ഈസ അൽ മസിഹ് ജിഹാദ് പ്രഖ്യാപിക്കുന്നു – ഒരു ഞെട്ടിക്കുന്ന രീതിയിൽ, മറ്റൊരു ശത്രുവിനോട്, കൃത്യമായ സമയത്ത്

സൂറ തൗബ (സൂറ 9 – പശ്ചാത്താപം) അത് ജിഹാദ് അല്ലെങ്കിൽ പോരാട്ടം എന്നതിനെക്കുറിച്ച് പരാമർശിക്കുന്നതു കൊണ്ട് ചർച്ച ചർച്ച ചെയ്യുന്നതിനെ ക്ഷണിക്കുന്നു..  യധാർത്ഥമായ യുദ്ധത്തിനു വേണ്ടി ഈ ആയത്ത് ആഹ്വാനം നൽകുന്നതു കൊണ്ട്, വിവിധ പണ്ഡിതന്മാർ വ്യത്യസ്ത വ്യാഖ്യാനങ്ങൾ അവയ്ക്ക് നൽകുന്നു.  സൂറഅത്ത് തൗബയിൽ നിന്നുള്ള ഇവ ചർച്ച ചെയ്യുന്ന ആയത്തുകൾ ഇവയാണ്:

നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന്‌ ) ഇറങ്ങിപുറപ്പെട്ട്‌ കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ്‌ നിങ്ങള്‍ക്ക്‌ ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.

അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക്‌ വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക്‌ സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന്‌ അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത്‌ പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന്‌ അല്ലാഹുവിന്നറിയാംസൂറ തൗബ  സൂറ 9:41-42

നിങ്ങൾ നിങ്ങളുടെ സ്വത്തുക്കളും ജീവനുകളും അല്ലാഹുവിന്റെ മാർഗ്ഗ്ത്തിൽ   നിന്നു കൊണ്ട് നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യുക.  നിങ്ങൾക്ക് അതാണ് കൂടുതൽ ഉത്തമം, നിങ്ങൾ അത് അറിഞ്ഞിരുന്നുവെങ്കിൽ.

എന്നാൽ പെട്ടന്ന് നേട്ടമുള്ളതും, യാത്ര കുറഞ്ഞതും ആയിരുന്നെങ്കിൽ, അവർ നിന്നെ പിന്തുടരുമായിരുന്നു;  എന്നാൽ ആ ദൂരം അവർക്ക് വളരെ നീണ്ടതായി തോന്നി. എന്നാൽ അവർ ദൈവ നാമത്തിൽ പ്രതിജ്ഞ എടുത്തു: “ഞങ്ങൾക്ക് സാധിക്കുമായിരുന്നു എങ്കിൽ, ഞ്ഞങ്ങൾ താങ്കളോടു കൂടെ പുറപ്പെടുമായിരുന്നു“. അവർ അങ്ങിനെ സ്വയം നാശത്തിൽ ആക്കുകയും ചെയ്യുന്നു, അവർ കളവ് പറയുകയാണെന്ന് ദൈവത്തിനു നല്ലവണ്ണം അറിയാവുന്നതാണു.

സൂറ തൗബയിലെ 42  ശാസനം വന്നതിന്റെ  കാരണം യുദ്ധത്തിലേക്ക് യാത്ര എളുപ്പമായിരുന്നെങ്കിൽ അവർ പിന്തുടരുമായിരുന്നു, എന്നാൽ ‘സമരം’ ചെയ്യാൻ സന്നദ്ധതയുള്ളവർ അത് ബുദ്ധിമുട്ടായപ്പോൾ അപ്രത്യക്ഷമാകുന്നു.  ഈ പാതി ഹൃദയമുള്ള അനുയായികളുടെ ഒഴികഴിവുകളും ചർച്ചയും പിന്നീട് വരുന്ന ആയത്തുകളിൽ രേഖപ്പെടുത്തുന്നു.  സൂറത് തൗബ അതിനു ശേഷം ഈ ഓർമ്മപ്പെടുത്തൽ നൽകുന്നു

പറയുക: ( രക്തസാക്ഷിത്വം, വിജയം എന്നീ ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്‌ നിങ്ങള്‍ക്ക്‌ അല്ലാഹു തന്‍റെ പക്കല്‍ നിന്ന്‌ നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്‍പിക്കും എന്നാണ്‌. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്\

സൂറ തൗബ 9:52

മരണമോ (രക്തസാക്ഷിത്വം) അല്ലെങ്കിൽ വിജയമോ ഉണ്ടാകാൻ സാധ്യതയുള്ള രണ്ടു ഫലങ്ങൾ സാധാരണയായി ഉണ്ടായിരിക്കും എന്നതിനാലാണു ഈ ഉപദേശം വരുന്നത്.  എന്നാൽ പോരാട്ടം വളരെ വലുതാണെങ്കിൽ, രണ്ട് അനന്തരഫലങ്ങളും – രക്തസാക്ഷിത്വവും വിജയവും അതിന്റെ ഫലം എന്തായിരിക്കും.  പ്രവാചകൻ ഇസാ അൽ മസിഹ് അ.സ തന്റെ ദീർഘമായ  ജെറുസലേമിലേക്ക് ഉള്ള യാത്രയിൽ നേരിട്ടത് ഈ  പോരാട്ടമായിരുന്നു – നൂറുകണക്കിന് വർഷം മുമ്പ് സബൂറിന്റെ പ്രവാചകന്മാർ നൽകിയ പ്രവചനങ്ങൾ നിറവേറ്റാൻ ചന്ദ്രക്കലയോ ഹിലാൽ ചന്ദ്രനോ എത്തുന്ന സമയം ആയിരുന്നു അത്.

ജറുസലേമിലേക്കുള്ള പ്രവേശനം

പ്രവാചകൻ മുഹമ്മദ്  സ്വ. അ. ന്റെ രാത്രി യാത്ര യെ കുറിച്ച് വിവരിക്കുന്ന സൂറ അൽ-ഇസ്റ (സൂറ 17 – രാത്രി യാത്ര) വളരെ പ്രശസ്തമാണു. അദ്ദേഹം രാത്രിയിൽ മക്കയിൽ നിന്ന് ഒറ്റക്ക് പറന്നുയർന്ന  പറക്കുന്ന ബുറാഖിൽ കയറി

തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന്‌ മസ്ജിദുല്‍ അഖ്സായിലേക്ക്‌ – അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത്‌ അദ്ദേഹത്തിന്‌ നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്‌. തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.

