Skip to content

ഷൈത്താൻ ഈസാ അൽ മസീഹിനെ പരീക്ഷിക്കുന്നു

  • by

സൂറാ അൽ- അൻഫൽ (സൂറാ 8- യുദ്ധ മുതൽ) നമ്മോട് എങ്ങിനെയാണു ഷൈത്താൻ ജനത്തെ പരീക്ഷിക്കുന്നത് എന്ന് അരുളിച്ചെയ്യുന്നു:

ഇന്ന്‌ ജനങ്ങളില്‍ നിങ്ങളെ തോല്‍പിക്കാന്‍ ആരും തന്നെയില്ല. തീര്‍ച്ചയായും ഞാന്‍ നിങ്ങളുടെ സംരക്ഷകനായിരിക്കും. എന്ന്‌ പറഞ്ഞ്‌ കൊണ്ട്‌ പിശാച്‌ അവര്‍ക്ക്‌ അവരുടെ ചെയ്തികള്‍ ഭംഗിയായി തോന്നിച്ച സന്ദര്‍ഭവും ( ഓര്‍ക്കുക. ) അങ്ങനെ ആ രണ്ടുസംഘങ്ങള്‍ കണ്ടുമുട്ടിയപ്പോള്‍ എനിക്കു നിങ്ങളുമായി ഒരു ബന്ധവുമില്ല, തീര്‍ച്ചയായും നിങ്ങള്‍ കാണാത്ത പലതും ഞാന്‍ കാണുന്നുണ്ട്‌, തീര്‍ച്ചയായും ഞാന്‍ അല്ലാഹുവെ ഭയപ്പെടുന്നു, അല്ലാഹു കഠിനമായി ശിക്ഷിക്കുന്നവനത്രെ. എന്ന്‌ പറഞ്ഞുകൊണ്ട്‌ അവന്‍ ( പിശാച്‌ ) പിന്‍മാറിക്കളഞ്ഞു.

 

സൂറ അൽ- അൻഫൽ 8:48

സൂറാ ത്വാ- ഹാ (സൂറാ 20- ത്വാഹാ) എങ്ങിനെയാണു ഇബ് ലീസ് ആദാമിന്റെ പാപത്തെ കൊണ്ടു വന്നത് എന്ന് വിശദീകരിക്കുന്നു.  അവിടെ വിശദീകരിക്കപ്പെട്ടിട്ടുള്ളത്

അപ്പോള്‍ പിശാച്‌ അദ്ദേഹത്തിന്‌ ദുര്‍ബോധനം നല്‍കി: ആദമേ, അനശ്വരത നല്‍കുന്ന ഒരു വൃക്ഷത്തെപ്പറ്റിയും, ക്ഷയിച്ച്‌ പോകാത്ത ആധിപത്യത്തെപ്പറ്റിയും ഞാന്‍ നിനക്ക്‌ അറിയിച്ച്‌ തരട്ടെയോ?

 

സൂറ ത്വാഹാ 20:120

ശൈത്താൻ അതേ തന്ത്രമാണു പ്രവാചകനായ ഈസാ അൽ മസിഹിനെ പരീക്ഷിക്കുവാനും ഉപയോഗിച്ചത്.  യഹ് യാ പ്രത്യക്ഷനായതിനു ശേഷം എങ്ങിനെയാണു ശൈത്താൻ ഈസായുടെ ചെവിയിൽ മന്ത്രിച്ചത് എന്നതിനെക്കുറിച്ച് ഇഞ്ചീൽ വിവരിക്കുന്നു.  നാം യഹ് യാ (അ.സ) എങ്ങിനെയാണു മസീഹിന്റെ വരവിനു വേണ്ടി ജനത്തെ ഒരുക്കുവാൻ വന്നത് എന്ന് നാം കണ്ടു. എല്ലാവരും മാനസാന്തരപ്പെടണമെന്നായിരുന്നു അദ്ദേഹത്തിന്റെ ശ്ക്തിമത്തായ സന്ദേശം.  ഇഞ്ചീൽ തുടർന്നു നമ്മോട് വിവരിക്കുന്നത് പ്രവാചകനായ ഈസാ (അ.സ) നെ യഹ് യാ അത് കഴിഞ്ഞ് സ്നാനപ്പെടുത്തി എന്നാണു.  ഇത് ഈസാ (അ.സ) ന്റെ മശിഹാ എന്ന രീതിയിലുള്ള പരസ്യ ശുശ്രൂഷ തുടക്കം കുറിക്കുന്നതായി പ്രഖ്യാപിക്കപ്പെട്ടു.  എന്നാൽ അത് ആരംഭിക്കുന്നതിനു മുൻപ് ഈസാ (അ.സ) ആദ്യംനമ്മുടെ എല്ലാം ശത്രു- ഷൈത്താനാൽ തന്നെ (അല്ലെങ്കിൽ സാത്താൻ അല്ലെങ്കിൽ ഇബ് ലീസ്) പരീക്ഷിക്കപ്പെടുകയും പ്രലോഭിക്കപ്പെടുകയും ചെയ്യേണ്ടത് ആവശ്യമായിരുന്നു

