മഹത്തായ പ്രണയകഥകളുടെ പേര് പറയാൻ നിങ്ങളോട് ആവശ്യപ്പെട്ടാൽ, നിങ്ങൾ ഒരു പക്ഷെ പ്രവാചകൻ മുഹമ്മദ് (സ്വ. അ.) ഖദിജ എന്നിവരുടെതോ , അല്ലെങ്കിൽ പ്രവാചക (സ്വ.അ.) ന്റെയും തന്റെ പ്രിയപ്പെട്ട ഭാര്യ ഐഷയും തമ്മിലുള്ള, അല്ലെങ്കിൽ അലി, ഫാത്തിമ എന്നിവരുടെ പേരുകൾ ഒരു പക്ഷെ പറഞ്ഞേക്കാം . സിനിമകളിലും സാഹിത്യത്തിലും റോമിയോ ആൻഡ് ജൂലിയറ്റ്, ബ്യൂട്ടി ആൻഡ് ബീസ്റ്റ്, അലാവുദ്ദീൻ സിനിമയിലെ അലി, ജാസ്മിൻ , അല്ലെങ്കിൽ ഒരുപക്ഷേ സിൻഡ്രെല്ല, പ്രിൻസ് ചാമിംഗ്, തുടങ്ങിയ പേരുകൾ നിർദ്ദേശിച്ചേക്കാം. അവയിൽ, ചരിത്രവും പോപ്പ് സംസ്കാരവും കാല്പനിക കല്പിതകഥകളും ഒത്തുചേർന്ന് നമ്മുടെ ഹൃദയങ്ങളെയും വികാരങ്ങളെയും ഭാവനകളെയും ആകർഷിക്കുന്ന വികാരാധീനമായ പ്രണയകഥകൾ വാഗ്ദാനം ചെയ്യുന്നു.
അതിശയകരമെന്നു പറയട്ടെ, രൂത്തും ബോവസും തമ്മിൽ വളർന്നുവന്ന സ്നേഹം മേല്പറഞ്ഞ പ്രണയബന്ധങ്ങളേക്കാൾ വളരെ നിലനിൽക്കുന്നതും ശ്രേഷ്ഠവുമാണെന്ന് തെളിയിച്ചിട്ടുണ്ട്, വാസ്തവത്തിൽ, – ഈ പ്രേമികൾ കണ്ടുമുട്ടി മൂവായിരം വർഷങ്ങൾക്ക് ശേഷവും ഇന്ന് ജീവിക്കുന്ന നമ്മുടെ ശതകോടിക്കണക്കിന് ആളുകളുടെ ജീവിതത്തെ ഇപ്പോഴും ഈ പ്രണയകഥ ആകർഷിക്കുന്നു.
അൽ മാ ഊൻ, ഷഹറ, മുംതനാഹ് എന്നീ സൂറത്തുകൾ രൂത്തിന്റെയും ബോവസിന്റെയും കഥയ്ക്ക് മാതൃകയാകുന്നു
രൂത്തിൻറെയും ബോവസിന്റെയു കഥ സോദാഹരണസഹിതം കാലാതീതമായ തത്വങ്ങൾ ഈ സൂറത്തുകളിലടെ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ബോവസ് , റൂത്തിനോട് കാണിച്ച തന്റെ ചെറിയ ദയകൊണ്ട്, സൂറ മാഊൻ നിൽ വിവരിച്ചിട്ടുള്ള ദുഷ്ടന് ഉത്തമനായ എതിരാളിയാണ് ( സൂറ 107 – ചെറിയ ദയകൾ)
അനാഥക്കുട്ടിയെ തള്ളിക്കളയുന്നവനത്രെ അത്.
പാവപ്പെട്ടവന്റെ ഭക്ഷണത്തിന്റെ കാര്യത്തില്‍ പ്രോത്സാഹനം നടത്താതിരിക്കുകയും ചെയ്യുന്നവന്.
സൂറ മാഊൻ 107: 2-3
പരോപകാര വസ്തുക്കള്‍ മുടക്കുന്നവരുമായസൂറ;
സൂറ മാഊൻ 107: 7
അദ്- ദുഹഅ യിൽ വിവരിച്ചിട്ടുള്ള അനുഭവങ്ങൾക്ക് തികഞ്ഞ മാതൃകയാണ് റൂത്ത് (സൂറ 93 – പ്രഭാത സമയങ്ങൾ)
നിന്നെ അവന് വഴി അറിയാത്തവനായി കണെ്ടത്തുകയും എന്നിട്ട് ( നിനക്ക് ) മാര്‍ഗദര്‍ശനം നല്‍കുകയും ചെയ്തിരിക്കുന്നു.
