ഖുറേഷികൾ (ഖുറൈശികൾ) മക്കയും ക അബയും നിയന്ത്രിച്ചിരുന്ന ഗോത്രവിഭാഗം ആയിരുന്നു, മാത്രമല്ല അവരിൽ നിന്നാണു മുഹമ്മദ് നബി (സ്വ. അ) ജന്മം എടുത്തത്. സൂറ ഖുറൈഷ് (സൂറ 106- ഖുറൈഷ്) ഖുറൈഷ് അനുഭവിച്ച അനുകൂലമായ ഉടമ്പടികൾ വിവരിക്കുന്നു.
ഖുറൈഷിന്റെ സംരക്ഷണത്തിനായി.
മഞ്ഞു കാലത്തും വേനൽക്കാലത്തുമുള്ള അവരുടെ യത്രകളുടെ സംരക്ഷണം . സൂറ ഖുറൈഷ് 106:1-2
എന്നാൽ സൂറ യൂനുസ് (സൂറ 10- യൂനുസ്) പ്രവാചകനായ മുഹമ്മദ് ഈ സന്ദേശം ഖുറൈഷിനു എത്തിച്ചപ്പോൾ സംഭവിച്ചത് എന്തെന്ന് വിവരിക്കുന്നു.
ജനങ്ങള്‍ക്ക് താക്കീത് നല്‍കുകയും, സത്യവിശ്വാസികളെ, അവര്‍ക്ക് അവരുടെ രക്ഷിതാവിങ്കല്‍ സത്യത്തിന്‍റെതായ പദവിയുണ്ട് എന്ന സന്തോഷവാര്‍ത്ത അറിയിക്കുകയും ചെയ്യുക എന്ന് അവരുടെ കൂട്ടത്തില്‍ നിന്നുതന്നെയുള്ള ഒരാള്‍ക്ക് നാം ദിവ്യസന്ദേശം നല്‍കിയത് ജനങ്ങള്‍ക്ക് ഒരു അത്ഭുതമായിപ്പോയോ? സത്യനിഷേധികള്‍ പറഞ്ഞു: ഇയാള്‍ സ്പഷ്ടമായും ഒരു മാരണക്കാരന്‍ തന്നെയാകുന്നു.
സൂറ യൂനുസ് 10:2
ഈ സന്ദേശം തിരസ്കരിച്ചു കൊണ്ട്, സൂറത്ത് അൽ ഖമർ (സൂറ 54- ചന്ദ്രൻ) ഖുറൈഷിനു മുന്നറിയിപ്പ് നൽകിയതെന്തെന്നാൽ അവർ അഭിമുകീകരിച്ചത്…
( ഹേ, അറബികളേ, ) നിങ്ങളുടെ കൂട്ടത്തിലെ സത്യനിഷേധികള്‍ അവരെക്കാളൊക്കെ ഉത്തമന്‍മാരാണോ? അതല്ല, വേദപ്രമാണങ്ങളില്‍ നിങ്ങള്‍ക്ക് ( മാത്രം ) വല്ല ഒഴിവുമുണ്ടോ?
അതല്ല, അവര്‍ പറയുന്നുവോ; ഞങ്ങള്‍ സംഘടിതരും സ്വയം പ്രതിരോധിക്കാന്‍ കഴിവുള്ളവരുമാണ് എന്ന്.
എന്നാല്‍ വഴിയെ ആ സംഘം തോല്‍പിക്കപ്പെടുന്നതാണ്. അവര്‍ പിന്തിരിഞ്ഞ് ഓടുകയും ചെയ്യും.
തന്നെയുമല്ല, ആ അന്ത്യസമയമാകുന്നു അവര്‍ക്കുള്ള നിശ്ചിത സന്ദര്‍ഭം. ആ അന്ത്യസമയം ഏറ്റവും ആപല്‍ക്കരവും അത്യന്തം കയ്പേറിയതുമാകുന്നു.