ഇഞ്ചീൽ ഈ പരീക്ഷണത്തെ ഷൈത്താൻ ഈസായ്ക്ക് (അ.സ) കൊണ്ടു വന്ന മൂന്ന് പ്രത്യേകമായ പരീക്ഷണത്തെ വിശദീകരിച്ചു കൊണ്ട് വിശദീകരിക്കുന്നു. നമുക്ക് അവ ഓരോന്നായി പരിശോധിക്കാം.  (താങ്കൾക്ക് ഇവിടെ കണ്ടെത്തുവാൻ കഴിയുന്ന ഒരു കാര്യം ഷൈത്താൻ ഈസായെ അഭിസംബോധന ചെയ്യുന്നത് ‘ദൈവ പുത്രൻ’ എന്നാണു.  അത് എന്താണു എന്ന് മനസ്സിലാക്കുവാൻ ഇവിടെ അമർത്തുക.)

അപ്പത്തിന്റെ പ്രലോഭനം

നന്തരം പിശാചിനാൽ പരീക്ഷിക്കപ്പെടുവാൻ യേശുവിനെ ആത്മാവു മരുഭൂമിയിലേക്കു നടത്തി.
അവൻ നാല്പതു പകലും നാല്പതു രാവും ഉപവസിച്ച ശേഷം അവന്നു വിശന്നു.
അപ്പോൾ പരീക്ഷകൻ അടുത്തു വന്നു: നീ ദൈവപുത്രൻ എങ്കിൽ ഈ കല്ലു അപ്പമായ്തീരുവാൻ കല്പിക്ക എന്നു പറഞ്ഞു.
അതിന്നു അവൻ: “മനുഷ്യൻ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായിൽകൂടി വരുന്ന സകലവചനംകൊണ്ടും ജീവിക്കുന്നു”എന്നു എഴുതിയിരിക്കുന്നു എന്നു ഉത്തരം പറഞ്ഞു.

 

മത്തായി 4:14

ഇവിടെ നാം ഷൈത്താൻ ആദാമിനെയും ഹവ്വായെയും പറുദീസയിൽ പ്രലോഭിപ്പിച്ചതിന്റെ ഒരു സമാന്തരമായ ഒരു സംഭവം ആണു നാം കാണുന്നത്. ആ പ്രലോഭനത്തിൽ വിലക്കപ്പെട്ട കനി ‘….ഭക്ഷിക്കുവാൻ കാമ്യം…’ ആയിരുന്നു മാത്രമല്ല അവരെ വളരെ പ്രലോഭിക്കപ്പെടുവാനുള്ള ഒരു കാരണം അതായിരുന്നു. ഈ ഒരു വിഷയത്തിൽ ഈസാ (അ.സ) മിന്റെ ഉപവാസം (അദ്ദേഹത്തിന്റെ ഉപവാസത്തിനു ഇടയ്ക്ക് നിർത്തൽ ഉണ്ടായിരുന്നില്ല- ഇഫ്താർ ഇല്ലായിരുന്നു- അല്ലെങ്കിൽ ഉപവാസം എല്ലാ വൈകുന്നേരവും മുറിക്കുന്നത്) അത്ര ദീർഘമായിരുന്നതു കൊണ്ട് അപ്പത്തെക്കുറിച്ചുള്ള പ്രലോഭനം തീർച്ചയായും മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നാണു.  എന്നാൽ അതിന്റെ ഫലം ആദാമിന്റെതിൽ നിന്നും വ്യത്യസ്തം ആയിരുന്നു കാരണം ഈസാ അൽ മസീഹ് (അ.സ) പ്രലോഭനത്തെ അതിജീവിച്ചു എന്നാൽ ആദമിനു കഴിഞ്ഞില്ല.