നിന്നെ അവന് ദരിദ്രനായി കണെ്ടത്തുകയും എന്നിട്ട് അവന് ഐശ്വര്യം നല്‍കുകയും ചെയ്തിരിക്കുന്നു.
എന്നിരിക്കെ അനാഥയെ നീ അടിച്ചമര്‍ത്തരുത്
ചോദിച്ച് വരുന്നവനെ നീ വിരട്ടി വിടുകയും ചെയ്യരുത്.
നിന്റെ രക്ഷിതാവിന്റെ അനുഗ്രഹത്തെ സംബന്ധിച്ച് നീ സംസാരിക്കുക.
സൂറ അദ്-ദുഹ 93: 7-11
രൂത്തിന്റെ കഥയിലെ അമ്മായിയമ്മയായ നവോമിയുടെ അനുഭവങ്ങൾ സൂറ അഷ്- ഷാർ (സൂറ 94 – റിലീഫ്) ൽ നൽകിയിരിക്കുന്ന തത്വങ്ങളുടെ വ്യക്തമായ ചിത്രീകരണമാണ്.
നിനക്ക് നിന്റെ ഹൃദയം നാം വിശാലതയുള്ളതാക്കി തന്നില്ലേ?
നിന്നില്‍ നിന്ന് നിന്റെ ആ ഭാരം നാം ഇറക്കിവെക്കുകയും ചെയ്തു.
നിന്റെ മുതുകിനെ ഞെരിച്ചു കളഞ്ഞതായ ( ഭാരം )
നിനക്ക് നിന്റെ കീര്‍ത്തി നാം ഉയര്‍ത്തിത്തരികയും ചെയ്തിരിക്കുന്നു.
എന്നാല്‍ തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
തീര്‍ച്ചയായും ഞെരുക്കത്തിന്റെ കൂടെ ഒരു എളുപ്പമുണ്ടായിരിക്കും.
സൂറ അശ്- ശർഹ് 94: 1-6
ഇതിൽ ബോവസ് വിശ്വാസിയായ അഭയാർത്ഥി റൂത്തിനെ പരീക്ഷിക്കുന്നത് സൂറ അൽ മുംതാഹിന പ്രായോഗികമാക്കുന്നതിന് ഉദാഹരണമാണ് (സൂറ 60 – പരിശോധിക്കപ്പെടേണ്ടവൾ)
സത്യവിശ്വാസികളേ, വിശ്വാസിനികളായ സ്ത്രീകള്‍ അഭയാര്‍ത്ഥികളായി കൊണ്ട് നിങ്ങളുടെ അടുത്ത് വന്നാല്‍ നിങ്ങള്‍ അവരെ പരീക്ഷിച്ച് നോക്കണം. അവരുടെ വിശ്വാസത്തെ പറ്റി അല്ലാഹു ഏറ്റവും അറിയുന്നവനാണ്. എന്നിട്ട് അവര്‍ വിശ്വാസിനികളാണെന്ന് അറിഞ്ഞ് കഴിഞ്ഞാല്‍ അവരെ നിങ്ങള്‍ സത്യനിഷേധികളുടെ അടുത്തേക്ക് മടക്കി അയക്കരുത്. ആ സ്ത്രീകള്‍ അവര്‍ക്ക് അനുവദനീയമല്ല. അവര്‍ക്ക് അവര്‍ ചെലവഴിച്ചത് നിങ്ങള്‍ നല്‍കുകയും വേണം. ആ സ്ത്രീകള്‍ക്ക് അവരുടെ പ്രതിഫലങ്ങള്‍ നിങ്ങള്‍ കൊടുത്താല്‍ അവരെ നിങ്ങള്‍ വിവാഹം കഴിക്കുന്നതിന് നിങ്ങള്‍ക്ക് വിരോധമില്ല. അവിശ്വാസിനികളുമായുള്ള ബന്ധം നിങ്ങള്‍ മുറുകെപിടിച്ചു കൊണ്ടിരിക്കുകയും ചെയ്യരുത്. നിങ്ങള്‍ ചെലവഴിച്ചതെന്തോ, അത് നിങ്ങള്‍ ചോദിച്ചു കൊള്ളുക. അവര്‍ ചെലവഴിച്ചതെന്തോ അത് അവരും ചോദിച്ച് കൊള്ളട്ടെ. അതാണ് അല്ലാഹുവിന്റെ വിധി. അവന് നിങ്ങള്‍ക്കിടയില്‍ വിധികല്പിക്കുന്നു. അല്ലാഹു സര്‍വ്വജ്ഞനും യുക്തിമാനുമാകുന്നു.