സൂറ അൽ ഇസ്രാ 17:1

ഈസാ അൽ മസിഹ് അ.സ  അതേ സ്ഥലത്തേക്ക് രാത്രി യാത്ര പോലെ മറ്റൊരു യാത്ര പോവുകയായിരുന്നു. എന്നാല് ഈസാ അൽ മസിഹിന് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. അടയാളങ്ങൾ കാണിക്കുന്നതിനു പകരം ഇസ അൽ മസിഹ് ജറുസലേമിൽ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നതിനു പ്രവേശിച്ചു. അങ്ങനെ അദ്ദേഹം രാത്രിക്ക് പകരം പകൽ സമയത്ത് പരസ്യമായി വന്നു. ബുറാഖിനു പകരം കഴുതപ്പുറത്ത് കയറി. ചിറകുള്ള ബുറാഖിൽ വരുന്നതുപോലെയുള്ള ഒരു മഹത്വം, അദ്ദേഹം ആ ദിവസം കഴുതയിൽ ജറുസലേമിലേക്ക്  എത്തിയതിനു ഇല്ലായിരുന്നു എങ്കിലും കഴുതപ്പുറത്ത് അദ്ദേഹം വന്നത് ജനങ്ങൾക്ക് വ്യക്തമായ ഒരു അടയാളം ആയിരുന്നു.  . അത് എങ്ങനെയാണ് എന്ന് ഞങ്ങൾ വിശദീകരിക്കാം.

പ്രവാചകനായ ഈസാ അൽ മസിഹ് (അ.സ) തന്റെ ദൗത്യം ലാസറിനെ ഉയിർത്തെഴുന്നേൽപ്പികുകയും ഇപ്പോൾ അദ്ദേഹം യെരുശലേമിലേക്ക് (അൽ ഖുദ്സ്) യാത്ര ചെയ്യുകയും ചെയ്യുക വഴി വെളിപ്പെടുത്തുകയായിരുന്നു. അദ്ദേഹം എത്തിച്ചേരാനുള്ള വഴി നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പേ പ്രവചിച്ചിരുന്നു.  ഇഞ്ചീൽ വിശദീകരിക്കുന്നു:

12 പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.
14 യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.
15 “സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
16 ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മ വന്നു.
17 അവൻ ലാസരെ കല്ലറയിൽ നിന്നു വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.
18 അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
19 ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.

യോഹന്നാൻ 12:12-19

ഈസ അൽ മസിഹിന്റെ പ്രവേശനം – ദാവൂദിന്റ് വിവരണപ്പ്രകാരം

ദാവുദ് (അ.സ) ൽ തുടങ്ങി, പുരാതന യഹൂദരാജാക്കന്മാർ വർഷം തോറും രാജകീയ കുതിരയിൽ കയറി യെരുശലേമിലേക്ക് ഒരു ഘോഷയാത്ര നയിക്കും.  കുരുത്തോല ഞായർ  എന്ന പേരിൽ അറിയപ്പെടുന്ന ദിവസം കഴുതയിൽ യാത്ര ചെയ്ത് യെരുശലേമിൽ പ്രവേശിച്ചപ്പോൾ ഈസ അൽ മസിഹ് ഈ പാരമ്പര്യം വീണ്ടും ആവിഷ്കരിച്ചു.  ദാവുദിന് വേണ്ടി ചെയ്തതു പോലെ സബൂറിലെ  അതേ ഗാനം ഈസ അല് മസിഹിനുവേണ്ടി അവർ ആലപിച്ചു:

25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
27 യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.

സങ്കീർത്തനം 118:25-27

ഈസാ ലാസറസിനെ മരണത്തിൽ നിന്നും ഉയർത്തിയതറിഞ്ഞതു കൊണ്ട് ജനം രാജാവിനു വേണ്ടി എഴുതപ്പെട്ട ഈ പുരാതന ഗീതം ആലപിച്ചു, അങ്ങനെ അദ്ദേഹം യെരുശലേമിലേക്ക് വന്നതിൽ അവർ  ആവേശ ഭരിതർ ആയിരുന്നു.  അവർ ഉച്ചത്തിൽ പറഞ്ഞ വാക്ക് , “ഹൊസാന” എന്ന വാക്കിന്റെ അർത്ഥം ‘രക്ഷിക്കുക’ എന്നാണ് – സങ്കീർത്തനം 118:25 വളരെ മുമ്പ് എഴുതിയതുപോലെതന്നെ.  അവരെ എന്തിൽ നിന്നാണു അദ്ദേഹം ‘രക്ഷിക്കുവാൻ’ പോകുന്നത്?  സഖറിയ പ്രവാചകൻ പറയുന്നു.

ഈ പ്രവേശനത്തെക്കുറിച്ച് സക്കറിയയുടെ  പ്രവചനം

 രാജാക്കന്മാർ നൂറുവർഷം മുമ്പ് ചെയ്ത കാര്യങ്ങൾ ഈസ അൽ മസിഹ് വീണ്ടും അവതരിപ്പിച്ചെങ്കിലും അദ്ദേഹം അത് വ്യത്യസ്തമായി ചെയ്തു.  വരാനിരിക്കുന്ന മസീഹിന്റെ നാമം പ്രവചിച്ചരുന്ന സഖറിയാ അ.സ പ്രവാചകനും, മസിഹ് ഒരു കഴുതയിൽ കയറി യെരുശലേമിൽ പ്രവേശിക്കുമെന്ന് പ്രവചിച്ചിരുന്നു.  താഴെക്കൊടുത്തിരിക്കുന്ന സമയ രേഖ ചരിത്രത്തിൽ പ്രവാചകനായ സക്കറിയയെ കാണിക്കുന്നു,  ഹോശന്ന ഞായറാഴ്ചയിലെ സംഭവങ്ങൾ പ്രവചിച്ച മറ്റു പ്രവാചകന്മാരുടെ കൂടെ.

ഹോശന്ന ഞായറാഴ്ച യെരുശലേമിലേക്കുള്ള ഈസയുടെ പ്രവേശനം പ്രവചിച്ച പ്രവാചകന്മാർ

ആ പ്രവചനത്തിന്റെ ഒരു ഭാഗം മുകളിൽ യോഹന്നാന്റെ സുവിശേഷത്തിൽ (നീല പദാവലിയിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു.  സക്കറിയയുടെ പൂർണ്ണപ്രവചനം ഇവിടെ വായിക്കാം:

സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
10 ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
11 നീയോ–നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.

സഖരിയാ 9:9-11

സക്കറിയ പ്രവചിച്ച ഈ രാജാവ് മറ്റു രാജാക്കന്മാരിൽ നിന്ന് വ്യത്യസ്തനായിരിക്കും.  ‘രഥങ്ങൾ’, ‘യുദ്ധക്കുതിരകൾ’ ‘യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്” എന്നിവ ഉപയോഗിച്ച് അദ്ദേഹം രാജാവാകാൻ പോകുന്നില്ല.  വാസ്തവത്തിൽ ഈ രാജാവ് ഈ ആയുധങ്ങൾ നീക്കം ചെയ്യുകയും പകരം ‘രാഷ്ട്രങ്ങൾക്ക് സമാധാനം പ്രസംഗിക്കുകയും’ ചെയ്യും.  എന്നിരുന്നാലും, ഈ രാജാവ് ഒരു ശത്രുവിനെ പരാചയപ്പെടുത്താൻ ഇനിയും പാടുപെടേണ്ടി വരും.  ഏറ്റവും വലിയ ജിഹാദിന്റെ പേരിൽ അദ്ദേഹത്തിനു വളരെ പരിശ്രമിക്കേണ്ടി വരും.

