നബി ഏലിയാസ് (ഏലീയാവല്ല) മൂന്നു തവണ അൽ അനാം, സഫ്ഫാത്ത് എന്നീ സൂറത്തുകളിൽ പരാമർശിച്ചിരിക്കുന്നു. അവ നമ്മോട് പറയുന്നത്:
സകരിയ്യാ, യഹ്‌യാ, ഈസാ, ഇല്‍യാസ് എന്നിവരെയും ( നേര്‍വഴിയിലാക്കി. ) അവരെല്ലാം സജ്ജനങ്ങളില്‍ പെട്ടവരത്രെ.
സൂറ അൽ- അനാം 6:85
ഇല്‍യാസും ദൂതന്‍മാരിലൊരാള്‍ തന്നെ. അദ്ദേഹം തന്‍റെ ജനതയോട് ഇപ്രകാരം പറഞ്ഞ സന്ദര്‍ഭം: നിങ്ങള്‍ സൂക്ഷ്മത പാലിക്കുന്നില്ലേ?
സൂറ അസ്- സഫ്ഫത് 37: 123-132
യോഹന്നാൻ ( യഹ്‌യ ), യേശു (ഈസ അൽ മസിഹ് ) എന്നിവരോടൊപ്പം ഏലിയാസിനെ പരാമർശിക്കുന്നു, കാരണം അദ്ദേഹവും ബൈബിളിലെ പ്രവാചകന്മാരിൽ ഒരാളാണ്. മുൻപ് പറഞ്ഞതുപോലെ, ഏലിയാസ് (ഏലിയാവ്) ബാൽ വിഗ്രഹത്തെ ആരാധിക്കുന്ന പ്രവാചകന്മാരെ നേരിട്ടു. ഈ ഒരു ഏറ്റുമുട്ടൽ വളരെ വിശദമായി ഇവിടെ ബൈബിളിൽ രേഖപ്പെടുത്തിയിട്ടുണ്ട് . നമുക്കുള്ള അനുഗ്രഹം എന്തെന്ന് (അസ്- സഫത്ത് വാഗ്ദാനം ചെയ്യുന്ന ‘പിൽക്കാല തലമുറകൾ’) ചുവടെ നാം പരിശോധിക്കുവാൻ പോകുന്നു.
ഏലിയാസും ബാലിന്റെ പ്രവാചകന്മാരുടെ പരീക്ഷണവും
ബാലിൻറെ 450 പ്രവാചകന്മാരെ നേരിട്ട ഒരു പരുക്കൻ മനുഷ്യനായിരുന്നു ഏലിയാവ്. അദ്ദേഹത്തിനു ഇത്രയധികം ആളുകളെ എങ്ങനെയാണു എതിർക്കുവാൻ കഴിയുക? അദ്ദേഹം വളരെ സമർത്ഥമായ ഒരു പരീക്ഷണം നടത്തിയെന്ന് ബൈബിൾ വിശദീകരിക്കുന്നു . അവനും ബാലിന്റെ പ്രവാചകന്മാരും ഒരു മൃഗത്തെ യാഗം അർപ്പിക്കണമായിരുന്നു എന്നാൽ യാഗം കത്തിക്കുവാൻ തീ ഉപയോഗിക്കരുതായിരുന്നു. യാഗ വസുതുവിനെ കത്തിക്കുവാൻ സ്വർഗത്തിൽ നിന്ന് തീ അയയ്ക്കുവാൻ ഓരോ കൂട്ടരും തങ്ങളുടെ ദൈവത്തോട് അപേക്ഷിക്കണം. ആരുടെ ദൈവമാണോ യാഗത്തെ സ്വർഗത്തിൽ നിന്നുള്ള തീകൊണ്ട് കത്തിച്ചത് – അതാണു യഥാർത്ഥവും ജീവനുള്ളതുമായ ദൈവം. അങ്ങനെ ബാലിന്റെ 