സബൂർ അവസാനിക്കുന്നത്- വഴി ഒരുക്കുന്ന ഒരുവനെക്കുറിച്ചുള്ള വാഗ്ദത്തം നൽകിയാണു

സൂറ അൽ മുദത്തീർ (സൂറ 74- വസ്ത്ര ധാരി) പ്രവാചകൻ (സ്വ.അ) അദ്ദേഹത്തിന്റെ വസ്ത്രം ചുറ്റിക്കൊണ്ട് ന്യായ വിധി നാളിനെക്കുറിച്ച് വ്യക്തമായ മുന്നറിയിപ്പ് നൽകുന്നതിനെ ചിത്രീകരിക്കുന്നു

ഹേ, പുതച്ചു മൂടിയവനേ,എഴുന്നേറ്റ്‌ ( ജനങ്ങളെ ) താക്കീത്‌ ചെയ്യുക.നിന്‍റെ രക്ഷിതാവിനെ മഹത്വപ്പെടുത്തുകയും

 

സൂറ അൽ മുദത്തീർ 74:1-3

എന്നാല്‍ കാഹളത്തില്‍ മുഴക്കപ്പെട്ടാല്‍

അന്ന്‌ അത്‌ ഒരു പ്രയാസകരമായ ദിവസമായിരിക്കും.

സത്യനിഷേധികള്‍ക്ക്‌ എളുപ്പമുള്ളതല്ലാത്ത ഒരു ദിവസം!

 

സൂറ അൽ മുദത്തീർ 74:8-10

സൂറ അൽ കാഫിറൂൻ (സൂറ 109- അവിശ്വാസികൾ) പ്രവാചകൻ (സ്വ. അ) അവിശ്വാസികളിൽ നിന്നും വ്യക്തമായതും വ്യത്യസ്തമായതുമായ പാത തിരഞ്ഞെടുക്കുവാൻ ആവശ്യപ്പെടുന്നത് ചിത്രീകരിക്കുന്നു.

( നബിയേ, ) പറയുക: അവിശ്വാസികളേ,

നിങ്ങള്‍ ആരാധിച്ചുവരുന്നതിനെ ഞാന്‍ ആരാധിക്കുന്നില്ല.

ഞാന്‍ ആരാധിച്ചുവരുന്നതിനെ നിങ്ങളും ആരാധിക്കുന്നവരല്ല.

നിങ്ങള്‍ ആരാധിച്ചുവന്നതിനെ ഞാന്‍ ആരാധിക്കാന്‍ പോകുന്നവനുമല്ല.

ഞാന്‍ ആരാധിച്ചു വരുന്നതിനെ നിങ്ങളും ആരാധിക്കാന്‍ പോകുന്നവരല്ല.

നിങ്ങള്‍ക്ക്‌ നിങ്ങളുടെ മതം. എനിക്ക്‌ എന്‍റെ മതവും.

 

സൂറ അൽ- കാഫിറൂൻ109:1-6

സബൂർ അവസാനിക്കുന്നത് പ്രവാചകനായ ഏലിയാവ് (അ.സ) നെ സൂചിപ്പിച്ചു കൊണ്ടാണു അദ്ദേഹം സൂറാ അൽ മുദത്തിറും സൂറാ അൽ കാഫിറൂനും വിശദീകരിക്കുന്നതു അതു പോലെത്തന്നെ ചെയ്ത ഒരു വ്യക്തിയാണു.  എന്നാൽ സബൂർ പ്രവാചകനായ ഏലിയാവിനെപ്പോലെ നമ്മുടെ ഹ്രുദയത്തെ ഒരുക്കുന്ന ഒരു പ്രവാചകൻ വരുന്നത് നോക്കിയിരിക്കുന്നു.  നമുക്ക് അദ്ദേഹത്തെ പ്രവാചകനായ യഹ് യാ (അ.സ) ആയി അറിയാം.

വരുവാനുള്ള പ്രവാചകൻ യഹ് യാ (അ.സ) പ്രവചിക്കപ്പെട്ടു

നാം ദാസന്റെ അടയാളത്തിൽ കണ്ടത് ഒരു ദാസൻ വരുമെന്ന് വാഗ്ദത്തം ചെയ്യപ്പെട്ടിരുന്നു എന്നാണു.  എന്നാൽ ഈ വാഗ്ദത്തം എല്ലാം കേന്ദ്രീകരിച്ചിരുന്നത് ഒരു പ്രധാന ചോദ്യത്തിൽ ആണു.  എശയ്യാവ് 53 ഈ ചോദ്യത്തോടു കൂടെ ആരംഭിച്ചു.

ഞങ്ങൾ കേൾപ്പിച്ചത് ആർ വിശ്വസിച്ചിരിക്കുന്നു….?

 

എശയ്യാവ് 53:1

എശയ്യാ (അ.സ) പ്രവചിച്ചത് ഈ ദാസനെ മറ്റുള്ളവർ പെട്ടന്ന് വിശ്വസിക്കുകയില്ല, അതിനു കാരണം അദ്ദേഹത്തിന്റെ സന്ദേശത്തിന്റെ കുഴപ്പം കൊണ്ടോ, അല്ലെങ്കിൽ ദാസന്റെ അടയാളങ്ങളുടെ കുഴപ്പങ്ങൾ കൊണ്ടോ അല്ല കാരണം അവ ‘ഏഴുകളുടെ’ ചക്രങ്ങളിൽ വളരെ ക്രിത്യതയാർന്ന സമയം ആയിരിക്കും മാത്രമല്ല പേരിനാലും അദ്ദേഹം ഛേദിക്കപ്പെടും’ എന്നത് ഊന്നിപ്പറയുകയും ചെയ്യുകയാൽ തന്നേ. ആവശ്യത്തിനു അടയാളങ്ങൾ ഇല്ലാതെ പോയി എന്നതായിരുന്നില്ല ഇവിടുത്തെ പ്രശ്നം. അല്ല, ജനത്തിന്റെ മനസ്സ് കഠിനമായിരുന്നു എന്നതാണു ഏറ്റവും വലിയ പ്രശ്നം.  അതുകൊണ്ട് ദാസൻ വരുന്നതിനു മുൻപ് ജനത്തെ ഒരുക്കുവാൻ ആരെങ്കിലും വരണമായിരുന്നു.  അതുകൊണ്ട് പ്രവാചകനായ എശയ്യാവ് (അ.സ) ഈ ദാസനു വഴി ഒരുക്കുവാൻ പോകുന്ന വ്യക്തിയെക്കുറിച്ച് ഈ സന്ദേശം നൽകി.  അദ്ദേഹം അതിനെക്കുറിച്ച് സബൂറിൽ ഇങ്ങനെ സന്ദേശം എഴുതി

കേട്ടോ ഒരുത്തൻ വിളിച്ചുപറയുന്നതു: മരുഭൂമിയിൽ യഹോവെക്കു വഴി ഒരുക്കുവിൻ; നിർജ്ജനപ്രദേശത്തു നമ്മുടെ ദൈവത്തിന്നു ഒരു പെരുവഴി നിരപ്പാക്കുവിൻ.
എല്ലാ താഴ്വരയും നികന്നും എല്ലാമലയും കുന്നും താണും വരേണം; വളഞ്ഞതു ചൊവ്വായും ദുർഘടങ്ങൾ സമമായും തീരേണം.
യഹോവയുടെ മഹത്വം വെളിപ്പെടും, സകലജഡവും ഒരുപോലെ അതിനെ കാണും; യഹോവയുടെ വായല്ലോ അരുളിച്ചെയ്തിരിക്കുന്നതു.

 

എശയ്യാവ് 40:3-5

എശയ്യാ (അ.സ) ‘മരുഭൂമിയിൽ’ നിന്നും ‘കർത്താവിനു വേണ്ടി വഴി ഒരുക്കുന്ന’ ഒരുവനെക്കുറിച്ച് എഴുതി.  ഈ വ്യക്തി തടസ്സങ്ങളെ നിരപ്പാക്കും അതു വഴി ‘ദൈവത്തിന്റെ മഹത്വം വെളിപ്പെടും’.  പക്ഷെ എശയ്യാവ് അതെങ്ങിനെ സംഭവിക്കും എന്ന് പ്രത്യേകമായി എടുത്ത് പറഞ്ഞില്ല.

മലാഖി പ്രവാചകൻ- സബൂറിലെ അവസാന പ്രവാചകൻ

ദാവൂദ് നബി (സ) യുടെയും സാബറിലെ മറ്റു ചില പ്രവാചകന്മാരുടെയും ചരിത്രപരമായ ടൈംലൈൻ

പ്രവാചകന്മാരായ എശയ്യാവ്, മലാഖി, ഏലിയാവ് (അ.സ) ചരിത്രപരമായ സമയരേഖയിൽ കാണിച്ചിരിക്കുന്നു

എശയ്യാവിനു 300 വർഷങ്ങൾക്ക് ശേഷം സബൂറിലെ അവസാന പുസ്തകം എഴുതിയ മലാഖി (അ.സ) വന്നു.  ഈ അവസാന പുസ്തകത്തിൽ മലാഖി (അ.സ) എശയ്യാവ് മുന്നറിയിച്ച വരുവാനുള്ള വഴി ഒരുക്കുന്നവനെക്കുറിച്ച് വിശദീകരിച്ച് എഴുതി.  അദ്ദേഹം എഴുതി:

നിക്കു മുമ്പായി വഴി നിരത്തേണ്ടതിന്നു ഞാൻ എന്റെ ദൂതനെ അയക്കുന്നു. നിങ്ങൾ അന്വേഷിക്കുന്ന കർത്താവും നിങ്ങൾ ഇഷ്ടപ്പെടുന്ന നിയമദൂതനുമായവൻ പെട്ടെന്നു തന്റെ മന്ദിരത്തിലേക്കു വരും; ഇതാ, അവൻ വരുന്നു എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു.

 

മലാഖി 3:1

ഇവിടെ വീണ്ടും ‘വഴി ഒരുക്കുന്ന’ ദൂതനെക്കുറിച്ച് പ്രവചിക്കപ്പെട്ടിരിക്കുന്നു. ഈ വഴി ഒരുക്കുന്നവൻ വന്നതിനു ശേഷം ‘ഉടമ്പടിപ്രകാരമുള്ള സന്ദേശവാഹകൻ’ വരും.  മലാഖി (അ.സ) ഇവിടെ രേഖപ്പെടുത്തുന്ന ഈ ഉടമ്പടി ഏതാണു? ഇരമ്യാ (അ.സ) പ്രവാചകൻ പ്രവചിച്ചത് അല്ലാഹു ഒരു പുതിയ ഉടമ്പടി നമ്മുടെ ഹ്രുദയങ്ങളിൽ എഴുതുമെന്നത് ഓർക്കുന്നുണ്ടാകുമല്ലോ? അപ്പോൾ മാത്രമേ നമുക്ക് പാപത്തിലേക്ക് നമ്മെ എപ്പോഴും നയിക്കുന്ന ആ ദാഹത്തെ നമുക്ക് ശമിപ്പിക്കുവാൻ കഴിയുകയുള്ളൂ. ഇതു തന്നെയാണു മലാഖി (അ.സ) ചൂണ്ടിക്കണിക്കുന്ന ഉടമ്പടി. ഉടമ്പടി നൽകലിൽക്കൂടി വരുവാനുള്ള വഴിഒരുക്കുന്ന വ്യക്തിയെക്കുറിച്ച് ഒരു സൂചന നൽകുക കൂടെയായിരിക്കും.

മലാഖി (അ.സ) അതിനു ശേഷം അദ്ദേഹത്തിന്റെ പുസ്തകത്തിലെ അവസാന ഖണ്ഡിക കൊണ്ട് സബൂർ മുഴുവനും അവസാനിപ്പിക്കുകയാണു. ആ അവസാന ഖണ്ഡികയിൽ അദ്ദേഹം ഭാവിയെ നോക്കിക്കൊണ്ട് വീണ്ടും എഴുതുന്നത്:

യഹോവയുടെ വലുതും ഭയങ്കരവുമായ നാൾ വരുന്നതിന്നു മുമ്പെ ഞാൻ നിങ്ങൾക്കു ഏലീയാപ്രവാചകനെ അയക്കും.
ഞാൻ വന്നു ഭൂമിയെ സംഹാര ശപഥംകൊണ്ടു ദണ്ഡിപ്പിക്കാതിരിക്കേണ്ടതിന്നു അവൻ അപ്പന്മാരുടെ ഹൃദയം മക്കളോടും മക്കളുടെ ഹൃദയം അപ്പന്മാരോടും നിരപ്പിക്കും.

 

മലാഖി 4:5-6

എന്താണു മലാഖി (അ.സ) ‘ഏലിയാവ്’ കർത്താവിന്റെ വലിയ നാൾ വരും മുൻപെ വരും എന്നതു കൊണ്ട് ഉദ്ദേശിച്ചത്?  ആരായിരുന്നു ഏലിയാവ്?  അദ്ദേഹം നാം നമ്മുടെ ലേഖനങ്ങളിൽ പഠിച്ചിട്ടില്ലാത്ത മറ്റൊരു പ്രവാചകൻ ആയിരുന്നു (നമുക്ക് സബൂറിലെ എല്ലാ പ്രവാചകന്മാരെയും കുറിച്ച് പഠിക്കുവാൻ കഴിയുകയില്ല കാരണം അത് വളരെയധികം സമയം എടുക്കുന്ന കാര്യമാണു എന്നാൽ അദ്ദേഹത്തെ മുകളിലുള്ള സമയ രേഖയിൽ കാണുവാൻ കഴിയുന്നതാണു).  ഏലിയാവ് (അ.സ) ഏക ദേശം ബി.സി. 850 കാല ഘട്ടത്തിൽ ജീവിച്ചിരുന്നു.  അദ്ദേഹം മരുഭൂമിയിൽ ജീവിച്ചിരുന്നതിലും മ്രുഗങ്ങളുടെ തോൽ കൊണ്ടുള്ള വസ്ത്രം ധരിക്കുന്നതിലും അതു പോലെ കാട്ടിലെ ആഹാരം ഭക്ഷിക്കുന്നതിലും പ്രശസ്തനായ പ്രവാചകൻ ആയിരുന്നു.  അദ്ദേഹം തീർച്ചയായും പ്രത്യേക ഭാവത്തിലും രൂപത്തിലും കാണപ്പെട്ടു.  മലാഖി (അ.സ) എഴുതിയത് എന്തെന്നാൽ ഒരു വിധത്തിൽ പുതിയ ഉടമ്പടിക്ക് മുൻപ് വരുന്ന വഴി ഒരുക്കുന്നവൻ ഏലിയാവിനെപ്പോലെ (അ.സ) ആയിരിക്കും എന്നാണു.

ആ ഒരു പ്രസ്താവനയോടു കൂടെ, സബൂർ പൂർണ്ണമാക്കപ്പെട്ടു.  ഇത് സബൂറിലെ അവസാന സന്ദേശവും അത് ഏകദേശം 450 ബി.സിയിൽ എഴുതപ്പെട്ടതും ആണു. തൗറാത്തും സബൂറും വരുവാനുള്ള കാര്യങ്ങളെക്കുറിച്ചുള്ള വാഗ്ദത്തങ്ങളാൽ നിറയപ്പെട്ടിരുന്നു.  നമുക്ക് അവയിൽ ചിലത് ഒന്ന് പരിശോധിച്ചു നോക്കാം.

തൗറാത്തിലെയും സബൂറിലെയും ഇനിയും നിവർത്തിയാകുവാനുള്ള വാഗ്ദത്തങ്ങളുടെ ഒരു വിശകലനം

അത്കൊണ്ട് സബൂറിന്റെ അവസാനം 450 ബിസിയിൽ യഹൂദാ ജനം ഈ വാഗ്ദത്തങ്ങളുടെ നിവർത്തിക്കു വേണ്ടി പ്രതീക്ഷയോടെയിരുന്നു.  അവർ കാത്തു കാത്തിരുന്നു.  ഒരു തലമുറ അടുത്ത തലമുറയ്ക്ക് വഴി മാറി അതിനു ശേഷം മറ്റൊന്നു വരും- എന്നാൽ ഈ വാഗ്ദത്തങ്ങളുടെ നിവർത്തി ഉണ്ടായില്ല.

സബൂർ പൂർത്തീകരിച്ചതിനു ശേഷം എന്തു സംഭവിച്ചു

നാം ഇസ്രായേലിന്റെ ചരിത്രത്തിൽ കണ്ടതു പോലെ, മഹാനായ അലക്സാണ്ടർ 330 ബി.സി യിൽ അന്ന് അറിയപ്പെട്ടിരുന്ന ലോക രാജ്യങ്ങൾ എല്ലാം തന്നെ കീഴ്പ്പെടുത്തിയിരുന്നു അതുകൊണ്ട് തന്നെ ഈ കീഴ്പ്പെടുത്തപ്പെട്ട ജനങ്ങളും ലോക സംസ്കാരങ്ങളും ഗ്രീക്ക് ഭാഷ സ്വീകരിച്ചിരുന്നു. ഇന്ന് ഇംഗ്ലീഷ് എല്ലായിടത്തും വ്യവസായത്തിനും, വിദ്യാഭ്യാസത്തിനും, സാഹിത്യത്തിനും  മറ്റും സർവ്വ സാധാരണയായി ഉപയോഗിക്കുന്നതു പോലെ ഗ്രീക്ക് അന്ന് മുൻപന്തിയിൽ നിന്നിരുന്ന ഭാഷയായിരുന്നു.  യഹൂദ അധ്യാപകർ തൗറാത്തും സബൂറും ഹീബ്രൂവിൽ നിന്നും ഗ്രീക്കിലേക്ക് ഏകദേശം 250 ബീസിയിൽ മൊഴി മാറ്റം നടത്തി.  ഈ മൊഴിമാറ്റം അറിയപ്പെട്ടിരുന്നത് സെപ്റ്റുജിന്റ് എന്നാണു. നാം ഇവിടെ കണ്ടതു പോലെ, ഇവിടെയാണു ‘ക്രിസ്തു’ എന്ന വാക്ക് വരുന്നത് മാത്രമല്ല നാം ഇവിടെ കണ്ടത് ഇവിടെനിന്നായിരുന്നു ‘യേശു’ എന്ന പേർ വരികയും ചെയ്യുന്നത്.

സബൂറിലെ മറ്റ് പ്രവാചകന്മാരുമായി സഖര്യാ പ്രവാചകന്റെ സമയ രേഖ

പ്രവാചകന്മാരായ എശയ്യാവ്, മലാഖി ഏലിയാവ് (അ.സ) എന്നിവർ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

ഈ കാലത്തിൽ (300-100 ബി സി അത് സമയ രേഖയിൽ നീലയിൽ കാണിച്ചിരികുന്ന കാല ഘട്ടം) ഈജിപ്തും സിറിയയും തമ്മിൽ പരസ്പരം യുദ്ധം ഉണ്ടായിരുന്നു മാത്രമല്ല ഇസ്രായേൽ  ഈ രണ്ടു സാമ്രാജ്യങ്ങൾക്ക് നടുവിൽ ഉള്ള രാജ്യം എന്ന നിലയിൽ അവരുമായും തുടർമാനമായി യുദ്ധത്തിൽ ഏർപ്പെടുമായിരുന്നു.  ചില പ്രത്യേക സിറിയ രാജാക്കന്മാർ ഗ്രീക്ക് മതത്തെ ഇസ്രായേലിന്മേൽ അടിച്ചേല്പിക്കുവാൻ ശ്രമിച്ചു (വിഗ്രഹങ്ങളെ ആരാധിക്കുന്ന മതം) അങ്ങിനെ അവരുടെ ഏക ദൈവ വിശ്വാസത്തെ ഇല്ലായ്മ ഉന്മൂലനം ചെയ്യുവാൻ ശ്രമിച്ചു.  ചില യഹൂദാ നേതാക്കന്മാർ അവരുടെ ഏക ദൈവ വിശ്വാസത്തെ നിലനിർത്തുവാനും പ്രവാചകനായ മൂസാ (അ.സ) തുടങ്ങി വച്ച ആരാധനയുടെ വിശുദ്ധി തിരികെ കൊണ്ടു വരുവാനും വേണ്ടിയുള്ള പ്രതിരോധം എന്ന നിലയിൽ അവർ ലഹളകൾ നടത്തി. ഈ മത നേതാക്കന്മാർ യഹൂദന്മാർ കാത്തു നിൽക്കുന്ന വാഗ്ദത്തങ്ങളുടെ നിവർത്തീകരണങ്ങൾ ആയിരുന്നുവോ? ഈ പുരുഷന്മാർ, തൗറാത്തിലും, സബൂറിലും നിർദ്ദേശിക്കപ്പെട്ടിരുന്നതുപോലെ യധാർത്ഥമായി ആരാധിക്കുന്നവർ ആയിരുന്നു എങ്കിലും, പ്രവാചക അടയാളങ്ങളുമായി ചേർന്നു പോകുമായിരുന്നില്ല.  യധാർത്ഥത്തിൽ അവർ അവർ അവരെത്തന്നെ പ്രവാചകന്മാർ എന്ന് വിശേഷിപ്പിച്ചിരുന്നില്ല, അവർ വിഗ്രഹാരാധനയ്ക്ക് വിരോധമായി നിലകൊണ്ട ഭക്തരായ യഹൂദന്മാർ മാത്രമായിരുന്നു.

ഈ കാലഘട്ടത്തിലെ ചരിത്രപുസ്തകങ്ങൾ, ആരാധനയുടെ വിശുദ്ധി കാത്തു സൂക്ഷിക്കുവാനുള്ള സമരങ്ങൾ വിശദീകരിക്കുന്നത് എഴുതപ്പെട്ടു. ഈ പുസ്തകങ്ങൾ ചരിത്രപരമായും മതപരമായും ഉള്ള ഉൾക്കാഴ്ച്ചകൾ നമുക്ക് നൽകുന്നു അവ വളരെയധികം മൂല്യമുള്ളവയാണു.  എന്നാൽ യഹൂദാ ജനം അവ പ്രവാചകന്മാരാൽ എഴുതപ്പെടാത്തതുകൊണ്ട് വിലമതിക്കുന്നില്ല അതുകൊണ്ട് അവ സബൂറിൽ ഉൾക്കൊള്ളിക്കപ്പെട്ടിട്ടില്ല. അവ നല്ല പുസ്തകങ്ങൾ ആണു, അവ എഴുതപ്പെട്ടത് ഭക്തരായ വ്യക്തികളാലുമാണു, എന്നാൽ അവ പ്രവാചകന്മാരാൽ എഴുതപ്പെട്ടവ അല്ലായിരുന്നു. ഈ പുസ്തകങ്ങൾ അപ്പോക്രിഫാ എന്ന് അറിയപ്പെട്ടു.

എന്നാൽ ഈ പുസ്തകങ്ങൾ ഉപകാരപ്രദമായിരുന്നതിനാൽ അവ സാധാരണമായി തൗറാത്തിനോടും സബൂറിനോടും ചേർന്ന് യഹൂദന്മാരുടെ പൂർണ്ണമായ ചരിത്രം നൽകുവാൻ ഉൾക്കൊള്ളിച്ചിരുന്നു.  ഇഞ്ചീലും മസീഹ് ഈസായുടെ (അ.സ) സന്ദേശവും എഴുതപ്പെട്ടതിനുശേഷം പുസ്തകങ്ങളായ തൗറാത്തും, സബൂറും ഇഞ്ചീലും ഒരു പുസ്തകമായി സമാഹരിക്കപ്പെട്ടു- അത് അൽ കിതാബ് അല്ലെങ്കിൽ വേദ പുസ്തകം എന്ന് അറിയപ്പെടുന്നു.  ഇന്ന് ചില ബൈബിളുകൾ ഈ അപ്പോക്രിഫ പുസ്തകങ്ങൾ കൂടെ ഉൾക്കൊള്ളിക്കുന്നു, അവ തൗറാത്തിന്റെയോ, സബൂറിന്റെയോ, ഇഞ്ചീലിന്റെയോ ഭാഗം അല്ലെങ്കിൽ കൂടെ.

എന്നാൽ തൗറാത്തിലും സബൂറിലും നൽകപ്പെട്ട വാഗ്ദത്തങ്ങൾ ഇനിയും നിറവേറപ്പെടുവാൻ ഉണ്ടായിരുന്നു.  ഗ്രീക്ക് സ്വാധീനത്തിനങ്ങൾ പിന്തുടർന്നു ശക്തരായ റോമാ സാമ്രാജ്യം വിശാലമാക്കപ്പെടുകയും യഹൂദന്മാരുടെ മേൽ ഭരണം സ്ഥാപിക്കപ്പെടുകയും ചെയ്തു (ഇതാണു മുകളിലെ നീല കളറിനു ശേഷം വരുന്ന മഞ്ഞക്കളർ കാണിക്കുന്ന കാലഘട്ടം). റോമാക്കാർ വളരെ കാര്യക്ഷമമായി ഭരിച്ചു എന്നാൽ അവരുടെ ഭരണം വളരെ ക്രൂരത നിറഞ്ഞതായിരുന്നു.  വളരെയധികം ചുങ്കം നൽകേണ്ടിയിരുന്നു മാത്രമല്ല റോമാക്കാർ അതിനു വിയോചിക്കുന്നവരോട് ഒട്ടും സഹിഷ്ണുത കാണിച്ചില്ല.  അതുകൊണ്ട് യഹൂദാ ജനം തൗറാത്തിലും സബൂറിലും നൽകപ്പെട്ട വാഗ്ദത്തങ്ങളുടെ നിവർത്തിക്കായി മുൻപെന്നെത്തേക്കാളും കൂടുതൽ ആഗ്രഹിച്ചു, അവരുടെ ദീർഘ നാളത്തെ കാത്തിരിപ്പ് അവരുടെ ആരാധന വളരെ അയവില്ലാത്ത വിധത്തിലുള്ളവയായി മാറുവാൻ കാരണമായി മാത്രമല്ല അവർ പ്രവാചകന്മാരിൽ നിന്നും പാരമ്പര്യത്തിൽ നിന്നും പല അധിക നിയമങ്ങളും കൂട്ടിച്ചേർക്കുകയും ചെയ്തു.  ഈ അധിക ‘കൽപ്പനകൾ’ ആദ്യം അഭിപ്രായപ്പെടുകയും കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തപ്പോൾ നല്ലതെന്നു തോന്നിയെങ്കിലും വളരെ പെട്ടന്ന് അവ തൗറാത്തിലെയും സബൂറിലെയും യധാർത്ഥ കൽപ്പനകൾ യഹൂദാ ഗുരുക്കന്മാരുടെ മനസ്സുകളിൽ നിന്നും ഹ്രുദയങ്ങളിൽ നിന്നും മാറ്റിസ്ഥാപിക്കപ്പെട്ടു.

അതിനു ശേഷം അവസാനമായി ഒരുപക്ഷെ ഈ വാഗ്ദത്തങ്ങൾ അല്ലാഹുവിനാൽ ഒരു പക്ഷെ വളരെ നാളുകൾക്ക് മുന്നമേ മറക്കപ്പെട്ടു എന്ന് തോന്നിയപ്പോൾ, ശക്തനായ ദൂതനായ ഗബ്രിയേൽ (ജിബിരീൽ) നാളുകളായി കാത്തിരുന്ന വഴി ഒരുക്കുന്നവന്റെ ജനനത്തെക്കുറിച്ച് ഉള്ള പ്രഖ്യാപനവും ആയി വന്നു.  നമുക്ക് ഇന്ന് അദ്ദേഹത്തെ പ്രവാചകനായ യഹ് യാ (യോഹന്നാൻ സ്നാപകൻ ആയി -അ.സ) അറിയാം. എന്നാൽ അത് ഇഞ്ചീലിന്റെ ആരംഭം ആയിരുന്നു, അതാണു നാം അടുത്തതായി പരിശോധിക്കുവാൻ പോകുന്നത്.

 

വരുവാനുള്ള ദാസനെക്കുറിച്ചുള്ള അടയാളം

നമ്മുടെ കഴിഞ്ഞ പഠനത്തിൽ നാം കണ്ടത് പ്രവാചകനായ ദാനിയേൽ മസീഹ് ‘ഛേദിക്കപ്പെടും’ എന്ന് പ്രവചിച്ചിരുന്നു എന്നാണു.  സബൂറിൽക്കൂടിയുള്ള നമ്മുടെ യാത്രയുടെ അവസാന ഭാഗത്തേക്ക് നാം വരികയാണു.  എന്നാൽ നമുക്ക് അൽപ്പം കൂടെ പഠിക്കുവാൻ ഉണ്ട്.  പ്രവാചകനായ എശയ്യാവ് (താഴെകൊടുത്തിരിക്കുന്ന സമയ രേഖയിൽ അദ്ദേഹത്തെ കാണുക) ഇങ്ങനെ പ്രവചിച്ചിരുന്നു

പ്രവാചകനായ എശയ്യാവിന്റെ (അ.സ) ചരിത്രപരമായ സമയ രേഖ സബൂറിലെ മറ്റ് പ്രവാചകന്മാരോടു കൂടെ

പ്രവാചകനായ ഇരമ്യാവിനെ മറ്റ് പ്രവാചകന്മാരോടു കൂടെ ഈ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

മശിഹായുടെ വരവിനെ ഒരു ശിഖരത്തിന്റെ ചിത്രത്തോട് ഉപമിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹം വരുവാനുള്ള ഒരു വ്യക്തിയെക്കുറിച്ച് അദ്ദേഹം എഴുതി അദ്ദേഹത്തെ വിളിച്ചിരിക്കുന്നത് ദാസൻ  എന്നാണു.  അദ്ദേഹം ഈ വരുവാനുള്ള ദാസനെക്കുറിച്ച് സുദീർഘമായ ഘണ്ഡിക എഴുതി.  ഈ ‘ദാസൻ’ ആരായിരുന്നു?  അദ്ദേഹം എന്തായിരുന്നു ചെയ്യുവാൻ പോകുന്നത്? നാം അതിനെക്കുറിച്ച് വിശദമായി പരിശോധിക്കുവാൻ പോവുകയാണു.  ഞാൻ അത് അതുപോലെ താഴെ പുന:സ്രുഷ്ടിക്കുവാൻ പോവുകയാണു, അതോട് ചേർന്ന് ചില അഭിപ്രായങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു.

വരുവാനുള്ള ദാസനെക്കുറിച്ച് എശയ്യാ പ്രവാചകനാൽ പ്രവചിക്കപ്പെട്ടിരിക്കുന്നു.  എശയ്യാ പ്രവചനത്തിൽ നിന്നും എടുത്തിട്ടുള്ള മുഴുവൻ ഭാഗവും (എശയ്യാവ് 52:13-53:12)

ഇതാ, എന്റെ ദാസൻ വിവേകത്തോടെ പ്രവർത്തിക്കും;
അവൻ ഉയിർത്തെഴുന്നേൽപിക്കപ്പെടും.
14 അവനെ വിസ്മയിപ്പിച്ച അനേകർ ഉണ്ടായിരുന്നതുപോലെ-
അവന്റെ രൂപം ഏതൊരു മനുഷ്യനേക്കാളും വികൃതമായിരുന്നു
അവന്റെ രൂപം മനുഷ്യസുഖത്തിന് അതീതമാണ്.
15 അങ്ങനെ അവൻ അനേകം ജാതികളെ തളിക്കും
അവൻ നിമിത്തം രാജാക്കന്മാർ വായ അടയ്ക്കും.
അവരോട് പറയാത്തതു അവർ കാണും;
അവർ കേട്ടിട്ടില്ലാത്തതു അവർ മനസ്സിലാക്കും

 

എശയ്യാവ് 52:13-15

നമുക്ക് ഈ ദാസൻ ഒരു മനുഷ്യൻ ആയിരിക്കും എന്ന് അറിയാൻ കാരണം എശയ്യാവ് അദ്ദേഹത്തെ ‘അദ്ദേഹം’, ‘അദ്ദേഹത്തിനു’, ‘അദ്ദേഹത്തിന്റെ’ എന്നീ നാമങ്ങൾ കൊണ്ട് വിശേഷിപ്പിക്കുന്നു. ഹാറൂൺ (അ.സ) ഇസ്രായീൽ മക്കൾക്ക് വേണ്ടി യാഗമർപ്പിക്കുമ്പോൾ അദ്ദേഹം ജനത്തെ രക്തം കൊണ്ട് തളിക്കും- അങ്ങിനെ അവരുടെ പാപങ്ങൾ മറയപ്പെടുകയും ആ പാപങ്ങൾ അവർക്ക് എതിരായി നിലനിൽക്കപ്പെടുകയും ഇല്ല.  ദാസൻ അതു പോലെ ‘തളിക്കും’ എന്ന് എശയ്യാ പ്രവാചകൻ പറയുമ്പോൾ അത് ഈ ദാസൻ ഹാരൂൺ (അ.സ) ഇസ്രായേൽ മക്കൾക്ക് വേണ്ടി യാഗമർപ്പിച്ചപ്പോൾ ചെയ്തിരുന്നതു പോലെ ജനത്തിനു വേണ്ടി ‘തളിക്കും’ എന്നാണു.

