Skip to content

തൗറാത്നിന്നും:ഇസ്മായീൽനബി(അ.സ)നെക്കുറിച്ച് എന്തു പറയുന്നു?

  • by

ഇസ്മായീൽ നബി (അ.സ) ക്ക് എന്തു സംഭവിച്ചു എന്നതിനെക്കുറിച്ച് വളരെ അധികം ആശയക്കുഴപ്പം ഉണ്ട്. 3500 വർഷങ്ങൾക്ക് മുൻപ് മൂസാ നബി (അ.സ) നാൽ എഴുതപ്പെട്ട തൗറാത്ത്,  ഇതിനു നമുക്ക് വ്യക്തമായ ഒരു ചിത്രം നൽകുന്നുണ്ട്.  അല്ലാഹു ഇബ്രാഹിം നബി (അ.സ)ന്റെ സന്തതികളെ കടൽക്കരയിലെ മണൽത്തരി പോലെ (ഇവിടെ നോക്കുക) ആക്കിത്തീർക്കും എന്ന വാഗ്ദത്തം കൊടുത്തു. ഇബ്രാഹീം നബി (അ.സ) തന്റെ രണ്ടു ഭാര്യമാരിൽ കൂടി അവസാനം രണ്ട് ആൺകുട്ടികളെ നേടി, എന്നാൽ അവർ രണ്ടു പേരും തമ്മിലുള്ള വഴക്ക് നിമിത്തം ഇബ്രാഹീം നബിക്ക് (അ.സ) ഹാജിറ ബീവിയെയും ഇസ്മായീലിനെയും ഭവനത്തിൽ നിന്നും ദൂരെ പറഞ്ഞയച്ചു. ഈ വഴക്ക് രണ്ട് ഖട്ടങ്ങളിൽ ആയാണു സംഭവിച്ചത്.  ഒന്നാമത്തേത് സംഭവിച്ചത് ഇസ്മായീൽ ജനിച്ചതിനു ശേഷവും ഇസ് ഹാക്കിന്റെ ജനനത്തിനു മുൻപും ആയിരുന്നു.    ഇവിടെയാണു തൗറാത്തിൽ വളരെ വ്യക്തമായി എഴുതിയിരിക്കുന്ന ഒരു കാര്യം ഈ ശത്രുതയുടെ നടുവിലും ദൈവം ഹാജിറ ബീവിയെയും മകനെയും സംരക്ഷിച്ചു, മാത്രമല്ല  അവൾക്ക് പ്രത്യക്ഷനായി ഇസ്മായീൽ നബിക്ക് (അ. സ) അനുഗ്രഹങ്ങളും നൽകി.

