അയ്യൂബ് പ്രവാചകൻ ആരായിരുന്നു? ഇന്ന് അദ്ദേഹത്തിന്റെ പ്രാധാന്യം എന്താണു?

ഒരു നല്ല മനുഷ്യൻ എങ്ങിനെ ആയിരിക്കണമെന്ന് സൂറ അൽ ബയീന (സൂറ 98 – വ്യക്തമായ തെളിവ്) വിവരിക്കുന്നു. അതു പറയുന്നത്

കീഴ്‌വണക്കം അല്ലാഹുവിന്‌ മാത്രം ആക്കി കൊണ്ട്‌ ഋജുമനസ്കരായ നിലയില്‍ അവനെ ആരാധിക്കുവാനും, നമസ്കാരം നിലനിര്‍ത്തുവാനും സകാത്ത്‌ നല്‍കുവാനും അല്ലാതെ അവരോട്‌ കല്‍പിക്കപ്പെട്ടിട്ടില്ല. അതത്രെ വക്രതയില്ലാത്ത മതം;

 സൂറ അൽ ബിയാൻ 98: 5 

 അതു പോലെ, സൂറ അൽ അസ്ർ (സൂറ 103 – അധ:പ്പതന ദിവസം) അല്ലാഹുവിന്റെ മുമ്പിൽ നമുക്ക് വരുവാനിരിക്കുന്ന നഷ്ടം ഒഴിവാക്കാൻ നമുക്ക് ആവശ്യമായ ഗുണങ്ങൾ എന്തെല്ലാമാണെന്ന് വിവരിക്കുന്നു.

തീര്‍ച്ചയായും മനുഷ്യന്‍ നഷ്ടത്തില്‍ തന്നെയാകുന്നു;

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും, സത്യം കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ക്ഷമ കൈക്കൊള്ളാന്‍ അന്യോന്യം ഉപദേശിക്കുകയും ചെയ്തവരൊഴികെ; സൂറ അൽ അസ്ർ 103: 2-3 

സൂറ അൽ ബയീന, സൂറ അൽ അസ്ർ എന്നിവയിൽ വിവരിച്ചിട്ടുള്ള ഗുണങ്ങൾ ഉള്ള ഒരു വ്യക്തിയായിരുന്നു അയ്യൂബ് പ്രവാചകൻ.             നബി അത്ര പ്രസിദ്ധിയുള്ളവനല്ല.  അദ്ദേഹത്തെക്കുറിച്ച് ഖുർആനിൽ നാലു തവണ പരാമർശിക്കുന്നുണ്ട്.

( നബിയേ, ) നൂഹിനും അദ്ദേഹത്തിന്‍റെ ശേഷമുള്ള പ്രവാചകന്‍മാര്‍ക്കും നാം സന്ദേശം നല്‍കിയത്‌ പോലെ തന്നെ നിനക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ഇബ്രാഹീം, ഇസ്മാഈല്‍, ഇഷാഖ്‌, യഅ്ഖൂബ്‌. യഅ്ഖൂബ്‌ സന്തതികള്‍, ഈസാ, അയ്യൂബ്‌, യൂനുസ്‌, ഹാറൂന്‍, സുലൈമാന്‍ എന്നിവര്‍ക്കും നാം സന്ദേശം നല്‍കിയിരിക്കുന്നു. ദാവൂദിന്‌ നാം സബൂര്‍   സങ്കീര്‍ത്തനം ) നല്‍കി.

