ആദം നബിയെയും (അ. സ), ഹവ്വാ (റ. അ) ബീവിയെയും അല്ലാഹു നേരിട്ട് ഉരുവാക്കിയതു കൊണ്ട് അവർ ഏറ്റവും വിശിഷ്ടരായ സ്രിഷ്ടികൾ ആയിരുന്നു, മാത്രവുമല്ല അവർ ഏദൻ പറുദീസയിൽ അല്ലാഹുവിനോടു കൂടെ വസിച്ചു. അതു കൊണ്ട് അവരിൽ നിന്നും നമുക്ക് വലിയൊരു പാടം പടിക്കേണ്ടതുണ്ട്. ഇവിടെ രണ്ടു ഭാഗങ്ങൾ ആദം നബി (അ.സ) ക്കുറിച്ച് വിശദീകരിക്കുന്നത് ഉണ്ട്, അവയിൽ ഒന്ന് വിശുദ്ധ തൗറാത്തിൽ നിന്നും ഒന്ന് വിശുദ്ധ കുർ ആനിൽ നിന്നും എടുത്തിട്ടുള്ളവ ആണു. (അവ വായിക്കുവാൻ ഇവിടെ അമർത്തുക).
ഈ വിവരണങ്ങൾ നമുക്ക് വളരെ പരിചയം ഉള്ളവ ആണു. ഈ രണ്ടു വിവരണങ്ങളിലെയും കധാ പാത്രങ്ങൾ ഒരു പോലെ ആണു (ആദം നബി, ഹവ്വാ ബീവി, ശൈത്താൻ (ഇബിലീസ്), അല്ലാഹു); ഈ രണ്ടു വിവരണങ്ങളിലെയും സ്തലങ്ങളും ഒന്നു തന്നെ ആണു (ഏദൻ പൂന്തോട്ടം); ഈ രണ്ടു വിവരണങ്ങളിലും ശൈത്താൻ (ഇബിലീസ്) നുണ പറയുകയും, ആദാം നബി (അ. സ) മിനെയും, ഹവ്വാ ബീവിയെയും (റ. അ) പറ്റിക്കുകയും ചെയ്യുന്നു; ഈ രണ്ടു വിവരണങ്ങളിലും ആദാം നബി (അ. സ) യും, ഹവ്വാ ബീവിയും അവരുടെ ലജ്ജ ഉളവാക്കുന്ന നഗ്നത മറക്കുവാൻ ഇലകൾ കൊണ്ട് ഉടുപ്പ് ഉണ്ടാക്കി ധരിക്കുന്നു; ഈ രണ്ടു വിവരണങ്ങളിലും അല്ലാഹു വന്ന് അവർക്ക് ന്യായ വിധി കൽപ്പിക്കുന്നു; ഈ രണ്ടു വിവരണങ്ങളിലും അല്ലാഹു അവരോട് കരുണ കാണിച്ച് അവരുടെ നഗ്നതയുടെ ‘ലജ്ജ‘ മറയ്ക്കുവാൻ അവർക്ക് വസ്ത്രം (അല്ലെങ്കിൽ, ഉടുപ്പ്) നൽകി. വിശുദ്ധ കുർ ആൻ പറയുന്നത് ഇത് ‘ആദമിന്റെ സന്തതികൾക്ക്‘-അതായത് നാം ഒരോരുത്തർക്കും ‘അല്ലാഹു നൽകുന്ന അടയാളം‘ ആകുന്നു എന്നാണു. അതു കൊണ്ട് ഇത് പണ്ട് കാലത്ത് നടന്ന വിശുദ്ധ സംഭവങ്ങളുടെ വെറും ഒരു ചരിത്ര പാടം അല്ല. നമുക്ക് അവയിൽ നിന്നും ഗ്രഹിക്കുവാൻ ഏറെ ഉണ്ട്.
