ന്യായ വിധി ദിവസം: അൽ ഹുമസായും & മസീഹും

ന്യായവിധിയെക്കുറിച്ച് സൂറ അൽ ഹുമസ (സൂറ 104 – വ്യാപാരി) മുന്നറിയിപ്പ് നൽകുന്നു:

കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത്‌ ധനം ശേഖരിക്കുകയും അത്‌ എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌. അവന്‍റെ ധനം അവന്‌ ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന്‌ അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? അത്‌ അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക്‌ കത്തിപ്പടരുന്നതായ തീര്‍ച്ചയായും അത്‌ അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട

സ്തംഭങ്ങളിലായിക്കൊണ്ട്‌;അൽ ഹുമസ  104: 1-6

 

അല്ലാഹുവിന്റെ കോപത്തിന്റെ ഒരു അഗ്നി നമ്മെ കാത്തിരിക്കുന്നുവെന്ന് സൂറ അൽ ഹുമസാ പറയുന്നു, പ്രത്യേകിച്ച് നാം അത്യാഗ്രഹികളാണെങ്കിലും മറ്റുള്ളവരോട് മോശമായി എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിലും. സഹായ ആവശ്യപ്പെടുന്നവരോട് നിരന്തരം ഉദാരത പുലർത്തുന്നവർ, ധനികന്റെ സമ്പത്തിനെക്കുറിച്ച് ഒരിക്കലും അസൂയപ്പെടാത്തവർ, മറ്റൊരാളെക്കുറിച്ച് മോശമായി സംസാരിക്കാത്തവർ, പണ സംബന്ധമായി ആരുമായും തർക്കത്തിൽ ഏർപ്പെടാത്തവർ, എന്നിവർക്ക് ഒരു പക്ഷെ അവർ ആ ദിവസം ന്യായ വിധിയുടെ ക്രോധത്തിൻ കീഴിൽ വരികയില്ലെന്നതും അവർ കഷണങ്ങളായി തകർക്കപ്പെടുകയുമില്ല എന്ന പ്രതീക്ഷ നിലനിർത്തുവാൻ കഴിയുമായിരിക്കും.

എന്നാൽ ബാക്കിയുള്ളവരുടെ കാര്യമോ?

ദൈവക്രോധം തങ്ങളുടെ മേൽ വരുമെന്ന് ഭയപ്പെട്ടവർക്കുവേണ്ടിയാണു പ്രത്യേകമായി പ്രവാചകൻ ഈസ അൽ മസിഹ് അ.സ വന്നത് . ഇൻജിലിൽ അദ്ദേഹം പറഞ്ഞിരിക്കുന്നതുപോലെ :

13 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
20 തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3: 13-21

ഈസ അൽ മസീഹ് സ അദ്ദേഹത്തിനു വലിയ അധികാരം ഉണ്ടെന്ന് അവകാശപ്പെട്ടു –  അദ്ദേഹം ‘സ്വർഗ്ഗത്തിൽ നിന്നും’ വന്നവൻ ആണു എന്നു പോലും. ഒരു ശമര്യക്കാരിയുമായുള്ള സംഭാഷണത്തിൽ (അതിനെക്കുറിച്ച് കൂടുതൽ വിശദമായി ഇവിടെ വിശദീകരിച്ചിരിക്കുന്നു ) പ്രവാചകൻ ‘ജീവനുള്ള വെള്ളം’ ആണെന്ന് അവകാശപ്പെട്ടു

10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 4: 10-14

അദ്ദേഹത്തിന്റെ ഈ അവകാശവാദങ്ങളുടെ അധികാരം തെളിയിക്കപ്പെട്ടത്   മൂസാ നബിയുടെ തൌറാത്തിൽ ലോകത്തിന്റെ സൃഷ്ടിയുടെ ആറു ദിവസങ്ങളിൽ നടന്ന സംഭവത്തിൽക്കൂടെയുള്ള പ്രവചനത്തിൽക്കൂടെയാണു. അതിനു ശേഷം തുടർന്നുള്ള പ്രവാചകന്മാരും അവന്റെ വരവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രവചിച്ചു, അത് അവന്റെ വരവ് സ്വർഗത്തിൽ നിന്ന് ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് കാണിക്കുന്നു . ‘തന്നിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ ലഭിക്കത്തക്കവണ്ണം’ ഉയർത്തപ്പെടണം ‘എന്ന് പ്രവാചകൻ പറഞ്ഞപ്പോൾ എന്താണ് അർത്ഥമാക്കിയത്? അതിനെക്കുറിച്ച് ഇവിടെ വിശദീകരിച്ചിരിക്കുന്നു .

 

ആരാണ് യൂസഫ്? അദ്ദേഹത്തിന്റെ അടയാളം എന്തായിരുന്നു?

സൂറ യൂസുഫ് (സൂറ 12 – ജോസഫ്) ഹസ്രത്ത് യൂസഫിന്റെ / ജോസഫിന്റെ കഥ പറയുന്നു. ഹസ്രത്ത് ഇബ്രാഹിമിന്റെ (അബ്രഹാമിന്റെ) മകനായ ഹസ്രത്ത് ഇസ്ഹാക്കിന്റെ (ഐസക്) മകനാണ് ഹസ്രത്ത് യാക്കൂബിന്റെ (ജേക്കബ്) മകൻ യൂസഫ്. യാക്കൂബിന് പന്ത്രണ്ട് ആൺമക്കളുണ്ടായിരുന്നു, അവരിൽ ഒരാൾ യൂസുഫ് ആയിരുന്നു. യൂസഫിന്റെ പതിനൊന്ന് സഹോദരന്മാർ അദ്ദേഹത്തിനെതിരെ ഗഢാലോചന നടത്തി, അദ്ദേഹത്തിനെതിരായ അവരുടെ പദ്ധതികൾ യൂസഫിന്റെ വിവരണത്തെക്കുറിച്ച് പ്രസ്താവിക്കുന്നു. ഈ കഥ ആദ്യമായി രേഖപ്പെടുത്തപ്പെട്ടത് 3500 വർഷങ്ങൾക്കുമുമ്പ് മൂസയിലെ തൗറാത്തിലാണു. സൂറത്തിൽ നിന്നുള്ള മുഴുവൻ വിവരണവും ഇവിടെ വായിക്കാം. സൂറ യൂസഫ് ന്റെ (സൂറ 12 – ജോസഫ്) വിവരണം ഇവിടെ വായിക്കാം . ഇത് കേവലം ഒരു കഥയല്ലായിരുന്നുവെന്ന് സൂറ യൂസഫ് പറയുന്നു   മറിച്ച്

തീര്‍ച്ചയായും യൂസുഫിലും അദ്ദേഹത്തിന്‍റെ സഹോദരന്‍മാരിലും ചോദിച്ച്‌ മനസ്സിലാക്കുന്നവര്‍ക്ക്‌ പല ദൃഷ്ടാന്തങ്ങളുമുണ്ട്‌.

സൂറ യൂസഫ്  12: 7

അന്വേഷിക്കുന്നവർക്ക് എന്ത് ‘അടയാളങ്ങൾ’ ആണു യൂസഫും സഹോദരന്മാരും ഈ കഥയിൽ കൂടി നൽകുന്നത്? ഈ ‘അടയാളങ്ങൾ’ മനസിലാക്കാൻ നാം തൗറാത്തിൽ നിന്നും സൂറ യൂസഫിൽ നിന്നുമുള്ള കഥ അവലോകനം ചെയ്യുവാൻ പോവുകയാണു.

മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുക…?

വ്യക്തമായ ഒരു അടയാളം എന്നത് യൂസഫ് തന്റെ പിതാവ് യാക്കൂബിനോട് തന്റെ സ്വപ്നത്തെക്കുറിച്ച് പറഞ്ഞതാണു അതെന്തെന്നാൽ

യൂസുഫ്‌ തന്‍റെ പിതാവിനോട്‌ പറഞ്ഞ സന്ദര്‍ഭം: എന്‍റെ പിതാവേ, പതിനൊന്നു നക്ഷത്രങ്ങളും സൂര്യനും ചന്ദ്രനും എനിക്ക്‌ സാഷ്ടാംഗം ചെയ്യുന്നതായി ഞാന്‍ സ്വപ്നം കണ്ടിരിക്കുന്നു.

സൂറ യൂസഫ്  12: 4

 കഥയുടെ അവസാനം, നാം അത് തീർച്ചയായും കാണുന്നു

അദ്ദേഹം തന്‍റെ മാതാപിതാക്കളെ രാജപീഠത്തിന്‍മേല്‍ കയറ്റിയിരുത്തി. അവര്‍ അദ്ദേഹത്തിന്‍റെ മുമ്പില്‍ പ്രണാമം ചെയ്യുന്നവരായിക്കൊണ്ട്‌ വീണു. അദ്ദേഹം പറഞ്ഞു: എന്‍റെ പിതാവേ, മുമ്പ്‌ ഞാന്‍ കണ്ട സ്വപ്നം പുലര്‍ന്നതാണിത്‌. എന്‍റെ രക്ഷിതാവ്‌ അതൊരു യാഥാര്‍ത്ഥ്യമാക്കിത്തീര്‍ത്തിരിക്കുന്നു. എന്നെ അവന്‍ ജയിലില്‍ നിന്ന്‌ പുറത്തുകൊണ്ട്‌ വന്ന സന്ദര്‍ഭത്തിലും എന്‍റെയും എന്‍റെ സഹോദരങ്ങളുടെയും ഇടയില്‍ പിശാച്‌ കുഴപ്പം ഇളക്കിവിട്ടതിന്‌ ശേഷം മരുഭൂമിയില്‍ നിന്ന്‌ അവന്‍ നിങ്ങളെയെല്ലാവരെയും ( എന്‍റെ അടുത്തേക്ക്‌ ) കൊണ്ടുവന്ന സന്ദര്‍ഭത്തിലും അവന്‍ എനിക്ക്‌ ഉപകാരം ചെയ്തിരിക്കുന്നു. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ താന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ സൂക്ഷ്മമായി നിയന്ത്രിക്കുന്നവനത്രെ. തീര്‍ച്ചയായും അവന്‍ എല്ലാം അറിയുന്നവനും യുക്തിമാനുമാകുന്നു.

സൂറ യൂസഫ്  12: 100

ഖുർആൻ മുഴുവൻ ‘സാഷ്ടാംഗം’ എന്ന പദം പലതവണ പരാമർശിക്കപ്പെടുന്നു. എന്നാൽ എല്ലാവരും സർവ്വശക്തനായ ദൈവമുമ്പാകെ പ്രാർത്ഥനയിൽ, കഅബയിൽ അല്ലെങ്കിൽ അല്ലാഹുവിന്റെ അത്ഭുതങ്ങൾക്ക് മുമ്പിൽ (മൂസയ്‌ക്കൊപ്പം ഈജിപ്തിലെ മന്ത്രവാദികളെപ്പോലെ) സാഷ്ടാംഗം പ്രണമിക്കുന്നതിനെക്കുറിച്ചാണു.  എന്നാൽ ഒരു മനുഷ്യന്റെ മുമ്പിൽ (യൂസുഫ്) സാഷ്ടാംഗം പ്രണമിക്കുന്നത് എന്നത് ഒരു അപവാദമായി ഇവിടെ നില നിൽക്കുന്നു.  സമാനമായ മറ്റൊരു സംഭവം ഹസ്രത്ത് ആദാമിനു മുന്നിൽ ‘സാഷ്ടാംഗം പ്രണമിക്കാൻ’ മാലാഖമാരോട് കൽപ്പിക്കപ്പെടുമ്പോഴാണ് (താഹാ116, അൽ അറഫ് 11). എന്നാൽ മാലാഖമാർ മനുഷ്യരായിരുന്നില്ല, പൊതുവായ നിയമം മനുഷ്യർ കർത്താവിനെ മാത്രം സാഷ്ടാംഗം പ്രണമിക്കുന്നു എന്നതാണ്.

സത്യവിശ്വാസികളേ, നിങ്ങള്‍ കുമ്പിടുകയും, സാഷ്ടാംഗം ചെയ്യുകയും, നിങ്ങളുടെ രക്ഷിതാവിനെ ആരാധിക്കുകയും, നന്‍മ പ്രവര്‍ത്തിക്കുകയും ചെയ്യുക. നിങ്ങള്‍ വിജയം പ്രാപിച്ചേക്കാം.

അൽ-ഹജ്ജ് : 22:77

യൂസഫിനെക്കുറിച്ച് പറഞ്ഞിരിക്കുന്നത് വ്യത്യസ്തമാണു, അതു കൊണ്ട് തന്റെ പിതാവ് യാക്കൂബും തന്റെ സഹോദരന്മാരും തന്നെ സാഷ്ടാംഗം പ്രണമിച്ചു.

മനുഷ്യപുത്രൻ

സബൂറിലെ മറ്റ് പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവാചകന്മാരായ ദാനിയേലിനെയും നെഹമ്യാവിനെയും സമയരേഖയിൽ കാണിച്ചിരിക്കുന്നു.

അതുപോലെ, ബൈബിളിൽ നാം യഹോവയുടെ മുമ്പിൽ മാത്രം സാഷ്ടാംഗം പ്രണമിക്കണമെന്നും അല്ലെങ്കിൽ ആരാധിക്കണമെന്നും കൽപിച്ചിരിക്കുന്നു, എന്നാൽ ഒരു ഇളവു നൽകിയിട്ടുണ്ട് ദൈവരാജ്യം എപ്പോൾ സ്ഥാപിക്കപ്പെടുമെന്നറിയാൻ ദാനിയേൽ പ്രവാചകന് ഒരു ദർശനം ലഭിച്ചു , അദ്ദേഹത്തിന്റെ ദർശനത്തിൽ അദ്ദേഹം ഒരു ‘മനുഷ്യപുത്രനെ’ കണ്ടു.

13 രാത്രിദർശനങ്ങളിൽ മനുഷ്യപുത്രനോടു സദൃശനായ ഒരുത്തൻ ആകാശമേഘങ്ങളോടെ വരുന്നതു കണ്ടു; അവൻ വയോധികന്റെ അടുക്കൽ ചെന്നു; അവർ അവനെ അവന്റെ മുമ്പിൽ അടുത്തുവരുമാറാക്കി.
14 സകലവംശങ്ങളും ജാതികളും ഭാഷക്കാരും അവനെ സേവിക്കേണ്ടതിന്നു അവന്നു ആധിപത്യവും മഹത്വവും രാജത്വവും ലഭിച്ചു; അവന്റെ ആധിപത്യം നീങ്ങിപ്പോകാത്ത നിത്യാധിപത്യവും അവന്റെ രാജത്വം നശിച്ചുപോകാത്തതും ആകുന്നു.

ദാനിയേൽ 7: 13-14

ദർശനത്തിൽ യൂസഫിന്റെ കുടുംബം യൂസഫിന് മുന്നിൽ പ്രണമിച്ചതു പോലെ ആളുകൾ ‘മനുഷ്യപുത്രന്’ മുന്നിൽ സാഷ്ടാംഗം പ്രണമിക്കുന്നു.

‘മനുഷ്യപുത്രൻ’ എന്നത് പ്രവാചകൻ ഈസ അൽ മസിഹ് അ.സ യെക്കുറിച്ച് പ്രസ്താവിക്കുമ്പോൾ എപ്പോഴും ഉപയോഗിക്കുന്ന ഒന്നാണു.  അദ്ദേഹം ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഉപദേശത്തിലും , രോഗികളെ സൗഖ്യമാക്കുന്നതിലും, കൂടാതെ പ്രകൃതിയുടെ മേൽ അധികാരം കാണിക്കുന്നതിലും കൂടി വലിയ അധികാരം പ്രദർശിപ്പിക്കുകയും ചെയ്തു.  എന്നാൽ ദാനിയേലിന്റെ ദർശനം മുൻകൂട്ടിപ്പറഞ്ഞതുപോലെ അവൻ ‘ആകാശമേഘങ്ങളിൽ’ വന്നില്ല . കാരണം, ആ ദർശനം ഭാവിയിലേക്കാണ് കൂടുതൽ നോക്കിക്കൊണ്ടിരുന്നത്, രണ്ടാമത്തെ വരവിലേക്കുള്ള ആദ്യ വരവിനെ മറികടന്ന് – ദജ്ജാലിനെ ( ഹസ്രത്ത് ആദാമിനോട് മുൻകൂട്ടിപ്പറഞ്ഞതുപോലെ ) നശിപ്പിക്കാനും ദൈവരാജ്യം സ്ഥാപിക്കാനുമാണു ഇനിയുള്ള തന്റെ ഭൂമിയിലേക്കുള്ള മടങ്ങി വരവ് .

കന്യാമറിയത്തിലൂടെ ജനിച്ച അദ്ദേഹത്തിന്റെ ആദ്യ വരവിന്റെ ഉദ്ദേശം ദൈവരാജ്യത്തിലേക്ക് പൗരത്വത്തിനായി ആളുകളെ വീണ്ടെടുക്കുക എന്നതായിരുന്നു . എന്നിട്ടും, മനുഷ്യപുത്രനായ താൻ മേഘങ്ങളിൽ വീണ്ടും വരുമ്പോൾ ആളുകളെ എങ്ങനെ വേർതിരിക്കുമെന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചു. അവൻ യൂസഫിനെ തന്റെ സഹോദരന്മാർ എല്ലാവരും വണങ്ങിയതു പോലെ സകലജാതികളും തന്റെ മുൻപിൽ വണങ്ങി നമസ്കരിക്കുവാൻ വരുന്നത് മുൻകൂട്ടി കണ്ടു. അതിനെക്കുറിച്ച് മസിഹ് പഠിപ്പിച്ച കാര്യങ്ങൾ ഇങ്ങിനെയാണു

31 മനുഷ്യപുത്രൻ തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോൾ അവൻ തന്റെ തേജസ്സിന്റെ സിംഹാസനത്തിൽ ഇരിക്കും.
32 സകല ജാതികളെയും അവന്റെ മുമ്പിൽ കൂട്ടും; അവൻ അവരെ ഇടയൻ ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മിൽ വേർതിരിക്കുന്നതുപോലെ വേർതിരിച്ചു,
33 ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34 രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാൽ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിൻ; ലോകസ്ഥാപനംമുതൽ നിങ്ങൾക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊൾവിൻ.
35 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നു, ദാഹിച്ചു നിങ്ങൾ കുടിപ്പാൻ തന്നു; ഞാൻ അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടു;
36 നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നു; തടവിൽ ആയിരുന്നു, നിങ്ങൾ എന്റെ അടുക്കൽ വന്നു.
37 അതിന്നു നീതിമാന്മാർ അവനോടു: കർത്താവേ, ഞങ്ങൾ എപ്പോൾ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാൻ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാൻ തരികയോ ചെയ്തു?
38 ഞങ്ങൾ എപ്പോൾ നിന്നെ അതിഥിയായി കണ്ടിട്ടു ചേർത്തുകൊൾകയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
39 നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോൾ കണ്ടിട്ടു ഞങ്ങൾ നിന്റെ അടുക്കൽ വന്നു എന്നു ഉത്തരം പറയും.
40 രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരിൽ ഒരുത്തന്നു നിങ്ങൾ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41 പിന്നെ അവൻ ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാർക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിൻ.
42 എനിക്കു വിശന്നു, നിങ്ങൾ ഭക്ഷിപ്പാൻ തന്നില്ല; ദാഹിച്ചു, നിങ്ങൾ കുടിപ്പാൻ തന്നില്ല.
43 അതിഥിയായിരുന്നു, നിങ്ങൾ എന്നെ ചേർത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങൾ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങൾ എന്നെ കാണ്മാൻ വന്നില്ല എന്നു അരുളിച്ചെയ്യും.
44 അതിന്നു അവർ: കർത്താവേ, ഞങ്ങൾ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോൾ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവൻ അവരോടു:
45 ഈ ഏറ്റവും ചെറിവരിൽ ഒരുത്തന്നു നിങ്ങൾ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
46 ഇവർ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാർ നിത്യജീവങ്കലേക്കും പോകും.”

