Skip to content

പ്രവാചകനായ യഹ് യാ (അ.സ) വഴി ഒരുക്കുന്നു

  • by

സൂറാ അൽ- അനാം (സൂറാ 6- പശു) നമ്മോട് പറയുന്നത് നാം ’മാനസാന്തരപ്പെടണം’ എന്നതാണു. അവിടെ പറയുന്നത്

നമ്മുടെ ദൃഷ്ടാന്തങ്ങളില്‍ വിശ്വസിക്കുന്നവര്‍ നിന്‍റെ അടുക്കല്‍ വന്നാല്‍ നീ പറയുക: നിങ്ങള്‍ക്ക്‌ സമാധാനമുണ്ടായിരിക്കട്ടെ. നിങ്ങളുടെ രക്ഷിതാവ്‌ കാരുണ്യത്തെ തന്‍റെ മേല്‍ ( ബാധ്യതയായി ) നിശ്ചയിച്ചിരിക്കുന്നു. അതായത്‌ നിങ്ങളില്‍ നിന്നാരെങ്കിലും അവിവേകത്താല്‍ വല്ല തിന്‍മയും ചെയ്തു പോകുകയും എന്നിട്ടതിന്‌ ശേഷം പശ്ചാത്തപിക്കുകയും, നിലപാട്‌ നന്നാക്കിത്തീര്‍ക്കുകയും ചെയ്യുന്ന പക്ഷം അവന്‍ ഏറെ പൊറുക്കുന്നവനും കരുണാനിധിയുമാകുന്നു.

 

സൂറ അൽ-അനം 6:54

എന്താണു മാനസാന്തരം? സൂറ ഹൂദിലെ (സൂറ 11- ഹൂദ്) പല ആയ്ത്തുകളും നമ്മോട് പറയുന്നത്

എന്‍റെ ജനങ്ങളേ, നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുക. എന്നിട്ട്‌ അവങ്കലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. എങ്കില്‍ അവന്‍ നിങ്ങള്‍ക്ക്‌ സമൃദ്ധമായി മഴ അയച്ചുതരികയും, നിങ്ങളുടെ ശക്തിയിലേക്ക്‌ അവന്‍ കൂടുതല്‍ ശക്തി ചേര്‍ത്തുതരികയും ചെയ്യുന്നതാണ്‌. നിങ്ങള്‍ കുറ്റവാളികളായിക്കൊണ്ട്‌ പിന്തിരിഞ്ഞ്‌ പോകരുത്‌.

 

സൂറ ഹൂദ് 11:52

ഥമൂദ്‌ ജനതയിലേക്ക്‌ അവരുടെ സഹോദരനായ സ്വാലിഹിനെയും ( നാം നിയോഗിക്കുകയുണ്ടായി. ) അദ്ദേഹം പറഞ്ഞു: എന്‍റെ ജനങ്ങളേ, നിങ്ങള്‍ അല്ലാഹുവെ ആരാധിക്കുക. നിങ്ങള്‍ക്ക്‌ അവനല്ലാതെ യാതൊരു ദൈവവുമില്ല. അവന്‍ നിങ്ങളെ ഭൂമിയില്‍ നിന്ന്‌ സൃഷ്ടിച്ച്‌ വളര്‍ത്തുകയും നിങ്ങളെ അവിടെ അധിവസിപ്പിക്കുകയും ചെയ്തിരിക്കുന്നു. ആകയാല്‍ നിങ്ങള്‍ അവനോട്‌ പാപമോചനം തേടുകയും, എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ അടുത്തു തന്നെയുള്ളവനും ( പ്രാര്‍ത്ഥനക്ക്‌ ) ഉത്തരം നല്‍കുന്നവനുമാകുന്നു.

 

സൂറ ഹുദ് 11:61

നിങ്ങള്‍ നിങ്ങളുടെ രക്ഷിതാവിനോട്‌ പാപമോചനം തേടുകയും എന്നിട്ട്‌ അവനിലേക്ക്‌ ഖേദിച്ചുമടങ്ങുകയും ചെയ്യുക. തീര്‍ച്ചയായും എന്‍റെ രക്ഷിതാവ്‌ ഏറെ കരുണയുള്ളവനും ഏറെ സ്നേഹമുള്ളവനുമത്രെ.

 

സൂറ ഹുദ് 11:90

മാനസാന്തരം  എന്നത് തെറ്റുകൾ ഏറ്റു പറഞ്ഞ് അല്ലാഹുവിലേക്ക് ‘തിരിയുന്നതാണു’.  യഹ് യാ പ്രവാചകനു (അ.സ) മാനസാന്തരത്തെക്കുറിച്ച് ഒരു പാട് പറയുവാൻ ഉണ്ടായിരുന്നു അത് ഇഞ്ചീലിൽ നാം വായിക്കുവാൻ പോവുകയാണു.