സൂറ ഖമർ 54:43-46
സൂറത്ത് യൂനുസ് വീണ്ടും വിശദീകരിക്കുന്നത് മിക്കവാറും എല്ലാ പ്രവാചകന്മാരും അവരുടെ ശ്രോതാക്കളാൽ തിരസ്കരിക്കപ്പെട്ടു എങ്കിലും (ഖുരൈഷ് ചെയ്തതു പോലെ), ഒരു വ്യ്ത്യസ്തത ഉണ്ടായിരുന്നു- പ്രവാചകൻ യോന (യൂനുസ്) അ.സ) .
ഏതെങ്കിലുമൊരു രാജ്യം വിശ്വാസം സ്വീകരിക്കുകയും, വിശ്വാസം അതിന് പ്രയോജനപ്പെടുകയും ചെയ്യാത്തതെന്ത്? യൂനുസിന്‍റെ ജനത ഒഴികെ. അവര്‍ വിശ്വസിച്ചപ്പോള്‍ ഇഹലോകജീവിതത്തിലെ അപമാനകരമായ ശിക്ഷ അവരില്‍ നിന്ന് നാം നീക്കം ചെയ്യുകയും, ഒരു നിശ്ചിത കാലം വരെ നാം അവര്‍ക്ക് സൌഖ്യം നല്‍കുകയും ചെയ്തു.
സൂറ യൂനുസ് 10:98
പ്രവചകനായ യോന വിദേശിയരായ ജനത്തിനു നടുവിൽ അയക്കപ്പെട്ട വ്യക്തിയാണു. എന്നാൽ അദ്ദേഹം ഈ ഒരു കർത്തവ്യം ഏറ്റെടുക്കുന്നതിനു വൈമനസ്യം ഉള്ളവൻ ആയിരുന്നു അതു കൊണ്ടു തന്നെ അതിൽ നിന്നും ഓടി ഒളിക്കുവാൻ ശ്രമിക്കുകയും അതിന്റെ ഫലമായി ജീവനോടെ ഒരു വലിയ മൽസ്യം തന്നെ വിഴുങ്ങുവാനും ഇടയായി. സൂറ ഖലം (സൂറ 68- പേന) ആ മൽസ്യത്തിനകത്തിരുന്ന് എങ്ങിനെയാണു അദ്ദേഹം തന്റെ അനുസരണക്കേടിനെക്കുറിച്ച് അനുതപിച്ചത് എന്നും അദ്ദേഹത്തെ വീണ്ടും എങ്ങിനെ പ്രവാചക പദവിയിലേക്ക് കൊണ്ട് വന്നു എന്നും വിശദീകരിക്കുന്നു.
അതുകൊണ്ട് നിന്‍റെ രക്ഷിതാവിന്‍റെ വിധി കാത്ത് നീ ക്ഷമിച്ചു കൊള്ളുക. നീ മത്സ്യത്തിന്‍റെ ആളെപ്പോലെ ( യൂനുസ് നബിയെപ്പോലെ ) ആകരുത്. അദ്ദേഹം ദുഃഖനിമഗ്നായികൊണ്ട് വിളിച്ചു പ്രാര്‍ത്ഥിച്ച സന്ദര്‍ഭം.
അദ്ദേഹത്തിന്‍റെ രക്ഷിതാവിങ്കല്‍ നിന്നുള്ള അനുഗ്രഹം അദ്ദേഹത്തെ വീണ്ടെടുത്തിട്ടില്ലായിരുന്നെങ്കില്‍ അദ്ദേഹം ആ പാഴ്ഭൂമിയില്‍ ആക്ഷേപാര്‍ഹനായിക്കൊണ്ട് പുറന്തള്ളപ്പെടുമായിരുന്നു.
അപ്പോള്‍ അദ്ദേഹത്തിന്‍റെ രക്ഷിതാവ് അദ്ദേഹത്തെ തെരഞ്ഞെടുക്കുകയും എന്നിട്ട് അദ്ദേഹത്തെ സജ്ജനങ്ങളുടെ കൂട്ടത്തിലാക്കുകയും ചെയ്തു.