സൂറ മുംതഹിന 60:10
ഇന്നത്തെ രൂത്തും ബോവസും
എനിക്കും നിങ്ങൾക്കും അല്ലാഹു നൽകുന്ന നിഗൂഢവും ആത്മീയവുമായ പ്രണയത്തിന്റെ ഉദാഹരണമാണ് അവരുടെ പ്രേമം . ഭിന്ന-സംസ്കാരം, വിലക്കപ്പെട്ട സ്നേഹം, കുടിയേറ്റം, ശക്തനായ ഒരു പുരുഷനും ദുർബലയായ സ്ത്രീയും തമ്മിലുള്ള പ്രണയം എന്നിവയുമായി ബന്ധപ്പെട്ട രൂത്തിന്റെയും ബോവസിന്റെയും കഥ ഇന്നത്തെ # MeToo കാലഘട്ടത്തിൽ പ്രായോഗികമാക്കാവുന്നതാണ് . പുരാതന ജൂത-അറബ് ബന്ധങ്ങളുടെ കഥ ഇത് നമ്മോട് പറയുന്നു. ആരോഗ്യകരമായ ദാമ്പത്യം എങ്ങനെ സ്ഥാപിക്കാമെന്നതിനെക്കുറിച്ചുള്ള ഒരു രൂപരേഖയായി ഇത് മാറുന്നു. ഇങ്ങനെ ഏതു കോണിൽ കൂടി നോക്കിയാലും റൂത്തിന്റെയും ബോവസ്സിന്റെയും കഥ വായിക്കപ്പെടാൻ എന്തുകൊണ്ടും യോഗ്യമായ ഒന്നു തന്നെയാണ്.
അവരുടെ സ്നേഹം ബൈബിളിലെ / പുസ്തകത്തിലെ രൂത്ത് എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട് . ഇത് ഒരു ഹ്രസ്വ പുസ്തകമാണ് – 2400 വാക്കുകൾ മാത്രം നീളമുള്ളത് – മാത്രമല്ല ഇത് വായനായോഗ്യമായ ഒരു പുസ്തകമാണ് ( ഇവിടെ ). ക്രി.മു. 1150 ഓടെ ഇത് എഴുതപ്പെട്ടിരിക്കുന്നു. ഇത് രേഖപ്പെടുത്തിയിട്ടുള്ള എല്ലാ പ്രണയകഥകളിലും ഏറ്റവും പുരാതനമാണ്. ഇത് നിരവധി ഭാഷകളിൽ സിനിമകളാക്കിയിട്ടുണ്ട്.
റൂത്തിന്റെ പ്രണയകഥ ചിത്രീകരിക്കുന്ന ഹോളിവുഡ് സിനിമ
രൂത്തിന്റെ പ്രണയകഥ
യഹൂദന്മാരായ നവോമിയും ഭർത്താവും രണ്ടു പുത്രന്മാരും വരൾച്ചയിൽ നിന്ന് രക്ഷപ്പെട്ട് അടുത്തുള്ള മോവാബിൽ (ഇന്നത്തെ ജോർദാൻ) താമസിക്കാൻ ഇസ്രായേൽ വിട്ടു. പ്രാദേശിക സ്ത്രീകളെ വിവാഹം കഴിച്ച ശേഷം രണ്ട് ആൺമക്കളും അതുപോലെ നവോമിയുടെ ഭർത്താവും അവളുടെ രണ്ട് മരുമകളോടൊപ്പം അവളെ തനിച്ചാക്കി മരിക്കുന്നു. നവോമി തന്റെ ജന്മനാടായ ഇസ്രായേലിലേക്ക് മടങ്ങാൻ തീരുമാനിക്കുകയും അവളുടെ മരുമകളിലൊരാളായ രൂത്ത് തന്നോടൊപ്പം പോകാൻ തീരുമാനിക്കുകയും ചെയ്യുന്നു . വളരെക്കാലത്തെ അഭാവത്തിനുശേഷം, നവോമി തന്റെ സ്വദേശമായ ബെത്ലഹേമിൽ യൗവ്വനസ്ഥയും ദുർബലയുമായ മോവാബ്യ (അറബ്) കുടിയേറ്റക്കാരിയായ രൂത്തിനോടൊപ്പം ഒരു നിരാലംബയായ വിധവയായി തിരിച്ചെത്തുന്നു.
