ഞാൻ ഖുർആൻ ആദ്യമായി വായിച്ചപ്പോൾ അത് എന്നെ പലവിധമായി അത്ഭുതപ്പെടുത്തി. ഒന്നാമതായി, അതിൽ ഇഞ്ചീലിലെ (സുവിശേഷങ്ങൾ) നേരിട്ടുള്ള പല പരാമർശങ്ങളും ഞാൻ കണ്ടെത്തി. എന്നാൽ ‘ഇഞ്ചീലിനെ‘ക്കുറിച്ച് പ്രത്യേകമായ രീതിയിൽ പ്രതിപാദിച്ചിരിക്കുന്നത് എന്നിൽ പ്രത്യേകമായി ജിജ്ഞാസ ഉണര്‍ത്തി. ഖുർആനിൽ ഇഞ്ചീലിനെക്കുറിച്ച് നേരിട്ട് പ്രതിപാദിക്കുന്ന ആയത്തുകൾ താഴെ ചേർക്കുന്നു. ഞാൻ ശ്രദ്ധിച്ച ആ പ്രത്യേക മാത്രുക താങ്കൾക്ക് ഒരു പക്ഷെ നിരീക്ഷിക്കുവാൻ കഴിയുമെന്ന് ഞാൻ കരുതുന്നു.
അവനാണു സത്യസന്ദേശവുമായി, ഈ വേദം (ക്രമാനുഗതമായി) ഇറക്കിത്തന്നത്, അത് മുൻ വേദങ്ങളെ ശരിവയ്ക്കുന്നു: അവൻ തൗറാത്തും (മോശയുടെ) ഇഞ്ചീലും (യേശുവിന്റെ) ഇറക്കിക്കൊടുത്തു, മനുഷ്യർക്ക് വഴി കാണിക്കുവാൻ, ശരി തെറ്റുകളെ വേർതിരിച്ചറിയുവാനുള്ള പ്രമാണവും (ശരി തെറ്റുകൾക്കുള്ള ന്യായ വിധിയെക്കുറിച്ച്) അവൻ ഇറക്കിത്തന്നു.അതിനാൽ അല്ലാഹുവിന്റെ വചനങ്ങളെ തള്ളിപ്പറഞ്ഞവരാരോ അവർക്ക് കഠിനമായ ശിക്ഷയുണ്ട്.
സൂറ 3:3-4 (ആലു ഇമ്രാൻ
അവനെ [യേശുവിനെ] അല്ലാഹു വേദവും യുക്തിക്ഞാനവും, തൗറാത്തും ഇഞ്ചീലും പഠിപ്പിക്കും.
സൂറത്ത് 3:48 (ആലു ഇമ്രാൻ)
വേദക്കാരേ! ഇബ്രാഹീമിന്റെ കാര്യത്തിൽ നിങ്ങളെന്തിനു തർക്കിക്കുന്നു? തൗറാത്തും ഇഞ്ചീലും അവതരിച്ചത് അദ്ധേഹത്തിനു ശേഷമാണല്ലോ
സൂറ 3:65 (ആലു ഇമ്രാൻ
അവരുടെ കാലടികൾ പിന്തുടർന്ന് (പ്രവാചകന്മാരുടെ) നാം മർ യമിന്റെ മകൻ ഈസായെ നിയോഗിച്ചു, അദ്ദേഹം തൗറാത്തിൽ നിന്ന് തന്റെ മുന്നിലുള്ളവയെ ശരിവെക്കുന്നവനായിരുന്നു: നാം അദ്ദേഹത്തിനു വെളിച്ചവും നേർവഴിയുമുള്ള ഇഞ്ചീൽ നൽകി. അത് തനിക്ക് മുൻപ് വന്ന തൗറാത്തിൽ നിന്നുള്ളവയെ ശരിവെക്കുന്നതായിരുന്നു: ഭക്തന്മാർക്ക് നേർവഴി കാണിക്കുന്നതും സദുപദേശം നൽകുന്നതും.