ആദാം നബി നമുക്ക് നൽകുന്ന മുന്നറിയിപ്പ്
ആദാം നബി (അ. സ) മും, ഹവ്വാ ബീവിയും (റ. അ) അല്ലാഹു അവരെ ന്യായം വിധിക്കുന്നതിനു മുൻപ് ഒരേ ഒരു അനുസരണക്കേട് എന്ന തെറ്റെ ചെയ്തിട്ടുള്ളൂ. അതു കൊണ്ട് നാം തിരിച്ചറിയേണ്ട ഒരു കാര്യം, അല്ലാഹു അവർ ഒൻപതു മുന്നറിയിപ്പുകൾ നൽകിയതിനു ശേഷം പത്താമത്തെ തെറ്റിനു ശിക്ഷിക്കുക അല്ലായിരുന്നു. മറിച്ച് അല്ലാഹു അവർ ചെയ്ത ഒരേ ഒരു അനുസരണക്കേടിനാണു അവരെ ശിക്ഷിച്ചത്. പല ആളുകളും കരുതിയിരിക്കുന്നത് അല്ലാഹു അവരെ അവർ പല തെറ്റുകൾ ചെയ്തതിനു ശേഷം മാത്രമേ ശിക്ഷിക്കൂ എന്നാണു. അവർ കരുതുന്നത് അവർക്ക് മറ്റുള്ളവരെക്കാൾ ‘വളരെക്കുറച്ച് പാപങ്ങൾ‘ മാത്രമേ ഉള്ളൂ എന്നും, അല്ല എങ്കിൽ അവരുടെ നല്ല പ്രവർത്തികൾ ചീത്ത പ്രവർത്തികളെക്കാൾ കൂടുതൽ ആണെങ്കിൽ (ഒരു പക്ഷെ) അല്ലാഹു അവരെ ന്യായം വിധിക്കുകയില്ല എന്നും ആണു. ആദം നബി (അ. സ) മിന്റെയും, ഹവ്വ ബീവി (റ. അ) യുടെയും ഉദാഹരണം നമ്മെ ഓർമിപ്പിക്കുന്നത് ഇങ്ങനെ ഉള്ള ചിന്തകൾ തെറ്റാണു എന്നാണു.
ഇത് മനസ്സിലാക്കുവാൻ ഒരു രാജ്യത്തിന്റെ നിയമങ്ങൾ അനുസരിക്കാതെ ഇരിക്കുന്നതും അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കാതെ ഇരിക്കുന്നതും ആയി ഒന്ന് താരതമ്യം ചെയ്തു നോക്കിയാൽ മതി. ഞാൻ താമസിക്കുന്ന കാനഡയിൽ, ഞാൻ ഒരു നിയമം തെറ്റിച്ചാൽ (ഉദാഹരണത്തിനു, ഞാൻ ഒരു മോഷണം നടത്തിയാൽ) രാജ്യത്തിനു എന്നെ ന്യായം വിധിക്കുവാൻ കഴിയും. എനിക്ക് ഒരിക്കലും, ഞാൻ ഒരു തെറ്റേ ചെയ്തുള്ളൂ, ഞാൻ കുലപാതകമോ, തട്ടിക്കൊണ്ട് പോകലോ ചെയ്ത് നിയമം തെറ്റിച്ചില്ല എന്ന് പറയുവാൻ കഴിയില്ല. കാനഡയിലെ നിയമം അനുസരിച്ച് ഞാൻ ഒരു തെറ്റ് ചെയ്താലും ശിക്ഷ അനുഭവിച്ചേ മതിയാകൂ. ഇങ്ങനെ തന്നെയാണു അല്ലാഹുവിന്റെ പക്കലും.
അവർ രണ്ടു പേരും ഇലകൾ ഉപയോഗിച്ച് ഉടുപ്പ് ഉണ്ടാക്കി ഉടുക്കുവാൻ ശ്രമിച്ചപ്പോൾ അവർക്ക് ലജ്ജ തോന്നുകയും അതു കൊണ്ടു അവർ നഗ്നത മറയ്ക്കുവാൻ ശ്രമിക്കുകയും ചെയ്തു. അതു പോലെ, ഞാൻ എനിക്കു തന്നെ ലജ്ജ ഉളവാക്കുന്ന കാര്യങ്ങൾ ചെയ്യുംബോൾ ഞാൻ അത് മറച്ചു വെയ്ക്കുവാൻ ശ്രമിക്കുകയും മറ്റുള്ളവരിൽ നിന്നും ഒളിച്ചു വെയ്കുവാൻ ശ്രമിക്കുകയും ചെയ്യുന്നു. പക്ഷെ ആദാമിന്റെ അതിനുള്ള ശ്രമങ്ങൾ സത്യത്തിൽ അല്ലാഹുവിനു മുൻപിൽ യാതൊരു പ്രയോചനവും ഇല്ലാത്തത് ആയിരുന്നു. അല്ലാഹുവിനു അവരുടെ പരാചയങ്ങൾ കാണുവാൻ കഴിഞ്ഞു, അതു കൊണ്ട് അല്ലാഹു പ്രവർത്തിക്കുകയും അവരോട് സംസാരിക്കുകയും ചെയ്തു.
