ഖുർആനും & ചരിത്രവും: ഈസ അൽ മസീഹ് ക്രൂശിൽ കൊല്ലപ്പെട്ടുവോ ?

ഈ ഒരു ചോദ്യം വിശദമായി പരിശോധിക്കുവാൻ പോകുന്നു, ഇത് വിശദീകരിക്കുവാൻ ക അബയിൽ നിന്നും കറുത്ത കല്ലിന്റെ തിരോധാനം (ഹിജറ വർഷം 318) ഉപയോഗിക്കുന്നു.

ഈസ അൽ മസിഹ് പി.ബി.യു.എച്ച് ക്രൂശിൽ മരിച്ചുവെന്ന് നിഷേധിക്കുന്നവർ സാധാരണമായി സൂറ നിസയിലെ ആയത്  157 ഉദ്ധരിക്കുന്നു.

അല്ലാഹുവിന്‍റെ ദൂതനായ, മര്‍യമിന്‍റെ മകന്‍ മസീഹ്‌ ഈസായെ ഞങ്ങള്‍ കൊന്നിരിക്കുന്നു എന്നവര്‍ പറഞ്ഞതിനാലും ( അവര്‍ ശപിക്കപ്പെട്ടിരിക്കുന്നു. ) വാസ്തവത്തില്‍ അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടുമില്ല, ക്രൂശിച്ചിട്ടുമില്ല. പക്ഷെ ( യാഥാര്‍ത്ഥ്യം ) അവര്‍ക്ക്‌ തിരിച്ചറിയാതാവുകയാണുണ്ടായത്‌. തീര്‍ച്ചയായും അദ്ദേഹത്തിന്‍റെ ( ഈസായുടെ ) കാര്യത്തില്‍ ഭിന്നിച്ചവര്‍ അതിനെപ്പറ്റി സംശയത്തില്‍ തന്നെയാകുന്നു. ഊഹാപോഹത്തെ പിന്തുടരുന്നതല്ലാതെ അവര്‍ക്ക്‌ അക്കാര്യത്തെപ്പറ്റി യാതൊരു അറിവുമില്ല. ഉറപ്പായും അദ്ദേഹത്തെ അവര്‍ കൊലപ്പെടുത്തിയിട്ടില്ല.

സൂറ നിസ്സാ 4: 157

ഈസ അൽ മസിഹ് കൊല്ലപ്പെട്ടോ?

ഈസ അൽ മസിഹ് മരിച്ചിട്ടില്ലെന്ന് ഇവിടെ പറയുന്നില്ലെന്നത് ശ്രദ്ധിക്കുക. അതിൽ യഹൂദന്മാർ ‘അവനെ കൊന്നിട്ടില്ല …’ എന്നാണു പറയുന്നത് അത് വ്യത്യസ്തമായ ഒന്നാണു. ജൂതന്മാർ പ്രവാചകനെ അറസ്റ്റുചെയ്തതായി ഇഞ്ചിൽ രേഖപ്പെടുത്തുന്നു, മാത്രമല്ല മഹാപുരോഹിതനായ കയ്യഫാസ് അവനെ ചോദ്യം ചെയ്തെങ്കിലും

28 പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല.

യോഹന്നാൻ 18:28

പീലാത്തോസ് ഒരു റോമൻ ഗവർണറായിരുന്നു. റോമൻ അധിനിവേശത്തിൻകീഴിൽ ആയിരുന്നതു കൊണ്ട് വധ ശിക്ഷ നൽകുവാൻ യഹൂദന്മാർക്ക് അധികാരമില്ലായിരുന്നു. പീലാത്തോസ് പ്രവാചകനെ തന്റെ കീഴിലുള്ള റോമൻ പട്ടാളക്കാർക്ക് കൈ മാറി.

16 അപ്പോൾ അവൻ അവനെ ക്രൂശിക്കേണ്ടതിന്നു അവർക്കു ഏല്പിച്ചുകൊടുത്തു.

യോഹന്നാൻ 19:16

അതിനാൽ അവനെ ക്രൂശിച്ചത് റോമൻ സർക്കാരും റോമൻ പട്ടാളക്കാരും ആയിരുന്നു – യഹൂദന്മാരല്ല. യഹൂദ നേതാക്കളോട് പ്രവാചകന്റെ ശിഷ്യന്മാരുടെ ആരോപണം എന്തായിരുന്നു എന്ന് താഴെ വായിക്കുന്നു

13 അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ നമ്മുടെ പിതാക്കന്മാരുടെ ദൈവം തന്റെ ദാസനായ യേശുവിനെ മഹത്വപ്പെടുത്തി; അവനെ നിങ്ങൾ ഏല്പിച്ചുകൊടുക്കയും അവനെ വിട്ടയപ്പാൻ വിധിച്ച പീലാത്തൊസിന്റെ മുമ്പിൽവെച്ചു തള്ളിപ്പറയുകയും

ചെയ്തു.പ്രവൃ. 3:13

യഹൂദന്മാർ അവനെ റോമാക്കാർക്ക് കൈമാറി, അവർ അവനെ ക്രൂശിച്ചു. ക്രൂശിൽ മരിച്ചശേഷം മൃതദേഹം ഒരു ശവകുടീരത്തിൽ വച്ചു

41 അവനെ ക്രൂശിച്ച സ്ഥലത്തുതന്നേ ഒരു തോട്ടവും ആ തോട്ടത്തിൽ മുമ്പെ ആരെയും വെച്ചിട്ടില്ലാത്ത പുതിയോരു കല്ലറയും ഉണ്ടായിരുന്നു.
42 ആ കല്ലറ സമീപം ആകകൊണ്ടു അവർ യെഹൂദന്മാരുടെ ഒരുക്കനാൾ നിമിത്തം യേശുവിനെ അവിടെ വച്ചു.

യോഹന്നാൻ 19: 41-42

യഹൂദന്മാർ ഈസ അൽ മസിഹിനെ ക്രൂശിച്ചില്ലെന്ന് സൂറ നിസാ 157ൽ പറയുന്നു. അത് ശരിയാണ്.എന്തെന്നാൽ  റോമാക്കാർ ആണു യേശുവിനെ ക്രൂശിച്ചത്.

