Skip to content

ന്യായ വിധി ദിവസം: താരിഖ്, ആദിയത്ത് & മസിഹ്

വരാനിരിക്കുന്ന ന്യായവിധി ദിവസത്തെക്കുറിച്ച് സൂറ അത്ത് -താരിഖ് (സൂറ 86 – രാത്രിയിൽ വരുന്നത് ) മുന്നറിയിപ്പ് നൽകുന്നു

അവനെ ( മനുഷ്യനെ ) തിരിച്ചുകൊണ്ടു വരാന്‍ തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) കഴിവുള്ളവനാകുന്നു. രഹസ്യങ്ങള്‍ പരിശോധിക്കപ്പെടുന്ന ദിവസം അപ്പോള്‍ അവന്‌ ( മനുഷ്യന്‌ ) യാതൊരു ശക്തിയോ, സഹായിയോ ഉണ്ടായിരിക്കുകയില്ല;

സൂറ അത്ത്-താരിഖ് 86: 8 -10 

നമ്മുടെ രഹസ്യവും ലജ്ജാകരവുമായ എല്ലാ ചിന്തകളും പ്രവൃത്തികളും അല്ലാഹു തന്റെ വിധിന്യായത്തിൽ പരിശോധിക്കുമ്പോൾ  അതിൽ നിന്ന് നമ്മെ സഹായിക്കാൻ ആരുമുണ്ടാകയില്ല എന്ന് സൂറത്ത് താരിഖ് പറയുന്നു. അങ്ങിനെത്തന്നെ സൂറത്ത് ആദിയത് (സൂറ 100- ഓടുന്നവ) അതേ ദിവസത്തെക്കുറിച്ച് വിവരിക്കുന്നത് അപ്പോൾ

തീര്‍ച്ചയായും മനുഷ്യന്‍ തന്‍റെ രക്ഷിതാവിനോട്‌ നന്ദികെട്ടവന്‍ തന്നെ. തീര്‍ച്ചയായും അവന്‍ അതിന്ന്‌ സാക്ഷ്യം വഹിക്കുന്നവനുമാകുന്നു. തീര്‍ച്ചയായും അവന്‍ ധനത്തോടുള്ള സ്നേഹം കഠിനമായവനാകുന്നു. എന്നാല്‍ അവന്‍ അറിയുന്നില്ലേ? ഖബ്‌റുകളിലുള്ളത്‌ ഇളക്കിമറിച്ച്‌ പുറത്ത്‌ കൊണ്ട്‌ വരപ്പെടുകയും, ഹൃദയങ്ങളിലുള്ളത്‌ വെളിക്ക്‌ കൊണ്ടു വരപ്പെടുകയും ചെയ്താല്‍, തീര്‍ച്ചയായും അവരുടെ രക്ഷിതാവ്‌ അന്നേ ദിവസം അവരെ പറ്റി സൂക്ഷ്മമായി അറിയുന്നവന്‍ തന്നെയാകുന്നു.

സൂറ ആദിയത്  100: 6-11

 നമ്മുടെ എല്ലാ പ്രവൃത്തികളെയും അല്ലാഹു നന്നായി അറിയുന്നതിനാൽ നമ്മുടെ ഹൃദയത്തിൽ നമുക്ക് മാത്രം അറിയാവുന്ന ലജ്ജാകരമായ രഹസ്യങ്ങൾ പോലും അന്ന് മറ്റുള്ളവരുടെ മുമ്പിൽ അറിയിക്കപ്പെടുമെന്ന് സൂറ അൽ അദിയത്ത് മുന്നറിയിപ്പ് നൽകുന്നു.

നമുക്ക് വേണമെങ്കിൽ ഈ വരുന്ന ദിവസത്തെക്കുറിച്ച് ചിന്തിക്കുന്നത് ഒഴിവാക്കാനും അത് നമ്മുടെ കാര്യത്തിൽ ശരിയായിക്കൊള്ളുമെന്നു ചിന്തിക്കുവാനും, പ്രതീക്ഷിക്കാനും കഴിയും, എന്നാൽ സൂറത്ത് താരിഖിലും ആദിയത്തിലും ഈ ദിവസത്തെക്കുറിച്ച് വളരെ വ്യക്തമായ മുന്നറിയിപ്പുകൾ നൽകിയിട്ടുണ്ട്.