മത്തായി 25: 31-46

ഹസ്രത്ത് യൂസഫും ഈസ അൽ മസിഹും

മറ്റ് മനുഷ്യർ തങ്ങൾക്ക് മുന്നിൽ പ്രണാമം ചെയ്യുമെന്ന ഒഴിവാക്കലിനൊപ്പം, ഹസ്രത്ത് യൂസഫും ഈസ അൽ മസിഹും സമാനമായ സംഭവങ്ങളിൽക്കൂടി കടന്നു പോയി. അവരുടെ ജീവിതം എത്രത്തോളം സമാനമായിരുന്നുവെന്നത് ശ്രദ്ധിക്കുക.

ഹസ്രത്ത് യൂസഫിന്റെ ജീവിതത്തിലെ സംഭവങ്ങൾഈസ അൽ മസിഹിന്റെ ജീവിതത്തിലെ സംഭവങ്ങൾ
ഇസ്രായേലിന്റെ 12 ഗോത്രങ്ങളായി മാറിയ അദ്ദേഹത്തിന്റെ സഹോദരന്മാർ യൂസഫിനെ വെറുക്കുകയും നിരസിക്കുകയും ചെയ്യുന്നുഒരു ഗോത്ര രാഷ്ട്രമെന്ന നിലയിൽ യഹൂദന്മാർ ഈസ അൽ മസിഹിനെ വെറുക്കുകയും അദ്ദേഹം മസിഹ് ആണു എന്ന് നിരസിക്കുകയും ചെയ്യുന്നു
തന്റെ സഹോദരന്മാരുടെ ഭാവി സാഷ്ടാംഗം ഇസ്രായേലിനോട് യൂസഫ് പ്രഖ്യാപിക്കുന്നു ( ദൈവം നൽകിയ യാക്കൂബിന്റെ പേര്
)
തന്റെ സഹോദരന്മാരുടെ (സഹ യഹൂദരുടെ) ഭാവിയിൽ സാഷ്ടാംഗം ചെയ്യുവാൻ പോകുന്നത് ഈസ അൽ മസിഹ് മുൻകൂട്ടിപ്പറയുന്നു ( മർക്കോസ് 14:62 )
യൂസഫിനെ പിതാവ് യാക്കൂബ് സഹോദരന്മാരുടെ അടുക്കലേക്ക് അയച്ചെങ്കിലും അവർ അവനെ നിരസിക്കുകയും അദ്ദേഹത്തിന്റെ ജീവനെടുക്കാൻ അദ്ദേഹത്തിനെതിരെ ഗൂഢാലോചന നടത്തുകയും ചെയ്തുഈസ അൽ മസിഹിനെ പിതാവ് തന്റെ സഹോദരന്മാരായ യഹൂദന്മാരുടെ അടുത്തേക്ക് അയച്ചിരിക്കുന്നു, എന്നാൽ “അവർ അവനെ സ്വീകരിച്ചില്ല.” (യോഹന്നാൻ 1:11) അവർ “അവന്റെ ജീവനെടുക്കുവാൻ ഗൂഢാലോചന നടത്തി” (യോഹന്നാൻ 11:53)
അവർ അവനെ മരുഭൂമിയിലെ ഒരു കുഴിയിൽ എറിയുന്നുഈസ അൽ മസിഹ് ഭൂമിയിൽ മരണമടയുക വഴി ശവക്കുഴിയിലേക്ക് ഇറങ്ങുന്നു
യൂസഫിനെ വിൽക്കുകയും വിദേശികൾക്ക് കൈമാറുകയും ചെയ്യുന്നുഈസ അൽ മസിഹ് വിൽക്കപ്പെടുകയും വിദേശികൾക്ക് കൈമാറപ്പെടുകയും ചെയ്യുന്നു
അവനെ വളരെ അകലേക്ക് കൊണ്ടുപോകുന്നു, അതിനാൽ അവൻ മരിച്ചുവെന്ന് സഹോദരന്മാരും പിതാവും കരുതുന്നുഈസ അൽ മസിഹ് ഇപ്പോഴും മരിച്ചു പോയിരിക്കുന്നു എന്നാണു ഇസ്രായേലും സഹോദരന്മാരായ യഹൂദരും ഇപ്പോഴും കരുതുന്നത്
ഒരു ദാസനെന്ന നിലയിൽ യൂസഫ് താഴ്മയുള്ളവനാണ്ഈസ അൽ മസിഹ് “ഒരു ദാസന്റെ സ്വഭാവം” സ്വീകരിച്ച് സ്വയം താഴ്‌മയോടെ മരിച്ചു (ഫിലിപ്പിയർ 2: 7)
യൂസുഫ് കുറ്റം ചെയ്തുവെന്ന് വ്യാജ ആരോപണം അദ്ദേഹത്തെക്കുറിച്ച് ഉന്നയിച്ചുയഹൂദന്മാർ “അവനിൽ പലതും ആരോപിച്ചു” (മർക്കോസ് 15: 3)
യൂസഫിനെ ജയിലിലേക്ക് അടിമയാക്കി അയയ്ക്കുന്നു, അവിടെ വച്ച് ബന്ദികളായ തടവുകാരനെ (അപ്പക്കാരൻ) കാരാഗൃഹത്തിൽ നിന്നും മോചിപ്പിക്കുന്നത് മുൻകൂട്ടി കാണുന്നു“… ഹൃദയം തകർന്നവരെ മുറിവ് കെട്ടുവാനും തടവുകാർക്ക് വിടുതലും ബദ്ധന്മാർക്ക് സ്വാതന്ത്ര്യവും അറിയിക്കുവാനും ഈസ അൽ മസിഹിനെ അയച്ചു …” (യെശയ്യാവു 61: 1)
യൂസഫ് ഈജിപ്തിന്റെ സിംഹാസനത്തിലേക്ക് കയറുന്നു, മറ്റെല്ലാ ശക്തികൾക്കും ഉപരിയായി, ഫറവോന്റെ മാത്രം കീഴിൽ. അവന്റെ അടുക്കൽ വരുന്ന ആളുകൾ അവന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു“അതുകൊണ്ടു ദൈവവും അവനെ (അൽ മസീഹ്) ഏറ്റവും ഉയർത്തി സകലനാമത്തിന്നും മേലായ നാമം നല്കി;
 അങ്ങനെ യേശുവിന്റെ നാമത്തിങ്കൽ സ്വർല്ലോകരുടെയും ഭൂലോകരുടെയും അധോലോകരുടെയും മുഴങ്കാൽ ഒക്കെയും മടങ്ങുകയും എല്ലാ നാവും “യേശുക്രിസ്തു കർത്താവു” എന്നു പിതാവായ ദൈവത്തിന്റെ മഹത്വത്തിന്നായി ഏറ്റുപറകയും ചെയ്യേണ്ടി വരും. ഫിലിപ്പിയർ 2: 10-11)
സഹോദരന്മാർ നിരസിക്കുകയും മരിച്ചെന്ന് വിശ്വസിക്കുകയും ചെയ്തുകൊണ്ടിരിക്കുമ്പോൾ തന്നെ , ജനതകൾ  അപ്പത്തിനായി യൂസഫിന്റെ അടുക്കൽ വരുന്നുതന്റെ സഹ യഹൂദ സഹോദരന്മാർ തന്നെ നിരസിക്കുകയും മരിച്ചെന്ന് വിശ്വസിക്കുകയും ചെയ്യുമ്പോൾ, ജാതികൾ ഈസ അൽ മസിഹിന്റെ അടുക്കലേക്കു വരുന്നു.
സഹോദരന്മാരിൽ നിന്നുള്ള വഞ്ചനയെക്കുറിച്ച് യൂസഫ് പറയുന്നു (ഉല്പത്തി 50:20)തന്റെ സഹ യഹൂദന്മാരുടെ വിശ്വാസവഞ്ചന ദൈവം ഉദ്ദേശിച്ചതാണെന്നും അത് ധാരാളം ജീവന്റെ രക്ഷയ്ക്ക് കാരണമാകുമെന്നു  ഈസ അൽ മസിഹ് പറയുന്നു (യോഹന്നാൻ 5:24)
അദ്ദേഹത്തിന്റെ സഹോദരന്മാരും ജനതകളും യൂസഫിന്റെ മുമ്പിൽ സാഷ്ടാംഗം പ്രണമിക്കുന്നു“എല്ലാ ഭാഷക്കാരും എല്ലാ രാജ്യക്കാരും അവനെ ആരാധിച്ചു” എന്ന് മനുഷ്യപുത്രനെക്കുറിച്ച് ദാനിയേൽ പ്രവചിക്കുന്നു.

നിരവധി മാതൃകകൾ – നിരവധി അടയാളങ്ങൾ

തൗറാത്തിൽ നിന്നുള്ള മിക്കവാറും എല്ലാ പുരാതന പ്രവാചകന്മാരും അവരുടെ ജീവിതം ഈസ അൽ മസിഹിന്റെ മാതൃകയിലായിരുന്നു – അവിടുത്തെ വരവിനു നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് തന്നെ പ്രവചിക്കപ്പെട്ട മാതൃക. മാസിഹിന്റെ വരവ് തീർച്ചയായും ദൈവത്തിന്റെ പദ്ധതിയാണെന്ന് കാണിക്കാൻ വേണ്ടിയാണ് ഇത് സംഭവിച്ചത്, അത് ഒരു മനുഷ്യന്റെ ആശയമല്ല, കാരണം മനുഷ്യർക്ക് ഭാവി ഇതുവരെ മുൻ‌കൂട്ടി അറിയുവാൻ കഴിഞ്ഞിട്ടില്ല.

ഹസ്രത്ത് ആദാമിൽ നിന്ന് ആരംഭിച്ച് മസിഹിനെക്കുറിച്ച് മുൻകൂട്ടിപ്പറയുന്നു . ഹസ്രത്ത് ആദമിനെക്കുറിച്ച് ബൈബിൾ പറയുന്നത്

… വരാനിരിക്കുന്ന ഒരാളുടെ മാതൃകയാണ് (അതായത് ഈസ അൽ മസിഹ്) എന്നാണു.

 റോമർ 5:14 

യൂസുഫിന്റെ കഥ തന്നെ സഹോദരന്മാർ സാഷ്ടാംഗം പ്രണമിക്കുന്നതിൽ അവസാനിക്കുന്നുവെങ്കിലും, സഹോദരന്മാരിൽ നിന്നുള്ള തിരസ്കരണവും ത്യാഗവും മാറ്റി വയ്ക്കപ്പെട്ടതുമാണു അദ്ദേഹത്തിന്റെ ജീവിതത്തിൽ ഊന്നിപ്പറയുന്നത്. മസിഹിന്റെ ത്യാഗത്തിന് ഊന്നൽ നൽകുന്നത് ഇബ്രാഹിം നബിയുടെ യാഗത്തിന്റെ മാതൃകയിലും നമുക്ക് കാണുവാൻ സാധിക്കും . യൂസഫിനുശേഷം, യാക്കൂബിന്റെ പന്ത്രണ്ട് പുത്രന്മാർ ഇസ്രായേലിലെ പന്ത്രണ്ട് ഗോത്രങ്ങളായി. മൂസാ നബി ഈജിപ്തിൽ നിന്ന് നയിച്ചത് അവരെയായിരുന്നു. മസിഹിന്റെ ത്യാഗത്തിന്റെ വിശദാംശങ്ങൾ മുൻകൂട്ടി പറയുന്ന ഒരു മാതൃകയായിരുന്നു അദ്ദേഹം അങ്ങനെ ചെയ്തതിലൂടെ വെളിവാക്കപ്പെട്ടത് . വാസ്തവത്തിൽ തൗറാത്തിൽ മസിഹ് വരുന്നതിന് ആയിരക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് വിശദമായ അടയാളങ്ങൾ എഴുതിയിട്ടുണ്ട് . ദുരിതമനുഭവിക്കുന്ന ദാസന്റെ പ്രവചനത്തിൽ തിരസ്കരണത്തിന് ഊന്നൽ നൽകിക്കൊണ്ട് സബൂറിനും മറ്റ് പ്രവാചകന്മാർക്കും മസിഹിന് നൂറുകണക്കിന് വർഷങ്ങൾക്ക് മുമ്പ് കൂടുതൽ വിവരങ്ങൾ എഴുതിയിട്ടുണ്ട് . നൂറുകണക്കിന് വർഷങ്ങൾക്കുള്ളിൽ നടക്കുവാൻ പോകുന്ന ഭാവി സംഭവങ്ങളെക്കുറിച്ച് ഒരു മനുഷ്യനും അറിയാൻ കഴിയാത്തതിനാൽ, ദൈവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടിട്ടല്ലാതെ ഈ പ്രവാചകന്മാർക്ക് ഈ വിശദാംശങ്ങൾ എങ്ങനെ അറിയാൻ കഴിയും? അവർ ദൈവത്തിൽ നിന്ന് പ്രചോദിതരായിരുന്നുവെങ്കിൽ, ഈസ അൽ മസിഹിന്റെ തിരസ്കരണവും ത്യാഗവും അവന്റെ പദ്ധതിയായിരിക്കണം.

ഈ മാതൃകകളോ പ്രവചനങ്ങളോ മിക്കതും മസിഹിന്റെ ആദ്യ വരവിനെക്കുറിച്ചായിരുന്നു, അവിടെ  അതിനാൽ നമുക്ക് വീണ്ടെടുക്കപ്പെടാൻ കഴിയുന്നതിനു, അദ്ദേഹം തന്നെത്തന്നെ വാഗ്ദാനമായി നൽകി അങ്ങിനെ നമുക്ക് ദൈവരാജ്യത്തിൽ പ്രവേശിക്കാനും കഴിയും.

എന്നാൽ, എപ്പോൾ ദൈവ രാജ്യം ആരംഭിക്കപ്പെടുമെന്നും ഈസ അൽ മസിഹ് ഭൂമിയിലേക്ക് മടങ്ങിവരുമ്പോൾ എല്ലാ ജനതകളും സാഷ്ടാംഗം പ്രണമിക്കുമെന്നും യൂസഫിന്റെ മാതൃക കൂടുതൽ ഉറ്റുനോക്കുന്നു. ദൈവരാജ്യത്തിലേക്ക് ക്ഷണിക്കപ്പെടുന്ന ഒരു കാലഘട്ടത്തിലാണു നാം ഇപ്പോൾ ജീവിക്കുന്നത് എന്നതിനാൽ, ഒരു വീണ്ടെടുപ്പുകാരനെ കണ്ടെത്താൻ ദിവസം വരെ വൈകിയ അൽ-മആരിജിലെ വിഡ്ഡിയെപ്പോലെ നാം ഒരിക്കലും ആകരുത് – അത് വളരെ വൈകിപ്പോയിരുന്നു. നിങ്ങൾക്കായി മാസിഹ് വാഗ്ദാനം ചെയ്ത ജീവിതത്തെക്കുറിച്ച് ഇപ്പോൾ കൂടുതലറിയുക.