രൂത്തും ബോവസും കണ്ടുമുട്ടുന്നു
യാതൊരു വരുമാനവുമില്ലാതെ, തദ്ദേശീയ വിളവെടുപ്പുകാർ വയലിൽ ഉപേക്ഷിച്ച ധാന്യം ശേഖരിക്കാൻ രൂത്ത് പോകുന്നു. മൂസാ നബി (സ്വ. അ.) യുടെ ശരിയത്ത് നിയമം ഒരു സാമൂഹിക സുരക്ഷാ ക്രമീകരണം എന്ന നിലക്ക്, ദരിദ്രർക്ക് ഭക്ഷണം ഉണ്ടാകേണ്ടതിന് കൊയ്ത്തുകാരോട് അവരുടെ പിന്നിൽ ചില ധാന്യകതിരുകൾ മനപൂർവ്വമായി ഉപേക്ഷിക്കാൻ കല്പിച്ചിരുന്നു. അവിടിവിടെയായി കിടക്കുന്ന ധാന്യകതിരുകൾ, ബോവസ് എന്ന സമ്പന്നനായ ഭൂവുടമയുടെ വയലിൽ നിന്നും റൂത്ത് ശേഖരിക്കുന്നു. തന്റെ ജോലിക്കാർ ഉപേക്ഷിച്ച ധാന്യങ്ങൾ ശേഖരിക്കാൻ കഠിനമായി പരിശ്രമിക്കുന്നവരിൽ രൂത്തിനെ ബോവസ് ശ്രദ്ധിക്കുന്നു.റൂത്തിന് കൂടുതൽ ധാന്യങ്ങൾ ലഭിക്കേണ്ടതിന് വയലിൽ തങ്ങളുടെ പിന്നിൽ കൂടുതൽ കതിരുകൾ ഉപേക്ഷിക്കാൻ അയാൾ തന്റെ ജോലിക്കാരോട് നിർദ്ദേശിക്കുന്നു. അങ്ങനെ, അപ്രകാരം ചെയ്യുന്നതിലൂടെ ബോവസ് സൂറ അൽ മാ ഉമിലെ ദുഷ്ടമനുഷ്യന്‍ എതിരായ ഒരു ദൃഷ്ടാന്തമായി മാറുന്നു. സൂറാ അദ് ദുവാ പുറത്താകുന്നതിലൂടെ റൂത്തിന് തന്റെ ആവശ്യങ്ങൾ നിറവേറുന്നു.
രൂത്തും ബോവസും കണ്ടുമുട്ടുന്നു. അവരുടെ കൂടിക്കാഴ്ചയെ ചിത്രീകരിക്കുന്ന ധാരാളം സൃഷ്ടികൾ ണ്ട്.
ബോവസിന്റെ വയലിൽ നിന്നും ധാരാളം ശേഖരിക്കാൻ കഴിഞ്ഞിരുന്നതുകൊണ്ട് റൂത്ത് എല്ലാ ദിവസവും ധാന്യക്കതിരുകൾ ശേഖരിക്കാൻ അവന്റെ വയലിൽ എത്തുമായിരുന്നു. സകലകാല സംരക്ഷകനായ ബോവസ്, തന്റെ ജോലിക്കാരിൽ ആരും രൂത്തിനെ ഉപദ്രവിക്കുകയോ അപമാനിക്കുകയോ ചെയ്യുന്നില്ലെന്ന് ഉറപ്പാക്കുന്നു. രൂത്തും ബോവസും പരസ്പരം ഇഷ്ടപ്പെടുന്നവരാണ്, പക്ഷേ പ്രായം, സാമൂഹിക പദവി, ജാതി എന്നിവയിലെ വ്യത്യാസങ്ങൾ കാരണം ഇരുവരും ഒരു നീക്കവും നടത്തുന്നില്ല. ഇവിടെ നവോമി മദ്ധ്യസ്ഥയായി മുന്നോട്ടു വരുന്നു. കൊയ്ത്തുസ്തവം കഴിഞ്ഞതിന് ശേഷം രാത്രിയിൽ ബോവസിന്റെ അരികിൽ ധൈര്യത്തോടെ കിടക്കാൻ അവൾ രൂത്തിനോട് നിർദ്ദേശിക്കുന്നു. ബോവാസ് ഇത് ഒരു വിവാഹ ആലോചനയായി മനസ്സിലാക്കുകയും അവളെ വിവാഹം കഴിക്കാൻ തീരുമാനിക്കുകയും ചെയ്യുന്നു.