 അൻ-നിസ സൂറ നിസ 4: 163 

അദ്ദേഹത്തിന്‌ നാം ഇസഹാഖിനെയും യഅ്ഖൂബിനെയും നല്‍കുകയും ചെയ്തു. അവരെയെല്ലാം നാം നേര്‍വഴിയിലാക്കിയിരിക്കുന്നു. അദ്ദേഹത്തിന്‌ മുമ്പ്‌ നൂഹിനെയും നാം നേര്‍വഴിയിലാക്കിയിട്ടുണ്ട്‌. അദ്ദേഹത്തിന്‍റെ സന്താനങ്ങളില്‍ നിന്ന്‌ ദാവൂദിനെയും സുലൈമാനെയും അയ്യൂബിനെയും യൂസുഫിനെയും മൂസായെയും ഹാറൂനെയും ( നാം നേര്‍വഴിയിലാക്കി. ) അപ്രകാരം സദ്‌വൃത്തര്‍ക്ക്‌ നാം പ്രതിഫലം നല്‍കുന്നു. അൽ-ആനം സൂറ അനാം 6:84 

അയ്യൂബിനെയും ( ഓര്‍ക്കുക. ) തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ കൊണ്ട്‌ അദ്ദേഹം ഇപ്രകാരം പ്രാര്‍ത്ഥിച്ച സന്ദര്‍ഭം: എനിക്കിതാ കഷ്ടപ്പാട്‌ ബാധിച്ചിരിക്കുന്നു. നീ കാരുണികരില്‍ വെച്ച്‌ ഏറ്റവും കരുണയുള്ളവനാണല്ലോ

 അൽ-അൻബിയ സൂറ അൽ അംബിയ 2l : 83 

നമ്മുടെ ദാസനായ അയ്യൂബിനെ ഓര്‍മിക്കുക. പിശാച്‌ എനിക്ക്‌ അവശതയും പീഡനവും ഏല്‍പിച്ചിരിക്കുന്നു എന്ന്‌ തന്‍റെ രക്ഷിതാവിനെ വിളിച്ച്‌ അദ്ദേഹം പറഞ്ഞ സന്ദര്‍ഭം.

സ്വാദ് 38:41 

ഇബ്രാഹിം, ഈസ അൽ മസിഹ്, ദാവൂദ് എന്നിവരുൾപ്പെടെയുള്ള ആദ്യ കാല പ്രവാചകന്മാരുടെ പട്ടികയിൽ ഇയ്യോബ് പ്രത്യക്ഷപ്പെടുന്നു, കാരണം അവൻ ബൈബിളിൽ ഒരു പുസ്തകം എഴുതി. അദ്ദേഹത്തിന്റെ പുസ്തകം അദ്ദേഹത്തിന്റെ ജീവിതത്തെ വിവരിക്കുന്നു.  അദ്ദേഹം ജീവിച്ചിരുന്നത് പ്രവാചകൻ നൂഹ് (നോഹ) നബിയ്ക്കും ഇബ്രാഹീം നബിയ്ക്കും അ.സ ഇടയിലുള്ള കാലഘട്ടത്തിൽ ആയിരുന്നു.  ബൈബിൾ അദ്ദേഹത്തെക്കുറിച്ച് ഇപ്രകാരം വിവരിക്കുന്നു:

സ് ദേശത്തു ഇയ്യോബ് എന്നു പേരുള്ളോരു പുരുഷൻ ഉണ്ടായിരുന്നു; അവൻ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ആയിരുന്നു.
അവന്നു ഏഴു പുത്രന്മാരും മൂന്നു പുത്രിമാരും ജനിച്ചു.
അവന്നു ഏഴായിരം ആടും മൂവായിരം ഒട്ടകവും അഞ്ഞൂറു ഏർ കാളയും അഞ്ഞൂറു പെൺ കഴുതയുമായ മൃഗസമ്പത്തും ഏറ്റവും വളരെ ദാസജനവും ഉണ്ടായിരുന്നു; അങ്ങനെ അവൻ സകലപൂർവ്വദിഗ്വാസികളിലും മഹാനായിരുന്നു.
അവന്റെ പുത്രന്മാർ ഓരോരുത്തൻ താന്താന്റെ ദിവസത്തിൽ താന്താന്റെ വീട്ടിൽ വിരുന്നു കഴിക്കയും തങ്ങളോടുകൂടെ ഭക്ഷിച്ചു പാനം ചെയ്‍വാൻ തങ്ങളുടെ മൂന്നു സഹോദരിമാരെയും ആളയച്ചു വിളിപ്പിക്കയും ചെയ്ക പതിവായിരുന്നു.
എന്നാൽ വിരുന്നുനാളുകൾ വട്ടംതികയുമ്പോൾ ഇയ്യോബ് പക്ഷെ എന്റെ പുത്രന്മാർ പാപം ചെയ്തു ദൈവത്തെ ഹൃദയംകൊണ്ടു ത്യജിച്ചുപോയിരിക്കും എന്നു പറഞ്ഞു ആളയച്ചു അവരെ വരുത്തി ശുദ്ധീകരിക്കയും നന്നാ രാവിലെ എഴുന്നേറ്റു അവരുടെ സംഖ്യക്കു ഒത്തവണ്ണം ഹോമയാഗങ്ങളെ കഴിക്കയും ചെയ്യും. ഇങ്ങനെ ഇയ്യോബ് എല്ലായ്പോഴും ചെയ്തുപോന്നു.

