നാം തൊട്ട് മുൻപുള്ള ലേഖനത്തിൽ ഇരമ്യാവ് (അ.സ) ൽ നിന്നും കണ്ടത് പാപം എന്നത്, മറ്റ് കാര്യങ്ങളുടെ കൂട്ടത്തിൽ, നമ്മുടെ ദാഹത്തിന്റെ ഒരു അടയാളം ആണു എന്നാണു. നമുക്ക് പാപ പരമായ കാര്യങ്ങൾ തെറ്റാണെന്നും അവ കൂടുതൽ ലജ്ജയിലേക്ക് നമ്മെ നയിക്കുമെന്നും നമുക്ക് അറിയാം എന്നിട്ടും, നമ്മുടെ ദാഹം നമ്മെ പാപത്തിലേക്ക് നമ്മെ നയിക്കുന്നു. പ്രവാചകനായ ഇരമ്യാവ് (അ.സ) ഇസ്രായേൽ രാജാക്കന്മാരുടെ കാലഘട്ടത്തിന്റെ അവസാനസമയത്താണു ജീവിച്ചിരുന്നത്- അല്ലാഹുവിന്റെ ന്യായവിധിക്കു തൊട്ടുമുൻപ്- പാപം വളരെയധികം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ.
ഇരമ്യാ പ്രവാചകന്റെ സമയം ആയപ്പോഴേക്ക് (അ.സ -600 ബി.സി) മൂസയാൽ ന്യായപ്രമാണം നൽകപ്പെട്ട് ഏകദേശം ആയിരം വർഷങ്ങൾക്ക് ശേഷം, ഇസ്രായേൽ മക്കളുടെ ജീവിതം വെളിച്ചത്താക്കപ്പെട്ടിരുന്നു. അവർ ന്യായപ്രമാണം അനുസരിച്ചിരുന്നില്ല മാത്രമല്ല അവർ അതുനിമിത്തം ദേശമൊന്നാകെ ന്യായവിധിയിൽ അകപ്പെടുവാൻ പോവുകയായിരുന്നു. മതം അല്ലാഹുവിനും ദാഹിക്കുന്ന ജനത്തിനും നിരാശ മാത്രമായിരുന്നു നൽകിയിരുന്നത്. എന്നാൽ അല്ലാഹുവിന്റെ ദൂതനായ പ്രവാചകനായ ഇരമ്യാവ് (അ.സ) മിനു ഒരു കാര്യത്തെക്കുറിച്ച്… ഭാവിയിലെ ഒരു ദിവസത്തെക്കുറിച്ച് ഒരു സന്ദേശം ഉണ്ടായിരുന്നു…എന്തായിരുന്നു അത്?
31 ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
32 ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
34 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.
ഇരമ്യാവ് 31:31-34
ആദ്യത്തെ ഉടമ്പടി –പ്രവാചകനായ മൂസയാൽ (അ.സ) നൽകപ്പെട്ട ന്യായപ്രമാണം– ഒരു പരാചയം ആയിരുന്നു അത് നിയമം മോശം ആയിരുന്നത് കൊണ്ടല്ല. അല്ല മൂസായുടെ ന്യായപ്രമാണം വളരെ നല്ലതായിരുന്നു (ഇപ്പോളും നല്ലതാണു). എന്നാൽ പ്രശ്നം എന്നത് അത് എഴുതപ്പെറ്റിരുന്നത് കൽപ്പലകകളിൽ ആയിരുന്നു എന്നതാണു. അവരുടെ ഹ്രുദയത്തിലെ ദാഹം വച്ച് കൊണ്ട് ജനത്തിനു നിയമം അനുസരിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു. ന്യായപ്രമാണത്തിൽ എന്താണു എഴുതപ്പെട്ടിരുന്നത് എന്നത് സംബന്ധിച്ച് അല്ലായിരുന്നു പ്രശ്നം, എവിടെയായിരുന്നു അവ എഴുതപ്പെട്ടത് എന്നതായിരുന്നു പ്രശ്നം. ന്യായ പ്രമാണം ജനം അനുസരിക്കുവാൻ തക്കവണ്ണം ജനത്തിന്റെ ഹൃദയങ്ങളിൽ എഴുതപ്പെടണമായിരുന്നു, അവ കൽപ്പലകകളിൽ അല്ലായിരുന്നു എഴുതപ്പെടേണ്ടത്. ന്യായപ്രമാണം ജനത്തിന്റെ ഹൃദയത്തിനു അകത്ത് എഴുതപ്പെടണമായിരുന്നു, അപ്പോൾ അവർക്ക് അത് അനുസരിക്കുവാനുള്ള ശക്തി ഉണ്ടാകുമായിരുന്നു.