സൂറ ഖലം 68:48-50
പ്രവാചകനായ മുഹമ്മദിനെപ്പോലെ, പ്രവാചകനായ ഈസാ മസീഹ് തന്റെ ജനത്തിന്റെ (യഹൂദന്മാരുടെ) അടുക്കൽ പോയി എങ്കിലും അവർ അദ്ദേഹം മന്ത്രവാദിയാണെന്ന് കുറ്റം വിധിക്കുകയും അദ്ദേഹത്തെ നിരാകരിക്കുകയും ചെയ്തു. അതു കൊണ്ട് പ്രവാചകനായ ഈസാ അൽ മസീഹ് പ്രവാചകനായ യോനാ/യൂനുസിനോട് ഒരു അടയാളം എന്ന നിലയിൽ സൂചിപ്പിക്കാറുണ്ട്. അദ്ദേഹം എന്തിനുള്ള ഒരു അടയാളം ആയിരുന്നു?
ഈസാ മസീഹിന്റെ അധികാരം തന്റെ സ്വന്ത ജനത്താൽ ചോദ്യം ചെയ്യപ്പെടുന്നു
പ്രവാചകനായ ഈസാ മസീഹിന്റെ അധ്യാപനങ്ങളും, അദ്ദഹം സൗഖ്യമാക്കിയതും, അൽഭുതങ്ങളും ഇഞ്ചീലിൽ രേഖപ്പെടുത്തിയിരിക്കുന്നു എന്ന് നാം കണ്ടു. അദ്ദേഹം എല്ലായ്പ്പോഴും അദ്ദേഹത്തിന്റെ ശ്രോതാക്കൾക്ക് (നമുക്കും) അദ്ദേഹത്തിന്റെ വാഗ്ദാനങ്ങൾ സ്വീകരിക്കുവാൻ ക്ഷണം നൽകുന്നു. അദ്ദേഹം ‘ജീവ ജലവും’, പാപികൾക്ക് കരുണയും, നഷ്ടപ്പെട്ടവരെ കണ്ടെത്തലും വാഗ്ദാനം ചെയ്തു, മാത്രമല്ല ‘ദൈവ രാജ്യത്തിൽ പ്രവേശിക്കുവാൻ’ താൽപ്പര്യമുള്ള എല്ലാവരെയും ക്ഷണിക്കുകയും ചെയ്തു.
ഈ പഠിപ്പിക്കലുകൾ അദ്ദേഹത്തിന്റെ കാലത്ത് ഉണ്ടായിരുന്ന മത നേതാക്കന്മാരെ (ഇമാമുമാരെപ്പോലെ) കുഴക്കിക്കളഞ്ഞു. പ്രത്യേകിച്ച് അദ്ദേഹത്തിനു എന്ത് അധികാരമാണു ഉണ്ടായിരുന്നത് എന്ന് ആശ്ചര്യപ്പെട്ടു. ഉദാഹരണത്തിനു, ദൈവത്തിന്റെ കരുണ കുറ്റവാളികളായ വ്യക്തികൾക്ക് നൽകുവാൻ അദ്ദേഹത്തിനു ദൈവത്തിന്റെ അധികാരം യധാർത്ഥത്തിൽ ഉണ്ടായിരുന്നുവോ, മാത്രമല്ല എല്ലാവർക്കും ദൈവ രാജ്യത്തിൽ കടക്കത്തക്കവണ്ണം വില നൽകുവാൻ അദ്ദേഹത്തിനു അധികാരമുണ്ടായിരുന്നുവോ? അതുകൊണ്ട് മത നേതാക്കന്മാർ അദ്ദേഹത്തിന്റെ അധികാരത്തെതെളിയിക്കുവാം ഒരു അടയാളം ചോദിച്ചു. ഇഞ്ചീൽ അവരുടെ സംഭാഷണം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങിനെയാണു:
ഈസാ യോനയുടെ (യൂനുസ്) അടയാളത്തെക്കുറിച്ച് പരമാർശിക്കുന്നു
38 അപ്പോൾ ശാസ്ത്രിമാരിലും പരീശന്മാരിലും ചിലർ അവനോടു: ഗുരോ, നീ ഒരു അടയാളം ചെയ്തുകാണ്മാൻ ഞങ്ങൾ ഇച്ഛിക്കുന്നു എന്നു പറഞ്ഞു. അവൻ അവരോടു ഉത്തരം പറഞ്ഞതു:
39 “ദോഷവും വ്യഭിചാരവുമുള്ള തലമുറ അടയാളം തിരയുന്നു; യോനാപ്രവാചകന്റെ അടയാളമല്ലാതെ അതിന്നു അടയാളം ലഭിക്കയില്ല.
