വരുവാനുള്ള മസീഹ്: ‘ഏഴ്’ അടയാളങ്ങളിൽ

ഖുർ ആനിൽ പലയാവർത്തി, അല്ലാഹു പലയാവർത്തി ഏഴ് തവണകൾ ഉപയോഗിക്കുന്നു.  ഉദാഹരണമായി, സൂറ അൽ- തലാക്ക് (സൂറ 65- വിവാഹ മോചനം) പ്രസ്താവിക്കുന്നത്

അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.

 

സൂറ തലാഖ് 65:12

മാത്രമല്ല സൂറ അന്നബ (സൂറ 78- അന്നബാ) പറയുന്നത്

നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും(സൂറ

 

അന്നബാ 78:12

നാം താഴെക്കാണുന്നതു പോലെ, മസീഹിന്റെ വരവിന്റെ സമയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഇതുപോലെ ഏഴ് കാര്യങ്ങൾ വിവരിച്ച് കൊണ്ടാണു എന്നത് നമ്മെ ഒരിക്കലും അൽഭുതപ്പെടുത്തരുത്.

നാം ആദ്യം പരിശോധിച്ചതു പോലെ നാം പഠിച്ചു കൊണ്ടിരിക്കുന്ന പ്രവാചകന്മാർ അവർ ചിലപ്പോൾ പരസ്പരം നൂറുകണക്കിനു വർഷങ്ങൾ തമ്മിലുള്ള വിടവ് ഉണ്ട്- അതു കൊണ്ട് അവർക്ക് പരസ്പരം മാനുഷീകമായി അവരുടെ പ്രവചനങ്ങൾ ഏകോപിക്കുവാൻ കഴിയുന്നതല്ല- എന്നിട്ടും അവരുടെ പ്രവചനങ്ങളിൽ അടിസ്ഥാനപരമായി വരുവാനുള്ള ഒരു മശിഹാ (=ക്രിസ്തു) എന്ന ഒരു ആശയം വികസിക്കുന്നത് കാണുന്നു. നാം പ്രവാചകനായ എശയ്യാവ് (അ.സ) കുറ്റിയിൽ നിന്നുമുള്ള ഒരു മുള എന്ന അടയാളം ഉപയോഗിച്ചിരിക്കുന്നത് കണ്ടു, അതിനു ശേഷം പ്രവാചകനായ സഖര്യാവ് (അ.സ) ഈ മുളയ്ക്ക് ഹീബ്രൂ നാമമായ യഹോഷുവ എന്ന പേർ ഉണ്ടാകും എന്ന് പ്രവചിച്ചിരുന്നു, അത് ഗ്രീക്കിൽ ഈസൊസ് എന്നും, ഇംഗ്ളീഷിൽ ജീസസ് എന്നും, അറബിയിൽ ഈസാ എന്നും ആണു അർത്ഥം.  അതെ, മസീഹ് (=ക്രിസ്തു) എന്ന അതേ പേർ ഈസാ അൽ മസീഹ് – യേശു (അ.സ) ജനിക്കുന്നതിനും 500 വർഷങ്ങൾക്കു മുൻപ് പ്രവചിക്കപ്പെട്ടിരുന്നു. ഈ പ്രവചനം യഹൂദന്മാരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു, (ഇഞ്ചീലിൽ അല്ല), അത് ഇപ്പോഴും യഹൂദന്മാരാൽ    വായിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതാണു- എന്നാൽ യധാർത്ഥമായി മനസ്സിലാക്കപ്പെടുന്നില്ല.

പ്രവാചകനായ ദാനിയേൽ

നാം ഇപ്പോൾ പ്രവാചകനായ ദാനിയേ (അ.സ) ലിലേക്ക് വരികയാണു.  അദ്ദേഹം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞു വരവെ ബാബിലോണ്യ പേർഷ്യാ ഭരണകൂടങ്ങളിലെ ശക്തനായ ഒരു മേലധികാരിയും -അതേ സമയം ഒരു പ്രവാചകനും ആയിരുന്നു.  താഴെകൊടുത്തിരിക്കുന്ന സമയ രേഖ കാണിക്കുന്നത് പ്രവാചകന്മാരുടെ ചരിത്രത്തിൽ പ്രവാചകനായ ദാനിയേൽ (അ.സ) എവിടെയാണു ജീവിച്ചിരുന്നത് എന്നാണു.

സബൂറിലെ മറ്റ് പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവാചകന്മാരായ ദാനിയേലിനെയും നെഹമ്യാവിനെയും സമയരേഖയിൽ കാണിച്ചിരിക്കുന്നു.

ഈ പുസ്തകത്തിൽ, പ്രവാചകനായ ദാനിയേലിനു (അ.സ), ഗബ്രിയേൽ (ജിബ്രീൽ) മലക്കിൽ നിന്നും ഒരു സന്ദേശം ലഭിക്കുകയാണു. ദാനിയേലും  മറിയയും, യേശുവിന്റെ അമ്മ (ഈസാ- അ.സ), മാത്രമാണു നാം മുഴുവൻ ബൈബിൾ (അൽ കിതാബ്) പരിശോധിച്ചാൽ ഗബ്രിയേലിനാൽ സന്ദേശം നൽക്പ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാകുവാൻ കഴിയും. അതു കൊണ്ട് നമുക്ക് ഈ പ്രത്യേക സന്ദേശത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം.  ഗബ്രിയേൽ (ജിബ്രീൽ) മലക്ക് അദ്ദേഹത്തോട് പറഞ്ഞത് എന്തെന്നാൽ:

21 ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
22 അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.
24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ 9:21-26

നാം കാണുന്നത് ഈ പ്രവചനം ഒരു ‘അഭിഷിക്തൻ’ (=ക്രിസ്തു= മസീഹ് നാം ഇവിടെ കണ്ടതു പോലെ) വരുന്നതിനെക്കുറിച്ച് ആണു. ഗബ്രിയേൽ (ജിബ്രീൽ) മലക്ക് മസീഹ് എപ്പോൾ വരും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു സമയക്രമം നൽകി.  ഗബ്രിയേൽ പറയുന്നത് ഒരു കൗണ്ട് ഡൗൺ ഉണ്ടാകുമെന്നും അത് ആരംഭിക്കുന്നത് ‘യരുശലേമിനെ യധാസ്ഥാനപ്പെടുത്തുവാനും അതിനെ പുതുക്കിപ്പണിയുവാനും ഉള്ള ഒരു കൽപ്പന പുറപ്പെടുവിക്കുന്നതിൽക്കൂടെ’ ആരംഭിക്കും എന്നാണു. ഈ പ്രവചനം നൽകപ്പെടുമ്പോൾ ദാനിയേലിനു നൽകപ്പെട്ടുവെങ്കിലും (ഏകദേശം 537 ബി.സിയോട് അടുത്ത്) ഈ കൗണ്ട് ഡൗണിന്റെ ആരംഭം  കാണുവാൻ അദ്ദേഹം ജീവിച്ചിരുന്നില്ല.

യരുശലേം യധാസ്ഥാനപ്പെടുത്തുന്നതിനും പുതുക്കിപ്പണിയുന്നതിനും കൽപ്പന നൽകപ്പെടുന്നു

യധാർത്ഥത്തിൽ നെഹമ്യാവായിരുന്നു, ദാനിയേലിനു (അ.സ) ശേഷം ഏകദേശം നൂറുവർഷങ്ങൾക്കു ശേഷം ജീവിച്ചിരുന്ന വ്യക്തി, ഈ കൗണ്ട് ഡൗൺ ആരംഭിക്കുന്നത് കണ്ട വ്യക്തി.  അദ്ദേഹം പേർഷ്യാ ചക്രവർത്തിയായ അർത്ഥഹ് ശഷ്ഠ മഹാരാജാവിന്റെ പാന പാത്ര വാഹകൻ ആയിരുന്നു അങ്ങിനെ അദ്ദേഹം ആധുനിക ഇറാനിലെ സൂസയിൽ ജീവിച്ചു പോന്നു. അദ്ധേഹം എന്നാണു ജീവിച്ചിരുന്നത് എന്ന് കാണുവാൻ മുകളിലെ സമയ രേഖ നോക്കുക.  അദ്ദേഹം തന്റെ പുസ്തകത്തിൽ നമ്മൊടു പറയുന്നത്

ർത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻ മാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാൻ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.
രാജാവു എന്നോടു: നിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോ ദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.
അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.
രാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചിട്ടു,
രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു.
അതിന്നു രാജാവു–രാജ്ഞിയും അരികെ ഇരുന്നിരുന്നു–: നിന്റെ യാത്രെക്കു എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന്നു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു
അവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
അങ്ങനെ ഞാൻ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്തു അവർക്കു കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.
10 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‍വാൻ ഒരു ആൾ വന്നതു അവർക്കു ഏറ്റവും അനിഷ്ടമായി.
11 ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം

 

നെഹമ്യാവ് 2:1-2

ഇത് ദാനിയേൽ പ്രവചിച്ചിരുന്ന “യെരുശലേം പുന:സ്ഥാപിക്കപ്പെടും എന്നും പണിയപ്പെടും എന്നുമുള്ള കൽപ്പനപുറപ്പെടുവിക്കും” എന്നത് ഒരു ദിവസം സംഭവിക്കും എന്നത് രേഖപ്പെടുത്തിയിരിക്കുന്നു.  നാം കാണുന്നത് അത് പേർഷ്യാ ചക്രവർത്തിയായ അർത്തഹ് സഷ്ട മഹാരാജാവിന്റെ 20 ആം ആണ്ടിൽ സംഭവിച്ചു എന്നാണു, അദ്ദേഹം ചരിത്രത്തിൽ വളരെ പ്രശസ്തനായ ഒരു വ്യക്തിയാണു അദ്ദേഹത്തിന്റെ ഭരണം ആരംഭിച്ചത് 465 ബി സിയിൽ ആണു.  അങ്ങിനെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ 20-ആം വർഷം അതായത് 444 ബി സിയിൽ ഈ കൽപ്പന പുറപ്പെടുവിച്ചു.  ഗബ്രിയേൽ പ്രവാചകനായ ദാനിയേലിനു (അ.സ) ഒരു സന്ദേശം അയച്ചിരുന്നു മാത്രമല്ല അതോടു ചേർന്ന് കൗണ്ട് ഡൗൺ തുടങ്ങുവാൻ ഉള്ള അടയാളവും നൽകിയിരുന്നു.  ഏകദേശം നൂറു വർഷങ്ങൾക്കു ശേഷം, പേർഷ്യാ ചക്രവർത്തി, ദാനിയേലിന്റെ ഈ പ്രവചനം അറിയാതെ- ഈ കൽപ്പന പുറപ്പെടുവിക്കുന്നു- ഇത് വരുവാനുള്ള അഭിഷിക്തനെക്കുറിച്ചുള്ള- മശിഹായെക്കുറിച്ച് പ്രവചനത്തിനു വഴി തെളിയിക്കുന്നതായിരുന്നു.