ഈ രാജാവ് അഭിമുകീകരിക്കേണ്ട ശത്രുവിനെ തിരിച്ചറിയുമ്പോൾ ഇത്  വ്യക്തമാണു. സാധാരണയായി ഒരു രാജാവിന്റെ ശത്രു എതിർ രാജ്യത്തിൽ നിന്നോ മറ്റൊരു സൈന്യത്തിൽ നിന്നോ, അല്ലെങ്കിൽ തന്റെ ജനതയിൽ നിന്നോ, അദ്ദേഹത്തിന് എതിരായ ആളുകളിൽ നിന്നോ ഉള്ള മറ്റൊരു രാജാവാണ്.  എന്നാൽ ഒരു കഴുതപ്പുറത്ത് വേളിപ്പെടുത്തപ്പെട്ട ഒരു രാജാവ്  “സമാധാനം പ്രഖ്യാപിക്കുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ‘വെള്ളമില്ലാത്ത വരണ്ട  കുഴിയിൽ നിന്ന് തടവുകാരെ മോചിപ്പിക്കാൻ പോവുകയാണെന്നും (v11) പ്രവാചകൻ സക്കറിയ എഴുതി.  ‘കുഴി’ എന്ന എബ്രായ രീതി യാണ് കുഴിമാടം അഥവാ മരണത്തെപ്പറ്റി പരാമർശിക്കുന്നത്.  ഏകാധിപതികളോ അഴിമതിക്കാരായ രാഷ്ട്രീയക്കാരോ മനുഷ്യനിർമ്മിത തടവറകളിൽ അകപ്പെട്ടവരോ അല്ല, മറിച്ച് മരണത്തിന്റെ ‘തടവുകാരായി’ കഴിയുന്നവരെ മോചിപ്പിക്കാൻ ഈ രാജാവ് പോകുന്നു. [1]

ആളുകളെ മരണത്തിൽ നിന്ന് രക്ഷിക്കുന്നകാര്യം പറയുമ്പോൾ, നാം അർത്ഥമാക്കുന്നത് മരണം ഒഴിവാക്കണം എന്നതാണു.   ഉദാഹരണത്തിന്, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷിക്കാം, അല്ലെങ്കിൽ ഒരാളുടെ ജീവൻ രക്ഷിക്കുന്ന മരുന്ന് നൽകാം.  ഈ ‘രക്ഷിക്കൽ’  മരണത്തെ നീട്ടിവെക്കുക മാത്രമാണു ചെയ്യുന്നത്, കാരണം, ഇത്തരത്തിൽ രക്ഷിക്കപ്പെടുന്ന വ്യക്തി പിന്നീട് മരിക്കും.  എന്നാൽ സക്കറിയ ജനങ്ങളെ ‘മരണത്തിൽ നിന്ന് രക്ഷിക്കുന്ന’ പ്രവചിരുന്നില്ല, മരണത്താൽ തടവിലാക്കപ്പെട്ടവരെ രക്ഷിക്കുന്നതിനെക്കുറിച്ച് – ഇതിനകം തന്നെ മരിച്ചവരെ രക്ഷിക്കുന്നതിനെക്കുറിച്ച്.  സക്കറിയ പ്രവചിച്ച കഴുതയുടെ മുകളിൽ വരുന്ന രാജാവ് മരണത്തെ തന്നെ നേരിടുകയും അതിനെ പരാജയപ്പെടുത്തുകയും ചെയ്തു – അതിന്റെ തടവുകാരെ മോചിപ്പിക്കുക എന്നതായിരുന്നു. ഇതിനു വലിയ പരിശ്രമം വേണ്ടിവരും – മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ജിഹാദ്. നമ്മുടെ ആന്തരിക സമരങ്ങളിലെ ‘വലിയ ജിഹാദ്’ എന്നും ബാഹ്യസമരങ്ങളിലെ ‘കുറവ് ജിഹാദ്’ എന്നും ചിലപ്പോൾ പണ്ഡിതന്മാർ വിശേഷിപ്പിക്കാറുണ്ട്.  ഈ ‘കുഴി’യെ അഭിമുഖീകരിക്കുമ്പോൾ ഈ രണ്ടു സമരങ്ങളും അല്ലെങ്കിൽ ജിഹാദുകളും ഈ രാജാവ് കടന്നു പോകേണ്ടി വരും.

ഈ ജിഹാദിൽ അല്ലെങ്കിൽ മരണം യുദ്ധത്തിൽ രാജാവ് എന്ത് ആയുധങ്ങൾ ഉപയോഗിക്കും?  ഈ രാജാവ് “നിങ്ങളുമായുള്ള എന്റെ ഉടമ്പടിയുടെ രക്തം” മാത്രമേ കുഴിയിലെ തന്റെ ഈ യുദ്ധത്തിൽ സ്വീകരിക്കുകയുള്ളൂ എന്ന് സകരിയ്യ പ്രവാചകൻ എഴുതി.  തന്റെ രക്തം തന്നെയാണ് മരണത്തെ അഭിമുകീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ ആയുധം.

കഴുതപ്പുറത്ത് ജറുസലേമിൽ പ്രവേശിച്ച ഈസാ തന്നെ ഈ രാജാവ് – അല്ലെങ്കിൽ മസിഹ് ആണു എന്ന് സ്വയം പ്രഖ്യാപിച്ചു.

എന്തുകൊണ്ടാണ് ഈസാ മസിഹ് അ.സ ദുഃഖത്തോടെ കരയുന്നത്

ഹോശന്ന ഞായറാഴ്ച യെരുശലേമിൽ (വിജയാഹ്ലാദപ്രവേശം എന്നും അറിയപ്പെടുന്നു) ഈസ അൽ മസിഹ് പ്രവേശിച്ചപ്പോൾ മതനേതാക്കൾ അദ്ദേഹത്തെ എതിർത്തു.  ലൂക്കോസിന്റെ സുവിശേഷം ഈസാ അൽ മസിഹ് അവരുടെ എതിർപ്പിനോട് എങ്ങിനെ പ്രതികരിച്ചു എന്ന് വിവരിക്കുന്നു.

41 അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു:
42 ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
43 നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
44 നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.

ലൂക്കോസ് 19:41-44

.ഈസ അൽ മസിഹ് ‘ഈ ദിവസം’ ‘ദൈവത്തിന്റെ വരവിന്റെ സമയം‘ നേതാക്കൾ തിരിച്ചറിയേണ്ടതായിരുന്നു എന്ന് പ്രത്യേകം പറഞ്ഞു.  എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്?  എന്താണ് അവർക്ക് നഷ്ടപ്പെട്ടത്?