അല്ലാഹുവിന്റെ ന്യായവിധിയുടെ പ്രവർത്തികൾ- എന്നാൽ കരുണ നിറഞ്ഞത്
നമുക്ക് അല്ലാഹു ചെയ്ത മൂന്ന് കാര്യങ്ങൾ കാണുവാൻ സാധിക്കുന്നു:
- അല്ലാഹു അവരെ മർത്യർ ആക്കി- അവർ ഇനി മരിക്കേണ്ടി വരും
- അല്ലാഹു അവരെ ആ തോട്ടത്തിൽ നിന്നും പുറത്താക്കി. അവർ ഇനി ഭൂമിയിൽ വളരെ കഷ്ടത നിറഞ്ഞ ഒരു ജീവിതം ഭൂമിയിൽ നയിക്കേണ്ടി വരും.
- അല്ലാഹു അവർക്ക് ഉടുക്കുവാൻ മ്രുഗത്തിന്റെ തോലു കൊണ്ട് ഉടുപ്പ് ഉണ്ടാക്കി നൽകി.
നമ്മെ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന ഏറ്റവും വലിയ ഒരു കാര്യം നാം ഓരോരുത്തരും ഈ കാര്യങ്ങളുടെ തിക്ത ഫലം ഇപ്പോഴും അനുഭവിക്കുന്നവർ ആണു എന്നതാണു. എല്ലാവരും മരിക്കുന്നു; ആരും- പ്രവാചകനോ അല്ലെങ്കിൽ മറ്റുള്ളാവരോ- ഇതു വരെയും ആ പറുദീസയിലേക്ക് തിരികെ പോയിട്ടില്ല; മാത്രമല്ല നാം എല്ലാവരും ഇന്നും വസ്ത്രം ധരിക്കുന്നു. സത്യത്തിൽ ഈ മൂന്ന് കാര്യങ്ങൾ നമുക്ക് ‘സർവ്വ സാധാരണം‘ ആയതു കൊണ്ട് അല്ലാഹു ആദാമിനും ഹവ്വാ ബീവിക്കും അന്നു ചെയ്തത് നൂറ്റാണ്ടുകൾ കഴിഞ്ഞിട്ടും ഇപ്പോഴും നാം അനുഭവിക്കുന്നു. അതു കൂടാതെ അന്ന് ചെയ്ത പ്രവർത്തികളുടെ പരിണിത ഫലം ഇപ്പോഴും നാം ഒരോരുത്തരും അനുഭവിക്കുന്നു.