സൂറ മറിയവും പ്രവാചകന്റെ മരണവും

ഈസ അൽ മസിഹ് മരിച്ചോ ഇല്ലയോ എന്ന് സൂറ മറിയം വ്യക്തമാക്കുന്നു.

ഞാന്‍ ജനിച്ച ദിവസവും മരിക്കുന്ന ദിവസവും ജീവനോടെ എഴുന്നേല്‍പിക്കപ്പെടുന്ന ദിവസവും എന്‍റെ മേല്‍ ശാന്തി ഉണ്ടായിരിക്കും.

അതത്രെ മര്‍യമിന്‍റെ മകനായ ഈസാ അവര്‍ ഏതൊരു വിഷയത്തില്‍ തര്‍ക്കിച്ച്‌ കൊണ്ടിരിക്കുന്നുവോ അതിനെപ്പറ്റിയുള്ള യഥാര്‍ത്ഥമായ വാക്കത്രെ ഇത്‌സൂറ

മറിയം  19: 33-34

ഇഞ്ചീൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ , ഈസ അൽ മസിഹ് തന്റെ വരാനിരിക്കുന്ന മരണത്തെക്കുറിച്ച് മുൻകൂട്ടി കണ്ടുവെന്നും അതിനെക്കുറിച്ച് സംസാരിച്ചുവെന്നും ഇത് വ്യക്തമായി നമ്മോട് പറയുന്നു .

‘പകരം യൂദാസ് കൊല്ലപ്പെട്ടു’ എന്ന സിദ്ധാന്തം

യൂദാസ് ഈസ അൽ മസിഹിനെപ്പോലെ തോന്നിക്കുന്ന രീതിയിൽ രൂപാന്തരപ്പെട്ടുവെന്ന് വ്യാപകമായ ഒരു സിദ്ധാന്തമുണ്ട്. യഹൂദന്മാർ യൂദാസിനെ (ഇപ്പോൾ ഈസയെപ്പോലെ കാണപ്പെടുന്ന) അറസ്റ്റുചെയ്തു, റോമാക്കാർ യൂദാസിനെ ക്രൂശിച്ചു (ഇപ്പോഴും ഈസയോട് സാമ്യമുള്ളവനായിരിക്കുന്നു), ഒടുവിൽ (ഇപ്പോഴും ഈസയെപ്പോലെ ആയിരിക്കുന്ന). യൂദായെ അടക്കം ചെയ്തു. ഈ സിദ്ധാന്തത്തിൽ ഈസ അൽ മസിഹ് മരിക്കാതെ നേരിട്ട് സ്വർഗത്തിലേക്ക് പോയി എന്നാണു പ്രസ്താവിക്കുന്നത്. അത്തരമൊരു വിപുലമായ പദ്ധതിയെ ഖുറാനോ ഇൻ‌ജിലോ എവിടെയും വിവരിക്കുന്നില്ലെങ്കിലും ഇത് വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്നു. അതിനാൽ നമുക്ക് ഈ സിദ്ധാന്തം ഒന്ന് വിശദമായി പരിശോധിക്കാം.

ചരിത്രരേഖകളിൽ ഈസ അൽ മസിഹ്

മതേതര ചരിത്രം ഈസ അൽ മസിഹിനെക്കുറിച്ചും അദ്ദേഹത്തിന്റെ മരണത്തെക്കുറിച്ചും നിരവധി പരാമർശങ്ങൾ രേഖപ്പെടുത്തുന്നു. അങ്ങിനെ രേഖപ്പെടുത്തപ്പെട്ട രണ്ട് രേഖകൾ നമുക്ക് പരിശോധിക്കാം. എ.ഡി 65-ൽ റോമൻ ചക്രവർത്തിയായ നീറോ ഈസാ പ്രവാചകന്റെ ആദ്യ അനുയായികളെ ഉപദ്രവിച്ചതെങ്ങനെയെന്ന് രേഖപ്പെടുത്തുമ്പോൾ റോമൻ ചരിത്രകാരനായ ടാസിറ്റസ് ഈസ അൽ മസിഹിനെ പരാമർശിച്ചു. ടാസിറ്റസ് ഇങ്ങിനെ എഴുതി:

‘നീറോ .. ക്രിസ്ത്യാനികൾ എന്ന് പൊതുവെ വിളിക്കപ്പെടുന്ന വ്യക്തികളെ, അതി ക്രൂരമായ പീഡനങ്ങളാൽ ശിക്ഷിച്ചു, അവരുടെ വ്യത്യസ്തതയെ അയാൾ വെറുത്തിരുന്നു.  ഈ ഒരു മാർഗ്ഗത്തിന്റെ പേരിന്റെ സ്ഥാപകനായ ക്രിസ്റ്റസിനെ തിബീരിയസിന്റെ ഭരണകാലത്ത് യെഹൂദ്യയുടെ നാടുവാഴി ആയിരുന്ന പൊന്തിയോസ് പീലാത്തോസ് വധിച്ചു; പക്ഷേ, ഒരു കാലത്തേക്ക് അടിച്ചമർത്തപ്പെട്ട വിനാശകരമായ അന്ധവിശ്വാസം വീണ്ടും പൊട്ടിപ്പുറപ്പെട്ടു, ആ കുഴപ്പങ്ങൾ ഉത്ഭവിച്ച യെഹൂദ്യയിലുടനീളം  മാത്രമല്ല, റോം നഗരത്തിലുടനീളവും. ‘ടാസിറ്റസ്.

 അന്നൽസ് XV. 44

ഈസ അൽ മസിഹ് താഴെ പറയുന്നതു പോലെ ഒരു വ്യക്തി ആയിരുന്നു എന്ന് ടാസിറ്റസ് സ്ഥിരീകരിക്കുന്നു:

  • 1) ഒരു ചരിത്ര വ്യക്തി;
  • 2) പൊന്തിയോസ് പീലാത്തോസിനാൽ വധിക്കപ്പെട്ടവൻ;
  • 3) ഈസ അൽ മസിഹ് പ്രവാചകന്റെ മരണശേഷം അദ്ദേഹത്തിന്റെ അനുയായികൾ യെഹൂദ്യയിൽ (ജറുസലേം) ഒരു  ആരംഭിച്ചു,
  • 4) എ.ഡി 65 ആയപ്പോഴേക്കും (നീറോയുടെ കാലം) അവർ യെഹൂദ്യയിൽ നിന്ന് റോമിലേക്ക് വ്യാപിച്ചു, അതിനാൽ റോമൻ ചക്രവർത്തിക്ക് ഇത് നിർത്തൽ ചെയ്യണമായിരുന്നു.