പ്രവാചകന്മാർ ഈ ‘ദിവസത്തെക്കുറിച്ച്’ പ്രവചിച്ചിരുന്നു

യെരുശലേമിനെ പുനർനിർമ്മിക്കാനുള്ള ഉത്തരവിനു 483 വർഷങ്ങൾക്കു ശേഷം മാസിഹ് വരുമെന്ന് ദാനിയേൽ പ്രവാചകൻ (അ.സ) പ്രവചിച്ചിരുന്നു.  ദാനിയേലിന്റെ പ്രവചിച്ച ഈ പ്രതീക്ഷിക്കപ്പെട്ട വർഷം ഏ ഡി 33 ആയിരിക്കുമെന്ന് നാം കണക്കാക്കിയിരുന്നു – ഒരു കഴുതയിൽ ഇസ അൽ മസിഹ് യെരുശലേമിൽ പ്രവേശിച്ച വർഷം.  പ്രവേശനവർഷം, അത് സംഭവിക്കുന്നതിന് നൂറുവർഷം മുമ്പ്, പ്രവചിക്കപ്പെടുന്നത് അത്ഭുതകരമാണ്.  എന്നാൽ സമയം നമുക്ക് ഇന്നു വരെ കണക്കാക്കാം. (ഇവിടെ ഞങ്ങൾ അതിന്മേൽ കൂടുതൽ വിശദീകരിക്കുന്നതിനു മുൻപ് ആദ്യം ഇവിടെ അവലോകനം ചെയ്യുക)..

മസിഹ് വെളിപ്പെടുത്തപ്പെടുന്നതിനെക്കുറിച്ച് മുമ്പ് 360 ദിവസക്കലണ്ടർ ഉപയോഗിച്ച്  മുമ്പ് ദാനിയേൽ പ്രവാചകൻ 483 വർഷം പ്രവചിച്ചിരുന്നു.  ഇതനുസരിച്ച് ദിവസങ്ങളുടെ എണ്ണം:

483 വർഷം * 360 ദിവസം/വർഷം = 173880 ദിവസങ്ങൾ.

365.2422 ദിവസം/വർഷം ഉള്ള ആധുനിക അന്താരാഷ്ട്ര കലണ്ടർ പ്രകാരം ഇത് 25 അധിക ദിവസങ്ങൾ 476 വർഷം ആണ്. (173 880/365.24219879 = 476 ബാക്കി 25)

യരുശലേം പുനഃസ്ഥാപിക്കാനുള്ള ഉത്തരവോടുകൂടെ ഈ കൗണ്ട്ഡൗൺ ആരംഭിച്ച വർഷം എപ്പോഴാണ്?  അത് നൽകപ്പെട്ടത്:

അർഥഹ് ശഷ്ട മഹാരാജാവിന്റെ ഇരുപതാം വർഷത്തിൽ നീസാൻ മാസത്തിൽ …

നെഹമിയാവ് 2:1 .

നിസാൻ (യഹൂദ കലണ്ടറിലെ ഒരു മാസം) മാസത്തിലെ ഏതു ദിവസം എന്നത് നൽകപ്പെട്ടിട്ടില്ല, എന്നാൽ പുതുവർഷം നിസാൻ 1 നു ആരംഭിച്ചതു കൊണ്ട് ആയിരിക്കാം, ഒരു പക്ഷേ, രാജാവ് നെഹമിയയോട് ഈ ആഘോഷത്തിന്റെ മധ്യേ സംസാരിക്കുവാൻ കാരണം.  നിസാൻ 1    ചാന്ദ്രമാസമായതിനാൽ (ഇസ്ലാമിക കലണ്ടർ പോലെ) ഒരു അമാവാസിയും അടയാളപ്പെടുത്തും.  പരമ്പരാഗത മുസ്ലിം രീതിയിൽ നവചന്ദ്രൻ നിർണ്ണയിച്ചു – അംഗീകൃത മനുഷ്യർ ചന്ദ്രന്റെ പുതിയ ചന്ദ്രക്കല (ഹിലാൽ) നിരീക്ഷിക്കുന്നു.  ആധുനിക ജ്യോതിശാസ്ത്രപ്രകാരം, നിസാൻ 1, 444 ബിസി എന്ന അമാവാസിയെയാണ് ആദ്യം കാണുന്നത്.  ആദ്യചന്ദ്രക്കല അന്ന് നിരീക്ഷകർ കണ്ടു തുടങ്ങിയോ അതോ നിസ്സാൻ മാസത്തിന്റെ ആരംഭം ഒരു ദിവസം വൈകിയോ എന്നറിയാൻ ബുദ്ധിമുട്ടുണ്ട്.  ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ പ്രകാരം പേർഷ്യൻ ചക്രവർത്തി അർത്ഥഹ് ശഷ്ട മഹാരാജാവിന്റെ  ഇരുപതാം വർഷത്തിലെ നിസാൻ 1 ന്റെ ചന്ദ്രക്കലയെ ആധുനിക കലണ്ടറിൽ ബി.സി.444  10 PM-ൽ സ്ഥാപിക്കാം[2].  ചന്ദ്രക്കലയുടെ രൂപം നഷ്ടപ്പെട്ടിരുന്നുവെങ്കിൽ, നിസാൻ 1 അടുത്ത ദിവസം മാർച്ച് 5, 444 ബിസി ആയിരിക്കും.  രണ്ടായാലും, യരുശലേം പുനഃസ്ഥാപിക്കാനുള്ള പേർഷ്യൻ ഉത്തരവ് മാർച്ച് 4 അല്ലെങ്കിൽ മാർച്ച് 5, 444 ബി.സി.

ഡാനിയേലിന്റെ പ്രവചനസമയം 476 വർഷം കൂടി ചേർത്താൽ നമ്മെ മാർച്ച് 4 അല്ലെങ്കിൽ 5, 33 ഏ ഡി  വരെ കൊണ്ടു വരും. (ഒരു വർഷം 0 എന്ന് ആരംഭിക്കുന്നില്ല, ഒരു വർഷം 1BC മുതൽ 1 AD വരെ യുള്ള ആധുനിക കലണ്ടർ പ്രകാരമാണു പോകുന്നത് അല്ലെങ്കിൽ കണക്കാക്കുന്നത്, അതിനാൽ ഗണിതം -444 + 476 +1= 33).  മാർച്ച് 4 അല്ലെങ്കിൽ 5 വരെ ദാനിയേലിന്റെ പ്രവചനസമയം 25 ദിവസങ്ങൾ കൂടി ചേർത്താൽ, 33 AD മാർച്ച് 29 അല്ലെങ്കിൽ 30, 33 എഡി, താഴെ യുള്ള ടൈംലൈനിൽ ചിത്രീകരിച്ചിരിക്കുന്നു.  മാർച്ച് 29, 33 AD, ഞായറാഴ്ചയായിരുന്നു – ഹോശന്നാ ഞായറാഴ്ച മസിഹ് എന്ന് അവകാശപ്പെട്ട് – ഈസ  അ.സ കഴുതപ്പുറത്ത് ജറുസലേമിൽ പ്രവേശിച്ച ദിവസം തന്നെ..  വരാനിരിക്കുന്ന വെള്ളിയാഴ്ച പെസ്സഹ ആയിരുന്നു- പെസ്സഹ എന്നും നിസാൻ 14-ൽ ആയിരുന്നു.  33 എഡിയിൽ നിസാൻ 14 ഏപ്രിൽ 3 ആയിരുന്നു.  ഏപ്രിൽ 3 വെള്ളിയാഴ്ച 5 ദിവസം മുമ്പ്, പാം ഞായറാഴ്ച മാർച്ച് 29 ആയിരുന്നു..