ദുരൂഹത നിറഞ്ഞ ഏഴുകൾ

ഗബ്രിയേൽ ദാനിയേലിനു നൽകിയ സന്ദേശം സൂചിപിക്കുന്നത് അത് “ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’” എടുക്കും എന്നാണു അതിനു ശേഷം മശിഹാ വെളിപ്പെട്ടു വരും.  അപ്പോൾ എന്താണു ഒരു ‘ഏഴ്’? തൗറാത്തിൽ മൂസാ (അ.സ), ഏഴു വർഷത്തെ ഒരു സമയക്രമം കാണുന്നു.  എല്ലാ ഏഴാം വർഷത്തിലും ഭൂമി ക്രിഷി ചെയ്യാതെ ഇരിക്കണം അതു കൊണ്ട് മണ്ണിലെ പോഷകങ്ങളുടെ കുറവുകൾ നികന്നു വരുന്നു.  അതു കൊണ്ട് ഒരു ‘ഏഴ്’ എന്നത് 7 വർഷങ്ങളുടെ ചക്രമാണു.  അത് മനസ്സിൽ വച്ച് കൊണ്ട് നാം കാണുന്നത് കൽപ്പന പുറപ്പെടുവിക്കുന്ന സമയം മുതൽ കൗണ്ട് ഡൗൺ രണ്ടു ഭാഗങ്ങളായി സംഭവിക്കുന്നു.  ആദ്യ ഭാഗം എന്നത് ‘ഏഴ് ഏഴുകൾ’ അല്ലെങ്കിൽ ഏഴ് 7- വർഷ കാലയളവുകൾ ആണു. ഈ 7*7=49 വർഷങ്ങൾ, ആയിരുന്നു യരുശലേം പുതുക്കിപ്പണിയുവാൻ എടുത്ത സമയം. ഇതിനു ശേഷം 62 ആഴ്ചവട്ടക്കാലം വന്നു, അതുകൊണ്ട് ആകെ കൗണ്ട് ഡൗൺ 7*7*+62*7=483 വർഷങ്ങൾ ആയിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അർഥഹ് ശഷ്ട മ്ഹാരാജാവിന്റെ കൽപ്പനയ്ക്ക് ശേഷം, മശിഹാ വെളിപ്പെടുന്നതു വരെ 483 വർഷങ്ങൾ ഉണ്ടാകും.

ഒരു വർഷത്തിലെ 360-ദിവസങ്ങൾ

നമുക്ക് കലണ്ടറിൽ ചെറിയ ഒരു ക്രമീകരണം വരുത്തേണ്ടിയിരിക്കുന്നു.  പുരാതന കാലത്ത് പല രാജ്യങ്ങളും ചെയ്തിരുന്നത് പോലെ, പ്രവാചകന്മാർ ഒരു വർഷം എന്നത് 360- ദിവസങ്ങൾ നീണ്ടിരിക്കുന്നവയാണെന്ന് കാണുന്നു.  കലണ്ടറിൽ ഒരു ‘വർഷത്തിന്റെ’ നീളത്തെക്കുറിക്കുവാൻ പല വഴികൾ ഉണ്ട്.  പാശ്ചാത്യ കലണ്ടർ (സൂര്യചംക്രമണം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്) 365.24 ദിവസങ്ങൾ ഉള്ളവയാണു, എന്നാൽ മുസ്ലിം കലണ്ടർ (ചന്ദ്രന്റെ ചംക്രമണം അടിസ്ഥാനപ്പെടുത്തിയുള്ളത്) 354 ദിവസങ്ങൾ മാത്രമുള്ളവയാണു, എന്നാൽ ദാനിയേൽ പ്രവാചകൻ ഉപയോഗിച്ചിരിക്കുന്നത് ഇതിന്റെ ഏകദേശം പകുതിയായ 360 ദിവസങ്ങൾ നീണ്ട് നിൽക്കുന്നവയാണു. അതു കൊണ്ട് 483 എന്നത് ‘360-ദിവസം’ ഉള്ള വർഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 483*360/365.24=476 സൂര്യ വർഷങ്ങൾ ആണു.

മശിഹായുടെ വരവിനെ പ്രവചിച്ചിരിക്കുന്ന വർഷം

ഈ ഒരു അറിവ് വച്ച് നമുക്ക് മശിഹാ എപ്പോൾ വരുമെന്ന് കണക്കു കൂട്ടുവാൻ കഴിയും. നാം ‘ബി.സി’ കാല ഘട്ടത്തിൽ നിന്നും ‘എ.ഡി’ കാല ഘട്ടത്തിലേക്ക് പോകുവാൻ ആരംഭിക്കുകയാണു മാത്രമല്ല 1 ബി.സി യിൽ നിന്നും 1 എ ഡി യിലേക്ക് 1 വർഷം മാത്രമേയുള്ളൂ (‘പൂജ്യം’ വർഷം ഇല്ല).  അതിനെക്കുറിച്ചുള്ള കണക്കിന്റെ അറിവ് താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ചുരുക്കമായി വിവരിച്ചിരിക്കുന്നു

 

ആരംഭ വർഷം

ബി സി 444 (അർത്ഥഹ് ശഷ്ട രാജവിന്റെ 20ആം വർഷം)
സമയ ദൈർഘ്യം476 സൂര്യ വർഷം
പാശ്ചാത്യ കലണ്ടറിൽ വരുമെന്ന് പ്രതീക്ഷിച്ച സമയം(-444 + 476 + 1) (‘+1’ കാരണം 0 ഏഡി എന്നത് ഇല്ല) = 33
പ്രതീക്ഷിച്ച വർഷം33 ഏഡി

നസ്രേത്തുകാരനായ യേശു യെരുശലേമിൽ വന്നത് കഴുതപ്പുറത്ത് കയറിയാണു അത് വളരെയധികം അറിയപ്പെടുന്ന ആഘോഷമായ കുരുത്തോലപ്പെരുന്നാൾ ആയി ആഘോഷിക്കുന്നു. അന്നേ ദിവസം തന്നെത്തന്നെ മശിഹയായി പ്രഖ്യാപിച്ചുകൊണ്ട് യെരുശലേമിലേക്ക് യാത്ര ചെയ്തു.  അത് ഏ ഡി 33ആം വർഷം ആയിരുന്നു.

പ്രവാചകന്മാരായ ദാനിയേലും നെഹമ്യാവും,  അവർ 100 വർഷങ്ങളുടെ ദൈർഘ്യത്തിന്റെ വിടവിൽ ജീവിച്ചിരുന്നവരായതു കൊണ്ട് പരസ്പരം അറിഞ്ഞിരുന്നില്ലെങ്കിലും, മശിഹാ വെളിപ്പെടുവാനുള്ള പ്രവചനങ്ങൾ സ്വീകരിക്കുവാനും അങ്ങിനെ മശിഹാ വെളിപ്പെടുവാനുള്ള കൗണ്ട് ഡൗൺ ആരംഭിക്കുവാനും അല്ലാഹുവിനാൽ ഏകോപിക്കപ്പെട്ടു.  മാത്രമല്ല ഏകദേശം ദാനിയേൽ ഗബ്രിയേലിൽ നിന്നും അദ്ദേഹത്തിന്റെ പ്രവചനം സ്വീകരിച്ചതിനു 570 വർഷങ്ങൾക്ക് ശേഷം, ഈസാ യെരുശലേമിൽ മശീഹാ ആയി പ്രവേശിച്ചു.  അത് വളരെ സവിശേഷമായ ഒരു പ്രവചനവും കൃത്യമായ നിവർത്തീകരണവും ആയിരുന്നു.  മശിഹായുടെ പേർ സഖരിയാ പ്രവാചകനാൽ പ്രവചിക്കപ്പെട്ടതിനോടു കൂടെ, ഈ പ്രവാചകന്മാർ വളരെ അത്ഭുതകരമായ ഒരു കൂട്ടം പ്രവചനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നു അതുകൊണ്ട് അല്ലാഹുവിന്റെ പദ്ധതികൾ വെളിപ്പെട്ടുവരുന്നത് കാണുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കാണുവാൻ സാധിക്കും.

സബൂറിലെ ഈ പ്രവചനങ്ങൾ അത്രമാത്രം സവിശേഷമായിരുന്നെങ്കിൽ, അവ യഹൂദാ പുസ്തകങ്ങളിൽ എഴുതപ്പെട്ടിരുന്നെങ്കിൽ- ഇഞ്ചീൽ അല്ല- എന്തുകൊണ്ട് യഹൂദന്മാർ ഈസായെ മശിഹാ ആയി അംഗീഗരിക്കുന്നില്ല?  ഇത് അവരുടെ പുസ്തകത്തിൽ ഉണ്ട്! നാം ചിന്തിക്കുന്നത് വളരെ വ്യക്തമായിരിക്കണം, പ്രത്യേകിച്ച് അങ്ങിനെയുള്ള കൃത്യമായതും സവിശേഷമായതുമായ നിവർത്തീകരിക്കപ്പെട്ട പ്രവചനങ്ങൾ ഉള്ളതു കൊണ്ട്.  നാം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ട് യഹൂദന്മാർ ഈസായെ മശിഹാ ആയി അംഗീകരിക്കുന്നില്ല അതിനെക്കുറിച്ച് ഈ വരുവാനുള്ള ഒരുവനെക്കുറിച്ചുള്ള ചില വിശേഷമായ പ്രവചനങ്ങൾ പ്രവാചകന്മാർ പ്രവചിച്ചത് നാം പരിശോധിക്കുവാൻ പോകുന്നു. അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യം പരിശോധിക്കും.

 

നമ്മുടെ ദാഹത്തിന്റെ അടയാളം

നാം ഇസ്രായേലിന്റെ ചരിത്രത്തിൽ കണ്ടത് അവർക്ക് ന്യായപ്രമാണം നൽകപ്പെട്ടിരുന്നു എങ്കിലും അവരുടെ ബൈബിളിലെ (അൽ കിതാബ്) ചരിത്രം നാം പരിശോധിക്കുമ്പോൾ അത് ഏറ്റവും കൂടുതലും ഈ ന്യായ പ്രമാണത്തിനു വിരോധമായി അനുസരണക്കേടിന്റെയും പാപത്തിന്റെയും ആയിരുന്നു എന്ന് നാം കണ്ടു.  ഞാൻ സബൂറിന്റെ ആമുഖത്തിൽ പറഞ്ഞിരുന്നതു പോലെ ദാവൂദിനും സുലൈമാനും (അ.സ) ശേഷം വന്ന രാജാക്കന്മാർ, അവർ ഈ ഭക്തരായ രാജാക്കന്മാരുടെ പിൻ തലമുറക്കാർ ആയിരുന്നു എങ്കിലും, അവരിൽ പലരും വളരെ ദുഷ്ടന്മാർ ആയിരുന്നു.  അതുകൊണ്ട് അല്ലാഹു അവർക്ക് മുന്നറിയിപ്പ് നൽകുവാൻ സബൂറിലെ പല പ്രവാചകന്മാരെ അയച്ചു.

ഇരമ്യാവ്- മുന്നറിയിപ്പ് നൽകുന്ന പ്രവാചകൻ

പ്രവാചകനായ ഇരമ്യാവിനെ മറ്റ് പ്രവാചകന്മാരോടു കൂടെ ഈ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

പ്രവാചകനായ ഇരമ്യാവ് (അ.സ-പ്രവാചകന്മാരുടെ സമയ രേഖയിൽ കാണുക) രാജാക്കന്മാരുടെ കാലഘട്ടത്തിനു അവസാന നാളുകളിൽ ആണു ജീവിച്ചിരുന്നത്, ആ സമയത്ത് പാപവും ദുഷ്ടതയും വളരെയധികം വർദ്ധിച്ചിരുന്ന ഒരു കാലം ആയിരുന്നു.  അദ്ദേഹം കുറിച്ചിരിക്കുന്ന പാപങ്ങളുടെ പട്ടിക ഇന്നും നാം സാധാരണമായി കണ്ടു വരുന്നവ തന്നെയാണു: വിഗ്രഹാരാധന, മദ്യപാനം, ലൈംഗീക പാപങ്ങൾ, വ്യഭിചാരം, ആഭിചാരം, കൈക്കൂലി, പരസ്പരം ആക്രമണം, കലാപം, വഞ്ചന, പണക്കാർ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നത് മുതലായവ.  എന്നാൽ ഇരമ്യാവ് അദ്ദേഹത്തിന്റെ പുസ്തകം തുടങ്ങുന്നത് അവരുടെ പാപത്തിന്റെ സംക്ഷിപ്ത രൂപം നകിക്കൊണ്ടാണു അതിനു ശേഷം അവരുടെ പല പാപങ്ങൾ എല്ലാം കൂടെ രണ്ടായി വിഭാഗിക്കുന്നു:

“എന്റെ ജനം രണ്ടു പാപങ്ങൾ ചെയ്തു: ജീവജലത്തിന്റെ നീരുറവയായ അവർ എന്നെ കൈവിട്ടു, സ്വന്തം കുഴി കുഴിച്ചു, വെള്ളം പിടിക്കാൻ കഴിയാത്ത തകർന്ന കുഴികൾ.”