450 പ്രവാചകന്മാർ ആകാശത്ത് നിന്ന് ഒരു ദിവസം മുഴുവൻആവരുടെ യാഗത്തിൽ തീ ഇറക്കുവാൻ വേണ്ടി വിളിച്ചു- എന്നാൽ അഗ്നി ഇറങ്ങിയില്ല. അപ്പോൾ ഏലിയാവ് തനിയെ തന്റെ സ്രഷ്ടാവിനോട് യാഗത്തിന്മേൽ അഗ്നി അയക്കുവാൻ അപേക്ഷിച്ചു. ഉടനെ ആകാശത്ത് നിന്ന് തീ വന്നു യാഗം മുഴുവൻ കത്തിച്ചു. ഈ ഒരു വസ്തുത വീക്ഷിച്ചു കൊണ്ടിരുന്ന ആളുകൾക്ക് യധാർത്ഥ ദൈവം ആരാണെന്നും വ്യാജ ദൈവം ആരാണെന്നു മനസ്സിലാക്കുവാൻ കഴിഞ്ഞു. ബാൽ വ്യാജ ദൈവമാണെന്ന് തെളിയിക്കപ്പെട്ടു.
നാം ഈ മൽസരത്തിനു സാക്ഷികൾ ആയിരുന്നില്ല, എന്നാൽ ഏലിയാവിന്റെ ഇതേ മാർഗ്ഗം ഒരു പ്രവാചകന്റെ സന്ദേശമോ പ്രവാചകനോ ദൈവത്തിൽ നിന്നാണോ വന്നത് എന്ന് അറിയുവാൻ ഉപയോഗിക്കാവുന്നതാണു. പരീക്ഷിക്കാനുള്ള ആ തന്ത്രം എന്നത് ദൈവത്തിനും അവിടുത്തെ പ്രവാചകന്മാർക്കും മാത്രമേ ഈ പരീക്ഷകളിൽ വിജയിക്കുവാൻ കഴിയൂ, വെറും മാനുഷിക കഴിവുകൾ മാത്രം ഉള്ളവർക്ക്, ബാലിന്റെ പ്രവാചകന്മാരെപ്പോലുള്ളവർക്ക് അതിനെ ജയിക്കുവാൻ കഴിയുകയില്ല.
ഏലിയാസിന്റെ പരീക്ഷണം ഇന്ന്
ഏലിയാസിന്റെ ആത്മാവിൽ, അത്തരമൊരു പരീക്ഷണം ഇന്ന് എന്തായിരിക്കും?
സൂറ അൻ- നജ്ം നമ്മോട് പറയുന്നു
എന്നാല്‍ അല്ലാഹുവിന്നാകുന്നു ഇഹലോകവും പരലോകവും
അന്- നജം 53:25
എല്ലാറ്റിന്റെയും അവസാനം ദൈവത്തിനു മാത്രമേ അറിയൂ, അവസാനം സംഭവിക്കുന്നതിന് മുമ്പുതന്നെ. സംഭവിക്കുന്നതിനു മുമ്പ് മനുഷ്യർക്ക് കാര്യങ്ങളുടെ അന്ത്യം എന്ത് എന്ന് അറിയില്ല, അവ സംഭവിച്ചുകഴിഞ്ഞാൽ മാത്രമേ അവർ അത് അറിയുന്നുള്ളൂ. അതിനാൽ, നൽകപ്പെടുന്ന സന്ദേശം ഭാവിയക്കുറിച്ച് കൃത്യമായി പ്രവചിക്കുന്നുണ്ടോയെന്നതാണ് പരിശോധിക്കേണ്ടത് . ഒരു മനുഷ്യനോ വിഗ്രഹത്തിനോ ഇത് ചെയ്യാൻ കഴിയില്ല. ദൈവത്തിനു മാത്രമേ അത് കഴിയുകയുള്ളൂ.
