Skip to content

ലൂത്തിന്റെ അടയാളം

  • by

ലൂത്ത് (അല്ലെങ്കിൽ ബൈബിളിൽ/ തൗറാത്തിൽ ലോത്ത്) ഇബ്രാഹീം നബി (അ. സ) ന്റെ അനന്തരവൻ ആയിരുന്നു. അദ്ധേഹം ദുഷ്ടത നിറഞ്ഞ ഒരു കൂട്ടം ജനം പാർക്കുന്ന ദേശത്ത് താമസിക്കുന്നത് തിരഞ്ഞെടുത്തു. അല്ലാഹു ഇത് എല്ലാവർക്കും ഒരു പ്രാവചനീക അടയാളമായി തിരഞ്ഞെടുത്തു. എന്നാൽ എന്തെല്ലാം ആണു ആ അടയാളങ്ങൾ? അതിനു ഉത്തരം കണ്ടെത്തുവാൻ ഈ സംഭവത്തിൽ ഉൾപ്പെട്ടിട്ടുള്ള വ്യത്യസ്ത വ്യക്തികളെ നാം സൂക്ഷ്മമായി പരിശോധിക്കണം. ഈ സംഭവം കുർ ആനിലും തൗറാത്തിലും വായിക്കുവാൻ ഇവിടെ അമർത്തുക.

കുർ ആനിലും തൗറാത്തിലും നമുക്ക് മൂന്ന് വ്യത്യസ്ത കൂട്ടം ആളുകളെ കാണുവാൻ കഴിയും, അല്ലാഹുവിന്റെ മലക്കുകൾ (അല്ലെങ്കിൽ ദൂദന്മാർ) ഉൾപ്പെടെ. നമുക്ക് അവരെ ഓരോരുത്തരെയുംക്കുറിച്ച് തുടർന്ന് ക്രമമായി ചിന്തിക്കാം.

സോദോമിലെ പുരുഷന്മാർ.

ഈ പുരുഷന്മാർ വളരെ അധികം വക്രത നിറഞ്ഞവർ ആയിരുന്നു. അവർ മറ്റു പുരുഷന്മാരെ ബലാൽസംങ്കം ചെയ്യുവാൻ പ്രതീക്ഷയോടെ കാത്തിരുന്നു (അവർ യധാർത്തത്തിൽ ദൈവ ദൂതന്മാർ ആയിരുന്നു പക്ഷെ സോദോമിലെ പുരുഷന്മാർ അവർ സാധാരണ മനുഷ്യന്മാർ ആണെന്ന് ചിന്തിച്ച് അവരെ കൂട്ടമായി ബലാൽ സങ്കം ചെയ്യുവാൻ പദ്ധതി തയ്യാറാക്കുകയായിരുന്നു). ഇങ്ങനെയുള്ള പാപം വളരെ ദുഷ്ടത നിറഞ്ഞതായതു കൊണ്ട് ആ നഗരത്തെ ന്യായം വിധിക്കുവാൻ അല്ലാഹു ഉറച്ച തീരുമാനിച്ചു. ആ ന്യായവിധി ആദമിനു നൽകിയതു പോലെ മാറ്റമില്ലാത്തതായിരുന്നു. ആദ്യമേ തന്നെ അല്ലാഹു ആദമിനു മുന്നറിയിപ്പ് നൽകിയിരുന്നത് പാപം ചെയ്യുന്നതിനുള്ള ശിക്ഷ മരണമാണു എന്നാണു. മറ്റ് ഒരു തരത്തിലുള്ള ശിക്ഷയും (അടിയോ, തടവിലാക്കുക മുതലായവ പോലെ) മതിയാവുകയില്ലായിരുന്നു. അല്ലാഹു ആദാമിനോട് അരുളിച്ചെയ്തത്:

“…എന്നാൽ നന്മ തിന്മകളെക്കുറിച്ചുള്ള അറിവിന്റെ വ്രിക്ഷത്തിൻ ഫലം തിന്നരുത്, അത് തിന്നുന്ന നാളിൽ നീ മരിയ്ക്കും.“