നാം സബൂർ പ്രവാചകനായ മീഖാ (അ.സ) ന്റെ പ്രവചനത്തോടു കൂടെ പൂർത്തീകരിക്കപ്പെട്ടു എന്ന് കണ്ടു അദ്ദേഹം പ്രവചിച്ചത് വഴിയൊരുക്കുന്ന ഒരുവൻ വരും’ എന്നായിരുന്നു (മലാഖി 3:1).  അതിനു ശേഷം നാം കണ്ടത് എങ്ങിനെയാണു ഇഞ്ചീൽ ആരംഭിക്കുന്നത് അത് ജിബ്രീൽ പ്രവാചകന്മാരായ യഹ് യാ (അ.സ) ന്റെയും മസീഹിന്റെയും (കന്യകയിൽ നിന്നും) ഉള്ള ജനനത്തെക്കുറിച്ചുള്ള പ്രഖ്യാപനത്തോടു കൂടെയാണെന്ന് നാം മനസ്സിലാക്കി.

പ്രവാചകനായ യഹ് യാ (അ.സ)- പ്രവാചകനായ ഏലിയാവിന്റെ ശക്തിയോടെയും ആത്മാവോടും കൂടെ

ഇഞ്ചീൽ (സുവിശേഷങ്ങൾ) അതിനു ശേഷം രേഖപ്പെടുത്തിയിരിക്കുന്നത് യഹ് യായുടെ ജനനത്തിനു ശേഷം (അദ്ദേഹം യോഹന്നാൻ സ്നാപകൻ എന്നു അറിയപ്പെട്ടു- അ.സ):

80 പൈതൽ വളർന്നു ആത്മാവിൽ ബലപ്പെട്ടു; അവൻ യിസ്രായേലിന്നു തന്നെത്താൻ കാണിക്കും നാൾവരെ മരുഭൂമിയിൽ ആയിരുന്നു.

 

ലൂക്കോസ് 1:80

അദ്ദേഹം മരുഭൂമിയിൽ ഏകാന്ത വാസം ചെയ്യുന്നതിനെക്കുറിച്ച് സുവിശേഷത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് എന്തെന്നാൽ:

യോഹന്നാന്നു ഒട്ടക രോമംകൊണ്ടുള്ള ഉടുപ്പും അരയിൽ തോൽവാറും ഉണ്ടായിരുന്നു; അവന്റെ ആഹാരമോ വെട്ടുക്കിളിയും കാട്ടുതേനും ആയിരുന്നു.

 

മത്തായി 3:4

യഹ് യായുടെ (അ.സ) ശക്തമേറിയ ആത്മാവ് അദ്ദേഹത്തെ പ്രാക്രുതമായ രീതിയിൽ വസ്ത്രമുടുക്കുന്നതിനും മരുഭൂമിയിൽ ലഭിക്കുന്ന കാട്ടു ഭക്ഷണം കഴിക്കുന്നതിനും നയിച്ചു.  എന്നാൽ ഇത് അദ്ദേഹത്തിന്റെ ആത്മാവു കൊണ്ട് മാത്രമായിരുന്നില്ല- ഇതും ഒരു പ്രധാനപ്പെട്ട അടയാളം ആയിരുന്നു.  സബൂറിന്റെ അവസാനം നാം കണ്ടത് വാഗ്ദത്തം ചെയ്യപ്പെട്ട വഴിയൊരുക്കുന്നവൻ ഏലിയാവിന്റെ ആത്മാവോടു കൂടെ വരും എന്നാണു.  ഏലിയാവ് സബൂറിലെ ആദ്യകാല പ്രവാചകന്മാരിൽ ഒരുവൻ ആയിരുന്ന് മാത്രമല്ല അദ്ദേഹം മരുഭൂമിയിൽ ജീവിക്കുകയും അവിടെ ലഭ്യമാകുന്ന ആഹാരം കഴിക്കുകയും ചെയ്തു പോന്നു മാത്രമല്ല അദ്ദേഹം ധരിച്ചിരുന്നത്:

രോമ വസ്ത്രം ധരിച്ച് അരയ്ക്ക് തോൽ വാർ കെട്ടിയിരുന്നു.”