ഇയ്യോബ് 1: 1-5

സൂറ അൽ ബി അയിനയും സൂറ അൽ അസറും പ്രഖ്യാപിക്കുന്ന എല്ലാ നല്ല ഗുണങ്ങളും ഇയ്യോബിന് ഉണ്ടായിരുന്നു . എന്നാൽ ഷയ്താൻ യഹോവയുടെ സന്നിധിയിൽ വന്നു. ഇയ്യോബിന്റെ പുസ്തകം അവരുടെ സംഭാഷണം രേഖപ്പെടുത്തുന്നത് ഇങ്ങിനെയാണു

ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; അവരുടെ കൂട്ടത്തിൽ സാത്താനും ചെന്നു.
യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്മേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ എന്നു അരുളിച്ചെയ്തു.
അതിന്നു സാത്താൻ യഹോവയോടു: വെറുതെയോ ഇയ്യോബ് ദൈവഭക്തനായിരിക്കുന്നതു?
10 നീ അവന്നും അവന്റെ വീട്ടിന്നും അവന്നുള്ള സകലത്തിന്നും ചുറ്റും വേലികെട്ടീട്ടില്ലയോ? നീ അവന്റെ പ്രവൃത്തിയെ അനുഗ്രഹിച്ചിരിക്കുന്നു; അവന്റെ മൃഗസമ്പത്തു ദേശത്തു പെരുകിയിരിക്കുന്നു.
11 തൃക്കൈ നീട്ടി അവന്നുള്ളതൊക്കെയും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നു ഉത്തരം പറഞ്ഞു.
12 ദൈവം സാത്താനോടു: ഇതാ, അവന്നുള്ളതൊക്കെയും നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ മേൽ മാത്രം കയ്യേറ്റം ചെയ്യരുതു എന്നു കല്പിച്ചു. അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടുപോയി.

