Skip to content

ദിവസം 5 – ഷൈതാൻ മസിഹിനെ തകർക്കുവാൻ ഇറങ്ങി വരുന്നു

  • by

പ്രവാചകൻ ഈസാ അൽ മസിഹ് അ.സ തന്റെ അവസാന ആഴ്ച നാലാം ദിവസം ഭൂമിയിൽ മടങ്ങിവരുന്നതിന്റെ സൂചനകൾ പ്രവചിച്ചിരുന്നു. തുടർന്ന് മതനേതാക്കൾ തന്നെ പിടികൂടാൻ  ശ്രമിച്ചതായി ഇഞ്ചീൽ വിവരിക്കുന്നു. ഷെയ്തൻ (അല്ലെങ്കിൽ ഇബ് ലീസ്) ഇത് പ്രവാചകനെ ആക്രമിക്കാനുള്ള ഒരു മാർഗ്ഗമായി ഉപയോഗിച്ചു – തന്റെ ആജന്മ ശത്രുവിനെ. അത്  എങ്ങനെയെന്ന് എന്ന് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നു.

സഹ എന്ന പുളിപ്പില്ലാത്ത അപ്പത്തിന്റെ പെരുനാൾ അടുത്തു.
അപ്പോൾ മഹാപുരോഹിതന്മാരും ശാസ്ത്രിമാരും ജനത്തെ ഭയപ്പെടുകയാൽ അവനെ ഒടുക്കുവാൻ ഉപായം അന്വേഷിച്ചു.
എന്നാൽ പന്തിരുവരുടെ കൂട്ടത്തിൽ ഉള്ള ഈസ്കാര്യോത്തായൂദയിൽ സാത്താൻ കടന്നു:
അവൻ ചെന്നു മഹാപുരോഹിതന്മാരോടും പടനായകന്മാരോടും അവനെ അവർക്കു കാണിച്ചുകൊടുക്കുന്ന വഴിയെക്കുറിച്ചു സംസാരിച്ചു.
അവർ സന്തോഷിച്ചു അവന്നു ദ്രവ്യം കൊടുക്കാം എന്നു പറഞ്ഞൊത്തു.
അവൻ വാക്കു കൊടുത്തു, പുരുഷാരം ഇല്ലാത്ത സമയത്തു അവനെ കാണിച്ചുകൊടുപ്പാൻ തക്കം അന്വേഷിച്ചുപോന്നു.

 ലൂക്കോസ് 22:1-6 

സാത്താൻ/ശൈത്താൻ ഈ വൈരുദ്ധ്യത്തെ മുതലെടുത്ത് യൂദാസിൽ ‘പ്രവേശനം’ ചെയ്തത് പ്രവാചകനെ വഞ്ചിക്കാൻ വേണ്ടിയാണ്. ഇത് നമ്മെ അത്ഭുതപ്പെടുത്തരുത്. സൂറ ഫതിർ സൂറ 35- സ്രഷ്ടാവും) സൂറയ-യാസിനിലും (സൂറ 36- യാസീൻ) ശൈതാൻ പറയുന്നു:

തീര്‍ച്ചയായും പിശാച്‌ നിങ്ങളുടെ ശത്രുവാകുന്നു. അതിനാല്‍ അവനെ നിങ്ങള്‍ ശത്രുവായിത്തന്നെ ഗണിക്കുക. അവന്‍ തന്‍റെ പക്ഷക്കാരെ ക്ഷണിക്കുന്നത്‌ അവര്‍ നരകാവകാശികളുടെ കൂട്ടത്തിലായിരുക്കുവാന്‍ വേണ്ടി മാത്രമാണ്‌.

സൂറ ഫതിർ 35:6

ആദം സന്തതികളേ, ഞാന്‍ നിങ്ങളോട്‌ അനുശാസിച്ചിട്ടില്ലേ നിങ്ങള്‍ പിശാചിനെ ആരാധിക്കരുത്‌. തീര്‍ച്ചയായും അവന്‍ നിങ്ങള്‍ക്ക്‌ പ്രത്യക്ഷശത്രുവാകുന്നു.