ഒന്നാം നൂറ്റാണ്ടിലെ ജൂത ചരിത്രത്തെക്കുറിച്ച് എഴുതിയ ഒരു ജൂത സൈനിക നേതാവും / ചരിത്രകാരനുമായിരുന്നു ജോസീഫസ്. അങ്ങനെ എഴുതിയതിൽക്കൂടി അദ്ദേഹം ഈസ അൽ മസിഹിന്റെ ജീവിതത്തെക്കുറിച്ചും കൂടി ഉൾക്കൊള്ളിച്ചു കൊണ്ട് ഇങ്ങിനെ എഴുതി:

‘ഈ സമയത്ത് ഒരു ജ്ഞാനിയായ് വ്യക്തി ഉണ്ടായിരുന്നു… യേശു. … നല്ലവനും, അതോടു ചേർന്ന് … പുണ്യവാനും.  യഹൂദന്മാരിൽ നിന്നും മറ്റു ജനതകളിൽ നിന്നുമുള്ള അനേകർ അവന്റെ ശിഷ്യന്മാരായിത്തീർന്നു. ക്രൂശിക്കപ്പെടാനും മരിക്കാനും പീലാത്തോസ് അവനെ ഏൽപ്പിച്ചു കൊടുത്തു. അവന്റെ ശിഷ്യന്മാരായിത്തീർന്നവർ അവന്റെ ശിഷ്യത്വം ഉപേക്ഷിച്ചില്ല . ക്രൂശിക്കപ്പെട്ട് മൂന്ന് ദിവസത്തിന് ശേഷം അവൻ അവർക്ക് പ്രത്യക്ഷപ്പെട്ടുവെന്നും അവൻ ജീവിച്ചിരിപ്പുണ്ടെന്നും അവർ പ്രസിദ്ധം ചെയ്തു.

ജോസഫസ്. 90 .ഡി. പുരാതനവസ്തുക്കൾ xviii. 33

 

ജോസീഫസ്  സ്ഥിരീകരിക്കുന്നതെന്തെന്നാൽ:

  • 1) ഈസ അൽ മസിഹ് എന്ന വ്യക്തി നിലവിലുണ്ടായിരുന്നു,
  • 2) അദ്ദേഹം ഒരു മത അധ്യാപകനായിരുന്നു,
  • 3) പീലാത്തോസ് എന്ന റോമൻ നാടുവാഴി അവനെ വധിച്ചു,
  • 4) ഈസ അൽ മസിഹിന്റെ പുനരുത്ഥാനത്തെ ശിഷ്യന്മാർ ഉടനെ പരസ്യമായി പ്രഖ്യാപിച്ചു.

ഈ ചരിത്രരേഖകളിൽ നിന്ന് പ്രവാചകന്റെ മരണം അറിയപ്പെടുന്നതും തർക്കമില്ലാത്തതുമായ ഒരു സംഭവമായിരുന്നുവെന്ന് മനസ്സിലാകുവാൻ കഴിയുന്നു, അത് മനസ്സിലാക്കുവാൻ കഴിയുന്നത് അവന്റെ പുനരുത്ഥാനത്തെക്കുറിച്ച് റോമാക്കാരുടെ ഇടയിൽ ശിഷ്യന്മാർ പ്രഖ്യാപിച്ചതുമൂലമാണു.

ബൈബിളിൽ നിന്നുള്ള ചരിത്ര പശ്ചാത്തലം

ക്രൂശിക്കപ്പെട്ടതിനു ഏതാനും ആഴ്ചകൾക്കുശേഷം, യെരുശലേമിലെ ഈസ അൽ മസിഹിന്റെ പുനരുത്ഥാനത്തെക്കുറിച്ച് ശിഷ്യന്മാർ ദൈവാലയത്തിൽ വച്ച് പ്രഖ്യാപിച്ചപ്പോൾ സംഭവിച്ചതെന്താണെന്ന് ബൈബിളിലെ പ്രവൃത്തികളുടെ പുസ്തകം ഇങ്ങിനെ രേഖപ്പെടുത്തുന്നു.