 

2 രാജാക്കന്മാർ 1:8

അതുകൊണ്ട് യഹ് യാ (അ.സ) അദ്ദേഹം വസ്ത്രം ധരിച്ചിരുന്നതു പോലെ ധരിക്കുകയും ജീവിക്കുകയും ചെയ്തു, അത് വരുവാനുള്ള വഴി ഒരുക്കുന്നവൻ ഏലിയാവിന്റെ ആത്മാവോടുകൂടെ വരുമെന്ന പ്രവചന നിവർത്തിക്കു വേണ്ടിയായിരുന്നു.  അദ്ദേഹത്തിന്റെ വസ്ത്രം, ജീവിതം, മരുഭൂമിയിലെ ആഹാര രീതി എന്നിവ അല്ലാഹുവിനാൽ മുന്നറിയിക്കപ്പെട്ട പദ്ധതി പോലെയുള്ള അടയാളങ്ങളുടെ നിവർത്തീകരണം ആയിരുന്നു.

ഇഞ്ചീൽ- ചരിത്രത്തിൽ വളരെ ഉറപ്പോടെ സ്ഥാപിക്കപ്പെട്ടു

അതിനു ശേഷം ഇഞ്ചീൽ നമ്മോട് പറയുന്നത്:

ബെര്യൊസ് കൈസരുടെ വാഴ്ചയുടെ പതിനഞ്ചാം ആണ്ടിൽ പൊന്തിയൊസ് പീലാത്തൊസ് യെഹൂദ്യനാടു വാഴുമ്പോൾ, ഹെരോദാവു ഗലീലയിലും അവന്റെ സഹോദരനായ ഫീലിപ്പൊസ് ഇതുര്യത്രഖോനിത്തിദേശങ്ങളിലും ലുസാന്യാസ് അബിലേനയിലും
ഇടപ്രഭൂക്കന്മാരായും ഹന്നാവും കയ്യഫാവും മഹാപുരോഹിതന്മാരായും ഇരിക്കും കാലം സെഖര്യാവിന്റെ മകനായ യോഹന്നാന്നു മരുഭൂമിയിൽവെച്ചു ദൈവത്തിന്റെ അരുളപ്പാടു ഉണ്ടായി.

 

ലൂക്കൊസ് 3:1-2

ഈ ഒരു പ്രസ്താവനയിൽക്കൂടി യഹ് യാ (അ.സ) ന്റെ പ്രവചന സുശ്രൂഷ ആരംഭിച്ചു മാത്രമല്ല ഇത് വളരെ പ്രാധാന്യം അർഹിക്കുന്നതാണു ഇത് അത് ചരിത്രത്തിലെ പല അറിയപ്പെടുന്ന ഭരണാധികാരികൾക്കുമൊപ്പം തന്നെ ചേർക്കുന്നതിനു കാരണമായിത്തീർന്നു.  അന്നത്തെക്കാലത്തെ പല പ്രധാനപ്പെട്ട ഭരണാധികാരികളെയും കുറിച്ച് അധികമായി എഴുതിയിരിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കുക.  ഇത് നമ്മെ ചരിത്രപരമായി എത്രമാത്രം ക്രുത്യമാണു സുവിശേഷങ്ങളിലെ വിവരണങ്ങൾ എന്ന് പരിശോധിക്കുവാൻ സഹായിക്കുന്നു.  താങ്കൾ അങ്ങിനെ ചെയ്യുന്നുവെങ്കിൽ, താങ്കൾക്ക് കണ്ടെത്തുവാൻ കഴിയുന്നത്, തിബര്യാസ് കൈസർ, പൊന്തിയോസ് പീലാത്തോസ്, ഹേരോദാവ്, ഫിലിപ്, ലിസാനിയസ്, അന്നാസ്, കയ്യഫാവ് എന്നിവർ റോമാ ചരിത്രകാരന്മാർക്കും യഹൂദാ ചരിത്രകാരന്മാർക്കും ഒരു പോലെ അറിയാവുന്നവർ ആയിരുന്നു എന്നാണു.  വ്യത്യസ്ത ശീർഷകങ്ങൾ വ്യത്യസ്ത ഭരണാധികാരികൾക്ക് നൽകപ്പെട്ടിരുന്നു എങ്കിലും (ഉദാഹരണത്തിനു ‘നാടുവാഴി’ എന്ന് പൊന്തിയോസ്  പീലാത്തോസിനും, ‘സഹസ്രാധിപൻ’ എന്ന് ഹെരോധാവിനും’ മുതലായവ.) അവ ചരിത്രപരമായി പരിശോധിക്കപ്പെട്ട് ശരിയായതും ക്രുത്യമായതുമാണെന്ന് തെളിയിക്കപ്പെട്ടതാണു.  ഇത് നമ്മെ ഈ വസ്തുതകളുടെ ചരിത്ര വീക്ഷണത്തിൽ ഇവ വിശ്വസനീയമാം വണ്ണം രേഖപ്പെടുത്തിയിരിക്കുന്നു എന്ന് വിലയിരുത്തുവാൻ സഹായിക്കുന്നു.