40 യോനാ കടലാനയുടെ വയറ്റിൽ മൂന്നു രാവും മൂന്നു പകലും ഇരുന്നതു പോലെ മനുഷ്യപുത്രൻ മൂന്നു രാവും മൂന്നു പകലും ഭൂമിയുടെ ഉള്ളിൽ ഇരിക്കും.
41 നീനെവേക്കാർ ന്യായവിധിയിൽ ഈ തലമുറയോടു ഒന്നിച്ചു എഴുന്നേറ്റു അതിനെ കുറ്റം വിധിക്കും; അവർ യോനയുടെ പ്രസംഗം കേട്ടു മാനസാന്തരപ്പെട്ടുവല്ലോ; ഇതാ, ഇവിടെ യോനയിലും വലിയവൻ.മത്തായി 12:38-41
പ്രവാചകനായ യൂനുസിന്റെ ചരിത്രം
ഈസാ മസീഹ് (അ.സ) പ്രവാചകനായ യോനയെ (യൂനുസ് എന്നും അല്ലെങ്കിൽ യൂനിസ് എന്നും അറിയപ്പെടുന്നു) ചൂണ്ടിക്കണിച്ചു കൊണ്ട് അവർക്ക് മറുപടി നൽകി. താഴെ നൽകിയിരികുന്ന സമയ രേഖയിൽ നിന്നും പ്രവാചകനായ യൂനുസ് പ്രവാചകനായ ഈസാ മസീഹിനു 800 വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നു എന്ന് നമുക്ക് മനസ്സിലാക്കുവാൻ സാധിക്കുന്നു.
യൂനുസ് പ്രവാചകൻ ഖുർ ആനിൽ
യൂനുസ് അ. സ ഒരു പുസ്തകം എഴുതിയത് പ്രവചന പുസ്തകങ്ങളിൽ ഉണ്ട്. അദ്ദേഹത്തിന്റെ പുസ്തകത്തെ ഖുർ ആൻ സംക്ഷിപ്തമായി വിവരിക്കുന്നത് ഇങ്ങിനെയാണു:
യൂനുസും ദൂതന്‍മാരിലൊരാള്‍ തന്നെ.
അദ്ദേഹം ഭാരം നിറച്ച കപ്പലിലേക്ക് ഒളിച്ചോടിയ സന്ദര്‍ഭം ( ശ്രദ്ധേയമത്രെ ).
എന്നിട്ട് അദ്ദേഹം ( കപ്പല്‍ യാത്രക്കാരോടൊപ്പം ) നറുക്കെടുപ്പില്‍ പങ്കെടുത്തു. അപ്പോള്‍ അദ്ദേഹം പരാജിതരുടെ കൂട്ടത്തിലായിപോയി.
അങ്ങനെ അദ്ദേഹം ആക്ഷേപത്തിന് അര്‍ഹനായിരിക്കെ ആ വന്‍മത്സ്യം അദ്ദേഹത്തെ വിഴുങ്ങി.
എന്നാല്‍ അദ്ദേഹം അല്ലാഹുവിന്‍റെ പരിശുദ്ധിയെ പ്രകീര്‍ത്തിക്കുന്നവരുടെ കൂട്ടത്തിലായിരുന്നില്ലെങ്കില്‍
ജനങ്ങള്‍ ഉയിര്‍ത്തെഴുന്നേല്‍പിക്കപ്പെടുന്ന ദിവസം വരെ അതിന്‍റെ വയറ്റില്‍ തന്നെ അദ്ദേഹത്തിന് കഴിഞ്ഞ് കൂടേണ്ടി വരുമായിരുന്നു.