ഇയ്യോബ് 1: 6-12

അതിനാൽ ഷെയ്താൻ ഇയ്യോബിന് ഈ വിധത്തിൽ ഉള്ള ഒരു ദുരന്തം വരുത്തി

13 ഒരു ദിവസം ഇയ്യോബിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരിക്കുമ്പോൾ
14 ഒരു ദൂതൻ അവന്റെ അടുക്കൽവന്നു: കാളകളെ പൂട്ടുകയും പെൺകഴുതകൾ അരികെ മേഞ്ഞുകൊണ്ടിരിക്കയും ആയിരുന്നു;
15 പെട്ടെന്നു ശെബായർ വന്നു അവയെ പിടിച്ചു കൊണ്ടുപോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
16 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ വേറൊരുത്തൻ വന്നു; ദൈവത്തിന്റെ തീ ആകാശത്തുനിന്നു വീണു കത്തി, ആടുകളും വേലക്കാരും അതിന്നു ഇരയായ്പോയി; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
17 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ മറ്റൊരുത്തൻ വന്നു: പെട്ടെന്നു കല്ദയർ മൂന്നു കൂട്ടമായി വന്നു ഒട്ടകങ്ങളെ പിടിച്ചുകൊണ്ടു പോകയും വേലക്കാരെ വാളിന്റെ വായ്ത്തലയാൽ വെട്ടിക്കൊല്ലുകയും ചെയ്തു; വിവരം നിന്നെ അറിയിപ്പാൻ ഞാൻ ഒരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
18 അവൻ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ മറ്റൊരുത്തൻ വന്നു; നിന്റെ പുത്രന്മാരും പുത്രിമാരും മൂത്ത ജ്യേഷ്ഠന്റെ വീട്ടിൽ തിന്നുകയും വീഞ്ഞു കുടിക്കയും ചെയ്തുകൊണ്ടിരുന്നു.
19 പെട്ടെന്നു മരുഭൂമിയിൽനിന്നു ഒരു കൊടുങ്കാറ്റു വന്നു വീട്ടിന്റെ നാലു മൂലെക്കും അടിച്ചു: അതു യൌവനക്കാരുടെമേൽ വീണു; അവർ മരിച്ചുപോയി; വിവരം നിന്നെ അറിയിപ്പാൻ ഞാനൊരുത്തൻ മാത്രം വഴുതിപ്പോന്നു എന്നു പറഞ്ഞു.
20 അപ്പോൾ ഇയ്യോബ് എഴുന്നേറ്റു വസ്ത്രം കീറി തല ചിരെച്ചു സാഷ്ടാംഗം വീണു നമസ്കരിച്ചു:
21 നഗ്നനായി ഞാൻ എന്റെ അമ്മയുടെ ഗർഭത്തിൽനിന്നു പുറപ്പെട്ടുവന്നു, നഗ്നനായി തന്നേ മടങ്ങിപ്പോകും, യഹോവ തന്നു, യഹോവ എടുത്തു, യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ എന്നു പറഞ്ഞു.
22 ഇതിലൊന്നിലും ഇയ്യോബ് പാപം ചെയ്കയോ ദൈവത്തിന്നു ഭോഷത്വം ആരോപിക്കയോ ചെയ്തില്ല.

ഇയ്യോബ് 1: 13-22

ഷൈത്താൻ യഹോവയെ ശപിക്കുവാൻ തക്കവണ്ണം ഇയ്യോബിനെ ഈ അവസ്ഥയിലും പ്രകോപിപ്പിച്ചു. അതുകൊണ്ട് രണ്ടാമതൊരു പരീക്ഷണം  കൂടെ നടന്നു.