 

ഉൽപ്പത്തി 2:17

അതുപോലെ, സോദോമിലെ പുരുഷന്മാരുടെ പാപത്തിനുള്ള ശിക്ഷ അവർ മരണത്തിനു വിധേയർ ആകണം എന്നായിരുന്നു. സത്യത്തിൽ ആ നഗരം മുഴുവനും അതിൽ താമസിച്ചു കൊണ്ടിരുന്ന എല്ലാവരെയും സ്വർഗ്ഗത്തിൽ നിന്നും ഒരു തീ അയച്ച് ഉന്മൂല നാശം ചെയ്യുവാൻ ഇരിക്കുകയായിരുന്നു. ഇത് പിന്നീട് ഇൻജീലിൽ വിശദീകരിക്കുന്ന മാത്രുകയുടെ ഉദാഹരണം ആണു:

പാപത്തിന്റെ ശംബളം മരണമത്രെ

റോമർ 6:23

ലൂത്തിന്റെ മരുമക്കൾ

നോഹയുടെ കധയിൽ, അല്ലാഹു ഈ ലോകത്തെ മുഴുവനും ന്യായം വിധിച്ചു, ആദാമിന്റെ അടയാളത്തിൽ ഉറച്ച് നിന്നത് പോലെ ഈ ന്യായ വിധി ജല പ്രളയം മൂലമുള്ള മരണം ആയിരുന്നു. കുർ ആനും തൗറാത്തും നമ്മോട് പറയുന്നത് ലോകം മുഴുവനും ആ കാലത്ത് ‘തിന്മയാൽ‘ നിറഞ്ഞിരുന്നു എന്നാണു. അല്ലാഹു സോദോമിലെ ആളുകളെ ശിക്ഷിച്ചത് അവർ വളരെ വക്രതയും തിന്മയും നിറഞ്ഞവർ ആയതു കൊണ്ടാണു. ഈ രണ്ട് സംഭവങ്ങൾ കാണുമ്പോൾ എനിക്ക് പ്രലോഭനം വരുന്ന ഒരു കാര്യം ഞാൻ അത്രയ്ക്ക് വലിയ തെറ്റുകൾ ഒന്നും ചെയ്യാത്ത വ്യക്തി ആയതു കൊണ്ട് എനിക്ക് അല്ലാഹുവിന്റെ ശിക്ഷയിൽ നിന്നും രക്ഷപ്പെടുവാൻ കഴിയുമെന്നും സുരക്ഷിതനും ആണു എന്നാണു. മാത്രമല്ല, ഞാൻ അല്ലാഹുവിൽ വിശ്വസിക്കുന്നു, ഞാൻ പല നല്ല കാര്യങ്ങൾ ചെയ്യുന്നു, ഞാൻ അങ്ങിനെയുള്ള മോശമായ തെറ്റുകൾ ഇതു വരെ പ്രവർത്തിച്ചിട്ടില്ല. അതു കൊണ്ട് ഞാൻ സുരക്ഷിതൻ ആണോ? ലൂത്തിന്റെയും മരുമക്കളുടെയും അടയാളം എനിക്ക് മുന്നറിയിപ്പ് നൽകുന്നു. അവർ സ്വവർഗ്ഗ ഭോഗം ചെയ്യുവാൻ ഒരുങ്ങിയിരുന്ന ആ ഒരു കൂട്ടം സോദോമ്യരുടെ കൂട്ടത്തിൽ ഉള്ളവർ ആയിരുന്നില്ല. എന്നിട്ടു കൂടി, വരുവാനുള്ള ന്യായ വിധിയെക്കുറിച്ചുള്ള മുന്നറിയിപ്പ് അവർ ഗൗരവം ആയി എടുത്തില്ല. സത്യത്തിൽ, തൗറാത്ത് നമ്മോട് പറയുന്നത് അവർ ‘അദ്ധേഹം (ലൂത്ത്) വെറുതെ തമാശ പറയുകയാണു‘ എന്ന് കരുതി എന്നാണു. അപ്പോൾ അവരുടെ വിധി സോദോമിലെ മറ്റു ആളുകളിൽ നിന്നും വ്യത്യസ്തം ആയിരിക്കുമെന്ന് നിങ്ങൾ കരുതുന്നുവോ? ഇല്ല! അവർ അതേ വിധി അനുഭവിച്ചു. ഈ മരുമക്കൾക്കും സോദോമിലെ ദുഷ്ടരായ ജനത്തിനും ഉണ്ടായ അനുഭവം ഒട്ടും വ്യത്യസ്തം ആയിരുന്നില്ല. ഇവിടെ നമുക്കു ലഭിക്കുന്ന അടയാളം എല്ലാവരും ഈ മുന്നറിയിപ്പുകൾ വളരെ ഗൗരവം ആയി എടുക്കണം എന്നാണു. അവ വക്രത നിറഞ്ഞ ജനത്തിനു വേണ്ടി മത്രം ഉള്ളതല്ല.