വർ ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ പുരോഹിതന്മാരും ദൈവാലയത്തിലെ പടനായകനും സദൂക്യരും
അവരുടെ നേരെ വന്നു, അവർ ജനത്തെ ഉപദേശിക്കയാലും മരിച്ചവരിൽ നിന്നുള്ള പുനരുത്ഥാനത്തെ യേശുവിന്റെ ദൃഷ്ടാന്തത്താൽ അറിയിക്കയാലും നീരസപ്പെട്ടു.
അവരെ പിടിച്ചു വൈകുന്നേരം ആകകൊണ്ടു പിറ്റെന്നാൾവരെ കാവലിലാക്കി.
എന്നാൽ വചനം കേട്ടവരിൽ പലരും വിശ്വസിച്ചു; പുരുഷന്മാരുടെ എണ്ണംതന്നേ അയ്യായിരത്തോളം ആയി.
പിറ്റെന്നാൾ അവരുടെ പ്രമാണികളും മൂപ്പന്മാരും ശാസ്ത്രിമാരും യെരൂശലേമിൽ ഒന്നിച്ചുകൂടി;
മഹാപുരോഹിതനായ ഹന്നാവും കയ്യഫാവും യോഹന്നാനും അലെക്സന്തരും മഹാപുരോഹിതവംശത്തിലുള്ളവർ ഒക്കെയും ഉണ്ടായിരുന്നു.
ഇവർ അവരെ നടുവിൽ നിറുത്തി: ഏതു ശക്തികൊണ്ടോ ഏതു നാമത്തിലോ നിങ്ങൾ ഇതു ചെയ്തു എന്നു ചോദിച്ചു.
പത്രൊസ് പരിശുദ്ധാത്മാവു നിറഞ്ഞവനായി അവരോടു പറഞ്ഞതു: ജനത്തിന്റെ പ്രമാണികളും മൂപ്പന്മാരും ആയുള്ളോരേ,
ഈ ബലഹീനമനുഷ്യന്നു ഉണ്ടായ ഉപകാരം നിമിത്തം ഇവൻ എന്തൊന്നിനാൽ സൌഖ്യമായി എന്നു ഞങ്ങളെ ഇന്നു വിസ്തരിക്കുന്നു എങ്കിൽ നിങ്ങൾ ക്രൂശിച്ചവനും
10 ദൈവം മരിച്ചവരിൽ നിന്നു ഉയിർപ്പിച്ചവനുമായി നസറായനായ യേശുക്രിസ്തുവിന്റെ നാമത്തിൽ തന്നേ ഇവൻ സൌഖ്യമുള്ളവനായി നിങ്ങളുടെ മുമ്പിൽ നില്ക്കുന്നു എന്നു നിങ്ങൾ എല്ലാവരും യിസ്രായേൽ ജനം ഒക്കെയും അറിഞ്ഞുകൊൾവിൻ.
11 വീടുപണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞിട്ടു കോണിന്റെ മൂലക്കല്ലായിത്തീർന്ന കല്ലു ഇവൻ തന്നേ.
12 മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം രക്ഷിക്കപ്പെടുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല.
13 അവർ പത്രൊസിന്റെയും യോഹന്നാന്റെയും ധൈര്യം കാണ്കയാലും ഇവർ പഠിപ്പില്ലാത്തവരും സാമാന്യരുമായ മനുഷ്യർ എന്നു ഗ്രഹിക്കയാലും ആശ്ചര്യപ്പെട്ടു; അവർ യേശുവിനോടുകൂടെ ആയിരുന്നവർ എന്നും അറിഞ്ഞു.
14 സൌഖ്യം പ്രാപിച്ച മനുഷ്യൻ അവരോടുകൂടെ നില്ക്കുന്നതു കണ്ടതുകൊണ്ടു അവർക്കു എതിർ പറവാൻ വകയില്ലായിരുന്നു.
15 അവരോടു ന്യായാധിപസംഘത്തിൽനിന്നു പുറത്തുപോകുവാൻ കല്പിച്ചിട്ടു അവർ തമ്മിൽ ആലോചിച്ചു:
16 ഈ മനുഷ്യരെ എന്തു ചെയ്യേണ്ടു? പ്രത്യക്ഷമായോരു അടയാളം അവർ ചെയ്തിരിക്കുന്നു എന്നു യെരൂശലേമിൽ പാർക്കുന്ന എല്ലാവർക്കും പ്രസിദ്ധമല്ലോ; നിഷേധിപ്പാൻ നമുക്കു കഴിവില്ല.
17 എങ്കിലും അതു ജനത്തിൽ അധികം പരക്കാതിരിപ്പാൻ അവർ യാതൊരു മനുഷ്യനോടും ഈ നാമത്തിൽ ഇനി സംസാരിക്കരുതെന്നു നാം അവരെ തർജ്ജനം ചെയ്യേണം എന്നു പറഞ്ഞു.