എന്നാൽ എന്തു കൊണ്ടാണു ഈ 40 ദിവസങ്ങൾ അദ്ദേഹത്തിനു ഭക്ഷിക്കുവാൻ അനുമതിയില്ലാതിരുന്നത്? അതിനെക്കുറിച്ച് ഇഞ്ചീൽ നമ്മോട് പ്രത്യേകമായി ഒന്നും വിവരിക്കുന്നില്ല, എന്നാൽ സബൂർ അതിനെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് എന്തെന്നാൽ വരുവാനുള്ള ദാസൻ യഹൂദാ രാഷ്ട്രത്തിന്റെ ഒരു പ്രതി നിധി ആയിരിക്കും എന്നതാണു.  ഇസ്രായേൽ രാഷ്ട്രം, മൂസാ (അ.സ) ന്റെ കീഴിൽ, 40 വർഷങ്ങളിൽ മരുഭൂമിയിൽ സ്വർഗ്ഗത്തിൽ നിന്നും ലഭിച്ചിരുന്ന ആഹാരം (മന്ന) മാത്രം ഭക്ഷിച്ച് അലഞ്ഞു നടന്നിരുന്നു.  40 ദിവസത്തെ ഉപവാസവും ആത്മീക ആഹാരമെന്ന നിലയിൽ ദൈവ വചന ധ്യാനവും ഒരു പ്രതീകാത്മകമായ ആ സമയത്തെ വാഗ്ദത്തം ചെയ്ത ദാസൻ എന്ന നിലയിലുള്ള ഒരു പുനരാവിഷ്കാരം ആയിരുന്നു

ദൈവത്തെ പരീക്ഷിക്കുവാനുള്ള പ്രലോഭനം

രണ്ടാമത്തെ പ്രലോഭനം അത്രയും തന്നെ ബുദ്ധിമുട്ടേറിയതായിരുന്നു.  ഇഞ്ചീൽ നമുക്ക് വിവരിച്ചു നൽകുന്നത്

പിന്നെ പിശാചു അവനെ വിശുദ്ധ നഗരത്തിൽ കൊണ്ടുപോയി ദൈവാലയത്തിന്റെ അഗ്രത്തിന്മേൽ നിറുത്തി അവനോടു:
നീ ദൈവപുത്രൻ എങ്കിൽ താഴത്തോട്ടു ചാടുക; “നിന്നെക്കുറിച്ചു അവൻ തന്റെ ദൂതന്മാരോടു കല്പിക്കും; അവൻ നിന്റെ കാൽ കല്ലിനോടു തട്ടാതവണ്ണം നിന്നെ കയ്യിൽ താങ്ങികൊള്ളും” എന്നു എഴുതിയിരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
യേശു അവനോടു: “നിന്റെ ദൈവമായ കർത്താവിനെ പരീക്ഷിക്കരുതു എന്നും കൂടെ എഴുതിയിരിക്കുന്നു” എന്നു പറഞ്ഞു.

 

മത്തായി 4:5-7

ഇവിടെ ഷൈത്താൻ സബൂറിൽ നിന്നും ഉള്ള ഒരു ഉദ്ധരണി ഈസാ (അ.സ) നെ പ്രലോഭിപ്പിക്കുവാൻ ഉപയോഗിക്കുന്നു.  അതുകൊണ്ട് വളരെ വ്യക്തമായ അല്ലാഹുവിനു വിപരീതമായി ഉള്ള നേരിട്ടുള്ള അവന്റെ എതിർപ്പിൽ, അവൻ വിശുദ്ധ തിരുവെഴുത്തുകൾ പഠിച്ചിരുന്നു അതുകൊണ്ട് തിരുവെഴുത്തുകൾ ഉപയോഗിച്ച് അവരെ എതിർക്കുവാൻ ഉള്ള വഴികൾ രൂപപ്പെടുത്തിയെടുക്കുവാൻ കഴിയും എന്ന് ചിന്തിച്ചു.  അവനു പുസ്തകങ്ങൾ നന്നായി അറിയാം മാത്രമല്ല അവ വികലമാക്കുന്നതിൽ അവൻ അഗ്രഗണ്യനും ആയിരുന്നു.

