സൂറ തൗബ (സൂറ 9 – പശ്ചാത്താപം) അത് ജിഹാദ് അല്ലെങ്കിൽ പോരാട്ടം എന്നതിനെക്കുറിച്ച് പരാമർശിക്കുന്നതു കൊണ്ട് ചർച്ച ചർച്ച ചെയ്യുന്നതിനെ ക്ഷണിക്കുന്നു.. യധാർത്ഥമായ യുദ്ധത്തിനു വേണ്ടി ഈ ആയത്ത് ആഹ്വാനം നൽകുന്നതു കൊണ്ട്, വിവിധ പണ്ഡിതന്മാർ വ്യത്യസ്ത വ്യാഖ്യാനങ്ങൾ അവയ്ക്ക് നൽകുന്നു. സൂറഅത്ത് തൗബയിൽ നിന്നുള്ള ഇവ ചർച്ച ചെയ്യുന്ന ആയത്തുകൾ ഇവയാണ്:
നിങ്ങള്‍ സൌകര്യമുള്ളവരാണെങ്കിലും ഞെരുക്കമുള്ളവരാണെങ്കിലും ( ധര്‍മ്മസമരത്തിന് ) ഇറങ്ങിപുറപ്പെട്ട് കൊള്ളുക. നിങ്ങളുടെ സ്വത്തുക്കള്‍ കൊണ്ടും ശരീരങ്ങള്‍ കൊണ്ടും അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിങ്ങള്‍ സമരം ചെയ്യുക. അതാണ് നിങ്ങള്‍ക്ക് ഉത്തമം. നിങ്ങള്‍ മനസ്സിലാക്കുന്നുണ്ടെങ്കില്‍.
അടുത്തു തന്നെയുള്ള ഒരു നേട്ടവും വിഷമകരമല്ലാത്ത യാത്രയുമായിരുന്നെങ്കില്‍ അവര്‍ നിന്നെ പിന്തുടരുമായിരുന്നു. പക്ഷെ, വിഷമകരമായ ഒരു യാത്രാലക്ഷ്യം അവര്‍ക്ക് വിദൂരമായി തോന്നിയിരിക്കുന്നു. ഞങ്ങള്‍ക്ക് സാധിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ നിങ്ങളുടെ കൂടെ പുറപ്പെടുമായിരുന്നു. എന്ന് അവര്‍ അല്ലാഹുവിന്‍റെ പേരില്‍ സത്യം ചെയ്ത് പറഞ്ഞേക്കും. അവര്‍ അവര്‍ക്കുതന്നെ നാശമുണ്ടാക്കുകയാകുന്നു. തീര്‍ച്ചയായും അവര്‍ കള്ളം പറയുന്നവരാണെന്ന് അല്ലാഹുവിന്നറിയാംസൂറ തൗബ സൂറ 9:41-42
നിങ്ങൾ നിങ്ങളുടെ സ്വത്തുക്കളും ജീവനുകളും അല്ലാഹുവിന്റെ മാർഗ്ഗ്ത്തിൽ നിന്നു കൊണ്ട് നിങ്ങൾക്കു വേണ്ടി യുദ്ധം ചെയ്യുക. നിങ്ങൾക്ക് അതാണ് കൂടുതൽ ഉത്തമം, നിങ്ങൾ അത് അറിഞ്ഞിരുന്നുവെങ്കിൽ.
എന്നാൽ പെട്ടന്ന് നേട്ടമുള്ളതും, യാത്ര കുറഞ്ഞതും ആയിരുന്നെങ്കിൽ, അവർ നിന്നെ പിന്തുടരുമായിരുന്നു; എന്നാൽ ആ ദൂരം അവർക്ക് വളരെ നീണ്ടതായി തോന്നി. എന്നാൽ അവർ ദൈവ നാമത്തിൽ പ്രതിജ്ഞ എടുത്തു: “ഞങ്ങൾക്ക് സാധിക്കുമായിരുന്നു എങ്കിൽ, ഞ്ഞങ്ങൾ താങ്കളോടു കൂടെ പുറപ്പെടുമായിരുന്നു“. അവർ അങ്ങിനെ സ്വയം നാശത്തിൽ ആക്കുകയും ചെയ്യുന്നു, അവർ കളവ് പറയുകയാണെന്ന് ദൈവത്തിനു നല്ലവണ്ണം അറിയാവുന്നതാണു.