ബന്ധുവായ വീണ്ടെടുപ്പുകാരൻ
എന്നാൽ അവർ തമ്മിലുള്ള പ്രണയത്തെക്കാൾ സ്ഥിതി സങ്കീർണ്ണമാണ്. നവോമി ബോവസിന്റെ ബന്ധുവാണ്, രൂത്ത് മരുമകളായതിനാൽ ബോവസും രൂത്തും വിവാഹബന്ധമുള്ളവരാണ്. ബോവാസ് അവളെ ഒരു ‘ബന്ധു വീണ്ടെടുപ്പുകാരനായി’ വിവാഹം കഴിക്കണം. ഇതിനർത്ഥം മൂസ (സ്വ.അ.)യുടെ നിയമപ്രകാരം അവൻ അവളെ അവളുടെ ആദ്യ ഭർത്താവിന്റെ (നവോമിയുടെ മകൻ) പേരിൽ ‘വിവാഹം കഴിക്കുകയും’, അങ്ങനെ വീണ്ടെടുക്കുകയും ചെയ്യണം. ബോവസ് നവോമിയുടെ കുടുംബ വയലുകൾ വാങ്ങുന്നുവെന്നാണ് ഇതിനർത്ഥം. അത് ബോവസിന് ചെലവേറിയതാണെങ്കിലും അത് വലിയ തടസ്സമായിരുന്നില്ല. നവോമിയുടെ കുടുംബത്തിന്റെ വയലുകൾ വാങ്ങുന്നതിനു ബോവസിനെക്കാൾ കൂടുതൽ അവകാശമുള്ള മറ്റൊരു അടുത്ത ബന്ധു ഉണ്ടായിരുന്നു (അതുവഴി രൂത്തിനെ വിവാഹം കഴിക്കാനും അവകാശമുള്ളവൻ). നൊവൊമിയെയും രൂത്തിനെയും പരിപാലിക്കാനുള്ള ഉത്തരവാദിത്വം മറ്റൊരാൾ ഏറ്റെടുക്കുന്നുണ്ടൊ എന്നറിയാനാണ് ബോവാസുമായുള്ള രൂത്തിന്റെ വിവാഹം നീണ്ടു പോകുന്നത്. നഗരത്തിലെ മുതിർന്നവരുടെ ഒരു പൊതുയോഗത്തിൽ, ഈ വീണ്ടെടുപ്പുകാരൻ സ്വന്തം കുടുംബം അന്യാധീനമാകുമെന്നതിനാൽ വിവാഹം നിരസിച്ചു. അങ്ങനെ നവോമിയുടെ കുടുംബ സ്വത്ത് വാങ്ങാനും വീണ്ടെടുക്കാനും രൂത്തിനെ വിവാഹം കഴിക്കാനും ബോവസിന് സ്വാതന്ത്ര്യം ലഭിച്ചു. നവോമി, വളരെ പ്രയാസകരമായ വർഷങ്ങൾക്കുശേഷം ഇപ്പോൾ ആശ്വാസം കണ്ടെത്തുന്നു, ഈ തത്ത്വം സൂറ ആഷ്-ഷാർഹിൽ ചിത്രീകരിച്ചിരിക്കുന്നു.