ഞാൻ സബൂറിൽ നിന്നുള്ള ഷൈത്താൻ അൽപ്പം മാത്രം ഉദ്ധരിച്ചിട്ടുള്ള ആ ഉദ്ധരണി മുഴുവനായി താഴെ കൊടുക്കുന്നു.  (അവൻ ഉദ്ധരിച്ചിട്ടുള്ള ഭാഗം ഞാൻ അടിവരയിട്ടിട്ടുണ്ട്)

10 ഒരു അനർത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
11 നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവൻ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
12 നിന്റെ കാൽ കല്ലിൽ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവർ നിന്നെ കൈകളിൽ വഹിച്ചുകൊള്ളും.
13 സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
14 അവൻ എന്നോടു പറ്റിയിരിക്കയാൽ ഞാൻ അവനെ വിടുവിക്കും; അവൻ എന്റെ നാമത്തെ അറികയാൽ ഞാൻ അവനെ ഉയർത്തും.

 

സങ്കീർത്തനം 91:10-14

താങ്കൾക്ക് ഇവിടെ കാണുവാൻ സാധിക്കുന്നത് സബൂറിൽ അത് ഒരു ‘അവനെ’ക്കുറിച്ചാണു പ്രസ്താവിക്കുന്നത്, ഷൈത്താൻ വിശ്വസിക്കുന്നത്  അത് എഴുതപ്പെട്ടിരിക്കുന്നത് മസീഹിനെക്കുറിച്ച് ആണു എന്നാണു.  എന്നാൽ ഈ ഭാഗത്തിൽ ‘മസീഹ്’ എന്നോ ‘ക്രിസ്തു’ എന്നോ നേരിട്ട് ഒന്നും പ്രസ്താവിക്കുന്നില്ല, അതുകൊണ്ട് ഷൈത്താനു എങ്ങിനെ ഇത് അറിയുവാൻ കഴിഞ്ഞു?

താങ്കൾക്ക് ശ്രദ്ധിക്കുവാൻ കഴിയുന്ന ഒരു കാര്യം ‘അവൻ’ ‘സർപ്പത്തെയും’ ‘സിംഹത്തെയും’ ‘ചവിട്ടിമെതിക്കും’ (വാക്യം 13- ഞാൻ അത് ചുവന്ന മഷിയിൽ അടയാളപ്പെടുത്തിയിരിക്കുന്നു).  ‘സിംഹം’ എന്നത് ഇസ്രായേൽ മക്കളുടെ ഇടയിലെ യഹൂദാ ഗോത്രത്തെക്കുറിക്കുന്നതാണു കാരണം പ്രവാചകനായ യാകൂബ് (അ.സ) തൗറാത്തിൽ ഇങ്ങിനെ പ്രവച്ചിരുന്നു:

യെഹൂദയേ, സഹോദരന്മാർ നിന്നെ പുകഴ്ത്തും; നിന്റെ കൈ ശത്രുക്കളുടെ കഴുത്തിൽ ഇരിക്കും; അപ്പന്റെ മക്കൾ നിന്റെ മുമ്പിൽ നമസ്കരിക്കും.
യഹൂദാ ഒരു ബാലസിംഹം; മകനേ, നീ ഇരപിടിച്ചു കയറിയിരിക്കുന്നു; അവൻ കുനിഞ്ഞു, സിംഹംപോലെയും സിംഹിപോലെയും പതുങ്ങിക്കിടക്കുന്നു; ആർ അവനെ എഴുന്നേല്പിക്കും?
10 അവകാശമുള്ളവൻ വരുവോളം ചെങ്കോൽ യെഹൂദയിൽനിന്നും രാജദണ്ഡു അവന്റെ കാലുകളുടെ ഇടയിൽ നിന്നും നീങ്ങിപ്പോകയില്ല; ജാതികളുടെ അനുസരണം അവനോടു ആകും.

 

ഉൽപ്പത്തി 49:8-10

യാക്കൂബ് (അ.സ) ഒരു പ്രവാചകൻ എന്ന നിലയിൽ, തൗറാത്തിൽ വളരെ വർഷങ്ങൾക്ക് മുൻപ് (അതായത് ഏകദേശം ബി. സി 1700ൽ) യഹൂദാ ഗോത്രം ഒരു സിംഹത്തെപ്പോലെ ആണു എന്നും അതിൽ നിന്നും ‘ഒരുവൻ’ വരുകയും ‘അവൻ’ ഭരണം നടത്തുകയും ചെയ്യും.  സബൂർ ഈ പ്രവചനം തുടർന്നു. ‘അവൻ’ ‘സിംഹത്തിന്റെ’ തല തകർക്കും എന്ന് പ്രസ്താവിക്കുക വഴി, സബൂർ പരാമർശിക്കുന്നത് ഈ ‘അവൻ’ യഹൂദയുടെ രാജാവായിരിക്കും എന്നതാണു.

