വരുവാനുള്ള ദാസനെക്കുറിച്ചുള്ള അടയാളം

നമ്മുടെ കഴിഞ്ഞ പഠനത്തിൽ നാം കണ്ടത് പ്രവാചകനായ ദാനിയേൽ മസീഹ് ‘ഛേദിക്കപ്പെടും’ എന്ന് പ്രവചിച്ചിരുന്നു എന്നാണു.  സബൂറിൽക്കൂടിയുള്ള നമ്മുടെ യാത്രയുടെ അവസാന ഭാഗത്തേക്ക് നാം വരികയാണു.  എന്നാൽ നമുക്ക് അൽപ്പം കൂടെ പഠിക്കുവാൻ ഉണ്ട്.  പ്രവാചകനായ എശയ്യാവ് (താഴെകൊടുത്തിരിക്കുന്ന സമയ രേഖയിൽ അദ്ദേഹത്തെ കാണുക) ഇങ്ങനെ പ്രവചിച്ചിരുന്നു

പ്രവാചകനായ എശയ്യാവിന്റെ (അ.സ) ചരിത്രപരമായ സമയ രേഖ സബൂറിലെ മറ്റ് പ്രവാചകന്മാരോടു കൂടെ

പ്രവാചകനായ ഇരമ്യാവിനെ മറ്റ് പ്രവാചകന്മാരോടു കൂടെ ഈ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

മശിഹായുടെ വരവിനെ ഒരു ശിഖരത്തിന്റെ ചിത്രത്തോട് ഉപമിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം വരുവാനുള്ള ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം എഴുതി അദ്ദേഹത്തെ വിളിച്ചിരിക്കുന്നത് ദാസൻ  എന്നാണു.  അദ്ദേഹം ഈ വരുവാനുള്ള ദാസനെക്കുറിച്ച് സുദീർഘമായ ഘണ്ഡിക എഴുതി.  ഈ ‘ദാസൻ’ ആരായിരുന്നു?  അദ്ദേഹം എന്തായിരുന്നു ചെയ്യുവാൻ പോകുന്നത്? നാം അതിനെക്കുറിച്ച് വിശദമായി പരിശോധിക്കുവാൻ പോവുകയാണു.  ഞാൻ അത് അതുപോലെ താഴെ പുന:സ്രുഷ്ടിക്കുവാൻ പോവുകയാണു, അതോട് ചേർന്ന് ചില അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.

വരുവാനുള്ള ദാസനെക്കുറിച്ച് എശയ്യാ പ്രവാചകനാൽ പ്രവചിക്കപ്പെട്ടിരിക്കുന്നു.  എശയ്യാ പ്രവചനത്തിൽ നിന്നും എടുത്തിട്ടുള്ള മുഴുവൻ ഭാഗവും (എശയ്യാവ് 52:13-53:12)

ഇതാ, എന്റെ ദാസൻ വിവേകത്തോടെ പ്രവർത്തിക്കും;
അവൻ ഉയിർത്തെഴുന്നേൽപിക്കപ്പെടും.
14 അവനെ വിസ്മയിപ്പിച്ച അനേകർ ഉണ്ടായിരുന്നതുപോലെ-
അവന്റെ രൂപം ഏതൊരു മനുഷ്യനേക്കാളും വികൃതമായിരുന്നു
അവന്റെ രൂപം മനുഷ്യസുഖത്തിന് അതീതമാണ്.
15 അങ്ങനെ അവൻ അനേകം ജാതികളെ തളിക്കും
അവൻ നിമിത്തം രാജാക്കന്മാർ വായ അടയ്ക്കും.
അവരോട് പറയാത്തതു അവർ കാണും;
അവർ കേട്ടിട്ടില്ലാത്തതു അവർ മനസ്സിലാക്കും

 

എശയ്യാവ് 52:13-15

നമുക്ക് ഈ ദാസൻ ഒരു മനുഷ്യൻ ആയിരിക്കും എന്ന് അറിയാൻ കാരണം എശയ്യാവ് അദ്ദേഹത്തെ ‘അദ്ദേഹം’, ‘അദ്ദേഹത്തിനു’, ‘അദ്ദേഹത്തിന്റെ’ എന്നീ നാമങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്നു. ഹാറൂൺ (അ.സ) ഇസ്രായീൽ മക്കൾക്ക് വേണ്ടി യാഗമർപ്പിക്കുമ്പോൾ അദ്ദേഹം ജനത്തെ രക്തം കൊണ്ട് തളിക്കും- അങ്ങിനെ അവരുടെ പാപങ്ങൾ മറയപ്പെടുകയും ആ പാപങ്ങൾ അവർക്ക് എതിരായി നിലനിൽക്കപ്പെടുകയും ഇല്ല.  ദാസൻ അതു പോലെ ‘തളിക്കും’ എന്ന് എശയ്യാ പ്രവാചകൻ പറയുമ്പോൾ അത് ഈ ദാസൻ ഹാരൂൺ (അ.സ) ഇസ്രായേൽ മക്കൾക്ക് വേണ്ടി യാഗമർപ്പിച്ചപ്പോൾ ചെയ്തിരുന്നതു പോലെ ജനത്തിനു വേണ്ടി ‘തളിക്കും’ എന്നാണു.