ലൂത്തിന്റെ

ഭാര്യലൂത്തിന്റെ ഭാര്യ നമുക്ക് വലിയ ഒരു അടയാളം ആണു. കുർ ആനിലും തൗറാത്തിലും നാം കാണുന്നത് അവൾ മറ്റുള്ളവരോടു കൂടി നശിച്ചു പോയി എന്നാണു. അവൾ ഒരു പ്രവാചകന്റെ ഭാര്യയായിരുന്നു. എന്നാൽ അവൾക്ക് ലൂത്തുമായി ഉണ്ടായിരുന്ന ആ പ്രത്യേക ബന്ധം അവർ സോദോമിലെ ആളുകളെപ്പ്പ്പോലെ സ്വവർഗ്ഗ രതി നടത്താഞ്ഞിട്ട് കൂടി അവളെ രക്ഷിച്ചില്ല. ദൂദന്മാർ അവരോട് കൽപ്പിച്ചിരുന്നത്:

‘നിങ്ങൾ ആരും തിരിഞ്ഞു നോക്കരുത്‘ഹൂദ് അല്ലെങ്കിൽ

 

സൂറത്ത് 11:81

 

‘തിരിഞ്ഞു നോക്കരുത്‘

 

ഉൽപ്പത്തി 19:17

 

തൗറാത്ത് നമ്മോട് പറയുന്നത്

26 ലോത്തിന്റെ ഭാര്യ അവന്റെ പിന്നിൽനിന്നു തിരിഞ്ഞുനോക്കി ഉപ്പുതൂണായി ഭവിച്ചു.

ഉൽപ്പത്തി 19:26.

എന്താണു അവളുടെ ‘തിരിഞ്ഞു നോട്ടം‘ എന്നത് സൂചിപ്പിക്കുന്നത് എന്ന് വിശദീകരിച്ചിട്ടില്ല. പക്ഷെ അവൾ തീർച്ചയായും അല്ലാഹുവിന്റെ ഈ ചെറിയ കൽപ്പന അനുസരിക്കാതിരിക്കാം എന്നും അതു കൊണ്ട് ഒരു കുഴപ്പവുമില്ല എന്ന് ചിന്തിച്ചു കാണും. അവളുടെ വിധി -അവളുടെ ‘ചെറിയ‘ തെറ്റു കൊണ്ട്- സോദോമിലെ പുരുഷന്മാർ ‘വലിയ‘ തെറ്റ് ചെയ്തപ്പോൾ ലഭിച്ച അതേ ശിക്ഷ ലഭിച്ചു- മരണം. അദ്ധേഹത്തിന്റെ വളരെ പ്രധാനപ്പെട്ട അടയാളമാണു അത് നമ്മെ ‘ചെറിയ‘ തെറ്റുകൾ അല്ലാഹുവിന്റെ ന്യായവിധിയിൽ നിന്നും നമ്മെ ഒഴിവാക്കും എന്ന് ചിന്തിക്കുന്നതിൽ നിന്നും നമ്മെ തടയുന്നു- ലൂത്തിന്റെ ഭാര്യ നമുക്ക് ഈ തെറ്റായ ചിന്തകൾക്ക് മുന്നറിയിപ്പ് നൽകുന്നു.
ലൂത്ത്, അല്ലാഹുവും തന്റെ ദൂതന്മാരും
നാം ആദാമിന്റെ അടയാളത്തിൽ കണ്ടതു പോലെ, അല്ലാഹു ന്യായം വിധിച്ചപ്പോൾ കരുണയും കാണിച്ചു. ആ ന്യായ വിധിയിൽ കരുണ കാണിച്ചത് തോൽ കൊണ്ടുള്ള ഉടുപ്പ് നൽകിയാണു.