സബൂറിലെ ഷൈത്താൻ സംസാരിക്കുന്ന ഇടത്തിൽ ‘അവൻ’ ‘സർപ്പത്തെ   ചവിട്ടും’ എന്നും എഴുതപ്പെട്ടിരിക്കുന്നു.  ഇത് അല്ലാഹു ആദാമിന്റെ അടയാളത്തിൽ ആദ്യമായി നൽകുന്ന വാഗ്ദത്തമാകുന്ന ‘സ്ത്രീയുടെ സന്തതി‘ സർപ്പത്തിന്റെ തലയെ തകർക്കും എന്നതിനെക്കുറിച്ചുള്ള  നേരിട്ടുള്ള ഒരു പരാമർശമാണു.  ഇവിടെ ഒരിക്കൽക്കൂടി ആദ്യ വാഗ്ദാനത്തെ വിശദീകരിക്കുന്ന ഒരു രേഖാചിത്രം അവിടെ നടന്ന വസ്തുതകൾ ഉൾക്കൊണ്ടിരിക്കുന്ന കഥാ പാത്രങ്ങളെയും വിശദീകരിക്കുന്നത് കാണാവുന്നതാണു:

അതുകൊണ്ട് ദൈവമായ കർത്താവ് സർപ്പത്തോട് പറഞ്ഞത്…

15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും.

 

ഉൽപ്പത്തി 3:15

ഈ വാഗ്ദത്തം ആദ്യം ആദാമിന്റെ അടയാളത്തിൽ ആണു നൽകപ്പെട്ടത്, എന്നാൽ അതിന്റെ വിശദ വിവരങ്ങൾ ആ സമയം വ്യക്തമല്ലായിരുന്നു. ഇപ്പോൾ നമുക്ക് അറിയാവുന്ന വസ്തുത ‘സ്ത്രീ’ എന്നത് മറിയയിൽ ദർശിക്കുവാൻ കഴിയും കാരണം അവൾ മാത്രമാണു പുരുഷ സ്പർശനമേൽക്കാതെ ഒരു സന്തതിക്ക് ജന്മം നൽകിയത്- അവർ ഒരു കന്യക ആയിരുന്നു. അതുകൊണ്ട അവളുടെ സന്തതി, ‘അവൻ’ എന്ന വാഗ്ദത്തം ചെയ്യപ്പെട്ട വ്യക്തി നമുക്ക് ഇപ്പോൾ അറിയാവുന്നത് ഈസാ അൽ മസീഹ് (അ.സ) ആണു എന്നതാണു.  താങ്കൾക്ക് ഈ ചിത്രത്തിൽ കാണുവാൻ കഴിയുന്നതുപോലെ, പുരാതനമായ വാഗ്ദത്തം പറഞ്ഞിരിക്കുന്നത് ഈസാ അൽ മസീഹ് (‘അവൻ’) സർപ്പത്തെ തകർക്കും എന്നാണു.  ഷൈത്താൻ ഉദ്ധരിക്കുന്ന സബൂറിലെ പ്രവചനം അതിനെ ഇങ്ങിനെ പറയുക വഴി ആവർത്തിക്കുകയാണു

“നീ സിംഹത്തെയും പെരുമ്പാമ്പിനെയും മെതിച്ചുകളയും

 