എന്നാൽ അവർ യഹൂദന്മാർ ആയതുകൊണ്ട് അവർ ന്യായപ്രമാണം അനുസരിക്കുന്നതിൽ പരാചയപ്പെട്ടോ? പലരും, പല കാരണങ്ങളാൽ, യഹൂദന്മാരെ അവരുടെ പരാചയങ്ങളെക്കുറിച്ച് കുറ്റപ്പെടുത്തുന്നവരാണു. എന്നാൽ ഈയവസരത്തിൽ നാം നമ്മെത്തന്നെ ഒന്ന് പരിശോധിക്കുന്നത് നമുക്ക് തന്നെ നല്ലതായിരിക്കും. എന്തൊക്കെയായാലും, ന്യായവിധി നാളിൽ നമ്മുടെ ജയ പരാചയങ്ങൾക്കു മാത്രമായിരിക്കും നാം അല്ലാഹുവിനു മുൻപിൽ മറുപടി നൽകേണ്ടി വരിക, മറ്റുള്ളവരുടെ കാര്യങ്ങളെ സംബന്ധിച്ച് നമ്മോട് ഒന്നും ചോദിക്കുകയില്ല. താങ്കളുടെ ജീവിതം താങ്കൾ ഒന്ന് പരിശോധിച്ചു നോക്കുമ്പോൾ താങ്കൾക്ക് താങ്കൾ ന്യായപ്രമാണം അനുസരിക്കുന്നു എന്ന് തോന്നുന്നുണ്ടോ- അത് താങ്കളുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നുവോ അതു നിമിത്തം താങ്കൾക്ക് അത് അനുസരിക്കുവാനുള്ള ശക്തി ലഭിക്കുന്നുണ്ടോ? താങ്കൾ ന്യായപ്രമാണം അനുസരിക്കുന്നു എന്ന് താങ്കൾക്ക് തോന്നുന്നു എങ്കിൽ താങ്കളുടെ പ്രവർത്തികൾ പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ന്റെ പഠിപ്പിക്കലിന്റെ വെളിച്ചത്തിൽ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. പ്രവാചകനായ മൂസാ (അ.സ) മിൽ നിന്നും നാം പഠിച്ച ധാർമ്മീക നിലവാരം താങ്കൾ ഓർക്കുന്നുണ്ടാകുമല്ലോ. മിക്കവാറും എല്ലാ നിയമങ്ങളും അനുസരിക്കുവാൻ അത് പര്യാപ്തം ആയിരുന്നില്ല. നാം അവ എല്ലാം അനുസരിക്കണം, എല്ലായ്പ്പോഴും.
നിയമം അനുസരിക്കുന്നതിൽ ഏതെങ്കിലും വിധത്തിൽ താങ്കൾ പരാചിതനാകുന്ന കാര്യത്തിൽ താങ്കൾ താങ്കളെത്തന്നെ ഒന്ന് വിധിക്കുകയാണെങ്കിൽ, അതിൽ താങ്കൾക്ക് താങ്കളുടെ ചില പ്രവർത്തികൾ നിമിത്തം ലജ്ജ തോന്നുന്നുവെങ്കിൽ, ചിന്തിക്കൂ. അല്ലാഹു, അവിടുത്തെ കരുണയാൽ, മുകളിൽ നൽകിയിരിക്കുന്ന സന്ദേശപ്രകാരം മറ്റൊരു വാഗ്ദത്തം നൽകിയിരിക്കുന്നു, ഒരു പുതിയ ഉടമ്പടിയുടേത്- പ്രവാചകനായ ഇരമ്യാവിന്റെ (അ.സ) കാലത്തിനും ശേഷം ഭാവിയിൽ വരുവാനുള്ള ഒരു ദിവസം സംഭവികുവാനുള്ളത്. ഈ നിയമം വ്യത്യസ്തമായിരിക്കും കാരണം അതിന്റെ ആവശ്യോപാധികൾ എഴുതപ്പെടുന്നത് ഈ പുതിയ ഉടമ്പടിയുടെ ജനത്തിന്റെ ഹൃദയത്തിനകത്ത് ആണു എഴുതപ്പെടുന്നത്, അത് അവർക്ക് ആ കൽപ്പനകൾ അനുസരിച്ച് ജീവിക്കുവാനുള്ള കഴിവ് നൽകുന്നു.
എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പുതിയ ഉടമ്പടി ‘ഇസ്രയേൽ ഭവനത്തോട്’ -അധവാ യഹൂദന്മാർ ആണ് ഈ ഉടമ്പടി എന്ന് നമുക്ക് തോന്നിപ്പോകുന്നു. നമുക്ക് എങ്ങിനെ അത് മനസ്സിലാക്കാം? നമുക്ക് യഹൂദന്മാർ ചില സമയത്ത് വളരെ മോശമായും, മറ്റ് ചില സമയങ്ങളിൽ ഏറ്റവും നല്ലവരായും കാണുവാൻ സാധിക്കും. ഇവിടെ മറ്റ് സബൂറിലെ മറ്റ് മഹാന്മാരായ പ്രവാചകന്മാർ, എശയ്യാവിനു മശീഹാ കന്യകയിൽ നിന്നും വരുവാൻ പോകുന്നു എന്ന് പ്രവചിച്ച പ്രവാചകൻ– അ.സ) ഇരമ്യാ (അ.സ) പ്രവാചകന്റെ ഈ പ്രവചനവുമായി ബന്ധമുള്ള മറ്റൊരു പ്രവചനം ഉണ്ടായിരുന്നു. ഈ രണ്ട് പ്രവാചകന്മാരും, അവർ 150 വർഷങ്ങളുടെവ്യത്യാസത്തിൽ ജീവിച്ചിരുന്നവർ ആയിരുന്നെങ്കിലും (സമയ രേഖയിൽ കാണുവാൻ സാധിക്കുന്നതു പോലെ) മാത്രമല്ല അവർക്ക് പരസ്പരം അറിവും ഇല്ലായിരുന്നു, അവർക്ക് അല്ലാഹുവിനാൽ പരസ്പര പൂരകങ്ങളായ സന്ദേശങ്ങൾ നൽകപ്പെട്ടു അതിനാൽ നമുക്ക് അറിയുവാൻ കഴിയുന്നത് അവരുടെ സന്ദേശങ്ങൾ അല്ലാഹുവിൽ നിന്നും വന്നതാണു.
എശയ്യാവ്, അദ്ദേഹവും ഭാവിയിലേക്ക് നോക്കിയിരിക്കുന്നു, വരുവാനുള്ള ഒരു ദാസനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹം പ്രവചിച്ച കാര്യങ്ങൾ ഇവിടെ എഴുതിയിരിക്കുന്നു.
5 ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു–ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു–:
6 നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു
എശയ്യാവ് 49:5-6
മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ വരുവാനുള്ള ദാസൻ, രക്ഷ യഹൂദന്മാരിൽ നിന്നും ജാതികളിലേക്ക് (അതായത് യഹൂദന്മാർ അല്ലാത്തവരിലേക്ക്) വ്യാപിപ്പിക്കും അതുകൊണ്ട് രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിച്ചേരും. ഈ വരുവാനുള്ള ദാസൻ ആരാണു? അദ്ദേഹം ഈ ഉദ്ദ്യമം എങ്ങിനെയാണു ചെയ്യുന്നത്? എങ്ങിനെയാണു ഇരമ്യാവിന്റെ കല്ലുകളിൽ എഴുതപ്പെട്ടതിനെക്കാൾ പുതിയൊരു ഉടമ്പടി നിങ്ങളുടെ ഹ്രുദയങ്ങളിൽ എഴുതപ്പെടും എന്ന പ്രവചനം നിവർത്തിയാകുവാൻ പോകുന്നത്? നാം അത് സബൂറിലെ പ്രവചനങ്ങൾ പരിശോധിക്കുക വഴി മനസ്സിലാക്കുവാൻ പോവുകയാണു.