എന്നാൽ ഈ ദാസൻ ‘പല ദേശങ്ങളെ’ തളിക്കും.  അതുകൊണ്ട് ഈ ദാസൻ യഹൂദന്മാർക്ക് വേണ്ടി മാത്രം വരുന്ന ഒരുവൻ അല്ല.  ഇത് നമ്മെ ഇബ്രാഹീം നബി (അ.സ) ക്ക് നൽകപ്പെട്ട വാഗ്ദത്തെ ഓർമ്മിപ്പിക്കുന്നു അതായത് അല്ലാഹു (അടയാളം 1 ഉം അടയാളം 3ഉം ) ‘എല്ലാ ജാതികളും’  അദ്ദേഹത്തിന്റെ സന്തതി മുഖാന്തിരം അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദത്തം നൽകപ്പെട്ടത്. എന്നാൽ ഈ തളിക്കപ്പെടൽ നടക്കുന്നതിനു ദാസന്റെ ‘രൂപവും’ ‘ഗുണവും’ ‘വികലമാക്കപ്പെടുകയും’ ‘തകർക്കപ്പെടുകയും’ ചെയ്യും. ഇങ്ങനെ ദാസൻ വികലമാക്കപ്പെടുന്നതിനു ദാസൻ എന്താണു ചെയ്യുവാൻ പോകുന്നത് എന്ന് വ്യക്തമായിരുന്നില്ലെങ്കിലും, ഒരു ദിവസം സകല രാജ്യങ്ങളും ‘അത് മനസ്സിലാക്കും’.

ങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?
അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

 

എശയ്യാവ് 53:1-3

ചില കാരണങ്ങൾകൊണ്ട്, ഈ ദാസൻ എല്ലാ രാജ്യങ്ങളെയും തളിക്കുമെങ്കിലും, അദ്ദേഹം ‘പരിഹസിക്കപ്പെടുകയും’ ‘തള്ളപ്പെടുകയും’ ചെയ്യും, മുഴുവനായി ‘വേദന അനുഭവിക്കുകയും’ ‘വേദന ശീലിച്ചവനായും’ ഇരിക്കും.

സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.

 

എശയ്യാവ് 53:4-5

ഈ ദാസൻ ‘നമ്മുടെ’ വേദനകൾ ചുമക്കും.  ഈ ദാസനെ ശിക്ഷ എന്ന രീതിയിൽ ‘കുത്തിത്തുളയ്ക്കുകയും’ ‘തകർക്കുകയും’ ചെയ്യും.  ഈ ശിക്ഷ നമുക്ക് (പല രാജ്യങ്ങളിലുള്ളവർക്ക്) ‘സമാധാനം’ കൊണ്ടുവരികയും അത് നമ്മെ ‘സുഖപ്പെടുത്തുകയും’ ചെയ്യും.

നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.

 

എശയ്യാവ് 53:6

നാം നമ്മുടെ ദാഹം എന്ന അടയാളത്തിൽ കണ്ടത്, എത്ര എളുപ്പമായാണു നാമോരോരുത്തരും നമ്മുടെ ദാഹം തീർക്കുവാൻ അല്ലാഹുവിന്റെ അടുക്കലേക്ക് തിരിയുന്നതിനു പകരം  ‘പൊട്ട കിണറുകൾക്ക്’ അരികിലേക്ക് പോകുന്നത് എന്നതാണു. നാം ഓരോരുത്തരും  ‘തെറ്റിപ്പോയിരുന്നു’ മാത്രമല്ല ‘നമ്മുടേതായ വഴിയിലേക്ക് തിരിഞ്ഞിരുന്നു’.  ഇതാണു പാപം(=അക്രുത്യം).

തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.

 

എശയ്യാവ് 53:7

പ്രവാചകന്മാരായ ബീൽ, നൂഹ്, ഇബ്രാഹീം, മൂസാ, ഹാരൂൺ (അ.സ) യാഗമർപ്പിക്കുവാൻ ആടുകളെ കൊണ്ടു വന്നു. എന്നാൽ ഈ ദാസൻ തന്നെ ‘അറുക്കപ്പെടുവാനുള്ള’ ആടിനെപ്പോലെ ആയിരിക്കും.  പക്ഷെ അദ്ദേഹം പ്രതികരിക്കുകയോ ‘അദ്ദേഹത്തിന്റെ അധരം തുറക്കുകയോ’ ചെയ്യുകയില്ല.

അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?

 

എശയ്യാവ് 53:8

ഈ ദാസൻ ‘ജീവനുള്ളവരുടെ ദേശത്തു’ നിന്നും ‘ഛേദിക്കപ്പെട്ടു’.  ഇതായിരുന്നുവോ പ്രവാചകനായ ദാനിയേൽ മസീഹ് ‘ഛേദിക്കപ്പെടും’ എന്ന് പറഞ്ഞപ്പോൾ അർത്ഥമാക്കിയത്? അതേ വാക്കുകൾ ആണു ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്! ‘ജീവനുള്ളവരുടെ ദേശത്തു നിന്ന് ഛേദിക്കപ്പെടും’ എന്നതിന്റെ അർത്ഥം എന്താണു ഒരുവൻ ഒഴികെ മരിക്കും എന്നതു കൊണ്ട്?

അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.

 

എശയ്യാവ് 53:9

അദ്ദേഹത്തിനു ‘ഒരു ശവക്കുഴി’ നിയമിച്ചിരുന്നെങ്കിൽ ഈ ദാസൻ തീർച്ചയായും മരിക്കേണ്ടിയിരുന്നു.  ‘അദ്ദേഹം ഒരു അതിക്രമവും ചെയ്യാതിരുന്നിട്ടും’ അദ്ദേഹത്തിന്റെ ‘വായിൽ ഒരു വഞ്ചനയും ഇല്ലാതിരുന്നിട്ടും’ ഒരു ‘ദുഷ്ടനെ’ പ്പോലെ കുറ്റാരോപിതനായി മരിക്കേണ്ടി വന്നു.