സൂറ തൗബയിലെ 42 ശാസനം വന്നതിന്റെ കാരണം യുദ്ധത്തിലേക്ക് യാത്ര എളുപ്പമായിരുന്നെങ്കിൽ അവർ പിന്തുടരുമായിരുന്നു, എന്നാൽ ‘സമരം’ ചെയ്യാൻ സന്നദ്ധതയുള്ളവർ അത് ബുദ്ധിമുട്ടായപ്പോൾ അപ്രത്യക്ഷമാകുന്നു. ഈ പാതി ഹൃദയമുള്ള അനുയായികളുടെ ഒഴികഴിവുകളും ചർച്ചയും പിന്നീട് വരുന്ന ആയത്തുകളിൽ രേഖപ്പെടുത്തുന്നു. സൂറത് തൗബ അതിനു ശേഷം ഈ ഓർമ്മപ്പെടുത്തൽ നൽകുന്നു
പറയുക: ( രക്തസാക്ഷിത്വം, വിജയം എന്നീ ) രണ്ടു നല്ലകാര്യങ്ങളില്‍ ഏതെങ്കിലും ഒന്നല്ലാതെ ഞങ്ങളുടെ കാര്യത്തില്‍ നിങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ടോ? എന്നാല്‍ നിങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ പ്രതീക്ഷിക്കുന്നത് നിങ്ങള്‍ക്ക് അല്ലാഹു തന്‍റെ പക്കല്‍ നിന്ന് നേരിട്ടോ, ഞങ്ങളുടെ കൈക്കോ ശിക്ഷ ഏല്‍പിക്കും എന്നാണ്. അതിനാല്‍ നിങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുക. ഞങ്ങളും നിങ്ങളോടൊപ്പം പ്രതീക്ഷിച്ചിരിക്കുന്നവരാണ്\
സൂറ തൗബ 9:52
മരണമോ (രക്തസാക്ഷിത്വം) അല്ലെങ്കിൽ വിജയമോ ഉണ്ടാകാൻ സാധ്യതയുള്ള രണ്ടു ഫലങ്ങൾ സാധാരണയായി ഉണ്ടായിരിക്കും എന്നതിനാലാണു ഈ ഉപദേശം വരുന്നത്. എന്നാൽ പോരാട്ടം വളരെ വലുതാണെങ്കിൽ, രണ്ട് അനന്തരഫലങ്ങളും – രക്തസാക്ഷിത്വവും വിജയവും അതിന്റെ ഫലം എന്തായിരിക്കും. പ്രവാചകൻ ഇസാ അൽ മസിഹ് അ.സ തന്റെ ദീർഘമായ ജെറുസലേമിലേക്ക് ഉള്ള യാത്രയിൽ നേരിട്ടത് ഈ പോരാട്ടമായിരുന്നു – നൂറുകണക്കിന് വർഷം മുമ്പ് സബൂറിന്റെ പ്രവാചകന്മാർ നൽകിയ പ്രവചനങ്ങൾ നിറവേറ്റാൻ ചന്ദ്രക്കലയോ ഹിലാൽ ചന്ദ്രനോ എത്തുന്ന സമയം ആയിരുന്നു അത്.
ജറുസലേമിലേക്കുള്ള പ്രവേശനം
പ്രവാചകൻ മുഹമ്മദ് സ്വ. അ. ന്റെ രാത്രി യാത്ര യെ കുറിച്ച് വിവരിക്കുന്ന സൂറ അൽ-ഇസ്റ (സൂറ 17 – രാത്രി യാത്ര) വളരെ പ്രശസ്തമാണു. അദ്ദേഹം രാത്രിയിൽ മക്കയിൽ നിന്ന് ഒറ്റക്ക് പറന്നുയർന്ന പറക്കുന്ന ബുറാഖിൽ കയറി
തന്‍റെ ദാസനെ ( നബിയെ ) ഒരു രാത്രിയില്‍ മസ്ജിദുല്‍ ഹറാമില്‍ നിന്ന് മസ്ജിദുല്‍ അഖ്സായിലേക്ക് – അതിന്‍റെ പരിസരം നാം അനുഗൃഹീതമാക്കിയിരിക്കുന്നു- നിശായാത്ര ചെയ്യിച്ചവന്‍ എത്രയോ പരിശുദ്ധന്‍! നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ ചിലത് അദ്ദേഹത്തിന് നാം കാണിച്ചുകൊടുക്കാന്‍ വേണ്ടിയത്രെ അത്. തീര്‍ച്ചയായും അവന്‍ ( അല്ലാഹു ) എല്ലാം കേള്‍ക്കുന്നവനും കാണുന്നവനുമത്രെ.
സൂറ അൽ ഇസ്രാ 17:1
ഈസാ അൽ മസിഹ് അ.സ അതേ സ്ഥലത്തേക്ക് രാത്രി യാത്ര പോലെ മറ്റൊരു യാത്ര പോവുകയായിരുന്നു. എന്നാല് ഈസാ അൽ മസിഹിന് മറ്റൊരു ലക്ഷ്യമുണ്ടായിരുന്നു. അടയാളങ്ങൾ കാണിക്കുന്നതിനു പകരം ഇസ അൽ മസിഹ് ജറുസലേമിൽ അടയാളങ്ങൾ പ്രദർശിപ്പിക്കുന്നതിനു പ്രവേശിച്ചു. അങ്ങനെ അദ്ദേഹം രാത്രിക്ക് പകരം പകൽ സമയത്ത് പരസ്യമായി വന്നു. ബുറാഖിനു പകരം കഴുതപ്പുറത്ത് കയറി. ചിറകുള്ള ബുറാഖിൽ വരുന്നതുപോലെയുള്ള ഒരു മഹത്വം, അദ്ദേഹം ആ ദിവസം കഴുതയിൽ ജറുസലേമിലേക്ക് എത്തിയതിനു ഇല്ലായിരുന്നു എങ്കിലും കഴുതപ്പുറത്ത് അദ്ദേഹം വന്നത് ജനങ്ങൾക്ക് വ്യക്തമായ ഒരു അടയാളം ആയിരുന്നു. . അത് എങ്ങനെയാണ് എന്ന് ഞങ്ങൾ വിശദീകരിക്കാം.