  ബ്രാമിന്റെ ഭാര്യയായ സാറായി മക്കളെ പ്രസവിച്ചിരുന്നില്ല; എന്നാൽ അവൾക്കു ഹാഗാർ എന്നു പേരുള്ള ഒരു മിസ്രയീമ്യദാസി ഉണ്ടായിരുന്നു.
2 സാറായി അബ്രാമിനോടു: ഞാൻ പ്രസവിക്കാതിരിപ്പാൻ യഹോവ എന്റെ ഗർഭം അടെച്ചിരിക്കുന്നുവല്ലോ. എന്റെ ദാസിയുടെ അടുക്കൽ ചെന്നാലും; പക്ഷേ അവളാൽ എനിക്കു മക്കൾ ലഭിക്കും എന്നു പറഞ്ഞു. അബ്രാം സാറായിയുടെ വാക്കു അനുസരിച്ചു.
3 അബ്രാം കനാൻ ദേശത്തു പാർത്തു പത്തു സംവത്സരം കഴിഞ്ഞപ്പോൾ അബ്രാമിന്റെ ഭാര്യയായ സാറായി മിസ്രയീമ്യദാസിയായ ഹാഗാറിനെ തന്റെ ഭർത്താവായ അബ്രാമിന്നു ഭാര്യയായി കൊടുത്തു.
4 അവൻ ഹാഗാരിന്റെ അടുക്കൽ ചെന്നു; അവൾ ഗർഭം ധരിച്ചു; താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ യജമാനത്തി അവളുടെ കണ്ണിന്നു നിന്ദിതയായി.
5 അപ്പോൾ സാറായി അബ്രാമിനോടു: എനിക്കു ഭവിച്ച അന്യായത്തിന്നു നീ ഉത്തരവാദി; ഞാൻ എന്റെ ദാസിയെ നിന്റെ മാർവ്വിടത്തിൽ തന്നു; എന്നാൽ താൻ ഗർഭം ധരിച്ചു എന്നു അവൾ കണ്ടപ്പോൾ ഞാൻ അവളുടെ കണ്ണിന്നു നിന്ദിതയായി; യഹോവ എനിക്കും നിനക്കും മദ്ധ്യേ ന്യായം വിധിക്കട്ടെ എന്നു പറഞ്ഞു.
6 അബ്രാം സാറായിയോടു: നിന്റെ ദാസി നിന്റെ കയ്യിൽ ഇരിക്കുന്നു: ഇഷ്ടംപോലെ അവളോടു ചെയ്തുകൊൾക എന്നു പറഞ്ഞു. സാറായി അവളോടു കാഠിന്യം തുടങ്ങിയപ്പോൾ അവൾ അവളെ വിട്ടു ഓടിപ്പോയി.
7 പിന്നെ യഹോവയുടെ ദൂതൻ മരുഭൂമിയിൽ ഒരു നീരുറവിന്റെ അരികെ, ശൂരിന്നു പോകുന്ന വഴിയിലെ നീരുറവിന്റെ അരികെ വെച്ചു തന്നേ അവളെ കണ്ടു.
8 സാറായിയുടെ ദാസിയായ ഹാഗാരേ, നീ എവിടെ നിന്നു വരുന്നു? എങ്ങോട്ടു പോകുന്നു എന്നു ചോദിച്ചു. അതിന്നു അവൾ: ഞാൻ എന്റെ യജമാനത്തി സാറായിയെ വിട്ടു ഓടിപ്പോകയാകുന്നു എന്നു പറഞ്ഞു.
9 യഹോവയുടെ ദൂതൻ അവളോടു: നിന്റെ യജമാനത്തിയുടെ അടുക്കൽ മടങ്ങിച്ചെന്നു അവൾക്കു കീഴടങ്ങിയിരിക്ക എന്നു കല്പിച്ചു.
10 യഹോവയുടെ ദൂതൻ പിന്നെയും അവളോടു: ഞാൻ നിന്റെ സന്തതിയെ ഏറ്റവും വർദ്ധിപ്പിക്കും; അതു എണ്ണിക്കൂടാതവണ്ണം പെരുപ്പമുള്ളതായിരിക്കും.
11 നീ ഗർഭിണിയല്ലോ; നീ ഒരു മകനെ പ്രസവിക്കും; യഹോവ നിന്റെ സങ്കടം കേൾക്കകൊണ്ടു അവന്നു യിശ്മായേൽ എന്നു പേർ വിളിക്കേണം;
12 അവൻ കാട്ടുകഴുതയെപ്പോലെയുള്ള മനുഷ്യൻ ആയിരിക്കും: അവന്റെ കൈ എല്ലാവർക്കും വിരോധമായും എല്ലാവരുടെയും കൈ അവന്നു വിരോധമായും ഇരിക്കും; അവൻ തന്റെ സകല സഹോദരന്മാർക്കും എതിരെ പാർക്കും എന്നു അരുളിച്ചെയ്തു.
13 എന്നാറെ അവൾ: എന്നെ കാണുന്നവനെ ഞാൻ ഇവിടെയും കണ്ടുവോ എന്നു പറഞ്ഞു തന്നോടു അരുളിച്ചെയ്ത യഹോവെക്കു: ദൈവമേ, നീ എന്നെ കാണുന്നു എന്നു പേർ വിളിച്ചു.
14 അതുകൊണ്ടു ആ കിണറ്റിന്നു ബേർ-ലഹയീ-രോയീ എന്നു പേരായി; അതു കാദേശിന്നും ബേരെദിന്നും മദ്ധ്യേ ഇരിക്കുന്നു.
15 പിന്നെ ഹാഗാർ അബ്രാമിന്നു ഒരു മകനെ പ്രസവിച്ചു: ഹാഗാർ പ്രസവിച്ച തന്റെ മകന്നു അബ്രാം യിശ്മായേൽ എന്നു പേരിട്ടു.
16 ഹാഗാർ അബ്രാമിന്നു യിശ്മായേലിനെ പ്രസവിച്ചപ്പോൾ അബ്രാമിന്നു എണ്പത്താറു വയസ്സായിരുന്നു.

