മുൻപിലത്തെ ലേഖനത്തിൽ നാം കണ്ടത് ആദാം നബിയുടെയും ഹവ്വാ ബീവിയുടെയും അടയാളങ്ങൾ ആയിരുന്നുവല്ലോ. അവർക്ക് തമ്മിൽ തമ്മിൽ ഭയങ്കരമായി വഴക്ക് കൂടിയ രണ്ടു മക്കൾ ഉണ്ടായിരുന്നു. ഇനി പറയുവാൻ പോകുന്നത് ഈ ലോകത്ത് മനുഷ്യ ചരിത്രത്തിൽ ആദ്യമായി നടന്ന കുലപാതകത്തെക്കുറിച്ച് ആണു. ഈ സംഭവത്തിൽ നിന്നും നാം വളരെ പ്രാധാന്യം അർഹിക്കുന്ന ഒരു സാർവ്വ ലൗകിക തത്വത്തെക്കുറിച്ച് കൂടെ നാം അവരിൽ കൂടി മനസ്സിലാക്കുവാൻ പോകുകയാണു. അതുകൊണ്ട് അത് നമുക്ക് വായിച്ചു മനസ്സിലാക്കാം. (ഇത് വേറെ ഭാഗത്ത് കൂടി വായിക്കുവാൻ ഇവിടെ അമർത്തുക)
കായീനും ഹാബേലും (ക്വാബീലും ഹാബീലും): രണ്ട് പുത്രന്മാരും അവരുടെ രണ്ട് ബലികളും
തൗറാത്തിൽ ആദം നബി (അ. സ) യുടെയും, ഹവ്വാ ബീവി (റ. അ) യുടെയും രണ്ട് പുത്രന്മാരെ കായീൻ എന്നും ഹാബേൽ എന്നും പേർ, വിളിച്ചതായി നാം കാണുന്നു. വിശുദ്ധ കുർ ആനിൽ അവരുടെ പേർ പറഞ്ഞിട്ടില്ലെങ്കിലും, ഇസ്ലാമിക പാരംബര്യത്തിൽ അവർ അറിയപ്പെടുന്നത് ക്വാബീൽ എന്നും ഹാബീൽ എന്നും ആണു. അവർ രണ്ടു പേരും അല്ലാഹുവിനു ഒരു ബലി കൊണ്ടു വന്നു. എന്നാൽ അല്ലാഹു കായീനിന്റെ ബലി കൈക്കൊണ്ടില്ല എന്നാൽ ഹാബേലിന്റെ ബലി കൈ കൊണ്ടു. കായീൻ തന്റെ അസൂയ നിമിത്തം തന്റെ അനുജനായ ഹാബീലിനെ കൊന്നു കളഞ്ഞു ആ ക്രൂരതയുടെ നഗ്നത അല്ലാഹുവിൽ നിന്നും മറയ്ക്കുവാൻ അവനു കഴിഞ്ഞില്ല. ഈ സംഭവത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചോദ്യം എന്ത് കൊണ്ട് ഹാബേലിന്റെ യാഗം മാത്രം അല്ലാഹു കൈക്കൊണ്ടു, കായീനിന്റേത് കൈക്കൊണ്ടില്ല എന്നതാണു. മിക്കവാറും പേർ ചിന്തിക്കുന്നത് ആ രണ്ട് പേർ തമ്മിലുള്ള വ്യത്യാസങ്ങൾ കൊണ്ടാണു എന്നാണു. എന്നാൽ വളരെ ശ്രദ്ധയോടെ നാം ആ സംഭവം വായിച്ചാൽ നാം വെറെ ഒരു വിധത്തിൽ ചിന്തിക്കുവാൻ ഇടയാകും. വിശുദ്ധ തൗറാത്ത് നാം പരിശോധിച്ചാൽ അവർ രണ്ടു പേരും കൊണ്ടു വന്ന യാഗ വസ്തുക്കളിൽ വ്യത്യാസം ഉണ്ട് എന്ന് നമുക്ക് കാണുവാൻ സാധിക്കും. കായീൻ യാഗത്തിനായി കൊണ്ടു വന്നത് ‘നിലത്തെ ഫലങ്ങളും‘ (അതായത്, പഴങ്ങളും പച്ചക്കറികളും) ആയിരുന്നു എന്നാൽ ഹാബേൽ കൊണ്ടു വന്നത് അവന്റെ ‘ആട്ടിൻ കൂട്ടത്തിൽ ഉണ്ടായിരുന്ന ഏറ്റവും തടിച്ചതും കൊഴുത്തതും ആയിരുന്നു‘. ഇത് കുറിക്കുന്നത് ഹാബേൽ തന്റെ തൊഴുത്തിൽ ഉണ്ടായിരുന്ന ഒരു മൃഗത്തെ, ആടിനേയോ, ഒട്ടകത്തെയോ ബലി അർപ്പിക്കുവാൻ കൊണ്ടു വന്നു എന്നതാണു.
