സൂറ മുനാഫിഖീൻ (സൂറ 63- കാപട്യമുള്ളവർ) വിശദീകരിക്കുന്നതു ഒരിൽക്കൽ മുഹമ്മദ് (സ്വ. അ) നെ അനുകൂലിച്ചു സംസാരിച്ചവർ പിന്നീട് അവർ മൂല്യമില്ലാത്ത കളവ് പറയുന്നവർ ആണു എന്ന് കണ്ടെത്തി.
കപട വിശ്വാസികള്‍ നിന്‍റെ അടുത്ത് വന്നാല്‍ അവര്‍ പറയും: തീര്‍ച്ചയായും താങ്കള്‍ അല്ലാഹുവിന്‍റെ ദൂതനാണെന്ന് ഞങ്ങള്‍ സാക്ഷ്യം വഹിക്കുന്നു. അല്ലാഹുവിന്നറിയാം തീര്‍ച്ചയായും നീ അവന്‍റെ ദൂതനാണെന്ന്. തീര്‍ച്ചയായും മുനാഫിഖുകള്‍ ( കപടന്‍മാര്‍ ) കള്ളം പറയുന്നവരാണ് എന്ന് അല്ലാഹു സാക്ഷ്യം വഹിക്കുന്നു.
അവര്‍ അവരുടെ ശപഥങ്ങളെ ഒരു പരിചയാക്കിയിരിക്കയാണ്. അങ്ങനെ അവര്‍ അല്ലാഹുവിന്‍റെ മാര്‍ഗത്തില്‍ നിന്ന് ( ജനങ്ങളെ ) തടഞ്ഞിരിക്കുന്നു. തീര്‍ച്ചയായും അവര്‍ പ്രവര്‍ത്തിക്കുന്നത് എത്രയോ ചീത്ത തന്നെ.
സൂറ മുനാഫിഖീൻ 63:1-2
കപട വിശ്വാസികൾ എന്നതിനു വിപരീതമായി, സൂറ സുമർ (സൂറ 39-അണികൾ) സത്യ സന്ധരായ ‘സാക്ഷികളെ’ ക്കുറിച്ച് വിശദീകരിക്കുന്നു’.
ഭൂമി അതിന്‍റെ രക്ഷിതാവിന്‍റെ പ്രഭകൊണ്ട് പ്രകാശിക്കുകയും ചെയ്യും ( കര്‍മ്മങ്ങളുടെ ) രേഖവെക്കപ്പെടുകയും പ്രവാചകന്‍മാരും സാക്ഷികളും കൊണ്ട് വരപ്പെടുകയും ജനങ്ങള്‍ക്കിടയില്‍ സത്യപ്രകാരം വിധിക്കപ്പെടുകയും ചെയ്യും. അവരോട് അനീതി കാണിക്കപ്പെടുകയില്ല.
സൂറ സുമർ 39:69
പ്രവാചകനായ ഈസ മസീഹിന്റെ (അ.സ) ന്റെ കാലത്ത്, യധാർത്ഥമായി സാക്ഷീകരിക്കുന്ന ഒരുവനെ ‘രക്ത സാക്ഷി’ എന്നാണു വിളിക്കുന്നത്. ഒരു രക്ത സാക്ഷി എന്നത് ചില സംഭവങ്ങളുടെ സത്യത്തിനു സാക്ഷി നിൽക്കുന്നവൻ എന്നാണു. ഈസാ മസീഹ് അദ്ദേഹത്തിന്റെ ശിഷ്യന്മാരെ ‘രക്തസാക്ഷികൾ’ എന്ന് വിളിച്ചു.
8 എന്നാൽ പരിശുദ്ധാത്മാവു നിങ്ങളുടെ മേൽ വരുമ്പോൾ നിങ്ങൾ ശക്തി ലഭിച്ചിട്ടു യെരൂശലേമിലും യെഹൂദ്യയിൽ എല്ലാടത്തും ശമര്യയിലും ഭൂമിയുടെ അറ്റത്തോളവും എന്റെ സാക്ഷികൾ ആകും എന്നു പറഞ്ഞു.
പ്രവർത്തികൾ 1:8
രക്തസാക്ഷി എന്ന വാക്ക് സത്യ സന്ധമായി സാക്ഷീകരിക്കുന്നവരെ മാത്രം വിളിക്കുന്നതാണു. .
എന്നാൽ ഈ കാലത്ത് ‘രക്തസാക്ഷികൾ’ എന്ന വാക്ക് വളരെ ഉപയോഗിക്കപ്പെടുന്നുണ്ട്. പല യുദ്ധങ്ങളും നടക്കുമ്പോൾ ആരെങ്കിലും കൊല്ലപ്പെടുമ്പോൾ ഞാൻ ആ വാക്ക് സാധാരണമായി കേൾക്കാറുണ്ട്, അല്ലെങ്കിൽ ചില പ്രത്യേക വിഭാഗക്കാർ തമ്മിൽ യുദ്ധം ചെയ്യുകയും പരസ്പരം കൊല്ലുമ്പോൾ മരണമടയുന്നവരെയും അങ്ങിനെ വിളിക്കാറുണ്ട്. അങ്ങിനെ മരണമടയുന്നവൻ ആ വ്യക്തി ഉൾപ്പെട്ടു നിൽക്കുന്ന വിഭാഗത്താൽ സാധാരണയായി ‘രക്ത സാക്ഷി’ എന്നാണു അറിയപ്പെടുന്നത് (എന്നാൽ മറുഭാഗം ഒരു പക്ഷെ അവനെ വിളിക്കുന്നത് കാഫിർ എന്നായിരിക്കും).
എന്നാൽ അത് ശരിയാണൊ? ഇഞ്ചീൽ യഹ് യാ (അ.സ) എങ്ങിനെയാണു ഈസാ (അ.സ) ശുശ്രൂഷാ കാലത്ത് രക്ത സാക്ഷിത്വം വരിച്ചത് എന്ന് ഇഞ്ചീൽ രേഖപ്പെടുത്തിയിരിക്കുന്നു മാത്രമല്ല അദ്ദേഹം നമുക്ക് അത് മനസ്സിലാക്കുവാൻ നമുക്ക് മഹത്തായ ഒരു ഉദാഹരണം നൽകുന്നു. ഈ സംഭവങ്ങളെ ഇങ്ങിനെയാണു രേഖപ്പെടുത്തിയിരിക്കുന്നത്:
കാലത്തു ഇടപ്രഭുവായ ഹെരോദാവു യേശുവിന്റെ ശ്രുതി കേട്ടിട്ടു:
2 അവൻ യോഹന്നാൻ സ്നാപകൻ; അവൻ മരിച്ചവരുടെ ഇടയിൽ നിന്നു ഉയിർത്തു; അതുകൊണ്ടാകുന്നു ഈ ശക്തികൾ അവനിൽ വ്യാപരിക്കുന്നതു എന്നു തന്റെ ഭൃത്യന്മാരോടു പറഞ്ഞു.
3 ഹെരോദാവു തന്റെ സഹോദരനായ ഫീലിപ്പൊസിന്റെ ഭാര്യ ഹെരോദ്യ നിമിത്തം, അവൾ നിനക്കു ഭാര്യയായിരിക്കുന്നതു വിഹിതമല്ല എന്നു
4 യോഹന്നാൻ അവനോടു പറഞ്ഞതു കൊണ്ടു തന്നേ, അവനെ പിടിച്ചു കെട്ടി തടവിൽ ആക്കിയിരുന്നു.
5 അവനെ കൊല്ലുവാൻ മനസ്സുണ്ടായിട്ടു പുരുഷാരം അവനെ പ്രവാചകൻ എന്നു എണ്ണുകയാൽ അവരെ ഭയപ്പെട്ടു.
6 എന്നാൽ ഹെരോദാവിന്റെ ജനനദിവസം ആയപ്പോൾ ഹെരോദ്യയുടെ മകൾ സഭാമദ്ധ്യേ നൃത്തം ചെയ്തു ഹെരോദാവിനെ പ്രസാദിപ്പിച്ചു.
7 അതുകൊണ്ടു എന്തു ചോദിച്ചാലും അവൾക്കു കൊടുക്കും എന്നു അവൻ സത്യംചെയ്തു വാക്കുകൊടുത്തു.
8 അവൾ അമ്മയുടെ ഉപദേശപ്രകാരം: യോഹന്നാൻ സ്നാപകന്റെ തല ഒരു താലത്തിൽ തരേണം എന്നു പറഞ്ഞു.
9 രാജാവു ദുഃഖിച്ചു എങ്കിലും ചെയ്ത സത്യത്തെയും വിരുന്നുകാരെയും വിചാരിച്ചു അതു കൊടുപ്പാൻ കല്പിച്ചു;
10 ആളയച്ചു തടവിൽ യോഹന്നാനെ ശിരഃഛേദം ചെയ്യിച്ചു.
11 അവന്റെ തല ഒരു താലത്തിൽ കൊണ്ടുവന്നു ബാലെക്കു കൊടുത്തു; അവൾ അമ്മെക്കു കൊണ്ടുപോയി കൊടുത്തു.
12 അവന്റെ ശിഷ്യന്മാർ ചെന്നു ഉടൽ എടുത്തു കുഴിച്ചിട്ടു: പിന്നെ വന്നു യേശുവിനെ അറിയിച്ചു.മത്തായി 14:1-12
നാം എന്തുകൊണ്ടാണു പ്രവാചകനായ യഹ് യാ (അ.സ) പിടിക്കപ്പെട്ടത് എന്നത് ആദ്യം കാണുന്നു. അവിടുത്തെ രാജാവ് (ഹെരോദാവ്) അവന്റെ സഹോദരന്റെ ഭാര്യയെ തനിക്ക് ഭാര്യയായി എടുത്തു- അത് മൂസാ (അ.സ) ന്റെ ശരീയത്ത് നിയമത്തിനു വിരോധമായതാണു. പ്രവാചകനായ യഹ് യാ (അ.സ) എല്ലാവരും കേൾക്കെ അത് തെറ്റാണെന്നു വിളിച്ചു പറഞ്ഞു എന്നാൽ ആ ദുഷ്ടനായ രാജാവ്, പ്രവാചകന്റെ ശബ്ദം അനുസരിക്കുന്നതിനു പകരം, അദ്ദേഹത്തെ ജയിലിൽ അടച്ചു. രാജാവിന്റെ ഭാര്യ, ഈ പുതിയ വിവാഹം നിമിത്തം വളരെ പ്രയോജനം ലഭിച്ചവൾ ആയിരുന്നവൾ ആയിരുന്നു കാരണം അവൾ ഇപ്പോൾ ശക്തനായ ഒരു രാജാവിന്റെ ഭാര്യയായിത്തീർന്നു അവൾക്ക്, ആ പ്രവാചകനെ നിശ്ശബ്ദനാക്കേണ്ടതുണ്ടതുണ്ടായിരുന്നു അതുകൊണ്ട് അവൾ തന്റെ പ്രായപൂർത്തിയായ മകളെ രാജാവിനും മഹത്തുക്കൾക്കും മുൻപിൽ കണ്ണിനു ഇമ്പമുള്ള ഒരു നൃത്തം ചെയ്യുവാൻ ദുരാലോചന ചെയ്തു അതിനായി രാജാവിനും വിരുന്നുകാർക്കും വേണ്ടി ഒരുക്കി. രാജാവിനു മകളുടെ നൃത്തം വളരെ ഇഷ്ടപ്പെട്ടതു കൊണ്ട് അവളോട് അവൾക്ക് ഏറ്റവും ഇഷ്ടമുള്ളതെന്തും ചോദിച്ചു കൊള്ളുവാൻ പറഞ്ഞു. അവളുടെ അമ്മ പ്രവാചകനായ യഹ് യാ (അ.സ) ന്റെ തല ചോദിക്കുവാൻ ആവശ്യപ്പെട്ടു. അതു കൊണ്ട് പ്രവാചകനായ യഹ് യാ(അ.സ)യെ, അദ്ദേഹം സത്യം സംസാരിച്ചതു കൊണ്ട് ജയിലിൽ അടയ്ക്കപ്പെട്ടു, മാത്രമല്ല അദ്ദേഹത്തിന്റെ ശിരസ്സ് ഛേദിച്ചു കളഞ്ഞു അതിനു കാരണമായതോ രാജവിനെ അവന്റെ അതിഥികളുടെ മുൻപിൽ വച്ച് കുടുക്കിൽ അകപ്പെടുത്തിയത് മകളുടെ അർദ്ധ നഗ്ന നൃത്തം ആയിരുന്നു.
നാം വീണ്ടും കാണുന്നത് പ്രവാചകനായ യഹ് യാ (അ.സ) ആരോടും വഴക്കിടുകയല്ലായിരുന്നു, അല്ലെങ്കിൽ അദ്ദേഹം രാജാവിനെ കൊല്ലുവാൻ ശ്രമിക്കുകയോ അല്ലായിരുന്നു. അദ്ദേഹം ലളിതമായി ഒരു സത്യം പറയുകയായിരുന്നു. അദ്ദേഹം മാനുഷികമായി ഈ ദിഷിച്ച രാജാവിന്റെ അധികാരത്തിനും ശക്തിക്കും മുൻപിൽ പിടിച്ചു നിൽക്കുന്നതിനു ഒരു കഴിവും ഇല്ലാതിരുന്നിട്ടും രാജാവിനു മുന്നറിയിപ്പു നൽകുന്നതിൽ യാതൊരു മടിയും ഇല്ലായിരുന്നു. അദ്ദേഹം സത്യം സംസാരിച്ചത് അദ്ദേഹത്തിനു പ്രവാചകനായ മൂസാ (അ.സ) നു വെളിപ്പെട്ട ശരിയാ നിയമങ്ങളോട് ഉണ്ടായിരുന്ന ആഴമായ സ്നേഹം നിമിത്തമായിരുന്നു. ഇത് നമുക്ക് ഇന്നത്തെ കാലത്ത് എങ്ങിനെ നാം പോരാടണം (സത്യം സംസാരിക്കുക വഴി) എന്നതും എന്തിനു വേണ്ടി പോരാടണം (പ്രവാചകന്മാരുടെ സത്യം) കാണിച്ചു തരുന്ന ഒരു നല്ല ഉദാഹരണമാണു. പ്രവാചകനായ യഹ് യാ (അ.സ) ആ രാജാവിനെ കൊല്ലുവാൻ ശ്രമിക്കുകയോ, ഒരു യുദ്ധം ആരൊംഭിക്കുകയോ അല്ലെങ്കിൽ ഒരു കലഹം ഉണ്ടാക്കുകകയോ ചെയ്തിട്ടില്ലായിരുന്നു.
യഹ് യായുടെ രക്ത സാക്ഷിത്വത്തിന്റെ അനന്തര ഫലം
അദ്ദേഹത്തിന്റെ സമീപനം വളരെ ഫലപ്രദമായ ഒന്നായിരുന്നു. രാജവ് അദ്ദേഹത്തെ വധിച്ചതു നിമിത്തം വളരെ കുറ്റബോധം ഉള്ളവൻ ആയിത്തീരുകയും പ്രവാചകനായ ഈസാ (അ.സ) ന്റെ ശക്തിമത്തായ പഠിപ്പിക്കലുകൾ ശ്രദ്ധിച്ച അദ്ദേഹം യഹ് യാ (അ.സ) തിരികെ ജീവൻ പ്രാപിച്ചുവോ എന്ന് ചിന്തിക്കുവാനും ഇടയായി.
ഹേരോദാവിന്റെ വഞ്ചനാ പരമായ യഹ് യായുടെ കുലപാതകം വഴിപിഴച്ച ഒന്നായി മാറി. സൂറാ അൽ ഫിൽ അതിനു നല്ല ഒരു ഉദാഹരണമാണു (സൂറാ 105- ആന).
ആനക്കാരെക്കൊണ്ട് നിന്‍റെ രക്ഷിതാവ് പ്രവര്‍ത്തിച്ചത് എങ്ങനെ എന്ന് നീ കണ്ടില്ലേ?
അവരുടെ തന്ത്രം അവന്‍ പിഴവിലാക്കിയില്ലേ?
കൂട്ടംകൂട്ടമായിക്കൊണ്ടുള്ള പക്ഷികളെ അവരുടെ നേര്‍ക്ക് അവന്‍ അയക്കുകയും ചെയ്തു.
ചുട്ടുപഴുപ്പിച്ച കളിമണ്‍കല്ലുകള്‍കൊണ്ട് അവരെ എറിയുന്നതായ.
സൂറ അൽ ഫിൽ 105:1-4
ഈസാ മസീഹ് (അ.സ) പ്രവാചകനായ യഹ് യാ (അ.സ) നെക്കുറിച്ച് പറഞ്ഞത്
7 അവർ പോയ ശേഷം യേശു യോഹന്നാനെക്കുറിച്ചു പുരുഷാരത്തോടു പറഞ്ഞുതുടങ്ങിയതു: “നിങ്ങൾ എന്തു കാണ്മാൻ മരുഭൂമിയിലേക്കു പോയി? കാറ്റിനാൽ ഉലയുന്ന ഓടയോ?
8 അല്ല, എന്തുകാണ്മാൻ പോയി? മാർദ്ദവവസ്ത്രം ധരിച്ച മനുഷ്യനെയോ? മാർദ്ദവ വസ്ത്രം ധരിക്കുന്നവർ രാജഗൃഹങ്ങളിലല്ലോ.
9 അല്ല, എന്തിന്നു പോയി? ഒരു പ്രവാചകനെ കാണ്മാനോ? അതെ, പ്രവാചകനിലും മികെച്ചവനെ തന്നേ എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10 “ഞാൻ എന്റെ ദൂതനെ നിനക്കു മുമ്പായി അയക്കുന്നു; അവൻ നിന്റെ മുമ്പിൽ നിനക്കു വഴി ഒരുക്കും” എന്നു എഴുതപ്പെട്ടിരിക്കുന്നവൻ അവൻ തന്നേ.
11 സത്രീകളിൽ നിന്നു ജനിച്ചവരിൽ യോഹന്നാൻ സ്നാപകനെക്കാൾ വലിയവൻ ആരും എഴുന്നേറ്റിട്ടില്ല; സ്വർഗ്ഗരാജ്യത്തിൽ ഏറ്റവും ചെറിയവനോ അവനിലും വലിയവൻ എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു.
12 യോഹന്നാൻ സ്നാപകന്റെ നാളുകൾ മുതൽ ഇന്നേവരെ സ്വർഗ്ഗരാജ്യത്തെ ബലാൽക്കാരം ചെയ്യുന്നു; ബലാൽക്കാരികൾ അതിനെ പിടിച്ചടക്കുന്നു.
13 സകല പ്രവാചകന്മാരും ന്യായപ്രമാണവും യോഹന്നാൻ വരെ പ്രവചിച്ചു.
14 നിങ്ങൾക്കു പരിഗ്രഹിപ്പാൻ മനസ്സുണ്ടെങ്കിൽ വരുവാനുള്ള ഏലിയാവു അവൻ തന്നേ.
15 കേൾപ്പാൻ ചെവിയുള്ളവർ കേൾക്കട്ടെ.മത്തായി 11:7-15
ഇവിടെ മസീഹ് യഹ് യാ (അ.സ) ഒരു മഹാനായ പ്രവാചകൻ ആയിരുന്നു എന്ന് ഉറപ്പിച്ചു പറയുകയാണു മാത്രമല്ല അദ്ദേഹം വഴിയൊരുക്കുവാൻ ‘വരും’ എന്നു പ്രവചിക്കപ്പെട്ട വ്യക്തിയാണെന്നും പറയുന്നു.
യഹ് യാ (അ.സ) ന്റെ കാലഘട്ടത്തിൽ ഇന്നുള്ളതു പോലെ മറ്റുള്ളവരുടെ ശിരച്ഛേദം ചെയ്യുന്ന ദുഷ്ട മനുഷ്യർ ഉണ്ടായിരുന്നു. ഈ അക്രമാസക്തരായ ആളുകൾ ദൈവ രാജ്യത്തെപ്പോലും ‘കടന്നാക്രമിക്കുകയും’ ചെയ്യുന്നവർ ആണു. എന്നാൽ അവർ അതിൽ പ്രവേശിക്കുകയില്ല. ദൈവ രാജ്യത്തിൽ പ്രവേശിക്കുക എന്നാൽ യഹ് യാ (അ.സ) തിരഞ്ഞെടുത്ത വഴി തിരഞ്ഞെടുക്കുക എന്നാണു അർത്ഥമാക്കുന്നത്- അതായത് സത്യത്തിനു സാക്ഷി നിൽക്കുക എന്നർത്ഥം. നാം അദ്ദേഹത്തിന്റെ മാതൃക പിന്തുടരുകയാണെങ്കിൽ ബുദ്ധിയുള്ളവർ ആണു അല്ലാതെ ഇന്ന് കാണുന്ന അതിക്രമം കാണിക്കുന്നവരുടെ മാതൃക പിന്തുടരുകയല്ല ചെയ്യേണ്ടത്.