സൂറ യാസീൻ 36:60

ഇഞ്ചീലിന്റെ അവസാനം, സാത്താനെ ഒരു ദർശനത്തിൽക്കൂടി വിവരിക്കുന്നു:

പിന്നെ സ്വർഗ്ഗത്തിൽ യുദ്ധം ഉണ്ടായി; മീഖായേലും അവന്റെ ദൂതന്മാരും മഹാസർപ്പത്തോടു പടവെട്ടി; തന്റെ ദൂതന്മാരുമായി മഹാസർപ്പവും പടവെട്ടി ജയിച്ചില്ലതാനും.
സ്വർഗ്ഗത്തിൽ അവരുടെ സ്ഥലം പിന്നെ കണ്ടതുമില്ല.
ഭൂതലത്തെ മുഴുവൻ തെറ്റിച്ചുകളയുന്ന പിശാചും സാത്താനും എന്ന മഹാസർപ്പമായ പഴയ പാമ്പിനെ ഭൂമിയിലേക്കു തള്ളിക്കളഞ്ഞു; അവന്റെ ദൂതന്മാരെയും അവനോടു കൂടെ തള്ളിക്കളഞ്ഞു. 

 വെളിപ്പാട് 12:7-9 

സാത്താൻ നിങ്ങളുടെ ശത്രുകൂടിയാണ്, ലോകത്തെ മുഴുവൻ വഴിപിഴപ്പിക്കുവാന് പര്യാപ്തമായ തന്ത്രശാലിയായ ഒരു വ്യാളിയാണു അവൻ. ഹസ്രത്ത് ആദമിനൊപ്പം ഉദ്യാനത്തിൽ പ്രവചിച്ചക്കപ്പെട്ട ഈ ശത്രു, പ്രവാചകൻ ഈസാ അൽ മസിഹ് അ.സനെ  നശിപ്പിക്കാൻ യൂദാസിന്റെ നിയന്ത്രണം ഏറ്റെടുത്തു. ഇൻജിൽ രേഖകൾ പ്രകാരം:

26 അവർ ഭക്ഷിക്കുമ്പോൾ യേശു അപ്പം എടുത്തു വാഴ്ത്തി നുറുക്കി ശിഷ്യന്മാർക്കു കൊടുത്തു: “വാങ്ങി ഭക്ഷിപ്പിൻ; ഇതു എന്റെ ശരീരം” എന്നു പറഞ്ഞു.

മത്തായി 26:16 

അടുത്ത ദിവസം – ദിവസം 6 – പ്രവാചകൻ മൂസ അ.സ 1500 വർഷങ്ങൾക്ക് മുമ്പ് ആരംഭിച്ച പെസ്സഹാ പെരുന്നാൾ ആയിരുന്നു. യൂദാസിലൂടെ സാത്താൻ ഈ വിശുദ്ധദിനത്തിൽ തന്റെ അവസരം എങ്ങനെയാണു കണ്ടെത്തുക? അടുത്തതായി നാം നോക്കുവാൻ പോകുന്നത് അതാണു.

ദിവസം 5 സംഗ്രഹം

താഴെ കൊടുത്തിരിക്കുന്ന സമയ രേഖ കാണിക്കുന്നത് ഈ ആഴ്ച അഞ്ചാം ദിവസം, മഹാനായ വ്യാളി, സാത്താൻ -തന്റെ ഏറ്റവും വലിയ ശത്രുവായ പ്രവാചകൻ ഇസാ അൽ മസിഹ് അ.സനെ ആക്രമിക്കാൻ നീങ്ങി എന്നാണു.

മഹാ വ്യാളിയായ ഷൈതാൻ, പ്രവാചകൻ ഈസാ അൽ മസിഹിനെ ആക്രമിക്കാൻ യൂദാസിലേക്കു പ്രവേശിക്കുന്നു

 

Leave a Reply

Your email address will not be published. Required fields are marked *