പ്രവാചകനായ ഈസാ അൽ മസിഹ് (അ.സ) തന്റെ ദൗത്യം ലാസറിനെ ഉയിർത്തെഴുന്നേൽപ്പികുകയും ഇപ്പോൾ അദ്ദേഹം യെരുശലേമിലേക്ക് (അൽ ഖുദ്സ്) യാത്ര ചെയ്യുകയും ചെയ്യുക വഴി വെളിപ്പെടുത്തുകയായിരുന്നു. അദ്ദേഹം എത്തിച്ചേരാനുള്ള വഴി നൂറുകണക്കിനു വർഷങ്ങൾക്കു മുമ്പേ പ്രവചിച്ചിരുന്നു. ഇഞ്ചീൽ വിശദീകരിക്കുന്നു:
12 പിറ്റേന്നു പെരുന്നാൾക്കു വന്നോരു വലിയ പുരുഷാരം യേശു യെരൂശലേമിലേക്കു വരുന്നു എന്നു കേട്ടിട്ടു
13 ഈത്തപ്പനയുടെ കുരുത്തോല എടുത്തുംകൊണ്ടു അവനെ എതിരേല്പാൻ ചെന്നു: ഹോശന്നാ, യിസ്രായേലിന്റെ രാജാവായി കർത്താവിന്റെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ എന്നു ആർത്തു.
14 യേശു ഒരു ചെറിയ കഴുതയെ കണ്ടിട്ടു അതിന്മേൽ കയറി.
15 “സീയോൻ പുത്രി, ഭയപ്പെടേണ്ടാ; ഇതാ നിന്റെ രാജാവു കഴുതക്കുട്ടിപ്പുറത്തു കയറിവരുന്നു” എന്നു എഴുതിയിരിക്കുന്നതുപോലെ തന്നേ.
16 ഇതു അവന്റെ ശിഷ്യന്മാർ ആദിയിൽ ഗ്രഹിച്ചില്ല; യേശുവിന്നു തേജസ്കരണം വന്നശേഷം അവനെക്കുറിച്ചു ഇങ്ങനെ എഴുതിയിരിക്കുന്നു എന്നും തങ്ങൾ അവന്നു ഇങ്ങനെ ചെയ്തു എന്നും അവർക്കു ഓർമ്മ വന്നു.
17 അവൻ ലാസരെ കല്ലറയിൽ നിന്നു വിളിച്ചു മരിച്ചവരിൽ നിന്നു എഴുന്നേല്പിച്ചപ്പോൾ അവനോടുകൂടെ ഉണ്ടായിരുന്ന പുരുഷാരം സാക്ഷ്യം പറഞ്ഞു.
18 അവൻ ഈ അടയാളം ചെയ്തപ്രകാരം പുരുഷാരം കേട്ടിട്ടു അവനെ എതിരേറ്റുചെന്നു.
19 ആകയാൽ പരീശന്മാർ തമ്മിൽ തമ്മിൽ: നമുക്കു ഒന്നും സാധിക്കുന്നില്ലല്ലോ; ലോകം അവന്റെ പിന്നാലെ ആയിപ്പോയി എന്നു പറഞ്ഞു.യോഹന്നാൻ 12:12-19
ഈസ അൽ മസിഹിന്റെ പ്രവേശനം – ദാവൂദിന്റ് വിവരണപ്പ്രകാരം
ദാവുദ് (അ.സ) ൽ തുടങ്ങി, പുരാതന യഹൂദരാജാക്കന്മാർ വർഷം തോറും രാജകീയ കുതിരയിൽ കയറി യെരുശലേമിലേക്ക് ഒരു ഘോഷയാത്ര നയിക്കും. കുരുത്തോല ഞായർ എന്ന പേരിൽ അറിയപ്പെടുന്ന ദിവസം കഴുതയിൽ യാത്ര ചെയ്ത് യെരുശലേമിൽ പ്രവേശിച്ചപ്പോൾ ഈസ അൽ മസിഹ് ഈ പാരമ്പര്യം വീണ്ടും ആവിഷ്കരിച്ചു. ദാവുദിന് വേണ്ടി ചെയ്തതു പോലെ സബൂറിലെ അതേ ഗാനം ഈസ അല് മസിഹിനുവേണ്ടി അവർ ആലപിച്ചു:
25 യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങൾക്കു ശുഭത നല്കേണമേ.