എ.ഡി. മാർച്ച് 29-ന് ജറുസലേമിൽ പ്രവേശിക്കുമ്പോൾ, കഴുതയുടെ മേൽ ഇരിക്കുന്ന ഈസ അ.സ പ്രവാചകൻ സക്കറിയയുടെ പ്രവചനവും ദാനിയേലിന്റെ പ്രവചനവും – ഇന്നു വരെ നിറവേറ്റി.  താഴെയുള്ള സമയ രേഖയിൽ ഇത് വിവരിച്ചിരിക്കുന്നു.

മസീഹിനെക്കുറിച്ച് വെളിപ്പെടുത്തുന്നതിന് മുമ്പ് ഡാനിയേൽ പ്രവചിച്ചിരുന്നു. നെഹമിയാവ് ആ സമയം ആരംഭിച്ചു. പാം ഞായറാഴ്ച യരുശലേമിൽ പ്രവേശിച്ചപ്പോൾ എഡി 33 മാർച്ച് 29-ന് അത് അവസാനിച്ചു

മസീഹിനെക്കുറിച്ച് വെളിപ്പെടുത്തുന്നതിന് മുമ്പ് ഡാനിയേൽ പ്രവചിച്ചിരുന്നു. നെഹമിയാവ് ആ സമയം ആരംഭിച്ചു. പാം ഞായറാഴ്ച യരുശലേമിൽ പ്രവേശിച്ചപ്പോൾ എഡി 33 മാർച്ച് 29-ന് അത് അവസാനിച്ചു

ഒരു ദിവസത്തിൽ തന്നെ നിവർത്തീകരിക്കപ്പെട്ട  ഈ പല പ്രവചനങ്ങളും അല്ലാഹു മസീഹിനെക്കുറിച്ചുള്ള തന്റെ പദ്ധതി വെളിപ്പെടുത്തുന്ന വ്യക്തമായ സൂചനകളാണ് നൽകാറുള്ളത്.  എന്നാൽ അന്നുതന്നെ പ്രവാചകൻ മൂസ അ.സന്റെ  മറ്റൊരു പ്രവചനം കൂടി ഈസാ അൽ മസിഹ് നിറവേറ്റി.  അവൻ അങ്ങനെ ചെയ്യുക വഴി ‘കുഴി’ അഥവാ മരണമെന്ന അദ്ദേഹത്തിന്റെ ശത്രുവിനോട് ഉള്ള ജിഹാദിന് ആക്കം കൂട്ടുന്ന പ്രവർത്തികൾ ചെയ്യുവാൻ ആരംഭിച്ചു. നാം ഇനി പരിശോധിക്കുവാൻ പോകുന്നത് അതിനെക്കുറിച്ചാണു..

[1] ‘കുഴി’ എന്നാൽ പ്രവാചകന്മാർ  മരണം എന്നാണു അർത്ഥമാക്കിയിരുന്നത് എന്നത് എങ്ങനെയാണു എന്നതിനു ചില ഉദാഹരണങ്ങൾ:

“എന്നാൽ നിങ്ങളെ മരിച്ചവരുടെ മണ്ഡലത്തിലേക്കും കുഴിയുടെ ആഴത്തിലേക്കും ഇറക്കിവിടുന്നു.”

എശയ്യാവ് 14:15

ശവക്കുഴിക്ക് നിങ്ങളെ സ്തുതിക്കാനാവില്ല, മരണത്തിന് നിങ്ങളുടെ സ്തുതി പാടാൻ കഴിയില്ല; കുഴിയിൽ ഇറങ്ങുന്നവർക്ക് നിങ്ങളുടെ വിശ്വസ്തത പ്രതീക്ഷിക്കാനാവില്ല.

എശയ്യാവ് 38:18

അവർ നിങ്ങളെ കുഴിയിലേക്ക് ഇറക്കിവിടും, കടലിന്റെ ഹൃദയത്തിൽ നിങ്ങൾ അക്രമാസക്തമായ മരിക്കും.

ഇയ്യോബ് 28:8

അവർ കുഴിയിലേക്ക് അടുക്കുന്നു, അവരുടെ ജീവിതം മരണത്തിന്റെ ദൂതന്മാർക്കും.

എസക്കിയേൽ 32:23

യഹോവേ, നീ എന്നെ മരിച്ചവരുടെ മണ്ഡലത്തിൽനിന്നു ഉയിർപ്പിച്ചു; കുഴിയിലേക്ക് ഇറങ്ങുന്നതിൽ നിന്ന് നിങ്ങൾ എന്നെ ഒഴിവാക്കി

സങ്കീർത്തനം 30:3

[2] പുരാതന കലണ്ടറുകളും ആധുനിക കലണ്ടറുകളും (ഉദാ: നിസാൻ 1 = മാർച്ച് 4, 444BC) പ്രാചീന അമാവാസികളുടെ കണക്കുകൂട്ടലുകൾക്കും, ഞാൻ ഡോ.  ഹാരോൾഡ് ഡബ്ല്യു ഹോഹ്നറിന്റെ, ക്രിസ്തുവിന്റെ ജീവിതത്തിന്റെ കാലക്രമമനുസരിച്ചുള്ള വീക്ഷണങ്ങൾ എന്ന പുസ്തകത്തിൽ നിന്നും ഉദ്ധരിച്ചിരിക്കുന്നു.  1977. പേജ് 176.

 

 

ഈസാ മസീഹ് (അ.സ) ‘ജീവ ജലം’ വാഗ്ദാനം ചെയ്യുന്നു

സൂറ മുതഫ്ഫിഫിൻ (സൂറ 83- അളവിൽ കുറയ്ക്കുന്നവൻ ) ൽ അല്ലാഹുവിനു അടുത്ത് നിൽക്കുന്നവർക്കു വേണ്ടി മനസ്സിനെ പരിപോഷിപ്പിക്കുന്ന പാനീയത്തിന്റെ അരുവി പ്രതീക്ഷിക്കുന്നുവെന്ന് നാം വായിക്കുന്നു.

മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും.

അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ.

അതിലെ ചേരുവ തസ്നീം ആയിരിക്കും.

അതായത്‌ സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ്‌ ജലം.

സൂറ മുതഫ്ഫിഫിൻ 83:25-28

സൂറ അൽ ഇൻസാൻ (സൂറ 76- മനുഷ്യൻ) പറുദീസയിൽ പ്രവേശിക്കുന്നവർക്ക് വേണ്ടി ലഭിക്കുന്ന ലഹരിപിടിപ്പിക്കുന്ന പാനീയങ്ങളുടെ ഉറവയെക്കുറിച്ച് വിവരിക്കുന്നു.

ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.

അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം

സൂറ ഇൻസാൻ 76:17-18

എന്നാൽ ഈ ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന ദാഹത്തെക്കുറിച്ച് എന്തു പറയുന്നു? ലജ്ജാകരമായ പാപങ്ങൾ നിറഞ്ഞ ഒരു ഭൂതകാലം ഉള്ളതു കൊണ്ട് ‘അല്ലാഹുവിനു ഏറ്റവും അടുത്ത്’ നിൽക്കുവാൻ കഴിയാത്ത നമ്മെക്കുറിച്ച് എന്താണു പറയുവാൻ ഉള്ളത്? പ്രവാചകനായ ഈസാ മസീഹ് (അ.സ) ഇതിനെക്കുറിച്ച് അദ്ദേഹം ഒരു എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സ്ത്രീയുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇതിനെക്കുറിച്ച് പഠിപ്പിക്കുന്നു .