അല്ലാഹു അവർക്ക് നൽകിയ ഉടുപ്പ് അവരോട് അല്ലാഹു കാണിച്ച ദയാ പൂർവ്വമായ ഒരു ദാനം ആയിരുന്നു- അവരുടെ നഗ്നത ഇപ്പോൾ മറയ്ക്കപ്പെട്ടു. അതെ അല്ലാഹു ശിക്ഷ നൽകി- പക്ഷെ അതോടു ചേർന്ന് കരുണയും കാണിച്ചു- ആ കരുണ സത്യത്തിൽ അല്ലാഹു കാണിക്കേണ്ട കാര്യം ഇല്ലാത്തതാണു. ആദാം നബിയും (അ.സ), ഹവ്വാ ബീവിയും (റ. അ) ആ ഉടുപ്പ് നേടിയത് ഒരിക്കലും അവരുടെ നല്ല സ്വഭാവം മൂലം, അവരുടെ അനുസരണക്കേട് മായിച്ചു കളയാൻ ‘പ്രത്യേക ദയയാൽ‘ അല്ല. അവർക്ക് രണ്ടു പേർക്കും ആ വലിയ സമ്മാനം അല്ലാഹുവിൽ നിന്നും നേടുവാൻ കഴിഞ്ഞത് അവർ അതിനു യോഗ്യരോ, അർഹരോ അല്ലാതിരിക്കുംബോൾ ആണു. എന്നാൽ അത് അവർക്ക് ലഭ്യമാകുവാൻ ഒരാൾ വില നൽകണമായിരുന്നു. വിശുദ്ധ തൗറാത്ത് നമ്മോട് പറയുന്നത് ആ ഉടുപ്പ് ഒരു മ്രുഗത്തിന്റെ ‘തോൽ‘ കൊണ്ട് ആയിരുന്നു എന്നാണു. അതിൽ നിന്നും നാം മനസ്സിലാക്കുന്നത് അവ ഒരു മ്രുഗത്തിൽ നിന്നു എടുത്തതാണു എന്നാണു. ഈ ഒരു സമയം വരെയും മരണം ഇല്ലായിരുന്നു, എന്നാൽ ഇപ്പോൾ അവർക്ക് ഉടുപ്പ് ധരിപ്പിക്കുവാൻ മതിയായ തോൽ ഉള്ള ഒരു മ്രിഗം ആ വില കൊടുത്തു-ആ വില അതിന്റെ ജീവൻ തന്നെ ആയിരുന്നു. അല്ലാഹുവിന്റെ കരുണ ആദം നബിക്കും ഹവ്വാ ബീവിക്കും ലഭിക്കുവാൻ ഒരു മ്റുഗത്തിനു അതിന്റെ ജീവൻ നൽകേണ്ടി വന്നു.
വിശുദ്ധ കുർ ആൻ നമ്മോട് പറയുന്നത് ഈ വസ്ത്രം അവരുടെ ലജ്ജ മറയ്ക്കുക തന്നെ ചെയ്തു എന്നാണു, പക്ഷെ ആ അവർക്ക് സത്യത്തിൽ വേണ്ടി ഇരുന്നത് ‘ഒരു നീതീകരണം‘, ആയിരുന്നു, മറ്റൊരു വാക്കിൽ പറഞ്ഞാൽ അവർക്ക് ലഭിച്ച ആ വസ്ത്രം (ആ തോൽ കൊണ്ട് ഉള്ളത്) അവരെ നീതീകരിക്കുന്നതിനു ഒരു അടയാളം ആയിരുന്നു, അതു പോലെ തന്നെ നമുക്കും ഒരു അടയാളം ആണു.
“ആദം സന്തതികളേ, നിങ്ങൾക്ക് നിങ്ങളുടെ ലജ്ജ മറയ്ക്കുവാനും ശരീരം അലങ്കരിക്കുവാനും പറ്റിയ വസ്ത്രങ്ങൾ ഉൽപ്പാദിച്ചു തന്നിരിക്കുന്നു. എന്നാൽ ഭക്തിയുടെ വസ്ത്രമാണു – ഏറ്റവും ഉത്തമം. അല്ലഹുവ്ന്റെ ദ്രുഷ്ടാന്തങ്ങളിൽ ഒന്നാണു ഇത്, അവർ മനസ്സിലാക്കി പാടം ഉൾക്കൊള്ളാൻ“.
സൂറാ: 7: 26അൽ അ അറാഫ്.
അപ്പോൾ ഉയർന്നു വരുന്ന നല്ല ഒരു ചോദ്യം: നമുക്ക് എങ്ങിനെ ഈ ‘നീതിയുടെ വസ്ത്രം ലഭിയ്ക്കും‘? ഇതിനു ശേഷം വരുന്ന പ്രവാചകന്മാർ നമുക്ക് ഈ പരമ പ്രധാനമായ ചോദ്യത്തിനള്ള ഉത്തരം നൽകും.