നോഹയുടെ കാര്യ

ത്തിലോ, അല്ലാഹു ന്യായം വിധിച്ചപ്പോൾ വീണ്ടും അല്ലാഹു അവർക്ക് പെട്ടകത്തിൽക്കൂടെ കരുണ കാണിച്ചു. അല്ലാഹു ഒരിക്കൽക്കൂടെ, അവന്റെ ന്യായ വിധിയോടു കൂടെ കരുണ കാണിക്കുന്നതിലും ശ്രദ്ധാലു ആയിരുന്നു. തൗറാത്ത് അത് വിശദീകരിക്കുന്നത്:

16 അവൻ താമസിച്ചപ്പോൾ, യഹോവ അവനോടു കരുണ ചെയ്കയാൽ, ആ പുരുഷന്മാർ അവനെയും ഭാര്യയെയും രണ്ടു പുത്രിമാരെയും കൈക്കു പിടിച്ചു പട്ടണത്തിന്റെ പുറത്തു കൊണ്ടുപോയിആക്കി.

ഉൽപ്പത്തി 19:16

ഇതിൽ നിന്നും നാം എന്താണു മനസ്സില്ലക്കുന്നത്? ആദ്യത്തെ അടയാളങ്ങളിലേത് പോലെ, കരുണ സാർവത്രികം ആയിരുന്നെങ്കിലും അത് നൽകപ്പെട്ടത് ഒരേ ഒരു വഴിയിൽക്കൂടി മാത്രമാണു- അവരെ ആ പട്ടണത്തിൽ നിന്നും പുറത്തേക്ക് കൂട്ടിക്കൊണ്ട് പോയി. അല്ലാഹു ഇങ്ങനെ ചെയ്തില്ല, ഉദാഹരണത്തിനു, ഒരു ആ അഗ്നിയെ പ്രധിരോധിക്കുവാൻ സാധിക്കുന്ന ഒരു സങ്കേതം ആ പട്ടണത്തിൽ നിർമ്മിച്ച് അവർക്കു കരുണ കാണിക്കുവാൻ തീരുമാനിച്ചില്ല. കരുണ ലഭിയ്ക്കുവാൻ ഒരേ ഒരു മാർഗ്ഗമേ ഉണ്ടായിരുന്നുള്ളൂ- പട്ടണത്തിനു പ്രുറത്തേക്ക് ദൂതന്മാരെ അനുഗമിക്കുക. അല്ലാഹു തന്റെ കരുണ ലൂത്തിനും കുടുംബത്തിനും കാണിച്ചത് അദ്ധേഹം നല്ലവനും പൂർണ്ണനും ആയിരുന്നതു കൊണ്ട് അല്ല. സത്യത്തിൽ, കുർ ആനിലും, തൗറാത്തിലും നാം ലൂത്ത് തന്റെ പെണ്മക്കളെ ആ ക്രൂർന്മാർക്ക് വിട്ടു കൊടുക്കുവാൻ തയ്യാറായിരുന്നു എന്ന് കാണുന്നു- അത് നല്ല ഒരു തീരുമാനം ആയിരുന്നില്ല. തൗറാത്ത് നമ്മോട് പറയുന്നത് ലൂത്ത് പോലും ദൂദന്മാർ ആ മുന്നറിയിപ്പ് നൽകിയപ്പോൾ ഒന്ന് ‘മടിച്ചു‘ എന്നാണു. ഇതിൽ എല്ലാം, അല്ലാഹു കരുണ കുറച്ചു കൂടെ നീട്ടിക്കൊടുത്തു അവന്റെ ‘കൈ പിടിച്ചു‘ ആ പട്ടണത്തിനു വെളിയിലേക്ക് നടത്തുക വഴി. ഇത് നമുക്ക് ഒരു അടയാളം ആണു: അല്ലാഹു തന്റെ കരുണ നമുക്ക് ധീർഖമാക്കിത്തരും, അത് ഒരിക്കലും നമ്മുടെ യോഗ്യതയെ ആസ്പദം ആക്കിയല്ല. എന്നാൽ നാം, നമുക്ക് മുൻപിൽ ലൂത്ത് നമുക്ക് മുൻപിൽ ഉള്ളത് പോലെ, ഈ കരുണ നമ്മെ സഹായിക്കേണ്ടതിനു നാം അത് സ്വീകരിക്കണം. ആ മരുമക്കൾ അത് സ്വീകരിച്ചില്ല അത് കൊണ്ട് അത് അവർക്ക് ഉപകാരമായി വന്നില്ല.