തിബര്യാസ് കൈസർ റോമാ സാമ്രാജ്യത്തിന്റെ   അധിപനായി ഏ ഡി 14നു സ്ഥാനരോഹണം ചെയ്തു.  അതുകൊണ്ട് ഇത് അദ്ദേഹത്തിന്റെ വാഴ്ചയുടെ 15 ആം ആണ്ട് എന്നതുകൊണ്ട് അർത്ഥമാക്കുന്നത് യഹ് യാക്ക് സന്ദേശങ്ങൾ ലഭിച്ചു തുടങ്ങിയത് ഏ ഡി 29 മുതൽ ആണെന്നതാണു.

യഹ് യായുടെ സന്ദേശം- മാനസാന്തരപ്പെടുകയും ഏറ്റു പറയുകയും ചെയ്യുക

അപ്പോൾ അദ്ദേഹത്തിന്റെ സന്ദേശം എന്തായിരുന്നു?  അദ്ദേഹത്തിന്റെ ജീവിത ശൈലി പോലെ, അദ്ദേഹത്തിന്റെ സന്ദേശം വളരെ ലളിതമായിരുന്നു, എന്നാൽ നേരിട്ടുള്ളതും ശക്തിമത്തുമായിരുന്നു.  ഇഞ്ചീലിൽ നാം വായിക്കുന്നത്:

കാലത്തു യോഹന്നാൻസ്നാപകൻ വന്നു, യെഹൂദ്യമരുഭൂമിയിൽ പ്രസംഗിച്ചു:
സ്വർഗ്ഗരാജ്യം സമീപിച്ചിരിക്കയാൽ മാനസാന്തരപ്പെടുവിൻ എന്നു പറഞ്ഞു.

 

മത്തായി 3: 1-2

അതുകൊണ്ട് ഈ സന്ദേശത്തിന്റെ ഒരു ഭാഗം ഒരു വസ്തുതയുടെ ആധികാരിക പ്രഖ്യാപനം ആയിരുന്നു- സ്വർഗ്ഗ രാജ്യം ‘സമീപിച്ചിരിക്കുന്നു’ എന്നതായിരുന്നു അത്.  നാം സബൂറിലെ പ്രവാചകന്മാർ എങ്ങിനെയാണു വർഷങ്ങൾക്കു മുൻപ് വരുവാനുള്ള ‘ദൈവ രാജ്യത്തെക്കുറിച്ച്’ പ്രവചിച്ചത് എങ്ങിനെയാണു എന്ന് നാം കണ്ടു.  യഹ് യാ (അ.സ) ഇപ്പോൾ പ്രസ്താവിക്കുന്നത് അത് ‘സമീപവും’ കൈ അകലത്തിലും ആണെന്നാണു.

എന്നാൽ ജനങ്ങൾ ‘മാനസാന്തരപ്പെടാതെ’ ദൈവ രാജ്യത്തിൽ പ്രവേശിക്കുവാൻ ഒരുക്കപ്പെടുകയില്ല.  യധാർത്ഥത്തിൽ, അവർ ‘മാനസാന്തരപ്പെട്ടില്ല’ എങ്കിൽ അവർക്ക് ദൈവ രാജ്യം നഷ്ടമാകും.  മാനസാന്തരം എന്നതു കൊണ്ട് അർത്ഥമാക്കുന്നത് “ഒരു വ്യക്തിയുടെ മനസ്സ് മാറുക; പുനർ വിചിന്തനം ചെയ്യുക; വ്യ്ത്യസ്തമായി ചിന്തിക്കുക.” എന്നാൽ അവർ എന്തിനെക്കുറിച്ചാണു വ്യത്യസ്തമായി ചിന്തിക്കേണ്ടത്? നാം ജനം രണ്ട് വ്യത്യസ്ത രീതികളിൽ യഹ് യാ (അ.സ) ന്റെ സന്ദേശത്തോട് പ്രതികരിച്ചതിനെ ശ്രദ്ധിച്ചാൽ അദ്ദേഹം അവർ എന്തിൽ നിന്നാണു മാനസാന്തരപ്പെടേണ്ടത് എന്നതിനെക്കുറിച്ച് കൽപ്പിക്കുന്നത് എന്ന് പഠിക്കുവാൻ സാധിക്കും. എങ്ങിനെയാണു ജനം അദ്ദേഹത്തിന്റെ സന്ദേശത്തോട് പ്രതികരിച്ചത് എന്ന് ഇഞ്ചീലിൽ രേഖപ്പെടുത്തിയിരിക്കുന്നത് വയിക്കുമ്പോൾ:

അവരുടെ പാപങ്ങൾ ഏറ്റുപറഞ്ഞ അവർ യോർദ്ദാൻ നദിയിൽ അവനെ സ്നാനപ്പെടുത്തി.