വാ. 13

ഷൈത്താൻ സബൂറിൽ നിന്നും ഇത് ഉദ്ധരിച്ചു അത് തൗറാത്തിലെ ഈ ആദ്യ കാല പ്രവചനങ്ങളെ ഉദ്ദേശിച്ചാണു അതായത് ഒരു ‘അവൻ’ വരുവാൻ പോകുന്നു അവൻ അനുസരിക്കുവാൻ കൽപ്പിക്കും എന്നും അവൻ ഷൈത്താന്റെ തലയെ തകർക്കും (സർപ്പം) എന്നത്. ഷൈത്താനു അവൻ ഉദ്ധരിച്ച സബൂറിലെ ഈ വാക്യങ്ങൾ അവ ‘മസീഹ്’ എന്ന് പ്രതിപാതിക്കുന്നില്ലെങ്കിലും അവ മസീഹിനെക്കുറിച്ച് ഉള്ളതാണു എന്ന് അറിയാമായിരുന്നു. ഷൈത്താന്റെ പ്രലോഭനം ഇത് തെറ്റായ രീതിയിൽ അതിനെ നിവർത്തി പഥത്തിൽ കൊണ്ട് വരിക എന്നതായിരുന്നു. സബൂറിലെയും തൗറാത്തിലെയും ഈ പ്രവചനങ്ങൾ നിറവേറും, എന്നാൽ ഈസായിൽ (അ.സ) കൂടി അല്ല ആലയത്തിന്റെ മുകളിൽ നിന്നും ചാടുക വഴി തന്നിലേക്ക് മറ്റുള്ളവരുടെ ശ്രദ്ധ കേന്ദ്രീകരിക്കപ്പെടും, എന്നാൽ ഈ പദ്ധതി നടപ്പിലാക്കുക വഴി, ഒരു മാറ്റവും ഇല്ലാതെ, അത് തൗറാത്തിലും സബൂറിലും അല്ലാഹുവിനാൽ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നു.

ആരാധനക്ക് വേണ്ടിയുള്ള പ്രലോഭനം

ഷൈത്താൻ അതിനു ശേഷം ഈസായെ തനിക്കുള്ളതെല്ലാം ഉപയോഗിച്ച് പ്രലോഭിപ്പിച്ചു- ഈ ലോകത്തിലെ എല്ലാ ഭരണകൂടങ്ങളെയും അവനെ കാണിച്ചു.  ഇഞ്ചീൽ വിവരിക്കുന്നത്:

പിന്നെ പിശാചു അവനെ ഏറ്റവും ഉയർന്നോരു മലമേൽ കൂട്ടികൊണ്ടുപോയി ലോകത്തിലുള്ള സകല രാജ്യങ്ങളെയും അവയുടെ മഹത്വത്തെയും കാണിച്ചു:
വീണു എന്നെ നമസ്കരിച്ചാൽ ഇതൊക്കെയും നിനക്കു തരാം എന്നു അവനോടു പറഞ്ഞു.
10 യേശു അവനോടു: “സാത്താനേ, എന്നെ വിട്ടുപോ; ‘നിന്റെ ദൈവമായ കർത്താവിനെ നമസ്കരിച്ചു അവനെ മാത്രമേ ആരാധിക്കാവു’ എന്നു എഴുതിയിരിക്കുന്നുവല്ലോ” എന്നു പറഞ്ഞു.
11 അപ്പോൾ പിശാചു അവനെ വിട്ടുപോയി; ദൂതന്മാർ അടുത്തുവന്നു അവനെ ശുശ്രൂഷിച്ചു.

 

മത്തായി 4:8-11

മസീഹ്’ എന്നത് അർത്ഥമാക്കുന്നത് ഭരിക്കുവാൻ ‘അഭിഷേകം’ ചെയ്യപ്പെട്ടവൻ എന്നാണു അത് കൊണ്ട് മസീഹിനു ഭരിക്കുവാനുള്ള അവകാശം ഉണ്ടായിരുന്നു.  ഷൈത്താൻ ഈസാ (അ.സ)നെ അദ്ദേഹത്തിനു അവകാശമുള്ള ഒരു വസ്തുത ഉപയോഗിച്ച് പ്രലോഭിപ്പിച്ചു, എന്നാൽ ഷൈത്താൻ അദ്ദേഹത്തെ തെറ്റായ ഒരു എളുപ്പമാർഗ്ഗം അദ്ദേഹത്തിന്റെ ഭരണത്തിനു വേണ്ടി ഉപയോഗിക്കുവാൻ പ്രേരിപ്പിച്ചു, മാത്രമല്ല അവൻ ഈസാ (അ.സ) നെ പ്രലോഭിപ്പിക്കുന്നത് ഇവയെല്ലാം ലഭിക്കേണ്ടതിനു അവനെ ആരാധിക്കേണം എന്നാണു- അത് ഷിർക്ക് ആണു.  ഈസാ ഷൈത്താന്റെ ഈ പ്രലോഭനത്തോട് എതിർത്തു നിന്നു, (ഒരിക്കൽകൂടെ) പഴയ നിയമത്തിലെ ഉദ്ധരണി ഉപയോഗിച്ചു കൊണ്ട്, ഈസാ അൽ മസീഹ് (അ.സ) തൗറാത്ത് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണു എന്ന് കണ്ടു മാത്രമല്ല വളരെ വ്യക്തമായി അദ്ദേഹത്തിനു അത് അറിയുമായിരുന്നു മാത്രമല്ല അദ്ദേഹം അതിൽ മാത്രം ആശ്രയിച്ചു.

