിനോട് ഈ വിധത്തിൽ പ്രാർത്ഥിക്കാം:

സ്വർഗ്ഗത്തിൽ ഉള്ള പിതാവെ.  അങ്ങ് പ്രവാചകന്മാരെ ഞങ്ങൾ നേർ വഴി പഠിക്കുവാൻ അയച്ചു.  ഈസാ മസീഹ് (അ.സ) ഞങ്ങളെ ശത്രുക്കൾ ആയി എണ്ണുന്നവരെപ്പോലും സ്നേഹിക്കുവാനും സഹായിക്കുവാനും പഠിപ്പിച്ചു- അങ്ങിനെ ചെയ്യാതിരുന്നാൽ എനിക്ക് നിത്യ ജീവൻ പ്രാപിക്കുവാൻ കഴിയുകയില്ല.  എന്നാൽ ഇത് എനിക്ക് ചെയ്യുവാൻ അസ്സാധ്യമായ ഒരു കാര്യമാണു.  ഈ പാത പിന്തുടരുവാനും നിത്യ ജീവൻ കരഗതമാക്കുവാനും കഴിയുവാൻ എന്നെ സഹായിക്കുകയും എന്നെ രൂപപ്പെടുത്തുകയും ചെയ്യേണമേ.  പാപിയായ എന്നോട് കരുണയുണ്ടാകേണമേ.

മസീഹിന്റെ അനുവാദത്താലും പ്രോൽസാഹനത്താലും ദൈവമേ അങ്ങയോട് ഞാൻ പ്രാർത്ഥിക്കുന്നു.

(ഈ പ്രത്യേക പദങ്ങൾ ഒരിക്കലും പ്രാധാന്യം അർഹിക്കുന്നില്ല- നാം നമ്മുടെ ആവശ്യങ്ങൾ ഏറ്റു പറയുകയും ദൈവത്തിന്റെ കരുണയ്ക്കായി യാചിക്കുകയും ചെയ്യുകയാണു ചെയ്യേണ്ടത്)

ഇഞ്ചീലിൽ ഈസാ മസീഹ് (അ.സ) ഒരു ശമര്യാക്കാരനെ കണ്ടുമുട്ടുന്ന സംഭവവും വിവരിക്കുന്നു. ഒരു പ്രവാചകൻ തന്റെ ജനം (യഹൂദന്മാർ) ശത്രു ആയി കണ്ടിരുന്ന ഒരു വ്യക്തിയെ എങ്ങിനെയായിരിക്കും കൈകാര്യം ചെയ്യുന്നത്? ഈ ശമര്യാക്കാരനു എന്ത് സംഭവിച്ചു, മാത്രമല്ല നല്ല ഒരു അയൽക്കാരൻ ആകുവാൻ നമ്മെത്തന്നെ സഹായിക്കുവാൻ എന്താണു പഠിക്കേണ്ടത്, അത് അടുത്തതായി നാം പരിശോധിക്കുവാൻ പോവുകയാണു.

 

Leave a Reply

Your email address will not be published. Required fields are marked *