സഫാത് 37:139-144
പ്രവാചകനായ യൂനുസ് അല്ലാഹു തനിക്കു നൽകിയ ദൗത്യത്തിൽ നിന്നും ഓടി ഒളിച്ചതു കൊണ്ട് അദ്ദേഹത്തെ ഒരു വലിയ മൽസ്യം വിഴുങ്ങിക്കളഞ്ഞു- ആ ദൗത്യം നിനേവെക്കാർ മാനസാന്തരപ്പെടണം എന്നതായിരുന്നു (ആധുനീക ഇറാഖിലെ മൊസൂൾ എന്ന സ്ഥലത്തിനു അടുത്ത്). ഇസ്ലാമിക പണ്ഡിതൻ യൂസഫ് അലി ഈ ആയത്തുകളെക്കുറിച്ച് പറയുന്നത്:
ഇത് വെറുമൊരു ശൈലീ വിശേഷണം മാത്രമാണു. അത് യോനയുടെ ഖബറടക്കവും ഖബറിടവും ആയിത്തീരേണ്ടതായിരുന്നു. അദ്ദേഹം മാനസാന്തരപ്പെട്ടിരുന്നില്ലെങ്കിൽ അദ്ദേഹത്തിനു തന്നെ വിഴുങ്ങിയ മൽസ്യത്തിന്റെ ശരീരത്തിനു വെളിയിൽ വരുവാൻ കഴിയുമായിരുന്നില്ല, പുനരുദ്ധാന നാളു വരെ, മറ്റെല്ലാ മരിച്ചവരും ഉയിർത്തെഴുന്നേൽക്കുന്ന സമയത്തല്ലാതെ. (യൂസുഫ് അലിയുടെ ഖുർ ആൻ പരിഭാഷയുടെ 4125ആം കുറിപ്പ്).
അതുകൊണ്ട്, മൽസ്യത്തിന്റെ അകത്ത് ആയിരിക്കുക എന്നത് കൊണ്ട അർത്ഥമാക്കുന്നത് മരണ ശിക്ഷ എന്നതാണു അങ്ങിനെയുള്ള ഒരുവനെ പുനരുദ്ധാന നാളിൽ മാത്രമേ വിടുവിക്കുകയുള്ളൂ.
പ്രവാചകനായ യൂനുസ് അദ്ദേഹത്തിന്റെ തന്നെ പുസ്തകത്തിൽ നിന്നും
യോനായുടെ പുസ്തകം നമുക്ക് വലിയ മൽസ്യത്തിന്റെ അകത്ത് ഇരുന്നതിനെക്കുറിച്ച് വളരെ മഹത്തായ ഒരു വിവരണം നൽകുന്നു. അദ്ദേഹം വിവരിക്കുന്നത്:
17 ന്യായപ്രമാണം മോശെ മുഖാന്തരം ലഭിച്ചു; കൃപയും സത്യവും യേശുക്രിസ്തു മുഖാന്തരം വന്നു.10 എല്ലാവരും ആദ്യം നല്ല വീഞ്ഞും ലഹരി പിടിച്ചശേഷം ഇളപ്പമായതും കൊടുക്കുമാറുണ്ടു; നീ നല്ല വീഞ്ഞു ഇതുവരെയും സൂക്ഷിച്ചുവെച്ചുവല്ലോ എന്നു അവനോടു പറഞ്ഞു.
യോനാ 1:17-2:10
‘യോനയുടെ അടയാളം’ എന്താണു
സാധാരണയായി നാം ഒരാളുടെ അധികാരം ചോദ്യം ചെയ്യപ്പെടുമ്പോൾ പ്രതീക്ഷിക്കുന്നത്, പ്രവാചകനായ ഈസാ മസീഹിനെപ്പോലെ, അദ്ദേഹം അദ്ദേഹത്തിന്റെ അധികാരം തെളിയിക്കുവാൻ അടയാളങ്ങൾ കാണിക്കും, അത് വിജയത്തെക്കുറിക്കുന്നതോ അല്ലെങ്കിൽ ജയത്തെക്കുറിക്കുന്നതോ ആയിരിക്കും. എന്നാൽ ഈസാ മസീഹ് തന്റെ അധികാരത്തെ തെളിയിക്കുവാൻ പ്രവാചകനായ യോനായുടെ മൂന്നു ദിവസത്തെ ‘മരണപ്പെട്ടവരുടെ ഗണത്തിൽ’- ‘പാതാളത്തിൽ’ അല്ലെങ്കിൽ ശവക്കുഴിയിൽ ആയിരുന്നതിനെക്കുറിച്ച് വിവരിച്ചു. ആ മൂന്നു ദിവസങ്ങളിൽ, യോനാ അല്ലാഹുവിന്റെ കൽപ്പനകൾ അനുസരിക്കാതിരുന്നതു കൊണ്ട്, അദ്ദേഹം ‘ അവന്റെ കണ്മുന്നിൽ നിന്നും തിരസ്കരിക്കപ്പെട്ടു‘ അതായത് അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്നും. യോനയുടെ സംഭവകഥ ഇരുണ്ട ആഴങ്ങളിൽ മരണത്തിന്റെ പിടിയിൽ മൂന്നു ദിവസം കഴിയേണ്ടി വന്നത്, യധാർത്ഥത്തിൽ അല്ലാഹുവിന്റെ ദൃഷ്ടിയിൽ നിന്നും തള്ളപ്പെട്ടതിനു തുല്യമായിരുന്നു, എന്നാൽ അത് നാം പ്രതീക്ഷിക്കുന്ന ഒരു അടയാളം അല്ല. എന്തുകൊണ്ടാണു ഈസാ മസീഹ് അദ്ദേഹത്തിന്റെ അധികാരം ഇല്ലാതാക്കുമായിരുന്നു എന്നു കരുതപ്പെടുന്ന ഈ ഒരു അടയാളം തിരഞ്ഞെടുത്തത്?
നിസ്സഹായാവസ്ഥയും മരണവും എന്ന അടയാളം നൽകപ്പെടുന്നത് ആദ്യമായി ആയിരുന്നില്ല. പ്രവാചകനായ എശയ്യാവു വരുവാനുള്ള ദാസനെക്കുറിച്ച് പ്രവചിച്ചിരുന്നു. എശയ്യാവ് പ്രവചിച്ചിരുന്നത് ഈ ദാസൻ ‘തിരസ്കരിക്കപ്പെടുകയും’ ‘മനുഷ്യരാൽ നിന്ദിതൻ’ ആക്കപ്പെടുകയും ചെയ്യും എന്നും ‘ദൈവം തന്നെ ശിക്ഷിച്ചിരിക്കുന്നു എന്ന് കരുതപ്പെടുകയും’ മാത്രമല്ല ‘ജീവനുള്ളവരുടെ ദേശത്തു നിന്നും താൻ ഛേദിക്കപ്പെട്ടിരിക്കുമെന്നും’ അദ്ദേഹത്തിനു ‘ദുഷ്ടന്മാരോടു കൂടെ ശവക്കല്ലറ നൽകപ്പെടും’ എന്നും പ്രവചിച്ചിരുന്നു. ഇവയെല്ലാം യോന കടന്നുപോയ സാഹചര്യങ്ങളുമായി ഒത്തുവരുന്നതാണു- അങ്ങിനെ ഈസാ മസീഹ് സൂചിപ്പ്ച്ചതും അദ്ദേഹം ഇങ്ങിനെയുള്ള അവസ്ഥയിൽക്കൂടീ കടന്നു പോകേണ്ടി വരും എന്നാണു.
നമുക്ക് മനസ്സിലാക്കുവാൻ കഴിയുന്ന സൂചകങ്ങൾ ലഭിക്കുന്നത് അവസാനം മൽസ്യത്തിന്റെ വയറ്റിൽക്കിടന്ന് യോനായുടെ പ്രാർത്ഥനയിൽ നിന്നുമാണു. അദ്ദേഹത്തിന്റെ പ്രാർത്ഥനയുടേ അവസാനത്തെ വാചകങ്ങൾ “രക്ഷ യഹോവയിങ്കൽ നിന്നു വരുന്നു” എന്നായിരുന്നു. നാം ‘ഈസാ/യേശു’ എന്ന നാമം എങ്ങിനെയാണു വരുവാനുള്ള മുള എന്ന് പ്രാവചനീക നാമം ആയിത്തീർന്നത് എന്ന് കണ്ടു. എന്നാൽ ‘യേശു/ഈസാ’ എന്നതുകൊണ്ട് അർഥമാക്കുന്നത്? എബ്രായ ഭാഷയിൽ അതിനർത്ഥം ‘യഹോവ രക്ഷിക്കുന്നു’ എന്നാണു. യോനയുടെ പ്രാർത്ഥനയിൽ അദ്ദേഹം ഏറ്റുപറഞ്ഞത് അദ്ദേഹത്തിനു (നമുക്കും) ‘രക്ഷപ്പെടേണ്ട’ ആവശ്യകത ഉണ്ട് അത് ദൈമാണു ചെയ്യുന്നത്. അദ്ദേഹത്തിന്റെ പ്രാർത്ഥന നമ്മുടെ ആവശ്യവും (രക്ഷിക്കപ്പെടേണ്ടതിന്റെ) അല്ലാഹുവാണു രക്ഷിക്കേണ്ടത് എന്നും പ്രഖ്യാപിക്കുന്നു. ഈസാ മസീഹ് എന്ന നാമം (ഹീബ്രൂവിൽ യഹോഷുവ) യധാർത്ഥത്തിൽ അർത്ഥമാക്കുന്നത് യോന മൽസ്യത്തിനകത്തു വച്ച് അവസാനം ഏറ്റു പറഞ്ഞ വസ്തുത തന്നെയാണു കാരണം യേശു/ ഈസാ എന്നതുകൊണ്ട് അർത്ഥമാക്കുന്നത് ‘യഹോവ രക്ഷിക്കുന്നു’ എന്നാണു.
പ്രവാചകനായ ഈസാ അൽ മസീഹ് മത നേതാക്കളുമായുള്ള അദ്ദേഹത്തിന്റെ സംഭാഷണം അവസാനിപ്പിച്ചത് നിനേവയിലെ ജനങ്ങൾ (യോനയെ പ്രസംഗിക്കുവാൻ അയച്ച സ്ഥലം) യോനയുടെ സന്ദേശം വിശ്വസിക്കുകയും മാനസാന്തരപ്പെടുകയും ചെയ്തു എന്ന് വിവരിച്ചു കൊണ്ടാണു- എന്നാൽ ഈസാ മസീഹിന്റെ സന്ദേശം ശ്രവിച്ചവർ മാനസാന്തരപ്പെടുവാൻ ഒരുക്കമുള്ളവർ ആയിരുന്നില്ല. അവർ അവർക്ക് രക്ഷ ആവശ്യമാണു എന്ന് ഏറ്റു പറയുവാൻ മടികാണിച്ചവർ ആയിരുന്നു. നാം നിനെവയിലെ ജനങ്ങളെപ്പോലെയാണോ (അവർ മാനസാന്തരപ്പെട്ടു) അതോ യഹൂദാ നേതാക്കന്മാരെപ്പോലെയാണോ (അവർ മാനസാന്തരപ്പെട്ടില്ല). ഈ രണ്ടു കൂട്ടരിൽ താങ്കൾ ആരാണു?
നാം യോനയുടെ ഈ അടയാളം എങ്ങിനെയാണു നിവർത്തീകരിക്കപ്പെട്ടത് എന്ന് മനസ്സിലാക്കുവാൻ ഈസാ മസീഹിനെ നാം പിന്തുടരുന്നത് തുടരുവാൻ പോവുകയാണു മാത്രമല്ല എങ്ങിനെയാണു ‘യഹോവ രക്ഷിക്കുന്നു’ എന്നത് ഈസാ മസീഹിന്റെ ദൗത്യത്തിന്റെ അവസാനം ആരംഭിക്കുന്നത് എന്നും ശ്രദ്ധിക്കുവാൻ പോകുന്നു.