10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

 

എശയ്യാവ് 53:10

ഈ മുഴുവൻ മരണവും ചില ഭയാനകമായ അപകടമോ നിർഭാഗ്യകരമായ സംഭവമോ ആയിരുന്നില്ല. അത് പ്രത്യേകമായി ‘ദൈവത്തിന്റെ ഹിതം’ ആയിരുന്നു ‘അദ്ദേഹത്തെ തകർക്കുക’ എന്നത്.  പക്ഷെ എന്തു കൊണ്ട്? ഹാരൂണിന്റെ ബലിയിലേത് പോലെ അത് ‘പാപങ്ങൾക്ക് വേണ്ടിയുള്ള ഒരു അർപ്പണം ആയിരുന്നു’ അതു കൊണ്ട് ബലിയർപ്പിക്കുന്ന വ്യക്തി നിഷ്കളങ്കനായി നില കൊള്ളും, ഇവിടെ ഈ ദാസന്റെ ‘ജീവനും’ ‘പാപത്തിനു വേണ്ടിയുള്ള ഒരു അർപ്പണം’ ആയിരുന്നു.  ആരുടെ പാപങ്ങൾക്ക് വേണ്ടി? നാം ‘എല്ലാ ജാതികളും’ ‘തളിക്കപ്പെടും’ എന്നത് നാം ചിന്തിക്കുമ്പോൾ (മുകളിൽ കൊടുത്തിരിക്കുന്നത് പോലെ) അത് ‘എല്ലാ ജാതികളുടെയും’ പാപങ്ങൾ ആയിരിക്കും.

11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

 

എശയ്യാവ് 53:11

ദാസനെക്കുറിച്ചുള്ള പ്രവചനം വളരെ ഭയാനകം ആണെങ്കിലും ഇവിടെ ഇതിന്റെ സ്വഭാവം മാറുകയും അത് വളരെ ശുഭാപ്തിയുള്ളതായും എന്തിനേറെ വിജയമുളവാക്കുന്നതുമായും തീരുന്നു.  ഈ ഭയാനകമായ ‘സഹനത്തിനു’ ശേഷം (‘ജീവനുള്ളവരുടെ ദേശത്തു നിന്ന് ഛേദിക്കപ്പെടുകയും’ ‘ഒരു ശവക്കുഴി’ നൽകപ്പെടുകയും ചെയ്യൽ), ഈ ദാസൻ ‘ജീവന്റെ വെളിച്ചം’ കാണും.  അദ്ദേഹം ജീവനിലേക്ക് മടങ്ങി വരും?! അങ്ങിനെ ചെയ്യുക കൊണ്ട് ഈ ദാസൻ അനേകരെ ‘നീതീകരിക്കും’.

‘നീതീകരിക്കുക’ എന്നത് ‘നീതീകരണം’ നൽകുക എന്നതിനു തുല്യമാണു.  മൂസായുടെ ന്യായപ്രമാണത്തിൽ നിന്നും നീതീകരണം ലഭിക്കുവാൻ ഒരു വ്യക്തി എല്ലാ കൽപ്പനകളും എല്ലായ്പ്പോഴും പ്രമാണിക്കണമായിരുന്നു.  എന്നാൽ പ്രവാചകനായ ഇബ്രാഹീമിനു (അടയാളം 2) ‘നീതീകരണം’ നൽകപ്പെട്ടു അല്ലെങ്കിൽ ‘കണക്കിടപ്പെട്ടു’. അത് അദ്ദേഹത്തിനു നൽകപ്പെട്ടത് അദ്ദേഹത്തിനു ദൈവത്തിലുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം മൂലമാണു.  അതുപോലെത്തന്നെ ഈ ദാസൻ നീതീകരിക്കും, അല്ലെങ്കിൽ ‘അനേകർക്ക്’ നീതീകരണം കണക്കിടും. നീതീകരണം നമുക്ക് വേണ്ടതും ആവശ്യവുമായിരിക്കുന്ന ഒന്നല്ലേ?

12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

 

എശയ്യാവ് 53:12

ഈ ദാസൻ ‘മഹാന്മാരുടെ’ ഗണത്തിൽ ആയിരിക്കും കാരണം അദ്ദേഹം അദ്ദേഹത്തിന്റെ ജീവൻ സ്വയം സന്നദ്ധതയോടെ (‘നൽകി’) ‘മരണത്തിനു’ ഏൽപ്പിച്ചു കൊടുത്തു.  അദ്ദേഹം ഒരു ‘കുറ്റവാളിയെപ്പോലെ’ എണ്ണപ്പെട്ടവനായി, അതായത് ഒരു ‘പാപിയെപ്പോലെ’ മരിച്ചു. കാരണം ഈ ദാസൻ ഇങ്ങിനെ ചെയ്തത് അദ്ദേഹത്തിനു ‘പാപം ചെയ്യുന്നവർക്ക്’ വേണ്ടി ‘ഇടിവിൽ നിന്ന് പ്രാർത്ഥിക്കുവാൻ’ കഴിയും.  ഒരു മധ്യസ്ഥൻ എന്നത് രണ്ടു പേരുടെ ഇടയിൽ മധ്യസ്ഥത വഹിക്കുന്ന വ്യക്തിയാണു, രണ്ടു കൂട്ടർ എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് തീർച്ചയായും ‘പല ജനങ്ങളും’ അതുപോലെ ‘ദൈവവും’ ആണു.  ഈ ‘ദാസൻ’ നമുക്ക് വേണ്ടി അല്ലാഹുവിനോട് മധ്യസ്തത അണയ്ക്കുവാൻ അല്ലെങ്കിൽ അപേക്ഷിക്കുവാൻ പരമയോഗ്യനായവൻ ആണു!

ഈ ദാസൻ ആരാണു?  എങ്ങിനെയാണു ഇതെല്ലാം സംഭവിക്കുന്നത്? അദ്ദേഹത്തിനു വിവിധ ‘രാജ്യങ്ങളിൽ’ ഉള്ള ‘പലർക്കു’ വേണ്ടിയും അല്ലാഹുവിനോട് ‘മധ്യസ്ഥത’ അണയ്ക്കുവാൻ കഴിയുമോ? നാം സബൂർ അവസാന പ്രവചനം പരിശോധിച്ചു കൊണ്ട് അവസാനിപ്പിക്കുകയും അതിനു ശേഷം ഇഞ്ചീൽ ആരംഭിക്കുകയും ചെയ്യും.