അല്ലാഹുവിന്റെ ന്യായ വിധിയുടെയും കരുണ നിറഞ്ഞതുമായ വാക്കുകൾ
അല്ലാഹു ആദം നബി (അ. സ)നും ഹവ്വാ ബീവിക്കും നമുക്ക് എല്ലാവർക്കും (അവരുടെ മക്കൾ) ഈ മൂന്ന് കാര്യങ്ങൾ ചെയ്ത് കൊടുക്കുക മാത്രമല്ല, അദ്ധേഹം ചില അരുളപ്പാടുകൾ അറിയിക്കുകയും ചെയ്യുന്നു. കുർ ആനിലും തൗറാത്തിലും അല്ലാഹു ‘ശത്രുത‘ എന്ന വാക്ക് ഉപയോഗിക്കുന്നു എന്നാൽ തൗറാത്തിൽ ഈ ‘ശത്രുത‘ സ്ത്രീക്കും സർപ്പത്തിനും (ശൈത്താൻ) ഇടയിൽ ആയിരിക്കും എന്ന് എന്ന് പ്രത്യേകം എഴുതിയിരിക്കുന്നു. ഈ പ്രത്യേകമായി എടുത്ത് പറഞ്ഞിരിക്കുന്ന കാര്യം താഴെ കൊടുത്തിരിക്കുന്നു. ഞാൻ അതിൽ പറഞ്ഞിരിക്കുന്നത് ആരെക്കുറിച്ചാണു പറയുന്നത് എന്ന് ( ) അടയാളം കൊണ്ട് വിശദീകരിച്ചിരിക്കുന്നു. അല്ലാഹു പറയുന്നു:
“ഞാൻ (അല്ലാഹു) ശത്രുത വരുത്തും നീയും (ശൈത്താൻ) സ്ത്രീയുംനിന്റെ സന്തതിയും അവളുടെ സന്തതിയും തമ്മിലും;അവൻ (അവളുടെ സന്തതി) നിന്റെ (ശൈത്താൻ) തല തകർക്കുംനിന്റെ സന്തതി അവന്റെ (സ്ത്രീയുടെ സന്തതിയുടെ) കുതികാൽ തകർക്കും“
ഉൽപ്പത്തി 3:15
ഇത് ഒരു കടംകത പോലെ തോന്നും എങ്കിലും- ഇത് എല്ലാവർക്കും നന്നായി മനസ്സിലാക്കുവാൻ കഴിയുന്ന ഒന്നാണു. ഈ ഭാഗം നാം വളരെ ശ്രദ്ധാ പൂർവ്വം വായിക്കുക ആണെങ്കിൽ അവിടെ അഞ്ച് വിവിധ കധാ പാത്രങ്ങളെ കാണുവാൻ സാധിക്കുന്നു മത്രമല്ല അവ പ്രവചനാത്മകവും ആയ ഒന്നാണു കാരണം അത് ഇനി – ഭാവിയിൽ -സംഭവിക്കുവാനുള്ളതിനെ സൂചിപ്പിക്കുന്നു. (മുകളിൽ വായിച്ച ഭാഗം ശ്രദ്ധിച്ചാൽ ഭാവിയിൽ സംഭവിക്കും എന്ന സൂചന നാം കാണുന്നു). ഇവിടെയുള്ള കധാ പാത്രങ്ങൾ:
- ദൈവം (അല്ലാഹു)
- ശൈത്താൻ (അല്ലെങ്കിൽ ഇബ് ലീസ്)
- സ്ത്രീ
- സ്ത്രീയുടെ സന്തതി
- ശൈത്താന്റെ സന്തത
താഴെ കൊടുത്തിരിക്കുന്ന കടംകതയുടെ ചിത്രം ഭാവിയിൽ ഈ കദാ പാത്രങ്ങൾ എങ്ങിനെ പരസ്പരം ബന്ധപ്പെട്ട് ഇരിക്കുന്നു എന്ന് നമുക്ക് വിശദീകരിച്ചു തരുന്നു. അത് താഴെ കൊടുക്കുന്നു:
അല്ലാഹു പറുദീസയിൽ വച്ച് നൽകിയ വാഗ്ദത്തിൽ ഉൾക്കൊണ്ടിട്ടുള്ള കധാ പാത്രങ്ങളും അവ പരസ്പരം തമ്മിലുള്ള ബന്ധവും