യിരെമ്യാവു 2:13

 

ഇരമ്യാവ് പാപം എന്താണു എന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഒരു സാദൃശ്യം ഉപയോഗിക്കുന്നു.  അല്ലാഹു (അവിടുത്തെ പ്രവാചകനിൽക്കൂടെ) അവർ വളരെ ദാഹമുള്ള ജനം ആണെന്ന് പറയുകയാണു.  ദാഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല- എന്നാൽ അവർ നല്ല വെള്ളം കുടിക്കേണ്ടിയിരിക്കുന്നു.  അവരുടെ ദാഹം ശമിപ്പിക്കുവാൻ കഴിയുന്ന ശുദ്ധ ജലം എന്നത് അല്ലാഹു തന്നെയായിരുന്നു.  എന്നിരുന്നാലും, ദാഹം തീർക്കുവാൻ അവിടുത്തെ അരികിൽ വരുന്നതിനു പകരം, ഇസ്രായേൽ മക്കൾ, മറ്റ് നീർത്തടങ്ങൾ (ജലസംഭരണികൾ) തേടിപ്പോയി, പക്ഷെ ഈ നീർത്തടങ്ങൾ ഉടഞ്ഞവയായിരുന്നു അതുകൊണ്ടു തന്നെ യധാർത്ഥത്തിൽ അവയ്ക്ക് വെള്ളം അൽപ്പം പോലും ശേഖരിച്ചു വയ്ക്കുവാൻ കഴിയില്ലായിരുന്നു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവരുടെ പാപങ്ങൾ, അതിന്റെ വ്യത്യസ്ത രൂപങ്ങളിൽ, അല്ലാഹുവിനെ വിട്ട് മറ്റ് കാര്യങ്ങളിലേക്ക് വഴിമാറിപ്പോകുന്നതായി നമുക്ക് സംക്ഷിപ്തമാക്കിപ്പറയാം- എന്നാൽ ഈ മറ്റ് കാര്യങ്ങൾ അവരുടെ ദാഹത്തെ ശമിപ്പിക്കുവാൻ പര്യാപ്തം ആയിരുന്നില്ല.  അവരുടെ പാപങ്ങൾ പിന്തുടർന്നതിനനന്തരം, ഇസ്രയേൽ മക്കൾ വീണ്ടും ദാഹ പരവശർ ആയിരുന്നു, എന്നാൽ ഇപ്പോൾ അല്ലാഹുവിനെക്കൂടാതെ, അവരുടെ പൊട്ടിയ കല നുറുക്കുകളെ പിടിച്ചുകൊണ്ട്- അതായത് അവരുടെ പാപങ്ങൾ നിമിത്തം ഉണ്ടായ എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളിലും അവർ ആയിരിക്കുന്നു.

സുലൈമാന്റെ ജ്ഞാനം നമ്മുടെ ‘ഉടഞ്ഞ മൺപാത്രത്തെ’ക്കാണിക്കുന്നു

യധാർത്ഥത്തിൽ, ഇത് സുലൈമാൻ (അ.സ) മും അനുഭവിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.  ഞാൻ അല്ലാഹുവിന്റെ കരുണയ്ക് സമർപ്പിക്കുന്നതിലുള്ള അറിവ് എന്ന ലേഖനത്തിൽ വിശദീകരിച്ചിരുന്നതു പോലെ സുലൈമാന്റെ എഴുത്തുകളാണു എന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുള്ളത്.  അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കുന്നത് അദ്ദേഹത്തിനു ആവശ്യമുള്ള എന്തു തന്നെ വേണമെങ്കിലും കൈപ്പിടിയിൽ ആക്കാവുന്ന ഒന്നായി ആണു, എന്നാൽ അവസാനം അദ്ദേഹം ‘ദാഹം’ ഉള്ളവൻ തന്നെയായിരുന്നു. തനിക്ക് ചുറ്റും സുലഭമായിരുന്ന ‘പൊട്ടിയ മൺപാത്രങ്ങളിൽ’ നിന്നും അദ്ദേഹം കുടിക്കുവാൻ ശ്രമിച്ച കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങിനെയാണു.

ഞാൻ യെരൂശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. സ്വർഗത്തിൻ കീഴിൽ ചെയ്യുന്നതെല്ലാം പഠിക്കാനും ജ്ഞാനത്താൽ പര്യവേക്ഷണം ചെയ്യാനും ഞാൻ എന്നെത്തന്നെ അർപ്പിച്ചു… സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളും ഞാൻ കണ്ടു; അവയെല്ലാം അർത്ഥശൂന്യമാണ്, കാറ്റിനെ പിന്തുടരുന്നു.

ഞാൻ ചിന്തിച്ചു, “നോക്കൂ, എന്റെ മുമ്പിൽ യെരൂശലേം ഭരിച്ച എല്ലാവരേക്കാളും ഞാൻ വളർന്നു ജ്ഞാനത്തിൽ വളർന്നു; ഞാൻ ധാരാളം ജ്ഞാനവും അറിവും അനുഭവിച്ചിട്ടുണ്ട്. ” ജ്ഞാനം, ഭ്രാന്തൻ, വിഡ് olly ിത്തം എന്നിവ മനസ്സിലാക്കാൻ ഞാൻ എന്നെത്തന്നെ പ്രയോഗിച്ചു, എന്നാൽ ഇതും കാറ്റിനെ പിന്തുടരുകയാണെന്ന് ഞാൻ മനസ്സിലാക്കി.

ഞാൻ എന്റെ ഹൃദയത്തിൽ ചിന്തിച്ചു, “ഇപ്പോൾ വരൂ, നല്ലത് എന്താണെന്ന് അറിയാൻ ഞാൻ നിങ്ങളെ സന്തോഷത്തോടെ പരീക്ഷിക്കും.” എന്നാൽ അതും അർത്ഥശൂന്യമാണെന്ന് തെളിഞ്ഞു. “ചിരി, ഞാൻ വിഡ് is ിയാണ്. ആനന്ദം എന്താണ് നേടുന്നത്? ” ഞാൻ വീഞ്ഞുകൊണ്ട് ആഹ്ലാദിക്കാനും വിഡ് olly ിത്തം സ്വീകരിക്കാനും ശ്രമിച്ചു – എന്റെ മനസ്സ് ഇപ്പോഴും എന്നെ ജ്ഞാനത്തോടെ നയിക്കുന്നു. ജീവിതത്തിന്റെ ഏതാനും ദിവസങ്ങളിൽ പുരുഷന്മാർക്ക് സ്വർഗത്തിൻ കീഴിൽ ചെയ്യാൻ കഴിയുന്നതെന്താണെന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു.

ഞാൻ വലിയ പ്രോജക്ടുകൾ ഏറ്റെടുത്തു: ഞാൻ എനിക്കായി വീടുകൾ നിർമ്മിക്കുകയും മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഞാൻ പൂന്തോട്ടങ്ങളും പാർക്കുകളും ഉണ്ടാക്കി അവയിൽ എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു. തഴച്ചുവളരുന്ന മരങ്ങളുടെ തോട്ടങ്ങളിലേക്ക് ഞാൻ ജലസംഭരണികൾ ഉണ്ടാക്കി. ഞാൻ ആണും പെണ്ണുമായി അടിമകളെ വാങ്ങി, എന്റെ വീട്ടിൽ ജനിച്ച മറ്റ് അടിമകളും ഉണ്ടായിരുന്നു. എനിക്ക് മുമ്പുള്ള ജറുസലേമിലുള്ള എല്ലാവരേക്കാളും കൂടുതൽ കന്നുകാലികളെയും ആടുകളെയും ഞാൻ സ്വന്തമാക്കി. ഞാൻ വെള്ളിയും സ്വർണവും രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധിയും ശേഖരിച്ചു. ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും ഗായകരെയും ഒരു ഹറാമിനെയും സ്വന്തമാക്കി man മനുഷ്യന്റെ ഹൃദയത്തിന്റെ ആനന്ദം. ഞാൻ എന്റെ യെരൂശലേമിൽ ആർക്കും അധികം ഇതുവരെ വലിയ മാറി. ഇതിലെല്ലാം എന്റെ ജ്ഞാനം എന്നോടൊപ്പം ഉണ്ടായിരുന്നു.

എന്റെ കണ്ണുകൾ ആഗ്രഹിക്കാത്തതൊന്നും ഞാൻ നിഷേധിച്ചു; ഞാൻ എന്റെ ഹൃദയത്തെ ഒരു സന്തോഷവും നിരസിച്ചു. എന്റെ എല്ലാ ജോലികളിലും എന്റെ ഹൃദയം ആനന്ദിച്ചു, എന്റെ എല്ലാ അധ്വാനത്തിനുമുള്ള പ്രതിഫലമാണിത്. എന്നിട്ടും എന്റെ കൈകൾ ചെയ്തതും നേടാൻ ഞാൻ അധ്വാനിച്ചതും എല്ലാം പരിശോധിച്ചപ്പോൾ എല്ലാം അർത്ഥശൂന്യമായിരുന്നു, കാറ്റിനെ പിന്തുടർന്നു; ഒന്നും നേടിയില്ല.

സഭാപ്രസംഗി1-2

സുലൈമാന്റെ അറിവും ഇരമ്യാവിന്റെ മുന്നറിയിപ്പും നമുക്ക് ഇന്നത്തെക്കാലത്തേക്ക് എഴുതിയതാണു.  ഇത് പ്രത്യേകമായി അങ്ങിനെയായിരിക്കുന്നതിന്റെ കാരണം നാം ജീവിക്കുന്നത് മുൻപത്തെ തലമുറകളേക്കാൾ വളരെ ധനമുള്ള, വിനോദങ്ങൾ, സിനിമകൾ, സംഗീതം തുടങ്ങിയവ ഉള്ള ഒരു കാലത്ത് ആണു.  നമ്മുടെ ആധുനീക സമൂഹം മറ്റ് ഏത് കാലത്തേക്കാളും ഏറ്റവും കൂടുതൽ സമ്പന്നവും, മികച്ച വിദ്യാഭ്യാസമുള്ളവരും, ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളവരും, വിനോദങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരും, സന്തോഷ കേന്ത്രീകൃതമായ ജീവിതം നയിക്കുന്നവരും, സാങ്കേതീക ഔന്നത്യം പ്രാപിച്ചിട്ടുള്ളവരും ആണു. അതുകൊണ്ട് നമുക്ക് എളുപ്പത്തിൽ ഈ കാര്യങ്ങളിലേക്ക് തിരിയുവാൻ കഴിയും- നമ്മുടെ കാലഘട്ടത്ത് വരുന്ന മറ്റ് കാര്യങ്ങളിലേക്കും: അശ്ലീലസാഹിത്യം, അവിശുദ്ധ കൂട്ടുകെട്ട്, മയക്കുമരുന്ന്, മദ്യം, അത്യാർത്തി, പണം, ദേഷ്യം, അസൂയ- ഇവയെല്ലാം ഒരു പക്ഷെ നമ്മുടെ ദാഹം തീർക്കും എന്ന് പ്രതീക്ഷിച്ച് കൊണ്ട് ആയിരിക്കാം നാം അങ്ങിനെ പോകുന്നത്.  നമുക്ക് എല്ലാ പ്രവാചകന്മാരുടെയും പ്രമാണത്തിൽ നിന്നും അറിയുവാൻ കഴിയുന്നത് ഇവയെല്ലാം തെറ്റാണു എന്നാണു, പക്ഷെ നാം കരുതുന്നത് അവ നമ്മുടെ ഹ്രുദയത്തിലെ ദാഹം തീർക്കുമെന്നാണു അതുകൊണ്ട് നാം അവയ്ക്ക് വേണ്ടി അതിയായി ആഗ്രഹിക്കുന്നു.  ഇത് സുലൈമാന്റെ കാലത്ത് സത്യമായിരുന്നു, ഇരമ്യാവിന്റെ കാലത്തും സത്യമായിരുന്നു, മറ്റ് പ്രവാചകന്മാരുടെ കാലത്തും സത്യമായിരുന്നു, മാത്രമല്ല ഇപ്പോൾ നമ്മുടെ കാലത്തും സത്യമായിരിക്കുന്നു.