മസീഹ്: വരുന്നത് ഭരിക്കുവാനോ… അല്ലെങ്കിൽ ‘ഛേദിക്കപ്പെടുവാനോ’?

നമ്മുടെ കഴിഞ്ഞ ലേഖനത്തിൽ നാം പ്രവാചകന്മാർ എങ്ങിനെയാണു മസീഹിന്റെ പേർ പ്രവചിച്ചു കൊണ്ട് അടയാളങ്ങൾ നൽകിയത് എന്ന് കണ്ടു (പ്രവചനം യേശുവിനെ ക്കുറിച്ചായിരുന്നു) മാത്രമല്ല അദ്ദേഹത്തിന്റെ വരവിന്റെ സമയവും പ്രവചിച്ചിരുന്നു.  ഇവ അതിശയകരമായി പ്രത്യേകമായ പ്രവചനങ്ങൾ ആയിരുന്നു, അവ യേശു (ഈസാ അൽ മസീഹ്- അ.സ) വരുന്നതിനു നൂറു കണക്കിനു വർഷങ്ങൾക്ക് മുൻപ് രേഖപ്പെടുത്തപ്പെട്ടതും എഴുതപ്പെട്ടതും ആണു മാത്രമല്ല അവ ക്രുത്യമായി അദ്ദേഹത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നു.   ഈ പ്രവചനങ്ങൾ എഴുതപ്പെടുകയും, അവ ഇപ്പോളും അവിടെ കാണുവാൻ സാധിക്കും (!), യഹൂദന്മാരുടെ വേദഗ്രന്ധത്തിൽ- ഇഞ്ചീലിലോ ഖുർ ആനിലോ അല്ല.  അപ്പോൾ ഉയർന്നു വരുന്ന ചോദ്യം ഇത് അവരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടും എന്തു കൊണ്ട് യഹൂദാ ജനം യേശുവിനെ ക്രിസ്തു (മസീഹ്) ആയി അംഗീകരിച്ചില്ല ഇപ്പോഴും (മിക്കവാറും പേർ) അംഗീകരിക്കുന്നില്ല എന്നതാണു.

ഈ ചോദ്യം നാം പരിശോധിക്കുന്നതിനു മുൻപ്, എനിക്ക് തെളിയിച്ചു പറയുവാനുള്ള ഒരു കാര്യം ആ ചോദ്യം ഞാൻ ചോദിച്ച രീതിയിൽ ചോദിക്കുന്നത് അത്ര ശരിയായ രീതിയല്ല.  യേശുവിന്റെ (ഈസാ -അ.സ) ജീവകാലത്ത് പല യഹൂദന്മാരും അദ്ദേഹത്തെ മസീഹ് ആയി അംഗീകരിച്ചു.  മാത്രമല്ല ഇപ്പോഴും പല യഹൂദന്മാരും അദ്ദേഹത്തെ മസീഹ് ആയി അംഗീകരിക്കുന്നവർ ആയി ഉണ്ട്.  എന്നാൽ നില നിൽക്കുന്ന ഒരു യാധാർത്ഥ്യം എന്തെന്നാൽ, ഒരു രാജ്യം എന്ന നിലയിൽ, അവർ അദ്ദേഹത്തെ അംഗീകരിച്ചില്ല. അതുകൊണ്ട് എന്ത്?

എന്തു കൊണ്ട് യഹൂദന്മാർ ഈസാ (അ.സ) നെ മസീഹ് ആയി അംഗീകരിക്കുന്നില്ല?

മത്തായി സുവിശേഷം (ഇഞ്ചീൽ) ഈസാ (അ.സ) യും യഹൂദാ മത ഗുരുക്കന്മാരും (അവർ പരീശന്മാരും സദൂക്യന്മാരും എന്നാണു അറിയപ്പെട്ടിരുന്നത്- അവർക്ക് ഇന്നത്തെ ഇമാമുമാരുടെ ചുമതലയാണുണ്ടായിരുന്നത്) തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ രേഖപ്പെടുത്തിയിരിക്കുന്നു.  അവർ അദ്ദേഹത്തോട് ഒരു കുടുക്ക് ചോദ്യം ചോദിച്ചു അതിനു അദ്ദേഹം നൽകിയ മറുപടി ഇവിടെ കുറിയ്ക്കുന്നു:

29 അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

മത്തായി 22:29

ഈ മറുപടി നമുക്ക് പ്രധാനപ്പെട്ട ഒരു സൂചന നൽകുന്നു. അവർ തൗറാത്തും സബൂറും ജനത്തെ പഠിപ്പിച്ചിരുന്ന നേതാക്കന്മാർ ആയിരുന്നു എങ്കിലും, യേശു അവരെ തിരുവെഴുത്തുകൾ അറിയാത്തവർ എന്നും ദൈവ ശക്തിയെ അറിയാത്തവർ എന്നും കുറ്റമാരോപിച്ചു.  അദ്ദേഹം ഇതുകൊണ്ട് അർത്ഥമാക്കിയത് എന്താണു? ഈ നിപുണർ  ‘തിരുവെഴുത്തുകൾ അറിയാത്തവർ’ ആകുന്നത് എങ്ങിനെയാണു?