പ്രവൃത്തികൾ 4: 1-17

17 പിന്നെ മഹാപുരോഹിതനും സദൂക്യരുടെ മതക്കാരായ അവന്റെ പക്ഷക്കാരൊക്കെയും
18 അസൂയ നിറഞ്ഞു എഴുന്നേറ്റു അപ്പൊസ്തലന്മാരെ പിടിച്ചു പൊതു തടവിൽ ആക്കി.
19 രാത്രിയിലോ കർത്താവിന്റെ ദൂതൻ കാരാഗൃഹവാതിൽ തുറന്നു അവരെ പുറത്തു കൊണ്ടു വന്നു:
20 നിങ്ങൾ ദൈവാലയത്തിൽ ചെന്നു ഈ ജീവന്റെ വചനം എല്ലാം ജനത്തോടു പ്രസ്താവിപ്പിൻ എന്നു പറഞ്ഞു.
21 അവർ കേട്ടു പുലർച്ചെക്കു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചുകൊണ്ടിരുന്നു; മഹാപുരോഹിതനും കൂടെയുള്ളവരും വന്നു ന്യായാധിപസംഘത്തെയും യിസ്രയേൽമക്കളുടെ മൂപ്പന്മാരെയും എല്ലാം വിളിച്ചുകൂട്ടി, അവരെ കൊണ്ടുവരുവാൻ തടവിലേക്കു ആളയച്ചു.
22 ചേവകർ ചെന്നപ്പോൾ അവരെ കാരാഗൃഹത്തിൽ കാണാതെ മടങ്ങിവന്നു: കാരാഗൃഹം നല്ല സൂക്ഷമത്തോടെ പൂട്ടിയിരിക്കുന്നതും കാവൽക്കാർ വാതിൽക്കൽ നില്ക്കുന്നതും ഞങ്ങൾ കണ്ടു;
23 തുറന്നപ്പോഴോ അകത്തു ആരെയും കണ്ടില്ല എന്നു അറിയിച്ചു.
24 ഈ വാക്കു കേട്ടിട്ടു ദൈവാലയത്തിലെ പടനായകനും മഹാപുരോഹിതന്മാരും ഇതു എന്തായിത്തീരും എന്നു അവരെക്കുറിച്ചു ചഞ്ചലിച്ചു.
25 അപ്പോൾ ഒരുത്തൻ വന്നു: നിങ്ങൾ തടവിൽ ആക്കിയ പുരുഷന്മാർ ദൈവാലയത്തിൽ നിന്നുകൊണ്ടു ജനത്തെ ഉപദേശിക്കുന്നു എന്നു ബോധിപ്പിച്ചു.
26 പടനായകൻ ചേവകരുമായി ചെന്നു, ജനം കല്ലെറിയും എന്നു ഭയപ്പെടുകയാൽ ബലാൽക്കാരം ചെയ്യാതെ അവരെ കൂട്ടിക്കൊണ്ടുവന്നു.
27 അങ്ങനെ അവരെ കൊണ്ടുവന്നു ന്യായാധിപസംഘത്തിന്മുമ്പാകെ നിറുത്തി; മഹാപുരോഹിതൻ അവരോടു:
28 ഈ നാമത്തിൽ ഉപദേശിക്കരുതു എന്നു ഞങ്ങൾ നിങ്ങളോടു അമർച്ചയായി കല്പിച്ചുവല്ലോ; നിങ്ങളോ യെരൂശലേമിനെ നിങ്ങളുടെ ഉപദേശംകൊണ്ടു നിറെച്ചിരിക്കുന്നു; ആ മനുഷ്യന്റെ രക്തം ഞങ്ങളുടെ മേൽ വരുത്തുവാൻ ഇച്ഛിക്കുന്നു. എന്നു പറഞ്ഞു.
29 അതിന്നു പത്രൊസും ശേഷം അപ്പൊസ്തലന്മാരും: മനുഷ്യരെക്കാൾ ദൈവത്തെ അനുസരിക്കേണ്ടതാകുന്നു.
30 നിങ്ങൾ മരത്തിൽ തൂക്കിക്കൊന്ന യേശുവിനെ നമ്മുടെ പിതാക്കന്മാരുടെ ദൈവം ഉയിർപ്പിച്ചു;
31 യിസ്രായേലിന്നു മാനസാന്തരവും പാപമോചനവും നല്കുവാൻ ദൈവം അവനെ പ്രഭുവായും രക്ഷിതാവായും തന്റെ വലങ്കയ്യാൽ ഉയർത്തിയിരിക്കുന്നു.
32 ഈ വസ്തുതെക്കു ഞങ്ങളും ദൈവം തന്നെ അനുസരിക്കുന്നവർക്കു നല്കിയ പരിശുദ്ധാത്മാവും സാക്ഷികൾ ആകുന്നു എന്നു ഉത്തരം പറഞ്ഞു.
33 ഇതു കേട്ടപ്പോൾ അവർ കോപപരവശരായി അവരെ ഒടുക്കിക്കളവാൻ ഭാവിച്ചു.
34 അപ്പോൾ സർവ്വ ജനത്തിനും ബഹുമാനമുള്ള ധർമ്മോപദേഷ്ടാവായ ഗമാലീയേൽ എന്നൊരു പരീശൻ ന്യായധിപസംഘത്തിൽ എഴുന്നേറ്റു, അവരെ കുറെ നേരം പുറത്താക്കുവാൻ കല്പിച്ചു.
35 പിന്നെ അവൻ അവരോടു: യിസ്രായേൽ പുരുഷന്മാരെ, ഈ മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ എന്തു ചെയ്യാൻ പോകുന്നു എന്നു സൂക്ഷിച്ചുകൊൾവിൻ.
36 ഈ നാളുകൾക്കു മുമ്പെ തദാസ് എന്നവൻ എഴുന്നേറ്റു താൻ മഹാൻ എന്നു നടിച്ചു; ഏകദേശം നാനൂറു പുരുഷന്മാർ അവനോടു ചേന്നുകൂടി; എങ്കിലും അവൻ നശിക്കയും അവനെ അനുസരിച്ചവർ എല്ലാവരും ചിന്നി ഒന്നുമില്ലാതാകയും ചെയ്തു.
37 അവന്റെ ശേഷം ഗലീലക്കാരനായ യൂദാ ചാർത്തലിന്റെ കാലത്തു എഴുന്നേറ്റു ജനത്തെ തന്റെ പക്ഷം ചേരുവാൻ വശീകരിച്ചു; അവനും നശിച്ചു, അവനെ അനുസരിച്ചവർ ഒക്കെയും ചിതറിപ്പോയി.
38 ആകയാൽ ഈ മനുഷ്യരെ വിട്ടു ഒഴിഞ്ഞുകൊൾവിൻ എന്നു ഞാൻ നിങ്ങളോടു പറയുന്നു; ഈ ആലോചനയോ പ്രവൃത്തിയോ മാനുഷം എന്നു വരികിൽ അതു നശിച്ചുപോകും;
39 ദൈവികം എങ്കിലോ നിങ്ങൾക്കു അതു നശിപ്പിപ്പാൻ കഴികയില്ല; നിങ്ങൾ ദൈവത്തോടു പോരാടുന്നു എന്നു വരരുതല്ലോ എന്നു പറഞ്ഞു.
40 അവർ അവനെ അനുസരിച്ചു: അപ്പൊസ്തലന്മാരെ വരുത്തി അടിപ്പിച്ചു, ഇനി യേശുവിന്റെ നാമത്തിൽ സംസാരിക്കരുതു എന്നു കല്പിച്ചു അവരെ വിട്ടയച്ചു.
41 തിരുനാമത്തിന്നു വേണ്ടി അപമാനം സഹിപ്പാൻ യോഗ്യരായി എണ്ണപ്പെടുകയാൽ അവർ സന്തോഷിച്ചുകൊണ്ടു ന്യായാധിപസംഘത്തിന്റെ മുമ്പിൽ നിന്നു പുറപ്പെട്ടുപോയി.

പ്രവൃത്തികൾ 5: 17-41

യഹൂദ നേതാക്കൾ അവരുടെ സന്ദേശം പരക്കുന്നത് തടസ്സം ചെയ്യുന്നതിനു വേണ്ടി വലിയ ശ്രമം നടത്തിയത് ശ്രദ്ധിക്കുക. പുതിയ പ്രസ്ഥാനങ്ങളെ ഭയപ്പെടുന്ന ഇന്നത്തെ സർക്കാരുകളെപ്പോലെ, അവരെ അവരുടെ പ്രവൃത്തിയില്ല് നിന്നും തടയുവാൻ ശ്രമിക്കുന്നതിനായി അവർ ചിലരെ അറസ്റ്റുചെയ്തു, ഭീഷണിപ്പെടുത്തി, തല്ലി, ഒടുവിൽ (ചില) ശിഷ്യന്മാരെ കൊന്നു. ഈ ശിഷ്യന്മാർ തങ്ങളുടെ സന്ദേശം ജറുസലേമിൽ ഉറക്കെ പ്രസംഗിച്ചു – ഏതാനും ആഴ്ചകൾക്കുമുമ്പ് ഈസ അൽ മസിഹിന്റെ രൂപത്തിലുള്ള ഒരാളെ പരസ്യമായി വധിക്കുകയും അടക്കം ചെയ്യുകയും ചെയ്ത അതേ നഗരത്തിൽ തന്നെയായിരുന്നു അവർ അതിനെ പ്രസിദ്ധം ചെയ്തത്. എന്നാൽ ആരെയാണ് വധിച്ചത്? പ്രവാചകനെയോ? അതോ അവനെപ്പോലെ രൂപ മാറ്റം സംഭവിച്ച യൂദാസിനെയോ?

