Skip to content

പ്രവാചകൻ ഈസാ മസിഹ് (അ.സ) ഒരു ‘നഷ്ടപ്പെട്ട’ രാജ്യദ്രോഹിയെ രക്ഷിക്കുന്നു

  • by

സൂറ അഷ്-ശൂറ (സൂറ 42 -) നമ്മോട് പറയുന്നു

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്ത തന്‍റെ ദാസന്‍മാര്‍ക്ക്‌ അല്ലാഹു സന്തോഷവാര്‍ത്ത അറിയിക്കുന്നതത്രെ അത്‌. നീ പറയുക: അതിന്‍റെ പേരില്‍ നിങ്ങളോട്‌ ഞാന്‍ യാതൊരു പ്രതിഫലവും ആവശ്യപ്പെടുന്നില്ല. അടുത്ത ബന്ധത്തിന്‍റെ പേരിലുള്ള സ്നേഹമല്ലാതെ. വല്ലവനും ഒരു നന്‍മ പ്രവര്‍ത്തിക്കുന്ന പക്ഷം അതിലൂടെ അവന്ന്‌ നാം ഗുണം വര്‍ദ്ധിപ്പിച്ചു കൊടുക്കുന്നതാണ്‌. തീര്‍ച്ചയായും അല്ലാഹു ഏറെ പൊറുക്കുന്നവനും ഏറ്റവും നന്ദിയുള്ളവനുമാകുന്നു.

സൂറ അഷ്-ശൂറ 42:23

വിശ്വസിക്കുകയും സല്‍കര്‍മ്മങ്ങള്‍ പ്രവര്‍ത്തിക്കുകയും ചെയ്തവര്‍ക്ക്‌ അവന്‍ ( പ്രാര്‍ത്ഥനയ്ക്ക്‌ ) ഉത്തരം നല്‍കുകയും, തന്‍റെ അനുഗ്രഹത്തില്‍ നിന്ന്‌ അവര്‍ക്ക്‌ കൂടുതല്‍ നല്‍കുകയും ചെയ്യും. സത്യനിഷേധികളാവട്ടെ കഠിനമായ ശിക്ഷയാണവര്‍ക്കുള്ളത്‌.

സൂറ അഷ്-ശൂറ 42:26

അതു പോലെ സൂറ അൽ ഖ്വസസ് (സൂറ 28- കഥകൾ)

എന്നാല്‍ ഖേദിച്ചുമടങ്ങുകയും വിശ്വസിക്കുകയും സല്‍കര്‍മ്മം പ്രവര്‍ത്തിക്കുകയും ചെയ്തവനാരോ, അവന്‍ വിജയികളുടെ കൂട്ടത്തിലായേക്കാം.

സൂറ ഖ്വസസ് 28:67

എന്നാൽ നാം ‘ധർമം പ്രവർത്തിച്ചില്ല’ അല്ലെങ്കിൽ ‘സൽക്കർമങ്ങൾ’ ചെയ്തു, നല്ല സേവനത്തിന്റെ അഭാവം ഉണ്ട് എങ്കിൽ? മൂസയുടെ ന്യായപ്രമാണം ദൈവം ആഗ്രഹിക്കുന്ന പരിപൂർണ്ണ അനുസരണം ആവശ്യപ്പെടുന്നു, മാത്രമല്ല അനുസരിക്കാതെ പോകുന്നവർക്കു വേണ്ടി കാത്തിരിക്കുന്ന  ഭയാനകമായ ശിക്ഷയും വിവരിക്കുന്നു, ഇവയാണു സൂറഅഷ്-ശുറായും സൂറ ഖ്വസസും ഉറപ്പിച്ചു പറയുന്നത്, ഈസാ മസിഹ് അ.സ പ്രവാചകരുടെ സുവിശേഷം ഈ ആയത്തിൽ വിവരിക്കുന്നതുപോലെ സൽക്കർമ്മങ്ങൾ പ്രവർത്തിക്കുവാൻ കഴിയാതെ പോകുന്ന വ്യക്തികൾക്ക് വേണ്ടിയാണു.   നിങ്ങൾ നീതി പൂർണമായും പ്രവർത്തിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണോ? പിന്നെ ഈസാ അൽ മസിഹ് നീതിപ്രവർത്തി അൽപ്പം പോലും ചെയ്യാത്ത് ഒരു വ്യക്തിയും -ഒരു രാജ്യദ്രോഹി പോലും ആയിരുന്ന വ്യക്തിയുമായി  കൂടിക്കാഴ്ച നടത്തിയത് വായിക്കൂ.