യഹൂദന്മാർക്ക് എല്ലാ തിരുവെഴുത്തുകളും അറിയില്ല

താങ്കൾ ഈ മതനേതാക്കൾ തൗറാത്തിലും സബൂറിലും എഴുതപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് എന്താണെന്ന് പഠിക്കുമ്പോൾ താങ്കൾ കണ്ടെത്തുന്ന ഒരു കാര്യം അവർ ചില പ്രവചനങ്ങളെക്കുറിച്ച് മാത്രം അറിവുള്ളവർ ആയിരുന്നു എന്നതാണു- മറ്റ് ചിലവയെക്കുറിച്ച് അറിവ് ഉള്ളവർ ആയിരുന്നില്ല.  അതുകൊണ്ട് നാം കണ്ടു, ഉദാഹരണത്തിനു, കന്യകാ ജാതന്റെ അടയാളത്തിൽ, വിദഗ്ദ ശാസ്ത്രിമാർക്ക് മസീഹ് ബെത്ലഹേമിൽ നിന്നും വരുമെന്ന് അറിയുമായിരുന്നു.  ന്യായപ്രമാണത്തിൽ നിപുണരായവർ രാജാവായ ഹേരോദാവിനോട് ഈസായുടെ ജനനത്തോട് ബന്ധപ്പെട്ട് എവിടെ ജനിക്കും എന്നതിനെക്കാണിക്കുവാൻ പറഞ്ഞ വാക്യം ഇവിടെ കുറിക്കുന്നു:

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

 

മീഖാ 5:2

ക്രിസ്തുവിനെക്കുറിക്കുന്ന (=മസീഹ് എന്തുകൊണ്ട് ഈ പദങ്ങൾ ഒരു പോലെ ആയിരിക്കുന്നു എന്ന് കാണുവാൻ ഇവിടെ കാണുക) വാക്യങ്ങൾ അവർക്ക് അറിയുമായിരുന്നു എന്ന് താങ്കൾക്ക് ഇവിടെ കാണുവാൻ സാധിക്കും മാത്രമല്ല ഈ വാക്യം അദ്ദേഹത്തെ ഒരു ‘ഭരണാധികാരി‘ ആയാണു സൂചിപ്പിക്കുന്നത്.  മറ്റൊരു ഭാഗത്ത്, യഹൂദാ പണ്ഡിതന്മാർക്ക് വളരെ സുപരിചിതമായ തിരുവെഴുത്ത്, സങ്കീർത്തനം 2 ആയിരുന്നു, അത് ദാവൂദ് (അ.സ) ദൈവത്താൽ പ്രചോദിതനായി  ‘ക്രിസ്തു‘ എന്ന നാമം ആദ്യമായി പരിചയപ്പെടുത്തി മാത്രമല്ല ‘ക്രിസ്തു’ ‘സീയോനിൽ ഒരു രാജാവായി വാഴിക്കപ്പെടും’ (=യെരുശലേം അല്ലെങ്കിൽ അൽ ഖുദുസ്) എന്ന് എഴുതി അത് നാം താഴെക്കാണുന്ന ഭാഗത്ത് വായിക്കുന്നു.

ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുന്നു… ദൈവത്തിനും അവന്റെ അഭിഷിക്തനും വിരോധമായി…സ്വർഗ്ഗത്തിൽ അധിവസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു… ഇങ്ങിനെ പറഞ്ഞു കൊണ്ട്, “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ, ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു…

 

സബൂറിലെ സങ്കീർത്തനം 2).

യഹൂദാ ഗുരുക്കന്മാർ സബൂറിൽ നിന്നുമുള്ള താഴെക്കാണുന്ന വേദ ശകലത്തെയുംകുറിച്ച് വളരെ അറിവുള്ളവർ ആയിരുന്നു

ദൈവമേ…നിന്റെ ദാസനായ ദാവീദിൻ നിമിത്തം, നിന്റെ മസീഹിന്റെ മുഖത്തെ തിരിച്ചു കളയരുതേ.  ദൈവം ദാവൂദിനോട് ഒരു ആണയിട്ടു, അവൻ അതിൽ നിന്നും ഒരിക്കലും മാറുകയില്ല: “ഞാൻ നിന്റെ ഉദര ഫലത്തിൽ നിന്ന് ഒന്നിനെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും- “ഞാൻ ദാവുദിനു ഒരു കൊമ്പ് മുളപ്പിയ്ക്കും; എന്റെ അഭിഷിക്തനു ഒരു ദീപം ഒരുക്കീട്ടുമുണ്ട്.“

 

സബൂറിലെ സങ്കീർത്തനം 132:10-18

യഹൂദന്മാർ ദൈവശക്തിയെ അവരുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തുന്നതു കൊണ്ട് തിരിച്ചറിയുന്നില്ല

അതുകൊണ്ട് അവർക്ക് ചില വേദ ഭാഗങ്ങൾ അറിയാം, അവയെല്ലാം ഒരു ദിശയിലേക്ക് കേന്ദ്രീകരിക്കുന്നതാണു- അതായത് മസീഹാ അധികാരത്തോടെ ഭരിക്കും എന്നത്.  ഈസാ (അ.സ) ന്റെ കാലഘട്ടത്തിൽ യഹൂദന്മാർ റോമാക്കാരുടെ കീഴിൽ ഇസ്രായേൽ ദേശത്തിൽ അധിവസിച്ചിരുന്നത് കൊണ്ട് ( യഹൂദന്മാരുടെ ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക) ഈ തരത്തിvഒരു മസീഹിനെയായിരുന്നുഅവർക്ക് വേണ്ടിയിരുന്നത്.  അവർക്ക് അധികാരത്തോടെ വരുന്ന ഒരു മസീഹിനെയായിരുന്നു ആവശ്യം ആ മസീഹ് റോമാക്കാരെ വെറുക്കുകയും അവരെ പുറത്താക്കിക്കളഞ്ഞ് 1000 വർഷങ്ങൾക്ക് മുൻപ് ദാവൂദ് രാജാവ് (അ.സ) സ്ഥാപിച്ചിരുന്ന ആ ശക്തിമത്തായ രാജ്യം സ്ഥാപിക്കപ്പെടണം എന്ന് ആഗ്രഹിച്ചു (ദാവൂദ് രാജാവിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുവാൻ ഇവിടെ കാണുക. ) അല്ലാഹുവിന്റെ പദ്ധതിക്ക് വിരോധമായി അവരുടെ സ്വന്ത ആഗ്രഹങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഇത്തരത്തിലുള്ള ഒരു മസീഹ് വേണമെന്ന അതിയായ ആഗ്രഹം വേദവചനം മുഴുവനും ഉള്ളതുപോലെ പഠിക്കുന്നതിൽ നിന്നും അവരെ വിലക്കി.