 

ഉൽപ്പത്തി 16:1-16

നമുക്ക് കാണുവാൻ കഴിയുന്ന ഒരു കാര്യം ഹാജിറ ബീവി അല്ലാഹുവുമായി സംസാരിച്ചതു കൊണ്ട് ഒരു പ്രവാചകി ആയി മാറി. ദൈവം അവളോട് തന്റെ മകനു ഇസ്മായീൽ എന്ന് പേർ വിളിക്കണം മാത്രമല്ല ഇസ്മായീൽ ‘എണ്ണിക്കൂടാത വണ്ണം കഴിയാത്ത ഒരു വലിയ ജാതി ആക്കി മാറ്റും എന്ന വാഗ്ദത്തം‘ നൽകി.  അതുകൊണ്ട് ദൈവവും ആയി ഉണ്ടായ കണ്ടുമുട്ടലും അതോടു കൂടെ വാഗ്ദത്തവും തനിക്ക് ലഭിച്ചപ്പോൾ അവൾ തിരികെ അവളുടെ യജമാനത്തിയുടെ അടുക്കൽ തിരികെപ്പോകുവാനും വഴക്ക് കുറച്ച് സമയം അവസാനിക്കുവാനും ഇടയായി.

ശത്രുത വളരുന്നു

എന്നാൽ സാറാ ബീവിക്ക് 14 വർഷങ്ങൾക്ക് ശേഷം ഇസ്ഹാക്ക് ജനിച്ചപ്പോൾ അവരുടെ ശത്രുത വീണ്ടും ആരംഭിച്ചു.  തൗറാത്ത് ഇത് എങ്ങിനെയാണു സംഭവിച്ചത് എന്ന് വളരെ വ്യക്തമായി വിവരിക്കുന്നു.