സൂറ 5:66(മാ ഈദ
തൗറാത്തും, ഇഞ്ചീലും, തങ്ങളുടെ നാധനിൽ നിന്നു ഇറക്കിക്കിട്ടിയ മറ്റു സന്ദേശങ്ങളും അവർ (വേദക്കാർ) യധാവിധി പ്രയോഗത്തിൽ വരുത്തിയിരുന്നെങ്കിൽ.
സൂറത് 5:66 (മാ ഇദ
പറയുക വേദ വാഹകരെ! തൗറാത്തും, ഇഞ്ചീലും നിങ്ങൾക്ക് അവതരിച്ചു കിട്ടിയ സന്ദേശങ്ങളും യധാവിധി നിലനിർത്തും വരെ നിങ്ങളുടെ നിലപാടുകൾക്ക് ഒരു അടിസ്താനവും ഉണ്ടാവുകയില്ല.
സൂറ 5:68 (മാ ഇദ)
നാം നിനക്ക് പ്രമാണവും യുക്തിജ്ഞാനവും, തൗറാത്തും ഇഞ്ചീലും അഭ്യസിപ്പിച്ചു..
സൂറ 5:110 മാ ഇദ
…അല്ലാഹു തന്റെ മേൽ പാലിക്കൽ ബാധ്യതയായി നിശ്ചയിച്ച സത്യനിഷ്ടമായ വാഗ്ദാനമാണു, തൗറാത്തിലും, ഇഞ്ചീലിലും, കുർ ആനിലും അതുണ്ട്.
സൂറ 9:111 തൗബ
ഇതാണു തൗറാത്തിൽ (ന്യായ പ്രമാണത്തിൽ) അവരുടെ വർണ്ണന, ഇഞ്ചീലിലെ അവരുടെ ഉപമയോ അത് ഇവ്വിധമത്രെ: ഒരു വിള അത് അതിന്റെ കൂമ്പ് വെളിവാക്കി, പിന്നെ അതിനെ പുഷ്ടിപ്പെടുത്തി, അങ്ങിനെ അത് കരുത്ത് നേടി, അതിന്റെ കാണ്ഡത്തിൽ നിവർന്നു നിൽക്കുന്നു.
സൂറത് 48:29 (ഫത് ഹ്
നാം ഖുർആനിലെ ഈ ഉദ്ധരണികൾ ഇഞ്ചീലുമായി കൂട്ടിച്ചേർത്തു വയ്ക്കുമ്പോൾ വേറിട്ട് നിൽക്കുന്ന ഒരു വസ്തുത ‘ഇഞ്ചീൽ‘ ഒരിക്കലും സ്വന്ത അസ്തിത്വത്തിൽ മാത്രം നിൽക്കുന്ന ഒന്നല്ല എന്നതാണു. എല്ലാ സന്ദർഭങ്ങളിലും ‘തൗറാത്ത്‘ (ന്യായ പ്രമാണം) എന്ന പദം അതിനു മുൻപ് നാം കാണുന്നു. ‘ന്യായ പ്രമാണം‘ എന്നത് മൂസാ നബിയുടെ (അ.സ) പുസ്തകങ്ങൾ ആണു, അവ സാധാരണമായി അറിയപ്പെടുന്നത് മുസ്ലീമുകളുടെ ഇടയിൽ ‘തൗറാത്ത്‘ എന്നും യഹൂദന്മാരുടെ ഇടയിൽ ‘തോറാ‘ എന്നും ആണു. വിശുദ്ധ ഗ്രന്ധങ്ങളിൽ ഇഞ്ചീൽ (സുവിശേഷങ്ങൾ) അതുല്യമാണു കാരണം അത് ഒരിക്കലും സ്വയമായ ഉദ്ധരണികൾ മാത്രമല്ല അതിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതിനു വിപരീതമായി തൗറാത്തിലെയും (ന്യായപ്രമാണം), ഖുർആനിലെയും ഉദ്ധരണികൾ പരിശോധിച്ചാൽ അവ രണ്ടും സ്വന്ത അസ്തിത്വത്തിൽ നിലനിൽക്കുന്നു എന്ന് നമുക്ക് കണ്ടെത്തുവാൻ കഴിയുന്നു.
