Skip to content

ന്യായ വിധി ദിവസം: അൽ ഹുമസായും & മസീഹും

  • by

ന്യായവിധിയെക്കുറിച്ച് സൂറ അൽ ഹുമസ (സൂറ 104 – വ്യാപാരി) മുന്നറിയിപ്പ് നൽകുന്നു:

കുത്തുവാക്ക്‌ പറയുന്നവനും അവഹേളിക്കുന്നവനുമായ ഏതൊരാള്‍ക്കും നാശം. അതായത്‌ ധനം ശേഖരിക്കുകയും അത്‌ എണ്ണിനോക്കിക്കൊണ്ടിരിക്കുകയും ചെയ്യുന്നവന്‌. അവന്‍റെ ധനം അവന്‌ ശാശ്വത ജീവിതം നല്‍കിയിരിക്കുന്നു എന്ന്‌ അവന്‍ വിചാരിക്കുന്നു. നിസ്സംശയം, അവന്‍ ഹുത്വമയില്‍ എറിയപ്പെടുക തന്നെ ചെയ്യും. ഹുത്വമ എന്നാല്‍ എന്താണെന്ന്‌ നിനക്കറിയാമോ? അത്‌ അല്ലാഹുവിന്‍റെ ജ്വലിപ്പിക്കപ്പെട്ട അഗ്നിയാകുന്നു. ഹൃദയങ്ങളിലേക്ക്‌ കത്തിപ്പടരുന്നതായ തീര്‍ച്ചയായും അത്‌ അവരുടെ മേല്‍ അടച്ചുമൂടപ്പെടുന്നതായിരിക്കും. നീട്ടിയുണ്ടാക്കപ്പെട്ട

സ്തംഭങ്ങളിലായിക്കൊണ്ട്‌;അൽ ഹുമസ  104: 1-6

 

അല്ലാഹുവിന്റെ കോപത്തിന്റെ ഒരു അഗ്നി നമ്മെ കാത്തിരിക്കുന്നുവെന്ന് സൂറ അൽ ഹുമസാ പറയുന്നു, പ്രത്യേകിച്ച് നാം അത്യാഗ്രഹികളാണെങ്കിലും മറ്റുള്ളവരോട് മോശമായി എന്തെങ്കിലും സംസാരിച്ചിട്ടുണ്ടെങ്കിലും. സഹായ ആവശ്യപ്പെടുന്നവരോട് നിരന്തരം ഉദാരത പുലർത്തുന്നവർ, ധനികന്റെ സമ്പത്തിനെക്കുറിച്ച് ഒരിക്കലും അസൂയപ്പെടാത്തവർ, മറ്റൊരാളെക്കുറിച്ച് മോശമായി സംസാരിക്കാത്തവർ, പണ സംബന്ധമായി ആരുമായും തർക്കത്തിൽ ഏർപ്പെടാത്തവർ, എന്നിവർക്ക് ഒരു പക്ഷെ അവർ ആ ദിവസം ന്യായ വിധിയുടെ ക്രോധത്തിൻ കീഴിൽ വരികയില്ലെന്നതും അവർ കഷണങ്ങളായി തകർക്കപ്പെടുകയുമില്ല എന്ന പ്രതീക്ഷ നിലനിർത്തുവാൻ കഴിയുമായിരിക്കും.

എന്നാൽ ബാക്കിയുള്ളവരുടെ കാര്യമോ?

ദൈവക്രോധം തങ്ങളുടെ മേൽ വരുമെന്ന് ഭയപ്പെട്ടവർക്കുവേണ്ടിയാണു പ്രത്യേകമായി പ്രവാചകൻ ഈസ അൽ മസിഹ് അ.സ വന്നത് . ഇൻജിലിൽ അദ്ദേഹം പറഞ്ഞിരിക്കുന്നതുപോലെ :

13 സ്വർഗ്ഗത്തിൽ നിന്നു ഇറങ്ങിവന്ന (വനായി സ്വർഗ്ഗത്തിൽ ഇരിക്കുന്നവനായ) മനുഷ്യപുത്രൻ അല്ലാതെ ആരും സ്വർഗ്ഗത്തിൽ കയറീട്ടില്ല.
14 മോശെ മരുഭൂമിയിൽ സർപ്പത്തെ ഉയർത്തിയതുപോലെ മനുഷ്യപുത്രനെയും ഉയർത്തേണ്ടതാകുന്നു.
15 അവനിൽ വിശ്വസിക്കുന്ന ഏവനും നിത്യജീവൻ പ്രാപിക്കേണ്ടതിന്നു തന്നേ.
16 തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നല്കുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു.
17 ദൈവം തന്റെ പുത്രനെ ലോകത്തിൽ അയച്ചതു ലോകത്തെ വിധിപ്പാനല്ല ലോകം അവനാൽ രക്ഷിക്കപ്പെടുവാനത്രേ.
18 അവനിൽ വിശ്വസിക്കുന്നവന്നു ന്യായവിധി ഇല്ല; വിശ്വസിക്കാത്തവന്നു ദൈവത്തിന്റെ ഏകജതാനായ പുത്രന്റെ നാമത്തിൽ വിശ്വസിക്കായ്കയാൽ ന്യായവിധി വന്നുകഴിഞ്ഞു.
19 ന്യായവിധി എന്നതോ, വെളിച്ചം ലോകത്തിൽ വന്നിട്ടും മനുഷ്യരുടെ പ്രവൃത്തി ദോഷമുള്ളതു ആകയാൽ അവർ വെളിച്ചത്തെക്കാൾ ഇരുളിനെ സ്നേഹിച്ചതു തന്നേ.
20 തിന്മ പ്രവർത്തിക്കുന്നവൻ എല്ലാം വെളിച്ചത്തെ പകെക്കുന്നു; തന്റെ പ്രവൃത്തിക്കു ആക്ഷേപം വരാതിരിപ്പാൻ വെളിച്ചത്തിങ്കലേക്കു വരുന്നതുമില്ല.
21 സത്യം പ്രവർത്തിക്കുന്നവനോ, തന്റെ പ്രവൃത്തി ദൈവത്തിൽ ചെയ്തിരിക്കയാൽ അതു വെളിപ്പെടേണ്ടതിന്നു വെളിച്ചത്തിങ്കലേക്കു വരുന്നു.