തന്റെ മടങ്ങിവരവ് ഇങ്ങനെയായിരിക്കുമെന്ന് മസിഹ് പഠിപ്പിച്ചു

ർഗ്ഗരാജ്യം മണവാളനെ എതിരേല്പാൻ വിളക്കു എടുത്തുകൊണ്ടു പുറപ്പെട്ട പത്തു കന്യകമാരോടു സദൃശം ആകും.
അവരിൽ അഞ്ചുപേർ ബുദ്ധിയില്ലാത്തവരും അഞ്ചുപേർ ബുദ്ധിയുള്ളവരും ആയിരുന്നു.
ബുദ്ധിയില്ലാത്തവർ വിളക്കു എടുത്തപ്പോൾ എണ്ണ എടുത്തില്ല.
ബുദ്ധിയുള്ളവരോ വിളക്കോടുകൂടെ പാത്രത്തിൽ എണ്ണയും എടുത്തു.
പിന്നെ മണവാളൻ താമസിക്കുമ്പോൾ എല്ലാവരും മയക്കംപിടിച്ചു ഉറങ്ങി.
അർദ്ധരാത്രിക്കോ മണവാളൻ വരുന്നു; അവനെ എതിരേല്പാൻ പുറപ്പെടുവിൻ എന്നു ആർപ്പുവിളി ഉണ്ടായി.
അപ്പോൾ കന്യകമാർ എല്ലാവരും എഴന്നേറ്റു വിളക്കു തെളിയിച്ചു.
എന്നാൽ ബുദ്ധിയില്ലാത്തവർ ബുദ്ധിയുള്ളവരോടു: ഞങ്ങളുടെ വിളക്കു കെട്ടുപോകുന്നതു കൊണ്ടു നിങ്ങളുടെ എണ്ണയിൽ കുറെ ഞങ്ങൾക്കു തരുവിൻ എന്നു പറഞ്ഞു.
ബുദ്ധിയുള്ളവർ: ഞങ്ങൾക്കും നിങ്ങൾക്കും പോരാ എന്നു വരാതിരിപ്പാൻ നിങ്ങൾ വില്ക്കുന്നവരുടെ അടുക്കൽ പോയി വാങ്ങിക്കൊൾവിൻ എന്നു ഉത്തരം പറഞ്ഞു.
10 അവർ വാങ്ങുവാൻ പോയപ്പോൾ മണവാളൻ വന്നു; ഒരുങ്ങിയിരുന്നവർ അവനോടുകൂടെ കല്യാണസദ്യെക്കു ചെന്നു; വാതിൽ അടെക്കയും ചെയ്തു.
11 അതിന്റെ ശേഷം മറ്റെ കന്യകമാരും വന്നു: കർത്താവേ, കർത്താവേ ഞങ്ങൾക്കു തുറക്കേണമേ എന്നു പറഞ്ഞു.
12 അതിന്നു അവൻ: ഞാൻ നിങ്ങളെ അറിയുന്നില്ല എന്നു സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു പറഞ്ഞു.
13 ആകയാൽ നാളും നാഴികയും നിങ്ങൾ അറിയായ്കകൊണ്ടു ഉണർന്നിരിപ്പിൻ.
14 ഒരു മനുഷ്യൻ പരദേശത്തു പോകുമ്പോൾ ദാസന്മാരെ വിളിച്ചു തന്റെ സമ്പത്തു അവരെ ഏല്പിച്ചു.
15 ഒരുവന്നു അഞ്ചു താലന്തു, ഒരുവന്നു രണ്ടു, ഒരുവന്നു ഒന്നു ഇങ്ങനെ ഒരോരുത്തന്നു അവനവന്റെ പ്രാപ്തിപോലെ കൊടുത്തു യാത്രപുറപ്പെട്ടു.
16 അഞ്ചു താലന്തു ലഭിച്ചവൻ ഉടനെ ചെന്നു വ്യാപാരം ചെയ്തു വേറെ അഞ്ചു താലന്തു സമ്പാദിച്ചു.
17 അങ്ങനെ തന്നേ രണ്ടു താലന്തു ലഭിച്ചവൻ വേറെ രണ്ടു നേടി.
18 ഒന്നു ലഭിച്ചവനോ പോയി നിലത്തു ഒരു കുഴി കുഴിച്ചു യജമാനന്റെ ദ്രവ്യം മറെച്ചുവെച്ചു.
19 വളരെ കാലം കഴിഞ്ഞശേഷം ആ ദാസന്മാരുടെ യജമാനൻ വന്നു അവരുമായി കണക്കു തീർത്തു.
20 അഞ്ചു താലന്തു ലഭിച്ചവൻ അടുക്കെ വന്നു വേറെ അഞ്ചു കൂടെ കൊണ്ടുവന്നു: യജമാനനേ, അഞ്ചു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ അഞ്ചു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
21 അതിന്നു യജമാനൻ: നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
22 രണ്ടു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, രണ്ടു താലന്തല്ലോ എന്നെ ഏല്പിച്ചതു; ഞാൻ രണ്ടു താലന്തുകൂടെ നേടിയിരിക്കുന്നു എന്നു പറഞ്ഞു.
23 അതിന്നു യജമാനൻ നന്നു, നല്ലവനും വിശ്വസ്തനുമായ ദാസനേ, നീ അല്പത്തിൽ വിശ്വസ്തനായിരുന്നു; ഞാൻ നിന്നെ അധികത്തിന്നു വിചാരകനാക്കും; നിന്റെ യജമാനന്റെ സന്തോഷത്തിലേക്കു പ്രവേശിക്ക എന്നു അവനോടു പറഞ്ഞു.
24 ഒരു താലന്തു ലഭിച്ചവനും അടുക്കെ വന്നു: യജമാനനേ, നീ വിതെക്കാത്തേടുത്തു നിന്നു കൊയ്യുകയും വിതറാത്തേടുത്തു നിന്നു ചേർക്കുകയും ചെയ്യുന്ന കഠിനമനുഷ്യൻ എന്നു ഞാൻ അറിഞ്ഞു
25 ഭയപ്പെട്ടു ചെന്നു നിന്റെ താലന്തു നിലത്തു മറെച്ചുവെച്ചു; നിന്റേതു ഇതാ, എടുത്തുകൊൾക എന്നു പറഞ്ഞു.
26 അതിന്നു യജമാനൻ ഉത്തരം പറഞ്ഞതു: ദുഷ്ടനും മടിയനും ആയ ദാസനേ, ഞാൻ വിതെക്കാത്തേടത്തു നിന്നു കൊയ്യുകയും വിതറാത്തേടത്തുനിന്നു ചേർക്കുകയും ചെയ്യുന്നവൻ എന്നു നീ അറിഞ്ഞുവല്ലോ.
27 നീ എന്റെ ദ്രവ്യം പൊൻവാണിഭക്കാരെ ഏല്പിക്കേണ്ടിയിരുന്നു; എന്നാൽ ഞാൻ വന്നു എന്റേതു പലിശയോടുകൂടെ വാങ്ങിക്കൊള്ളുമായിരുന്നു.
28 ആ താലന്തു അവന്റെ പക്കൽനിന്നു എടുത്തു പത്തു താലന്തു ഉള്ളവന്നു കൊടുപ്പിൻ.
29 അങ്ങനെ ഉള്ളവന്നു ഏവന്നും ലഭിക്കും; അവന്നു സമൃദ്ധിയും ഉണ്ടാകും; ഇല്ലാത്തവനോടോ ഉള്ളതും കൂടെ എടുത്തുകളയും.
30 എന്നാൽ കൊള്ളരുതാത്ത ദാസനെ ഏറ്റവും പുറത്തുള്ള ഇരുട്ടിലേക്കു തള്ളിക്കളവിൻ; അവിടെ കരച്ചലും പല്ലുകടിയും ഉണ്ടാകും.

മത്തായി 25: 1-30

 

 

ദിവസം 7 – ശബ്ബത്ത് വിശ്രമം

ഇന്ന് ഗുഡ് ഫ്രൈഡേ എന്ന് അറിയപ്പെടുന്ന യഹൂദരുടെ പുണ്യദിനമായ പെസ്സഹാ ദിനത്തിൽ ഈസ അൽ മസിഹ് പ്രവാചകൻ വഞ്ചിക്കപ്പെടുകയും കുരിശിലേറ്റപ്പെടുകയും ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം ആരംഭിച്ച പെസ്സഹാ, വെള്ളിയാഴ്ച സൂര്യാസ്തമയം – ആഴ്ചയിലെ 6ആം ദിവസം അവസാനിച്ചു. ആ ദിവസത്തെ അവസാന സംഭവം മരിച്ച പ്രവാചകന്റെ ശവസംസ്കാരമായിരുന്നു. പ്രവാചകനെ അനുഗമിച്ച സ്ത്രീകൾ ഇത് കണ്ടതെങ്ങനെയെന്ന് ഇഞ്ചീൽ രേഖപ്പെടുത്തിയിട്ടുണ്ട്.

55 മടങ്ങിപ്പോയി സുഗന്ധവർഗ്ഗവും പരിമളതൈലവും ഒരുക്കി; കല്പന അനുസരിച്ചു ശബ്ബത്തിൽ സ്വസ്ഥമായിരന്നു.
56പിന്നെ അവർ വീട്ടിൽ പോയി സുഗന്ധവ്യഞ്ജനങ്ങളും സുഗന്ധദ്രവ്യങ്ങളും തയ്യാറാക്കി. കൽപന അനുസരിച്ചുകൊണ്ട് അവർ ശബ്ബത്തിൽ വിശ്രമിച്ചു

ലൂക്കോസ് 23:55-56

സ്ത്രീകൾ പ്രവാചകന്റെ മൃതദേഹം തയ്യാറാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സമയം കഴിഞ്ഞതോടെ ശബ്ബത്ത് വെള്ളിയാഴ്ച വൈകുന്നേരം ആരംഭിച്ചു. ഇത് ഈ ആഴ്ച യുടെ ഏഴാം ദിവസം ആയിരുന്നു, ഈ ദിവസം യഹൂദന്മാർക്ക് ജോലി ചെയ്യാൻ അനുവാദമില്ല. ഈ കൽപ്പന തൗറാത്തിലെ സൃഷ്ടിയുടെ വിവരണത്തിലേക്ക് തിരിച്ചുപോയി. അല്ലാഹു 6 ദിവസം കൊണ്ട് എല്ലാം സൃഷ്ടിച്ചിരുന്നു. തൌറാത്ത് പ്രസ്താവിച്ചു:

ങ്ങനെ ആകാശവും ഭൂമിയും അവയിലുള്ള ചരാചരങ്ങളൊക്കെയും തികഞ്ഞു.
താൻ ചെയ്ത പ്രവൃത്തി ഒക്കെയും ദൈവം തീർത്തശേഷം താൻ ചെയ്ത സകലപ്രവൃത്തിയിൽനിന്നും ഏഴാം ദിവസം നിവൃത്തനാ,

ഉല്പത്തി 2: 1-2

അതിനാൽ , സ്ത്രീകൾ അവന്റെ ശരീരം ഒരുക്കുവാൻ ആഗ്രഹിച്ചെങ്കിലും, അവർ തൌറാത്തിനെ അനുസരിച്ച് അന്ന് വിശ്രമിച്ചു.

എന്നാൽ മുഖ്യപുരോഹിതന്മാർ ശബത്തിൽ തങ്ങളുടെ ജോലി തുടർന്നു. അവർ ഗവർണ്ണറുമായി നടത്തിയ കൂടിക്കാഴ്ചകൾ ഇഞ്ചീൽ രേഖപ്പെടുത്തുന്നു.

62 ഒരുക്കനാളിന്റെ പിറ്റെ ദിവസം മഹാപുരോഹിതന്മാരും പരീശന്മാരും പീലാത്തൊസിന്റെ അടുക്കൽ ചെന്നുകൂടി:
63 യജമാനനേ, ആ ചതിയൻ ജീവനോടിരിക്കുമ്പോൾ: മൂന്നുനാൾ കഴിഞ്ഞിട്ടു ഞാൻ ഉയിർത്തെഴുന്നേല്ക്കും എന്നു പറഞ്ഞപ്രകാരം ഞങ്ങൾക്കു ഓർമ്മ വന്നു.
64 അതുകൊണ്ടു അവന്റെ ശിഷ്യന്മാർ ചെന്നു അവനെ മോഷ്ടിച്ചിട്ടു, അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തെഴുന്നേറ്റു എന്നു ജനത്തോടു പറകയും ഒടുവിലത്തെ ചതിവു മുമ്പിലത്തേതിലും വിഷമമായിത്തീരുകയും ചെയ്യാതിരിക്കേണ്ടതിന്നു മൂന്നാം നാൾവരെ കല്ലറ ഉറപ്പാക്കുവാൻ കല്പിക്ക എന്നു പറഞ്ഞു.
65 പീലാത്തൊസ് അവരോടു: കാവൽക്കൂട്ടത്തെ തരാം; പോയി നിങ്ങളാൽ ആകുന്നെടത്തോളം ഉറപ്പുവരുത്തുവിൻ എന്നു പറഞ്ഞു.
66 അവർ ചെന്നു കല്ലിന്നു മുദ്രവെച്ചു കാവൽക്കൂട്ടത്തെ നിറുത്തി കല്ലറ ഉറപ്പാക്കി.

 മത്തായി 27:62-66 

അങ്ങനെ ആ ശബബത്ത് ദിവസം ശവകുടീരത്തിൽ മൃതദേഹത്തിനു ചുറ്റും  കാവൽ ഒരുക്കാൻ പ്രധാന പുരോഹിതന്മാർ പ്രവർത്തിക്കുന്നത് കണ്ടു. വിശുദ്ധ ആഴ്ചയിലെ ആ ശബ്ബത്തു ദിനത്തിൽ സ്ത്രീകൾ അനുസരണയോടെ വിശ്രമിച്ചപ്പോൾ നബി ഈസാ അൽ മസീഹ് അ.സ പ്രവാചകന്റെ ശരീരം ശബ്ബത്ത് വിശ്രമമാകുന്ന മരണത്തിന്റെ അവസ്ഥയിൽ ആയിരുന്നു. താഴെക്കൊടുത്തിരിക്കുന്ന സമയ രേഖ  ആ ദിവസം അവരുടെ വിശ്രമകാലം സൃഷ്ടിയുടെ ഏഴാം ദിവസത്തെ പ്രതിഫലിപ്പിക്കുന്ന വിധം കാണിക്കുന്നു, , സൃഷ്ടിയിൽ നിന്നും അല്ലാഹു വിശ്രമിച്ചു എന്ന് അവിടെ തൗറാത്ത് പറയുന്നു.

പ്രവാചകൻ ഈസാ മസിഹിന്റെ ശബ്ബത്ത് വിശ്രമം എന്ന മരണം

പക്ഷേ, അദ്ദേഹത്തിന്റെ അധികാരപ്രകടനം കാണിക്കുന്നതിനു മുൻപ് ക്കാണുന്ന ശാന്തമായ വിശ്രമമാണ് ഇത്. ഒരു ഇരുണ്ട രാത്രിക്ക് ശേഷം പ്രഭാതം എത്ര മാത്രം പ്രാധാന്യമുള്ളതാണ് എന്ന് സൂറ അൽ ഫജ്ർ (സൂറ 89 – പ്രഭാതം) നമ്മെ ഓർമ്മിപ്പിക്കുന്നു. ‘മനസ്സിലാക്കുന്നവർക്ക്’ വിചിത്രമായ കാര്യങ്ങള് വെളിപ്പെടുത്താൻ ഈ ദിവസത്തിന്റെ പുലരൊളിയ്ക്ക് കഴിയും.

പ്രഭാതം തന്നെയാണ സത്യം.

പത്തു രാത്രികള്‍ തന്നെയാണ സത്യം.

ഇരട്ടയും ഒറ്റയും തന്നെയാണ സത്യം

രാത്രി സഞ്ചരിച്ച്‌ കൊണ്ടിരിക്കെ അത്‌ തന്നെയാണ സത്യം.

അതില്‍ ( മേല്‍ പറഞ്ഞവയില്‍ ) കാര്യബോധമുള്ളവന്ന്‌ സത്യത്തിന്‌ വകയുണേ്ടാ? സൂറ അൽ-ഫജ്ർ89:1-5

അടുത്ത ദിവസം ഇവിടെ കാണുന്നതുപോലെ ഒരു അത്ഭുതകരമായ വിജയം സംഭവിച്ചു.

അടുത്ത ദിവസത്തെ പ്രഭാതം എന്താണു വെളിപ്പെടുത്തുന്നതെന്ന് നമുക്ക് കാണാം.

 

പ്രവാചകൻ ഈസാ മസിഹ് (അ.സ) ഒരു ‘നഷ്ടപ്പെട്ട’ രാജ്യദ്രോഹിയെ രക്ഷിക്കുന്നു

സൂറ അഷ്-ശൂറ (സൂറ 42 -) നമ്മോട് പറയുന്നു

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക്‌ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന്‌ നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.

സൂറ അഷ്-ശൂറ 42:23

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ അവന്‍ ( പ്രാര്‍ത്ഥനയ്ക്ക്‌ ) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്‌.

സൂറ അഷ്-ശൂറ 42:26

അതു പോലെ സൂറ അൽ ഖ്വസസ് (സൂറ 28- കഥകൾ)

എന്നാല്‍ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവനാരോ, അവന്‍ വിജയികളുടെ കൂട്ടത്തിലായേക്കാം.

സൂറ ഖ്വസസ് 28:67

എന്നാൽ നാം ‘ധർമം പ്രവർത്തിച്ചില്ല’ അല്ലെങ്കിൽ ‘സൽക്കർമങ്ങൾ’ ചെയ്തു, നല്ല സേവനത്തിന്റെ അഭാവം ഉണ്ട് എങ്കിൽ? മൂസയുടെ ന്യായപ്രമാണം ദൈവം ആഗ്രഹിക്കുന്ന പരിപൂർണ്ണ അനുസരണം ആവശ്യപ്പെടുന്നു, മാത്രമല്ല അനുസരിക്കാതെ പോകുന്നവർക്കു വേണ്ടി കാത്തിരിക്കുന്ന  ഭയാനകമായ ശിക്ഷയും വിവരിക്കുന്നു, ഇവയാണു സൂറഅഷ്-ശുറായും സൂറ ഖ്വസസും ഉറപ്പിച്ചു പറയുന്നത്, ഈസാ മസിഹ് അ.സ പ്രവാചകരുടെ സുവിശേഷം ഈ ആയത്തിൽ വിവരിക്കുന്നതുപോലെ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുവാൻ കഴിയാതെ പോകുന്ന വ്യക്തികൾക്ക് വേണ്ടിയാണു.   നിങ്ങൾ നീതി പൂർണമായും പ്രവർത്തിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണോ? പിന്നെ ഈസാ അൽ മസിഹ് നീതിപ്രവർത്തി അൽപ്പം പോലും ചെയ്യാത്ത് ഒരു വ്യക്തിയും -ഒരു രാജ്യദ്രോഹി പോലും ആയിരുന്ന വ്യക്തിയുമായി  കൂടിക്കാഴ്ച നടത്തിയത് വായിക്കൂ.

.പ്രവാചകൻ ഈസാ അൽ മസിഹ് (അ.സ) ലസാറസിനെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു – തന്റെ ദൗത്യത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിക്കൊണ്ട് – മരണത്തെ തന്നെ നശിപ്പിക്കാൻ.  ഇപ്പോൾ തന്റെ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹം യെരുശലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു.  വഴിയരിയിൽ അദ്ദേഹം യരീഹോയിൽക്കൂടി (ഇന്ന് പലസ്തീനിലെ കിഴക്കു പ്രദേശങ്ങളിൽ) കടന്നു പോകേണ്ടി വന്നു.  അദ്ദേഹത്തിന്റെ പല അത്ഭുതങ്ങളും പദേശങ്ങളും കാരണം ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ കാണാൻ വന്നു.  ആ ആൾക്കൂട്ടത്തിൽ ധനികനും എന്നാൽ വെറുക്കപ്പെട്ടവനുമായ – സക്കായി എന്ന ഒരു വ്യക്തി ഉണ്ടായിരുന്നു.  പട്ടാളശക്തിയാൽ യൂദയാ കീഴടക്കിയ റോമാക്കാർക്കായി നികുതി പിരിവ് നടത്തിയതു കൊണ്ട് അദ്ദേഹം ധനികനായിരുന്നു. രോമാ ഭരണകൂടം ആവശ്യപ്പെട്ടതിലും അധികം നികുതി ജനങ്ങളിൽ നിന്ന് അദ്ദേഹം ശേഖരിക്കും – അവൻ അധിക തുക സ്വയം സൂക്ഷിച്ചു. ഒരു യഹൂദൻ തന്നെയായിരുന്നിട്ടും റോമൻ അധിനിവേശകർക്ക് വേണ്ടി പ്രവർത്തിക്കുകയും സ്വന്തം ജനതയെ വഞ്ചിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തെ യഹൂദർ വെറുത്തു.  ജനങ്ങളെ വഞ്ചിക്കുന്ന ഒരു രാജ്യദ്രോഹിയെന്നാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

അതിനാൽ സക്കായിക്ക്, താൻ ഒരു കുറിയവൻ ആകകൊണ്ട്, ജനക്കൂട്ടത്തിനു നടുവിൽ ഈസ അൽ മസിഹ് (അ.സ) നെ കാണാൻ കഴിഞ്ഞില്ല, അദ്ദേഹത്തെ സഹായിക്കാൻ ആരും തയ്യാറായിരുന്നില്ല.  അവൻ  പ്രവാചകനെ കണ്ടുമുട്ടിയതും അവർ തമ്മിലുള്ള സംഭാഷണവും ഇഞ്ചീൽ രേഖപ്പെടുത്തുന്നു:

വൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.
അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.

ലൂക്കോസ് 19:1-10

സക്കായിയുടെ വീട്ടിലേക്ക് സ്വമനസ്സാലെ ചെല്ലാമെന്ന് പറഞ്ഞ്- നബി (സ) ചെയ്ത കാര്യങ്ങൾ ജനങ്ങൾ ഇഷ്ടപ്പെട്ടില്ല.  സക്കായി വളരെ മോശമായ ഒരു വ്യക്തിയായിരുന്നു, എല്ലാവർക്കും അത് അറിയാമായിരുന്നു.  എന്നാൽ താൻ പാപിയാണെന്ന് സക്കായി തിരിച്ചറിഞ്ഞു.  നമ്മളിൽ പലരും നമ്മുടെ പാപങ്ങൾ മറച്ചുവെക്കുകയും, അവരെ മൂടുക, പാപം ഒന്നും തന്നെ ഇല്ല എന്ന് നടിക്കുകയും ചെയ്യുന്നു.  പക്ഷെ സക്കായി അങ്ങിനെ അല്ലായിരുന്നു.  താൻ ചെയ്യുന്നത് തെറ്റാണെന്ന് അയാൾ തിരിച്ചറിഞ്ഞു.  പ്രവാചകനെ കാണാൻ ആദ്യ ചുവട് വയ്ക്കുമ്പോൾ, ഈസ അൽ മസിഹിന്റെ പ്രതികരണം വളരെ ഊഷ്മളം ആയിരുന്നു, ഇത് ഏവരെയും അത്ഭുതപ്പെടുത്തി.