അതിനു ശേഷം അവരുടെ മാനുഷികമായ യുക്തിയെ ഉപയോഗിച്ചു കൊണ്ട് ദൈവീക ശക്തിയെ അവരുടെ ചിന്തകൾ കൊണ്ട് പരിമിതപ്പെടുത്തുവാൻ തുടങ്ങി. പ്രവചനങ്ങൾ പറഞ്ഞിരുന്നത് മസീഹ് യെരുശലേമിൽ ഭരിക്കും എന്നാണു.  യേശു യെരുശലേമിൽ നിന്നുള്ള ശക്തികൊണ്ട് ഭരിച്ചില്ല. അതു കൊണ്ട് അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിഞ്ഞില്ല! അതായിരുന്നു അവരുടെ ലളിതമായ യുക്തി.  അവർ ദൈവത്തിന്റെ ശക്തിയെ അവരുടെ മാനുഷികമായി ഒരു ചെറിയ അളവു മാത്രമുള്ളതും മാനുഷീകമായതുമായ യുക്തിക്കുള്ളിൽ ഒതുക്കിക്കളഞ്ഞു.

യഹൂദന്മാർക്ക് ഇന്നു വരെ ഭൂരിപക്ഷത്തിനും സബൂറിലെ പ്രവചനങ്ങൾ അറിയില്ല.  അവ അവരുടെ പുസ്തകത്തിൽ ഉണ്ടെങ്കിലും, അത് വിളിക്കപ്പെടുന്നത് തനകാഹ് (=തൗറാത്+സബൂർ) എന്നാണു എന്നാൽ അവർ മറ്റെന്ത് വായിക്കുന്നത് പോലെ തൗറാത്തും വായിക്കുന്നു.  അവർ ദൈവത്തിന്റെ കല്പനയാകുന്ന എല്ലാ കൽപ്പനകളും അറിയണം എന്നത് മന:പൂർവ്വമായി അവഗണിച്ചു കളയുന്നു അതുകൊണ്ടു തന്നെ അവർ മറ്റ് പ്രവചനങ്ങളെക്കുറിച്ച് അറിവില്ലാത്തവർ ആണു, മാത്രമല്ല അവർ ദൈവത്തെ മാനുഷീകമായ യുക്തികൊണ്ട് പരിമിതപ്പെടുത്തുവാനും ശ്രമിക്കുക വഴിയും, അവരുടെ യുക്തി അനുസരിച്ച് മസീഹ് ഭരിക്കേണ്ടതാകയാൽ, ഈസാ ഭരിക്കാതിരുന്നതു കൊണ്ട്, അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിയില്ല.  കഥ ഇവിടെ അവസാനിക്കുന്നു! ഇനിയും കൂടുതൽ ചികഞ്ഞു പരിശോധിക്കേണ്ട ആവശ്യം ഇല്ല! അങ്ങിനെ ഇന്നു വരെ എല്ലാ യഹൂദന്മാരും ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കുന്നില്ല.

മസീഹ്: വരുവാനുള്ളവൻ…‘ഛേദിക്കപ്പെടും‘

എന്നാൽ അവർ തിരുവെഴുത്തുകൾ ശരിയായി പരിശോധിച്ചിരുന്നുവെങ്കിൽ അവർ പഠിക്കുമായിരുന്ന ഒന്ന് നാം ഇപ്പോൾ പഠിക്കുവാൻ പോകുന്ന കാര്യമാണു.  കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടത് പ്രവാചകനായ ദാനിയേൽ (അ.സ) മസീഹ് വരുന്നതിന്റെ സമയം ക്രുത്യമായി പ്രവചിച്ചിരുന്നു എന്നതാണു. എന്നാൽ നാം ഇപ്പോൾ ശ്രദ്ധിക്കുവാൻ പോകുന്നത് ഈ മസീഹിനെക്കുറിച്ച് (=അഭിഷിക്തൻ= മസീഹ്= ക്രിസ്തു) അദ്ദേഹം വേറെ എന്തെല്ലാം പ്രസ്താവിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചാണു.

25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ 9:25-26

ക്രിസ്തു വരുമ്പോൾ അദ്ദേഹത്തിനു എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ദാനിയേൽ പറയുന്നത് ശ്രദ്ധിക്കൂ.  ദാനിയേൽ മസീഹ് ഭരിക്കും എന്ന് പ്രവചിച്ചുവോ? അദ്ദേഹം തന്റെ പൂർവ്വ പിതാവായ ദാവീതിന്റെ സിംഹാസനത്തിലിരിക്കുമെന്നും റോമാ സാമ്രാജ്യ ശക്തിയെ തകർക്കുമെന്നും പ്രവചിച്ചിരുന്നുവോ? ഇല്ല! യധാർത്ഥത്തിൽ, വളരെ വ്യക്തമായി, മസീഹ് ‘ഛേദിക്കപ്പെടും എന്നും അദ്ദേഹത്തിനു ഒന്നും ഉണ്ടാകയില്ല‘ എന്നുമാണു പറയുന്നത്.  അതിനുശേഷം അതിൽ പറയുന്നത് വിദേശീയർ വിശുദ്ധ മന്ദിരം (യഹൂദാ ദേവാലയം) തകർക്കുകയും ആ നഗരം (യരുശലേം) അത് ശൂന്യമാക്കപ്പെടുകയും ചെയ്യും എന്നുമാണു.  താങ്കൾ ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാൽ ഇത് യധാർത്ഥത്തിൽ സംഭവിച്ചു എന്ന് നമുക്ക് കാണുവാൻ കഴിയും.  യേശു കടന്നു പോയി നാൽപ്പതു വർഷങ്ങൾക്കു ശേഷം റോമാക്കാർ വരികയും ദേവാലയം ചുട്ടെരിക്കുകയും ചെയ്തു, യെരുശലേമിനെ തകർത്തുകളഞ്ഞു മാത്രമല്ല യഹൂദന്മാരെ ലോകമെങ്ങും പ്രവാസികളായി അയച്ചു അതു കൊണ്ട് അവർ അവരുടെ ദേശത്തു നിന്നും തുരത്തപ്പെട്ടു.  ദാനിയേൽ ഏകദേശം  537 ബിസിയിൽ പ്രവചിച്ച കാര്യങ്ങൾ അതുപോലെ ഏ ഡി 70 ൽ സംഭവിച്ചു, മാത്രമല്ല അത് പ്രവാചകനായ മൂസാ (അ.സ) തന്റെ ശാപങ്ങളിൽ മുന്നമെ പ്രവചിച്ചിരുന്നതുമാണു.