8 പൈതൽ വളർന്നു മുലകുടി മാറി; യിസ്ഹാക്കിന്റെ മുലകുടി മാറിയ നാളിൽ അബ്രാഹാം ഒരു വലിയ വിരുന്നു കഴിച്ചു.
9 മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകൻ പരിഹാസി എന്നു സാറാ കണ്ടു അബ്രാഹാമിനോടു:
10 ഈ ദാസിയെയുംമകനെയും പുറത്താക്കിക്കളക; ഈ ദാസിയുടെ മകൻ എന്റെ മകൻ യിസ്ഹാക്കിനോടു കൂടെ അവകാശിയാകരുതു എന്നു പറഞ്ഞു.
11 തന്റെ മകൻ നിമിത്തം ഈ കാര്യം അബ്രാഹാമിന്നു അനിഷ്ടമായി.
12 എന്നാൽ ദൈവം അബ്രാഹാമിനോടു: ബാലന്റെ നിമിത്തവും ദാസിയുടെ നിമിത്തവും നിനക്കു അനിഷ്ടം തോന്നരുതു; സാറാ നിന്നോടു പറഞ്ഞതിലൊക്കെയുംഅവളുടെ വാക്കു കേൾക്ക; യിസ്ഹാക്കിൽനിന്നുള്ളവരല്ലോ നിന്റെ സാക്ഷാൽ സന്തതിയെന്നു വിളിക്കപ്പെടുന്നതു.
13 ദാസിയുടെമകനെയും ഞാൻ ഒരു ജാതിയാക്കും; അവൻ നിന്റെ സന്തതിയല്ലോ എന്നു അരുളിച്ചെയ്തു.
14 അബ്രാഹാം അതികാലത്തു എഴുന്നേറ്റു അപ്പവും ഒരു തുരുത്തി വെള്ളവും എടുത്തു ഹാഗാരിന്റെ തോളിൽവെച്ചു, കുട്ടിയെയും കൊടുത്തു അവളെ അയച്ചു; അവൾ പുറപ്പെട്ടുപോയി ബേർ-ശേബ മരുഭൂമിയിൽ ഉഴന്നു നടന്നു.
15 തുരുത്തിയിലെ വെള്ളം ചെലവായശേഷം അവൾ കുട്ടിയെ ഒരു കുറുങ്കാട്ടിൻ തണലിൽ ഇട്ടു.
16 അവൾ പോയി അതിന്നെതിരെ ഒരു അമ്പിൻ പാടു ദൂരത്തു ഇരുന്നു: കുട്ടിയുടെ മരണം എനിക്കു കാണേണ്ടാ എന്നു പറഞ്ഞു എതിരെ ഇരുന്നു ഉറക്കെ കരഞ്ഞു.
17 ദൈവം ബാലന്റെ നിലവിളി കേട്ടു; ദൈവത്തിന്റെ ദൂതൻ ആകാശത്തു നിന്നു ഹാഗാരിനെ വിളിച്ചു അവളോടു: ഹാഗാരേ, നിനക്കു എന്തു? നീ ഭയപ്പെടേണ്ടാ; ബാലൻ ഇരിക്കുന്നേടത്തുനിന്നു അവന്റെ നിലവിളികേട്ടിരിക്കുന്നു.
18 നീ ചെന്നു ബാലനെ താങ്ങി എഴുന്നേല്പിച്ചുകൊൾക; ഞാൻ അവനെ ഒരു വലിയ ജാതിയാക്കും എന്നു അരുളിച്ചെയ്തു.
19 ദൈവം അവളുടെ കണ്ണു തുറന്നു; അവൾ ഒരു നീരുറവു കണ്ടു, ചെന്നു തുരുത്തിയിൽ വെള്ളം നിറച്ചു ബാലനെ കുടിപ്പിച്ചു.
20 ദൈവം ബാലനോടുകൂടെ ഉണ്ടായിരുന്നു; അവൻ മരുഭൂമിയിൽ പാർത്തു, മുതിർന്നപ്പോൾ ഒരു വില്ലാളിയായി തീർന്നു.
21 അവൻ പാരാൻ മരുഭൂമിയിൽ പാർത്തു; അവന്റെ അമ്മ മിസ്രയീംദേശത്തുനിന്നു അവന്നു ഒരു ഭാര്യയെ കൊണ്ടുവന്നു.

 

ഉൽപ്പത്തി 21:8-21

നാം കാണുന്നത് സാറാ ബീവിക്ക് (സാറായി എന്ന പേരിൽ നിന്നും ആണു സാറാ എന്ന പേർ ലഭിച്ചത്) ഹാജിറാ ബീവിയുമായി ഒരേ വീട്ടിൽ പാർക്കുന്നത് വളരെ ബുദ്ധിമുട്ട് ആയി മാറിയത് കൊണ്ട് ആണു അവരെ ദൂരേക്ക് പറഞ്ഞയച്ചത് എന്നാണു.  അത് ഇബ്രാഹീം നബിക്ക് അനിഷ്ടം ആയിരുന്നെങ്കിലും ഹാജിറ ബീവിയെയും ഇസ്മായീലിനെയും (അ.സ) അനുഗ്രഹിക്കുമെന്ന് അല്ലാഹു വാഗ്ദത്തം നൽകിയിരുന്നു. തീർച്ചയായും അല്ലാഹു വീണ്ടും ഹാജിറാ ബീവിയോട് സംസാരിച്ചു, അവളുടെ കണ്ണ്  തുറന്നു മരുഭൂമിയിൽ തുറക്കപ്പെട്ട ഉറവ കാണിക്കുകയും ഇസ്മായിൽ നബി (അ.സ) ‘വലിയൊരു ജാതി ആകും‘ എന്ന വാഗ്ദത്തം നൽകുകയും ചെയ്തു.