ഇരമ്യാവിന്റെയും സുലൈമന്റെയും മുന്നറിയിപ്പുകൾ അല്ലാഹുവിനാൽ അയക്കപ്പെട്ടത് നാം നമ്മോട് തന്നെ ചില സത്യ സന്ധമായ ചോദ്യങ്ങൾ ചോദിക്കേണ്ടതിനു വേണ്ടിയാണു.

  • എന്തുകൊണ്ടാണു ഈ ആധുനീക കാലഘട്ടത്തിൽ നാം വിഷാദ രോഗം, ആത്മഹത്യ, പൊണ്ണത്തടി, വിവാഹമോചനം, അസൂയ, കുശുമ്പ്, വെറുപ്പ്, അശ്ളീലസാഹിത്യം, മറ്റ് ആസക്തികൾക്ക് തുടങ്ങിയവയ്ക്ക് അടിപ്പെട്ട് പോകുന്നതും അത് നിമിത്തം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും?
  • ഏത് ‘കലമാണു’ ദാഹം തീർക്കുവാൻ താങ്കൾ ഉപയോഗിക്കുന്നത്? അതിൽ ‘വെള്ളം‘ നിൽക്കുന്നുണ്ടോ?
  • സുലൈമാനെപ്പോലെ അറിവും, സ്നേഹവും, സമ്പത്തും നേട്ടങ്ങളും താങ്കൾക്ക് എപ്പോഴെങ്കിലും ലഭിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?  അദ്ദേഹം തന്റെ നേട്ടങ്ങളിൽ സന്തുഷ്ടൻ ആയിരുന്നില്ലെങ്കിൽ, ഈ കാര്യങ്ങളിൽക്കൂടി താങ്കൾക്ക് ത്രുപ്തി നേടുവാൻ കഴിയും എന്ന് താങ്കൾ വിശ്വസിക്കുന്നുവോ?

പാപം എന്നത് കൽപ്പനകൾ അനുസരിക്കാതിരിക്കുന്നത് മാത്രമല്ല, പക്ഷെ അതിൽ കൂടുതൽ ചിലത് ആണു- നാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്ന്.  അത് നമ്മുടെ ദാഹത്തിന്റെ അടയാളം ആണു.  നാം ഇത് ഒരിക്കൽ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അതെന്തിനു വേണ്ടിയാണു എന്നത് തിരിച്ചരിഞ്ഞാൽ നാം അൽപ്പം അറിവ് നേടിക്കഴിഞ്ഞു.  അല്ലാഹു ഇത് സബൂറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിന്റെ കാരണം അവനു നമ്മുടെ ദാഹം മുഴുവനായി അറിയാം എന്നുള്ളതുകൊണ്ടാണു- അവിടുന്ന് ആഗ്രഹിക്കുന്നത് നാമും അത് തിരിച്ചറിയണം എന്നു തന്നെയാണു.  കാരണം അവിടുന്ന് നമ്മുടെ ദാഹം ശമിപ്പിയ്ക്കും- അത് അവിടുന്ന് ആഗ്രഹിക്കുന്നു.  അത് അവിടുന്ന് സാധാരണ രീതിയിൽ ആരംഭിക്കുന്നു- ഒരു പ്രത്യേക പ്രവചന വാഗ്ദത്തം നൽകുക വഴി- മാത്രമല്ല ഇപ്പോൾ ഇരമ്യാവിൽക്കൂടെയും.  ഇത് നാം അടുത്ത ലേഖനത്തിൽ പരിശോധിക്കും.

എവിടെ നിന്നാണു ഈസായുടെ ‘മസീഹും‘ യേശുവിന്റെ ‘ക്രിസ്തുവും‘ വന്നത്?

ഖുർ ആൻ ഈസായെ (യേശുവിനെ -അ.സ) ‘അൽ മസീഹ്’ എന്നാണു അഭിസംബോധന ചെയ്യുന്നത്.  എവിടെ നിന്നാണു ഈ വാക്ക് വന്നത്?  എന്തു കൊണ്ടാണു ക്രിസ്ത്യാനികൾ അദ്ദേഹത്തെ ‘ക്രിസ്തു’ എന്ന് അഭിസംബോധന ചെയ്യുന്നത്? ‘മസീഹ്’ എന്ന പദവും  ‘ക്രിസ്തു‘ എന്ന പദവും ഒന്നു തന്നെയാണോ അതോ എന്തെങ്കിലും വൈരുദ്ധ്യങ്ങൾ ഉണ്ടോ അല്ലെങ്കിൽ എന്തെങ്കിലും തിരുത്തലുകൾ സംഭവിച്ചിട്ടുണ്ടോ? സബൂർ (സങ്കീർത്തനങ്ങൾ) ഈ പ്രധാന ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. എന്നിരുന്നാലും, ഈ ലേഖനം മനസ്സിലാക്കുവാൻ താങ്കൾ ആദ്യം ‘എങ്ങിനെയാണു ബൈബിൾ പരിഭാഷപ്പെടുത്തപ്പെട്ടത്?‘ എന്ന ലേഖനം വായിക്കണം ആ വിവരങ്ങൾ ഇവിടെ നാം ഉപയോഗിക്കുന്നതാണു.

ക്രിസ്തു‘ എന്ന പദത്തിന്റെ ഉറവിടം

താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ എങ്ങിനെയാണു ബൈബിൾ പരിഭാഷപ്പെടുത്തപ്പെട്ടത്?’ എന്ന ലേഖനത്തിൽ വിശദീകരിച്ചിരിക്കുന്ന പ്രക്രിയ ആണു ഞാൻ പിന്തുടരുന്നത്, എന്നാൽ പ്രത്യേകിച്ച് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് പുതിയ നിയമത്തിലെ അല്ലെങ്കിൽ ഇഞ്ചീലിലെ‘ക്രിസ്തു’ എന്ന വാക്കിൽ ആണു.

‘ക്രിസ്തു‘ എന്ന വാക്കിന്റെ ഹീബ്രുവിൽ നിന്നും ആധുനിക ഭാഷയിലേക്കുള്ള പരിഭാഷാ ഒഴുക്ക്

സബൂറിന്റെ ഹീബ്രൂ യധാർത്ഥ മൂലക്രിതിയിൽ (ചതുർത്ഥാംശം #1ൽ) താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് ആ പദം മശിയാക്’ എന്നതാണു അതിനു ഹീബ്രു നിഘണ്ടു നിർവ്വചനം നൽകിയിരിക്കുന്നത് ‘അഭിഷേകം ചെയ്തു ഒരു പ്രത്യേക കാര്യത്തിനു വേണ്ടി പ്രതിഷ്ഠിക്കപ്പെട്ട’ വ്യക്തി എന്നാണു.  സബൂറിലെ (സങ്കീർത്തനങ്ങൾ) ചില ഭാഗങ്ങൾ ഒരു പ്രത്യേക മശിയാകിനെക്കുറിച്ച് സംസാരിക്കുന്നു (ഇംഗ്ലീഷിൽ ‘ദ്‘ എന്ന പദം ഉപയോഗിച്ച് ഉറപ്പിച്ച് പറഞ്ഞിരിക്കുന്നു) അദ്ദേഹം വരുവാനുള്ളവൻ എന്ന് പ്രവചിക്കപ്പെട്ടവൻ ആയിരുന്നു.  250 ബി.സിയിൽ സെപ്റ്റുജിന്റ് വികസിപ്പിക്കപ്പെട്ടപ്പോൾ (എങ്ങിനെയാണു ബൈബിൾ പരിഭാഷപ്പെടുത്തപ്പെട്ടത് എന്നത് വായിക്കുക), പണ്ഡിതന്മാർ മശിയാക്ക് എന്ന പദത്തിനു അനുയോച്യമായ അർത്ഥമുള്ള ഒരു പദമായ – Χριστός =ക്രിസ്റ്റോസ് – അതിന്റെ അർത്ഥം ക്രിയൊ, അതായത് ആചാരപരമായി എണ്ണകൊണ്ട് പൂശുക എന്ന അർത്ഥം.  അതുകൊണ്ട് ക്രിസ്റ്റോസ് എന്ന പദം ആ ഒരു പ്രത്യേക വ്യക്തിയെക്കുറിക്കുന്നതിനു ‘മാശിയാക്‘  എന്ന ഹീബ്രൂ പദത്തെ അടിസ്ഥാനപ്പെടുത്തിയാണു ഗ്രീക് സെപ്റ്റുജിന്റിലേക്ക് പരിഭാഷപ്പെടുത്തിയത് (ശബ്ദം അടിസ്ഥാനമാക്കിയല്ല.) ഇതാണു ചതുർത്ഥാംശം #2. ഈസായുടെ ശിഷ്യന്മാർ (യേശു-അ.സ) സെപ്റ്റുജിന്റിൽ പരാമർശിക്കപ്പെട്ട അതേ വ്യക്തിയാണു അദ്ദേഹം എന്ന് മനസ്സിലാക്കുകയും അതുകൊണ്ട് അവർ അവർ ‘ക്രിസ്റ്റൊസ്‘ എന്ന പദം ഇഞ്ചീലിൽ (അല്ലെങ്കിൽ പുതിയ നിയമത്തിൽ) തുടർന്ന് ഉപയോഗിച്ചു പോന്നു.  (വീണ്ടും ചതുർത്ഥാംശം #2).