സക്കായി പശ്ചാത്തപിക്കാനും, പാപികളിൽ നിന്ന് മാറി നിൽക്കുവാനും, തന്നെ ‘മസിഹ്’ ആയി വിശ്വസിക്കുവാനും ഈസ അൽ മസിഹ് (അ.സ) ആവശ്യപ്പെട്ടു.  സക്കായി ഇങ്ങനെ ചെയ്തപ്പോൾ അവൻ തനിക്ക് പ്രവാചകൻ (അ.സ) മാപ്പു നൽകിയതായി അദ്ദേഹം തിരിച്ചറിഞ്ഞു – താൻ ‘നഷ്ടപ്പെട്ടതിൽ നിന്ന് രക്ഷിക്കപ്പെട്ടു‘ എന്ന് പ്രഖ്യാപിച്ചുകൊണ്ട്.

അപ്പോൾ താങ്കൾക്കു എനിക്കും എങ്ങനെയാണു?  സക്കായിയെപ്പോലെ ഒരു പക്ഷെ നാണംകെട്ട കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടാവില്ല.  എന്നാൽ നാം അത്ര മോശമല്ലാത്തതിനാൽ, ആദമിനെ പോലെ, നാം ചെയ്യുന്ന ‘ചെറിയ’ പാപങ്ങളും ‘തെറ്റുകളും’ മറച്ചുവയ്ക്കാനോ മറയ്ക്കാനോ കണ്ടില്ലെന്ന് നടിക്കുവാനോ കഴിയുമെന്ന് നാം കരുതുന്നു.  നമ്മുടെ മോശം പ്രവൃത്തികൾ മറച്ചു വയ്ക്കുവാൻ നമ്മുടെ നല്ല പ്രവർത്തികൾക്ക് കഴിയും എന്ന നാം പ്രതീക്ഷിക്കുന്നു.  പ്രവാചകനെ കാണാൻ വന്ന ജനക്കൂട്ടം അത് തന്നെയാണ് ചിന്തിച്ചത്.  അതിനാൽ ഈസാ അവരുടെ ഭവനത്തിലേക്ക് പോവുകയോ അവരിൽ ആരെയും രക്ഷിക്കപ്പെട്ടവർ എന്ന് പ്രഖ്യാപിക്കുകയോ ചെയ്തില്ല. സക്കായി മാത്രമാണ് അങ്ങിനെ പ്രഖ്യാപിക്കപ്പെട്ടവൻ .  നമ്മുടെ പാപങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ നാം ഏറ്റുപറയുന്നത് എത്രയോ ഉത്തമം തന്നെയാണു.  ഈസാ അൽ മസിഹിന്റെ അടുക്കൽ കാരുണ്യത്തിനായി നാം തന്നെ എത്തുമ്പോൾ നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറം ക്ഷമയും വിടുതലും നമുക്ക് ലഭിക്കും.

 

എന്നാൽ, ന്യായ വിധിദിനത്തിനായി കാത്തിരിക്കാതെ ആ നിമിഷം തന്നെ പാപമോചനം ലഭിക്കുമെന്ന് എങ്ങിനെ ഉറപ്പായി സക്കായിക്ക് തന്റെ  ദുഷ്പ്രവൃത്തികൾ എങ്ങനെ മായ്ച്ചുകളയപ്പെട്ടു എന്ന് ഉറപ്പിക്കുവാൻ കഴിയും?  ഈസ അൽ മസിഹ് (അ.സ) നെ നാം പിന്തുടരുന്നതു തുടരുകയാണു, അദ്ദേഹം തന്റെ ദൗത്യം പൂർത്തിയാക്കാൻ ജറുസലേമിലേക്കുള്ള യാത്ര  തുടരുകയാണു.

 

 

Malayalam translation.

പ്രവാചകനായ ഈസാ മസീഹ് (അ.സ) ഹജ്ജ് ചെയ്യുന്നു

സൂറ ഹജ്ജ് (സൂറ 22- തീർത്ഥാടനം) വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമുക്ക് നൽകപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.  എന്നാൽ അത് ഒരു പ്രത്യേക മാംസ യാഗമല്ല, എന്നാൽ നമ്മുടെ അന്തരാത്മാവിൽ എന്താണോ ഉള്ളത് അതിനാണു പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നത്.

ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. ( നബിയേ, ) വിനീതര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.

അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവ്‌ ചെയ്യുന്നവരുമത്രെ അവര്‍.

ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌ അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി( ച്ചുകൊണ്ട്‌ ബലിയര്‍പ്പി )ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്‌ കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും, ( യാചിക്കാതെ ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. ( നബിയേ, ) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.

സൂറ ഹജ്ജ് 22:34,37

ഹജ്ജ് ചെയ്യുന്ന നടപടി ക്രമങ്ങളിൽ  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണു വെള്ളം പ്രത്യേകിച്ച് തീർത്ഥാടകർ സം സം  കിണറിൽ നിന്നും വെള്ളം കുടിക്കുവാൻ അന്വേഷിക്കുമ്പോൾ. എന്നാൽ സൂറ മുൽക് (സൂറ 67-  ) നമ്മോട് പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കുന്നു n

പറയുക: നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ ഒഴുകുന്ന ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക?

സൂറ മുൽക് 67:30

പ്രവാചകനായ ഈസാ മസീഹ് അ.സ ഈ ചോദ്യം പ്രവാചകനായ മൂസാ (അ.സ) കൽപ്പിച്ച ഹജ്ജ് ചെയ്യുന്ന യഹൂദന്മാരോട് ചോദിച്ചു. നാം അതിനെ ഹജ്ജിന്റെ കാഴ്ച്ചപ്പാടിനനുസരിച്ച് ഒന്നു പരിശോധിക്കുവാൻ പോവുകയാണു.

ഹജ്ജ് തീർത്ഥാടനം വളരെ പ്രസിദ്ധമാണു.  എന്നാൽ അധികമാരും അറിയപ്പെടാതെ പോകുന്ന ഒന്നാണു മൂസാ (അ.സ) യുടെ ശരിയത്ത് നിയമം, അത് 3500 വർഷങ്ങൾക്കു മുൻപ് ലഭിച്ചതാണു, അതിൽ യഹൂദാ വിശ്വാസികൾ എല്ലാ വർഷവും യെരുശലേമിലേക്ക് (അൽ ഖുദുസ്) വിശുദ്ധ തീർത്ഥാടനം നടത്തണം. ഒരു തീർത്ഥാടനം അറിയപ്പെട്ടിരുന്നത് സമാഗമന കൂടാരങ്ങളുടെ ഉൽസവം (അല്ലെങ്കിൽ സുക്കോത്) എന്നായിരുന്നു.  ഈ തീർത്ഥാടനത്തിനു ഇന്നത്തെ ഹജ്ജുമായി വളരെ സാമ്യം ഉണ്ട്.  ഉദാഹരണത്തിനു, ഈ രണ്ട് തീർത്ഥാടനവും കലണ്ടറിലെ ഒരു പ്രത്യേക ആഴ്ചയിൽ ആണു നടക്കുന്നത്, രണ്ടും മൃഗങ്ങളെ യാഗം അർപ്പിക്കുന്നതിനു പ്രാധാന്യം നൽകുന്നു, രണ്ടിലും പ്രത്യേകമായ വെള്ളം നേടുന്നതിനു പ്രാധാന്യം നൽകുന്നു (സം സം പോലെ), രണ്ടിലും വെളിയിൽ ഉറങ്ങുന്നത് ഉൾക്കോണ്ടിരിക്കുന്നു, രണ്ടിലും വിശുദ്ധമായ ഒരു രൂപത്തെ ഏഴു പ്രാവശ്യം വലം വയ്ക്കുന്നതും ഉൾക്കൊണ്ടിരിക്കുന്നു.  സമാഗമന കൂടാരപ്പെരുന്നാൾ യഹൂദന്മാർക്ക് ഹജ്ജ് പോലെ ആയിരുന്നു. ഇന്നു, യഹൂദന്മാർ സമാഗമന കൂടാരപ്പെരുന്ന‍ാൾ ആഘോഷിക്കുന്നുവെങ്കിലും അൽപ്പം വ്യത്യസ്തമായാണു ആഘോഷിക്കുന്നത് കാരണം അവരുടെ യെരുശലേമിലെ ആലയം ഏ ഡി 70 ൽ റോമാക്കാർ നശിപ്പിച്ചു കളഞ്ഞിരുന്നു.

ഇഞ്ചീൽ എങ്ങിനെയാണു പ്രവാചകനായ ഈസാ (അ.സ) തീർത്ഥാടനം നിർവ്വഹിച്ചത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു- അദ്ദേഹത്തിന്റെ ‘ഹജ്ജ്‘.  ഈ സംഭവം ചില പ്രത്യേകമായ വിശദീകരണങ്ങളോടു കൂടെ രേഖപ്പെടുത്തിയിരിക്കുന്നു.

യേശു കൂടാരപ്പെരുന്നാളിനു പോകുന്നു (യോഹന്നാൻ 7)

തിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു.
അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.

 യോഹന്നാൻ 7:1-5 

ഈസാ മസീഹിന്റെ സഹോദരന്മാർ പ്രവാചകനോട് പരിഹാസത്തോടെ ഇടപെടുകയായിരുന്നു കാരണം അവർ അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നില്ല.  എന്നാൽ അൽപ്പം കഴിഞ്ഞപ്പോൾ എന്നാൽ എന്തോ സംഭവിച്ചതു കൊണ്ട് ആവർ അവരുടെ മനസ്സ് പിന്നീട് മാറ്റി, കാരണം അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാർ യൂദയും, യാക്കോബും, പിന്നീട് ലേഖനങ്ങൾ എഴുതി (അവ യാക്കോബ്, യൂദാ എന്നീ പേരുകളിൽ വിളിക്കപ്പെടുന്നു) അവ പുതിയ നിയമത്തിന്റെ (ഇഞ്ചീൽ) ഭാഗമായിരിക്കുന്നു. അവരെ മാറ്റി മറിച്ചത് എന്താണു? മസീഹ് ഈസയുടെ ഉയിർത്തെഴുന്നേൽപ്പ്.

യേശു അവരോടു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ.
നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.
നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല.
ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.
10 അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
11 എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
12 പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
13 എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
14 പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു.
15 വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.
16 യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
17 അവന്റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
18 സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല.
19 മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു?
20 അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
21 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.
22 മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ–അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു–നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?
24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
25 യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
26 അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ?
27 എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.

യോഹന്നാൻ 7:6-27

അന്ന് ഉണ്ടായിരുന്ന തർക്കം പ്രവാചകനായ ഈസാ (അ.സ) മസീഹ് ആയിരുന്നുവോ അല്ലായിരുന്നുവോ എന്നതായിരുന്നു.  ചില യഹൂദന്മാർ മസീഹിന്റെ ജന്മസ്ഥലം ആർക്കും അറിയുവാൻ കഴിയുകയില്ല വിശ്വസിച്ചു.  അദ്ദേഹം വന്നത് എവിടെ നിന്നാണു എന്ന് അവർക്ക് അറിയുമായിരുന്നതു കൊണ്ട് അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിയുകയില്ല എന്ന് അവർ ചിന്തിച്ചു.  അതുകൊണ്ട് എവിടെ നിന്നാണു അവർക്ക് മസീഹിന്റെ ഉൽഭവം എവിടെ നിന്നാണെന്ന് അറിയുകയില്ല എന്ന ആശയം ലഭിച്ചത്?  തൗറാത്തിൽ നിന്നോ? പ്രവാചകന്മാരുടെ രേഖകളിൽ നിന്നോ?  ഒരിക്കലും അല്ല! പ്രവാചകന്മാർ മസീഹ് എവിടെ നിന്നാണു വരുന്നതെന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. പ്രവാചകനായ മീഖ (അ.സ)  700 ബി സിയിൽ എഴുതിയിരുന്നത് എന്തെന്നാൽ

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

മീഖാ 5:2

ഈ പ്രവചനം (കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഇവിടെ വായിക്കുക) പ്രവചിച്ചിരുന്നത് ഈ ഭരണാധികാരി (=മസീഹ്) ബെത് ലഹേമിൽ നിന്നും വരും എന്നായിരുന്നു.  നാം മസീഹിന്റെ ജനനം എന്ന ലേഖനത്തിൽ അദ്ദേഹത്തിന്റെ ജനനത്തിന്റെ 700 വർഷങ്ങൾക്കു മുൻപ് പ്രവചിച്ചിരുന്നതു പോലെ  അദ്ദേഹം ബെത് ലഹേമിൽ തന്നെയായിരുന്നു ജനിച്ചത് എന്നു കണ്ടു.

മശീഹ ജനിക്കുന്ന സ്ഥലം ഏതെന്ന് അറിയുകയില്ല എന്നത് അന്നത്തെ മത പാരമ്പര്യം നിഷ്കർഷിച്ച ഒന്നു മാത്രമായിരുന്നു.  അവർ യധാർത്ഥത്തിൽ തെറ്റ് ചെയ്യുകയായിരുന്നു കാരണം അവർ യധാർത്ഥത്തിൽ പ്രവാചകൻ എന്താണു എഴുതിയിരുന്നത് എന്നത് ശ്രദ്ധിക്കാതെ അന്ന് സാധാരണയായി നില നിന്നിരുന്ന ജനങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു, അരുടെ കാലത്ത് നിലനിന്നിരുന്ന ആശയങ്ങൾ- മത നേതാക്കന്മാരുടെ ആശയങ്ങൾക്ക് പോലും അവർ ചെവി കൊടുത്തു.  നാം ഒരിക്കലും അങ്ങിനെ ഒരു തെറ്റ് ചെയ്യുവാൻ ധൈര്യപ്പെടരുത്.

ആ സംഭവം തുടർന്ന് വായിക്കുന്നത് ഇങ്ങിനെയാണു…

27 എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
28 ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: “നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.
29 ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു” എന്നു വിളിച്ചുപറഞ്ഞു.
30 ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെ മേൽ കൈ വെച്ചില്ല.
31 പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.
32 പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
33 യേശുവോ: “ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു.
34 നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല ” എന്നു പറഞ്ഞു.
35 അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?
36 നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.

യോഹന്നാൻ 7:27-39

ഈ പെരുന്നാളിന്റെ ദിവസം യഹൂദന്മാർ യരുശലേമിന്റെ തെക്ക് ഭാഗത്തുള്ള ഒരു പ്രത്യേക ഉറവിൽ നിന്നും പ്രത്യേകമായി ജലം ശെഖരിക്കും മാത്രമല്ല ‘ഉറവു വാതിലിൽക്കൂടി’ അവർ നഗരത്തിൽ കടക്കും അതിനു ശേഷം ആലയത്തിലെ യാഗപീഠത്തിൽ അത് അർപ്പിക്കുവാനായി കൊണ്ടു പോകും.  ഈ വിശുദ്ധമായ ആചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണു പ്രവാചകനായ ഈസാ മസീഹ് (അ.സ) വിളിച്ചു പറഞ്ഞത്, അദ്ദേഹം മുൻപ് പറഞ്ഞിരുന്നതു പോലെ, അദ്ദേഹം ‘ജീവ ജലത്തിന്റെ’ ഉറവയാണെന്ന്.  അങ്ങിനെ പറയുക വഴി അദ്ദേഹം പ്രവാചകന്മാർ മുന്നറിയിച്ചിരുന്നതു പോലെ അവരെ നമ്മുടെ ഹൃദയത്തിൽ നമ്മെ പാപത്തിലേക്ക് നയിക്കുന്ന ദാഹത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയായിരുന്നു.

40 പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
41 വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ളേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
43 അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
44 അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെ മേൽ കൈവെച്ചില്ല.

യോഹന്നാൻ 7:40-44

അന്ന്, ഇന്നത്തേതു പോലെത്തന്നെ, പ്രവാചകനായ ഈസാ മസീഹ് (അ.സ)നെക്കുറിച്ച് ഉണ്ടായിരുന്നതു പോലെ വിവിധ അഭിപ്രായങ്ങൾ ഉള്ളവർ ആയിരുന്നു.  നാം മുകളിൽ കണ്ടതു പോലെ, പ്രവാചകന്മാർ മസീഹിന്റെ ജനനം ബെത് ലഹേമിൽ ആയിരിക്കും എന്ന് പ്രവചിച്ചിരുന്നു (ഈസാ അവിടെയായിരുന്ന് ജനിച്ചത്).  എന്നാൽ ഗലീലയിൽ നിന്നാണോ മസീഹ് വരുന്നത് എന്ന ചോദ്യത്തിന്റെ പ്രാധാന്യം എന്താണു? പ്രവാചകനായ എശയ്യാവ് (അ.സ) 700 ബീ സിയിൽ എഴുതിയിരുന്നത് എന്തെന്നാൽ

ന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

എശയ്യാവ് 9:12

പ്രവാചകന്മാർ പ്രവചിച്ചിരുന്നത് എന്തെന്നാൽ മസീഹ് തന്റെ അധ്യാപനം -ഈസാ തന്റെ അധ്യാപനം ആരംഭിച്ചതും അദ്ദേഹത്തിന്റെ മിക്കവാറും അൽഭുതങ്ങളും പ്രവർത്തിച്ച ‘ഗലീലയിൽ’ ആരംഭിക്കും എന്നാണു. വീണ്ടും നമുക്ക് കാണുവാൻ കഴിയുന്നത് ജനത്തിനു തെറ്റു പറ്റിയിരുന്നു കാരണം അവർ പ്രവാചകന്മാരെ ശ്രദ്ധാ പൂർവ്വം പഠിച്ചില്ല അതിനു പകരം അന്ന് സാധാരണയായി അംഗീകരിച്ചിരുന്ന അഭിപ്രായങ്ങൾ വിശ്വസിക്കുക മാത്രമാണു ചെയ്തത്.

45 ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
46 ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
47 പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
48 പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
49 ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
50 അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
51 ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
52 അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 7:45-52

ന്യായപ്രമാണത്തിൽ നിപുണർ ആയിരുന്നവർ വിശ്വസിച്ചിരുന്നത് പൂർണ്ണമായും തെറ്റായിരുന്നു കാരണം ഏശയ്യാവ് പ്രവചിച്ചിരുന്നത് ജ്ഞാനോദയം ‘ഗലീലയിൽ’ നിന്നും വരും എന്നാണു.

