Skip to content

പ്രവാചകനായ ഈസാ മസീഹ് (അ.സ) തന്റെ കരുണ ദീർഖമാക്കുന്നു

  • by

ഷരീയ നിയമങ്ങളിലെ ഏതെങ്കിലും കൽപ്പന താങ്കൾ എപ്പോളെങ്കിലും ലംഘിച്ചിട്ടുണ്ടോ? അത് ചെയ്യുവാൻ നാം ഒരിക്കലും ആഗ്രഹിക്കുന്നില്ല, എന്നാൽ യധാർത്ഥത്തിൽ നമ്മിൽ പലരും നമ്മുടെ പരാജയങ്ങൾ മറച്ചു വയ്ക്കുകയാണു, നമ്മുടെ പരാജയങ്ങൾ തുറന്നു കാണിക്കപ്പെടുകയില്ല എന്നും നമ്മുടെ പാപങ്ങൾ മറ്റുള്ളവർ കാണുകയില്ല എന്നും നാം പ്രതീക്ഷിക്കുന്നു.  എന്നാൽ നമ്മുടെ പരാജയങ്ങൾ കണ്ടെത്തപ്പെട്ടാൽ, നാം മറ്റെന്തിൽ ആണു പ്രതീക്ഷ അർപ്പിക്കുന്നത്?

സൂറ ലുഖ് മാൻ (സൂറ 31- ലുഖ്മാൻ) നമ്മെ ഓർമ്മിപ്പിക്കുന്നത്

തത്വസമ്പൂര്‍ണ്ണമായ വേദഗ്രന്ഥത്തിലെ വചനങ്ങളത്രെ അവ.

സദ്‌വൃത്തര്‍ക്ക്‌ മാര്‍ഗദര്‍ശനവും കാരുണ്യവുമത്രെ അത്‌.

ഇത് ഒരു സതുപദേശം അടങ്ങിയിരിക്കുന്ന ഒരു ഗ്രന്ധത്തിലെ വാക്യങ്ങൾ ആണു.  നീതിമാന്മാർക്ക് ഒരു മാർഗ്ഗ ദർശിയും കരുണയും നിറഞ്ഞ ഒന്ന്.

ലുഖ്മാൻ 31:2-3

ലുഖ്മാൻ ‘നന്മ പ്രവർത്തി ചെയ്യുന്നവർക്ക്’ ‘കരുണ’ പ്രതീക്ഷിക്കുവാൻ കഴിയും എന്ന് പ്രഖ്യാപിക്കുന്നു.  അതു കൊണ്ട് സൂറ ഹിജർ (സൂറ 15- ) വളരെ പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കുന്നു

അദ്ദേഹം ( ഇബ്രാഹീം ) പറഞ്ഞു: തന്‍റെ രക്ഷിതാവിന്‍റെ കാരുണ്യത്തെപ്പറ്റി ആരാണ്‌ നിരാശപ്പെടുക? വഴിപിഴച്ചവരല്ലാതെ.

അദ്ദേഹം പറഞ്ഞത്, “നഷ്ടപ്പെട്ടവർ അല്ലാതെ ആരാണു നാഥന്റെ കരുണയെ നിന്ദിക്കുന്നത്”

സൂറ ഹിജ്ർ 15:56

അങ്ങിനെ നാശത്തിലേക്ക് പോകുന്നവരുടെ ഗതി എന്തായിരിക്കും? ഈസാ മസീഹിന്റെ ദൗത്യം നാശത്തിലേക്ക് പോകുന്നവരുടെ ഇടയിൽ ആണു അവർക്ക് ആവശ്യം നിസ്സീമമായ കരുണയാണു.  പ്രവാചകൻ അ.സ നു ഇങ്ങനെയുള്ള കരുണ ലജജ മറ്റുള്ളവരുടെ മുൻപാകെ തുറന്നു കാണിക്കപ്പെട്ട ഒരു വ്യക്തിക്ക് വെളിപ്പെടുത്തുവാൻ ഒരു അവസരം ഉണ്ടായി.

പ്രവാചകനായ ഈസാ (അ.സ) അധ്യാപനം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഒരു യുവതിക്ക് സംഭവിച്ചതാണു ഇത്.  അതിനെക്കുറിച്ച് ഇഞ്ചീൽ രേഖപ്പെടുത്തുന്നത് ഇങ്ങിനെയാണു

അതികാലത്തു അവൻ പിന്നെയും ദൈവാലയത്തിൽ ചെന്നു; ജനം ഒക്കെയും അവന്റെ അടുക്കൽ വന്നു; അവൻ ഇരുന്നു അവരെ ഉപദേശിച്ചുകൊണ്ടിരിക്കുമ്പോൾ
ശാസ്ത്രിമാരും പരീശന്മാരും വ്യഭിചാരത്തിൽ പിടിച്ചിരുന്ന ഒരു സ്ത്രീയെ കൊണ്ടുവന്നു നടുവിൽ നിറുത്തി അവനോടു:
ഗുരോ, ഈ സ്ത്രീയെ വ്യഭിചാരകർമ്മത്തിൽ തന്നേ പിടിച്ചിരിക്കുന്നു.
ഇങ്ങനെയുള്ളവരെ കല്ലെറിയേണം എന്നു മോശെ ന്യായപ്രമാണത്തിൽ ഞങ്ങളോടു കല്പിച്ചിരിക്കുന്നു; നീ ഇവളെക്കുറിച്ചു എന്തു പറയുന്നു എന്നു ചോദിച്ചു.
ഇതു അവനെ കുറ്റം ചുമത്തുവാൻ സംഗതി കിട്ടേണ്ടതിന്നു അവനെ പരീക്ഷിച്ചു ചോദിച്ചതായിരുന്നു. യേശുവോ കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
അവർ അവനോടു ചോദിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ നിവിർന്നു: “നിങ്ങളിൽ പാപമില്ലാത്തവൻ അവളെ ഒന്നാമതു കല്ലു എറിയട്ടെ” എന്നു അവരോടു പറഞ്ഞു.
പിന്നെയും കുനിഞ്ഞു വിരൽകൊണ്ടു നിലത്തു എഴുതിക്കൊണ്ടിരുന്നു.
അവർ അതു കേട്ടിട്ടു മനസ്സാക്ഷിയുടെ ആക്ഷേപം ഹേതുവായി മൂത്തവരും ഇളയവരും ഓരോരുത്തനായി വിട്ടുപോയി; യേശു മാത്രവും നടുവിൽ നില്ക്കുന്ന സ്ത്രീയും ശേഷിച്ചു.
10 യേശു നിവിർന്നു അവളോടു: “സ്ത്രീയേ, അവർ എവിടെ? നിനക്കു ആരും ശിക്ഷ വിധിച്ചില്ലയോ ” എന്നു ചോദിച്ചതിന്നു:
11 ഇല്ല കർത്താവേ, എന്നു അവൾ പറഞ്ഞു. “ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോക, ഇനി പാപം ചെയ്യരുതു” എന്നു യേശു പറഞ്ഞു.

യോഹന്നാൻ 8:2-11

ഈ സ്ത്രീ വ്യഭിചാര കർമ്മത്തിൽ ഏർപ്പെട്ടിരിക്കുമ്പോൾ തന്നെ പിടിയിലാവുകയും പ്രവാചകനായ മൂസാ (അ.സ) ന്റെ ഷരിയാ നിയമങ്ങളുടെ അധ്യാപകരായിരുന്നവർ അവളെ കല്ലെറിഞ്ഞു കൊല്ലണമെന്ന് ആവശ്യപ്പെട്ടു, എന്നാൽ അവർ അവളെ ആദ്യം പ്രവാചകനായ ഈസാ മസീ (അ.സ) ന്റെ അടുക്കൽ അദ്ദേഹം എന്ത് തീരുമാനമെടുക്കുമെന്ന് അറിയുവാൻ കൊണ്ടു വന്നു.  അദ്ദേഹം നിയമത്തെ തൽക്കാലം നിർത്തലാക്കുമോ? (യധാർത്ഥത്തിൽ, ന്യായ പ്രമാണപ്പ്രകാരം പുരുഷനും സ്ത്രീയും കല്ലെറിഞ്ഞു കൊല്ലപ്പെടേണ്ടതാണു, എന്നാൽ ഇവിടെ സ്ത്രീയെ മാത്രമേ ശിക്ഷ അനുഭവിക്കുവാൻ കൊണ്ടു വന്നുള്ളൂ.)

അല്ലാഹുവിന്റെ നീതിയും മനുഷ്യ രാശിയുടെ പാപവും

ഈസാ മസീഹ് (അ.സ) നിയമത്തെ ഒരിക്കലും മറിച്ചു കളഞ്ഞില്ല- അത് അല്ലാഹുവിന്റെ പൂർണ്ണമായ നീതിയെ വെളിപ്പെടുത്തുവാൻ നൽകപ്പെട്ട ഒരു അളവു കോൽ ആയിരുന്നു.  എന്നാൽ അദ്ദേഹം ജീവിതത്തിൽ ഒരു പാപവും ഇല്ലാത്തവർ ആദ്യത്തെ കല്ലെറിയുവാൻ ആവശ്യപ്പെട്ടു.  അവിടെ സന്നിഹിതരായിരുന്ന ഗുരുക്കന്മാർ അവരെത്തന്നെ ശോധന ചെയ്തപ്പോൾ, സബൂറിൽ നൽകിയിരിക്കുന്ന താഴെക്കൊടുത്തിരിക്കുന്ന പ്രസ്താവന അവരുടെ മേൽ പതിഞ്ഞു.

ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാൻ യഹോവ സ്വർഗ്ഗത്തിൽനിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീർന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തൻ പോലുമില്ല.

സങ്കീർത്തനം 14:2-3

ഇത് അർത്ഥമാക്കുന്നത് അവിശ്വാസികൾ മാത്രമല്ല, പാപം ചെയ്യുന്ന അവിശ്വാസികളും ബഹു ദൈവാരാധികളും- അല്ലാഹുവിലും അവന്റെ പ്രവാചകന്മാരിലും വിശ്വസിക്കുന്നവർ പോലും പാപം ചെയ്യുന്നു.  യധാർത്ഥത്തിൽ, ഈ ആയത്തുകളുടെ അടിസ്ഥാനത്തിൽ, അല്ലാഹു മനുഷ്യ രാശിയെ നോക്കുമ്പോൾ നന്മ പ്രവർത്തിക്കുന്ന ‘ഒരു‘ വ്യക്തിയെപ്പോലും കണ്ടെത്തുന്നില്ല.

മൂസായുടെ(അ.സ) ഷരിയാ നിയമം മനുഷ്യരാശിയുടെ സമ്പൂർണ്ണമായ നീതി നിർവ്വഹണത്തെക്കുറിക്കുന്ന ദൈവത്തിന്റെ നടപടികൾ ആയിരുന്നു, മാത്രമല്ല അവയെ അനുധാവനം ചെയ്യുന്നവർക്ക് നീതീകരണം പ്രാപിക്കുവാൻ കഴിയും.  എന്നാൽ അതിനു വേണ്ട മാനദണ്ഡം വളരെ സമ്പൂർണ്ണമായ ഒന്നായിരുന്നു, അവയിൽ ഒന്നു പോലും തെറ്റിക്കുവാൻ അനുവാദം ഉണ്ടായിരുന്നില്ല.

അല്ലാഹുവിന്റെ കരുണ

എന്നാൽ എല്ലാവരും തിന്മപ്രവർത്തിക്കുന്നവർ ആയിരിക്കുന്നതു കൊണ്ട്, മറ്റൊരു ക്രമീകരണം ആവശ്യമായിരുന്നു.  ഈ ക്രമീകരണം നീതീകരണം അർഹതയെ ആശ്രയിച്ച് ആയിരിക്കുകയില്ല- കാരണം ജനത്തിനു നിയമ പരമായി അവരുടെ കടപ്പാടുകൾ നിവർത്തിക്കുവാൻ കഴിയാറില്ല- അതു കൊണ്ട് അത് അല്ലാഹുവിന്റെ മറ്റൊരു സ്വഭാവ സവിശേഷതയെ അടിസ്ഥാനപ്പെടുത്തിയാണു ഇരിക്കുന്നത്- അത് കരുണയാണു.  അവിടുന്ന് കടപ്പാടുകളുടെ സ്ഥാനത്ത് കരുണയെ  കരുണയെ ദീർഘമാക്കും.  ഇത് പെസ്സഹാ കുഞ്ഞാടിന്റെ രക്തം അവരുടെ വീട്ടിന്റെ കട്ടിളക്കാലിൽ പുരട്ടുക വഴി അവർക്ക് ലഭിച്ച കരുണയും ജീവനും ലഭിക്കുക വഴി പ്രവാചകനായ മൂസാ (അ) ന്റെ ന്യായ പ്രമാണത്തിലും പ്രതീക്ഷിക്കപ്പെട്ട ഒന്നായിരുന്നു, മാത്രമല്ല ഹാരൂണിന്റെ പശുവും (സൂറാ 2- പശു- അങ്ങിനെയാണു അതിനു ആ പേർ ലഭിച്ചത്).   അത് ആദാമിനെ കരുണയുടെ വസ്ത്രം ഉടുപ്പിക്കുന്നതിനും മുൻപും, ഹാബേലിന്റെ (അ.സ) ബലിയർപ്പണത്തിനും, പ്രവാചകനായ നോഹയ്ക്ക് (അ.സ) കരുണ നൽകപ്പെടുന്നതിനും മുൻപേ പ്രതീക്ഷിക്കപ്പെട്ടതാണു.  അത് സബൂറിലും അല്ലാഹു ഇങ്ങിനെ വാഗ്ദത്തം ചെയ്തപ്പോൾ പ്രതീക്ഷിക്കപ്പെട്ടതാണു

ഞാൻ ഈ ദേശത്തിൽ നിന്നും അകൃത്യങ്ങളെ ഒരു ദിവസത്തിനകം മാറ്റിക്കളയും

സെഖര്യാവ് 3:9

ഇപ്പോൾ പ്രവാചകനായ ഈസാ (അ.സ) ഇതേ കരുണ മറ്റൊരു പ്രതീക്ഷയും ഇല്ലാത്തതും കരുണ മാത്രം പ്രതീക്ഷിച്ചിരിക്കുന്ന ഒരു വ്യക്തിക്ക് ചെയ്തു കൊടുക്കുകയാണു.  വളരെ രസകരമായ ഒരു വസ്തുത ആ സ്ത്രീയുടെ മതം ആവശ്യപ്പെടുന്ന ഒരു വസ്തുതയും ഈ കാര്യത്തിൽ ആവശ്യപ്പെടുകയോ പരാമർശിക്കപ്പെടുകയോ ചെയ്യുന്നില്ല.  നമുക്ക് അറിയാവുന്ന ഒരു വസ്തുത ഈസാ മസീഹ് (അ.സ) അദ്ദേഹത്തിന്റെ ഗിരി പ്രഭാഷണത്തിൽ പഠിപ്പിച്ചത് എന്തെന്നാൽ

കരുണയുള്ളവർ ഭാഗ്യവാന്മാർ, കാരണം അവർ കരുണ കാണിക്കും.

മത്തായി 5:7

എന്നതും

ങ്ങൾ വിധിക്കപ്പെടാതിരിക്കേണ്ടതിന്നു വിധിക്കരുതു.
നിങ്ങൾ വിധിക്കുന്ന വിധിയാൽ നിങ്ങളെയും വിധിക്കും; നിങ്ങൾ അളക്കുന്ന അളവിനാൽ നിങ്ങൾക്കും അളന്നു കിട്ടും.

മത്തായി 7:1-2

കരുണ ലഭിക്കേണ്ടതിനു കരുണ കാണിക്കുക

താങ്കൾക്കും എനിക്കും അന്ത്യ ന്യായ വിധി ദിവസത്തിൽ കരുണ ലഭിക്കേണ്ടത് ആവശ്യമാണു.  പ്രവാചകനായ ഈസാ (അ.സ) ഈ കരുണ ന്യായ പ്രമാണം വ്യക്തമായി തെറ്റിച്ചവർക്ക് കാണിക്കുവാൻ മനസ്സ് ഉള്ളവൻ ആയിരുന്നു- അത് ഒരിക്കലും അർഹിക്കാത്തവർക്കു കൂടെ.  എന്നാൽ അദ്ദേഹം ആവശ്യപ്പെടുന്ന ഒരേ ഒരു കാര്യം നാം നമുക്ക് ചുറ്റുമുള്ളവരോടും കരുണ കാണിക്കണം എന്നതാണു. നമ്മെ മുറിപ്പെടുത്തിയവരോടു കൂടെ നാം ആ കരുണ കാണിക്കുന്നതാണു ഏറ്റവും ബുദ്ധി പൂർവ്വമായ ഒരു കാര്യം.  നമുക്ക് ദൈവത്തോട് പ്രവാചകനായ ഈസാ (അ.സ) നെ പ്പോലെ , അർഹതയില്ലാത്തവർക്കു കൂടെ കരുണ കാണിക്കത്തക്കവണ്ണം, കഴിവുള്ള വ്യക്തികൾ ആയിത്തീരേണ്ടതിനു യാചിക്കാം, അതു കൊണ്ട് നാമും, അർഹതയില്ലാത്തവർ ആണു നാമെങ്കിലും, നമുക്ക് ആവശ്യമുള്ളപ്പോൾ ആ കരുണ ലഭിക്കും.  അപ്പോൾ നമുക്ക് ഇഞ്ചീലിൽ ഉൾക്കൊണ്ടിരിക്കുന്ന നല്ല വാർത്തയിൽക്കൂടി വാഗ്ദാനം ചെയ്തിരിക്കുന്ന കരുണ എന്തെന്നു മനസ്സിലാക്കുവാൻ തയ്യാറുള്ളവർ ആയിത്തീരും.

 

Leave a Reply

Your email address will not be published. Required fields are marked *