എന്നാൽ പല ആധുനീക ഭാഷകളിലും ‘ക്രിസ്റ്റോസ്‘ എന്നത് അപ്പോൾ ഗ്രീക്കിൽ നിന്നും ഇംഗ്ലീഷിലേക്ക് ലിപ്യന്തരം ചെയ്തത്  (മറ്റ് ആധുനിക ഭാഷകളിലേക്കും) ‘ക്രിസ്തു’ എന്നായിരുന്നു.  ഇതാണു #3 എന്ന് അടയാളപ്പെടുത്തിയിരിക്കുന്ന ചിത്രത്തിന്റെ താഴെക്കൊടുത്തിരിക്കുന്ന പകുതി ഭാഗം. അങ്ങിനെ ഇംഗ്ലീഷിലെ ‘ക്രിസ്തു’ എന്നത് സബൂറിലെ സങ്കീർത്തനത്തിലെ ഒരു പ്രത്യേക തലക്കെട്ടാണു, ഇത് ഉരുത്തിരിഞ്ഞു വന്നത് ഹീബ്രൂവിൽ നിന്നും ഗ്രീക്കിലേക്കുള്ള പരിഭാഷയിൽ നിന്നാണു, അതിനു ശേഷം ഗ്രീക്കിൽ നിന്നും ഇംഗ്ലീഷിലേക്കുള്ള ലിപ്യന്തരം വഴിയും.  ഹീബ്രൂ സബൂർ ആധുനിക ഭാഷകളിലേക്ക് നേരിട്ട് പരിഭാഷപ്പെടുത്തപ്പെട്ടിരിക്കുന്നു മാത്രമല്ല പരിഭാഷകർ മൂല വാക്കായ ‘മശിവാക്’ എന്ന വാക്കിനു വ്യത്യസ്ത തർജ്ജിമകൾ നൽകിയിരിക്കുന്നു.   ചിലർ (കിങ് ജയിംസിനെ പോലുള്ളവർ) ‘മശിയാക്’ എന്ന മൂല പദം മെസ്സയ്യാ എന്ന ഇംഗ്ലീഷ് പദത്തിലേക്ക് ശബ്ദാനുസാരിയായി ലിപ്യന്തരം ചെയ്തു.  മറ്റു ചിലർ (ന്യൂ ഇന്റർ നാഷണൽ പോലെയുള്ളവർ) ‘മാശിയാക്’ എന്ന പദം പരിഭാഷപ്പെടുത്തി അതു കൊണ്ട് ‘അഭിഷിക്തൻ’ എന്ന അർത്ഥം നമുക്ക് ഈ സങ്കീർത്തനത്തിന്റെ (സബൂറിന്റെ) പ്രത്യേക ഭാഗത്ത് ലഭിക്കുന്നു.  ഈ രണ്ടു സംഭവങ്ങളിലും നാം സാധാരണയായി ‘ക്രിസ്തു’ എന്ന വാക്ക് ഇംഗ്ലീഷ് സംങ്കീർത്തനങ്ങളിൽ കാണുന്നില്ല അതുകൊണ്ട് പഴയ നിയമവും ആയുള്ള ഈ ബന്ധം നമുക്ക് വ്യക്തമായി കാണുവാൻ കഴിയുകയില്ല.  എന്നാൽ ഈ അപഗ്രഥനത്തിൽ നിന്നും നമുക്ക് അറിയുവാൻ കഴിയുന്നത് എന്തെന്നാൽ ബൈബിളിൽ (അൽ കിതാബിൽ):

            ‘ക്രിസ്തു’=‘മെശയ്യാ’=‘അഭിഷിക്തൻ’

മാത്രമല്ല ഇത് ഒരു പ്രത്യേക തലക്കെട്ട് ആണു.

അതു കൊണ്ട് ഖുർആനിൽ ‘മസീഹ്’ എന്ന പദം എവിടെ നിന്നും വന്നു?

‘ക്രിസ്തു’=‘മശീഹാ’=‘അഭിഷിക്തൻ’ എന്നിവ ബൈബിൾ അല്ലങ്കിൽ അൽ കിതാബിൽ വിവിധ ഇടങ്ങളിൽ കാണുന്ന സമാനങ്ങളായ തലക്കെട്ടുകളായി വരുന്നുവെന്ന് നാം കണ്ടു.  എന്നാൽ ഖുർആനിൽ ‘ക്രിസ്തുവിനെ’ക്കുറിച്ച് പ്രതിപാതിച്ചിരിക്കുന്നത് എങ്ങിനെയാണു? അതിനു ഉത്തരം കണ്ടെത്തുവാൻ മുകളിലെ ചിത്രത്തിൽ നിന്നും ഞാൻ ബൈബിളിലെ മശിവാക്ക്> എന്ന പദം ക്രിസ്തുവിലേക്ക് രൂപപ്പെടുന്ന ഒഴുക്ക് അപഗ്രധിക്കുക വഴി നൽകുവാൻ ആഗ്രഹിക്കുന്നു.

‘അഭിഷിക്തൻ‘=‘മശീഹാ‘=‘മെശയ്യാ‘=‘ക്രിസ്തു‘ എന്നിവ പരിഭാഷപ്പെടുത്തുന്നതിനുള്ള പ്രക്രിയ കാണിക്കുന്നു

അഭിഷിക്തൻ‘=‘മശീഹാ‘=‘മെശയ്യാ‘=‘ക്രിസ്തു‘ എന്നിവ പരിഭാഷപ്പെടുത്തുന്നതിനുള്ള പ്രക്രിയ കാണിക്കുന്നു

ഈ പശ്ചാത്തലത്തിന്റെയെല്ലാം അറിവിന്റെ അടിസ്ഥാനത്തിൽ നമുക്ക് കാണുവാൻ സാധിക്കുന്നത് എന്തെന്നാൽ അവയെല്ലാം ഒരേ തലകെട്ടുകളും അവയെല്ലാം ഒരേ പോലെ ഒരേവസ്തുതയുടെ അർത്ഥങ്ങൾ ആണു അതായത് “4=‘ഫോർ‘ (ഇംഗ്ലീഷ്) ‘ക്വാർട്ടർ‘ (ഫ്രെഞ്ച്) =IV (റോമൻ സംഖ്യ) =6-2=2+2.

ആദിമ നൂറ്റാണ്ടിൽ ആ ക്രിസ്തു വരുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു

ഈ അറിവോടുകൂടെ, നമുക്ക് ചില നിരീക്ഷണങ്ങൾ സുവിശേഷങ്ങളിൽ (ഇഞ്ചീൽ) നിന്നും നടത്താം. കിഴക്കുദേശത്തു നിന്നും വിദ്വാന്മാർ യഹൂദന്മാരുടെ രാജാവിനെ അന്വേഷിച്ചു വന്നപ്പോൾ ഉള്ള ഹേരോദാ രാജാവിന്റെ പ്രതികരണം താഴെക്കൊടുത്തിരിക്കുന്നു, ഇത് ഈസായുടെ (യേശു- അ.സ)  ജനനവുമായി ബന്ധപ്പെട്ട പ്രശസ്തമായ ഒരു കഥയാണു.  ഇവിടെ ശ്രദ്ധിക്കേണ്ട ഒരു വസ്തുത, ‘ദ‘ എന്ന പദം അല്ലെങ്കിൽ ‘ആ’ എന്നുള്ളത് ക്രിസ്തുവിനു മുൻപ് വരുന്നു, അത് ഈസായേക്കുറിച്ച് (യേശു- അ.സ) പ്രത്യേകിച്ച് പരാമർശിക്കുന്ന ഒന്ന് അല്ലെങ്കിൽ കൂടെ.

ഹെരോദാരാജാവു അതു കേട്ടിട്ടു അവനും യെരൂശലേം ഒക്കെയും ഭ്രമിച്ചു,
ജനത്തിന്റെ മഹാപുരോഹിതന്മാരെയും ശാസ്ത്രിമാരെയും എല്ലാം കൂട്ടിവരുത്തി: ക്രിസ്തു എവിടെ ആകുന്നു ജനിക്കുന്നതു എന്നു അവരോടു ചോദിച്ചു.

മത്തായി 2:3-4

താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് “വരുവാനുള്ള ക്രിസ്തു’  എന്നത് ഹേരോദും തന്റെ മതോപദേഷ്ടാക്കന്മാരും പൊതുവായി ഇതിനകം തന്നെ അംഗീകരിച്ചിട്ടുള്ള ഒരു വസ്തുതയാണു- ഈസാ (യേശു- അ.സ) ജനിക്കുന്നതിനു മുൻപ് തന്നേ- അത് ഇവിടെ ഉപയോഗിച്ചിരിക്കുന്നത് പ്രത്യേകമായി യേശുവിനെക്കുറിച്ച് അല്ല.  അതിന്റെ കാരണം, മുകളിൽ വിശദീകരിച്ചിരിക്കുന്നതു പോലെ, ‘ക്രിസ്തു’ എന്നത് നൂറുകണക്കിനു വർഷങ്ങൾക്ക് മുൻപ് പ്രവാചകനായ ദാവൂദിനാൽ (ദാവീദ്- അ.സ) എഴുതപ്പെട്ട സബൂറിൽ നിന്നും (സങ്കീർത്തനങ്ങൾ) വന്നതാണു, മാത്രമല്ല ഇത് ഒന്നാം നൂറ്റാണ്ടിൽ യഹൂദന്മാർ (ഹേരോദാവിനെപ്പോലുള്ളവർ) ഗ്രീക്ക് സെപ്റ്റുജിന്റിൽ വായിച്ചു പോന്നിരുന്നു.  ‘ക്രിസ്തു’ എന്നത് ഒരു തലക്കെട്ട് മാത്രമായിരുന്നു (ഇപ്പോഴും അങ്ങിനെത്തന്നെയാണു), പേർ അല്ല.  ഇതിൽ നിന്നും നമുക്ക് ഇപ്പോൾ തന്നെ തള്ളിക്കളയാവുന്ന ഒരു വിഡ്ഡിത്തപരമായ ധാരണ ‘ക്രിസ്തു’ എന്നത് ക്രിസ്ത്യാനികളുടെ ഒരു കണ്ടുപിടുത്തമാണു അല്ലെങ്കിൽ 300 ഏ ഡി യിൽ റോമാ ചക്രവർത്തിയായിരുന്ന കോൺസ്റ്റന്റ്ന്റയിന്റെ കണ്ടുപിടിത്തമാണെന്നും അല്ലെങ്കിൽ അത് ഡാ വിഞ്ചി കോഡ് പോലുള്ള സിനിമകൾ മൂലം പ്രചുരപ്രചാരം നേടിയതാണു എന്നുള്ളതൊക്കെ.  ഈ തലക്കെട്ട് ക്രിസ്ത്യാനികൾ ഉണ്ടാകുന്നതിനും നൂറു കണക്കിനു വർഷങ്ങൾക്കു മുൻപ് അല്ലെങ്കിൽ കോൺസ്റ്റന്റയിൻ അധികാരത്തിൽ വരുന്നതിനു മുൻപ് നിലനിന്നിരുന്ന ഒന്നാണു.

സബൂറിൽ ‘വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ചുള്ള’ പ്രവചനങ്ങൾ

നമുക്ക് ‘ക്രിസ്തു‘ എന്ന പേരു ആദ്യമായി സബൂറിൽ (സങ്കീർത്തനങ്ങൾ) വരുന്നത് എവിടെയെന്ന് പരിശോധിക്കാം, ഇത് പ്രവാചകനായ ദാവൂദ് (ദാവീദ്- അ.സ) ബി.സി. 1000- അതായത് ഈസാ (യേശു-അ.സ) ജനിക്കുന്നതിനു, ഒരുപാടു, ഒരുപാട് വർഷങ്ങൾക്ക് മുൻപ് എഴുതിയതാണു.

യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുയും അധിപതികൾ തമ്മിൽ ആലോചിക്കയും ചെയ്യുന്നതു… കർത്താവു അവരെ പരിഹസിക്കുന്നു, “എന്റെ വിശുദ്ധപർവ്വതമായ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.”

സങ്കീർത്തനം 2.2-4

സബൂറിലെ സങ്കീർത്തനം 2 സെപ്റ്റുജിന്റിൽ താഴെക്കൊടുത്തിരിക്കുന്ന രീതിയിൽ ഗ്രീക്ക് സെപ്റ്റുജിന്റിൽ വായിക്കാം (ഞാൻ ക്രിസ്റ്റൊസ് എന്ന് ലിപ്യന്തരം ചെയ്താണു ഇവിടെ നൽകിയിരിക്കുന്നത് അതുകൊണ്ട് താങ്കൾക്ക് വരുവാനുള്ള ക്രിസ്തുവിനെ സെപ്റ്റുജിന്റ് വായനക്കാരൻ ‘കാണുന്നതു’ പോലെ കാണുവാൻ കഴിയും.