ന്നെയും ഒരു ദിവസം ദൈവപുത്രന്മാർ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു; സാത്താനും അവരുടെ കൂട്ടത്തിൽ യഹോവയുടെ സന്നിധിയിൽ നില്പാൻ ചെന്നു.
യഹോവ സാത്താനോടു: നീ എവിടെനിന്നു വരുന്നു എന്നു ചോദിച്ചതിന്നു സാത്താൻ യഹോവയോടു: ഞാൻ ഭൂമിയിൽ ഊടാടി സഞ്ചരിച്ചിട്ടു വരുന്നു എന്നുത്തരം പറഞ്ഞു.
യഹോവ സാത്താനോടു: എന്റെ ദാസനായ ഇയ്യോബിന്റെമേൽ നീ ദൃഷ്ടിവെച്ചുവോ? അവനെപ്പോലെ നിഷ്കളങ്കനും നേരുള്ളവനും ദൈവഭക്തനും ദോഷം വിട്ടകലുന്നവനും ഭൂമിയിൽ ആരും ഇല്ലല്ലോ; അവൻ തന്റെ ഭക്തിമുറുകെ പിടിച്ചുകൊണ്ടിരിക്കുന്നു; വെറുതെ അവനെ നശിപ്പിക്കേണ്ടതിന്നു നീ എന്നെ സമ്മതിപ്പിച്ചു എന്നു അരുളിച്ചെയ്തു.
സാത്താൻ യഹോവയോടു: ത്വക്കിന്നു പകരം ത്വക്; മനുഷ്യൻ തനിക്കുള്ളതൊക്കെയും തന്റെ ജീവന്നു പകരം കൊടുത്തുകളയും.
നിന്റെ കൈ നീട്ടി അവന്റെ അസ്ഥിയും മാംസവും ഒന്നു തൊടുക; അവൻ നിന്നെ മുഖത്തു നോക്കി ത്യജിച്ചുപറയും എന്നുത്തരം പറഞ്ഞു.
യഹോവ സാത്താനോടു: ഇതാ, അവൻ നിന്റെ കയ്യിൽ ഇരിക്കുന്നു; അവന്റെ പ്രാണനെമാത്രം തൊടരുതു എന്നു കല്പിച്ചു.
അങ്ങനെ സാത്താൻ യഹോവയുടെ സന്നിധി വിട്ടു പുറപ്പെട്ടു ഇയ്യോബിനെ ഉള്ളങ്കാൽമുതൽ നെറുകവരെ വല്ലാത്ത പരുക്കളാൽ ബാധിച്ചു.
അവൻ ഒരു ഓട്ടിൻ കഷണം എടുത്തു തന്നെത്താൻ ചുരണ്ടിക്കൊണ്ടു ചാരത്തിൽ ഇരുന്നു.
അവന്റെ ഭാര്യ അവനോടു: നീ ഇനിയും നിന്റെ ഭക്തി മുറുകെ പിടിച്ചുകൊണ്ടിരിക്കുന്നുവോ? ദൈവത്തെ ത്യജിച്ചുപറഞ്ഞു മരിച്ചുകളക എന്നു പറഞ്ഞു.
10 അവൻ അവളോടു: ഒരു പൊട്ടി സംസാരിക്കുന്നതുപോലെ നീ സംസാരിക്കുന്നു; നാം ദൈവത്തിന്റെ കയ്യിൽനിന്നു നന്മ കൈക്കൊള്ളുന്നു; തിന്മയും കൈക്കൊള്ളരുതോ എന്നു പറഞ്ഞു. ഇതിൽ ഒന്നിലും ഇയ്യോബ് അധരങ്ങളാൽ പാപം ചെയ്തില്ല.

ഇയ്യോബ് 2: 1-10

ഇതുകൊണ്ടാണ് സൂറ അൽ-അൻബിയ ഇയ്യോബ് കരയുന്നത് വിവരിക്കുന്നത്, ദുഷ്ടൻ (ഷെയ്താൻ) തന്നെ പീഡിപ്പിച്ചുവെന്ന് സൂറ സാദ് വിശദീകരിക്കുന്നു.

തന്റെ ദുരിതത്തിൽ,  തനിയ്ക്ക് ആശ്വാസം പകരുവാൻ ഇയ്യോബിനു മൂന്ന് സുഹൃത്തുക്കൾ ഉണ്ടായിരുന്നു.

11 അനന്തരം തേമാന്യനായ എലീഫസ്, ശൂഹ്യനായ ബിൽദാദ്, നയമാത്യനായ സോഫർ എന്നിങ്ങിനെ ഇയ്യോബിന്റെ മൂന്നു സ്നേഹിതന്മാർ ഈ അനർത്ഥമൊക്കെയും അവന്നു ഭവിച്ചതു കേട്ടപ്പോൾ അവർ ഓരോരുത്തൻ താന്താന്റെ സ്ഥലത്തുനിന്നു പുറപ്പെട്ടു അവനോടു സഹതപിപ്പാനും അവനെ ആശ്വസിപ്പിപ്പാനും പോകേണമെന്നു തമ്മിൽ പറഞ്ഞൊത്തു.
12 അവർ അകലെവെച്ചു നോക്കിയാറെ അവനെ തിരിച്ചറിഞ്ഞില്ല; അവർ ഉറക്കെ കരഞ്ഞു വസ്ത്രം കീറി പൊടി വാരി മേലോട്ടു തലയിൽ വിതറി.
13 അവന്റെ വ്യസനം അതികഠിനമെന്നു കണ്ടിട്ടു അവർ ആരും ഒരു വാക്കും മിണ്ടാതെ ഏഴു രാപ്പകൽ അവനോടുകൂടെ നിലത്തിരുന്നു.