ഈ ഒരു സംഭവത്തിൽ നിന്നും രണ്ട് പാഠങ്ങൾ ആണു മനസ്സിൽ വരുന്നത്.  ഒന്നാമതായി നമ്മുടെ മതപരമായ പ്രവർത്തികൾ വളരെ ആവേശത്തോടെ എന്നാൽ അതിനെക്കുറിച്ച് യധാർത്ഥ അറിവ് ഇല്ലാതെ ചെയ്യുവാൻ വളരെ എളുപ്പമാണു എന്നിവയാണു അത്.  ഈ ഒരു വിധി നമ്മെ സംബന്ധിച്ച് ശരിയാണോ?

അവർ ദൈവത്തോടുള്ള തീക്ഷ്ണതയുള്ളവരാണെന്ന് എനിക്ക് അവരെക്കുറിച്ച് സാക്ഷ്യപ്പെടുത്താൻ കഴിയും, പക്ഷേ അവരുടെ തീക്ഷ്ണത അറിവിനെ അടിസ്ഥാനമാക്കിയുള്ളതല്ല

റോമർ 10:2

പ്രവാചകന്മാർ യധാർത്ഥത്തിൽ അരുളിച്ചെയ്തത് എന്ന് നാം നന്നായി പഠിക്കേണ്ടിയിരിക്കുന്നു.

രണ്ടാമതായി, പ്രവാചകനായ ഈസാ മസീഹ് (അ.സ) ഒരു വാഗ്ദാനം നൽകുകയാണു.  അവരുടെ ഹജ്ജ് സമയത്ത് അദ്ദേഹം അരുളിച്ചെയ്തത് എന്തെന്നാൽ

37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.

യോഹന്നാൻ 7:37-38

ഈ ഒരു വാഗ്ദാനം ദാഹിക്കുന്ന ‘ഏതൊരു വ്യക്തിക്കും’ (യഹൂദന്മാർക്ക് മാത്രമല്ല, അല്ലെങ്കിൽ ക്രിസ്ത്യാനികൾക്ക് മാത്രമോ അല്ല.) നൽകപ്പെട്ടിട്ടുള്ളതാണു.  താങ്കൾ ദാഹമുള്ള വ്യക്തിയാണോ? (ഇവിടെ വായിക്കുക).  ആ സം സം കിണറിൽ നിന്നുള്ള വെള്ളം കുടിക്കുന്നത് വളരെ ആശ്ചര്യകരമായ ഒന്നാണു.  നമ്മുടെ അന്തരാത്മാവിന്റെ ദാഹം ശമിപ്പിക്കുവാൻ കഴിയുന്ന മസീഹിൽ നിന്നും നമുക്ക് എന്ത് കൊണ്ട് കുടിച്ചു കൂടാ?

 

ഈസാ മസീഹ് (അ.സ) ‘ജീവ ജലം’ വാഗ്ദാനം ചെയ്യുന്നു

സൂറ മുതഫ്ഫിഫിൻ (സൂറ 83- അളവിൽ കുറയ്ക്കുന്നവൻ ) ൽ അല്ലാഹുവിനു അടുത്ത് നിൽക്കുന്നവർക്കു വേണ്ടി മനസ്സിനെ പരിപോഷിപ്പിക്കുന്ന പാനീയത്തിന്റെ അരുവി പ്രതീക്ഷിക്കുന്നുവെന്ന് നാം വായിക്കുന്നു.

മുദ്രവെക്കപ്പെട്ട ശുദ്ധമായ മദ്യത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കുടിക്കാന്‍ നല്‍കപ്പെടും.

അതിന്‍റെ മുദ്ര കസ്തൂരിയായിരിക്കും. വാശി കാണിക്കുന്നവര്‍ അതിന്‌ വേണ്ടി വാശി കാണിക്കട്ടെ.

അതിലെ ചേരുവ തസ്നീം ആയിരിക്കും.

അതായത്‌ സാമീപ്യം സിദ്ധിച്ചവര്‍ കുടിക്കുന്ന ഒരു ഉറവ്‌ ജലം.

സൂറ മുതഫ്ഫിഫിൻ 83:25-28

സൂറ അൽ ഇൻസാൻ (സൂറ 76- മനുഷ്യൻ) പറുദീസയിൽ പ്രവേശിക്കുന്നവർക്ക് വേണ്ടി ലഭിക്കുന്ന ലഹരിപിടിപ്പിക്കുന്ന പാനീയങ്ങളുടെ ഉറവയെക്കുറിച്ച് വിവരിക്കുന്നു.

ഇഞ്ചിനീരിന്‍റെ ചേരുവയുള്ള ഒരു കോപ്പ അവര്‍ക്ക്‌ അവിടെ കുടിക്കാന്‍ നല്‍കപ്പെടുന്നതാണ്‌.

അതായത്‌ അവിടത്തെ ( സ്വര്‍ഗത്തിലെ ) സല്‍സബീല്‍ എന്നു പേരുള്ള ഒരു ഉറവിലെ വെള്ളം

സൂറ ഇൻസാൻ 76:17-18

എന്നാൽ ഈ ജീവിതത്തിൽ നമുക്ക് ഉണ്ടാകുന്ന ദാഹത്തെക്കുറിച്ച് എന്തു പറയുന്നു? ലജ്ജാകരമായ പാപങ്ങൾ നിറഞ്ഞ ഒരു ഭൂതകാലം ഉള്ളതു കൊണ്ട് ‘അല്ലാഹുവിനു ഏറ്റവും അടുത്ത്’ നിൽക്കുവാൻ കഴിയാത്ത നമ്മെക്കുറിച്ച് എന്താണു പറയുവാൻ ഉള്ളത്? പ്രവാചകനായ ഈസാ മസീഹ് (അ.സ) ഇതിനെക്കുറിച്ച് അദ്ദേഹം ഒരു എല്ലാവരാലും അവഗണിക്കപ്പെട്ട ഒരു സ്ത്രീയുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഇതിനെക്കുറിച്ച് പഠിപ്പിക്കുന്നു .

ഇതിനു മുൻപ് നമ്മുടെ ശത്രുക്കളെ എങ്ങിനെ സമീപിക്കണമെന്ന് ഈസാ മസീഹ് (അ.സ) പഠിപ്പിച്ചത് നാം പഠിച്ചു.  നമ്മുടെ സമകാലീക ലോകത്തിൽ നമുക്ക് പലരുമായും പ്രശ്നങ്ങൾ ഉണ്ട് അതു കൊണ്ടു തന്നെ നമ്മുടെ ലോകം നരക തുല്യമായ പ്രതിസന്ധിയിൽക്കൂടി കടന്നു പോകുന്നു.  നമ്മുടെ പറുദീസാ പ്രവേശനം എങ്ങിനെ നാം നമ്മുടെ ശത്രുക്കളോട് പെരുമാറുന്നു എന്നതിനെ ആശ്രയിച്ചിരിക്കും എന്ന് ഉപമയിൽക്കൂടി ഈസാ മസീഹ് (അ.സ) പഠിപ്പിച്ചു!

ഒരു കാര്യം പഠിപ്പിക്കുന്നത് വളരെ എളുപ്പമാണു, എന്നാൽ അതിനു നേർ വിപരീതമായി പ്രവർത്തിക്കുന്നവരാണധികവും. ഒരു പാട് ഇമാമുമാരും മത നേതാക്കന്മാരും ഒരു കാര്യം പഠിപ്പിക്കുകയും നേർ വിപരീതമായി ജീവിക്കുകയും ചെയ്തിട്ടുണ്ട്.  എന്നാൽ പ്രവാചകനായ ഈസാ മസീഹ് (അ.സ)  എങ്ങിനെയായിരുന്നു? ഒരിക്കൽ അദ്ദേഹം ഒരു ശമര്യാക്കാരിയെ കണ്ടു മുട്ടി. (ആ കാലത്ത് യഹൂദന്മാരുടെ ശത്രുക്കൾ).  ഇഞ്ചീൽ ആ കണ്ടു മുട്ടൽ രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണു.

ശു യോഹന്നാനെക്കാൾ അധികം ശിഷ്യന്മാരെ ചേർത്തു സ്നാനം കഴിപ്പിക്കുന്നു എന്നു പരീശന്മാർ കേട്ടു എന്നു കർത്താവു അറിഞ്ഞപ്പോൾ —
ശിഷ്യന്മാർ അല്ലാതെ, യേശു തന്നേ സ്നാനം കഴിപ്പിച്ചില്ലതാനും —
അവൻ യെഹൂദ്യദേശം വിട്ടു പിന്നെയും ഗലീലെക്കു 4യാത്രയായി. അവൻ ശമര്യയിൽകൂടി കടന്നുപോകേണ്ടിവന്നു.

അങ്ങനെ അവൻ സുഖാർ എന്നൊരു ശമര്യപട്ടണത്തിൽ യാക്കോബ് തന്റെ പുത്രനായയോസേഫിന്നു കൊടുത്ത നിലത്തിന്നരികെ എത്തി. അവിടെ യാക്കോബിന്റെ ഉറവുണ്ടായിരുന്നു. യേശു വഴി നടന്നു ക്ഷീണിച്ചിട്ടു ഉറവിന്നരികെ ഇരുന്നു; അപ്പോൾ ഏകദേശം ആറാം മണിനേരം ആയിരുന്നു.6

ഒരു ശമര്യസ്ത്രീ വെള്ളം കോരുവാൻ വന്നു; യേശു അവളോടു: “എനിക്കു കുടിപ്പാൻ തരുമോ ” എന്നു ചോദിച്ചു.
അവന്റെ ശിഷ്യന്മാർ ഭക്ഷണസാധനങ്ങളെ കൊള്ളുവാൻ പട്ടണത്തിൽ പോയിരുന്നു.
ശമര്യസ്ത്രീ അവനോടു: നീ യെഹൂദൻ ആയിരിക്കെ ശമര്യക്കാരത്തിയായ എന്നോടു കുടിപ്പാൻ ചോദിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു. യെഹൂദന്മാർക്കും ശമര്യർക്കും തമ്മിൽ സമ്പർക്കമില്ല —
10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.
15 സ്ത്രീ അവനാടു: യജമാനനേ, എനിക്കു ദാഹിക്കാതെയും ഞാൻ കോരുവാൻ ഇവിടത്തോളം വരാതെയുമിരിക്കേണ്ടതിന്നു ആ വെള്ളം എനിക്കു തരേണം എന്നു പറഞ്ഞു.
16 യേശു അവളോടു: “പോയി ഭർത്താവിനെ വിളിച്ചുകൊണ്ടുവരിക” എന്നു പറഞ്ഞു.
17 എനിക്കു ഭർത്താവു ഇല്ല എന്നു സ്ത്രീ അവനോടു ഉത്തരം പറഞ്ഞതിന്നു: “എനിക്കു ഭർത്താവു ഇല്ല എന്നു നീ പറഞ്ഞതു ശരി.
18 അഞ്ചു ഭർത്താക്കന്മാർ നിനക്കു ഉണ്ടായിരുന്നു; ഇപ്പോൾ ഉള്ളവനോ ഭർത്താവല്ല; നീ പറഞ്ഞതു സത്യം തന്നേ” എന്നു യേശു പറഞ്ഞു.
19 സ്ത്രീ അവനോടു: യജമാനനേ, നീ പ്രവാചകൻ എന്നു ഞാൻ കാണുന്നു.
20 ഞങ്ങളുടെ പിതാക്കന്മാർ ഈ മലയിൽ നമസ്കരിച്ചുവന്നു; നമസ്കരിക്കേണ്ടുന്ന സ്ഥലം യെരൂശലേമിൽ ആകുന്നു എന്നു നിങ്ങൾ പറയുന്നു എന്നു പറഞ്ഞു.
21 യേശു അവളോടു പറഞ്ഞതു: “സ്ത്രീയേ, എന്റെ വാക്കു വിശ്വസിക്ക; നിങ്ങൾ പിതാവിനെ നമസ്കരിക്കുന്നതു ഈ മലയിലും അല്ല യെരൂശലേമിലും അല്ല എന്നുള്ള നാഴിക വരുന്നു.
22 നിങ്ങൾ അറിയാത്തതിനെ നമസ്കരിക്കുന്നു. ഞങ്ങളോ അറിയുന്നതിനെ നമസ്കരിക്കുന്നു; രക്ഷ യെഹൂദന്മാരുടെ ഇടയിൽ നിന്നല്ലോ വരുന്നതു.
23 സത്യനമസ്കാരികൾ പിതാവിനെ ആത്മാവിലും സത്യത്തിലും നമസ്കരിക്കുന്ന നാഴിക വരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു. തന്നേ നമസ്കരിക്കുന്നവർ ഇങ്ങനെയുള്ളവർ ആയിരിക്കേണം എന്നു പിതാവു ഇച്ഛിക്കുന്നു.
24 ദൈവം ആത്മാവു ആകുന്നു; അവനെ നമസ്കരിക്കുന്നവർ ആത്മാവിലും സത്യത്തിലും നമസ്കരിക്കേണം.
25 സ്ത്രീ അവനോടു: മശീഹ — എന്നുവെച്ചാൽ ക്രിസ്തു — വരുന്നു എന്നു ഞാൻ അറിയുന്നു; അവൻ വരുമ്പോൾ സകലവും അറിയിച്ചുതരും എന്നു പറഞ്ഞു.
26 യേശു അവളോടു: “നിന്നോടു സംസാരിക്കുന്ന ഞാൻ തന്നേ മശീഹ ” എന്നു പറഞ്ഞു.
27 ഇതിന്നിടയിൽ അവന്റെ ശിഷ്യന്മാർ വന്നു അവൻ സ്ത്രീയോടു സംസാരിക്കയാൽ ആശ്ചര്യപ്പെട്ടു എങ്കിലും: നീ എന്തു ചോദിക്കുന്നു? അവളോടു എന്തു സംസാരിക്കുന്നു എന്നു ആരും ചോദിച്ചില്ല.
28 അനന്തരം സ്ത്രീ പാത്രം വെച്ചിട്ടു പട്ടണത്തിൽ ചെന്നു ജനങ്ങളോടു:
29 ഞാൻ ചെയ്തതു ഒക്കെയും എന്നോടു പറഞ്ഞ ഒരു മനുഷ്യനെ വന്നുകാണ്മിൻ; അവൻ പക്ഷേ ക്രിസ്തു ആയിരിക്കുമോ എന്നു പറഞ്ഞു.
30 അവർ പട്ടണത്തിൽ നിന്നു പുറപ്പെട്ടു അവന്റെ അടുക്കൽ വന്നു.
31 അതിന്നിടയിൽ ശിഷ്യന്മാർ അവനോടു: റബ്ബീ, ഭക്ഷിച്ചാലും എന്നു അപേക്ഷിച്ചു.
32 അതിന്നു അവൻ: “നിങ്ങൾ അറിയാത്ത ആഹാരം ഭക്ഷിപ്പാൻ എനിക്കു ഉണ്ടു” എന്നു അവരോടു പറഞ്ഞു.
33 ആകയാൽ വല്ലവനും അവന്നു ഭക്ഷിപ്പാൻ കൊണ്ടുവന്നുവോ എന്നു ശിഷ്യന്മാർ തമ്മിൽ പറഞ്ഞു.
34 യേശു അവരോടു പറഞ്ഞതു: “എന്നെ അയച്ചവന്റെ ഇഷ്ടം ചെയ്തു അവന്റെ പ്രവൃത്തി തികെക്കുന്നതു തന്നെ എന്റെ ആഹാരം.
35 ഇനി നാലു മാസം കഴിഞ്ഞിട്ടു കൊയ്ത്തു വരുന്നു എന്നു നിങ്ങൾ പറയുന്നില്ലയോ? നിങ്ങൾ തല പൊക്കി നോക്കിയാൽ നിലങ്ങൾ ഇപ്പോൾ തന്നേ കൊയ്ത്തിന്നു വെളുത്തിരിക്കുന്നതു കാണും” എന്നു ഞാൻ നിങ്ങളോടു പറയുന്നു.
36 “വിതെക്കുന്നവനും കൊയ്യുന്നവനും ഒരുമിച്ചു സന്തോഷിപ്പാൻ തക്കവണ്ണം കൊയ്യുന്നവൻ കൂലി വാങ്ങി നിത്യജീവങ്കലേക്കു വിളവു കൂട്ടിവെക്കുന്നു.
37 വിതെക്കുന്നതു ഒരുത്തൻ, കൊയ്യുന്നതു മറ്റൊരുത്തൻ എന്നുള്ള പഴഞ്ചൊൽ ഇതിൽ ഒത്തിരിക്കുന്നു.
38 നിങ്ങൾ അദ്ധ്വാനിച്ചിട്ടില്ലാത്തതു കൊയ്‍വാൻ ഞാൻ നിങ്ങളെ അയച്ചിരിക്കുന്നു; മറ്റുള്ളവർ അദ്ധ്വാനിച്ചു; അവരുടെ അദ്ധ്വാനഫലത്തിലേക്കു നിങ്ങൾ പ്രവേശിച്ചിരിക്കുന്നു.
39 ഞാൻ ചെയ്തതു ഒക്കെയും അവൻ എന്നോടു പറഞ്ഞു എന്നു സ്ത്രീ സാക്ഷ്യം പറഞ്ഞ വാക്കു നിമിത്തം ആ പട്ടണത്തിലെ പല ശമര്യരും അവനിൽ വിശ്വസിച്ചു.
40 അങ്ങനെ ശമര്യർ അവന്റെ അടുക്കൽ വന്നു തങ്ങളോടു കൂടെ പാർക്കേണം എന്നു അവനോടു അപേക്ഷിച്ചു; അവൻ രണ്ടുനാൾ അവിടെ പാർത്തു.
41 ഏറ്റവും അധികംപേർ അവന്റെ വചനം കേട്ടു വിശ്വസിച്ചു:
42 ഇനി നിന്റെ വാക്കുകൊണ്ടല്ല ഞങ്ങൾ വിശ്വസിക്കുന്നതു; ഞങ്ങൾ തന്നേ കേൾക്കയും അവൻ സാക്ഷാൽ ലോകരക്ഷിതാവു എന്നു അറികയും ചെയ്തിരിക്കുന്നു എന്നു സ്ത്രീയോടു പറഞ്ഞു.

