Skip to content

അഭിനന്ദനങ്ങൾ! താങ്കൾക്ക് കൂടുതൽ ആത്മ വിശ്വാസവും സുരക്ഷിതത്വവും അവസാന ന്യായവിധി നാളിൽ ഉണ്ടാകുവാൻ സാധിക്കും കാരണം താങ്കൾക്ക് എല്ലാ കൽപ്പനകളും പ്രമാണിക്കുവാൻ കഴിയുന്നുവല്ലോ അതു കൊണ്ട് താങ്കൾ എല്ലാ സമയവും നീതിമാൻ ആകുന്നു.  വ്യക്തിപരമായി എനിക്ക് എല്ലാ കല്പനകളും ഇതു പോലെ അനുസരിക്കുവാൻ കഴിയുന്ന ഒരു വ്യക്തിയെ കാണുവാൻ കഴിഞ്ഞിട്ടില്ല അത് കൊണ്ടു ഇങ്ങിനെ ആയിരിക്കുന്നത് ഒരു വലിയ നേട്ടം തന്നെയാണു. എന്നാൽ താങ്കളുടെ പ്രയത്നങ്ങൾ ഒരിക്കലും നിർത്തരുത് കാരണം താങ്കൾ ഈ നേരായ വഴി ജീവിത കാലം മുഴുവൻ തുടരേണ്ടത് ആവശ്യമാണു

ഞാൻ ആദ്യമേ പറഞ്ഞിരുന്നത് പോലെ ഈ പത്ത് കൽപ്പനകൾ അവ അടിസ്താനപരമായ വിഷയങ്ങളായ ഏക ദൈവത്തെ ആരാധിക്കുക, വ്യഭിചാരം, മോഷണം, സത്യസന്ധത തുടങ്ങിയവ മാത്രം ഉൾക്കൊള്ളിച്ചിരിക്കുന്നു എന്നതിനാൽ ഒരിക്കലും അസാധുവാക്കിയിരുന്നില്ല.  എന്നാൽ പുറകാലെ വന്ന പ്രവാചകന്മാർ ഈ കൽപ്പനകൾ എങ്ങിനെ കൂടുതൽ പ്രവർത്തിയിൽ കൊണ്ടു വരാം എന്ന് വിശദീകരിച്ചു.  താഴെ കൊടുത്തിരിക്കുന്നത് എങ്ങിനെ മസീഹ് ഈസാ (അ.സ) ഈ പത്ത് കൽപ്പനകൾ നാം പാലിക്കണം എന്ന് വിശദീകരിക്കുന്നു.  അദ്ദേഹത്തിന്റെ പടിപ്പിക്കലിൽ അദ്ദേഹം ‘പരീശന്മാരെ‘ പരാമർശിക്കുമ്പോൾ ആണു ഇത് പറയുന്നത്.  ഇവർ അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായിരുന്ന മത നേതാക്കന്മാർ ആയിരുന്നു. അവരെ നമുക്ക് ഇന്നത്തെ വളരെ ഭക്തിയുള്ളവരും അറിവുള്ളവരും ആയ പണ്ഡിതന്മാരോട് സാദ്രുശപ്പെടുത്താം.