 

മത്തായി 3:6

താങ്കൾ ആദാമിന്റെ അടയാളം എന്ന പുസ്തകത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത് ഓർമ്മിക്കുന്നുണ്ടാകും, ആദാമും ഹവ്വായും വിലക്കപ്പെട്ട കനി ഭക്ഷിച്ചതിനു ശേഷം എങ്ങിനെയാണു അവർ:

‘യഹോവയായ ദൈവം അവരെ കാണാതിരിക്കേണ്ടതിനു തോട്ടത്തിലെ വ്രുക്ഷങ്ങളുടെ ഇടയിൽ ഒളിച്ചത്’ എന്നത്.

 

ഉൽപ്പത്തി 3:8

അന്നു മുതൽ, നമ്മുടെ പാപങ്ങൾ മറയ്ക്കുവാനുള്ള ഒരു മനോഭാവവും നാം അത് ചെയ്തിട്ടില്ല എന്ന് ഭാവിക്കുകയും ചെയ്യുന്ന കാര്യം നമുക്ക് വളരെ സ്വാഭാവീകമായ ഒന്നായി മാറിയിരിക്കുന്നു.  നമ്മുടെ തെറ്റുകൾ ഏറ്റു പറയുന്നതും മാനസാന്തരപ്പെടുകയും ചെയ്യുന്നത് നമുക്ക് വളരെ അസാധ്യമായ ഒന്നായി മാറൈയിരിക്കുന്നു.  നാം കന്യകാ ജാതന്റെ അടയാളത്തിൽ പ്രവാചകന്മാരായ ദാവൂദും  (അ.സ) മുഹമ്മദും (അ.സ) അവരുടെ തെറ്റുകൾ ഏറ്റു പറഞ്ഞു എന്നാണു.  ഇത് നമുക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്ന ഒരു കാര്യമാണു കാരണം അത് നമ്മുടെ കുറ്റം മറ്റുള്ളവർക്ക് ചൂണ്ടിക്കാണിക്കുന്നതിനും അതു മൂലം കുറ്റവാളിയായി ചിത്രീകരിക്കപ്പെടുവാനും കാരണമാകും- അതു കൊണ്ട് നാം വേറെ എന്തു ചെയ്താലും ഇതിനു മാത്രം തുനിയുകയില്ല.  എന്നാൽ ഈ ഒരു കാര്യം മാത്രമാണു യഹ്യാ (അ.സ) പ്രസംഗിച്ചത് അദ്ദേഹം ജനം വരുവാനുള്ള ദൈവ രാജ്യത്തിനു വേണ്ടി അവരെത്തന്നെ ഒരുക്കുന്നത് ആവശ്യമെന്ന് പ്രബോധിപ്പിച്ചു.

മാനസാന്തരപ്പെടാത്ത മത നേതാക്കന്മാർക്കുള്ള മുന്നറിയിപ്പ്

ചിലർ തീർച്ചയായും മാനസാന്തരപ്പെട്ടു, എന്നാൽ എല്ലാവരും സത്യ സന്ധമായി അവരുടെ പാപങ്ങൾ സമ്മതിക്കുകയും ഏറ്റു പറയുകയും ചെയ്തില്ല. ഇഞ്ചീൽ പറയുന്നത് എന്തെന്നാൽ:

തന്റെ സ്നാനത്തിന്നായി പരീശരിലും സദൂക്യരിലും പലർ വരുന്നതു കണ്ടാറെ അവൻ അവരോടു പറഞ്ഞതു: സർപ്പസന്തതികളെ, വരുവാനുള്ള കോപത്തെ ഒഴിഞ്ഞു ഓടിപ്പോകുവാൻ നിങ്ങൾക്കു ഉപദേശിച്ചുതന്നതു ആർ?
മാനസാന്തരത്തിന്നു യോഗ്യമായ ഫലം കായ്പിൻ.
അബ്രാഹാം ഞങ്ങൾക്കു പിതാവായിട്ടു ഉണ്ടു എന്നു ഉള്ളംകൊണ്ടു പറവാൻ തുനിയരുതു; ഈ കല്ലുകളിൽ നിന്നു അബ്രാഹാമിന്നു മക്കളെ ഉളവാക്കുവാൻ ദൈവത്തിന്നു കഴിയും എന്നു ഞാൻ നിങ്ങളോടു പറയുന്നു.
10 ഇപ്പോൾ തന്നേ വൃക്ഷങ്ങളുടെ ചുവട്ടിന്നു കോടാലി വെച്ചിരിക്കുന്നു; നല്ലഫലം കായ്ക്കാത്ത വൃക്ഷം എല്ലാം വെട്ടി തീയിൽ ഇട്ടുകളയുന്നു.