നമുക്ക് ഇതു കൂടാതെയുള്ള ബദലുകൾ പരിശോധിച്ച്, അവയിൽ ഏതാണു യധാർത്ഥത്തിൽ ശരിയെന്ന് പരിശോധിച്ചു നോക്കാം.

ഈസ അൽ മസിഹിന്റെ ശവശരീരവും ശവകുടീരവും

ശവകുടീരത്തെക്കുറിച്ച് രണ്ടിൽ ഒന്ന് തിരഞ്ഞെടുക്കുവാനേ കഴിയൂ, ഒന്നുകിൽ ശവകുടീരം ശൂന്യമായിരുന്നു അല്ലെങ്കിൽ അതിൽ ഇപ്പോഴും പ്രവാചകനെപ്പോലെ കാണപ്പെടുന്ന ഒരു ശരീരം അടക്കം ചെയ്തിട്ടുണ്ട്. മറ്റ് ഒരു കാര്യവും നമുക്ക് മുൻപിൽ ഇല്ല.

യൂദാസ് പ്രവാചകനെപ്പോലെ തോന്നിക്കുകയായിരുന്നു, അവൻ ക്രിസ്തുവിനു പകരം ക്രൂശിക്കപ്പെട്ടു, തുടർന്ന് അദ്ദേഹത്തിന്റെ ശരീരം (പ്രവാചകനോട് സാമ്യമുള്ളത്) കല്ലറയിൽ സ്ഥാപിച്ചു എന്ന സിദ്ധാന്തം നമുക്ക് അനുമാനിച്ചു നോക്കാം. ചരിത്രത്തിൽ നിന്ന് സംഭവിച്ചതായി നമുക്കറിയാവുന്ന അടുത്ത സംഭവങ്ങളെക്കുറിച്ച് ഇപ്പോൾ ചിന്തിക്കുക. ശിഷ്യന്മാർ യെരുശലേമിൽ നിന്ന് ഇതിനെക്കുറിച്ചുള്ള സന്ദേശങ്ങൾ ആരംഭിച്ചുവെന്നും ക്രൂശിക്കപ്പെട്ടതിനുശേഷം (പ്രവാചകനെപ്പോലെ തോന്നിയ യൂദാസിന്റെ – ഞങ്ങൾ ഈ സിദ്ധാന്തം ഏറ്റെടുക്കുന്നതിനാൽ) ഉടനെ ശിഷ്യന്മാരുടെ സന്ദേശത്തെ എതിർക്കുവാൻ അവിടത്തെ അധികാരികൾ ശക്തമായ നടപടി സ്വീകരിച്ചുവെന്നും ജോസീഫസ്, ടാസിറ്റസ്, പ്രവൃത്തികളുടെ പുസ്തകം എന്നിവ എല്ലാം രേഖപ്പെടുത്തുന്നു. എന്നാൽ യൂദാസ് മരിച്ചതായി ഈ സിദ്ധാന്തം അംഗീകരിക്കുന്നു. ഈ സിദ്ധാന്തത്തിൽ, ശരീരം കല്ലറയിൽ തന്നെ തുടരുകയാണു (പക്ഷേ ഇപ്പോഴും പ്രവാചകനെപ്പോലെ രൂപാന്തരപ്പെട്ട ശരീരമായി). ശിഷ്യന്മാർ, സർക്കാർ, ടാസിറ്റസ്, ജോസീഫസ് – എന്നിവർ എല്ലാവരും – ശരീരം പ്രവാചകന്റേതാണെന്ന് തെറ്റിദ്ധരിക്കുമെങ്കിലും അത് ശരിക്കും യൂദാസിന്റെ മൃതദേഹമായിരുന്നു (പ്രവാചകനെപ്പോലെ തോന്നിക്കുന്നത്).

ഇത് ഒരു ചോദ്യം ഉയർത്തുന്നു. പ്രവാചകൻ മരിച്ചവരിൽ നിന്ന് ഉയിർത്തെഴുന്നേൽക്കുന്നുവെന്ന ശിഷ്യന്മാരുടെ പരസ്യ സന്ദേശങ്ങൾക്കു പുറമെ, ഈ ശരീരം ഇപ്പോഴും ശവകുടീരത്തിലാണെങ്കിൽ, പുനരുത്ഥാനത്തിന്റെ കഥകൾ തടയാൻ ജറുസലേമിലെ റോമൻ, യഹൂദ നേതാക്കൾ ഇത്ര ശക്തമായ നടപടികൾ സ്വീകരിക്കേണ്ടി വന്നത് എന്തുകൊണ്ടാണ്? യൂദാസിന്റെ മൃതദേഹം (ഈസ അൽ മസിഹിനെപ്പോലെ) ഇപ്പോഴും ശവകുടീരത്തിൽ ഉണ്ടായിരുന്നെങ്കിൽ, ശിഷ്യന്മാരെ ജയിലിൽ അടയ്ക്കുകയോ, പീഡിപ്പിക്കുകയോ ഒടുവിൽ രക്തസാക്ഷിത്വം വരിക്കുകയോ ചെയ്യുവാൻ അനുവദിക്കാതെ അധികാരികൾക്ക് ഈ ശരീരം എല്ലാവരെയും കാണിക്കുകയും അവരുടെ വാദം (അവൻ ഉയിർത്തെഴുന്നേറ്റു എന്ന്) നിരസിക്കുകയും ചെയ്യുന്നത് വളരെ ലളിതമായ ഒരു കാര്യമായിരുന്നു..  എന്നാൽ കാണിക്കാൻ ശരീരമില്ലാത്തതുകൊണ്ടാണ് അവർ അങ്ങനെ ചെയ്യാതിരുന്നത് – കാരണം ശവകുടീരം ശൂന്യമായിരുന്നു.

