Skip to content

ചില സമയങ്ങളിൽ എന്നോട് പലരും ചോദിക്കാറുള്ള ഒരു ചോദ്യം അല്ലാഹു 100% അനുസരണം നമ്മിൽ നിന്നും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുമോ എന്നാണു.  മനുഷ്യരായ നമ്മുടെ ഇടയിൽ ഇതിനെക്കുറിച്ച് എത്ര വേണമെങ്കിലും നമുക്ക് തർക്കിക്കാം എന്നാൽ അല്ലാഹു ഈ ചോദ്യത്തിനു യധാർഥമായി ഉത്തരം നൽകുന്നുണ്ട്, നമ്മിലൂടെ അല്ല, അതുകൊണ്ട് അതിനു പകരം ഞാൻ ലളിതമായി തൗറാത്തിൽ നിന്നും ഒരു വാക്യം എടുത്തിരിക്കുന്നു അത് നമ്മോട് അറിയിക്കുന്നത് എത്രമാത്രം ന്യായപ്രമാണം അനുസരിക്കണം എന്നത്  നമ്മിൽ നിന്നും പ്രതീക്ഷിക്കുകയും ആവശ്യപ്പെടുകയും ചെയ്യുന്നു എന്ന് വ്യക്തമാക്കുന്നു.  എത്ര വാക്യങ്ങൾ ഉണ്ടെന്നും എത്ര വ്യക്തമായി അവ എഴുതപ്പെട്ടിരിക്കുന്നു എന്നും ശ്രദ്ധിക്കുക.  എഴുതപ്പെട്ടിരിക്കുന്ന കൽപ്പനകൾ പരിശോധിച്ചാൽ അവിടെയെല്ലാം ‘സൂക്ഷ്മം ആയി പിന്തുടരുക‘, ‘എല്ലാ കൽപ്പനകളും‘, “മുഴു ഹ്രുദയത്തോടെ“, “എല്ലായ്പ്പോഴുമുള്ള കൽപ്പനകൾ“, “എല്ലാം“, “എല്ലാ കൽപ്പനകളും“ “മുഴുവനായി അനുസരിക്കുക“, “എല്ലാ വാക്കുകളും“, “എല്ലാം ശ്രദ്ധിക്കുക“ തുടങ്ങിയ പദ സമുച്ചയങ്ങൾ കാണുന്നു.

ഈ 100% അനുസരണം എന്ന മാനദണ്ഡം പിന്നീട് വന്ന പ്രവാചകന്മാർ ഒരിക്കലും മാറ്റിയില്ല.  മസീഹ് ഈസാ (അ.സ) ഇഞ്ചീലിൽ

17 ഞാൻ ന്യായപ്രമാണത്തെയൊ പ്രവാചകന്മാരെയോ നീക്കേണ്ടതിന്നു വന്നു എന്നു നിരൂപിക്കരുതു; നീക്കുവാനല്ല നിവർത്തിപ്പാനത്രെ ഞാൻ വന്നതു.
18 സത്യമായിട്ടു ഞാൻ നിങ്ങളോടു പറയുന്നു: ആകാശവും ഭൂമിയും ഒഴിഞ്ഞുപോകുംവരെ സകലവും നിവൃത്തിയാകുവോളം ന്യായപ്രമാണത്തിൽനിന്നു ഒരു വള്ളി എങ്കിലും പുള്ളി എങ്കിലും ഒരുനാളും ഒഴിഞ്ഞുപോകയില്ല.
19 ആകയാൽ ഈ ഏറ്റവും ചെറിയ കല്പനകളിൽ ഒന്നു അഴിക്കയും മനുഷ്യരെ അങ്ങനെ പഠിപ്പിക്കയും ചെയ്യുന്നവൻ സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവൻ എന്നു വിളിക്കപ്പെടും; അവയെ ആചരിക്കയും പഠിപ്പിക്കയും ചെയ്യുന്നവന്നോ സ്വർഗ്ഗരാജ്യത്തിൽ വലിയവൻ എന്നു വിളിക്കപ്പെടും.

 

മത്തായി 5:17-19

മുഹമ്മദ് നബി (സ്വ. അ.) ഹദീസ്സിൽ പറയുന്നത്

അബ്ദുല്ല ഇബ്നു ഉമർ വിവരിച്ചത്: .. ഒരു കൂട്ടം

ജൂതന്മാർ വന്ന് അല്ലാഹുവിന്റെ റസൂലിനെ (സ) ഖുഫിലേക്ക് ക്ഷണിച്ചു. … അവർ പറഞ്ഞു: ‘അബുൽ കാസിം, ഞങ്ങളുടെ പുരുഷന്മാരിൽ ഒരാൾ ഒരു സ്ത്രീയുമായി പരസംഗം ചെയ്തു; അതിനാൽ അവരുടെമേൽ ന്യായവിധി പ്രഖ്യാപിക്കുക ’. അല്ലാഹുവിന്റെ റസൂലിനു വേണ്ടി അവർ ഒരു തലയണ വച്ചു, അതിൽ ഇരുന്നു പറഞ്ഞു: “തോറ കൊണ്ടുവരിക”. പിന്നീട് അത് കൊണ്ടുവന്നു. എന്നിട്ട് അയാൾ താഴെ നിന്ന് തലയണ പിൻവലിക്കുകയും അതിൽ തോറ സ്ഥാപിക്കുകയും ചെയ്തു: “ഞാൻ നിന്നിലും നിന്നെ വെളിപ്പെടുത്തിയവനിലും ഞാൻ വിശ്വസിച്ചു.”

 

സുന്നൻ അബു ദാവൂദ് പുസ്തകം 38, നമ്പർ. 4434:

ഇതു മാത്രമാണു നമുക്ക് വ്യകതമാക്കിത്തരുന്നത്.  അല്ലാഹു നമുക്ക് വേണ്ടി പറുദീസ ഒരുക്കുന്നു- അത് ഏറ്റവും വിശിഷ്ടവും വിശുദ്ധവും ആണു- അല്ലാഹു ആയിരിക്കുന്ന ആ ഇടത്തിൽ.  അവിടെ പോലീസുകാർ ഉണ്ടാകില്ല, പട്ടാളക്കാർ ഉണ്ടാകില്ല, പൂട്ട് ഉണ്ടാകില്ല- നമ്മുടെയും മറ്റുള്ളവരുടെയും പാപങ്ങൾ നിമിത്തം ഇപ്പോൾ നമുക്ക് ഉള്ള ഒരു സംരക്ഷണ മാർഗ്ഗങ്ങളും അവിടെ ഉണ്ടാവുകയില്ല.  അത് കൊണ്ടാണു അത് പറുദീസ ആയിരിക്കുന്നത്.  അത് വിശുദ്ധവും വിശിഷ്ടവും ആയി നില നിൽക്കണം എങ്കിൽ, അതിൽ പ്രവേശിക്കുന്ന വ്യക്തികളും നിർദ്ദോഷർ ആയിരിക്കണം- ‘എല്ലാ‘ കൽപ്പനകളും ‘എപ്പോഴും‘, ‘മുഴുവനായും‘, ‘എല്ലാ കാര്യങ്ങളിലും‘ അനുസരിക്കുന്നവരും അനുഗമിക്കുന്നവരും ആയിരിക്കണം.

തൗറാത്ത് എത്രമാത്രം അനുസരണം നമ്മിൽ നിന്നും ആവശ്യപ്പെടുന്നു എന്നത് ഇവിടെ കാണുന്നു.