ഇയ്യോബ് 2: 11-13

എന്തു കൊണ്ടാണു ഇയ്യോബിനു അത്തരത്തിലുള്ള ദുരന്തം സംഭവിച്ചത് എന്നതിനെകുറിച്ചുള്ള അവരുടെ ചർച്ച ഇയ്യോബിന്റെ പുസ്തകം രേഖപ്പെടുത്തുന്നു.  അവരുടെ സംഭാഷണം പല അദ്ധ്യായങ്ങളിലായി വ്യാപിച്ചു കിടക്കുന്നു.  ചുരുക്കത്തിൽ, തന്റെ സുഹൃത്തുക്കൾ ഇയ്യോബിനോട് പറയുന്നത്  ഇത്തരം വലിയ വിപത്ത് ദുഷ്ടന്മാരുടെ മേൽ മാത്രമേ വരുകയുള്ളൂ, അതു കൊണ്ട് ഇയ്യോബ് പാപം  ചെയ്തിട്ടുണ്ടാകണം.   അവൻ ഈ പാപങ്ങൾ ഏറ്റുപറയുന്നുവെങ്കിൽ ഒരുപക്ഷേ അയാൾക്ക് പാപമോചനം ലഭിക്കും. എന്നാൽ ഇയ്യോബ് നിരന്തരം മറുപടി പറയുന്നു, താൻ നിഷ്കളങ്കനാണെന്നും കുറ്റക്കാരൻ അല്ല എന്നും ആണു. എന്തു കൊണ്ടാണു ഈ  ആപത്തുകൾ തന്റെ മേൽ വരുന്നതെന്ന് അദ്ദേഹത്തിനു കഴിഞ്ഞില്ല.

അവരുടെ നീണ്ട സംഭാഷണത്തിന്റെ എല്ലാ ഭാഗങ്ങളും നമുക്ക് ഇവിടെ ഉൾക്കൊള്ളിക്കാനാവില്ല, പക്ഷേ അവന്റെ ചോദ്യങ്ങൾക്കിടയിൽ ഇയ്യോബ് തനിക്കറിയാവുന്ന കാര്യങ്ങൾ ഉറപ്പിച്ചു പറയുന്നു:

25 എന്നെ വീണ്ടെടുക്കുന്നവൻ ജീവിച്ചിരിക്കുന്നു എന്നും അവൻ ഒടുവിൽ പൊടിമേൽ നില്ക്കുമെന്നും ഞാൻ അറിയുന്നു.
26 എന്റെ ത്വൿ ഇങ്ങനെ നശിച്ചശേഷം ഞാൻ ദേഹരഹിതനായി ദൈവത്തെ കാണും.
27 ഞാൻ തന്നേ അവനെ കാണും; അന്യനല്ല, എന്റെ സ്വന്തകണ്ണു അവനെ കാണും; എന്റെ അന്തരംഗം എന്റെ ഉള്ളിൽ ക്ഷയിച്ചിരിക്കുന്നു.

ഇയ്യോബ് 19: 25-27

എന്തുകൊണ്ട് ഈ ദുരന്തങ്ങൾ അദ്ദേഹത്തിനു മേൽ വന്നു എന്ന് അദ്ദേഹത്തിനു മനസ്സിലായില്ല എങ്കിലും ,  ‘വീണ്ടെടുപ്പുകാരൻ’ ഭൂമിയിലേക്ക് വരുവാൻ പോകുന്നു എന്ന് അദ്ദേഹത്തിനു  അറിയാമായിരുന്നു.    തന്റെ പാപങ്ങൾക്ക് മതിയായ പ്രതിഫലം നൽകാൻ കഴിയുന്ന ഒരാളാണ് വീണ്ടെടുപ്പുകാരൻ. ഇയ്യോബ് ആ വീണ്ടെടുപ്പുകാരനെ ‘എന്റെ വീണ്ടെടുപ്പുകാരൻ’ എന്ന് വിളിക്കുന്നു കാരണം ഈ വീണ്ടെടുപ്പുകാരൻ തനിക്കു വേണ്ടിയാണു വരുന്നതെന്ന് അദ്ദേഹം അറിഞ്ഞിരുന്നു . ഇയ്യോബിന്റെ ‘ത്വക്ക് നശിച്ചശേഷം’ (അവൻ മരിച്ചതിനു ശേഷം) അദ്ദേഹം  തന്റെ ജഡത്തിൽ ദൈവത്തെ കാണും.