യോഹന്നാൻ 4:1-42

ഈസാ മസീഹ് (അ.സ) തന്നോട് സംസാരിക്കുന്നത് പോലും ആ ശമര്യാക്കാരി സ്ത്രീയെ അൽഭുതപ്പെടുത്തി- ആ കാലത്ത് യഹൂദന്മാരും ശമര്യരും തമ്മിൽ അത്രമാത്രം ശത്രുത ഉണ്ടായിരുന്നു.  പ്രവാചകൻ അദ്ദേഹത്തിന്റെ സംഭാഷണം അൽപ്പം ദാഹ ജലം ചോദിച്ചു കൊണ്ട് ആരംഭിച്ചു അതിനു രണ്ട് കാരണങ്ങൾ ഉണ്ടായിരുന്നു.  ഒന്നാമത്, അവിടെ എഴുതിയിരിക്കുന്നതു പോലെ, അദ്ദേഹത്തിനു ദാഹിക്കുന്നുണ്ടായിരുന്നു.  എന്നാൽ അദ്ദേഹം (ഒരു പ്രവാചകൻ ആക കൊണ്ട്) അവൾ വേറെ ഒരു വിധത്തിൽ ദാഹ പരവശയായിരുന്നു എന്നും അദ്ദേഹം അറിഞ്ഞിരുന്നു.  അവൾ സന്തോഷത്തിനു വേണ്ടിയും അവളുടെ ജീവിതത്തിൽ സംതൃപ്തിക്കു വേണ്ടിയും ദാഹ പരവശയായിരുന്നു.  പുരുഷന്മാരുമായി അവിശുദ്ധമായ കൂട്ടു കെട്ട് ഉണ്ടാക്കുക വഴി ഈ ദാഹം ശമിപ്പിക്കുവാൻ കഴിയും എന്ന് അവൾ കരുതി.  അതു കൊണ്ടു തന്നെ അവൾക്ക് പല ഭർത്താക്കന്മാർ ഉണ്ടായിരുന്നു മാത്രമല്ല അവൾ പ്രവാചകനുമായി സംസാരിക്കുമ്പോൾ പോലും അവൾ ഭർത്താവല്ലാത്ത ഒരു മനുഷ്യനുമായി താമസിക്കുകയായിരുന്നു. എല്ലാവരും അവളെ പിഴച്ചവളായി കണ്ടു.  അതു കൊണ്ടായിരിക്കാം അവൾ നട്ടുച്ച നേരത്ത് അവൾ വെള്ളം കോരുവാൻ പോയത് കാരണം രാവിലെ സമയം ആ ഗ്രാമത്തിലെ സ്ത്രീകൾ വെള്ളം കോരുവാൻ പോകുമ്പോൾ അവരുടെ കൂടെ അവൾ വരുന്നത് അവർ ഇഷ്ടപ്പെട്ടില്ല.  ഈ സ്ത്രിക്ക് പല പല പുരുഷന്മാർ ഉണ്ടായിരുന്നു, അവളുടെ ലജ്ജ അവളെ ആ ഗ്രാമത്തിലെ മറ്റു സ്ത്രീകളിൽ നിന്നും മാറ്റി നിർത്തുവാൻ കാരണമായി.

സബൂർ പാപം എങ്ങിനെയാണു നമ്മുടെ ജീവിതത്തിലെ ആഴമായ ദാഹത്തിൽ നിന്നും ഉളവാകുന്നു എന്ന് നമുക്ക് കാണിച്ചു തന്നു– തീർച്ചയായും ശമിപ്പിക്കപ്പെടേണ്ട ഒരു ദാഹം.  ഇന്ന് പലരും, അവരുടെ മതം ഏതായാലും, ഈ ദാഹം നിമിത്തം പാപ വഴികളിൽ ജീവിക്കുന്നു.

പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ഈ പാപിണിയായ സ്ത്രീയെ അവഗണിച്ചില്ല.  അതിനു പകരം അദ്ദേഹത്തിനു അവൾക്ക് അവളുടെ ദാഹം തീർക്കുവാൻ ഉതകുന്ന ‘ജീവ ജലം’ നൽകുവാൻ സാധിക്കും എന്ന് പറഞ്ഞു.  എന്നാൽ അദ്ദേഹം ശാരീരികമായി ദാഹം തീർക്കുവാൻ കഴിയുന്ന വെള്ളത്തെക്കുറിച്ച് അല്ല സംസാരിച്ചത് (കാരണം അത് ഒരിക്കൽ കുടിച്ചാൽ പിന്നീട് വീണ്ടും ദാഹിക്കും) മറിച്ച് അവളുടെ ഹൃദയത്തിൽ ഒരു മാറ്റം വരുത്തും എന്നായിരുന്നു, അതായത് അവളുടെ അകത്തു നിന്നും ഒരു വ്യത്യാസം.  സബൂറിലെ പ്രവാചകന്മാർ ഒരു പുതിയ ഹൃദയം വരും എന്ന ഉടമ്പടിയെക്കുറിച്ച് പ്രവചിച്ചിരുന്നു,  ഈസാ അൽ മസീഹ് (അ.സ) അവൾക്ക് ഈ ഒരു ഹൃദയത്തെ മാറ്റുവാൻ കഴിയുന്ന പുതിയ ഒരു ഉടമ്പടി ‘നിത്യ ജീവനിലേക്ക് ഒഴുകുന്ന ഒന്നു‘ വാഗ്ദത്തം ചെയ്തു.

വിശ്വസിക്കുവാൻ- സത്യ സന്ധമായി ഏറ്റു പറയുക

എന്നാൽ ‘ജീവ ജലത്തിന്റെ’ ഈ വാഗ്ദാനം ആ സ്ത്രീയെ ഒരു പ്രതിസന്ധിയിലേക്ക് തള്ളി വിട്ടു.  ഈസാ അവളോട് ഭർത്താവിനെ വിളിച്ചു കൊണ്ടു വരുവാൻ പറയുമ്പോൾ അദ്ദേഹം മന:പ്പൂർവ്വമായി അവൾ അവളുടെ പാപങ്ങൾ തിരിച്ചറിയുകയും അത് സമ്മതിക്കുകയും – അത് ഏറ്റ് പറയുകയും ചെയ്യണം എന്നതിനു കാരണമാക്കി.  ഇതാണു നാം ഏത്ര വില കൊടുത്തും ഒഴിവാക്കുന്ന ഒരു കാര്യം!  നാം നമ്മുടെ പാപങ്ങൾ മറച്ചു വയ്ക്കുന്നതോ അല്ലെങ്കിൽ ഒഴിവു കഴിവു പറയുന്നതോ ഇഷ്ടപ്പെടുന്നു.  ആദമും ഹവ്വയും ഇത് തോട്ടത്തിൽ ചെയ്തു മാത്രമല്ല നാം ഇന്നും നമ്മുടെ പാപങ്ങൾ മറയ്ക്കുവാനോ അല്ലെങ്കിൽ ഒഴിവു കഴിവ് പറയുന്നതിനോ മുൻ തൂക്കം കൊടുക്കുന്നു. എന്നാൽ നമുക്ക് ‘നിത്യ ജീവനിലേക്ക്’ നയിക്കുന്ന ദൈവത്തിന്റെ കൃപ അനുഭവിച്ചറിയണമെങ്കിൽ നാം സത്യ സന്ധരും നമ്മുടെ തെറ്റുകൾ സമ്മതിക്കുന്നവരും ആയിരിക്കണം, കാരണം ഇഞ്ചീൽ വാഗ്ദാനം ചെയ്യുന്നത് എന്തെന്നാൽ:

നാം നമ്മുടെ പാപങ്ങൾ ഏറ്റുപറഞ്ഞാൽ അവൻ വിശ്വസ്തനും നീതിമാനും നമ്മുടെ പാപങ്ങൾ ക്ഷമിക്കുകയും എല്ലാ അനീതിയിൽ നിന്നും നമ്മെ ശുദ്ധീകരിക്കുകയും ചെയ്യും.

1 യോഹന്നാൻ 1:9

ഈ കാരണത്താൽ, പ്രവാചകനായ ഈസാ (അ.സ) ശമര്യാ സ്ത്രീയോട് പറഞ്ഞതെന്തെന്നാൽ

ദൈവം ആത്മാവ് ആകുന്നു, അവനെ ആരാധിക്കുന്നവർ ആത്മാവിലും സത്യത്തിലും ആരാധിക്കണം…

‘സത്യ’ ത്താൽ എന്നതു കൊണ്ട് അദ്ദേഹം അർത്ഥമാക്കിയത് നമ്മോട് തന്നെ സത്യസന്ധരും ആത്മാർത്ഥത ഉള്ളവരും ആവുക എന്നതാണു, നമ്മുടെ തെറ്റുകൾ മറച്ചു വയ്ക്കുകയോ ഒഴിവു കഴിവു പറയുകയോ ചെയ്യാതിരിക്കുക എന്നതാണത്.  ഏറ്റവും മനോഹരമായ ഒരു സന്ദേശം എന്നത് അല്ലാഹു ഇത്തരത്തിൽ സത്യ സന്ധമായി അവിടുത്തെ അരികിൽ വന്ന് ആരാധിക്കുന്നവരെ  ‘അന്വേഷിക്കുന്നു’ മാത്രമല്ല അവരിൽ നിന്നും ഒരിക്കലും മുഖം തിരിക്കുന്നതുമില്ല.

എന്നാൽ അവൾക്ക് അവളുടെ പാപം അംഗീകരിക്കുന്നത് വളരെ ബുദ്ധിമുട്ട് ഉള്ള കാര്യം ആയിരുന്നു.  നമ്മുടെ പാപം മറച്ചു വയ്ക്കുവാൻ നാം കണ്ടെത്തുന്ന ഒരു പൊതുവായ മാർഗ്ഗമെന്നത് പാപത്തെക്കുറിച്ചുള്ള സംഭാഷണവിഷയം മാറ്റി മതപരമായ തർക്കവിഷയങ്ങൾ കൊണ്ടു വരിക എന്നതാണു.  ഇന്ന് ലോകം മുഴുവനും മതപരമായ തർക്കങ്ങൾ കൊണ്ട് നിറഞ്ഞിരിക്കുകയാണു.  ആ കാലത്ത് ശമര്യാക്കാരും യഹൂദന്മാരും തമ്മിൽ മത പരമായ ഒരു തർക്കം നിലനിന്നിരുന്നത് യധാർത്ഥ ആരാധനയുടെ സ്ഥലം സംബന്ധിച്ചാണു.  യഹൂദന്മാർ ആരാധന ജെറുസലേമിൽ ചെയ്യണമെന്നും വാദിക്കുകയും ശമര്യാക്കാർ അത് ഗെരിസീം മലയിൽ നടത്തണമെന്നും വാദിച്ചു.  ഈ ഒരു മതപരമായ തർക്കത്തിലേക്ക് ശ്രദ്ധ തിരിക്കുക വഴി അവൾ പ്രതീക്ഷിച്ചത് അവളുടെ പാപത്തെക്കുറിച്ചുള്ള സംഭാഷണം വഴി തിരിച്ചു വിടാം എന്നായിരുന്നു.  അവൾക്ക് അവളുടെ പാപം മതത്തിന്റെ മറവിൽ ഒളിച്ച് വയ്ക്കുവാൻ കഴിഞ്ഞു.

എത്ര സുഗമമായും സ്വാഭാവീകമായുമാണു നാമും അതേ കാര്യം പ്രവർത്തിക്കുന്നത്- പ്രത്യേകിച്ച് നാം മതത്തിനു പ്രാധാന്യം നൽകുന്നവർ ആണെങ്കിൽ.  അങ്ങിനെ നമുക്ക് മറ്റുള്ളവർ എത്രമാത്രം തെറ്റാണെന്നും അല്ലെങ്കിൽ നാം എത്രമാത്രം ശരിയാണെന്നും വിലയിരുത്തുവാൻ കഴിയുന്നു- എന്നാൽ അതേ സമയം നമ്മുടെ തെറ്റുകൾ ഏറ്റു പറയണമെന്ന കാര്യം നാം മന:പ്പൂർവ്വമായി മറന്നു കളയുന്നു.

പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ആ സ്ത്രീയുമായി ഈ മതപരമായ തർക്കത്തിൽ ഏർപ്പെട്ടില്ല.  അദ്ദേഹം ഊന്നിപ്പറഞ്ഞത് ആരാധിക്കുന്ന സ്ഥലമല്ല പ്രധാനമായിരിക്കുന്നത്,മറിച്ച് അവളെക്കുറിച്ച് തന്നെയുള്ള സത്യ സന്ധതയാണു പ്രാധാന്യമർഹിക്കുന്നത് എന്നായിരുന്നു.  അവൾക്ക് അല്ലാഹുവിന്റെ അടുക്കൾ എവിടെ നിന്നും വേണമെങ്കിലും വരാം (കാരണം അവിടുന്ന് ആത്മാവ് ആണു), എന്നാൽ അവൾ ഈ ‘ജീവ ജലം’ നേടേണ്ടതിനു അവളെക്കുറിച്ച് തന്നെയുള്ള സത്യത്തിൽ തന്നെ വരേണ്ടത് ആവശ്യമാണു.

അതു കൊണ്ട് അവൾക്ക് വളരെ പ്രധാനപ്പെട്ട ഒരു തീരുമാനം എടുക്കേണ്ടതുണ്ടായിരുന്നു.  അവൾക്ക് മതപരമായ തർക്കങ്ങളിൽ ഏർപ്പെട്ടു കൊണ്ട് അവളെത്തന്നെ മറച്ചു വയ്ക്കുന്നത് തുടരാം അങ്ങിനെ അവിടെ നിന്നും മാറിപ്പോകാമായിരുന്നു.  എന്നാൽ അവൾ അവസാനം അവളുടെ പാപങ്ങൾ അംഗീകരിക്കുന്നത് തിരഞ്ഞെടുത്തു- ഏറ്റു പറയുന്നത്- അതായത് അവൾ അവളുടെ ഗ്രാമത്തിൽ തിരികെ ച്ചെന്ന് മറ്റുള്ളവരോട് എങ്ങിനെ ഈ പ്രവാചകൻ അവളെയും അവളുടെ പ്രവർത്തികളെയും അറിഞ്ഞുവെന്നതും അറിയിക്കുക വഴി.  അവൾ ഇനിയും ഒന്നും ഒളിച്ച് വച്ചില്ല. അങ്ങിനെ ചെയ്യുക വഴി അവൾ ഒരു ‘വിശ്വാസി’ ആയിത്തീർന്നു.  അവൾ മുൻപ് മതചിട്ടയ്ക്ക് പ്രാധാന്യം നൽകുന്നവൾ ആയിരുന്നു,  നമ്മിൽ പൽരും ആയിരിക്കുന്നതു പോലെ, എന്നാൽ ഇപ്പോൾ അവൾ- അവളുടെ ഗ്രാമത്തിലെ പലരെയും പോലെ- ‘വിശ്വാസിക്കുന്നവരുടെ’ കൂട്ടത്തിൽ ആയിത്തീർന്നു.

ഒരു വിശ്വാസി ആയിത്തീരുക എന്നത് മാനസീകമായി ഒരു യധാർത്ഥ പഠിപ്പിക്കൽ ഏറ്റു പറയൽ അല്ല-  അത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണെങ്കിൽ പോലും. അത് അവിടുത്തെ കരുണയുടെ വാഗ്ദത്തങ്ങൾ വിശ്വസിക്കുക കൂടി ചെയ്യുന്നതിൽ ആശ്രയിച്ചാണു ഇരിക്കുന്നത്, അതു കൊണ്ട് പാപം ഇനിയും മറച്ചു വയ്ക്കേണ്ട കാര്യം ഇല്ല.  ഇതു തന്നെയാണു പ്രവാചകനായ ഈസാ (അ.സ) വളരെ നാളുകൾക്ക് മുൻപ് നീതീകരണം പ്രാപിക്കുവാൻ വേണ്ടി ചെയ്തത്– അദ്ദേഹം ഒരു വാഗ്ദത്തം വിശ്വസിച്ചു.

താങ്കൾ പാപം ചെയ്യുന്നതിൽ എന്തെങ്കിലും കാരണം കണ്ടെത്തുകയോ അത് മറച്ചു വയ്ക്കുകയോ ചെയ്യുന്നുണ്ടോ?  താങ്കൾ അത് ആത്മാർത്തമായ മത ചിട്ടകൾ കൊണ്ടോ മതപരമായ തർക്കങ്ങൾ കൊണ്ടോ മറച്ചു വയ്ക്കുവാൻ ശ്രമിക്കാറുണ്ടോ?  അതോ താങ്കൾ താങ്കളുടെ പാപങ്ങൾ ഏറ്റു പറയാറുണ്ടോ?  എന്തു കൊണ്ട് നമ്മുടെ രക്ഷിതാവും സൃഷ്ടിതാവുമായ അല്ലാഹുവിന്റെ അടുക്കൽ വന്ന് താങ്കളുടെ കുറ്റ ബോധം ഉളവാക്കുന്നതും ലജ്ജാകരവുമായ പാപങ്ങൾ സത്യ സന്ധമായി ഏറ്റു പറയുകയും ചെയ്തു കൂടാ?  എന്നാൽ താങ്കൾക്ക് സന്തോഷിക്കുവാൻ കഴിയുന്ന് ഒരു വസ്തുത അവിടുന്ന് താങ്കളുടെ ആരാധന ‘അന്വേഷിക്കുകയും’ താങ്കളെ എല്ലാ നീതികേടിൽ നിന്നും ‘ശുദ്ധീകരിക്കുകയും’ ചെയ്യും.

നാം ഈ സംഭാഷണത്തിൽ നിന്നും കാണുന്നത് ഈ സ്ത്രീ പ്രവാചകനായ ഈസാ (അ.സ) ‘മസീഹ്’ (=‘ക്രിസ്തു’=‘മസീഹ്’) എന്ന് മനസ്സിലാക്കിയത് വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു വസ്തുതയാണു മാത്രമല്ല അതിനു ശേഷം പ്രവാചകനായ ഈസാ മസീഹ് (അ.സ) അവരോടു കൂടെ രണ്ടു ദിവസം താമസിച്ച് അവരെ പഠിപ്പിച്ചു അതിന്റെ ഫലമായി അവർക്ക് അദ്ദേഹത്തെ ‘ലോക രക്ഷകനായി’ മനസ്സിലാക്കുവാൻ സാധിച്ചു.  ഒരു പക്ഷെ നമുക്ക് ഇതു കൊണ്ടെല്ലാം എന്താണു അർത്ഥമാക്കുന്നത് എന്ന് പൂർണ്ണമായി അറിയില്ലായിരിക്കും.  എന്നാൽ പ്രവാചകനായ യഹ് യാ (അ.സ) ജനത്തെ അത് മനസ്സിലാക്കുവാൻ ഒരുക്കിയിരുന്നതു കൊണ്ട്, നമ്മുടെ പാപങ്ങൾ ഏറ്റു പറയുക എന്നത് നമ്മെ അവന്റെ കരുണ പ്രാപിക്കുന്നതിനു ഒരുക്കുവാൻ മുഖാന്തിരമാക്കുന്നു.  ഇത് നേരായ വഴിയിലേക്കുള്ള ആദ്യത്തെ പടിയാണു.

‘ദൈവമെ, പാപിയായ, എന്നോട് കരുണയുണ്ടാകേണമേ’

 

ക്ഷമിക്കുന്നതിനെക്കുറിച്ച് ഈസാ അൽ മസീഹിന്റെ അധ്യാപനം

സൂറാ ഗാഫീർ (സൂറ 40-ക്ഷമിക്കുന്നവൻ) അല്ലാഹു ക്ഷമിക്കുന്നവൻ ആണെന്ന് നമ്മെ പഠിപ്പിക്കുന്നു.

പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്‍. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക്‌ തന്നെയാകുന്നു മടക്കം.

സൂറ ഗാഫീർ 40:3 &7

അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ടു മൂസായുടെ ദൈവത്തിന്‍റെ അടുത്തേക്ക്‌ എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന്‍ ( മൂസാ ) കളവു പറയുകയാണെന്നാണ്‌ ഞാന്‍ വിചാരിക്കുന്നത്‌. അപ്രകാരം ഫിര്‍ഔന്‌ തന്‍റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന്‌ അവന്‍ തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു.

സൂറാ ഹുജുറത് (സൂറ 49- മുറികൾ) നമ്മോട് ഈ കരുണ നമുക്ക് ലഭിയ്ക്കുവാൻ പരസ്പരം സമാധാനം ആചരിക്കേണം എന്നു പറയുന്നു.