ഇവിടെ ആരാണു സ്ത്രീ എന്ന് പറയുന്നില്ല. എന്നാൽ അല്ലാഹു ഒരു ‘സന്തതിയെക്കുറിച്ച്‘ ശൈത്താന്റെയും (സാത്താൻ) സ്ത്രീയുടെ ‘ഒരു സന്തതിയെക്കുറിച്ചും‘ സൂചിപ്പിക്കുന്നു. ഇത് അൽപ്പം നിഗൂഡത നിറഞ്ഞത് ആണു എന്നാൽ നമുക്ക് ഈ സന്തതിയെ സംബന്ധിച്ച് ഒരു കാര്യം അറിയുവാൻ സാധിക്കും. കാരണം ഈ; ‘സന്തതി‘ യെക്കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത് ‘അവൻ‘ എന്നും ‘അവനു‘ എന്നും ആണു അതു കൊണ്ടു നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്ന കാര്യം അത് ഒരു പുരുഷ പ്രജ ആയിരിക്കും എന്നാണു. ആ ഒരു അറിവു കൊണ്ട് നമുക്ക് ആവശ്യം ഇല്ലാത്ത ചില വ്യാക്യാനങ്ങളെ ഒഴിവാക്കുവാൻ കഴിയും. ആ സന്തതി ഒരു ‘പുരുഷൻ‘ ആയതു കൊണ്ട് ഒരിക്കലും ഒരു സ്ത്രീ ആകുവാൻ വഴി ഇല്ല- എന്നാൽ ‘ആ പുരുഷൻ‘ വരുന്നത് ഒരു സ്ത്രീയിൽ നിന്നും ആണു. ഒരു ‘പുരുഷ‘ സന്തതി എന്നായതു കൊണ്ട് ആ സന്തതി ഒരിക്കലും ‘അവർ‘ എന്നാകുവാൻ വഴിയില്ല (അതായത് ബഹു വചനം ആയി അല്ല ഉപയോഗിച്ചിരിക്കുന്നത്). അതു കൊണ്ട് ഇവിടെ ഒരു സന്തതി എന്ന് ഇവിടെ സൂചിപിച്ചിരിക്കുന്നത് ഒരു കൂട്ടം ജനത്തെ അല്ല ഒരു പ്രത്യേക രാജ്യത്തെയോ ജന വിഭാഗത്തെയോ ഒരു പ്രത്യേക മത വിഭാഗത്തെയോ അല്ല. ആ സന്തതിയെ ‘അവൻ‘ എന്ന് സൂചിപ്പിച്ചിരിക്കുന്നത് കൊണ്ട് അത് ഒരിക്കലും ഒരു വസ്തു അല്ല- ‘അത്‘ അല്ല (ആ സന്ത്തി ഒരു വ്യക്തി ആണു). ഇതു വളരെ വ്യക്തമാണെങ്കിലും ആ സന്തതി ഒരു പ്രത്യേക മത വിഭാഗത്തെയോ, സംഹിതകളെയോ, പ്രത്യേക തത്വ സംഹിതയേയോ സൂചിപ്പിക്കുന്നതല്ല. അതു കൊണ്ട് ആ സന്തതി (ഉദാഹരണത്തിനു) ക്രിസ്തീയതയോ ഇസ്ലാമോ അല്ല കാരണം അങ്ങിനെ ആയിരുന്നെങ്കിൽ ‘അത്‘ എന്ന സൂചകം ഉപയോഗിച്ചേനെ, അത് ഒരു കൂട്ടം ജന വിഭാഗവും അതായത് യഹൂദന്മാർ, മുസ്ലിമുകൾ, ക്രിസ്ത്യാനികൾ ആയിരുന്നില്ല കാരണം അങ്ങിനെ ആയിരുന്നെങ്കിൽ ‘അവർ‘ എന്ന പദം ഉപയോഗിക്കുമായിരുന്നു. ആരാണു ആ ‘സന്തതി‘ എന്ന്തിനെക്കുറിച്ച് ഇപ്പോളും നിഗൂഡതകൾ ഉണ്ട് എങ്കിലും നാം നമ്മുടെ മനസ്സിൽ വരുവാൻ സാധ്യത ഉള്ള ആവശ്യമില്ലാത്ത പല സാധ്യതകളും ഊഹങ്ങളും എടുത്ത് മാറ്റിയിട്ടുണ്ട്.