ഇതിനു മുൻപ് നമ്മുടെ ശത്രുക്കളെ എങ്ങിനെ സമീപിക്കണമെന്ന് ഈസാ മസീഹ് (അ.സ) പഠിപ്പിച്ചത് നാം പഠിച്ചു.  നമ്മുടെ സമകാലീക ലോകത്തിൽ നമുക്ക് പലരുമായും പ്രശ്നങ്ങൾ ഉണ്ട് അതു കൊണ്ടു തന്നെ നമ്മുടെ ലോകം നരക തുല്യമായ പ്രതിസന്ധിയിൽക്കൂടി കടന്നു പോകുന്നു.  നമ്മുടെ പറുദീസാ പ്രവേശനം എങ്ങിനെ നാം നമ്മുടെ ശത്രുക്കളോട് പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് ഉപമയിൽക്കൂടി ഈസാ മസീഹ് (അ.സ) പഠിപ്പിച്ചു!

ഒരു കാര്യം പഠിപ്പിക്കുന്നത് വളരെ എളുപ്പമാണു, എന്നാൽ അതിനു നേർ വിപരീതമായി പ്രവർത്തിക്കുന്നവരാണധികവും. ഒരു പാട് ഇമാമുമാരും മത നേതാക്കന്മാരും ഒരു കാര്യം പഠിപ്പിക്കുകയും നേർ വിപരീതമായി ജീവിക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ പ്രവാചകനായ ഈസാ മസീഹ് (അ.സ)  എങ്ങിനെയായിരുന്നു? ഒരിക്കൽ അദ്ദേഹം ഒരു ശമര്യാക്കാരിയെ കണ്ടു മുട്ടി. (ആ കാലത്ത് യഹൂദന്മാരുടെ ശത്രുക്കൾ).  ഇഞ്ചീൽ ആ കണ്ടു മുട്ടൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണു.

ശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —
ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു 4യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.

അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.6

ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു.
അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —
10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
16 യേശു അവളോടു: “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറഞ്ഞു.
17 എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: “എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
18 അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു യേശു പറഞ്ഞു.
19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു.
27 ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
29 ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു.
33 ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
40 അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.

യോഹന്നാൻ 4:1-42

ഈസാ മസീഹ് (അ.സ) തന്നോട് സംസാരിക്കുന്നത് പോലും ആ ശമര്യാക്കാരി സ്ത്രീയെ അൽഭുതപ്പെടുത്തി- ആ കാലത്ത് യഹൂദന്മാരും ശമര്യരും തമ്മിൽ അത്രമാത്രം ശത്രുത ഉണ്ടായിരുന്നു.  പ്രവാചകൻ അദ്ദേഹത്തിന്റെ സംഭാഷണം അൽപ്പം ദാഹ ജലം ചോദിച്ചു കൊണ്ട് ആരംഭിച്ചു അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു.  ഒന്നാമത്, അവിടെ എഴുതിയിരിക്കുന്നതു പോലെ, അദ്ദേഹത്തിനു ദാഹിക്കുന്നുണ്ടായിരുന്നു.  എന്നാൽ അദ്ദേഹം (ഒരു പ്രവാചകൻ ആക കൊണ്ട്) അവൾ വേറെ ഒരു വിധത്തിൽ ദാഹ പരവശയായിരുന്നു എന്നും അദ്ദേഹം അറിഞ്ഞിരുന്നു.  അവൾ സന്തോഷത്തിനു വേണ്ടിയും അവളുടെ ജീവിതത്തിൽ സംതൃപ്തിക്കു വേണ്ടിയും ദാഹ പരവശയായിരുന്നു.  പുരുഷന്മാരുമായി അവിശുദ്ധമായ കൂട്ടു കെട്ട് ഉണ്ടാക്കുക വഴി ഈ ദാഹം ശമിപ്പിക്കുവാൻ കഴിയും എന്ന് അവൾ കരുതി.  അതു കൊണ്ടു തന്നെ അവൾക്ക് പല ഭർത്താക്കന്മാർ ഉണ്ടായിരുന്നു മാത്രമല്ല അവൾ പ്രവാചകനുമായി സംസാരിക്കുമ്പോൾ പോലും അവൾ ഭർത്താവല്ലാത്ത ഒരു മനുഷ്യനുമായി താമസിക്കുകയായിരുന്നു. എല്ലാവരും അവളെ പിഴച്ചവളായി കണ്ടു.  അതു കൊണ്ടായിരിക്കാം അവൾ നട്ടുച്ച നേരത്ത് അവൾ വെള്ളം കോരുവാൻ പോയത് കാരണം രാവിലെ സമയം ആ ഗ്രാമത്തിലെ സ്ത്രീകൾ വെള്ളം കോരുവാൻ പോകുമ്പോൾ അവരുടെ കൂടെ അവൾ വരുന്നത് അവർ ഇഷ്ടപ്പെട്ടില്ല.  ഈ സ്ത്രിക്ക് പല പല പുരുഷന്മാർ ഉണ്ടായിരുന്നു, അവളുടെ ലജ്ജ അവളെ ആ ഗ്രാമത്തിലെ മറ്റു സ്ത്രീകളിൽ നിന്നും മാറ്റി നിർത്തുവാൻ കാരണമായി.

സബൂർ പാപം എങ്ങിനെയാണു നമ്മുടെ ജീവിതത്തിലെ ആഴമായ ദാഹത്തിൽ നിന്നും ഉളവാകുന്നു എന്ന് നമുക്ക് കാണിച്ചു തന്നു– തീർച്ചയായും ശമിപ്പിക്കപ്പെടേണ്ട ഒരു ദാഹം.  ഇന്ന് പലരും, അവരുടെ മതം ഏതായാലും, ഈ ദാഹം നിമിത്തം പാപ വഴികളിൽ ജീവിക്കുന്നു.

പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ഈ പാപിണിയായ സ്ത്രീയെ അവഗണിച്ചില്ല.  അതിനു പകരം അദ്ദേഹത്തിനു അവൾക്ക് അവളുടെ ദാഹം തീർക്കുവാൻ ഉതകുന്ന ‘ജീവ ജലം’ നൽകുവാൻ സാധിക്കും എന്ന് പറഞ്ഞു.  എന്നാൽ അദ്ദേഹം ശാരീരികമായി ദാഹം തീർക്കുവാൻ കഴിയുന്ന വെള്ളത്തെക്കുറിച്ച് അല്ല സംസാരിച്ചത് (കാരണം അത് ഒരിക്കൽ കുടിച്ചാൽ പിന്നീട് വീണ്ടും ദാഹിക്കും) മറിച്ച് അവളുടെ ഹൃദയത്തിൽ ഒരു മാറ്റം വരുത്തും എന്നായിരുന്നു, അതായത് അവളുടെ അകത്തു നിന്നും ഒരു വ്യത്യാസം.  സബൂറിലെ പ്രവാചകന്മാർ ഒരു പുതിയ ഹൃദയം വരും എന്ന ഉടമ്പടിയെക്കുറിച്ച് പ്രവചിച്ചിരുന്നു,  ഈസാ അൽ മസീഹ് (അ.സ) അവൾക്ക് ഈ ഒരു ഹൃദയത്തെ മാറ്റുവാൻ കഴിയുന്ന പുതിയ ഒരു ഉടമ്പടി ‘നിത്യ ജീവനിലേക്ക് ഒഴുകുന്ന ഒന്നു‘ വാഗ്ദത്തം ചെയ്തു.