രൂത്തിന്റെയും ബോവസിന്റെയും പാരമ്പര്യം
അവരുടെ വിവാഹത്തിൽ അവർക്ക് ഒരു കുട്ടിയുണ്ടാകുന്നു, ഓബെദ് , പിന്നീട് ദാവൂദ് / ദാവീദ് രാജാവിന്റെ മുത്തച്ഛനായിത്തീർന്നയാൾതന്നെ. മസീഹ് തന്റെ കുടുംബത്തിൽ നിന്നും ഉത്ഭവിക്കുമെന്ന് ദാവീദിന് വാഗ്ദാനം ലഭിച്ചിരുന്നു. പിന്നീട് കൂടുതൽ പ്രവചനങ്ങൾ ഒരു കന്യകാ ജനനം പ്രവചിക്കുകയും ഒടുവിൽ പ്രവാചകൻ ഇസ അൽ മസീഹ് (സ്വ.അ.) ബേത്ത്ളേഹെമിൽ, രൂത്ത് ബോവസിനെ വർഷങ്ങൾക്കുമുൻപ് കണ്ടുമുട്ടിയ അതേ ബെത്ലഹെം പട്ടണത്തിൽ ജനിച്ചു. 3000 വർഷങ്ങൾക്ക് പൊടിപിടിച്ച ഒരു ഗ്രാമത്തിൽ ആരംഭിച്ച അവരുടെ അത്ര മോശമല്ലാത്ത പ്രണയം, വിവാഹം, കുടുംബ വേരുകൾ എന്നിവ ഇന്ന് കാണുന്ന ആധുനിക കലണ്ടർ, ആഗോള അവധികളായ ക്രിസ്മസ് & ഈസ്റ്റർ – തുടങ്ങിയവ എല്ലാം പിറവിയെടുക്കാൻ കാരണക്കാരനായ ഒരു സന്തതിയുടെ ജനനത്തിൽ എത്തി നിൽക്കുന്നു.
ഒരു മികച്ച പ്രണയകഥ ചിത്രീകരിക്കുന്നു
ഇപ്പോൾ സാധാരണമായി കാണപ്പെടുന്ന നമ്മുടെ # MeToo വിവാദത്തിലെ ഉപദ്രവങ്ങൾക്കും ചൂഷണങ്ങൾക്കും വിരുദ്ധമായ ഒരു മാതൃകയാണ് ധനികനും ശക്തനുമായ ബോവസ് നിരാലംബയായ വിദേശ സ്ത്രീയായ രൂത്തിനോട് പെരുമാറിയ വിധം . ഈ പ്രണയവും വിവാഹവും സൃഷ്ടിച്ച കുടുംബ വേരുകളുടെ ചരിത്രപരമായ സ്വാധീനം, നമ്മുടെ ഉപകരണങ്ങളിൽ തീയതി നോക്കുമ്പോഴെല്ലാം നമ്മെ ഓർമ്മപ്പെടുത്തുന്നു , ഈ പ്രണയകഥയ്ക്ക് നിലനിൽക്കുന്ന ഒരു പാരമ്പര്യം നൽകുന്നു. എന്നാൽ രൂത്ത് & ബോവാസ് പ്രണയകഥ ഇതിലും വലിയൊരു പ്രണയത്തിന്റെ ചിത്രം കൂടിയാണ് – നിങ്ങളെയും എന്നെയും ക്ഷണിച്ചു.
റൂത്തിനെ പോലെ കിതാബ് / ബൈബിൾ നമ്മോട് വിവരിക്കുന്നു അത്:
23 ഞാൻ അതിനെ എനിക്കായി ദേശത്തു വിതെക്കും; കരുണ ലഭിക്കാത്തവളോടു ഞാൻ കരുണ കാണിക്കും എന്റെ ജനമല്ലാത്തതിനോടു: നീ എന്റെ ജനം എന്നു ഞാൻ പറയും; നീ എന്റെ ദൈവം എന്നു അവരും പറയും.
ഹോശേയ 2: 23
പഴയനിയമ പ്രവാചകൻ ഹോശേയ (ബിസി 750) അല്ലാഹു തന്റെ സ്നേഹത്തോടെ നമ്മിലേക്ക് എത്തിച്ചേരുന്നതിനെ കാണിക്കാൻ തന്റെ തകർന്ന ദാമ്പത്യത്തിന്റെ അനുരഞ്ജനം മാതൃകയാക്കി ഉപയോഗിച്ചു, . സ്നേഹിക്കപ്പെടാത്ത ഒരാളായി ദേശത്ത് പ്രവേശിച്ചതും എന്നാൽ ബോവസ് സ്നേഹം കാണിച്ചതുമായ രൂത്തിനെപ്പോലെ, അവിടുത്തെ സ്നേഹത്തിൽ നിന്ന് അകന്നു നിൽക്കുന്ന നമ്മളോട് പോലും തന്റെ സ്നേഹം കാണിക്കാൻ അവൻ ആഗ്രഹിക്കുന്നു. തന്നിൽ നിന്ന് അകലെയുള്ളവരെ സ്നേഹിക്കാൻ അല്ലാഹു എങ്ങനെയാണ് എത്തുന്നത് എന്നു കാണിക്കുന്നതിന് ഇത് ഇൻജിലിൽ (റോമർ 9:25) ഉദ്ധരിക്കുന്നു .