ഇയ്യോബ് പുനരുത്ഥാന ദിനത്തിനായി കാത്തിരിക്കുകയാണ് .  എന്നാൽ അവന്റെ വീണ്ടെടുപ്പുകാരൻ ജീവിക്കുകയും വീണ്ടെടുക്കുകയും ചെയ്തതിനാൽ  അദ്ദേഹം തന്റെ  പുനരുത്ഥാനത്തിൽ ദൈവത്തെ ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കും .

പുനരുത്ഥാന ദിനത്തിൽ ഒരു വീണ്ടെടുപ്പുകാരനെക്കുറിച്ചും സൂറ അൽ മആരിജ് (സൂറ 70 – ആരോഹണ പടികൾ) സംസാരിക്കുന്നു.  എന്നാൽ സൂറ അൽ മആരിജ് പുനരുദ്ധാന ദിവസത്തിൽ ഭ്രാന്തമായി ഒരു വീണ്ടെടുപ്പുകരനു വേണ്ടി പരതുന്ന ഒരു വിഡ്ഡിയെക്കുറിച്ച്  വിവരിക്കുന്നു.

അവര്‍ക്ക്‌ അന്യോന്യം കാണിക്കപ്പെടും. തന്‍റെ മക്കളെ പ്രായശ്ചിത്തമായി നല്‍കി കൊണ്ട്‌ ആ ദിവസത്തെ ശിക്ഷയില്‍ നിന്ന്‌ മോചനം നേടാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്ന്‌ കുറ്റവാളി ആഗ്രഹിക്കും.തന്‍റെ ഭാര്യയെയും സഹോദരനെയും തനിക്ക്‌ അഭയം നല്‍കിയിരുന്ന തന്‍റെ ബന്ധുക്കളെയും ഭൂമിയിലുള്ള മുഴുവന്‍ ആളുകളെയും. എന്നിട്ട്‌ അതവനെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നെങ്കില്‍ എന്ന്‌;

സൂറ  മആരിജ് 70: 11-14

സൂറ അൽ മാരിജിലെ വിഡ്ഡിയായ മനുഷ്യൻ തന്നെ വീണ്ടെടുക്കുവാൻ ആർക്കും തന്നെ കഴിയുന്നില്ല എന്നു മനസ്സിലാക്കുന്നു. ‘ആ ദിവസത്തെ ശിക്ഷയിൽ നിന്നും’ -അതായത് ന്യായവിധി ദിനത്തിൽ നിന്നും തന്നെ വീണ്ടെടുക്കാൻ കഴിയുന്ന ഒരു വീണ്ടെടുപ്പുകാരനെ അവൻ തിരയുന്നു. അവന്റെ മക്കൾക്കോ, ഭാര്യയ്ക്കോ, സഹോദരനോ, ഭൂമിയിലുള്ള ഒരു വ്യക്തിയ്ക്കും തന്നെ അവനെ വീണ്ടെടുക്കുവാൻ കഴിയില്ല. അവർക്ക് അവനെ വീണ്ടെടുക്കാൻ കഴിയില്ല, കാരണം അവർക്ക് അവരുടെ തെറ്റിനു തന്നെ നൽകേണ്ടുന്ന പിഴയുണ്ട്.