തയ്യാറാകുന്നത് നല്ലതല്ലേപക്ഷെ എങ്ങനെ?  

ഈ ദിവസത്തിനായി തയ്യാറാകാൻ ആഗ്രഹിക്കുന്നവർക്കായി ആണു ഈസ അൽ മസിഹ് അ.സ വന്നത്. അദ്ദേഹം ഇൻജിലിൽ പറഞ്ഞത് :

21 പിതാവു മരിച്ചവരെ ഉണർത്തി ജീവിപ്പിക്കുന്നതുപോലെ പുത്രനും താൻ ഇച്ഛിക്കുന്നവരെ ജീവിപ്പിക്കുന്നു.
22 എല്ലാവരും പിതാവിനെ ബഹുമാനിക്കുന്നതുപോലെ പുത്രനെയും ബഹുമാനിക്കേണ്ടതിന്നു പിതാവു ആരെയും ന്യായം വിധിക്കാതെ ന്യായവിധി എല്ലാം പുത്രന്നുകൊടുത്തിരിക്കുന്നു.
23 പുത്രനെ ബഹുമാനിക്കാത്തവൻ അവനെ അയച്ച പിതാവിനെയും ബഹുമാനിക്കുന്നില്ല.
24 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: എന്റെ വചനം കേട്ടു എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടു; അവൻ ന്യായവിധിയിൽ ആകാതെ മരണത്തിൽ നിന്നു ജീവങ്കലേക്കു കടന്നിരിക്കുന്നു.
25 ആമേൻ, ആമേൻ, ഞാൻ നിങ്ങളോടു പറയുന്നു: മരിച്ചവർ ദൈവപുത്രന്റെ ശബ്ദം കേൾക്കയും കേൾക്കുന്നവർ ജീവിക്കയും ചെയ്യുന്ന നാഴികവരുന്നു; ഇപ്പോൾ വന്നുമിരിക്കുന്നു.
26 പിതാവിന്നു തന്നിൽതന്നേ ജീവനുള്ളതുപോലെ അവൻ പുത്രന്നും തന്നിൽതന്നേ ജീവനുള്ളവൻ ആകുമാറു വരം നല്കിയിരിക്കുന്നു.
27 അവൻ മനുഷ്യപുത്രൻ ആകയാൽ ന്യായവിധിനടത്തുവാൻ അവന്നു അധികാരവും നല്കിയിരിക്കുന്നു.

യോഹന്നാൻ 5: 21-27

ന്യായവിധി ദിനത്തിന്റെ മേൽനോട്ടം വഹിക്കാൻ പോലുംത് ഈസാ അൽ മസിഹ് അ.സ തനിക്ക് വലിയ അധികാരമുണ്ടെന്ന് അവകാശപ്പെടുന്നു. മൂസാ നബിയുടെ തൗറാത്തിൽ ആറ് ദിവസത്തിനുള്ളിലെ ലോക സൃഷ്ടിയിൽ കൂടി തന്റെ അധികാരം പ്രവചിച്ചതിൽക്കൂടി അദ്ദേഹത്തിന്റെ അധികാരം തെളിയിക്കപ്പെട്ടു. സബൂറും പിന്നീട് വന്ന പ്രവാചകന്മാരും അദ്ദേഹത്തിന്റെ വരവിന്റെ വിശദാംശങ്ങൾ പ്രവചിച്ചു അത് തെളിയിക്കുന്നത് അദ്ദേഹത്തിനു നൽകപ്പെട്ട അധികാരം അല്ലാഹുവിൽ നിന്നും ആണെന്നാണു.   “എന്റെ വചനം കേട്ട് എന്നെ അയച്ചവനെ വിശ്വസിക്കുന്നവന്നു നിത്യജീവൻ ഉണ്ടെന്നും അവൻ ശിക്ഷിക്കപ്പെടുകയില്ല” എന്നും പ്രവാചകൻ എന്താണ് അർത്ഥമാക്കിയത്? അത് നമുക്ക്  ഇവിടെ വായിക്കുവാൻ കഴിയും .

 

 

Leave a Reply

Your email address will not be published. Required fields are marked *