അവന്റെ സ്നേഹം എങ്ങനെയാണ് പ്രദർശിപ്പിക്കപ്പെട്ടത്? ബോവസ്, രൂത്ത് എന്നിവരിൽ നിന്നുള്ള സന്തതിയായ ഈസ അൽ മസിഹ് , ഒരു മനുഷ്യനെന്ന നിലയിൽ ബോവസ് രൂത്തിനെപ്പോലെ നമ്മുടെ ‘ബന്ധു’വാണ്. അവൻ നമ്മുടെ പാപത്തിന്റെ കടം താൻ കുരിശിൽ മരിക്കുക വഴി അല്ലാഹുവിനു നൽകി. ഇങ്ങനെ അവൻ
നമ്മുടെ എല്ലാവരുടെയും ദുഷ്ടത നമ്മെ വീണ്ടെടുക്കാൻ തനിക്കുവേണ്ടി നന്മ ചെയ്യാൻ ആകാംക്ഷയോടെ തന്റെ സ്വന്തം എന്ന് ജനം ശുദ്ധീകരിക്കുവാനും വേണ്ടി സ്വയം കൊടുത്തു.
തീത്തൊസ് 2: 14
ബന്ധുവായ വീണ്ടെടുപ്പുകാരൻ ബോവസ് റൂത്തിനെ വീണ്ടെടുക്കാൻ പണം വിലയായി നൽകിയതു പോലെ, യേശു- നമ്മുടെ ‘ബന്ധുവായ-വീണ്ടെടുപ്പുകാരൻ’-വില (തന്റെ ജീവൻ) നൽകി വീണ്ടെടുത്തു.
നമ്മുടെ വിവാഹങ്ങൾക്ക് ഒരു മാതൃക
ഈസ അൽ മസീഹ് (ബോവസും) തങ്ങളുടെ വധുമാരെ വീണ്ടെടുക്കാൻ വില നൽകിയതുപോലെ നമുക്ക് നമ്മുടെ വിവാഹങ്ങളും സ്ഥാപിക്കാൻ സാധിക്കും. നമ്മുടെ വിവാഹങ്ങൾ എങ്ങനെ ദൃഢമാക്കാം എന്നു കിതാബ് /ബൈബിൾ വിശദീകരിക്കുന്നു:
21 ക്രിസ്തുവിന്റെ ഭയത്തിൽ അന്യോന്യം കീഴ്പെട്ടിരിപ്പിൻ.
22 ഭാര്യമാരേ, കർത്താവിന്നു എന്നപോലെ സ്വന്ത ഭർത്താക്കന്മാർക്കു കീഴടങ്ങുവിൻ.
23 ക്രിസ്തു ശരീരത്തിന്റെ രക്ഷിതാവായി സഭെക്കു തലയാകുന്നതുപോലെ ഭർത്താവു ഭാര്യകൂ തലയാകുന്നു.എഫെസ്യർ 5: 21-33
ബോവസും രൂത്തും പ്രണയത്തിലും ബഹുമാനത്തിലും തങ്ങളുടെ ദാമ്പത്യം സ്ഥാപിച്ചതു പോലെ ഭർത്താക്കന്മാർക്ക് ഭാര്യമാരെ ത്യാഗപൂർവ്വം സ്നേഹിക്കുന്നതിനുള്ള ഒരു മാതൃകയാണ് ഈസയുടെ പരിചരണം , അതിനാൽ ഈ മൂല്യങ്ങളിൽത്തന്നെ നമ്മുടെ വിവാഹങ്ങൾ കെട്ടിപ്പടുക്കുന്നതും നല്ലതാണ്.