പലരും ഇഞ്ചീലിൽ വെളിപ്പെടുത്തിയിരിക്കുന്ന പ്രവാചകൻ ഈസാ അൽ മസീഹ് ദൈവത്തിന്റെ യധാർത്ഥ സന്ദേശവാഹകനാണോ, അതോ സമർഥരായ ആളുകൾ കെട്ടിച്ചമച്ചതാണോ എന്ന് അതിശയിക്കാറുണ്ട്. ഈ ചോദ്യത്തിന് നമുക്ക് ഏലിയാസിന്റെ പരിശോധന പ്രയോഗിക്കാൻ കഴിയും. ഈസാ അൽ മസീഹിനു (അ.സ) നൂറു കണക്കിനു വർഷങ്ങൾക്കു മുൻപ് അല്ല ആയിരക്കണക്കിനു വർഷങ്ങൾക്കു മുൻപ്, തൗറാത്തിലെയും സബൂറിലെയും പുസ്തകങ്ങൾ പ്രവാചകനായ ഏലിയാവിനെപ്പോലുള്ളവരെക്കുറിച്ച് എഴുതിയിരുന്നു. ഇവ എഴുതിയത് യഹൂദ പ്രവാചകന്മാരാണ്, അതിനാൽ അവ ക്രിസ്ത്യൻ രചനകളല്ല. ഈ ആദ്യകാല രചനകളിൽ ഈസ അൽ മസിഹിന്റെ സംഭവങ്ങൾ കൃത്യമായി പ്രവചിക്കുന്ന പ്രവചനങ്ങൾ അടങ്ങിയിട്ടുണ്ടോ ? ഇവിടെ തൗറാത്തിൽ അടങ്ങിയിരിക്കുന്ന പ്രവചനങ്ങളുടെ ഒരു സംഗ്രഹം നൽകിയിരിക്കുന്നു . സബൂറിലെയും തുടർന്നുള്ള പ്രവാചകന്മാരിലെയും പ്രവചനങ്ങളുടെ സംഗ്രഹം ഇവിടെ താങ്കൾക്കു വായിക്കാവുന്നതാണു . താങ്കൾക്ക് ഇപ്പോൾ പ്രവാചകൻ ഇസ അൽ മസീഹ് അ.സ ഇഞ്ചിലിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ളതു പോലെ ദൈവത്തിൽ നിന്നു വന്നതാണോ, അതോ മനുഷ്യരാൽ വികലമാക്കപ്പെട്ടതാണോ എന്ന്, ഏലിയാവിന്റെ പരീക്ഷണം പോലെ പരീക്ഷിച്ചു നോക്കാവുന്നതാണു.
യഹ് യ , ഈസ അൽ മസിഹ് എന്നിവരോടൊപ്പം സൂറ അൽ അനാം ഏലിയാസിനേയും ചേർന്ന് പരാമർശിക്കുന്നു . രസകരമെന്നു പറയട്ടെ, പഴയനിയമത്തിന്റെ അവസാന പുസ്തകത്തിൽ ഏലിയാസ് പ്രവചിക്കപ്പെട്ടിട്ടുണ്ട് , ഒപ്പം മാസിഹിന്റെ വരവിനായി നമ്മുടെ ഹൃദയത്തെ ഒരുക്കുവാനും ആഹ്വാനം ചെയ്യുന്നു . ഇഞ്ചീലിൽ ഏലിയാവിനെപ്പോലേ യഹ് യാ പ്രവാചകൻ എങ്ങിനെയാണു വരുവാനിരിക്കുന്ന മസീഹിനെ സ്വീകരിക്കുന്നതിനു ജനത്തെ ഒരുക്കുവാൻ വന്നത് എന്ന് ഇഞ്ചീലിൽ നാം കാണുന്നു. ഏലിയാവെന്ന് വ്യക്തി തന്നെ പ്രവാചകനായ യഹ് യായിലും മസീഹിലും അടങ്ങിയിരിക്കുന്നു.