ഇവിടെ നാം കാണുന്ന ഒരു കാര്യം ഈ കാര്യങ്ങൾ ഭാവിയിൽ സംഭവിക്കുവാൻ ഉള്ള ഒരു വാഗ്ദത്തവും ഒരു പ്രത്യേക ഫലം ഉണ്ടാകണം എന്ന ഉദ്ദേശത്തോടു കൂടിയ അല്ലാഹുവിന്റെ മനസ്സിൽ ഉരുത്തിരിഞ്ഞ ഒരു പദ്ധതിയും ആണു എന്നാണു. ഈ ‘ സന്തതി‘ ഭാവിയിൽ ശൈത്താന്റെ തല തകർക്കും (അതായത് അവനെ നശിപ്പിക്കും) എന്നാൽ അതേ സമയം ശൈത്താൻ ഭാവിയിൽ ‘അവന്റെ കുതി കാൽ തകർക്കും‘. ഈ ഒരു സമയത്തിൽ ഇതിന്റെ നിഗൂഡത എന്താണു എന്ന് തെളിവായി വന്നിട്ടില്ല. എന്നാൽ നമുക്ക് അറിയാവുന്ന ഒരു കാര്യം ദൈവത്തിന്റെ പദ്ധതി നിറവേറുവാൻ പോകുകയാണു എന്നാണു.
ഇവിടെ നാം ശ്രദ്ധിക്കേണ്ട ഒരു കാര്യം അല്ലാഹു എന്ത് അബ്രഹാമിനോട് അരുളി ചെയ്തില്ല എന്നതാണു. അല്ലാഹു ഒരു പ്രത്യേക സന്തതിയെ മനുഷ്യനു സ്ത്രീക്കു നൽകിയതു പോലെ വാഗ്ദ്ത്തം നൽകിയില്ല. ഇത് വളരെ ആശ്ചര്യം ഉളവാക്കുന്ന ഒന്നാണു കാരണം തൗറാത്തിലും, സബൂറിലും, ഇൻ ജീലിലും വളരെ വ്യക്തമായി പ്രാധാന്യം നൽകി എഴുതിയിട്ടുള്ള ഒന്നാണു പുത്രന്മാർ ജനിക്കുന്നത് പിതാവിൽ നിന്നും ആണു എന്നത്. തൗറാത്തിലും, ഇൻ ജീലിലും, സബൂറിലും മിക്കവാറും എല്ലാ വംശാവലി രേഖകളിലും വളരെ പ്രത്യേകമായി എഴുതിയിരിക്കുന്നത് പുരുഷ സന്തതികൾ പിതാവിൽ നിന്നും ജനിച്ചതിനെ സംബന്ധിച്ച് ആണു. എന്നാൽ ഈ പ്രത്യേക വാഗ്ദത്തം ഏദൻ തോട്ടത്തിൽ വച്ച് നൽകപ്പെട്ട ഈ വാഗ്ദത്തം വ്യ്ത്യസ്തം ആയിരുന്നു- ഒരു പ്രുരുഷനിൽ നിന്നും വരുന്ന ‘സന്തതി‘യെക്കുറിച്ച് (ഒരു, ‘അവൻ‘) ഉള്ള വാഗ്ദത്തം അല്ല ഉള്ളത്. തൗറാത്ത് പറയുന്നത് ഒരു പുരുഷ സന്തതി സ്ത്രീയിൽ നിന്നും വരും എന്നാണു- ഇവിടെ പുരുഷനെക്കുറിച്ച് ഒന്നും തന്നെ പറയുന്നില്ല.