സത്യവിശ്വാസികള്‍ ( പരസ്പരം ) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക്‌ കാരുണ്യം ലഭിച്ചേക്കാം.

സൂറ അൽ ഹുജുറത് 49:10

 

ഈസാ അൽ മസീഹ് അല്ലാഹുവിൽ നിന്നുള്ള ക്ഷമയെക്കുറിച്ച് പഠിപ്പിച്ചു, മാത്രമല്ല അതിനെ പരസ്പരം ക്ഷമിക്കുന്നതുമായി ബന്ധപ്പെടുത്തി.

മറ്റുള്ളവരോട് ക്ഷമിക്കുന്നത് സംബന്ധിച്ച് ഈസാ അൽ മസീഹ്

നമ്മുടെ ചുറ്റുപാടുകളിൽ രക്തച്ചൊരിച്ചിലുകളും അതിക്രമങ്ങളും വളരെയധികം അധികരിച്ചതായി ഞാൻ വാർത്തകൾ ശ്രദ്ധിക്കുമ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നു.  അഫ്ഗാനിസ്താനിലെ ബോംബ് ഇടലും, ലെബാനോനിലും, സിറിയയിലും ഇറാഖിലും, മുഴുവൻ യുദ്ധവും, ഈജിപ്തിൽ മുഴുവൻ അതിക്രമം, പാകിസ്താനിൽ കൊല്ലും കൊലയും, തുർക്കിയിലെ കലാപങ്ങളും, നൈജീരിയയിലെ സ്കൂളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകലും, പാലസ്തീനും ഇസ്രായേലും തമ്മിലുള്ള യുദ്ധങ്ങളും, കെനിയയിലെ പട്ടണങ്ങളിലെ കൂട്ടക്കുരുതി- ഇവയാണു ഞാൻ ചീത്ത വാർത്ത അന്വേഷിക്കുന്നതിനു മുൻപ് തന്നെ എനിക്ക് ലഭിച്ച വാർത്തകൾ.  അവയിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന പാപങ്ങൾ, മുറിവുകളും വേദനകളും നാം പരസ്പരം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നവ പലതും വാർത്തകളുടെ തലക്കെട്ട് ആവുന്നേ ഇല്ല- പക്ഷെ അവ എന്തായാലും നമ്മെ ഒരു പാട് വേദനിപ്പിക്കുന്നു.  ഈ പകയുടെയും കൊല്ലും കൊലയുടെയും ഈ കാലഘട്ടത്തിൽ, ക്ഷമിക്കുന്നതിനെക്കുറിച്ച് ഈസാ അൽ മസീഹിന്റെ അദ്ധ്യാപനത്തിനു വളരെയധികം പ്രാധാന്യം ഉണ്ട്.  ഒരു ദിവസം അദ്ധേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഒരു വ്യക്തി തെറ്റു ചെയ്താൽ എത്ര പ്രാവശ്യം ക്ഷമിക്കേണം എന്ന് ചോദിച്ചു.  ഇഞ്ചീലിൽ അതിനെക്കുറിച്ച് നൽകിയിരിക്കുന്ന വിവരണം ഇതാ.

21 അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം?
22 ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
23 “സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
24 അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടു വന്നു.
25 അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു.
26 അതു കൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
27 അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
28 ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
29 അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ച.
30 എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
31 ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
32 യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.
33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
34 അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
35 നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”

മത്തായി 18:21-35

ഈ കഥയുടെ മൂല തന്തു എന്നത് നാം അവിടുത്തെ കരുണ അംഗീകരിക്കുകയാണെങ്കിൽ, അല്ലാഹു (രാജാവ്) നമുക്ക് വളരെ ക്ഷമ നൽകുന്നു.  ഇത് പതിനായിരം താലന്ത് സ്വർണ്ണം അവിടുത്തേക്ക് കടപ്പെട്ടിരുന്ന ദാസനോട് സാദൃശ്യപ്പെട്ടിരിക്കുന്നു.  ആ ദാസൻ അത് തിരിച്ച് നൽകുവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു.  എന്നാൽ അത്തരം ഒരു സംഖ്യ ആ ദാസനു തിരിച്ചു നൽകുവാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു, അതു കൊണ്ട് രാജാവ് ആ കടം ഇളച്ചു കൊടുത്തു.  ഇത് തന്നെയാണു അല്ലാഹു നാം അവിടുത്തെ കരുണ സ്വീകരിക്കുമെങ്കിൽ നമുക്ക് വേണ്ടിയും ചെയ്യുന്നത്.

എന്നാൽ ഇതേ ദാസൻ അവനു നൂറു വെള്ളി നാണയം കടപ്പെട്ടിരുന്ന മറ്റൊരു ദാസനെ താൻ തിരിച്ച് പോകുമ്പോൾ കണ്ടു.  അവൻ അവനോട് ആ പണം എത്രയും പെട്ടന്ന് തിരികെ നൽകുവാൻ ആവശ്യപ്പെട്ടു അൽപ്പം പോലും സമയം നീട്ടിക്കൊടുത്തില്ല.  നാം മറ്റൊരാൾക്ക് എതിരായി പാപം ചെയ്യുമ്പോൾ അവിടെ മുറിവും തകർച്ചയും ഉണ്ടാകുന്നു, എന്നാൽ നമ്മുടെ പാപങ്ങൾ എത്രമാത്രം അല്ലാഹുവിനെ സങ്കടപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്തു എന്ന് മനസ്സിലാക്കുന്നത് വളരെ അപ്രധാനമാണു- 100 വെള്ളി നാണയങ്ങൾ പതിനായിരം സ്വർണ്ണ നാണയങ്ങളുമായി താരതമ്യം ചെയ്യുന്നതു പോലെ.

അതു കൊണ്ട് രാജാവ് (അല്ലാഹു) ആ ദുഷ്ട ദാസനെ അവന്റെ കടം മുഴുവൻ കൊടുത്തു തീർക്കുവാൻ കാരഗൃഹത്തിലേക്ക് അയക്കുന്നു.  ഈസാ അൽ മസീഹിന്റെ അധ്യാപനത്തിൽ, നമുക്ക് എതിരായി മറ്റുള്ളവർ ചെയ്യുന്ന പാപങ്ങളും തെറ്റുകളും ക്ഷമിക്കാതിരിക്കുന്നത് നാം അല്ലാഹുവിന്റെ ക്ഷമയെ നിരാകരിക്കുന്നതിനു തുല്യവും നമ്മെ നരകത്തിനു അവകാശികൾ ആക്കുന്നതിനും തുല്യവും ആണു.  അതിനേക്കാൾ ഗൗരവം ഉള്ള വേറെ കാര്യമില്ല.

നമുക്ക് ഉള്ള വെല്ലുവിളി ഈ ക്ഷമിക്കുന്ന ആത്മാവിനെ സൂക്ഷിക്കുക എന്നതാണു.  മറ്റൊരാൾ നമ്മെ വേദനിപ്പിക്കുമ്പോൾ അവരോട് പകരം ചോദിക്കുവാനുള്ള ആഗ്രഹം നമുക്ക് വളരെ ആയിരിക്കും.  അതു കൊണ്ട് നമുക്ക് എങ്ങിനെ ക്ഷമിക്കുവാനുള്ള ഈ മന:സ്ഥിതിയെ എങ്ങിനെ നേടിയെടുക്കുവാൻ സാധിക്കും? അതിനു വേണ്ടി നമുക്ക് ഇഞ്ചീൽ കൂടുതൽ പരിശോധിക്കുന്നത് തുടരേണ്ടിയിരിക്കുന്നു.

 

മൂസായുടെ ഒന്നാം അടയാളം: പെസ്സഹ

പ്രവാചകനായ ഇബ്രാഹീം നബിയുടെ ശേഷം 500 വർഷങ്ങൾ കഴിഞ്ഞു ഇപ്പോൾ ഏകദേശം ബി. സി. 1500 ആണു. ഇബ്രാഹീം മരിച്ചതിനു ശേഷം, തന്റെ മകൻ ഇസ്ഹാക്കിൽ കൂടിയുള്ള സന്തതി പരമ്പര, അവർ ഇപ്പോൾ അറിയപ്പെടുന്നത് ഇസ്രായീൽ മക്കൾ എന്നാണു, അവർ എണ്ണിക്കൂടാൻ കഴിയാത്ത അത്ര വലിയ ഒരു ജന സമൂഹം ആയിത്തീർന്നു എന്നാൽ അവർ ഈജിപ്റ്റിൽ അടിമകളും ആയിരുന്നു.  ഇങ്ങനെ സംഭവിച്ചതിന്റെ കാരണം, ഇബ്രാഹീം നബിയുടെ (അ.സ) കൊച്ചുമകൻ ആയിരുന്ന ജോസഫിനെ ഈജിപ്തിൽ അടിമയായി വിറ്റിരുന്നു, അതിനു വർഷങ്ങൾക്കു ശെഷം, തന്റെ കുടുമ്പവും അവിടെ എത്തി.  ഈ കാര്യങ്ങൾ എല്ലാം പ്പത്തി 45-46 വരെ വിശദീകരിച്ചിരിക്കുന്നു- ഇത് മൂസായുടെ ആദ്യ പുസ്തകത്തിൽ പെട്ടതാണു.

അതുകൊണ്ട് നാം ഇപ്പോൾ തൗറാത്തിൽ പറഞ്ഞിരിക്കുന്ന മറ്റൊരു മഹാനായ പ്രവാചകന്റെ  ‌- മൂസാ (അ.സ)- അടയാളം പരിശോധിക്കുവാൻ പോവുകയാണു.  മൂസാ (അ.സ) മിനോട് അല്ലാഹു ഈജിപ്തിൽ ഫിർഔനെ പോയികാണുവാൻ കൽപ്പിച്ചു അത് മൂസാ (അ.സ) മും അവിടെയുണ്ടായിരുന്ന മന്ത്രവാദികളും തമ്മിൽ വലിയ ഒരു മൽസരത്തിനു വഴിതെളിയിച്ചു.  ഈ മൽസരം ഫിർഔനുള്ള അടയാളങ്ങൾ എന്നവണ്ണം വളരെ അറിയപ്പെടുന്ന ഒൻപത് ബാധകൾ അല്ലെങ്കിൽ മഹാമാരികൾ അയക്കപ്പെടുന്നതിനു കാരണമായി.  എന്നാൽ ഫിർഔൻ ഈ അടയാളങ്ങൾ കണ്ടിട്ടും അല്ലാഹുവിനു തന്നെത്തന്നെ സമർപ്പിക്കുകയോ കീഴടങ്ങുകയോ ചെയ്യാതെ ദൈവത്തെ അനുസരിക്കാതെ ഇരുന്നു.

സൂറ അന്നാസിയത് (സൂറ 79- ഇഴച്ചു കൊണ്ട് പോകുന്നവർ) അത് ഇങ്ങനെയാണു വിശദീകരിക്കുന്നത്

മൂസാനബിയുടെ വര്ത്തമാനം നിനക്ക് വന്നെത്തിയോ ത്വുവാ എന്ന പരിശുദ്ധ താഴ്വരയില് വെച്ച് അദ്ദേഹത്തിന്റെ രക്ഷിതാവ് അദ്ദേഹത്തെ വിളിച്ച് ഇപ്രകാരം പറഞ്ഞ സന്ദര്ഭം: നീ ഫിര്ഔന്റെ അടുത്തേക്കു പോകുക. തീര്ച്ചയായും അവന് അതിരുകവിഞ്ഞിരിക്കുന്നു.എന്നിട്ട് ചോദിക്കുക: നീ പരിശുദ്ധി പ്രാപിക്കാന് തയ്യാറുണ്ടോ നിന്റെ രക്ഷിതാവിങ്കലേക്ക് നിനക്ക് ഞാന് വഴി കാണിച്ചുതരാം. “

 

സൂറ അന്നാസിയത് 79:15-20

സൂറ അൽ മുസമ്മിൽ (സൂറ 73- മുഴുവനും മറയ്ക്കപ്പെട്ടവൻ) ഫിർ ഔന്റെ പ്രതികരണം എന്തായിരുന്നു എന്ന് ഇങ്ങനെ വിവരിക്കുന്നു:

എന്നിട്ട്‌ ഫിര്‍ഔന്‍ ആ ദൂതനോട്‌ ധിക്കാരം കാണിച്ചു. അപ്പോള്‍ നാം അവനെ കടുത്ത ഒരു പിടുത്തം പിടിക്കുകയുണ്ടായി.

 

സൂറ അൽമുസമ്മിൽ 73:16

സൂറാ അന്നാസിയത് വിവരിക്കുന്ന ആ ‘വലിയ അടയാളം‘ എന്തായിരുന്നു അതു പോലെ സൂറാ അൽ മുസമ്മിലിൽ പറയുന്ന ‘കടിനമായ ആ ശിക്ഷ‘ ഏതായിരുന്നു? ഈ അടയാളവും ശിക്ഷയും 10ആമത്തെ ബാധയിൽ അടങ്ങിയിരിക്കുന്നു.

പത്താമത്തെ ബാധ

അതുകൊണ്ട് അല്ലാഹു ഏറ്റവും ഭയാനകമായ പത്താമത്തെ ഒരു ബാധ (മഹാമാരി) അയക്കുവാൻ പോവുകയാണു. ഈ സമയത്ത് തൗറാത്ത് ഈ ബാധ അയക്കുന്നതിനു മുമ്പ് ചില വിശദീകരണങ്ങളും ചെയ്യേണ്ട ചില ഒരുക്കങ്ങളും ചെയ്യേണം എന്ന് വിവരിക്കുന്നു.  ഖുർ ആനും ഈയവസരത്തിൽ താഴെക്കാണുന്ന ആയത്തിൽ അത് വിവരിക്കുന്നു

തീര്‍ച്ചയായും മൂസായ്ക്ക്‌ നാം പ്രത്യക്ഷമായ ഒമ്പതു ദൃഷ്ടാന്തങ്ങള്‍ നല്‍കുകയുണ്ടായി. അദ്ദേഹം അവരുടെ അടുത്ത്‌ ചെല്ലുകയും, മൂസാ! തീര്‍ച്ചയായും നിന്നെ ഞാന്‍ മാരണം ബാധിച്ച ഒരാളായിട്ടാണ്‌ കരുതുന്നത്‌ എന്ന്‌ ഫിര്‍ഔന്‍ അദ്ദേഹത്തോട്‌ പറയുകയും ചെയ്ത സന്ദര്‍ഭത്തെപ്പറ്റി ഇസ്രായീല്‍ സന്തതികളോട്‌ നീ ചോദിച്ച്‌ നോക്കുക.അദ്ദേഹം ( ഫിര്‍ഔനോട്‌ ) പറഞ്ഞു: കണ്ണുതുറപ്പിക്കുന്ന ദൃഷ്ടാന്തങ്ങളായിക്കൊണ്ട്‌ ഇവ ഇറക്കിയത്‌ ആകാശങ്ങളുടെയും ഭൂമിയുടെയും രക്ഷിതാവ്‌ തന്നെയാണ്‌ എന്ന്‌ തീര്‍ച്ചയായും നീ മനസ്സിലാക്കിയിട്ടുണ്ട്‌. ഫിര്‍ഔനേ, തീര്‍ച്ചയായും നീ നാശമടഞ്ഞവന്‍ തന്നെ എന്നാണ്‌ ഞാന്‍ കരുതുന്നത്‌.

 

സൂറ 17 ഇസ്ര‘ ‘രാത്രിയാത്ര: 101-102

അങ്ങിനെ ഫിർഔൻ ‘പൂർണ്ണമായ നാശത്തിലേക്ക് കൂപ്പു കുത്തി‘.  പക്ഷെ എങ്ങിനെയാണു ഇത് സംഭവിച്ചത്? അല്ലാഹു അതിനു മുൻപ് നാശം പല രീതിയിൽ അയച്ചു.  നൂഹ് നബിയുടെ കാലത്ത് ജനത്തിനു അത് ലോകം മുഴുവനും ഉണ്ടായ വെള്ളപ്പൊക്കം മൂലമുണ്ടായ മരണം ആയിരുന്നു,  ലൂത്തിന്റെ ഭാര്യയ്ക്ക് അത് ഉപ്പു തൂണായി മാറുക എന്നതായിരുന്നു. എന്നാൽ ഈ നാശം വ്യത്യസ്തം ആകണമായിരുന്നു കാരണം ഇത് എല്ലാ ജനത്തിനുമുള്ള അടയാളം ആയിരുന്നു- ഒരു വലിയ അടയാളം.  ഖുർആൻ പറയുന്നത് പോലെ

അപ്പോൾ (മോശെ) അദ്ദേഹത്തിന് വലിയ അടയാളം കാണിച്ചു.

സൂറ 79:20

പത്താമത്തെ ബാധയെക്കുറിച്ച് തൗറാത്ത് വിശദീകരിക്കുന്നത് വിടെ അമത്തിയാ താങ്കൾക്ക് വായിക്കാവുന്നതാണു. ഇത് വളരെ പൂർണ്ണമായ ഒരു വിവരണമാണു അത് താഴെ കൊടുത്തിരിക്കുന്ന കാര്യങ്ങൾ നന്നായി മനസ്സിലാക്കുവാൻ താങ്കളെ സഹായിക്കും.

പെസഹാ കുഞ്ഞാട് മരണത്തി നിന്നും രക്ഷിക്കുന്നു

ഈ വേദഭാഗം നമുക്ക് വിശദീകരിച്ചു തരുന്നത് അന്ന് അല്ലാഹു തീരുമാനിച്ചിരുന്ന നാശം എല്ലാ ആദ്യജാതന്മാരായ ആൺകുട്ടികളും മരിക്കണം എന്നാൽ വീടിന്റെ കട്ടിളപ്പടിയിൽ യാഗമർപ്പിക്കപ്പെട്ട കുഞ്ഞാടിന്റെ രക്തം പുരട്ടിയിട്ടുണ്ടെങ്കിൽ ആ വീട്ടിലെ ആദ്യ ജാതൻ മരിക്കുകയില്ല.  ഫിർഔന്റെ നാശം എന്നത്, അവൻ അനുസരിച്ചില്ലെങ്കിൽ, അവന്റെ കിരീടാവകാശി ആയിരുന്ന മകൻ മരിച്ചു പോകും എന്നതാണു.  ഈജിപ്തിലെ എല്ലാ ഭവനങ്ങളിലും ഉള്ള ആദ്യ ജാതന്മാർ അങ്ങിനെ നഷ്ടമാകും- അവർ ഇങ്ങിനെ കുഞ്ഞാടിനെ ബലിയർപ്പിച്ച് ആ രക്തം അവരുടെ ഭവനത്തിന്റെ കട്ടിളക്കാലിൽ പുരട്ടിയില്ലെങ്കിൽ അവരുടെ ആദ്യ ജാതന്മാർ മരിച്ചു പോകും. അതുകൊണ്ട് ഈജിപ്റ്റ് ഒരു വലിയ ദേശീയ ദുരന്തം അഭിമുഖീകരിച്ചു.