അതുകൊണ്ട് ദാനിയേൽ മസീഹ് ഭരിക്കുവാൻ പോകുന്നില്ല എന്ന് പ്രവചിച്ചു! അതിനു പകരം അദ്ദേഹം ‘ഛേദിക്കപ്പെടും മാത്രമല്ല അദ്ദേഹത്തിനു ഒന്നും ഉണ്ടാവുകയില്ല.‘  യഹൂദാ നേതാക്കന്മാർക്ക് ഇത് മനസ്സിലാക്കുവാൻ കഴിയാതെപോയി കാരണം അവർക്ക് ‘തിരുവെഴുത്തുകളെ’ തിരിച്ചറിയുവാൻ കഴിയാതെപോയി.  പക്ഷെ ഇത് മറ്റൊരു പ്രശ്നം ഉയർത്തുന്നതിനു കാരണമാകുന്നു.  ദാനിയേലിന്റെ പ്രവചനം (‘ഛേദിക്കപ്പെടും‘) എന്ന പ്രവചനവും യഹൂദന്മാർക്ക് പരിചിതമായിരിക്കുന്ന (മസീഹ് ഭരിക്കുമെന്ന കാര്യവും) തമ്മിൽ ഒരു വൈരുദ്ധ്യം ഇല്ലേ?  എന്തു തന്നെയാലും, എല്ലാ പ്രവാചകന്മാർക്കും അല്ലാഹുവിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു, അവയെല്ലാം മൂസാ (അ.സ) തൗറാത്തിൽ എടുത്തു പറഞ്ഞിരിക്കുന്നതു പോലെ ശരിയായി വരേണ്ടതായിരുന്നു.  എങ്ങിനെയാണു മസീഹ് ഛേദിക്കപ്പെടുകയും അങ്ങിനെ അദ്ദേഹത്തിനു ഭരിക്കുവാൻ കഴിയുകയും ചെയ്യുന്നത്? അവരുടെ മാനുഷികമായ യുക്തികൊണ്ട് ദൈവത്തിന്റെ ‘ശക്തിയെ‘ ത്യജിച്ചു കളയുന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു.

‘ഭരണവും‘ ‘ഛേദിക്കപ്പെടലും’ തമ്മിലുള്ള വൈരുദ്ധ്യം വിശദീകരിച്ചിരിക്കുന്നു

എന്നാൽ അവരുടെ യുക്തി ദൈവത്തിന്റെ ശക്തിയേക്കാൾ ബലമുള്ളതായിരുന്നില്ല. അവ ലളിതമായി, മനുഷ്യർ ചെയ്യുന്നതു പോലെ, അവർക്ക് തിരിച്ചറിയുവാൻ കഴിയാതെപോയത് അവർ ഊഹങ്ങൾ ആണു നിർമ്മിച്ചു കൊണ്ടിരുന്നത് എന്ന വസ്തുതയാണു.  അവർ മസീഹ് ഒരിക്കൽ മാത്രം വരുവാനുള്ളവൻ ആണു എന്ന് ഊഹിച്ചു.   അങ്ങിനെയാണു വസ്തുത എങ്കിൽ തീർച്ചയായും മസീഹിന്റെ ഭരണവും അദ്ദേഹത്തിന്റെ ‘ഛേദവും’ തമ്മിൽ തീർച്ചയായും ഒരു വൈരുദ്ധ്യമുണ്ടാകും.  അതുകൊണ്ട് അവർ ദൈവത്തിന്റെ ശക്തിയെ അവരുടെ മനസ്സുകളിൽ അവരുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തി, പക്ഷെ അവസാനം അവരുടെ യുക്തി അതായിരുന്നു അബദ്ധമായി മാറിയത്.  മസീഹ് രണ്ടു പ്രാവശ്യം വരേണ്ടിയിരുന്നു.  ആദ്യത്തെ വരവിൽ അദ്ദേഹം ‘ഛേദിക്കപ്പെടുകയും ഒന്നുമില്ലാതാവുകയും ചെയ്യും‘ എന്ന പ്രവചനം നിവർത്തീകരിക്കുകയും അദ്ദേഹത്തിന്റെ രണ്ടാം വരവിൽ അദ്ദേഹം തന്നെക്കുറിച്ചുള്ള ‘ഭരിക്കും‘ എന്ന പ്രവചനങ്ങളും നിവർത്തീകരിക്കും.  ആ ഒരു കാഴ്ച്ചപ്പാടിൽ ഈ ‘വൈരുദ്ധ്യം‘ വളരെ എളുപ്പത്തിൽ നമുക്ക് ഇല്ലാതാക്കുവാൻ കഴിയും.

നാമും എല്ലാ തിരുവെഴുത്തുകളും ശ്രദ്ധിക്കാതെ പോകുന്നുണ്ടോ അതു കാരണത്താൽ  നാം ദൈവത്തിന്റെ ശക്തിയെ ത്യജിച്ചു കളയുന്നുവോ?