മസീഹ് ഈസായുടെ (അ.സ) പത്തു കപ്പനകളെക്കുറിച്ചുള്ള വാക്കുക

20 നിങ്ങളുടെ നീതി ശാസ്ത്രിമാരുടെയും പരീശന്മാരുടെയും നീതിയെ കവിയുന്നില്ലെങ്കിൽ നിങ്ങൾ സ്വർഗ്ഗരാജ്യത്തിൽ കടക്കയില്ല എന്നു ഞാൻ നിങ്ങളോടു പറയുന്നു.
21 കുല ചെയ്യരുതു എന്നും ആരെങ്കിലും കുല ചെയ്താൽ ന്യായവിധിക്കു യോഗ്യനാകും എന്നും പൂർവ്വന്മാരോടു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
22 ഞാനോ നിങ്ങളോടു പറയുന്നതു: സഹോദരനോടു കോപിക്കുന്നവൻ എല്ലാം ന്യായവിധിക്കു യോഗ്യനാകും: സഹോദരനോടു നിസ്സാര എന്നു പറഞ്ഞാലോ ന്യായാധിപസഭയുടെ മുമ്പിൽ നിൽക്കേണ്ടി വരും; മൂഢാ എന്നു പറഞ്ഞാലോ അഗ്നിനരകത്തിനു യോഗ്യനാകും.
23 ആകയാൽ നിന്റെ വഴിപാടു യാഗപീഠത്തിങ്കൽ കൊണ്ടുവരുമ്പോൾ സഹോദരന്നു നിന്റെ നേരെ വല്ലതും ഉണ്ടെന്നു അവിടെവെച്ചു ഓർമ്മവന്നാൽ
24 നിന്റെ വഴിപാടു അവിടെ യാഗപീഠത്തിന്റെ മുമ്പിൽ വെച്ചേച്ചു, ഒന്നാമതു ചെന്നു സഹോദരനോടു നിരന്നുകൊൾക; പിന്നെ വന്നു നിന്റെ വഴിപാടു കഴിക്ക.
25 നിന്റെ പ്രതിയോഗിയോടുകൂടെ വഴിയിൽ ഉള്ളപ്പോൾ തന്നേ വേഗത്തിൽ അവനോടു ഇണങ്ങിക്കൊൾക; അല്ലാഞ്ഞാൽ പ്രതിയോഗി നിന്നെ ന്യായാധിപന്നും ന്യായാധിപൻ ചേവകന്നും ഏല്പിച്ചിട്ടു നീ തടവിൽ ആയ്പോകും.
26 ഒടുവിലത്തെ കാശുപോലും കൊടുത്തു തീരുവോളം നീ അവിടെനിന്നു പുറത്തു വരികയില്ല എന്നു ഞാൻ സത്യമായിട്ടു നിന്നോടു പറയുന്നു.
27 വ്യഭിചാരം ചെയ്യരുതു എന്നു അരുളിച്ചെയ്തതു നിങ്ങൾ കേട്ടിട്ടുണ്ടല്ലോ.
28 ഞാനോ നിങ്ങളോടു പറയുന്നതു: സ്ത്രീയെ മോഹിക്കേണ്ടതിന്നു അവളെ നോക്കുന്നവൻ എല്ലാം ഹൃദയംകൊണ്ടു അവളോടു വ്യഭിചാരം ചെയ്തുപോയി.
29 എന്നാൽ വലങ്കണ്ണു നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ ചൂന്നെടുത്തു എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ വീഴുന്നതിനെക്കാൾ നിന്റെ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.
30 വലങ്കൈ നിനക്കു ഇടർച്ചവരുത്തുന്നു എങ്കിൽ അതിനെ വെട്ടി എറിഞ്ഞുകളക; നിന്റെ ശരീരം മുഴുവനും നരകത്തിൽ പോകുന്നതിനെക്കാൾ അവയവങ്ങളിൽ ഒന്നു നശിക്കുന്നതു നിനക്കു പ്രയോജനമത്രേ.

 

മത്തായി 5:20-30

കൂടാതെ, മസീഹ് ഈസായുടെ അപ്പൊസ്തലന്മാരും- അതായത് അദ്ദേഹത്തെ അനുഗമിച്ചിരുന്നവർ- വിഗ്രഹാരാധനയെക്കുറിച്ച് പടിപ്പിച്ചിരുന്നു.   അവർ പടിപ്പിച്ചിരുന്നത് വിഗ്രഹാരാധന എന്നത് കല്ലു കൊണ്ട് ഉണ്ടാക്കുന്ന വിഗ്രഹങ്ങളെ ആരാധിക്കുന്നത് മാത്രമല്ല- അല്ലാഹുവിനോട് ചേർന്ന് എന്തിനെ ആരാധിക്കുന്നതും വിഗ്രഹാരാധന ആണെന്നായിരുന്നു.  അതിൽ പണവും ഉൾക്കൊള്ളും.  അതു കൊണ്ട് ‘ദ്രവ്യാഗ്രഹവും‘ വിഗ്രഹാരാധനയാണെന്ന് അവർ പടിപ്പിക്കുന്നു കാരണം ഒർ അത്യാഗ്രഹം ഉള്ള ഒരു വ്യക്തി ദൈവത്തോടു കൂടെ പണത്തെയും സ്നേഹിക്കുന്നു.

5 ആകയാൽ ദുർന്നടപ്പു, അശുദ്ധി, അതിരാഗം, ദുർമ്മോഹം, വിഗ്രഹാരാധനയായ അത്യാഗ്രഹം ഇങ്ങനെ ഭൂമിയിലുള്ള നിങ്ങളുടെ അവയവങ്ങളെ മരിപ്പിപ്പിൻ.
6 ഈ വക നിമിത്തം ദൈവകോപം അനസരണംകെട്ടവരുടെ മേൽ വരുന്നു.