ഇവിടെ നാം ആദാം നബിയുടെ അടയാളത്തോട് സമാന്തരമായ ഒരു കാര്യം ആണു കാണുന്നത്. ആദം നബി തന്റെ നഗ്നത മറയ്ക്കുവാൻ ഇലകൾ കൊണ്ടുള്ള ഉടുപ്പ് ഉപയോഗിച്ചു, പക്ഷെ ആ നഗ്നത നല്ല രീതിയിൽ മറയ്ക്കുവാൻ ഒരു മൃഗത്തിന്റെ തോൽ എടുക്കേണ്ടി വന്നു (അങ്ങിനെ അതിന്റെ മരണവും). ഇലകളിലോ, പഴങ്ങളിലോ, പച്ചക്കറികളിലോ രക്തം ഇല്ല അതു കൊണ്ട് തന്നെ അവയ്ക്ക് മനുഷ്യർക്കും മൃഗങ്ങൾക്കും ഉള്ളതു പോലെ ഉള്ള ജീവൻ അല്ല ഉള്ളത്. രക്തത്തിന്റെ അംശം ഇല്ലാതിരുന്ന ഇലകൾ കൊണ്ടുള്ള ഉടുപ്പ് ആദാമിന്റെ നഗ്നത മറയ്ക്കുവാൻ പര്യാപ്തം അല്ലായിരുന്നു അതു പോലെ രക്ത സാന്നിധ്യം ഇല്ലാതിരുന്ന പഴങ്ങളും പച്ചക്കറികളും കൊണ്ട് ഉള്ള കായീനിന്റെ യാഗം അല്ലാഹുവിനു സ്വീകാര്യം ആയിരുന്നില്ല. എന്നാൽ ഹാബേലിന്റെ ആടുകളിൽ നിന്നും ഏറ്റവും നല്ലവയുടെ ‘മേദസ്സിൽ‘ നിന്നുള്ളത് സൂചിപ്പിക്കുന്നത് ആ മൃഗത്തിന്റെ രക്തം ചിന്തപ്പെടുകയും മുഴുവനായി ഊറ്റപ്പെടുകയും ചെയ്തു എന്നാണു, ഇത് ആദം നബിയെയും (അ. സ) ഹവ്വാ ബീവിയെയും ആദ്യം ഉടുപ്പിയ്ക്കുവാൻ കൊല്ലപ്പെട്ട ആ മൃഗത്തിനു സമാനമാണു.
ഒരു പക്ഷെ നമുക്ക് ഈ അടയാളം ഞാൻ ഒരു ചെറിയ ബാലകൻ ആയീരുന്നപ്പോൾ പടിച്ച ഒരു ഉദാഹരണത്തിൽ കൂടി ഇങ്ങനെ ഉപസംഹരിക്കാം: ‘നരകത്തിലേക്കുള്ള വഴി ഒരുക്കപ്പെട്ടിരിക്കുന്നത് നല്ല ഉദ്ദേശത്തോടു കൂടെ ആണു’. ആ ഉദാഹരണം കായീനിന്റെ കാര്യത്തിൽ വളരെ ചേരുന്ന ഒന്നാണു. അവൻ അല്ലാഹുവിൽ വിശ്വസിക്കുകയും അല്ലാഹുവിനെ ആരാധിക്കുവാനായി യാഗമർപ്പിക്കുവാൻ വരിക മൂലം അവന്റെ വിശ്വാസം പ്രകടിപ്പിക്കുവാൻ അവൻ ശ്രമിക്കുകയും ചെയ്തു. പക്ഷെ അല്ലാഹു ആ യാഗം സ്വീകരിച്ചില്ല എന്നു മാത്രമല്ല അവനിൽ പ്രസാദിക്കുകയും ചെയ്തില്ല. പക്ഷെ എന്ത് കൊണ്ട്? അവനു വളരെ മോശമായ മനോഭാവം ഉണ്ടായിരുന്നതു കൊണ്ടാണോ? അവനു അങ്ങിനെ ഒരു മനോഭാവം ആദ്യം ഉണ്ടായിരുന്നു എന്ന് ഇവിടെ പറയുന്നില്ല. അവനു ഒരു പക്ഷെ ആദ്യം ഏറ്റവും നല്ല ഉദ്ദേശങ്ങളും മനോഭാവങ്ങളും ആയിരുന്നു ഉണ്ടായിരുന്നത്. തന്റെ പിതാവായ, ആദമിന്റെ അടയാളം, നമുക്ക് ഒരു സൂചന തരുന്നു. അല്ലാഹു ആദം നബിയെയും (അ.സ) ഹവ്വാ ബീവിയെയും (റ.