ഹജറുൽ അസ്വദ്, കഅബ, മക്കയിലെയും മദീനയിലെയും പള്ളികൾ  എന്നിവ ഉദാഹരണങ്ങളായി

930 എ.ഡി. (318 ഹിജറ വർഷത്തി) ൽ ബ്ലാക്ക് സ്റ്റോൺ ( ഹജറുൽ അസ് വദ്) ആ സമയം ഭരണത്തിൽ ഉണ്ടായിരുന്ന അബ്ബാസി ഭരണ കൂടത്തെ എതിർത്തു ഒരു കൂട്ടം ഷിയാക്കൾ മക്കയിലെ കഅബാലയത്തിൽ നിന്നും മോഷ്ടിച്ച് നീക്കംചെയ്തു. കഅബയിലേക്ക് മടക്കിക്കൊണ്ടു വരുന്നത് വരെ 23 വർഷത്തോളം ഇത് അവരുടെ കൈ വശമായിരുന്നു. ഹജറുൽ അസ് വദ്നെ മോഷ്ടിക്കുവാൻ കഴിയുമായിരുന്നു.

കഅബയുടെ കിഴക്കൻ മൂലയിൽ കറുത്ത കല്ല് ഇല്ലെന്ന് മക്കയിലെ വലിയ പള്ളിയിൽ ( മസ്ജിദ് ഹറം ) ഒരു സംഘം ജനക്കൂട്ടത്തോട് പരസ്യമായി പ്രഖ്യാപിക്കുന്ന ആ ഒരു സാഹചര്യം സങ്കൽപ്പിച്ചു നോക്കൂ .  അവരുടെ സന്ദേശം വളരെ ബോധ്യപ്പെടുത്തുന്നതാണ്, പള്ളിയിലെ തീർഥാടകർ ഹജറുൽ അസ് വദ് നഷ്ടപ്പെട്ടു പോയി എന്ന് വിശ്വസിക്കാൻ തുടങ്ങുന്നു. രണ്ട് വിശുദ്ധ മസ്ജിദുകളുടെ ( ഖാദിം അൽഅർമയിൻ, അഅർഫെയ്ൻ ) എന്നിവയുടെ രക്ഷാധികാരികൾക്ക് അത്തരമൊരു സന്ദേശത്തെ എങ്ങനെ നേരിടാനാകും? സന്ദേശം തെറ്റാണെങ്കിൽ‌, കരിങ്കല്ല് ഇപ്പോഴും കഅബയിലാണെങ്കിൽ‌, ഈ തെറ്റായ സന്ദേശം തടസ്സപ്പെടു‌ത്തുന്നതിനുള്ളതിനു അതിന്റെ സൂക്ഷിപ്പുകാർക്ക് ഏറ്റവും നല്ല മാർ‌ഗ്ഗം നൂറ്റാണ്ടുകളായി ബ്ലാക്ക് കല്ല് ഇപ്പോഴും കഅബയിലാണെന്ന് പരസ്യമായി കാണിക്കുന്നതാണ്. ഈ ആശയം തൽക്ഷണം തിരുത്തപ്പെടും. മക്കയിലെ പള്ളിയിലെ ഹജറുൽ അസ് വദിന്റെ സാമീപ്യം ഇത് സാധ്യമാക്കുന്നു. നേരെമറിച്ച്, ഈ ആശയം നിരാകരിക്കുന്നതിന് അത് സൂക്ഷിക്കുന്നവർക്ക് ഹജറുൽ അസ് വദ്  കാണിക്കുവാൻ കഴിയുന്നില്ലെങ്കിൽ‌, ഇത് കാണിക്കുന്നത് 318 ഹിജ് റാ വർഷത്തിൽ എന്നതു പോലെ കല്ല് കാണാതായതായി തെളിയിക്കുന്നു.

എന്നിരുന്നാലും, ഈ സംഘം മദീനയിലെ പ്രവാചക പള്ളിയിൽ ( അൽമസ്ജിദ് അൻനബാവെ മക്കയിലെ കബയിൽ നിന്ന് (450 കിലോമീറ്റർ അകലെയുള്ള) കരിങ്കല്ല് നീക്കം ചെയ്തതായി പ്രഖ്യാപിക്കുകയാണെങ്കിൽ, രണ്ട് വിശുദ്ധ പള്ളികളുടെ സൂക്ഷിപ്പുകാർക്ക് മദീനയിലെ ആളുകളെ വളരെ ദൂരെയുള്ള കറുത്ത കല്ല് കാണിക്കാൻ പ്രയാസമുള്ളതിനാൽ അവരുടെ കഥ തെളിയിക്കാൻ ഇത് കൂടുതൽ ബുദ്ധിമുട്ടാണ്.

ഒരു വിശുദ്ധ വസ്‌തുവിനെക്കുറിച്ചുള്ള തർക്കത്തോടുള്ള പരിഹരിക്കുന്നതിനു അത് പരിശോധിക്കുവാൻ നമുക്ക് ലഭ്യമാണെന്നതും അത് കയ്യകലത്തിൽ ലഭ്യമാണെന്നതും അതിനെക്കുറിച്ചുള്ള അവകാശവാദങ്ങൾ നിരസിക്കുകയോ സ്ഥിരീകരിക്കുകയോ ചെയ്യുന്നത് എളുപ്പമാക്കുന്നു. 

 പുനരുത്ഥാന സന്ദേശത്തെ എതിർത്ത യഹൂദ നേതാക്കൾ അതിനെ ഒരു ശരീരം കാണിച്ചു കൊണ്ട് തള്ളിപ്പറഞ്ഞില്ല

ഈ തത്ത്വം ജറുസലേമിലെ യൂദാ / ഈസയുടെ ശരീരത്തിന് ബാധകമാണ്. യൂദായുടെ ശവ ശരീരം (ഈസായെ പ്പോലുള്ളത്) കിടന്ന ശവ ശരീരം കിടന്നിരുന്നത് ഈസ അൽ മസീഹിന്റെ ശിഷ്യന്മാർ പ്രവാചകൻ മരിച്ചവരിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു പുരുഷാരത്തോട് ഉച്ചത്തിൽ പ്രഘോഷിച്ചു കൊണ്ടിരുന്ന ആലയത്തിൽ നിന്നും ഏതാനും മീറ്റർ അകലെ മാത്രമായിരുന്നു. ശവകുടീരത്തിലെ മൃതദേഹം (ഈസയെപ്പോലെയുള്ളത്) കാണിച്ചുകൊണ്ട് യഹൂദ നേതാക്കൾക്ക് അവരുടെ പുനരുത്ഥാന സന്ദേശത്തെ നിരാകരിക്കുന്നത് വളരെ എളുപ്പമായിരുന്നു. പുനരുത്ഥാനത്തിന്റെ സന്ദേശം (ശവകുടീരത്തിൽ ഇപ്പോഴും ഒരു മൃതദേഹം അടക്കം ചെയ്യപ്പെട്ടിട്ടുണ്ട് എന്നത്) ശവകുടീരത്തിനടുത്താണ് തുടങ്ങിയത്, അവിടെ എല്ലാവർക്കും തെളിവുകൾ കാണാൻ കഴിയും. ഒരു ശരീരം കാണിച്ച് യഹൂദ നേതാക്കൾ അവരുടെ സന്ദേശം നിരസിക്കാത്തതിനാൽ അവിടെ കാണിക്കുവാൻ ഒരു ശരീരവുമില്ല എന്ന് തെളിയുന്നു.