നാം മൂസാക്കു വേദപുസ്തകം നൽകി നന്മ ചെയ്തവർക്കുള്ള അനുഗ്രഹത്തിന്റെ പൂർത്തീകരണമായി; എല്ലാ കാര്യങ്ങളുടെയും വിശദീകരണവും മാർഗ്ഗദർശനവും കാരുണ്യവുമായും: അതിനാൽ നിങ്ങൾ ഇതിനെ പിൻപറ്റുകയും സൂക്ഷ്മതയുള്ളവരും ആവുക.
സൂറ 6:154-155 (അൽ ബകറ
അവർ ഖുർആനെ സംബന്ധിച്ച് ചിന്തിക്കുന്നില്ലേ (ശ്രദ്ധയോടെ)? അല്ലാഹു അല്ലാത്ത ആരിൽ നിന്നെങ്കിലും ആയിരുന്നെങ്കിൽ അവർ അതിൽ ധാരാളം വൈരുദ്ധ്യങ്ങൾ കണ്ടെത്തുമായിരുന്നു.
സൂറത് 4:82 (അന്നിസാ
മറ്റ് വാക്കുകളിൽ പറഞ്ഞാൽ, വിശുദ്ധ ഖുർആൻ ‘ഇഞ്ചീലിനെ‘ ക്കുറിച്ച് പരാമർശിക്കുമ്പോൾ, അത് എല്ലായ്പ്പോഴും അതിനോട് ചേർന്നും പരാമർശിക്കുന്നത്, ‘തൗറാത്തിനു‘ (ന്യായ പ്രമാണം) ശേഷം ആണു. ഇത് അതുല്യമാണു കാരണം ഖുർആൻ മറ്റ് വിശുദ്ധ ഗ്രന്ധങ്ങളെ പരാമർശിക്കാതെ സ്വയമായി സംസാരിക്കുന്നു മാത്രമല്ല അത് തൗറാത്തിനെ (ന്യായ പ്രമാണം) ക്കുറിച്ച് പരാമർശിക്കുന്നതും മറ്റ് വിശുദ്ധ ഗ്രന്ധങ്ങളിൽ നിന്നും പരാമർശിക്കാതെയാണു.
പ്രവാചകന്മാരിൽ നിന്നും ഉള്ള ഒരു അടയാളം?
അതു കൊണ്ട് ഈ മാത്രുക (‘ഇഞ്ചീൽ‘ എപ്പോഴും ‘തൗറാത്തിനു‘ ശേഷം പരാമർശിക്കുന്നത്) പ്രാധാന്യം അർഹിക്കുന്നതാണോ? ചിലർ ഒരു പക്ഷെ അവ തികച്ചും ആകസ്മികമായി നടക്കുന്ന കാര്യമായതു കൊണ്ട് അവയെ തള്ളിക്കളയാം എന്നോ അല്ലെങ്കിൽ അത് ഇഞ്ചീൽ ഇങ്ങനെ പരാമർശിക്കപ്പെടുന്നത് ഒരു സമ്പ്രദായം ആണെന്നോ പറയുമായിരിക്കാം. എന്നാൽ ഈ ഗ്രന്ധങ്ങളിൽ ഉള്ള ഇങ്ങനെയുള്ള ഈ മാത്രുക വളരെ ഗൗരവമായി എടുക്കുവാൻ ഞാൻ ചിന്തിക്കുന്നു. ഒരു പക്ഷെ അവ നമുക്ക് അല്ലാഹു തന്നെ സ്താപിച്ചിട്ടുള്ള പ്രമാണങ്ങൾ മനസ്സിലാക്കുവാൻ – വളരെ പ്രാധാന്യം അർഹിക്കുന്ന അടയാളങ്ങൾ ആയിരിക്കും, അതായത് നമുക്ക് ഇഞ്ചീൽ മനസ്സിലാക്കുവാൻ ആദ്യം തൗറാത്ത് (ന്യായപ്രമാണം) മനസ്സിലാക്കിയിരിക്കണം. തൗറാത്ത് ഇഞ്ചീൽ മനസ്സിലാക്കുന്നതിനുള്ള ഒരു മുന്നുപാധിയാണു. അതു കൊണ്ട് ആദ്യം തൗറാത്ത് ഒന്ന് അവലോകനം