നിങ്ങൾക്കും എനിക്കും ഒരു വിവാഹ ക്ഷണം
എല്ലാ നല്ല പ്രണയകഥകളിലെയും പോലെ, കിതാബ് / ബൈബിൾ ഒരു വിവാഹത്തോടെ അവസാനിക്കുന്നു . രൂത്തിനെ വീണ്ടെടുക്കാൻ ബോവസ് നൽകിയ വില അവരുടെ വിവാഹത്തിന് വഴിയൊരുക്കിയതുപോലെ, ഈസ അൽ മസിഹ് (സ്വ. അ.) നൽകിയ വില നമ്മുടെയും വിവാഹത്തിന് വഴിയൊരുക്കി. ആ കല്യാണം ആലങ്കാരികമല്ല, യഥാർത്ഥമാണ്, അവന്റെ വിവാഹ ക്ഷണം സ്വീകരിക്കുന്നവരെ ‘ക്രിസ്തുവിന്റെ മണവാട്ടി’ എന്ന് വിളിക്കുന്നു. :
7 നാം സന്തോഷിച്ചു ഉല്ലസിച്ചു അവന്നു മഹത്വം കൊടുക്കുക; കുഞ്ഞാടിന്റെ കല്യാണം വന്നുവല്ലോ; അവന്റെ കാന്തയും തന്നെത്താൻ ഒരുക്കിയിരിക്കുന്നു.
വെളിപ്പാടു 19: 7
ശു നൽകുന്ന ക്ഷണം സ്വീകരിക്കുന്ന എല്ലാവരും തന്റെ ‘മണവാട്ടി’യായിത്തീരുന്നു. ഈ സ്വർഗ്ഗീയ കല്യാണം നമുക്കെല്ലാവർക്കും വാഗ്ദാനം ചെയ്യപ്പെട്ടിരിക്കുന്നു. നിങ്ങൾക്കും എനിക്കും അവന്റെ വിവാഹത്തിന് വരാനുള്ള ഈ ക്ഷണത്തോടെയാണ് ബൈബിൾ അവസാനിക്കുന്നത്
17 വരിക എന്നു ആത്മാവും മണവാട്ടിയും പറയുന്നു; കേൾക്കുന്നവനും: വരിക എന്നു പറയട്ടെ; ദാഹിക്കുന്നവൻ വരട്ടെ; ഇച്ഛിക്കുന്നവൻ ജീവജലം സൌജന്യമായി വാങ്ങട്ടെ.
വെളിപ്പാടു 22: 17
രൂത്തും ബോവസും തമ്മിലുള്ള ബന്ധം ഇന്നും അനുഭവപ്പെടുന്ന ഒരു സ്നേഹത്തിന്റെ മാതൃകയാണ്. അല്ലാഹുവിന്റെ സ്വർഗ്ഗീയ സ്നേഹത്തിന്റെ ചിത്രമാണിത് . തന്റെ വിവാഹാലോചന അംഗീകരിക്കുന്ന എല്ലാവരെയും അവിടുന്ന് മണവാട്ടിയായി വിവാഹം കഴിക്കും. ഏതെങ്കിലും വിവാഹാലോചനകളെപ്പോലെ, നിങ്ങൾ അത് സ്വീകരിക്കണമോ എന്ന് അറിയാൻ അവന്റെ വാഗ്ദാനം അളന്നുനോക്കണം. ആരംഭത്തിൽ ഹസ്രത്ത് ആദമിനോടൊപ്പം തുടക്കമിട്ട പദ്ധതി കാണാൻ ഇവിടെ ൽ ക്ലിക്ക് ചെയ്യുക. , എങ്ങനെ കാണാൻ ഹസ്രത് ഇബ്രാഹിം പദ്ധതി മുൻകൂട്ടി എങ്ങനെ കണ്ടു എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക , എങ്ങനെ നബി മൂസാ / മോശെ വീണ്ടെടുപ്പു വില നൽകുന്നത് മുൻ കൂട്ടി കണ്ടു എന്നറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക. കാലങ്ങൾക്കുമുൻപേ പ്രവചിച്ചത് അല്ലാഹുവിന്റെ/ദൈവത്തിന്റെ ഹിതമാണെന്ന് അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
സിനിമയിലെ രൂത്തിന്റെ പുസ്തകത്തിന്റെ മറ്റൊരു രൂപാന്തരീകരണം