ജറുസലേമിലെ പുനരുത്ഥാന സന്ദേശം ആയിരങ്ങൾ വിശ്വസിച്ചു

ഈ സമയം ജറുസലേമിലെ ഈസ അൽ മസിഹിന്റെ ശാരീരിക പുനരുത്ഥാനത്തിൽ വിശ്വസിക്കാനായി ആയിരക്കണക്കിന് ആളുകൾ പരിവർത്തനം ചെയ്യപ്പെട്ടു. പത്രോസിന്റെ വാക്കുകൾ സത്യമാണോ എന്ന് ആശ്ചര്യപ്പെടുന്ന ജനക്കൂട്ടത്തിൽ ഒരാളായിരുന്നു താങ്കളെങ്കിൽ, ഉച്ച ഭക്ഷണ സമയം വെടിഞ്ഞ് ശവകുടീരത്തിൽ പോയി, ഒരു ശരീരം അവിടെ ഉണ്ടോ എന്ന് സ്വയം പരിശോധിക്കുകയെങ്കിലും ചെയ്യുമായിരുന്നില്ലേ? യൂദാസിന്റെ ശരീരം (ഈസാ അൽ മസിഹ് പ്രവാചകനെപ്പോലെയിരിക്കുന്നറ്റ്) ഇപ്പോഴും കല്ലറയിൽ ഉണ്ടായിരുന്നെങ്കിൽ, അപ്പൊസ്തലന്മാരുടെ സന്ദേശം ആരും വിശ്വസിക്കുമായിരുന്നില്ല. എന്നാൽ ജറുസലേമിൽ ആരംഭിച്ച് ആയിരക്കണക്കിന് അനുയായികളെ അവർ നേടിയെന്ന് ചരിത്രം രേഖപ്പെടുത്തുന്നു. യെരുശലേമിൽ ഇപ്പോഴും ചുറ്റുമുള്ള പ്രവാചകന്റെ ശരീരം പോലെ തോന്നിക്കുന്ന ഒരു ശരീരം കൊണ്ട് അത് അസാധ്യമായിരുന്നു. യൂദാസിന്റെ മൃതദേഹം കല്ലറയിൽ അവശേഷിക്കുന്നത് അസംബന്ധത്തിലേക്ക് നയിക്കുന്നു. അത് സാമാന്യ ബുദ്ധിക്കു നിരക്കാത്തതാണ്.

ശൂന്യമായ ശവകുടീരം എന്നത് വിശദീകരിക്കുവാൻ യൂദാസിന്റെ ശരീരം എന്ന സിദ്ധാന്തത്തിനു  കഴിയില്ല.

യൂദാസിന്റെ ഈ സിദ്ധാന്തത്തിന്റെ പ്രശ്നം ഈസ അൽ മസിഹിനെപ്പോലെ രൂപാന്തരപ്പെടുകയും ക്രൂശിക്കപ്പെടുകയും അവന്റെ സ്ഥാനത്ത് അടക്കം ചെയ്യപ്പെടുകയും ചെയ്യുന്നതിന്റെ പ്രശ്നം, അത് ഒരു അധിനിവേശ ശവകുടീരത്തിൽ അവസാനിക്കുന്നു എന്നതാണ്. എന്നാൽ, ശൂന്യമായ ശവകുടീരം ശിഷ്യന്മാർക്ക് അവരുടെ സന്ദേശം ആരംഭിക്കാനുള്ള ഏക വിശദീകരണമാണ്, പെന്തെക്കൊസ്തിനു ആഴ്ചകൾക്കുശേഷം വധശിക്ഷ നടപ്പാക്കിയ അതേ നഗരത്തിലെ പ്രവാചകന്റെ പുനരുത്ഥാനത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രസ്ഥാനം ആരംഭിക്കപ്പെട്ടു.

രണ്ട് കാര്യങ്ങൾ മാത്രമേ തിരഞ്ഞെടുക്കുന്നതിനു ഉണ്ടായിരുന്നുള്ളൂ, ഒന്ന് കല്ലറയിൽ അവശേഷിക്കുന്ന യൂദാസിന്റെ ശരീരം പ്രവാചകനെപ്പോലെ തോന്നിക്കുന്നു, അല്ലെങ്കിൽ ശൂന്യമായ ശവകുടീരത്തോടുകൂടിയ ഈസ അൽ മസിഹിന്റെ പുനരുത്ഥാനം. കല്ലറയിൽ ഇപ്പോഴും നിലനിൽക്കുന്ന ശവ ശരീരം എന്നത് ഒരു വിഡ്ഡിത്തത്തിലേക്ക് നയിക്കുന്നു എന്നതു കൊണ്ട്, നമുക്ക് തന്റെ നിത്യ ജീവൻ വാഗ്ദാനം ചെയ്തു കൊണ്ട്, ഈസാ മസീഹ് തീർച്ചയായും റോമാക്കാരാൽ കൊല്ലപ്പെടുകയും കല്ലറയിൽ നിന്നും ഉയിർത്തെഴുന്നേൽക്കുകയും ചെയ്തുവെന്ന് നമുക്ക് വ്യക്തമാകുന്നു.

ഈ ചോദ്യം കൂടുതൽ പര്യവേക്ഷണം ചെയ്തുകൊണ്ട്, ഗവേഷകനായ കമ്മിംഗ് പുരോഹിതന്മാരുടെയും പണ്ഡിതന്മാരുടെയും സുന്നി സാഹിത്യ വ്യാഖ്യാനങ്ങൾ അവലോകനം ചെയ്യുന്നു .