തൗറാത്ത് നമ്മോട് പറയുന്നത് അല്ലാഹു തന്റെ കരുണ ലൂത്തിനു നീട്ടിക്കൊടുത്തത് തന്റെ അമ്മാവൻ, മഹാനായ പ്രവാചകൻ ഇബ്രാഹീം നബി (അ.സ) അവനു വേണ്ടി ഇടിവിൽ നിന്ന് പ്രാർത്തിച്ചിരുന്നതു കൊണ്ടാണു (ഉൽപ്പത്തിപുസ്തകത്തിൽ അതു ഇവിടെ വായിക്കുക) തൗറാത്ത് തുടർന്ന് ഇബ്രാഹീം നബിയുടെ അടയാളങ്ങളിൽക്കൂടെയുള്ള അല്ലാഹുവിന്റെ വാഗ്ദത്തം ‘നീ എന്നെ അനുസരിച്ചത് കൊണ്ട് ഭൂമിയിലെ എല്ലാ ജാതികളും നിന്നിൽ അനുഗ്രഹിക്കപ്പെടും‘ (ഉൽപ്പത്തി 22:18). ഈ വാഗ്ദത്തം നമ്മെ ജാഗ രൂഗർ ആക്കണം കാരണം നാ ആരാണെങ്കിലും, ഏത് ഭാഷ സംസാരിക്കുന്നവർ ആണെങ്കിലും, ഏത് മതത്തിൽ വിശ്വസിക്കുന്നവർ ആണെങ്കിലും, എവിടെ ജീവിക്കുന്നവർ ആണെങ്കിലും നമുക്ക് അറിയുവാൻ കഴിയുന്നത് നാം രണ്ടു കൂട്ടരും “ഭൂമിയിലെ സകല ജാതികളിലും“ ഉൾക്കൊള്ളുന്നവർ ആണു. ഇബ്രാഹീം നബിയുടെ പ്രാർഥന അല്ലാഹുവിന്റെ കരുണ ലൂത്തിനു ധീർഖമാക്കി കൊടുത്തു എങ്കിൽ, അവൻ അതിനു അർഹൻ അല്ലായിരുന്നു എങ്കിലും, എത്രമാത്രം ഇബ്രാഹീം നബിയുടെ അടയാളം നമുക്ക് കരുണ ധീർഖമാക്കിത്തരും, ‘എല്ലാ ജാതികളിലും‘ ഉൾപ്പെടുന്ന നമുക്ക്? ഈ ഒരു ചിന്ത മനസ്സിൽ വച്ച് കൊണ്ട് നാം ഇബ്രഹീമിന്റെ അടുത്ത അടയാളങ്ങൾ തൗറാത്തിൽ നിന്നും നോക്കുവാൻ പോവുകയാണു.

Leave a Reply

Your email address will not be published. Required fields are marked *