എന്നാൽ ഈ ദാസൻ ‘പല ദേശങ്ങളെ’ തളിക്കും.  അതുകൊണ്ട് ഈ ദാസൻ യഹൂദന്മാർക്ക് വേണ്ടി മാത്രം വരുന്ന ഒരുവൻ അല്ല.  ഇത് നമ്മെ ഇബ്രാഹീം നബി (അ.സ) ക്ക് നൽകപ്പെട്ട വാഗ്ദത്തെ ഓർമ്മിപ്പിക്കുന്നു അതായത് അല്ലാഹു (അടയാളം 1 ഉം അടയാളം 3ഉം ) ‘എല്ലാ ജാതികളും’  അദ്ദേഹത്തിന്റെ സന്തതി മുഖാന്തിരം അനുഗ്രഹിക്കപ്പെടും എന്ന വാഗ്ദത്തം നൽകപ്പെട്ടത്. എന്നാൽ ഈ തളിക്കപ്പെടൽ നടക്കുന്നതിനു ദാസന്റെ ‘രൂപവും’ ‘ഗുണവും’ ‘വികലമാക്കപ്പെടുകയും’ ‘തകർക്കപ്പെടുകയും’ ചെയ്യും. ഇങ്ങനെ ദാസൻ വികലമാക്കപ്പെടുന്നതിനു ദാസൻ എന്താണു ചെയ്യുവാൻ പോകുന്നത് എന്ന് വ്യക്തമായിരുന്നില്ലെങ്കിലും, ഒരു ദിവസം സകല രാജ്യങ്ങളും ‘അത് മനസ്സിലാക്കും’.

ങ്ങൾ കേൾപ്പിച്ചതു ആർ‍ വിശ്വസിച്ചിരിക്കുന്നു? യഹോവയുടെ ഭുജം ആർ‍ക്കു വെളിപ്പെട്ടിരിക്കുന്നു?
അവൻ ഇളയ തൈപോലെയും വരണ്ട നിലത്തുനിന്നു വേർ‍ മുളെക്കുന്നതുപോലെയും അവന്റെ മുമ്പാകെ വളരും; അവന്നു രൂപഗുണം ഇല്ല, കോമളത്വം ഇല്ല; കണ്ടാൽ ആഗ്രഹിക്കത്തക്ക സൌന്ദര്യവുമില്ല.
അവൻ മനുഷ്യരാൽ നിന്ദിക്കപ്പെട്ടും ത്യജിക്കപ്പെട്ടും വ്യസനപാത്രമായും രോഗം ശീലിച്ചവനായും ഇരുന്നു; അവനെ കാണുന്നവർ‍ മുഖം മറെച്ചുകളയത്തക്കവണ്ണം അവൻ നിന്ദിതനായിരുന്നു; നാം അവനെ ആദരിച്ചതുമില്ല.

 

എശയ്യാവ് 53:1-3

ചില കാരണങ്ങൾകൊണ്ട്, ഈ ദാസൻ എല്ലാ രാജ്യങ്ങളെയും തളിക്കുമെങ്കിലും, അദ്ദേഹം ‘പരിഹസിക്കപ്പെടുകയും’ ‘തള്ളപ്പെടുകയും’ ചെയ്യും, മുഴുവനായി ‘വേദന അനുഭവിക്കുകയും’ ‘വേദന ശീലിച്ചവനായും’ ഇരിക്കും.

സാക്ഷാൽ നമ്മുടെ രോഗങ്ങളെ അവൻ വഹിച്ചു; നമ്മുടെ വേദനകളെ അവൻ ചുമന്നു; നാമോ, ദൈവം അവനെ ശിക്ഷിച്ചും അടിച്ചും ദണ്ഡിപ്പിച്ചുമിരിക്കുന്നു എന്നു വിചാരിച്ചു.
എന്നാൽ അവൻ നമ്മുടെ അതിക്രമങ്ങൾനിമിത്തം മുറിവേറ്റും നമ്മുടെ അകൃത്യങ്ങൾനിമിത്തം തകർ‍ന്നും ഇരിക്കുന്നു; നമ്മുടെ സമാധാനത്തിന്നായുള്ള ശിക്ഷ അവന്റെമേൽ ആയി അവന്റെ അടിപ്പിണരുകളാൽ നമുക്കു സൌഖ്യം വന്നുമിരിക്കുന്നു.

 

എശയ്യാവ് 53:4-5

ഈ ദാസൻ ‘നമ്മുടെ’ വേദനകൾ ചുമക്കും.  ഈ ദാസനെ ശിക്ഷ എന്ന രീതിയിൽ ‘കുത്തിത്തുളയ്ക്കുകയും’ ‘തകർക്കുകയും’ ചെയ്യും.  ഈ ശിക്ഷ നമുക്ക് (പല രാജ്യങ്ങളിലുള്ളവർക്ക്) ‘സമാധാനം’ കൊണ്ടുവരികയും അത് നമ്മെ ‘സുഖപ്പെടുത്തുകയും’ ചെയ്യും.

നാം എല്ലാവരും ആടുകളെപ്പോലെ തെറ്റിപ്പോയിരുന്നു; നാം ഓരോരുത്തനും താന്താന്റെ വഴിക്കു തിരിഞ്ഞിരുന്നു; എന്നാൽ യഹോവ നമ്മുടെ എല്ലാവരുടെയും അകൃത്യം അവന്റെമേൽ ചുമത്തി.

 

എശയ്യാവ് 53:6

നാം നമ്മുടെ ദാഹം എന്ന അടയാളത്തിൽ കണ്ടത്, എത്ര എളുപ്പമായാണു നാമോരോരുത്തരും നമ്മുടെ ദാഹം തീർക്കുവാൻ അല്ലാഹുവിന്റെ അടുക്കലേക്ക് തിരിയുന്നതിനു പകരം  ‘പൊട്ട കിണറുകൾക്ക്’ അരികിലേക്ക് പോകുന്നത് എന്നതാണു. നാം ഓരോരുത്തരും  ‘തെറ്റിപ്പോയിരുന്നു’ മാത്രമല്ല ‘നമ്മുടേതായ വഴിയിലേക്ക് തിരിഞ്ഞിരുന്നു’.  ഇതാണു പാപം(=അക്രുത്യം).

തന്നെത്താൻ താഴ്ത്തി വായെ തുറക്കാതെയിരുന്നിട്ടും അവൻ പീഡിപ്പിക്കപ്പെട്ടു; കൊല്ലുവാൻ കൊണ്ടുപോകുന്ന കുഞ്ഞാടിനെപ്പോലെയും രോമം കത്രിക്കുന്നവരുടെ മുമ്പാകെ മിണ്ടാതെയിരിക്കുന്ന ആടിനെപ്പോലെയും അവൻ വായെ തുറക്കാതിരുന്നു.

 

എശയ്യാവ് 53:7

പ്രവാചകന്മാരായ ബീൽ, നൂഹ്, ഇബ്രാഹീം, മൂസാ, ഹാരൂൺ (അ.സ) യാഗമർപ്പിക്കുവാൻ ആടുകളെ കൊണ്ടു വന്നു. എന്നാൽ ഈ ദാസൻ തന്നെ ‘അറുക്കപ്പെടുവാനുള്ള’ ആടിനെപ്പോലെ ആയിരിക്കും.  പക്ഷെ അദ്ദേഹം പ്രതികരിക്കുകയോ ‘അദ്ദേഹത്തിന്റെ അധരം തുറക്കുകയോ’ ചെയ്യുകയില്ല.

അവൻ പീഡനത്താലും ശിക്ഷാവിധിയാലും എടുക്കപ്പെട്ടു; ജീവനുള്ളവരുടെ ദേശത്തുനിന്നു അവൻ ഛേദിക്കപ്പെട്ടു എന്നും എന്റെ ജനത്തിന്റെ അതിക്രമം നിമിത്തം അവന്നു ദണ്ഡനം വന്നു എന്നും അവന്റെ തലമുറയിൽ ആർ‍ വിചാരിച്ചു?

 

എശയ്യാവ് 53:8

ഈ ദാസൻ ‘ജീവനുള്ളവരുടെ ദേശത്തു’ നിന്നും ‘ഛേദിക്കപ്പെട്ടു’.  ഇതായിരുന്നുവോ പ്രവാചകനായ ദാനിയേൽ മസീഹ് ‘ഛേദിക്കപ്പെടും’ എന്ന് പറഞ്ഞപ്പോൾ അർത്ഥമാക്കിയത്? അതേ വാക്കുകൾ ആണു ഇവിടെയും ഉപയോഗിച്ചിരിക്കുന്നത്! ‘ജീവനുള്ളവരുടെ ദേശത്തു നിന്ന് ഛേദിക്കപ്പെടും’ എന്നതിന്റെ അർത്ഥം എന്താണു ഒരുവൻ ഒഴികെ മരിക്കും എന്നതു കൊണ്ട്?

അവൻ സാഹസം ഒന്നും ചെയ്യാതെയും അവന്റെ വായിൽ വഞ്ചനയൊന്നും ഇല്ലാതെയും ഇരുന്നിട്ടും അവർ‍ അവന്നു ദുഷ്ടന്മാരോടുകൂടെ ശവക്കുഴി കൊടുത്തു; അവന്റെ മരണത്തിൽ അവൻ സമ്പന്നന്മാരോടു കൂടെ ആയിരുന്നു.

 

എശയ്യാവ് 53:9

അദ്ദേഹത്തിനു ‘ഒരു ശവക്കുഴി’ നിയമിച്ചിരുന്നെങ്കിൽ ഈ ദാസൻ തീർച്ചയായും മരിക്കേണ്ടിയിരുന്നു.  ‘അദ്ദേഹം ഒരു അതിക്രമവും ചെയ്യാതിരുന്നിട്ടും’ അദ്ദേഹത്തിന്റെ ‘വായിൽ ഒരു വഞ്ചനയും ഇല്ലാതിരുന്നിട്ടും’ ഒരു ‘ദുഷ്ടനെ’ പ്പോലെ കുറ്റാരോപിതനായി മരിക്കേണ്ടി വന്നു.

10 എന്നാൽ അവനെ തകർത്തുകളവാൻ യഹോവെക്കു ഇഷ്ടംതോന്നി; അവൻ അവന്നു കഷ്ടം വരുത്തി; അവന്റെ പ്രാണൻ ഒരു അകൃത്യയാഗമായിത്തീർ‍ന്നിട്ടു അവൻ സന്തതിയെ കാണുകയും ദീർ‍ഘായുസ്സു പ്രാപിക്കയും യഹോവയുടെ ഇഷ്ടം അവന്റെ കയ്യാൽ സാധിക്കയും ചെയ്യും.

 

എശയ്യാവ് 53:10

ഈ മുഴുവൻ മരണവും ചില ഭയാനകമായ അപകടമോ നിർഭാഗ്യകരമായ സംഭവമോ ആയിരുന്നില്ല. അത് പ്രത്യേകമായി ‘ദൈവത്തിന്റെ ഹിതം’ ആയിരുന്നു ‘അദ്ദേഹത്തെ തകർക്കുക’ എന്നത്.  പക്ഷെ എന്തു കൊണ്ട്? ഹാരൂണിന്റെ ബലിയിലേത് പോലെ അത് ‘പാപങ്ങൾക്ക് വേണ്ടിയുള്ള ഒരു അർപ്പണം ആയിരുന്നു’ അതു കൊണ്ട് ബലിയർപ്പിക്കുന്ന വ്യക്തി നിഷ്കളങ്കനായി നില കൊള്ളും, ഇവിടെ ഈ ദാസന്റെ ‘ജീവനും’ ‘പാപത്തിനു വേണ്ടിയുള്ള ഒരു അർപ്പണം’ ആയിരുന്നു.  ആരുടെ പാപങ്ങൾക്ക് വേണ്ടി? നാം ‘എല്ലാ ജാതികളും’ ‘തളിക്കപ്പെടും’ എന്നത് നാം ചിന്തിക്കുമ്പോൾ (മുകളിൽ കൊടുത്തിരിക്കുന്നത് പോലെ) അത് ‘എല്ലാ ജാതികളുടെയും’ പാപങ്ങൾ ആയിരിക്കും.

11 അവൻ തന്റെ പ്രയത്നഫലം കണ്ടു തൃപ്തനാകും; നീതിമാനായ എന്റെ ദാസൻ തന്റെ പരിജ്ഞാനം കൊണ്ടു പലരെയും നീതീകരിക്കും; അവരുടെ അകൃത്യങ്ങളെ അവൻ വഹിക്കും.

 

എശയ്യാവ് 53:11

ദാസനെക്കുറിച്ചുള്ള പ്രവചനം വളരെ ഭയാനകം ആണെങ്കിലും ഇവിടെ ഇതിന്റെ സ്വഭാവം മാറുകയും അത് വളരെ ശുഭാപ്തിയുള്ളതായും എന്തിനേറെ വിജയമുളവാക്കുന്നതുമായും തീരുന്നു.  ഈ ഭയാനകമായ ‘സഹനത്തിനു’ ശേഷം (‘ജീവനുള്ളവരുടെ ദേശത്തു നിന്ന് ഛേദിക്കപ്പെടുകയും’ ‘ഒരു ശവക്കുഴി’ നൽകപ്പെടുകയും ചെയ്യൽ), ഈ ദാസൻ ‘ജീവന്റെ വെളിച്ചം’ കാണും.  അദ്ദേഹം ജീവനിലേക്ക് മടങ്ങി വരും?! അങ്ങിനെ ചെയ്യുക കൊണ്ട് ഈ ദാസൻ അനേകരെ ‘നീതീകരിക്കും’.

‘നീതീകരിക്കുക’ എന്നത് ‘നീതീകരണം’ നൽകുക എന്നതിനു തുല്യമാണു.  മൂസായുടെ ന്യായപ്രമാണത്തിൽ നിന്നും നീതീകരണം ലഭിക്കുവാൻ ഒരു വ്യക്തി എല്ലാ കൽപ്പനകളും എല്ലായ്പ്പോഴും പ്രമാണിക്കണമായിരുന്നു.  എന്നാൽ പ്രവാചകനായ ഇബ്രാഹീമിനു (അടയാളം 2) ‘നീതീകരണം’ നൽകപ്പെട്ടു അല്ലെങ്കിൽ ‘കണക്കിടപ്പെട്ടു’. അത് അദ്ദേഹത്തിനു നൽകപ്പെട്ടത് അദ്ദേഹത്തിനു ദൈവത്തിലുണ്ടായിരുന്ന അചഞ്ചലമായ വിശ്വാസം മൂലമാണു.  അതുപോലെത്തന്നെ ഈ ദാസൻ നീതീകരിക്കും, അല്ലെങ്കിൽ ‘അനേകർക്ക്’ നീതീകരണം കണക്കിടും. നീതീകരണം നമുക്ക് വേണ്ടതും ആവശ്യവുമായിരിക്കുന്ന ഒന്നല്ലേ?

12 അതുകൊണ്ടു ഞാൻ അവന്നു മഹാന്മാരോടുകൂടെ ഓഹരി കൊടുക്കും; ബലവാന്മാരോടുകൂടെ അവൻ കൊള്ള പങ്കിടും; അവൻ തന്റെ പ്രാണനെ മരണത്തിന്നു ഒഴുക്കിക്കളകയും അനേകരുടെ പാപം വഹിച്ചും അതിക്രമക്കാർ‍ക്കു വേണ്ടി ഇടനിന്നുംകൊണ്ടു അതിക്രമക്കാരോടുകൂടെ എണ്ണപ്പെടുകയും ചെയ്കയാൽ തന്നേ.

 

എശയ്യാവ് 53:12

ഈ ദാസൻ ‘മഹാന്മാരുടെ’ ഗണത്തിൽ ആയിരിക്കും കാരണം അദ്ദേഹം അദ്ദേഹത്തിന്റെ ജീവൻ സ്വയം സന്നദ്ധതയോടെ (‘നൽകി’) ‘മരണത്തിനു’ ഏൽപ്പിച്ചു കൊടുത്തു.  അദ്ദേഹം ഒരു ‘കുറ്റവാളിയെപ്പോലെ’ എണ്ണപ്പെട്ടവനായി, അതായത് ഒരു ‘പാപിയെപ്പോലെ’ മരിച്ചു. കാരണം ഈ ദാസൻ ഇങ്ങിനെ ചെയ്തത് അദ്ദേഹത്തിനു ‘പാപം ചെയ്യുന്നവർക്ക്’ വേണ്ടി ‘ഇടിവിൽ നിന്ന് പ്രാർത്ഥിക്കുവാൻ’ കഴിയും.  ഒരു മധ്യസ്ഥൻ എന്നത് രണ്ടു പേരുടെ ഇടയിൽ മധ്യസ്ഥത വഹിക്കുന്ന വ്യക്തിയാണു, രണ്ടു കൂട്ടർ എന്നത് കൊണ്ട് ഇവിടെ അർത്ഥമാക്കുന്നത് തീർച്ചയായും ‘പല ജനങ്ങളും’ അതുപോലെ ‘ദൈവവും’ ആണു.  ഈ ‘ദാസൻ’ നമുക്ക് വേണ്ടി അല്ലാഹുവിനോട് മധ്യസ്തത അണയ്ക്കുവാൻ അല്ലെങ്കിൽ അപേക്ഷിക്കുവാൻ പരമയോഗ്യനായവൻ ആണു!

ഈ ദാസൻ ആരാണു?  എങ്ങിനെയാണു ഇതെല്ലാം സംഭവിക്കുന്നത്? അദ്ദേഹത്തിനു വിവിധ ‘രാജ്യങ്ങളിൽ’ ഉള്ള ‘പലർക്കു’ വേണ്ടിയും അല്ലാഹുവിനോട് ‘മധ്യസ്ഥത’ അണയ്ക്കുവാൻ കഴിയുമോ? നാം സബൂർ അവസാന പ്രവചനം പരിശോധിച്ചു കൊണ്ട് അവസാനിപ്പിക്കുകയും അതിനു ശേഷം ഇഞ്ചീൽ ആരംഭിക്കുകയും ചെയ്യും.

മസീഹ്: വരുന്നത് ഭരിക്കുവാനോ… അല്ലെങ്കിൽ ‘ഛേദിക്കപ്പെടുവാനോ’?

നമ്മുടെ കഴിഞ്ഞ ലേഖനത്തിൽ നാം പ്രവാചകന്മാർ എങ്ങിനെയാണു മസീഹിന്റെ പേർ പ്രവചിച്ചു കൊണ്ട് അടയാളങ്ങൾ നൽകിയത് എന്ന് കണ്ടു (പ്രവചനം യേശുവിനെ ക്കുറിച്ചായിരുന്നു) മാത്രമല്ല അദ്ദേഹത്തിന്റെ വരവിന്റെ സമയവും പ്രവചിച്ചിരുന്നു.  ഇവ അതിശയകരമായി പ്രത്യേകമായ പ്രവചനങ്ങൾ ആയിരുന്നു, അവ യേശു (ഈസാ അൽ മസീഹ്- അ.സ) വരുന്നതിനു നൂറു കണക്കിനു വർഷങ്ങൾക്ക് മുൻപ് രേഖപ്പെടുത്തപ്പെട്ടതും എഴുതപ്പെട്ടതും ആണു മാത്രമല്ല അവ ക്രുത്യമായി അദ്ദേഹത്തെക്കുറിച്ച് പ്രവചിച്ചിരിക്കുന്നു.   ഈ പ്രവചനങ്ങൾ എഴുതപ്പെടുകയും, അവ ഇപ്പോളും അവിടെ കാണുവാൻ സാധിക്കും (!), യഹൂദന്മാരുടെ വേദഗ്രന്ധത്തിൽ- ഇഞ്ചീലിലോ ഖുർ ആനിലോ അല്ല.  അപ്പോൾ ഉയർന്നു വരുന്ന ചോദ്യം ഇത് അവരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിട്ടും എന്തു കൊണ്ട് യഹൂദാ ജനം യേശുവിനെ ക്രിസ്തു (മസീഹ്) ആയി അംഗീകരിച്ചില്ല ഇപ്പോഴും (മിക്കവാറും പേർ) അംഗീകരിക്കുന്നില്ല എന്നതാണു.

ഈ ചോദ്യം നാം പരിശോധിക്കുന്നതിനു മുൻപ്, എനിക്ക് തെളിയിച്ചു പറയുവാനുള്ള ഒരു കാര്യം ആ ചോദ്യം ഞാൻ ചോദിച്ച രീതിയിൽ ചോദിക്കുന്നത് അത്ര ശരിയായ രീതിയല്ല.  യേശുവിന്റെ (ഈസാ -അ.സ) ജീവകാലത്ത് പല യഹൂദന്മാരും അദ്ദേഹത്തെ മസീഹ് ആയി അംഗീകരിച്ചു.  മാത്രമല്ല ഇപ്പോഴും പല യഹൂദന്മാരും അദ്ദേഹത്തെ മസീഹ് ആയി അംഗീകരിക്കുന്നവർ ആയി ഉണ്ട്.  എന്നാൽ നില നിൽക്കുന്ന ഒരു യാധാർത്ഥ്യം എന്തെന്നാൽ, ഒരു രാജ്യം എന്ന നിലയിൽ, അവർ അദ്ദേഹത്തെ അംഗീകരിച്ചില്ല. അതുകൊണ്ട് എന്ത്?

എന്തു കൊണ്ട് യഹൂദന്മാർ ഈസാ (അ.സ) നെ മസീഹ് ആയി അംഗീകരിക്കുന്നില്ല?

മത്തായി സുവിശേഷം (ഇഞ്ചീൽ) ഈസാ (അ.സ) യും യഹൂദാ മത ഗുരുക്കന്മാരും (അവർ പരീശന്മാരും സദൂക്യന്മാരും എന്നാണു അറിയപ്പെട്ടിരുന്നത്- അവർക്ക് ഇന്നത്തെ ഇമാമുമാരുടെ ചുമതലയാണുണ്ടായിരുന്നത്) തമ്മിലുള്ള ഒരു ഏറ്റുമുട്ടൽ രേഖപ്പെടുത്തിയിരിക്കുന്നു.  അവർ അദ്ദേഹത്തോട് ഒരു കുടുക്ക് ചോദ്യം ചോദിച്ചു അതിനു അദ്ദേഹം നൽകിയ മറുപടി ഇവിടെ കുറിയ്ക്കുന്നു:

29 അതിന്നു യേശു ഉത്തരം പറഞ്ഞതു: “നിങ്ങൾ തിരുവെഴുത്തുകളെയും ദൈവശക്തിയെയും അറിയായ്കകൊണ്ടു തെറ്റിപ്പോകുന്നു.

മത്തായി 22:29

ഈ മറുപടി നമുക്ക് പ്രധാനപ്പെട്ട ഒരു സൂചന നൽകുന്നു. അവർ തൗറാത്തും സബൂറും ജനത്തെ പഠിപ്പിച്ചിരുന്ന നേതാക്കന്മാർ ആയിരുന്നു എങ്കിലും, യേശു അവരെ തിരുവെഴുത്തുകൾ അറിയാത്തവർ എന്നും ദൈവ ശക്തിയെ അറിയാത്തവർ എന്നും കുറ്റമാരോപിച്ചു.  അദ്ദേഹം ഇതുകൊണ്ട് അർത്ഥമാക്കിയത് എന്താണു? ഈ നിപുണർ  ‘തിരുവെഴുത്തുകൾ അറിയാത്തവർ’ ആകുന്നത് എങ്ങിനെയാണു?

യഹൂദന്മാർക്ക് എല്ലാ തിരുവെഴുത്തുകളും അറിയില്ല

താങ്കൾ ഈ മതനേതാക്കൾ തൗറാത്തിലും സബൂറിലും എഴുതപ്പെട്ടിരിക്കുന്നതിനെക്കുറിച്ച് സംസാരിച്ചത് എന്താണെന്ന് പഠിക്കുമ്പോൾ താങ്കൾ കണ്ടെത്തുന്ന ഒരു കാര്യം അവർ ചില പ്രവചനങ്ങളെക്കുറിച്ച് മാത്രം അറിവുള്ളവർ ആയിരുന്നു എന്നതാണു- മറ്റ് ചിലവയെക്കുറിച്ച് അറിവ് ഉള്ളവർ ആയിരുന്നില്ല.  അതുകൊണ്ട് നാം കണ്ടു, ഉദാഹരണത്തിനു, കന്യകാ ജാതന്റെ അടയാളത്തിൽ, വിദഗ്ദ ശാസ്ത്രിമാർക്ക് മസീഹ് ബെത്ലഹേമിൽ നിന്നും വരുമെന്ന് അറിയുമായിരുന്നു.  ന്യായപ്രമാണത്തിൽ നിപുണരായവർ രാജാവായ ഹേരോദാവിനോട് ഈസായുടെ ജനനത്തോട് ബന്ധപ്പെട്ട് എവിടെ ജനിക്കും എന്നതിനെക്കാണിക്കുവാൻ പറഞ്ഞ വാക്യം ഇവിടെ കുറിക്കുന്നു:

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

 

മീഖാ 5:2

ക്രിസ്തുവിനെക്കുറിക്കുന്ന (=മസീഹ് എന്തുകൊണ്ട് ഈ പദങ്ങൾ ഒരു പോലെ ആയിരിക്കുന്നു എന്ന് കാണുവാൻ ഇവിടെ കാണുക) വാക്യങ്ങൾ അവർക്ക് അറിയുമായിരുന്നു എന്ന് താങ്കൾക്ക് ഇവിടെ കാണുവാൻ സാധിക്കും മാത്രമല്ല ഈ വാക്യം അദ്ദേഹത്തെ ഒരു ‘ഭരണാധികാരി‘ ആയാണു സൂചിപ്പിക്കുന്നത്.  മറ്റൊരു ഭാഗത്ത്, യഹൂദാ പണ്ഡിതന്മാർക്ക് വളരെ സുപരിചിതമായ തിരുവെഴുത്ത്, സങ്കീർത്തനം 2 ആയിരുന്നു, അത് ദാവൂദ് (അ.സ) ദൈവത്താൽ പ്രചോദിതനായി  ‘ക്രിസ്തു‘ എന്ന നാമം ആദ്യമായി പരിചയപ്പെടുത്തി മാത്രമല്ല ‘ക്രിസ്തു’ ‘സീയോനിൽ ഒരു രാജാവായി വാഴിക്കപ്പെടും’ (=യെരുശലേം അല്ലെങ്കിൽ അൽ ഖുദുസ്) എന്ന് എഴുതി അത് നാം താഴെക്കാണുന്ന ഭാഗത്ത് വായിക്കുന്നു.

ഭൂമിയിലെ രാജാക്കന്മാർ എഴുന്നേൽക്കുന്നു… ദൈവത്തിനും അവന്റെ അഭിഷിക്തനും വിരോധമായി…സ്വർഗ്ഗത്തിൽ അധിവസിക്കുന്നവൻ ചിരിക്കുന്നു; കർത്താവ് അവരെ പരിഹസിക്കുന്നു… ഇങ്ങിനെ പറഞ്ഞു കൊണ്ട്, “എന്റെ വിശുദ്ധ പർവ്വതമായ സീയോനിൽ, ഞാൻ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു…

 

സബൂറിലെ സങ്കീർത്തനം 2).

യഹൂദാ ഗുരുക്കന്മാർ സബൂറിൽ നിന്നുമുള്ള താഴെക്കാണുന്ന വേദ ശകലത്തെയുംകുറിച്ച് വളരെ അറിവുള്ളവർ ആയിരുന്നു

ദൈവമേ…നിന്റെ ദാസനായ ദാവീദിൻ നിമിത്തം, നിന്റെ മസീഹിന്റെ മുഖത്തെ തിരിച്ചു കളയരുതേ.  ദൈവം ദാവൂദിനോട് ഒരു ആണയിട്ടു, അവൻ അതിൽ നിന്നും ഒരിക്കലും മാറുകയില്ല: “ഞാൻ നിന്റെ ഉദര ഫലത്തിൽ നിന്ന് ഒന്നിനെ നിന്റെ സിംഹാസനത്തിൽ ഇരുത്തുമെന്നും- “ഞാൻ ദാവുദിനു ഒരു കൊമ്പ് മുളപ്പിയ്ക്കും; എന്റെ അഭിഷിക്തനു ഒരു ദീപം ഒരുക്കീട്ടുമുണ്ട്.“

 

സബൂറിലെ സങ്കീർത്തനം 132:10-18

യഹൂദന്മാർ ദൈവശക്തിയെ അവരുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തുന്നതു കൊണ്ട് തിരിച്ചറിയുന്നില്ല

അതുകൊണ്ട് അവർക്ക് ചില വേദ ഭാഗങ്ങൾ അറിയാം, അവയെല്ലാം ഒരു ദിശയിലേക്ക് കേന്ദ്രീകരിക്കുന്നതാണു- അതായത് മസീഹാ അധികാരത്തോടെ ഭരിക്കും എന്നത്.  ഈസാ (അ.സ) ന്റെ കാലഘട്ടത്തിൽ യഹൂദന്മാർ റോമാക്കാരുടെ കീഴിൽ ഇസ്രായേൽ ദേശത്തിൽ അധിവസിച്ചിരുന്നത് കൊണ്ട് ( യഹൂദന്മാരുടെ ചരിത്രം വായിക്കുവാൻ ഇവിടെ അമർത്തുക) ഈ തരത്തിvഒരു മസീഹിനെയായിരുന്നുഅവർക്ക് വേണ്ടിയിരുന്നത്.  അവർക്ക് അധികാരത്തോടെ വരുന്ന ഒരു മസീഹിനെയായിരുന്നു ആവശ്യം ആ മസീഹ് റോമാക്കാരെ വെറുക്കുകയും അവരെ പുറത്താക്കിക്കളഞ്ഞ് 1000 വർഷങ്ങൾക്ക് മുൻപ് ദാവൂദ് രാജാവ് (അ.സ) സ്ഥാപിച്ചിരുന്ന ആ ശക്തിമത്തായ രാജ്യം സ്ഥാപിക്കപ്പെടണം എന്ന് ആഗ്രഹിച്ചു (ദാവൂദ് രാജാവിന്റെ ചരിത്ര പശ്ചാത്തലം മനസ്സിലാക്കുവാൻ ഇവിടെ കാണുക. ) അല്ലാഹുവിന്റെ പദ്ധതിക്ക് വിരോധമായി അവരുടെ സ്വന്ത ആഗ്രഹങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്ന ഇത്തരത്തിലുള്ള ഒരു മസീഹ് വേണമെന്ന അതിയായ ആഗ്രഹം വേദവചനം മുഴുവനും ഉള്ളതുപോലെ പഠിക്കുന്നതിൽ നിന്നും അവരെ വിലക്കി.

അതിനു ശേഷം അവരുടെ മാനുഷികമായ യുക്തിയെ ഉപയോഗിച്ചു കൊണ്ട് ദൈവീക ശക്തിയെ അവരുടെ ചിന്തകൾ കൊണ്ട് പരിമിതപ്പെടുത്തുവാൻ തുടങ്ങി. പ്രവചനങ്ങൾ പറഞ്ഞിരുന്നത് മസീഹ് യെരുശലേമിൽ ഭരിക്കും എന്നാണു.  യേശു യെരുശലേമിൽ നിന്നുള്ള ശക്തികൊണ്ട് ഭരിച്ചില്ല. അതു കൊണ്ട് അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിഞ്ഞില്ല! അതായിരുന്നു അവരുടെ ലളിതമായ യുക്തി.  അവർ ദൈവത്തിന്റെ ശക്തിയെ അവരുടെ മാനുഷികമായി ഒരു ചെറിയ അളവു മാത്രമുള്ളതും മാനുഷീകമായതുമായ യുക്തിക്കുള്ളിൽ ഒതുക്കിക്കളഞ്ഞു.

യഹൂദന്മാർക്ക് ഇന്നു വരെ ഭൂരിപക്ഷത്തിനും സബൂറിലെ പ്രവചനങ്ങൾ അറിയില്ല.  അവ അവരുടെ പുസ്തകത്തിൽ ഉണ്ടെങ്കിലും, അത് വിളിക്കപ്പെടുന്നത് തനകാഹ് (=തൗറാത്+സബൂർ) എന്നാണു എന്നാൽ അവർ മറ്റെന്ത് വായിക്കുന്നത് പോലെ തൗറാത്തും വായിക്കുന്നു.  അവർ ദൈവത്തിന്റെ കല്പനയാകുന്ന എല്ലാ കൽപ്പനകളും അറിയണം എന്നത് മന:പൂർവ്വമായി അവഗണിച്ചു കളയുന്നു അതുകൊണ്ടു തന്നെ അവർ മറ്റ് പ്രവചനങ്ങളെക്കുറിച്ച് അറിവില്ലാത്തവർ ആണു, മാത്രമല്ല അവർ ദൈവത്തെ മാനുഷീകമായ യുക്തികൊണ്ട് പരിമിതപ്പെടുത്തുവാനും ശ്രമിക്കുക വഴിയും, അവരുടെ യുക്തി അനുസരിച്ച് മസീഹ് ഭരിക്കേണ്ടതാകയാൽ, ഈസാ ഭരിക്കാതിരുന്നതു കൊണ്ട്, അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിയില്ല.  കഥ ഇവിടെ അവസാനിക്കുന്നു! ഇനിയും കൂടുതൽ ചികഞ്ഞു പരിശോധിക്കേണ്ട ആവശ്യം ഇല്ല! അങ്ങിനെ ഇന്നു വരെ എല്ലാ യഹൂദന്മാരും ഈ വിഷയത്തെക്കുറിച്ച് കൂടുതൽ പരിശോധിക്കുന്നില്ല.