എന്നാൽ എന്താണു മസീഹ് ‘ഛേദിക്കപ്പെടും എന്നതും ഒന്നും ഉണ്ടാവുകയില്ല‘ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? നാം ഈ ചോദ്യത്തെ  അധികം താമസിയാതെ പരിശോധിക്കും.  എന്നാൽ ഇപ്പോൾ യഹൂദന്മാർക്ക് ആ അടയാളങ്ങൾ എങ്ങിനെ നഷ്ടമായി എന്ന് പരിശോധിക്കുന്നത് കൂടുതൽ നല്ലതായിരിക്കും.  നാം എന്തുകൊണ്ട് യഹൂദന്മാർ മസീഹിന്റെ അടയാളങ്ങൾ ഉൾക്കൊണ്ടില്ല എന്നതിന്റെ രണ്ടു കാരണങ്ങൾ നാം കണ്ടു കഴിഞ്ഞു. മൂന്നാമത് ഒരു കാരണം കൂടി ഉണ്ട്, അത് നമുക്ക് വേണ്ടി രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാൻ സുവിശേഷത്തിൽ (ഇഞ്ചീലിൽ) ആണു അത് യേശുവും (ഈസാ – അ.സ) മത നേതാക്കളും തമ്മിലുള്ള മറ്റൊരു സംഭാഷണത്തിനിടയിൽ അവൻ അവരോട് പറയുന്നതിങ്ങനെയാണു

39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.
40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.
41 ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.
42 എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
44 തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?

 

യോഹന്നാൻ 5:39-40,44

മറ്റു വാക്കുകളിൽ പറഞ്ഞാൽ, മൂന്നാമത്തെ കാരണം യഹൂദന്മാർ മസീഹന്റെ അടയാളം നഷ്ടമാക്കിയതിന്റെ കാരണം അവർ വെറുതെ അവ അംഗീകരിക്കുന്നത് ‘നിരാകരിച്ചു‘ കാരണം അവർ കൂടുതലും ദൈവത്തിൽ നിന്നുള്ള അംഗീകാരം നേടുന്നതിലും പരസ്പരം അംഗീകാരം സമ്പാദിക്കുന്നതിൽ തൽപ്പരർ ആയിരുന്നു!

യഹൂദന്മാർ മറ്റുള്ളവരെപ്പോലെ തെറ്റായി മാർഗ്ഗ നിർദ്ദേശം നൽകപ്പെട്ടവരോ അല്ലെങ്കിൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നവരോ ആയിരുന്നില്ല.  എന്നിരുന്നാലും നമുക്ക് വളരെ എളുപ്പമാണു ഇരുന്ന് അവർ യേശു മസീഹ് ആയിരുന്നു എന്ന അടയാളം സ്വീകരിക്കതിരുന്നതിനെക്കുറിച്ച് നമുക്ക് അവരെ ന്യായം വിധിക്കുവാൻ എളുപ്പമാണു.  പക്ഷെ അവർക്ക് നേരെ വിരൽ ചൂണ്ടുന്നതിനു മുൻപ് ഒരു പക്ഷെ നാം നമ്മെത്തന്നെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണു. നമുക്ക് ‘എല്ലാ തിരുവെഴുത്തുകളും‘ അറിയാമെന്ന് പറയുവാൻ കഴിയുമോ? നാമും, യഹൂദന്മാരെപ്പോലെ, ലളിതമായി നമുക്ക് ഇഷ്ടമുള്ള തിരുവെഴുത്തുകളെ മാത്രം നോക്കുകയല്ലേ ചെയ്യുന്നത്, നമുക്ക് നല്ലതെന്നും സ്വീകാര്യവുമായിരിക്കുന്നത്, മാത്രമല്ലേ മനസ്സിലാകുന്നതും മാത്രമല്ലേ നാം ശ്രദ്ധിക്കുന്നത്? നമ്മുടെ മനസ്സിൽ പലപ്പോഴും നാം മാനുഷിക യുക്തി ഉപയോഗിച്ച് ദൈവത്തിന്റെ ശക്തിയെ പരിമിതപ്പെടുത്താറില്ലേ? അല്ലെങ്കിൽ നാം ചില നേരങ്ങളിൽ തിരുവെഴുത്തുകളെ അംഗീകരിക്കുവാൻ മടിക്കുന്നത് നാം കൂടുതൽ ചിന്തിക്കുന്നത് ദൈവം എന്ത് അരുളിച്ച്യ്തു എന്നതിലുപരിയായി മറ്റുള്ളവർ നമ്മെക്കുറിച്ച് എന്ത് ചിന്തിക്കും എന്നതല്ലേ?

യഹൂദന്മാർ ഈ അടയാളങ്ങൾ നഷ്ടപ്പെടുത്തിയ വിധങ്ങൾ നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കണം.  നമുക്ക് ഇഷ്ടമുള്ളതും പരിചയമുള്ളതുമായ തിരുവെഴുത്തുകളിൽ ഒതുങ്ങിക്കൂടുവാൻ നാം പലപ്പോഴും അധൈര്യപ്പെടുന്നില്ല.  നാം ദൈവത്തിന്റെ ശക്തിയെ നമ്മുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തുവാൻ അധൈര്യപ്പെടുന്നില്ല.  നാം തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്ന സത്യങ്ങൾ ത്യജിച്ചു കളയുന്ന കാര്യത്തിൽ അധൈര്യപ്പെടുന്നില്ല.  യഹൂദന്മാർ എങ്ങിനെ വരുവാനുള്ള ഈ മസീഹിന്റെ അടയാളങ്ങളുടെ ഈ മുന്നറിയിപ്പുകൾ നഷ്ടമാക്കി എന്നതിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് നാം ഇപ്പോൾ വരുവാനുള്ള പ്രധാന ഒരു വ്യക്തിയായ ദാസനെ ക്കുറിച്ച് മനസ്സിലാക്കുവാൻ പോവുകയാണു.