എന്നാൽ കുഞ്ഞാടിനെ യാഗമർപ്പിച്ച് അതിന്റെ രക്തം വീടിന്റെ കട്ടിളക്കാലിൽ പുരട്ടിയ ഭവനത്തിലുള്ള എല്ലാവരും സുരക്ഷിതർ ആയിരിക്കും എന്നായിരുന്നു വാഗ്ദത്തം. അല്ലാഹുവിന്റെ ന്യായവിധി ആ ഭവനം വിട്ട് ഒഴിഞ്ഞുപോകും.  അതു കൊണ്ട് ഈ ദിവസത്തെയും അടയാളത്തെയും പെസ്സഹാ എന്ന് വിളിച്ചു (വീട്ടിന്റെ കട്ടിളക്കാലിൽ രക്തം പുരട്ടിയിട്ടുണ്ടെങ്കിൽ ആ ഭവനങ്ങളെയെല്ലാം മരണം തൊടാതെ കടന്നു പോയതു കൊണ്ടാണു അങ്ങിനെ വിളിക്കപ്പെട്ടത്).  പക്ഷെ വാതിൽപ്പടിയിലെ രക്തം ആർക്കായിരുന്നു അടയാളം ആയിരുന്നത്? തൗറാത്ത് നമ്മോട് പറയുന്നത്:

യഹോവ മോശയോട്: ….“ഞാൻ യഹോവയാകുന്നു. നിങ്ങൾ പാർക്കുന്ന വീടുകളിന്മേൽ രക്തം [പെസ്സഹാ കുഞ്ഞാടിന്റെ] അടയാളമായിരിക്കും; ഞാൻ രക്തം കാണുമ്പോൾ നിങ്ങളെ ഒഴിഞ്ഞു കടന്നു പോകും.

 

പുറപ്പാട് 12:13

അതുകൊണ്ട്, യഹോവ കട്ടിളക്കാലിൽ രക്തം അന്വേഷിക്കുന്നുവെങ്കിലും, അവൻ ആ രക്തം കാണുമ്പോൾ അവൻ ആ ഭവനത്തെ ഒഴിഞ്ഞു പോകും, ആ രക്തം തനിക്ക് ഒരു അടയാളം ആയിരുന്നില്ല. ഇത് ‘നിങ്ങൾക്കുള്ള അടയാളം ആയിരിക്കും‘ എന്നാണു പറയുന്നത്- അതായത് ജനത്തിനു.ഒരു വിധത്തിൽ പറഞ്ഞാൽ അത് തൗറാത്ത് വായിക്കുന്ന നമുക്കെല്ലാവർക്കും ഉള്ള ഒരു അടയാളം ആണു.  അപ്പോൽ ഇത് എങ്ങിനെയാണു നമുക്ക് ഒരു അടയാളം ആയിരിക്കുന്നത്?  ഈ ന്യായവിധി ദിവസത്തിനു ശേഷം അല്ലാഹു അവരോട് കൽപ്പിച്ചത്:

27 മിസ്രയീമ്യരെ ദണ്ഡിപ്പിക്കയിൽ മിസ്രയീമിലിരുന്ന യിസ്രായേൽമക്കളുടെ വീടുകളെ ഒഴിഞ്ഞു കടന്നു നമ്മുടെ വീടുകളെ രക്ഷിച്ച യഹോവയുടെ പെസഹയാഗം ആകുന്നു ഇതു എന്നു നിങ്ങൾ പറയേണം. അപ്പോൾ ജനം കുമ്പിട്ടു നമസ്കരിച്ചു.

 

പുറപ്പാട് 12:27

യഹൂദാ കലണ്ട ആരംഭിക്കുന്നത് പെസ്സഹ മുത ആണു

അത് കൊണ്ട് ഇസ്രായീൽ മക്കൽ എല്ലാ വർഷവും അതേ സമയത്ത് പെസഹാ പെരുന്നാൾ കൊണ്ടാടണം എന്ന കൽപ്പന അവർക്ക് ലഭിച്ചു.  പാശ്ചാത്യ നാടുകളിൽ നിന്നും അൽപ്പം വ്യത്യസ്തമാണു ഇസ്രായേലിന്റെ കലണ്ടർ, പാശ്ചാത്യ കലണ്ടറുമായി നാം തുലനം ചെയ്യുകയാണെങ്കിൽ ഒരോ വർഷങ്ങളിലെയും ദിവസങ്ങൾ വ്യത്യാസമായിരിക്കും, അത് റംസാൻ മാസം കണക്കാക്കുന്നത് പോലെ ത്തന്നെയാണു, കാരണ അത് പിന്തുടരുന്നത് വ്യത്യസ്തമായ ഒരു വർഷ ധൈർഖ്യം ആണു, അത് ഓരോ വർഷവും പടിഞ്ഞാറൻ കലണ്ടർ ദിവസങ്ങൾ മുന്നോട്ട് പോകുന്നു.

1ആധുനിക കാലത്ത് യഹൂദാ ജനം ഒരുപാട് കുഞ്ഞാടുകളെ വരുവാനിരിക്കുന്ന പെസഹയ്ക്കുവേണ്ടി കൊല്ലുന്ന രംഗം.

ഇവിടെ നാം കാണുന്ന ചിത്രം ആധുനിക കാലത്ത് യഹൂദാ ജനം കുഞ്ഞാടുകളെ വരുവാനിരിക്കുന്ന പെസഹയ്ക്കുവേണ്ടി കൊല്ലുന്നതാണു.  ഇത് ബലിപെരുന്നാളിനോട് സാമ്യം ഉള്ളതാണു. ഈ ആഘോഷം നാം ചരിത്രം മുഴുവനും പരിശോധിച്ചാൽ ഒരു പ്രത്യേക അസാധാരണമായ  കാര്യം നമുക്ക് കണ്ടെത്തുവാൻ കഴിയും.  ഇതേ കാര്യം നിങ്ങൾക്ക് ഇഞ്ചീലിൽ (സുവിശേഷങ്ങളിൽ) അത് വളരെ വ്യക്തമായി യേശുവിന്റെ അറസ്റ്റിലും ന്യായവിധിയിലും കാണുവാൻ സാധിക്കും.

“പുലർച്ചെക്കു അവർ യേശുവിനെ കയ്യഫാവിന്റെ അടുക്കൽ നിന്നു ആസ്ഥാനത്തിലേക്കു കൊണ്ടുപോയി; തങ്ങൾ അശുദ്ധമാകാതെ പെസഹ കഴിപ്പാന്തക്കവണ്ണം ആസ്ഥാനത്തിൽ കടന്നില്ല“. [പീലാത്തോസ്]എന്നാൽ പെസഹാ സമയത്ത് ഞാൻ നിങ്ങൾക്കു ഒരുത്തനെ വിട്ടുതരിക പതിവുണ്ടല്ലോ; യെഹൂദന്മാരുടെ രാജാവിനെ [മസീഹ് ഈസാ]  വിട്ടുതരുന്നതു സമ്മതമോ എന്നു ചോദിച്ചതിന്നു അവർ [യഹൂദന്മാരുടെ നേതാക്കൾ] പിന്നെയും: ഇവനെ വേണ്ടാ; ബറബ്ബാസിനെ മതി എന്നു നിലവിളിച്ചു പറഞ്ഞു;“ ബറബ്ബാസോ കവർച്ചക്കാരൻ ആയിരുന്നു…

 

യോഹന്നാൻ 18:28, 39-40

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈസാ അൽ മസീഹിനെ (അ.സ) അറസ്റ്റ് ചെയ്ത് കൊല്ലുവാൻ ഏൽപ്പിച്ചത് യഹൂദന്മാരുടെ കലണ്ടറിലെ പെസഹാ ദിവസത്തി ആയിരുന്നു.  താങ്കൾ ഇബ്രാഹീമിന്റെ 3ആം അടയാളത്തി, ഈസായ്ക്ക് യഹ് യാ പ്രവാചകൻ നൽകുന്ന നാം ആയിരുന്നത്

29 പിറ്റെന്നാൾ യേശു തന്റെ അടുക്കൽ വരുന്നതു അവൻ കണ്ടിട്ടു: ഇതാ, ലോകത്തിന്റെ പാപം ചുമക്കുന്ന ദൈവത്തിന്റെ കുഞ്ഞാടു;
30 എന്റെ പിന്നാലെ ഒരു പുരുഷൻ വരുന്നു; അവൻ എനിക്കു മുമ്പെ ഉണ്ടായിരുന്നതുകൊണ്ടു എനിക്കു മുമ്പനായി തീർന്നു എന്നു ഞാൻ പറഞ്ഞവൻ ഇവൻ തന്നേ.

 

യോഹന്നാൻ 1:29-30

പെസഹായുടെ നേരം ഈസാ നബി (അ.സ) നിന്ദിക്കപ്പെടുന്നു

ഈ അടയാളത്തിന്റെ അതുല്യത നാം ഇവിടെ കാണുന്നു.  ഈസാ (അ.സ), ‘ദൈവത്തിന്റെ കുഞ്ഞാട്‘, മരണത്തിനു അയക്കപ്പെട്ടതു (ബലിയർപ്പണത്തിനു) അതേ ദിവസം തന്നെ അതായത് അന്ന് ജീവിച്ചിരുന്ന യഹൂദന്മാർ (പാശ്ചാത്യ കലണ്ടറിൽ ഏ ഡി 33) 1500 വർഷങ്ങൾക്ക് മുമ്പ് നടന്ന ആദ്യത്തെ പെസഹാ പെരുന്നാളിന്റെ ഓർമയിൽ നടന്ന കുഞ്ഞാടിന്റെ ബലിയർപ്പണത്തിന്റെ ഓർമ്മയിൽ നടത്തുന്ന അതേ പെസഹപ്പെരുന്നാളിനാണു. അതുകൊണ്ടാണു യഹൂദാ പെസഹാ മിയ്ക്കവാറും എല്ലാ വർഷവും ഈസ്റ്ററിന്റെ അതേ സമയം തന്നെ- ഈസാ നബിയുടെ മരണത്തിന്റെ ഓർമ്മയ്ക്ക്- ആചരിക്കുന്നത് കാരണം ഈസാ നബി (അ.സ) അതേ ദിവസം തന്നെ ആയിരുന്നു യാഗം അർപ്പിക്കപ്പെടുവാൻ അയയ്ക്കപ്പെട്ടത് .  (ഈസറ്ററും പെസ്സഹായും ഒരേ തീയ്യതിയിൽ അല്ല കാരണം പാശ്ചാത്യ പൗരസ്ത്യ കലണ്ടറുകൾ തമ്മിൽ ഒരു വർഷത്തിറ്റ്നെ ധൈർഖ്യം നിയന്ത്രിക്കുന്നതിൽ വ്യത്യാസം ഉണ്ട്, എന്നാൽ അവ ഒരേ ആഴ്ചയിലാണു)

ഇപ്പോൾ ഒരു മിനുറ്റ് എന്താണു ‘അടയാളങ്ങചെയ്യുന്നത് എന്ന് ചിന്തിക്കൂ. ഇവിടെ താഴെ ചില അടയാളങ്ങൾ കാണാം.

2 ‘അടയാളങ്ങൾ‘ എന്താണു ചെയ്യുന്നത്? അവ നമ്മുടെ മനസ്സിൽ നമ്മെ മറ്റു ചില കാര്യങ്ങൾ ചിന്തിക്കുവാൻ പ്രേരിപ്പിക്കുന്ന സൂചകങ്ങൾ ആണു.

നാം ‘തലയോട്ടിയുടെയും എല്ലുകളുടെയും‘ അടയാളം കാണുമ്പോൾ മരണത്തെയും അപകടത്തെയും ഓർമ്മിപ്പിക്കുന്നു. ‘സ്വർണ്ണ കമാനങ്ങളുടെ‘ അടയാളം നമ്മെ മക്ഡൊണാഡ്സ്നെ ഓർമ്മിപ്പിക്കുന്നു. ടെന്നീസ് കളിക്കാരൻ റാഫേൽ നദാലിന്റെ തൊപ്പിയിലെ ‘√’ എന്ന അടയാളം നൈക് എന്ന കമ്പനിയുടെ അടയാളം ആണു.  നദാലിന്റെ തൊപ്പിയിൽ ഈ അടയാളം കാണുമ്പോൾ നൈക്കിനെക്കുറിച്ച് നാം ചിന്തിക്കണം എന്ന് അവർ കരുതുന്നു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ അടയാളങ്ങൾ നമ്മുടെ മനസ്സിൽ ചില കാര്യങ്ങൾ പതിഞ്ഞിരിയ്ക്കുവാനും നാം ചില കാര്യങ്ങൾ ഓർക്കേണ്ടതിനും ഉള്ളവയാണു.  മൂസാ നബിയുടെ (അ.സ) ഈ അടയാളത്തിൽക്കൂടി അല്ലാഹുവാണു ഈ അടയാളം നമുക്ക് നൽകുന്നത്.  എന്തിനാണു ഈ അടയാളം നമുക്ക് നൽകുന്നത്? അതെ ഈ അടയാളം, കുഞ്ഞാടുകൾ അർപ്പിക്കപ്പെടേണ്ട അതേ ദിവസം ഈസാ അത് ഈസാ നബിയുടെ (അ.സ) യാഗമപ്പിക്കുന്നതിനു ഒരു സൂചകമാണു.

3 പെസ്സഹാ എന്നത് മസീഹ് ഈസായുടെ ബലിയർപ്പണത്തിനെസൂചിപ്പിയ്ക്കുന്നു

ഞാൻ ഡയഗ്രത്തിൽ കാണിച്ചിരിക്കുന്നത് പോലെ നമ്മുടെ മനസ്സിൽ തെളിഞ്ഞു വരുന്നു.  ഈ അടയാളം നമുക്ക് നൽകപ്പെട്ടത് ഈസാ അൽമസീഹിനെ നമുക്ക് വേണ്ടി നൽകുന്നതിന്റെ മുന്നോടിയായാണു.  ആദ്യത്തെആ പെസഹായിൽ കുഞ്ഞാടുകൾ കൊല്ലപ്പെടുകയും അവയുടെ രക്തം കട്ടിളക്കാലുകളിൽ പുരട്ടിയാൽ ജനത്തിനു മരണത്തിൽ നിന്നും രക്ഷ നേടുകയും ചെയ്യാമായിരുന്നു. അങ്ങിനെ, ഈ അടയാളം ഈസായെ ചൂണ്ടിക്കാട്ടി നമ്മോട് പറയുന്നത് അവൻ, ‘ദൈവത്തിന്റെ കുഞ്ഞാട്‘ അവൻ നമുക്ക് വേണ്ടി മരണത്തിനായി നൽകപ്പെട്ടതു കൊണ്ട് നമുക്ക് ജീവൻ പ്രാപിക്കുവാൻ കഴിയും എന്നാണു

നാം ബ്രാഹീമിന്റെ 3ആം അടയാളത്തി കണ്ടത് ഇബ്രാഹീം നബി (അ.സ) തന്റെ മകനെ ബലിയർപ്പിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണം നടന്നത് മോറിയാ മലയിൽ വച്ചാണു. എന്നാൽ അവസാന നിമിഷം ഒരു കുഞ്ഞാട് ആ മകനു പകരം ബലിയർപ്പിക്കപ്പെട്ടു.   ഒരു കുഞ്ഞാട് മരിച്ചതുകൊണ്ട് ഇബ്രാഹീമിന്റെ മകൻ ജീവിച്ചു. ഈസാ നബി (അ.സ) ബലിയർപ്പിക്കപ്പെട്ട സ്തലം മോറിയാ മല നില നിൽക്കുന്ന അതേ ഇടമാണു. ആ അടയാളം നാം ഈസാ നബി (അ. സ) ബലിയർപ്പിക്കപ്പെടുവാൻ നൽകപ്പെട്ടതിനെക്കുറിച്ച് ചിന്തിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്ന ഒന്നാണു ആ സ്തലം നമുക്ക് അത് ചൂണ്ടിക്കാണിക്കുന്നു. ഇവിടെ മൂസായുടെ അടയാളത്തിൽ അതേ സംഭവത്തിന്റെ മറ്റൊരു സൂചകം നാം കാണുന്നു- ഈസാ നബി (അ.സ) ബലിയർപ്പിക്കപ്പെടുന്നതിനെക്കുറിച്ച്- പെസ്സഹാ ബലിയർപ്പിക്കപ്പെടുന്ന കലണ്ടറിലെ ദിവസം  ചൂണ്ടിക്കാണിച്ചു കൊണ്ട്. ഒരു കുഞ്ഞാടിന്റെ ബലി ഒരിക്കൽ കൂടെ ഒരേ സംഭവം കുറിയ്ക്കുന്നതിനു വേണ്ടി സൂചിപ്പിക്കുന്നു.  എന്തുകൊണ്ട്? നാം അത് കൂടുതൽ മനസ്സിലാക്കുവാൻ മൂസായുടെ അടുത്ത അടയാളം പരിശോധിക്കുവാൻ പോവുകയാണു.  ഈ അടയാളം സീനായ് മലയിപ്പനക നൽകുന്നതിനെക്കുറിച്ചാണു.

ഇബ്രാഹീമിന്റെ മകന്റെ ബലിയർപ്പണവും ഈസാ അൽ മസീഹ് നമുക്ക് നൽകപ്പെടുന്നതിന്റെ മുന്നോടിയായുള്ള അടയാളയാളമാണു

എന്നാൽ ഈ കധ ഉപസംഹരിക്കുവാൻ, നാം ചിന്തിക്കേണ്ടത് ഫിർ ഔനു എന്ത് സംഭവിച്ചു എന്നതാണു.  തൗറാത്തി ഇത് വിശദീകരിക്കുന്ന ഭാഗം വായിക്കുമ്പോ, അവൻ ഈ മുന്നറിയിപ്പ് സ്വീകരിക്കാത്തതു കൊണ്ട് അന്നു രാത്രി തന്റെ ആദ്യജാതൻ (കിരീടാവകാശി) മരിച്ചു പോയി. അതുകൊണ്ട് താൻ അവസാനം ഇസ്രായീൽ മക്കളെ ഈജിപ്റ്റിൽ നിന്നും പോകുവാൻ അനുവദിച്ചു.  പക്ഷെ താൻ പിന്നീട് തന്റെ മനസ്സു മാറ്റി ഇസ്രായീൽ മക്കളെ ചെങ്കടൽ വരെ പിന്തുടർന്നു.  അവിടെ സർവ്വ ശക്തനായ ദൈവം ഇസ്രായീൽ മക്കളെ ചെങ്കടൽ കടക്കുവാൻ സഹായിച്ചു എന്നാൽ ഫിർ ഔൻ തന്റെ പടയാളിളോടു കൂടെ മുങ്ങിമരിച്ചു.  ഒൻപതു ബാധകൾക്കു ശേഷം, പെസഹയുടെ നാളിൽ നടന്ന മരണങ്ങൾ, സൈന്യത്തെ നഷ്ടമായത്, ഇവ കാരണം ഈജിപ്റ്റിന്റെ പ്രതാപം വളരെ കുറയുകയുണ്ടായി പിന്നീട് അവർക്ക് മുൻ കാലത്ത് ഉണ്ടായിരുന്ന ലോകശക്തി എന്ന പദവിയിലേക്ക് തിരികെ വരുവാൻ കഴിഞ്ഞില്ല.  അല്ലാഹു അവരെ ന്യായം വിധിച്ചു.