26 യഹോവയുടെ നാമത്തിൽ വരുന്നവൻ വാഴ്ത്തപ്പെട്ടവൻ; ഞങ്ങൾ യഹോവയുടെ ആലയത്തിൽനിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
27 യഹോവ തന്നേ ദൈവം; അവൻ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിൻ.സങ്കീർത്തനം 118:25-27
ഈസാ ലാസറസിനെ മരണത്തിൽ നിന്നും ഉയർത്തിയതറിഞ്ഞതു കൊണ്ട് ജനം രാജാവിനു വേണ്ടി എഴുതപ്പെട്ട ഈ പുരാതന ഗീതം ആലപിച്ചു, അങ്ങനെ അദ്ദേഹം യെരുശലേമിലേക്ക് വന്നതിൽ അവർ ആവേശ ഭരിതർ ആയിരുന്നു. അവർ ഉച്ചത്തിൽ പറഞ്ഞ വാക്ക് , “ഹൊസാന” എന്ന വാക്കിന്റെ അർത്ഥം ‘രക്ഷിക്കുക’ എന്നാണ് – സങ്കീർത്തനം 118:25 വളരെ മുമ്പ് എഴുതിയതുപോലെതന്നെ. അവരെ എന്തിൽ നിന്നാണു അദ്ദേഹം ‘രക്ഷിക്കുവാൻ’ പോകുന്നത്? സഖറിയ പ്രവാചകൻ പറയുന്നു.
ഈ പ്രവേശനത്തെക്കുറിച്ച് സക്കറിയയുടെ പ്രവചനം
രാജാക്കന്മാർ നൂറുവർഷം മുമ്പ് ചെയ്ത കാര്യങ്ങൾ ഈസ അൽ മസിഹ് വീണ്ടും അവതരിപ്പിച്ചെങ്കിലും അദ്ദേഹം അത് വ്യത്യസ്തമായി ചെയ്തു. വരാനിരിക്കുന്ന മസീഹിന്റെ നാമം പ്രവചിച്ചരുന്ന സഖറിയാ അ.സ പ്രവാചകനും, മസിഹ് ഒരു കഴുതയിൽ കയറി യെരുശലേമിൽ പ്രവേശിക്കുമെന്ന് പ്രവചിച്ചിരുന്നു. താഴെക്കൊടുത്തിരിക്കുന്ന സമയ രേഖ ചരിത്രത്തിൽ പ്രവാചകനായ സക്കറിയയെ കാണിക്കുന്നു, ഹോശന്ന ഞായറാഴ്ചയിലെ സംഭവങ്ങൾ പ്രവചിച്ച മറ്റു പ്രവാചകന്മാരുടെ കൂടെ.
ആ പ്രവചനത്തിന്റെ ഒരു ഭാഗം മുകളിൽ യോഹന്നാന്റെ സുവിശേഷത്തിൽ (നീല പദാവലിയിൽ ഉദ്ധരിക്കപ്പെട്ടിരിക്കുന്നു. സക്കറിയയുടെ പൂർണ്ണപ്രവചനം ഇവിടെ വായിക്കാം:
9 സീയോൻ പുത്രിയേ, ഉച്ചത്തിൽ ഘോഷിച്ചാനന്ദിക്ക; യെരൂശലേംപുത്രിയേ, ആർപ്പിടുക! ഇതാ, നിന്റെ രാജാവു നിന്റെ അടുക്കൽ വരുന്നു; അവൻ നീതിമാനും ജയശാലിയും താഴ്മയുള്ളവനും ആയി കഴുതപ്പുറത്തും പെൺകഴുതയുടെ കുട്ടിയായ ചെറുകഴുതപ്പുറത്തും കയറിവരുന്നു.
10 ഞാൻ എഫ്രയീമിൽനിന്നു രഥത്തെയും യെരൂശലേമിൽനിന്നു കുതിരയെയും ഛേദിച്ചുകളയും; പടവില്ലും ഒടിഞ്ഞുപോകും; അവൻ ജാതികളോടു സമാധാനം കല്പിക്കും; അവന്റെ ആധിപത്യം സമുദ്രംമുതൽ സമുദ്രംവരെയും നദിമുതൽ ഭൂമിയുടെ അറ്റങ്ങളോളവും ആയിരിക്കും.
11 നീയോ–നിന്റെ നിയമരക്തം ഹേതുവായി ഞാൻ നിന്റെ ബദ്ധന്മാരെ വെള്ളമില്ലാത്ത കുഴിയിൽനിന്നു വിട്ടയക്കും.സഖരിയാ 9:9-11
സക്കറിയ പ്രവചിച്ച ഈ രാജാവ് മറ്റു രാജാക്കന്മാരിൽ നിന്ന് വ്യത്യസ്തനായിരിക്കും. ‘രഥങ്ങൾ’, ‘യുദ്ധക്കുതിരകൾ’ ‘യുദ്ധത്തിനു ഉപയോഗിക്കുന്ന വില്ല്” എന്നിവ ഉപയോഗിച്ച് അദ്ദേഹം രാജാവാകാൻ പോകുന്നില്ല. വാസ്തവത്തിൽ ഈ രാജാവ് ഈ ആയുധങ്ങൾ നീക്കം ചെയ്യുകയും പകരം ‘രാഷ്ട്രങ്ങൾക്ക് സമാധാനം പ്രസംഗിക്കുകയും’ ചെയ്യും. എന്നിരുന്നാലും, ഈ രാജാവ് ഒരു ശത്രുവിനെ പരാചയപ്പെടുത്താൻ ഇനിയും പാടുപെടേണ്ടി വരും. ഏറ്റവും വലിയ ജിഹാദിന്റെ പേരിൽ അദ്ദേഹത്തിനു വളരെ പരിശ്രമിക്കേണ്ടി വരും.