മസീഹ്: വരുവാനുള്ളവൻ…‘ഛേദിക്കപ്പെടും‘

എന്നാൽ അവർ തിരുവെഴുത്തുകൾ ശരിയായി പരിശോധിച്ചിരുന്നുവെങ്കിൽ അവർ പഠിക്കുമായിരുന്ന ഒന്ന് നാം ഇപ്പോൾ പഠിക്കുവാൻ പോകുന്ന കാര്യമാണു.  കഴിഞ്ഞ ലേഖനത്തിൽ നാം കണ്ടത് പ്രവാചകനായ ദാനിയേൽ (അ.സ) മസീഹ് വരുന്നതിന്റെ സമയം ക്രുത്യമായി പ്രവചിച്ചിരുന്നു എന്നതാണു. എന്നാൽ നാം ഇപ്പോൾ ശ്രദ്ധിക്കുവാൻ പോകുന്നത് ഈ മസീഹിനെക്കുറിച്ച് (=അഭിഷിക്തൻ= മസീഹ്= ക്രിസ്തു) അദ്ദേഹം വേറെ എന്തെല്ലാം പ്രസ്താവിച്ചിട്ടുണ്ട് എന്നതിനെക്കുറിച്ചാണു.

25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ 9:25-26

ക്രിസ്തു വരുമ്പോൾ അദ്ദേഹത്തിനു എന്ത് സംഭവിക്കും എന്നതിനെക്കുറിച്ച് ദാനിയേൽ പറയുന്നത് ശ്രദ്ധിക്കൂ.  ദാനിയേൽ മസീഹ് ഭരിക്കും എന്ന് പ്രവചിച്ചുവോ? അദ്ദേഹം തന്റെ പൂർവ്വ പിതാവായ ദാവീതിന്റെ സിംഹാസനത്തിലിരിക്കുമെന്നും റോമാ സാമ്രാജ്യ ശക്തിയെ തകർക്കുമെന്നും പ്രവചിച്ചിരുന്നുവോ? ഇല്ല! യധാർത്ഥത്തിൽ, വളരെ വ്യക്തമായി, മസീഹ് ‘ഛേദിക്കപ്പെടും എന്നും അദ്ദേഹത്തിനു ഒന്നും ഉണ്ടാകയില്ല‘ എന്നുമാണു പറയുന്നത്.  അതിനുശേഷം അതിൽ പറയുന്നത് വിദേശീയർ വിശുദ്ധ മന്ദിരം (യഹൂദാ ദേവാലയം) തകർക്കുകയും ആ നഗരം (യരുശലേം) അത് ശൂന്യമാക്കപ്പെടുകയും ചെയ്യും എന്നുമാണു.  താങ്കൾ ഇസ്രായേലിന്റെ ചരിത്രം പരിശോധിച്ചു നോക്കിയാൽ ഇത് യധാർത്ഥത്തിൽ സംഭവിച്ചു എന്ന് നമുക്ക് കാണുവാൻ കഴിയും.  യേശു കടന്നു പോയി നാൽപ്പതു വർഷങ്ങൾക്കു ശേഷം റോമാക്കാർ വരികയും ദേവാലയം ചുട്ടെരിക്കുകയും ചെയ്തു, യെരുശലേമിനെ തകർത്തുകളഞ്ഞു മാത്രമല്ല യഹൂദന്മാരെ ലോകമെങ്ങും പ്രവാസികളായി അയച്ചു അതു കൊണ്ട് അവർ അവരുടെ ദേശത്തു നിന്നും തുരത്തപ്പെട്ടു.  ദാനിയേൽ ഏകദേശം  537 ബിസിയിൽ പ്രവചിച്ച കാര്യങ്ങൾ അതുപോലെ ഏ ഡി 70 ൽ സംഭവിച്ചു, മാത്രമല്ല അത് പ്രവാചകനായ മൂസാ (അ.സ) തന്റെ ശാപങ്ങളിൽ മുന്നമെ പ്രവചിച്ചിരുന്നതുമാണു.

അതുകൊണ്ട് ദാനിയേൽ മസീഹ് ഭരിക്കുവാൻ പോകുന്നില്ല എന്ന് പ്രവചിച്ചു! അതിനു പകരം അദ്ദേഹം ‘ഛേദിക്കപ്പെടും മാത്രമല്ല അദ്ദേഹത്തിനു ഒന്നും ഉണ്ടാവുകയില്ല.‘  യഹൂദാ നേതാക്കന്മാർക്ക് ഇത് മനസ്സിലാക്കുവാൻ കഴിയാതെപോയി കാരണം അവർക്ക് ‘തിരുവെഴുത്തുകളെ’ തിരിച്ചറിയുവാൻ കഴിയാതെപോയി.  പക്ഷെ ഇത് മറ്റൊരു പ്രശ്നം ഉയർത്തുന്നതിനു കാരണമാകുന്നു.  ദാനിയേലിന്റെ പ്രവചനം (‘ഛേദിക്കപ്പെടും‘) എന്ന പ്രവചനവും യഹൂദന്മാർക്ക് പരിചിതമായിരിക്കുന്ന (മസീഹ് ഭരിക്കുമെന്ന കാര്യവും) തമ്മിൽ ഒരു വൈരുദ്ധ്യം ഇല്ലേ?  എന്തു തന്നെയാലും, എല്ലാ പ്രവാചകന്മാർക്കും അല്ലാഹുവിൽ നിന്നും സന്ദേശം ലഭിച്ചിരുന്നു, അവയെല്ലാം മൂസാ (അ.സ) തൗറാത്തിൽ എടുത്തു പറഞ്ഞിരിക്കുന്നതു പോലെ ശരിയായി വരേണ്ടതായിരുന്നു.  എങ്ങിനെയാണു മസീഹ് ഛേദിക്കപ്പെടുകയും അങ്ങിനെ അദ്ദേഹത്തിനു ഭരിക്കുവാൻ കഴിയുകയും ചെയ്യുന്നത്? അവരുടെ മാനുഷികമായ യുക്തികൊണ്ട് ദൈവത്തിന്റെ ‘ശക്തിയെ‘ ത്യജിച്ചു കളയുന്നതായി നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നു.

‘ഭരണവും‘ ‘ഛേദിക്കപ്പെടലും’ തമ്മിലുള്ള വൈരുദ്ധ്യം വിശദീകരിച്ചിരിക്കുന്നു

എന്നാൽ അവരുടെ യുക്തി ദൈവത്തിന്റെ ശക്തിയേക്കാൾ ബലമുള്ളതായിരുന്നില്ല. അവ ലളിതമായി, മനുഷ്യർ ചെയ്യുന്നതു പോലെ, അവർക്ക് തിരിച്ചറിയുവാൻ കഴിയാതെപോയത് അവർ ഊഹങ്ങൾ ആണു നിർമ്മിച്ചു കൊണ്ടിരുന്നത് എന്ന വസ്തുതയാണു.  അവർ മസീഹ് ഒരിക്കൽ മാത്രം വരുവാനുള്ളവൻ ആണു എന്ന് ഊഹിച്ചു.   അങ്ങിനെയാണു വസ്തുത എങ്കിൽ തീർച്ചയായും മസീഹിന്റെ ഭരണവും അദ്ദേഹത്തിന്റെ ‘ഛേദവും’ തമ്മിൽ തീർച്ചയായും ഒരു വൈരുദ്ധ്യമുണ്ടാകും.  അതുകൊണ്ട് അവർ ദൈവത്തിന്റെ ശക്തിയെ അവരുടെ മനസ്സുകളിൽ അവരുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തി, പക്ഷെ അവസാനം അവരുടെ യുക്തി അതായിരുന്നു അബദ്ധമായി മാറിയത്.  മസീഹ് രണ്ടു പ്രാവശ്യം വരേണ്ടിയിരുന്നു.  ആദ്യത്തെ വരവിൽ അദ്ദേഹം ‘ഛേദിക്കപ്പെടുകയും ഒന്നുമില്ലാതാവുകയും ചെയ്യും‘ എന്ന പ്രവചനം നിവർത്തീകരിക്കുകയും അദ്ദേഹത്തിന്റെ രണ്ടാം വരവിൽ അദ്ദേഹം തന്നെക്കുറിച്ചുള്ള ‘ഭരിക്കും‘ എന്ന പ്രവചനങ്ങളും നിവർത്തീകരിക്കും.  ആ ഒരു കാഴ്ച്ചപ്പാടിൽ ഈ ‘വൈരുദ്ധ്യം‘ വളരെ എളുപ്പത്തിൽ നമുക്ക് ഇല്ലാതാക്കുവാൻ കഴിയും.

നാമും എല്ലാ തിരുവെഴുത്തുകളും ശ്രദ്ധിക്കാതെ പോകുന്നുണ്ടോ അതു കാരണത്താൽ  നാം ദൈവത്തിന്റെ ശക്തിയെ ത്യജിച്ചു കളയുന്നുവോ?

എന്നാൽ എന്താണു മസീഹ് ‘ഛേദിക്കപ്പെടും എന്നതും ഒന്നും ഉണ്ടാവുകയില്ല‘ എന്നതുകൊണ്ട് അർത്ഥമാക്കുന്നത്? നാം ഈ ചോദ്യത്തെ  അധികം താമസിയാതെ പരിശോധിക്കും.  എന്നാൽ ഇപ്പോൾ യഹൂദന്മാർക്ക് ആ അടയാളങ്ങൾ എങ്ങിനെ നഷ്ടമായി എന്ന് പരിശോധിക്കുന്നത് കൂടുതൽ നല്ലതായിരിക്കും.  നാം എന്തുകൊണ്ട് യഹൂദന്മാർ മസീഹിന്റെ അടയാളങ്ങൾ ഉൾക്കൊണ്ടില്ല എന്നതിന്റെ രണ്ടു കാരണങ്ങൾ നാം കണ്ടു കഴിഞ്ഞു. മൂന്നാമത് ഒരു കാരണം കൂടി ഉണ്ട്, അത് നമുക്ക് വേണ്ടി രേഖപ്പെടുത്തിയിരിക്കുന്നത് യോഹന്നാൻ സുവിശേഷത്തിൽ (ഇഞ്ചീലിൽ) ആണു അത് യേശുവും (ഈസാ – അ.സ) മത നേതാക്കളും തമ്മിലുള്ള മറ്റൊരു സംഭാഷണത്തിനിടയിൽ അവൻ അവരോട് പറയുന്നതിങ്ങനെയാണു

39 നിങ്ങൾ തിരുവെഴുത്തുകളെ ശോധനചെയ്യുന്നു; അവയിൽ നിങ്ങൾക്കു നിത്യജീവൻ ഉണ്ടു എന്നു നിങ്ങൾ നിരൂപിക്കുന്നുവല്ലോ; അവ എനിക്കു സാക്ഷ്യം പറയുന്നു.
40 എങ്കിലും ജീവൻ പ്രാപിക്കേണ്ടതിന്നു എന്റെ അടുക്കൽ വരുവാൻ നിങ്ങൾക്കു മനസ്സില്ല.
41 ഞാൻ മനുഷ്യരോടു ബഹുമാനം വാങ്ങുന്നില്ല.
42 എന്നാൽ നിങ്ങൾക്കു ഉള്ളിൽ ദൈവസ്നേഹം ഇല്ല എന്നു ഞാൻ അറിഞ്ഞിരിക്കുന്നു.
43 ഞാൻ എന്റെ പിതാവിന്റെ നാമത്തിൽ വന്നിരിക്കുന്നു; എന്നെ നിങ്ങൾ കൈക്കൊള്ളുന്നില്ല; മറ്റൊരുത്തൻ സ്വന്തനാമത്തിൽ വന്നാൽ അവനെ നിങ്ങൾ കൈക്കൊള്ളും.
44 തമ്മിൽ തമ്മിൽ ബഹുമാനം വാങ്ങിക്കൊണ്ടു ഏകദൈവത്തിന്റെ പക്കൽ നിന്നുള്ള ബഹുമാനം അന്വേഷിക്കാത്ത നിങ്ങൾക്കു എങ്ങനെ വിശ്വസിപ്പാൻ കഴിയും?

 

യോഹന്നാൻ 5:39-40,44

മറ്റു വാക്കുകളിൽ പറഞ്ഞാൽ, മൂന്നാമത്തെ കാരണം യഹൂദന്മാർ മസീഹന്റെ അടയാളം നഷ്ടമാക്കിയതിന്റെ കാരണം അവർ വെറുതെ അവ അംഗീകരിക്കുന്നത് ‘നിരാകരിച്ചു‘ കാരണം അവർ കൂടുതലും ദൈവത്തിൽ നിന്നുള്ള അംഗീകാരം നേടുന്നതിലും പരസ്പരം അംഗീകാരം സമ്പാദിക്കുന്നതിൽ തൽപ്പരർ ആയിരുന്നു!

യഹൂദന്മാർ മറ്റുള്ളവരെപ്പോലെ തെറ്റായി മാർഗ്ഗ നിർദ്ദേശം നൽകപ്പെട്ടവരോ അല്ലെങ്കിൽ തെറ്റായ ദിശയിൽ സഞ്ചരിക്കുന്നവരോ ആയിരുന്നില്ല.  എന്നിരുന്നാലും നമുക്ക് വളരെ എളുപ്പമാണു ഇരുന്ന് അവർ യേശു മസീഹ് ആയിരുന്നു എന്ന അടയാളം സ്വീകരിക്കതിരുന്നതിനെക്കുറിച്ച് നമുക്ക് അവരെ ന്യായം വിധിക്കുവാൻ എളുപ്പമാണു.  പക്ഷെ അവർക്ക് നേരെ വിരൽ ചൂണ്ടുന്നതിനു മുൻപ് ഒരു പക്ഷെ നാം നമ്മെത്തന്നെ ഒന്ന് പരിശോധിക്കുന്നത് നല്ലതാണു. നമുക്ക് ‘എല്ലാ തിരുവെഴുത്തുകളും‘ അറിയാമെന്ന് പറയുവാൻ കഴിയുമോ? നാമും, യഹൂദന്മാരെപ്പോലെ, ലളിതമായി നമുക്ക് ഇഷ്ടമുള്ള തിരുവെഴുത്തുകളെ മാത്രം നോക്കുകയല്ലേ ചെയ്യുന്നത്, നമുക്ക് നല്ലതെന്നും സ്വീകാര്യവുമായിരിക്കുന്നത്, മാത്രമല്ലേ മനസ്സിലാകുന്നതും മാത്രമല്ലേ നാം ശ്രദ്ധിക്കുന്നത്? നമ്മുടെ മനസ്സിൽ പലപ്പോഴും നാം മാനുഷിക യുക്തി ഉപയോഗിച്ച് ദൈവത്തിന്റെ ശക്തിയെ പരിമിതപ്പെടുത്താറില്ലേ? അല്ലെങ്കിൽ നാം ചില നേരങ്ങളിൽ തിരുവെഴുത്തുകളെ അംഗീകരിക്കുവാൻ മടിക്കുന്നത് നാം കൂടുതൽ ചിന്തിക്കുന്നത് ദൈവം എന്ത് അരുളിച്ച്യ്തു എന്നതിലുപരിയായി മറ്റുള്ളവർ നമ്മെക്കുറിച്ച് എന്ത് ചിന്തിക്കും എന്നതല്ലേ?

യഹൂദന്മാർ ഈ അടയാളങ്ങൾ നഷ്ടപ്പെടുത്തിയ വിധങ്ങൾ നമുക്ക് ഒരു മുന്നറിയിപ്പ് ആയിരിക്കണം.  നമുക്ക് ഇഷ്ടമുള്ളതും പരിചയമുള്ളതുമായ തിരുവെഴുത്തുകളിൽ ഒതുങ്ങിക്കൂടുവാൻ നാം പലപ്പോഴും അധൈര്യപ്പെടുന്നില്ല.  നാം ദൈവത്തിന്റെ ശക്തിയെ നമ്മുടെ യുക്തികൊണ്ട് പരിമിതപ്പെടുത്തുവാൻ അധൈര്യപ്പെടുന്നില്ല.  നാം തിരുവെഴുത്തുകൾ നമ്മെ പഠിപ്പിക്കുന്ന സത്യങ്ങൾ ത്യജിച്ചു കളയുന്ന കാര്യത്തിൽ അധൈര്യപ്പെടുന്നില്ല.  യഹൂദന്മാർ എങ്ങിനെ വരുവാനുള്ള ഈ മസീഹിന്റെ അടയാളങ്ങളുടെ ഈ മുന്നറിയിപ്പുകൾ നഷ്ടമാക്കി എന്നതിൽ നിന്നും പാഠം ഉൾക്കൊണ്ടുകൊണ്ട് നാം ഇപ്പോൾ വരുവാനുള്ള പ്രധാന ഒരു വ്യക്തിയായ ദാസനെ ക്കുറിച്ച് മനസ്സിലാക്കുവാൻ പോവുകയാണു.

 

വരുവാനുള്ള മസീഹ്: ‘ഏഴ്’ അടയാളങ്ങളിൽ

ഖുർ ആനിൽ പലയാവർത്തി, അല്ലാഹു പലയാവർത്തി ഏഴ് തവണകൾ ഉപയോഗിക്കുന്നു.  ഉദാഹരണമായി, സൂറ അൽ- തലാക്ക് (സൂറ 65- വിവാഹ മോചനം) പ്രസ്താവിക്കുന്നത്

അല്ലാഹുവാകുന്നു ഏഴ്‌ ആകാശങ്ങളും ഭൂമിയില്‍ നിന്ന്‌ അവയ്ക്ക്‌ തുല്യമായതും സൃഷ്ടിച്ചവന്‍. അവയ്ക്കിടയില്‍ (അവന്‍റെ) കല്‍പന ഇറങ്ങുന്നു. അല്ലാഹു ഏത്‌ കാര്യത്തിനും കഴിവുള്ളവനാകുന്നു എന്നും ഏതു വസ്തുവെയും ചൂഴ്ന്ന്‌ അറിയുന്നവനായിരിക്കുന്നു എന്നും നിങ്ങള്‍ മനസ്സിലാക്കുവാന്‍ വേണ്ടി.

 

സൂറ തലാഖ് 65:12

മാത്രമല്ല സൂറ അന്നബ (സൂറ 78- അന്നബാ) പറയുന്നത്

നിങ്ങള്‍ക്ക്‌ മീതെ ബലിഷ്ഠമായ ഏഴു ആകാശങ്ങള്‍ നാം നിര്‍മിക്കുകയും(സൂറ

 

അന്നബാ 78:12

നാം താഴെക്കാണുന്നതു പോലെ, മസീഹിന്റെ വരവിന്റെ സമയത്തെക്കുറിച്ച് പറഞ്ഞിരിക്കുന്നതും ഇതുപോലെ ഏഴ് കാര്യങ്ങൾ വിവരിച്ച് കൊണ്ടാണു എന്നത് നമ്മെ ഒരിക്കലും അൽഭുതപ്പെടുത്തരുത്.

നാം ആദ്യം പരിശോധിച്ചതു പോലെ നാം പഠിച്ചു കൊണ്ടിരിക്കുന്ന പ്രവാചകന്മാർ അവർ ചിലപ്പോൾ പരസ്പരം നൂറുകണക്കിനു വർഷങ്ങൾ തമ്മിലുള്ള വിടവ് ഉണ്ട്- അതു കൊണ്ട് അവർക്ക് പരസ്പരം മാനുഷീകമായി അവരുടെ പ്രവചനങ്ങൾ ഏകോപിക്കുവാൻ കഴിയുന്നതല്ല- എന്നിട്ടും അവരുടെ പ്രവചനങ്ങളിൽ അടിസ്ഥാനപരമായി വരുവാനുള്ള ഒരു മശിഹാ (=ക്രിസ്തു) എന്ന ഒരു ആശയം വികസിക്കുന്നത് കാണുന്നു. നാം പ്രവാചകനായ എശയ്യാവ് (അ.സ) കുറ്റിയിൽ നിന്നുമുള്ള ഒരു മുള എന്ന അടയാളം ഉപയോഗിച്ചിരിക്കുന്നത് കണ്ടു, അതിനു ശേഷം പ്രവാചകനായ സഖര്യാവ് (അ.സ) ഈ മുളയ്ക്ക് ഹീബ്രൂ നാമമായ യഹോഷുവ എന്ന പേർ ഉണ്ടാകും എന്ന് പ്രവചിച്ചിരുന്നു, അത് ഗ്രീക്കിൽ ഈസൊസ് എന്നും, ഇംഗ്ളീഷിൽ ജീസസ് എന്നും, അറബിയിൽ ഈസാ എന്നും ആണു അർത്ഥം.  അതെ, മസീഹ് (=ക്രിസ്തു) എന്ന അതേ പേർ ഈസാ അൽ മസീഹ് – യേശു (അ.സ) ജനിക്കുന്നതിനും 500 വർഷങ്ങൾക്കു മുൻപ് പ്രവചിക്കപ്പെട്ടിരുന്നു. ഈ പ്രവചനം യഹൂദന്മാരുടെ പുസ്തകത്തിൽ എഴുതപ്പെട്ടിരിക്കുന്നു, (ഇഞ്ചീലിൽ അല്ല), അത് ഇപ്പോഴും യഹൂദന്മാരാൽ    വായിക്കപ്പെടുകയും അംഗീകരിക്കപ്പെടുകയും ചെയ്യുന്നതാണു- എന്നാൽ യധാർത്ഥമായി മനസ്സിലാക്കപ്പെടുന്നില്ല.

പ്രവാചകനായ ദാനിയേൽ

നാം ഇപ്പോൾ പ്രവാചകനായ ദാനിയേ (അ.സ) ലിലേക്ക് വരികയാണു.  അദ്ദേഹം ബാബിലോണിൽ പ്രവാസത്തിൽ കഴിഞ്ഞു വരവെ ബാബിലോണ്യ പേർഷ്യാ ഭരണകൂടങ്ങളിലെ ശക്തനായ ഒരു മേലധികാരിയും -അതേ സമയം ഒരു പ്രവാചകനും ആയിരുന്നു.  താഴെകൊടുത്തിരിക്കുന്ന സമയ രേഖ കാണിക്കുന്നത് പ്രവാചകന്മാരുടെ ചരിത്രത്തിൽ പ്രവാചകനായ ദാനിയേൽ (അ.സ) എവിടെയാണു ജീവിച്ചിരുന്നത് എന്നാണു.

സബൂറിലെ മറ്റ് പ്രവാചകന്മാരുടെ കൂട്ടത്തിൽ പ്രവാചകന്മാരായ ദാനിയേലിനെയും നെഹമ്യാവിനെയും സമയരേഖയിൽ കാണിച്ചിരിക്കുന്നു.

ഈ പുസ്തകത്തിൽ, പ്രവാചകനായ ദാനിയേലിനു (അ.സ), ഗബ്രിയേൽ (ജിബ്രീൽ) മലക്കിൽ നിന്നും ഒരു സന്ദേശം ലഭിക്കുകയാണു. ദാനിയേലും  മറിയയും, യേശുവിന്റെ അമ്മ (ഈസാ- അ.സ), മാത്രമാണു നാം മുഴുവൻ ബൈബിൾ (അൽ കിതാബ്) പരിശോധിച്ചാൽ ഗബ്രിയേലിനാൽ സന്ദേശം നൽക്പ്പെട്ടിട്ടുള്ളത് എന്ന് മനസ്സിലാകുവാൻ കഴിയും. അതു കൊണ്ട് നമുക്ക് ഈ പ്രത്യേക സന്ദേശത്തിലേക്ക് നമ്മുടെ ശ്രദ്ധയെ തിരിക്കാം.  ഗബ്രിയേൽ (ജിബ്രീൽ) മലക്ക് അദ്ദേഹത്തോട് പറഞ്ഞത് എന്തെന്നാൽ:

21 ഞാൻ എന്റെ പ്രാർത്ഥന കഴിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ, ആദിയിങ്കൽ ഞാൻ അത്യന്തം ക്ഷീണിച്ചിരുന്ന സമയം ദർശനത്തിൽ കണ്ട ഗബ്രീയേൽ എന്ന പുരുഷൻ ഏകദേശം സന്ധ്യായാഗത്തിന്റെ നേരത്തു എന്നോടു അടുത്തുവന്നു.
22 അവൻ വന്നു എന്നോടു പറഞ്ഞതെന്തെന്നാൽ: ദാനീയേലേ, നിനക്കു ബുദ്ധി ഉപദേശിച്ചുതരേണ്ടതിന്നു ഞാൻ ഇപ്പോൾ വന്നിരിക്കുന്നു.
23 നീ ഏറ്റവും പ്രിയനാകയാൽ നിന്റെ യാചനകളുടെ ആരംഭത്തിങ്കൽ തന്നേ കല്പന പുറപ്പെട്ടു, നിന്നോടു അറിയിപ്പാൻ ഞാൻ വന്നുമിരിക്കുന്നു; അതുകൊണ്ടു നീ കാര്യം ചിന്തിച്ചു ദർശനം ഗ്രഹിച്ചുകൊൾക.
24 അതിക്രമത്തെ തടസ്ഥം ചെയ്തു പാപങ്ങളെ മുദ്രയിടുവാനും അകൃത്യത്തിന്നു പ്രായശ്ചിത്തം ചെയ്തു നിത്യനീതി വരുത്തുവാനും ദർശനവും പ്രവചനവും മുദ്രയിടുവാനും അതിപരിശുദ്ധമായതിനെ അഭിഷേകം ചെയ്‍വാനും തക്കവണ്ണം നിന്റെ ജനത്തിന്നും വിശുദ്ധനഗരത്തിന്നും എഴുപതു ആഴ്ചവട്ടം നിയമിച്ചിരിക്കുന്നു.
25 അതുകൊണ്ടു നീ അറിഞ്ഞു ഗ്രഹിച്ചുകൊള്ളേണ്ടതെന്തെന്നാൽ: യെരൂശലേമിനെ യഥാസ്ഥാനപ്പെടുത്തി പണിവാൻ കല്പന പുറപ്പെടുന്നതുമുതൽ അഭിഷിക്തനായോരു പ്രഭുവരെ ഏഴു ആഴ്ചവട്ടം; അറുപത്തുരണ്ടു ആഴ്ചവട്ടംകൊണ്ടു അതിനെ വീഥിയും കിടങ്ങുമായി കഷ്ടകാലങ്ങളിൽ തന്നേ വീണ്ടും പണിയും.
26 അറുപത്തു രണ്ടു ആഴ്ചവട്ടം കഴിഞ്ഞിട്ടു അഭിഷിക്തൻ ഛേദിക്കപ്പെടും; അവന്നു ആരും ഇല്ലെന്നു വരും; പിന്നെ വരുവാനിരിക്കുന്ന പ്രഭുവിന്റെ പടജ്ജനം നഗരത്തെയും വിശുദ്ധമന്ദിരത്തെയും നശിപ്പിക്കും; അവന്റെ അവസാനം ഒരു പ്രളയത്തോടെ ആയിരിക്കും; അവസാനത്തോളം യുദ്ധമുണ്ടാകും; ശൂന്യങ്ങളും നിർണ്ണയിക്കപ്പെട്ടിരിക്കുന്നു.

 

ദാനിയേൽ 9:21-26

നാം കാണുന്നത് ഈ പ്രവചനം ഒരു ‘അഭിഷിക്തൻ’ (=ക്രിസ്തു= മസീഹ് നാം ഇവിടെ കണ്ടതു പോലെ) വരുന്നതിനെക്കുറിച്ച് ആണു. ഗബ്രിയേൽ (ജിബ്രീൽ) മലക്ക് മസീഹ് എപ്പോൾ വരും എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു സമയക്രമം നൽകി.  ഗബ്രിയേൽ പറയുന്നത് ഒരു കൗണ്ട് ഡൗൺ ഉണ്ടാകുമെന്നും അത് ആരംഭിക്കുന്നത് ‘യരുശലേമിനെ യധാസ്ഥാനപ്പെടുത്തുവാനും അതിനെ പുതുക്കിപ്പണിയുവാനും ഉള്ള ഒരു കൽപ്പന പുറപ്പെടുവിക്കുന്നതിൽക്കൂടെ’ ആരംഭിക്കും എന്നാണു. ഈ പ്രവചനം നൽകപ്പെടുമ്പോൾ ദാനിയേലിനു നൽകപ്പെട്ടുവെങ്കിലും (ഏകദേശം 537 ബി.സിയോട് അടുത്ത്) ഈ കൗണ്ട് ഡൗണിന്റെ ആരംഭം  കാണുവാൻ അദ്ദേഹം ജീവിച്ചിരുന്നില്ല.