ഭൂമിയിലെ രാജാക്കന്മാർ അവരുടെ നിലപാടെടുക്കുന്നു… ദൈവത്തിനും അവന്റെ ക്രിസ്തുവിനും എതിരായി… സ്വർഗ്ഗത്തിൽ അധിവസിക്കുന്നവൻ ചിരിക്കുന്നു; ദൈവം അവരെ പരിഹസിക്കുന്നു…ഇങ്ങിനെ പറഞ്ഞുകൊണ്ട്, “ഞാൻ എന്റെ രാജവിനെ സീയോനിൽ വാഴിച്ചിരിക്കുന്നു, എന്റെ വിശുദ്ധ പർവ്വതത്തിൽ..

സങ്കീർത്തനം 2

താങ്കൾക്ക് ഈ വായനാ ഭാഗത്ത് ക്രിസ്തുവിനെ ഒന്നാം നൂറ്റാണ്ടിലെ ഒരു വായനക്കാരൻ ‘കണ്ടിരുന്നത്’ എങ്ങിനെയോ അങ്ങിനെ കാണുവാൻ കഴിയും.  താഴെ കൊടുത്തിരിക്കുന്ന ലിപ്യന്തരത്തിനും അതേ അർത്ഥം തന്നെയാണു ഉണ്ടാവുക:

ഭൂമിയിലെ രാജാക്കന്മാർ എതിർനിൽക്കുന്നു… ദൈവത്തിനു വിരോധമായി മാത്രമല്ല തന്റെ മശിഹയ്ക്കും വിരോധമായി…സ്വർഗ്ഗത്തിൽ അധിവസിക്കുന്നവൻ ചിരിക്കുന്നു; ദൈവം അവരെ നോക്കി പരിഹസിക്കുന്നു…ഇങ്ങിനെ പറഞ്ഞു കൊണ്ട്, “ സീയോനിൽ ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു, എന്റെ വിശുദ്ധ പർവ്വതത്തിൽ…

സബൂറിലെ സങ്കീർത്തനം 2

എന്നാൽ സബൂർ (സങ്കീർത്തനങ്ങൾ) വരുവാനുള്ള ക്രിസ്തുവിനെക്കുറിച്ച് അല്ലെങ്കിൽ മസീഹിനെക്കുറിച്ച് കൂടുതൽ ഉദ്ധരണികൾ നൽകുന്നത് തുടരുന്നു. ഞാൻ ‘ക്രിസ്തു’ എന്നതും ‘മസീഹ്’ എന്നതും ലിപ്യന്തരം ചെയ്തിരിക്കുന്നത് ഓരോ വശങ്ങളിലായി താങ്കൾക്കു കണ്ട് മനസ്സിലാക്കുവാൻ തക്കവണ്ണം നൽകിയിരിക്കുന്നു.

ഹീബ്രൂ ഭാഷയിൽ നിന്നും- സങ്കീർത്തനം 132സെപ്റ്റുജിന്റിൽ നിന്നും -സങ്കീർത്തനം 132സബൂറിലെ 132-ആം സങ്കീർത്തനം അറബി ലിപ്യന്തരം
അല്ലയോ യഹോവേ,…10അങ്ങയുടെ ദാസനായ ദാവീദിൻ നിമിത്തം, നിന്റെ അഭിഷിക്തനെ തള്ളിക്കളയരുതെ.  11യഹോവ ദാവീദിനോട് ഒരു ഉടമ്പടി ചെയ്തു, ഒരിക്കലും മാറ്റമില്ലാത്ത ഒരു ഉടമ്പടി:
“നിന്റെ സന്തതി പരമ്പരയിലെ ഒരുവനെ ഞാൻ നിന്റെ സിംഹാസനത്തിൽ ഇരുത്തും- …17“ഇവിടെ ഞാൻ ദാവീദിനു ഒരു കൊമ്പ് മുളപ്പിക്കുകയും എന്റെ അഭിഷിക്തനു ഒരു ദീപം ഒരുക്കുകയും ചെയ്യും.”
അല്ലയോ യഹോവേ…10നിന്റെ ദാസനായ ദാവീദിൻ നിമിത്തം, നിന്റെ ക്രിസ്തുവിനെ തള്ളിക്കളയരുതെ. 11യഹോവ ദാവീദിനു ഒരു ഉടമ്പടി നൽകി, ഒരിക്കലും മാറ്റമില്ലാത്ത ഒരു ഉടമ്പടി:
“നിന്റെ സന്തതിയിലെ തന്നെ ഒരുവനെ നിന്റെ സിംഹാസനത്തിൽ ഇരുത്തും- ….17“ഇവിടെ ഞാൻ ദാവീദിനു വേണ്ടി ഒരു കൊമ്പ് മുളപ്പിയ്ക്കും എന്റെ ക്രിസ്തുവിനു വേണ്ടി ഒരു ദീപം ഒരുക്കും”
അല്ലയോ ദൈവമോ,….നിന്റെ ദാസനായ ദാവൂദിൻ നിമിത്തം, നിന്റെ മസീഹിനെ തള്ളിക്കളയരുതെ. 11ദാവൂദിനോട് ദൈവം ഒരു ഉടമ്പടി ചെയ്തു, ഒരിക്കലും മാറ്റം വരാത്ത ഒന്ന്:
“നിന്റെ സിംഹാസനത്തിൽ നിന്റെ തലമുറകളിൽ ഒന്നിനെത്തന്നെ ഞാൻ ഇരുത്തും-…“ഇവിടെ ഞാൻ ദാവൂദിനു ഒരു കൊമ്പ് മുളപ്പിയ്ക്കുകയും എന്റെ മസീഹിനു ഒരു ദീപം ഒരുക്കുകയും ചെയ്യും.

താങ്കൾക്ക് കാണുവാൻ സാധിക്കുന്നത് സങ്കീർത്തനം 132 പ്രത്യേകമായി സംസാരിക്കുന്നത് ഭാവി കാലത്തിൽ ആണു (“…ഞാൻ ദാവീദിനു (അല്ലെങ്കിൽ ദാവൂദിനു) ഒരു കൊമ്പ് മുളപ്പിക്കും…”), ഇങ്ങിനെയുള്ള പല ഭാഗങ്ങൾ നമുക്ക് തൗറാത്തിലും സബൂറിലും ഉടനീളം കാണുവാൻ സാധിക്കും. പ്രവചനങ്ങൾ തുലനം ചെയ്യുമ്പോൾ ഇത് ഓർക്കുന്നത് വളരെ പ്രധാനമാണു.  സബൂർ ഭാവിയെക്കുറിയ്ക്കുന്ന  വ്യക്തമായ പ്രവചനങ്ങൾ നമുക്ക് വിവരിച്ചു തരുന്നു.  പഴയ നിയമ പ്രവാചകന്മാർ വരുവാനുള്ള ‘ക്രിസ്തുവിനെ’ക്കുറിച്ച് പ്രവചിച്ചിരുന്നതിനെക്കുറിച്ച് ഹെരോദാവ് അവബോധമുള്ളവൻ ആയിരുന്നു- അതു കൊണ്ടായിരുന്നു താൻ അതിനെക്കുറിച്ചുള്ള പ്രഖ്യാപനം വന്നപ്പോൾ തന്നെ ഒരുങ്ങിയിരുന്നത്.  അദ്ദേഹത്തിനു തന്റെ ഉപദേഷ്ടാക്കന്മാർ അതിന്റെ സൂക്ഷ്മമായ വസ്തുതകൾ എന്തൊക്കെയെന്ന് വിവരിച്ചു കൊടുക്കണമായിരുന്നു കാരണം അദ്ദേഹത്തിനു സബൂർ നന്നായി അറിയുമായിരുന്നില്ല.  യഹൂദന്മാർ വരുവാനുള്ള മശിഹായ്ക്ക് (ക്രിസ്തു) വേണ്ടി കാത്തു നിൽക്കുന്നവർ ആണെന്നത് എല്ലാവരാലും അറിയപ്പെടുന്ന ഒരു വസ്തുതയാണു. സത്യത്തിൽ അവരുടെ മശിഹായ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പ് അല്ലെങ്കിൽ നോകിയിരിപ്പ് ഇഞ്ചീലിലെ ഈസാ (അല്ലെങ്കിൽ യേശു അ.സ) യുമായി ഒരു ബന്ധവും ഇല്ല പക്ഷെ മറ്റൊരു വിധത്തിൽ സ്പഷ്ടമായി അത് മുഴുവനായും ഭാവിയെ പ്രതീക്ഷിച്ച് സബൂറിൽ നൽകിയിരിക്കുന്ന പ്രവചനങ്ങളെ സംബന്ധിക്കുന്നവയാണു.

തൗറാത്തിലെയും സബൂറിലെയും പ്രവചനങ്ങൾ: ഒരു പൂട്ടും തുറക്കലും ഘടന പോലെ

തൗറാത്തും സബൂറും പ്രത്യേകമായി ഭാവി കാലത്തെക്കുറിച്ച് പ്രവചിക്കുന്നു എന്ന വസ്തുത അവയെ ഒരു കതകിന്റെ പൂട്ടിനു തുല്യപ്പെടുത്തുവാൻ കഴിയുന്നു.  ഒരു പൂട്ട് പ്ര്യത്യേക രീതിയിൽ ആണു നിർമ്മിക്കപ്പെട്ടിരിക്കുന്നത് അതുകൊണ്ട് അത് തുറക്കണമെങ്കിൽ അതിന്റെ രൂപത്തിനു യോജിക്കുന്ന പ്രത്യേകം ‘താക്കോൽ’ ഉണ്ടെങ്കിലേ അത് തുറക്കുവാൻ സാധിക്കൂ.  അതു പോലെത്തന്നെ പഴയ നിയമം ഒരു പൂട്ടു പോലെയാണു.  നാം ഇബ്രാഹീമിന്റെ (അ.സ) മഹത്തായ ബലി, പ്രവാചകനായ മൂസായുടെ (അ.സ) പെസ്സഹായിലും, കന്യകയിൽ ജാതനാകുന്ന മകന്റെ അടയാളത്തിലും (ഇവ താങ്കൾക്ക് പരിചിതമല്ലെങ്കിൽ ദയവായി ഒന്ന് പരിശോധിക്കുക) നാം ആദ്യമേ കണ്ടത് ഈ വരുവാനിരിക്കുന്ന വ്യക്തിയെക്കുറിച്ച് പ്രത്യേകമായ പ്രവചനങ്ങൾ ഉണ്ടായിരുന്നു എന്നതാണു. സബൂറിലെ സങ്കീർത്തനം 132 അതിനോട് കൂട്ടിച്ചേർക്കുന്നത് ‘ക്രിസ്തു’ പ്രവാചകനും രാജാവുമായ ദാവൂദിന്റെ (=ദാവീദ്-അ.സ) വംശാവലിയിൽ നിന്നും വരും എന്നാണു.  അതുകൊണ്ട് ആ ‘പൂട്ട്’ പഴയ നിയമ പ്രവചന ഭാഗങ്ങളിൽ നാം വായിക്കുമ്പോൾ അത് കൂടുതൽ കൂടുതൽ സൂക്ഷ്മമായതായി വരുന്നതായി നാം കാണുന്നു. മാത്രമല്ല അത് മശീഹ ഇനിയും എന്ത് ആയിരിക്കും എന്നതും എന്ത് ചെയ്യും എന്നീ കൂടുതൽ വിവരണങ്ങൾ അത് നമുക്ക് നൽകുന്നു. നാം സബൂർ തുടരുകയാണു.