 

മത്തായി 3:7-10

മോശയുടെ ന്യായപ്രമാണം പഠിപ്പിക്കുന്ന ഗുരുക്കന്മാർ ആയിരുന്നു സദൂക്യരും പരീശന്മാരും. അവർ മത ചിട്ടകൾ വളരെയധികം പാലിക്കുന്നവർ ആയിരുന്നു മാത്രമല്ല ന്യായപ്രമാണം കൽപ്പിച്ചിരിക്കുന്ന എല്ലാ മത ചിട്ടകളും (പ്രാർത്ഥന, ഉപവാസം, യാഗം മുതലായവ) പാലിക്കുവാൻ വളരെയധികം കഠിനാധ്വാനം ചെയ്തു.  എല്ലാവരും ചിന്തിച്ചത് ഈ മത നേതാക്കൾ, അവരുടെ മതപരമായ അറിവു കൊണ്ടും പരിശ്രമങ്ങൾ കൊണ്ടും ഉറപ്പായും അല്ലാഹുവിനാൽ അംഗീകരിക്കപ്പെട്ടവർ ആണു എന്നായിരുന്നു.  എന്നാൽ യഹ് യാ (അ.സ) പ്രവാചകൻ അവരെ ‘സർപ്പ സന്തതികളേ’ എന്ന് വിളിച്ചു മാത്രമല്ല വരുവാനുള്ള തീയുടെ ന്യായ വിധിയെക്കുറിച്ച് അവർക്ക് മുന്നറിയിപ്പ് നൽകി! എന്തുകൊണ്ട്? ‘മാനസാന്തരത്തിനു തക്ക ഫലം പുറപ്പെടുവിക്കാത്തത്’ കൊണ്ട് അത് കാണിക്കുന്നത് അവർ യധാർത്ഥത്തിൽ മാനസാന്തരപ്പെട്ടില്ല എന്നതാണു.  അവർ അവരുടെ പാപങ്ങൾ  ഏറ്റുപറഞ്ഞില്ല പകരം മതപരമായ ചിട്ടകൾ പാലിക്കുക വഴി അവരുടെ പാപങ്ങൾ അവർ മറച്ചു വയ്ക്കുവാൻ ശ്രമിച്ചു. പ്രവാചകനായ ഇബ്രാഹീം (അ.സ) മുതലുള്ള അവരുടെ മത പൈത്രുകം, അത് വളരെ നല്ലതായിരുന്നെങ്കിലും, അവരെ മാനസാന്തരപ്പെടുന്നതിനേക്കാൾ അഹങ്കാരികൾ ആക്കിത്തീർത്തു.

ദാവൂദിന്റെ ഏറ്റുപറച്ചിൽ നമുക്ക് ഒരു മാത്രുക

അതുകൊണ്ട് നമുക്ക് യഹ് യായുടെ മുന്നറിയിപ്പുകളിൽക്കൂടി കാണുവാൻ സാധിക്കുന്നത് പാപത്തിൽ നിന്നുള്ള മാനസാന്തരവും അത് ഏറ്റുപറച്ചിലും വളരെ പ്രാധാന്യം അർഹിക്കുന്നതാണു.  യധാർത്ഥത്തിൽ അതു കൂടാതെ നാം ദൈവ രാജ്യത്തിൽ പ്രവേശിക്കുകയില്ല.  അന്നത്തെക്കാലത്തെ പരീശന്മാരോടും ന്യായ ശാസ്ത്രിമാരോടും ഉള്ള ആ മുന്നറിയിപ്പുകളിൽക്കൂടി മതത്തിന്റെ മറവ് പറ്റി നമ്മുടെ പാപങ്ങൾ മറച്ചു വയ്ക്കുന്നത് എത്ര എളുപ്പവും സ്വഭാവികവുമാണെന്ന് നമുക്ക് പഠിക്കുവാൻ കഴിയും.  അങ്ങിനെയെങ്കിൽ താങ്കളുടെയും എന്റെയും കാര്യം എങ്ങിനെയാകും?  ഇത് ഇവിടെ രേഖപ്പെടുത്തിയിരിക്കുന്നത് നാം ഒരു കാരണവശാലും ധാർഷ്ട്യത്തോടു കൂടെ മാനസാന്തരപ്പെടുകയില്ല എന്ന് പറയാതിരിക്കുവാൻ ഒരു മുന്നറിയിപ്പ് എന്ന നിലയിൽ ആണു. നമ്മുടെ പാപങ്ങൾക്ക് ന്യായം കണ്ടെത്തുന്നതിനു പകരം, നാം പാപം ചെയ്യുന്നില്ല എന്ന് നടിക്കുന്നതിനു പകരം, അല്ലെങ്കിൽ ഒളിപ്പിയ്ക്കുന്നതിനു പകരം നാം ദാവൂദ് (അ.സ) ന്റെ ഉദാഹരണം നാം പിന്തുടരണം അദ്ദേഹത്തിന്റെ പാപങ്ങളെ ചോദ്യം ചെയ്തപ്പോൾ സബൂറിൽ അദ്ദേഹം തന്റെ പാപങ്ങൾ ഏറ്റു പറഞ്ഞുകൊണ്ട് ഇങ്ങിനെ പ്രാർത്ഥിച്ചു:

വമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
എന്റെ ലംഘനങ്ങളെ ഞാൻ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പിൽ ഇരിക്കുന്നു.
നിന്നോടു തന്നേ ഞാൻ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാൻ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോൾ നീ നീതിമാനായും വിധിക്കുമ്പോൾ നിർമ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
ഇതാ, ഞാൻ അകൃത്യത്തിൽ ഉരുവായി; പാപത്തിൽ എന്റെ അമ്മ എന്നെ ഗർഭം ധരിച്ചു.
അന്തർഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തിൽ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
ഞാൻ നിർമ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാൻ ഹിമത്തെക്കാൾ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
സന്തോഷവും ആനന്ദവും എന്നെ കേൾക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികൾ ഉല്ലസിക്കട്ടെ.
എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
10 ദൈവമേ, നിർമ്മലമായോരു ഹൃദയം എന്നിൽ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നിൽ പുതുക്കേണമേ.
11 നിന്റെ സന്നിധിയിൽനിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നിൽനിന്നു എടുക്കയുമരുതേ.
12 നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാൽ എന്നെ താങ്ങേണമേ.

 

സങ്കീർത്തനം 51:1-12

മാനസാന്തരത്തിന്റെ ഫലം

മാനസാന്തരത്തോടും ഏറ്റ് പറച്ചിലിനോടും കൂടെ വ്യത്യസ്തമായ ഒരു ജീവിതരീതിയും പ്രതീക്ഷിക്കപ്പെട്ടു.  ജനം യഹ് യായോട് (അ.സ) എങ്ങിനെയാണു മാനസാന്തരത്തിന്റെ ഫലം കാണിക്കേണ്ടത് എന്ന് ചോദിച്ചപ്പോൾ നടന്ന ചർച്ചയെ ഇഞ്ചീൽ തുടർന്ന് വിവരിക്കുന്നത് ഇങ്ങിനെയാണു:

10 എന്നാൽ ഞങ്ങൾ എന്തു ചെയ്യേണം എന്നു പുരുഷാരം അവനോടു ചോദിച്ചു.
11 അതിന്നു അവൻ: രണ്ടു വസ്ത്രമുള്ളവൻ ഇല്ലാത്തവന്നു കൊടുക്കട്ടെ; ഭക്ഷണസാധനങ്ങൾ ഉള്ളവനും അങ്ങനെ തന്നേ ചെയ്യട്ടെ എന്നു ഉത്തരം പറഞ്ഞു.
12 ചുങ്കക്കാരും സ്നാനം ഏല്പാൻ വന്നു: ഗുരോ, ഞങ്ങൾ എന്തുചെയ്യേണം എന്നു അവനോടു ചോദിച്ചു.
13 നിങ്ങളോടു കല്പിച്ചതിൽ അധികം ഒന്നും പിരിക്കരുതു എന്നു അവൻ പറഞ്ഞു.
14 പടജ്ജനവും അവനോടു: ഞങ്ങൾ എന്തു ചെയ്യേണം എന്നു ചോദിച്ചതിന്നു: ആരെയും ബലാൽക്കാരം ചെയ്യാതെയും ചതിയായി ഒന്നും വാങ്ങാതെയും നിങ്ങളുടെ ശമ്പളം മതി എന്നു വെപ്പിൻ എന്നു അവരോടു പറഞ്ഞു

 

ലൂക്കോസ് 3:10-14

യഹ് യാ മസീഹ് ആയിരുന്നുവോ?