വിശ്വസിക്കുവാൻ- സത്യ സന്ധമായി ഏറ്റു പറയുക

എന്നാൽ ‘ജീവ ജലത്തിന്റെ’ ഈ വാഗ്ദാനം ആ സ്ത്രീയെ ഒരു പ്രതിസന്ധിയിലേക്ക് തള്ളി വിട്ടു.  ഈസാ അവളോട് ഭർത്താവിനെ വിളിച്ചു കൊണ്ടു വരുവാൻ പറയുമ്പോൾ അദ്ദേഹം മന:പ്പൂർവ്വമായി അവൾ അവളുടെ പാപങ്ങൾ തിരിച്ചറിയുകയും അത് സമ്മതിക്കുകയും – അത് ഏറ്റ് പറയുകയും ചെയ്യണം എന്നതിനു കാരണമാക്കി.  ഇതാണു നാം ഏത്ര വില കൊടുത്തും ഒഴിവാക്കുന്ന ഒരു കാര്യം!  നാം നമ്മുടെ പാപങ്ങൾ മറച്ചു വയ്ക്കുന്നതോ അല്ലെങ്കിൽ ഒഴിവു കഴിവു പറയുന്നതോ ഇഷ്ടപ്പെടുന്നു.  ആദമും ഹവ്വയും ഇത് തോട്ടത്തിൽ ചെയ്തു മാത്രമല്ല നാം ഇന്നും നമ്മുടെ പാപങ്ങൾ മറയ്ക്കുവാനോ അല്ലെങ്കിൽ ഒഴിവു കഴിവ് പറയുന്നതിനോ മുൻ തൂക്കം കൊടുക്കുന്നു. എന്നാൽ നമുക്ക് ‘നിത്യ ജീവനിലേക്ക്’ നയിക്കുന്ന ദൈവത്തിന്റെ കൃപ അനുഭവിച്ചറിയണമെങ്കിൽ നാം സത്യ സന്ധരും നമ്മുടെ തെറ്റുകൾ സമ്മതിക്കുന്നവരും ആയിരിക്കണം, കാരണം ഇഞ്ചീൽ വാഗ്ദാനം ചെയ്യുന്നത് എന്തെന്നാൽ:

നാം നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞാൽ അവൻ വിശ്വസ്തനും നീതിമാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതിയിൽ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.

1 യോഹന്നാൻ 1:9

ഈ കാരണത്താൽ, പ്രവാചകനായ ഈസാ (അ.സ) ശമര്യാ സ്ത്രീയോട് പറഞ്ഞതെന്തെന്നാൽ

ദൈവം ആത്മാവ് ആകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം…

‘സത്യ’ ത്താൽ എന്നതു കൊണ്ട് അദ്ദേഹം അർത്ഥമാക്കിയത് നമ്മോട് തന്നെ സത്യസന്ധരും ആത്മാർത്ഥത ഉള്ളവരും ആവുക എന്നതാണു, നമ്മുടെ തെറ്റുകൾ മറച്ചു വയ്ക്കുകയോ ഒഴിവു കഴിവു പറയുകയോ ചെയ്യാതിരിക്കുക എന്നതാണത്.  ഏറ്റവും മനോഹരമായ ഒരു സന്ദേശം എന്നത് അല്ലാഹു ഇത്തരത്തിൽ സത്യ സന്ധമായി അവിടുത്തെ അരികിൽ വന്ന് ആരാധിക്കുന്നവരെ  ‘അന്വേഷിക്കുന്നു’ മാത്രമല്ല അവരിൽ നിന്നും ഒരിക്കലും മുഖം തിരിക്കുന്നതുമില്ല.

എന്നാൽ അവൾക്ക് അവളുടെ പാപം അംഗീകരിക്കുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആയിരുന്നു.  നമ്മുടെ പാപം മറച്ചു വയ്ക്കുവാൻ നാം കണ്ടെത്തുന്ന ഒരു പൊതുവായ മാർഗ്ഗമെന്നത് പാപത്തെക്കുറിച്ചുള്ള സംഭാഷണവിഷയം മാറ്റി മതപരമായ തർക്കവിഷയങ്ങൾ കൊണ്ടു വരിക എന്നതാണു.  ഇന്ന് ലോകം മുഴുവനും മതപരമായ തർക്കങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണു.  ആ കാലത്ത് ശമര്യാക്കാരും യഹൂദന്മാരും തമ്മിൽ മത പരമായ ഒരു തർക്കം നിലനിന്നിരുന്നത് യധാർത്ഥ ആരാധനയുടെ സ്ഥലം സംബന്ധിച്ചാണു.  യഹൂദന്മാർ ആരാധന ജെറുസലേമിൽ ചെയ്യണമെന്നും വാദിക്കുകയും ശമര്യാക്കാർ അത് ഗെരിസീം മലയിൽ നടത്തണമെന്നും വാദിച്ചു.  ഈ ഒരു മതപരമായ തർക്കത്തിലേക്ക് ശ്രദ്ധ തിരിക്കുക വഴി അവൾ പ്രതീക്ഷിച്ചത് അവളുടെ പാപത്തെക്കുറിച്ചുള്ള സംഭാഷണം വഴി തിരിച്ചു വിടാം എന്നായിരുന്നു.  അവൾക്ക് അവളുടെ പാപം മതത്തിന്റെ മറവിൽ ഒളിച്ച് വയ്ക്കുവാൻ കഴിഞ്ഞു.

എത്ര സുഗമമായും സ്വാഭാവീകമായുമാണു നാമും അതേ കാര്യം പ്രവർത്തിക്കുന്നത്- പ്രത്യേകിച്ച് നാം മതത്തിനു പ്രാധാന്യം നൽകുന്നവർ ആണെങ്കിൽ.  അങ്ങിനെ നമുക്ക് മറ്റുള്ളവർ എത്രമാത്രം തെറ്റാണെന്നും അല്ലെങ്കിൽ നാം എത്രമാത്രം ശരിയാണെന്നും വിലയിരുത്തുവാൻ കഴിയുന്നു- എന്നാൽ അതേ സമയം നമ്മുടെ തെറ്റുകൾ ഏറ്റു പറയണമെന്ന കാര്യം നാം മന:പ്പൂർവ്വമായി മറന്നു കളയുന്നു.

പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ആ സ്ത്രീയുമായി ഈ മതപരമായ തർക്കത്തിൽ ഏർപ്പെട്ടില്ല.  അദ്ദേഹം ഊന്നിപ്പറഞ്ഞത് ആരാധിക്കുന്ന സ്ഥലമല്ല പ്രധാനമായിരിക്കുന്നത്,മറിച്ച് അവളെക്കുറിച്ച് തന്നെയുള്ള സത്യ സന്ധതയാണു പ്രാധാന്യമർഹിക്കുന്നത് എന്നായിരുന്നു.  അവൾക്ക് അല്ലാഹുവിന്റെ അടുക്കൾ എവിടെ നിന്നും വേണമെങ്കിലും വരാം (കാരണം അവിടുന്ന് ആത്മാവ് ആണു), എന്നാൽ അവൾ ഈ ‘ജീവ ജലം’ നേടേണ്ടതിനു അവളെക്കുറിച്ച് തന്നെയുള്ള സത്യത്തിൽ തന്നെ വരേണ്ടത് ആവശ്യമാണു.

അതു കൊണ്ട് അവൾക്ക് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു.  അവൾക്ക് മതപരമായ തർക്കങ്ങളിൽ ഏർപ്പെട്ടു കൊണ്ട് അവളെത്തന്നെ മറച്ചു വയ്ക്കുന്നത് തുടരാം അങ്ങിനെ അവിടെ നിന്നും മാറിപ്പോകാമായിരുന്നു.  എന്നാൽ അവൾ അവസാനം അവളുടെ പാപങ്ങൾ അംഗീകരിക്കുന്നത് തിരഞ്ഞെടുത്തു- ഏറ്റു പറയുന്നത്- അതായത് അവൾ അവളുടെ ഗ്രാമത്തിൽ തിരികെ ച്ചെന്ന് മറ്റുള്ളവരോട് എങ്ങിനെ ഈ പ്രവാചകൻ അവളെയും അവളുടെ പ്രവർത്തികളെയും അറിഞ്ഞുവെന്നതും അറിയിക്കുക വഴി.  അവൾ ഇനിയും ഒന്നും ഒളിച്ച് വച്ചില്ല. അങ്ങിനെ ചെയ്യുക വഴി അവൾ ഒരു ‘വിശ്വാസി’ ആയിത്തീർന്നു.  അവൾ മുൻപ് മതചിട്ടയ്ക്ക് പ്രാധാന്യം നൽകുന്നവൾ ആയിരുന്നു,  നമ്മിൽ പൽരും ആയിരിക്കുന്നതു പോലെ, എന്നാൽ ഇപ്പോൾ അവൾ- അവളുടെ ഗ്രാമത്തിലെ പലരെയും പോലെ- ‘വിശ്വാസിക്കുന്നവരുടെ’ കൂട്ടത്തിൽ ആയിത്തീർന്നു.

ഒരു വിശ്വാസി ആയിത്തീരുക എന്നത് മാനസീകമായി ഒരു യധാർത്ഥ പഠിപ്പിക്കൽ ഏറ്റു പറയൽ അല്ല-  അത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെങ്കിൽ പോലും. അത് അവിടുത്തെ കരുണയുടെ വാഗ്ദത്തങ്ങൾ വിശ്വസിക്കുക കൂടി ചെയ്യുന്നതിൽ ആശ്രയിച്ചാണു ഇരിക്കുന്നത്, അതു കൊണ്ട് പാപം ഇനിയും മറച്ചു വയ്ക്കേണ്ട കാര്യം ഇല്ല.  ഇതു തന്നെയാണു പ്രവാചകനായ ഈസാ (അ.സ) വളരെ നാളുകൾക്ക് മുൻപ് നീതീകരണം പ്രാപിക്കുവാൻ വേണ്ടി ചെയ്തത്– അദ്ദേഹം ഒരു വാഗ്ദത്തം വിശ്വസിച്ചു.

താങ്കൾ പാപം ചെയ്യുന്നതിൽ എന്തെങ്കിലും കാരണം കണ്ടെത്തുകയോ അത് മറച്ചു വയ്ക്കുകയോ ചെയ്യുന്നുണ്ടോ?  താങ്കൾ അത് ആത്മാർത്തമായ മത ചിട്ടകൾ കൊണ്ടോ മതപരമായ തർക്കങ്ങൾ കൊണ്ടോ മറച്ചു വയ്ക്കുവാൻ ശ്രമിക്കാറുണ്ടോ?  അതോ താങ്കൾ താങ്കളുടെ പാപങ്ങൾ ഏറ്റു പറയാറുണ്ടോ?  എന്തു കൊണ്ട് നമ്മുടെ രക്ഷിതാവും സൃഷ്ടിതാവുമായ അല്ലാഹുവിന്റെ അടുക്കൽ വന്ന് താങ്കളുടെ കുറ്റ ബോധം ഉളവാക്കുന്നതും ലജ്ജാകരവുമായ പാപങ്ങൾ സത്യ സന്ധമായി ഏറ്റു പറയുകയും ചെയ്തു കൂടാ?  എന്നാൽ താങ്കൾക്ക് സന്തോഷിക്കുവാൻ കഴിയുന്ന് ഒരു വസ്തുത അവിടുന്ന് താങ്കളുടെ ആരാധന ‘അന്വേഷിക്കുകയും’ താങ്കളെ എല്ലാ നീതികേടിൽ നിന്നും ‘ശുദ്ധീകരിക്കുകയും’ ചെയ്യും.

നാം ഈ സംഭാഷണത്തിൽ നിന്നും കാണുന്നത് ഈ സ്ത്രീ പ്രവാചകനായ ഈസാ (അ.സ) ‘മസീഹ്’ (=‘ക്രിസ്തു’=‘മസീഹ്’) എന്ന് മനസ്സിലാക്കിയത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വസ്തുതയാണു മാത്രമല്ല അതിനു ശേഷം പ്രവാചകനായ ഈസാ മസീഹ് (അ.സ) അവരോടു കൂടെ രണ്ടു ദിവസം താമസിച്ച് അവരെ പഠിപ്പിച്ചു അതിന്റെ ഫലമായി അവർക്ക് അദ്ദേഹത്തെ ‘ലോക രക്ഷകനായി’ മനസ്സിലാക്കുവാൻ സാധിച്ചു.  ഒരു പക്ഷെ നമുക്ക് ഇതു കൊണ്ടെല്ലാം എന്താണു അർത്ഥമാക്കുന്നത് എന്ന് പൂർണ്ണമായി അറിയില്ലായിരിക്കും.  എന്നാൽ പ്രവാചകനായ യഹ് യാ (അ.സ) ജനത്തെ അത് മനസ്സിലാക്കുവാൻ ഒരുക്കിയിരുന്നതു കൊണ്ട്, നമ്മുടെ പാപങ്ങൾ ഏറ്റു പറയുക എന്നത് നമ്മെ അവന്റെ കരുണ പ്രാപിക്കുന്നതിനു ഒരുക്കുവാൻ മുഖാന്തിരമാക്കുന്നു.  ഇത് നേരായ വഴിയിലേക്കുള്ള ആദ്യത്തെ പടിയാണു.

‘ദൈവമെ, പാപിയായ, എന്നോട് കരുണയുണ്ടാകേണമേ’