യരുശലേം യധാസ്ഥാനപ്പെടുത്തുന്നതിനും പുതുക്കിപ്പണിയുന്നതിനും കൽപ്പന നൽകപ്പെടുന്നു

യധാർത്ഥത്തിൽ നെഹമ്യാവായിരുന്നു, ദാനിയേലിനു (അ.സ) ശേഷം ഏകദേശം നൂറുവർഷങ്ങൾക്കു ശേഷം ജീവിച്ചിരുന്ന വ്യക്തി, ഈ കൗണ്ട് ഡൗൺ ആരംഭിക്കുന്നത് കണ്ട വ്യക്തി.  അദ്ദേഹം പേർഷ്യാ ചക്രവർത്തിയായ അർത്ഥഹ് ശഷ്ഠ മഹാരാജാവിന്റെ പാന പാത്ര വാഹകൻ ആയിരുന്നു അങ്ങിനെ അദ്ദേഹം ആധുനിക ഇറാനിലെ സൂസയിൽ ജീവിച്ചു പോന്നു. അദ്ധേഹം എന്നാണു ജീവിച്ചിരുന്നത് എന്ന് കാണുവാൻ മുകളിലെ സമയ രേഖ നോക്കുക.  അദ്ദേഹം തന്റെ പുസ്തകത്തിൽ നമ്മൊടു പറയുന്നത്

ർത്ഥഹ് ശഷ്ടാരാജാവിന്റെ ഇരുപതാം ആണ്ടിൽ നീസാൻ മാസത്തിൽ ഞാൻ ഒരിക്കൽ രാജാവിന്റെ മുമ്പാകെ ഇരുന്ന വീഞ്ഞു എടുത്തു അവന്നു കൊടുത്തു; ഞാൻ ഇതിന്നു മുമ്പെ ഒരിക്കലും അവന്റെ സന്നിധിയിൽ കുണ്ഠിതനായിരുന്നിട്ടില്ല.
രാജാവു എന്നോടു: നിന്റെ മുഖം വാടിയിരിക്കുന്നതു എന്തു? നിനക്കു ദീനം ഒന്നും ഇല്ലല്ലോ; ഇതു മനോ ദുഃഖമല്ലാതെ മറ്റൊന്നുമല്ല എന്നു പറഞ്ഞു.
അപ്പോൾ ഞാൻ ഏറ്റവും ഭയപ്പെട്ടു രാജാവിനോടു: രാജാവു ദീർഘായുസ്സായിരിക്കട്ടെ; എന്റെ പിതാക്കന്മാരുടെ കല്ലറകൾ ഉള്ള പട്ടണം ശൂന്യമായും അതിന്റെ വാതിലുകൾ തീകൊണ്ടു വെന്തും കിടക്കെ എന്റെ മുഖം വാടാതെ ഇരിക്കുന്നതു എങ്ങനെ എന്നു പറഞ്ഞു.
രാജാവു എന്നോടു: നിന്റെ അപേക്ഷ എന്തു എന്നു ചോദിച്ചു; ഉടനെ ഞാൻ സ്വർഗ്ഗത്തിലെ ദൈവത്തോടു പ്രാർത്ഥിച്ചിട്ടു,
രാജാവിനോടു: രാജാവിന്നു തിരുവുള്ളമുണ്ടായി അടിയന്നു തിരുമുമ്പിൽ ദയ ലഭിച്ചു എങ്കിൽ അടിയനെ യെഹൂദയിൽ എന്റെ പിതാക്കന്മാരുടെ കല്ലറകളുള്ള പട്ടണത്തിലേക്കു അതു പണിയേണ്ടതിന്നു ഒന്നു അയക്കേണമേ എന്നുണർത്തിച്ചു.
അതിന്നു രാജാവു–രാജ്ഞിയും അരികെ ഇരുന്നിരുന്നു–: നിന്റെ യാത്രെക്കു എത്രനാൾ വേണം? നീ എപ്പോൾ മടങ്ങിവരും എന്നു എന്നോടു ചോദിച്ചു. അങ്ങനെ എന്നെ അയപ്പാൻ രാജാവിന്നു സമ്മതമായി; ഞാൻ ഒരു അവധിയും പറഞ്ഞു.
രാജാവിന്നു തിരുവുള്ളമുണ്ടായി ഞാൻ യെഹൂദയിൽ എത്തുംവരെ നദിക്കു അക്കരെയുള്ള ദേശാധിപതിമാർ എന്നെ കടത്തിവിടേണ്ടതിന്നു
അവർക്കു എഴുത്തുകളും ആലയത്തോടു ചേർന്ന കോട്ടവാതിലുകൾക്കും പട്ടണത്തിന്റെ മതിലിന്നും ഞാൻ ചെന്നു പാർപ്പാനിരിക്കുന്ന വീട്ടിന്നും വേണ്ടി ഉത്തരം മുതലായവ ഉണ്ടാക്കുവാൻ രാജാവിന്റെ വനവിചാരകനായ ആസാഫ് എനിക്കു മരം തരേണ്ടതിന്നു അവന്നു ഒരു എഴുത്തും നല്കേണമേ എന്നും ഞാൻ രാജാവിനോടു അപേക്ഷിച്ചു. എന്റെ ദൈവത്തിന്റെ ദയയുള്ള കൈ എനിക്കു അനുകൂലമായിരുന്നതുകൊണ്ടു രാജാവു അതു എനിക്കു തന്നു.
അങ്ങനെ ഞാൻ നദിക്കു അക്കരെയുള്ള ദേശാധിപതിമാരുടെ അടുക്കൽ വന്നു രാജാവിന്റെ എഴുത്തു അവർക്കു കൊടുത്തു. രാജാവു പടനായകന്മാരെയും കുതിരച്ചേവകരെയും എന്നോടുകൂടെ അയച്ചിരുന്നു.
10 ഹോരോന്യനായ സൻബല്ലത്തും അമ്മോന്യനായ ദാസൻ തോബീയാവും ഇതു കേട്ടപ്പോൾ യിസ്രായേൽമക്കൾക്കു ഗുണം ചെയ്‍വാൻ ഒരു ആൾ വന്നതു അവർക്കു ഏറ്റവും അനിഷ്ടമായി.
11 ഞാൻ യെരൂശലേമിൽ എത്തി അവിടെ മൂന്നു ദിവസം താമസിച്ചശേഷം

 

നെഹമ്യാവ് 2:1-2

ഇത് ദാനിയേൽ പ്രവചിച്ചിരുന്ന “യെരുശലേം പുന:സ്ഥാപിക്കപ്പെടും എന്നും പണിയപ്പെടും എന്നുമുള്ള കൽപ്പനപുറപ്പെടുവിക്കും” എന്നത് ഒരു ദിവസം സംഭവിക്കും എന്നത് രേഖപ്പെടുത്തിയിരിക്കുന്നു.  നാം കാണുന്നത് അത് പേർഷ്യാ ചക്രവർത്തിയായ അർത്തഹ് സഷ്ട മഹാരാജാവിന്റെ 20 ആം ആണ്ടിൽ സംഭവിച്ചു എന്നാണു, അദ്ദേഹം ചരിത്രത്തിൽ വളരെ പ്രശസ്തനായ ഒരു വ്യക്തിയാണു അദ്ദേഹത്തിന്റെ ഭരണം ആരംഭിച്ചത് 465 ബി സിയിൽ ആണു.  അങ്ങിനെ അദ്ദേഹത്തിന്റെ ഭരണത്തിന്റെ 20-ആം വർഷം അതായത് 444 ബി സിയിൽ ഈ കൽപ്പന പുറപ്പെടുവിച്ചു.  ഗബ്രിയേൽ പ്രവാചകനായ ദാനിയേലിനു (അ.സ) ഒരു സന്ദേശം അയച്ചിരുന്നു മാത്രമല്ല അതോടു ചേർന്ന് കൗണ്ട് ഡൗൺ തുടങ്ങുവാൻ ഉള്ള അടയാളവും നൽകിയിരുന്നു.  ഏകദേശം നൂറു വർഷങ്ങൾക്കു ശേഷം, പേർഷ്യാ ചക്രവർത്തി, ദാനിയേലിന്റെ ഈ പ്രവചനം അറിയാതെ- ഈ കൽപ്പന പുറപ്പെടുവിക്കുന്നു- ഇത് വരുവാനുള്ള അഭിഷിക്തനെക്കുറിച്ചുള്ള- മശിഹായെക്കുറിച്ച് പ്രവചനത്തിനു വഴി തെളിയിക്കുന്നതായിരുന്നു.

ദുരൂഹത നിറഞ്ഞ ഏഴുകൾ

ഗബ്രിയേൽ ദാനിയേലിനു നൽകിയ സന്ദേശം സൂചിപിക്കുന്നത് അത് “ഏഴ് ‘ഏഴുകളും’ അറുപത്തിരണ്ട് ‘ഏഴുകളും’” എടുക്കും എന്നാണു അതിനു ശേഷം മശിഹാ വെളിപ്പെട്ടു വരും.  അപ്പോൾ എന്താണു ഒരു ‘ഏഴ്’? തൗറാത്തിൽ മൂസാ (അ.സ), ഏഴു വർഷത്തെ ഒരു സമയക്രമം കാണുന്നു.  എല്ലാ ഏഴാം വർഷത്തിലും ഭൂമി ക്രിഷി ചെയ്യാതെ ഇരിക്കണം അതു കൊണ്ട് മണ്ണിലെ പോഷകങ്ങളുടെ കുറവുകൾ നികന്നു വരുന്നു.  അതു കൊണ്ട് ഒരു ‘ഏഴ്’ എന്നത് 7 വർഷങ്ങളുടെ ചക്രമാണു.  അത് മനസ്സിൽ വച്ച് കൊണ്ട് നാം കാണുന്നത് കൽപ്പന പുറപ്പെടുവിക്കുന്ന സമയം മുതൽ കൗണ്ട് ഡൗൺ രണ്ടു ഭാഗങ്ങളായി സംഭവിക്കുന്നു.  ആദ്യ ഭാഗം എന്നത് ‘ഏഴ് ഏഴുകൾ’ അല്ലെങ്കിൽ ഏഴ് 7- വർഷ കാലയളവുകൾ ആണു. ഈ 7*7=49 വർഷങ്ങൾ, ആയിരുന്നു യരുശലേം പുതുക്കിപ്പണിയുവാൻ എടുത്ത സമയം. ഇതിനു ശേഷം 62 ആഴ്ചവട്ടക്കാലം വന്നു, അതുകൊണ്ട് ആകെ കൗണ്ട് ഡൗൺ 7*7*+62*7=483 വർഷങ്ങൾ ആയിരുന്നു. മറ്റു വാക്കുകളിൽ പറഞ്ഞാൽ അർഥഹ് ശഷ്ട മ്ഹാരാജാവിന്റെ കൽപ്പനയ്ക്ക് ശേഷം, മശിഹാ വെളിപ്പെടുന്നതു വരെ 483 വർഷങ്ങൾ ഉണ്ടാകും.

ഒരു വർഷത്തിലെ 360-ദിവസങ്ങൾ

നമുക്ക് കലണ്ടറിൽ ചെറിയ ഒരു ക്രമീകരണം വരുത്തേണ്ടിയിരിക്കുന്നു.  പുരാതന കാലത്ത് പല രാജ്യങ്ങളും ചെയ്തിരുന്നത് പോലെ, പ്രവാചകന്മാർ ഒരു വർഷം എന്നത് 360- ദിവസങ്ങൾ നീണ്ടിരിക്കുന്നവയാണെന്ന് കാണുന്നു.  കലണ്ടറിൽ ഒരു ‘വർഷത്തിന്റെ’ നീളത്തെക്കുറിക്കുവാൻ പല വഴികൾ ഉണ്ട്.  പാശ്ചാത്യ കലണ്ടർ (സൂര്യചംക്രമണം അടിസ്ഥാനപ്പെടുത്തിയിട്ടുള്ളത്) 365.24 ദിവസങ്ങൾ ഉള്ളവയാണു, എന്നാൽ മുസ്ലിം കലണ്ടർ (ചന്ദ്രന്റെ ചംക്രമണം അടിസ്ഥാനപ്പെടുത്തിയുള്ളത്) 354 ദിവസങ്ങൾ മാത്രമുള്ളവയാണു, എന്നാൽ ദാനിയേൽ പ്രവാചകൻ ഉപയോഗിച്ചിരിക്കുന്നത് ഇതിന്റെ ഏകദേശം പകുതിയായ 360 ദിവസങ്ങൾ നീണ്ട് നിൽക്കുന്നവയാണു. അതു കൊണ്ട് 483 എന്നത് ‘360-ദിവസം’ ഉള്ള വർഷം എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത് 483*360/365.24=476 സൂര്യ വർഷങ്ങൾ ആണു.

മശിഹായുടെ വരവിനെ പ്രവചിച്ചിരിക്കുന്ന വർഷം

ഈ ഒരു അറിവ് വച്ച് നമുക്ക് മശിഹാ എപ്പോൾ വരുമെന്ന് കണക്കു കൂട്ടുവാൻ കഴിയും. നാം ‘ബി.സി’ കാല ഘട്ടത്തിൽ നിന്നും ‘എ.ഡി’ കാല ഘട്ടത്തിലേക്ക് പോകുവാൻ ആരംഭിക്കുകയാണു മാത്രമല്ല 1 ബി.സി യിൽ നിന്നും 1 എ ഡി യിലേക്ക് 1 വർഷം മാത്രമേയുള്ളൂ (‘പൂജ്യം’ വർഷം ഇല്ല).  അതിനെക്കുറിച്ചുള്ള കണക്കിന്റെ അറിവ് താഴെക്കൊടുത്തിരിക്കുന്ന പട്ടികയിൽ ചുരുക്കമായി വിവരിച്ചിരിക്കുന്നു

 

ആരംഭ വർഷം

ബി സി 444 (അർത്ഥഹ് ശഷ്ട രാജവിന്റെ 20ആം വർഷം)
സമയ ദൈർഘ്യം476 സൂര്യ വർഷം
പാശ്ചാത്യ കലണ്ടറിൽ വരുമെന്ന് പ്രതീക്ഷിച്ച സമയം(-444 + 476 + 1) (‘+1’ കാരണം 0 ഏഡി എന്നത് ഇല്ല) = 33
പ്രതീക്ഷിച്ച വർഷം33 ഏഡി

നസ്രേത്തുകാരനായ യേശു യെരുശലേമിൽ വന്നത് കഴുതപ്പുറത്ത് കയറിയാണു അത് വളരെയധികം അറിയപ്പെടുന്ന ആഘോഷമായ കുരുത്തോലപ്പെരുന്നാൾ ആയി ആഘോഷിക്കുന്നു. അന്നേ ദിവസം തന്നെത്തന്നെ മശിഹയായി പ്രഖ്യാപിച്ചുകൊണ്ട് യെരുശലേമിലേക്ക് യാത്ര ചെയ്തു.  അത് ഏ ഡി 33ആം വർഷം ആയിരുന്നു.

പ്രവാചകന്മാരായ ദാനിയേലും നെഹമ്യാവും,  അവർ 100 വർഷങ്ങളുടെ ദൈർഘ്യത്തിന്റെ വിടവിൽ ജീവിച്ചിരുന്നവരായതു കൊണ്ട് പരസ്പരം അറിഞ്ഞിരുന്നില്ലെങ്കിലും, മശിഹാ വെളിപ്പെടുവാനുള്ള പ്രവചനങ്ങൾ സ്വീകരിക്കുവാനും അങ്ങിനെ മശിഹാ വെളിപ്പെടുവാനുള്ള കൗണ്ട് ഡൗൺ ആരംഭിക്കുവാനും അല്ലാഹുവിനാൽ ഏകോപിക്കപ്പെട്ടു.  മാത്രമല്ല ഏകദേശം ദാനിയേൽ ഗബ്രിയേലിൽ നിന്നും അദ്ദേഹത്തിന്റെ പ്രവചനം സ്വീകരിച്ചതിനു 570 വർഷങ്ങൾക്ക് ശേഷം, ഈസാ യെരുശലേമിൽ മശീഹാ ആയി പ്രവേശിച്ചു.  അത് വളരെ സവിശേഷമായ ഒരു പ്രവചനവും കൃത്യമായ നിവർത്തീകരണവും ആയിരുന്നു.  മശിഹായുടെ പേർ സഖരിയാ പ്രവാചകനാൽ പ്രവചിക്കപ്പെട്ടതിനോടു കൂടെ, ഈ പ്രവാചകന്മാർ വളരെ അത്ഭുതകരമായ ഒരു കൂട്ടം പ്രവചനങ്ങൾ രൂപപ്പെടുത്തിയെടുക്കുന്നു അതുകൊണ്ട് അല്ലാഹുവിന്റെ പദ്ധതികൾ വെളിപ്പെട്ടുവരുന്നത് കാണുവാൻ ആഗ്രഹിക്കുന്ന എല്ലാവർക്കും കാണുവാൻ സാധിക്കും.

സബൂറിലെ ഈ പ്രവചനങ്ങൾ അത്രമാത്രം സവിശേഷമായിരുന്നെങ്കിൽ, അവ യഹൂദാ പുസ്തകങ്ങളിൽ എഴുതപ്പെട്ടിരുന്നെങ്കിൽ- ഇഞ്ചീൽ അല്ല- എന്തുകൊണ്ട് യഹൂദന്മാർ ഈസായെ മശിഹാ ആയി അംഗീഗരിക്കുന്നില്ല?  ഇത് അവരുടെ പുസ്തകത്തിൽ ഉണ്ട്! നാം ചിന്തിക്കുന്നത് വളരെ വ്യക്തമായിരിക്കണം, പ്രത്യേകിച്ച് അങ്ങിനെയുള്ള കൃത്യമായതും സവിശേഷമായതുമായ നിവർത്തീകരിക്കപ്പെട്ട പ്രവചനങ്ങൾ ഉള്ളതു കൊണ്ട്.  നാം മനസ്സിലാക്കേണ്ട ഒരു കാര്യം എന്തുകൊണ്ട് യഹൂദന്മാർ ഈസായെ മശിഹാ ആയി അംഗീകരിക്കുന്നില്ല അതിനെക്കുറിച്ച് ഈ വരുവാനുള്ള ഒരുവനെക്കുറിച്ചുള്ള ചില വിശേഷമായ പ്രവചനങ്ങൾ പ്രവാചകന്മാർ പ്രവചിച്ചത് നാം പരിശോധിക്കുവാൻ പോകുന്നു. അടുത്ത ലേഖനത്തിൽ നാം ഈ ചോദ്യം പരിശോധിക്കും.

 

ശിഖരത്തിന്റെ അടയാളം: വരുവാനുള്ള മശിഹായ്ക്ക് പേർ നൽകപ്പെടുന്നു

സൂറ അൽ അഹ്സബ് (സൂറ 33- സംഘടിത ശക്തികൾ) സാധാരണയായി മനുഷ്യരാശി അനുഭവിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു- നാം ചിലരുടെ പേർ അറിയാതിരിക്കുമ്പോൾ അവരെ എന്തു വിളിക്കണം എന്ന് വ്യക്തമാക്കുന്നു.

നിങ്ങള്‍ അവരെ ( ദത്തുപുത്രന്‍മാരെ ) അവരുടെ പിതാക്കളിലേക്ക്‌ ചേര്‍ത്ത്‌ വിളിക്കുക. അതാണ്‌ അല്ലാഹുവിന്‍റെ അടുക്കല്‍ ഏറ്റവും നീതിപൂര്‍വ്വകമായിട്ടുള്ളത്‌. ഇനി അവരുടെ പിതാക്കളെ നിങ്ങള്‍ അറിയില്ലെങ്കില്‍ അവര്‍ മതത്തില്‍ നിങ്ങളുടെ സഹോദരങ്ങളും മിത്രങ്ങളുമാകുന്നു. അബദ്ധവശാല്‍ നിങ്ങള്‍ ചെയ്തു പോയതില്‍ നിങ്ങള്‍ക്ക്‌ കുറ്റമില്ല. പക്ഷെ നിങ്ങളുടെ ഹൃദയങ്ങള്‍ അറിഞ്ഞ്കൊണ്ടു ചെയ്തത്‌ ( കുറ്റകരമാകുന്നു. ) അല്ലാഹു ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

 

സൂറ അൽ അസ് ഹബ് 33:5

ഇത് നമ്മെ ഓർമ്മിപ്പിക്കുന്നത് മനുഷ്യന്റെ അറിവ് പരിമിതമാണു എന്നതാണു- നമുക്ക് മിക്കവാറും നമ്മുടെ ചുറ്റുപാടുമുള്ള വ്യക്തികളുടെ പേർ പോലും അറിയില്ല.  സൂറ അൻ- നജം (സൂറ 53 – താരകം) മുഹമ്മദ് (സ്വ.അ.) ന്റെ കാലത്ത് സാധാരണമായി നിലനിന്നിരുന്ന ചില പ്രതിമകളെക്കുറിച്ച് പ്രതിപാതിച്ചുകൊണ്ട് (ലാത്ത, ഉസ്സ, മനാത്ത ) പറയുന്നത്:

നിങ്ങളും നിങ്ങളുടെ പിതാക്കളും നാമകരണം ചെയ്ത ചില പേരുകളല്ലാതെ മറ്റൊന്നുമല്ല അവ ( ദേവതകള്‍. ) അവയെപ്പറ്റി അല്ലാഹു യാതൊരു പ്രമാണവും ഇറക്കിതന്നിട്ടില്ല. ഊഹത്തെയും മനസ്സുകള്‍ ഇച്ഛിക്കുന്നതിനെയും മാത്രമാണ്‌ അവര്‍ പിന്തുടരുന്നത്‌. അവര്‍ക്ക്‌ തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്ന്‌ സന്‍മാര്‍ഗം വന്നിട്ടുണ്ട്‌ താനും.

 

സൂറ അൻ നജം 53:23

ഈ മനുഷ്യ നിർമ്മിത ദൈവങ്ങൾക്ക് പേർ നൽകിയതും മനുഷ്യർ ആയിരുന്നു.  ഈ ആയത്തുകൾ തെറ്റായ ആരാധനയും ശരിയായ ആരാധനയും തമ്മിലുള്ള വ്യത്യാസം എന്തെന്നതിനെക്കുറിച്ച് വ്യക്തമായ ഒരു മാർഗ്ഗനിർദ്ദേശ രേഖകൾ നൽകുന്നു. നമുക്ക് ചിലപ്പോൾ നമ്മുടെ ചുറ്റുമുള്ള വ്യക്തികളുടെ പേരുകൾ പോലും അറിയാത്തതു കൊണ്ട്, മനുഷ്യർക്ക് വിദൂരഭാവിയിൽ വരുവാൻ പോകുന്ന ഒരു പ്രവാചകന്റെ പേർ അറിയുവാൻ കഴിയുമായിരുന്നില്ല.  എന്നാൽ വരുവാനിരിക്കുന്ന മശിഹായുടെ പേർ സമയത്തിനു മുൻപേ നൽകിയിരുന്നു എങ്കിൽ അത് അർത്ഥമാക്കുന്നത് അത് അല്ലാഹുവിന്റെ ഒരു യധാർത്ഥ പദ്ധതി ആണെന്നും മറ്റ് ഉള്ളവരിൽ നിന്നും ഉള്ള തെറ്റായ ഒന്നും അല്ല എന്നും ആണു.  നാം ഇവിടെ എങ്ങിനെയാണു പ്രവാചകനായ ഈസാ മസീഹിന്റെ നാമം പ്രവചിക്കപ്പെട്ടത് എന്ന് പരിശോധിക്കുവാൻ പോവുകയാണു.

ഒരു നാമത്തിലെ അടയാളം

നാം അല്ലാഹു വരുവാനുള്ള ഒരു രാജ്യത്തെക്കുറിച്ച് വാഗ്ദത്തം നൽകിയെന്നതിനെക്കുറിച്ച് മുൻപ് കണ്ടു.  ഈ രാജ്യം മനുഷ്യ ഭരണകൂടങ്ങളിൽ നിന്നും വ്യത്യസ്തം ആയിരിക്കും.  ഈ കാലത്തെ വാർത്തകൾ ഒന്ന് ശ്രദ്ധിക്കൂ എന്നിട്ട് മനുഷ്യ ഭരണകൂടങ്ങളിൽ എന്താണു സംഭവിക്കുന്നത് എന്ന് പരിശോധിച്ചു നോക്കൂ.  യുദ്ധങ്ങൾ, അഴിമതി, പീഡനങ്ങൾ, കുലപാതകങ്ങൾ, ശക്തിമാന്മാർ ബലഹീനരെ ചൂഷണം ചെയ്യുന്നത്- ഇത് എല്ലാ മാനുഷിക ഭരണ കൂടങ്ങളിലും സംഭവിക്കുന്നതാണു അവ മുസ്ലിം, ക്രിസ്തീയമോ, യഹൂദ, ബുദ്ധ, ഹൈന്ദവ അല്ലെങ്കിൽ മതനിരപേക്ഷ, പാശ്ചാത്യ  ഭരണകൂടങ്ങൾ ആയാലും സംഭവിക്കുന്നത് ഇങ്ങനെയൊക്കെ ആയിരിക്കും.  ഈ ഭരണകൂടങ്ങളിൽ എല്ലാം ഉള്ള പ്രശ്നം എന്നത് അവയിൽ ജീവിക്കുന്ന നമുക്ക് പ്രവാചകനായ യിരമ്യാവിൽ (അ.സ) കണ്ടതു പോലെ അസ്വസ്ഥമായ ഒരു ദാഹം ഉണ്ട് അത് നമ്മെ  പാപത്തിലേക്കും ഇതുപോലുള്ള പല പ്രശ്നങ്ങളിലേക്കും അതിന്റെ വകഭേതങ്ങളിലേക്കും നയിക്കുന്നു (അതായത് അഴിമതി, കുലപാതകങ്ങൾ, ലൈംഗീക അതിക്രമങ്ങൾ തുടങ്ങിയവ) ഇവ പാപത്തിന്റെ അനന്തര ഫലങ്ങൾ ആണു. അതുകൊണ്ട് ദൈവ രാജ്യം വരുന്നത് തടസ്സമാക്കുന്നതിന്റെ പ്രധാന കാരണക്കാർ നാം തന്നെയാണു.  അല്ലാഹു ആ രാജ്യം ഇപ്പോൾ സ്ഥാപിക്കുകയാണെങ്കിൽ നമുക്ക് ആർക്കും അതിൽ നമ്മുടെ പാപം നിമിത്തം പ്രവേശിക്കുവാൻ കഴിയുകയില്ല കാരണം നമ്മുടെ പാപങ്ങൾ ഈ കാലത്ത് രാജ്യങ്ങളെ നശിപ്പിക്കുന്നതു പോലെ ആ രാജ്യത്തെയും  നശിപ്പിക്കുന്നതിനു കാരണമാകും.  ഇരമ്യാ (അ.സ) അല്ലാഹു ഒരു പുതിയ നിയമം സ്ഥാപിക്കുന്നതിനെക്കുറിച്ചും പ്രവചിച്ചു.  ഈ നിയമം പുതിയതായിരിക്കുന്നതിന്റെ കാരണം അത് എഴുതപ്പെടുന്നത് മോശയുടെ ന്യായപ്രമാണം എഴുതപ്പെട്ടതുപോലെ കല്ലുകളിൽ അല്ല മറിച്ച് നമ്മുടെ ഹ്രുദയങ്ങളിൽ ആയിരിക്കും.  ഇത് നമ്മെ മുഴുവനായി രൂപാന്തരപ്പെടുത്തുവാൻ കഴിവുള്ളതും അങ്ങിനെ നമ്മെ ദൈവ രാജ്യത്തിന്റെ പൗരന്മാർ ആകുവാൻ നമ്മെ യോഗ്യർ ആക്കിത്തീർക്കുകയും ചെയ്യുന്നു.

ഇത് എങ്ങിനെയാണു ചെയ്യുവാൻ പോകുന്നത്?  അല്ലാഹുവിന്റെ പദ്ധതി  ഒളിച്ചു വച്ചിരുന്ന ഒരു നിധി പോലെയാണു.  എന്നാൽ സബൂറിലെ സന്ദേശങ്ങളിൽ അതിനെക്കുറിച്ചുള്ള സൂചനകൾ നൽകിയിരുന്നു അതുകൊണ്ട് ദൈവരാജ്യം അന്വേഷിക്കുന്ന ആർക്കും അത് മനസ്സിലാക്കുവാൻ സാധിക്കും- എന്നാൽ അതിൽ താൽപ്പര്യമില്ലാത്ത  ബാക്കിയുള്ളവർ അറിവില്ലാത്തവരായിത്തന്നെ ഇരിക്കും.  നാം ആ സന്ദേശം എന്തെന്ന് നോക്കുവാൻ പോവുകയാണു.  മസീഹ് (നാം ഇവിടെ കണ്ടതു പോലെ =മെശയ്യാ=ക്രിസ്തു) വരുന്നതിനെ കേന്ദ്രീകരിച്ച് ഉണ്ടായിരുന്ന പദ്ധതി.  നാം സബൂറിലെ സങ്കീർത്തനത്തിൽ കണ്ടു കഴിഞ്ഞത് (ദാവൂദ് രാജാവിനു പ്രചോദിതമായത്) എന്തെന്നാൽ മശിഹാ വരേണ്ടിയിരുന്നത് ദാവൂദ് രാജാവിന്റെ വംശത്തിൽ നിന്നുമാണു (വീണ്ടും കാണുവാൻ ഇവിടെ അമർത്തുക).

പ്രവാചകനായ എശയ്യാവ് വൃക്ഷത്തെക്കുറിച്ചും, കുറ്റിയെക്കുറിച്ചും….ശിഖരത്തെക്കുറിച്ചും

പ്രവാചകനായ എശയ്യാവ് (അ.സ) അല്ലാഹുവിന്റെ പദ്ധതി എങ്ങിനെയാണു സംഭവിക്കുവാൻ പോകുന്നത് എന്ന് വെളിപ്പെടുത്തി.  സബൂറിലെ എശയ്യാവിന്റെ പുസ്തകം എഴുതപ്പെട്ടത് ദാവൂദിന്റെ രാജ വംശം നിലനിൽക്കുമ്പോൾ ആണു (ബി.സി.1000-600).  അത് എഴുതപ്പെട്ടപ്പോൾ (ബി.സി 750) രാജ വംശവും ഇസ്രയേൽ രാജ്യം മുഴുവനും അശുദ്ധമായിപ്പോയിരുന്നു അവരുടെ ഹ്രുദയത്തിലെ ദാഹം നിമിത്തം.

സബൂറിലെ പ്രവാചകനായ എശയ്യവിന്റെ (അ.സ) മറ്റ് പ്രവാചകന്മാരുമായുള്ള സമയ രേഖ

സബൂറിലെ പ്രവാചകനായ എശയ്യവിന്റെ (അ.സ) മറ്റ് പ്രവാചകന്മാരുമായുള്ള സമയ രേഖ

ദാവൂദിന്റെ രാജ വംശം- ഒരു വൃക്ഷം പോലെ

എശയ്യാ (അ.സ) ഇസ്രായീൽ മക്കൾ അല്ലാഹുവിലേക്ക് മടങ്ങി വരുവാനുള്ള ഒരു അപേക്ഷ അവരോട് എഴുതുവാൻ പ്രചോതിതനായി മാത്രമല്ല മോശയുടെ ന്യായപ്രമാണം അനുസരിക്കുവാനും ആത്മാവിനു കീഴ്പ്പെടുവാനും.   എശയ്യാവിനു ഈ മാനസാന്തരവും മടങ്ങിവരവും സംഭവിക്കുവാൻ പോകുന്നില്ല എന്നും അറിയുമായിരുന്നു അതുകൊണ്ട് അദ്ദേഹം ഇസ്രയേൽ രാജ്യം നശിപ്പിക്കപ്പെടും എന്നും രാജകീയവംശം ചിതറിപ്പോകും എന്നും പ്രവചിച്ചു.  നാം ഇവിടെ അത് എങ്ങിനെ സംഭവിച്ചു എന്ന് കണ്ടു.  അദ്ദേഹത്തിന്റെ പ്രവചനത്തിൽ അദ്ദേഹം രാജവംശത്തെ ഒരു അധികം താമസിയാതെ വെട്ടിക്കളയുകയും ഒരു കുറ്റി മാത്രം ശേഷിക്കുകയും ചെയ്യുന്ന ഒരു വലിയ വൃക്ഷത്തോട് ഉപമിച്ചു.  ഇത് ഏകദേശം ബി.സി 600ൽ ബാബിലോണിയക്കാർ യെരുശലേം തകർത്തപ്പോൾ സംഭവിച്ചു അന്നു മുതൽ ദാവൂദിന്റെ/ ദാവീദിന്റെ ഒരു സന്തതിയും പിന്നീട് യെരുശലേമിൽ ഭരണം നടത്തിയിട്ടില്ല.

മുറിച്ച് മാറ്റപ്പെട്ട വൃക്ഷം

എന്നാൽ ഈ പുസ്തകത്തിലെ വരുവാനുള്ള തകർച്ചയുടെ ഈ പ്രവചനങ്ങളോടു കൂടെത്തന്നെ, ഈ പ്രത്യേക സന്ദേശവും വന്നു:

ന്നാൽ യിശ്ശായിയുടെ കുറ്റിയിൽനിന്നു ഒരു മുള പൊട്ടി പുറപ്പെടും; അവന്റെ വേരുകളിൽനിന്നുള്ള ഒരു കൊമ്പു ഫലം കായിക്കും.
അവന്റെ മേൽ യഹോവയുടെ ആത്മാവു ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവു, ആലോചനയുടെയും ബലത്തിന്റെയും ആത്മാവു, പരിജ്ഞാനത്തിന്റെയും യഹോവാഭക്തിയുടെയും ആത്മാവു തന്നേ.

 

എശയ്യാവ് 11:1-2

ദാവൂദ് (അ.സ) ന്റെ രാജ വംശം- ഒരു മുള കെട്ടു പോയ കുറ്റിയിൽ നിന്നും പൊട്ടിപ്പുറപ്പെടുന്നു

ദാവീദ്/ദാവൂദ് രാജാവിന്റെ പിതാവായിരുന്നു യിശ്ശായി, അതു കൊണ്ട് ആ രാജ വംശത്തിന്റെ തായ് വേരു അദ്ദേഹമായിരുന്നു.  ‘യിശ്ശായിയുടെ കുറ്റി’ എന്ന പ്രവചനം അത് കൊണ്ട് ദാവൂദ്/ദാവീദിന്റെ രാജ വംശത്തിന്റെ നാശത്തെക്കുറിക്കുന്നതായിരുന്നു. എന്നാൽ എശയ്യാവ്, ഒരു പ്രവാചകൻ ആയിരിക്കയാൽ, ഭൂതകാലവും ദർശിച്ചുകൊണ്ട് ഇങ്ങനെ പ്രവചിച്ചു അത് ഒരു കുറ്റിയായി ശേഷിച്ചാലും (രാജാക്കന്മാരുടെ ശാഖ) മരിച്ച് പോയി എന്ന് തോന്നിയാലും, അത് മുഴുവനായും അങ്ങിനെ ആയിരിക്കില്ല. ഭാവിയിൽ ഒരു ദിവസം ഒരു മുള, ആ ശാഖ എന്ന് അറിയപ്പെടുന്നത്, അദ്ദേഹം പ്രഖ്യാപിച്ച അതേ കുറ്റിയിൽ നിന്നും പുറപ്പെട്ടു വരും.  ഈ ശാഖയെ ഒരു ‘അവൻ’ എന്നാണു വിളിക്കുന്നത് അതുകൊണ്ട് എശയ്യാവ് ദാവീദിന്റെ വംശാവലിയിൽ നിന്നും ഒരു പുരുഷൻ വരുന്നതിനെക്കുറിച്ചാണു പ്രവചിച്ചത്.  ഈ പുരുഷനു ദൈവത്തിന്റെ ആത്മാവ് ഒരുവനിൽ വസിക്കുന്നത് മൂലം ഉണ്ടാകുന്ന  ജ്ഞാനം, ശക്തി, അറിവ് എന്നീ ഗുണങ്ങൾ ഉണ്ടായിരിക്കുകയും ചെയ്യും. ഇപ്പോൾ നാം എങ്ങിനെയാണു മശിഹായും ദാവീദിന്റെ വംശാവലിയിൽ നിന്നും വരുമെന്ന് പ്രവചിക്കപ്പെട്ടത് എന്ന് ഓർക്കേണ്ടതാണു– ഇത് ഏറ്റവും പ്രധാനമാണു. ആ ശാഖയും മശിഹായും  രണ്ടു പേരും ദാവീദിൽ നിന്നും? ഇത് വരുവാനുള്ള ഒരേ വ്യക്തിയുടെ രണ്ടു പേരുകൾ ആയിരിക്കുമോ? നമുക്ക് സബൂർ പരിശോധിക്കുന്നത് തുടർന്നു കൊണ്ടിരിക്കാം.