തന്റെ സന്ദേശത്തിന്റെ ശക്തി കൊണ്ട്, പലരുൻ ചിന്തിച്ചത് അദ്ദേഹം തന്നെ ആയിരിക്കുമോ മശീഹാ എന്നായിരുന്നു.  ഈ ഒരു ചർച്ചയെ ഇഞ്ചീൽ വിവരിക്കുന്നത് ഇങ്ങിനെയാണു:

15 ജനം കാത്തു നിന്നു; അവൻ ക്രിസ്തുവോ എന്നു എല്ലാവരും ഹൃദയത്തിൽ യോഹന്നാനെക്കുറിച്ചു വിചാരിച്ചുകൊണ്ടിരിക്കുമ്പോൾ
16 യോഹന്നാൻ എല്ലാവരോടും ഉത്തരം പറഞ്ഞതു: ഞാൻ നിങ്ങളെ വെള്ളംകൊണ്ടു സ്നാനം കഴിപ്പിക്കുന്നു; എന്നാൽ എന്നിലും ബലവാനായവൻ വരുന്നു; അവന്റെ ചെരിപ്പിന്റെ വാറു അഴിപ്പാൻ ഞാൻ യോഗ്യനല്ല; അവൻ നിങ്ങളെ പരിശുദ്ധാത്മാവുകൊണ്ടും തീകൊണ്ടും സ്നാനം കഴിപ്പിക്കും.
17 അവന്നു വീശുമുറം കയ്യിൽ ഉണ്ടു; അവൻ കളത്തെ മുറ്റും വെടിപ്പാക്കി കോതമ്പു കളപ്പുരയിൽ കൂട്ടിവെക്കയും പതിർ കെടാത്ത തീയിൽ ഇട്ടു ചുട്ടുകളകയും ചെയ്യും.
18 മറ്റു പലതും അവൻ പ്രബോധിപ്പിച്ചു കൊണ്ടു ജനത്തോടു സുവിശേഷം അറിയിച്ചു.

 

ലൂക്കൊസ് 3:15-18

ഉപ സംഹാരം

പ്രവാചകനായ യഹ് യാ (അ.സ) ജനത്തെ ഒരുക്കുവാനായി വന്നു അതു വഴി ജനം സ്വർഗ്ഗ രാജ്യത്തിൽ പോകുവാൻ തയ്യാറുള്ളവർ ആയിരിക്കും.  എന്നാൽ അദ്ദേഹം അവരെ കൂടുതൽ നിയമങ്ങൾ നൽകിയല്ല ഒരുക്കിയത്, മറിച്ച് അവരുടെ പാപങ്ങളിൽ നിന്നും മാനസാന്തരപ്പെട്ട് അവ ഏറ്റു പറയുവാനും അവരെ ഒരുക്കി.  യധാർത്ഥത്തിൽ ഇത് കൂറേക്കൂടെ മാർഗ്ഗ നിർദ്ദേശങ്ങൾ പാലിക്കുന്നതിനേക്കാൽ പ്രവർത്തിപഥത്തിൽ കൊണ്ടു വരുവാൻ കൂടുതൽ ബുദ്ധിമുട്ട് ഉളവാക്കുന്നതാണു കാരണം അവ നമ്മുടെ കുറ്റവും ലജ്ജയും തുറന്നു കാണിക്കുന്നതാണു.  അതിനു പകരം അവരുടെ പാപങ്ങൾ മറയ്ക്കുന്നതിനു വേണ്ടി മതത്തെ ഉപയോഗിച്ചു.  പക്ഷെ അവരുടെ സ്വീകരിച്ച തിരഞ്ഞെടുപ്പ് കൊണ്ട് മശീഹാ തന്റെ ദൂതുമായി വന്നപ്പോൾ അവർ മശിഹായെ സ്വീകരിക്കുന്നതിനു ഒരുക്കപ്പെട്ടവർ അല്ലാതെയായിപ്പോയി.  യഹ് യായുടെ (അ.സ) ഈ മുന്നറിയിപ്പ് ഇന്നത്തെക്കാലത്തും വളരെ പ്രസക്തമാണു.   അദ്ദേഹം നമ്മോട് ആവശ്യപ്പെടുന്നത് നാം നമ്മുടെ പാപങ്ങളിൽ നിന്നും മാനസാന്തരപ്പെടുകയും അവ ഏറ്റു പറയുകയും ചെയ്യണം എന്നാണു.  അതിനു നാം തയ്യാറാകുമോ?

Leave a Reply

Your email address will not be published. Required fields are marked *