ഇയ്യോബ് ഒരു നേരുള്ള മനുഷ്യനായിരുന്നു, എന്നിട്ടും ആ ദിവസത്തിനായി ഒരു വീണ്ടെടുപ്പുകാരനെ വേണമെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. എല്ലാ കഷ്ടതകൾക്കിടയിലും, ഈ വീണ്ടെടുപ്പുകാരൻ തനിക്കുണ്ടെന്ന് അവന് ഉറപ്പുണ്ടായിരുന്നു.  തൌറാത്ത് ഏതൊരു പാപത്തിന്റെയും ശമ്പളം മരണം ആണെന്ന് പ്രഖ്യാപിച്ചിരിക്കുന്നതു കൊണ്ട്, വീണ്ടെടുപ്പുകാരൻ തന്റെ ജീവൻ തന്നെ പകരം നൽകണമായിരുന്നു.  തന്റെ വീണ്ടെടുപ്പുകാരൻ ‘അവസാനം ഭൂമിയിൽ നിൽക്കുമെന്ന്’ ഇയ്യോബിന് അറിയാമായിരുന്നു. ഇയ്യോബിന്റെ ‘വീണ്ടെടുപ്പുകാരൻ’ ആരായിരുന്നു? ഇതുവരെ മരിച്ച, എന്നാൽ വീണ്ടും ഭൂമിയിൽ നിൽക്കുവാൻ ഉയിർത്തെഴുന്നേൽക്കുന്ന ഏക വ്യക്തി പ്രവാചകൻ ഈസ അൽ മസിഹ് അ.സ ആയിരുന്നു. പാപത്തിന്റെ  ശിക്ഷാ നടപടിയായ (മരണം) നിറവേറ്റാൻ സാധിക്കുന്ന ഒരേയൊരു വ്യക്തി അവനാണ്, പക്ഷേ അദ്ദേഹത്തിനു മാത്രമേ ‘അവസാനം ഭൂമിയിൽ നിൽക്കുകയുള്ളൂ’.

ഇയ്യോബിനെപ്പോലുള്ള ഒരു നീതിമാന് സ്വയം ഒരു വീണ്ടെടുപ്പുകാരനെ ആവശ്യമുണ്ടെങ്കിൽ, നമ്മുടെ പാപത്തിന്റെ പിഴ കൊടുക്കുവാൻ താങ്കൾക്കും എനിക്കും ഒരു വീണ്ടെടുപ്പുകാരനെ എത്ര അധികം ആവശ്യമായിരിക്കുന്നു?  അൽ-ബയീനയിലും അൽ-അസ്‌റിലും രേഖപ്പെടുത്തിയിരിക്കുന്ന നല്ല ഗുണങ്ങളുള്ള ഒരാൾക്ക് ഒരു വീണ്ടെടുപ്പുകാരനെ ആവശ്യമുണ്ടെങ്കിൽ നമുക്ക് എത്രമാത്രം ആവശ്യമുണ്ട്?  തന്റെ ശിക്ഷയിൽ നിന്നും വീണ്ടെടുക്കാൻ കഴിയുന്ന ആരെയെങ്കിലും കണ്ടെത്താൻ തീവ്രമായി ശ്രമിയ്ക്കുവാൻ  അവസാന ദിവസം വരെ കാത്തിരിക്കുന്ന സൂറ അൽ മാരിജിലെ വിഡ്ഡിയെപ്പോലെയാകരുത് നാം.  പ്രവാചകനായ ഇയ്യോബ് മുൻ കൂട്ടി കണ്ടതു പോലെ,  നബി ഈസാ അൽ മസീഹ് അ.സ നു എങ്ങിനെ താങ്കളെ വീണ്ടുകൊള്ളുവാൻ കഴിയും എന്ന് ഇപ്പോൾ  താങ്കൾ മനസ്സിലാക്കൂ.

പുസ്തകത്തിന്റെ അവസാനം, ഇയ്യോബ് യഹോവയുമായുള്ള ഒരു സംഭാഷണം രേഖപ്പെടുത്തിയിട്ടുണ്ട് ( ഇവിടെ )  അതു കൂടാതെ അദ്ദേഹത്തിന്റെ നല്ല കാലം പുന:സ്ഥാപിക്കുകയും ചെയ്യപ്പെടുന്നു (ഇവിടെ ).

 

Leave a Reply

Your email address will not be published. Required fields are marked *