പ്രവാചകനായ ഇരമ്യാവ്…വരുവാനുള്ള ശിഖരത്തെക്കുറിച്ച്

പ്രവാചകനായ ഇരമ്യാവ് (അ.സ), എശയ്യാവിനു 150 വർഷങ്ങൾക്ക് ശേഷം വന്ന വ്യക്തി, തന്റെ കണ്ണുകൾക്കു മുൻപിൽ ദാവീദിന്റെ രാജവംശം യധാർത്ഥത്തിൽ വെട്ടിമാറ്റപ്പെട്ടുകൊണ്ടിരിക്കുമ്പോൾ എഴുതിയത്:

പ്രവാചകനായ ഇരമ്യാവിനെ സബൂറിലെ മറ്റ് പ്രവാചകന്മാരുടെ സമയരേഖയിൽ കാണിച്ചിരിക്കുന്നു

ഞാൻ ദാവീദിന്നു നീതിയുള്ളോരു മുളയായവനെ ഉത്ഭവിപ്പിക്കുന്ന കാലം വരും; അവൻ രാജാവായി വാണു ബുദ്ധിയോടെ പ്രവർത്തിച്ചു ദേശത്തു നീതിയും ന്യായവും നടത്തും.
അവന്റെ കാലത്തു യെഹൂദാ രക്ഷിക്കപ്പെടും; യിസ്രായേൽ നിർഭയമായി വസിക്കും; അവന്നു യഹോവ നമ്മുടെ നീതി എന്നു പേർ പറയും എന്നു യഹോവയുടെ അരുളപ്പാടു.

 

യിരമ്യാവ് 23:5-6

യിരമ്യാവ് (അ.സ) എശയ്യാ (അ.സ) പ്രവാചകൻ ആരംഭിച്ച 150 വർഷങ്ങൾക്ക് മുൻപ് ശാഖയെക്കുറിച്ചുള്ള പ്രവചനം നേരിട്ട് തുടരുകയാണു.  ആ ശാഖ ഒരു രാജാവായിരിക്കും.  നാം കണ്ടത് മശിഹായും ഒരു രാജാവയിരിക്കും എന്നാണു.  മശിഹായും ശാഖയും തമ്മിലുള്ള സാദൃശ്യം വളരുകയാണു.

പ്രവാചകനായ സഖര്യാവ്….ശിഖരത്തിനു പേർ നൽകുന്നു

പ്രവാചകനായ സഖര്യാവ് (അ.സ) ആ സന്ദേശം നമുക്ക് വേണ്ടി തുടരുകയാണു.  അദ്ദേഹം ജീവിച്ചിരുന്നത് ബി.സി. 520ൽ ആണു, ബാബിലോണിലെ അവരുടെ ആദ്യത്തെ പ്രവാസത്തിൽ നിന്നും യഹൂദന്മാർ ആദ്യമായി യരുശലേമിലേക്ക് തിരികെ വന്ന കാലത്ത്, എന്നാൽ ആ കാലത്ത് അവർ പേർഷ്യക്കാരാൽ ഭരിക്കപ്പെട്ടിരുന്നു.

സബൂറിലെ മറ്റ് പ്രവാചകന്മാരുമായി സഖര്യാ പ്രവാചകന്റെ സമയ രേഖ

(ഈ സഖര്യാവും യഹ് യാ/സ്നാപക യോഹന്നാന്റെ പിതാവായ സഖരിയാവും തമ്മിൽ ആശയക്കുഴപ്പം ഉണ്ടാകരുത്.  പ്രവാചകനായ സഖര്യാവ് സഖരിയാവിനു 500 വർഷങ്ങൾക്കു മുൻപ് ജീവിച്ചിരുന്നു ഈ സഖരിയാവ് പ്രവാചകനായ സഖരിയാവിന്റെ പേർ വിളിക്കപ്പെട്ടു എന്നേയുള്ളു, ഇന്നത്തെക്കാലത്ത് അനേകർ മുഹമ്മദ് എന്ന് പ്രവാചകനായ മുഹമ്മദ് (സ്വ.അ) നബിയുടെ പേർ അവരുടെ മക്കൾക്ക് വിളിക്കുന്നത് പോലെ.) ആ കാലത്ത്(ബി.സി 520) യഹൂദാ ജനം അവരുടെ തകർക്കപ്പെട്ട ആലയം പുനർ നിർമ്മാണം നടത്തുവാൻ ശ്രമിക്കുകയും ഹാരൂണിന്റെ (അ.സ)  ആരാധന പുന:സ്ഥാപിക്കുവാൻ ശ്രമിക്കുകയും ആയിരുന്നു. ഹാരൂണിന്റെ സന്തതി പരമ്പരയായിരുന്നു മഹാപുരോഹിതന്മാർ (ഹാരൂണിന്റെ സന്തതികൾക്കു മാത്രമേ മഹാ പുരോഹിതന്മാരായിരിക്കുവാൻ കഴിയുകയുള്ളൂ) സഖര്യാ പ്രവാചകന്റെ കാലത്ത് ജോഷുവ  എന്നായിരുന്നു വിളിക്കപ്പെട്ടത്.  അതു കൊണ്ട് ആ സമയം (ഏകദേശം ബി.സി 520) സഖര്യാവ് പ്രവാചകനും ജോഷുവ മഹാപുരോഹിതനും ആയിരുന്നു.  അല്ലാഹു- സഖര്യാ പ്രവാചകനിൽക്കൂടി- മഹാ പുരോഹിതനായ ജോഷുവയെക്കുറിച്ച് ഇങ്ങിനെ അരുളിച്ചെയ്തു:

മഹാപുരോഹിതനായ യോശുവേ, നീയും നിന്റെ മുമ്പിൽ ഇരിക്കുന്ന നിന്റെ കൂട്ടുകാരും കേട്ടുകൊൾവിൻ, അവർ അത്ഭുതലക്ഷണപുരുഷന്മാരല്ലോ; ഞാൻ എന്റെ ദാസനായ മുള എന്നവനെ വരുത്തും. ഞാൻ യോശുവയുടെ മുമ്പിൽ വെച്ചിരിക്കുന്ന കല്ലുണ്ടല്ലോ! …….. “ഒരു ദിവസത്തിൽ ഞാൻ ദേശത്തിന്റെ അകൃത്യം പോക്കും” എന്നു സൈന്യങ്ങളുടെ യഹോവയുടെ അരുളപ്പാടു.

 

സഖര്യാവ് 3:8-9

ആ മുള! വീണ്ടും! എന്നാൽ ഈ സമയം അതിനെ ‘എന്റെ ദാസൻ’ എന്നു കൂടെ വിളിച്ചിരിക്കുന്നു. മാത്രമല്ല ഒരു വിധത്തിൽ മഹാപുരോഹിതനായ് ജോഷുവ ഈ മുളയുടെ ഒരു സാദ്രുശ്യം കൂടെയാണു.  അതു കൊണ്ട് മഹാ പുരോഹിതനായ് ജോഷുവ അങ്ങിനെ ഒരു അടയാളം ആകുന്നു.  എന്നാൽ എങ്ങിനെ?  എന്താണു ‘ഒരു ദിവസം കൊണ്ട്’ യഹോവ പാപങ്ങൾ പോക്കും (‘ഞാൻ നീക്കും’) എന്നത് കൊണ്ട് അർത്ഥമാക്കുന്നത്? നാം സഖര്യാവ് പഠിക്കുന്നത് തുടരുക വഴി ചില അത്ഭുതകരമായ കാര്യങ്ങൾ മനസ്സിലാക്കുവാ പോവുകയാണു.

സൈന്യങ്ങളുടെ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു…. (ജോഷുവയെക്കുറിച്ച്) മുള എന്നു പേരുള്ളൊരു പുരുഷനുണ്ടല്ലോ;…..”

 

സഖര്യാവ് 6:9-12

ശ്രദ്ധിക്കേണ്ട ഒരു കാര്യം ജോഷുവ, അദ്ദേഹത്തിന്റെ അതേ നാമം, ആ ശിഖരത്തിന്റെ പേർ ആകുന്നു. നാം ഹീബ്രൂവിൽ നിന്നും ഇംഗ്ലീഷിലേക്ക് ലിപ്യന്തരം ചെയ്യുന്നതും പരിഭാഷപ്പെടുത്തുന്നതും എങ്ങിനെ എന്ന് പഠിച്ചത് ഓർക്കേണ്ടതാണു.  നാം ഇവിടെ ‘ജോഷുവ‘ എന്ന് വായിക്കുന്നതിന്റെ കാരണം നാം ഇംഗ്ലീഷ് പരിഭാഷയിൽ നിന്നും മൊഴിമാറ്റം ചെയ്തതു കൊണ്ടാണു.  എന്നാൽ എന്താണു ഹീബ്രൂവിൽ യധാർത്ഥ നാമം?  താഴെക്കൊടുത്തിരിക്കുന്ന ചിത്രം നമുക്ക് അത് വിവരിച്ച് തരുന്നു.

ജോഷുവ= യേശു കാരണം രണ്ടും ഒരേ ഹീബ്രൂ നാമത്തിന്റെ ലിപ്യന്തരം ആണു

ചതുർഥാംശം 1->3 ലേക്ക് പോകുന്നത് ( നാം ‘മെശയ്യാവ്’ അല്ലെങ്കിൽ ‘മശിഹാ’ എന്ന പേർ എങ്ങിനെ വന്നു എന്ന് നാം മനസ്സിലാക്കിയതു പോലെ) ‘ജോഷുവ’ എന്ന പേർ ‘യഹോഷുവ‘ എന്ന ഹീബ്രു നാമത്തിൽ നിന്നും ലിപ്യന്തരം ചെയ്തതാണു എന്ന് നമുക്ക് കാണുവാൻ സാധിക്കുന്നു. പഴയ നിയമം മലയാളത്തിലേക്ക് വിവർത്തനം ചെയ്തപ്പോൾ ഈ പേർ ‘ജോഷുവ’ എന്ന് ലിപ്യന്തരം ചെയ്തിരിക്കുന്നു.   നാം ഓർക്കേണ്ട മറ്റൊരു കാര്യം തൗറാത്തും സബൂറും ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയത് ഏകദേശം  250 ബി സിയിൽ ആണു.  ഇതാണു ചതുർഥാംശം 1->2. ഈ പരിഭാഷകരും  പഴയ നിയമം ഗ്രീക്കിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ‘യഹോഷുവ‘ എന്ന പേർ ലിപ്യന്തരം ചെയ്തു അവയുടെ ഗ്രീക് പരിഭാഷ ഐസോസ് എന്നായിരുന്നു.  അങ്ങിനെ ‘യഹോഷുവ‘  എന്ന പഴയ നിയമ ഹീബ്രൂ പദം ഗ്രീക്ക് പഴയ നിയമത്തിൽ ഐസോസ്  എന്ന് വിളിക്കപ്പെട്ടു.  ഗ്രീക്ക് പുതിയ നിയമം മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയപ്പോൾ ഐസോസ് എന്ന നാമം ‘യേശു’ എന്ന് ലിപ്യന്തരം ചെയ്യപ്പെട്ടു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, മശിഹാ= മെശയാ=ക്രിസ്തു=അഭിഷിക്തൻ എന്നിവ പോലെ,

‘യഹൊഷുവ’=ഇസൊസ്=ജോഷുവ=യേശു(=ഈസ)

അതുപോലെത്തന്നെ മുഹമ്മദ് എന്ന പേർ = محمد, ജോഷുവ= യേശു.  അത്ഭുതപ്പെടുത്തുന്നകാര്യം കാര്യം എന്തെന്നാൽ, എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു കാര്യം, മസീഹ് ഈസായ്ക്ക് 500 വർഷങ്ങൾക്ക് മുൻപ് , ഇഞ്ചീലിലെ പ്രവാചകൻ ജീവിച്ചിരുന്നതിനുമൊക്കെ മുൻപ്, പ്രവാചകനായ സഖര്യാവിനാൽ ആ ശാഖ അല്ലെങ്കിൽ മുള യേശു (അല്ലെങ്കിൽ ഈസാ- അറബിയിൽ നിന്നും ലിപ്യന്തരം ചെയ്തത്).  യേശു (അല്ലെങ്കിൽ ഈസാ) ആണു ആ ശാഖ! ആ ശാഖയും മശിഹായും (അല്ലെങ്കിൽ ക്രിസ്തു) ഒരേ വ്യക്തിയുടെ രണ്ട് പേരുകൾ ആണു!  പക്ഷെ എന്തു കൊണ്ടാണു അദ്ദേഹത്തിനു രണ്ട് വ്യത്യസ്ത പേരുകൾ ആവശ്യമാ യിരിക്കുന്നത്?  എന്താണു അദ്ദേഹം അത്രമാത്രം പ്രധാന്യമുള്ള കാര്യം ചെയ്യുവാൻ പോകുന്നത്? സബൂറിലെ പ്രവാചകന്മാർ അതിനെക്കുറിച്ച് കൂടുതൽ വിശദമായി നമുക്ക് വിവരിച്ചു തരുവാൻ പോവുകയാണു- അടുത്ത നമ്മുടെ ലേഖനത്തിൽ.

പുതിയ ഉടമ്പടിയുടെ അടയാളം

നാം തൊട്ട് മുൻപുള്ള ലേഖനത്തിൽ ഇരമ്യാവ് (അ.സ) ൽ നിന്നും കണ്ടത് പാപം എന്നത്, മറ്റ് കാര്യങ്ങളുടെ കൂട്ടത്തിൽ, നമ്മുടെ ദാഹത്തിന്റെ ഒരു അടയാളം ആണു എന്നാണു.  നമുക്ക് പാപ പരമായ കാര്യങ്ങൾ തെറ്റാണെന്നും അവ കൂടുതൽ ലജ്ജയിലേക്ക് നമ്മെ നയിക്കുമെന്നും നമുക്ക് അറിയാം എന്നിട്ടും, നമ്മുടെ ദാഹം നമ്മെ പാപത്തിലേക്ക് നമ്മെ നയിക്കുന്നു.  പ്രവാചകനായ ഇരമ്യാവ് (അ.സ) ഇസ്രായേൽ രാജാക്കന്മാരുടെ കാലഘട്ടത്തിന്റെ അവസാനസമയത്താണു ജീവിച്ചിരുന്നത്- അല്ലാഹുവിന്റെ ന്യായവിധിക്കു തൊട്ടുമുൻപ്- പാപം വളരെയധികം ഉണ്ടായിരുന്ന ഒരു കാലഘട്ടത്തിൽ.

ഇരമ്യാ പ്രവാചകന്റെ സമയം ആയപ്പോഴേക്ക് (അ.സ -600 ബി.സി) മൂസയാൽ ന്യായപ്രമാണം നൽകപ്പെട്ട് ഏകദേശം ആയിരം വർഷങ്ങൾക്ക് ശേഷം, ഇസ്രായേൽ മക്കളുടെ ജീവിതം വെളിച്ചത്താക്കപ്പെട്ടിരുന്നു.  അവർ ന്യായപ്രമാണം അനുസരിച്ചിരുന്നില്ല മാത്രമല്ല അവർ അതുനിമിത്തം ദേശമൊന്നാകെ ന്യായവിധിയിൽ അകപ്പെടുവാൻ പോവുകയായിരുന്നു.  മതം അല്ലാഹുവിനും ദാഹിക്കുന്ന ജനത്തിനും നിരാശ മാത്രമായിരുന്നു നൽകിയിരുന്നത്. എന്നാൽ അല്ലാഹുവിന്റെ ദൂതനായ പ്രവാചകനായ ഇരമ്യാവ് (അ.സ) മിനു ഒരു കാര്യത്തെക്കുറിച്ച്… ഭാവിയിലെ ഒരു ദിവസത്തെക്കുറിച്ച് ഒരു സന്ദേശം ഉണ്ടായിരുന്നു…എന്തായിരുന്നു അത്?

31 ഞാൻ യിസ്രായേൽഗൃഹത്തോടും യെഹൂദാഗൃഹത്തോടും പുതിയോരു നിയമം ചെയ്യുന്ന കാലം വരും എന്നു യഹോവയുടെ അരുളപ്പാടു.
32 ഞാൻ അവരുടെ പിതാക്കന്മാരെ കൈക്കു പിടിച്ചു മിസ്രയീംദേശത്തുനിന്നു കൊണ്ടുവന്ന നാളിൽ ഞാൻ അവരോടു ചെയ്ത നിയമംപോലെയല്ല; ഞാൻ അവർക്കു ഭർത്താവായിരുന്നിട്ടും അവർ എന്റെ നിയമം ലംഘിച്ചുകളഞ്ഞു എന്നു യഹോവയുടെ അരുളപ്പാടു.
33 എന്നാൽ ഈ കാലം കഴിഞ്ഞശേഷം ഞാൻ യിസ്രായേൽഗൃഹത്തോടു ചെയ്‍വാനിരിക്കുന്ന നിയമം ഇങ്ങനെയാകുന്നു: ഞാൻ എന്റെ ന്യായപ്രമാണം അവരുടെ ഉള്ളിലാക്കി അവരുടെ ഹൃദയങ്ങളിൽ എഴുതും; ഞാൻ അവർക്കു ദൈവമായും അവർ എനിക്കു ജനമായും ഇരിക്കും എന്നു യഹോവയുടെ അരുളപ്പാടു.
34 ഇനി അവരിൽ ആരും തന്റെ കൂട്ടുകാരനെയും തന്റെ സഹോദരനെയും യഹോവയെ അറിക എന്നു ഉപദേശിക്കയില്ല; അവർ ആബാലവൃദ്ധം എല്ലാവരും എന്നെ അറിയും; ഞാൻ അവരുടെ അകൃത്യം മോചിക്കും; അവരുടെ പാപം ഇനി ഓർക്കയും ഇല്ല എന്നു യഹോവയുടെ അരുളപ്പാടു.

 

ഇരമ്യാവ് 31:31-34

ആദ്യത്തെ ഉടമ്പടി പ്രവാചകനായ മൂസയാൽ (അ.സ) നൽകപ്പെട്ട ന്യായപ്രമാണം– ഒരു പരാചയം ആയിരുന്നു അത് നിയമം മോശം ആയിരുന്നത് കൊണ്ടല്ല.  അല്ല മൂസായുടെ ന്യായപ്രമാണം വളരെ നല്ലതായിരുന്നു (ഇപ്പോളും നല്ലതാണു).  എന്നാൽ പ്രശ്നം എന്നത് അത് എഴുതപ്പെറ്റിരുന്നത് കൽപ്പലകകളിൽ ആയിരുന്നു എന്നതാണു.  അവരുടെ ഹ്രുദയത്തിലെ ദാഹം വച്ച് കൊണ്ട് ജനത്തിനു നിയമം അനുസരിക്കുക എന്നത് അസാധ്യമായ ഒരു കാര്യമായിരുന്നു.  ന്യായപ്രമാണത്തിൽ എന്താണു എഴുതപ്പെട്ടിരുന്നത് എന്നത് സംബന്ധിച്ച് അല്ലായിരുന്നു പ്രശ്നം, എവിടെയായിരുന്നു അവ എഴുതപ്പെട്ടത് എന്നതായിരുന്നു പ്രശ്നം.   ന്യായ പ്രമാണം ജനം അനുസരിക്കുവാൻ തക്കവണ്ണം ജനത്തിന്റെ ഹൃദയങ്ങളിൽ എഴുതപ്പെടണമായിരുന്നു, അവ കൽപ്പലകകളിൽ അല്ലായിരുന്നു എഴുതപ്പെടേണ്ടത്.  ന്യായപ്രമാണം ജനത്തിന്റെ ഹൃദയത്തിനു അകത്ത് എഴുതപ്പെടണമായിരുന്നു, അപ്പോൾ അവർക്ക് അത് അനുസരിക്കുവാനുള്ള ശക്തി ഉണ്ടാകുമായിരുന്നു.

എന്നാൽ അവർ യഹൂദന്മാർ ആയതുകൊണ്ട് അവർ ന്യായപ്രമാണം അനുസരിക്കുന്നതിൽ പരാചയപ്പെട്ടോ?  പലരും, പല കാരണങ്ങളാൽ, യഹൂദന്മാരെ അവരുടെ പരാചയങ്ങളെക്കുറിച്ച് കുറ്റപ്പെടുത്തുന്നവരാണു.  എന്നാൽ ഈയവസരത്തിൽ നാം നമ്മെത്തന്നെ ഒന്ന് പരിശോധിക്കുന്നത് നമുക്ക് തന്നെ നല്ലതായിരിക്കും. എന്തൊക്കെയായാലും, ന്യായവിധി നാളിൽ നമ്മുടെ ജയ പരാചയങ്ങൾക്കു മാത്രമായിരിക്കും നാം അല്ലാഹുവിനു മുൻപിൽ മറുപടി നൽകേണ്ടി വരിക, മറ്റുള്ളവരുടെ കാര്യങ്ങളെ സംബന്ധിച്ച് നമ്മോട് ഒന്നും ചോദിക്കുകയില്ല.  താങ്കളുടെ ജീവിതം താങ്കൾ ഒന്ന് പരിശോധിച്ചു നോക്കുമ്പോൾ താങ്കൾക്ക് താങ്കൾ ന്യായപ്രമാണം അനുസരിക്കുന്നു എന്ന് തോന്നുന്നുണ്ടോ- അത് താങ്കളുടെ ഹൃദയത്തിൽ എഴുതപ്പെട്ടിരിക്കുന്നുവോ അതു നിമിത്തം താങ്കൾക്ക് അത് അനുസരിക്കുവാനുള്ള ശക്തി ലഭിക്കുന്നുണ്ടോ?  താങ്കൾ ന്യായപ്രമാണം അനുസരിക്കുന്നു എന്ന് താങ്കൾക്ക് തോന്നുന്നു എങ്കിൽ താങ്കളുടെ പ്രവർത്തികൾ പ്രവാചകനായ ഈസാ അൽ മസീഹ് (അ.സ) ന്റെ പഠിപ്പിക്കലിന്റെ വെളിച്ചത്തിൽ ഒന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും.  പ്രവാചകനായ മൂസാ (അ.സ) മിൽ നിന്നും നാം പഠിച്ച ധാർമ്മീക നിലവാരം താങ്കൾ ഓർക്കുന്നുണ്ടാകുമല്ലോ. മിക്കവാറും എല്ലാ നിയമങ്ങളും അനുസരിക്കുവാൻ അത് പര്യാപ്തം ആയിരുന്നില്ല.  നാം അവ എല്ലാം അനുസരിക്കണം, എല്ലായ്പ്പോഴും.

നിയമം അനുസരിക്കുന്നതിൽ ഏതെങ്കിലും വിധത്തിൽ താങ്കൾ പരാചിതനാകുന്ന കാര്യത്തിൽ താങ്കൾ താങ്കളെത്തന്നെ ഒന്ന് വിധിക്കുകയാണെങ്കിൽ, അതിൽ താങ്കൾക്ക് താങ്കളുടെ ചില പ്രവർത്തികൾ നിമിത്തം ലജ്ജ തോന്നുന്നുവെങ്കിൽ, ചിന്തിക്കൂ.  അല്ലാഹു, അവിടുത്തെ കരുണയാൽ, മുകളിൽ നൽകിയിരിക്കുന്ന സന്ദേശപ്രകാരം മറ്റൊരു വാഗ്ദത്തം നൽകിയിരിക്കുന്നു, ഒരു പുതിയ ഉടമ്പടിയുടേത്- പ്രവാചകനായ ഇരമ്യാവിന്റെ (അ.സ) കാലത്തിനും ശേഷം ഭാവിയിൽ വരുവാനുള്ള ഒരു ദിവസം സംഭവികുവാനുള്ളത്.  ഈ നിയമം വ്യത്യസ്തമായിരിക്കും കാരണം അതിന്റെ ആവശ്യോപാധികൾ എഴുതപ്പെടുന്നത്  ഈ പുതിയ ഉടമ്പടിയുടെ ജനത്തിന്റെ ഹൃദയത്തിനകത്ത് ആണു എഴുതപ്പെടുന്നത്, അത് അവർക്ക് ആ കൽപ്പനകൾ അനുസരിച്ച് ജീവിക്കുവാനുള്ള കഴിവ് നൽകുന്നു.

എന്നാൽ ശ്രദ്ധിക്കേണ്ട ഒരു കാര്യം ഈ പുതിയ ഉടമ്പടി ‘ഇസ്രയേൽ ഭവനത്തോട്’ -അധവാ യഹൂദന്മാർ ആണ് ഈ ഉടമ്പടി എന്ന് നമുക്ക് തോന്നിപ്പോകുന്നു.  നമുക്ക് എങ്ങിനെ അത് മനസ്സിലാക്കാം?  നമുക്ക് യഹൂദന്മാർ ചില സമയത്ത് വളരെ മോശമായും, മറ്റ് ചില സമയങ്ങളിൽ ഏറ്റവും നല്ലവരായും കാണുവാൻ സാധിക്കും.  ഇവിടെ മറ്റ് സബൂറിലെ മറ്റ് മഹാന്മാരായ പ്രവാചകന്മാർ, എശയ്യാവിനു മശീഹാ കന്യകയിൽ നിന്നും വരുവാൻ പോകുന്നു എന്ന് പ്രവചിച്ച പ്രവാചകൻ‌– അ.സ)  ഇരമ്യാ (അ.സ) പ്രവാചകന്റെ ഈ പ്രവചനവുമായി ബന്ധമുള്ള  മറ്റൊരു പ്രവചനം ഉണ്ടായിരുന്നു.  ഈ രണ്ട് പ്രവാചകന്മാരും, അവർ 150 വർഷങ്ങളുടെവ്യത്യാസത്തിൽ ജീവിച്ചിരുന്നവർ ആയിരുന്നെങ്കിലും (സമയ രേഖയിൽ കാണുവാൻ സാധിക്കുന്നതു പോലെ) മാത്രമല്ല അവർക്ക് പരസ്പരം അറിവും ഇല്ലായിരുന്നു, അവർക്ക് അല്ലാഹുവിനാൽ പരസ്പര പൂരകങ്ങളായ സന്ദേശങ്ങൾ നൽകപ്പെട്ടു അതിനാൽ നമുക്ക് അറിയുവാൻ കഴിയുന്നത് അവരുടെ സന്ദേശങ്ങൾ അല്ലാഹുവിൽ നിന്നും വന്നതാണു.

പ്രവാചകനായ ഇരമ്യാവിനെ മറ്റ് പ്രവാചകന്മാരോടു കൂടെ ഈ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

എശയ്യാവ്, അദ്ദേഹവും ഭാവിയിലേക്ക് നോക്കിയിരിക്കുന്നു, വരുവാനുള്ള ഒരു ദാസനെക്കുറിച്ച് സംസാരിച്ചു.  അദ്ദേഹം പ്രവചിച്ച കാര്യങ്ങൾ ഇവിടെ എഴുതിയിരിക്കുന്നു.

ഇപ്പോഴോ, യാക്കോബിനെ തന്റെ അടുക്കൽ തിരിച്ചുവരുത്തുവാനും യിസ്രായേലിനെ തനിക്കുവേണ്ടി ശേഖരിപ്പാനും എന്നെ ഗർഭത്തിൽ തന്റെ ദാസനായി നിർമ്മിച്ചിട്ടുള്ള യഹോവ അരുളിച്ചെയ്യുന്നു–ഞാൻ യഹോവെക്കു മാന്യനും എന്റെ ദൈവം എന്റെ ബലവും ആകുന്നു–:
നീ യാക്കോബിന്റെ ഗോത്രങ്ങളെ എഴുന്നേല്പിക്കേണ്ടതിന്നും യിസ്രായേലിൽ സൂക്ഷിക്കപ്പെട്ടവരെ തിരിച്ചുവരുത്തേണ്ടതിന്നും എനിക്കു ദാസനായിരിക്കുന്നതു പോരാ; എന്റെ രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തേണ്ടതിന്നു ഞാൻ നിന്നെ ജാതികൾക്കു പ്രകാശമാക്കിവെച്ചുമിരിക്കുന്നു എന്നു അവൻ അരുളിച്ചെയ്യുന്നു

 

എശയ്യാവ് 49:5-6

മറ്റു വാക്കുകളിൽ പറഞ്ഞാൽ, ഈ വരുവാനുള്ള ദാസൻ, രക്ഷ യഹൂദന്മാരിൽ നിന്നും ജാതികളിലേക്ക് (അതായത് യഹൂദന്മാർ അല്ലാത്തവരിലേക്ക്) വ്യാപിപ്പിക്കും അതുകൊണ്ട് രക്ഷ ഭൂമിയുടെ അറ്റത്തോളം എത്തിച്ചേരും.  ഈ വരുവാനുള്ള ദാസൻ ആരാണു?  അദ്ദേഹം ഈ ഉദ്ദ്യമം എങ്ങിനെയാണു ചെയ്യുന്നത്?  എങ്ങിനെയാണു ഇരമ്യാവിന്റെ കല്ലുകളിൽ എഴുതപ്പെട്ടതിനെക്കാൾ പുതിയൊരു ഉടമ്പടി നിങ്ങളുടെ ഹ്രുദയങ്ങളിൽ എഴുതപ്പെടും എന്ന പ്രവചനം നിവർത്തിയാകുവാൻ പോകുന്നത്?  നാം അത് സബൂറിലെ പ്രവചനങ്ങൾ പരിശോധിക്കുക വഴി മനസ്സിലാക്കുവാൻ പോവുകയാണു.

 

നമ്മുടെ ദാഹത്തിന്റെ അടയാളം

നാം ഇസ്രായേലിന്റെ ചരിത്രത്തിൽ കണ്ടത് അവർക്ക് ന്യായപ്രമാണം നൽകപ്പെട്ടിരുന്നു എങ്കിലും അവരുടെ ബൈബിളിലെ (അൽ കിതാബ്) ചരിത്രം നാം പരിശോധിക്കുമ്പോൾ അത് ഏറ്റവും കൂടുതലും ഈ ന്യായ പ്രമാണത്തിനു വിരോധമായി അനുസരണക്കേടിന്റെയും പാപത്തിന്റെയും ആയിരുന്നു എന്ന് നാം കണ്ടു.  ഞാൻ സബൂറിന്റെ ആമുഖത്തിൽ പറഞ്ഞിരുന്നതു പോലെ ദാവൂദിനും സുലൈമാനും (അ.സ) ശേഷം വന്ന രാജാക്കന്മാർ, അവർ ഈ ഭക്തരായ രാജാക്കന്മാരുടെ പിൻ തലമുറക്കാർ ആയിരുന്നു എങ്കിലും, അവരിൽ പലരും വളരെ ദുഷ്ടന്മാർ ആയിരുന്നു.  അതുകൊണ്ട് അല്ലാഹു അവർക്ക് മുന്നറിയിപ്പ് നൽകുവാൻ സബൂറിലെ പല പ്രവാചകന്മാരെ അയച്ചു.

ഇരമ്യാവ്- മുന്നറിയിപ്പ് നൽകുന്ന പ്രവാചകൻ

പ്രവാചകനായ ഇരമ്യാവിനെ മറ്റ് പ്രവാചകന്മാരോടു കൂടെ ഈ സമയ രേഖയിൽ കാണിച്ചിരിക്കുന്നു

പ്രവാചകനായ ഇരമ്യാവ് (അ.സ-പ്രവാചകന്മാരുടെ സമയ രേഖയിൽ കാണുക) രാജാക്കന്മാരുടെ കാലഘട്ടത്തിനു അവസാന നാളുകളിൽ ആണു ജീവിച്ചിരുന്നത്, ആ സമയത്ത് പാപവും ദുഷ്ടതയും വളരെയധികം വർദ്ധിച്ചിരുന്ന ഒരു കാലം ആയിരുന്നു.  അദ്ദേഹം കുറിച്ചിരിക്കുന്ന പാപങ്ങളുടെ പട്ടിക ഇന്നും നാം സാധാരണമായി കണ്ടു വരുന്നവ തന്നെയാണു: വിഗ്രഹാരാധന, മദ്യപാനം, ലൈംഗീക പാപങ്ങൾ, വ്യഭിചാരം, ആഭിചാരം, കൈക്കൂലി, പരസ്പരം ആക്രമണം, കലാപം, വഞ്ചന, പണക്കാർ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നത് മുതലായവ.  എന്നാൽ ഇരമ്യാവ് അദ്ദേഹത്തിന്റെ പുസ്തകം തുടങ്ങുന്നത് അവരുടെ പാപത്തിന്റെ സംക്ഷിപ്ത രൂപം നകിക്കൊണ്ടാണു അതിനു ശേഷം അവരുടെ പല പാപങ്ങൾ എല്ലാം കൂടെ രണ്ടായി വിഭാഗിക്കുന്നു:

“എന്റെ ജനം രണ്ടു പാപങ്ങൾ ചെയ്തു: ജീവജലത്തിന്റെ നീരുറവയായ അവർ എന്നെ കൈവിട്ടു, സ്വന്തം കുഴി കുഴിച്ചു, വെള്ളം പിടിക്കാൻ കഴിയാത്ത തകർന്ന കുഴികൾ.”

യിരെമ്യാവു 2:13

 

ഇരമ്യാവ് പാപം എന്താണു എന്ന് എളുപ്പത്തിൽ മനസ്സിലാക്കുവാൻ ഒരു സാദൃശ്യം ഉപയോഗിക്കുന്നു.  അല്ലാഹു (അവിടുത്തെ പ്രവാചകനിൽക്കൂടെ) അവർ വളരെ ദാഹമുള്ള ജനം ആണെന്ന് പറയുകയാണു.  ദാഹിക്കുന്നതിൽ ഒരു തെറ്റും ഇല്ല- എന്നാൽ അവർ നല്ല വെള്ളം കുടിക്കേണ്ടിയിരിക്കുന്നു.  അവരുടെ ദാഹം ശമിപ്പിക്കുവാൻ കഴിയുന്ന ശുദ്ധ ജലം എന്നത് അല്ലാഹു തന്നെയായിരുന്നു.  എന്നിരുന്നാലും, ദാഹം തീർക്കുവാൻ അവിടുത്തെ അരികിൽ വരുന്നതിനു പകരം, ഇസ്രായേൽ മക്കൾ, മറ്റ് നീർത്തടങ്ങൾ (ജലസംഭരണികൾ) തേടിപ്പോയി, പക്ഷെ ഈ നീർത്തടങ്ങൾ ഉടഞ്ഞവയായിരുന്നു അതുകൊണ്ടു തന്നെ യധാർത്ഥത്തിൽ അവയ്ക്ക് വെള്ളം അൽപ്പം പോലും ശേഖരിച്ചു വയ്ക്കുവാൻ കഴിയില്ലായിരുന്നു.  മറ്റു വാക്കുകളിൽ പറഞ്ഞാൽ, അവരുടെ പാപങ്ങൾ, അതിന്റെ വ്യത്യസ്ത രൂപങ്ങളിൽ, അല്ലാഹുവിനെ വിട്ട് മറ്റ് കാര്യങ്ങളിലേക്ക് വഴിമാറിപ്പോകുന്നതായി നമുക്ക് സംക്ഷിപ്തമാക്കിപ്പറയാം- എന്നാൽ ഈ മറ്റ് കാര്യങ്ങൾ അവരുടെ ദാഹത്തെ ശമിപ്പിക്കുവാൻ പര്യാപ്തം ആയിരുന്നില്ല.  അവരുടെ പാപങ്ങൾ പിന്തുടർന്നതിനനന്തരം, ഇസ്രയേൽ മക്കൾ വീണ്ടും ദാഹ പരവശർ ആയിരുന്നു, എന്നാൽ ഇപ്പോൾ അല്ലാഹുവിനെക്കൂടാതെ, അവരുടെ പൊട്ടിയ കല നുറുക്കുകളെ പിടിച്ചുകൊണ്ട്- അതായത് അവരുടെ പാപങ്ങൾ നിമിത്തം ഉണ്ടായ എല്ലാ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളിലും അവർ ആയിരിക്കുന്നു.

സുലൈമാന്റെ ജ്ഞാനം നമ്മുടെ ‘ഉടഞ്ഞ മൺപാത്രത്തെ’ക്കാണിക്കുന്നു

യധാർത്ഥത്തിൽ, ഇത് സുലൈമാൻ (അ.സ) മും അനുഭവിക്കുകയും വിശദീകരിക്കുകയും ചെയ്യുന്നു.  ഞാൻ അല്ലാഹുവിന്റെ കരുണയ്ക് സമർപ്പിക്കുന്നതിലുള്ള അറിവ് എന്ന ലേഖനത്തിൽ വിശദീകരിച്ചിരുന്നതു പോലെ സുലൈമാന്റെ എഴുത്തുകളാണു എന്നിൽ ആഴത്തിലുള്ള സ്വാധീനം ചെലുത്തിയിട്ടുള്ളത്.  അദ്ദേഹം തന്റെ ജീവിതത്തെക്കുറിച്ച് വിശദീകരിക്കുന്നത് അദ്ദേഹത്തിനു ആവശ്യമുള്ള എന്തു തന്നെ വേണമെങ്കിലും കൈപ്പിടിയിൽ ആക്കാവുന്ന ഒന്നായി ആണു, എന്നാൽ അവസാനം അദ്ദേഹം ‘ദാഹം’ ഉള്ളവൻ തന്നെയായിരുന്നു. തനിക്ക് ചുറ്റും സുലഭമായിരുന്ന ‘പൊട്ടിയ മൺപാത്രങ്ങളിൽ’ നിന്നും അദ്ദേഹം കുടിക്കുവാൻ ശ്രമിച്ച കാര്യങ്ങൾ അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങിനെയാണു.

ഞാൻ യെരൂശലേമിൽ ഇസ്രായേലിന്റെ രാജാവായിരുന്നു. സ്വർഗത്തിൻ കീഴിൽ ചെയ്യുന്നതെല്ലാം പഠിക്കാനും ജ്ഞാനത്താൽ പര്യവേക്ഷണം ചെയ്യാനും ഞാൻ എന്നെത്തന്നെ അർപ്പിച്ചു… സൂര്യനു കീഴിലുള്ള എല്ലാ കാര്യങ്ങളും ഞാൻ കണ്ടു; അവയെല്ലാം അർത്ഥശൂന്യമാണ്, കാറ്റിനെ പിന്തുടരുന്നു.

ഞാൻ ചിന്തിച്ചു, “നോക്കൂ, എന്റെ മുമ്പിൽ യെരൂശലേം ഭരിച്ച എല്ലാവരേക്കാളും ഞാൻ വളർന്നു ജ്ഞാനത്തിൽ വളർന്നു; ഞാൻ ധാരാളം ജ്ഞാനവും അറിവും അനുഭവിച്ചിട്ടുണ്ട്. ” ജ്ഞാനം, ഭ്രാന്തൻ, വിഡ് olly ിത്തം എന്നിവ മനസ്സിലാക്കാൻ ഞാൻ എന്നെത്തന്നെ പ്രയോഗിച്ചു, എന്നാൽ ഇതും കാറ്റിനെ പിന്തുടരുകയാണെന്ന് ഞാൻ മനസ്സിലാക്കി.

ഞാൻ എന്റെ ഹൃദയത്തിൽ ചിന്തിച്ചു, “ഇപ്പോൾ വരൂ, നല്ലത് എന്താണെന്ന് അറിയാൻ ഞാൻ നിങ്ങളെ സന്തോഷത്തോടെ പരീക്ഷിക്കും.” എന്നാൽ അതും അർത്ഥശൂന്യമാണെന്ന് തെളിഞ്ഞു. “ചിരി, ഞാൻ വിഡ് is ിയാണ്. ആനന്ദം എന്താണ് നേടുന്നത്? ” ഞാൻ വീഞ്ഞുകൊണ്ട് ആഹ്ലാദിക്കാനും വിഡ് olly ിത്തം സ്വീകരിക്കാനും ശ്രമിച്ചു – എന്റെ മനസ്സ് ഇപ്പോഴും എന്നെ ജ്ഞാനത്തോടെ നയിക്കുന്നു. ജീവിതത്തിന്റെ ഏതാനും ദിവസങ്ങളിൽ പുരുഷന്മാർക്ക് സ്വർഗത്തിൻ കീഴിൽ ചെയ്യാൻ കഴിയുന്നതെന്താണെന്ന് കാണാൻ ഞാൻ ആഗ്രഹിച്ചു.

ഞാൻ വലിയ പ്രോജക്ടുകൾ ഏറ്റെടുത്തു: ഞാൻ എനിക്കായി വീടുകൾ നിർമ്മിക്കുകയും മുന്തിരിത്തോട്ടങ്ങൾ നട്ടുപിടിപ്പിക്കുകയും ചെയ്തു. ഞാൻ പൂന്തോട്ടങ്ങളും പാർക്കുകളും ഉണ്ടാക്കി അവയിൽ എല്ലാത്തരം ഫലവൃക്ഷങ്ങളും നട്ടു. തഴച്ചുവളരുന്ന മരങ്ങളുടെ തോട്ടങ്ങളിലേക്ക് ഞാൻ ജലസംഭരണികൾ ഉണ്ടാക്കി. ഞാൻ ആണും പെണ്ണുമായി അടിമകളെ വാങ്ങി, എന്റെ വീട്ടിൽ ജനിച്ച മറ്റ് അടിമകളും ഉണ്ടായിരുന്നു. എനിക്ക് മുമ്പുള്ള ജറുസലേമിലുള്ള എല്ലാവരേക്കാളും കൂടുതൽ കന്നുകാലികളെയും ആടുകളെയും ഞാൻ സ്വന്തമാക്കി. ഞാൻ വെള്ളിയും സ്വർണവും രാജാക്കന്മാരുടെയും പ്രവിശ്യകളുടെയും നിധിയും ശേഖരിച്ചു. ഞാൻ പുരുഷന്മാരെയും സ്ത്രീകളെയും ഗായകരെയും ഒരു ഹറാമിനെയും സ്വന്തമാക്കി man മനുഷ്യന്റെ ഹൃദയത്തിന്റെ ആനന്ദം. ഞാൻ എന്റെ യെരൂശലേമിൽ ആർക്കും അധികം ഇതുവരെ വലിയ മാറി. ഇതിലെല്ലാം എന്റെ ജ്ഞാനം എന്നോടൊപ്പം ഉണ്ടായിരുന്നു.

എന്റെ കണ്ണുകൾ ആഗ്രഹിക്കാത്തതൊന്നും ഞാൻ നിഷേധിച്ചു; ഞാൻ എന്റെ ഹൃദയത്തെ ഒരു സന്തോഷവും നിരസിച്ചു. എന്റെ എല്ലാ ജോലികളിലും എന്റെ ഹൃദയം ആനന്ദിച്ചു, എന്റെ എല്ലാ അധ്വാനത്തിനുമുള്ള പ്രതിഫലമാണിത്. എന്നിട്ടും എന്റെ കൈകൾ ചെയ്തതും നേടാൻ ഞാൻ അധ്വാനിച്ചതും എല്ലാം പരിശോധിച്ചപ്പോൾ എല്ലാം അർത്ഥശൂന്യമായിരുന്നു, കാറ്റിനെ പിന്തുടർന്നു; ഒന്നും നേടിയില്ല.

സഭാപ്രസംഗി1-2

സുലൈമാന്റെ അറിവും ഇരമ്യാവിന്റെ മുന്നറിയിപ്പും നമുക്ക് ഇന്നത്തെക്കാലത്തേക്ക് എഴുതിയതാണു.  ഇത് പ്രത്യേകമായി അങ്ങിനെയായിരിക്കുന്നതിന്റെ കാരണം നാം ജീവിക്കുന്നത് മുൻപത്തെ തലമുറകളേക്കാൾ വളരെ ധനമുള്ള, വിനോദങ്ങൾ, സിനിമകൾ, സംഗീതം തുടങ്ങിയവ ഉള്ള ഒരു കാലത്ത് ആണു.  നമ്മുടെ ആധുനീക സമൂഹം മറ്റ് ഏത് കാലത്തേക്കാളും ഏറ്റവും കൂടുതൽ സമ്പന്നവും, മികച്ച വിദ്യാഭ്യാസമുള്ളവരും, ഏറ്റവും കൂടുതൽ യാത്ര ചെയ്തിട്ടുള്ളവരും, വിനോദങ്ങളിൽ ഏർപ്പെട്ടിട്ടുള്ളവരും, സന്തോഷ കേന്ത്രീകൃതമായ ജീവിതം നയിക്കുന്നവരും, സാങ്കേതീക ഔന്നത്യം പ്രാപിച്ചിട്ടുള്ളവരും ആണു. അതുകൊണ്ട് നമുക്ക് എളുപ്പത്തിൽ ഈ കാര്യങ്ങളിലേക്ക് തിരിയുവാൻ കഴിയും- നമ്മുടെ കാലഘട്ടത്ത് വരുന്ന മറ്റ് കാര്യങ്ങളിലേക്കും: അശ്ലീലസാഹിത്യം, അവിശുദ്ധ കൂട്ടുകെട്ട്, മയക്കുമരുന്ന്, മദ്യം, അത്യാർത്തി, പണം, ദേഷ്യം, അസൂയ- ഇവയെല്ലാം ഒരു പക്ഷെ നമ്മുടെ ദാഹം തീർക്കും എന്ന് പ്രതീക്ഷിച്ച് കൊണ്ട് ആയിരിക്കാം നാം അങ്ങിനെ പോകുന്നത്.  നമുക്ക് എല്ലാ പ്രവാചകന്മാരുടെയും പ്രമാണത്തിൽ നിന്നും അറിയുവാൻ കഴിയുന്നത് ഇവയെല്ലാം തെറ്റാണു എന്നാണു, പക്ഷെ നാം കരുതുന്നത് അവ നമ്മുടെ ഹ്രുദയത്തിലെ ദാഹം തീർക്കുമെന്നാണു അതുകൊണ്ട് നാം അവയ്ക്ക് വേണ്ടി അതിയായി ആഗ്രഹിക്കുന്നു.  ഇത് സുലൈമാന്റെ കാലത്ത് സത്യമായിരുന്നു, ഇരമ്യാവിന്റെ കാലത്തും സത്യമായിരുന്നു, മറ്റ് പ്രവാചകന്മാരുടെ കാലത്തും സത്യമായിരുന്നു, മാത്രമല്ല ഇപ്പോൾ നമ്മുടെ കാലത്തും സത്യമായിരിക്കുന്നു.

ഇരമ്യാവിന്റെയും സുലൈമന്റെയും മുന്നറിയിപ്പുകൾ അല്ലാഹുവിനാൽ അയക്കപ്പെട്ടത് നാം നമ്മോട് തന്നെ ചില സത്യ സന്ധമായ ചോദ്യങ്ങൾ ചോദിക്കേണ്ടതിനു വേണ്ടിയാണു.

  • എന്തുകൊണ്ടാണു ഈ ആധുനീക കാലഘട്ടത്തിൽ നാം വിഷാദ രോഗം, ആത്മഹത്യ, പൊണ്ണത്തടി, വിവാഹമോചനം, അസൂയ, കുശുമ്പ്, വെറുപ്പ്, അശ്ളീലസാഹിത്യം, മറ്റ് ആസക്തികൾക്ക് തുടങ്ങിയവയ്ക്ക് അടിപ്പെട്ട് പോകുന്നതും അത് നിമിത്തം ഏറ്റവും കൂടുതൽ ബുദ്ധിമുട്ട് അനുഭവിക്കുന്നതും?
  • ഏത് ‘കലമാണു’ ദാഹം തീർക്കുവാൻ താങ്കൾ ഉപയോഗിക്കുന്നത്? അതിൽ ‘വെള്ളം‘ നിൽക്കുന്നുണ്ടോ?
  • സുലൈമാനെപ്പോലെ അറിവും, സ്നേഹവും, സമ്പത്തും നേട്ടങ്ങളും താങ്കൾക്ക് എപ്പോഴെങ്കിലും ലഭിക്കുമെന്ന് താങ്കൾ കരുതുന്നുണ്ടോ?  അദ്ദേഹം തന്റെ നേട്ടങ്ങളിൽ സന്തുഷ്ടൻ ആയിരുന്നില്ലെങ്കിൽ, ഈ കാര്യങ്ങളിൽക്കൂടി താങ്കൾക്ക് ത്രുപ്തി നേടുവാൻ കഴിയും എന്ന് താങ്കൾ വിശ്വസിക്കുന്നുവോ?

പാപം എന്നത് കൽപ്പനകൾ അനുസരിക്കാതിരിക്കുന്നത് മാത്രമല്ല, പക്ഷെ അതിൽ കൂടുതൽ ചിലത് ആണു- നാം വളരെയധികം ശ്രദ്ധ കൊടുക്കേണ്ട ഒന്ന്.  അത് നമ്മുടെ ദാഹത്തിന്റെ അടയാളം ആണു.  നാം ഇത് ഒരിക്കൽ തിരിച്ചറിഞ്ഞുകഴിഞ്ഞാൽ അതെന്തിനു വേണ്ടിയാണു എന്നത് തിരിച്ചരിഞ്ഞാൽ നാം അൽപ്പം അറിവ് നേടിക്കഴിഞ്ഞു.  അല്ലാഹു ഇത് സബൂറിൽ ഉൾക്കൊള്ളിച്ചിരിക്കുന്നതിന്റെ കാരണം അവനു നമ്മുടെ ദാഹം മുഴുവനായി അറിയാം എന്നുള്ളതുകൊണ്ടാണു- അവിടുന്ന് ആഗ്രഹിക്കുന്നത് നാമും അത് തിരിച്ചറിയണം എന്നു തന്നെയാണു.  കാരണം അവിടുന്ന് നമ്മുടെ ദാഹം ശമിപ്പിയ്ക്കും- അത് അവിടുന്ന് ആഗ്രഹിക്കുന്നു.  അത് അവിടുന്ന് സാധാരണ രീതിയിൽ ആരംഭിക്കുന്നു- ഒരു പ്രത്യേക പ്രവചന വാഗ്ദത്തം നൽകുക വഴി- മാത്രമല്ല ഇപ്പോൾ ഇരമ്യാവിൽക്കൂടെയും.  ഇത് നാം അടുത്ത ലേഖനത്തിൽ പരിശോധിക്കും.

വരുവാനുള്ള രാജ്യം

ഖുർ ആനിലെ അവസാന സൂറത്ത്, സൂറ അന്നാസ് (114- മനുഷ്യ രാശി) പ്രസ്താവിക്കുന്നത്

പറയുക: ഞാൻ മനുഷ്യരാശിയുടെ കർത്താവും പരിപാലകനും, മനുഷ്യരാശിയുടെ രാജാവും (അല്ലെങ്കിൽ ഭരണാധികാരിയും) അഭയം തേടുന്നു.

 

സൂറ അന്നാസ് 114:1-2

അല്ലാഹു മനുഷ്യ രാശിയുടെ പരമാധികാരി അല്ലെങ്കിൽ രാജാവ് ആണു.  അവിടുന്ന് രാജാവ് ആണെങ്കിൽ ഒരു രാജ്യം തീർച്ചയായും ഉണ്ടായിരിക്കും.  എങ്ങിനെയായിരിക്കും ദൈവ രാജ്യം ഇരിക്കുക? സൂറ അൽ ഖ്വദർ (സൂറ 108 – അൽ ഖൗദർ) അതിനു മറുപടി നൽകുന്നു.

സമൃദ്ധിയുടെ ഉറപ്പ് ഞങ്ങൾ നിനക്ക് നൽകി

 

സൂറ  അൽ ഖൗദർ 108:1

രാജാവ് സമൃദ്ധി നൽകുന്നതു കൊണ്ട്, സമൃദ്ധമായിരിക്കും.  എന്നാൽ ഏതു വിധമായ സമൃദ്ധി? അത് സബൂറിലെ പ്രവാചകന്മാരാൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.

എശയ്യാ പ്രവാചകൻ (അ.സ) കന്യകാ ജാതനായി ഒരു മകൻ ജനിക്കപ്പെടുമെന്ന് പ്രവചിച്ചു ഇത് നൂറ്റാണ്ടുകൾക്ക് ശേഷം ഈസാ മസീഹിന്റെ (അ.സ) ജനനം വഴി നിവർത്തിയായി.  മാത്രമല്ല, സബൂറിലെ മറ്റ് പ്രവചനങ്ങളും വരുവാനുള്ള സമാധാനത്തെക്കുറിച്ചും അനുഗ്രഹത്തെക്കുറിച്ചും വിവരിച്ചു.

ഇസ്രായേലിന്റെ ചരിത്രത്തിൽ, പ്രവാചകനും രാജാവും ആയിരുന്ന ദാവൂദ് (അ.സ) ആയിരുന്നു അല്ലാഹു യരുശലേമിൽ നിന്നും ഭരിക്കുവാൻ നിയമിച്ചാക്കിയ രാജാക്കന്മാരിലെ ആദ്യ രാജാവ്.  എന്നിരുന്നാലും, ദാവൂദ് രാജാവിനും സുലൈമാൻ (അ.സ) രാജാവിനും ശേഷം വന്ന മിക്ക രാജാക്കന്മാരും ദുഷ്ടന്മാർ ആയിരുന്നു.  അതുകൊണ്ട് അവരുടെ രാജ്യത്ത് ആ സമയത്ത് ജീവിക്കുക എന്നത് ഇന്നത്തെക്കാലത്ത് ഏകാധിപതികളുള്ള രാജ്യങ്ങളിൽ ജീവിക്കുന്നതിനു തുല്യമായിരുന്നു; ഇന്നത്തെപ്പോലെ- ജനങ്ങൾ തമ്മിൽ വഴക്കും രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളും ഉണ്ടായിരുന്നു; ഇന്നത്തെപ്പോലെ അഴിമതിയും പണക്കാർ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതും ഉണ്ടായിരുന്നു; ഇന്നു കാണുന്നതു പോലെ; മരണവും കഷ്ടതയും എല്ലായിടവും ഉണ്ടായിരുന്നു.  എന്നാൽ സബൂറിലെ പ്രവാചകന്മാർ -ഭാവിയിൽ- ഒരു ദിവസം പുതിയ ഭരണം സ്ഥാപിക്കപ്പെടും എന്ന് പ്രവചിച്ചു.  ഇത് നീതിയുള്ള, സ്നേഹമുള്ള, സമാധാനമുള്ള ഒരു രാജ്യമായിരിക്കും.  പ്രവാചകനായ എശയ്യാവ് (അ.സ) ഈ ഭരണത്തിൽ എങ്ങിനെയിരിക്കും പ്രവചിച്ചിരിക്കുന്നു.

4 അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.

 

എശയ്യാവ് 2:4

ഇനിയും യുദ്ധം ഉണ്ടാവുകയില്ല! ഇത് ഇന്നത്തെ നമ്മുടെ ലോക സാഹചര്യത്തിൽ തീർച്ചയായും ശരിയല്ല.  ജനങ്ങൾ തമ്മിലുള്ള സമാധാനത്തേക്കാൾ ഉപരിയായി, പ്രവചനങ്ങൾ ആവാസ വ്യവസ്ഥയിൽ പോലും വ്യത്യാസം ഉണ്ടാകും എന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു.

6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.

എശയ്യാവ് 11: 6-9

ഇത് തീർച്ചയായും ഒരിക്കലും സംഭവിച്ചിട്ടില്ല (ഇതുവരെയും). എന്നാൽ പ്രവചനങ്ങൾ ഇതിനോടു കൂടെ ജീവിത കാലവും വ്യക്തി സുരക്ഷയുടെ കാലവും ദീർഘമായി വിവരിക്കുന്നു.

20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.
21 അവർ‍ വീടുകളെ പണിതു പാർ‍ക്കും; അവർ‍ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
22 അവർ‍ പണിക, മറ്റൊരുത്തൻ പാർ‍ക്ക എന്നു വരികയില്ല; അവർ‍ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ‍ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.
23 അവർ‍ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ‍ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.
24 അവർ‍ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർ‍പ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർ‍വ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.

 

എശയ്യാവ് 65: 20-25

സുരക്ഷിതത്വം, സമാധാനം, പ്രാർത്ഥനയ്ക്ക് പെട്ടന്നുള്ള മറുപടി… ഈ പ്രവചനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല-ഇതുവരെയും. പക്ഷെ അവയെക്കുറിച്ച് സംസാരിക്കുകയും എഴുതപ്പെടുകയും ചെയ്തിരിക്കുന്നു.  പലരും ചിന്തിക്കുന്നത് ഈ പ്രത്യാശ നിറഞ്ഞ പ്രവചനങ്ങളിൽ ഒരു പക്ഷെ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം എന്നാണു- എന്നാൽ കന്യകാ ജാതന്റെ അടയാളത്തിന്റെ ആക്ഷരീകമായ നിവർത്തീകരണം നമ്മെ ഈ പ്രവചനങ്ങൾ വളരെ ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നു- മാത്രമല്ല അതിന്റെ പൂർത്തീകരണത്തിനായി നാം കാത്തിരിക്കേണ്ടിയതും ആണു.

ദൈവ രാജ്യം

നാം ചിന്തിച്ചു നോക്കിയാം നമുക്ക് അവ എന്തു കൊണ്ട് ഇതു വരെയും സംഭവിച്ചില്ല എന്നു മനസ്സിലാക്കുവാൻ കഴിയും.  ഈ പ്രവചനങ്ങൾ ദൈവ രാജ്യം –  അധവാ ദൈവത്തിന്റെ ഭരണം ജനത്തിന്റെ ജീവിതത്തിലും എല്ലാ കാര്യങ്ങളിലും എന്ന പശ്ചാത്തലത്തിലാണു അരുളിച്ചെയ്തിരിക്കുന്നത്.  വരുവാനിരിക്കുന്ന ദൈവ രാജ്യത്തെക്കുറിച്ചുള്ള മറ്റൊരു പ്രവചനം വായിക്കൂ

10 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
11 മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
12 അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.

 

സങ്കീർത്തനം 145:10:10-14

ഈ സന്ദേശം  പ്രവാചകനും രാജാവുമായ ദാവൂദ് (അ.സ) 1000 ബി.സി കാല ഘട്ടത്തിൽ നൽകിയതാണു.  ( സബൂറിലെ ദാവൂദും മറ്റ് പ്രവാചകന്മാരും ജീവിച്ച കാലത്തെക്കുറിച്ച് അറിയുവാൻ വിടെ അമർത്തുക).  ഈ പ്രവചനം ഒരു ദിവസത്തെ മുൻ കാണുന്നു, അപ്പോൾ ദൈവ രാജ്യ ഭരണം നടക്കും.  ഈ രാജ്യത്തിനു മഹത്വവും പ്രതാപശക്തിയും ഉണ്ടാകും, മാത്രമല്ല അത് മാനുഷിക രാജ്യം പോലെ ഒഴിഞ്ഞു പോകുന്ന ഒന്നായിരിക്കില്ല- അത് എന്നെന്നേക്കും ഉള്ളതായിരിക്കും.  ഇത് ഇതു വരെ സ്ഥാപിക്കപ്പെട്ടിട്ടില്ല അതു കൊണ്ടാണു ഈ സമാധാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇതുവരെ നിവർത്തിയാകാത്തത്- കാരണം ഈ സമാധാനം ദൈവ രാജ്യത്തോടു കൂടെ ആണു വരുന്നത്.

സബൂറിലെ മറ്റൊരു പ്രവാചകൻ, ദാനിയേൽ (അ.സ), അദ്ദേഹം ബാബിലോണിൽ 550 ബി സിയിൽ ഇസ്രായേലിന്റെ പ്രവാസ കാലയളവിൽ പ്രവാസിയായി ജീവിച്ചു വരുമ്പോൾ, ഈ രാജ്യം എങ്ങിനെയുള്ളതായിരിക്കുമെന്ന് കൂടുതൽ വിശദീകരണം നൽകി.

ദാവൂദ് നബി (സ) യുടെയും സാബറിലെ മറ്റു ചില പ്രവാചകന്മാരുടെയും ചരിത്രപരമായ ടൈംലൈൻ

പ്രവാചകനായ ദാനിയേൽ (അ.സ) സബൂറിലെ മറ്റ് പ്രവാചകന്മാരുമായി തുലനം ചെയ്തു നോക്കുമ്പോൾ ജീവിച്ചിരുന്ന കാലം

ദാനിയേൽ (അ.സ) അല്ലാഹു അയച്ച സ്വപ്നങ്ങൾ ബാബിലോണിലെ രാജാവിനു വ്യാഖ്യാനിച്ചു കൊടുത്തു അതു തന്റെ രാജ്യത്തെക്കുറിച്ച് വരുവാനുള്ള കാലത്ത് സംഭവിക്കുവാനുള്ള ചരിത്ര സംഭവങ്ങൾ ആയിരുന്നു.  ബാബിലോണിലെ രാജാവിനു ദാനിയേൽ സ്വപ്നം വ്യാഖ്യാനിച്ചത് എങ്ങിനെയെന്ന് ഇവിടെ വായിക്കാം.

36 ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.
37 രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
38 മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
39 തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
40 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.
41 കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
42 കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
43 ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
45 കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.

 

 

ദാനിയേൽ 2: 36-45

 

ഈ രാജ്യം ആരംഭിക്കുന്നത് ചെറിയ ഒന്ന് ആയി ആണു (‘മലയിൽ നിന്നും വെട്ടിയെടുക്കപ്പെട്ട ഒരു ചെറിയ കല്ല്‘) എന്നാൽ അത് അവസാം എന്നേക്കും ഭരണം നടത്തും, പ്രവാചകനായ ദാവൂദ് (അ.സ) മുകളിൽ പ്രവചനം നടത്തിയിരിക്കുന്നത് പോലെ. അതു കൊണ്ട് എന്തുകൊണ്ടാണു അല്ലാഹു തന്റെ രാജ്യം വളരെ പതുക്കെ സ്ഥാപിക്കുന്നത്? എന്തുകൊണ്ടാണു ഒരുപാട് സമയം എടുക്കുന്നത്? എന്തു കൊണ്ടാണു അത് ഇതു വരെയും വരാത്തത്? താങ്കൾ അതെക്കുറിച്ച് ചിന്തിക്കുമ്പോൾ, എല്ലാ രാജ്യങ്ങൾക്കും താഴെപ്പറയുന്ന ഭാഗങ്ങൾ ഉണ്ട്:

  • ഒരു രാജാവ് അല്ലെങ്കിൽ ഭരണാധികാരി
  • പൗരന്മാർ
  • ഭരണ ഘടന അല്ലെങ്കിൽ നിയമ സംഹിതകൾ
  • പ്രക്രുതി

അതുകൊണ്ട് ഉദാഹരണത്തിനു, ഞാൻ ജീവിക്കുന്ന, കാനഡയിൽ, ഒരു രാജ്യം എന്ന നിലയിൽ, കാനഡക്ക് ഒരു ഭരണാധികാരി ഉണ്ട്- ഇന്ന് അത് ജസ്റ്റിൻ റ്റ്റൂടേയു എന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രി ആണു.  കാനഡയിൽ പൗരന്മാർ ഉണ്ട്- അതിൽ ഞാനും ഒരാൾ ആണു.  കാനഡക്ക് ഒരു ഭരണ ഘടന അല്ലെങ്കിൽ നിയമ സംഹിതയും ഉണ്ട് അത് അവിടെയുള്ള എല്ലാ പൗരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തീരുമാനിക്കുന്നു.  കാനഡക്ക് ഒരു സ്വഭാവവും ഉണ്ട്, ഈ ഒരു കാര്യത്തിൽ ഇത് ഭൂമിയുടെ ഒരു പ്രത്യേക ഭാഗത്ത് സ്ഥിതി ചെയ്യുന്നു അത് അതിനു ഒരു പ്രത്യേക ഭൗതീക വലിപ്പം, കാലവസ്ഥ, പ്രക്റുതി വിഭവങ്ങൾ തുടങ്ങിയവ നൽകുന്നു. എല്ലാ രാജ്യങ്ങളും, ഭരണകൂടങ്ങൾക്കും ഭൂതകാലത്തിലെയും വർത്തമാന കാലത്തിലെയും, ഈ നാലു ഘടകങ്ങൾ ഉണ്ട്.

താങ്കളെയും എന്നെയും ദൈവരാജ്യത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു

ഇത് ദൈവ രാജ്യത്തിന്റെ കാര്യത്തിലും സത്യമാണു.  നാം മുകളിലെ പ്രവചനങ്ങളിൽക്കൂടി കണ്ടു കഴിഞ്ഞത് ഈ രാജ്യത്തിനു ഒരു പ്രത്യേക സ്വഭാവം ഉണ്ടാകും (മഹത്വപൂർണ്ണവും എന്നേക്കും നിലനിൽക്കുന്നതുമായത്) അതിനു ഒരു ഭരണ ഘടന ഉണ്ടാകും (സമാധാനത്തിന്റെയും, നല്ലതിന്റെയും, ഏകതയുടെയും തുടങ്ങിയവ).  ഈ രണ്ടു മറ്റ് ഘടകങ്ങൾ ആണു ദൈവ രാജ്യം സാധ്യമാക്കുന്നത്: അതിന്റെ രാജാവും പൗരന്മാരും.  നാം രാജാവിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വായിക്കും. അതേ സമയം താങ്കൾക്ക് താങ്കളോട് തന്നേ ഈ ദൈവ രാജ്യത്തിന്റെ പൗരൻ ആകണമോ എന്ന് ചോദിക്കാം.  പ്രവാചകനായ എശയ്യാവ് (അ.സ), തന്റെ സന്ദേശത്തിൽക്കൂടി, ഈ രാജ്യത്തിന്റെ പൗരന്മാർ ആകുവാൻ ആഗ്രഹിക്കുന്ന എല്ലാ ജനത്തെയും ക്ഷണിക്കുന്നത് എങ്ങിനെയെന്ന് ഇവിടെ വായിക്കുന്നു.

ല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ‍: വന്നു വാങ്ങി തിന്നുവിൻ‍; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ. ‍
2 അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.
3 നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ‍; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ‍; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.
4 ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.
5 നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ ‍നിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.
6 യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ‍; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.

 

എശയ്യാവ് 55:1-3,6

ഈ രാജ്യത്തിലേക്ക് പ്രവേശിക്കണമെന്ന് ‘ദാഹിക്കുന്ന‘  എല്ലാവരെയും അല്ലാഹു ക്ഷണിക്കുകയാണു, അതോടു കൂടെ പുരാതന രാജാവ് ദാവൂദ് (അ.സ) നു നൽകപ്പെട്ട സ്നേഹം അതിനോട് അടുത്തു വരുന്ന എല്ലാവർക്കും നൽകപ്പെടും.  താങ്കൾക്ക് ഒരു ക്ഷണം ലഭിച്ചിട്ടുണ്ട് എന്നതിനർത്ഥം താങ്കൾക്ക് അത് ഇതു വരെ കരസ്ഥമാക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണു. എന്നാൽ യാധാർത്ഥ്യം എന്നത് അല്ലാഹു നമ്മെ ക്ഷണിക്കുന്നു, അതിന്റെ അർത്ഥമോ അവിടുന്ന് നാം അവിടുത്തെ രാജ്യത്തിലെ പൗരന്മാർ ആയിത്തീരുകയും ഈ സമാധാന ഭരണത്തിൽ ജീവിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു.  അതു കൊണ്ട് ഈ സമയത്ത് നമുക്ക് ദൈവ രാജ്യം വരുന്നത് സംബന്ധിച്ച് ‘എങ്ങിനെ‘ എന്നും ‘എപ്പോൾ‘ എന്നും ചോദ്യങ്ങൾ ഉണ്ടാകാം അതിനെക്കുറിച്ച് നാം സബൂറിനെക്കുറിച്ചുള്ള മറ്റ് ലേഖനങ്ങൾ പരിശോധിക്കുക വഴി തുടരും. എന്നാൽ താങ്കൾക്കു മാത്രം  ഉത്തരം നൽകുവാൻ കഴിയുന്ന ഒരു ചോദ്യം ഇതാണു: ‘എനിക്ക് ഈ രാജ്യത്തിൽ പ്രവേശിക്കണമോ?‘

കന്യകാ സുതന്റെ അടയാളം

സബൂറിന്റെ ആമുഖത്തിൽ, പ്രവാചകനും രാജാവുമായ ദാവൂദ് (അ.സ)  സബുർ അദ്ദേഹത്തിന്റെ പ്രചോദനം പകരുന്ന സങ്കീർത്തനപ്പുസ്തകങ്ങൾ എഴുതിയതിൽക്കൂടി ആരംഭിച്ചു എന്ന് ഞാൻ സൂചിപ്പിച്ചുവല്ലോ, മാത്രമല്ല മറ്റ് പുസ്തകങ്ങൾ തുടർന്നു വന്ന പ്രവാചകന്മാരാൽ പിന്നീട് കൂട്ടിച്ചേർക്കപ്പെട്ടു. ഒരു പ്രധാന പ്രവാചകൻ, വലിയ പ്രവാചകന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയിട്ടുള്ള (കാരണം അദ്ദേഹത്തിന്റെ പുസ്തകം വളരെ വലുതാണു) പ്രവാചകനായിരുന്നു എശയ്യാവു. അദ്ദേഹം ഏകദേശം ബി സി 750 ൽ ജീവിച്ചിരുന്നു.  താഴെക്കൊടുത്തിരിക്കുന്ന സമയ രേഖ കാണിക്കുന്നത് സബൂറിലെ മറ്റ് പ്രവാചകന്മാരെ അപേക്ഷിച്ച് എശയ്യാവ് എപ്പോഴാണു ജീവിച്ചിരുന്നത് എന്നാണു.

എശയ്യാ (അ.സ) പ്രവാചകന്റെ സബൂറിലെ മറ്റ് പ്രവാചകന്മാരുമായുള്ള ചരിത്രപരമായ സമയ രേഖ

ദാവൂദ് നബി (സ) യുടെയും സാബറിലെ മറ്റു ചില പ്രവാചകന്മാരുടെയും ചരിത്രപരമായ ടൈംലൈൻ

എശയ്യാവു ഒരുപാട് വർഷങ്ങൾക്കു മുൻപ് (ഏകദേശം 2800 വർഷങ്ങൾക്കു മുൻപ്) ജീവിച്ചിരുന്ന വ്യക്തി ആയിരുന്നു എങ്കിലും അദ്ദേഹം ഒരുപാട് പ്രവചനങ്ങൾ ഭാവിയിൽ നടക്കുവാൻ പോകുന്ന കാര്യങ്ങളെക്കുറിച്ച് നടത്തി, ഒരു പ്രവാചകൻ എന്ന രീതിയിൽ മൂസാ (അ.സ) മുൻപ് പറഞ്ഞിരുന്നതു പോലെ ഒരു പ്രവാചകൻ ചെയ്യേണ്ട കാര്യങ്ങൾ. അദ്ദേഹത്തിന്റെ പ്രവചനങ്ങൾ പ്രവചിക്കുന്നത് അമ്പരപ്പിക്കുന്ന തരത്തിലുള്ള അൽഭുതങ്ങളെയാണു അവയെ സൂറ അത്തഹരീം (സൂറ 66: അത്തഹരീം) 12 ആം ആയത്ത് എടുത്തു പറയുന്നു.                

അവളുടെ പവിത്രത കാത്തുസൂക്ഷിച്ച ‘ഇമ്രാന്റെ മകളായ മറിയയും; ഞങ്ങൾ അവളുടെ ആത്മാവിൽ ശ്വസിച്ചു; അവൾ തന്റെ നാഥന്റെയും അവന്റെ വെളിപാടിന്റെയും വാക്കുകളുടെ സത്യത്തിന് സാക്ഷ്യം വഹിച്ചു, ഭക്തരിൽ ഒരാളായിരുന്നു.

 

സൂറ അത്തഹരീം 66:12

സൂറാ തഹരീം എന്താണു വിശദീകരിക്കുന്നത്? നാം എശയ്യാവിലേക്ക് ആ പ്രവചനം എന്തെന്ന് വിശദീകരിക്കുവാൻ മടങ്ങിപ്പോവുകയാണു.

സബൂറീന്റെ ആമുഖത്തിൽ പറഞ്ഞതുപോലെ, സുലൈമാനു (അ.സ) ശേഷം വന്ന രാജാക്കന്മാർ മിക്കവാറും പേർ ദുഷ്ടന്മാർ ആയിരുന്നു, ഇത് എശയ്യാവിന്റെ കാലത്തെ രാജാക്കന്മാരുടെ കാര്യത്തിലും ശരിയായിരുന്നു.   അതുകൊണ്ട് ഈ പുസ്തകം മുഴുവനും വരുവാനുള്ള ന്യായവിധിയെക്കുറിച്ചുള്ള മുന്നറിയിപ്പാണു (അവ ഏക ദേശം 150 ബാബിലോൺ യെരുശലേം തകർത്തപ്പോൾ വർഷങ്ങൾക്കുശേഷം സംഭവിച്ചു- ആ ചരിത്രം കാണുവാൻ വിടെ അമർത്തുക) എന്നിരുന്നാലും, അദ്ദേഹം അതിനുമപ്പുറം വിദൂരഭാവിയെ നോക്കിക്കൊണ്ട് പ്രവചിച്ചു പറഞ്ഞത് എന്തെന്നാൽ അല്ലാഹു ഒരു പ്രത്യേക അടയാളം അയക്കും- ഇതു വരെയും മനുഷ്യ രാശിക്കു നൽകപ്പെട്ടിട്ടില്ലാത്ത് ഒരു അടയാളം. എശയ്യാവ് ഇസ്രായേൽ ദാവൂദിന്റെ (അ.സ) വംശാവലിയിൽ പെട്ട, ഒരു രാജാവിനോട് സംസാരിക്കുകയായിരുന്നു, അതു കൊണ്ടാണു ‘ദാവീദ് ഗ്രുഹമേ’  (ദാവൂദ്) എന്ന് അഭിസംബോധന ചെയ്യുന്നത്.

13 അതിന്നു അവൻ പറഞ്ഞതു: ദാവീദ്ഗൃഹമേ, കേൾപ്പിൻ; മനുഷ്യരെ മുഷിപ്പിക്കുന്നതു പോരാഞ്ഞിട്ടോ നിങ്ങൾ എന്റെ ദൈവത്തെക്കൂടെ മുഷിപ്പിക്കുന്നതു?
14 അതു കൊണ്ടു കർത്താവു തന്നേ നിങ്ങൾക്കു ഒരു അടയാളം തരും: കന്യക ഗർഭിണിയായി ഒരു മകനെ പ്രസവിക്കും; അവന്നു ഇാമ്മനൂവേൽ എന്നു പേർ വിളിക്കും.
15 തിന്മ തള്ളി നന്മ തിരഞ്ഞെടുപ്പാൻ പ്രായമാകുംവരെ അവൻ തൈരും തേനുംകൊണ്ടു ഉപജീവിക്കും.

 

എശയ്യാവ് 7:13-15

ഇത് തീർച്ചയായും ഒരു ധൈര്യപൂർവ്വമായ പ്രവചനമായിരുന്നു! ആരാണു ഒരു കന്യകയായ സ്ത്രീയ്ക്ക് ഒരു മകൻ ജനിയ്ക്കുമെന്ന് ഇതിനു മുൻപ് കേട്ടിട്ടുള്ളത്?  അത് അമ്പരപ്പിക്കുന്ന ഒരു പ്രവചനമായി ശേഷിച്ചു അതു കൊണ്ട് ജനം പലവർഷങ്ങൾ അൽഭുതപ്പെട്ടത് എന്തെങ്കിലും തെറ്റ് പറ്റിയോ എന്നാണു.  തീർച്ചയായും, ഒരു ഭാവിയെക്കുറിച്ച് വെറുതെ ഒരു ഊഹം പറയുന്ന ഒരു വ്യക്തിയാണെങ്കിൽ കൂടെ അങ്ങിനെ പ്രസ്താവിക്കില്ല- മാത്രമല്ല വരുവാനിരിക്കുന്ന തലമുറകൾക്കെല്ലാം വായിക്കത്തക്ക വിധത്തിൽ ഇങ്ങിനെ എഴുതുകയും ഇല്ല- ഇത്രമാത്രം അസംഭവ്യമായ പ്രവചനങ്ങൾ.  എന്നാൽ അദ്ദേഹം അത് പ്രവചിച്ചു. ഇന്നു നില നിൽക്കുന്ന ചാവു കടൽ ചുരുളുകളിൽ നിന്ന് നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്നത് ആ പ്രവചനം വളരെ നാളുകൾക്കു മുൻപ് എഴുതിയതാണു- ഈസാ (അ.സ) ജനിക്കുന്നതിനു വർഷങ്ങൾക്കു മുൻപ്.

മസീഹ് ഈസാ (അ.സ) കന്യകയിൽ ജനിക്കുമെന്ന് പ്രവചിക്കപ്പെട്ടു

നാം ഇന്ന്, മസീഹ് ഈസാ (അ.സ) മിനു ശേഷം ജീവിക്കുന്നവർക്ക്, ഇത് അദ്ദേഹത്തിന്റെ വരവിനെക്കുറിച്ചുള്ള ഒരു പ്രവചനമായിരുന്നു എന്ന് കാണുവാൻ കഴിയും.  മറ്റൊരു പ്രവാചകനും, ഇബ്രാഹീം, മൂസാ, മുഹമ്മദ് (അ.സ) തുടങ്ങിയവർ ഉൾപ്പെടെ കന്യകയിൽ ജനിച്ചവരല്ല.  മനുഷ്യരായി പിറന്നവരിൽ ഈസാ (അ.സ) മാത്രമേ, അങ്ങിനെ ഈ ലോകത്തിൽ ജനിച്ചിട്ടുള്ളൂ. അതുകൊണ്ട് അല്ലാഹു, അദ്ദേഹത്തിന്റെ ജനനത്തിന്റെ നൂറുകണക്കിനു വർഷങ്ങൾക്ക് മുൻപ്, നമുക്ക് അദ്ദേഹത്തിന്റെ വരവിന്റെ ഒരു അടയാളം നൽകുകയായിരുന്നു മാത്രമല്ല നമ്മെ ഓരോരുത്തരെയും ഈ കന്യകാ ജാതന്റെ വരവിനു വേണ്ടി ഒരുക്കുകയും പഠിപ്പിക്കുകയും ആയിരുന്നു.  നാം പ്രത്യേകിച്ച് രണ്ട് കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്.

‘ഇമ്മാനുവേൽ’ എന്ന് അദ്ദേഹത്തിന്റെ അമ്മയാൽ വിളിക്കപ്പെട്ടു

ആദ്യമായി, ഈ കന്യകയിൽ വരുന്ന മകൻ അമ്മയാൽ ‘ഇമ്മാനുവേൽ‘ എന്ന് വിളിക്കപ്പെടും.  ഈ പേരിന്റെ അക്ഷരാർത്ഥം ‘ദൈവം നമ്മോടുകൂടെ’  എന്നാണു.  എന്നാൽ എന്താണു അത് അർത്ഥമാക്കുന്നത്?അതിനു മിക്കവാറും പല അർത്ഥങ്ങൾ ഉണ്ടായിരുന്നിരിക്കാം, എന്നാൽ ഈ പ്രവചനം നൽകപ്പെട്ടത് അല്ലാഹു  അധികം താമസിയാതെ ന്യായം വിധിക്കുവാൻ പോകുന്ന ദുഷ്ടരായ രാജാക്കന്മാരോട് ആണു എന്നതിനാൽ, പ്രധാനപ്പെട്ട ഒരു അർത്ഥം എന്നത് ഈ മകൻ ജനിക്കുമ്പോൾ അതൊരു അടയാളമായിരിക്കും അവർക്ക് എങ്ങിനെയെന്നാൽ ദൈവം അവർക്ക് ഇനിയും ന്യായവിധിമൂലം എതിരല്ല മറിച്ച് ‘അവരോട് കൂടെ ഉണ്ട്’. ഈസാ (അ.സ) ജനിച്ചപ്പോൾ, യധാർത്ഥത്തിൽ ഇസ്രായേൽ മക്കളെ അല്ലാഹു കൈവിട്ടു കളഞ്ഞു എന്ന് തോന്നി കാരണം അവരെ ഭരിച്ചിരുന്നത് അവരുടെ ശത്രുക്കൾ ആയിരുന്നു.  കന്യകാ സുതന്റെ ജനനം ദൈവം അവരോടു കൂടെ ആണു എന്നതിനു അവർക്ക് ഒരു അടയാളം ആയിരുന്നു, അവർക്ക് എതിരല്ല എന്നതിനും.  ഇഞ്ചീൽ ലൂക്കോസിന്റെ സുവിശേഷത്തിൽ എഴുതിയിരിക്കുന്നത് അദ്ദേഹത്തിന്റെ അമ്മ മറിയ (അല്ലെങ്കിൽ മേരി) മാലാഖ വരുവാനുള്ള മകനെക്കുറിച്ച് സന്ദേശം നൽകിയപ്പോൾ ഒരു വിശുദ്ധ ഗീതം പാടി എന്നാണു.  ഈ ഗീതം താഴെക്കാണുന്ന വരികൾ ഉൾക്കൊള്ളുന്നതായിരുന്നു:

46 അപ്പോൾ മറിയ പറഞ്ഞതു: “എന്റെ ഉള്ളം കർത്താവിനെ മഹിമപ്പെടുത്തുന്നു;
47 എന്റെ ആത്മാവു എന്റെ രക്ഷിതാവായ ദൈവത്തിൽ ഉല്ലസിക്കുന്നു.
48 അവൻ തന്റെ ദാസിയുടെ താഴ്ച കടാക്ഷിച്ചിരിക്കുന്നുവല്ലോ; ഇന്നുമുതൽ എല്ലാ തലമുറകളും എന്നെ ഭാഗ്യവതി എന്നു വാഴ്ത്തും.
49 ശക്തനായവൻ എനിക്കു വലിയവ ചെയ്തിരിക്കുന്നു അവന്റെ നാമം പരിശുദ്ധം തന്നേ.
50 അവനെ ഭയപ്പെടുന്നവർക്കു അവന്റെ കരുണ തലമുറതലമുറയോളം ഇരിക്കുന്നു.
51 തന്റെ ഭുജംകൊണ്ടു അവൻ ബലം പ്രവർത്തിച്ചു, ഹൃദയവിചാരത്തിൽ അഹങ്കരിക്കുന്നവരെ ചിതറിച്ചിരിക്കുന്നു.
52 പ്രഭുക്കന്മാരെ സിംഹാസനങ്ങളിൽ നിന്നു ഇറക്കി താണവരെ ഉയർത്തിയിരിക്കുന്നു.
53 വിശന്നിരിക്കുന്നവരെ നന്മകളാൽ നിറെച്ചു, സമ്പന്നന്മാരെ വെറുതെ അയച്ചു കളഞ്ഞിരിക്കുന്നു.
54 നമ്മുടെ പിതാക്കന്മാരോടു അരുളിച്ചെയ്തതുപോലെ അബ്രാഹാമിന്നും അവന്റെ സന്തതിക്കും എന്നേക്കും കരുണ ഓർക്കേണ്ടതിന്നു,
55 തന്റെ ദാസനായ യിസ്രായേലിനെ തുണെച്ചിരിക്കുന്നു.”

 

ലൂക്കോസ് 1:46-55

താങ്കൾക്കു കാണുവാൻ സാധിക്കുന്നത് എന്തെന്നാൽ, താൻ ഒരു കന്യക ആയിരുന്നിട്ടു കൂടി തനിക്ക് ഒരു മകൻ ജനിക്കുമെന്ന് അറിയിപ്പ് ലഭിച്ചപ്പോൾ, അവൾക്കു മനസ്സിലായ ഒരു കാര്യം ഇതിന്റെ അർത്ഥം ദൈവം ബ്രാഹീമിനോടും തന്റെ തലമുറകളോടുമുള്ള എന്നെന്നേക്കുമുള്ള കരുണ ഓർക്കുകയായിരുന്നു എന്നതാണു.  ന്യായവിധി എന്നതു കൊണ്ട് അർത്ഥമാക്കുന്നത് അല്ലാഹു ഇനിയും ഇസ്രായേലിനോടു കൂടെ ഉണ്ടാവുകയില്ല എന്നല്ല.

കന്യകയുടെ മകൻ ‘തിന്മ തള്ളിക്കളയുകയും നല്ലതു തിരഞ്ഞെടുക്കുകയും ചെയ്യുന്നു’

എശയ്യാ പ്രവചനത്തിന്റെ ഏറ്റവും ആശ്ചര്യമുളവാക്കുന്ന ഒരു ഭാഗം എന്നത് ഈ മകൻ ‘നന്മയും തിന്മയും തിരഞ്ഞെടുക്കുവാൻ കഴിയുന്നതു വരെ തൈരും തേനും കഴിക്കും‘ എന്നുള്ളതാണു. എശയ്യാവ് പറയുന്നത് എന്തെന്നാൽ മകൻ, സ്വയമായി തീരുമാനങ്ങൾ എടുക്കുവാൻ കഴിയുന്ന പ്രായമാകുന്നതു വരെ, ‘തെറ്റ് തള്ളി ശരി തിരഞ്ഞെടുക്കും’ എന്നാണു.   എനിക്ക് ഒരു ചെറിയ മകനുണ്ട്.  ഞാൻ അവനെ സ്നേഹിക്കുന്നു, എന്നാൽ വളരെ ഉറപ്പായ ഒരു കാര്യം അവൻ തന്നേ ഒരിക്കലും തെറ്റും തള്ളിക്കളയുകയും ശരി തിരഞ്ഞെടുക്കുകയും ചെയ്യുന്നില്ല.  ഞാനും എന്റെ ഭാര്യയും അവനെ തിന്മതള്ളി നന്മ തിരഞ്ഞെടുക്കുവാൻ ഞങ്ങൾ പ്രവർത്തിക്കുക, പഠിപ്പിക്കുക, ഓർമ്മിപ്പിക്കുക, വഴക്കുപറയുക, മാത്രുകകാണിക്കുക, ശിക്ഷണം നൽകുക, നല്ല കൂട്ടുകാരെ നൽകുക, നല്ല മാത്രുകയുള്ള ആളുകളെ മാത്രം കാണുന്നു എന്ന് ഉറപ്പു വരുത്തുക മുതലായ കാര്യങ്ങൾ ചെയ്യേണ്ടിയിരിക്കുന്നു- ഞങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഉണ്ടെങ്കിലും ഒരു ഉറപ്പും ഉണ്ടാവുകയില്ല.  ഒരു രക്ഷിതാവ് എന്ന നിലയിൽ ഞാൻ ഇത് ചെയ്യുമ്പോൾ, ഇത് എന്റെ ബാല്യകാലത്ത് എന്റെ മാതാ പിതാക്കന്മാർ എന്നെ ‘നന്മ തിന്മകൾ തിരഞ്ഞെടുക്കുന്നതിൽ’ പരിശീലനം തരുമ്പോൾ അനുഭവിച്ച കഷ്ടതകൾ ഞാൻ ഓർക്കുന്നു.  മാതാ പിതാക്കൾ എല്ലാ പ്രവർത്തിയും പരിശ്രമവും ചിലവഴിക്കുന്നില്ല എങ്കിൽ, പ്രക്രുതിയുടെ വഴിയിൽ അവനെ വിടുകയാണെങ്കിൽ- ആ കുട്ടി ‘തിന്മയെ തള്ളി നന്മയെ തിരഞ്ഞെടുക്കാത്ത’ ഒരു വ്യക്തിയായി വളരുന്നു.  നാം ഒരു ‘ആദ്ധ്യാത്മീക ആകർഷണത്തിനു’ എതിരായി പോരാടുന്നതിനു തുല്യമാണു നാം അത് നിർത്തിക്കളഞ്ഞാൽ തലകീഴായി വലിയ ഗർത്തത്തിൽ പതിക്കും.

ഇതു കൊണ്ടാണു നാം എല്ലാവരും നമ്മുടെ വീടുകളും അപ്പാർറ്റ്മെന്റ്സും എല്ലാം അടച്ചു ഭദ്രമാക്കുന്നത്; അതുകൊണ്ടാണു എല്ലാ രാജ്യങ്ങൾക്കും പോലിസുകാരെ വേണ്ടത്; അതുകൊണ്ടാണു ബാങ്കിലെ എങ്ക്രിപ്ഷനും പാസ്സ് വേർഡും ഒക്കെ വേണ്ടത്; അതുകൊണ്ടാണു എല്ലാ രാജ്യങ്ങളിലും തുടർച്ചയായി പുതിയ നിയമങ്ങൾ ഉണ്ടാക്കേണ്ടി വരുന്നത്- കാരണം നമുക്ക് പരസ്പരം സുരക്ഷ ആവശ്യമായിരിക്കുന്നു അതു ‘തെറ്റ് തള്ളി നന്മ തിരഞ്ഞെടുക്കാത്തത്’ കൊണ്ടാണു.

പ്രവാചകന്മാർ പോലും എല്ലായ്പ്പൊഴും തിന്മയെത്തള്ളി നന്മയെ തിരഞ്ഞെടുക്കാറില്ല

ഇത് പ്രവാചകന്മാരുടെ കാര്യത്തിലും ശരിയാണു. തൗറാത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രവാചകനായ ഇബ്രാഹീം (അ.സ) രണ്ടു പ്രാവശ്യം തന്റെ ഭാര്യയെക്കുറിച്ച് അവൾ എന്റെ സഹോദരി എന്നെ കളവു പറഞ്ഞു എന്നാണു (ഉൽപ്പത്തി 12:10-13 & ഉൽപ്പത്തി 20:1-2).  അതിൽ രേഖപ്പെടുത്തിയിരിക്കുന്നത് പ്രവാചകനായ മൂസാ (അ.സ) ഒരു ഈജിപ്ത്യനെ കുലപ്പെടുത്തി (പുറപ്പാട് 2:12) എന്നും ഒരു പ്രാവശ്യം അല്ലാഹുവിന്റെ കൽപ്പന അതുപോലെ അനുസരിച്ചില്ല എന്നുമാണു (സംഖ്യ 20:6-12).  പ്രവാചകനായ മുഹമദ് (സ്വ.അ) നോട് തെറ്റുകൾ പൊറുത്ത് തരുവാൻ അല്ലാഹുവിനോട് പ്രാർത്ഥിക്കുവാൻ കൽപ്പിച്ചിരിക്കുന്നു  (സൂറ 47: മുഹമ്മദ്) – അതു കാണിക്കുന്നത് അദ്ദേഹവും എല്ലയ്പ്പോഴും തിന്മയെത്തള്ളി നന്മയെ തിരഞ്ഞെടുത്തില്ല എന്നാണു.

അതിനാൽ, അല്ലാഹുവല്ലാതെ ഒരു ദൈവമില്ലെന്ന് അറിയുകയും നിങ്ങളുടെ പാപത്തിനും വിശ്വസ്തരായ പുരുഷന്മാർക്കും വിശ്വാസികളായ സ്ത്രീകൾക്കും ക്ഷമ ചോദിക്കുകയും ചെയ്യുക. നിങ്ങളുടെ ചലനത്തെയും വിശ്രമ സ്ഥലത്തെയും അല്ലാഹു അറിയുന്നു

 

സൂറ മുഹമ്മദ് 47:19

ശഹീഹ് മുസ്ലിമിൽ നിന്നും ഉദ്ധരിച്ചിട്ടുള്ള താഴെക്കൊടുത്തിരിക്കുന്ന ഉദ്ധരണി വ്യക്തമാക്കുന്നത് എത്രമാത്രം ആത്മാർത്ഥമായാണു അദ്ദേഹം പാപക്ഷമയ്ക്ക് വേണ്ടി പ്രാർത്ഥിച്ചത് എന്നാണു.

അബൂ മൂസാ അസ് ഹാരി തന്റെ പിതാവ് പറഞ്ഞു കേട്ടതു പ്രകാരം എഴുതിയിരിക്കുന്നത് അല്ലാഹുവിന്റെ റസൂൽ (സ്വ. അ) ഈ വാക്കുകൾ ഉച്ചരിച്ച് പ്രാർത്ഥിക്കുമായിരുന്നു: “ഓ അല്ലാഹുവേ, എന്റെ തെറ്റുകൾ ക്ഷമിക്കേണമേ, എന്റെ അറിവില്ലായ്മകൾ, എന്റെ ഉത്തരവാദിത്ത്വങ്ങളിൽ വന്നു പോയ കുറവുകൾ.  അങ്ങ് ഞാൻ അറിയുന്നതിനെക്കാൾ (എന്റെ പ്രവർത്തികൾ) എല്ലാം അറിയുന്നു. ഓ അല്ലാഹുവേ, എനിക്ക് പൊറുത്ത് തരേണമേ (ഞാൻ ചെയ്ത അപരാധങ്ങൾ) കഠിനമായതോ അല്ലാത്തതോ (ഞാൻ അറിയാതെയോ മന:പ്പൂർവ്വമായോ ചെയ്തു പോയത്). ഇവയെല്ലാം (ഈ പരാചയങ്ങൾ എല്ലാം) എന്നിൽ ഉണ്ട്.  അല്ലാഹുവേ, ഞാൻ പെട്ടന്ന് പ്രവർത്തിക്കുക വഴി ചെയ്ത തെറ്റുകൾ എന്നോട് ക്ഷമിക്കേണമേ അല്ലെങ്കിൽ ഒരു കാര്യം മാറ്റി വച്ചതു കൊണ്ട് സംഭവിച്ച തെറ്റുകൾ ക്ഷമിക്കേണമേ, ഞാൻ രഹസ്യമായും പരസ്യമായും ചെയ്ത തെറ്റുകൾ ക്ഷമിക്കേണമേ അങ്ങ് (അവയെ) എന്നേക്കാൾ നല്ലവണ്ണം അറിയുന്നു. അങ്ങ് എല്ലാത്തിനും മീതെ ആദ്യനും അവസാനവും സർവ്വശക്തനുമായവനുമാണു.”

 

മുസ്ലിം 35:6563

ഇത് പ്രവാചകനായ ദാവൂദ് (അ.സ) ന്റെ പ്രാർത്ഥനപോലെത്തന്നെയുള്ള ഒരു പ്രാർത്ഥനയാണു അദ്ധേഹം തന്റെ തെറ്റുകൾ ക്ഷമിച്ചു കിട്ടുവാൻ വേണ്ടി പ്രാർത്ഥിച്ചപ്പോൾ:

ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ;നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ. എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.

 ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍  ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ. സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ.

 

സങ്കീർത്തനം 51:1-9

അതു കൊണ്ട് നാം കാണുന്നത് ഈ മനുഷ്യർ- അവർ പ്രവാചകന്മാർ ആയിരുന്നിട്ടു കൂടി- പാപം നിമിത്തം ബുദ്ധിമുട്ട് അനുഭവിക്കുകയും പാപക്ഷമ അപേക്ഷിക്കുകയും ചെയ്യേണ്ടിയിരുന്നു.  ഇത് ആദമിന്റെ എല്ലാ സന്തതികൾക്കും ബാധകമാകുന്ന സാർവ്വ ലൗകീകമായ ഒരു മാനുഷീക അവസ്ഥയാണെന്ന് കാണുന്നു.

കന്യകയുടെ വിശുദ്ധ ജാതൻ

എന്നാൽ എശയ്യാവിനാൽ പ്രവചിക്കപ്പെട്ട ഈ മകൻ തന്റെ ബാല്യം മുതൽ തന്നെ തെറ്റുകൾ തള്ളിക്കളയുകയും ശരിയായുള്ളത് സ്വയമായി തിരഞ്ഞെടുക്കുകയും ചെയ്യുന്നു.  അത് അവനിൽ അന്തർലീനമായിട്ടുള്ള ഒന്നാണു. അത് അവനു സാധ്യമാകണമെങ്കിൽ അവൻ ജനിച്ചത് വേറൊരു വംശപരമ്പരയിൽ ആയിരിക്കണം.  മറ്റെല്ലാ പ്രവാചകന്മാരും, അവരുടെ പിതാക്കന്മാരിൽക്കൂടി, ആദമിലേക്ക് എത്തിപ്പെടുന്നു, നാം കണ്ടതു പോലെ ആദം ‘തെറ്റ് തള്ളി നന്മ തിരഞ്ഞെടുത്തില്ല’ പാരമ്പര്യം പിതാവിന്റെ സ്വഭാവത്തിൽക്കൂടി മക്കളിലേക്ക് വ്യാപിക്കുന്നതു പോലെ, ആദമിന്റെ മൽസര സ്വഭാവം നമ്മിൽ എല്ലാവരിലും വന്നു എന്തിനേറെ എല്ലാ പ്രവാചകന്മാരിലും കൂടെ വന്നു.  എന്നാൽ കന്യകയിൽ ജാതനായ ഒരു മകൻ, നിർവ്വചനം നൽകിയാൽ, ആദാമിന്റെ പാരമ്പര്യം തന്റെ പിത്രു പരമ്പരയിൽ ഉണ്ടാവുകയില്ല. ഈ മകന്റെ രക്ഷിതാക്കളുടെ പരമ്പര വ്യത്യസ്തം ആയിരിക്കും, അതുകൊണ്ട് അവൻ വിശുദ്ധൻ ആയിരിക്കും.  അതുകൊണ്ടാണു ഖുർ ആൻ, മറിയമിനു ദൂതൻ മുഖാന്തിരം കന്യകയിൽ ജനിക്കുന്ന മകനെക്കുറിച്ച് ലഭിച്ച സന്ദേശത്തെക്കുറിച്ച് പറയുമ്പോൾ, ആ മകനെ ‘വിശുദ്ധൻ’ എന്നു വിളിക്കുന്നത്.

അവൻ (ദൂതൻ) പറഞ്ഞു: “അല്ല, ഞാൻ നിന്റെ രക്ഷിതാവിങ്കൽ നിന്നുള്ള ഒരു ദൂതൻ മാത്രമാണ്. വിശുദ്ധപുത്രന്റെ ദാനം നിനക്കു അറിയിക്കുന്നു. അവൾ (മറിയം) പറഞ്ഞു: “ആരും എന്നെ തൊട്ടിട്ടില്ലാത്തതും ഞാൻ അശുദ്ധനല്ലാത്തതും കൊണ്ട് ഞാൻ എങ്ങനെ ഒരു പുത്രനെ ജനിക്കും?” അദ്ദേഹം പറഞ്ഞു: “അതിനാൽ (ഇത്): നിന്റെ കർത്താവ് അരുളിച്ചെയ്യുന്നു: ‘ഇത് എനിക്ക് എളുപ്പമാണ്. അവനെ മനുഷ്യർക്ക് ഒരു അടയാളമായും നമ്മിൽ നിന്ന് ഒരു കാരുണ്യമായും നിയമിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു’: ഇത് ഒരു കാര്യമാണ് (അതിനാൽ) . ”

അവൾ അവനെ ഗർഭം ധരിച്ചു,

 

സൂറ 19:19-22

പ്രവാചകനായ എശയ്യാവു (അ.സ) വളരെ വ്യക്തമായിരുന്നു, അതിനോട് പുറകെ വന്ന പുസ്തകങ്ങളും ഒത്തു വരുന്നു- ഒരു മകൻ ജനിക്കുവാൻ പോകുന്നു അദ്ദേഹം കന്യകയിൽ ആയിരിക്കും ജനിക്കുന്നത്, അങ്ങിനെ അദ്ദേഹത്തിനു ഭൂമിയിലെ പിതാവ് ഉണ്ടായിരിക്കുകയില്ല അതു കൊണ്ട് ഈ പാപ സ്വഭാവം ഉണ്ടാവുകയില്ല മാത്രമല്ല അങ്ങിനെ അദ്ദേഹം ഒരു വിശുദ്ധൻ ആയിരിക്കും.

