Skip to content

പ്രവാചകനായ ഈസാ മസീഹ് (അ.സ) ഹജ്ജ് ചെയ്യുന്നു

  • by

സൂറ ഹജ്ജ് (സൂറ 22- തീർത്ഥാടനം) വ്യത്യസ്ത സമയങ്ങളിൽ വ്യത്യസ്തമായ ആചാരങ്ങളും അനുഷ്ഠാനങ്ങളും നമുക്ക് നൽകപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.  എന്നാൽ അത് ഒരു പ്രത്യേക മാംസ യാഗമല്ല, എന്നാൽ നമ്മുടെ അന്തരാത്മാവിൽ എന്താണോ ഉള്ളത് അതിനാണു പ്രാധാന്യം നൽകപ്പെട്ടിരിക്കുന്നത്.

ഓരോ സമുദായത്തിനും നാം ഓരോ ആരാധനാകര്‍മ്മം നിശ്ചയിച്ചിട്ടുണ്ട്‌. അവര്‍ക്ക്‌ ഉപജീവനത്തിനായി അല്ലാഹു അവര്‍ക്ക്‌ നല്‍കിയിട്ടുള്ള കന്നുകാലിമൃഗങ്ങളെ അവന്‍റെ നാമം ഉച്ചരിച്ചു കൊണ്ട്‌ അവര്‍ അറുക്കേണ്ടതിനു വേണ്ടിയത്രെ അത്‌. നിങ്ങളുടെ ദൈവം ഏകദൈവമാകുന്നു. അതിനാല്‍ അവന്നു മാത്രം നിങ്ങള്‍ കീഴ്പെടുക. ( നബിയേ, ) വിനീതര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.

അല്ലാഹുവെപ്പറ്റി പരാമര്‍ശിക്കപ്പെട്ടാല്‍ ഹൃദയങ്ങള്‍ കിടിലം കൊള്ളുന്നവരും, തങ്ങളെ ബാധിച്ച ആപത്തിനെ ക്ഷമാപൂര്‍വ്വം തരണം ചെയ്യുന്നവരും, നമസ്കാരം മുറപോലെ നിര്‍വഹിക്കുന്നവരും, നാം നല്‍കിയിട്ടുള്ളതില്‍ നിന്ന്‌ ചെലവ്‌ ചെയ്യുന്നവരുമത്രെ അവര്‍.

ബലി ഒട്ടകങ്ങളെ നാം നിങ്ങള്‍ക്ക്‌ അല്ലാഹുവിന്‍റെ ചിഹ്നങ്ങളില്‍ പെട്ടതാക്കിയിരിക്കുന്നു. നിങ്ങള്‍ക്കവയില്‍ ഗുണമുണ്ട്‌. അതിനാല്‍ അവയെ വരിവരിയായി നിര്‍ത്തിക്കൊണ്ട്‌ അവയുടെ മേല്‍ നിങ്ങള്‍ അല്ലാഹുവിന്‍റെ നാമം ഉച്ചരി( ച്ചുകൊണ്ട്‌ ബലിയര്‍പ്പി )ക്കുക. അങ്ങനെ അവ പാര്‍ശ്വങ്ങളില്‍ വീണ്‌ കഴിഞ്ഞാല്‍ അവയില്‍ നിന്നെടുത്ത്‌ നിങ്ങള്‍ ഭക്ഷിക്കുകയും, ( യാചിക്കാതെ ) സംതൃപ്തിയടയുന്നവന്നും, ആവശ്യപ്പെട്ടു വരുന്നവന്നും നിങ്ങള്‍ ഭക്ഷിക്കാന്‍ കൊടുക്കുകയും ചെയ്യുക. നിങ്ങള്‍ നന്ദികാണിക്കുവാന്‍ വേണ്ടി അവയെ നിങ്ങള്‍ക്ക്‌ അപ്രകാരം നാം കീഴ്പെടുത്തിത്തന്നിരിക്കുന്നു.

അവയുടെ മാംസമോ രക്തമോ അല്ലാഹുവിങ്കല്‍ എത്തുന്നതേയില്ല. എന്നാല്‍ നിങ്ങളുടെ ധര്‍മ്മനിഷ്ഠയാണ്‌ അവങ്കല്‍ എത്തുന്നത്‌. അല്ലാഹു നിങ്ങള്‍ക്ക്‌ മാര്‍ഗദര്‍ശനം നല്‍കിയതിന്‍റെ പേരില്‍ നിങ്ങള്‍ അവന്‍റെ മഹത്വം പ്രകീര്‍ത്തിക്കേണ്ടതിനായി അപ്രകാരം അവന്‍ അവയെ നിങ്ങള്‍ക്ക്‌ കീഴ്പെടുത്തി തന്നിരിക്കുന്നു. ( നബിയേ, ) സദ്‌വൃത്തര്‍ക്ക്‌ നീ സന്തോഷവാര്‍ത്ത അറിയിക്കുക.

സൂറ ഹജ്ജ് 22:34,37

ഹജ്ജ് ചെയ്യുന്ന നടപടി ക്രമങ്ങളിൽ  ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്നാണു വെള്ളം പ്രത്യേകിച്ച് തീർത്ഥാടകർ സം സം  കിണറിൽ നിന്നും വെള്ളം കുടിക്കുവാൻ അന്വേഷിക്കുമ്പോൾ. എന്നാൽ സൂറ മുൽക് (സൂറ 67-  ) നമ്മോട് പ്രധാനപ്പെട്ട ഒരു ചോദ്യം ചോദിക്കുന്നു n

പറയുക: നിങ്ങള്‍ ചിന്തിച്ച്‌ നോക്കിയിട്ടുണ്ടോ? നിങ്ങളുടെ വെള്ളം വറ്റിപ്പോയാല്‍ ആരാണ്‌ നിങ്ങള്‍ക്ക്‌ ഒഴുകുന്ന ഉറവു വെള്ളം കൊണ്ട്‌ വന്നു തരിക?

സൂറ മുൽക് 67:30

പ്രവാചകനായ ഈസാ മസീഹ് അ.സ ഈ ചോദ്യം പ്രവാചകനായ മൂസാ (അ.സ) കൽപ്പിച്ച ഹജ്ജ് ചെയ്യുന്ന യഹൂദന്മാരോട് ചോദിച്ചു. നാം അതിനെ ഹജ്ജിന്റെ കാഴ്ച്ചപ്പാടിനനുസരിച്ച് ഒന്നു പരിശോധിക്കുവാൻ പോവുകയാണു.

ഹജ്ജ് തീർത്ഥാടനം വളരെ പ്രസിദ്ധമാണു.  എന്നാൽ അധികമാരും അറിയപ്പെടാതെ പോകുന്ന ഒന്നാണു മൂസാ (അ.സ) യുടെ ശരിയത്ത് നിയമം, അത് 3500 വർഷങ്ങൾക്കു മുൻപ് ലഭിച്ചതാണു, അതിൽ യഹൂദാ വിശ്വാസികൾ എല്ലാ വർഷവും യെരുശലേമിലേക്ക് (അൽ ഖുദുസ്) വിശുദ്ധ തീർത്ഥാടനം നടത്തണം. ഒരു തീർത്ഥാടനം അറിയപ്പെട്ടിരുന്നത് സമാഗമന കൂടാരങ്ങളുടെ ഉൽസവം (അല്ലെങ്കിൽ സുക്കോത്) എന്നായിരുന്നു.  ഈ തീർത്ഥാടനത്തിനു ഇന്നത്തെ ഹജ്ജുമായി വളരെ സാമ്യം ഉണ്ട്.  ഉദാഹരണത്തിനു, ഈ രണ്ട് തീർത്ഥാടനവും കലണ്ടറിലെ ഒരു പ്രത്യേക ആഴ്ചയിൽ ആണു നടക്കുന്നത്, രണ്ടും മൃഗങ്ങളെ യാഗം അർപ്പിക്കുന്നതിനു പ്രാധാന്യം നൽകുന്നു, രണ്ടിലും പ്രത്യേകമായ വെള്ളം നേടുന്നതിനു പ്രാധാന്യം നൽകുന്നു (സം സം പോലെ), രണ്ടിലും വെളിയിൽ ഉറങ്ങുന്നത് ഉൾക്കോണ്ടിരിക്കുന്നു, രണ്ടിലും വിശുദ്ധമായ ഒരു രൂപത്തെ ഏഴു പ്രാവശ്യം വലം വയ്ക്കുന്നതും ഉൾക്കൊണ്ടിരിക്കുന്നു.  സമാഗമന കൂടാരപ്പെരുന്നാൾ യഹൂദന്മാർക്ക് ഹജ്ജ് പോലെ ആയിരുന്നു. ഇന്നു, യഹൂദന്മാർ സമാഗമന കൂടാരപ്പെരുന്ന‍ാൾ ആഘോഷിക്കുന്നുവെങ്കിലും അൽപ്പം വ്യത്യസ്തമായാണു ആഘോഷിക്കുന്നത് കാരണം അവരുടെ യെരുശലേമിലെ ആലയം ഏ ഡി 70 ൽ റോമാക്കാർ നശിപ്പിച്ചു കളഞ്ഞിരുന്നു.

ഇഞ്ചീൽ എങ്ങിനെയാണു പ്രവാചകനായ ഈസാ (അ.സ) തീർത്ഥാടനം നിർവ്വഹിച്ചത് എന്ന് രേഖപ്പെടുത്തിയിരിക്കുന്നു- അദ്ദേഹത്തിന്റെ ‘ഹജ്ജ്‘.  ഈ സംഭവം ചില പ്രത്യേകമായ വിശദീകരണങ്ങളോടു കൂടെ രേഖപ്പെടുത്തിയിരിക്കുന്നു.

യേശു കൂടാരപ്പെരുന്നാളിനു പോകുന്നു (യോഹന്നാൻ 7)

തിന്റെ ശേഷം യേശു ഗലീലയിൽ സഞ്ചരിച്ചു; യെഹൂദന്മാർ അവനെ കൊല്ലുവാൻ അന്വേഷിച്ചതുകൊണ്ടു യെഹൂദ്യയിൽ സഞ്ചരിപ്പാൻ അവന്നു മനസ്സില്ലായിരുന്നു.
എന്നാൽ യെഹൂദന്മാരുടെ കൂടാരപ്പെരുനാൾ അടുത്തിരുന്നു.
അവന്റെ സഹോദരന്മാർ അവനോടു: നീ ചെയ്യുന്ന പ്രവൃത്തികളെ നിന്റെ ശിഷ്യന്മാരും കാണേണ്ടതിന്നു ഇവിടം വിട്ടു യെഹൂദ്യയിലേക്കു പോക.
പ്രസിദ്ധൻ ആകുവാൻ ആഗ്രഹിക്കുന്നവൻ ആരും രഹസ്യത്തിൽ ഒന്നും ചെയ്യുന്നില്ലല്ലോ; നീ ഇതു ചെയ്യുന്നു എങ്കിൽ ലോകത്തിന്നു നിന്നെത്തന്നേ വെളിപ്പെടുത്തുക എന്നു പറഞ്ഞു.
അവന്റെ സഹോദരന്മാരും അവനിൽ വിശ്വസിച്ചില്ല.

 യോഹന്നാൻ 7:1-5 

ഈസാ മസീഹിന്റെ സഹോദരന്മാർ പ്രവാചകനോട് പരിഹാസത്തോടെ ഇടപെടുകയായിരുന്നു കാരണം അവർ അദ്ദേഹത്തിൽ വിശ്വസിച്ചിരുന്നില്ല.  എന്നാൽ അൽപ്പം കഴിഞ്ഞപ്പോൾ എന്നാൽ എന്തോ സംഭവിച്ചതു കൊണ്ട് ആവർ അവരുടെ മനസ്സ് പിന്നീട് മാറ്റി, കാരണം അദ്ദേഹത്തിന്റെ രണ്ട് സഹോദരന്മാർ യൂദയും, യാക്കോബും, പിന്നീട് ലേഖനങ്ങൾ എഴുതി (അവ യാക്കോബ്, യൂദാ എന്നീ പേരുകളിൽ വിളിക്കപ്പെടുന്നു) അവ പുതിയ നിയമത്തിന്റെ (ഇഞ്ചീൽ) ഭാഗമായിരിക്കുന്നു. അവരെ മാറ്റി മറിച്ചത് എന്താണു? മസീഹ് ഈസയുടെ ഉയിർത്തെഴുന്നേൽപ്പ്.

യേശു അവരോടു: “എന്റെ സമയം ഇതുവരെ വന്നിട്ടില്ല; നിങ്ങൾക്കോ എല്ലയ്പോഴും സമയം തന്നേ.
നിങ്ങളെ പകെപ്പാൻ ലോകത്തിന്നു കഴിയുന്നതല്ല; എന്നാൽ അതിന്റെ പ്രവൃത്തികൾ ദോഷമുള്ളവ എന്നു ഞാൻ അതിനെക്കുറിച്ചു സാക്ഷ്യം പറയുന്നതുകൊണ്ടു അതു എന്നെ പകെക്കുന്നു.
നിങ്ങൾ പെരുനാളിന്നു പോകുവിൻ; എന്റെ സമയം ഇതുവരെ വന്നിട്ടില്ലായ്കകൊണ്ടു ഞാൻ ഈ പെരുനാളിന്നു ഇപ്പോൾ പോകുന്നില്ല.
ഇങ്ങനെ അവരോടു പറഞ്ഞിട്ടു ഗലീലയിൽ തന്നേ പാർത്തു.
10 അവന്റെ സഹോദരന്മാർ പെരുനാളിന്നു പോയശേഷം അവനും പരസ്യമായിട്ടല്ല രഹസ്യത്തിൽ എന്നപോലെ പോയി.
11 എന്നാൽ യെഹൂദന്മാർ പെരുനാളിൽ: അവൻ എവിടെ എന്നു ചോദിച്ചു അവനെ അന്വേഷിച്ചു.
12 പുരുഷാരത്തിൽ അവനെക്കുറിച്ചു വളരെ കുശുകുശുപ്പു ഉണ്ടായി; അവൻ നല്ലവൻ എന്നു ചിലരും അല്ല, അവൻ പുരുഷാരത്തെ വഞ്ചിക്കുന്നു എന്നു മറ്റു ചിലരും പറഞ്ഞു.
13 എങ്കിലും യെഹൂദന്മാരെ പേടിച്ചിട്ടു ആരും പ്രസിദ്ധമായി അവനെക്കുറിച്ചു സംസാരിച്ചില്ല.
14 പെരുനാൾ പാതി കഴിഞ്ഞശേഷം യേശു ദൈവാലയത്തിൽ ചെന്നു ഉപദേശിച്ചു.
15 വിദ്യാഭ്യാസം ചെയ്യാത്ത ഇവൻ ശാസ്ത്രം അറിയുന്നതു എങ്ങനെ എന്നു യെഹൂദന്മാർ പറഞ്ഞു ആശ്ചര്യപ്പെട്ടു.
16 യേശു അവരോടു ഉത്തരം പറഞ്ഞതു: “എന്റെ ഉപദേശം എന്റേതല്ല, എന്നെ അയച്ചവന്റേതത്രേ.
17 അവന്റെ ഇഷ്ടം ചെയ്‍വാൻ ഇച്ഛിക്കുന്നവൻ ഈ ഉപദേശം ദൈവത്തിൽ നിന്നുള്ളതോ ഞാൻ സ്വയമായി പ്രസ്താവിക്കുന്നതോ എന്നു അറിയും.
18 സ്വയമായി പ്രസ്താവിക്കുന്നവൻ സ്വന്തമഹത്വം അന്വേഷിക്കുന്നു; തന്നെ അയച്ചവന്റെ മഹത്വം അന്വേഷിക്കുന്നവൻ സത്യവാൻ ആകുന്നു; നീതികേടു അവനിൽ ഇല്ല.
19 മോശെ നിങ്ങൾക്കു ന്യായപ്രമാണം തന്നിട്ടില്ലയോ? എങ്കിലും നിങ്ങളിൽ ആരും ന്യായപ്രമാണം ആചരിക്കുന്നില്ല. നിങ്ങൾ എന്നെ കൊല്ലുവാൻ അന്വേഷിക്കുന്നതു എന്തു?
20 അതിന്നു പുരുഷാരം: നിനക്കു ഒരു ഭൂതം ഉണ്ടു; ആർ നിന്നെ കൊല്ലുവാൻ അന്വേഷിക്കുന്നു എന്നു ഉത്തരം പറഞ്ഞു.
21 യേശു അവരോടു ഉത്തരം പറഞ്ഞതു: “ഞാൻ ഒരു പ്രവൃത്തി ചെയ്തു; അതിങ്കൽ നിങ്ങൾ എല്ലാവരും ആശ്ചര്യപ്പെടുന്നു.
22 മോശെ നിങ്ങൾക്കു പരിച്ഛേദന നിയമിച്ചിരിക്കയാൽ–അതു മോശെയുടെ കാലത്തല്ല പിതാക്കന്മാരുടെ കാലത്തത്രെ തുടങ്ങിയതു–നിങ്ങൾ ശബ്ബത്തിൽ മനുഷ്യനെ പരിച്ഛേദന കഴിക്കുന്നു.
23 മോശെയുടെ ന്യായപ്രമാണത്തിന്നു നീക്കം വരാതിരിപ്പാൻ ശബ്ബത്തിലും മനുഷ്യൻ പരിച്ഛേദന ഏല്ക്കുന്നു എങ്കിൽ ഞാൻ ശബ്ബത്തിൽ ഒരു മനുഷ്യനെ മുഴുവനും സൌഖ്യമാക്കിയതിനാൽ എന്നോടു ഈർഷ്യപ്പെടുന്നുവോ?
24 കാഴ്ചപ്രകാരം വിധിക്കരുതു; നീതിയുള്ള വിധി വിധിപ്പിൻ.
25 യെരൂശലേമ്യരിൽ ചിലർ: അവർ കൊല്ലുവാൻ അന്വേഷിക്കുന്നവൻ ഇവൻ അല്ലയോ?
26 അവൻ ധൈര്യത്തോടെ സംസാരിക്കുന്നുവല്ലോ; അവർ അവനോടു ഒന്നും പറയുന്നില്ല; ഇവൻ ക്രിസ്തു ആകുന്നു എന്നു പ്രമാണികൾ യഥാർത്ഥമായി ഗ്രഹിച്ചുവോ?
27 എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.

യോഹന്നാൻ 7:6-27

അന്ന് ഉണ്ടായിരുന്ന തർക്കം പ്രവാചകനായ ഈസാ (അ.സ) മസീഹ് ആയിരുന്നുവോ അല്ലായിരുന്നുവോ എന്നതായിരുന്നു.  ചില യഹൂദന്മാർ മസീഹിന്റെ ജന്മസ്ഥലം ആർക്കും അറിയുവാൻ കഴിയുകയില്ല വിശ്വസിച്ചു.  അദ്ദേഹം വന്നത് എവിടെ നിന്നാണു എന്ന് അവർക്ക് അറിയുമായിരുന്നതു കൊണ്ട് അദ്ദേഹത്തിനു മസീഹ് ആകുവാൻ കഴിയുകയില്ല എന്ന് അവർ ചിന്തിച്ചു.  അതുകൊണ്ട് എവിടെ നിന്നാണു അവർക്ക് മസീഹിന്റെ ഉൽഭവം എവിടെ നിന്നാണെന്ന് അറിയുകയില്ല എന്ന ആശയം ലഭിച്ചത്?  തൗറാത്തിൽ നിന്നോ? പ്രവാചകന്മാരുടെ രേഖകളിൽ നിന്നോ?  ഒരിക്കലും അല്ല! പ്രവാചകന്മാർ മസീഹ് എവിടെ നിന്നാണു വരുന്നതെന്ന് വളരെ വ്യക്തമായി രേഖപ്പെടുത്തിയിരുന്നു. പ്രവാചകനായ മീഖ (അ.സ)  700 ബി സിയിൽ എഴുതിയിരുന്നത് എന്തെന്നാൽ

നീയോ, ബേത്ത്ളേഹേം എഫ്രാത്തേ, നീ യെഹൂദാസഹസ്രങ്ങളിൽ ചെറുതായിരുന്നാലും യിസ്രായേലിന്നു അധിപതിയായിരിക്കേണ്ടുന്നവൻ എനിക്കു നിന്നിൽനിന്നു ഉത്ഭവിച്ചുവരും; അവന്റെ ഉത്ഭവം പണ്ടേയുള്ളതും പുരാതനമായതും തന്നേ.

മീഖാ 5:2

ഈ പ്രവചനം (കൂടുതൽ വിശദാംശങ്ങൾ അറിയുവാൻ ഇവിടെ വായിക്കുക) പ്രവചിച്ചിരുന്നത് ഈ ഭരണാധികാരി (=മസീഹ്) ബെത് ലഹേമിൽ നിന്നും വരും എന്നായിരുന്നു.  നാം മസീഹിന്റെ ജനനം എന്ന ലേഖനത്തിൽ അദ്ദേഹത്തിന്റെ ജനനത്തിന്റെ 700 വർഷങ്ങൾക്കു മുൻപ് പ്രവചിച്ചിരുന്നതു പോലെ  അദ്ദേഹം ബെത് ലഹേമിൽ തന്നെയായിരുന്നു ജനിച്ചത് എന്നു കണ്ടു.

മശീഹ ജനിക്കുന്ന സ്ഥലം ഏതെന്ന് അറിയുകയില്ല എന്നത് അന്നത്തെ മത പാരമ്പര്യം നിഷ്കർഷിച്ച ഒന്നു മാത്രമായിരുന്നു.  അവർ യധാർത്ഥത്തിൽ തെറ്റ് ചെയ്യുകയായിരുന്നു കാരണം അവർ യധാർത്ഥത്തിൽ പ്രവാചകൻ എന്താണു എഴുതിയിരുന്നത് എന്നത് ശ്രദ്ധിക്കാതെ അന്ന് സാധാരണയായി നില നിന്നിരുന്ന ജനങ്ങളുടെ അഭിപ്രായങ്ങൾ ശ്രദ്ധിച്ചു, അരുടെ കാലത്ത് നിലനിന്നിരുന്ന ആശയങ്ങൾ- മത നേതാക്കന്മാരുടെ ആശയങ്ങൾക്ക് പോലും അവർ ചെവി കൊടുത്തു.  നാം ഒരിക്കലും അങ്ങിനെ ഒരു തെറ്റ് ചെയ്യുവാൻ ധൈര്യപ്പെടരുത്.

ആ സംഭവം തുടർന്ന് വായിക്കുന്നത് ഇങ്ങിനെയാണു…

27 എങ്കിലും ഇവൻ എവിടെനിന്നു എന്നു നാം അറിയുന്നു; ക്രിസ്തു വരുമ്പോഴോ അവൻ എവിടെനിന്നു എന്നു ആരും അറികയില്ല എന്നു പറഞ്ഞു.
28 ആകയാൽ യേശു ദൈവാലയത്തിൽ ഉപദേശിക്കുമ്പോൾ: “നിങ്ങൾ എന്നെ അറിയുന്നു; ഞാൻ എവിടെനിന്നെന്നും അറിയുന്നു. ഞാൻ സ്വയമായിട്ടു വന്നവനല്ല, എന്നെ അയച്ചവൻ സത്യവാൻ ആകുന്നു; അവനെ നിങ്ങൾ അറിയുന്നില്ല.
29 ഞാൻ അവന്റെ അടുക്കൽ നിന്നു വന്നതുകൊണ്ടും അവൻ എന്നെ അയച്ചതുകൊണ്ടും ഞാൻ അവനെ അറിയുന്നു” എന്നു വിളിച്ചുപറഞ്ഞു.
30 ആകയാൽ അവർ അവനെ പിടിപ്പാൻ അന്വേഷിച്ചു എങ്കിലും അവന്റെ നാഴിക വന്നിട്ടില്ലായ്കയാൽ ആരും അവന്റെ മേൽ കൈ വെച്ചില്ല.
31 പുരുഷാരത്തിൽ പലരും: ക്രിസ്തു വരുമ്പോൾ ഇവൻ ചെയ്തതിൽ അധികം അടയാളം ചെയ്യുമോ എന്നു പറഞ്ഞു അവനിൽ വിശ്വസിച്ചു.
32 പുരുഷാരം അവനെക്കുറിച്ചു ഇങ്ങനെ കുശുകുശുക്കുന്നു എന്നു പരീശന്മാർ കേട്ടാറെ അവനെ പിടിക്കേണ്ടതിന്നു മഹാപുരോഹിതന്മാരും പരീശന്മാരും ചേവകരെ അയച്ചു.
33 യേശുവോ: “ഞാൻ ഇനി കുറെനേരം നിങ്ങളോടുകൂടെ ഇരിക്കുന്നു; പിന്നെ എന്നെ അയച്ചവന്റെ അടുക്കൽ പോകുന്നു.
34 നിങ്ങൾ എന്നെ അന്വേഷിക്കും കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല ” എന്നു പറഞ്ഞു.
35 അതു കേട്ടിട്ടു യെഹൂദന്മാർ: നാം കണ്ടെത്താതവണ്ണം ഇവൻ എവിടേക്കു പോകുവാൻ ഭാവിക്കുന്നു? യവനന്മാരുടെ ഇടയിൽ ചിതറിപ്പാർക്കുന്നവരുടെ അടുക്കൽ പോയി യവനരെ ഉപദേശിപ്പാൻ ഭാവമോ?
36 നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ ഇരിക്കുന്നേടത്തു നിങ്ങൾക്കു വരുവാൻ കഴികയുമില്ല എന്നു ഈ പറഞ്ഞ വാക്കു എന്തു എന്നു തമ്മിൽ തമ്മിൽ പറഞ്ഞു.
37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.
39 അവൻ ഇതു തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിപ്പാനുള്ള ആത്മാവിനെക്കുറിച്ചു ആകുന്നു പറഞ്ഞതു; യേശു അന്നു തേജസ്കരിക്കപ്പെട്ടിട്ടില്ലായ്കയാൽ ആത്മാവു വന്നിട്ടില്ലായിരുന്നു.

യോഹന്നാൻ 7:27-39

ഈ പെരുന്നാളിന്റെ ദിവസം യഹൂദന്മാർ യരുശലേമിന്റെ തെക്ക് ഭാഗത്തുള്ള ഒരു പ്രത്യേക ഉറവിൽ നിന്നും പ്രത്യേകമായി ജലം ശെഖരിക്കും മാത്രമല്ല ‘ഉറവു വാതിലിൽക്കൂടി’ അവർ നഗരത്തിൽ കടക്കും അതിനു ശേഷം ആലയത്തിലെ യാഗപീഠത്തിൽ അത് അർപ്പിക്കുവാനായി കൊണ്ടു പോകും.  ഈ വിശുദ്ധമായ ആചാരം ചെയ്തുകൊണ്ടിരിക്കുമ്പോൾ ആണു പ്രവാചകനായ ഈസാ മസീഹ് (അ.സ) വിളിച്ചു പറഞ്ഞത്, അദ്ദേഹം മുൻപ് പറഞ്ഞിരുന്നതു പോലെ, അദ്ദേഹം ‘ജീവ ജലത്തിന്റെ’ ഉറവയാണെന്ന്.  അങ്ങിനെ പറയുക വഴി അദ്ദേഹം പ്രവാചകന്മാർ മുന്നറിയിച്ചിരുന്നതു പോലെ അവരെ നമ്മുടെ ഹൃദയത്തിൽ നമ്മെ പാപത്തിലേക്ക് നയിക്കുന്ന ദാഹത്തെക്കുറിച്ച് ചൂണ്ടിക്കാണിക്കുകയായിരുന്നു.

40 പുരുഷാരത്തിൽ പലരും ആ വാക്കു കേട്ടിട്ടു: ഇവൻ സാക്ഷാൽ ആ പ്രവാചകൻ ആകുന്നു എന്നു പറഞ്ഞു.
41 വേറെ ചിലർ: ഇവൻ ക്രിസ്തു തന്നേ എന്നും മറ്റു ചിലർ: ഗലീലയിൽ നിന്നോ ക്രിസ്തു വരുന്നതു? ദാവീദിന്റെ സന്തതിയിൽ നിന്നും ദാവീദ് പാർത്ത ഗ്രാമമായ ബേത്ത്ളേഹെമിൽനിന്നും ക്രിസ്തു വരുന്നു എന്നു തിരുവെഴുത്തു പറയുന്നില്ലയോ എന്നും പറഞ്ഞു.
43 അങ്ങനെ പുരുഷാരത്തിൽ അവനെച്ചൊല്ലി ഭിന്നത ഉണ്ടായി.
44 അവരിൽ ചിലർ അവനെ പിടിപ്പാൻ ഭാവിച്ചു എങ്കിലും ആരും അവന്റെ മേൽ കൈവെച്ചില്ല.

യോഹന്നാൻ 7:40-44

അന്ന്, ഇന്നത്തേതു പോലെത്തന്നെ, പ്രവാചകനായ ഈസാ മസീഹ് (അ.സ)നെക്കുറിച്ച് ഉണ്ടായിരുന്നതു പോലെ വിവിധ അഭിപ്രായങ്ങൾ ഉള്ളവർ ആയിരുന്നു.  നാം മുകളിൽ കണ്ടതു പോലെ, പ്രവാചകന്മാർ മസീഹിന്റെ ജനനം ബെത് ലഹേമിൽ ആയിരിക്കും എന്ന് പ്രവചിച്ചിരുന്നു (ഈസാ അവിടെയായിരുന്ന് ജനിച്ചത്).  എന്നാൽ ഗലീലയിൽ നിന്നാണോ മസീഹ് വരുന്നത് എന്ന ചോദ്യത്തിന്റെ പ്രാധാന്യം എന്താണു? പ്രവാചകനായ എശയ്യാവ് (അ.സ) 700 ബീ സിയിൽ എഴുതിയിരുന്നത് എന്തെന്നാൽ

ന്നാൽ കഷ്ടതയിൽ ഇരുന്ന ദേശത്തിന്നു തിമിരം നിൽക്കയില്ല; പണ്ടു അവൻ സെബൂലൂൻ ദേശത്തിന്നു നഫ്താലിദേശത്തിന്നും ഹീനത വരുത്തിയെങ്കിലും പിന്നത്തേതിൽ അവൻ കടൽവഴിയായി യോർദ്ദാന്നക്കരെയുള്ള ജാതികളുടെ മണ്ഡലത്തിന്നു മഹത്വം വരുത്തും.
ഇരുട്ടിൽ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു; അന്ധതമസ്സുള്ള ദേശത്തു പാർത്തവരുടെ മേൽ പ്രകാശം ശോഭിച്ചു.

എശയ്യാവ് 9:12

പ്രവാചകന്മാർ പ്രവചിച്ചിരുന്നത് എന്തെന്നാൽ മസീഹ് തന്റെ അധ്യാപനം -ഈസാ തന്റെ അധ്യാപനം ആരംഭിച്ചതും അദ്ദേഹത്തിന്റെ മിക്കവാറും അൽഭുതങ്ങളും പ്രവർത്തിച്ച ‘ഗലീലയിൽ’ ആരംഭിക്കും എന്നാണു. വീണ്ടും നമുക്ക് കാണുവാൻ കഴിയുന്നത് ജനത്തിനു തെറ്റു പറ്റിയിരുന്നു കാരണം അവർ പ്രവാചകന്മാരെ ശ്രദ്ധാ പൂർവ്വം പഠിച്ചില്ല അതിനു പകരം അന്ന് സാധാരണയായി അംഗീകരിച്ചിരുന്ന അഭിപ്രായങ്ങൾ വിശ്വസിക്കുക മാത്രമാണു ചെയ്തത്.

45 ചേവകർ മഹാപുരോഹിതന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിവന്നപ്പോൾ അവർ അവരോടു: നിങ്ങൾ അവനെ കൊണ്ടുവരാഞ്ഞതു എന്തു എന്നു ചോദിച്ചതിന്നു:
46 ഈ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല എന്നു ചേവകർ ഉത്തരം പറഞ്ഞു.
47 പരീശന്മാർ അവരോടു: നിങ്ങളും തെറ്റിപ്പോയോ?
48 പ്രമാണികളിൽ ആകട്ടെ പരീശന്മാരിൽ ആകട്ടെ ആരെങ്കിലും അവനിൽ വിശ്വസിച്ചിട്ടുണ്ടോ?
49 ന്യായപ്രമാണം അറിയാത്ത പുരുഷാരമോ ശപിക്കപ്പെട്ടവരാകുന്നു എന്നു ഉത്തരം പറഞ്ഞു.
50 അവരിൽ ഒരുത്തനായി, മുമ്പെ അവന്റെ അടുക്കൽ വന്നിരുന്ന നിക്കൊദേമൊസ് അവരോടു:
51 ഒരു മനുഷ്യന്റെ വാമൊഴി ആദ്യം കേട്ടു, അവൻ ചെയ്യുന്നതു ഇന്നതു എന്നു അറിഞ്ഞിട്ടല്ലാതെ നമ്മുടെ ന്യായപ്രമാണം അവനെ വിധിക്കുന്നുവോ എന്നു പറഞ്ഞു.
52 അവർ അവനോടു: നീയും ഗലീലക്കാരനോ? പരിശോധിച്ചുനോക്കുക; ഗലീലയിൽ നിന്നു പ്രവാചകൻ എഴുന്നേല്ക്കുന്നില്ലല്ലോ എന്നു ഉത്തരം പറഞ്ഞു.

യോഹന്നാൻ 7:45-52

ന്യായപ്രമാണത്തിൽ നിപുണർ ആയിരുന്നവർ വിശ്വസിച്ചിരുന്നത് പൂർണ്ണമായും തെറ്റായിരുന്നു കാരണം ഏശയ്യാവ് പ്രവചിച്ചിരുന്നത് ജ്ഞാനോദയം ‘ഗലീലയിൽ’ നിന്നും വരും എന്നാണു.

ഈ ഒരു സംഭവത്തിൽ നിന്നും രണ്ട് പാഠങ്ങൾ ആണു മനസ്സിൽ വരുന്നത്.  ഒന്നാമതായി നമ്മുടെ മതപരമായ പ്രവർത്തികൾ വളരെ ആവേശത്തോടെ എന്നാൽ അതിനെക്കുറിച്ച് യധാർത്ഥ അറിവ് ഇല്ലാതെ ചെയ്യുവാൻ വളരെ എളുപ്പമാണു എന്നിവയാണു അത്.  ഈ ഒരു വിധി നമ്മെ സംബന്ധിച്ച് ശരിയാണോ?

അവർ ദൈവത്തോടുള്ള തീക്ഷ്ണതയുള്ളവരാണെന്ന് എനിക്ക് അവരെക്കുറിച്ച് സാക്ഷ്യപ്പെടുത്താൻ കഴിയും, പക്ഷേ അവരുടെ തീക്ഷ്ണത അറിവിനെ അടിസ്ഥാനമാക്കിയുള്ളതല്ല

റോമർ 10:2

പ്രവാചകന്മാർ യധാർത്ഥത്തിൽ അരുളിച്ചെയ്തത് എന്ന് നാം നന്നായി പഠിക്കേണ്ടിയിരിക്കുന്നു.

രണ്ടാമതായി, പ്രവാചകനായ ഈസാ മസീഹ് (അ.സ) ഒരു വാഗ്ദാനം നൽകുകയാണു.  അവരുടെ ഹജ്ജ് സമയത്ത് അദ്ദേഹം അരുളിച്ചെയ്തത് എന്തെന്നാൽ

37 ഉത്സവത്തിന്റെ മഹാദിനമായ ഒടുക്കത്തെ നാളിൽ യേശുനിന്നുകൊണ്ടു: “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ.
38 എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽ നിന്നു തിരുവെഴുത്തു പറയുന്നതുപോലെ ജീവജലത്തിന്റെ നദികൾ ഒഴുകും” എന്നു വിളിച്ചു പറഞ്ഞു.

യോഹന്നാൻ 7:37-38

ഈ ഒരു വാഗ്ദാനം ദാഹിക്കുന്ന ‘ഏതൊരു വ്യക്തിക്കും’ (യഹൂദന്മാർക്ക് മാത്രമല്ല, അല്ലെങ്കിൽ ക്രിസ്ത്യാനികൾക്ക് മാത്രമോ അല്ല.) നൽകപ്പെട്ടിട്ടുള്ളതാണു.  താങ്കൾ ദാഹമുള്ള വ്യക്തിയാണോ? (ഇവിടെ വായിക്കുക).  ആ സം സം കിണറിൽ നിന്നുള്ള വെള്ളം കുടിക്കുന്നത് വളരെ ആശ്ചര്യകരമായ ഒന്നാണു.  നമ്മുടെ അന്തരാത്മാവിന്റെ ദാഹം ശമിപ്പിക്കുവാൻ കഴിയുന്ന മസീഹിൽ നിന്നും നമുക്ക് എന്ത് കൊണ്ട് കുടിച്ചു കൂടാ?

Leave a Reply

Your email address will not be published. Required fields are marked *