ഇതുവരെയും ഉണ്ടായിരുന്ന എല്ലാ പുരുഷന്മാരിലും വെച്ച്, രണ്ട് പേർക്കു മാത്രമേ മാനുഷിക പിതാവ് ഉണ്ടാകാതിരുന്നിട്ടുള്ളൂ. അതിൽ ആദ്യ വ്യക്തി ആദം നബി (അ.സ) ആയിരുന്നു, അദ്ദേഹം അല്ലാഹുവിനാൽ ഉരുവാക്കപ്പെട്ട വ്യക്തി ആയിരുന്നു. രണ്ടാമത്തെ വ്യക്തി ഈസൽ മസീഹ് (ഈസാ നബി -അ.സ) ആയിരുന്നു- അദ്ധേഹം ഒരു കന്യകയിൽ ഭൂജാതനായി– അതു കൊണ്ട് അദ്ധേഹത്തിനു ഒരു മാനുഷിക പിതാവ് ഇല്ല. ഇത് ഈ സന്തതി ഒരു ‘അവൻ‘ എന്നത്, ഒരു ‘അവൾ‘ അല്ല, ‘അവർ‘ അല്ലെങ്കിൽ ‘അത്‘ അല്ല എന്ന നിരീക്ഷണം ഒന്നു കൂടി ഉറപ്പിക്കുന്നതാണു. ഈസാ അൽ മസീഹ് (അ.സ) സ്ത്രീയിൽ നിന്നും ഉളവായ ഒരു സന്തതി ആണു. പക്ഷെ അവന്റെ ശത്രു ആരാണു, ആ ‘ശൈത്താന്റെ സന്തതി‘ ആയവൻ ആരാണു? അതു മുഴുവൻ പരിശോധിക്കുവാൻ ഇവിടെ നമുക്ക് ഇടം തികയാതെ വരുമെങ്കിലും, പ്രവചന പുസ്തകങ്ങൾ ഒരു ‘നാശത്തിന്റെ പുത്രനെക്കുറിച്ചും‘, ‘സാത്താന്റെ സന്തതിയെ‘ പറ്റിയും പറയുന്നു, അവൻ ‘ക്രിസ്തു യേശുവിനു‘ (മസീഹ്) വിരോധമായി ഭരണം നടത്തുവാൻ വരുവാൻ പോകുന്ന വ്യക്തി ആണു എന്ന് വളരെ വ്യക്തമായി ചിത്രീകരിച്ചിരിക്കുന്നു. അവൻ ദജ്ജാൽ എന്നും അറിയപ്പെടുന്നു, പിന്നീടുള്ള പ്രവചന പുസ്തകങ്ങൾ വ്യക്തമായി ‘എതിർ ക്രിസ്തുവും‘ ക്രിസ്തുവും (അല്ലെങ്കിൽ മസീഹ്) തമ്മിലുള്ള വരുവാനുള്ള യുദ്ധത്തെക്കുറിച്ച് എഴുതിയിരിക്കുന്നു. എന്നാൽ ഈ വസ്തുത ഇവിടെ, മനുഷ്യ ചരിത്രത്തിന്റെ തുടക്കത്തിൽ തന്നെ, വളരെ ചുരുങ്ങിയ നിലയിൽ ആദ്യം തന്നെ കുറിച്ച് വയ്ക്കപ്പെട്ടിരിക്കുന്നു.
ചരിത്രത്തിന്റെ അവസാനം, ശൈത്താനും അല്ലാഹുവും തമ്മിലുള്ള യുദ്ധത്തിനു അവസാനത്തിൽ, ഇത് സത്യത്തിൽ ആരംഭിച്ചത് -ആദ്യ പുസ്തകത്തിൽ ആ പ്രവചനം ഉണ്ടായ അന്നു മുതൽ ആണു. ഇതു വയിക്കുംബോൾ പല ചോദ്യങ്ങളും ഉയരാം കൂടാതെ പല ചോദ്യങ്ങൾക്ക് ഇപ്പൊളും നമുക്ക് മറുപടി ലഭിക്കേണ്ടതായി ഉണ്ട്. ഇവിടെ നിന്നും നാം തുടർന്ന് പരിശോധിക്കുവാൻ പോകുന്നത് തുടർന്നു വരുന്ന പ്രവാചകന്മാർ നമ്മെ എങ്ങിനെ ഈ ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി ഏറ്റവും നന്നായി നമുക്ക് നൽകും എന്നും നമ്മുടെ കാല ഖട്ടത്തിനനുസരിച്ച് അവ എങ്ങിനെ മനസ്സിലാക്കാം എന്നുമാണു. നാം തുടർന്ന് പരിശോധിക്കുവാൻ പോകുന്നത് ആദം നബി (അ.സ) മിന്റെയും ഹവ്വാ ബീവിയുടെയും രണ്ട് പുത്രന്മാരായ – ക്വാബീൽ ഹാബീൽ എന്നിവരുടെ ചരിത്രം ആണു.