ഈ രാജാവ് അഭിമുകീകരിക്കേണ്ട ശത്രുവിനെ തിരിച്ചറിയുമ്പോൾ ഇത് വ്യക്തമാണു. സാധാരണയായി ഒരു രാജാവിന്റെ ശത്രു എതിർ രാജ്യത്തിൽ നിന്നോ മറ്റൊരു സൈന്യത്തിൽ നിന്നോ, അല്ലെങ്കിൽ തന്റെ ജനതയിൽ നിന്നോ, അദ്ദേഹത്തിന് എതിരായ ആളുകളിൽ നിന്നോ ഉള്ള മറ്റൊരു രാജാവാണ്. എന്നാൽ ഒരു കഴുതപ്പുറത്ത് വേളിപ്പെടുത്തപ്പെട്ട ഒരു രാജാവ് “സമാധാനം പ്രഖ്യാപിക്കുന്നു” എന്ന് പ്രഖ്യാപിക്കുകയും ചെയ്തുവെന്നും ‘വെള്ളമില്ലാത്ത വരണ്ട കുഴിയിൽ നിന്ന് തടവുകാരെ മോചിപ്പിക്കാൻ പോവുകയാണെന്നും (v11) പ്രവാചകൻ സക്കറിയ എഴുതി. ‘കുഴി’ എന്ന എബ്രായ രീതി യാണ് കുഴിമാടം അഥവാ മരണത്തെപ്പറ്റി പരാമർശിക്കുന്നത്. ഏകാധിപതികളോ അഴിമതിക്കാരായ രാഷ്ട്രീയക്കാരോ മനുഷ്യനിർമ്മിത തടവറകളിൽ അകപ്പെട്ടവരോ അല്ല, മറിച്ച് മരണത്തിന്റെ ‘തടവുകാരായി’ കഴിയുന്നവരെ മോചിപ്പിക്കാൻ ഈ രാജാവ് പോകുന്നു. [1]
ആളുകളെ മരണത്തിൽ നിന്ന് രക്ഷിക്കുന്നകാര്യം പറയുമ്പോൾ, നാം അർത്ഥമാക്കുന്നത് മരണം ഒഴിവാക്കണം എന്നതാണു. ഉദാഹരണത്തിന്, മുങ്ങിക്കൊണ്ടിരിക്കുന്ന ഒരാളെ രക്ഷിക്കാം, അല്ലെങ്കിൽ ഒരാളുടെ ജീവൻ രക്ഷിക്കുന്ന മരുന്ന് നൽകാം. ഈ ‘രക്ഷിക്കൽ’ മരണത്തെ നീട്ടിവെക്കുക മാത്രമാണു ചെയ്യുന്നത്, കാരണം, ഇത്തരത്തിൽ രക്ഷിക്കപ്പെടുന്ന വ്യക്തി പിന്നീട് മരിക്കും. എന്നാൽ സക്കറിയ ജനങ്ങളെ ‘മരണത്തിൽ നിന്ന് രക്ഷിക്കുന്ന’ പ്രവചിരുന്നില്ല, മരണത്താൽ തടവിലാക്കപ്പെട്ടവരെ രക്ഷിക്കുന്നതിനെക്കുറിച്ച് – ഇതിനകം തന്നെ മരിച്ചവരെ രക്ഷിക്കുന്നതിനെക്കുറിച്ച്. സക്കറിയ പ്രവചിച്ച കഴുതയുടെ മുകളിൽ വരുന്ന രാജാവ് മരണത്തെ തന്നെ നേരിടുകയും അതിനെ പരാജയപ്പെടുത്തുകയും ചെയ്തു – അതിന്റെ തടവുകാരെ മോചിപ്പിക്കുക എന്നതായിരുന്നു. ഇതിനു വലിയ പരിശ്രമം വേണ്ടിവരും – മുമ്പ് കണ്ടിട്ടില്ലാത്ത ഒരു ജിഹാദ്. നമ്മുടെ ആന്തരിക സമരങ്ങളിലെ ‘വലിയ ജിഹാദ്’ എന്നും ബാഹ്യസമരങ്ങളിലെ ‘കുറവ് ജിഹാദ്’ എന്നും ചിലപ്പോൾ പണ്ഡിതന്മാർ വിശേഷിപ്പിക്കാറുണ്ട്. ഈ ‘കുഴി’യെ അഭിമുഖീകരിക്കുമ്പോൾ ഈ രണ്ടു സമരങ്ങളും അല്ലെങ്കിൽ ജിഹാദുകളും ഈ രാജാവ് കടന്നു പോകേണ്ടി വരും.
ഈ ജിഹാദിൽ അല്ലെങ്കിൽ മരണം യുദ്ധത്തിൽ രാജാവ് എന്ത് ആയുധങ്ങൾ ഉപയോഗിക്കും? ഈ രാജാവ് “നിങ്ങളുമായുള്ള എന്റെ ഉടമ്പടിയുടെ രക്തം” മാത്രമേ കുഴിയിലെ തന്റെ ഈ യുദ്ധത്തിൽ സ്വീകരിക്കുകയുള്ളൂ എന്ന് സകരിയ്യ പ്രവാചകൻ എഴുതി. തന്റെ രക്തം തന്നെയാണ് മരണത്തെ അഭിമുകീകരിക്കുവാനുള്ള അദ്ദേഹത്തിന്റെ ആയുധം.