.പ്രവാചകൻ ഈസാ അൽ മസിഹ് (അ.സ) ലസാറസിനെ മരണത്തിൽ നിന്ന് ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു – തന്റെ ദൗത്യത്തിന്റെ ഉദ്ദേശ്യം വെളിപ്പെടുത്തിക്കൊണ്ട് – മരണത്തെ തന്നെ നശിപ്പിക്കാൻ.  ഇപ്പോൾ തന്റെ ദൗത്യം പൂർത്തിയാക്കാൻ അദ്ദേഹം യെരുശലേമിലേക്ക് യാത്ര ചെയ്യുകയായിരുന്നു.  വഴിയരിയിൽ അദ്ദേഹം യരീഹോയിൽക്കൂടി (ഇന്ന് പലസ്തീനിലെ കിഴക്കു പ്രദേശങ്ങളിൽ) കടന്നു പോകേണ്ടി വന്നു.  അദ്ദേഹത്തിന്റെ പല അത്ഭുതങ്ങളും പദേശങ്ങളും കാരണം ഒരു വലിയ ജനക്കൂട്ടം അദ്ദേഹത്തെ കാണാൻ വന്നു.  ആ ആൾക്കൂട്ടത്തിൽ ധനികനും എന്നാൽ വെറുക്കപ്പെട്ടവനുമായ – സക്കായി എന്ന ഒരു വ്യക്തി ഉണ്ടായിരുന്നു.  പട്ടാളശക്തിയാൽ യൂദയാ കീഴടക്കിയ റോമാക്കാർക്കായി നികുതി പിരിവ് നടത്തിയതു കൊണ്ട് അദ്ദേഹം ധനികനായിരുന്നു. രോമാ ഭരണകൂടം ആവശ്യപ്പെട്ടതിലും അധികം നികുതി ജനങ്ങളിൽ നിന്ന് അദ്ദേഹം ശേഖരിക്കും – അവൻ അധിക തുക സ്വയം സൂക്ഷിച്ചു. ഒരു യഹൂദൻ തന്നെയായിരുന്നിട്ടും റോമൻ അധിനിവേശകർക്ക് വേണ്ടി പ്രവർത്തിക്കുകയും സ്വന്തം ജനതയെ വഞ്ചിക്കുകയും ചെയ്തതിനാൽ അദ്ദേഹത്തെ യഹൂദർ വെറുത്തു.  ജനങ്ങളെ വഞ്ചിക്കുന്ന ഒരു രാജ്യദ്രോഹിയെന്നാണ് അദ്ദേഹം വിലയിരുത്തപ്പെടുന്നത്.

അതിനാൽ സക്കായിക്ക്, താൻ ഒരു കുറിയവൻ ആകകൊണ്ട്, ജനക്കൂട്ടത്തിനു നടുവിൽ ഈസ അൽ മസിഹ് (അ.സ) നെ കാണാൻ കഴിഞ്ഞില്ല, അദ്ദേഹത്തെ സഹായിക്കാൻ ആരും തയ്യാറായിരുന്നില്ല.  അവൻ  പ്രവാചകനെ കണ്ടുമുട്ടിയതും അവർ തമ്മിലുള്ള സംഭാഷണവും ഇഞ്ചീൽ രേഖപ്പെടുത്തുന്നു:

വൻ യെരീഹോവിൽ എത്തി കടന്നു പോകുമ്പോൾ
ചുങ്കക്കാരിൽ പ്രമാണിയും ധനവാനുമായ സക്കായി എന്നു പേരുള്ളോരു പുരുഷൻ,
യേശു എങ്ങനെയുള്ളവൻ എന്നു കാണ്മാൻ ശ്രമിച്ചു, വളർച്ചയിൽ കുറിയവൻ ആകകൊണ്ടു പുരുഷാരംനിമിത്തം കഴിഞ്ഞില്ല.
എന്നാറെ അവൻ മുമ്പോട്ടു ഓടി, അവനെ കാണേണ്ടിതിന്നു ഒരു കാട്ടത്തിമേൽ കയറി. യേശു ആ വഴിയായി വരികയായിരുന്നു.
അവൻ ആ സ്ഥലത്തു എത്തിയപ്പോൾ മേലോട്ടു നോക്കി: “സക്കായിയേ, വേഗം ഇറങ്ങിവാ; ഞാൻ ഇന്നു നിന്റെ വീട്ടിൽ പാർക്കേണ്ടതാകുന്നു” എന്നു അവനോടു പറഞ്ഞു.
അവൻ ബദ്ധപ്പെട്ടു ഇറങ്ങി സന്തോഷത്തോടെ അവനെ കൈക്കൊണ്ടു.
കണ്ടവർ എല്ലാം: അവൻ പാപിയായോരു മനുഷ്യനോടുകൂടെ പാർപ്പാൻ പോയി എന്നു പറഞ്ഞു പിറുപിറുത്തു.
സക്കായിയോ നിന്നു കർത്താവിനോടു: കർത്താവേ, എന്റെ വസ്തുവകയിൽ പാതി ഞാൻ ദരിദ്രർക്കു കൊടുക്കുന്നുണ്ടു; വല്ലതും ചതിവായി വാങ്ങീട്ടുണ്ടെങ്കിൽ നാലുമടങ്ങു മടക്കിക്കൊടുക്കുന്നു എന്നു പറഞ്ഞു.
യേശു അവനോടു: “ഇവനും അബ്രാഹാമിന്റെ മകൻ ആകയാൽ ഇന്നു ഈ വീട്ടിന്നു രക്ഷ വന്നു.
10 കാണാതെ പോയതിനെ തിരഞ്ഞു രക്ഷിപ്പാനല്ലോ മനുഷ്യപുത്രൻ വന്നതു” എന്നു പറഞ്ഞു.

ലൂക്കോസ് 19:1-10

സക്കായിയുടെ വീട്ടിലേക്ക് സ്വമനസ്സാലെ ചെല്ലാമെന്ന് പറഞ്ഞ്- നബി (സ) ചെയ്ത കാര്യങ്ങൾ ജനങ്ങൾ ഇഷ്ടപ്പെട്ടില്ല.  സക്കായി വളരെ മോശമായ ഒരു വ്യക്തിയായിരുന്നു, എല്ലാവർക്കും അത് അറിയാമായിരുന്നു.  എന്നാൽ താൻ പാപിയാണെന്ന് സക്കായി തിരിച്ചറിഞ്ഞു.  നമ്മളിൽ പലരും നമ്മുടെ പാപങ്ങൾ മറച്ചുവെക്കുകയും, അവരെ മൂടുക, പാപം ഒന്നും തന്നെ ഇല്ല എന്ന് നടിക്കുകയും ചെയ്യുന്നു.  പക്ഷെ സക്കായി അങ്ങിനെ അല്ലായിരുന്നു.  താൻ ചെയ്യുന്നത് തെറ്റാണെന്ന് അയാൾ തിരിച്ചറിഞ്ഞു.  പ്രവാചകനെ കാണാൻ ആദ്യ ചുവട് വയ്ക്കുമ്പോൾ, ഈസ അൽ മസിഹിന്റെ പ്രതികരണം വളരെ ഊഷ്മളം ആയിരുന്നു, ഇത് ഏവരെയും അത്ഭുതപ്പെടുത്തി.