 

സബൂറിനെക്കുറിച്ചുള്ള ഒരു ആമുഖം

ദാവൂദ് അല്ലെങ്കിൽ ദാവുദ് (ദാവീദ് -അ.സ എന്നും അറിയപ്പെടുന്നു) പ്രവാചകന്മാരിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണു. പ്രവാചകനായ ഇബ്രാഹീം (അ.സ) പുതിയ ഒരു ദൈവ ആക്ജ്ഞ (അതായത് അല്ലാഹു മനുഷ്യരുമായി ബന്ധപ്പെടുന്ന വഴി) തലമുറകൾ നൽകുന്ന വാഗ്ദത്തം വഴിയും വലിയൊരു ദേശത്തെക്കുറിച്ചുള്ള വാഗ്ദത്തം വഴിയും ആരംഭിച്ചു- മാത്രമല്ല അദ്ദേഹം ആ മഹത്തായ ബലിയർപ്പിച്ചു. പ്രവാചകനായ മൂസാ (അ.സ) ഇസ്രായേൽ  മക്കളെ അടിമത്തത്തിൽ നിന്നും വിടുവിച്ചു – പെസ്സഹാ ബലിയർപ്പണത്തിൽക്കൂടി- മാത്രമല്ല അവർ ഒരു രാജ്യമായിരിക്കത്തക്കവണ്ണം അവർക്ക് ഒരു നിയമവും നൽകി. എന്നാൽ അപ്പോളും ഇല്ലാതിരുന്ന ഒരു വസ്തുത അല്ലാഹുവിൽ നിന്നും ശാപങ്ങൾക്ക് പകരം അനുഗ്രങ്ങൾ ഒരു പ്രത്യേക രീതിയിൽ സ്വീകരിക്കുന്ന രീതിയിൽ ഭരിക്കുന്ന ഒരു രാജവിനെയായിരുന്നു.  ദാവൂദ് (അ.സ) അങ്ങിനെഒരു രാജാവും പ്രവാചകനും ആയിരുന്നു.  അദ്ദേഹം അടുത്ത ഒരു കാലഘട്ടത്തിനു ആരംഭം കുറിച്ചു- യെരുശലേമിൽ നിന്നും രാജാക്കന്മാർ ഭരിക്കുന്ന കാലം.

ദാവൂദ് രാജാവ് (ദാവീദ്- അ.സ) ആരായിരുന്നു?

സ്രായേൽ മക്കളുടെ ചരിത്രപരമായ സമയരേഖയിൽ താങ്കൾക്കു കാണുവാൻ സാധിക്കുന്നത്, ദാവൂദ് (അ.സ) ഏകദേശം ബി. സി. 1000 ആം ആണ്ടിൽ ജീവിച്ചിരുന്നു, ഇബ്രാഹീം നബി (അ.സ) മിനു ശേഷം 1000 വർഷത്തിനു ശേഷവും മൂസാ (അ.സ) യ്ക്ക് ശേഷം 500 വർഷത്തിനു ശേഷവും.  ദാവൂദ് (അ.സ) അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആടിനെ മേയിക്കുന്ന ഇടയനായി ആരംഭിച്ചു.  ഇസ്രായേലിന്റെ ശത്രുവും ഭീമാകാരനുമായ -ഗോലിയാത്ത്- ഇസ്രായേലിനെ കീഴടക്കുവാൻ ഒരു പടയെ നയിച്ചു,ഇസ്രായേൽ നിരാശരും പരാജിതരും ആയിത്തീർന്നു. എന്നിരുന്നാലും ദാവൂദ് (അ.സ)  ഗോലിയാത്തിനെ വെല്ലുവിളിക്കുകയും യുദ്ധത്തിൽ അവനെ കൊല്ലുകയും ചെയ്തു.  ഒരു യൗവ്വനക്കാരനായ ആട്ടിടയനു മല്ലനായ ഒരു യോദ്ധാവിനെ കീഴടക്കുവാൻ സാധിച്ചു എന്നത് വളരെ അസംഭവ്യം ആയിരുന്ന ഒരു സംഗതി ആയിരുന്നു അങ്ങിനെ ദാവൂദ് (അ.സ) വളരെ പ്രശസ്ഥനായിത്തീർന്നു.  അതിനു ശേഷം ഇസ്രായേൽ മക്കൾ അവരുടെ ശത്രുക്കളെ തോൽപ്പിച്ചു കൊണ്ടേ ഇരുന്നു.  വിശുദ്ധ ഖുർ ആൻ ദാവൂദും (അ.സ) ഗോലിയാത്തും തമ്മിലുള്ള യുദ്ധത്തെ താഴെക്കൊടുത്തിരിക്കുന്ന ആയത്തിൽ വിശദീകരിക്കുന്നു

ദൈവഹിതത്താൽ അവർ അവരെ തുരത്തി; ദാവീദ് ഗൊല്യാത്തിനെ കൊന്നു; ദൈവം അവന് ശക്തിയും ജ്ഞാനവും നൽകി, അവൻ ഉദ്ദേശിക്കുന്നതെന്തും അവനെ പഠിപ്പിച്ചു. ദൈവം ഒരു കൂട്ടം ആളുകളെ മറ്റൊരു മാർഗ്ഗത്തിലൂടെ പരിശോധിച്ചില്ലെങ്കിൽ, ഭൂമി തീർച്ചയായും കുഴപ്പങ്ങളാൽ നിറയും: എന്നാൽ ദൈവം എല്ലാ ലോകങ്ങൾക്കും അനുഗ്രഹം നിറഞ്ഞവനാണ്.

 

സൂറ 2:251

ദാവൂദിന്റെ ഒരു യോദ്ധാവു എന്ന രീതിയിലുള്ള പ്രശസ്തി ഓരോ യുദ്ധങ്ങൾ കഴിയുമ്പോഴും വർദ്ധിച്ചു കൊണ്ടിരുന്നു.  എന്തൊക്കെയായാലും, അദ്ദേഹം രാജാവായത് വളരെ നാളുകൾ കഠിനമായ ശോധനകളിൽക്കൂടി കടന്നു പോയതിനു ശേഷം ആയിരുന്നു കാരണം അദ്ദേഹത്തിനു ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു, വിദേശത്തും ഇസ്രായേൽ മക്കളുടെ ഇടയിലും, അവർ അദ്ദേഹത്തോട് എതിർത്തു നിന്നു.  ബൈബിളിലെ (അൽ കിതാബ്)1 ഉം 2ഉം ശമുവേൽ പുസ്തകങ്ങളിൽ ദാവൂദിന്റെ ഈ അനുഭവങ്ങളും വിജയങ്ങളും കുറിച്ചു വച്ചിരിക്കുന്നു. ശാമുവേൽ (അ.സ) ആയിരുന്നു ദാവൂദ് (അ.സ) നെ രാജാവായി അഭിഷേകം ചെയ്തത്.

ദാവൂദ് (അ.സ) ഒരു സംഗീതക്ഞൻ എന്ന നിലയിലും വളരെ പ്രശസ്തൻ ആയിരുന്നു അങ്ങിനെ അദ്ദേഹം മനോഹരമായ പാട്ടുകളും കവിതകളും അല്ലാഹുവിനു വേണ്ടി എഴുതി.  ഇത് സൂറ സാദിൽ (സൂറ 38 – സാദ്) താഴെ കൊടുത്തിരിക്കുന്ന ആയത്തിൽ വിവരിച്ചിരിക്കുന്നു

അവർ പറയുന്നതിൽ ക്ഷമിക്കുകയും കരുത്തനായ നമ്മുടെ ദാസനായ ദാവീദിനെ ഓർക്കുക. അവൻ എന്നേക്കും ദൈവത്തിലേക്കു തിരിഞ്ഞു. ഒക്കെയും (ദൈവത്തോട്) മടങ്ങി കുന്നുകൾക്കു സമയത്തും, പുലർച്ചെക്കു, അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക, പ്രസ്താവിക്കുന്നു, നമ്മുടെ സ്തുതിയും (സഭകളിലും) പക്ഷികൾ കൂട്ടി ഉണ്ടാക്കിയ നാം ആയിരുന്നു. ഞങ്ങൾ അവന്റെ രാജ്യം ശക്തിപ്പെടുത്തി, സംസാരത്തിലും തീരുമാനത്തിലും അദ്ദേഹത്തിന് ജ്ഞാനവും നല്ല ന്യായവും നൽകി.

 

സൂറ സാദ് 38:17-20

ഈ ആയത്ത് ദാവൂദ് (അ.സ) മിന്റെ യോദ്ധാവ് എന്ന രീതിയിലുള്ള ശക്തിയെക്കുറിച്ച് ഉറപ്പിച്ചു പറയുന്നു, എന്നാൽ അദ്ദേഹത്തിന്റെ ‘സ്തുതികൾ’ അവ പറവകൾ അവയുടെ സൃഷ്ടികർത്താവിനു പാടുന്ന മനോഹര സംഗീതം പോലെ എന്നും വിവരിക്കുന്നു.  ഒരു രാജാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രത്യേക അറിവ് ‘വാക്കുകളിൽ’ അല്ലാഹുവിനാൽ തന്നെ ‘നൽകപ്പെട്ടിരുന്നു’. ദാവൂദിന്റെ (അ.സ) ഈ പാട്ടുകളും കവിതകളും പുസ്തക രൂപത്തിൽ രേഖപ്പെടുത്തിയതാണു സബുർ (അല്ലെങ്കിൽ സബൂർ)- അത് സങ്കീർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു. അല്ലാഹു ആണു അദ്ദേഹത്തിനു ഈ പ്രത്യേക അറിവ് നൽകിയത് എന്നതു കൊണ്ട്, ദാവൂദിന്റെ ഈ രേഖകളും തൗറാത്തിനെപ്പോലെ വിശുദ്ധവും ദൈവപ്പ്രേരിതവുമാണു. ഖുർആൻ അത് വിശദീകരിക്കുന്നത് ഇങ്ങിനെയാണു

ആകാശത്തിലും ഭൂമിയിലുമുള്ള സകലജീവികളെയും നന്നായി അറിയുന്നത് നിങ്ങളുടെ കർത്താവാണ്. ചില പ്രവാചകന്മാർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ സമ്മാനങ്ങൾ നൽകി. ഞങ്ങൾ സങ്കീർത്തനങ്ങൾ ദാവീദിന് നൽകി.

സൂറ 17:55

 

സുലൈമാൻ -സബൂർ തുടരുന്നു

എന്നാൽ ഈ ദൈവനിശ്വാസീയമായ എഴുത്തുകൾ ദാവീദ് (അ.സ) കൊണ്ട് അവസാനിച്ചില്ല അദ്ദേഹം രാജാവായി വയസ്സു ചെന്ന് മരിച്ചു.  അദ്ദേഹത്തിനു ശേഷം പിന്തുടർച്ചക്കാരനായി മകൻ സുലൈമാൻ (അല്ലെങ്കിൽ സോളമൻ- അ.സ) വന്നു, അദ്ദേഹവും അല്ലാഹുവിന്റെ പ്രത്യേക അറിവിനാൽ പ്രചോദിതൻ ആയിരുന്നു. സൂറാ സാദ് അത് വിവരിക്കുന്നത് ഇങ്ങിനെയാണു:

ദാവീദിന് ഞങ്ങൾ ശലോമോനെ (ഒരു മകനുവേണ്ടി) നൽകി, – ഞങ്ങളുടെ സേവനത്തിൽ എത്ര മികച്ചത്! എപ്പോഴെങ്കിലും അവൻ (ഞങ്ങളുടെ അടുത്തേക്ക്) തിരിഞ്ഞു!