കഴുതപ്പുറത്ത് ജറുസലേമിൽ പ്രവേശിച്ച ഈസാ തന്നെ ഈ രാജാവ് – അല്ലെങ്കിൽ മസിഹ് ആണു എന്ന് സ്വയം പ്രഖ്യാപിച്ചു.
എന്തുകൊണ്ടാണ് ഈസാ മസിഹ് അ.സ ദുഃഖത്തോടെ കരയുന്നത്
ഹോശന്ന ഞായറാഴ്ച യെരുശലേമിൽ (വിജയാഹ്ലാദപ്രവേശം എന്നും അറിയപ്പെടുന്നു) ഈസ അൽ മസിഹ് പ്രവേശിച്ചപ്പോൾ മതനേതാക്കൾ അദ്ദേഹത്തെ എതിർത്തു. ലൂക്കോസിന്റെ സുവിശേഷം ഈസാ അൽ മസിഹ് അവരുടെ എതിർപ്പിനോട് എങ്ങിനെ പ്രതികരിച്ചു എന്ന് വിവരിക്കുന്നു.
41 അവൻ നഗരത്തിന്നു സമീപിച്ചപ്പോൾ അതിനെ കണ്ടു അതിനെക്കുറിചു കരഞ്ഞു:
42 ഈ നാളിൽ നിന്റെ സമാധാനത്തിന്നുള്ളതു നീയും അറിഞ്ഞു എങ്കിൽ കൊള്ളായിരുന്നു. ഇപ്പോഴോ അതു നിന്റെ കണ്ണിന്നു മറഞ്ഞിരിക്കുന്നു.
43 നിന്റെ സന്ദർശനകാലം നീ അറിയാഞ്ഞതുകൊണ്ടു നിന്റെ ശത്രുക്കൾ നിനക്കു ചുറ്റും വാടകോരി നിന്നെ വളഞ്ഞു നാലുപുറത്തും ഞെരുക്കി
44 നിന്നെയും നിന്നിലുള്ള നിന്റെ മക്കളെയും നിലത്തു തള്ളിയിട്ടു, നിങ്കൽ കല്ലിന്മേൽ കല്ലു ശേഷിപ്പിക്കാതിരിക്കുന്ന കാലം നിനക്കു വരും.ലൂക്കോസ് 19:41-44
.ഈസ അൽ മസിഹ് ‘ഈ ദിവസം’ ‘ദൈവത്തിന്റെ വരവിന്റെ സമയം‘ നേതാക്കൾ തിരിച്ചറിയേണ്ടതായിരുന്നു എന്ന് പ്രത്യേകം പറഞ്ഞു. എന്താണ് അദ്ദേഹം ഉദ്ദേശിച്ചത്? എന്താണ് അവർക്ക് നഷ്ടപ്പെട്ടത്?
പ്രവാചകന്മാർ ഈ ‘ദിവസത്തെക്കുറിച്ച്’ പ്രവചിച്ചിരുന്നു
യെരുശലേമിനെ പുനർനിർമ്മിക്കാനുള്ള ഉത്തരവിനു 483 വർഷങ്ങൾക്കു ശേഷം മാസിഹ് വരുമെന്ന് ദാനിയേൽ പ്രവാചകൻ (അ.സ) പ്രവചിച്ചിരുന്നു. ദാനിയേലിന്റെ പ്രവചിച്ച ഈ പ്രതീക്ഷിക്കപ്പെട്ട വർഷം ഏ ഡി 33 ആയിരിക്കുമെന്ന് നാം കണക്കാക്കിയിരുന്നു – ഒരു കഴുതയിൽ ഇസ അൽ മസിഹ് യെരുശലേമിൽ പ്രവേശിച്ച വർഷം. പ്രവേശനവർഷം, അത് സംഭവിക്കുന്നതിന് നൂറുവർഷം മുമ്പ്, പ്രവചിക്കപ്പെടുന്നത് അത്ഭുതകരമാണ്. എന്നാൽ സമയം നമുക്ക് ഇന്നു വരെ കണക്കാക്കാം. (ഇവിടെ ഞങ്ങൾ അതിന്മേൽ കൂടുതൽ വിശദീകരിക്കുന്നതിനു മുൻപ് ആദ്യം ഇവിടെ അവലോകനം ചെയ്യുക)..
മസിഹ് വെളിപ്പെടുത്തപ്പെടുന്നതിനെക്കുറിച്ച് മുമ്പ് 360 ദിവസക്കലണ്ടർ ഉപയോഗിച്ച് മുമ്പ് ദാനിയേൽ പ്രവാചകൻ 483 വർഷം പ്രവചിച്ചിരുന്നു. ഇതനുസരിച്ച് ദിവസങ്ങളുടെ എണ്ണം:
483 വർഷം * 360 ദിവസം/വർഷം = 173880 ദിവസങ്ങൾ.