സക്കായി പശ്ചാത്തപിക്കാനും, പാപികളിൽ നിന്ന് മാറി നിൽക്കുവാനും, തന്നെ ‘മസിഹ്’ ആയി വിശ്വസിക്കുവാനും ഈസ അൽ മസിഹ് (അ.സ) ആവശ്യപ്പെട്ടു.  സക്കായി ഇങ്ങനെ ചെയ്തപ്പോൾ അവൻ തനിക്ക് പ്രവാചകൻ (അ.സ) മാപ്പു നൽകിയതായി അദ്ദേഹം തിരിച്ചറിഞ്ഞു – താൻ ‘നഷ്ടപ്പെട്ടതിൽ നിന്ന് രക്ഷിക്കപ്പെട്ടു‘ എന്ന് പ്രഖ്യാപിച്ചുകൊണ്ട്.

അപ്പോൾ താങ്കൾക്കു എനിക്കും എങ്ങനെയാണു?  സക്കായിയെപ്പോലെ ഒരു പക്ഷെ നാണംകെട്ട കാര്യങ്ങൾ നമ്മൾ ചെയ്തിട്ടുണ്ടാവില്ല.  എന്നാൽ നാം അത്ര മോശമല്ലാത്തതിനാൽ, ആദമിനെ പോലെ, നാം ചെയ്യുന്ന ‘ചെറിയ’ പാപങ്ങളും ‘തെറ്റുകളും’ മറച്ചുവയ്ക്കാനോ മറയ്ക്കാനോ കണ്ടില്ലെന്ന് നടിക്കുവാനോ കഴിയുമെന്ന് നാം കരുതുന്നു.  നമ്മുടെ മോശം പ്രവൃത്തികൾ മറച്ചു വയ്ക്കുവാൻ നമ്മുടെ നല്ല പ്രവർത്തികൾക്ക് കഴിയും എന്ന നാം പ്രതീക്ഷിക്കുന്നു.  പ്രവാചകനെ കാണാൻ വന്ന ജനക്കൂട്ടം അത് തന്നെയാണ് ചിന്തിച്ചത്.  അതിനാൽ ഈസാ അവരുടെ ഭവനത്തിലേക്ക് പോവുകയോ അവരിൽ ആരെയും രക്ഷിക്കപ്പെട്ടവർ എന്ന് പ്രഖ്യാപിക്കുകയോ ചെയ്തില്ല. സക്കായി മാത്രമാണ് അങ്ങിനെ പ്രഖ്യാപിക്കപ്പെട്ടവൻ .  നമ്മുടെ പാപങ്ങൾ അല്ലാഹുവിന്റെ മുമ്പിൽ നാം ഏറ്റുപറയുന്നത് എത്രയോ ഉത്തമം തന്നെയാണു.  ഈസാ അൽ മസിഹിന്റെ അടുക്കൽ കാരുണ്യത്തിനായി നാം തന്നെ എത്തുമ്പോൾ നമുക്ക് സങ്കൽപ്പിക്കാവുന്നതിലും അപ്പുറം ക്ഷമയും വിടുതലും നമുക്ക് ലഭിക്കും.

എന്നാൽ, ന്യായ വിധിദിനത്തിനായി കാത്തിരിക്കാതെ ആ നിമിഷം തന്നെ പാപമോചനം ലഭിക്കുമെന്ന് എങ്ങിനെ ഉറപ്പായി സക്കായിക്ക് തന്റെ  ദുഷ്പ്രവൃത്തികൾ എങ്ങനെ മായ്ച്ചുകളയപ്പെട്ടു എന്ന് ഉറപ്പിക്കുവാൻ കഴിയും?  ഈസ അൽ മസിഹ് (അ.സ) നെ നാം പിന്തുടരുന്നതു തുടരുകയാണു, അദ്ദേഹം തന്റെ ദൗത്യം പൂർത്തിയാക്കാൻ ജറുസലേമിലേക്കുള്ള യാത്ര  തുടരുകയാണു.

Malayalam translation.

Leave a Reply

Your email address will not be published. Required fields are marked *