 

സൂറ സാദ് 38:30

കൂടാതെ

ചില ആളുകളുടെ ആടുകൾ രാത്രിയിൽ വഴിതെറ്റിപ്പോയ വയലിന്റെ കാര്യത്തിൽ ന്യായവിധി നൽകിയപ്പോൾ ദാവീദിനെയും ശലോമോനെയും ഓർക്കുക. ശലോമോന്‌ നാം ഇക്കാര്യത്തെക്കുറിച്ചുള്ള ശരിയായ ധാരണയെ പ്രചോദിപ്പിച്ചു: ഓരോരുത്തർക്കും ഞങ്ങൾ ന്യായവിധിയും അറിവും നൽകി; നമ്മുടെ ശക്തിയാണ് കുന്നുകളെയും പക്ഷികളെയും ദാവീദിനൊപ്പം സ്തുതിക്കാൻ പ്രേരിപ്പിച്ചത്: ഞങ്ങൾ തന്നെയാണ് (ഇതെല്ലാം) ചെയ്തത്.

 

സൂറാ 21:78-79

ഞങ്ങൾ ദാവീദിനോടും ശലോമോനോടും (മുൻകാലങ്ങളിൽ) അറിവ് നൽകി: അവർ ഇരുവരും പറഞ്ഞു: “വിശ്വസിക്കുന്ന തന്റെ ദാസന്മാരേക്കാളും ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിനു സ്തുതി.

 

സൂറ 27:15

അതുകൊണ്ട് സുലൈമാൻ (അ.സ), ബൈബിളിലെ പുസ്തകങ്ങളോട് അദ്ദേഹത്തിന്റെ ദൈവീക അറിവുകൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു.  അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സദ്രുശ്യവാക്യങ്ങൾ, സഭാ പ്രസംഗി, ഉത്തമ ഗീതങ്ങൾ എന്നിവയായിരുന്നു.

അതു കൂടാതെയുള്ള പ്രവാചകന്മാർ

സുലൈമാൻ (അ.സ) ന്റെ മരണത്തിനു ശേഷം, പിന്തുടർന്നു വന്ന രാജാക്കന്മാർ തൗറാത്ത് അതു പോലെ അനുസരിച്ചില്ല അവർക്ക് ആർക്കും ഇതുപോലെ ദൈവീക പ്രചോദനം നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചില്ല. ഇസ്രായേൽ രാജാക്കന്മാരിൽ വച്ച്, ദാവൂദിനും സുലൈമാനും (അ.സ) മാത്രമേ, അല്ലാഹുവിനാൽ പ്രചോദിതമായ സന്ദേശങ്ങൾ ലഭിച്ചിരുന്നുള്ളൂ- അവർ പ്രവാചകന്മാരും അതേ സമയം രാജാക്കന്മാരും ആയിരുന്നു.  എന്നാൽ സുലൈമാനു ശേഷം വന്ന രാജാക്കന്മാർക്ക്, അല്ലാഹു പ്രവാചകന്മാരെ മുന്നറിയിപ്പ് സന്ദേശവുമായി അയച്ചു. മൽസ്യത്തിന്റെ വയറ്റിൽ കിടന്ന യൂനുസ് (യോനാ) പ്രവാചകൻ ഈ പ്രവാചകന്മാരിൽ ഒരുവൻ ആയിരുന്നു. ഇത് അടുത്ത 300 വർഷങ്ങൾ തുടർന്നു- കൂടുതൽ പ്രവാചകന്മാർ അയയ്ക്കപ്പെട്ടുകൊണ്ടിരുന്നു. അവരുടെ മുന്നറിയിപ്പുകളും, എഴുത്തുകളും പ്രവചങ്ങളും ബൈബിളിലെ ദൈവിക പ്രചോദിത പുസ്തകങ്ങളുടെ കൂടെ ചേർക്കപ്പെട്ടു.  ഇവിടെ വിശദീകരിക്കപ്പെട്ടിരിക്കുന്നതു പോലെ, ഇസ്രായേൽ മക്കൾ അവസാനം കീഴടക്കപ്പെടുകയും ബാബിലോണിലേക്ക് പിടിച്ചു കൊണ്ടു പോകപ്പെടുകയും ചെയ്തു, പിന്നീട് പേർഷ്യാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ  കോരേശിന്റെ കാലത്ത് യെരുശലേമിലേക്ക് തിരികെ വന്നു.  ഈ സമയമെല്ലാം പ്രവാചകന്മാർ അവരുടെ സന്ദേശങ്ങൾ അയക്കുകയോ നൽകുകയോ ചെയ്തു കൊണ്ടിരുന്നു-  ഈ സന്ദേശങ്ങൾ പഴയ നിയമത്തിലെ അവസാന പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു.

സബൂർ- വരുവാനുള്ള മസീഹിനെ പ്രതീക്ഷിക്കുന്നു

ഈ പ്രവാചകന്മാരെല്ലാം നമുക്ക് വളരെ പ്രാധാന്യം അർഹിക്കുന്നവരാണു കാരണം, അവരുടെ മുന്നറിയിപ്പിന്റെ നടുവിൽ, അവർ ഇഞ്ചീലിനു അടിസ്ഥാനം ഇടുകയായിരുന്നു.  യധാർത്ഥത്തിൽ, ‘മസീഹ്’ എന്ന തലക്കെട്ട് ദാവൂദ് (അ.സ) ആദ്യമായി  സബൂറിന്റെ തുടക്കത്തിൽ പറഞ്ഞതാണു അതിനു ശേഷം വന്ന പ്രവാചകന്മാർ കൂടുതൽ വിശദമായി വരുവാനുള്ള പ്രവാചകനെക്കുറിച്ച് പ്രവചിച്ചു. പിന്നീട് വന്ന രാജാക്കന്മാർ തൗറാത്ത് അനുസരിക്കാതിരുന്നത് പ്രത്യേകമായ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇസ്രായേൽ മക്കൾ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതും. മസീഹ് വരുമെന്ന വാഗ്ദത്തവും, പ്രതീക്ഷയും നൽകപ്പെട്ടത് ആ കാലത്തെ അനുസരണക്കേടിന്റെയും പരാജയത്തിന്റെയും പശ്ചാത്തലത്തിൽ ആയിരുന്നു. പ്രവാചകന്മാർ എന്ന നിലയിൽ അവർ ഭാവിയെ നോക്കി ഇരിക്കുകയായിരുന്നു, മൂസാ (അ.സ)  തൗറാത്തിൽ ആവശ്യപ്പെട്ടിരുന്നതു പോലെ. ഈ പ്രവചനങ്ങൾ ഈ ആധുനിക കാലത്തും നേരാം വണ്ണം ജീവിക്കുന്നതിൽ പരാജയപ്പെട്ടവരോട്  അറിയേണ്ട വഴി എന്തെന്ന്  സംസാരിച്ചു കൊണ്ടിരിക്കുന്നു. മശീഹാ നമുക്ക് എല്ലാവർക്കും പരാജയങ്ങളുടെ നടുവിൽ പ്രത്യാശയുടെ ദീപ്സ്തംഭം ആകുന്നു.

ഈസാ അൽ മസീഹിനെ (അ.സ) എങ്ങിനെയാണു സബൂറിൽ വീക്ഷിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും?

യധാർത്ഥത്തിൽ, പ്രവാചകനായ ഈസാ അൽ മസീഹ് തന്നെ സബൂർ ഉപയോഗിച്ചാണു തന്റെ അനുയായികൾക്ക് ഇഞ്ചീലും മസീഹിന്റെ ധർമ്മം എന്തെന്ന് വിവരിക്കുകയും ചെയ്തത്.  ഈസായെക്കുറിച്ച് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണു

27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

 

ലൂക്കോസ് 24:27

‘എല്ലാ പ്രവാചകന്മാരും’ എന്ന പദങ്ങൾ സബൂർ പിന്തുടർന്ന് ഈ പഴയ നിയമ പ്രവാചകന്മാരെക്കുറിക്കുന്നതാണു.  ഈസാ അൽ മസീഹിനു അദ്ദേഹത്തിന്റെ അനുയായികൾ എങ്ങിനെയാണു സബൂർ തന്നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു.  ഇസാ അൽ മസീഹ് (അ.സ) അവരെ ഇങ്ങിനെ പഠിപ്പിച്ചുകൊണ്ട് തുടർന്നു:

44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.

 

ലൂക്കോസ് 24:44-45

‘പ്രവാചകന്മാരും സങ്കീർത്തനങ്ങളും’ എന്ന് പറയുമ്പോൾ അത് അർത്ഥമാക്കുന്നത് ദാവൂദ് എഴുതിയ സബൂറും (സങ്കീർത്തനങ്ങൾ) അതിനു ശേഷം എഴുതപ്പെട്ട പുസ്തകങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു (‘പ്രവാചകന്മാർ’).  ഈസാ അൽ മസീഹ് (അ.സ) അവരുടെ മനസ്സുകൾ തുറക്കണമായിരുന്നു അങ്ങിനെയാണെങ്കിൽ മാത്രമേ അവർക്ക് ‘തിരുവെഴുത്തുകൾ മനസ്സിലാക്കുവാൻ’ (തൗറാത്തിലെ ദൈവീക പ്രചോദിതതമായ പുസ്തകങ്ങൾ) കഴിയുമായിരുന്നുള്ളൂ. തുടർന്നുള്ള നമ്മുടെ അടുത്ത ലേഖന പരമ്പരകളുടെ ലക്ഷ്യം എന്നത് എന്താണു മസീഹ് ഈസാ (അ.സ) ഈ പുസ്തകങ്ങളിൽക്കൂടി നമുക്ക് കാണിച്ചു തരുന്നത് എന്ന് പരിശോധിച്ചു നോക്കുകയും അതു വഴി നമുക്ക് ഇഞ്ചീൽ നമ്മുടെ മനസ്സ് തുറക്കുകയും അങ്ങിനെ ഇഞ്ചീൽ മനസ്സിലാക്കുവാൻ കഴിയുകയും ചെയ്യും.

ദാവൂദും (അ.സ) സബൂറിലെ മറ്റ് പ്രവാചകന്മാരും ചരിത്രപരമായ സമയ രേഖയിൽ

താഴെക്കൊടുത്തിരിക്കുന്ന ചിത്രം ഈ മിക്കവാറും എല്ലാ പ്രവാചകന്മാരെയും (എന്നാൽ എല്ലാ പ്രവാചകന്മാരെയും ഉൾക്കൊള്ളിക്കുവാൻ സ്ഥലം തികയുകയില്ല) പറ്റി ചുരുക്കി വിവരിക്കുന്നു.  നൽകിയിരിക്കുന്ന കളർ കോഡുകൾ നാം ഇസ്രായേൽ മക്കളുടെ മൂസയുടെ അനുഗ്രഹവും ശാപവും എന്ന ചരിത്രം പിന്തുടർന്നപ്പോൾ അവലംഭിച്ച അതേ മത്രുക ആണു.

സബൂറിലെ പ്രവാചകനായ ദാവൂദിന്റെയും (അ.സ) മറ്റ് ചില പ്രവാചകന്മാരുടെയും ചരിത്രപരമായ സമയരേഖ

ദാവൂദ് നബി (സ) യുടെയും സാബറിലെ മറ്റു ചില പ്രവാചകന്മാരുടെയും ചരിത്രപരമായ ടൈംലൈൻ