ചെയ്യുന്നത് സന്ദർഭോചിതമായിരിക്കും മാത്രമല്ല അത് എന്താണു ഇഞ്ചീൽ (സുവിശേഷം) നന്നായി മനസ്സിലാക്കുവാൻ നമ്മെ സഹായിക്കുന്നത് എന്ന് പഠിക്കുന്നതിനും സാധിക്കുന്നു. ഖുർആൻ നമ്മോട് ഉറപ്പിച്ചു പ്രസ്താവിക്കുന്നത് ഈ ആദ്യ കാല പ്രവാചകന്മാർ നമുക്ക് ഒരു ‘അടയാളം‘ ആയിരുന്നു എന്നാണു. ഖുർആൻ പറയുന്നത് ഒന്ന് പുനർ വിചിന്തനം ചെയ്താൽ:
ആദം സന്തതികളേ! നിങ്ങളുടെ അടുത്ത് എന്റെ പ്രമാണങ്ങൾ വിവരിച്ചു തരുവാനയി, നിങ്ങളിൽ നിന്നുതന്നെയുള്ള ദൂതന്മാർ വരും- അപ്പോൾ ഭക്തി പുലർത്തുകയും തങ്ങളുടെ ജീവിതം നീതിപൂർവ്വമാക്കുകയും ചെയ്യുന്നവർ- അവർ പേടിക്കേണ്ടതില്ല- അവർ ദു:ഖിക്കേണ്ടി വരികയും ഇല്ല. എന്നാൽ നമ്മുടെ വചനങ്ങളെ കള്ളമാക്കിത്തള്ളുകയും അവയുടെ നേരെ അഹന്ത നടിക്കുകയും ചെയ്യുന്നവരാണു നരകാവകാശികൾ. അവരതിൽ സ്തിരവാസികളായിരിക്കും.
സൂറ 7:35-36 അൽ അഅറാഫ്
മറ്റു വാക്കുകളിൽ പറഞ്ഞാൽ ഈ പ്രവാചകന്മാർക്ക് അവരുടെ ജീവിതത്തിലും അടയാളങ്ങളിലും ആദാം സന്തതികൾക്ക് (നാം എല്ലാവരും ആദാമിന്റെ സന്തതികൾ ആണു!) ഒരു സന്ദേശം നൽകുവാൻ ഉണ്ടായിരുന്നു. അറിവുള്ളവരും വിവേകമുള്ളവരും ഈ അടയാളങ്ങൾ മനസ്സിലാക്കുവാൻ ശ്രമിയ്ക്കും. അതുകൊണ്ട് നമുക്ക് ഇഞ്ചീൽ ആദ്യം തൗറാത്ത് പരിശോധിച്ചു കൊണ്ട് വിചിന്തനം ചെയ്യാം- ആദ്യകാല പ്രവാചകന്മാർ മുതൽ തന്നെ ഏതൊക്കെ അടയാളങ്ങൾ ആണു നേരായ പാത മനസ്സിലാക്കുവാൻ അവർ നമുക്ക് നൽകുന്നത് എന്നത് തുടർന്നു പരിശോധിക്കാം.
നാം ആദ്യം തന്നെ തുടങ്ങുന്നത് ആദാമിന്റെ അടയാളങ്ങൾ മുതലാണു. തീർച്ചയായും താങ്കൾ ആഗ്രഹിക്കുന്നത് വിശുദ്ധ ഗ്രന്ധങ്ങളായ തൗറാത്ത്, സബൂർ, ഇഞ്ചീൽ എന്നിവ തിരുത്തപ്പെട്ടു എന്ന ചോദ്യത്തിനു ഉത്തരം നൽകിക്കൊണ്ട് ആരംഭിക്കണം എന്നായിരിക്കും. ഈ പ്രാധാന്യം അർഹിക്കുന്ന ചോദ്യത്തെക്കുറിച്ച് കുർ ആൻ എന്താണു പ്രസ്താവിക്കുന്നത്? അതു പോലെ പ്രവാചക ചര്യകളും? ന്യായ വിധി നാളിൽ തൗറാത്തിനെക്കുറിച്ചു.