365.2422 ദിവസം/വർഷം ഉള്ള ആധുനിക അന്താരാഷ്ട്ര കലണ്ടർ പ്രകാരം ഇത് 25 അധിക ദിവസങ്ങൾ 476 വർഷം ആണ്. (173 880/365.24219879 = 476 ബാക്കി 25)
യരുശലേം പുനഃസ്ഥാപിക്കാനുള്ള ഉത്തരവോടുകൂടെ ഈ കൗണ്ട്ഡൗൺ ആരംഭിച്ച വർഷം എപ്പോഴാണ്? അത് നൽകപ്പെട്ടത്:
അർഥഹ് ശഷ്ട മഹാരാജാവിന്റെ ഇരുപതാം വർഷത്തിൽ നീസാൻ മാസത്തിൽ …
നെഹമിയാവ് 2:1 .
നിസാൻ (യഹൂദ കലണ്ടറിലെ ഒരു മാസം) മാസത്തിലെ ഏതു ദിവസം എന്നത് നൽകപ്പെട്ടിട്ടില്ല, എന്നാൽ പുതുവർഷം നിസാൻ 1 നു ആരംഭിച്ചതു കൊണ്ട് ആയിരിക്കാം, ഒരു പക്ഷേ, രാജാവ് നെഹമിയയോട് ഈ ആഘോഷത്തിന്റെ മധ്യേ സംസാരിക്കുവാൻ കാരണം. നിസാൻ 1 ചാന്ദ്രമാസമായതിനാൽ (ഇസ്ലാമിക കലണ്ടർ പോലെ) ഒരു അമാവാസിയും അടയാളപ്പെടുത്തും. പരമ്പരാഗത മുസ്ലിം രീതിയിൽ നവചന്ദ്രൻ നിർണ്ണയിച്ചു – അംഗീകൃത മനുഷ്യർ ചന്ദ്രന്റെ പുതിയ ചന്ദ്രക്കല (ഹിലാൽ) നിരീക്ഷിക്കുന്നു. ആധുനിക ജ്യോതിശാസ്ത്രപ്രകാരം, നിസാൻ 1, 444 ബിസി എന്ന അമാവാസിയെയാണ് ആദ്യം കാണുന്നത്. ആദ്യചന്ദ്രക്കല അന്ന് നിരീക്ഷകർ കണ്ടു തുടങ്ങിയോ അതോ നിസ്സാൻ മാസത്തിന്റെ ആരംഭം ഒരു ദിവസം വൈകിയോ എന്നറിയാൻ ബുദ്ധിമുട്ടുണ്ട്. ജ്യോതിശാസ്ത്രപരമായ കണക്കുകൂട്ടലുകൾ പ്രകാരം പേർഷ്യൻ ചക്രവർത്തി അർത്ഥഹ് ശഷ്ട മഹാരാജാവിന്റെ ഇരുപതാം വർഷത്തിലെ നിസാൻ 1 ന്റെ ചന്ദ്രക്കലയെ ആധുനിക കലണ്ടറിൽ ബി.സി.444 10 PM-ൽ സ്ഥാപിക്കാം[2]. ചന്ദ്രക്കലയുടെ രൂപം നഷ്ടപ്പെട്ടിരുന്നുവെങ്കിൽ, നിസാൻ 1 അടുത്ത ദിവസം മാർച്ച് 5, 444 ബിസി ആയിരിക്കും. രണ്ടായാലും, യരുശലേം പുനഃസ്ഥാപിക്കാനുള്ള പേർഷ്യൻ ഉത്തരവ് മാർച്ച് 4 അല്ലെങ്കിൽ മാർച്ച് 5, 444 ബി.സി.
ഡാനിയേലിന്റെ പ്രവചനസമയം 476 വർഷം കൂടി ചേർത്താൽ നമ്മെ മാർച്ച് 4 അല്ലെങ്കിൽ 5, 33 ഏ ഡി വരെ കൊണ്ടു വരും. (ഒരു വർഷം 0 എന്ന് ആരംഭിക്കുന്നില്ല, ഒരു വർഷം 1BC മുതൽ 1 AD വരെ യുള്ള ആധുനിക കലണ്ടർ പ്രകാരമാണു പോകുന്നത് അല്ലെങ്കിൽ കണക്കാക്കുന്നത്, അതിനാൽ ഗണിതം -444 + 476 +1= 33). മാർച്ച് 4 അല്ലെങ്കിൽ 5 വരെ ദാനിയേലിന്റെ പ്രവചനസമയം 25 ദിവസങ്ങൾ കൂടി ചേർത്താൽ, 33 AD മാർച്ച് 29 അല്ലെങ്കിൽ 30, 33 എഡി, താഴെ യുള്ള ടൈംലൈനിൽ ചിത്രീകരിച്ചിരിക്കുന്നു. മാർച്ച് 29, 33 AD, ഞായറാഴ്ചയായിരുന്നു – ഹോശന്നാ ഞായറാഴ്ച മസിഹ് എന്ന് അവകാശപ്പെട്ട് – ഈസ അ.സ കഴുതപ്പുറത്ത് ജറുസലേമിൽ പ്രവേശിച്ച ദിവസം തന്നെ.. വരാനിരിക്കുന്ന വെള്ളിയാഴ്ച പെസ്സഹ ആയിരുന്നു- പെസ്സഹ എന്നും നിസാൻ 14-ൽ ആയിരുന്നു. 33 എഡിയിൽ നിസാൻ 14 ഏപ്രിൽ 3 ആയിരുന്നു. ഏപ്രിൽ 3 വെള്ളിയാഴ്ച 5 ദിവസം മുമ്പ്, പാം ഞായറാഴ്ച മാർച്ച് 29 ആയിരുന്നു..