അ) ശിക്ഷിച്ചപ്പോൾ അല്ലാഹു അവരെ മരണ യോഗ്യർ ആക്കി. അങ്ങിനെ അവരുടെ പാപത്തിന്റെ ശംബളം മരണം ആയിരുന്നു. അല്ലാഹു അതിനു ശേഷം അവർക്ക് ഒരു അടയാളം നൽകി- മൃഗത്തിന്റെ (തോൽ ) കൊണ്ടുള്ള ഉടുപ്പ് കൊണ്ട് അവരുടെ നഗ്നത മറയ്ക്കുക എന്ന അടയാളം. അത് സൂചിപ്പിക്കുന്നത് ഒരു കരുതി വയ്ക്കപ്പെട്ട മൃഗം മരിക്കെണ്ടി വരുന്നു എന്നാണു. ആദമിന്റെയും (അ.സ) ഹവ്വാ ബീവി (റ. അ) യുടെയും നഗ്നത മറയ്ക്കുവാൻ ഒരു മൃഗം മരിക്കുകയും അതിന്റെ രക്തം മുഴുവനായി ചിന്തപ്പെടുകയും ചെയ്തു. ഇപ്പോൾ അവരുടെ പുത്രന്മാരായ കായിനും ഹാബേലും യാഗം അർപ്പിക്കുവാൻ വന്നു പക്ഷെ അവരിൽ ഹാബേലിന്റെ യാഗം മാത്രമേ (‘ആട്ടിൻ കൂട്ടത്തിൽ നിന്നുള്ള ഏറ്റവും നല്ലതിന്റെ മേദസ്സ്‘) യാഗം അർപ്പിക്കുംബോൾ ചൊരിയപ്പെടേണ്ടതും പൂർണ്ണമായി ഊറ്റപ്പെടേണ്ടതും ആയത് എന്ന നിയമം പാലിക്കപ്പെട്ടുള്ളൂ. ‘നിലത്തെ ഫലങ്ങൾക്ക്‘ ഒരിക്കലും മരിക്കുവാൻ കഴിയില്ല കാരണം അവ രക്തം ഊറ്റപ്പെടത്തക്കവണ്ണം ഉള്ള ‘ജീവൻ‘ അവയിൽ ഇല്ല.
നമുക്ക് നൽകപ്പെടുന്ന അടയാളം: രക്തം ചൊരിയപ്പെടുകയും പൂർണ്ണമായി ഊറ്റപ്പെടുകയും ചെയ്യൽ
അല്ലാഹു ഇവിടെ നമ്മെ ഒരു വലിയ പാടം പടിപ്പിക്കുക ആണു. നമുക്ക് ഒരിക്കലും അല്ലാഹുവിന്റെ അടുക്കൽ എങ്ങിനെ പോകാം എന്ന് തീരുമാനിക്കുവാൻ കഴിയുകയില്ല. അല്ലാഹു ചില നിയമങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് അവയ്ക്ക് കീഴ്പ്പെടണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് നാം ഒരോരുത്തരും ആണു. ഇവിടെ ആ നിയമം എന്നത് നമുക്ക് വേണ്ടി ഒരു യാഗ വസ്തു മരിക്കുന്നു, അത് അതിന്റെ രക്തം ചൊരിയുകയും ഊറ്റുകയും ചെയ്യുന്നു. എനിക്ക് ഒരു പക്ഷെ മറ്റ് ഏതെങ്കിലും കാര്യങ്ങൾ തിരഞ്ഞെടുക്കാം കാരണം അപ്പോൾ എനിക്ക് എന്റേതായ മാർഗ്ഗങ്ങളിൽക്കൂടെ അവ നൽകുവാൻ കഴിയും. എനിക്ക് എന്റെ സമയം, ഊർജ്ജം, പണം, പ്രാർത്തന, സമർപ്പണം എന്നിവ നൽകാം എന്നാൽ ജീവൻ നൽകുവാൻ കഴിയുകയില്ല. എന്നാൽ ആ- രക്തത്താൽ ഉള്ള ബലി- മാത്രമാണു അല്ലാഹു ആവശ്യപ്പെടുന്നത്. അതല്ലാതെ മറ്റൊന്നും തന്നെ മതിയാവുകയില്ല. തുടർന്നു വരുന്ന പ്രവാചകന്മരുടെ ജീവിത്തിൽ ഈ മാത്രുകയിൽ തന്നേ ഉള്ള അടയാളങ്ങൾ വരുന്നുണ്ടോ എന്ന് പരിശോധിക്കുന്നത് രസകരമായ കാര്യം ആയിരിക്കും.