 

കൊലോസ്സിയർ 3:5-6

4 അങ്ങനെ ആകുന്നു വിശുദ്ധന്മാർക്കു ഉചിതം. ചീത്തത്തരം, പൊട്ടച്ചൊൽ, കളിവാക്കു ഇങ്ങനെ ചേർച്ചയല്ലാത്തവ ഒന്നും അരുതു; സ്തോത്രമത്രേ വേണ്ടതു.
5 ദുർന്നടപ്പുകാരൻ, അശുദ്ധൻ, വിഗ്രഹാരാധിയായ ദ്രവ്യാഗ്രഹി ഇവർക്കു ആർക്കും ക്രിസ്തുവിന്റെയും ദൈവത്തിന്റെയും രാജ്യത്തിൽ അവകാശമില്ല എന്നു നിങ്ങൾ അറിയുന്നുവല്ലോ.
6 വ്യർത്ഥവാക്കുകളാൽ ആരും നിങ്ങളെ ചതിക്കരുതു; ഈ വക നിമിത്തമല്ലോ ദൈവകോപം അനുസരണം കെട്ടവരുടെ മേൽ വരുന്നു.

 

എഫേസ്സിയർ 5:4-6

ഈ വിവരണങ്ങൾ യധർത്ഥത്തിൽ പത്ത് കൽപ്പനകൾ, അവ പുറമെയുള്ള പ്രവർത്തികളെ കൈകാര്യം ചെയ്യുന്നു എന്ന് തോന്നിയാലും, അല്ലാഹുവിനു മാത്രം കാണുവാൻ സാധിക്കുന്ന, നമ്മുടെ അകത്തുള്ള ഉദ്ദേശ ശുദ്ധിയെ പരിശോധിക്കുന്നതായി കാണുന്നു.  ഇത് ന്യായ പ്രമാണം അധികം ബുദ്ധിമുട്ടുള്ളതാക്കുന്നു.

ഇപ്പോൾ താങ്കൾ താങ്കളുടെ ഉത്തരം അതായത് ഞാൻ യധാർത്ഥത്തിൽ കൽപ്പനകൾ പ്രമാണിക്കുന്നുവോ എന്നത് ഒന്ന് പുനർവിചിന്തനം ചെയ്യുകയായിരിക്കും. എന്നാൽ താങ്കൾ എല്ലാ പ്രമാണങ്ങളും നന്നായി പ്രമാണിച്ചു വരുന്നു എന്ന് താങ്കൾക്ക് ഉറപ്പുണ്ടെങ്കിൽ ഇഞ്ചീൽ പടിക്കുന്നത് താങ്കൾക്ക് അർത്ഥരഹിതമായിരിക്കും.  തുടർന്നു നാം കാണുന്ന പല അടയാളങ്ങളും പടിക്കേണ്ട കാര്യം ഇല്ലായിരിക്കും അല്ലെങ്കിൽ ഇഞ്ചീൽ പടിക്കേണ്ട കാര്യം ഇല്ലായിരിക്കും.  കാരണം ഇഞ്ചീൽ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാചയപ്പെടുന്നവർക്ക് മാത്രം വേണ്ടിയുള്ളതാണു- അവ അനുസരിക്കുന്നവർക്ക് വേണ്ടിയുള്ളതല്ല.  മസീഹ് ഈസാ അത് ഇങ്ങനെ വിശദീകരിച്ചു.

10 അവൻ വീട്ടിൽ ഭക്ഷണത്തിന്നു ഇരിക്കുമ്പോൾ വളരെ ചുങ്കക്കാരും പാപികളും വന്നു യേശുവിനോടും അവന്റെ ശിഷ്യന്മാരോടും കൂടെ പന്തിയിൽ ഇരുന്നു.
11 പരീശന്മാർ അതു കണ്ടു അവന്റെ ശിഷ്യന്മാരോടു: നിങ്ങളുടെ ഗുരു ചുങ്കക്കാരോടും പാപികളോടും കൂടെ ഭക്ഷിക്കുന്നതു എന്തു എന്നു ചോദിച്ചു.
12 യേശു അതു കേട്ടാറെ: “ദീനക്കാർക്കല്ലാതെ സൌഖ്യമുള്ളവർക്കു വൈദ്യനെക്കൊണ്ടു ആവശ്യമില്ല.
13 യാഗത്തിലല്ല കരുണയിൽ അത്രേ ഞാൻ പ്രസാദിക്കുന്നു എന്നുള്ളതു എന്തു എന്നു പോയി പഠിപ്പിൻ. ഞാൻ നീതിമാന്മാരെ അല്ല പാപികളെ അത്രേ വിളിപ്പാൻ വന്നതു” എന്നു പറഞ്ഞു.

 

മത്തായി 9:10-13