തൗറാത്തിൽ തുടർന്ന് നാം ഈ രാജ്യം എങ്ങിനെയാണു വളർന്നു വന്നത് എന്ന് വായിക്കുന്നു.  നാം ഇസ്മായീൽ നബി (അ. സ) യെക്കുറിച്ച് പിന്നീട് വായിക്കുന്നത് ഇബ്രാഹീം നബി (അ. സ) യുടെ മരണ സമയത്ത് ആണു.

8 അബ്രാഹാം വയോധികനും കാലസമ്പൂർണ്ണനുമായി നല്ല വാർദ്ധക്യത്തിൽ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
9 അവന്റെ പുത്രന്മാരായ യിസ്ഹാക്കും യിശ്മായേലും കൂടി മമ്രേക്കരികെ സോഹരിന്റെ മകനായ എഫ്രോനെന്ന ഹിത്യന്റെ നിലത്തു മൿപേലാഗുഹയിൽ അവനെ അടക്കം ചെയ്തു.
10 അബ്രാഹാം ഹിത്യരോടു വിലെക്കു വാങ്ങിയ നിലത്തു തന്നേ; അവിടെ അബ്രാഹാമിനെയും അവന്റെ ഭാര്യയായ സാറയെയും അടക്കം ചെയ്തു.
11 അബ്രാഹാം മരിച്ചശേഷം ദൈവം അവന്റെ മകനായ യിസ്ഹാക്കിനെ അനുഗ്രഹിച്ചു; യിസ്ഹാൿ ബേർലഹയിരോയീക്കരികെ പാർത്തു.
12 സാറയുടെ മിസ്രയീമ്യദാസി ഹാഗാർ അബ്രാഹാമിന്നു പ്രസവിച്ച മകനായ യിശ്മായേലിന്റെ വംശപാരമ്പര്യം അവരുടെ വംശാവലിപ്രകാരം പേരുപേരായി യിശ്മായേലിന്റെ പുത്രന്മാരുടെ പേരുകൾ ആവിതു:
13 യിശ്മായേലിന്റെ ആദ്യജാതൻ നെബായോത്ത്,
14 കേദാർ, അദ്ബെയേൽ, മിബ്ശാം, മിശ്മാ, ദൂമാ,
15 മശ്ശാ, ഹദാദ്, തേമാ, യെതൂർ, നാഫീശ്, കേദെമാ.
16 പന്ത്രണ്ടു പ്രഭുക്കന്മാരായ യിശ്മായേലിന്റെ പുത്രന്മാർ അവരുടെ ഊരുകളിലും പാളയങ്ങളിലും വംശംവംശമായി ഇവർ ആകുന്നു; അവരുടെ പേരുകൾ ഇവ തന്നേ.
17 യിശ്മായേലിന്റെ ആയുഷ്കാലം നൂറ്റി മുപ്പത്തേഴു സംവത്സരം ആയിരുന്നു; അവൻ പ്രാണനെ വിട്ടു മരിച്ചു, തന്റെ ജനത്തോടു ചേർന്നു.
18 ഹവീലാ തുടങ്ങി അശ്ശൂരിലേക്കു പോകുന്ന വഴിയിൽ മിസ്രയീമിന്നു കിഴക്കുള്ള ശൂർവരെ അവർ കുടിയിരുന്നു; അവൻ തന്റെ സകലസഹോദരന്മാർക്കും എതിരെ പാർത്തു.

 

ഉൽപ്പത്തി 25: 8-18

ഇസ്മായിൽ വളരെക്കാലം ജീവിക്കുകയും അദ്ധേഹത്തിന്റെ മക്കൾ 12 ഗോത്ര നേതാക്കൾ ആയിത്തീരുകയും ചെയ്തു.  അല്ലാഹു വാഗ്ദത്തം നൽകിയിരുന്നത് പോലെ അദ്ധേഹത്തെ അനുഗ്രഹിച്ചു.  അറബികൾ അവരുടെ വംശ പാരമ്പര്യം ഇസ്മായീൽ നബി (അ.സ) യിൽക്കൂടെ കണ്ടെത്തുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *