സൂറാ ഗാഫീർ (സൂറ 40-ക്ഷമിക്കുന്നവൻ) അല്ലാഹു ക്ഷമിക്കുന്നവൻ ആണെന്ന് നമ്മെ പഠിപ്പിക്കുന്നു.
പാപം പൊറുക്കുന്നവനും പശ്ചാത്താപം സ്വീകരിക്കുന്നവനും കഠിനമായി ശിക്ഷിക്കുന്നവനും വിപുലമായ കഴിവുള്ളവനുമത്രെ അവന്. അവനല്ലാതെ യാതൊരു ദൈവവുമില്ല. അവങ്കലേക്ക് തന്നെയാകുന്നു മടക്കം.
സൂറ ഗാഫീർ 40:3 &7
അഥവാ ആകാശമാര്‍ഗങ്ങളില്‍. എന്നിട്ടു മൂസായുടെ ദൈവത്തിന്റെ അടുത്തേക്ക് എത്തിനോക്കുവാന്‍. തീര്‍ച്ചയായും അവന് ( മൂസാ ) കളവു പറയുകയാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അപ്രകാരം ഫിര്ഔന് തന്റെ ദുഷ്പ്രവൃത്തി അലംകൃതമായി തോന്നിക്കപ്പെട്ടു. നേരായ മാര്‍ഗത്തില്‍ നിന്ന് അവന് തടയപ്പെടുകയും ചെയ്തു. ഫറോവയുടെ തന്ത്രം നഷ്ടത്തില്‍ തന്നെയായിരുന്നു.
സൂറാ ഹുജുറത് (സൂറ 49- മുറികൾ) നമ്മോട് ഈ കരുണ നമുക്ക് ലഭിയ്ക്കുവാൻ പരസ്പരം സമാധാനം ആചരിക്കേണം എന്നു പറയുന്നു.
സത്യവിശ്വാസികള്‍ ( പരസ്പരം ) സഹോദരങ്ങള്‍ തന്നെയാകുന്നു. അതിനാല്‍ നിങ്ങളുടെ രണ്ടു സഹോദരങ്ങള്‍ക്കിടയില്‍ നിങ്ങള്‍ രഞ്ജിപ്പുണ്ടാക്കുക. നിങ്ങള്‍ അല്ലാഹുവെ സൂക്ഷിക്കുകയും ചെയ്യുക. നിങ്ങള്‍ക്ക് കാരുണ്യം ലഭിച്ചേക്കാം.
സൂറ അൽ ഹുജുറത് 49:10
ഈസാ അൽ മസീഹ് അല്ലാഹുവിൽ നിന്നുള്ള ക്ഷമയെക്കുറിച്ച് പഠിപ്പിച്ചു, മാത്രമല്ല അതിനെ പരസ്പരം ക്ഷമിക്കുന്നതുമായി ബന്ധപ്പെടുത്തി.
മറ്റുള്ളവരോട് ക്ഷമിക്കുന്നത് സംബന്ധിച്ച് ഈസാ അൽ മസീഹ്
നമ്മുടെ ചുറ്റുപാടുകളിൽ രക്തച്ചൊരിച്ചിലുകളും അതിക്രമങ്ങളും വളരെയധികം അധികരിച്ചതായി ഞാൻ വാർത്തകൾ ശ്രദ്ധിക്കുമ്പോൾ എനിക്ക് മനസ്സിലാക്കുവാൻ കഴിയുന്നു. അഫ്ഗാനിസ്താനിലെ ബോംബ് ഇടലും, ലെബാനോനിലും, സിറിയയിലും ഇറാഖിലും, മുഴുവൻ യുദ്ധവും, ഈജിപ്തിൽ മുഴുവൻ അതിക്രമം, പാകിസ്താനിൽ കൊല്ലും കൊലയും, തുർക്കിയിലെ കലാപങ്ങളും, നൈജീരിയയിലെ സ്കൂളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകലും, പാലസ്തീനും ഇസ്രായേലും തമ്മിലുള്ള യുദ്ധങ്ങളും, കെനിയയിലെ പട്ടണങ്ങളിലെ കൂട്ടക്കുരുതി- ഇവയാണു ഞാൻ ചീത്ത വാർത്ത അന്വേഷിക്കുന്നതിനു മുൻപ് തന്നെ എനിക്ക് ലഭിച്ച വാർത്തകൾ. അവയിൽ ഏറ്റവും ഉയർന്നു നിൽക്കുന്ന പാപങ്ങൾ, മുറിവുകളും വേദനകളും നാം പരസ്പരം മറ്റുള്ളവരുടെ മേൽ അടിച്ചേൽപ്പിക്കുന്നവ പലതും വാർത്തകളുടെ തലക്കെട്ട് ആവുന്നേ ഇല്ല- പക്ഷെ അവ എന്തായാലും നമ്മെ ഒരു പാട് വേദനിപ്പിക്കുന്നു. ഈ പകയുടെയും കൊല്ലും കൊലയുടെയും ഈ കാലഘട്ടത്തിൽ, ക്ഷമിക്കുന്നതിനെക്കുറിച്ച് ഈസാ അൽ മസീഹിന്റെ അദ്ധ്യാപനത്തിനു വളരെയധികം പ്രാധാന്യം ഉണ്ട്. ഒരു ദിവസം അദ്ധേഹത്തിന്റെ ശിഷ്യന്മാർ അദ്ദേഹത്തോട് ഒരു വ്യക്തി തെറ്റു ചെയ്താൽ എത്ര പ്രാവശ്യം ക്ഷമിക്കേണം എന്ന് ചോദിച്ചു. ഇഞ്ചീലിൽ അതിനെക്കുറിച്ച് നൽകിയിരിക്കുന്ന വിവരണം ഇതാ.
21 അപ്പോൾ പത്രൊസ് അവന്റെ അടുക്കൽ വന്നു: കർത്താവേ, സഹോദരൻ എത്രവട്ടം എന്നോടു പിഴെച്ചാൽ ഞാൻ ക്ഷമിക്കേണം?
22 ഏഴുവട്ടം മതിയോ എന്നു ചോദിച്ചു. യേശു അവനോടു: “ഏഴുവട്ടമല്ല, എഴു എഴുപതു വട്ടം എന്നു ഞാൻ നിന്നോടു പറയുന്നു” എന്നു പറഞ്ഞു.
23 “സ്വർഗ്ഗരാജ്യം തന്റെ ദാസന്മാരുമായി കണക്കു തീർപ്പാൻ ഭാവിക്കുന്ന ഒരു രാജാവിനോടു സദൃശം.
24 അവൻ കണക്കു നോക്കിത്തുടങ്ങിയപ്പോൾ പതിനായിരം താലന്തു കടമ്പെട്ട ഒരുത്തനെ അവന്റെ അടുക്കൽ കൊണ്ടു വന്നു.
25 അവന്നു വീട്ടുവാൻ വകയില്ലായ്കയാൽ അവന്റെ യജമാനൻ അവനെയും ഭാര്യയെയും മക്കളെയും അവന്നുള്ളതൊക്കെയും വിറ്റു കടം തീർപ്പാൻ കല്പിച്ചു.
26 അതു കൊണ്ടു ആ ദാസൻ വീണു അവനെ നമസ്കരിച്ചു: യജമാനനേ എന്നോടു ക്ഷമ തോന്നേണമേ; ഞാൻ സകലവും തന്നു തീർക്കാം എന്നു പറഞ്ഞു.
27 അപ്പോൾ ആ ദാസന്റെ യജമാനൻ മനസ്സലിഞ്ഞു അവനെ വിട്ടയച്ചു കടവും ഇളെച്ചുകൊടുത്തു.
28 ആ ദാസൻ പോകുമ്പോൾ തനിക്കു നൂറു വെള്ളിക്കാശു കടമ്പെട്ട ഒരു കൂട്ടുദാസനെ കണ്ടു തൊണ്ടെക്കു പിടിച്ചു ഞെക്കി: നിന്റെ കടം തീർക്കുക എന്നു പറഞ്ഞു.
29 അവന്റെ കൂട്ടുദാസൻ: എന്നോടു ക്ഷമ തോന്നേണമേ; ഞാൻ തന്നു തീർക്കാം എന്നു അവനോടു അപേക്ഷിച്ച.
30 എന്നാൽ അവൻ മനസ്സില്ലാതെ ഉടനെ ചെന്നു കടം വീട്ടുവോളം അവനെ തടവിൽ ആക്കിച്ചു.
31 ഈ സംഭവിച്ചതു അവന്റെ കൂട്ടുദാസന്മാർ കണ്ടിട്ടു വളരെ ദുഃഖിച്ചു, ചെന്നു സംഭവിച്ചതു ഒക്കെയും യജമാനനെ ബോധിപ്പിച്ചു.
32 യജമാനൻ അവനെ വിളിച്ചു: ദുഷ്ടദാസനേ, നീ എന്നോടു അപേക്ഷിക്കയാൽ ഞാൻ ആ കടം ഒക്കെയും ഇളെച്ചുതന്നുവല്ലോ.
33 എനിക്കു നിന്നോടു കരുണ തോന്നിയതുപോലെ നിനക്കും കൂട്ടുദാസനോടു കരുണ തോന്നേണ്ടതല്ലയോ എന്നു പറഞ്ഞു
34 അങ്ങനെ യജമാനൻ കോപിച്ചു, അവൻ കടമൊക്കെയും തീർക്കുവോളം അവനെ ദണ്ഡിപ്പിക്കുന്നവരുടെ കയ്യിൽ ഏല്പിച്ചു
35 നിങ്ങൾ ഓരോരുത്തൻ സഹോദരനോടു ഹൃദയപൂർവ്വം ക്ഷമിക്കാഞ്ഞാൽ സ്വർഗ്ഗസ്ഥനായ എന്റെ പിതാവു അങ്ങനെ തന്നേ നിങ്ങളോടും ചെയ്യും.”മത്തായി 18:21-35
ഈ കഥയുടെ മൂല തന്തു എന്നത് നാം അവിടുത്തെ കരുണ അംഗീകരിക്കുകയാണെങ്കിൽ, അല്ലാഹു (രാജാവ്) നമുക്ക് വളരെ ക്ഷമ നൽകുന്നു. ഇത് പതിനായിരം താലന്ത് സ്വർണ്ണം അവിടുത്തേക്ക് കടപ്പെട്ടിരുന്ന ദാസനോട് സാദൃശ്യപ്പെട്ടിരിക്കുന്നു. ആ ദാസൻ അത് തിരിച്ച് നൽകുവാൻ കൂടുതൽ സമയം ആവശ്യപ്പെട്ടിരുന്നു. എന്നാൽ അത്തരം ഒരു സംഖ്യ ആ ദാസനു തിരിച്ചു നൽകുവാൻ കഴിയുന്നതിലും അപ്പുറം ആയിരുന്നു, അതു കൊണ്ട് രാജാവ് ആ കടം ഇളച്ചു കൊടുത്തു. ഇത് തന്നെയാണു അല്ലാഹു നാം അവിടുത്തെ കരുണ സ്വീകരിക്കുമെങ്കിൽ നമുക്ക് വേണ്ടിയും ചെയ്യുന്നത്.
എന്നാൽ ഇതേ ദാസൻ അവനു നൂറു വെള്ളി നാണയം കടപ്പെട്ടിരുന്ന മറ്റൊരു ദാസനെ താൻ തിരിച്ച് പോകുമ്പോൾ കണ്ടു. അവൻ അവനോട് ആ പണം എത്രയും പെട്ടന്ന് തിരികെ നൽകുവാൻ ആവശ്യപ്പെട്ടു അൽപ്പം പോലും സമയം നീട്ടിക്കൊടുത്തില്ല. നാം മറ്റൊരാൾക്ക് എതിരായി പാപം ചെയ്യുമ്പോൾ അവിടെ മുറിവും തകർച്ചയും ഉണ്ടാകുന്നു, എന്നാൽ നമ്മുടെ പാപങ്ങൾ എത്രമാത്രം അല്ലാഹുവിനെ സങ്കടപ്പെടുത്തുകയും മുറിപ്പെടുത്തുകയും ചെയ്തു എന്ന് മനസ്സിലാക്കുന്നത് വളരെ അപ്രധാനമാണു- 100 വെള്ളി നാണയങ്ങൾ പതിനായിരം സ്വർണ്ണ നാണയങ്ങളുമായി താരതമ്യം ചെയ്യുന്നതു പോലെ.
അതു കൊണ്ട് രാജാവ് (അല്ലാഹു) ആ ദുഷ്ട ദാസനെ അവന്റെ കടം മുഴുവൻ കൊടുത്തു തീർക്കുവാൻ കാരഗൃഹത്തിലേക്ക് അയക്കുന്നു. ഈസാ അൽ മസീഹിന്റെ അധ്യാപനത്തിൽ, നമുക്ക് എതിരായി മറ്റുള്ളവർ ചെയ്യുന്ന പാപങ്ങളും തെറ്റുകളും ക്ഷമിക്കാതിരിക്കുന്നത് നാം അല്ലാഹുവിന്റെ ക്ഷമയെ നിരാകരിക്കുന്നതിനു തുല്യവും നമ്മെ നരകത്തിനു അവകാശികൾ ആക്കുന്നതിനും തുല്യവും ആണു. അതിനേക്കാൾ ഗൗരവം ഉള്ള വേറെ കാര്യമില്ല.
നമുക്ക് ഉള്ള വെല്ലുവിളി ഈ ക്ഷമിക്കുന്ന ആത്മാവിനെ സൂക്ഷിക്കുക എന്നതാണു. മറ്റൊരാൾ നമ്മെ വേദനിപ്പിക്കുമ്പോൾ അവരോട് പകരം ചോദിക്കുവാനുള്ള ആഗ്രഹം നമുക്ക് വളരെ ആയിരിക്കും. അതു കൊണ്ട് നമുക്ക് എങ്ങിനെ ക്ഷമിക്കുവാനുള്ള ഈ മന:സ്ഥിതിയെ എങ്ങിനെ നേടിയെടുക്കുവാൻ സാധിക്കും? അതിനു വേണ്ടി നമുക്ക് ഇഞ്ചീൽ കൂടുതൽ പരിശോധിക്കുന്നത് തുടരേണ്ടിയിരിക്കുന്നു.