എ.ഡി. മാർച്ച് 29-ന് ജറുസലേമിൽ പ്രവേശിക്കുമ്പോൾ, കഴുതയുടെ മേൽ ഇരിക്കുന്ന ഈസ അ.സ പ്രവാചകൻ സക്കറിയയുടെ പ്രവചനവും ദാനിയേലിന്റെ പ്രവചനവും – ഇന്നു വരെ നിറവേറ്റി. താഴെയുള്ള സമയ രേഖയിൽ ഇത് വിവരിച്ചിരിക്കുന്നു.
മസീഹിനെക്കുറിച്ച് വെളിപ്പെടുത്തുന്നതിന് മുമ്പ് ഡാനിയേൽ പ്രവചിച്ചിരുന്നു. നെഹമിയാവ് ആ സമയം ആരംഭിച്ചു. പാം ഞായറാഴ്ച യരുശലേമിൽ പ്രവേശിച്ചപ്പോൾ എഡി 33 മാർച്ച് 29-ന് അത് അവസാനിച്ചു
ഒരു ദിവസത്തിൽ തന്നെ നിവർത്തീകരിക്കപ്പെട്ട ഈ പല പ്രവചനങ്ങളും അല്ലാഹു മസീഹിനെക്കുറിച്ചുള്ള തന്റെ പദ്ധതി വെളിപ്പെടുത്തുന്ന വ്യക്തമായ സൂചനകളാണ് നൽകാറുള്ളത്. എന്നാൽ അന്നുതന്നെ പ്രവാചകൻ മൂസ അ.സന്റെ മറ്റൊരു പ്രവചനം കൂടി ഈസാ അൽ മസിഹ് നിറവേറ്റി. അവൻ അങ്ങനെ ചെയ്യുക വഴി ‘കുഴി’ അഥവാ മരണമെന്ന അദ്ദേഹത്തിന്റെ ശത്രുവിനോട് ഉള്ള ജിഹാദിന് ആക്കം കൂട്ടുന്ന പ്രവർത്തികൾ ചെയ്യുവാൻ ആരംഭിച്ചു. നാം ഇനി പരിശോധിക്കുവാൻ പോകുന്നത് അതിനെക്കുറിച്ചാണു..
[1] ‘കുഴി’ എന്നാൽ പ്രവാചകന്മാർ മരണം എന്നാണു അർത്ഥമാക്കിയിരുന്നത് എന്നത് എങ്ങനെയാണു എന്നതിനു ചില ഉദാഹരണങ്ങൾ:
“എന്നാൽ നിങ്ങളെ മരിച്ചവരുടെ മണ്ഡലത്തിലേക്കും കുഴിയുടെ ആഴത്തിലേക്കും ഇറക്കിവിടുന്നു.”
എശയ്യാവ് 14:15
ശവക്കുഴിക്ക് നിങ്ങളെ സ്തുതിക്കാനാവില്ല, മരണത്തിന് നിങ്ങളുടെ സ്തുതി പാടാൻ കഴിയില്ല; കുഴിയിൽ ഇറങ്ങുന്നവർക്ക് നിങ്ങളുടെ വിശ്വസ്തത പ്രതീക്ഷിക്കാനാവില്ല.
എശയ്യാവ് 38:18
അവർ നിങ്ങളെ കുഴിയിലേക്ക് ഇറക്കിവിടും, കടലിന്റെ ഹൃദയത്തിൽ നിങ്ങൾ അക്രമാസക്തമായ മരിക്കും.
ഇയ്യോബ് 28:8
അവർ കുഴിയിലേക്ക് അടുക്കുന്നു, അവരുടെ ജീവിതം മരണത്തിന്റെ ദൂതന്മാർക്കും.
എസക്കിയേൽ 32:23
യഹോവേ, നീ എന്നെ മരിച്ചവരുടെ മണ്ഡലത്തിൽനിന്നു ഉയിർപ്പിച്ചു; കുഴിയിലേക്ക് ഇറങ്ങുന്നതിൽ നിന്ന് നിങ്ങൾ എന്നെ ഒഴിവാക്കി
സങ്കീർത്തനം 30:3
[2] പുരാതന കലണ്ടറുകളും ആധുനിക കലണ്ടറുകളും (ഉദാ: നിസാൻ 1 = മാർച്ച് 4, 444BC) പ്രാചീന അമാവാസികളുടെ കണക്കുകൂട്ടലുകൾക്കും, ഞാൻ ഡോ. ഹാരോൾഡ് ഡബ്ല്യു ഹോഹ്നറിന്റെ, ക്രിസ്തുവിന്റെ ജീവിതത്തിന്റെ കാലക്രമമനുസരിച്ചുള്ള വീക്ഷണങ്ങൾ എന്ന പുസ്തകത്തിൽ നിന്നും ഉദ്ധരിച്ചിരിക്കുന്നു. 1977. പേജ് 176.