യോഹന്നാൻ 3: 13-21

ഈസ അൽ മസീഹ് സ അദ്ദേഹത്തിനു വലിയ അധികാരം ഉണ്ടെന്ന് അവകാശപ്പെട്ടു –  അദ്ദേഹം ‘സ്വർഗ്ഗത്തിൽ നിന്നും’ വന്നവൻ ആണു എന്നു പോലും. ഒരു ശമര്യക്കാരിയുമായുള്ള സംഭാഷണത്തിൽ (അതിനെക്കുറിച്ച് കൂടുതൽ വിശദമായി ഇവിടെ വിശദീകരിച്ചിരിക്കുന്നു ) പ്രവാചകൻ ‘ജീവനുള്ള വെള്ളം’ ആണെന്ന് അവകാശപ്പെട്ടു

10 അതിന്നു യേശു: “നീ ദൈവത്തിന്റെ ദാനവും നിന്നോടു കുടിപ്പാൻ ചോദിക്കുന്നവൻ ആരെന്നും അറിഞ്ഞു എങ്കിൽ നീ അവനോടു ചോദിക്കയും അവൻ ജീവനുള്ള വെള്ളം നിനക്കു തരികയും ചെയ്യുമായിരുന്നു” എന്നു ഉത്തരം പറഞ്ഞു.
11 സ്ത്രീ അവനോടു: യജമാനനേ, നിനക്കു കോരുവാൻ പാത്രം ഇല്ലല്ലോ; കിണറു ആഴമുള്ളതാകുന്നു; പിന്നെ ജീവനുള്ള വെള്ളം നിനക്കു എവിടെ നിന്നു?
12 നമ്മുടെ പിതാവായ യാക്കോബിനെക്കാൾ നീ വലിയവനോ? അവൻ ആകുന്നു ഈ കിണറു ഞങ്ങൾക്കു തന്നതു; അവനും അവന്റെ മക്കളും മൃഗങ്ങളും ഇതിലെ വെള്ളം കുടിച്ചു പോന്നു എന്നു പറഞ്ഞു.
13 യേശു അവളോടു: “ഈ വെള്ളം കുടിക്കുന്നവന്നു എല്ലാം പിന്നെയും ദാഹിക്കും.
14 ഞാൻ കൊടുക്കുന്ന വെള്ളം കുടിക്കുന്നവന്നോ ഒരുനാളും ദാഹിക്കയില്ല; ഞാൻ കൊടുക്കുന്ന വെള്ളം അവനിൽ നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവായിത്തീരും” എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 4: 10-14

അദ്ദേഹത്തിന്റെ ഈ അവകാശവാദങ്ങളുടെ അധികാരം തെളിയിക്കപ്പെട്ടത്   മൂസാ നബിയുടെ തൌറാത്തിൽ ലോകത്തിന്റെ സൃഷ്ടിയുടെ ആറു ദിവസങ്ങളിൽ നടന്ന സംഭവത്തിൽക്കൂടെയുള്ള പ്രവചനത്തിൽക്കൂടെയാണു. അതിനു ശേഷം തുടർന്നുള്ള പ്രവാചകന്മാരും അവന്റെ വരവിനെക്കുറിച്ചുള്ള വിശദാംശങ്ങൾ പ്രവചിച്ചു, അത് അവന്റെ വരവ് സ്വർഗത്തിൽ നിന്ന് ആസൂത്രണം ചെയ്യപ്പെട്ടതാണെന്ന് കാണിക്കുന്നു . ‘തന്നിൽ വിശ്വസിക്കുന്ന ഏവർക്കും നിത്യജീവൻ ലഭിക്കത്തക്കവണ്ണം’ ഉയർത്തപ്പെടണം ‘എന്ന് പ്രവാചകൻ പറഞ്ഞപ്പോൾ എന്താണ് അർത്ഥമാക്കിയത്? അതിനെക്കുറിച്ച് ഇവിടെ വിശദീകരിച്ചിരിക്കുന്നു .

 

Leave a Reply

Your email address will not be published. Required fields are marked *