പറുദീസയിലെ ആദമിലേക്ക് ഒരു തിരിഞ്ഞു നോട്ടം

തൗറാത്തിനു ശേഷമുള്ള പുസ്തകങ്ങൾ മാത്രമല്ല ഈ കന്യകയിൽ ജാതനാകുന്ന മകനെക്കുറിച്ച് സംസാരിക്കുന്നത്.  അത് ആരംഭം മുതൽ ഉണ്ടായിരുന്നു.  നാം ആദമിന്റെ അടയാളത്തിൽ കണ്ടത് അല്ലാഹു സാത്താനോട് ഒരു വാഗ്ദത്തം സംസാരിച്ചു. ഞാൻ അത് ഇവിടെ ആവർത്തിക്കാം.

15 ഞാൻ നിനക്കും സ്ത്രീക്കും നിന്റെ സന്തതിക്കും അവളുടെ സന്തതിക്കും തമ്മിൽ ശത്രുത്വം ഉണ്ടാക്കും. അവൻ നിന്റെ തല തകർക്കും; നീ അവന്റെ കുതികാൽ തകർക്കും. ഉൽപ്പത്തി 3:15

അല്ലാഹു ഇബ് ലീസ്/സാത്താനും സ്ത്രീക്കും ഒരു ‘സന്തതി’ ഉളവാക്കും എന്ന് പറയുന്നു.  ഈ സന്തതികൾ തമ്മിൽ ‘ശത്രുത’ അല്ലെങ്കിൽ സ്ത്രീയുടെയും സാത്താന്റെയും സന്തതികൾ തമ്മിൽ വെറുപ്പ് ഉണ്ടാകും.  സാത്താൻ സ്ത്രീയുടെ സന്തതിയുടെ ‘കുതികാൽ തകർക്കും‘ എന്നാൽ അതേ സമയം സ്ത്രീയുടെ സന്തതി സാത്തന്റെ ‘തലയെ തകർക്കും’.  ഈ ബന്ധം താഴെക്കൊടുത്തിരിക്കുന്ന ചിത്രത്തിൽ കാണുവാൻ കഴിയും.

സ്വർഗത്തിൽ നൽകിയിരിക്കുന്ന അല്ലാഹുവിന്റെ വാഗ്ദാനത്തിലെ കഥാപാത്രങ്ങളും അവയുടെ ബന്ധങ്ങളും

അല്ലാഹു പറുദീസയിൽ നൽകിയ വാഗ്ദത്തവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളും അവർ തമ്മിലുള്ള ബന്ധവും

പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യം അല്ലാഹു സ്ത്രീക്ക് നൽകിയതു പോലെ മനുഷ്യനു ഒരു സന്തതിയെ വാഗ്ദാനം ചെയ്തില്ല എന്നതാണു. ഇത് വളരെ അസാധാരണമായതാണു പ്രത്യേകിച്ച് പുത്രന്മാർ നൽകപ്പെടുന്നത് പിതാക്കന്മാരിൽക്കൂടി എന്നതിനെ തൗറാത്തും, സബൂറും, ഇഞ്ചീലും (അൽകിതാബ്/ബൈബിൾ) ഊന്നൽ നൽകുമ്പോൾ. യധാർത്ഥത്തിൽ, ആധുനീക പാശ്ചാത്യ വിമർശകർ ഈ പുസ്തകത്തെക്കുറിച്ച് പറയുന്ന ഒരു വിമർശനം സ്ത്രീകളിൽക്കൂടിയുള്ള രക്തബന്ധം അവർ നിരാകരിച്ചു കളയുന്നു എന്നാണു.  ഇത് അവരുടെ കണ്ണുകളിൽ ‘ലിംഗപരം’ ആണു കാരണം അത് മനുഷ്യ പുത്രന്മാരെ മാത്രമേ കണക്കിലെടുക്കുന്നുള്ളൂ.  എന്നാൽ ഈ കാര്യത്തിൽ ഇത് വ്യത്യസ്ഥമാണു- ഒരു പുരുഷന്റെ പക്കൽ നിന്നും ഉള്ള സന്തതി (ഒരു ‘അവൻ’) എന്ന വാഗ്ദത്തം ഇല്ല. അവിടെ പറയപ്പെടുന്നത് ഒരു സന്തതി സ്ത്രീയിൽ നിന്നും വരുമെന്നു മാത്രമാണു, പുരുഷനെ അവിടെ പരാമർശിക്കുന്നതേ ഇല്ല.

എശയ്യാവിന്റെ ‘കന്യകാ ജാതൻ’ ‘സ്ത്രീയുടെ സന്തതി’ ആണു

എശയ്യാവിന്റെ വ്യക്തമായ ഒരു കന്യകയിൽ നിന്നും മകൻ ജനിക്കും എന്ന പ്രവചനത്തിന്റെ കാഴ്ച്ചപ്പാടിൽ ഏദൻ പൂന്തോട്ടത്തിൽ വളരെ നാളുകൾക്കു മുൻപ് ഒരു സന്തതി (മകൻ) സ്ത്രീയിൽ നിന്നും മാത്രം വരും (അതായത് കന്യകയിൽ നിന്നും മാത്രം) എന്ന് അർത്ഥമാക്കുന്നതാണു.  ഞാൻ താങ്കളെ ചർച്ചയെക്കുറിച്ച് ആദമിന്റെ അടയാളം വായിക്കുവാൻ പ്രേരിപ്പിക്കുന്നു അപ്പോൾ ഈ കാഴ്ച്ചപ്പാട് ‘ചേർന്നു’ വരുന്നു എന്ന് കാണുവാൻ കഴിയും. ‘നന്മ തിന്മകളെ തിരഞ്ഞെടുക്കുന്നതിൽ’ നമ്മുടെ പൂർവ്വ പിതാവായ ആദം ചരിത്രത്തിന്റെ ആരംഭം മുതല അനുഭവിച്ച അതേ പ്രശ്നം അദ്ദേഹത്തിന്റെ എല്ലാ മക്കളും അനുഭവിക്കുന്നു. അതുകൊണ്ട്, അല്ലാഹു ആ സമയത്തു തന്നെ പാപം ലോകത്തേക്കു വന്നപ്പോൾ തന്നെ, ഒരു വിശുദ്ധ പ്രജ ആദമിൽ നിന്നുമുള്ളതല്ല വന്ന് സാത്താന്റെ തല ‘തകർക്കും’ എന്ന വാഗ്ദത്തം നൽകി.

എന്നാൽ എങ്ങിനെയാണു ഈ വിശുദ്ധ സന്തതി ഇത് ചെയ്യുവാൻ പോകുന്നത്?  ഇത് അല്ലാഹുവിൽ നിന്നും ഒരു സന്ദേശം നൽകുന്നത് സംബന്ദിച്ചു മാത്രമായിരുന്നെങ്കിൽ, ഇബ്രാഹീം മൂസാ (അ.സ) തുടങ്ങി മറ്റു പ്രവാചകന്മാർ വിശ്വസ്തതയോടെ സന്ദേശങ്ങൾ നൽകിയിരുന്നു. അല്ല, ഈ വിശുദ്ധ പ്രജയുടെ പ്രവർത്തി വ്യത്യസ്തമായിരുന്നു, എന്നാൽ അതു മനസ്സിലാക്കുവാൻ നമുക്ക് സബൂർ കൂടുതൽ പരിശോധിക്കേണ്ടിയിരിക്കുന്നു. 

 

സബൂറിനെക്കുറിച്ചുള്ള ഒരു ആമുഖം

ദാവൂദ് അല്ലെങ്കിൽ ദാവുദ് (ദാവീദ് -അ.സ എന്നും അറിയപ്പെടുന്നു) പ്രവാചകന്മാരിൽ വളരെ പ്രധാനപ്പെട്ട ഒരു പ്രവാചകനാണു. പ്രവാചകനായ ഇബ്രാഹീം (അ.സ) പുതിയ ഒരു ദൈവ ആക്ജ്ഞ (അതായത് അല്ലാഹു മനുഷ്യരുമായി ബന്ധപ്പെടുന്ന വഴി) തലമുറകൾ നൽകുന്ന വാഗ്ദത്തം വഴിയും വലിയൊരു ദേശത്തെക്കുറിച്ചുള്ള വാഗ്ദത്തം വഴിയും ആരംഭിച്ചു- മാത്രമല്ല അദ്ദേഹം ആ മഹത്തായ ബലിയർപ്പിച്ചു. പ്രവാചകനായ മൂസാ (അ.സ) ഇസ്രായേൽ  മക്കളെ അടിമത്തത്തിൽ നിന്നും വിടുവിച്ചു – പെസ്സഹാ ബലിയർപ്പണത്തിൽക്കൂടി- മാത്രമല്ല അവർ ഒരു രാജ്യമായിരിക്കത്തക്കവണ്ണം അവർക്ക് ഒരു നിയമവും നൽകി. എന്നാൽ അപ്പോളും ഇല്ലാതിരുന്ന ഒരു വസ്തുത അല്ലാഹുവിൽ നിന്നും ശാപങ്ങൾക്ക് പകരം അനുഗ്രങ്ങൾ ഒരു പ്രത്യേക രീതിയിൽ സ്വീകരിക്കുന്ന രീതിയിൽ ഭരിക്കുന്ന ഒരു രാജവിനെയായിരുന്നു.  ദാവൂദ് (അ.സ) അങ്ങിനെഒരു രാജാവും പ്രവാചകനും ആയിരുന്നു.  അദ്ദേഹം അടുത്ത ഒരു കാലഘട്ടത്തിനു ആരംഭം കുറിച്ചു- യെരുശലേമിൽ നിന്നും രാജാക്കന്മാർ ഭരിക്കുന്ന കാലം.

ദാവൂദ് രാജാവ് (ദാവീദ്- അ.സ) ആരായിരുന്നു?

സ്രായേൽ മക്കളുടെ ചരിത്രപരമായ സമയരേഖയിൽ താങ്കൾക്കു കാണുവാൻ സാധിക്കുന്നത്, ദാവൂദ് (അ.സ) ഏകദേശം ബി. സി. 1000 ആം ആണ്ടിൽ ജീവിച്ചിരുന്നു, ഇബ്രാഹീം നബി (അ.സ) മിനു ശേഷം 1000 വർഷത്തിനു ശേഷവും മൂസാ (അ.സ) യ്ക്ക് ശേഷം 500 വർഷത്തിനു ശേഷവും.  ദാവൂദ് (അ.സ) അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ആടിനെ മേയിക്കുന്ന ഇടയനായി ആരംഭിച്ചു.  ഇസ്രായേലിന്റെ ശത്രുവും ഭീമാകാരനുമായ -ഗോലിയാത്ത്- ഇസ്രായേലിനെ കീഴടക്കുവാൻ ഒരു പടയെ നയിച്ചു,ഇസ്രായേൽ നിരാശരും പരാജിതരും ആയിത്തീർന്നു. എന്നിരുന്നാലും ദാവൂദ് (അ.സ)  ഗോലിയാത്തിനെ വെല്ലുവിളിക്കുകയും യുദ്ധത്തിൽ അവനെ കൊല്ലുകയും ചെയ്തു.  ഒരു യൗവ്വനക്കാരനായ ആട്ടിടയനു മല്ലനായ ഒരു യോദ്ധാവിനെ കീഴടക്കുവാൻ സാധിച്ചു എന്നത് വളരെ അസംഭവ്യം ആയിരുന്ന ഒരു സംഗതി ആയിരുന്നു അങ്ങിനെ ദാവൂദ് (അ.സ) വളരെ പ്രശസ്ഥനായിത്തീർന്നു.  അതിനു ശേഷം ഇസ്രായേൽ മക്കൾ അവരുടെ ശത്രുക്കളെ തോൽപ്പിച്ചു കൊണ്ടേ ഇരുന്നു.  വിശുദ്ധ ഖുർ ആൻ ദാവൂദും (അ.സ) ഗോലിയാത്തും തമ്മിലുള്ള യുദ്ധത്തെ താഴെക്കൊടുത്തിരിക്കുന്ന ആയത്തിൽ വിശദീകരിക്കുന്നു

ദൈവഹിതത്താൽ അവർ അവരെ തുരത്തി; ദാവീദ് ഗൊല്യാത്തിനെ കൊന്നു; ദൈവം അവന് ശക്തിയും ജ്ഞാനവും നൽകി, അവൻ ഉദ്ദേശിക്കുന്നതെന്തും അവനെ പഠിപ്പിച്ചു. ദൈവം ഒരു കൂട്ടം ആളുകളെ മറ്റൊരു മാർഗ്ഗത്തിലൂടെ പരിശോധിച്ചില്ലെങ്കിൽ, ഭൂമി തീർച്ചയായും കുഴപ്പങ്ങളാൽ നിറയും: എന്നാൽ ദൈവം എല്ലാ ലോകങ്ങൾക്കും അനുഗ്രഹം നിറഞ്ഞവനാണ്.

 

സൂറ 2:251

ദാവൂദിന്റെ ഒരു യോദ്ധാവു എന്ന രീതിയിലുള്ള പ്രശസ്തി ഓരോ യുദ്ധങ്ങൾ കഴിയുമ്പോഴും വർദ്ധിച്ചു കൊണ്ടിരുന്നു.  എന്തൊക്കെയായാലും, അദ്ദേഹം രാജാവായത് വളരെ നാളുകൾ കഠിനമായ ശോധനകളിൽക്കൂടി കടന്നു പോയതിനു ശേഷം ആയിരുന്നു കാരണം അദ്ദേഹത്തിനു ഒരുപാട് ശത്രുക്കൾ ഉണ്ടായിരുന്നു, വിദേശത്തും ഇസ്രായേൽ മക്കളുടെ ഇടയിലും, അവർ അദ്ദേഹത്തോട് എതിർത്തു നിന്നു.  ബൈബിളിലെ (അൽ കിതാബ്)1 ഉം 2ഉം ശമുവേൽ പുസ്തകങ്ങളിൽ ദാവൂദിന്റെ ഈ അനുഭവങ്ങളും വിജയങ്ങളും കുറിച്ചു വച്ചിരിക്കുന്നു. ശാമുവേൽ (അ.സ) ആയിരുന്നു ദാവൂദ് (അ.സ) നെ രാജാവായി അഭിഷേകം ചെയ്തത്.

ദാവൂദ് (അ.സ) ഒരു സംഗീതക്ഞൻ എന്ന നിലയിലും വളരെ പ്രശസ്തൻ ആയിരുന്നു അങ്ങിനെ അദ്ദേഹം മനോഹരമായ പാട്ടുകളും കവിതകളും അല്ലാഹുവിനു വേണ്ടി എഴുതി.  ഇത് സൂറ സാദിൽ (സൂറ 38 – സാദ്) താഴെ കൊടുത്തിരിക്കുന്ന ആയത്തിൽ വിവരിച്ചിരിക്കുന്നു

അവർ പറയുന്നതിൽ ക്ഷമിക്കുകയും കരുത്തനായ നമ്മുടെ ദാസനായ ദാവീദിനെ ഓർക്കുക. അവൻ എന്നേക്കും ദൈവത്തിലേക്കു തിരിഞ്ഞു. ഒക്കെയും (ദൈവത്തോട്) മടങ്ങി കുന്നുകൾക്കു സമയത്തും, പുലർച്ചെക്കു, അദ്ദേഹത്തോടൊപ്പം കീഴ്പെടുത്തുക, പ്രസ്താവിക്കുന്നു, നമ്മുടെ സ്തുതിയും (സഭകളിലും) പക്ഷികൾ കൂട്ടി ഉണ്ടാക്കിയ നാം ആയിരുന്നു. ഞങ്ങൾ അവന്റെ രാജ്യം ശക്തിപ്പെടുത്തി, സംസാരത്തിലും തീരുമാനത്തിലും അദ്ദേഹത്തിന് ജ്ഞാനവും നല്ല ന്യായവും നൽകി.

 

സൂറ സാദ് 38:17-20

ഈ ആയത്ത് ദാവൂദ് (അ.സ) മിന്റെ യോദ്ധാവ് എന്ന രീതിയിലുള്ള ശക്തിയെക്കുറിച്ച് ഉറപ്പിച്ചു പറയുന്നു, എന്നാൽ അദ്ദേഹത്തിന്റെ ‘സ്തുതികൾ’ അവ പറവകൾ അവയുടെ സൃഷ്ടികർത്താവിനു പാടുന്ന മനോഹര സംഗീതം പോലെ എന്നും വിവരിക്കുന്നു.  ഒരു രാജാവ് എന്ന നിലയ്ക്ക് അദ്ദേഹത്തിന്റെ പ്രത്യേക അറിവ് ‘വാക്കുകളിൽ’ അല്ലാഹുവിനാൽ തന്നെ ‘നൽകപ്പെട്ടിരുന്നു’. ദാവൂദിന്റെ (അ.സ) ഈ പാട്ടുകളും കവിതകളും പുസ്തക രൂപത്തിൽ രേഖപ്പെടുത്തിയതാണു സബുർ (അല്ലെങ്കിൽ സബൂർ)- അത് സങ്കീർത്തനങ്ങൾ എന്ന് അറിയപ്പെടുന്നു. അല്ലാഹു ആണു അദ്ദേഹത്തിനു ഈ പ്രത്യേക അറിവ് നൽകിയത് എന്നതു കൊണ്ട്, ദാവൂദിന്റെ ഈ രേഖകളും തൗറാത്തിനെപ്പോലെ വിശുദ്ധവും ദൈവപ്പ്രേരിതവുമാണു. ഖുർആൻ അത് വിശദീകരിക്കുന്നത് ഇങ്ങിനെയാണു

ആകാശത്തിലും ഭൂമിയിലുമുള്ള സകലജീവികളെയും നന്നായി അറിയുന്നത് നിങ്ങളുടെ കർത്താവാണ്. ചില പ്രവാചകന്മാർക്ക് മറ്റുള്ളവരെക്കാൾ കൂടുതൽ സമ്മാനങ്ങൾ നൽകി. ഞങ്ങൾ സങ്കീർത്തനങ്ങൾ ദാവീദിന് നൽകി.

സൂറ 17:55

 

സുലൈമാൻ -സബൂർ തുടരുന്നു

എന്നാൽ ഈ ദൈവനിശ്വാസീയമായ എഴുത്തുകൾ ദാവീദ് (അ.സ) കൊണ്ട് അവസാനിച്ചില്ല അദ്ദേഹം രാജാവായി വയസ്സു ചെന്ന് മരിച്ചു.  അദ്ദേഹത്തിനു ശേഷം പിന്തുടർച്ചക്കാരനായി മകൻ സുലൈമാൻ (അല്ലെങ്കിൽ സോളമൻ- അ.സ) വന്നു, അദ്ദേഹവും അല്ലാഹുവിന്റെ പ്രത്യേക അറിവിനാൽ പ്രചോദിതൻ ആയിരുന്നു. സൂറാ സാദ് അത് വിവരിക്കുന്നത് ഇങ്ങിനെയാണു:

ദാവീദിന് ഞങ്ങൾ ശലോമോനെ (ഒരു മകനുവേണ്ടി) നൽകി, – ഞങ്ങളുടെ സേവനത്തിൽ എത്ര മികച്ചത്! എപ്പോഴെങ്കിലും അവൻ (ഞങ്ങളുടെ അടുത്തേക്ക്) തിരിഞ്ഞു!

 

സൂറ സാദ് 38:30

കൂടാതെ

ചില ആളുകളുടെ ആടുകൾ രാത്രിയിൽ വഴിതെറ്റിപ്പോയ വയലിന്റെ കാര്യത്തിൽ ന്യായവിധി നൽകിയപ്പോൾ ദാവീദിനെയും ശലോമോനെയും ഓർക്കുക. ശലോമോന്‌ നാം ഇക്കാര്യത്തെക്കുറിച്ചുള്ള ശരിയായ ധാരണയെ പ്രചോദിപ്പിച്ചു: ഓരോരുത്തർക്കും ഞങ്ങൾ ന്യായവിധിയും അറിവും നൽകി; നമ്മുടെ ശക്തിയാണ് കുന്നുകളെയും പക്ഷികളെയും ദാവീദിനൊപ്പം സ്തുതിക്കാൻ പ്രേരിപ്പിച്ചത്: ഞങ്ങൾ തന്നെയാണ് (ഇതെല്ലാം) ചെയ്തത്.

 

സൂറാ 21:78-79

ഞങ്ങൾ ദാവീദിനോടും ശലോമോനോടും (മുൻകാലങ്ങളിൽ) അറിവ് നൽകി: അവർ ഇരുവരും പറഞ്ഞു: “വിശ്വസിക്കുന്ന തന്റെ ദാസന്മാരേക്കാളും ഞങ്ങളെ അനുഗ്രഹിച്ച ദൈവത്തിനു സ്തുതി.

 

സൂറ 27:15

അതുകൊണ്ട് സുലൈമാൻ (അ.സ), ബൈബിളിലെ പുസ്തകങ്ങളോട് അദ്ദേഹത്തിന്റെ ദൈവീക അറിവുകൾ കൂട്ടിച്ചേർത്തുകൊണ്ടിരുന്നു.  അദ്ദേഹത്തിന്റെ പുസ്തകങ്ങൾ സദ്രുശ്യവാക്യങ്ങൾ, സഭാ പ്രസംഗി, ഉത്തമ ഗീതങ്ങൾ എന്നിവയായിരുന്നു.

അതു കൂടാതെയുള്ള പ്രവാചകന്മാർ

സുലൈമാൻ (അ.സ) ന്റെ മരണത്തിനു ശേഷം, പിന്തുടർന്നു വന്ന രാജാക്കന്മാർ തൗറാത്ത് അതു പോലെ അനുസരിച്ചില്ല അവർക്ക് ആർക്കും ഇതുപോലെ ദൈവീക പ്രചോദനം നിറഞ്ഞ സന്ദേശങ്ങൾ ലഭിച്ചില്ല. ഇസ്രായേൽ രാജാക്കന്മാരിൽ വച്ച്, ദാവൂദിനും സുലൈമാനും (അ.സ) മാത്രമേ, അല്ലാഹുവിനാൽ പ്രചോദിതമായ സന്ദേശങ്ങൾ ലഭിച്ചിരുന്നുള്ളൂ- അവർ പ്രവാചകന്മാരും അതേ സമയം രാജാക്കന്മാരും ആയിരുന്നു.  എന്നാൽ സുലൈമാനു ശേഷം വന്ന രാജാക്കന്മാർക്ക്, അല്ലാഹു പ്രവാചകന്മാരെ മുന്നറിയിപ്പ് സന്ദേശവുമായി അയച്ചു. മൽസ്യത്തിന്റെ വയറ്റിൽ കിടന്ന യൂനുസ് (യോനാ) പ്രവാചകൻ ഈ പ്രവാചകന്മാരിൽ ഒരുവൻ ആയിരുന്നു. ഇത് അടുത്ത 300 വർഷങ്ങൾ തുടർന്നു- കൂടുതൽ പ്രവാചകന്മാർ അയയ്ക്കപ്പെട്ടുകൊണ്ടിരുന്നു. അവരുടെ മുന്നറിയിപ്പുകളും, എഴുത്തുകളും പ്രവചങ്ങളും ബൈബിളിലെ ദൈവിക പ്രചോദിത പുസ്തകങ്ങളുടെ കൂടെ ചേർക്കപ്പെട്ടു.  ഇവിടെ വിശദീകരിക്കപ്പെട്ടിരിക്കുന്നതു പോലെ, ഇസ്രായേൽ മക്കൾ അവസാനം കീഴടക്കപ്പെടുകയും ബാബിലോണിലേക്ക് പിടിച്ചു കൊണ്ടു പോകപ്പെടുകയും ചെയ്തു, പിന്നീട് പേർഷ്യാ സാമ്രാജ്യത്തിന്റെ സ്ഥാപകനായ  കോരേശിന്റെ കാലത്ത് യെരുശലേമിലേക്ക് തിരികെ വന്നു.  ഈ സമയമെല്ലാം പ്രവാചകന്മാർ അവരുടെ സന്ദേശങ്ങൾ അയക്കുകയോ നൽകുകയോ ചെയ്തു കൊണ്ടിരുന്നു-  ഈ സന്ദേശങ്ങൾ പഴയ നിയമത്തിലെ അവസാന പുസ്തകങ്ങളിൽ എഴുതിയിരിക്കുന്നു.

സബൂർ- വരുവാനുള്ള മസീഹിനെ പ്രതീക്ഷിക്കുന്നു

ഈ പ്രവാചകന്മാരെല്ലാം നമുക്ക് വളരെ പ്രാധാന്യം അർഹിക്കുന്നവരാണു കാരണം, അവരുടെ മുന്നറിയിപ്പിന്റെ നടുവിൽ, അവർ ഇഞ്ചീലിനു അടിസ്ഥാനം ഇടുകയായിരുന്നു.  യധാർത്ഥത്തിൽ, ‘മസീഹ്’ എന്ന തലക്കെട്ട് ദാവൂദ് (അ.സ) ആദ്യമായി  സബൂറിന്റെ തുടക്കത്തിൽ പറഞ്ഞതാണു അതിനു ശേഷം വന്ന പ്രവാചകന്മാർ കൂടുതൽ വിശദമായി വരുവാനുള്ള പ്രവാചകനെക്കുറിച്ച് പ്രവചിച്ചു. പിന്നീട് വന്ന രാജാക്കന്മാർ തൗറാത്ത് അനുസരിക്കാതിരുന്നത് പ്രത്യേകമായ പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നു, മാത്രമല്ല ഇസ്രായേൽ മക്കൾ കൽപ്പനകൾ അനുസരിക്കുന്നതിൽ പരാജയപ്പെട്ടതും. മസീഹ് വരുമെന്ന വാഗ്ദത്തവും, പ്രതീക്ഷയും നൽകപ്പെട്ടത് ആ കാലത്തെ അനുസരണക്കേടിന്റെയും പരാജയത്തിന്റെയും പശ്ചാത്തലത്തിൽ ആയിരുന്നു. പ്രവാചകന്മാർ എന്ന നിലയിൽ അവർ ഭാവിയെ നോക്കി ഇരിക്കുകയായിരുന്നു, മൂസാ (അ.സ)  തൗറാത്തിൽ ആവശ്യപ്പെട്ടിരുന്നതു പോലെ. ഈ പ്രവചനങ്ങൾ ഈ ആധുനിക കാലത്തും നേരാം വണ്ണം ജീവിക്കുന്നതിൽ പരാജയപ്പെട്ടവരോട്  അറിയേണ്ട വഴി എന്തെന്ന്  സംസാരിച്ചു കൊണ്ടിരിക്കുന്നു. മശീഹാ നമുക്ക് എല്ലാവർക്കും പരാജയങ്ങളുടെ നടുവിൽ പ്രത്യാശയുടെ ദീപ്സ്തംഭം ആകുന്നു.

ഈസാ അൽ മസീഹിനെ (അ.സ) എങ്ങിനെയാണു സബൂറിൽ വീക്ഷിക്കപ്പെടുന്നതും ഉപയോഗിക്കപ്പെടുന്നതും?

യധാർത്ഥത്തിൽ, പ്രവാചകനായ ഈസാ അൽ മസീഹ് തന്നെ സബൂർ ഉപയോഗിച്ചാണു തന്റെ അനുയായികൾക്ക് ഇഞ്ചീലും മസീഹിന്റെ ധർമ്മം എന്തെന്ന് വിവരിക്കുകയും ചെയ്തത്.  ഈസായെക്കുറിച്ച് പ്രസ്താവിക്കപ്പെട്ടിരിക്കുന്നത് ഇങ്ങനെയാണു

27 മോശെ തുടങ്ങി സകലപ്രവാചകന്മാരിൽ നിന്നും എല്ലാതിരുവെഴുത്തുകളിലും തന്നെക്കുറിച്ചുള്ളതു അവർക്കു വ്യാഖ്യാനിച്ചുകൊടുത്തു.

 

ലൂക്കോസ് 24:27

‘എല്ലാ പ്രവാചകന്മാരും’ എന്ന പദങ്ങൾ സബൂർ പിന്തുടർന്ന് ഈ പഴയ നിയമ പ്രവാചകന്മാരെക്കുറിക്കുന്നതാണു.  ഈസാ അൽ മസീഹിനു അദ്ദേഹത്തിന്റെ അനുയായികൾ എങ്ങിനെയാണു സബൂർ തന്നെക്കുറിച്ച് പ്രവചിച്ചിരിക്കുന്നത് എന്ന് മനസ്സിലാക്കിയിരിക്കണം എന്ന് നിർബന്ധം ഉണ്ടായിരുന്നു.  ഇസാ അൽ മസീഹ് (അ.സ) അവരെ ഇങ്ങിനെ പഠിപ്പിച്ചുകൊണ്ട് തുടർന്നു:

44 പിന്നെ അവൻ അവരോടു: “ഇതാകുന്നു നിങ്ങളോടുകൂടെ ഇരിക്കുമ്പോൾ ഞാൻ പറഞ്ഞ വാക്കു. മോശെയുടെ ന്യായപ്രമാണത്തിലും പ്രവാചകപുസ്തകങ്ങളിലും സങ്കീർത്തനങ്ങളിലും എന്നെക്കുറിച്ചു എഴുതിയിരിക്കുന്നതു ഒക്കെയും നിവൃത്തിയാകേണം എന്നുള്ളതു തന്നേ എന്നു പറഞ്ഞു
45 തിരുവെഴുത്തുകളെ തിരിച്ചറിയേണ്ടതിന്നു അവരുടെ ബുദ്ധിയെ തുറന്നു.

 

ലൂക്കോസ് 24:44-45

‘പ്രവാചകന്മാരും സങ്കീർത്തനങ്ങളും’ എന്ന് പറയുമ്പോൾ അത് അർത്ഥമാക്കുന്നത് ദാവൂദ് എഴുതിയ സബൂറും (സങ്കീർത്തനങ്ങൾ) അതിനു ശേഷം എഴുതപ്പെട്ട പുസ്തകങ്ങളും ഉൾക്കൊള്ളിച്ചിരിക്കുന്നു (‘പ്രവാചകന്മാർ’).  ഈസാ അൽ മസീഹ് (അ.സ) അവരുടെ മനസ്സുകൾ തുറക്കണമായിരുന്നു അങ്ങിനെയാണെങ്കിൽ മാത്രമേ അവർക്ക് ‘തിരുവെഴുത്തുകൾ മനസ്സിലാക്കുവാൻ’ (തൗറാത്തിലെ ദൈവീക പ്രചോദിതതമായ പുസ്തകങ്ങൾ) കഴിയുമായിരുന്നുള്ളൂ. തുടർന്നുള്ള നമ്മുടെ അടുത്ത ലേഖന പരമ്പരകളുടെ ലക്ഷ്യം എന്നത് എന്താണു മസീഹ് ഈസാ (അ.സ) ഈ പുസ്തകങ്ങളിൽക്കൂടി നമുക്ക് കാണിച്ചു തരുന്നത് എന്ന് പരിശോധിച്ചു നോക്കുകയും അതു വഴി നമുക്ക് ഇഞ്ചീൽ നമ്മുടെ മനസ്സ് തുറക്കുകയും അങ്ങിനെ ഇഞ്ചീൽ മനസ്സിലാക്കുവാൻ കഴിയുകയും ചെയ്യും.

ദാവൂദും (അ.സ) സബൂറിലെ മറ്റ് പ്രവാചകന്മാരും ചരിത്രപരമായ സമയ രേഖയിൽ

താഴെക്കൊടുത്തിരിക്കുന്ന ചിത്രം ഈ മിക്കവാറും എല്ലാ പ്രവാചകന്മാരെയും (എന്നാൽ എല്ലാ പ്രവാചകന്മാരെയും ഉൾക്കൊള്ളിക്കുവാൻ സ്ഥലം തികയുകയില്ല) പറ്റി ചുരുക്കി വിവരിക്കുന്നു.  നൽകിയിരിക്കുന്ന കളർ കോഡുകൾ നാം ഇസ്രായേൽ മക്കളുടെ മൂസയുടെ അനുഗ്രഹവും ശാപവും എന്ന ചരിത്രം പിന്തുടർന്നപ്പോൾ അവലംഭിച്ച അതേ മത്രുക ആണു.

സബൂറിലെ പ്രവാചകനായ ദാവൂദിന്റെയും (അ.സ) മറ്റ് ചില പ്രവാചകന്മാരുടെയും ചരിത്രപരമായ സമയരേഖ

ദാവൂദ് നബി (സ) യുടെയും സാബറിലെ മറ്റു ചില പ്രവാചകന്മാരുടെയും ചരിത്രപരമായ ടൈംലൈൻ