ഈസാ- നമ്മെ മനസ്സിലാക്കുവാൻ കഴിയുന്ന ഒരുവൻ

ഈസാ (അ.സ) ഈ പ്രലോഭനത്തിന്റെ സമയം നമുക്ക് വളരെ പ്രാധാന്യം അർഹിക്കുന്നതാണു.  ഇഞ്ചീൽ ഈസായെക്കുറിച്ച് പ്രസ്താവിക്കുന്നത്:

18 താൻ തന്നേ പരീക്ഷിതനായി കഷ്ടമനുഭവിച്ചിരിക്കയാൽ പരീക്ഷിക്കപ്പെടുന്നവർക്കു സഹായിപ്പാൻ കഴിവുള്ളവൻ ആകുന്നു.

 

എബ്രായർ 2:18

അതുകൂടാതെ

15 നമുക്കുള്ള മഹാപുരോഹിതൻ നമ്മുടെ ബലഹീനതകളിൽ സഹതാപം കാണിപ്പാൻ കഴിയാത്തവനല്ല; പാപം ഒഴികെ സർവ്വത്തിലും നമുക്കു തുല്യമായി പരീക്ഷിക്കപ്പെട്ടവനത്രേ നമുക്കുള്ളതു.
16 അതുകൊണ്ടു കരുണ ലഭിപ്പാനും തത്സമയത്തു സഹായത്തിന്നുള്ള കൃപ പ്രാപിപ്പാനുമായി നാം ധൈര്യത്തോടെ കൃപാസനത്തിന്നു അടുത്തു ചെല്ലുക.

 

എബ്രായർ 4:15-16

ഹാരൂൺ (അ.സ) ഒരു മഹാ പരോഹിതൻ എന്ന നിലയിൽ യാഗം അർപ്പിക്കുവാൻ കൊണ്ടു വന്നത് ഓർമ്മിക്കുന്നുണ്ടാകുമല്ലോ അതു നിമിത്തം ഇസ്രായേലിനു ക്ഷമ പ്രാപിക്കുവാൻ കഴിയുമായിരുന്നു.  ഈസാ (അ.സ) ഇപ്പോൾ അതു പോലെത്തന്നെ ഒരു മഹാ പുരോഹിതൻ ആയാണു കണക്കാക്കപ്പെടുന്നത് അദ്ദേഹത്തിനു നമ്മോട് അനുകമ്പ കാണിക്കുവാൻ കഴിയും മാത്രമല്ല നമ്മെ മനസ്സിലാക്കുവാനും കഴിയും- നമ്മുടെ പ്രലോഭനങ്ങളിൽ നമ്മെ സഹായിക്കുവാൻ കഴിയും, അതിന്റെ പ്രത്യേക കാരണം അദ്ദേഹം തന്നെ പ്രലോഭിക്കപ്പെട്ടു- എന്നാൽ ഒരു പാപവും തന്നിൽ ഇല്ലായിരുന്നു.  അതുകൊണ്ട് നമുക്ക് അല്ലാഹുവിന്റെ മുൻപിൽ ആത്മ വിശ്വാസം ഈസാ (അ.സ) യിൽക്കൂടെ നേടുവാൻ കഴിയുന്നു കാരണം അദ്ദേഹം നമ്മുടെ മഹാപുരോഹിതനായി ഇപ്പോൾ നിൽക്കുന്നു കാരണം അദ്ദേഹവും ഈ കഠിനമേറിയ പ്രലോഭനങ്ങളിൽക്കൂടെ കടന്നു പോയ വ്യക്തിയാണു എന്നാൽ ഈ വക പ്രലോഭനങ്ങളിൽ ഒന്നും താൻ വീണു പോവുകയോ പാപം ചെയ്യുകയോ ചെയ്തില്ല. ചോദ്യം ഇതാണു: നാം അതിനു അവനെ അനുവദിക്കുമോ?

Leave a Reply

Your email address will not be published. Required fields are marked *